ഐ.ടി.
മേഖലയിലെ ജോലി ഭാരം
4037.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.
മേഖലയിലുള്ളവര്‍ക്ക്
ജോലി ഭാരം മൂലം
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഐ.ടി.
മേഖലയില്‍ തൊഴില്‍
നിയമങ്ങള്‍ യഥാവിധി
നടപ്പിലാക്കാനും
ജീവനക്കാരുടെ ജോലി ഭാരം
കുറയ്ക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ഇ.എസ്.ഐ
ആശുപത്രികളുടെയും
ഡിസ്പെന്‍സറികളുടെയും
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
4038.
ശ്രീ.ഇ.പി.ജയരാജന്
,,
എം. മുകേഷ്
,,
എ.എം. ആരിഫ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ.എസ്.ഐ
ആശുപത്രികളുടെയും
ഡിസ്പെന്‍സറികളുടെയും
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനും
ആധുനിക ഉപകരണങ്ങള്‍
സ്ഥാപിക്കുന്നതിനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ഇ.എസ്.ഐ
ആശുപത്രികളില്‍
സ്പെഷ്യാലിറ്റി
ചികിത്സാ സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനും
അവിടെ ലഭ്യമല്ലാത്ത
സ്പെഷ്യാലിറ്റി
ചികിത്സയ്ക്കായി
കൂടുതല്‍ സ്വകാര്യ
അശുപത്രികളെ എം പാനല്‍
ചെയ്യാനും
നടപടിയുണ്ടാകുമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍ സൂപ്പര്‍
സ്പെഷ്യലിറ്റി ചികിത്സാ
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
പുതുതായി
ഏര്‍പ്പെടുത്തിയ
നിബന്ധനകള്‍
പദ്ധതിയില്‍
അംഗമായിട്ടുള്ള
തൊഴിലാളികള്‍ക്കു
പ്രയാസം സൃഷ്ടിക്കുന്ന
സാഹചര്യത്തില്‍ ഈ
നിബന്ധനകള്‍
ഒഴിവാക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
എെ.ടി.മേഖലയില്‍
തൊഴില്‍ സമത്വം
4039.
ശ്രീ.എം.
സ്വരാജ്
,,
വി. ജോയി
,,
റ്റി.വി.രാജേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ എെ.ടി.
കമ്പനികളിലായി എത്ര
തൊഴിലാളികളുണ്ടെന്ന
കണക്കു ലഭ്യമാണോ;
(ബി)
ഇൗ
മേഖലയില്‍ തൊഴില്‍
സമത്വം
ഉറപ്പുവരുത്തുവാനായി
എന്തെങ്കിലും
മാര്‍ഗ്ഗമുണ്ടോ;
(സി)
ഇത്തരം
സ്ഥാപനങ്ങള്‍ തൊഴില്‍
നിയമം
പാലിക്കുന്നുണ്ടോ
എന്നുറപ്പ് വരുത്താന്‍
പരിശോധന
നടത്താറുണ്ടോ;
(ഡി)
തൊഴിലാളി
സംഘടനകള്‍ക്ക്
പ്രവര്‍ത്തനസ്വാതന്ത്ര്യം
ലഭ്യമാക്കാന്‍
നിയമപരമായ നടപടി
സാധ്യമാണോ;
വിശദമാക്കാമോ?
ഇതര
സ്ഥാന തൊഴിലാളികള്‍
4040.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇതര സംസ്ഥാന
തൊഴിലാളികളുടെ
കണക്കുകള്‍ ഇതുവരെ
ശേഖരിച്ചിട്ടില്ലെങ്കില്‍
ഇനി ശേഖരിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതര
സംസ്ഥാന തൊഴിലാളികള്‍
വന്നിറങ്ങുമ്പോള്‍
അവര്‍ക്കുവേണ്ടി
റെയില്‍വേ
സ്റ്റേഷനുകളിലും
പ്രധാനപ്പെട്ട
ബസ്റ്റാന്‍ഡുകളിലും
കൗണ്ടറുകള്‍
സ്ഥാപിക്കുന്നകാര്യം
ആലോചിക്കുന്നുണ്ടോ;
(സി)
റേഷന്‍കാര്‍ഡുകള്‍
ഉള്ളതും ഇല്ലാത്തതുമായ
ഇതര സംസ്ഥാന
തൊഴിലാളികള്‍
കേരളത്തില്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കാമോ ;
ഇവര്‍ക്കു
റേഷന്‍കാര്‍ഡുകള്‍
അനുവദിക്കുമ്പോള്‍
അവരവരുടെ
സംസ്ഥാനങ്ങളില്‍ കൂടി
റേഷന്‍ കാര്‍ഡുകള്‍
ഉണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഏത്
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
സര്‍ക്കാര്‍
ആശുപത്രികളില്‍ നിന്നും
മറ്റു സ്ഥാപനങ്ങളില്‍
നിന്നും ഇവര്‍ക്കു
ആനുകൂല്യങ്ങള്‍
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ?
കേരള
ചുമട്ടുതൊഴിലാളി ക്ഷേമനിധി
ബോര്‍ഡ്
4041.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ചുമട്ടുതൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
എത്ര തൊഴിലാളികള്‍
അംഗങ്ങളായി
ചേര്‍ന്നിട്ടുണ്ട്;
(ബി)
ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
2016-17
സാമ്പത്തിക വര്‍ഷം
തൊഴിലാളികള്‍ക്ക്
വിവിധ ആനുകൂല്യങ്ങള്‍
ആയി എത്ര തുക
ബോര്‍ഡില്‍ നിന്നും
വിതരണം ചെയ്തിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
ശരണ്യ
സ്വയം തൊഴില്‍ പദ്ധതി
4042.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ശരണ്യ സ്വയം തൊഴില്‍
പദ്ധതി എവിടെയെല്ലാം
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ?
മിനിമം
കൂലി
4043.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിനിമം കൂലി
നിശ്ചയിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഏതൊക്കെ
മേഖലകളിലെ
തൊഴിലുകള്‍ക്കാണ്
മിനിമം കൂലി
നിശ്ചയിച്ചിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
മിനിമം
കൂലി നിശ്ചയിക്കുന്നതിൽ
നിന്നും ഏതൊക്കെ
മേഖലകളെയാണ്
ഒഴിവാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ആശ്രിത
നിയമനം
4044.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാരായനിരോധനം
മൂലം തൊഴില്‍
നഷ്ടപ്പെട്ട, ക്ഷേമനിധി
പദ്ധതി അംഗത്വമുള്ള
തൊഴിലാളി
മരണപ്പെട്ടതിനെത്തുടര്‍ന്ന്
നിയമാനുസൃത ആശ്രിത
നിയമനത്തിനായി ശ്രീ.
