നവ
കേരള മിഷനില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പദ്ധതികള്‍
3974.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലസ്രോതസ്സുകള്‍,
നദികള്‍ എന്നിവയുടെ
സംരക്ഷണത്തിനായി നവ
കേരള മിഷനില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പദ്ധതികള്‍
ഏതെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ആദ്യഘട്ടത്തില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
എത്ര തുകയാണ്
വകയിരുത്തിയിട്ടുളളത്;
ഒാരോ പദ്ധതിക്കും
അനുവദിച്ച തുക, അവയുടെ
ഭരണാനുമതി എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
അംഗീകൃത സംഘടനകള്‍
T 3975.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രേഡ്
യൂണിയന് ആക്ട് പ്രകാരം
കേരള വാട്ടര്‍
അതോറിറ്റിയിലെ ഏതൊക്കെ
തസ്തികയിലെ
ജീവനക്കാര്‍ക്കാണ്
തൊഴിലാളി യൂണിയനുകളില്‍
അംഗത്വം എടുക്കുവാന്‍
നിയമപരമായ
അനുമതിയുള്ളത്;
ഇത്തരത്തില്‍
സ്ഥാപനത്തില്‍
പ്രവര്‍ത്തിക്കുന്ന
യൂണിയനുകളുടെ പേരും
അംഗീകാരം നല്കിയ
തീയതിയും അറിയിക്കാമോ;
(ബി)
ഇതിന്
വിരുദ്ധമായി
എഞ്ചിനീയേഴ്സ്
ഫെഡറേഷന് ഓഫ് കേരള
വാട്ടര്‍ അതോറിറ്റി
എന്ന സംഘടനക്ക് ട്രേഡ്
യൂണിയന് രജിസ്ട്രേഷന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ നിയമ
വിരുദ്ധമായ ഈ നടപടി
തിരുത്തുമോ; ഈ യൂണിയന്
റഫറണ്ടത്തില്‍
പങ്കെടുത്തിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(സി)
വാട്ടര്‍
അതോറിറ്റിയില്‍
ഓഫീസേഴ്സിന്റെ അംഗീകൃത
സംഘടനകള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ഡി)
1986-ല്‍
കേരള വാട്ടര്‍
അതോറിറ്റി
രൂപീകരിച്ചശേഷവും
അസോസിയേഷന് ഓഫ്
പബ്ലിക് ഹെല്‍ത്ത്
എന്‍ജിനീയേഴ്സ് കേരള
(അപെക്) എന്ന സംഘടനയുടെ
അംഗീകാരം
തുടരുന്നുണ്ടോ;
എങ്കില്‍ ഏത് നിയമ
പ്രകാരം; ഈ സംഘടന
നിയമാനുസൃതം വാര്‍ഷിക
വരവ്-ചെലവ് കണക്കുകള്‍
അധികാരികള്‍ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഈ സംഘടനയുടെ വരുമാന
സ്രോതസ്സും ആസ്തിയും
വെളിപ്പെടുത്താമോ;
(ഇ)
കവടിയാറില്‍
സ്ഥിതി ചെയ്യുന്ന അക്വാ
എന്‍ജിനീയേഴ്സ് ടവർ
എന്ന ഇവരുടെ ആസ്ഥാന
മന്ദിരം സ്ഥിതി
ചെയ്യുന്ന ഭൂമി
സംബന്ധിച്ച് കോടതിയില്‍
കേസ്
നിലനില്‍ക്കുന്നുണ്ടോ;
മന്ദിരനിര്‍മ്മാണത്തിന്റെ
സാമ്പത്തിക സ്രോതസ്സ്
എന്തായിരുന്നു;
ഇതിനെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
വെളിപ്പെടുത്താമോ?
വാട്ടര്‍ അതോറിറ്റിയുടെ
കൊട്ടാരക്കര ഡിവിഷന് ആഫീസിലെ
കരാര്‍ ജീവനക്കാര്‍
3976.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കൊട്ടാരക്കര ഡിവിഷന്
ആഫീസിലും പരിധിയിലുള്ള
കേന്ദ്രങ്ങളിലും കരാര്‍
അടിസ്ഥാനത്തില്‍ എത്ര
പേര് ജോലി ചെയ്യുന്നു
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ പേര്
വിവരങ്ങളും ജോലി
ചെയ്യുന്ന
കേന്ദ്രങ്ങളും എത്ര
നാള് മുതല്‍ ജോലിയില്‍
തുടരുന്നു എന്ന
കാര്യവും
വെളിപ്പെടുത്തുമോ?
റാന്നി
മേജര്‍ കുടിവെളള വിതരണ പദ്ധതി
3977.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
മേജര്‍ കുടിവെളള വിതരണ
പദ്ധതിയുടെ നിര്‍മ്മാണം
എന്നാണാരംഭിച്ചത്; എത്ര
കോടി രൂപയാണ്
പദ്ധതിക്കനുവദിച്ചിട്ടുളളത്;
എന്തൊക്കെ
നിര്‍മ്മാണങ്ങളാണ്
ഇതുവരെ
പൂര്‍ത്തിയാക്കിയിട്ടുളളത്;
ഇനി എന്താെക്കെ
നിര്‍മ്മാണമാണ്
പൂര്‍ത്തിയാക്കാനായി
അവശേഷിക്കുന്നത്; ഇതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ കമ്മീഷനിംഗ്
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
ഇതിനായി ആക്ഷന്‍
പ്ലാന്‍ തയ്യാറാക്കി
കൗണ്ട് ഡൗണ്‍
ആരംഭിക്കാന്‍
തയ്യാറാകുമോ?
