സംസ്ഥാനത്തെ
വൈദ്യുതോല്പാദനം
3765.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓരോ പദ്ധതികളില്‍
നിന്നും
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി സംബന്ധിച്ച
വിശദാശം ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ ഉല്പാദന
ചെലവ് ഒരു യൂണിറ്റിന്
നിലവില്‍ എത്ര
രൂപയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഉപയോഗിക്കപ്പെടുന്ന
വൈദ്യുതിയുടെ എത്ര
ശതമാനമാണ് പുറത്തു
നിന്നും വാങ്ങുന്നത്;
അത്തരത്തില്‍ ഒരു
യൂണിറ്റ് വൈദ്യുതിക്ക്
എത്ര രൂപയാണ്
നല്കുന്നത്എന്ന്
വ്യക്തമാക്കാമോ;
(ഡി)
കുറഞ്ഞ
ചെലവില്‍ വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ലക്ഷ്യമിടുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍
തസ്തിക
3766.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബിയില്‍
മീറ്റര്‍ റീഡര്‍
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലായെങ്കില്‍
ആയതിനുള്ള കാരണം
വിശദമാക്കാമോ?
പമ്പാവാലിയിൽ പുതിയ
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസ്
3767.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുനാട്
പഞ്ചായത്തിന്റെ
കിഴക്കന്‍ മേഖലയായ
പമ്പാവാലിയും, എരുമേലി
പഞ്ചായത്തിന്റെ
കിഴക്കന്‍ മേഖലയായ
മുക്കൂട്ടുതറ,
മുട്ടപ്പലം, എയ്ഞ്ചല്‍
വാലി
പ്രദേശങ്ങളുമുള്പ്പെടുത്തി
ഒരു പുതിയ
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതു
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുളള പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
എരുമേലി
ഇലക്ട്രിക്കല്‍
സെക്ഷന്‍ പരിധി വളരെ
വിശാലമായതു കാരണവും
ജീവനക്കാരുടെ
അപര്യാപ്തത മൂലവും
മലയോര മേഖലയിലെ
ജനങ്ങള്‍ക്ക് വെെദ്യുതി
മുടക്കം അടക്കമുളള
വിഷയങ്ങള്‍
സമയബന്ധിതമായി
പരിഹരിച്ചു
കിട്ടുന്നതില്‍
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രശ്നങ്ങൾക്ക്
പരിഹാരമാവുംവിധം
പമ്പാവാലി
കേന്ദ്രീകരിച്ച് ഒരു
പുതിയ ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
വിദ്യുച്ഛക്തി സ്വയം
പര്യാപ്തത
3768.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
മൊത്തം വിദ്യുച്ഛക്തി
ആവശ്യകത എത്രയാണ്;
ഇതില്‍ എത്രയാണ്
സംസ്ഥാനം സ്വന്തമായി
ഉത്പാദിപ്പിക്കുന്നത്;
എത്രയാണ് മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും വാങ്ങുന്നത്;
(ബി)
സംസ്ഥാനത്തിന്റെ
വിദ്യുച്ഛക്തി സ്വയം
പര്യാപ്തത സംബന്ധിച്ച്
എന്തൊക്കെ
കാര്യങ്ങളാണ്
സര്‍ക്കാര്‍ ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പരമ്പരാഗത
ഊര്‍ജ്ജസ്രോതസുകളില്‍
നിന്ന് എത്ര
വിദ്യുച്ഛക്തി
ലഭ്യമാക്കാനാണ്
സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്?
ഇലക്ട്രിസിറ്റി
വര്‍ക്കര്‍/മസ്ദൂര്‍
തസ്തികകളിലെ ഒഴിവുകൾ
3769.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍
തിരുവനന്തപുരം
ജില്ലയില്‍
ഇലക്ട്രിസിറ്റി
വര്‍ക്കര്‍/മസ്ദൂര്‍
തസ്തികയിലേക്ക്
പി.എസ്.സി. എത്ര
പേര്‍ക്കാണ് അഡ്വൈസ്
മെമ്മോ നല്‍കിയത്,
വിശദമാക്കുമോ;
(ബി)
അഡ്വൈസ്
ചെയ്ത എല്ലാവരെയും
നിയമിക്കാന്‍
താമസിക്കുന്നതിന്റെ
കാരണം എന്താണ്;
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങളുണ്ടോ,വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
അഡ്വൈസ്
നല്‍കിയതില്‍ എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
ബാക്കിയുള്ള മുഴുവന്‍
പേര്‍ക്കും നിയമനം
നല്കാന് അടിയന്തര
നടപടി കൈക്കൊളളുമോ?
കെ.എസ്.ഇ.ബി.
യിലെ ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികകള്‍
3770.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർക്കാരിന്റെ
പൊതു
ഉത്തരവുണ്ടായിട്ടും
കെ.എസ്.ഇ.ബി യിലെ
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികകളിലെ ഒഴിവുകള്‍
പി.എസ്.സി.ക്കു
റിപ്പോര്‍ട്ട്
ചെയ്യാത്തതെന്തുകൊണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകൾ അടിയതിരമായി
റിപ്പോർട്ട്
ചെയ്യുന്നതിന് നടപടികൾ
സ്വീകരിക്കുമോ ;
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.
ജീവനക്കാരുടെ തെറ്റായ
നടപടികള്‍
3771.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെങ്കിലും
പ്രദേശത്ത് വൈദ്യുതി
ബന്ധം നിലയ്ക്കുന്ന
സാഹചര്യത്തില്‍
പ്രത്യേകിച്ചും
രാത്രികാലങ്ങളില്‍
ബന്ധപ്പെട്ട
കെ.എസ്.ഇ.ബി.
