തലസ്ഥാനത്തെ
ആക്രമണവും തുടർനടപടികളും
*151.
ശ്രീ.ഐ.ബി.
സതീഷ്
,,
എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.
ജെ. പി.
നേതൃത്വത്തിനെതിരെ
ഉയര്‍ന്ന അഴിമതി
ആരോപണങ്ങളില്‍ നിന്നും
ജനശ്രദ്ധ തിരിക്കാനായി
സി. പി. എെ. (എം)
സംസ്ഥാന സെക്രട്ടറിയുടെ
വസതിയുള്‍പ്പെടെ
ആക്രമിച്ചു കൊണ്ട്
സംസ്ഥാന തലസ്ഥാനത്ത്
വ്യാപക അക്രമം
അഴിച്ചുവിട്ടവര്‍ക്കെതിരെ
കെെക്കൊണ്ട നടപടികള്‍
എന്തെല്ലാമാണ്;
(ബി)
നഗരസഭാ
കൗണ്‍സില്‍ അംഗങ്ങള്‍
അല്ലാത്തവരെക്കൂടി
ഉപയോഗിച്ചു കൊണ്ട്
തിരുവനന്തപുരം മേയറെ
അപായപ്പെടുത്താന്‍
ശ്രമിച്ച് ജനങ്ങളുടെ
സ്വെെര്യജീവിതം
തകര്‍ക്കുന്നവരെ
അമര്‍ച്ച ചെയ്യാന്‍
സാധ്യമായിട്ടുണ്ടോ;
(സി)
ഇത്തരം
സംഭവങ്ങളുടെ
പശ്ചാത്തലത്തില്‍
പോലീസില്‍
ആര്.എസ്.എസ് സെല്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
വാര്‍ത്തയുടെ നിജസ്ഥിതി
അന്വേഷിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ഐ.ടി.
രംഗത്തെ തൊഴില്‍ സാധ്യത
*152.
ശ്രീ.എ.എം.
ആരിഫ്
,,
വി. ജോയി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.ടി.
രംഗത്ത് തൊഴില്‍ സാധ്യത
വര്‍ദ്ധിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
തിരുവനന്തപുരം
ടെക്നോസിറ്റി ,
കൊച്ചിയിലെ
ഇന്‍ഫോപാര്‍ക്ക്,
സ്മാര്‍ട്ട് സിറ്റി,
കോഴിക്കോട് സൈബര്‍
പാര്‍ക്ക്, തുടങ്ങിയ
ഐ.ടി. വ്യവസായ
കേന്ദ്രങ്ങളുടെ
വികസനത്തിനായുള്ള
പദ്ധതികളുടെ പുരോഗതി
അറിയിക്കാമോ;
(സി)
ഐ.ടി.
രംഗത്തെ നേട്ടങ്ങള്‍
സാധാരണക്കാരിലേയ്ക്ക്
കൂടി എത്തിക്കുകയെന്ന
ഉദ്ദേശത്തോടെ
പ്രഖ്യാപിച്ച കെഫോണ്‍
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
യാത്രക്കാരിൽ നിന്നുള്ള
സെസ്സ് പിരിവ്
*153.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ടിക്കറ്റിന്റെ ഭാഗമായി
യാത്രക്കാരിൽ നിന്ന്
സെസ്സ് പിരിച്ചിരുന്നത്
ഏതൊക്കെ
ആവശ്യങ്ങള്‍ക്കാണ്
ഉപയോഗപ്പെടുത്തുന്നത്
എന്ന് അറിയിക്കുമോ;
(ബി)
പെൻഷൻ
നല്‍കുന്നതിനായി
പ്രസ്തുത തുക
ഉപയോഗപ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.
പെൻഷൻ നല്‍കുന്നതിനായി
മറ്റ് ഏതൊക്കെ മേഖലകളിൽ
നിന്ന് പൈസ
സമാഹരിക്കാമെന്ന്
ആലോചിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ടെക്നോസിറ്റി
*154.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
എം. വിന്‍സെന്റ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടെക്നോപാര്‍ക്കിന്റെ
നാലാം ഘട്ടമായ ടെക്നോ
സിറ്റിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്;
(ബി)
ടെക്നോസിറ്റിയുടെ
വികസനം എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
(സി)
ഇതിലൂടെ
എത്രപേര്‍ക്ക് പുതുതായി
തൊഴില്‍ ലഭിക്കും;
(ഡി)
ടെക്നോ
സിറ്റിയില്‍ പുതിയ
ക്യാമ്പസ് തുടങ്ങുവാന്‍
ഏതൊക്കെ കമ്പനികളാണ്
താല്പര്യം
പ്രകടിപ്പിച്ചിട്ടുള്ളത്;
(ഇ)
ടെക്നോ
സിറ്റിയില്‍ നോളജ്
സിറ്റി
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ജനമൈത്രി
പോലീസ്
*155.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
എ. എന്‍. ഷംസീര്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയെ
ആധുനീകരിക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജനമൈത്രി
പോലീസ് പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിനുള്ള
പരിശീലനങ്ങളും മറ്റു
പ്രവര്‍ത്തനങ്ങളും
നടത്തുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ജനമൈത്രി
പദ്ധതിയുടെ ഭാഗമായി
സ്ത്രീസുരക്ഷാ
പ്രവര്‍ത്തനങ്ങള്‍,
രക്തദാന ക്യാമ്പ്,
പി.എസ്.സി. കോച്ചിംഗ്,
മറ്റ്
ക്ഷേമപ്രവര്‍ത്തനങ്ങള്‍
തുടങ്ങി വ്യത്യസ്തമായ
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നുണ്ടോ;
(ഡി)
ഇതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത പദ്ധതിയ്ക്ക്
ദേശീയ തലത്തില്‍
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ?
