സെറിഫെഡ്
3697.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോള്‍
സെറിഫെഡ്
പ്രവര്‍ത്തനക്ഷമമാണോ;
വിശദാംശം നല്‍കുമോ ;
(ബി)
പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍
അടച്ചുപൂട്ടുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
(സി)
സെറിഫെഡിന്റെ
ബാദ്ധ്യതകള്‍ കൊടുത്തു
തീര്‍ക്കുവാനുളള
ഉത്തരവാദിത്തം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
സെറിഫെഡിന്റെ
തിരുവനന്തപുരത്തെ ഹെഡ്
ഓഫീസ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ എന്നു
മുതലാണ് അടച്ചു
പൂട്ടിയത്;വ്യക്തമാക്കാമോ
;
(ഇ)
ഹെഡ്
ഓഫീസ് പ്രവര്‍ത്തിച്ച
കെട്ടിടത്തിന്റെ വാടക
എന്നു മുതലാണ്
കുടിശ്ശികയുളളത് ; എത്ര
രൂപയാണ്
കുടിശ്ശികയുളളത്; ഇത്
എന്ന് കൊടുക്കുമെന്ന്
വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികള്‍ കൈവരിച്ച
സംരംഭകത്വശേഷി
3698.
ശ്രീ.വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
സംരംഭകത്വം
വളര്‍ത്തുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
വ്യവസായവകുപ്പ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍
ഇതിനായി എന്തെല്ലാം
സൗകര്യങ്ങള്‍
ഒരുക്കിക്കൊടുത്തിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഇതിലൂടെ
വിദ്യാര്‍ത്ഥികള്‍
കൈവരിച്ച
സംരംഭകത്വശേഷിയെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കെ
എം എം ലിമിറ്റഡിലെ ഒഴിവുകള്‍
3699.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എം എം ലിമിറ്റഡിലെ
ഏതെല്ലാം തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുവെന്ന്
വിശദമാക്കുമോ;
ഒഴിവുകള്‍ നിലവില്‍
വന്ന തീയതി
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇവിടെ
ഏതെല്ലാം തസ്തികകളില്‍
എത്ര നിയമനം
നടത്തിയിട്ടുണ്ടെന്ന്
പട്ടിക തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സഥാപനത്തില്‍
താല്കാലിക
അടിസ്ഥാനത്തിലും കരാര്‍
അടിസ്ഥാനത്തിലും ഏതൊക്ക
തസ്തികകളില്‍ എത്രപേര്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
പട്ടിക തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇവിടെ
ആശ്രിത നിയമന
വ്യവസ്ഥയില്‍ 2014
ഏപ്രില്‍ ഒന്ന് മുതല്‍
നിയമനം നേടിയവരുടെ
കണക്ക് തസ്തിക തിരിച്ച്
ലഭ്യമാക്കുമോ; എത്ര
ശതമാനം ഒഴിവുകളാണ്
ഇത്തരത്തില്‍
നികത്തപ്പെടുന്നതിന്
വ്യവസ്ഥയുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
സഥാപനത്തില്‍ 2014
ഏപ്രില്‍ മുതല്‍ 2017
ജൂണ്‍ 30 വരെ ഓരോ
തസ്തികകളിലും വിരമിച്ച
അഥവാ പിരിഞ്ഞുപോയ
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(എഫ്)
ഇവിടെ
2014 ഏപ്രില്‍ മുതല്‍
2017 ജൂണ്‍ 30 വരെ ഓരോ
തസ്തികകളിലും പി എസ് സി
ലിസ്റ്റില്‍ നിന്നും
നിയമനം ലഭിച്ചവരുടെ
എണ്ണം തസ്തിക തിരിച്ച്
വ്യക്തമാക്കുമോ?
കെ.എസ്.ഐ.ഡി.സി.
യുടെ ഭൂമി മലപ്പുറം
സര്‍ക്കാര്‍ വനിതാ കോളേജിന്
വിട്ട് നല്കുവാന് നടപടി
3700.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
സര്‍ക്കാര്‍ വനിതാ
കോളേജ്
സ്ഥാപിക്കുന്നതിന്
പാണക്കാട് വില്ലേജിലെ
കെ.എസ്.ഐ.ഡി.സി. യുടെ
ഉടമസ്ഥതയിലുളള അഞ്ച്
ഏക്കര്‍ ഭൂമി സറണ്ടര്‍
ചെയ്യുവാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
കെ.എസ്.ഐ.ഡി.സി.
യും INKID ഉം
ചേര്‍ന്നുളള
പാട്ടക്കരാര്‍ പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
കെ.എസ്.ഐ.ഡി.സി.
പാട്ടക്കരാര്‍
പുതുക്കാന്‍ വെെകുന്ന
പക്ഷം ഭൂമിയുടെ
കെെവശാവകാശം നല്കി
കോളേജിന് സ്ഥലം വിട്ട്
നല്കുവാന് സാങ്കേതിക
തടസ്സങ്ങളുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
കോളേജ്
സ്ഥാപിക്കുവാന്‍
എത്രയും വേഗം സ്ഥലം
വിട്ട് നല്‍കുമോ
എന്നറിയിക്കാമോ?