ഓഫീസുകളിലെ ഫോണ്‍
വിച്ഛേദിക്കുകയോ
എൻഗേജ്ഡ് ആക്കി
വയ്ക്കുുകയോ ചെയ്യുന്ന
ജീവനക്കാരുടെ നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇക്കാര്യം
പരിശോധിച്ച് ഉചിതമായ
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
അസിസ്റ്റന്റ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍) -
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
വഴിയുള്ള നിയമനം
3772.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിനു കീഴിലുള്ള
ഇ.എച്ച്.റ്റി. സബ്
സ്റ്റേഷനുകളിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍ (ഷിഫ്റ്റ്
ഓപ്പറേറ്റര്‍)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നല്കി വരുന്നുണ്ടോ;
എങ്കിൽ പ്രസ്തുത
നിയമനങ്ങളുടെ
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിൽ താല്‍ക്കാലിക
നിയമനങ്ങള്‍/വര്‍ക്ക്
കോണ്‍ട്രാക്ട്
നല്‍കാറുണ്ടോ; ഇങ്ങനെ
വര്‍ക്ക്
കോണ്‍ട്രാക്ട്
കൊടുക്കുന്നത്
നിലവില്‍
പ്രാബല്യത്തില്‍ ഉളള
ഏതെങ്കിലും
നിയമം/ബോര്‍ഡ്
ഓര്‍ഡര്‍ വഴി ആണോ;
എങ്കിൽ ആ
നിയമം/ബോര്‍ഡ്
ഓര്‍ഡറിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എത്ര
ഇ.എച്ച്.റ്റി. സബ്
സ്റ്റേഷനുകളിലാണ്
പ്രസ്തുത തസ്തികയിൽ
താല്‍ക്കാലിക
നിയമനങ്ങള്‍/വര്‍ക്ക്
കോണ്‍ട്രാക്ട്
നല്‍കാറുളളത്; 400 K.V.
,മേജര്‍ 220 K.V.,
മെെനര്‍ 220 K.V., 110
K.V., 66 K.V.,
എന്നിങ്ങനെ
തരംതിരിച്ചുളള എണ്ണം
നല്‍കാമോ?
കെ.എസ്.ഇ.ബി.യിലെ
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയിലെ ഒഴിവുകള്‍
3773.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയിലെ എത്ര
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ കാലതാമസം
ഉണ്ടാകുന്നതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ വകുപ്പിലെ
താഴ്ന്ന തസ്തികയിലുള്ള
ഉദ്യോഗസ്ഥരെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര പേരെ
ഏതൊക്കെ തസ്തികളിൽ
നിന്നാണ്
നിയോഗിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.യില്‍
അസിസ്റ്റന്റ് എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍) തസ്തികകള്‍
3774.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യിലെ
വിവിധ പ്രൊമോഷന്
തസ്തികകളിലേതടക്കമുളള
ഒഴിവുകള്‍ റെഗുലറൈസ്
ചെയ്യുന്നതിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍ എത്ര
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികകള്‍ റെഗുലറൈസ്
ചെയ്യുവാനുണ്ട് എന്നും
ഇതിനുള്ള കാലതാമസത്തിന്
കാരണവും വിശദമാക്കുമോ;
(സി)
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികകളില്‍ ഇപ്പോള്‍
ഒഴിവുകള്‍ നിലവിലുണ്ടോ;
വിശദ വിവരം നല്‍കുമോ;
(ഡി)
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍ പി.എസ്.സി
വഴി നിയമനം
നടത്തുന്നതിനുള്ള എത്ര
അസിസ്റ്റന്റ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)
ഒഴിവുകള്‍ ഉണ്ട്; ഇത്
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; വിശദ
വിവരം നല്‍കുമോ?
പുതിയ
വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍
3775.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പുതിയതായി
ആരംഭിച്ച വൈദ്യുതി
സെക്ഷന്‍ ഓഫീസുകള്‍
ഏതെല്ലാം;
വ്യക്തമാക്കാമോ ?
(ബി)
കൊല്ലം
ജില്ലയില്‍
കുഴിമതിക്കാട്
കേന്ദ്രമാക്കി പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
ശിപാര്‍ശ വൈദ്യുതി
ബോര്‍ഡിന്റെ
പരിഗണനയില്‍ ഉണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കേടായ
ഇലക്ട്രിക് മീറ്ററുകള്‍
3776.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇലക്ട്രിക്
മീറ്റര്‍ ശരിയായി
പ്രവർത്തിക്കാത്തത്
മൂലം റീഡീംഗ് കൃത്യമായി
രേഖപ്പെടുത്താതിനാൽ
KSEB ക്ക് സാമ്പത്തിക
നഷ്ടം ഉണ്ടാകുന്ന
സാഹചര്യത്തില്‍ ഇത്തരം
മീറ്ററുകള്‍ക്ക് പകരം
ഗുണമേന്മയുളള
മീറ്ററുകള്‍ വില
ഈടാക്കിക്കൊണ്ട്
കെ.എസ്.ഇ.ബി തന്നെ
മാറ്റികൊടുക്കുന്ന രീതി
നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കക്കയം
- ബാണാസുരസാഗര്‍ -
പെരുവണ്ണാമൂഴി ഹെെഡല്‍ ടൂറിസം
പദ്ധതി
3777.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കക്കയം
- ബാണാസുരസാഗര്‍ -
പെരുവണ്ണാമൂഴി ഹെെഡല്‍
ടൂറിസം വികസനത്തിന് 300
കോടി രൂപ ധനമന്ത്രി
പ്രഖ്യാപിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഡി.പി.ആര്.
തയ്യാറാക്കുന്നതില്‍
കാലതാമസം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഏത്
ഏജന്‍സിയെയാണ് ഇതിനായി
ചുമതലപ്പെടുത്തിയതെന്ന്
അറിയിക്കാമോ?
ഹൈഡല്‍
ടൂറിസം
3778.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈഡല്‍
ടൂറിസത്തിന്റെ
സാധ്യതകള്‍
ഉപയോഗപ്പെടുത്തുന്നതിനായി
നടപ്പിലാക്കിയിട്ടുള്ള
പുതിയ പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹൈഡല്‍
ടൂറിസം സെന്ററുകളെ
വൈദ്യുതി ബോര്‍ഡിന്റെ
ഒരു സബ്സിഡിയറി
കമ്പനിയായി
പുനഃസംഘടിപ്പിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
ഊര്‍ജ്ജ
സംരക്ഷണം
3779.
ശ്രീ.പി.കെ.