കനാല്‍
റോഡുകള്‍ നവീകരിക്കുന്നതിന്
നടപടി
3978.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ഇറിഗേഷന്‍ പദ്ധതിയില്‍
കനാലുകള്‍ കടന്നു
പോകുന്ന പല പ്രദേശത്ത്
കനാല്‍ റോഡുകള്‍
നവീകരിക്കാത്തതിനാല്‍,
ജനങ്ങള്‍ക്ക് വളരെയേറെ
പ്രയാസങ്ങള്‍
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കനാലിന്
കേടുപാടുകള്‍
സംഭവിക്കാത്ത തരത്തില്‍
വീതിയുള്ള റോഡുകള്‍
നവീകരിക്കുന്നതിന്
എന്താണ്
തടസ്സമെന്നറിയിക്കുമോ;
(സി)
ഇത്തരം
റോഡുകള്‍
നവീകരിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് ഫണ്ട്
അനുവദിച്ചാല്‍ അതിന്
അനുമതി നല്‍കുന്നതിന്
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
പ്രവൃത്തികള്‍
ഡെപ്പോസിറ്റ്
വര്‍ക്കായി ഇറിഗേഷന്‍
വകുപ്പ് മുഖേന
ചെയ്യുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ബാലുശ്ശേരി
മണ്ഡലത്തിലെ
നടുവണ്ണൂര്‍
ഗ്രാമപഞ്ചായത്തിലെ ചില
കനാല്‍ റോഡുകള്‍ക്ക്
പഞ്ചായത്ത് ഫണ്ട്
അനുവദിച്ചിട്ടും
നവീകരിക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ജലസേചന
വകുപ്പിലെ ഒഴിവുകള്‍
പി.എസ്.സിക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
3979.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
വകുപ്പില്‍ ഓവര്‍സിയര്‍
ഗ്രേഡ് 3, അസിസ്റ്റന്റ്
എഞ്ചിനീയര്‍ എന്നീ
തസ്തികകളില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
ജലവിഭവ
വകുപ്പിന്റെ ചിറ്റൂര്‍ നിയോജക
മണ്ഡലത്തിലെ പദ്ധതികള്‍
3980.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-2018
ബഡ്ജറ്റിൽ
പ്രഖ്യാപിച്ചതും
ഹരിതകേരളം മിഷനിൽ
ഉൾപ്പെടുത്തിയതുമായ
വെങ്കലകയം,
കുന്നുപിടരി,
കമ്പാലത്തറ എന്നീ
ഏരികളുടെ പുനരുദ്ധാരണ
പ്രവർത്തനങ്ങൾ
വിശദീകരിക്കുമോ;
(ബി)
2017-2018
ബഡ്ജറ്റിൽ
പ്രഖ്യാപിച്ച,
കിഫ്ബിയിലൂടെ
നിർമ്മിക്കാൻ
ഉദ്ദേശിക്കുന്ന
റെഗുലേറ്ററുകളിൽ
ചിറ്റൂർ പുഴയ്ക്ക്
കുറുകെ നല്ലേപ്പിളളി
പഞ്ചായത്തിൽ
വളവുപാലത്ത്
നിർമ്മിക്കുന്ന
റെഗുലേറ്ററിന്റെയും
പെരുവമ്പ് പഞ്ചായത്തിൽ
പാലതുളളി
വടകരപ്പളിയിൽ
നിർമ്മിക്കുന്ന
റെഗുലേറ്ററിന്റെയും
നിർമ്മാണ പുരോഗതി
വിശദീകരിക്കുമോ?
വൈക്കം
മണ്ഡലത്തിലെ സ്പില്‍വേകളുടെ
നിര്‍മ്മാണം
3981.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച വൈക്കം
മണ്ഡലത്തിലെ പൂത്തോട്ട,
മുറിഞ്ഞപുഴ, ഇത്തിപ്പുഴ
എന്നീ സ്പില്‍വേകളുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സമയബന്ധിതമായി
ഈ സ്പില്‍വേകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചൊക്ലി
പഞ്ചായത്തിലെ റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
3982.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നിയോജക മണ്ഡലത്തില്‍,
ചൊക്ലി പഞ്ചായത്തിലെ
2017-18 വര്‍ഷത്തെ
കിഫ്ബിയില്‍
ഉള്‍പ്പെട്ട
റെഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
ഡി.പി.ആര്.
തയ്യാറാക്കാനുളള
നിര്‍ദ്ദേശം നല്‍കിയോ
എന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ ആയതിനുളള
നിര്‍ദ്ദേശം നല്‍കുമോ?
മണലൂര്‍
മണ്ഡലത്തില്‍
കാര്ഷികാഭിവൃദ്ധിയ്ക്കുള്ള
ജലവിതരണം
3983.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തില്‍
കാര്ഷികാഭിവൃദ്ധിയ്ക്കുള്ള
ജലവിതരണം
സുഗമമാക്കുന്നതിനായി
തുവാനൂര്, കൂമ്പുഴ,
ആയമുക്ക്, പറപ്പുക്കാവ്
എന്നീ സ്ഥലങ്ങളില്‍
ചിറകള്‍
നിര്‍മ്മിക്കുന്നതിന്
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
തലശ്ശേരി
നിയോജക മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന്റെ വികസന
പ്രവൃത്തികള്‍
3984.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തലശ്ശേരി
നിയോജക മണ്ഡലത്തില്‍
ജലവിഭവ വകുപ്പു ചെയ്ത
വികസന പ്രവൃത്തികള്‍
ഏതാണെന്നും അവയുടെ
നിലവിലെ അവസ്ഥ
എന്താണെന്നും
തരംതിരിച്ച്
വിശദീകരിക്കുമോ;
(ബി)
2017-18
വര്‍ഷത്തില്‍ പുതുതായി
എന്തെങ്കിലും പ്രവൃത്തി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അത്
എന്താണെന്ന്
വ്യക്തമാക്കാമോ?
പെരിയാര്‍
നദി മാലിന്യ മുക്തമാക്കുവാന്‍
നടപടി
3985.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലുവപ്പുഴയുടെ
തീരം സ്വകാര്യ
വ്യക്തികള്‍ കയ്യേറി,
ഫ്ലാറ്റുകള്‍
നിര്‍മ്മിച്ച്
പുഴയിലേക്ക്
മാലിന്യങ്ങള്‍
ഒഴുക്കുന്നത് മൂലം,
പെരിയാര്‍ നദി
മലിനപ്പെട്ടിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെരിയാര്‍ നദി മാലിന്യ
മുക്തമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പാറമടയിലെ
വെള്ളക്കെട്ടുകൾ ജല
സംഭരണികളാക്കി മാറ്റി
ഉപയോഗപ്രദമാക്കൽ
3986.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാറമടകള്‍ പ്രവർത്തിച്ച
ഭൂപ്രദേശങ്ങളിൽ രൂപം
കൊണ്ടിട്ടുളള വലിയ
ഗര്‍ത്തങ്ങളില്‍ ധാരാളം
ജലം
കെട്ടിനില്ക്കുകയും
കുട്ടികള്‍,
മുതിര്‍ന്നവര്‍
എന്നിവര്‍ ഈ ജലത്തില്‍
മുങ്ങിമരിക്കുകയും
ചെയ്യുന്ന ദാരുണമായ
അവസ്ഥ നിലനില്‍ക്കുന്ന
സാഹചര്യത്തിൽ ,
ഇപ്രകാരമുളള സ്ഥലങ്ങള്‍
കണ്ടെത്തി ജലസംഭരണികള്‍
പണിത് ജലം കൃഷിക്കും
മറ്റ് കാര്‍ഷിക
ആവശ്യങ്ങള്‍ക്കുമായി
ഉപയോഗയോഗ്യമാക്കുന്നത്
ഇത്തരം അപകടങ്ങള്‍
ഒഴിവാക്കുവാനും
ജലദൗര്‍ലഭ്യം
പരിഹരിക്കുവാനും
സഹായകമാവുമെന്ന്
കരുതുന്നുണ്ടോ; എങ്കിൽ
അതിനു വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഗാര്‍ഹിക-വ്യാവസായിക
ആവശ്യങ്ങള്‍ക്കായി
അനുവദിച്ചിട്ടുളള
വാട്ടർ കണക്ഷനുകള്‍
പലതും പ്രവർത്തനരഹിതമായ
മീറ്ററോട് കൂടി
ഉപയോഗിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ?