കെ.എസ്.ഡി.പി.യുടെ
പ്രവര്‍ത്തനം
T 3701.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പൊതുമേഖലാ
മരുന്നുനിര്‍മ്മാണ
സ്ഥാപനമായ
കെ.എസ്.ഡി.പി.യുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താനും
ജനറിക് മരന്നുകള്ക്ക്
പുറമേ ബ്രാന്‍ഡഡ്
മരുന്നും
വിപണിയിലെത്തിക്കാനും
എന്ത് നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ഡി.പി.
ഉല്പാദിപ്പിക്കുന്ന
മരുന്നുകള്‍ക്ക്
ബ്രാന്‍ഡ് നാമം
ലഭിക്കാനായി
കേന്ദ്രസര്‍ക്കാരിനെ
സമീപിച്ചുവോ; എങ്കില്‍
നാളിതുവരെ ഇത്
നേടിയെടുക്കാന്‍
വേണ്ടിചെയ്ത
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
കമ്പനികള്‍ വന്‍ ലാഭം
കൊയ്യുന്ന ക്യാന്‍സര്‍
ചികിത്സാ മരുന്നുകളും
പ്രമേഹരോഗികള്‍ക്കുള്ള
ഇന്‍സുലിനും
കെ.എസ്.ഡി.പി. വഴി
നിര്‍മ്മാണം നടത്തി
കുറഞ്ഞ വിലയ്ക്ക്
ലഭ്യമാക്കുന്നതിനുള്ള
തീരുമാനത്തിന്മേല്
എന്തു നടപടികള്‍
നാളിതുവരെ സ്വീകരിച്ചു
;
(ഡി)
രോഗികള്‍ക്ക്
കൈത്താങ്ങാകുന്ന
പ്രസ്തുത
തീരുമാനപ്രകാരം
കെ.എസ്.ഡി.പി. വഴി
എന്നത്തേക്ക് പ്രസ്തുത
മരുന്നുകള്‍ കുറഞ്ഞ
വിലയ്ക്ക്
ലഭ്യമാക്കാന്‍ കഴിയും;
വ്യക്തമാക്കുമോ?
പൊതു
മേഖലാ സ്ഥാപനങ്ങൾ സംബന്ധിച്ച
പഠനം
3702.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ജോര്‍ജ് എം. തോമസ്
,,
എം. നൗഷാദ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വിറ്റുവരവ്
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്
;
(ബി)
ഇതിന്റെ
ഭാഗമായി പൊതുമേഖലാ
സ്ഥാപനങ്ങളുടെ മുന്‍കാല
പ്രവര്‍ത്തനങ്ങളും
ഇപ്പോഴത്തെ അവസ്ഥയും
സംബന്ധിച്ച് വിശദമായ
പഠനം നടത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ പഠനം ആധാരമാക്കി
ഉത്പാദന
സംവിധാനങ്ങളുടെയും
സാങ്കേതിക വിദ്യയുടെയും
കാലാനുസൃതമായ നവീകരണം,
ഉത്പന്നങ്ങളുടെ
വൈവിധ്യവത്ക്കരണം,
കാര്യക്ഷമമായ
മാനേജ്മെന്റ്
സംവിധാനം, പൊതുമേഖലാ
സ്ഥാപനങ്ങളും വിവിധ
വകുപ്പുകളും തമ്മിലുള്ള
ഏകോപനം എന്നിവയ്ക്കായി
നടപടി സ്വീകരിക്കുമോ?
കേരള
സോപ്സിനെ സ്വതന്ത്ര
സ്ഥാപനമാക്കി മാറ്റാനുള്ള
പദ്ധതി
3703.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സോപ്സ് എന്ന സ്ഥാപനം
കെ.എസ്.ഐ.ഇ ക്ക് (കേരള
സ്റ്റേററ്
ഇന്‍ഡസ്ട്രിയല്‍
എന്റര്‍പ്രൈസസ്)
കീഴിലാണോ
പ്രവര്‍ത്തിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
കേരള
സോപ്സിനെ കെ.എസ്.ഐ.ഇ
യില്‍ നിന്നും
വേര്‍പെടുത്തി
സ്വതന്ത്ര സ്ഥാപനമാക്കി
മാറ്റാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സ്വതന്ത്ര സ്ഥാപനമാക്കി
മാറ്റുന്നുണ്ടെങ്കില്‍
ഏതെങ്കിലും
പഠനത്തിന്റെയോ,
ശിപാര്‍ശകളുടെയോ
അടിസ്ഥാനത്തിലാണോ
എന്നറിയിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
കേരള
സോപ്സിന്റെ കഴിഞ്ഞ 5
സാമ്പത്തിക
വര്‍ഷങ്ങളിലെ അറ്റാദായം
വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ?