ശശി
,,
പി.ടി.എ. റഹീം
,,
പി.വി. അന്‍വര്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതിയുടെ ഉപഭോഗം
പരമാവധി കുറച്ചു
കൊണ്ടുള്ള ഊര്‍ജ്ജ
സംരക്ഷണത്തിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ഉപഭോക്താക്കള്‍ക്ക്
കാര്യക്ഷമതയുള്ള
വൈദ്യുതോപകരണങ്ങള്‍,
എല്‍.ഇ.ഡി - ബള്‍ബുകള്‍
എന്നിവ കുറഞ്ഞ
വിലയ്ക്ക്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സോളാര്‍
വാട്ടര്‍ ഹീറ്ററുകള്‍
വ്യാപകമാക്കാന്‍ നടപടി
3780.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനെര്‍ട്ട് മുഖേന
സബ്സിഡിയോടുകൂടി
സോളാര്‍ വാട്ടര്‍
ഹീറ്ററുകള്‍ സ്ഥാപിച്ചു
നല്കുന്ന പദ്ധതി ഏത്
ഘട്ടം വരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നിലവില്‍
വന്നതെന്നാണ്
എന്നറിയിക്കുമോ; ഇത്
ഫലപ്രദമായി
പ്രാവര്‍ത്തികമാക്കാന്‍
കഴിയുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ വൈദ്യുതി
ഉപഭോഗത്തില്‍ ഏകദേശം
എത്ര യൂണിറ്റ് വൈദ്യുതി
ലാഭിക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്; ഈ
പദ്ധതി നടപ്പിലാക്കിയ
ഇടങ്ങളില്‍ വൈദ്യുതി
ഉപഭോഗത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
അതിഥി മന്ദിരങ്ങളിലും
സ്വകാര്യ പാര്‍പ്പിട
സമുച്ചയങ്ങളിലും
ഹോട്ടലുകളിലും സോളാര്‍
വാട്ടര്‍ ഹീറ്ററുകള്‍
സ്ഥാപിക്കുന്നതിനുള്ള
പ്രോത്സാഹനം
ഊര്‍ജ്ജിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
വൈദ്യുത
ബോര്‍ഡില്‍ മസ്ദൂര്‍
തസ്തികയിലെ നിയമനം
3781.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുത ബോര്‍ഡിലെ
മസ്ദൂര്‍ തസ്തികയിലെ
നിയമനത്തിനായി നിലവില്‍
റാങ്ക് ലിസ്റ്റ് ഉണ്ടോ;
എങ്കിൽ പ്രസ്തുത
ലിസ്റ്റിൽ നിന്നും എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
എത്രപേർക്കാണ്
അവസാനമായി നിയമന
ശിപാര്‍ശ
നല്‍കിയിട്ടുള്ളതെന്നും
എന്നാണ്
നല്‍കിയിട്ടുളളതെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
ലിസ്റ്റിൽ നിന്നും
അവസാനം നിയമന ശിപാര്‍ശ
നല്‍കിയിട്ടുളളവര്‍ക്ക്
ഇതുവരെയും നിയമനം
ലഭിച്ചിട്ടില്ലെന്നുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിനുളള കാരണം
വ്യക്തമാക്കുമോ ;
(സി)
പി.എസ്.സി.
യില്‍ നിന്നും നിയമന
ശിപാര്‍ശ ലഭിച്ചതിന്
ശേഷം എത്ര സമയ
പരിധിയ്ക്കുളളില്‍
നിയമനം
നല്‍കണമെന്നുളളതാണ്
നിയമം എന്നു
വ്യക്തമാക്കാമോ?
സോളാര്‍
എനര്‍ജിയുടെ സാധ്യതകള്‍
3782.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോളാര്‍
എനര്‍ജി ഉപയോഗിച്ച്
ലാഭകരമായി
പ്രവര്‍ത്തിക്കുന്ന
ഏതെങ്കിലും സംരംഭം
കേരളത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കിൽ അതിന്റെ
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ബയോവേസ്റ്റ്
ഉപയോഗിച്ച് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
എന്തെങ്കിലും സംരംഭം
കേരളത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
അതിന്റെ സാധ്യതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
സംയോജിത
ഊര്‍ജ്ജവികസന പദ്ധതി
3783.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.ഡി. പ്രസേനന്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗരപ്രദേശങ്ങളിലെ
വൈദ്യതി വിതരണ സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
സംയോജിത ഊര്‍ജ്ജവികസന
പദ്ധതി (ഐ.പി.ഡി.എസ്)
നടപ്പിലാക്കിവരുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയ്ക്കായി എത്ര
രൂപ
അനുവദിച്ചിട്ടുണ്ടെന്നും
അതില്‍ കേന്ദ്ര-സംസ്ഥാന
വിഹിതം എത്ര
വീതമാണെന്നും
വ്യക്തമാക്കാമോ?
വൈദ്യുതി
ഉപയോഗം
3784.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിദിന വൈദ്യുതി
ഉപയോഗം എത്രയാണ്;
(ബി)
സംസ്ഥാനത്ത്
നിന്നും പ്രതിദിനം എത്ര
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ട്;
(സി)
വോള്‍ട്ടേജ്
കുറഞ്ഞ പ്രദേശങ്ങളില്‍
പുതിയ ട്രാന്‍സ്ഫോമര്‍
സ്ഥാപിക്കുന്നതിന്
ഏതെങ്കിലും പ്രത്യേക
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വൈദ്യുതി
ചാര്‍ജ് കുടിശ്ശിക
പിരിച്ചെടുക്കാന്‍ നടപടി
3785.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി.യ്ക്ക്
വൈദ്യുതി ചാര്‍ജ്
ഇനത്തില്‍ ലഭിക്കാനുള്ള
കുടിശ്ശിക
പിരിച്ചെടുക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
കാറുകള്‍
3786.
ശ്രീ.ഹൈബി
ഈഡന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
കാറുകള്‍ വാടകയ്ക്ക്
നല്‍കുന്നതിനും
പൊതുജനങ്ങളുടെ വൈദ്യുതി
കാറുകള്‍ ചാര്‍ജ്ജ്
ചെയ്യുന്നതിനുമുള്ള
പദ്ധതി വൈദ്യുതി
ബോര്‍ഡ്
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ഈ
പദ്ധതിക്കായി സംസ്ഥാന
സര്‍ക്കാരിന്റെ എന്ത്
ധനസഹായം ലഭിക്കും; ഈ
പദ്ധതിക്കായി
താല്പര്യപത്രം
ക്ഷണിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വൈദ്യുതി
ബോര്‍ഡിലെ അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തികയിലെ
ഒഴിവുകള്‍
3787.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയില്‍ ഒഴിവുകള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
അസിസ്റ്റന്റ്
എഞ്ചിനീയറുടെ
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതിനു ശേഷം എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തു
എന്ന് വിശദീകരിക്കുമോ;
(സി)
അസിസ്റ്റന്റ്
എഞ്ചിനീയര്‍ റാങ്ക്
ലിസ്റ്റിന്റെ കാലാവധി
തീരും മുമ്പ് പരമാവധി
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്ത്
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
നിയമനം ലഭിക്കുവാനുള്ള
നടപടി സ്വീകരിക്കാമോ
എന്നറിയിക്കുമോ ?
