പട്ടികജാതി
വിഭാഗത്തിന്റെ
ക്ഷേമത്തിനായുള്ള കോര്‍പ്പസ്
ഫണ്ട്
3878.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിന്റെ
ക്ഷേമത്തിനായുള്ള
കോര്‍പ്പസ് ഫണ്ട്
2016-17 സാമ്പത്തിക
വര്‍ഷത്തിലും 2017-18
സാമ്പത്തിക
വര്‍ഷത്തിലും ഓരോ
ജില്ലക്കും എത്ര
വീതമാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
ജില്ലക്ക്അനുവദിച്ച
ഫണ്ട് എത്രയെന്നും
വിനിയോഗം
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
എത്രയാണെന്നുമുള്ള
വിവരം ലഭ്യമാക്കുമോ;
(സി)
കോളനി
നവീകരണത്തിനായി
പുതുതായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം;
വിവരം ലഭ്യമാക്കുമോ?
എസ്.സി./എസ്.റ്റി.
കമ്മീഷനിലെ ഒഴിവുകള്‍
3879.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.സി./എസ്.റ്റി.
കമ്മീഷനില്‍ എത്ര
ഒഴിവുകള്‍ നിലവില്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഓഫീസില്‍ ഡാറ്റാ
എന്‍ട്രി ഓപ്പറേറ്റര്‍
തസ്തിക നിലവില്‍ ഉണ്ടോ;
എങ്കില്‍ ആയത്
പി.എസ്.സി. നിയമനമാണോ;
വിശദമാക്കാമോ;
(സി)
എസ്.സി./എസ്.റ്റി.
കമ്മീഷന് ചെയര്‍മാന്റെ
സി.എ -യെ
എംപ്ലോയ്മെന്റ്എക്സ്ചേഞ്ച്
മുഖാന്തിരം ആണോ
നിയമിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
കേരള
സംസ്ഥാന ലീഗല്‍ സര്‍വ്വീസസ്
അതോറിറ്റി
3880.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ലീഗല്‍
സര്‍വ്വീസസ്
അതോറിറ്റിയുടെ
ആഭിമുഖ്യത്തില്‍
സംസ്ഥാനത്ത് നിയമ സേവന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണ്
പ്രസ്തുത കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നത്;
ഇത് സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
ആര്‍ക്കെല്ലാമാണ്
ഇതിന്റെ സേവനം
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
കൂടുതല്‍
സ്ഥലങ്ങളിലേക്ക് നിയമ
സേവന കേന്ദ്രങ്ങള്‍
വ്യാപിപ്പിക്കുമോ എന്ന്
അറിയിക്കുമോ?
പ്രീ-മെട്രിക്/
പോസ്റ്റ്-മെട്രിക്
ഹോസ്റ്റലുകളുടെ വികസനം
3881.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കായുളള
പ്രീ-മെട്രിക്/പോസ്റ്റ്-മെട്രിക്
ഹോസ്റ്റല്‍ വാര്‍ഡന്റെ
ജോലി ആഴ്ചയില്‍ ഏഴ്
ദിവസം എന്നു
നിശ്ചയിച്ചിരിക്കുന്നത്
കുറച്ച് അവരുടെ ജോലി
ഭാരം
ലഘൂകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
പ്രീ
മെട്രിക്
ഹോസ്റ്റലുകളില്‍
ആയമാരുടെ സേവനം
ഉറപ്പുവരുത്തുന്നതിന്നുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
എല്ലാ
ദിവസവും ഭൂരിഭാഗം
സമയവും കുട്ടികള്‍
ഉണ്ടാകുന്ന
ഹോസ്റ്റലുകളില്‍ പി
റ്റി എസ് തസ്തിക
ഉയര്‍ത്തി എഫ് റ്റി എം
ആക്കാനുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
അവധി
ദിവസങ്ങളില്‍ പകല്‍
സമയത്ത്
ഹോസ്റ്റലുകളില്‍
വാച്ച്മാന്മാരുടെ
സേവനം ഉറപ്പുവരുത്തുമോ;
(ഇ)
പട്ടിക
ജാതി /വര്‍ഗ്ഗ
വിഭാഗക്കാര്‍ക്കുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍,
കോഴ്സുകള്‍, തൊഴില്‍
സാധ്യതകള്‍, ഒഴിവുകള്‍
എന്നിവ സംബന്ധിച്ച
വിവരങ്ങള്‍ ബന്ധപ്പെട്ട
കുട്ടികളില്‍
എത്തിക്കാന്‍
സാധിക്കുന്ന
വിധത്തിലുള്ള
മാഗസിനുകള്‍,
അറിയിപ്പുകള് എന്നിവ
പ്രസ്തുത
ഹോസ്റ്റലുകളില്‍
നല്കാന് നടപടി
സ്വീകരിക്കുമോ?
ശ്രീ.
ബിനേഷ് ബാലന് സ്കോളര്‍ഷിപ്പ്
നല്കുന്നതില് ഉണ്ടായ
കാലതാമസം
3882.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശത്ത്
ഉപരിപഠനത്തിനായി
കേന്ദ്ര സര്‍ക്കാര്‍
നല്കിയ സ്കോളര്‍ഷിപ്പ്
ശ്രീ. ബിനേഷ് ബാലന്
നല്കുന്നതില്
എന്തെല്ലാം
നിയമതടസ്സങ്ങളാണ്
ഉണ്ടായിരുന്നത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫയലില്‍ സ്കോളര്‍ഷിപ്പ്
അനുവദിച്ചു
നല്‍കുന്നതിന് കാലതാമസം
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
പ്രസ്തുത ഫയലിലെ നോട്ട്
ഫയലിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(സി)
ഈ
വിദ്യാര്‍ത്ഥിക്ക്
ഉപരിപഠനത്തിനുളള
സൗകര്യം
ഒരുക്കുന്നതില്‍
വകുപ്പുമന്ത്രി
ഇടപെടാന്‍ ഉണ്ടായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ഭാസ്കര്‍
നഗര്‍ കോളനി നവീകരണം
3883.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍
അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
അതിയന്നൂര്‍
പഞ്ചായത്തിലെ ഭാസ്കര്‍
നഗര്‍ കോളനി
നവീകരണത്തിന്റെ
ഡി.പി.ആര്.
തിരുവനന്തപുരം
നിര്‍മ്മിതി കേന്ദ്രം
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോളനിയുടെ ഡി.പി.ആര്.