കേരള
ആട്ടോമൊബൈല്‍സിന്റെ പ്രതിസന്ധി
3704.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ആട്ടോമൊബൈല്‍സ് കടുത്ത
പ്രതിസന്ധിയിലാണെന്നും,
ജീവനക്കാര്‍ക്ക് നാല്
മാസത്തെ ശമ്പളം
കുടിശ്ശികയാണെന്നതും
വസ്തുതയാണോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രതിസന്ധിക്കുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്;അവ
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ് കൈക്കൊള്ളുക
എന്നറിയിക്കുമോ?
ലെെഫ്
സയന്‍സസ് പാര്‍ക്കിനു വേണ്ടി
ഏറ്റെടുത്ത ഭൂമി
3705.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെഫ്
സയന്‍സസ് പാര്‍ക്കിനു
വേണ്ടി
തോന്നയ്ക്കലില്‍ എത്ര
ഏക്കര്‍ ഭൂമിയാണ്
ഏറ്റെടുത്തത്; എന്നാണ്
പ്രസ്തുത ഭൂമി
ഏറ്റെടുത്തത്;
(ബി)
പ്രസ്തുത
ഭൂമി വിട്ടു നല്കിയ
ഭൂഉടമകളില്‍ ഇനിയും
എത്ര പേര്‍ക്ക്
ഭൂമിയുടെ വില
നല്കുവാനുണ്ട്;
(സി)
ഭൂമി
വിട്ടുനല്‍കിയവര്‍ക്ക്
അടിയന്തരമായി ഭൂമിയുടെ
വില നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊല്ലം
ജില്ലയിലെ വ്യവസായ
സ്ഥാപനങ്ങള്‍
3706.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
പൂട്ടിക്കിടക്കുന്ന
വ്യവസായ സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്
വിശദമാക്കുമോ;
(ബി)
പൂട്ടിക്കിടക്കുന്ന
ഈ സ്ഥാപനങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
എത്ര രൂപയുടെ
സാമ്പത്തിക ബാധ്യത
ഉണ്ടാകും
എന്നറിയിക്കുമോ;
(സി)
ആയതില്‍
ഏതെല്ലാം സ്ഥാപനങ്ങള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിനാണ്
നടപടികള്‍ സ്വീകരിച്ചു
വരുന്നത് എന്ന്
വിശദമാക്കുമോ?
സിഡ്കോ
ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ
അധികാരങ്ങള്‍
3707.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍ നാളിതുവരെ
ലഭ്യമായ രേഖകള്‍
പ്രകാരം സിഡ്കോയുടെ
ബോര്‍ഡ് ഓഫ്
ഡയറക്ടേഴ്സിന്റെ
അധികാരങ്ങള്‍
എന്തെല്ലാമാണ്;
(ബി)
എത്ര
രൂപ വരെയുളള
പദ്ധതികള്‍ക്ക് /
പ്രോജക്ടുകള്‍ക്ക് ഉളള
സാമ്പത്തിക
അധികാരങ്ങള്‍ സിഡ്കോ
ഡയറക്ടേഴ്സിന്
നിര്‍വഹിക്കാമെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വന്തമായി
പദ്ധതികള്‍
ആവിഷ്കരിക്കാനും
നടപ്പിലാക്കാനും
ബോര്‍ഡ് ഓഫ്
ഡയറക്ടേഴ്സിന് അധികാരം
ഉണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
വകുപ്പുകളും പൊതുമേഖലാ
സ്ഥാപനങ്ങളും തമ്മിലുളള
വ്യത്യാസം
എന്തെല്ലാമാണ്;
(ഇ)
കിഫ്ബി
മുഖേനയുളള ഏതെങ്കിലും
തരത്തിലുളള പദ്ധതികള്‍
/ പ്രവൃത്തികള്‍
സിഡ്കോ വഴി
നടപ്പാക്കുന്നതിന്
സര്‍ക്കാര്‍ അനുകൂല
നടപടി സ്വീകരിക്കുമോ?