അനില്‍കുമാര്‍,
ആഴിക്കടവില്,
തിരുനെല്ലൂര്‍,
ചേര്‍ത്തല എന്നയാള്‍
നല്കിയ
അപേക്ഷയിന്മേല്
എന്തുനടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
ലേബര്‍
ബാങ്ക് രൂപീകരണം
4045.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗാര്‍ഹിക
തൊഴിലാളികളുടെ
തൊഴില്‍
സംരക്ഷിക്കുന്നതിന്
ലേബര്‍ ബാങ്ക്
രൂപീകരിക്കുന്നതിന്
ഉദ്ദേശീക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വിപുലമായ
ഒരു തൊഴില്‍ മേഖലയെന്ന
നിലയില്‍ ഇൗ മേഖലയിലെ
തൊഴില്‍ സാധ്യതകള്‍
ചൂഷണം ചെയ്യുന്നതിനും
തൊഴിലാളികളുടെ
ക്ഷേമവും തൊഴില്‍
സുരക്ഷയും
ഉറപ്പുവരുത്തുന്നതിനുമായി
നിയമനിര്‍മ്മാണം
നടത്തുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
കര്‍ഷക
തൊഴിലാളികളുടെ വിവിധ
ക്ഷേമനിധി ആനുകൂല്യങ്ങള്‍
4046.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക തൊഴിലാളികളുടെ
വിവിധ ക്ഷേമനിധി
ആനുകൂല്യങ്ങള്‍
വര്‍ഷങ്ങളായി വിതരണം
ചെയ്യുന്നിലെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
മരണാനന്തരാനുകൂല്യം,ചികിത്സാ
ധനസഹായം, പെന്ഷന്,
പ്രസവാനുകൂല്യം
എന്നിവയ്ക്ക്
നല്‍കിവരുന്ന തുക
എത്രയാണ്; വിശദാംശം
നല്‍കുമോ; ഇവ
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ക്ഷേമനിധി
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
തൊഴില്‍
നൈപുണ്യ വികസന പദ്ധതികള്‍
4047.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നൈപുണ്യ വികസന
പദ്ധതികള്‍
ഏകോപിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
നൈപുണ്യ വികസന
പദ്ധതികളാണ് ഇപ്പോള്‍
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വിവിധ
പദ്ധതികള്‍
ഏകോപിപ്പിക്കുന്നതുമൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
വ്യവസായ
പരിശീലന കേന്ദ്രങ്ങളില്‍
നാഷണല്‍ സര്‍വീസ് സ്കീം
4048.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
പരിശീലന വകുപ്പിനു
കീഴില്‍
പ്രവര്‍ത്തിക്കുന്ന
എത്ര സ്ഥാപനങ്ങളില്‍
നാഷണല്‍ സര്‍വീസ് സ്കീം
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇതര
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
എന്‍.എസ്.എസ്.
വാളണ്ടിയര്‍മാര്‍ക്ക്
നല്കുന്നതുപോലെ
വ്യവസായ പരിശീലന
കേന്ദ്രങ്ങളിലെ
എന്‍.എസ്.എസ്.
വാളണ്ടിയര്‍മാര്‍ക്ക്
ഗ്രേസ് മാര്‍ക്ക്
നല്കുന്നുണ്ടോ;
(സി)
ഇവര്‍ക്ക്
ഗ്രേസ് മാര്‍ക്ക്
നല്കാന് ഇതിനകം
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
(ഡി)
സാങ്കേതിക
വിദ്യയില്‍ പരിശീലനം
നേടുന്ന
എന്‍.എസ്.എസ്.വാളണ്ടിയര്‍മാരുടെ
സേവനം പൊതുസമൂഹത്തിനു
പ്രയോജനപ്പെടുത്താന്‍
പദ്ധതികള്‍
ആവിഷ്കരിക്കുമോ;
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകള്‍
പിരിച്ചുവിടല്‍
T 4049.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകള്‍
പിരിച്ചുവിട്ടു; അവ
ഏതെല്ലാം;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
വിവിധ കര്‍ഷകത്തൊഴിലാളി
സംഘടനകള്‍ക്ക്
പ്രാതിനിധ്യം നല്കി അവ
എത്രയും വേഗം
പുന:സംഘടിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ജില്ലാടിസ്ഥാനത്തില്‍
വിവിധ ക്ഷേമനിധി
ഓഫീസുകള്‍ ഒരു
കുടക്കീഴില്
കൊണ്ടുവരാനും
തൊഴിലാളികളുടെ അവകാശ
സംരക്ഷണത്തിനായി
തൊഴിലവകാശ കമ്മീഷന്
രൂപീകരിക്കുവാനും നടപടി
സ്വീകരിക്കുമോ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനുളള
നടപടികള്‍
4050.
ശ്രീ.സി.കൃഷ്ണന്
,,
പി.കെ. ശശി
,,
ആര്. രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
ക്ഷേമനിധി
അംഗങ്ങള്‍ക്ക്
ലഭ്യമായിരുന്ന
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കുടിശ്ശികയാക്കിയ
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യാന്‍
സാധിച്ചിട്ടുണ്ടോ;
(ഡി)
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
ആധുനികവല്‍ക്കരിക്കാനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ?
സ്വകാര്യ
ആശുപത്രികളിലെ ട്രെയിനിംഗ്
നഴ്സുമാർ
T 4051.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഠനവും
പരിശീലനവും
പൂര്‍ത്തിയാക്കിയ
നഴ്സുമാരെ സ്വകാര്യ
ആശുപത്രികളില്‍
ട്രെയിനിംഗ് നഴ്സുമാർ
എന്ന പേരില്‍
വര്‍ഷങ്ങളോളം കുറഞ്ഞ
ശമ്പളത്തില്‍ ജോലി
ചെയ്യിക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിയമപ്രകാരം
നഴ്സുമാരെ എത്ര വര്‍ഷം
വരെ ട്രെയിനികള്‍ എന്ന
പേരില്‍
നിയമിക്കാമെന്നറിയിക്കാമോ;
(സി)
സ്വകാര്യ
ആശുപത്രികളില്‍ ജോലി
ചെയ്യുന്ന പകുതിയോളം
നഴ്സുമാര്‍ക്ക് നിയമന
ഉത്തരവ് നല്‍കാതെ
അവര്‍ക്ക്
അര്‍ഹതപ്പെട്ട ഇ.എസ്.ഐ,
ഇ.പി.എഫ് ആനുകൂല്യം
നിഷേധിക്കുന്ന കാര്യം
പരിശോധിക്കുമോ?