തയ്യാറാക്കാന്‍
വൈകിയാല്‍
മറ്റേതെങ്കിലും
ഏജന്‍സിയെ
ഏല്‍പ്പിക്കാന്‍
കഴിയുമോ;
(സി)
ഡി.പി.ആര്.
ലഭിച്ചാല്‍ ഭരണാനുമതി
ലഭിക്കാന്‍ കാലതാമസം
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
മണ്ഡലത്തില്‍
കുടിയേറിപാര്‍ത്ത പട്ടികജാതി
വിഭാഗത്തില്‍പെട്ടവര്‍ക്ക്
ആനുകൂല്യം
3884.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍,
പതിറ്റാണ്ടുകള്‍ക്ക്
മുന്‍പ് തമിഴ്നാട്ടില്‍
നിന്നും കുടിയേറി
താമസിക്കുന്ന
പട്ടികജാതി
വിഭാഗത്തില്‍പെട്ട
നിരവധി ആളുകള്‍ക്ക്
അടുത്ത കാലം വരെ
പട്ടികജാതി
ആനുകൂല്യത്തിന്
ലഭിച്ചിരുന്ന
സര്‍ട്ടിഫിക്കറ്റ്
ഇപ്പോള്‍
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
1950
നു മുന്‍പ് കുടിയേറി
പാര്ത്തവര്ക്കു
മാത്രമേ ജാതി
സര്‍ട്ടിഫിക്കറ്റ്
നല്കാവു എന്ന
നിലപാടിന്റെ ഭാഗമായി
50/ 60 വര്‍ഷങ്ങളായി,
ഇവിടെ ജനിച്ച് പഠിച്ച്
വളര്‍ന്നവര്‍ക്ക് ഇൗ
ആനുകൂല്യം ലഭിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
സംസ്കാരം
കാെണ്ടും ജീവിതം
കാെണ്ടും മലയാളികളായി
മാറിയ പ്രസ്തുത തമിഴ്
വംശജരായ ആളുകള്‍ക്ക്
പട്ടികജാതി
ആനുകൂല്യത്തിനുളള
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
വികസന വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസ നിധി
3885.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഏതൊക്കെ
രോഗങ്ങള്‍ക്കാണ്
ധനസഹായം
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
തീപിടിത്തം,
പ്രകൃതിക്ഷോഭം എന്നിവ
മൂലം വസ്തുവകകള്‍ക്ക്
നാശനഷ്ടമുണ്ടാകുന്ന
കേസുകളില്‍
ധനസഹായത്തിനായി
അപേക്ഷയോടാെപ്പം
എന്തൊക്കെ രേഖകള്‍
ഹാജരാക്കണമെന്ന്
അറിയിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കോര്‍പ്പസ് ഫണ്ട്
പ്രവൃത്തികള്‍
3886.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
പട്ടിക ജാതി
വകുപ്പിന്റെ കോര്‍പ്പസ്
ഫണ്ടില്‍ നിന്നും
കാസര്‍ഗോഡ് ജില്ലയിലെ
ഏതൊക്കെ
പ്രവൃത്തികൾക്കാണ് തുക
അനുവദിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
പ്രവൃത്തി കളുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(സി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
കോര്‍പ്പസ് ഫണ്ട്
ഇനത്തില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പട്ടികജാതി
കോളനികളുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
കോര്‍പ്പസ് ഫണ്ടില്‍ നിന്നും
തുക
3887.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പില്‍
നിന്നും വിവിധ
കോളനികളുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി നല്കി വിവിധ
വകുപ്പുകള്‍ വഴി
നടപ്പാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങളുടെ തുക
കോര്‍പ്പസ് ഫണ്ടില്‍
നിന്നും അനുവദിച്ചു
നല്‍കുന്നതിന് വലിയ
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൃശൂര്‍
ജില്ലയില്‍ പട്ടികജാതി
വികസന
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
കോര്‍പ്പസ് ഫണ്ട്
അനുവദിച്ചു
നല്‍കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
കോളനികളുടെ വികസനം
3888.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പട്ടികജാതി
കോളനികളുടെ വികസനം
ലക്ഷ്യമാക്കി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
പട്ടികജാതി
കോളനികളിലെ കുടുംബങ്ങളെ
സോഷ്യല്‍ മാപ്പില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
3889.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍
താമസിക്കുന്ന
കോളനികളില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്ത
വീടുകളിലും ഷീറ്റുകള്‍
കൊണ്ടുള്ള വീടുകളിലും
താമസിക്കുന്ന
കുടുംബങ്ങള്‍ കെട്ടിട
നമ്പറില്ലാത്തതിന്റെ
പേരില്‍, കോളനികളിലെ
അടിസ്ഥാന സൗകര്യ വികസന
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
സോഷ്യല്‍ മാപ്പില്‍
നിന്നും
ഒഴിവാക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
വിഭാഗങ്ങളെ കൂടി
സോഷ്യല്‍ മാപ്പില്‍
ഉള്‍പ്പെടുത്തുന്നതിന്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വകുപ്പിലെ ബന്ധപ്പെട്ട
ഓഫീസര്‍മാര്‍ക്കും
പ്രൊമോട്ടര്‍മാര്‍ക്കും
നിര്‍ദ്ദേശം നല്‍കുമോ?
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം പദ്ധതി
3890.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കോളനികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കോളനികളുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ; ഏത്
ഏജന്‍സിയാണ് നിര്‍മ്മാണ
പ്രവര്‍ത്തനം
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
സങ്കേതങ്ങളുടെ
സമഗ്രവികസനത്തിനുള്ള കര്‍മ്മ
പദ്ധതികള്‍
3891.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
സങ്കേതങ്ങളുടെ
സമഗ്രവികസനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
ഈ പദ്ധതി പ്രകാരം
ഇവര്‍ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഈ
ഗവണ്മെന്റിന്റെ
കാലത്ത് എത്ര
സങ്കേതങ്ങളെക്കൂടി ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(ഡി)
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
സങ്കേതങ്ങളില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
നടപ്പിലാക്കിയത്;
വിവരിക്കുമോ?