ഗെയില്‍
വാതക പെെപ്പ് ലെെന്‍
3708.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗെയില്‍ വാതക പെെപ്പ്
ലെെന്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
ഏറ്റെടുത്ത
സ്ഥലങ്ങളില്‍ ഭൂ
ഉടമകള്‍ക്ക്
എന്തടിസ്ഥാനത്തിലാണ്
നഷ്ടപരിഹാരം
നല്‍കിയിട്ടുളളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഇനിയും
പ്രസ്തുത പദ്ധതിക്ക്
സ്ഥലം
ഏറ്റെടുക്കുന്നതിന്
ബാക്കിയുളള
പ്രദേശങ്ങള്‍
ഏതെല്ലാമാണ്; ജില്ല
തിരിച്ച് വിശദാംശം
നല്‍കുമോ;
(ഡി)
ജനങ്ങള്‍ക്ക്
ഇക്കാര്യത്തിലുളള ആശങ്ക
പൂര്‍ണ്ണമായും
ദൂരീകരിക്കുന്നതിനും,
കഴിയുന്നതും ജനവാസ
മേഖലകള്‍
ഒഴിവാക്കുന്നതിനും
സ്ഥലമുടമകള്‍ക്ക്
അവരുടെ നഷ്ടത്തിന്റ
വ്യാപ്തി അനുസരിച്ച്
നഷ്ടപരിഹാര്ം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യുന്നതിന്
നടപടി
3709.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
ബോര്‍ഡ് / കമ്പനി /
കോര്‍പ്പറേഷനുകളില്‍
നാളിതുവരെ നിലവിലുള്ള
എല്ലാ ഒഴിവുകളും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വ്യവസായ
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളില്‍
ഒഴിവുകള്‍
നിലവിലുണ്ടായിട്ടും
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ
പേരില്‍ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഇതുവരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
ബോര്‍ഡ്
/ കമ്പനി /
കോര്‍പ്പറേഷനില്‍
നിയമനത്തിനായി
നിലവിലുള്ള റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
അവസാനിക്കാറായ
സാഹചര്യത്തില്‍ എല്ലാ
ഒഴിവുകളും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്ത്
പരമാവധി പേര്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഗെയില്‍
പ്രകൃതിവാതക പൈപ്പ് ലൈനിന്
ഏറ്റെടുക്കുന്ന ഭൂമിയ്ക്ക്
നഷ്ടപരിഹാരം
T 3710.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്യാസ്
അതോറിറ്റി ഓഫ് ഇന്ത്യ
പ്രകൃതിവാതക പൈപ്പ്
ലൈന്‍
സ്ഥാപിക്കുമ്പോള്‍ ഭൂമി
നഷ്ടപ്പെടുന്നവര്‍ക്ക്
നേരത്തെ
നിശ്ചയിച്ചിരുന്നതിനേക്കാള്‍
25 ശതമാനം അധികം
നഷ്ടപരിഹാരം
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഏറ്റെടുക്കുന്ന
ഭൂമിക്ക് ഏത് വര്‍ഷത്തെ
ന്യായവില
അടിസ്ഥാനമാക്കിയാണ്
നഷ്ടപരിഹാരം
നല്‍കുന്നത്; നിലവില്‍
നഷ്ടപരിഹാരം
ലഭിച്ചവര്‍ക്ക്
മുന്‍കാലപ്രാബല്യത്തോടെ
നിരക്ക് പുതുക്കി
നല്‍കുമോ;
(സി)
ഏറ്റെടുക്കുന്ന
സ്ഥലത്തുള്ള കാര്‍ഷിക
വിളകള്‍ക്ക്
നഷ്ടപരിഹാരം ഏത്
നിരക്കിലാണ്
നല്‍കുന്നത്
എന്നറിയിക്കാമോ?
ചെറുകിട
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതികള്‍
3711.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ചെറുകിട വ്യവസായങ്ങളെ
സംരക്ഷിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനുമായി
എന്തെല്ലാം പദ്ധതികള്‍
സ്വീകരിച്ചു
വരുന്നുണ്ടെന്നും
കൂടുതല്‍
പ്രോത്സാഹനങ്ങള്‍
നല്കുന്നതിലേക്കായി
ഇനി എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കുമെന്നും
അറിയിക്കുമോ;
വ്യവസായ
വികസനത്തിനുളള നടപടികള്‍
3712.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
പശ്ചാത്തല വികസനത്തിനും
ബഹുനില വ്യവസായ
സമുച്ചയങ്ങളുടെ
നിര്‍മ്മാണത്തിനായും
നടത്താനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം നല്‍കുമോ;
(ബി)
സൂക്ഷ്മ,
ചെറുകിട, ഇടത്തരം
സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കാനായുളള
സംരംഭക സഹായക
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
ബിസിനസ്
ഇന്‍കുബേഷന്‍
സെന്ററുകള്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്എന്ന്
വെളിപ്പെടുത്താമോ?
സൂക്ഷ്മ-ചെറുകിട-ഇടത്തരം
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
3713.
ശ്രീ.വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സൂക്ഷ്മ-ചെറുകിട-ഇടത്തരം
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
ഈ
സര്ക്കാരിന്െറകാലത്ത്
പുതുതായി എത്ര
സംരംഭങ്ങൾ
ആരംഭിക്കുകയുണ്ടായെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
സംരംഭകരുടെ
ഉല്പന്നങ്ങള്ക്ക്
ദേശീയ -അന്തര്‍ദ്ദേശീയ
തലത്തില്‍ വിപണി
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കാമോ?
പൊതുമേഖല
ശാക്തീകരണ നടപടികള്‍
3714.