ക്ഷേമനിധി
ഓഫീസ് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന് നടപടി
4052.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുള്ള
തൊഴിലാളി ക്ഷേമ
ബോര്‍ഡുകളുടെ ഓഫീസുകള്‍
വലിയ തുക വാടക
നല്കുന്ന
കെട്ടിടങ്ങളിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിവിധ
ക്ഷേമനിധി ബോര്‍ഡുകളുടെ
ഓഫീസുകള്‍ ഒരേ സ്ഥലത്ത്
വരാവുന്ന തരത്തില്‍
ക്ഷേമനിധി ഓഫീസ്
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
താലൂക്കാസ്ഥാനങ്ങളില്ത്തന്നെ
ഇത്തരം ഓഫീസുകള്‍
സ്ഥാപിക്കുന്നത് എത്ര
മാത്രം
പ്രയോജനപ്രദമായിരിക്കും
എന്ന് പരിശോധിക്കുമോ?
അബ്ക്കാരി
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
4053.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അബ്കാരി തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
എത്ര തൊഴിലാളികളെ
അംഗങ്ങളായി
ചേര്‍ത്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ക്ഷേമനിധി
ബോര്‍ഡ് മുഖേന
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്
;വിശദമാക്കാമോ;
(സി)
2016-17
വര്‍ഷം എത്ര കോടി രൂപ
വിവിധ ഇനം
ആനുകൂല്യങ്ങളായി വിതരണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
നഴ്സുമാരുടെ
പ്രതിമാസ ശമ്പളം
T 4054.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
നിയോഗിച്ച സമിതി 50
കിടക്കകള്‍ വരെയുള്ള
ആശുപത്രികളിലെ
നഴ്സുമാര്‍ക്ക്
പ്രതിമാസം 20,000 രൂപ
ശമ്പളം നല്‍കണമെന്ന്
ശിപാര്‍ശ
നല്‍കിയിരുന്നോ;
(ബി)
50
മുതല്‍ 100 വരെയും
അതിനുമുകളിലും
കിടക്കകളുള്ള
ആശുപത്രികളില്‍
നഴ്സുമാരുടെ ശമ്പളം
എത്രയായി
നിശ്ചയിക്കണമെന്നാണ്
സമിതി ശിപാര്‍ശ
ചെയ്യുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
സ്വകാര്യ നഴ്സുമാരുടെ
സമരം
ഒത്തുതീര്‍പ്പാക്കാന്‍
ബഹു.മുഖ്യമന്ത്രി
നടത്തിയ ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍ അവരുടെ
ശമ്പളം സുപ്രീംകോടതി
നിയോഗിച്ച
കമ്മിറ്റിയുടെ
ശിപാര്‍ശയ്ക്ക്
അനുസൃതമായി
പുതുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്?
അന്യസംസ്ഥാന
തൊഴിലാളി ക്യാമ്പുകളില്‍
ശുചിത്വം ഉറപ്പാക്കല്‍
4055.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
തൊഴിലാളി
ക്യാമ്പുകളില്‍
ശുചിത്വം ഉറപ്പാക്കാന്‍
കഴിയാത്തതിനാല്‍
രോഗങ്ങള്‍ പടര്‍ന്നു
പിടിക്കുന്നിനുള്ള
സാധ്യത ഏറെയാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ക്യാമ്പുകളില്‍
മെച്ചപ്പെട്ട
ജീവിതസാഹചര്യങ്ങള്‍
ഒരുക്കുന്നതിനായി
തൊഴില്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
നോക്കുകൂലി
നിര്‍മാര്‍ജനം ചെയ്യാന്‍
നടപടി
4056.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
പേരുകളില്‍ സംസ്ഥാനത്ത്
ഇപ്പോഴും നോക്കുകൂലി
നിലനില്‍ക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നോക്കി
നില്ക്കുന്നവര്ക്കാകരുത്,
ജോലി
ചെയ്യുന്നവര്ക്കാകണം
കൂലി നല്‍കേണ്ടത് എന്ന്
കരുതുന്നുണ്ടോ;
വിശദമാക്കുമോ?