കുട്ടികള്‍ക്ക്
നേരെയുള്ള
ലെെംഗികാതിക്രമങ്ങള്‍
തടയുന്നതിന് നടപടി
*156.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്ക്
നേരെയുള്ള
ലെെംഗികാതിക്രമങ്ങള്‍
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോക്സോ
നിയമം നിലവില്‍
വന്നതിന് ശേഷം
കുട്ടികള്‍ക്ക്
നേരെയുള്ള
ലെെംഗികാതിക്രമങ്ങള്‍
കുറഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
പോക്സോ
നിയമ പ്രകാരം കേസ്
രജിസ്റ്റര്‍ ചെയ്താല്‍
മുപ്പത് ദിവസത്തിനകം
കുറ്റപത്രം
സമര്‍പ്പിച്ച് ഒരു
വര്‍ഷത്തിനകം വിചാരണ
പൂര്‍ത്തിയാക്കണമെന്ന
ചട്ടം
പാലിക്കപ്പെടുന്നുണ്ടോ;
(ഡി)
പോക്സോ
കേസുകള്‍ക്കായി
പ്രത്യേക കോടതികള്‍
ഇല്ലാത്തത് കേസുകള്‍
തീര്‍പ്പാക്കുന്നതില്‍
കാലതാമസമുണ്ടാകുന്നതിന്
കാരണമാകുന്നുണ്ടോ;എങ്കില്‍
വ്യക്തമാക്കുമോ?
സിവില്‍
സര്‍വീസ് കാര്യക്ഷമമാക്കാൻ
നടപടികൾ
*157.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ബി.സത്യന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നയങ്ങള്‍
പ്രാവര്‍ത്തികമാക്കേണ്ട
സിവില്‍ സര്‍വീസ് അതിനു
പര്യാപ്തമായ വിധം
കാര്യക്ഷമമല്ലാത്തത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
വെളിപ്പെടുത്താമോ;
(ബി)
ജീവനക്കാര്‍ക്ക്
മികച്ച സേവന വേതന
വ്യവസ്ഥകള്‍
ഉറപ്പാക്കുന്നതിനോടൊപ്പം
ജീവനക്കാര്‍ പൊതു
സമൂഹത്തിന് നല്‍കേണ്ട
സേവനങ്ങള്‍ യഥാസമയം
നല്‍കുന്നുവെന്ന്
ഉറപ്പാക്കാന്‍ ആവശ്യമായ
ഇടപെടല്‍ ഉണ്ടാകുമോ;
(സി)
ജീവനക്കാര്‍ക്ക്
നല്കി വരുന്ന
പരിശീലനം,
കൃത്യനിര്വഹണത്തിനായുള്ള
സാങ്കേതിക അറിവു മാത്രം
പകര്‍ന്നു നല്കുന്ന
നിലവിലെ രീതിയില്‍
നിന്ന് വ്യത്യസ്തമായി
കര്‍ത്തവ്യ ബോധവും
സാമൂഹ്യാവബോധവും
സൃഷ്ടിക്കുന്ന
തരത്തില്‍
പുന:ക്രമീകരിക്കുമോ;
(ഡി)
സിവില്‍
സര്‍വീസ്
മെച്ചപ്പെടുത്തുവാൻ
ആധുനിക സാങ്കേതിക
വിദ്യയുടെ സഹായവും
സോഷ്യല്‍ ഓഡിറ്റിംഗ്
പോലുള്ള സാമൂഹ്യ
നിയന്ത്രണവും
സാധ്യമാകുമോ എന്ന്
പരിശോധിക്കുമോ?
ലൈഫ്
പദ്ധതി
*158.
ശ്രീ.ഒ.