പട്ടികജാതി
പെണ്‍കുട്ടികൾക്കുള്ള
ഇന്‍ഷ്വറന്‍സ് പദ്ധതി
3892.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
പെണ്‍കുട്ടികളുടെ സമഗ്ര
വികസനത്തിനുതകുന്ന
ഇന്‍ഷ്വറന്‍സ്
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിവരിക്കുമോ;
(സി)
പദ്ധതിയുടെ
ഗുണഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനുള്ള ധനം
എങ്ങനെ കണ്ടെത്താനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
ചികിത്സക്കായി ധനസഹായങ്ങള്‍
3893.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
/പട്ടികവര്‍ഗ്ഗക്കാരുടെ
ചികിത്സക്കായി ഓരോ
വിഭാഗത്തിനും നല്കുന്ന
ധനസഹായം, ആയതിന്
ആവശ്യമായ രേഖകള്‍,
അപേക്ഷിക്കേണ്ട രീതി,
മറ്റ് മാനദണ്ഡങ്ങള്‍
എന്തെങ്കിലും
ഉണ്ടെങ്കില്‍ അവ
എന്താണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ചു പ്രത്യേക
അപേക്ഷാഫോമോ മറ്റോ
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്കോളര്‍ഷിപ്പ് പദ്ധതികള്‍
3894.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരലല്‍
കോളേജുകളില്‍
പഠിച്ചുവരുന്ന
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ഫീസ് അടയ്ക്കുന്നതിന്
സര്‍ക്കാര്‍ ധനസഹായം
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(ബി)
സ്വാശ്രയ
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ ചേരുന്ന
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്ന ധനസഹായ
പദ്ധതികള്‍ എന്തെല്ലാം
; വിശദമാക്കാമോ;
(സി)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
അര്‍ഹതയുളള
സ്കോളര്‍ഷിപ്പ്
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
3895.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പുരുഷന് കടലുണ്ടി
,,
എസ്.രാജേന്ദ്രന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍ അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവര്‍
ചെറുതും വലുതുമായ
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുക എന്ന
ലക്ഷ്യത്തോടെ
സര്‍ക്കാര്‍ വിഭാവനം
ചെയ്യുന്ന പദ്ധതികള്‍
ഫലപ്രദമായി
നടപ്പിലാക്കുന്നതില്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
തൃപ്തികരമാണോ എന്ന്
വെളിപ്പെടുത്തുമോ;
(സി)
വ്യവസായ
സംരംഭങ്ങള്‍
തുടങ്ങുന്നതിനായി ഭൂമി
നല്‍കുന്നതിനും,
നിലവിലുളള
വ്യവസായങ്ങള്‍
പരിരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും
കോര്പ്പറേഷന്
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്തു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലെ ആത്മഹത്യാ
പ്രവണത
3896.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍
ആത്മഹത്യാ പ്രവണത
വര്‍ദ്ധിക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
നിജസ്ഥിതി
അന്വേഷിച്ചറിയുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ കുട്ടികള്‍ക്ക്
പരിശീലനം
3897.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
കുട്ടികള്‍ക്ക് പ്ലസ്
ടുവിനു ശേഷം വിവിധ
പ്രൊഫഷണല്‍ കോഴ്സുകളുടെ
എന്‍ട്രന്‍സ് പരീക്ഷാ
പരിശീലനത്തിനും,
സിവില്‍ സര്‍വ്വീസ്
പരീക്ഷാ
പരിശീലനത്തിനും,
പി.എസ്.സി,
യു.പി.എസ്.സി. വഴി
ജോലിക്കുവേണ്ടിയുള്ള
മല്‍സര പരീക്ഷകളുടെ
പരിശീലനത്തിനും,
പങ്കെടുക്കുന്നതിനായി
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇങ്ങനെയുള്ള
പരിശീലന പരിപാടികളില്‍
പങ്കെടുക്കുന്ന
കുട്ടികള്‍ക്കായി
താമസസൗകര്യമുള്‍പ്പെടെ
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
മെച്ചപ്പെട്ട പഠന സൗകര്യം
3898.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
മെച്ചപ്പെട്ട പഠന
സൗകര്യം
ഉറപ്പുവരുത്താനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
നല്‍കിവരുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മേഖലകളിലെ
പ്രീമെട്രിക്, പോസ്റ്റ്
മെട്രിക്
ഹോസ്റ്റലുകളിലുണ്ടായിരുന്ന
ദുരവസ്ഥ
ഉള്‍പ്പെടെയുള്ള
പരാതികള്‍ എന്തെല്ലാം
എന്നും ഇത്
ഒഴിവാക്കുന്നതിനും
വിദ്യാര്‍ത്ഥികള്‍ക്ക്
സുരക്ഷ ഉറപ്പ്
വരുത്താനും എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
ആനുകൂല്യങ്ങള്‍
3899.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ കാലയളവില്‍
പട്ടികജാതി/
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളും
ആനുകൂല്യങ്ങളും
നല്‍കിയിരുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍ ഇവയില്‍
ഏതെല്ലാം സഹായങ്ങളും
ആനുകൂല്യങ്ങളും
വര്‍ദ്ധിപ്പിച്ചു
നല്കി; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിൽ സ്വന്തമായ
വീടോ, വീടുവയ്ക്കാന്‍
സ്ഥലമോ ഇല്ലാത്തവര്‍
എത്രയെന്നു
വെളിപ്പെടുത്തുമോ ;
(ഡി)
അവര്‍ക്ക്
വീടുവയ്ക്കുവാനും
സ്ഥലമില്ലാത്തവര്‍ക്ക്
സ്ഥലമുള്‍പ്പെടെ വീട്
നല്‍കാനും ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നും
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഹോസ്റ്റലുകളിലെ
വാച്ച്മാന്മാരുടെ ഡ്യൂട്ടി
സമയം
3900.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഹോസ്റ്റലുകളുടെ എണ്ണം
എത്ര; ഈ ഹോസ്റ്റലുകളിലെ
ആകെ വാച്ച്മാന്മാരുടെ
തസ്തിക എത്ര;
വ്യക്തമാക്കാമോ ;
(ബി)
ഈ
ഹോസ്റ്റലുകളില്‍
പ്രവര്‍ത്തിക്കുന്ന
