ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍ നിയമനം
3934.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
31.01.2017 ല്‍
നിലവില്‍ വന്ന ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
ലിസ്റ്റില്‍ നിന്നും
എത്ര പേർക്ക് നിയമനം
ലഭിച്ചിട്ടുണ്ട്;ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(ബി)
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
തസ്തികയിൽ നിലവിലുള്ള
ഒഴിവുകള്‍ ജില്ല
തിരിച്ചു്
വ്യക്തമാക്കാമോ?
ഗ്രീന്‍
ഇന്ത്യ മിഷന്
3935.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പ് ഗ്രീന്‍
ഇന്ത്യ മിഷന് എന്ന
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
വനങ്ങളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനും
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പദ്ധതിയുടെ കീഴില്‍
നടന്നുവരുന്നത്;
വിശദമാക്കുമോ?
പാലക്കാട്
ജില്ലയിലെ കാട്ടാന അക്രമം
3936.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കാട്ടാനയുടെ
അതിക്രമം കാരണം കഴിഞ്ഞ
ഒരു വര്‍ഷത്തിനകം എത്ര
പേര്
മരണപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
മരണപ്പെട്ടവരുടെ
കുടുംബാംഗങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(സി)
കാട്ടാനയുടെ
ശല്യം മൂലം കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ആനക്കയത്ത്
പാലം നിര്‍മ്മിക്കുവാന്‍
ഭരണാനുമതി
3937.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍-വടാട്ടുപാറ
പ്രദേശങ്ങളില്‍ നിന്നും
പഞ്ചായത്ത് ആസ്ഥാനമായ
കുട്ടമ്പുഴയില്‍
എത്തിച്ചേരുന്നതിനു
വേണ്ടി എടമലയാര്‍
പൂയംകുട്ടി ആറുകളുടെ
സംഗമസ്ഥലമായ ആനക്കയത്ത്
പാലം
നിര്‍മ്മിക്കുവാന്‍
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെങ്കിലും
വനം വകുപ്പിന്റെ
അനുമതിയുമായി
ബന്ധപ്പെട്ട് തര്‍ക്കം
നിലനില്കുന്നതിനാല്
പ്രസ്തുത പാലത്തിന്റെ
പണി തുടങ്ങുവാന്‍
സാധിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികള്‍ വകുപ്പ്
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
തര്‍ക്കങ്ങള്‍
പരിഹരിച്ച് ആനക്കയം
പാലം
യാഥാർഥ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
വനഭൂമിയോട്
ചേര്‍ന്നുകിടക്കുന്ന ഭൂമി
3938.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനഭൂമിയോട്
ചേര്‍ന്നുകിടക്കുന്ന
ഭൂമി കൈമാറുന്നതിന്
നിലവിലുള്ള
നിയന്ത്രണങ്ങള്‍
എന്തെല്ലാമെന്നും
പ്രസ്തുത
നിയന്ത്രണങ്ങള്‍
പതിനായിരക്കണക്കിന്
കര്‍ഷകര്‍ക്ക് ഭൂമി
ക്രയവിക്രയത്തിന്
സാധിക്കാത്ത
സ്ഥിതിവിശേഷം
ഉണ്ടാക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരം
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കണ്ടെത്താന്‍ ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
വനാതിര്‍ത്തി
വേര്‍തിരിക്കല്‍
പൂര്‍ണ്ണമായും നടത്തിയോ
എന്നും ഇല്ല്ലെങ്കില്‍
എത്രത്തോളം
പൂര്‍ത്തിയായി എന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
വനഭൂമി എത്ര
കി.മീറ്റര്‍ ആണ്;
അതില്‍ എത്ര
കി.മീറ്റര്‍
എവിടെയെല്ലാം
വേര്‍തിരിച്ചിട്ടുണ്ട്;
ഇനി എത്ര
വേര്‍തിരിക്കാനുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
വനമേഖലയില്‍
സസ്യജാലങ്ങള്‍ക്ക് കാലാവസ്ഥാ
വ്യതിയാനം മൂലമുളള നാശം
3939.