ആര്. കേളു
,,
കെ. ദാസന്
,,
എം. നൗഷാദ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭവനരഹിതര്‍ക്ക്
വാസഗൃഹത്തോടൊപ്പം
അവരുടെ സാമ്പത്തിക
ശാക്തീകരണം കൂടി
ലക്ഷ്യമാക്കുന്ന ലൈഫ്
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
അര്‍ഹരായ
ഗുണഭോക്താക്കളെ
പരാതിരഹിതമായി
കണ്ടെത്തുന്നതിനും
വിഭവസമാഹരണത്തിന്
കര്‍മ്മസേന
രൂപീകരിക്കുന്നതിനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഭൂരഹിത-ഭവനരഹിതര്‍ക്കായുള്ള
ഭവന സമുച്ചയ
നിര്‍മ്മാണത്തിനായി
നടത്തിയ പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ഡി)
പദ്ധതി
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ?
റേഷന്‍
കടകളിലെ ഇ-പോസ് മെഷീന്
*159.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എ.എം. ആരിഫ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ കടകളില്‍
ഇ-പോസ് മെഷീനുകള്‍
സ്ഥാപിക്കുന്നതുമൂലം
എന്തെല്ലാം
പ്രയോജനങ്ങളാണ്
ഉപഭോക്താവിന്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
വിതരണരംഗത്തെ
ക്രമക്കേടുകള്‍
ഒഴിവാക്കുന്നതിനായി,റേഷന്‍
സാധനങ്ങളുമായി പോകുന്ന
വാഹനങ്ങളില്‍
ജി.പി.എസ്.സംവിധാനം
ഘടിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന് കുടിശ്ശിക
*160.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ പ്രതിദിന
വരുമാനത്തിന്റെ 10%
പെന്ഷന് ഫണ്ടിലേക്ക്
മാറ്റണമെന്ന വ്യവസ്ഥ
ഇപ്പോള്‍ പാലിച്ചു
പോരുന്നുണ്ടോ;
വ്യക്തമാക്കുമോ?
(ബി)
സാമൂഹ്യക്ഷേമ
പെന്‍ഷനോ മറ്റു
ക്ഷേമനിധി പെന്‍ഷനുകളോ
ലഭിക്കാന്‍ ഇടയില്ലാത്ത
കെ.എസ്.ആര്.ടി.സി
പെന്‍ഷന്‍കാര്‍
അനുഭവിക്കുന്ന ജീവിത
ദുരിതങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഹൃദ്രോഗം,
കാന്‍സര്‍ മുതലായ
രോഗങ്ങള്‍ മൂലവും മറ്റു
വാര്‍ദ്ധക്യസഹജമായ
അസുഖങ്ങള്‍ മൂലവും
കഷ്ടപ്പെടുന്ന
പെന്‍ഷന്‍കാര്‍ക്ക്
ആശ്വാസധനം എന്ന
നിലയില്‍ സഹായം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
പെന്ഷന്
മുടങ്ങുന്ന
സാഹചര്യത്തില്‍
ചികിത്സ, മക്കളുടെ
വിവാഹം, പഠനം തുടങ്ങിയ
ആവശ്യങ്ങള്‍ക്ക്
പെന്ഷന് ഫണ്ടില്‍
നിന്നും വായ്പയായി
എടുത്ത തുകയുടെ
തിരിച്ചടവിന് പിഴ
ഈടാക്കാതിരിക്കാന്‍
നടപടി സ്വീകരിക്കുമോ?
റോഡ്
സുരക്ഷ ഉറപ്പാക്കാനുള്ള
നടപടികള്‍
*161.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈവേകള്‍
മരണക്കെണിയായി
മാറിയിരിക്കുന്ന
സാഹചര്യം പരിഗണിച്ച്
റോഡ് സുരക്ഷയുമായി
ബന്ധപ്പെട്ട്
സുപ്രീംകോടതി നിയോഗിച്ച
സമിതിയുടെ ശിപാര്‍ശകള്‍
കര്‍ശനമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
അപകടം ഉണ്ടാക്കുന്നതായി
കണ്ടെത്തിയിട്ടുള്ള
ബ്ലാക്ക് സ്പോട്ടുകള്‍
ഇല്ലാതാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
റോഡ്
സുരക്ഷ ഉറപ്പാക്കുവാന്‍
സമിതി നല്കിയ
ശിപാര്‍ശകളില്‍ ഇനിയും
നടപ്പിലാക്കേണ്ടവ
എന്തൊക്കെയാണ്;
(ഡി)
നടപ്പാതയുടെ
കയ്യേറ്റങ്ങള്‍
വ്യാപകമായിക്കൊണ്ടിരിക്കുന്നതിനാല്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
രാത്രികാലത്തെ
അപകടം
ഒഴിവാക്കുന്നതിനായി
ഹൈവേ പട്രോളിംഗ്
സംവിധാനം
ശക്തിപ്പെടുത്തുമോ?