വാച്ച്മാന്മാരുടെ ഒരു
ദിവസത്തെ ഡ്യൂട്ടി
സമയവും ഒരാഴ്ചത്തെ
പരമാവധി ഡ്യൂട്ടി
സമയവും എത്രയാണെന്ന്
നിജപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അത്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
ഹോസ്റ്റലുകളില്‍
പ്രവര്‍ത്തിക്കുന്ന
വാച്ച്മാന്മാര്
പ്രതിദിനം 18
മണിക്കൂര്‍ മുതല്‍ 24
മണിക്കൂര്‍ വരെ
ഡ്യൂട്ടി ചെയ്യേണ്ട
സാഹചര്യം
നിലനില്‍ക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച് ബഹു.കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണല്‍
2017
മാര്‍ച്ച് 22- ന്
പുറപ്പെടുവിച്ച ഉത്തരവ്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ബഹു.കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണല്‍
സര്‍ക്കാരിന് നല്കിയ
നിര്‍ദ്ദേശം
എന്താണെന്നും ഈ
നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിന്
അനുവദിച്ചിരുന്ന
സമയപരിധി എത്രയാണെന്നും
വ്യക്തമാക്കുമോ;
(ഇ)
ഇതിന്മേല്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ നടപടി
എന്താണെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(എഫ്)
ബഹു.കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണല്‍
അനുവദിച്ചിരുന്ന
സമയപരിധി
പാലിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ സമയപരിധി
പാലിക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
പെണ്‍കുട്ടികൾക്കുള്ള
ഇന്‍ഷ്വറന്‍സ് പദ്ധതി
3901.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
പെണ്‍കുട്ടികളുടെ സമഗ്ര
വികസനത്തിനുതകുന്ന
ഇന്‍ഷ്വറന്‍സ്
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിവരിക്കുമോ;
(സി)
പദ്ധതിയുടെ
ഗുണഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
പദ്ധതി
നടത്തിപ്പിനുള്ള ധനം
എങ്ങനെ കണ്ടെത്താനാണ്
തീരുമാനിച്ചിട്ടുള്ളതെന്നു
വെളിപ്പെടുത്തുമോ;
(ഇ)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
ചികിത്സാധനസഹായം
വിതരണം ചെയ്യാന്‍ ഉണ്ടാകുന്ന
കാലതാമസം
3902.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിന്
ചികിത്സാധനസഹായം
അനുവദിച്ച്
ഉത്തരവിറങ്ങിയിട്ടും
ജില്ലാ ഓഫീസുകളില്‍
നിന്നും പണം വിതരണം
ചെയ്യാന്‍
ആറുമാസത്തിലധികം
സമയമെടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്രയധികം
കാലതാമസം ഉണ്ടാകുന്നത്
എന്തുകൊണ്ടാണ്;
(സി)
അനുവദിച്ച
ചികിത്സാ സഹായം
സമയബന്ധിതമായി വിതരണം
ചെയ്യുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
അനാഥാലയങ്ങളില്‍
വളരുന്ന കുട്ടികളുടെ സാമൂഹ്യ
പിന്നോക്കാവസ്ഥ
3903.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അനാഥാലയങ്ങളില്‍
ജാതിയും മതവും അറിയാതെ
വളരുന്ന കുട്ടികളെ
ജാതിയുടെയും
മതത്തിന്റെയും മറ്റ്
പിന്നോക്കാവസ്ഥയുടെയും
അടിസ്ഥാനത്തില്‍
ലഭിക്കേണ്ടതായ
ഏതെങ്കിലും
ആനുകൂല്യങ്ങള്‍ക്ക്
പരിഗണിക്കാതിരിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍ ആനുകൂല്യം
നിഷേധിക്കപ്പെടുന്ന
സാഹചര്യം
പഠിക്കുന്നതിനോ
പരിശോധിക്കുന്നതിനോ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അനാഥാലയങ്ങളില്‍
വളരുന്ന കുട്ടികളുടെ
സാമൂഹ്യ പിന്നോക്കാവസ്ഥ
പരിഗണിച്ച് ഈ വിഷയം
പരിശോധിക്കുന്നതിന്
കേരള സംസ്ഥാന പിന്നോക്ക
വിഭാഗ കമ്മീഷനോട്
സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഈ വിഷയത്തില്‍
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ഭൂരഹിതരായിട്ടുളള
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് ഭൂമി
3904.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഭൂരഹിതരായിട്ടുളള
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് ഭൂമി
നല്‍കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഭൂമി
ലഭിക്കുന്നതിന് എത്ര
അപേക്ഷകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
2016
മെയ്1 മുതല്‍ 2017 ജൂലൈ
31 വരെ ഈ വിഭാഗത്തിലെ
എത്ര പേര്‍ക്ക് ഭൂമി
നല്‍കിയെന്ന കണക്ക്
ലഭ്യമാക്കാമോ?
പ്രമോട്ടര്‍മാരുടെ
ഓണറേറിയം വര്‍ദ്ധിപ്പിച്ചു
നല്കാന് നടപടി
3905.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ക്ഷേമത്തെ
മുന്‍നിര്‍ത്തി
ഇവര്‍ക്കിടയില്‍
പ്രവർത്തിക്കുന്നതിനായി
പ്രമോട്ടര്‍മാരെ
നിയമിച്ചത്
എന്നുമുതലാണ്;
ഇവര്‍ക്ക്
നല്‍കിയിട്ടുള്ള
ചുമതലകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരില്‍
ഓരോ വിഭാഗത്തിനും
നല്കുന്ന പ്രതിമാസ
ഓണറേറിയം എത്ര എന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ; ഓരോ
വിഭാഗത്തിനും ഓണറേറിയം
ഏറ്റവുമൊടുവില്‍
വര്‍ദ്ധിപ്പിച്ചു
നൽകിയത് എന്നാണെന്നും
എത്ര വീതം തുകയാണ്
വർധിപ്പിച്ചു
നല്‍കിയതെന്നും
വ്യക്തമാക്കാമോ;
(സി)
ജോലിഭാരം
താരതമ്യേന കൂടുതലുള്ള
പട്ടികജാതി
പ്രമോട്ടര്‍മാര്‍ക്ക്
നല്കുന്ന ഓണറേറിയം
മാത്രം
വര്‍ദ്ധിപ്പിച്ചു
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഇവര്‍ക്ക്
പട്ടികവര്‍ഗ്ഗ
പ്രമോട്ടര്‍മാര്‍ക്ക്
നല്കുന്ന ഓണറേറിയം
വര്‍ദ്ധിപ്പിച്ചു
നല്കിയ തീയതി മുതല്‍
മുന്‍കാല
പ്രാബല്യത്തോടെ
ഓണറേറിയം
വര്‍ദ്ധിപ്പിച്ചു
നല്കാന് നടപടി
സ്വീകരിക്കുമോ?
ജനനി
ജന്മരക്ഷ പദ്ധതി
3906.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.യു.