ശ്രീ.കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വനമേഖലയില്‍ മുള, ഈറ
തുടങ്ങിയ
സസ്യജാലങ്ങള്‍ക്ക്
കാലാവസ്ഥാ വ്യതിയാനം
മൂലം നാശം
സംഭവിക്കുന്നതുകൊണ്ടുണ്ടാകുന്ന
പ്രത്യാഘാതങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പുതിയ
ഈറ്റ, മുളങ്കാടുകള്‍
എന്നിവ വച്ചു
പിടിപ്പിക്കുകയും ഉള്ളവ
പരിപാലിക്കുകയും
ചെയ്യുന്നതിനുള്ള
പദ്ധതി വനം വകുപ്പ്
നടപ്പാക്കിയിരുന്നോ; ആ
പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ;
(സി)
ഇവയുടെ
അഭാവം മൂലം
വന്യജീവികള്‍ ആഹാരം
തേടി ജനവാസ
മേഖലയിലിറങ്ങാന്‍
ഇടയാകുന്ന വസ്തുത
കണക്കിലെടുത്ത്
മുന്‍കരുതല്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
താല്‍ക്കാലിക
വാച്ചര്‍ നിയമനം പട്ടിക
വര്ഗ്ഗക്കാരന് നിഷേധിച്ച
നടപടി
3940.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ല - മച്ചാട് വനം
റെയിഞ്ചാഫീസ് പരിധിയിലെ
അകമല ഫോറസ്റ്റ്
സ്റ്റേഷന്റെ കീഴിലുള്ള
പനംകുറ്റി തേക്ക്
പ്ലാന്റേഷനില്‍
താല്‍ക്കാലിക വാച്ചര്‍
ജോലി
ലഭിക്കണമെന്നാവശ്യപ്പെട്ട്
ശ്രീ.സുരേഷ് s/o
കുട്ടന് ,കളപ്പാറ
മലയന്കോളനി എന്നയാള്‍
നല്കിയ അപേക്ഷയില്‍
എന്ത് തീരുമാനമാണ്
എടുത്തിട്ടുള്ളത്;
(ബി)
പട്ടികവര്ഗ്ഗത്തില്പ്പെട്ടയാളും
പ്രദേശവാസിയും ആയ
ടിയാന് നിയമനം
നല്‍കാതിരിക്കാനുളള
കാരണമെന്തെന്ന്
വ്യക്തമാക്കാമോ; ഇതിന്
നിയമപരമായുളള
തടസ്സമെന്താണെന്ന്
വെളിപ്പെടുത്തുമോ;
(സി)
താല്‍ക്കാലിക
വാച്ചര്‍ ജോലിയില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടയാള്‍ക്ക്
തൊഴില്‍ നല്‍കാതെ
മറ്റുവിഭാഗത്തില്പ്പെട്ടയാളെ
നിയമിക്കാനുളള
കാരണമെന്താണ്; വിശദാംശം
നല്‍കുമോ?
വനാതിര്‍ത്തി
സര്‍വ്വേ ചെയ്ത് ജണ്ടകള്‍
സ്ഥാപിക്കുന്ന പ്രവൃത്തി
3941.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ജോര്‍ജ് എം. തോമസ്
,,
പി. ഉണ്ണി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമി
കയ്യേറുന്നത്
തടയുന്നതിന്റെ ഭാഗമായി
വനാതിര്‍ത്തി സര്‍വ്വേ
ചെയ്ത് ജണ്ടകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തി നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
വനാതിര്‍ത്തി
അളന്ന് തിരിക്കുന്ന
പ്രവൃത്തി
ത്വരിതപ്പെടുത്തുന്നതിന്റെ
ഭാഗമായി ഫോറസ്റ്റ്
ഓഫീസര്‍മാര്‍ക്ക്
പ്രത്യേക പരിശീലനം
നല്കി സര്‍വ്വേയ്ക്ക്
നിയോഗിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വന്യമൃഗപരിപാലനം
സംബന്ധിച്ച കോഴ്സ്
3942.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വെറ്ററിനറി
സര്‍വകലാശാലയുടെ
കീഴില്‍
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പിന്റെയും മൃഗശാല
വകുപ്പിന്റെയും
സാമ്പത്തിക സഹായത്തോടെ
സംസ്ഥാനത്തെ ആദിവാസി
സെറ്റില്‍മെന്റുകളിലെ
മുപ്പത് പേര്‍ക്ക് Wild
Animal handling in Zoo
and Forest എന്ന
മേഖലയില്‍ പരിശീലനം
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇന്ത്യയില്‍
ആദ്യമായി നടത്തിയ ഇൗ
പരിശീലനം
പൂര്‍ത്തിയാക്കിയവര്‍ക്ക്
വനംവകുപ്പിന്റെ വിവിധ
കേന്ദ്രങ്ങള്‍, ഇക്കോ
ടൂറിസം കേന്ദ്രങ്ങള്‍,
മൃഗശാലകള്‍ തുടങ്ങിയ
ഇടങ്ങളില്‍ തൊഴില്‍
നല്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
(സി)
ഇൗ
കോഴ്സ് തുടര്‍ന്ന്
നടത്തുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ
എന്നറിയിക്കാമോ?