ആരോഗ്യ
ജാഗ്രതാ പദ്ധതി
*162.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ച
വ്യാധികളുടെ
പ്രതിരോധവും
നിയന്ത്രണവും
ലക്ഷ്യമാക്കി ആരോഗ്യ
ജാഗ്രതാ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനം
മാലിന്യ വിമുക്തമാക്കി
പകര്‍ച്ചവ്യാധി വ്യാപനം
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെല്ലാമാണ്;
(സി)
മഴക്കാലപൂര്‍വ്വ
ശുചീകരണം കഴിഞ്ഞ വര്‍ഷം
പരാജയപ്പെട്ടതിന്റെ
അടിസ്ഥാനത്തിലാണോ ഒരു
വര്‍ഷം മുഴുവന്‍ നീണ്ടു
നില്ക്കുന്ന ആരോഗ്യ
ജാഗ്രതാ പദ്ധതി
നടപ്പിലാക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
ഒ.പി
വിഭാഗത്തിലെ രോഗികളുടെ
വര്‍ദ്ധന
*163.
ശ്രീ.മോന്‍സ്
ജോസഫ്
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശുപത്രികളില്‍
ഒ.പി വിഭാഗത്തില്‍
എത്തുന്ന രോഗികളുടെ
എണ്ണത്തിലുള്ള വര്‍ദ്ധന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കഴിഞ്ഞ പത്ത്
വര്‍ഷത്തിനിടയ്ക്ക്
എത്രശതമാനം വര്‍ധനവാണ്
ഇക്കാര്യത്തിൽ
ഉണ്ടായിരിക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
പ്രതിമാസ,അര്‍ദ്ധവാര്‍ഷിക,വാര്‍ഷിക
കണക്കെടുപ്പ്
നടത്താറുണ്ടോ;സമാഹൃത
റിപ്പോര്‍ട്ടുകള്‍
ലഭ്യമാണോ;ഇല്ലെങ്കില്‍
അത്തരം കണക്കെടുപ്പിന്
നടപടി സ്വീകരിക്കുമോ,
(സി)
രോഗികളുടെ
വര്‍ദ്ധന
ഉണ്ടായിട്ടുണ്ടെങ്കില്‍
ആനുപാതികമായ വര്‍ധനവ്
സ്റ്റാഫിന്റെയും
ഡോക്ടര്‍മാരുടെയും
എണ്ണത്തില്‍
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഇതു സംബന്ധിച്ച് സമഗ്ര
പഠനം നടത്തി ആവശ്യമായ
ഡോക്ടര്‍മാരുടെയും
നഴ്സുമാരുടെയും മറ്റു
സ്റ്റാഫിന്റെയും ലഭ്യത
ഉറപ്പുവരുത്തുമോ?
ബയോമെട്രിക്
സംവിധാനം
*164.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉദ്യോഗസ്ഥരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ച പുതിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
സത്യസന്ധവും
നീതിപൂര്‍വ്വവുമായ
പ്രവര്‍ത്തനം
കാഴ്ചവെയ്ക്കുന്ന
ഉദ്യോഗസ്ഥര്‍ക്ക്
സംരക്ഷണം നല്‍കുന്നതിന്
കേരള ക്രിമിനല്‍
നിയമത്തില്‍ ഭേദഗതി
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഉദ്യോഗസ്ഥര്‍ക്ക്
ട്രെയിനിംഗ്
നല്‍കുന്നതിന് 2017
ഏപ്രിലിന് ശേഷം
ഐ.എം.ജി. എന്തെങ്കിലും
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ഡി)
സെക്രട്ടേറിയറ്റില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ബയോമെട്രിക് സംവിധാനം
ഉദ്യോഗസ്ഥരുടെ
കൃത്യനിഷ്ഠയും
കാര്യക്ഷമതയും
ഉറപ്പുവരുത്തുവാന്‍
സഹായകമായിട്ടുണ്ടോ;
(ഇ)
പ്രസ്തുത
സംവിധാനം മന്ത്രിമാരുടെ
ഓഫീസുകളില്‍ കൂടി
ഏര്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
വിജിലന്‍സ്
സംവിധാനം
*165.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
സംവിധാനത്തെ സ്വതന്ത്ര
അധികാരത്തോടുകൂടി
പരിഷ്കരിക്കണമെന്ന കേരള
ഹൈക്കോടതിയുടെ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
സംവിധാനങ്ങളിലും സഹകരണ
സ്ഥാപനങ്ങളിലും അഴിമതി
വര്‍ദ്ധിച്ചുവരുന്നതും
അത്