വൈദ്യുതി
ബോര്‍ഡിലെ പൊതുസ്ഥലംമാറ്റം
3788.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിലെ ഈ വര്‍ഷത്തെ
പൊതുസ്ഥലംമാറ്റത്തിന്
ഓഫീസര്‍ കാറ്റഗറിയിലെ
ഉദ്യോഗസ്ഥ വിഭാഗത്തിന്
ബാധകമായ വ്യവസ്ഥകള്‍
മറ്റ്
ജീവനക്കാരുടേതില്‍
നിന്ന് വ്യത്യസ്തമാണ്
എന്ന പരാതി
പരിശോധിക്കുമോ;
(ബി)
വിവിധ
ഓഫീസുകളിലെ തസ്തികകള്‍
പോസ്റ്റിംഗ് സ്ട്രെങ്ത്
എന്ന പേരില്‍
വെട്ടിക്കുറയ്ക്കുന്നത്
വ്യാപകമായ ഉദ്യോഗസ്ഥ
സ്ഥലംമാറ്റത്തിന്
കാരണമാകും എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം
വെട്ടിക്കുറയ്ക്കലുകള്‍
നടത്തുന്നത് മികച്ച
സേവനം സ്ഥാപനത്തിന്
ലഭിക്കുന്നതിന് വിഘാതം
സൃഷ്ടിക്കും
എന്നതിനാല്‍ അനുവദനീയ
തസ്തികകളില്‍ മുഴുവന്‍
ഉദ്യോഗസ്ഥരെ
നിയമിക്കുവാന്‍
അധികാരികള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
നിലനിന്നിരുന്ന
വ്യവസ്ഥകള്‍
അട്ടിമറിച്ച് പുതിയതായി
ഒരു സൂത്രവാക്യം
ഇതിനായി സൃഷ്ടിച്ചത്
ഉദ്യോഗസ്ഥ വിഭാഗം
ജീവനക്കാരില്‍ വലിയ
അളവില്‍ പരിഭ്രാന്തിയും
അസ്വസ്ഥതയും
ഉണ്ടാക്കിയിട്ടുണ്ട്
എന്ന പരാതി
പരിശോധിക്കുമോ;
(ഡി)
സ്ഥിര
അംഗവൈകല്യം
ബാധിച്ചവര്‍, വിധവകള്‍
തുടങ്ങിയ പരിഗണന
അര്‍ഹിക്കുന്ന
വിഭാഗങ്ങളില്‍പ്പെടുന്ന
ഉദ്യോഗസ്ഥര്‍ക്ക്
ലഭിച്ചിരുന്ന
സ്ഥലംമാറ്റത്തില്‍
നിന്നുമുള്ള സംരക്ഷണം
അതേപടി തുടരുവാനുള്ള
നിര്‍ദ്ദേശങ്ങള്‍
ബോര്‍ഡ്
അധികാരികള്‍ക്ക്
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
അപകടങ്ങള്‍
3789.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍
വൈദ്യുതി അപകടങ്ങള്‍
മൂലം മരണമടഞ്ഞവരുടെ
കണക്ക് പൊതുജനങ്ങള്‍,
വൈദ്യുതിബോര്‍ഡ്
ജീവനക്കാര്‍,
കരാറുകാര്‍ എന്നിങ്ങനെ
തരം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
മരണമടയുന്ന
ഓരോത്തര്‍ക്കും
എന്തെല്ലാം സഹായങ്ങളാണ്
ബോര്‍ഡ്
നല്‍കിവരുന്നത്;
(സി)
ജോലിക്കിടയില്‍
വൈദ്യുതാഘാതമേറ്റ്
മരണമടയുന്ന കരാര്‍
ജീവനക്കാരുടെ
ബന്ധുക്കള്‍ക്ക്
അര്‍ഹമായ സഹായം
പലപ്പോഴും
ലഭിക്കുന്നില്ലന്നകാര്യം
ഗൗരവമായി കാണുന്നുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
മരണമടയുന്നവര്‍ക്ക്
നല്‍കിവരുന്ന
സഹായങ്ങള്‍
വര്‍ദ്ധിപ്പിക്കുമോ;
വ്യക്തമാക്കുമോ ;
(ഡി)
വര്‍ദ്ധിച്ചുവരുന്ന
വൈദ്യുതി അപകടങ്ങള്‍
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വൈദ്യുതി
കമ്പിയില്‍ തട്ടി
മരണമടഞ്ഞയാൾക്കു സാമ്പത്തിക
സഹായം
3790.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പയ്യാവൂര്‍
പഞ്ചായത്തിലെ
പൈസക്കരിയില്‍ സതീശ്
കുമാര്‍ എന്നയാള്‍
ബൈക്കില്‍ യാത്ര
ചെയ്യവെ ,പൊട്ടി വീണു
കിടന്ന വൈദ്യുതി
കമ്പിയില്‍ തട്ടി
മരണമടഞ്ഞ
സാഹചര്യത്തില്‍ സതീശ്
കുമാറിന്റെ നിരാലംബമായ
കുടുംബത്തിന്
സാമ്പത്തിക സഹായം
നല്കാന് നടപടി
സ്വീകരിക്കുമോ?