പട്ടയവിതരണത്തിനായി
വനം,റവന്യു വകുപ്പുകളുടെ
സംയുക്ത വെരിഫിക്കേഷന്
3943.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനവുമായി അതിര്‍ത്തി
പങ്കിടുന്ന
പ്രദേശങ്ങളില്‍ പട്ടയം
വിതരണം ചെയ്യുന്നതിന്
തടസ്സങ്ങള്‍ നേരിടുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്തെ ഏതെല്ലാം
പ്രദേശങ്ങളിലാണ് വനം
വകുപ്പും റവന്യു
വകുപ്പും സംയുക്ത
വെരിഫിക്കേഷന്
പൂര്ത്തിയാക്കാത്തതിന്റെയും
ജണ്ടകെട്ടി വനഭൂമി
വേര്തിരിക്കാത്തതിന്റെയും
പേരില്‍ പട്ടയവിതരണം
തടസ്സപ്പെട്ടിരിക്കുന്നത്;
ജില്ല, താലൂക്ക്,
വില്ലേജ്
അടിസ്ഥാനത്തില്‍
വിശദാംശം നല്‍കുമോ;
(സി)
വനഭൂമി
കൈയേറിയതിന്റെ പേരില്‍
സംസ്ഥാനത്ത് വസ്തുക്കരം
സ്വീകരിക്കരുതെന്ന
നിര്‍ദ്ദേശം വനം
വകുപ്പ് റവന്യു
വകുപ്പിന്
നല്‍കിയിട്ടുണ്ടോ;
ഏതെല്ലാം
പ്രദേശങ്ങളിലാണ്
പ്രസ്തുത നിര്‍ദ്ദേശം
നല്‍കിയിട്ടുളളത്;
വിശദമാക്കുമോ;
(ഡി)
ഇത്
സംബന്ധമായി കോടതി
വ്യവഹാരങ്ങളില്‍പ്പെട്ട
പ്രദേശങ്ങള്‍,
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ ഇവ
വെളിപ്പെടുത്തുമോ;
(ഇ)
വനം,റവന്യു
വകുപ്പുകളുടെ സംയുക്ത
വെരിഫിക്കേഷന്
അടിയന്തിരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മുത്തപ്പന്‍പുഴയിലെ
ജണ്ട കെട്ടല്‍
3944.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആനക്കാംപൊയില്‍
മുത്തപ്പന്‍പുഴയില്‍
കെെവശ കൃഷിക്കാര്‍,
ആരാധനാലയം, വിദ്യാലയം
എന്നിവയുടെ
സ്ഥലങ്ങളില്‍ വനം
വകുപ്പ് ജണ്ട കെട്ടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിഷയത്തിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
കെെവശഭൂമിയില്
ജണ്ട കെട്ടുന്ന
പ്രവര്‍ത്തനം
നിര്‍ത്തിവെക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് റവന്യു,
വനം വകുപ്പുകളുടെ
സംയുക്ത പരിശോധനയ്ക്ക്
വേണ്ട നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ജനവാസ
മേഖലയില്‍
നാശനഷ്ടമുണ്ടാക്കുന്ന
വന്യജീവികള്‍
3945.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
മൂലം വനത്തില്‍ നിന്നും
ജനവാസ മേഖലയിലേയ്ക്ക്
വന്യജീവികള്‍ കടന്നാല്‍
അവയെ തിരിച്ച്
കാട്ടിലേയ്ക്ക്
വിടുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ്
ഉളളതെന്ന്
അറിയിക്കുമോ;
(ബി)
സ്ഥിരമായി
ജനവാസകേന്ദ്രങ്ങളില്‍
ഇറങ്ങി
നാശനഷ്ടമുണ്ടാക്കുന്ന
വന്യമൃഗങ്ങള്‍
ഏതൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുളള
കാരണങ്ങള്‍
വ്യക്തമാക്കുമോ;
ജനവാസ
കേന്ദ്രങ്ങളില്‍ കാട്ടാനകള്‍
ഇറങ്ങിയ സംഭവങ്ങൾ
3946.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനവാസ
കേന്ദ്രങ്ങളില്‍
കാട്ടാനകള്‍
ഇറങ്ങിയതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകളാണ് ഈ വര്‍ഷം
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
സംഭവങ്ങളിലൂടെ ഉണ്ടായ
ജീവഹാനി, കൃഷിനാശം,
മറ്റു നഷ്ടങ്ങള്‍
എന്നിവയുടെ കണക്കുകള്‍
വ്യക്തമാക്കാമോ?