ആര്. പ്രദീപ്
,,
ഡി.കെ. മുരളി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഗര്‍ഭിണികള്‍ക്കും
അമ്മമാര്‍ക്കും
പോഷകാഹാരം
നല്‍കുന്നതിന് 'ജനനി
ജന്മരക്ഷ പദ്ധതി'
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി നടപ്പു
സാമ്പത്തിക വര്‍ഷം എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മണ്‍സൂണ്‍
കാലത്ത് ഈ
വിഭാഗക്കാരുടെ പട്ടിണി
ഇല്ലാതാക്കുന്നതിനായി
ഭക്ഷ്യ സഹായ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
പദ്ധതി
പ്രകാരം ഏതെല്ലാം
ഭക്ഷ്യധാന്യങ്ങളാണ്
ഇവര്‍ക്ക് വിതരണം
ചെയ്യുന്നതെന്നും
അതിനായി എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
വിഭാഗക്കാര്‍ക്കായി
മുന്‍ വര്‍ഷം
നടപ്പാക്കിയ പോലെ
ഓണക്കിറ്റും
ഓണക്കോടിയും വിതരണം
ചെയ്യുന്നതിനുള്ള
പദ്ധതി ഈ വര്‍ഷവും
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ആദിവാസി
കോളനിയുടെ നവീകരണം
3907.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ ഏക ആദിവാസി
കോളനിയുടെ നവീകരണം
സംബന്ധിച്ച് നല്കിയ
നിവേദനത്തിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോളനിയുടെ
അടിസ്ഥാന/പശ്ചാത്തല
സൗകര്യം
വികസിപ്പിക്കുന്നതിനായി
ബന്ധപ്പെട്ട വകുപ്പ്
പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ?
ആദിവാസി
മേഖലയില്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളില്‍ വീഴ്ചകള്‍
വരുത്തിയ ഉദ്യോഗസ്ഥര്‍
3908.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസി മേഖലയില്‍
അവരുടെ
ഉന്നമനങ്ങള്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
പല പദ്ധതികളും
നടപ്പിലാക്കുന്നതില്‍
മുന്‍കാലങ്ങളില്‍
ഉദ്യോഗസ്ഥര്‍ വളരെയേറെ
അലംഭാവവും കാലതാമസവും
വരുത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
വീഴ്ചകള്‍
വരുത്തിയവര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
എസ്.റ്റി.
പ്രൊമോട്ടര്‍മാര്‍
ഉള്‍പ്പെടെ ആദിവാസി
മേഖലയില്‍
പ്രവർത്തിക്കുന്ന
ഉദ്യോഗസ്ഥരുടെ
ചുമതലകള്‍ സംബന്ധിച്ച്
മോണിറ്റര്‍
ചെയ്യുന്നതിനും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ആവശ്യമായ ഇടപെടല്‍
നടത്തുമോ?
ആദിവാസി
കോളനികളിലെ അരി വിതരണം
3909.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇടമലക്കുടി
ഉള്‍പ്പെടെയുള്ള
ആദിവാസി കോളനികളില്‍
സൗജന്യമായി വിതരണം
ചെയ്യേണ്ട അരി യഥാസമയം
വിതരണം ചെയ്യാതെ
കെട്ടിക്കിടക്കുന്ന
കാര്യം പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
കോളനികളില്‍
ഭക്ഷ്യധാന്യവിതരണം
നടത്തുന്നതിന്ഏതങ്കിലും
സൊസൈറ്റികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇവര്‍ക്ക്
യഥാസമയം ഫണ്ട് വിതരണം
ചെയ്യാത്തതാണ് ഇത്തരം
സ്ഥിതിവിശേഷത്തിന്
ഇടയാക്കിയതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റേഷന്‍
വിതരണമുള്‍പ്പെടെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍ യഥാസമയം
ലഭിക്കുന്നുണ്ടോയെന്ന്
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ റോഡുകളുടെ
നിര്‍മ്മാണപ്രവര്‍ത്തനം
3910.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എെ.ഡി.എഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
കോതമംഗലം മണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗ
കോളനികളിലേക്കുള്ള
റോഡുകളായ
എളമ്പ്ലാശ്ശേരിക്കുടി-ഞണ്ടുകുളം,
മണികണ്ഠചാല്‍-വെളളാരം
കുത്ത് എന്നിവയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഇളമ്പ്ലാശ്ശേരി-ഞണ്ടുകുളം
റോഡിന് വനാവകാശ നിയമ
പ്രകാരം അനുമതി
ലഭ്യമായിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെട്ടു
കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രശ്നം
പരിഹരിച്ച് റോഡ്
നിര്‍മ്മാണം വേഗത്തില്‍
ആക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
ഭൂരഹിതരും
ഭവനരഹിതരുമായ പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
3911.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
രേഖകള്‍ പ്രകാരം
സംസ്ഥാനത്തെ ഭൂരഹിത/
ഭവനരഹിത/ ഭൂരഹിതരും
ഭവനരഹിതരുമായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നാളിതുവരെ
പട്ടികവര്‍ഗ്ഗ വികസന
വകുപ്പില്‍ നിന്നും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
വിവിധ പദ്ധതികളിലായി
ഭവന നിര്‍മ്മാണത്തിന്
തുക അനുവദിച്ചിട്ടും
പണി പൂര്‍ത്തിയാക്കാത്ത
വീടുകളുടെ എണ്ണം
എത്രയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ലൈഫ്
മിഷന് സര്‍വ്വേ
പ്രകാരം സംസ്ഥാനത്ത്
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍,
ഭവനരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍,
ഭൂരഹിതരും ഭവനരഹിതരുമായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
എന്നിവയുടെ എണ്ണം ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ലൈഫ്
മിഷന് സര്‍വ്വേ
പ്രകാരം പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ
പൂര്‍ത്തിയാകാത്ത
വീടുകളുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
കണക്കുകളും ലൈഫ് മിഷന്
സര്‍വ്വേയിലൂടെ
കണ്ടെത്തിയ കണക്കുകളും
തമ്മിലുളള അന്തരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടി
എന്താണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ലൈഫ്
മിഷന് സര്‍വ്വേയില്‍
അര്‍ഹരായ പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
ഉള്‍പ്പെട്ടിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?