വൈദ്യുതി
ബോര്‍ഡില്‍ തസ്തികകള്‍
വെട്ടിക്കുറയ്ക്കാന്‍ നീക്കം
3791.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍ തസ്തികകള്‍
വെട്ടിക്കുറയ്ക്കാന്‍
നീക്കം
നടക്കുന്നതായുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
വൈദ്യുതി
ബോര്‍ഡിലെ ജീവനക്കാരുടെ
ആവശ്യങ്ങള്‍
അംഗീകരിച്ച്
സ്ഥലംമാറ്റം നടത്താന്‍
വൈദ്യുതി വകുപ്പ്
മന്ത്രി
നിര്‍ദ്ദേശിച്ചിട്ടും
മാനേജ്മെന്റിലെ
ചിലരുടെ നിക്ഷിപ്ത
താല്പര്യം കാരണം ഇത്
അട്ടിമറിയ്ക്കുന്നതായിട്ടുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇതിനെതിരെ
സി.ഐ.ടി.യു, എ.ഐ .ടി.യു
.സി സംഘടനകള്‍ സമരം
നടത്താന്‍ പോകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
വൈദ്യുതി
ലഭ്യമാകാത്ത വീടുകള്‍
3792.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ലഭ്യമാകാത്ത എത്ര
വീടുകള്‍ ഇനിയും
സംസ്ഥാനത്ത്
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം ലക്ഷ്യ
പ്രാപ്തിയില്‍
എത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്ത്
ഇനിയും വൈദ്യുതി
ലഭ്യമാകാത്ത
വീടുകളിലേക്ക്
ചട്ടങ്ങളിൽ ഇളവുനൽകി
വൈദ്യുതി
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
വൈദ്യുതി
ബോര്‍ഡിന്റെ ഉപഭോക്തൃ സേവനം
മെച്ചപ്പെടുത്താന്‍ കര്‍മ്മ
പദ്ധതികള്‍
3793.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ ഉപഭോക്തൃ
സേവനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുള്ളത്
;
(ബി)
ഇതിനായി
എന്തെല്ലാം
സേവന-സര്‍വ്വീസുകളാണ്
നടപ്പാക്കിയതെന്ന്
വിശദീകരിക്കുമോ;
(സി)
ഏതെല്ലാം
പദ്ധതികളാണ്
ഇതിനുവേണ്ടി
പ്രയോജനപ്പെടുത്തിയതെന്ന്
വിശദമാക്കുമോ?
വൈദ്യുതി
വാങ്ങുന്നതിന് ദീര്‍ഘകാല
കരാര്‍
3794.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തിന് പുറത്ത്
നിന്ന് വൈദ്യുതി
വാങ്ങുന്നതിന്
എന്തെങ്കിലും ദീര്‍ഘകാല
കാരാറില്‍
ഏര്‍പ്പെട്ടിരുന്നോ
എന്നറിയിക്കാമോ;
എങ്കില്‍ എത്ര
മെഗാവാട്ട് വൈദ്യുതി
വാങ്ങുന്നതിനുള്ള
കരാറിലാണ്
ഏര്‍പ്പെട്ടിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
ഒരു യൂണിറ്റിന് എന്ത്
നിരക്കില്‍ വൈദ്യുതി
വാങ്ങുന്നതിനാണ്
ടെന്‍ഡറിലൂടെ കരാര്‍
ഉണ്ടായിരുന്നത് എന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
വാങ്ങുന്നതിനുള്ള കരാറുകള്‍
3795.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്
പുറത്ത്നിന്നും
വൈദ്യുതി
വാങ്ങുന്നതിനായി
ദീര്‍ഘകാലാടിസ്ഥാനത്തില്‍
ഏര്‍പ്പെട്ടിട്ടുള്ള
കരാറുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കേരളത്തിനുള്ളില്‍
നിന്നുമുള്ള വൈദ്യുതി
വാങ്ങല്‍ കരാറുകളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കായംകുളം
താപനിലയത്തില്‍ നിന്ന്
വൈദ്യുതി
വാങ്ങുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വൈദ്യുത
കമ്പോളത്തില്‍ വില
കുറയുന്ന സമയങ്ങളില്‍
വൈദ്യുതി വാങ്ങുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്നറിയിക്കാമോ?
കാറ്റില്‍
നിന്നും വൈദ്യുതി ഉല്പാദനം
3796.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാറ്റില്‍ നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടോ
; എങ്കില്‍ എത്ര
മെഗാവാട്ട്
ഉത്പാദിപ്പിക്കുന്നുണ്ട്
;
(ബി)
അപ്രകാരം
വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
ശേഷിയുള്ള
കേന്ദ്രങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം;
(സി)
തമിഴ്നാട്
അത്തരം സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതുപോലെ
കേരളത്തിലും സംരംഭകരെ
പ്രോത്സാഹിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ?
കൂടങ്കുളം
പവര്ഹൈവെ വൈദ്യുതി ലൈന്‍
ടവര്‍ നിര്‍മ്മാണം
3797.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈക്കോടതിയുടെ
സ്റ്റേ ഉത്തരവ്
അവഗണിച്ച് കൂടങ്കുളം
പവര്ഹൈവെ വൈദ്യുതി
ലൈന്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ടുള്ള ടവര്‍
നിര്‍മ്മാണം
തുടരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
വൈദ്യുതി ലൈന്‍
വലിക്കുന്നത്
ജനവാസകേന്ദ്രത്തിലൂടെ
ആയതിനാല്‍ ഒട്ടും
ജനവാസമില്ലാത്ത സമാന്തര
കേന്ദ്രത്തിലൂടെ ലൈന്‍
വലിക്കാനുളള സാധ്യത
പരിശോധിച്ച്
റിപ്പോര്‍ട്ട്
നല്കാന് ഹൈക്കോടതി
കളക്ടറെ
ചുമതലപ്പെടുത്തിയിരുന്നോ;
(സി)
അതുവരെ
400 കെ.വി. പവര്‍ലൈന്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍
നിര്‍ത്തിവയ്ക്കാന്‍
കോടതി
നിര്‍ദ്ദേശമുണ്ടോ;
(ഡി)
എങ്കില്‍
ഇപ്പോള്‍ നടത്തുന്ന
പ്രവൃത്തി കോടതിയലക്ഷ്യ
നടപടിയായി
കാണേണ്ടിവരുമോ;
അല്ലെങ്കില്‍
വിശദാശങ്ങള്‍
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയിലെ വെണ്ണക്കരയില്‍
ഗ്യാസ് ഇന്‍സുലേറ്റഡ്
സബ്സ്റ്റേഷന്
3798.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയിലെ
വെണ്ണക്കരയില്‍
നിലവിലുള്ള 110കെവി
സബ്സ്റ്റേഷനു പകരം
110കെവി ഗ്യാസ്
ഇന്‍സുലേറ്റഡ്
സബ്സ്റ്റേഷന്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
വിതരണരംഗം ശക്തിപ്പെടുത്താന്‍
കര്‍മ്മപദ്ധതികള്‍
3799.
ശ്രീ.വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി വിതരണരംഗം
ശക്തിപ്പെടുത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇൗ രംഗത്ത്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും
അവയ്ക്ക് റെഗുലേറ്ററി
കമ്മീഷന് അനുമതി
നല്‍കിയിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(സി)
ഈ
പദ്ധതികള്‍ക്കുള്ള
ധനസമാഹരണം എങ്ങനെയെന്ന്
വെളിപ്പെടുത്തുമോ?