നിയന്ത്രിക്കുന്നതിനുള്ള
വിജിലന്‍സ് സംവിധാനം
ശരിയായ രീതിയില്‍
പ്രവര്‍ത്തിക്കുന്നില്ലായെന്ന
കാര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രധാനപ്പെട്ട
തസ്തികകളില്‍
നിയമിക്കപ്പെടുന്ന
ഉദ്യോഗസ്ഥരുടെ പേരില്‍
വിജിലന്‍സ് കേസോ
അന്വേഷണമോ ഉണ്ടോ എന്ന്
അവരെ നിയമിക്കുന്നതിന്
മുന്‍പ്
പരിശോധിക്കാറുണ്ടോ;
(ഡി)
ഇത്തരത്തിലുള്ള
മുന്‍കൂര്‍ വിജിലന്‍സ്
ക്ലിയറന്‍സ്
ഇല്ലാതെയാണ് പല
നിയമനങ്ങളും
നടത്തുന്നത് എന്നത്
ശരിയാണോ;
(ഇ)
എങ്കില്‍
ഇത്തരം നിയമനങ്ങളില്‍
വിജിലന്‍സ്
ഇടപെടാറുണ്ടോ;
ഏതെങ്കിലും നിയമനങ്ങള്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിജിലന്‍സ്
ഇടപെട്ട്
റദ്ദാക്കിയിട്ടുണ്ടോ;
(എഫ്)
വിജിലന്‍സ്
മാന്വല്‍ കാലോചിതമായി
പരിഷ്കരിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേനയെ കാര്യക്ഷമമാക്കാൻ
നടപടികള്‍
*166.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജെയിംസ് മാത്യു
,,
പി. ഉണ്ണി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സേനയെ
കാര്യക്ഷമമാക്കി
ക്രമസമാധാനനില
ഭദ്രമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
സ്റ്റേഷന്
ഹൗസ് ഓഫീസര്‍മാരായി
ഇന്‍സ്പെക്ടര്‍മാരെ
നിയമിച്ചതും
ക്രമസമാധാനവും
കുറ്റാന്വേഷണവും രണ്ട്
വിഭാഗമാക്കിയതും
ക്രമസമാധാനപാലനവും കേസ്
അന്വേഷണവും കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എത്രമാത്രം
പ്രയോജനപ്രദമാകുമെന്നാണ്
വിലയിരുത്തുന്നതെന്ന്
വിശദമാക്കാമോ;
(സി)
സേനയുടെ
ആധുനികവല്‍ക്കരണത്തിനും
കാര്യക്ഷമതാ
വര്‍ദ്ധനവിനും
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ഡി)
സ്ത്രീസുരക്ഷയ്ക്ക്
പ്രാധാന്യം
നല്‍കുന്നതിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ?
റോഡപകടങ്ങള്‍
കുറയ്ക്കാന്‍ നടപടി
*167.
ശ്രീ.എന്‍.
വിജയന് പിള്ള
,,
കെ.വി.വിജയദാസ്
,,
ആന്റണി ജോണ്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങള്‍
പകുതിയായെങ്കിലും
കുറയ്ക്കുക എന്ന
ലക്ഷ്യത്തോടെ
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
ഫലപ്രദമാകുന്നതിന്റെ
ലക്ഷണമായി
റോഡപകടങ്ങളുടെ
എണ്ണത്തിലും
പരിക്കേറ്റവരുടെയും
മരണപ്പെട്ടവരുടെയും
എണ്ണത്തിലും കുറവു
വന്നിട്ടുളളത്
കണക്കിലെടുത്ത് റോഡപകടം
കുറയ്ക്കാന്‍ കൂടുതല്‍
തീവ്രമായ ഇടപെടലിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അമിതവേഗതയും
ഗതാഗതലംഘനവുമാണ്
റോഡപകടങ്ങളുടെ
മുഖ്യകാരണമെന്നതിനാല്
ഇതു കര്‍ശനമായി
നിയന്ത്രിക്കുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ; വലിയ
വാഹനങ്ങളിലും ഇടത്തരം
ചരക്കുവാഹനങ്ങളിലും
നിര്‍ബന്ധമാക്കിയ
സ്പീഡ് ഗവര്‍ണര്‍
പ്രവര്‍ത്തനക്ഷമമാണോ
എന്ന് പരിശോധന
നടത്താറുണ്ടോ;
(സി)
'റോഡ്
സുരക്ഷക്കായി ഒരു ദശകം'
എന്ന ലോകാരോഗ്യ
സംഘടനയുടെ പരിപാടിയുടെ
ഭാഗമായി സംസ്ഥാന റോഡ്
സുരക്ഷാ അതോറിറ്റിയും
റോഡ് സുരക്ഷാ
കൗണ്‍സിലുകളും നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ഹോട്ടലുകളിലെ
ഭക്ഷണസാധനങ്ങളുടെ വില
നിയന്ത്രണം
*168.