കാരാപ്പുഴ-ബാണാസുര
സാഗര്‍ പദ്ധതി
3987.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ പ്രധാന
ജലസേചന പദ്ധതികളായ
കാരാപ്പുഴ-ബാണാസുര
സാഗര്‍ പദ്ധതികള്‍
ജില്ലയിലെ കാര്‍ഷിക
മേഖലയ്ക്ക്
സഹായകരമാകുന്നുണ്ടോ;
വയനാട് ജില്ലയില്‍ ഈ
പദ്ധതികള്‍ കൊണ്ട്
ഏതെല്ലാം മേഖലയില്‍
സഹായം എത്തിക്കാനാണ്
ലക്ഷ്യമിടുന്നത്;
(ബി)
ജില്ലയില്‍
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന് ഈ
പദ്ധതികളെ ഉപയോഗിച്ച്
കൂടുതല്‍ സംവിധാനങ്ങള്‍
ഒരുക്കാന്‍
തയ്യാറാകുമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ കുളങ്ങള്‍
നവീകരിക്കുന്നതിന് ഭരണാനുമതി
3988.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍,
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം കുളങ്ങള്‍
നവീകരിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വര്‍ഷത്തില്‍ പാലക്കാട്
ജില്ലയിലെ ഏതെല്ലാം
കുളങ്ങള്‍
നവീകരിക്കുന്നതിന്
ഭരണാനുമതി
നല്കുകയുണ്ടായി; ഓരോ
കുളത്തിന്റേയും അവ
ഉള്‍പ്പെടുന്ന തദ്ദേശ
സ്വയംഭരണസ്ഥാപനത്തിന്റെയും
പേരും ഓരോന്നിനും
അനുവദിച്ച തുകയും
പ്രത്യേകം പ്രത്യേകം
വ്യക്തമാക്കാമോ?
കുറ്റ്യാടി
താലൂക്ക് ആശുപത്രി
വികസനത്തിന് ഇറിഗേഷന്‍
വകുപ്പിന്റെ ഭൂമി
3989.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
താലൂക്ക്
ആശുപത്രിയോടനുബന്ധിച്ച്
ഇറിഗേഷന്‍ വകുപ്പിന്റെ
കൈവശമുളള ഭൂമി ആശുപത്രി
വികസനത്തിന്
വിട്ടുനല്‍കുന്നത്
സംബന്ധിച്ച
പ്രൊപ്പോസല്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഒട്ടേറെ
പേര് ആശ്രയിക്കുന്ന ഈ
ആശുപത്രിയുടെ
വികസനത്തിന് മറ്റ്
ഭൂമികളൊന്നും
ലഭ്യമല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഭൂമി
വിട്ടുനല്‍കണമെന്ന
അപേക്ഷ
ആരോഗ്യവകുപ്പില്‍
നിന്ന്
ലഭിക്കുകയുണ്ടായോ;
(ഡി)
ഇത്
സംബന്ധിച്ച് ജലവിഭവ
വകുപ്പ് കൈക്കൊണ്ട
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പള്ളിക്കല്‍
ആറില്‍ തടയണ നിര്‍മ്മാണം
3990.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പള്ളിക്കല്‍
ആറില്‍ തടയണ
നിര്‍മ്മിക്കുന്നതിന്
നിലവില്‍ പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ആറില്‍ തടയണ
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് സാദ്ധ്യതാ
പഠനം നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
വേനല്‍ക്കാലത്ത്
തൊടിയൂര്‍, തഴവ
ഗ്രാമപഞ്ചായത്തുകളിലുണ്ടാകുന്ന
ജലക്ഷാമം
പരിഹരിക്കുന്നതിനായി
പള്ളിക്കലാറിന്റെ
സൗകര്യപ്രദമായ ഭാഗത്ത്
തടയണ
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
തിരൂരങ്ങാടി
മോര്യകാപ്പ് പദ്ധതി
T 3991.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
നന്നമ്പ്ര
ഗ്രാമപഞ്ചായത്തിലെ
കാര്‍ഷിക-ജലസേചന
പദ്ധതിയായ മോര്യകാപ്പ്
പദ്ധതിയുടെ
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ജലാശയങ്ങള്‍
സംരക്ഷിക്കുന്നതിനായി നടപടി
3992.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴയുടെ ലഭ്യത
കുറഞ്ഞുവരുന്ന കാര്യം
ശ്രദ്ധയിലുണ്ടോ;
(ബി)
ഈ
സാഹചര്യത്തില്‍
സംസ്ഥാനത്തെ ചെറുതും
വലുതുമായ ജലാശയങ്ങള്‍
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാഞ്ഞിരപ്പുഴ
ഇറിഗേഷന്‍ പ്രോജക്ടിന്റെ
സ്ഥലം കൈമാറ്റം
3993.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞിരപ്പുഴ
ഇറിഗേഷന്‍ പ്രോജക്ട് -
1 (KPIP) വെസ്റ്റ്
ഹില്‍, കോഴിക്കോട്
പ്രോജക്ടിന്റെ
പാലക്കാട്
കടമ്പഴിപ്പുറത്തുള്ള
ബ്ലോക്ക് നം.77-ല്‍ IP
229 - സര്‍വ്വേ
നമ്പരിലുള്ള ഏകദേശം 18
സെന്റ് സ്ഥലം
കടമ്പഴിപ്പുറം 33
കെ.വി. സബ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
കെ.എസ്.ഇ.ബി..യ്ക്ക്
കൈമാറ്റം
ചെയ്യുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കൈമാറ്റം
ചെയ്യുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ടി
പ്രോജക്ട് - 1
(KPIP)-ന് കോഴിക്കോട്
ചീഫ് എഞ്ചിനീയറുടെ
ഓഫീസില്‍ നിന്നും
9.06.2015 തീയതിയില്‍
E4-6558/2014 നമ്പരായി
സര്‍ക്കാരിലേക്ക് അയച്ച
കത്തിന്മേല് നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ?