മത്സ്യബന്ധന/അനുബന്ധ
മേഖലയില്‍
പണിയെടുക്കുന്നവര്‍ക്ക്
മിനിമം വേജസ്
ഉറപ്പാക്കുന്നതിനുളള
നടപടികള്‍
4057.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മത്സ്യബന്ധന/അനുബന്ധ
മേഖലയില്‍
പണിയെടുക്കുന്ന
ജനവിഭാഗങ്ങളുടെ
ദുരിതങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്കായി
മിനിമം വേജസ്
ഉറപ്പാക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ചാത്തന്നൂര്‍
ഗവണ്മെന്റ് ഐ.ടി.ഐ യിലെ
ട്രേഡുകള്‍
4058.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ഗവണ്മെന്റ്
ഐ.ടി.ഐ.യിലെ
ട്രേഡുകള്‍ക്ക്
എന്‍.സി.വി.ടി.യുടെ
അംഗീകാരം
ലഭിയ്ക്കുന്നതിനും
പുതിയ ട്രേഡുകള്‍
ആരംഭിക്കുന്നതിനും
ഐ.ടി.ഐ.യോട്
ചേര്‍ന്നുള്ള ഒരേക്കര്‍
സര്‍ക്കാര്‍ ഭൂമി
ഐ.ടി.ഐ.യ്ക്ക്
ലഭിക്കുന്നതിനും
ഐ.ടി.ഐ.യുടെ പദവി
ഉയര്ത്തുന്നതിനുമൊക്കെയായി
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍
നിലവിലുളള ട്രേഡുകള്‍
ഏതൊക്കെയാണെന്നും ഓരോ
ട്രേഡിലും എത്ര
കുട്ടികള്‍ക്ക്
അഡ്മിഷന് നല്കുവാന്
സൗകര്യമുണ്ടെന്നും
അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇവിടെ പുതുതായി
ഏതെങ്കിലും ട്രേഡുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഏതൊക്കെയാണെന്ന വിവരം
അറിയിക്കാമോ;
(ഇ)
നിലവിലുളള
അടിസ്ഥാന സൗകര്യങ്ങള്‍
പ്രയോജനപ്പെടുത്തി
പുതിയ ട്രേഡുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് രജിസ്ട്രേഷന്
പുതുക്കിനല്‍കുന്നതിനുള്ള
അവസരം
4059.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
ദീര്‍ഘകാലമായി
രജിസ്ട്രേഷന്
നടത്തിയവരും നിലവില്‍
ചുരുങ്ങിയ കാലയളവില്‍
രജിസ്ട്രേഷന്
പുതുക്കാന്‍ കഴിയാതെ
പോയവരുമായവര്ക്ക്
പൂര്‍വ്വകാല
പ്രാബല്യത്തോടെ
രജിസ്ട്രേഷന്
പുതുക്കിനല്‍കുന്നതിനുള്ള
അവസരം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
വിധവകള്‍, അംഗപരിമിതര്‍
എന്നിവരുടെ നിയമന
ശിപാര്‍ശകള്‍
നിശ്ചയിക്കപ്പെട്ട
നിലയില്‍ നടക്കുന്നതായി
സര്‍ക്കാര്‍ ഉറപ്പു
വരുത്താറുണ്ടോ;
(സി)
ആലപ്പുഴ
ജില്ലാ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ ഇതുവരെ
രജിസ്ട്രര്‍
ചെയ്തിട്ടുള്ളതും
രജിസ്ട്രേഷന്
നിലവിലുള്ളതുമായ
വിധവകളുടെയും
അംഗപരിമിതരുടെയും
വിവരങ്ങള്‍ നല്‍കുമോ;
(ഡി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചു വഴിയുള്ള
നിയമന ശിപാര്‍ശകള്‍
പരമാവധി വേഗത്തില്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
നിയമനങ്ങള്‍
4060.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍, അര്‍ദ്ധ
സര്‍ക്കാര്‍ മേഖലകളില്‍
ആറു മാസത്തില്‍
കൂടുതലായുള്ള
കാലയളവിലേക്കായി വരുന്ന
താല്‍ക്കാലിക
നിയമനങ്ങള്‍
പൂര്‍ണ്ണമായും
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
രജിസ്റ്റര്‍
ചെയ്തിട്ടുളളവരില്‍
നിന്നും നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ആവശ്യമെങ്കില്‍
ഇതിനായി നിയമ
നിര്‍മ്മാണം
നടത്തുവാന്‍
തയ്യാറാകുമോ
എന്നറിയിക്കാമോ?
ഇ.എസ്.ഐ
(ESI) പദ്ധതിയില്‍ അംഗങ്ങളായ
തൊഴിലാളികള്‍
4061.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ
(ESI) പദ്ധതിയില്‍
അംഗങ്ങളായ
തൊഴിലാളികള്‍ക്ക്
ചികിത്സയ്ക്ക് മറ്റ്
സംസ്ഥാനങ്ങളിലെ
ആശുപത്രികളില്‍ പോയാല്‍
ഇ.എസ്.എെ ആനുകൂല്യം
ലഭിക്കുമോ;
(ബി)
അതിര്‍ത്തി
ജില്ലകളില്‍പ്പെടുന്ന
തൊഴിലാളികള്‍ കൂടുതലായി
മറ്റ് സംസ്ഥാനങ്ങളിലെ
ആശുപത്രികളെ
ചികിത്സയ്ക്കായി
ആശ്രയിക്കുന്ന സ്ഥിതി
ഉണ്ട് ; ഇത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മറ്റ്
സംസ്ഥാനത്ത് പോയി
ചികിത്സിച്ചാലും
ആനുകൂല്യം ലഭിക്കാന്‍
ആവശ്യമായ ഇടപെടല്‍
സര്‍ക്കാര്‍ നടത്തുമോ?
ഐ.ടി.ഐ.കള്‍ക്ക്
അന്തര്‍ദേശീയ നിലവാരം
4062.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഐ.ടി.ഐ.കളെ
അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്താനാണ്
ലക്ഷ്യമിട്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ആധുനിക സാങ്കേതിക
സൗകര്യങ്ങളാണ്ഐ.ടി.ഐ.കളില്‍
ഇതോടനുബന്ധിച്ച്
ഒരുക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കരിയര്‍
ഡെവലപ്മെന്റ് സെന്ററുകള്‍
4063.
ശ്രീ.റോജി
എം. ജോണ്‍
,,
അനില്‍ അക്കര
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തൊഴില്‍ ലഭിക്കാന്‍
എന്തെല്ലാം
സൗകര്യങ്ങളാണ് കരിയര്‍
ഡെവലപ്മെന്റ്
സെന്ററുകളില്‍
ഒരുക്കിയിരിക്കുന്നതെന്ന്
വിശദീകരിക്കുമോ?
വയനാടിലെ
കെ.എം.എം. ഗവ. ഐ.ടി.ഐ., 'എ
ഗ്രേഡ് ' ആക്കുന്നതിനുളള
നടപടികള്‍
4064.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ ഗ്രേഡ് ഐ.ടി.ഐ.കള്‍
ഇല്ലാത്ത ഏക ജില്ല
വയനാടാണെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
1982-ല്‍
ആരംഭിച്ചതും 2016-ല്‍
സംസ്ഥാനത്തെ ഏറ്റവും
മികച്ച ഐ.ടി.ഐ.ക്കുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
പുരസ്കാരം നേടിയതുമായ
കല്‍പ്പറ്റ കെ.എം.എം.
ഗവണ്മെന്റ് ഐ.ടി.ഐ., എ
ഗ്രേഡ് ആക്കി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച ശുപാര്‍ശ
ബന്ധപ്പെട്ട വകുപ്പില്‍
നിന്നും
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്കമാക്കാമോ?
ചാലക്കുടി
ഗവണ്മെന്റ് ഐ.ടി.ഐ.