ശ്രീ.അനില്‍
അക്കര
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളിലെ
ഭക്ഷണസാധനങ്ങളുടെ വില
നിയന്ത്രിക്കുന്നതിനും
നിരീക്ഷിക്കുന്നതിനും
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഹോട്ടലുകളിലെ
വില
നിയന്ത്രിക്കുന്നതിനായി
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഒരു ബില്‍
കൊണ്ടുവന്നിരുന്നോ;
(സി)
അപ്രകാരമുള്ള
ഒരു ബില്‍
കൊണ്ടുവരുന്നതിനെപ്പറ്റി
ഗൗരവമായി ആലോചിക്കുമോ?
വയോജന
കമ്മീഷന് രൂപീകരണം
*169.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.കുഞ്ഞിരാമന്
,,
പി. ഉണ്ണി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോജനങ്ങളുടെ
സുരക്ഷയും സംരക്ഷണവും
ഉറപ്പുവരുത്തുന്നതിന്
ജുഡീഷ്യല്‍
അധികാരങ്ങളോടു കൂടിയ
വയോജന കമ്മീഷന്
രൂപീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
കമ്മീഷന്റെ
രൂപീകരണത്തിന്
മുന്നോടിയായുള്ള പഠനം
നടത്തുന്നതിനായി
സ്പെഷ്യല്‍ ഓഫീസറെ
ചുമതലപ്പെടുത്തുകയോ
ജില്ലാതല
സിറ്റിങ്ങുകള്‍
നടത്തുകയോ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
വയോജനങ്ങള്‍ക്കെതിരെയുള്ള
ശാരീരികവും മാനസികവുമായ
അതിക്രമങ്ങള്‍
തടയുന്നതിനും
ആരോഗ്യരക്ഷയും
നിയമസഹായവും
വൃദ്ധസദനങ്ങളുടെ മികച്ച
സേവനവും
ഉറപ്പുനല്‍കുന്നതിനുമായി
എന്ത് സംവിധാനം
ഏര്‍പ്പെടുത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
ജലസമ്പത്ത്
അനധികൃതമായി കടത്തുന്നത്
തടയാൻ നടപടി
*170.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
ജലസമ്പത്ത് അന്യ
സംസ്ഥാനങ്ങളിലേക്ക്
അനധികൃതമായി
കടത്തുന്നത്
പരിശോധിക്കാൻ
നിയോഗിക്കപ്പെട്ട
ഐ.എസ്.ഡബ്ല്യു.
വിജിലൻസ്
കോഓർഡിനേറ്ററും അതത്
നദീതടങ്ങളുടെ ചുമതലയുളള
വിജിലൻസ് ഓഫീസർമാരായ
എക്സിക്യുട്ടീവ്
എഞ്ചിനീയർമാരും കഴിഞ്ഞ
ഒരു വർഷത്തിനുളളിൽ
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
റേഷന്‍
വിതരണവുമായി ബന്ധപ്പെട്ട
ചെലവുകൾ
*171.
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍ വഴി ആട്ടയ്ക്കു
പുറമേ പുട്ടുപൊടി, റവ,
വെളിച്ചെണ്ണ,
പയര്‍വര്‍ഗ്ഗങ്ങള്‍
തുടങ്ങിയ നിത്യോപയോഗ
സാധനങ്ങള്‍ വിതരണം
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
റേഷന്‍
ധാന്യ ഗതാഗതത്തിനും
ഇടക്കാല
ഗോഡൗണുകള്ക്കുമായുള്ള
സപ്ലൈകോയുടെ ചെലവ്
വ്യക്തമാക്കുമോ;
(സി)
വാതില്‍പ്പടി
വിതരണത്തിനായി സപ്ലൈകോ
നിയമിച്ച സ്വകാര്യ
കരാറുകാര്‍ക്കെതിരെ
ധാന്യം മറിച്ച്
കടത്തിയതായി ആരോപിച്ച്
കേസെടുത്തിട്ടുണ്ടോ;
(ഡി)
റേഷന്‍
വിതരണത്തിനായി
കമ്മീഷന് ഇനത്തില്‍
സംസ്ഥാനം ചെലവഴിക്കുന്ന
തുകയുടെ വിശദാംശങ്ങള്‍
അറിയിക്കുമോ?
അവയവദാനത്തിലെ
വാണിജ്യ താല്പര്യങ്ങള്
ഒഴിവാക്കുന്നതിന് നടപടി
*172.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവയവദാനത്തിന്
തയ്യാറാകുന്നവരുടെയും
അവയവങ്ങള്‍
ആവശ്യമുള്ളവരുടെയും
എണ്ണത്തില്‍ ഗണ്യമായ
അന്തരം
നിലനില്‍ക്കുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥിതിവിശേഷം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
അവയവദാനത്തിലെ
വാണിജ്യ താല്പര്യങ്ങള്
തിരിച്ചറിയുന്നതിനും
അത്
ഒഴിവാക്കുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
വേൾഡ്
ഫുഡ് പ്രോഗ്രാം
കണ്‍സള്‍ട്ടന്റുമാര്‍
*173.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
നടപ്പിലാക്കുന്നതിനായി
മുന്‍ സര്‍ക്കാര്‍
വേൾഡ് ഫുഡ് പ്രോഗ്രാം
കണ്‍സള്‍ട്ടന്റുമാരെ
നിയമിച്ചിരുന്നോ;
(ബി)
ഉണ്ടെങ്കില്‍,
കണ്‍സള്‍ട്ടന്റുമാരുടെയും
അവര്‍ക്ക് നല്കിയ
തുകയുടെയും
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
നിലവിൽ
സ്വകാര്യ
കണ്‍സള്‍ട്ടന്റുമാരുടെ
സഹായം തുടരുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ബുദ്ധിപരമായ
വെല്ലുവിളി നേരിടുന്നവരുടെ
പുനരധിവാസം
*174.