തുമ്പൂര്‍മൂഴി
റിവര്‍ ഡൈവേര്ഷന് സ്കീം
3994.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
തുമ്പൂര്‍മൂഴി റിവര്‍
ഡൈവേര്ഷന് സ്കീമിനു
മുകളിലായി,
വര്‍ഷകാലത്ത്
പാഴായിപ്പോകുന്ന ജലം
സംഭരിക്കുന്നതിനുള്ള
സ്റ്റോറേജ് ഡാം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
ചാലക്കുടി
മണ്ഡലത്തിലും
സമീപമണ്ഡലങ്ങളിലും
കുടിവെള്ളം, ജലസേചനം
എന്നിവയ്ക്ക്
ഉപകാരപ്രദമാകുന്ന
പ്രസ്തുത സ്റ്റോറേജ്
ഡാമിന്റെ നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
3995.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തുവാന്‍
വേണ്ടി നല്‍കിയിരുന്ന
കോട്ടയ്ക്കല്‍ നിയോജക
മണ്ഡലത്തിലെ
പ്രവൃത്തികളുടെ
ലിസ്റ്റ് ജലവിഭവവകുപ്പ്
പരിശോധനയ്ക്കായി
അയച്ചതിന്റെ ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കുമോ;
(ബി)
1231956/എം.ഐ2/2017/ജ.വി.വ.
എന്ന ഫയലില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
സമയബന്ധിതമായി
ഈ പ്രവൃത്തികളുടെ
ഭരണാനുമതി
ലഭ്യമാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
തുമ്പൂര്‍മുഴി
റിവര്‍ ഡൈവേര്ഷന്
സ്കീമിലൂടെയുള്ള ജലസേചന
സൗകര്യം
3996.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍,
എറണാകുളം ജില്ലകളിലെ
അഞ്ച് നിയോജക
മണ്ഡലങ്ങളിലെ വിവിധ
പ്രദേശങ്ങളില്‍
ജനസേചനത്തിനും,
കുടിവെള്ളത്തിനും
പ്രധാനമായി
ആശ്രയിക്കുന്ന
തുമ്പൂര്‍മുഴി റിവര്‍
ഡൈവേര്ഷന്
സ്കീമിലൂടെയുള്ള ജലസേചന
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
സ്റ്റോറേജ് ഡാമുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(സി)
വാര്‍ഷിക
പദ്ധതിയുടെ ഫണ്ടിന്റെ
ലഭ്യത കൂട്ടി, അടിസ്ഥാന
സൗകര്യ സംരക്ഷണവും
അറ്റകുറ്റപ്പണികളും
കാര്യക്ഷമതയും
ഉറപ്പുവരുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
തകര്‍ന്ന്
ഉപയോഗ ശൂന്യമായ ഈ
പ്രദേശങ്ങളിലെ കാഡ
കനാലുകളുടെ
പുനരുദ്ധാരണത്തിന്
നടപടി സ്വീകരിക്കുമോ?
നദീതീരങ്ങളുടെ
സംരക്ഷണ ഭിത്തി
3997.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദീതീരങ്ങളുടെ
സംരക്ഷണ ഭിത്തി
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വിശദീകരിക്കാമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
കൂടി കടന്നുപോകുന്ന
പമ്പാ നദിയുടെ
തീരങ്ങള്‍
ഇടിഞ്ഞുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
ഒഴിവാക്കാന്‍
സംരക്ഷണഭിത്തി
കെട്ടണമെന്നാവശ്യപ്പെട്ട്
നല്കിയ
നിവേദനങ്ങളിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കാമോ;
(ഡി)
ഈ
ഭാഗത്തെ തീരങ്ങള്‍
സംരക്ഷിക്കുന്നതിന്
സംരക്ഷണ ഭിത്തി
നിര്‍മ്മിക്കുമോയെന്ന്
വ്യക്തമാക്കാമോ?
തിരുവമ്പാടിയിലെ
കുടിവെള്ള പദ്ധതികള്‍
3998.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
എസ്റ്റിമേറ്റ്
തയ്യാറാക്കിയ,
തിരുവമ്പാടി
മണ്ഡലത്തില്‍ കോടഞ്ചേരി
ഗ്രാമപഞ്ചായത്തിലെ
തൊഴിലാളിക്കുന്ന്-ചെമ്പിലി-പള്ളിമലക്കുന്ന്,
പിച്ചാംപാറ എസ്.സി.
കോളനി, മുക്കം
മുനിസിപ്പാലിറ്റിയിലെ
കരിമ്പില്‍ കോളനി,
ഇരുള്‍ക്കുന്ന്-ചെറുകാട്
എന്നീ പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
മേല്‍
പ്രവൃത്തികള്‍ക്ക്
അടിയന്തരമായി ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ വിവിധ
പ്രവൃത്തികളുടെ എസ്റ്റിമേറ്റ്
3999.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറിഗേഷന്‍
തിരുവനന്തപുരം വിഭാഗം
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ
നെയ്യാറിന്റെ
ഈരാറ്റിന്പുരം,
ശ്രീകൃഷ്ണസ്വാമി
ക്ഷേത്ര പരിസരം,
പിരായുംമൂട്,
അരുവിപ്പുറം എന്നീ
സ്ഥലങ്ങളില്‍ തടയണ
നിര്‍മ്മാണം,
കുളിക്കടവ് നിര്‍മ്മാണം
എന്നിവയുടെ ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ബി)
ഈരാറ്റിന്‍പുറം
തടയണ, ശ്രീകൃഷ്ണസ്വാമി
ക്ഷേത്രം
തടയണ-കുളിക്കടവ്,
പിരായുംമൂട്
കുളിക്കടവ്,
അരുവിപ്പുറം തടയണ
എന്നിവയുടെ
എസ്റ്റിമേറ്റ് തുക
എത്രയെന്ന്
വിശദമാക്കാമോ;
(സി)
ഡി.പി.ആര്.
സര്‍ക്കാരില്‍
ലഭിച്ചാല്‍ 2017-18
വര്‍ഷത്തില്‍ത്തന്നെ
ഫണ്ട് ലഭ്യമാക്കാന്‍
കഴിയുമോ;
(ഡി)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ നെയ്യാര്‍
പ്രദേശത്ത് 2011 മുതല്‍
2016 വരെ എത്ര ഫണ്ട്
വിനിയോഗിച്ചു;
വിശദീകരിക്കാമോ?