അംബേദ്കര്‍
ഗ്രാമപദ്ധതി
3912.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉദുമ
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ കോളനികളെയാണ്
അംബേദ്കര്‍
ഗ്രാമപദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പട്ടികജാതി-
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പുകള്‍ മുഖേന
നടപ്പിലാക്കുന്ന പദ്ധതികള്‍
3913.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികവര്‍ഗ്ഗ,
പട്ടികജാതി ക്ഷേമ
വകുപ്പുകള്‍ മുഖേന
നടപ്പിലാക്കുന്നതിനായി
തിരഞ്ഞെടുത്തിട്ടുള്ള
പദ്ധതികളുടെ
തുകയുള്‍പ്പെടെയുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
പുരോഗതി സംബന്ധിച്ച
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഇതില്‍
ഏതൊക്കെ പദ്ധതികള്‍
ഇതിനോടകം തന്നെ
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ ?
ഗോത്രബന്ധു
പദ്ധതി
3914.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായുള്ള
ഗോത്രബന്ധു
പദ്ധതിയിലേയ്ക്ക്
മെന്റര്‍മാരെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ?
ആദിവാസികളുടെ
ഉപജീവനമാര്‍ഗ്ഗങ്ങള്‍
വികസിപ്പിക്കുന്നതിന് പദ്ധതി
3915.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളുടെ
ഉപജീവനമാര്‍ഗ്ഗങ്ങള്‍
വികസിപ്പിക്കുന്നതിന്റെ
ഭാഗമായി വനമേഖലകളില്‍
ഔഷധസസ്യകൃഷി
വ്യാപിപ്പിക്കുന്നതിനുള്ള
പദ്ധതി പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനനുയോജ്യമായ
മേഖലകള്‍
കണ്ടെത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
ഇവരുടെ
ഉല്പന്നങ്ങളുടെ
വിപണനത്തിനായി
ആയൂര്‍വ്വേദ
ഔഷധമേഖലയുമായി
ബന്ധപ്പെട്ടിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ?
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിലെ ട്രെെബല്‍
എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
തസ്തിക
3916.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പില്‍
ട്രെെബല്‍
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍ സമാന
തസ്തികകളിലേക്ക് 2006-
ന് ശേഷം നേരിട്ടുളള
നിയമനത്തിനായി
പി.എസ്.സി. വിജ്ഞാപനം
ഇറക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
തടസ്സമെന്നറിയിക്കുമോ;
(ബി)
2006
-ന് ശേഷം നാളിതുവരെ ഇൗ
തസ്തികയിലേയ്ക്ക്
നേരിട്ടും
സ്ഥാനക്കയറ്റത്തിലൂടെയും
എത്ര പേർക്കാണ് നിയമനം
നല്‍കിയതെന്ന് വെവ്വേറെ
അറിയിക്കുമോ;
(സി)
ഇൗ
തസ്തികയിലേയ്ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളള
യോഗ്യത എന്താണ്?
പട്ടികവര്‍ഗ്ഗ
ഗോത്ര വിഭാഗത്തില്‍
താഴെത്തട്ടിൽപെട്ടവരുടെ
ഉന്നമനം
3917.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
ഗോത്ര വിഭാഗത്തില്‍
സാമുദായികമായും
സാമ്പത്തികമായും
വിദ്യാഭ്യാസപരമായും
ഏറ്റവും താഴെത്തട്ടിലെ
വിഭാഗക്കാര്‍
ആരെല്ലാമെന്നും അവരുടെ
ഉന്നമനത്തിനു
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി/പട്ടികവര്‍ഗ്ഗ/ആദിവാസി/പിന്നോക്ക
വിഭാഗങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
നിയമപഠനമേഖലയുള്പ്പെടെയുള്ള
വിദ്യാഭ്യാസത്തിനും
സിവില്‍ സര്‍വ്വീസ്,
സര്‍ക്കാര്‍
സര്‍വ്വീസ്, ബാങ്കിംഗ്,
കേന്ദ്രസര്‍വ്വീസുകള്‍
തുടങ്ങിയവയില്‍
ഉദ്യോഗലബ്ദിക്കുമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്ക്
ഈ സര്‍ക്കാര്‍ സഹായം
ചെയ്തുവരുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇതുവഴി
മുന്‍ സര്‍ക്കാരിന്റെ
കാലയളവിലും ഈ
സര്‍ക്കാരിന്റെ
കാലയളവിലും എത്ര
പേര്‍ക്ക് വീതം (വിഭാഗം
തിരിച്ച്) ഉന്നത പഠനം,
ഉദ്യോഗം എന്നിവ
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഒ.ഇ.സി.
വിഭാഗത്തിന് നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
3918.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒ.ഇ.സി.
വിഭാഗത്തിന്
നല്‍കിവരുന്ന
ആനുകൂല്യങ്ങളുടെ
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തിന്
വിദ്യാഭ്യാസാനുകൂല്യത്തിനുള്ള
നിലവിലെ വാര്‍ഷിക
വരുമാന പരിധി 6 ലക്ഷം
രൂപയില്‍ നിന്നും
ഉയര്‍ത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; വിശദവിവരം
നല്‍കുമോ;
(സി)
എസ്.സി.
വിഭാഗങ്ങള്‍ക്ക്
നല്കുന്ന എല്ലാ
വിദ്യാഭ്യാസാനുകൂല്യങ്ങളും
ഒ.ഇ.സി.
വിഭാഗങ്ങള്‍ക്കും
നിലവില്‍
നല്‍കിവരുന്നുണ്ടോ;
വിശദവിവരം നല്‍കുമോ ?
മുന്‍
സര്‍ക്കാര്‍ പുറപ്പെടുവിച്ച
ഉത്തരവുകളുടെ പരിശോധന
3919.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1.1.2016
മുതല്‍ 30.4.2016
വരെയുള്ള കാലയളവില്‍
മുന്‍സര്‍ക്കാരിന്റെ
മന്ത്രിസഭായോഗ
തീരുമാനങ്ങള്‍ക്കനുസൃതമായി
വിവിധ വകുപ്പുകളില്‍
നിന്നും പുറപ്പെടുവിച്ച
ഉത്തരവുകളുടെ നിയമസാധുത
സംബന്ധിച്ച
പരിശോധനകള്‍ക്കായി
നിയോഗിക്കപ്പെട്ട
പിന്നോക്കസമുദായക്ഷേമവും
നിയമവും വകുപ്പുമന്ത്രി
ചെയര്‍മാനായ കമ്മീഷന്റെ
പരിശോധന ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
ഭൂമി പതിച്ചു നല്കാന്
ഭൂപരിധിനിയമത്തില്‍
ഇളവുകള്‍,
വയല്‍നികത്തല്‍ അനുമതി,
മിച്ചഭൂമി
ഏറ്റെടുക്കാതിരിക്കാന്‍
നടപടി,
പാട്ടക്കുടിശ്ശിക ഇളവു
നല്കല്, വിവിധ നികുതി
കുടിശ്ശിക റദ്ദാക്കലും
ഇളവുനല്കലും സ്റ്റേ
അനുവദിക്കലും എന്നിവ
സംബന്ധിച്ച് മുന്‍
സര്‍ക്കാര്‍
ഇക്കാലയളവില്‍
പുറപ്പെടുവിച്ച
ഉത്തരവുകളില്‍
അപാകതകളും നിയമ
വിധേയമല്ലാത്തതും
അഴിമതികളും
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
കണ്ടെത്തിയ ഉത്തരവുകള്‍
റദ്ദാക്കാനും
കുറ്റക്കാര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കാനുമായി
നിയമവകുപ്പ്
എന്തുനടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ?