4065.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ഗവണ്മെന്റ്
ഐ.ടി.ഐ.(ജനറല്‍)യില്‍
നേരത്തേയുണ്ടായിരുന്ന
പ്രൊഡക്ഷന്‍ ആന്റ്
മാനുഫാക്ചറിംഗ്
ട്രേഡുകള്‍
നിര്‍ത്തലാക്കുന്നതുമൂലം
പരിശീലനാവസരം
നഷ്ടപ്പെടുന്ന 125
ലധികം വരുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്,
CNC മെഷീനിംഗ് ട്രേഡിനു
പകരമായി "ഓപ്പറേറ്റര്‍
അഡ്വാന്‍സ്ഡ് മെഷീന്
ടൂള്‍" ട്രേഡ്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ഐ.ടി.ഐ.യില്‍ ,
മെക്കാനിക്ക് ഓട്ടോ
ബോഡി പെയിന്റിംഗ്,
വെല്‍ഡര്‍ -
ഇന്സ്പെക്ഷന് ആന്റ്
ടെസ്റ്റിംഗ് എന്നീ
ട്രേഡുകള്‍
ആരംഭിക്കുന്നതിനുള്ള
ഉത്തരവ്
ഇറക്കുന്നതിനും,
പ്രസ്തുത
ട്രേഡുകളിലേയ്ക്കുള്ള
പ്രവേശനം 2017 ല്‍
തന്നെ
ആരംഭിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
ചെങ്ങന്നൂര്‍
ഐ.ടി.ഐ അന്താരാഷ്ട്ര
പഠനകേന്ദ്രമാക്കി
ഉയര്‍ത്തുവാൻ നടപടി
4066.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
പഠനകേന്ദ്രമാക്കി
ചെങ്ങന്നൂര്‍ ഐ.ടി.ഐ.
യെ ഉയര്‍ത്തുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
സംക്ഷിപ്ത
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന്
വിശദീകരിക്കുമോ?
കണ്‍സ്ട്രക്ഷന്‍
അക്കാദമി
4067.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുതായി
ചുമതലയേറ്റ കേരള
ബില്‍ഡിംഗ് ആന്റ് അദര്‍
കണ്‍സ്ട്രക്ഷന്‍
വര്‍ക്കേഴ്സ്
വെല്‍ഫയര്‍ ബോര്‍ഡ്
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
നിര്‍ദ്ദിഷ്ട
കണ്‍സ്ട്രക്ഷന്‍
അക്കാദമി സംബന്ധിച്ച്
അഭിപ്രായം
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
വ്യക്തമാക്കാമോ;
(ബി)
കണ്‍സ്ട്രക്ഷന്‍
അക്കാദമിക്കായി
ചത്തന്നൂരില്‍
വിലയ്ക്കു വാങ്ങിയ 10
ഏക്കര്‍ സ്ഥലത്ത്
സമൂഹത്തിന്
പ്രയോജനകരമാകുന്ന ഒരു
സ്ഥാപനം തുടങ്ങാന്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ ;
(സി)
സാങ്കേതിക
നിപുണതയും
വിദഗ്ധപരിശീലനവും
നല്കത്തക്ക
വിധത്തിലുള്ള
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
തൊഴില്‍ വൈദഗ്ധ്യ
കേന്ദ്രം ഇവിടെ
സ്ഥാപിക്കുന്നതിന്
താമസം നേരിടുന്നതിന്റെ
കാരണങ്ങളും തടസ്സങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ ?
ഡീ-അഡിക്ഷന്
ആന്റ് റിസര്‍ച്ച് സെന്റര്‍
രൂപീകരണം
4068.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സെെസ്
വകുപ്പ് ഡീ-അഡിക്ഷന്
ആന്റ് റിസര്‍ച്ച്
സെന്റര്‍
രൂപീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്
കെെമാറിയിട്ടുണ്ടോ;
വിശദീകരിക്കാമോ;
(സി)
കൃഷി
വകുപ്പിന്റെ കീഴില്‍
നേര്യമംഗലത്ത്
പ്രവര്‍ത്തിക്കുന്ന
ജില്ലാ
കൃഷിത്തോട്ടത്തില്‍ ഇൗ
സെന്റര്‍
തുടങ്ങുന്നതിനുവേണ്ട
സ്ഥലവും മറ്റ് അനുകൂല
ഘടകങ്ങളും ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സെന്റര്‍ നേര്യമംഗലം
ജില്ലാ കൃഷിത്തോട്ടം
സ്ഥിതി ചെയ്യുന്ന
സ്ഥലത്ത്
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
കേരള
സംസ്ഥാന ബിവറേജസ്
കോര്‍പ്പറേഷന്റെ
പ്രവർത്തനങ്ങൾ
4069.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.കെ. ശശി
,,
എം. നൗഷാദ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജമദ്യത്തിന്റെ
ഉപഭോഗം തടയുന്നതിനായി
കേരള സംസ്ഥാന ബിവറേജസ്
കോര്പ്പറേഷന്
എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സാമൂഹിക
പ്രതിബദ്ധതയുടെ ഭാഗമായി
ബിവറേജസ്
കോര്പ്പറേഷന്
നടപ്പിലാക്കുന്ന ക്ഷേമ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ ബിവറേജസ്
കോര്പ്പറേഷന്
സര്‍ക്കാരിലേയ്ക്ക്
നല്കിയ വരുമാനത്തില്‍
മുന്‍ വര്‍ഷത്തെക്കാള്‍
വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി ബിവറേജസ്
കോര്പ്പറേഷന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ലഹരി
വസ്തുക്കളുടെ ഉപയോഗം തടയാന്‍
നടപടി
4070.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍,
കലാലയങ്ങള്‍ എന്നിവ
കേന്ദ്രീകരിച്ച്
പ്രവര്‍ത്തിക്കുന്ന
മദ്യ, മയക്കുമരുന്ന്
മാഫിയകളുടെ
പ്രവര്‍ത്തനം
തടയുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
സ്കൂളുകളുടെ
പരിസരത്ത് പുകയില
ഉല്പന്നങ്ങളുടെ വില്പന
നടത്തിയതിന്റെ പേരില്‍
എത്ര പേര്‍ക്കെതിരെ
കേസെടുക്കുകയുണ്ടായി
എന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
പുകവലി/മറ്റ്
മയക്കുമരുന്ന് ഉപയോഗം