അണക്കെട്ടുകളില്‍
നിന്ന് മണല്‍ വാരുന്ന പദ്ധതി
T 4000.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണക്കെട്ടുകളില്‍
നിന്ന് മണല്‍ വാരുന്ന
പദ്ധതി
പുനരുജ്ജീവിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് പുതുതായി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഏതൊക്കെ
അണക്കെട്ടുകളില്‍
നിന്നാണ് മണല്‍
വാരുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
2006-2011
കാലഘട്ടത്തില്‍ ഈ
പദ്ധതി
നടപ്പിലാക്കിയിരുന്നോ;
പ്രസ്തുത പദ്ധതി
വിജയകരമായിരുന്നോ;
ഇല്ലെങ്കില്‍ ഇതിന്റെ
കാരണമെന്തായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(ഇ)
കുടിവെള്ളത്തിനായി
ഉപയോഗിക്കുന്ന
റിസര്‍വോയറില്‍ നിന്നും
മണ്ല വാരുന്നത് വെള്ളം
മലിനപ്പെടുവാന്‍
കാരണമാകുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
പുനര്‍ചിന്തനം
ഉണ്ടാകുമോ?
താനൂര്‍
പൂരപ്പുഴയ്ക്ക് കുറുകെ
റെഗുലേറ്റര്‍ നിര്‍മ്മാണം
4001.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
പൂരപ്പുഴയ്ക്ക് കുറുകെ
റെഗുലേറ്റര്‍
നിര്‍മ്മിക്കുന്നതിന്
ബഡ്ജറ്റില്‍
ഇരുപത്തിയഞ്ച് കോടി രൂപ
അനുവദിച്ച പദ്ധതിയുടെ
തുടര്‍നടപടികള്‍ ഏതു
ഘട്ടം വരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
റെഗുലേറ്ററിനൊപ്പം
വാഹനങ്ങള്‍ കടന്നു
പോകേണ്ട പാലവും
അനിവാര്യമാണോ എന്ന്
പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
അങ്ങനെ
ആവശ്യമെങ്കില്‍
റെഗുലേറ്ററിനൊപ്പം പാലം
കൂടി
നിര്‍മ്മിക്കുന്നതിനാവശ്യമായ
രീതിയില്‍ പ്രോജക്ടില്‍
മാറ്റം വരുത്തി പദ്ധതി
നടപ്പിലാക്കുമോ;
(ഡി)
ഈ
പദ്ധതി എപ്പോള്‍
ആരംഭിച്ച് എന്നത്തേക്ക്
പണി
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കിച്ചേരി
കടവ് പാലത്തിന്റെ നിര്‍മ്മാണം
4002.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
2010-ല്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
(G.o(Rt)775/10/WRD/Dated
5.07.10) ലഭിച്ച
ചെന്നിത്തലയേയും
ചെട്ടികുളങ്ങരയേയും
തമ്മില്‍
ബന്ധിപ്പിക്കുന്ന
കിച്ചേരി കടവ്
പാലത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണം എന്ന്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കുമോ?
കവണക്കല്ല്
റഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ
ടോള്‍ പിരിവ്
T 4003.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം-കോഴിക്കോട്
ജില്ലകളെ
ബന്ധിപ്പിക്കുന്ന
കവണക്കല്ല്
റഗുലേറ്റര്‍-കം-ബ്രിഡ്ജിനോടനുബന്ധിച്ച്
പിരിക്കുന്ന ടോള്‍
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ ;
(ബി)
കവണക്കല്ല്
റഗുലേറ്റര്‍-കം-ബ്രിഡ്ജിന്
ആകെ ചെലവായ തുക
എത്രയെന്ന് പാലം,
അപ്രോച്ച് റോഡ്, സ്ഥലം
ഏറ്റെടുക്കല്‍,
ഷട്ടറുകളടങ്ങിയ
റഗുലേറ്റര്‍ സംവിധാനം
എന്നിങ്ങനെ ഓരോ
ഇനത്തിനുമായി
വേര്‍തിരിച്ച്
അറിയിക്കാമോ;
(സി)
കവണക്കല്ല്
ടോള്‍ പിരിവില്‍ നിന്ന്
ഇതുവരെ സര്‍ക്കാരിന്
എത്ര രൂപ വരുമാനം
ലഭിച്ചുവെന്ന കാര്യം
അറിയിക്കാമോ?
മഴവെള്ളം
പ്രയോജനപ്പെടുത്താന്‍ പദ്ധതി
4004.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
ലഭിക്കുന്ന മഴവെള്ളത്തെ
പൂര്‍ണ്ണമായും
പ്രയോജനപ്പെടുത്താന്‍
കഴിയുന്ന തരത്തിലുള്ള
പദ്ധതികള്‍ പരിഗണനയില്‍
ഉണ്ടോ; വിശദമാക്കുമോ?
കുപ്പിവെളള
ഫാക്ടറികളുടെ ജല ഉപയോഗം
4005.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുപ്പിവെള്ള
ഫാക്ടറികളുടെ ജല ഉപയോഗം
നിമിത്തം, പ്രസ്തുത
പ്രദേശത്ത്
ജലദൗര്‍ലഭ്യം
ഉണ്ടാകുന്നുവെന്ന്
കണ്ടെത്തിയാൽ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കാമോ?
വെള്ളക്കരം കുടിശ്ശിക
4006.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളക്കരം
കുടിശ്ശികയുടെ പേരില്‍,
പാെതുവിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ ശുദ്ധജല
വിതരണ കണക്ഷനുകള്‍
വിച്ഛേദിക്കാറുണ്ടോ;
(ബി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
ശുദ്ധജലവിതരണ സംവിധാനം
പൂര്‍ണ്ണമായും
സൗജന്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ജലം
കരുതലോടെ ഉപയോഗിക്കുന്നതിന്
നടപടി
4007.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴ
ലഭ്യത കുറയുന്ന
സാഹചര്യത്തില്‍ ജലം
കരുതലോടെ
ഉപയോഗിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
പൊതു
വിതരണ ശൃംഖലയിലെ ജലച്ചോർച്ച
4008.