ശ്രീ.സണ്ണി
ജോസഫ്
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലയെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
കൊക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്തെല്ലാം
പദ്ധതികളാണ് ഇതിനായി
ആസൂത്രണം
ചെയ്തിട്ടുളളതെന്ന്
വിശദമാക്കുമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വിപുലീകരണത്തിനും
ഉല്പാദന
വൈവിദ്ധ്യവല്‍കരണത്തിനും
എന്തെല്ലാം നടപടികളാണ്
കൊക്കൊള്ളാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കോങ്ങാട്
കിന്‍ഫ്ര പാര്‍ക്ക്
3715.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
ഒരു കിന്‍ഫ്ര പാര്‍ക്ക്
ആരംഭിയ്ക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;
(ബി)
ഇക്കാര്യത്തില്‍
വ്യവസായ വകുപ്പിലെ
ബന്ധപ്പെട്ട ഫയലിന്റെ
പുരോഗതി വിവരം
നല്‍കുമോ?
കാംകോയിലെ
ഒഴിവുകള്‍
3716.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാംകോയില്‍
ഏതെല്ലാം തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുവെന്ന്
വിശദമാക്കുമോ;
ഒഴിവുകള്‍ നിലവില്‍
വന്ന തീയതി
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രസ്തുത സ്ഥാപനത്തില്‍
ഏതെല്ലാം തസ്തികകളില്‍
എത്ര നിയമനം
നടത്തിയിട്ടുണ്ടെന്ന്
പട്ടിക തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(സി)
ഇവിടെ
താല്കാലിക
അടിസ്ഥാനത്തിലും കരാര്‍
അടിസ്ഥാനത്തിലും
എതൊക്കെ തസ്തികകളില്‍
എത്രപേര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
പട്ടിക തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തില്‍ ആശ്രിത
നിയമന വ്യവസ്ഥയില്‍
2014 ഏപ്രില്‍ ഒന്ന്
മുതല്‍ നിയമനം
നേടിയവരുടെ കണക്ക്
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ; എത്ര
ശതമാനം ഒഴിവുകളാണ്
ഇത്തരത്തില്‍
നികത്തപ്പെടുന്നതിന്
വ്യവസ്ഥയുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ഇവിടെ
2014 ഏപ്രില്‍ മുതല്‍
2017 ജൂണ്‍ 30 വരെ ഓരോ
തസ്തികകളിലും വിരമിച്ച
അഥവാ പിരിഞ്ഞുപോയ
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
സ്ഥാപനത്തില്‍ 2014
ഏപ്രില്‍ മുതല്‍ 2017
ജൂണ്‍ 30 വരെ ഓരോ
തസ്തികകളിലും പി എസ് സി
ലിസ്റ്റില്‍ നിന്നും
നിയമനം ലഭിച്ചവരുടെ
എണ്ണം തസ്തിക തിരിച്ച്
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ നിയമനം
3717.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ മുൻ
സര്‍ക്കാര്‍ കാലയളവിൽ
എത്ര ജീവനക്കാരെ
നിയമിച്ചു; അതില്‍
പി.എസ്.സി. വഴി നടത്തിയ
നിയമനങ്ങള്‍ ,
നേരിട്ടുള്ള
നിയമനം,എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നടത്തിയ നിയമനങ്ങള്‍,
ദിവസവേതന നിയമനങ്ങള്‍
എന്നിവ എത്ര വീതമെന്ന
വിശദാംശം ലഭ്യമാക്കുമോ
?
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
നേരിട്ടുള്ള
നിയമനത്തിന് കഴിഞ്ഞ
സര്‍ക്കാര്‍ പൊതുവെ
അവലംബിച്ചിരുന്ന
മാനദണ്ഡങ്ങള്‍/നിയമനടപടികള്‍
എന്തെല്ലാം;
ദിവസവേതനക്കാരെ എന്തു
മാനദണ്ഡപ്രകാരമാണ്
നിയമിച്ചത്;
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍
നേരിട്ടുള്ള നിയമനം
നടത്തിയത് ഏതെല്ലാം
തസ്തികകളിലാണ് എന്നും
ഇവരില്‍ എത്ര പേരെ
പ്രസ്തുത കാലയളവില്‍
സ്ഥിരപ്പെടുത്തി എന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ നാളിതുവരെ
വിവിധ ഇനങ്ങളിലായി എത്ര
പേര്‍ക്ക് നിയമനം
നല്കി ; ഇനം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ?
പാലക്കാട്
ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്
3718.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്ര
പൊതുമോഖലാ സ്ഥാപനമായ
ഇന്‍സ്ട്രുമെന്റേഷന്‍
ലിമിറ്റഡ്- പാലക്കാടിനെ
സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനാവശ്യമായ
നടപടികളെക്കുറിച്ചുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ലാഭത്തിലായ
വ്യവസായ സ്ഥാപനങ്ങള്‍
3719.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര വ്യവസായ
സ്ഥാപനങ്ങള്‍
ലാഭത്തിലായിയെന്ന്
വ്യക്തമാക്കുമോ;
(ബി)
അവ
ഏതെല്ലാം
സ്ഥാപനങ്ങളാണെന്ന്
വ്യക്തമാക്കുമോ ?