എന്നിവയുടെ
ദുഷ്യവശങ്ങള്‍
ബോധ്യപ്പെടുത്തുന്നതിനായി
നിലവില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ ആണ്
സംസ്ഥാന എക്സൈസ്
വകുപ്പ്
നടത്തിവരുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
ലഹരി
മരുന്നുകളുടെ ഉപയോഗം
കുറയ്ക്കാന്‍ നടപടി
4071.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി മരുന്നുകളുടെ
ഉപയോഗം
കുറയ്ക്കുന്നതിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇതരസംസ്ഥാനങ്ങളില്‍
നിന്ന് ലഹരി
പദാര്‍ത്ഥങ്ങള്‍
കൊണ്ടുവരുന്നവരെ
പിടികൂടുന്നതിനും ലഹരി
വസ്തുക്കളുടെ വരവ്
പൂര്‍ണ്ണമായി
തടയുന്നതിനും കര്‍ശന
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
പുതിയ
തരത്തിലുള്ള
മയക്കുമരുന്നുകളുടെ വരവ്
4072.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ തരത്തിലുള്ള
വിവിധ
മയക്കുമരുന്നുകളുടെ
വരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്റ്റിക്കര്‍
രൂപത്തിലും അതുപോലെ
പെട്ടെന്ന്
തിരിച്ചറിയാന്‍
സാധിക്കാത്ത തരത്തിലും
വരുന്ന ഇത്തരം
മയക്കുമരുന്നകളെ
കണ്ടുപിടിക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
പാന്‍
ഉല്പന്നങ്ങള്
4073.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉത്തരേന്ത്യക്കാരെ
കടത്തുകാരാക്കി
തീവണ്ടിയില്‍
വന്‍തോതില്‍ പാന്‍
ഉല്പന്നങ്ങള്
കേരളത്തിലെത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
എത്ര കിലോ പാന്‍
ഉത്പന്നങ്ങള്‍
പിടിച്ചുവെന്നും ഇതിന്
എത്ര രൂപ വില
വരുമെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
പാന്‍ ഉത്പന്നങ്ങള്‍
പിടിച്ചെടുത്തതിന്റെ
പേരില്‍ എത്ര പേരെ
പിടികൂടിയിരുന്നുവെന്നും
, ഇവര്‍ക്കു കിട്ടിയ
ശിക്ഷ
എന്തായിരുന്നുവെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
കോറ്റ്പ
നിയമം (സിഗരറ്റ് ആന്റ്
അതര്‍ ടുബാക്കോ
പ്രൊഡക്ട്സ് ആക്റ്റ്)
ദുര്ബ്ബലമായതിനാലാണ്
പാന്‍ ഉത്പന്നങ്ങളുടെ
കടത്ത് കൂടുന്നതെന്നത്
ശരിയാണോ;
(ഇ)
നിയമപ്രകാരം ഇത്തരം
കടത്തുകാരെ
കസ്റ്റഡിയിലെടുത്ത്
വലിയ പിഴ ഈടാക്കാന്‍
കഴിയില്ലെന്നത്
ശരിയാണോ;എങ്കില്‍ ഈ
നിയമം ഭേദഗതി
ചെയ്യുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
2002
ലെ പുകയില ഉപഭോഗ നിരോധന
നിയമത്തില്‍ ഇതുവരെ
എന്തെങ്കിലും
മാറ്റമുണ്ടായിട്ടുണ്ടോ
; എങ്കില്‍ ആ
മാറ്റങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(ജി)
ഇല്ലെങ്കില്‍
നിരോധിച്ച പുകയില
ഉല്‍പ്പന്നങ്ങള്‍
വിറ്റാലും പരമാവധി
ശിക്ഷ ഇരുനൂറ് രൂപ പിഴ
മാത്രം നല്കാന്
അധികാരമുള്ള പ്രസ്തുത
നിയമം ഭേദഗതി ചെയ്യാന്‍
സര്‍ക്കാരിന് എന്തു
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
ബെവ്കോ
ഒൗട്ട് ലെറ്റുകള്‍
4074.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബെവ്കോ
ഒൗട്ട് ലെറ്റുകള്‍
സ്ഥാപിക്കുന്നതിനുള്ള
സ്ഥലം
നിശ്ചയിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
ഇവയ്ക്കെതിരെ
പൊതുജനങ്ങളുടെ പരാതി
ഉയരുന്ന പ്രദേശങ്ങളില്‍
ഒൗട്ട് ലെറ്റുകള്‍
മാറ്റി
സ്ഥാപിക്കുന്നതിന്
യഥാസമയം നടപടി
സ്വീകരിക്കാറുണ്ടോ;
(ബി)
ജനവാസ
കേന്ദ്രങ്ങളിലേയ്ക്ക്
പലപ്പോഴും ഒൗട്ട്
ലെറ്റുകള്‍
സ്ഥാപിക്കുന്നതുമൂലമുണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളൂടെ
ഏതെങ്കിലും തരത്തിലുള്ള
സഹായം ആവശ്യമായി
വരാറുണ്ടോ;
(സി)
എങ്കില്‍
ഏത് രീതിയിലാണ്
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളൂടെ
സഹകരണം ആവശ്യമായി
വരുന്നതെന്ന്
അറിയിക്കുമോ?
എക്സൈസ്
വകുപ്പില്‍ പുതിയ തസ്തികകള്‍
4075.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എക്സൈസ്
വകുപ്പില്‍ പുതുതായി
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
നീരയുടെ
ഉല്‍പ്പാദനം
T 4076.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നീരയുടെ
ഉല്‍പ്പാദനത്തിനും
വിതരണത്തിനും എക്സൈസ്
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണ്
അനുവാദം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ടോഡി
ബോര്‍ഡ്
രൂപീകരിച്ചതുപോലെ നീര
ബോര്‍ഡ് രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ; ഇതിന്റെ
ഘടനയേയും ബാധ്യതകളേയും
കുറിച്ച് പഠനം
നടത്താന്‍ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിമുക്തി
യുടെ പ്രവര്‍ത്തനങ്ങള്‍
4077.
ശ്രീ.എം.