ശ്രീ.കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിതരണ ശൃംഖലയിലുള്ള
ജലചോർച്ച തടയാന്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പഴക്കം
ചെന്ന പമ്പുകളും
പൈപ്പുകളും മാറ്റി
സ്ഥാപിക്കാന്‍
കൈക്കൊണ്ട നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതിനായി എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്ന്
വെളിപ്പെടുത്താമോ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
താല്കാലിക ജീവനക്കാര്‍
4009.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
താല്കാലിക ജീവനക്കാരുടെ
ദിവസവേതനം എത്ര
രൂപയായിട്ടാണ്
നിശ്ചയിച്ചിട്ടുള്ളത്;
(ബി)
മറ്റ്
സര്‍ക്കാര്‍
സ്ഥാപനങ്ങളിലും
വകുപ്പുകളിലും ജോലി
ചെയ്യുന്ന
ദിവസവേതനക്കാര്‍ക്ക്
നല്കുന്ന നിരക്കിലുള്ള
വേതനം ഇവര്‍ക്കും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
വര്‍ക്കര്‍ പമ്പ്
ഓപ്പറേറ്റര്‍ തസ്തിക
4010.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
വര്‍ക്കര്‍ പമ്പ്
ഓപ്പറേറ്റര്‍
തസ്തികയില്‍
ദിവസവേതനാടിസ്ഥാനത്തില്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പ്രസ്തുത
തസ്തികയില്‍ എത്രപേരെ
നിയമിച്ചു; ഇവരുടെ
നിയമനം ഏത്
രീതിയിലായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
തസ്തികയില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
വിവിധ
ശുദ്ധജല വിതരണ പദ്ധതികള്‍
4011.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്ങാടി-കൊറ്റനാട്,
റാന്നി-ചെറുകോല്‍,
കോട്ടങ്ങല്‍-ആനിക്കാട്,
അയിരൂര്‍-കാഞ്ഞീറ്റുകര,
എഴുമറ്റൂര്‍, കൊല്ലമുള
എന്നീ ശുദ്ധജല വിതരണ
പദ്ധതികളുടെ
ഓരോന്നിന്റെയും
പ്രവര്‍ത്തന പുരോഗതി
ഇനം തിരിച്ച്
വ്യക്തമാക്കാമോ; ഓരോ
പദ്ധതിക്കും അനുവദിച്ച
തുക, എന്തൊക്കെ
പ്രവൃത്തികളാണ്
ഇതിനോടകം
പൂര്‍ത്തിയാക്കിയിട്ടുളളത്,
ഇനി എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനായി
അവശേഷിക്കുന്നത് എന്നിവ
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ പദ്ധതികളുടെ
നടത്തിപ്പിനായാണ് ഭൂമി
ഏറ്റെടുക്കേണ്ടി വരിക;
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഇവയുടെ പുരോഗതി
വ്യക്തമാക്കാമോ?
ജലനിധി
പദ്ധതി
4012.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതിയില്‍ അഡീഷണല്‍
ബാച്ച്
ആരംഭിക്കുന്നതിന്
പദ്ധതി
തയ്യാറാക്കുന്നുണ്ടോ;
(ബി)
പള്ളിക്കല്‍
ഗ്രാമപഞ്ചായത്തില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എടുത്ത നടപടികള്‍
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ട ചേരേമ്പ്ര
ഗ്രാമപഞ്ചായത്തിന്
വാട്ടര്‍ടാങ്ക്
നിര്‍മ്മിക്കുന്നതിന്
അധിക സഹായം
ആവശ്യപ്പെട്ട്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് എടുത്ത
നടപടി വിശദീകരിക്കാമോ?
കോട്ടയം
അയ്മനം പഞ്ചായത്തിലെ ഓവര്‍
ഹെഡ് ടാങ്ക് നിര്‍മ്മാണം
4013.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
അയ്മനം പഞ്ചായത്തിലെ
കുടമാളൂരില്‍ ഭരണാനുമതി
ലഭിച്ച ഓവര്‍ ഹെഡ്
ടാങ്ക് നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
(ബി)
കാലവിളംബം
കൂടാതെ പ്രസ്തുത ടാങ്ക്
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ ജലനിധി പദ്ധതി
4014.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ എളവള്ളി
പഞ്ചായത്തിലെ ജലനിധി
പദ്ധതിയുടെയും പ്രസ്തുത
കുടിവെള്ള
പദ്ധതിയുടെയും
പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ശുദ്ധജല
വിതരണത്തിനായി പമ്പിംഗ്,
ഡിസ്ട്രിബ്യൂഷന്‍ ലൈനുകള്‍
മാറ്റി സ്ഥാപിക്കാന്‍ നടപടി
4015.
ശ്രീ.ഹൈബി
ഈഡന്
,,
സണ്ണി ജോസഫ്
,,
കെ.സി.ജോസഫ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജല
വിതരണത്തിനായി പമ്പിംഗ്
ലൈനുകളും
ഡിസ്ട്രിബ്യൂഷന്‍
ലൈനുകളും മാറ്റി
സ്ഥാപിക്കാന്‍
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എത്ര
കിലോമീറ്റര്‍ പമ്പിംഗ്
ലൈനുകളും
ഡിസ്ട്രിബ്യൂഷന്‍
ലൈനുകളുമാണ് മാറ്റി
സ്ഥാപിക്കേണ്ടത് എന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിന്
ചെലവാകുന്ന തുക എങ്ങനെ
കണ്ടെത്താനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
കുളക്കട-പവിത്രേശ്വരം
കുടിവെളള പദ്ധതി
4016.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളക്കട-പവിത്രേശ്വരം
കുടിവെളള പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
നിലവില്‍
നിശ്ചയിച്ചിട്ടുളളത്;
(ബി)
പ്രസ്തുത
പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
മൈലം-തലവൂര്‍
കുടിവെളള പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ്; പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
ബാവിക്കര
കുടിവെള്ള പദ്ധതി
4017.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര
കുടിവെള്ള പദ്ധതിക്ക്
പുതുക്കിയ ഭരണാനുമതി
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇതിന്റെ
ടെണ്ടര്‍ സംബന്ധിച്ച
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ?
കുടിവെള്ളം
ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ
നടപടി
4018.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളം
ചൂഷണം ചെയ്യുന്ന
മാഫിയകള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ബി)
പരമ്പരാഗത
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നത്
സംബന്ധിച്ച് ജലവിഭവ
വകുപ്പ് സ്വീകരിച്ച
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഓരോ
പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി
തലത്തില്‍
ജലസ്രോതസ്സുകളുടെ
വിശദമായ
സ്ഥിതിവിവരകണക്ക്
ലഭ്യമാക്കുമോ;
ഇവിടങ്ങളില്‍
മുന്‍കാലങ്ങളില്‍
ഉണ്ടായിരുന്ന
നീരൊഴുക്ക് ഇപ്പോള്‍
ഉണ്ടോയെന്നുള്ള വിവരം
ലഭ്യമാക്കുമോ;
(ഇ)
മുന്‍പ്
ഉണ്ടായിരുന്ന
നീര്‍ച്ചാലുകള്‍,
കൈത്തോടുകള്‍, തോടുകള്‍
എന്നിവ ഇപ്പോള്‍
നശിച്ചുപോകുന്നത്
തടയാന്‍ നടപടി
സ്വീകരിക്കുമോ?