വെെദ്യുതി
ലെെനുകളില്‍ നിന്നും
അപകടത്തില്‍പ്പെട്ടുള്ള മരണം
3800.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
വെെദ്യുതി ലെെനുകളില്‍
നിന്നും
വെെദ്യുതാഘാതമേറ്റും
വീടുകളില്‍വച്ച്
വെെദ്യുതാഘാതമേറ്റും
എത്ര പേര്
അപകടത്തില്‍പ്പെട്ടു
എന്നും
മരണപ്പെട്ടുവെന്നും
വ്യക്തമാക്കാമോ;
(ബി)
ഇവരില്‍
എത്ര
പേര്‍ക്ക്/ആശ്രിതര്ക്ക്കഴിഞ്ഞ
സര്‍ക്കാര്‍
"സര്‍ക്കാര്‍ സഹായം,"
"ബോര്‍ഡിന്റെ കീഴില്‍
തൊഴില്‍" എന്നിവ
നല്കി എന്നും
വ്യക്തമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
വെെദ്യുതാഘാതമേറ്റ്
അപകടങ്ങള്ക്കിരയായവരുടെ
കണക്ക് ലഭ്യമാക്കുമോ;
അവർക്ക് എന്തെല്ലാം
സഹായങ്ങള്‍ നല്കി
എന്നും എത്ര പേര്‍ക്ക്
തൊഴില്‍ നല്കി എന്നും
വ്യക്തമാക്കുമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ എത്ര പേര്
വെെദ്യുതാഘാതമേറ്റ്
മരണപ്പെട്ടു;
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക്
എന്താെക്കെ സഹായങ്ങള്‍
നല്കി; എത്ര
ആശ്രിതര്‍ക്ക് തൊഴില്‍
നല്കി എന്നും
വ്യക്തമാക്കുമോ?
ഡാമുകളിലെ
ജലദൗര്‍ലഭ്യം
3801.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാലവര്‍ഷക്കുറവും
ഡാമുകളിലെ
ജലദൗര്‍ലഭ്യവും
നടപ്പുവര്‍ഷത്തെ
വൈദ്യുതി ഉത്പാദനത്തെ
ഏതു രീതിയില്‍
ബാധിക്കും എന്ന്
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഡാമുകളില്‍ എത്ര
ദിവസത്തേക്കുള്ള
വൈദ്യുതി
ഉത്പാദിപ്പിക്കുന്നതിന്
ആവശ്യമായ ജലം
ശേഷിക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഒരു ദിവസം ആവശ്യമായി
വരുന്ന ശരാശരി വൈദ്യുതി
എത്ര യൂണിറ്റെന്നും,
ആയതില്‍ എത്ര യൂണിറ്റ്
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്നുവെന്നും
ശേഷിക്കുന്നത് ഏതെല്ലാം
സ്രോതസ്സുകളില്‍ നിന്ന്
സംഭരിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ജലസ്രോതസ്സുകളില്‍
നിന്നും എത്ര ദിവസത്തെ
വൈദ്യുതി (എത്ര
യൂണിറ്റ്)
ഉത്പാദിപ്പിക്കാന്‍
കഴിയുമെന്നും
കാലവര്ഷക്കുറവുമൂലമുണ്ടായ
നിലവിലെ അവസ്ഥ തരണം
ചെയ്യാനും പവര്‍കട്ട്
ഒഴിവാക്കാനുമായി എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നും
വ്യക്തമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തില്‍ പുതിയ സെക്ഷന്‍
ഓഫീസും സബ് സ്റ്റേഷനും
3802.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പി
മണ്ഡലത്തില്‍ പുതുതായി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
വിളയൂര്‍ സെക്ഷന്‍
ഓഫീസ്, വല്ലപ്പുഴ സബ്
സ്റ്റേഷന്, എന്നിവയുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ; ഇവ
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
തോപ്പുംപടി
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
3803.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
11.12.2015
ല്‍ 80 ലക്ഷം രൂപയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി
ഭരണാനുമതി ലഭിച്ച
കൊച്ചി മണ്ഡലത്തിലെ
തോപ്പുംപടി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച തുക
കെ.എസ്.ഇ.ബി. യ്ക്ക്
ലഭ്യമായിട്ടുണ്ടോ;
(സി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ?
കാട്ടാക്കട
മിനി വൈദ്യുതി ഭവന്
3804.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ കാട്ടാക്കട
പഞ്ചായത്തില്‍
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ്
പ്രവര്‍ത്തിക്കുന്നിടത്ത്
മിനി വൈദ്യുതി ഭവന്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
നടപടിക്രമങ്ങള്‍
എന്തായെന്ന്
വിശദീകരിയ്ക്കുമോ?
ജലവെെദ്യുത
പദ്ധതികള്‍
3805.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെളളത്തൂവല്‍,
പനങ്കയം, പെരുന്തേനരുവി
ജലവെെദ്യുത പദ്ധതികള്‍
എന്നാണ് കമ്മീഷന്
ചെയ്തത്; ഓരോ
പദ്ധതിയുടെയും
പ്രവര്‍ത്തനം
ആരംഭിച്ചതെന്നാണ്;
(ബി)
പ്രസ്തുത
പദ്ധതികള്‍
ഓരോന്നിലൂടെയും എത്ര
മെഗാവാട്ട് വെെദ്യുതി
ആണ്
ഉല്പാദിപ്പിക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
പൈറോലിസിസ്
സംവിധാനത്തിലുള്ള
പ്ലാന്റുകള്‍
3806.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
സംസ്ക്കരണത്തിനും
വൈദ്യുതി
ഉല്പാദനത്തിനുമായി
പൈറോലിസിസ്
സംവിധാനത്തിലുള്ള
പ്ലാന്റുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
കമ്പനികളുമായിട്ടാണ്
ധാരണാപത്രം
ഒപ്പിട്ടിരിക്കുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
ധാരണാപത്രത്തിലെ
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പൈറോലിസിസ്
സാങ്കേതിക വിദ്യ ഉപയോഗം
മൂലമുണ്ടാകുന്ന
വിഷവാതകം നിമിത്തം
അപകടം
ഉണ്ടാകാതിരിക്കാന്‍
എന്തെല്ലാം
മുന്‍കരുതല്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
സ്മാര്‍ട്ട്
മീറ്റര്‍
3807.