മനുഷ്യ-വന്യജീവി
സംഘര്‍ഷം
3947.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യ-വന്യജീവി
സംഘര്‍ഷം രൂക്ഷമായ
പ്രദേശങ്ങളില്‍ അവ
ലഘൂകരിക്കുന്നതിന് രൂപം
കൊടുത്ത ജനജാഗ്രതാ
സമിതികളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
വന്യജീവി
ആക്രമണം മൂലമുള്ള
കൃഷിനാശം നേരിടുന്നതിന്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കിവരുന്നത്
എന്നറിയിക്കുമോ;
(സി)
വന്യജീവി
ആക്രമണം
നിയന്ത്രിക്കുന്നതിന്
അവലംബിക്കുന്ന ആധുനിക
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ഡി)
വന്യജീവി
ആക്രമണങ്ങളില്‍
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് സഹായം
ലഭിക്കുന്നതിനുള്ള
നടപടിക്രമം
അറിയിക്കുമോ;
(ഇ)
മനുഷ്യരെ
ആക്രമിക്കുന്ന ഏതൊക്കെ
വന്യജീവികളെ കൊല്ലാനാണ്
ആനുവാദം
നല്‍കിയിരിക്കുന്നത്
എന്നറിയിക്കുമോ?
ചേലക്കര
മണ്ഡലത്തില്‍ കാട്ടാന മൂലം
ഉണ്ടായ നാശനഷ്ടം
3948.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ ചേലക്കര
നിയോജകമണ്ഡലത്തിലെ
പാമ്പാടി,
തിരുവില്ല്വാമല,
മായനൂര്‍ എന്നീ
ജനവാസകേന്ദ്രങ്ങളില്‍
കാട്ടാനകള്‍ വന്ന്
കൃഷിയും മറ്റും
നശിപ്പിച്ചതുമായി
ബന്ധപ്പെട്ട് എത്ര
രൂപയുടെ നഷ്ടം
ഉണ്ടായതായിട്ടാണ് വനം
വകുപ്പ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
ഇതു
മൂലം നാശനഷ്ടം
സംഭവിച്ചവര്‍ക്ക്
ധനസഹായം ന്ലകുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ ;
പെരുനാട്
പഞ്ചായത്തിലെ ളാഹയിൽ പുലിയുടെ
ആക്രമണം
3949.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
പെരുനാട് പഞ്ചായത്തിലെ
ശബരിമലവനാതിര്ത്തിയിലുള്ള
ളാഹയിലും
പരിസരപ്രദേശങ്ങളിലും
പുലിയുടെ
ആക്രമണത്തെത്തുടര്‍ന്ന്
വളര്‍ത്തുമൃഗങ്ങള്‍ക്കും
മനുഷ്യര്‍ക്കും
പരിക്കേറ്റതായ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആക്രമണകാരിയായ
പുലിയെ
കണ്ടെത്തുന്നതിനും
കെണിയൊരുക്കി അതിനെ
പിടിച്ച്
ഉള്‍വനത്തിലേക്ക്
തിരികെ അയക്കാനും വനം
വകുപ്പ് ഫലപ്രദമായ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
ആക്രമണഭീതിയില്‍
കഴിയുന്ന
തൊഴിലാളികുടുംബങ്ങളുടെ
ജീവനും സ്വത്തിനും
വളര്‍ത്തുമൃഗങ്ങള്‍ക്കും
സംരക്ഷണം നല്‍കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കാട്ടാനകളെ
ചെറുക്കുന്നതിനുള്ള
പ്രതിരോധപ്രവര്‍ത്തനങ്ങള്‍
3950.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആനയുടെ
ആക്രമണത്തില്‍ ജീവന്
നഷ്ടപ്പെട്ടവരുടെ
എണ്ണവും കാട്ടാനകള്‍
വിളകള്‍
നശിപ്പിക്കുന്നതുമൂലം
സംഭവിക്കുന്ന കൃഷി
നാശനഷ്ടവും
പരിശോധിക്കുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
കാട്ടാനകളെ
ചെറുക്കാന്‍ വനം
വകുപ്പ് നടത്തുന്ന
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാവുന്നില്ലെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ രംഗത്ത് എന്തെങ്കിലും
നൂതനമാര്‍ഗ്ഗങ്ങള്‍
കണ്ടെത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ആവാസ
വ്യവസ്ഥ മാറിയതും
പരിസ്ഥിതി സന്തുലനം
തകര്‍ന്നതും കൂടാതെ വനം
കയ്യേറ്റത്തിലുടെ
വനവിസ്തൃതി
കുറഞ്ഞതുമാണ്
ആനയടക്കമുള്ള
വന്യജീവികള്‍
നാട്ടിലേക്കിറങ്ങാന്‍
കാരണമായതെന്ന്
കരുതുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വന്യജീവികളുടെ
ആക്രമണത്തിന്
വിധേയമായവര്‍ക്ക് നഷ്ടപരിഹാരം