തൃക്കാക്കര
നിയോജക മണ്ഡലത്തിലെ പെെപ്പ്
ലെെന്‍ റോഡ്
4019.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
നിയോജക
മണ്ഡലത്തില്‍പ്പെട്ടതും
കൊച്ചി
കോര്‍പ്പറേഷനിലും
തൃക്കാക്കര
മുനിസിപ്പാലിറ്റിയിലും
കൂടി കടന്നു
പോകുന്നതുമായ വാട്ടര്‍
അതോറിറ്റിയുടെ
കീഴിലുളള പെെപ്പ്
ലെെന്‍ റോഡ്
വളരെക്കാലമായി
പൊട്ടിപ്പൊളിഞ്ഞു
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
റോഡ് അടിയന്തരമായി
ഗതാഗതയോഗ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദവിവരം നല്‍കാമോ;
ഇല്ലെങ്കില്‍ ഇൗ റോഡ്
നന്നാക്കുന്നതിന്
കൊച്ചി
കോര്‍പ്പറേഷനും
തൃക്കാക്കര
മുനിസിപ്പാലിറ്റിക്കും
വാട്ടര്‍ അതോറിറ്റി
അനുമതി നല്‍കുമോ എന്ന്
വിശദമാക്കാമോ?
ജലത്തിന്റെ
ഗുണനിലവാര പരിശോധന
4020.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
വിതരണം ചെയ്യുന്ന
ജലത്തിന്റെ ഗുണനിലവാര
പരിശോധനയ്ക്ക്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(ബി)
നിലവിലുള്ള
സംവിധാനത്തിന്റെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കാന്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
അനധികൃതമായി
ജലം എടുക്കുന്നത് തടയുന്നതിന്
നടപടി
4021.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ നിന്നും
അനധികൃതമായി ജലം
എടുക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു;
(ബി)
2016-17
വര്‍ഷത്തില്‍
തിരുവനന്തപുരം
ജില്ലയില്‍
ഇത്തരത്തിലുള്ള എത്ര
കേസുകള്‍
കണ്ടെത്തിയിട്ടുണ്ട്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
വന്‍കിട
ഫ്ലാറ്റ്
ഉടമകള്‍ക്കെതിരെ ഇത്തരം
കേസുകള്‍
എടുത്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആര്‍ക്കൊക്കെ എതിരെയാണ്
കേസുകള്‍
എടുത്തിട്ടുള്ളതെന്ന്
അറിയിക്കുമോ?
കാലപ്പഴക്കം
ചെന്ന പെെപ്പുകള്‍ മാറ്റി
സ്ഥാപിക്കാന്‍ നടപടി
4022.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളളിക്കുന്ന്
മണ്ഡലത്തില്‍
തേഞ്ഞിപ്പാലം,
ചേലേമ്പ്ര
ഗ്രാമപഞ്ചായത്തുകളിലെ
ജലവിതരണ പെെപ്പുകള്‍
കാലപ്പഴക്കം കൊണ്ട്
പൊട്ടി, വര്‍ഷങ്ങളായി
വെളളം നഷ്ടമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പെെപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കുടിവെളള
പദ്ധതികള്‍
4023.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍, വിവിധ
വകുപ്പുകള്‍ കുടിവെളള
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍ എത്ര തുക
വാട്ടര്‍
അതോറിറ്റിക്ക്
ഡെപ്പോസിറ്റ്
ചെയ്തിട്ടുണ്ട്;
പ്രവൃത്തികളുടെ പേരും
തുകയും പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ;
(ബി)
ഇൗ
പ്രവൃത്തികള്‍
ഓരോന്നിന്റേയും
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
വെള്ളൂര്കുന്നത്തുള്ള
കേരള വാട്ടര്‍ അതോറിറ്റിയുടെ
വാട്ടര്‍ ടാങ്ക് സംരക്ഷണം
4024.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
വെള്ളൂര്കുന്നത്തുള്ള
കേരള വാട്ടര്‍
അതോറിറ്റിയുടെ വാട്ടര്‍
ടാങ്ക് മണ്ണിടിഞ്ഞ്
വീണതിനെ തുടര്‍ന്ന്
രണ്ടുവര്‍ഷമായി
അപകടാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വാട്ടര്‍ ടാങ്ക്
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മോര്യാകാപ്പ്
പദ്ധതി
4025.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡത്തിലെ
നന്നമ്പ്ര ഗ്രാമ
പഞ്ചായത്തിലെ
മോര്യാകാപ്പ്
കുടിവെള്ള-കാര്‍ഷിക-ജല
സേചന പദ്ധതിയുടെ
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
മുന്‍
ബഡ്ജറ്റില്‍ 5 അഞ്ച്
കോടി രൂപ വകയിരുത്തിയ ഈ
പദ്ധതിയുടെ ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
പ്രൊപ്പോസല്‍ ചെറുകിട
ജലസേചന ചീഫ്
എഞ്ചിനീയറുടെ
കാര്യാലയത്തില്‍
എത്തിയശേഷമുണ്ടായ നടപടി
ക്രമങ്ങള്‍
വിവരിക്കാമോ;
(സി)
ഈ
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ശുദ്ധജലവിതരണ
പദ്ധതികള്‍
4026.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി എത്ര
ശുദ്ധജലവിതരണ
പദ്ധതികള്‍
പൂര്‍ത്തിയാക്കപ്പെട്ടു
എന്ന് വിശദീകരിക്കുമോ;
(ബി)
എത്ര
ലിറ്റര്‍ കുടിവെളളമാണ്
ഇൗ പദ്ധതികള്‍ വഴി
ലഭ്യമാക്കിയതെന്ന്
വിശദമാക്കാമോ;
(സി)
പ്രത്യേക
നിക്ഷേപ പദ്ധതികളില്‍
എത്ര കോടി രൂപയുടെ
പുതിയ പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടെന്ന്
വിവരിക്കുമോ?
ജലവിതരണത്തില്‍
നിയന്ത്രണം
4027.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പത്ത്
കാലവര്ഷക്കാലയളവിലെ
കണക്കുകള്‍
പരിശോധിക്കുമ്പോള്‍
നെയ്യാര്‍, പേപ്പാറ
ഡാമുകളിലെ ജലനിരപ്പ്
നിലവില്‍ അറുപത്
ശതമാനത്തിലധികം
കുറവാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
ഭൂഗര്‍ഭ
ജലനിരപ്പ് കഴിഞ്ഞ
വര്‍ഷത്തേക്കാള്‍
താഴ്ന്ന
നിലയിലാണോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
കുഴല്‍
കിണറുകള്‍ റീചാര്‍ജ്
ആവുന്ന തരത്തിലുള്ള മഴ
ലഭിച്ചതായി
കരുതുന്നുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
തലസ്ഥാന നഗരിയിലടക്കം
ജലവിതരണത്തില്‍
നിയന്ത്രണമേര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
അപകടാവസ്ഥയിലായ
ആനയാംകുന്ന് വാട്ടര്‍ടാങ്ക്
4028.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരശ്ശേരി
ഗ്രാമപഞ്ചായത്തിലെ
ആനയാംകുന്നിലുള്ള കേരള
വാട്ടര്‍ അതോറിറ്റിയുടെ
വാട്ടര്‍ടാങ്ക്
കാലപ്പഴക്കം മൂലം
അപകടാവസ്ഥയിലായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
അടിയന്തരമായി
വാട്ടര്‍ടാങ്ക്
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കാലവര്‍ഷത്തില്‍
വന്ന കുറവ്
4029.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജലസംഭരണികളില്‍
കഴിഞ്ഞ
വര്‍ഷത്തേക്കാള്‍
ജലനിരപ്പ് കുറയുന്ന
സാഹചര്യത്തില്‍,
ശുദ്ധജല ദുരുപയോഗം
തടയാന്‍ ജലവിഭവ വകുപ്പ്
കര്‍ശന നടപടികള്‍
കൈക്കൊളളുമോ,
വിശദമാക്കുമോ?