ശ്രീ.ഹൈബി
ഈഡന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാസം
അഞ്ഞൂറ് യൂണിറ്റില്‍
കൂടുതല്‍ വൈദ്യൂതി
ഉപയോഗിക്കുന്ന
ഉപഭോക്താക്കള്‍ക്ക്
സ്മാര്‍ട്ട് മീറ്റര്‍
നടപ്പിലാക്കണമെന്ന്
വൈദ്യുതി റെഗുലേറ്ററി
കമ്മീഷന് ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ ശിപാര്‍ശ
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
സ്മാര്‍ട്ട്
മീറ്റര്‍
ഘടിപ്പിക്കുന്നതുകൊണ്ടുള്ള
പ്രയോജനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ വെെദ്യുതി സെക്ഷന്‍
ഓഫീസുകള്‍
3808.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
വെെദ്യുതി സെക്ഷന്‍
ഓഫീസുകള്‍ ഉണ്ട്;
(ബി)
ഇൗ
ഓഫീസുകളില്‍ അനുവദിച്ച
തസ്തികകളുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
തസ്തികകളില്‍ ഒഴിഞ്ഞ്
കിടക്കുന്നവ ഏതാണെന്നും
എത്ര കാലമായി ഒഴിഞ്ഞു
കിടക്കുന്നു എന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഒഴിവുകള്‍ എപ്പോള്‍
നികത്തുമെന്ന്
വിശദമാക്കാമോ ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
3809.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയില്‍ എം.എല്‍.എ
മാരുടെ ആസ്തിവികസന
ഫണ്ട് ഉപയോഗിച്ച്
ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കുന്നത്
എന്ന് വിശദീകരിക്കുമോ;
(ബി)
ഓരോ
മണ്ഡലങ്ങളിലും
ഇത്തരത്തില്‍ നടത്തുന്ന
പ്രവൃത്തികള്‍
സംബന്ധിച്ച
വിശദാംശങ്ങളും മറ്റും
എം.എല്‍.എ. മാരെ
അറിയിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ
പദ്ധതി വിഹിതം
ഉപയോഗിച്ച്
നടപ്പിലാക്കുന്ന
പ്രവൃത്തികളെ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍ അതാത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
അറിയിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
3810.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണവുമായി
ബന്ധപ്പെട്ട് വൈദ്യുതി
ബോര്‍ഡ് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനായി
എം.എല്‍.എ. ഫണ്ട്
ലഭ്യമായിട്ടുണ്ടോ;
ഭരണാനുമതി ലഭിച്ച
പദ്ധതികളിൽ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(സി)
എം.എല്‍.എ.ഫണ്ട്
ലഭ്യമായവയിൽ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം എപ്പോൾ
പൂര്‍ത്തിയാകും;വിശദമാക്കാമോ?
പള്ളിവാസല്‍
എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍
ജലവൈദ്യുത പദ്ധതികള്‍
3811.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പള്ളിവാസല്‍
എക്സ്റ്റന്‍ഷന്‍,
തോട്ടിയാര്‍ ജലവൈദ്യുത
പദ്ധതികളുടെ
നിര്‍മ്മാണം
പുനരാരംഭിച്ചിട്ടുണ്ടോ;
(ബി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് പ്രസ്തുത
പദ്ധതികളില്‍ നിന്ന്
പ്രതീക്ഷിക്കുന്നതെന്നും
പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കി
കമ്മീഷന് ചെയ്യുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഏതെല്ലാം
ജലവൈദ്യുത പദ്ധതികളുടെ
പണി
പൂര്‍ത്തിയാക്കിയെന്നും
എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉല്പാദിപ്പിച്ചുവെന്നും
വിശദമാക്കാമോ?
അതിരിപ്പിളളി
പദ്ധതി
3812.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരിപ്പിളളി
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിക്കെതിരെ പ്രചരണം
നടത്തുന്ന സംഘടനകളുടെ
പ്രവര്‍ത്തനം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പരിസ്ഥിതി
വിഷയം അജണ്ടയാക്കി
പ്രവര്‍ത്തിക്കുന്ന ചില
സംഘടനകള്‍ക്ക്
ലഭിക്കുന്ന
ഫണ്ടിംഗിനെക്കുറിച്ചുളള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
അതിരപ്പിള്ളി
ജലവൈദ്യുത പദ്ധതി
3813.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അതിരപ്പിള്ളി
ജലവൈദ്യുത പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
ഏറ്റെടുത്തിട്ടുളളത്
എന്ന് വിശദമാക്കാമോ?
വൈദ്യുതിലൈന്‍
അപകടങ്ങള്‍ ഒഴിവാക്കാന്‍
നടപടി
3814.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നാളിതുവരെ
വൈദ്യുതിലൈന്‍
അപകടങ്ങളില്‍പ്പെട്ട്
ഷോക്കേറ്റ് മരിച്ച
ആളുകളുടെ എണ്ണം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
വൈദ്യുതിലൈന്‍
പൊട്ടിവീണ് ഉണ്ടാകുന്ന
അപകടങ്ങളില്‍ നിന്നും
രക്ഷനേടാന്‍ ഇവ പൊട്ടി
വീണാലുടന്‍ തന്നെ
വൈദ്യുതി നിലയ്ക്കുന്ന
എന്തെങ്കിലും സംവിധാനം
ഏർപ്പെടുത്തുവാൻ
നടപടിയുണ്ടോ;
(സി)
വൈദ്യുതാഘാതം
വഴിയുള്ള മരണങ്ങള്
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികള്‍
വൈദ്യുതിബോര്‍ഡിന്
സ്വീകരിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
സൗരവൈദ്യുതിയുടെ
വ്യാപനം
3815.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സൗരവൈദ്യുതിയുടെ
വ്യാപനം സംബന്ധിച്ച്
പഠനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത്
സൗരോര്‍ജ്ജം
ഉല്പാദിപ്പിക്കുന്ന
സ്രോതസ്സുകളും അവയുടെ
ഉപഭോക്താക്കളും
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
സൗരവൈദ്യുതിയുടെ
വ്യാപനം സംബന്ധിച്ച്
വൈദ്യുതിബോര്‍ഡ്
സര്‍വ്വേ നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
വേനല്‍ക്കാലത്തെ
വൈദ്യുതി ഉപഭോഗം
3816.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.ഇ.ഡി
ബള്‍ബുകളുടെ
ഉപയോഗത്തില്‍ ഉണ്ടായ
വന്‍വര്‍ദ്ധനവ്
വൈദ്യുതി ഉപഭോഗം
കുറയ്ക്കുവാന്‍
കാരണമായിട്ടുണ്ടോ;
(ബി)
ഇക്കഴിഞ്ഞ
വേനല്‍ക്കാലത്തെ
വൈദ്യുതി ഉപഭോഗം കഴിഞ്ഞ
വര്‍ഷവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
കുറവായിരുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
വസ്തുതാപരമാണോ;
(സി)
എങ്കിൽ
വൈദ്യുതി ഉപഭോഗത്തില്‍
വന്ന കുറവ് എത്രയെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികള്‍
3817.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിരിക്കുന്ന
മാര്‍ഗ്ഗങ്ങളുടെയും
പദ്ധതികളുടെയും
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
വൈദ്യുതി പ്രസരണ നഷ്ടം
കുറക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഭാവിയിലെ
ഊര്‍ജ്ജസ്രോതസ്സ് എന്ന
നിലയില്‍
സൗരോര്‍ജ്ജത്തിന്റെ
പ്രാധാന്യം
കണക്കിലെടുത്ത്
കെ.എസ്.ഇ.ബി
നടപ്പാക്കുന്ന
പദ്ധതികള്‍
വ്യക്തമാക്കുമോ?