കീഴ്
കോടതികളിലെ നിയമനത്തിന്
ജൂഡീഷ്യല്‍ പരീക്ഷ
3920.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കീഴ്
കോടതികളിലെ ജുഡീഷ്യൽ
ഓഫീസർമാരുടെ
നിയമനത്തിന്
അഖിലേന്ത്യാതലത്തില്‍
നീറ്റ് മാതൃകയില്‍
ജൂഡീഷ്യല്‍ പരീക്ഷ
നടത്തണമെന്ന കേന്ദ്ര
സര്‍ക്കാര്‍ നിലപാട്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; ഈ
വിഷയത്തില്‍
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന്
എന്തെങ്കിലും
നിയമോപദേശം
ലഭിച്ചിട്ടുണ്ടോ; ഈ
വിഷയത്തില്‍ കേരള
ഹൈക്കോടതി എന്തൊക്കെ
കാര്യങ്ങളിലാണ്
കേന്ദ്രത്തോട്
വിശദീകരണം
തേടിയിട്ടുള്ളത്
എന്നറിയാമോ;
വ്യക്തമാക്കുമോ?
ഫോക്
ലോര്‍ സര്‍വ്വകലാശാല
3921.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോക്
ലോര്‍ രംഗത്ത് നിരവധി
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
മേഖലയിലെ വൈവിധ്യ
സ്ഥാപനങ്ങളെ ഒന്നിച്ച്
ചേര്‍ത്ത് ഒരു ഫോക്
ലോര്‍ സര്‍വ്വകലാശാല
രൂപികരിക്കുന്നതിനുളള
നടപടി സ്വീകരിക്കമോ;
(സി)
ഇല്ലായെങ്കില്‍
ഒരു കല്പിത
സര്വ്വകലാശാലയ്ക്കെങ്കിലും
രൂപം നല്‍കുമോ?
പല്ലന
കുമാരനാശാന് സ്മാരകത്തിന്റെ
നിര്‍മ്മാണം
3922.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ പല്ലന
കുമാരനാശാന്
സ്മാരകത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇനി
എത്ര ശതമാനം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിക്കുവാനുള്ളത്;
(സി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അന്യം
നിന്നുകൊണ്ടിരിക്കുന്ന കലകളെ
പോഷിപ്പിക്കുന്നതിന് നടപടി
3923.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യം
നിന്നുകൊണ്ടിരിക്കുന്ന
കലകള്‍ ഏതൊക്കെയെന്നും
അവയെ
നിലനിര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദീകരിക്കുമോ;
(ബി)
ഈ
വിഭാഗത്തിലെ
കലാകാരന്മാരെ
സംരക്ഷിക്കുന്നതിനായി
പെന്ഷന്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത പെന്ഷന് തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
നാടകകലയെ
പ്രോത്സാഹിപ്പിക്കുന്നതിനുളള
നടപടികള്‍
3924.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സമൂഹത്തില്‍
ശ്രദ്ധേയമായ
മാറ്റമുണ്ടാക്കിയ
നാടകകലയെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നാടകരംഗത്ത്
പ്രവര്‍ത്തിക്കുന്നവര്‍ക്കായി
പ്രത്യേക പ്രതിഭാ
പുരസ്ക്കാരം
ഏര്‍പ്പെടുത്തുമോ?
സാംസ്കാരിക
വകുപ്പിന് കീഴിലെ
സ്ഥാപനങ്ങള്‍
3925.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
വകുപ്പിന് കീഴില്‍
ഏതെല്ലാം
സ്ഥാപനങ്ങളാണുള്ളത്;
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഗ്രാമപഞ്ചായത്ത്
തലത്തില്‍ സാംസ്കാരിക
കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍ ധനസഹായം
നല്‍കുന്നതിന് നിലവില്‍
പദ്ധതികളുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രാദേശികമായി
അന്യം നിന്നുപോവുന്ന
കലാരൂപങ്ങളെ
അവതരിപ്പിക്കാനും
പ്രോത്സാഹിപ്പിക്കാനും
നേതൃത്വം നല്കുന്ന
ക്ലബ്ബുകള്‍ക്ക്
ഗ്രാന്റ് നല്കാന്
പദ്ധതിയുണ്ടോ; എങ്കില്‍
അതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
സാംസ്കാരിക
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങളുടെ അവലോകനം
3926.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്തെ
സാംസ്കാരിക വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
സാംസ്കാരിക
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യുകയും
ആവശ്യമായ
ക്രമീകരണങ്ങള്‍
വരുത്തുകയും
ചെയ്തിട്ടുണ്ടോ;
(ബി)
സാംസ്കാരിക
സ്ഥാപനങ്ങളെ
സംരക്ഷിക്കേണ്ടതിന്റെയും
കാലാനുസൃതമായി
പ്രവര്‍ത്തിക്കുന്നതിന്
സജ്ജമാക്കേണ്ടതിന്റെയും
ആവശ്യകത
ഗൗരവമായിക്കാണുമോ;
(സി)
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ളവയെയും
ഗ്രന്ഥശാലാസംഘങ്ങളുടെ
അംഗീകാരമുള്ളവയെയും
മറ്റ് അംഗീകൃത
സാംസ്കാരിക
കേന്ദ്രങ്ങളെയും
കോര്‍ത്തിണക്കിക്കൊണ്ട്
"മാനവീയ" സന്ദേശങ്ങള്‍
പ്രചരിപ്പിച്ച്
സാംസ്കാരിക
ചെറുത്തുനില്‍പ്പിന്
കളമൊരുക്കാന്‍
പദ്ധതികള്‍ ആസൂത്രണം
ചെയ്തു നടപ്പാക്കുമോ?