ജലസ്രോതസ്സുകള്‍
മാലിന്യ വിമുക്തമാക്കി
സംരക്ഷിക്കുന്നതിന് പദ്ധതി
4030.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ബി.സത്യന്
,,
കാരാട്ട് റസാഖ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പുഴകള്‍, തോടുകള്‍,
കനാലുകള്‍ മുതലായ
ജലസ്രോതസ്സുകള്‍
മാലിന്യമുക്തമാക്കി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജലസംരക്ഷണവും
ജലവിനിയോഗവും
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
ബോധവല്‍ക്കരണം
നടത്തുന്നതിന്
ജലസുരക്ഷാ ക്യാമ്പയിന്
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സ്കൂള്‍,
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ഇതു സംബന്ധിച്ച്
ബോധവല്‍ക്കരണം
നടത്തുന്നതിനുള്ള
പരിപാടിയ്ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പഞ്ചായത്തുകളിലെ
ജലവിതരണം
4031.
ശ്രീ.വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകളിലെ
ജലവിതരണം വീണ്ടും
ജലനിധിയെ
ഏല്‍പ്പിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനുള്ള
കരാറിന് ജലനിധിയും
വാട്ടര്‍ അതോറിറ്റിയും
ഒപ്പുവച്ചിട്ടുണ്ടോ;
വിശദാംശം എന്തെല്ലാം;
(സി)
പഞ്ചായത്തുകളിലെ
ജലവിതരണം ജലനിധി
സംവിധാനം വഴി
നടപ്പാക്കിയതിനെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ലോകബാങ്കില്‍
നിന്നും എത്ര കോടി
രൂപയാണ് ജലനിധി
നടത്തിപ്പിന് ഇതുവരെ
വായ്പയെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഗ്രാമവാസികള്‍ക്ക്
സുരക്ഷിത കുടിവെള്ളം
4032.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഐ.ബി. സതീഷ്
,,
പി. ഉണ്ണി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവാസികള്‍ക്ക്
സുരക്ഷിത കുടിവെള്ളം
എത്തിക്കുക എന്ന
ലക്ഷ്യത്തോടെ
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഈ
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനായി
കിഫ്ബി വഴി
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ പുരോഗതി
അവലോകനം ചെയ്തിട്ടുണ്ടോ
വിശദാംശം അറിയിക്കാമോ?
കുടിവെള്ളത്തിന്റെ
ഗുണമേന്മ പരിശോധന
4033.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളത്തിന്റെ
ഗുണമേന്മ
പരിശോധിക്കുന്നതിനായി
മൊബൈല്‍ യൂണിറ്റുകള്‍
നിലവിലുണ്ടോ;
(ബി)
സന്നദ്ധ
സംഘടനകള്‍ വഴി
പ്രാദേശിക തലത്തില്‍
കുടിവെള്ളത്തിന്റെ
ഗുണമേന്മ
പരിശോധിക്കാന്‍ വകുപ്പ്
മുഖേന സഹായം
ലഭ്യമാക്കുമോ?
കുപ്പിവെള്ളത്തിന്റെ
പരിശോധന
4034.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുപ്പികളില്‍
ലഭിക്കുന്ന
കുടിവെള്ളത്തിന്റെ വില
അമിതമായി
വര്‍ദ്ധിപ്പിച്ചിരിക്കുന്ന
കാര്യം പരിശോധിക്കുമോ;
(ബി)
കുപ്പിവെള്ളത്തിന്റെ
പരിശോധന ജവവിഭവവകുപ്പ്
നടത്താറുണ്ടോ; എങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
കുടിവെള്ളം
വില്‍ക്കുന്ന
ഏജന്‍സികള്‍ക്ക്
രജിസ്ട്രേഷന്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ആരോഗ്യത്തെ
പ്രതികൂലമായി
ബാധിക്കുന്ന
ബാക്ടീരിയകള്‍
കുടിവെള്ള ടാങ്കുകളില്‍
കണ്ടെത്തിയ കേസുകള്‍
വകുപ്പില്‍
ലഭിച്ചിട്ടുണ്ടോ;
(ഇ)
കുടിവെള്ള
ടാങ്കുകളും കുപ്പികളും
പരിശോധിക്കുവാന്‍
ജലവിഭവ വകുപ്പില്‍
സംവിധാനം ഉണ്ടാക്കുമോ;
വ്യക്തമാക്കുമോ ?
മുടങ്ങിക്കിടക്കുന്ന
ശുദ്ധജല പദ്ധതികള്‍
4035.
ശ്രീ.വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡിസ്ട്രിബ്യൂഷന്‍
ലൈനുകള്‍
ഇല്ലാത്തതുമൂലം എത്ര
ശുദ്ധജല പദ്ധതികളാണ്
മുടങ്ങിക്കിടക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇത്തരം
ശുദ്ധജല പദ്ധതികള്‍
ഏറ്റെടുക്കുന്നതിന്
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനുള്ള
ധനസമാഹരണം എങ്ങനെയാണ്
കണ്ടെത്തുന്നതെന്ന്
വിവരിക്കുമോ?
ദേശീയപാതയ്ക്കരികല്
ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള
പൈപ്പുകള്‍
4036.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ചെര്‍ക്കള മുതല്‍
വിദ്യാസാഗര്‍ വരെ
ദേശീയപാതയ്ക്ക് സമീപം
മാസങ്ങളായി പൈപ്പുകള്‍
കൂട്ടിയിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പൈപ്പുകള്‍ വാട്ടര്‍
അതോറിറ്റിയുടേതാണോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍,
ഇവ ഉപേക്ഷിക്കപ്പെട്ട
നിലയില്‍ കിടക്കാന്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?