സ്വരാജ്
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ. ദാസന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വിമുക്ത കേരളം എന്ന
ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിന്
ലഹരി വര്‍ജ്ജന മിഷന്
'വിമുക്തി' യുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ഫലപ്രദമാക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ് നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
'വിമുക്തി'
യുടെ സന്ദേശം
ജനങ്ങളിലെത്തിക്കുന്നതിനായി
കുടുംബശ്രീ
പ്രവര്‍ത്തകരുടെ
സഹായത്തോടെ എല്ലാ
വീടുകളിലും
സ്റ്റിക്കറുകള്‍
പതിക്കുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ;
(സി)
മദ്യത്തിന്റെയും
മയക്കുമരുന്നുകളുടെയും
ദൂഷ്യവശങ്ങളെക്കുറിച്ച്
വിദ്യാര്‍ത്ഥികളെയും
യുവജനങ്ങളെയും
ബോധവല്‍ക്കരിക്കുന്നതിനായി
സ്കൂളുകളും കോളേജുകളും
കേന്ദ്രീകരിച്ച്
രൂപീകരിച്ച ലഹരി
വിരുദ്ധ ക്ലബ്ബുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാനും
വ്യാപിപ്പിക്കാനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
വിമുക്തി
മിഷന്റെ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
4078.
ശ്രീ.എ.എം.
ആരിഫ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ജെ.
മാക്സി
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിമുക്തി മിഷന്റെ
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ഉത്സവങ്ങളോടും
ആഘോഷങ്ങളോടും
അനുബന്ധിച്ച്
ലഹരിവിരുദ്ധ
ബോധവല്‍ക്കരണ
സ്റ്റാളുകള്‍
സജ്ജീകരിക്കുന്നതിനുളള
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
വിമുക്തി
മിഷന്റെ സഹകരണത്തോടെ
എല്ലാ ജില്ലകളിലും
കോളേജുകള്‍
കേന്ദ്രീകരിച്ച്
നാഷണല്‍ സര്‍വ്വീസ്
സ്കീമിന്റെ ലഹരി
വിരുദ്ധ കലാജാഥകളും
ക്യാമ്പും
സംഘടിപ്പിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ;
(സി)
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമാക്കുന്നതിന്റെ
ഭാഗമായി ചലച്ചിത്ര
വികസന
കോര്‍പ്പറേഷനുമായി
സഹകരിച്ച് ലഹരി വിരുദ്ധ
ബോധവത്ക്കരണ
ഹ്രസ്വചിത്രങ്ങള്‍
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍ സ്വീകരിച്ച്
വരുന്നുണ്ടോ;വിശദമാക്കുമോ?
വൈത്തിരി
താലൂക്കില്‍ ജനമൈത്രി എക്സൈസ്
സ്ക്വാഡുകള്‍
4079.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വൈത്തിരി
താലൂക്കില്‍ ജനമൈത്രി
എക്സൈസ് സ്ക്വാഡുകള്‍
രൂപീകരിക്കുന്ന
കാര്യത്തില്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ആദിവാസി
വിഭാഗങ്ങളിലെ മദ്യപാന
ആസക്തി കുറയ്ക്കുവാന്‍
ജനമൈത്രി എക്സൈസ്
സ്ക്വാഡുകളുടെ
പ്രവര്‍ത്തനം കൊണ്ട്
സാധിക്കുന്നതായി
മനസ്സിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
ബെവ്കോയുടെ
ആഭിമുഖ്യത്തില്‍ ഡി-അഡിക്ഷന്
സെന്ററുകള്‍
4080.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബെവ്കോയുടെ
ആഭിമുഖ്യത്തില്‍ ഡി -
അഡിക്ഷന് സെന്ററുകള്‍
പ്രവര്‍ത്തിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ധനസഹായമാണ് ഇവയ്ക്ക്
നല്കാന്
ഉദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
മദ്യ
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് പ്രത്യേക
സാമ്പത്തിക സഹായം
നല്‍കുന്നതിനായി
ബെവ്കോയ്ക്ക്
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ; വിവരിക്കുമോ?
സ്പിരിറ്റ്,
വ്യാജമദ്യം, മയക്കുമരുന്ന്
എന്നിവ തടയാൻ നടപടി
4081.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉത്സവസാഹചര്യം
മുന്നില്‍ കണ്ട്
അതിര്‍ത്തി വഴി
സംസ്ഥാനത്തേക്ക്
സ്പിരിറ്റ്,
വ്യാജമദ്യം,
മയക്കുമരുന്ന് എന്നിവ
കടത്തിക്കൊണ്ടുവരാനുള്ള
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(സി)
സംസ്ഥാന
അതിര്‍ത്തികളില്‍
പട്രോളിംഗ്
കര്‍ശനമാക്കുമോ;
(ഡി)
സെപ്റ്റംബര്‍
10 വരെ സ്പെഷ്യല്‍
എന്‍ഫോഴ്സ് ഡ്രെെവായി
പരിഗണിക്കുന്നുണ്ടോ;
(ഇ)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട
എന്തൊക്കെ നടപടികളാണ്
കെെക്കൊള്ളാനുദ്ദേശിക്കുന്നത്;
വിശദാംശംങ്ങള്‍
നല്കൂമോ;
(എഫ്)
എല്ലാ
ജില്ലാ എക്സൈസ്
ആസ്ഥാനങ്ങളിലും ഇൗ
കാലയളവില്‍
കണ്ട്രോള് റൂമുകള്‍
പ്രവര്‍ത്തിക്കുമോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
വ്യാജമദ്യം,
മയക്കുമരുന്ന്, നിരോധിത
പുകയില ഉല്പന്നങ്ങള് ഇവയുടെ
വില്പന തടയുന്നതിന് നടപടി
4082.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓണക്കാലത്ത്
വ്യാജമദ്യവും
മയക്കുമരുന്നും നിരോധിത
പുകയില
ഉല്പന്നങ്ങളുടെയും
വില്പന തടയുന്നതിന്
എക്സൈസും പോലീസും
സംയുക്ത തെരച്ചിലും
നിരീക്ഷണവും
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
പ്രാദേശിക
ജനപ്രതിനിധികള്‍,
സന്നദ്ധസംഘടനകള്‍,
പൊതുപ്രവര്‍ത്തകര്‍
തുടങ്ങിയവരുമായി
ബന്ധപ്പെട്ട്
വിവരശേഖരണത്തിനും
വ്യജമദ്യ-മയക്കുമരുന്നു
സംഘങ്ങളെ
കണ്ടെത്തുന്നതിനും
അവയുടെ വില്‍പ്പന
തടയുന്നതിനും ജനകീയ
ഇടപെടല്‍ നടത്തുമോ;
(സി)
ആള്‍ത്താമസമില്ലാത്ത
വീടുകളിലും
പുരയിടങ്ങളിലും
പൊതു,സ്വകാര്യസ്ഥാപനങ്ങളിലും
അനധികൃതമായി കടന്നുകയറി
മദ്യവും മയക്കുമരുന്നും
ഉപയോഗിക്കുന്നവര്‍ക്കെതിരെ
ഭവന ഭേദനത്തിനടക്കം
കേസ്സുകള്‍
എടുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കൊട്ടാരക്കര
എക്സൈസ് സമുച്ചയ നിര്‍മ്മാണം
4083.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
എക്സൈസ് സമുച്ചയ
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിനായി
എക്സൈസ്
വകുപ്പിന്റേതല്ലാത്ത
സ്ഥലങ്ങൾ
നിര്‍ദ്ദേശിച്ചിരുന്നോ;
ആയതില്‍ വകുപ്പിന്റെ
അഭിപ്രായം
വെളിപ്പെടുത്തുമോ?
ഓണക്കാലത്ത്
വ്യാജ സ്പിരിറ്റും അനധികൃത
മദ്യവും തടയാൻ നടപടി
4084.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓണക്കാലം
മുന്നില്‍ കണ്ടുകൊണ്ട്
വ്യാജ സ്പിരിറ്റും
അനധികൃത മദ്യവും
സംസ്ഥാനത്തേക്ക്
കടക്കുന്നുണ്ടെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഓണക്കാലത്ത്
ഇത്തരം സംഭവങ്ങള്‍
ഒഴിവാക്കുന്നതിന്
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ;
ഇതിനോടകം തന്നെ
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കഞ്ചാവിന്റെ
ഉപയോഗം നിയന്ത്രിക്കാൻ നടപടി
4085.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഞ്ചാവിന്റെ ഉപയോഗം
വര്‍ദ്ധിച്ച്
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ
;
(ബി)
2017
വര്‍ഷത്തില്‍ കഞ്ചാവ്
സംബന്ധമായ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കഞ്ചാവ്,
മറ്റ്
മയക്കുമരുന്നുകള്‍
എന്നിവയുടെ ഉപയോഗം,
വില്‍പ്പന എന്നിവ
നിരുത്സാഹപ്പെടുത്തുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്
എന്നറിയിക്കാമോ?
പാന്‍മസാലയുടെ
ഉപയോഗം
4086.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ഉള്‍പ്പെടെ
പാന്‍മസാലയുടെ ഉപയോഗം
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതരസംസ്ഥാന
തൊഴിലാളികള്‍
ഉള്‍പ്പെടെയുളള
ഉത്തരേന്ത്യന്‍
സംസ്ക്കാരത്തിന്റെ
സ്വാധീനം ഇതിന്
ഇടയാക്കിയിട്ടുണ്ടോ;
(ബി)
പാന്‍മസാലയുടെയും
സമാനമായ മറ്റ് ലഹരി
വസ്തുക്കളുടെയും
നിയന്ത്രണത്തിന്
ഏര്‍പ്പെടുത്തിയിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
കോട്പ
നിയമപ്രകാരം എന്തെല്ലാം
നടപടികളാണ് എക്സൈസ്
വകുപ്പ് ഈ വിഷയത്തില്‍
സ്വീകരിച്ചു വരുന്നത്;
കഴിഞ്ഞ 6
മാസത്തിനുളളില്‍ ഈ
നിയമപ്രകാരം എത്ര
കേസുകള്‍
എടുത്തിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കരുനാഗപ്പള്ളി
എക്സൈസ് റേഞ്ച് ഓഫീസ്
4087.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
എക്സൈസ് റേഞ്ച് ഓഫീസിലെ
ജീവനക്കാരുടെയും,
വാഹനങ്ങളുടെയും കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഒരു
പോലീസ് സബ് ഡിവിഷന്റെ
പ്രവര്‍ത്തനപരിധിയുള്ള
ഈ റേഞ്ച് ഓഫീസിനെ
വിഭജിച്ച് രണ്ട്
റേഞ്ചാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(സി)
രണ്ട്
ഫിഷിംഗ് ഹാര്‍ബറുകളും,
100- ലധികം വിദ്യാഭ്യാസ
സ്ഥാപനങ്ങളും
പ്രവര്‍ത്തിക്കുന്ന ഈ
പ്രദേശത്ത് എക്സൈസ്
വകുപ്പിന്റെ
പരിമിതികള്‍ മൂലം ലഹരി
വസ്തുക്കളുടെയും വ്യാജ
മദ്യത്തിന്റെയും
വ്യാപനം അപകടകരമായ
നിലയിലായതിനാല്‍ ഇത്
പരിഹരിക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
വിദ്യാഭ്യാസസ്ഥാപനങ്ങള്‍
കേന്ദ്രീകരിച്ച്
മയക്കുമരുന്ന് വിൽപ്പന
T 4088.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍,
കോളേജുകള്‍, മറ്റ്
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ എന്നിവ
കേന്ദ്രീകരിച്ച്
വന്‍തോതില്‍
മയക്കുമരുന്ന്,
കഞ്ചാവ്, മറ്റിതര ലഹരി
വസ്തുക്കള്‍ എന്നിവ
വിറ്റഴിക്കപ്പെടുന്നുവെന്നതും,
അതില്‍
ഇരകളാകുന്നവരില്‍
പെണ്‍കുട്ടികള്‍ കൂടി
ഉള്‍പ്പെടുന്നുണ്ടെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം പ്രവണതകള്‍
ഇല്ലാതാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
നമ്മുടെ
യുവതലമുറയെ ഒന്നാകെ
നശിപ്പിക്കുന്ന ഇത്തരം
വിപത്തിനെ ഇല്ലായ്മ
ചെയ്യാന്‍ കാര്യക്ഷമമായ
പദ്ധതികൾ എക്സൈസ്,
ആഭ്യന്തരം,
വിദ്യാഭ്യാസം എന്നീ
വകുപ്പുകള്‍
സംയുക്തമായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വിദ്യാലയപരിസരങ്ങളിലെ
ചെറിയകടകളും മറ്റും
കേന്ദ്രീകരിച്ച്
മയക്കുമരുന്നുകള്‍,
ലഹരി മിഠായികള്‍
മുതലായവ വിറ്റതിന്റെ
പേരിലും, കോളേജ്
പരിസരങ്ങളില്‍ ലഹരി
വിറ്റതിന്റെ പേരിലും
എത്ര പേര്‍ക്കെതിരെ ഈ
സര്‍ക്കാര്‍ നാളിതുവരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?