കേരളത്തിലെ
പാെതുമേഖലാ സ്ഥാപനങ്ങള്‍
3720.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഏതൊക്കെ;
വിശദമാക്കാമോ;
കഞ്ചിക്കോട്
കോച്ച് ഫാക്ടറി
T 3721.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
കഞ്ചിക്കോട്ട്
ആരംഭിക്കുമെന്ന് 2008ലെ
കേന്ദ്ര റെയില്‍
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച കോച്ച്
ഫാക്ടറി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പദ്ധതിയുടെ
രൂപരേഖയില്‍
എന്തെങ്കിലും മാറ്റം
വരുത്തുവാന്‍
കേന്ദ്രസര്‍ക്കാര്‍
തീരുമാനിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏത് പൊതുമേഖലാ
സ്ഥാപനത്തിന്റെ
സഹായത്തോടെയാണ് പദ്ധതി
പ്രാവര്‍ത്തികമാക്കുന്നത്;
(സി)
ഹരിയാനയിലെ
സോനിപത്തില്‍
സ്ഥാപിക്കുന്ന കോച്ച്
ഫാക്ടറി കഞ്ചിക്കോട്ട്
പ്രഖ്യാപിച്ച കോച്ച്
ഫാക്ടറിക്ക്
ഭീഷണിയാകുമെന്ന്
കരുതുന്നുണ്ടോ;
(ഡി)
പ്രധാനമന്ത്രിക്ക്
17.05.2017 ല്‍ നല്കിയ
മെമ്മോറാണ്ടത്തില്‍
കോച്ച് ഫാക്ടറി
യാഥാര്‍ത്ഥ്യമാക്കണമെന്ന്
ആവശ്യപ്പെട്ടിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
സിഡ്കോയില്‍
സ്റ്റാഫ് പാറ്റേണ്‍
3722.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ കേരള
സിഡ്കോയില്‍ 2015-ല്‍
സ്റ്റാഫ് പാറ്റേണ്‍
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റാഫ് പാറ്റേണ്‍
അംഗീകരിച്ച്
മാനേജ്മെന്റ്
സര്‍ക്കാരിലേക്ക് അയച്ച
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്റ്റാഫ് പാറ്റേണ്‍
പ്രകാരം ഇപ്പോള്‍
ഏതെല്ലാം തസ്തികയില്‍
എത്ര ഒഴിവുകള്‍ വീതം
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
ഒഴിവുള്ള തസ്തികകളിലെ
നിയമനം എപ്രകാരം
നടത്താനാണ് സിഡ്കോ
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ആമ്പല്ലൂര്‍
ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍
പാര്‍ക്ക്
3723.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആമ്പല്ലൂര്‍
ഇലക്ട്രോണിക് ഹാര്‍ഡ്
വെയര്‍ പാര്‍ക്ക്
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഇതുവരെ
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
ഇനി
പൂര്‍ത്തീകരിക്കേണ്ടതായിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
എത്ര
ഏക്കര്‍ സ്ഥലമാണ്
ഇതിനായി ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്
സ്ഥലം വാങ്ങുന്നതിനായി
തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഈ തുക എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങള്‍
3724.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
സര്‍ക്കാറിന്റെ കാലത്ത്
സംസ്ഥാനത്തെ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണ്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാസ്ഥാപനങ്ങള്‍
3725.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ച് വരുന്ന
പൊതുമേഖലാസ്ഥാപനങ്ങൾ
ഏതെല്ലാമാണ്; അവയുടെ
സഞ്ചിതനഷ്ടം എത്ര
രൂപയാണ്;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിച്ച് വരുന്ന
പൊതുമേഖല സ്ഥാപനങ്ങളെ
ലാഭത്തിലാക്കാന്‍
സ്വീകരിച്ചിട്ടുളള
നടപടികളുടെ
അടിസ്ഥാനത്തില്‍
ഉണ്ടായിട്ടുളള പുരോഗതി
എന്താണെന്ന്
വ്യക്തമാക്കുമോ?