3951.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികളുടെ
ആക്രമണത്തിന്
വിധേയമായവര്‍ക്ക്
നഷ്ടപരിഹാരം
ലഭിക്കുന്നതിന് നിബന്ധന
ചെയ്തിട്ടുള്ള
ഷെഡ്യൂളില്‍ ഏതെല്ലാം
വന്യജീവികളെയാണ്
ഉള്പ്പെടുത്തിയിട്ടുള്ളത്എന്നറിയിക്കുമോ;
(ബി)
തേനീച്ച,
കടന്നല് തുടങ്ങിയ
ജീവികളെ ഈ
ഷെഡ്യൂളില്‍പ്പെടുത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ജനവാസകേന്ദ്രങ്ങളിലെ
കാട്ടാന ശല്യം
3952.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖല
കുറഞ്ഞതും
വനത്തിനുള്ളിലെ
ആവാസവ്യവസ്ഥയ്ക്ക്
മാറ്റം വന്നതും
കാട്ടാനകള്‍
നാട്ടിലിറങ്ങി
നാശനഷ്ടങ്ങളുണ്ടാക്കുന്നതിന്
കാരണമായിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിനും വനം
കയ്യേറ്റം
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
വനമേഖലയോട്
ചേര്‍ന്ന
കൃഷിസ്ഥലങ്ങള്‍
സംരക്ഷിക്കുന്നതിന്
നിര്‍മ്മിച്ചിട്ടുള്ള
വൈദ്യുതവേലിയില്‍ തട്ടി
കാട്ടാനകള്‍
ഉള്‍പ്പെടെയുള്ള
വന്യജീവികള്‍
മരണമടയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
ആട്
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിനുളള
പദ്ധതികള്‍
3953.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആട്
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
പദ്ധതികള്‍ ആണ്
നടപ്പിലാക്കി വരുന്നത്;
(ബി)
പ്രസ്തുത
പദ്ധതികളില്‍
കുടുംബശ്രീയില്‍
അംഗങ്ങളായ വനിതകള്‍ക്ക്
മുന്‍ഗണന ലഭിച്ചു
വരുന്നുണ്ടോ;
(സി)
വായ്പയെടുത്ത
കര്‍ഷകര്‍ക്ക്
തിരിച്ചടവിനായി
കൂടുതല്‍ സമയം
അനുവദിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വനം,
മൃഗസംരക്ഷണം, മൃഗശാലകള്‍
എന്നീ വകുപ്പുകളുടെ കീഴില്‍
പുതിയ സ്ഥാപനങ്ങള്‍
3954.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വനം,
മൃഗസംരക്ഷണം,
മൃഗശാലകള്‍ എന്നീ
വകുപ്പുകളുടെ കീഴില്‍
എത്ര പുതിയ
സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥാപനങ്ങളുടെ
നിര്‍മ്മാണം
തുടങ്ങിയതെന്നാണെന്നും
ഇതിനായി ചെലവഴിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സ്ഥാപനങ്ങള്‍ ഉദ്ഘാടനം
ചെയ്തതാരൊക്കെയാണെന്നും
ഉദ്ഘാടനച്ചടങ്ങുകള്‍ക്ക്
ചെലവായ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
സ്ഥാപനങ്ങളില്‍ എത്ര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നും
പ്രസ്തുത
തസ്തികകളെല്ലാം
നികത്തപ്പെട്ടിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ഇ)
ഉദ്ഘാടനത്തിന്
ശേഷം ഈ സ്ഥാപനങ്ങള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
നാടന്‍
പശുക്കളുടെ സംരക്ഷണത്തിന്
പ്രത്യേകം സഹായങ്ങള്‍
3955.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാടന്‍
പശുക്കളുടെ
സംരക്ഷണത്തിന്
മാത്രമായി മൃഗസംരക്ഷണ
വകുപ്പ് പ്രത്യേകം
സഹായങ്ങള്‍ നല്‍കുമോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
തലശ്ശേരി
നിയോജമണ്ഡലത്തില്‍ മൃഗസംരക്ഷണ
വകുപ്പ് ചെയ്തിട്ടുള്ള
കാര്യങ്ങള്‍
3956.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം തലശ്ശേരി
നിയോജകമണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പ്
ചെയ്തിട്ടുള്ള
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
അവയുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ?
കന്നുകാലി
രോഗങ്ങള്‍
3957.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികളില്‍
വ്യപകമായി പടര്‍ന്നു
പിടിച്ചിരിക്കുന്ന
കീറ്റൊസ്, ബ്രൂസല്ലോസ്,
ഡൌണ്‍സ് സിന്‍ഡ്രം
എന്നീ രോഗങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇന്‍ഷ്വറന്‍സ്
പരിരക്ഷ ഇല്ലാത്ത
കന്നുകാലികള്‍
മരണപ്പെടുകയാണെങ്കില്‍
അവയെ പരിപാലിച്ചിരുന്ന
കര്‍ഷകര്‍ക്ക്
എന്തെങ്കിലും
ആനുകൂല്യങ്ങള്‍ ലഭിച്ചു
വരുന്നുണ്ടോ;
(സി)
ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തൃശ്ശൂര്‍
ജില്ലയിലെ കേരള ഫീഡ്സ്
കമ്പനിയുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന് നടപടി
3958.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ
കല്ലേറ്റിന്കരയിലെ
കേരള ഫീഡ്സ് കമ്പനിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
ക്ഷീര കര്‍ഷകര്‍ക്കും
സംഘങ്ങള്‍ക്കും
ആവശ്യാനുസരണം
കാലിത്തീറ്റ
ലഭ്യമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ക്ഷീര
സംഘങ്ങള്‍
കാലിത്തീറ്റയ്ക്കായി
അഡ്വാന്‍സ് പേയ്മെന്റ്
നടത്തിയിട്ടും തീറ്റ
ലഭിയ്ക്കുന്നതിന്
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതൊഴിവാക്കുന്നതിനും
കാലിത്തീറ്റ ഉദ്പാദനം
കൂട്ടി, തീറ്റ
ക്ഷീരകര്‍ഷകര്‍ക്ക്
യഥാസമയം
ലഭ്യമാക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
പൗള്‍ട്രി
ഫാമുകള്‍ക്ക് പ്രത്യേക
ആനുകൂല്യങ്ങള്‍
T 3959.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിയിറച്ചിയുടെ
കാര്യത്തില്‍
സംസ്ഥാനത്തെ
സ്വയംപര്യാപ്തമാക്കുന്നതിന്
പൗള്‍ട്രി ഫാമുകള്‍
നടത്തുന്നവര്‍ക്ക്
പ്രത്യേക
ആനുകൂല്യങ്ങള്‍
നൽകുന്നതിനുള്ള
പദ്ധതികളുണ്ടോ;
(ബി)
അയല്‍
സംസ്ഥാന ലോബിയുടെ
നിയന്ത്രണത്തില്‍
നിന്ന് കോഴി
ഉല്‍പ്പാദനം, വിപണനം
എന്നിവയെ
മുക്തമാക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ഈ
മേഖലയിലെ കര്‍ഷകര്‍ക്ക്
സബ്സിഡി നല്കാന്
തയ്യാറാകുമോ
എന്നറിയിക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തില്‍ കാലിത്തീറ്റ
ഉല്പാദന കേന്ദ്രം
3960.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
കാലിത്തീറ്റ ഉല്പാദന
കേന്ദ്രം
ആരംഭിക്കാനുള്ള സാധ്യത
പരിശോധിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്ത് നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
ഇറച്ചിക്കോഴി
ഉല്പാദനം
വർദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതി
3961.
ശ്രീ.അനൂപ്
ജേക്കബ്
,,
വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇറച്ചിക്കോഴി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
അന്യ
സംസ്ഥാന ലോബിയുടെ
ഒത്തുകളി മൂലം കോഴി വില
നിയന്ത്രിക്കുന്നതിനും,
നികുതി ഇളവ്
ഉപഭോക്താവിന്
ലഭിക്കുന്നതിനും വേണ്ടി
സര്‍ക്കാര്‍ നടത്തിയ
പരിശ്രമങ്ങള്‍
ഫലവത്തായില്ല എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(സി)
ഇറച്ചിക്കോഴി
ഉല്പാദനം
വര്‍ദ്ധിപ്പിച്ച്
സംസ്ഥാനത്തെ സ്വയം
പര്യാപ്തമാക്കുന്നതിനും,
അതിലൂടെ അന്യ സംസ്ഥാന
ലോബിയുടെ കൈകടത്തല്‍
അവസാനിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
മൃഗസംരക്ഷണത്തിന്
കര്‍മ്മ പദ്ധതികള്‍
3962.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
കെ.മുരളീധരന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൃഗസംരക്ഷണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇവയിൽ
എന്തെല്ലാം പദ്ധതികളാണ്
സംസ്ഥാനത്ത് നടപ്പാക്കി
വരുന്നതെന്ന്
വിവരിക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയത്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ഓണക്കാലത്ത് പാല്‍ക്ഷാമം
നിയന്ത്രിക്കുന്നതിന് നടപടി
3963.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓണക്കാലത്ത്
പാല്‍ക്ഷാമം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
അന്യസംസ്ഥാനത്തുനിന്നും
ഗുണനിലവാരമില്ലാത്ത
പാല് സംസ്ഥാനത്ത്
എത്തുന്നത്
തടയുന്നതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ;
(സി)
ഉത്സവകാലത്ത്
മില്‍മയുടെ പാല്
സംഭരണം
വര്‍ദ്ധിപ്പിക്കുന്നതിനും
ക്ഷീര കര്‍ഷകരെ
സഹായിക്കുന്നതിനുമായി
ഇന്‍സെന്റീവ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദീകരിക്കുമോ?