സംസ്ഥാനത്തിനുള്ള
കേന്ദ്ര വൈദ്യുതി വിഹിതം
3818.
ശ്രീ.പാറക്കല്‍
അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
കടുത്ത വൈദ്യുതി
പ്രതിസന്ധി
നേരിട്ടുകൊണ്ടിരിക്കുമ്പോള്‍
കായംകുളം താപനിലയം
അടഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കായംകുളം നിലയത്തിന്റെ
ഉല്‍പ്പാദനശേഷി എത്ര
മെഗാവാട്ടാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
സംസ്ഥാനത്തിനുള്ള
കേന്ദ്ര വൈദ്യുതി
വിഹിതത്തില്‍ എത്ര
മെഗാവാട്ടിന്റെ
കുറവുണ്ട്;
(സി)
കായംകുളം
താപനിലയത്തില്‍ നിന്ന്
വൈദ്യുതി വാങ്ങുന്നത്
ഏത് സാഹചര്യത്തിലാണ്
കെ.എസ്.ഇ.ബി.
നിര്‍ത്തലാക്കിയതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
നാഫ്തയാണോ
കായംകുളത്ത് ഇന്ധനമായി
ഉപയോഗിക്കുന്നത്;
സമീപകാലത്തെ ഏറ്റവും
കുറഞ്ഞ വിലയ്ക്കാണ്
ഇപ്പോൾ നാഫ്ത
ലഭിക്കുന്നതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഈ
സാഹചര്യത്തില്‍
കായംകുളം നിലയത്തില്‍
നിന്നുള്ള വൈദ്യുതിക്ക്
വില കുറയില്ലേ
;എങ്കില്‍ കായംകുളം
നിലയത്തില്‍ നിന്ന്
വൈദ്യുതി വാങ്ങുന്ന
കാര്യം വൈദ്യുതി
ബോര്‍ഡ്
പുനഃപരിശോധിക്കുമോ?
വൈദ്യുതാഘാതമേറ്റു
മരണപ്പെട്ട വന്യമൃഗങ്ങള്‍
3819.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പത്തു വർഷക്കാലയവിൽ
സംസ്ഥാനത്തെ
വനമേഖലയിലും
പരിസരപ്രദേശങ്ങളിലുമായി
ആനകള്‍ ഉള്‍പ്പെടെ എത്ര
മൃഗങ്ങള്‍
വൈദ്യുതാഘാതമേറ്റ്
മരണപ്പെടുകയുണ്ടായി;
(ബി)
അപകടമുണ്ടായാല്‍
ഉടനെ തന്നെ വൈദ്യുതി
ബന്ധം
വിച്ഛേദിക്കപ്പെടുന്ന
സംവിധാനം സംസ്ഥാനത്തു
നിലവിലുണ്ടോ; എങ്കിൽ
എവിടെയെല്ലാമാണ്;
(സി)
വൈദ്യുതി
ബോര്‍ഡ് വൈദ്യുതി
വിതരണമേഖലയില്‍
നടത്തിയിട്ടുള്ള
സുരക്ഷാ സംവിധാനങ്ങള്‍
എന്തെല്ലാമാണ്; ഈ
സംവിധാനങ്ങള്‍
പ്രവര്‍ത്തനക്ഷമമാണോ
എന്ന് യഥാസമയം
പരിശോധിക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
നിലവിലെ
സംവിധാനം സുരക്ഷയ്ക്ക്
പര്യാപ്തമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
അല്ലെങ്കിൽ ഇത്തരം
അപകടങ്ങള്‍
കുറയ്ക്കാന്‍
പര്യാപ്തമായ സംവിധാനം
ഏര്‍പ്പെടുത്തുമോ;
(ഇ)
വൈദ്യുതിവിതരണത്തിനുപയോഗിക്കുന്ന
വൈദ്യുത കമ്പികളില്‍
ഗുണമേന്മ ഇല്ലാത്തതും
കാലപ്പഴക്കം വന്നവയും
മാറ്റി സ്ഥാപിക്കാന്‍
എന്തു നടപടികള്‍
സ്വീകരിക്കുമെന്നു
വ്യക്തമാക്കുമോ?
പട്ടാമ്പിയില്‍
110 കെ.വി. സബ് സ്റ്റേഷന്
3820.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പിയില്‍
110 കെ.വി. സബ്
സ്റ്റേഷന് വളരെ
അത്യാവശ്യമാണെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സ്ഥാപിക്കാനുള്ള
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
വ്യക്തമാക്കാമോ?
കുളത്തൂര്‍ 66 കെ.വി. സബ്
സ്റ്റേഷന്
3821.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ കുളത്തൂര്‍
പഞ്ചായത്തില്‍ 66
കെ.വി. സബ് സ്റ്റേഷന്
ആരംഭിക്കുന്നതിനു വേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഏതു
വര്‍ഷത്തിലാണ് പ്രസ്തുത
സബ് സ്റ്റേഷന്
ആരംഭിക്കുന്നതിന്
തുടക്കം കുറിച്ചത്;
(സി)
കുളത്തൂര്‍
സബ് സ്റ്റേഷന്
നിര്‍മ്മാണത്തിന്
ആവശ്യമായ സ്ഥലം
ലഭിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിന് എത്ര
കോടി രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
(ഇ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
കുളത്തൂര്‍ സബ്
സ്റ്റേഷന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ കഴിയുമോ
എന്നറിയിക്കാമോ ?