കെല്‍ട്രോണിലെ
പി എസ് സി വഴിയുള്ള നിയമനം
3726.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അംഗീകൃത സ്ഥാപനമായ
കെല്‍ട്രോണില്‍ പി എസ്
സി വഴിയുള്ള
നിയമനത്തിനായി
അംഗീകരിച്ച ജൂനിയര്‍
അസിസ്റ്റന്റ്
/കാഷ്യര്‍
/അസിസ്റ്റന്റ് ഗ്രേഡ്
2/ക്ലാര്‍ക് ഗ്രേഡ്
1/ടൈം കീപ്പര്‍ ഗ്രേഡ്
2/സീനിയര്‍
അസിസ്റ്റന്റ്
/അസിസ്റ്റന്റ്
/ജൂനിയര്‍ ക്ലാര്‍ക്
തസ്തികകള്‍ എത്രയാണ് ;
(ബി)
ഇപ്പോള്‍
ഈ തസ്തികകളില്‍ എത്ര
പേര് സ്ഥിര
നിയമനത്തില്‍ ജോലി
ചെയ്തു വരുന്നു;
(സി)
നിലവില്‍
അംഗീകരിച്ച സ്റ്റാഫ്
പാറ്റേണ്‍
വ്യക്തമാക്കാമോ;
കെല്‍ട്രോണ്‍
വേതന പരിഷ്കരണം
3727.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
31/07/2017
ന് ചീഫ് സെക്രട്ടറിയുടെ
അദ്ധ്യക്ഷതയില്‍
പബ്ലിക് സെക്ടര്‍
അണ്ടര്‍ടേക്കിംഗ്
ബോര്‍ഡ്,
കെല്‍ട്രോണ്‍ വേജ്
റിവിഷന്‍ സംബന്ധിച്ച്
മീറ്റിംഗ്
കൂടിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
01/04/2012
മുതല്‍ നിലവില്‍
വരേണ്ടിയിരുന്ന
പരിഷ്ക്കരണം കഴിഞ്ഞ
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിരുന്നോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഇക്കാര്യത്തില്‍
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ; വേജ്
റിവിഷനുളള 5 വര്‍ഷ
കാലാവധി പൂര്‍ത്തിയായ
സാഹചര്യത്തില്‍
ഇടക്കാലാശ്വാസം 2100
രൂപയില്‍ നിന്ന്
വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
കെല്‍ട്രോണ്‍
സ്ഥാപനങ്ങളില്‍ രണ്ട്
തരം ഡി.എ. സമ്പ്രദായം
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ
കാരണമെന്താണെന്ന്
വിശദീകരിക്കുമോ; ഡി.എ.
ഏകീകരിക്കുന്നതിനും,
വേജ് റിവിഷന്‍
നടപ്പിലാക്കുന്നതിനും
എന്തെങ്കിലും
തടസങ്ങളുണ്ടോ;
വിശദമാക്കുമോ;
(ഇ)
വേജ്
റിവിഷനും, ഡി.എ.
ഏകീകരണവും
അടിയന്തിരമായി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയം പ്രോഡക്ട്സ്
ലിമിറ്റഡിലെ ഒഴിവുകള്‍
3728.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം പ്രോഡക്ട്സ്
ലിമിറ്റഡില്‍ ഏതെല്ലാം
തസ്തികകളില്‍ ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കുമോ; പ്രസ്തുത
ഒഴിവുകള്‍ നിലവില്‍
വന്ന തീയതി
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഏതെല്ലാം തസ്തികകളില്‍
എത്ര നിയമനം
നടത്തിയിട്ടുണ്ട്;പട്ടിക
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(സി)
താല്കാലിക/കരാര്‍
അടിസ്ഥാനത്തില്‍ ഏതൊക്ക
തസ്തികകളില്‍ എത്രപേര്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
പട്ടിക തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ആശ്രിത
നിയമന വ്യവസ്ഥയില്‍
2014 ഏപ്രില്‍ ഒന്ന്
മുതല്‍ നിയമനം
നേടിയവരുടെ കണക്ക്
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ; എത്ര
ശതമാനം ഒഴിവുകളാണ്
ഇത്തരത്തില്‍
നികത്തപ്പെടുന്നതിന്
വ്യവസ്ഥയുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
2014
ഏപ്രില്‍ മുതല്‍ 2017
ജൂണ്‍ 30 വരെ ഓരോ
തസ്തികകളിലും വിരമിച്ച
/പിരിഞ്ഞുപോയ
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(എഫ്)
2014
ഏപ്രില്‍ മുതല്‍ 2017
ജൂണ്‍ 30 വരെ ഓരോ
തസ്തികകളിലും പി.എസ്.സി
ലിസ്റ്റില്‍ നിന്നും
നിയമനം ലഭിച്ചവരുടെ
എണ്ണം തസ്തിക തിരിച്ച്
വ്യക്തമാക്കുമോ?