ശ്രീ.എം.
മുകേഷ്
,,
ബി.ഡി. ദേവസ്സി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബുദ്ധിപരമായ
വെല്ലുവിളി
നേരിടുന്നവരുടെ
പുനരധിവാസത്തിനായി
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വകുപ്പുകളുടെ
പങ്കാളിത്തത്തോടെയാണ്
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കുന്നത്;
(സി)
ഇപ്രകാരമുള്ളവരുടെ
അസുഖം നേരത്തെ
കണ്ടെത്തുന്നതിനും
ആരോഗ്യ പരിരക്ഷ,
വിദ്യാഭ്യാസം, തൊഴില്‍
എന്നിവയ്ക്കും
എന്തെല്ലാം
കാര്യങ്ങളാണ്
മാസ്റ്റര്‍ പ്ലാനില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
ഇതുസംബന്ധിച്ച്
വിവിധ
വകുപ്പുപ്രതിനിധികളുടെ
യോഗങ്ങള്‍ ചേരുന്നതിനും
ശില്‍പ്പശാലകള്‍
സംഘടിപ്പിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ജനങ്ങളുടെ
മാനസിക ജീവിത നിലവാരം
ഉയർത്താന്‍ പദ്ധതി
*175.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനങ്ങളുടെ മാനസിക ജീവിത
നിലവാരം
ഉയർത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
സാമൂഹ്യനീതി വകുപ്പ്
നടപ്പിലാക്കി വരുന്നത്;
ഇതിനായി വികസിത
രാജ്യങ്ങളിൽ
നടപ്പിലാക്കി വരുന്ന
വിവിധ പ്രവർത്തനങ്ങൾ
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ജനങ്ങളുടെ
മാനസിക ജീവിത
നിലവാരത്തെക്കുറിച്ച്
എന്തെങ്കിലും പഠനങ്ങൾ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ
വിശദാംശങ്ങൾ നൽകുമോ?
ഡിജിറ്റല്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
കാര്യക്ഷമമാക്കൽ
*176.
ശ്രീ.അനൂപ്
ജേക്കബ്
,,
അടൂര്‍ പ്രകാശ്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡിജിറ്റല്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ശക്തവും കാര്യക്ഷമവും
ആക്കുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
വീടുകള്‍ക്കും
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്കും
അതിവേഗ ബ്രോഡ്ബാന്റ്
കണക്ടിവിറ്റി
നല്‍കുന്നതിനായി
ഫെെബര്‍ നെറ്റ്
വര്‍ക്ക്
സ്ഥാപിച്ചിട്ടുണ്ടോ;
ആരുടെ
സഹകരണത്തോടുകൂടിയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയതെന്ന്
വെളിപ്പെടുത്താമോ;
(സി)
പൊതു
സ്ഥലങ്ങളില്‍ വെെ-ഫെെ
ഹോട്ട് സ്പോട്ടുകള്‍
ഏര്‍പ്പെടുത്തുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
എല്ലാ
ജനങ്ങള്‍ക്കും സൗജന്യ
ബാന്‍ഡ് വിഡ്ത്ത്
ഉറപ്പാക്കുന്നതിനും
അതിലൂടെ ഡിജിറ്റല്‍
വേര്‍തിരിവ്
ഇല്ലാതാക്കുന്നതിനും
എന്ത് പദ്ധതിയാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഇ)
കെ.എസ്.ഇ.ബി.