മലയാറ്റൂര്‍
രാമകൃഷ്ണന്റെ പേരില്‍ സ്മാരകം
3927.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെരുമ്പാവൂര്‍,
ഇരിങ്ങോലിലെ 150
വര്‍ഷം പഴക്കമുളള
നാഗഞ്ചേരി മന വക
സ്ഥലത്ത് പ്രശസ്ത
എഴുത്തുകാരനായ
മലയാറ്റൂര്‍
രാമകൃഷ്ണന്റെ പേരില്‍
ഒരു സ്മാരകം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കൊട്ടാരക്കര
തമ്പുരാന് ക്ലാസിക്കല്‍
മ്യൂസിയം
3928.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
തമ്പുരാന്
ക്ലാസിക്കല്‍
മ്യൂസിയത്തിന്റെ തുടര്‍
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മ്യൂസിയം
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തന സജ്ജമാക്കി
സന്ദര്‍ശകര്‍ക്ക്
പ്രയോജനപ്പെടുത്തുന്നതില്‍
നേരിടുന്ന പ്രശ്നങ്ങള്‍
എന്തൊക്കെയാണെന്നും അവ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്നും
വ്യക്തമാക്കാമോ?
സ്വദേശാഭിമാനി
ആര്‍ട്ട് ഗ്യാലറി
3929.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ
നെയ്യാറ്റിന്‍കര ഠൗണ്‍
എല്‍. പി. എസ്സില്‍
സ്വദേശാഭിമാനി
രാമകൃഷ്ണപിള്ളയുടെ
പേരില്‍ ആര്‍ട്ട്
ഗ്യാലറിയ്ക്കായി സ്ഥലം
എം.എല്‍.എ നല്കിയ
നിവേദനത്തിന്മേല്
സാംസ്കാരിക വകുപ്പ്
നടപടി എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സ്വദേശാഭിമാനി
ആര്‍ട്ട് ഗ്യാലറിക്ക്
ഡി.പി.ആര് ലഭിച്ചാല്‍
സാംസ്ക്കാരിക
വകുപ്പില്‍ നിന്നും തുക
അനുവദിക്കാന്‍ കഴിയുമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ എതെങ്കിലും
സ്ഥലത്ത് ആര്‍ട്ട്
ഗ്യാലറികള്‍
സ്ഥാപിക്കാന്‍
ഡി.പി.ആര്
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ചലച്ചിത്രരംഗത്തെ
പ്രതിസന്ധി
3930.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പുരുഷന് കടലുണ്ടി
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
ചലച്ചിത്രരംഗത്ത്
നിലനിന്നിരുന്ന
പ്രതിസന്ധി
അവസാനിപ്പിക്കാനായി
നടത്തിയ ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
സിനിമയെന്ന
ജനകീയ കല ആസ്വാദകരില്‍
എത്തിക്കാനുള്ള പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
സിനിമാ
വ്യവസായത്തിന്റെ വിവിധ
തലങ്ങളിലെ
ആശാസ്യമല്ലാത്ത
പ്രവണതകളും
മാഫിയാവല്‍ക്കരണവും
ഇല്ലാതാക്കാന്‍
ആവശ്യമായ ഇടപെടലുകള്‍
സാധ്യമാണോ എന്നു
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എല്ലാ
ജില്ലാ കേന്ദ്രങ്ങളിലും
കേരള നവോത്ഥാന
സാംസ്കാരിക
സമുച്ചയങ്ങള്‍
സ്ഥാപിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
സ്കൂള്‍
- കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
പാര്‍ലമെന്ററി കാര്യങ്ങളില്‍
അവബോധമുണ്ടാക്കുന്നതിന് നടപടി
3931.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
- കോളേജ്
വിദ്യാര്‍ത്ഥികള്‍,
യുവജനങ്ങള്‍
എന്നിവര്‍ക്ക്
പാര്‍ലമെന്ററി
കാര്യങ്ങളില്‍
അവബോധമുണ്ടാക്കുന്നതിനായി
പാര്‍ലമെന്ററികാര്യ
വകുപ്പ് 2016-17
വര്‍ഷത്തില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
2017-18
വര്‍ഷത്തില്‍
പാര്‍ലമെന്ററി
പ്രവര്‍ത്തനങ്ങള്‍
പരിചയപ്പെടുത്തുന്നതിനും,
അവബോധമുണ്ടാക്കുന്നതിനും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
പാര്‍ലമെന്ററി
പഠനത്തിന്
ഗവേഷണസ്ഥാപനങ്ങളോ,
മറ്റേതെങ്കിലും
സംവിധാനങ്ങളോ
നിലവിലുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാര്‍ലമെന്ററി
ജനാധിപത്യ
സവിശേഷതകളെക്കുറിച്ച് അവബോധം
സൃഷ്ടിക്കുന്ന പരിപാടികൾ
3932.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സ്, സ്കൂളുകള്‍
കേന്ദ്രീകരിച്ച്
പാര്‍ലമെന്ററി
ജനാധിപത്യ
സവിശേഷതകളെക്കുറിച്ച്
അവബോധം
സൃഷ്ടിക്കുന്നതിനായി
നടപ്പിലാക്കുന്ന
പദ്ധതികളുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
മങ്കട
മണ്ഡലത്തില്‍ നിന്നും
തെരഞ്ഞെടുത്ത
സ്കൂളുകളില്‍ മേല്‍
സൂചിപ്പിച്ച
പദ്ധതികളുടെ
നിര്‍വ്വഹണം സംബന്ധിച്ച
പ്രവര്‍ത്തന പുരോഗതി
വിശദീകരിക്കുമോ?
എറണാകുളത്ത്
ചലച്ചിത്ര വികസന
കോര്പ്പറേഷന് സ്ഥലം
3933.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ രാമേശ്വരം
വില്ലേജില്‍ സര്‍വ്വെ
നമ്പര്‍ 622/1 ല്‍ 25
സെന്റ് സ്ഥലം ചലച്ചിത്ര
വികസന കോര്പ്പറേഷന്
കമ്പോളവില
ഇൗടാക്കിയോ,
പാട്ടത്തിനോ
അനുവദിക്കാമെന്ന ജില്ലാ
കളക്ടറുടെ
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
നിശ്ചിത
പ്രാെഫോര്മയില്
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ?