വായ്പ
കുടിശ്ശിക
അടച്ചുതീര്ത്തയാള്ക്ക്
ഡോക്യുമെന്റുകള്‍ തിരിച്ചു
കൊടുക്കുന്നതിന് നടപടി
3822.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ല സഹകരണ ബാങ്കിന്റെ
ചെറുതുരുത്തി ശാഖയില്‍
നിന്നും വായ്പ നമ്പര്‍
10700827452 പ്രകാരം
ഉള്ള ശ്രീ. മുഹമ്മദ്
ഷെറീഫിന്റെ വായ്പ
കുടിശ്ശിക തുകക്ക്
അദാലത്ത് തീരുമാന
പ്രകാരം ഇളവ്
അനുവദിച്ചിരുന്നുവോ;
എങ്കില്‍ എത്ര രൂപയാണ്
ഇളവ് അനുവദിച്ചത്;
(ബി)
ടിയാന്റെ
വായ്പ കുടിശ്ശിക ഏത്ര
രൂപയായിരുന്നൂവെന്നും
അദാലത്തിലെ തീരുമാന
പ്രകാരം ഉള്ള തുക
ടിയാന്
അടച്ചുതീര്ത്തുവോയെന്നും
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ടിയാന്റെ ആധാരം
അടക്കമുള്ള
ഡോക്യുമെന്റുകള്‍
ടിയാന് തിരിച്ചു
കൊടുക്കുന്നതിന്
എന്താണ് നിയമ
തടസ്സമെന്ന്
വിശദമാക്കുമോ?
ക്ഷേമവികസന പദ്ധതികളില്‍
അംഗമാകാത്ത സഹകരണ
സംഘങ്ങള്‍ക്കെതിരെ സ്വീകരിച്ച
നടപടികള്‍
3823.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണസംഘം
രജിസ്ട്രാറുടെ
നിയന്ത്രണത്തില്‍
പ്രവര്‍ത്തിക്കുന്ന
സംസ്ഥാനത്തെ എല്ലാ
സഹകരണ സംഘങ്ങളും
ക്ഷേമവികസന പദ്ധതിയില്‍
അംഗങ്ങളാകണമെന്ന്
നിര്ദ്ദേശിച്ചുകാെണ്ട്
സഹകരണസംഘം രജിസ്ട്രാര്‍
പുറപ്പെടുവിച്ച 12
/2009, 1/2012 എന്നീ
നമ്പര്‍
സര്‍ക്കുലറുകളിലെ
നിര്‍ദ്ദേശം
പാലിയ്ക്കുാത്ത
സംഘങ്ങളുടെ പേരില്‍
സ്വീകരിച്ച നടപടികള്‍
എന്തെന്ന്
വ്യക്തമാക്കുമോ?
കോ
ഓപ്പറേറ്റീവ് അക്കാദമി ഓഫ്
പ്രൊഫഷണല്‍ എജ്യുക്കേഷന്‍
3824.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോ
ഓപ്പറേറ്റീവ് അക്കാദമി
ഓഫ് പ്രൊഫഷണല്‍
എജ്യുക്കേഷന്റെ
(കേപ്പ്)
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കേപ്പിനു
കീഴില്‍ നിലവില്‍ എത്ര
സ്ഥാപനങ്ങളാണ്
പ്രവര്‍ത്തിക്കുന്നത്;
(സി)
കേപ്പിനു
കീഴില്‍ വരുന്ന
സ്ഥാപനങ്ങളുടെ ഫീസ് ഘടന
നിശ്ചയിക്കുന്നത്
എങ്ങനെയാണെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളിൽ പ്രവേശനം
ലഭിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
മറ്റ് സ്ഥാപനങ്ങളില്‍
ചേരുന്നതിനായി സ്പോട്ട്
അഡ്മിഷനിൽ പങ്കെടുക്കാൻ
എന്‍.ഒ.സി
നല്‍കുന്നതിന് നിലവില്‍
നിയന്ത്രണങ്ങളുണ്ടോ?
കേരള
സഹകരണ വികസന ക്ഷേമനിധി
ബോര്‍ഡ്
3825.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
1969-ലെ
കേരള സഹകരണ നിയമം
വകുപ്പ് 57എ പ്രകാരം
രജിസ്റ്റര്‍ ചെയ്ത്
പ്രവര്‍ത്തിക്കുന്ന
കേരള സഹകരണ വികസന
ക്ഷേമനിധി ബോര്‍ഡിന്റെ
ക്ഷേമവികസന പദ്ധതിയില്‍
സംസ്ഥാനത്തെ എത്ര
സംഘങ്ങള്‍ അംഗത്വം
എടുത്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
സഹകരണ
വകുപ്പ് മുഖേന സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
3826.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പ് മുഖേന
സംസ്ഥാനത്തെ
സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്റൂം,
ഉര്ജ്ജക്ഷമതയുളള
അടുപ്പുകള്‍ എന്നിവ
നിര്‍മ്മിച്ച്
നല്കുന്ന പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്
പ്രകാരം മങ്കട
മണ്ഡലത്തില്‍ നിന്നും
ശിപാര്‍ശ ചെയ്ത
സ്കൂളുകളില്‍ പ്രസ്തുത
പ്രവര്‍ത്തികള്‍
ആരംഭിക്കുന്നതിനുളള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ശിപാര്‍ശ ചെയ്ത
സ്കൂളുകളില്‍ പ്രസ്തുത
പദ്ധതികള്‍ എപ്പോള്‍
നടപ്പിലാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
സഹകരണ
മേഖലയിലെ തൊഴില്‍ വികസന
പദ്ധതി
3827.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ സഹകരണ
മേഖലയില്‍
തൊഴിലവസരങ്ങള്‍
ലഭ്യമാക്കുന്നതിനായി
വികസന പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
മേഖലകളാണ് ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്;വിവരിക്കുമോ;
(ബി)
വര്‍ഷത്തില്‍
എത്ര തൊഴിലവസരങ്ങള്‍
ലഭ്യമാക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
സഹകരണ
മേഖലയിലെ ആശുപത്രികള്‍
3828.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ എത്ര
ആശുപത്രികള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
ജില്ല തിരിച്ചുളള
എണ്ണവും സ്ഥാപനങ്ങളുടെ
പേരും ലഭ്യമാക്കാമാേ?
അക്ഷയ
ഊര്‍ജ്ജവികസന സഹകരണ സംഘങ്ങള്‍
3829.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അക്ഷയ ഊര്‍ജ്ജവികസന
സഹകരണ സംഘങ്ങള്‍
രൂപീകരിക്കുന്ന തിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിവരിക്കുമോ;
(സി)
പരിസ്ഥിതി
സംരക്ഷിക്കുന്നതിനും
തൊഴില്‍
സൃഷ്ടിക്കുന്നതിനുമായി
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതിയുടെ
രൂപരേഖ
തയ്യാറായിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
ജില്ലാ
സഹകരണ ബാങ്കില്‍
ക്ലാര്‍ക്ക്-കാഷ്യര്‍
തസ്തികയിലെ നിയമനം
3830.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കില്‍
ക്ലാര്‍ക്ക്-കാഷ്യര്‍
തസ്തികയുടെ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
നിയമനം നല്കാന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കേരള
ബാങ്ക് രൂപീകരണത്തോടെ
ഇൗ റാങ്ക് ലിസ്റ്റിലെ
ഉദ്യോഗാര്‍ത്ഥികളുടെ
നിയമനസാദ്ധ്യത
അനിശ്ചിതത്വത്തിലാകുമോ;
(സി)
കേരള
ബാങ്ക് രൂപീകരണത്തോടെ
പുറത്തുപോകുന്ന
നിലവിലുള്ള ജീവനക്കാരെ
സംരക്ഷിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കൊല്ലം
ജില്ലാ സഹകരണബാങ്കിലെ
ക്ലാര്‍ക്ക് കം ക്യാഷ്യര്‍
നിയമനം
3831.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ സഹകരണബാങ്കിലെ
ക്ലാര്‍ക്ക് കം
ക്യാഷ്യര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്രപേര്‍ക്ക്
നിയമനം നല്കി; ഇതുവരെ
നിയമനം
നല്‍കിയില്ലെങ്കില്‍
അതിനുളള കാരണമെന്താണ്;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും അടിയന്തിരമായി
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഹൗസിംഗ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികള്‍ക്ക് സ്റ്റാംപ്
ഡ്യൂട്ടി എക്സംപ്ഷന്‍
ബാധകമാക്കുന്നതിന് നടപടി
3832.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ ഹൗസിംഗ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികള്‍ക്ക്
സ്റ്റാംപ് ഡ്യൂട്ടി
എക്സംപ്ഷന്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ബി)
സഹകരണ
നിയമത്തില്‍
ഇക്കാര്യത്തില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
(സി)
എല്ലാ
ഹൗസിംഗ് സഹകരണ
സംഘങ്ങള്‍ക്കും
എക്സംപ്ഷന്‍
ഇല്ലാതായിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ഡി)
ഏതെങ്കിലും
ഹൗസിംഗ് സഹകരണ
സംഘങ്ങള്‍ക്ക് ഇപ്പോഴും
സ്റ്റാംപ് ഡ്യൂട്ടി
എക്സംപ്ഷനുണ്ടോ; വിശദ
വിവരം നല്‍കുമോ;
(ഇ)
എല്ലാ
ഹൗസിംഗ് സഹകരണ
സംഘങ്ങള്‍ക്കും
സ്റ്റാംപ് ഡ്യൂട്ടി
എക്സംപ്ഷന്‍
ബാധകമാക്കുന്നതിന്
നികുതി വകുപ്പുമായി
ആലോചിച്ച് നടപടി
സ്വീകരിക്കുമോ ?
അടാട്ട്
സര്‍വ്വീസ് സഹകരണ ബാങ്കിലെ
താല്‍ക്കാലിക/കരാര്‍
നിയമനങ്ങള്‍
3833.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂരിലെ
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ 2017
ഏപ്രില്‍ 12 ന്
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി നിലവില്‍
വന്നതിനു ശേഷം
താല്‍ക്കാലിക / കരാര്‍
അടിസ്ഥാനത്തില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതു മാനദണ്ഡങ്ങള്‍
പ്രകാരമാണ് പ്രസ്തുത
നിയമനങ്ങള്‍
നടത്തിയിട്ടുള്ളതെന്നും
പ്രസ്തുത
നിയമനങ്ങള്‍ക്ക് സഹകരണ
ജോയിന്റ് രജിസ്ട്രാറുടെ
അംഗീകാരമുണ്ടോയെന്നും
അറിയിക്കുമോ;
(സി)
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെങ്കില്‍
അത് ഏതൊക്കെ
തസ്തികയിലെന്നും
അപ്രകാരം നിയമനം
ലഭിച്ചവരുടെ പേരും
വിലാസവും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
നാളിതുവരെയായി
നല്‍കിയിട്ടുള്ള വേതനം
സംബന്ധിച്ച വിവരങ്ങള്‍
വെളിപ്പെടുത്തുമോ?
അടാട്ട്
സര്‍വ്വീസ് സഹകരണ ബാങ്കിലെ
വോട്ടവകാശമുള്ള ഓഹരി ഉടമകള്‍
3834.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂരിലെ
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ 2017
ഏപ്രില്‍ 12 വരെയുള്ള
വോട്ടവകാശമുള്ള ഓഹരി
ഉടമകളുടെ ആകെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓഹരി ഉടമകളുടെ ഷെയര്‍
സര്‍ട്ടിഫിക്കറ്റ് ക്രമ
നമ്പര്‍ സഹിതമുള്ള
പേരും വിലാസവും
വിശദമാക്കുമോ;
(സി)
2017
ഏപ്രില്‍ 12 മുതല്‍
പുതുതായി
വോട്ടവകാശമുള്ള ഓഹരി
എടുത്തിട്ടുള്ളവരുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഓഹരി ഉടമകളുടെ ഷെയര്‍
നമ്പര്‍ സഹിതമുള്ള
പേരും വിലാസവും
വിശദമാക്കുമോ?
അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ
ബാങ്ക് അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി
3835.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂരിലെ
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്കില്‍
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി നിലവില്‍
വന്നതിനു ശേഷം
കമ്മിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ബാങ്കില്‍ നിന്നും
ചെലവഴിച്ച തുകയുടെ
കണക്ക് ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കമ്മിറ്റി കേസ്
നടത്തിപ്പിനായി
സ്വകാര്യ അഭിഭാഷകനെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ കേസ്
സംബന്ധിച്ച് അഭിഭാഷകന്
ഫീസ് ഇനത്തില്‍ നല്കിയ
തുകയുടെ കണക്ക്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
മാനദണ്ഡങ്ങള്‍ക്ക്
വിധേയമായിട്ടാണോ
അഭിഭാഷകന് ഫീസ് തുക
നല്‍കിയിട്ടുള്ളത്;
(ഡി)
പ്രസ്തുത
കമ്മിറ്റി നിലവില്‍
വന്നതിനു ശേഷം പരസ്യം,
സംഭാവന തുടങ്ങിയ
ഇനങ്ങളില്‍ പണം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കണക്ക് വ്യക്തമാക്കുമോ?
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
3836.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
തസ്തികയിലേക്കുള്ള
പി.എസ്.സി.യുടെ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്രപേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്; എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍,
സീനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
തസ്തികയില്‍ റഗുലര്‍
(യൂണിറ്റ്)
വിഭാഗത്തില്‍
30/6/2017വരെ എത്ര
പേര് ജോലി
ചെയ്തിട്ടുണ്ട്;
ജില്ലതിരിച്ച്
വിശദമാക്കാമോ;
(സി)
സഹകരണ
വകുപ്പില്‍ 2015 ജൂണ്‍
മുതല്‍ 2016 ഒക്ടോബര്‍
മാസം വരെയുളള
കാലയളവില്‍ ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
തസ്തികയില്‍ പുതുതായി
അനുവദിച്ച തസ്തികകള്‍
എത്രയാണ്;
വിശദമാക്കാമോ;
(ഡി)
നിലവില്‍
സഹകരണ വകുപ്പില്‍
തസ്തികമാറ്റം വഴി
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
നിയമനത്തിന് യോഗ്യരായ
യു.ഡി.ക്ലാര്‍ക്ക്/യു.ഡി.ടൈപ്പിസ്റ്റുമാരുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
പ്രാഥമിക
സഹകരണ ബാങ്കുകളുടെ
ആധുനികവല്‍ക്കരണത്തിന് നടപടി
3837.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേശസാല്‍കൃത
ബാങ്കുകള്‍ സര്‍വ്വീസ്
ചാര്‍ജ്ജുകള്‍
കൂട്ടിയത് ജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന
സാഹചര്യത്തില്‍ പ്രഥമിക
സഹകരണ ബാങ്കുകളെ
ആധുനികവല്‍ക്കരിച്ച്
എ.ടി.എം, നെഫ്ററ്,
ആര്.ടി.ജി.എസ്,ഓണ്‍ലൈന്‍
ബാങ്കിംഗ്, മൊബൈല്‍
ബാങ്കിംഗ് തുടങ്ങിയ
പുത്തന്‍ തലമുറ
ബാങ്കിംഗ് സേവനങ്ങള്‍
ലഭ്യമാക്കി
മത്സരാധിഷ്ഠിതമാക്കുന്നതിനും
ജനങ്ങളെ കൂടുതല്‍
ആകര്‍ഷിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
ഇതിന് ആവശ്യമായ
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ?
പ്രാഥമിക
സഹകരണ സ്ഥാപനങ്ങള്‍
3838.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സ്ഥാപനങ്ങളുടെ
ലാഭവിഹിതത്തില്‍
നിന്നും നിശ്ചിത ശതമാനം
തുക നിര്‍ബ്ബന്ധമായും
ജീവകാരുണ്യ /
പൊതുജനസേവന
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി
നീക്കിവെക്കേണ്ടതുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രാഥമിക
സഹകരണ സംഘം /
ബാങ്കുകള്‍ക്ക് ഭരണ
സമിതി യോഗ തീരുമാന
പ്രകാരം ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ഫണ്ട് അനുവദിക്കാന്‍
സാധിക്കുകയെന്ന്
അറിയിക്കാമോ;
(ഡി)
ഇത്തരം
സ്ഥാപനങ്ങളില്‍
ഭരണസമിതി യോഗ
തീരുമാനമില്ലാതെ,
പ്രസിഡന്റിനോ
സെക്രട്ടറിക്കോ ഫണ്ട്
അനുവദിക്കാന്‍ കഴിയുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഹരിപ്പാട്
നിയോജക മണ്ഡലത്തില്‍
സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍
സ്ഥാപിക്കുന്നതിന് നടപടി
T 3839.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഹരിപ്പാട്
നിയോജക മണ്ഡലത്തില്‍
സഹകരണ വകുപ്പ് മുഖേന
സ്മാര്‍ട്ട് ക്ലാസ്
റൂമുകള്‍
സ്ഥാപിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ; ഇതിന്
ആവശ്യമായ പ്രൊജക്ട്
റിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടോ
എന്നറിയിക്കുമോ?
തലപ്പിള്ളി
സഹകരണ കാര്‍ഷിക ഗ്രാമ വികസന
ബാങ്കിലെ വായ്പാ കുടിശ്ശിക
3840.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ തലപ്പിള്ളി
സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്ക്,
വടക്കാഞ്ചേരി ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണ്
അംഗങ്ങള്‍ക്ക് വായ്പ
നല്‍കുന്നത്;
(ബി)
2011-12,
2012-13, 2013-14,
2014-15, 2015-16
സാമ്പത്തിക
വര്‍ഷങ്ങളില്‍ ബാങ്ക്
എത്ര കോടി രൂപ വായ്പ
നല്‍കിയിട്ടുണ്ട്;
(സി)
ഇതില്‍
എത്ര കോടി രൂപ വായ്പ
കുടിശ്ശികയായിട്ടുണ്ട്;
ഓരോ വര്‍ഷത്തെയും
കുടിശ്ശികതുക പ്രത്യേകം
വ്യക്തമാക്കാമോ;
(ഡി)
മതിയായ
സെക്യൂരിറ്റിയും
തിരിച്ചടവ് ശേഷിയും
ഇല്ലാതെയാണ് പലര്‍ക്കും
ബാങ്ക് വായ്പ
നല്‍കിയിട്ടുള്ളത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു
നടപടിയാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
ബാങ്കില്‍
അവസാനമായി ഓഡിറ്റിങ്ങ്
നടന്നത് എന്നാണ്;
ഓഡിറ്റ്
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മട്ടാഞ്ചേരി
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സര്‍വീസ് സഹകരണ സംഘം
3841.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വായ്പക്ക്
പലിശ സബ്സിഡി
നല്കുന്ന പദ്ധതി
സര്‍ക്കാര്‍
നിര്‍ത്തലാക്കിയ വിവരം
അറിയാതെ , മട്ടാഞ്ചേരി
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സര്‍വീസ് സഹകരണ സംഘം
R-131, ഇതിനായുള്ള
പ്രൊപ്പോസല്‍
പരിശോധിച്ച് ശിപാര്‍ശ
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍ ഈ
സംഘത്തിന്റെ പേരില്‍
8,78,587/- രൂപ
കുടിശ്ശികയായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സാധാരണക്കാര്‍
മാത്രം
അംഗങ്ങളായിട്ടുള്ള
പ്രസ്തുത സംഘത്തില്‍
തങ്ങളുടേതല്ലാത്ത
കാരണത്താല്‍
ഉണ്ടായിട്ടുള്ള
പ്രസ്തുത കുടിശ്ശിക തുക
അനുവദിച്ച് നല്കുവാന്
നടപടി സ്വീകരിക്കുമോ ?
ഓണക്കാലത്ത്
നിത്യോപയോഗസാധനങ്ങളുടെ വില
വര്‍ദ്ധനവ് തടയുന്നതിനുള്ള
നടപടികള്‍
3842.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഓണക്കാലത്ത്
നിത്യോപയോഗസാധനങ്ങളുടെ
വില വര്‍ദ്ധനവ്
തടയുന്നതിനുവേണ്ടി
സംസ്ഥാനത്തെ
സഹകരണസ്ഥാപനങ്ങള്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
എല്ലാ
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികളോടും
അനുബന്ധിച്ച്
ഓണച്ചന്തകള്‍
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
സഹകരണ
സ്ഥാപനങ്ങള്‍ക്ക്
ആഭ്യന്തര വിപണിയില്‍
ഇടപെടുന്നതിനുവേണ്ടി
സര്‍ക്കാര്‍ എത്ര തുക
നീക്കിവച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വിശദീകരിക്കുമോ?
ചാലക്കുടിയില്‍
അസിസ്റ്റന്റ് രജിസ്ട്രാര്‍
ഓഫീസ് അനുവദിക്കുന്നതിന്
നടപടി
3843.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചാലക്കുടിയില്‍
താലൂക്ക് ഓഫീസ്
അനുവദിച്ച്
പ്രവര്‍ത്തനം ആരംഭിച്ച്
രണ്ട് വര്‍ഷം പിന്നിട്ട
സാഹചര്യത്തില്‍, സഹകരണ
വകുപ്പിന് കീഴിലുള്ള
അസിസ്റ്റന്റ്
രജിസ്ട്രാര്‍ ഓഫീസ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബി.ആര്.ഡി.സി
യുടെ നേതൃത്വത്തില്‍ നടത്തിയ
ശില്പശാല
3844.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016
ഡിസംബര്‍ 15, 16
തീയതികളില്‍ ബേക്കല്‍
ക്ലബ് നീലേശ്വരത്ത്
വെച്ച് ബി.ആര്.ഡി.സി
യുടെ (ബേക്കല്‍
റിസോര്‍ട്സ്
ഡവലപ്മെന്റ്
കോര്പ്പറേഷന്)
നേതൃത്വത്തില്‍ നടത്തിയ
ശില്പശാലയില് എത്ര
തുകയാണ്
ചെലവഴിച്ചിട്ടുളളതെന്ന്
ഇനം തിരിച്ച്
വിശദമാക്കാമോ;
(ബി)
ശില്പശാലയില്
ചെലവഴിച്ച തുക
സംബന്ധിച്ച്
വന്നിട്ടുളള
പത്രവാര്‍ത്തയുടെ
അടിസ്ഥാനത്തില്‍ ടൂറിസം
വകുപ്പില്‍ ഫിനാന്‍സ്
വിഭാഗം അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
ഇൗ
അന്വേഷണ വിഭാഗം
എന്തൊക്കെ
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുളളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
നിള
ടൂറിസം ഹെറിറ്റേജ്
പ്രോജക്ടിന്റെ ഒരു ഭാഗം
ഗ്രാമപഞ്ചായത്തിനെ
ഏല്‍പ്പിക്കാന്‍ നടപടി
3845.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ടൂറിസം വകുപ്പിന്
കീഴിലുളള നിള ടൂറിസം
ഹെറിറ്റേജ്
പ്രോജക്ടിന്റെ ഭാഗമായ,
ചെറുതുരുത്തി കെട്ടിടം
സംരക്ഷണവും പരിപാലനവും
വളളത്തോള്‍ നഗര്‍
ഗ്രാമപഞ്ചായത്തിനെ
ഏല്‍പ്പിയ്ക്കാന്‍
നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
വളളത്തോള്‍ നഗര്‍
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് നല്കിയ
നിവേദനത്തിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;ഇതു സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
ഫുഡ്
ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
ആരംഭിക്കാനുള്ള നടപടികള്‍
3846.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഫുഡ്
ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
ഇല്ലാത്ത ജില്ലകള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
ജില്ലകളില്‍ ഫുഡ്
ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
തുടങ്ങാനുള്ള നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ
അധ്യാപക തസ്തികകളുടെ
യോഗ്യതകള്‍
നിര്‍ണ്ണയിക്കാനുള്ള
അധികാരം ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഈ
ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ
നിയമനങ്ങള്‍ പി.എസ്.സി
മുഖേന നടത്തുന്ന കാര്യം
പരിഗണിക്കുമോ?
വയനാട്
ജില്ലയിലെ ടൂറിസം പദ്ധതികള്‍
3847.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
വയനാട് ജില്ലയിലെ വിവിധ
ടൂറിസം
പദ്ധതികള്‍ക്കായി എത്ര
തുക അനുവദിച്ചു
എന്നതിന്റെ പട്ടിക
നല്‍കാമോ;
(ബി)
വയനാട്
ജില്ലയിലെ വിവിധ
ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍
വികസിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
പരിഗണനയിലുള്ളത്;
(സി)
പ്രസ്തുത
ജില്ലയില്‍ വിവിധ
വകുപ്പുകളുടെ കിഴില്‍
പ്രവര്ത്തിച്ചുകാെണ്ടിരിക്കുന്ന
ടൂറിസം പദ്ധതികളെ
സംയോജിപ്പിച്ച് ടൂറിസം
വികസിപ്പിക്കുന്നതിനായി
കോ-ഓര്‍ഡിനേഷന്‍
കമ്മിറ്റികള്‍
രൂപീകരിക്കുന്ന കാര്യം
ആലോചിക്കുമോ?
ടൂറിസം
കേന്ദ്രങ്ങളെ ഭിന്നശേഷി
സൗഹൃദമാക്കാന്‍ പദ്ധതി
3848.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന ടൂറിസം
കേന്ദ്രങ്ങളെ ഭിന്നശേഷി
സൗഹൃദമാക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിവരിക്കുമോ;
(സി)
ഏതെല്ലാം
ടൂറിസം
കേന്ദ്രങ്ങളില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
ഇതനുസരിച്ച് ടൂറിസം
കേന്ദ്രങ്ങളില്‍
ഒരുക്കിയിട്ടുള്ളത്;
വിവരിക്കുമോ?
ആലപ്പുഴ
മെഗാ ടൂറിസം പദ്ധതി
3849.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഗാ ടൂറിസം
പദ്ധതിയില്‍ ഏതെല്ലാം
പ്രദേശങ്ങളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
ഏതെല്ലാം പ്രദേശങ്ങളിലെ
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ടി.എസ്.കനാലിനെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ആലപ്പുഴ
മെഗാ ടൂറിസം
പദ്ധതിയില്‍ അഡ്വഞ്ചര്‍
ടൂറിസം
ഉള്‍പ്പെടുന്നുണ്ടോ ;
വിശദീകരിക്കുമോ?
മലബാര്‍
ടൂറിസം വികസനത്തിനായി
പദ്ധതികള്‍
3850.
ശ്രീ.എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ടൂറിസം വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഇതിനായി
അറുന്നൂറ് കോടി രൂപ
മുതല്‍മുടക്കി
നടപ്പിലാക്കുന്ന
പദ്ധതിക്ക് രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെ വിശദാംശം
എന്തെല്ലാമെന്ന്
അറിയിക്കാമോ?
സംസ്ഥാന
വികസനത്തില്‍
വിനോദസഞ്ചാരമേഖലയുടെ സംഭാവന
3851.
ശ്രീ.എസ്.ശർമ്മ
,,
കെ. ദാസന്
,,
ഒ. ആര്. കേളു
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക വളര്‍ച്ച
അഭിവൃദ്ധിപ്പെടുത്തുന്നതിനും
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
വിദേശനാണ്യം
നേടിത്തരുന്നതിനും
പരമ്പരാഗത
വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
വിനോദസഞ്ചാരമേഖല
എപ്രകാരമെല്ലാം
സഹായകമാകുന്നു എന്ന്
വ്യക്തമാക്കുമോ?
(ബി)
സംസ്ഥാനത്ത്
വിനോദസഞ്ചാരമേഖലയില്‍
നിന്നുള്ള മാെത്തം
വരുമാനത്തില്‍ കഴിഞ്ഞ
വര്‍ഷത്തേക്കാള്‍
വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തെ
വിനാേദസഞ്ചാര
സര്‍ക്യൂട്ടുകളുടെ
പശ്ചാത്തല
സൗകര്യവികസനത്തിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
ഏതെല്ലാം പദ്ധതികളുടെ
വികസനത്തിനായാണ് തുക
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
നെന്മാറ
നിയോജകമണ്ഡലത്തില്‍ ഇക്കോ
-ടൂറിസം പദ്ധതി
T 3852.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
ഇക്കോ-ടൂറിസം പദ്ധതി
നടപ്പിലാക്കാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
മേഖലകളിലാണെന്നും എത്ര
കോടി രൂപയുടെ
പദ്ധതിയാണ്
തയ്യാറാക്കിയിട്ടുളളതെന്നും
വിശദമാക്കുമോ?
കണ്ണൂര്‍
ജില്ല ടൂറിസം പദ്ധതി
3853.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ടൂറിസം
വകുപ്പ് കണ്ണൂര്‍
ജില്ലയിലെ വിവിധ നിയോജക
മണ്ഡലങ്ങളിലെ ഏതെല്ലാം
പദ്ധതികള്‍ക്ക്,എത്ര
തുകയുടെ വീതം ഭരണാനുമതി
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
നല്കിയ ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയിലെ കടലുണ്ടി നഗരം
പ്രദേശത്തെ ടൂറിസം സാധ്യതകള്‍
3854.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേശാടനപ്പക്ഷികളുടെ
സ്ഥിരം സങ്കേതമായ
കടലുണ്ടി നഗരം(മലപ്പുറം
ജില്ല) പ്രദേശത്തെ
ടൂറിസം
സാധ്യതകളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പഠനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രദേശത്തെ ഒരു
ടൂറിസ്റ്റ് സെന്ററാക്കി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
തുഷാരഗിരി
ടൂറിസം വികസന പദ്ധതി
3855.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ബജറ്റില്‍ പ്രഖ്യാപിച്ച
തുഷാരഗിരി വിനോദസഞ്ചാര
കേന്ദ്രത്തില്‍ കിഫ്ബി
വഴി
നടപ്പക്കാനുദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഡി.പി.ആര്
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
തൃശ്ശൂര്‍
ജില്ലയിലെ ചൂണ്ടല്‍
പഞ്ചായത്തിലെ പാറന്നൂര്‍
ചിറയുടെ വികസനം
3856.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിരവധി
സഞ്ചാരികളെ
ആകര്‍ഷിക്കുന്ന
തൃശ്ശൂര്‍ ജില്ലയിലെ
ചൂണ്ടല്‍ പഞ്ചായത്തിലെ
പാറന്നൂര്‍ ചിറയുടെ
സൗന്ദര്യവല്‍ക്കരണത്തിനും
വികസനത്തിനും
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
പ്രസ്തുത
പദ്ധതിയുടെ വികസനത്തിന്
ആവശ്യമായ ഭൂമി സ്വകാര്യ
വ്യക്തി കൈയ്യേറിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
ഉടുമ്പുപാറ
ടൂറിസം ഡെസ്റ്റിനേഷന്‍
3857.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കുടരഞ്ഞി
ഗ്രാമപഞ്ചായത്തിലെ
മേടപ്പാറ, ഉടുമ്പുപാറ
പ്രദേശങ്ങളിലെ
വിനോദസഞ്ചാര സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ?
ഉത്തരവാദിത്ത
ടൂറിസം വ്യാപിപ്പിക്കുന്നതിന്
പ്രത്യേക മിഷന്
3858.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനുവേണ്ടി
ഒരു പ്രത്യേക മിഷന്
രൂപീകരിക്കുന്നുണ്ടോ;
വിവരിക്കുമോ;
(സി)
പ്രസ്തുത
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
മിഷന്റെ
രൂപീകരണത്തിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിവരിക്കുമോ?
ശ്രീകൃഷ്ണപുരം
ബാപ്പുജി ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ സമഗ്ര വികസനം
3859.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ശ്രീകൃഷ്ണപുരം ബാപ്പുജി
ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ സമഗ്ര
വികസനത്തിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കിന്റെ
സര്വ്വതോന്മുഖമായ
വികസനത്തിനായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം
ലഭ്യമാക്കാമോ?
തിരുവനന്തപുരം
നഗരത്തിലെ ചുമര്‍ചിത്രങ്ങള്‍
3860.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ടൂറിസം
ഡിപ്പാര്‍ട്ട്മെന്റ്
തിരുവനന്തപുരം
ഡി.റ്റി.പി.സി മുഖേന
തിരുവനന്തപുരം
നഗരത്തിന്റെ പ്രധാന
വീഥികളില്‍
വരച്ചിരിക്കുന്ന
ചുമര്‍ചിത്രങ്ങള്‍
(ആര്‍ട്ട് ഏര്യ)
ജില്ലയിലെ മറ്റ്
സ്ഥലങ്ങളിലും
വ്യാപിപ്പിക്കുവാന്‍
കഴിയുമോ;
(ബി)
തിരുവനന്തപുരം
ഡി.റ്റി.പി.സി യ്ക്ക്
അപേക്ഷ നല്കിയാല്
ചുമര്‍ചിത്രങ്ങള്‍
നെയ്യാറ്റിന്‍കര
നഗരത്തിലെ പ്രധാന
വീഥികളില്‍
വരയ്ക്കുന്നത്
പരിഗണിക്കാന്‍ കഴിയുമോ?
കോട്ടയ്ക്കല്‍
കേന്ദ്രമാക്കി വിനോദ സഞ്ചാര
പദ്ധതികള്‍
3861.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തില്‍
വിനോദസഞ്ചാരത്തിന്
വേണ്ടിയുള്ള സ്ഥലങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ബന്ധപ്പെട്ട
ജില്ലാ ടൂറിസം
പ്രമോഷന് കൗണ്‍സില്‍
ഇതു സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കോട്ടയ്ക്കല്‍
കേന്ദ്രമാക്കി വിനോദ
സഞ്ചാരത്തിനുവേണ്ടി
സമഗ്രമായ ഒരു
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
വിനോദസഞ്ചാര പദ്ധതികള്‍
3862.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
വിനോദസഞ്ചാര വകുപ്പിന്
കീഴില്‍ നടന്നു വരുന്ന
പ്രവൃത്തികളും
പദ്ധതികളും
എതൊക്കെയാണ്;അവയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിനായി
പരിഗണനയിലുളള
പദ്ധതികള്‍
ഏതൊക്കെയാണ്;
(സി)
ഈ
മണ്ഡലത്തില്‍
വിനോദസഞ്ചാര മേഖലയില്‍
ഏറെ സാധ്യതയുളളതായി
ശ്രദ്ധയില്പ്പെട്ടിട്ടുളള
പദ്ധതികള്‍
ഏതൊക്കെയാണ്;ഇതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
ശബരിമല
മണ്ഡല മകരവിളക്ക് ഉത്സവ
മുന്നൊരുക്കങ്ങള്‍
3863.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡല മകരവിളക്ക്
ഉത്സവത്തോടനുബന്ധിച്ച്
നടത്തിയിട്ടുള്ള
മുന്നൊരുക്കങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ശബരിമല
മാസ്റ്റര്‍ പ്ലാനില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
എന്തൊക്കെ നിര്‍മ്മാണ
പ്രവൃത്തികളാണ്
ഇപ്പോള്‍
നടന്നുവരുന്നത്; ഇവയുടെ
പുരോഗതി
വ്യക്തമാക്കുമോ;
(സി)
മതിയായ
ടോയ് ലറ്റ്
സൗകര്യങ്ങള്‍ പമ്പയിലും
സന്നിധാനത്തും
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
മഴ
കുറഞ്ഞ സാഹചര്യത്തില്‍
മുഴുവന്‍ സമയവും
ശുദ്ധജലം
എത്തിക്കുന്നതിനും ടോയ്
ലറ്റ് മാലിന്യങ്ങള്‍
ഞുണങ്ങാര്‍ വഴി
പമ്പയില്‍ എത്തുന്നത്
തടയുന്നതിനും എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഇ)
സന്നിധാനത്തെ
മാലിന്യ പ്ലാന്റിന്റെ
പ്രവര്‍ത്തനം
പൂര്‍ണ്ണമായും
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ
എന്ന് വിശദമാക്കാമോ;
(എഫ്)
ആരോഗ്യ
സംവിധാനങ്ങളുടെയും
കിടത്തി ചികിത്സ
ഉള്‍പ്പടെയുള്ളവയുടെയും
കാര്യത്തില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ദേവസ്വം
ഭൂമി തിരിച്ചു പിടിക്കാന്‍
നടപടി
3864.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്യാധീനപ്പെട്ട
ദേവസ്വം ഭൂമി
തിരിച്ചുപിടിക്കാന്‍
ആക്ഷന്‍ പ്ലാന്‍
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
ദേവസ്വം ട്രൈബൂണല്‍
രൂപീകരിക്കുന്നതിന്
നടപടികള്‍
എടുത്തിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
ട്രൈബൂണല്‍
രൂപീകരണവുമായി
ബന്ധപ്പെട്ട
നിയമനിര്‍മ്മാണ
പ്രക്രിയ ഏതു
ഘട്ടത്തിലാണ്;
വെളിപ്പെടുത്തുമോ?
ക്ഷേത്ര
നിയമനങ്ങളിലെ ജാതി വിവേചനം
3865.
ശ്രീ.ആര്.
രാജേഷ്
,,
എന്‍. വിജയന് പിള്ള
,,
കെ.വി.വിജയദാസ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡ് മാവേലിക്കര സബ്
ഗ്രൂപ്പിന് കീഴിലുള്ള
ചെട്ടിക്കുളങ്ങര
ക്ഷേത്രത്തില്‍ ജാതി
വിവേചനം മൂലം
ശ്രുതികുമാര്‍
എന്നയാള്‍ക്ക് ക്ഷേത്ര
ജീവനക്കാരനായി നിയമനം
നിഷേധിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ബി)
ക്ഷേത്ര
നിയമനങ്ങളില്‍ ജാതി
വിവേചനം പാടില്ലെന്ന
സുപ്രീംകോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിന്റെയടിസ്ഥാനത്തില്‍
പ്രസ്തുത സംഭവത്തിൽ
ദേവസ്വം
ഭാരവാഹികള്‍ക്കെതിരെ
നിയമനടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ;
(സി)
വിവിധ
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള
ക്ഷേത്രങ്ങളില്‍
ആചാരമെന്ന വ്യാജേന
നടത്തുന്ന അയിത്താചരണം
കര്‍ശനമായി
അവസാനിപ്പിച്ച്,
ക്ഷേത്ര ജീവനക്കാരുടെ
നിയമനത്തിലും ദേവസ്വം
ബോര്‍ഡുകളുടെ കീഴിലുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
തസ്തികകളിലും പിന്നോക്ക
ജാതിക്കാര്‍ക്ക്
അവസരസമത്വം
ഉറപ്പാക്കാന്‍
നടപടിയുണ്ടാകുമോ?
ദേവസ്വം
ബോര്‍ഡിന്റെ സ്ഥലത്തെ
ഫയര്സ്റ്റേഷന്
3866.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡല-മകരവിളക്ക്
കാലത്തും മറ്റും
എരുമേലിയില്‍ ദേവസ്വം
ബോര്‍ഡിന്റെ സ്ഥലത്ത്
താല്‍ക്കാലികമായി
ഫയര്സ്റ്റേഷന്
പ്രവര്‍ത്തിച്ച് വരുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എം.എല്‍.എ.
ആസ്തി വികസന ഫണ്ടില്‍
നിന്നും എരുമേലിയില്‍
പുതിയ ഫയര്സ്റ്റേഷന്
പണിയുന്നതിനായി 40
ലക്ഷം രൂപ
അനുവദിക്കാന്‍ ധനകാര്യ
വകുപ്പിന് പൂഞ്ഞാര്‍
എം.എല്‍.എ.കത്ത്
നല്കിയ പ്രകാരം,
സ്ഥിരമായ
ഫയര്സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
പ്രസ്തുത സ്ഥലം
വിട്ടുനല്കുവാന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
മലബാര്‍
ദേവസ്വത്തിന് കീഴിലുള്ള
ക്ഷേത്ര ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം
3867.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള ക്ഷേത്ര
ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം
അവസാനമായി
നടപ്പിലാക്കിയത്
എന്നാണ്;
(ബി)
മലബാര്‍
ദേവസ്വം ബോര്‍ഡ്
ഭരണവിഭാഗം
ജീവനക്കാര്‍ക്കും ഇതര
ദേവസ്വം
ജീവനക്കാര്‍ക്കും
രണ്ടാം ശമ്പള
പരിഷ്ക്കരണത്തിന്റെ
ആനുകൂല്യം
ലഭ്യമാക്കിയപ്പോള്‍
മലബാര്‍ ദേവസ്വം
ബോര്‍ഡിന് കീഴിലുള്ള
ക്ഷേത്ര ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം
നടപ്പിലാക്കാത്തത്
എന്തുകാെണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഹെെക്കോടതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
രൂപീകരിച്ച കെ.
ജയകുമാറിന്റെ
നേതൃത്വത്തിലുള്ള
കമ്മിറ്റി സമര്‍പ്പിച്ച
റിപ്പോര്‍ട്ട് പ്രകാരം
മലബാര്‍ ക്ഷേത്ര
ജീവനക്കാര്‍ക്ക്
മുഴുവന്‍ ശമ്പളവും
മലബാര്‍ ദേവസ്വം
ബോര്‍ഡ് ഫണ്ടില്‍
നിന്നും നല്‍കണമെന്ന്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഭരണവിഭാഗം
ജീവനക്കാര്‍ക്ക്
നല്കിയ ശാസ്ത്രീയമായ
ശമ്പളപരിഷ്ക്കരണം
മലബാര്‍ ദേവസ്വത്തിന്
കീഴിലുള്ള ക്ഷേത്ര
ജീവനക്കാര്‍ക്കും
നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കുമോ?
വര്‍ക്കല
ജനാര്‍ദ്ദനസ്വാമി
ക്ഷേത്രക്കുളത്തിന്റെ നവീകരണം
3868.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
ജനാര്‍ദ്ദനസ്വാമി
ക്ഷേത്രക്കുളത്തിന്റെ
നവീകരണത്തിനായി എത്ര
രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷേത്രക്കുളം
നവീകരണ പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
ഇനിയും എത്ര തുക കൂടി
വേണ്ടിവരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഇതിന്
ആവശ്യമായ ഫണ്ട്
അനുവദിക്കുമോയെന്ന്
അറിയിക്കുമോ?
ശബരിമലയിലെ
സ്വര്‍ണ്ണക്കൊടിമരത്തിന്റെ
പഞ്ചവര്‍ഗ്ഗത്തറ വികൃതമാക്കിയ
സംഭവം
3869.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
പുതിയ
സ്വര്‍ണ്ണക്കൊടിമരത്തിന്റെ
പഞ്ചവര്‍ഗ്ഗത്തറയില്‍
മെര്‍ക്കുറി ഒഴിച്ച്
വികൃതമാക്കിയ കേസിന്റെ
അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംഭവത്തില്‍
ദുരൂഹതയില്ലെന്നും
ആന്ധ്രയിലെ
ആചാരമനുസരിച്ച്
ചെയ്തതാണെന്നുമുള്ള
നിഗമനത്തില്‍
എത്തിച്ചേര്‍ന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
സാഹചര്യമെന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍
സന്നിധാനത്തെ
സുരക്ഷാക്രമീകരണങ്ങള്‍
കൂടുതല്‍
ശക്തിപ്പെടുത്തുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്,
താമരശ്ശേരി താലൂക്കുകളിലെ
ക്ഷേത്രങ്ങള്‍ക്കുള്ള സഹായം
3870.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കഴിഞ്ഞ
വര്‍ഷം കോഴിക്കോട്,
താമരശ്ശേരി
താലൂക്കുകളിലെ
ക്ഷേത്രങ്ങള്‍ക്ക്
മലബാര്‍ ദേവസ്വം
ബോര്‍ഡില്‍ നിന്നും
നല്‍കിയിരുന്ന
സഹായത്തിന്റെ വിശദാംശം
ലഭ്യമാക്കുമോ?
കൊട്ടാരക്കര
ശ്രീമഹാഗണപതി ക്ഷേത്രം
3871.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
പി.ഡി. മണികണേ്ഠശ്വരം
(ശ്രീ മഹാഗണപതി
ക്ഷേത്രം) ദേവസ്വം
ക്ഷേത്രത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനാണ്
ദേവസ്വം ബോര്‍ഡ്
ആലോചിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലുള്ള
സ്ഥിതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
മാടായിക്കാവ്
ക്ഷേത്രകലാ അക്കാദമി
3872.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണുൂര്‍
ജില്ലയിലെ
മാടായിക്കാവിലെ
ക്ഷേത്രകലാ
അക്കാദമിയില്‍ ഏതൊക്കെ
കോഴ്സുകള്‍
ആരംഭിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
കോഴ്സുകള്‍ എപ്പോള്‍
ആരംഭിക്കുവാൻ കഴിയും;
(ബി)
ക്ഷേത്രകലാ
അക്കാദമിക്ക് ഫണ്ട്
ലഭ്യമാക്കുന്നതിനും
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
വാടാനപ്പള്ളി
പഞ്ചായത്തിലെ തൃത്തല്ലൂരില്‍
ഇടത്താവളം
3873.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി
പഞ്ചായത്തിലെ
തൃത്തല്ലൂരില്‍
ഭക്തജനങ്ങള്‍ക്കായി
അനുവദിച്ച
ഇടത്താവളത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍ ആശ്രിത
നിയമനം
3874.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
ക്ലാര്‍ക്ക് / സബ്
ഗ്രൂപ്പ് ആഫീസര്‍
ആശ്രിത നിയമനത്തിനുള്ള
സീനിയോറിറ്റി ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
ഈ
ലിസ്റ്റിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സീനിയോറിറ്റി
മറികടന്ന് പ്രസ്തുത
ലിസ്റ്റില്‍ നിന്നും
ആര്‍ക്കെങ്കിലും നിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ കാരണങ്ങള്‍
വ്യക്തമാക്കുമോ?
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണത്തിനും
നവീകരണങ്ങള്‍ക്കുമുള്ള
നടപടികള്‍
3875.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ദേവസ്വം
ബോര്‍ഡിനു കീഴില്‍ എത്ര
ക്ഷേത്രങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണത്തിനും
നവീകരണത്തിനും കഴിഞ്ഞ
സര്‍ക്കാര്‍ എത്ര തുക
വിനിയോഗിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
ജില്ലയിലെ ദേവസ്വം
ബോര്‍ഡിനു കീഴിലുള്ള
ക്ഷേത്രങ്ങളിലെ
പുനരുദ്ധാരണത്തിനും
നവീകരണത്തിനുമായി എത്ര
തുക വിനിയോഗിച്ചു എന്ന്
വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
ജില്ലയില്‍ ദേവസ്വം
വകുപ്പില്‍ രജിസ്റ്റര്‍
ചെയ്തതും അല്ലാത്തതുമായ
ക്ഷേത്രങ്ങള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കേരളത്തിലെ
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണത്തിനും
നവീകരണങ്ങള്‍ക്കും
കൂടുതല്‍ ഫണ്ട്
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(എഫ്)
കേരളത്തിലെ
എല്ലാ
ക്ഷേത്രങ്ങള്‍ക്കും
സര്‍ക്കാര്‍ ഫണ്ട്
അനുവദിക്കാറുണ്ടോ;
വരുമാനമില്ലാത്ത
ക്ഷേത്രങ്ങള്‍ക്ക്
കൂടുതല്‍ ഫണ്ട്
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ക്ഷേത്രസ്ഥാനികരുടെ
വേതനം
3876.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര
ക്ഷേത്രസ്ഥാനികരുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാനികര്‍ക്ക്
ഇപ്പോള്‍ നല്കുന്ന
വേതനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
എത്രകാലമായിട്ടാണ്
ഇതേ വേതനം
നല്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
വേതനം സ്ഥാനികരുടെ
നിത്യച്ചെലവിനുപ്പോലും
മതിയാകില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
വേതനം
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(എഫ്)
ക്ഷേത്രസ്ഥാനികരായി
അംഗീകാരം
ലഭിയ്ക്കുന്നതിനായി
അപേക്ഷ നല്കിയ എത്ര
പേരുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ജി)
ഈ
അപേക്ഷകളിന്മേല്
എപ്പോള്‍ നടപടി
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കാമോ?
ക്ഷേത്രക്കുളങ്ങള്‍
നവീകരിക്കുന്നതിന് പദ്ധതി
3877.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്രക്കുളങ്ങള്‍
നവീകരിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതുസംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?