യുടെ വിതരണ അടിസ്ഥാന
സൗകര്യം
ഉപയോഗപ്പെടുത്തി
സര്‍ക്കാര്‍
ഓഫീസുകള്‍ക്ക് വയേര്‍ഡ്
കണക്റ്റിവിറ്റി
നല്കുന്ന പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
പ്രതിരോധ
കുത്തിവയ്പുകള്‍ക്കെതിരെ
പ്രചരണം
*177.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിരോധ
കുത്തിവയ്പുകള്‍ക്കെതിരെ
നവ മാധ്യമങ്ങളിൽകൂടിയും
അല്ലാതെയും ഒരു വിഭാഗം
ആളുകള്‍ വ്യാപക പ്രചരണം
നടത്തുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
ഇത്തരക്കാരുടെ
പ്രചരണത്തിന്റെ ഫലമായി
കുട്ടികള്‍ക്ക്
പ്രതിരോധ കുത്തിവയ്പ്
എടുക്കുവാൻ ജനങ്ങള്‍
വിമുഖത കാണിക്കുന്നത്
ആരോഗ്യരംഗത്ത് സംസ്ഥാനം
കൈവരിച്ച
നേട്ടങ്ങള്‍ക്ക്
തിരിച്ചടിയാകുമെന്ന്കരുതുന്നുണ്ടോ;
(സി)
റൂബെല്ലാ
വാക്സിനേഷൻ എത്ര ശതമാനം
കുട്ടികളിൽ
എടുക്കുകയുണ്ടായി എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിന്റെ
ശതമാന നിരക്ക് ഏറ്റവും
കൂടുതലും കുറവും
ഏതൊക്കെ ജില്ലകളിലാണ്
എന്ന്
വെളിപ്പെടുത്തുമോ;
(ഇ)
പ്രതിരോധ
മരുന്ന് ലഭിക്കുവാനുള്ള
ഓരോ ശിശുവിന്റെയും
അവകാശം ഉറപ്പിക്കുവാൻ
സ്കൂള്‍ അഡ്മിഷൻ
സമയത്ത് കുഞ്ഞിന്റെ
ഹെൽത്ത് കാര്‍ഡ്
നിര്ബന്ധമാക്കുവാൻ
വിദ്യാഭ്യാസവകുപ്പിനോട്
നിര്‍ദ്ദേശിക്കുമോ?
പെണ്‍കുട്ടികള്‍ക്കായുള്ള
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
*178.
ശ്രീ.ആന്റണി
ജോണ്‍
,,
പി.ടി.എ. റഹീം
,,
എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിനെട്ട്
വയസ്സു വരെയുള്ള
പെണ്‍കുട്ടികളുടെ
ആരോഗ്യം, നെെപുണ്യ
വികസനം എന്നിവ
ലക്ഷ്യമാക്കിയിട്ടുള്ള
സബല, കിശോരി
ശക്തിയോജന എന്നീ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ സംസ്ഥാനത്ത്
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ കേന്ദ്ര
സംസ്ഥാന വിഹിതം എത്ര
വീതമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ കേന്ദ്ര
വിഹിതവും
ഗുണഭോക്താക്കളുടെ
പ്രായപരിധിയും
ഇപ്പോള്‍ കേന്ദ്ര
സര്‍ക്കാര്‍
വെട്ടിക്കുറച്ചിട്ടുണ്ടോയെന്നും
പദ്ധതികള്‍ സംബന്ധിച്ച
നിബന്ധനകളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഡി)
പദ്ധതികളുടെ
ഗുണഫലം ഭൂരിഭാഗം
പേര്‍ക്കും
അപ്രാപ്യമാക്കുന്ന
കേന്ദ്ര സര്‍ക്കാരിന്റെ
സമീപനത്തിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ഭിന്നശേഷിക്കാരെ
സമൂഹത്തിന്റെ മുഖ്യധാരയില്‍
എത്തിയ്ക്കുന്നതിന് നടപടി
*179.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
,,
വി. കെ. സി. മമ്മത് കോയ
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭിന്നശേഷി
സൗഹൃദമാക്കുന്നതിനും
ഭിന്നശേഷിക്കാരായ
ആളുകളെ സമൂഹത്തിന്റെ
മുഖ്യധാരയില്‍
എത്തിക്കുന്നതിനും
എല്ലാ ജില്ലകളിലും
പുനരധിവാസ
കേന്ദ്രങ്ങള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(സി)
ഭിന്നശേഷിക്കാരുടെ
പുനരധിവാസത്തിനായി
നിലവിലുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പോക്സോ
കേസുകള്‍ക്ക് പ്രത്യേക കോടതി
*180.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
കേസുകളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നതിനെപ്പറ്റി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കുട്ടികള്‍ക്കെതിരെ
എല്ലാ രീതിയിലുമുള്ള
അതിക്രമ കേസുകളിലും
വിചാരണ
വേഗത്തിലാക്കുന്നതിനും
ശിക്ഷ ഉറപ്പാക്കാനും
എല്ലാ ജില്ലാ
ആസ്ഥാനങ്ങളിലും
പ്രത്യേക കോടതി
വേണമെന്ന് പോക്സോ
നിയമത്തില്‍
നിഷ്കര്‍ഷിക്കുന്നുണ്ടോ;
(സി)
നിലവില്‍
ഏതെല്ലാം ജില്ലകളില്‍
ഇതിനായി പ്രത്യേക
കോടതികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
മറ്റ് ജില്ലകളിലും ഇവ
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?