കേരള
ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ്
ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തിക
3964.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ലൈവ് സ്റ്റോക്ക്
ഡെവലപ്മെന്റ്
ബോര്‍ഡില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തിക
നിര്‍ത്തലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ലൈവ്
സ്റ്റോക്ക്
ഡെവലപ്മെന്റ്
ബോര്‍ഡില്‍ എത്ര
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികകള്‍
നിലവിലുണ്ടെന്നും,അവയില്‍
എത്ര ഒഴിവുകളുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
2017-ല്‍
എത്ര സൂപ്പര്‍ ന്യൂമററി
ഒഴിവുകള്‍ വരുമെന്നും ഈ
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ?
സമഗ്ര
ക്ഷീര വികസന പദ്ധതി
3965.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര ക്ഷീര വികസന
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
എത്ര
ഡയറി സോണുകളിലും ക്ഷീര
ഗ്രാമങ്ങളിലുമാണ്
പദ്ധതി നടപ്പാക്കി
വരുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതിയനുസരിച്ച്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിവരിക്കാമോ?
ക്ഷീര
ഗ്രാമം പദ്ധതി
3966.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
ഗ്രാമം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും,
എവിടെയൊക്കെയാണ് പദ്ധതി
നടപ്പിലാക്കി
വരുന്നതെന്നും
വിശദമാക്കുമോ;
(ബി)
പാല്
ഉല്പാദന വര്‍ദ്ധനവിന്
എന്തെല്ലാം സഹായങ്ങളും
ആനുകൂല്യങ്ങളുമാണ്
ക്ഷീര കര്‍ഷകര്‍ക്ക് ഈ
പദ്ധതിയനുസരിച്ച്
സര്‍ക്കാര്‍ നല്‍കിയത്;
വിശദമാക്കുമോ ?
കേരളാ
ഫീഡ്സ് ലിമിറ്റഡിന്റെ
കരുനാഗപ്പള്ളിയിലെ പ്ലാന്റ്
3967.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
ഫീഡ്സ് ലിമിറ്റഡിന്റെ
കരുനാഗപ്പള്ളിയിലെ
പ്ലാന്റിനുവേണ്ടി സ്ഥലം
സംഭാവന ചെയ്തതിനുള്ള
പ്രതിഫലമായി പ്രസ്തുത
ഫാക്ടറിയില്‍ എത്ര
പേര്‍ക്ക് തൊഴില്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
(ബി)
ഇവരില്‍
എത്ര പേര്‍ക്ക് സ്ഥിര
നിയമനം നല്‍കിയെന്നും
എത്ര പേര് താല്കാലിക
ദിനബത്ത
അടിസ്ഥാനത്തില്‍
ജോലിചെയ്യുന്നുവെന്നുമുള്ളതിന്റെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(സി)
കേരളാ
ഫീഡ്സിനു വേണ്ടി സ്ഥലം
വിട്ടു നല്‍കിയതിന്റെ
പേരില്‍ ജോലിയില്‍
പ്രവേശിച്ചവരെ
സ്ഥിരജീവനക്കാരായി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ക്ഷീര
കര്‍ഷകരില്‍ നിന്നും മില്‍മ
ശേഖരിക്കുന്ന പാല്
3968.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീര കര്‍ഷകരില്‍
നിന്നും മില്‍മ
പ്രതിദിനം എത്ര
ലിറ്റര്‍ പാല്
ശേഖരിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ക്ഷീര
കര്‍ഷകര്‍ക്ക്
ലിറ്ററിന് ശരാശരി എത്ര
രൂപ നല്‍കിയാണ് മില്‍മ
പാല് ശേഖരണം
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇങ്ങനെ
ശേഖരിക്കപ്പെടുന്ന
പാല്, മില്‍മ
വില്‍പ്പന നടത്തുന്നത്
ലിറ്ററിന് എത്ര രൂപ
നിരക്കിലാണെന്ന്
വ്യക്തമാക്കുമോ ; വിവിധ
ഗുണനിലവാരത്തിലുള്ള
പാലുകള്‍ക്ക് മില്‍മ
നിശ്ചയിക്കുന്ന വില
എത്രയെന്ന്
വ്യക്തമാക്കുമോ ?
സംയോജിത
ക്ഷീര വികസന പദ്ധതികള്‍
3969.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
വികസന വകുപ്പ് ജൈവവള
ഉല്പാദനവുമായി
ബന്ധപ്പെട്ട് ക്ഷീര
കര്‍ഷകര്‍ക്കായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്നറിയിക്കാമോ;
(ബി)
ക്ഷീരോല്പാദന
സാധ്യതയുള്ള
പ്രദേശങ്ങളില്‍ സംയോജിത
ക്ഷീര വികസന പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ക്ഷീര
വികസന വകുപ്പ് മുഖേന
കന്നുകാലികളുടെ ആരോഗ്യ
സംരക്ഷണത്തിനായി
ധാതുലവണ മിശ്രിതം
നല്‍കുന്നതിനുള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മില്‍മയുടെ
പ്രതിദിന പാല് വില്‍പ്പന
3970.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മയുടെ
പ്രതിദിന പാല് വില്പന
എത്ര ലിറ്ററാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലില്‍
നിന്നുമുള്ള മില്‍മയുടെ
2016-17 സാമ്പത്തിക
വര്‍ഷത്തെ വിറ്റുവരവ്
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
മില്‍മയുടെ
മറ്റ് പാല്
ഉല്‍പ്പന്നങ്ങല്‍
എന്തെല്ലാമാണ്;
(ഡി)
അവ
ഓരോന്നിന്റെയും
വാര്‍ഷിക വിറ്റുവരവ്
എത്ര തുക വീതമെന്ന്
വ്യക്തമാക്കുമോ;
(ഇ)
മില്‍മയുടെ
കഴിഞ്ഞ 5 സാമ്പത്തിക
വര്‍ഷങ്ങളിലെ മൊത്തം
ലാഭം/നഷ്ടം എത്രയെന്ന്
വ്യക്തമാക്കാമോ?
മറ്റുസംസ്ഥാനങ്ങളില്‍
നിന്നുള്ള പാല് ശേഖരണം
3971.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മ
സംസ്ഥാനത്തിന്
പുറത്തുനിന്നും
പ്രതിദിനം എത്ര
ലിറ്റര്‍ പാല് വീതം
ശേരിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
സംസ്ഥാനങ്ങളില്‍
നിന്നാണ് മില്‍മ പാല്
ശേഖരണം നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
ശേഖരിക്കുന്ന പാലിന്
ലിറ്ററിന് എത്ര രൂപ
വീതമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
മലബാര്‍
മേഖല മില്‍മയിലെ പ്ലാന്റ്
അറ്റന്റര്‍ ഗ്രേഡ്-3 നിയമനം
3972.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
മേഖല മില്‍മയില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് അപേക്ഷ
ക്ഷണിച്ച്
എഴുത്തുപരീക്ഷ,
കായികക്ഷമതാ പരീക്ഷ
എന്നിവ നടത്തി റാങ്ക്
പട്ടിക
തയ്യാറാക്കിയിട്ടും
പ്ലാന്റ് അറ്റന്റര്‍
ഗ്രേഡ് 3 നിയമനം
നടത്താത്തതിന്റെ കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക്
പട്ടികയിലുളളവര്‍ക്ക്
അടിയന്തരമായി നിയമനം
ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മൃഗശാല സംരക്ഷിക്കുവാന്‍
നടപടി
3973.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗങ്ങൾക്ക്
ശരിയായ പരിചരണങ്ങള്‍
നല്‍കാതെയും
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
നടത്താതെയുമുള്ള
അനാസ്ഥമൂലം തലസ്ഥാന
നഗരിയിലെ മൃഗശാല
നശിക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തലസ്ഥാന
നഗരിയുടെ
തിലകച്ചാര്‍ത്തായി
ഗവേഷകര്‍ക്കും വിനോദ
സഞ്ചാരികള്‍ക്കും ഒരു
പോലെ ഉപകാരപ്പെടുന്ന
മൃഗശാല
സംരക്ഷിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?