കോട്ടയ്ക്കല്‍
കേന്ദ്രമാക്കി
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
രൂപീകരണം
3729.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
കേന്ദ്രമാക്കി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ്
രൂപീകരിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇവിടുത്തെ
വ്യവസായ വികസനവുമായി
ബന്ധപ്പെട്ട് ജില്ലാ
വ്യവസായ കേന്ദ്രം
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കോട്ടയ്ക്കല്‍
നഗരസഭ ചെയര്മാന്
എന്തെങ്കിലും
പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
വ്യവസായ
വികസനത്തിനുവേണ്ടി
സമഗ്രമായ പദ്ധതി
തയ്യാറാക്കുവാന്‍
വകുപ്പിന് നിര്‍ദ്ദേശം
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കമ്പനിപ്പറമ്പിൽ
വികസന പ്രവര്‍ത്തനങ്ങള്‍
3730.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍
വ്യവസായവകുപ്പിന്
കീഴിലുള്ള
കമ്പനിപ്പറമ്പ് എന്ന
സ്ഥലത്തിന്റെ വിസ്തൃതി
വ്യക്തമാക്കാമോ;
പ്രസ്തുത സ്ഥലത്ത്
പുതുതായി കൈയേറ്റം
നടന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭൂമി മറ്റു വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഉപയോഗിക്കാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കെല്‍ട്രോണിന്റെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
പദ്ധതികള്‍
3731.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണിന്റെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിലേക്ക്
എന്തെങ്കിലും
പദ്ധതികള്‍ സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(സി)
കൂടുതല്‍
മേഖലകളിലേക്ക്
കെല്‍ട്രോണിന്റെ തനത്
പ്രവര്‍ത്തനം
വ്യാപിപ്പിച്ചുകൊണ്ട്
സ്ഥാപനത്തിന്റെ
വളര്‍ച്ച
കൈവരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
വ്യവസായവകുപ്പിലെയും
പൊതുമേഖല സ്ഥാപനങ്ങളിലെയും
ജീവനക്കാരുടെ എണ്ണം
3732.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
വ്യവസായവകുപ്പിന്റെ
കീഴിലും പൊതുമേഖല
സ്ഥാപനങ്ങളിലും ജോലി
ചെയ്തിരുന്ന
ജീവനക്കാരുടെ എണ്ണം
എത്രയായിരുന്നു എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ജീവനക്കാരുടെ എണ്ണം
കൂടിയിട്ടുണ്ടെങ്കില്‍
അതിന് കാരണം പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
തുടങ്ങിയതാണോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
എങ്കില്‍
പുതുതായി തുടങ്ങിയ
വ്യവസായ സംരംഭങ്ങള്‍
ഏതൊക്കെയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
ജീവനക്കാരുടെ എണ്ണം
കുറഞ്ഞിട്ടുണ്ടെങ്കില്‍
എത്ര കുറവാണ്
ഉണ്ടായിട്ടുള്ളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;ജീവനക്കാര്‍
കുറഞ്ഞിട്ടുണ്ടെങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കുമോ?
അന്യസംസ്ഥാനങ്ങളില്‍
നിന്നുള്ള മണല്‍ വിതരണം
3733.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും മണല്‍ കൊണ്ട്
വന്ന് ഡീലര്‍മാര്‍ വഴി
കേരളത്തില്‍ വിതരണം
ചെയ്യുന്നത്തിനായി
സിഡ്കോ ആവിഷ്കരിച്ച
പദ്ധതിയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം
എറണാകുളം കുന്നത്ത്നാട്
താലൂക്കിലെ മണല്‍
വിതരണത്തിനുള്ള
ഡീലര്‍ഷിപ്പ് നല്കിയ
സജീദ് പി.എ ,രണ്ട്
വര്‍ഷമായിട്ടും സിഡ്കോ
മണല്‍
ലഭ്യമാക്കാത്തതിനാല്‍
അഡ്വാന്‍സ് തുകയായി
18.04.2014 ല്‍ നല്കിയ
പത്തു ലക്ഷം രൂപ പലിശ
സഹിതം (ബാങ്ക്
നിരക്കിലുള്ള) തിരിച്ചു
നല്‍കണമെന്നാവശ്യപ്പെട്ട്
10.04.2016, 29.10.2016
എന്നീ തീയതികളില്‍
നല്കിയ നിവേദനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ടിയാന്
അഡ്വാന്‍സായി നല്കിയ
പത്തു ലക്ഷം രൂപ
തിരിച്ചു നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
പുതുസംരംഭകര്‍ക്കായി
പദ്ധതികള്‍
3734.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പുതുസംരംഭകര്‍ക്കായി
വ്യവസായ വകുപ്പ് മുഖേന
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
കൂടുതല്‍
പുതുസംരംഭകരെ
കണ്ടെത്തുന്നതിനും
അവര്‍ക്ക്
വിദഗ്ധപരിശീലനം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ;എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
യുവസംരംഭകര്‍ക്കായുള്ള
സ്റ്റാര്‍ട്ട്-അപ് പദ്ധതി
3735.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവസംരംഭകര്‍ക്കായി
സംസ്ഥാനത്ത് ആരംഭിച്ച
സ്റ്റാര്‍ട്ട്-അപ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
യുവസംരംഭകരെ
പ്രോത്സാഹിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ഭെൽ (BHEL)
പുനരുജ്ജീവിപ്പിക്കുന്നതിന്
നടപടി
3736.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വികസനത്തിന് ഏറെ
പ്രതീക്ഷ നല്കി
ആരംഭിച്ച കാസര്‍ഗോഡ്
BHEL ഇലക്ട്രിക്കല്‍
മെഷീന്‍സ് ലിമിറ്റഡ്,
സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുക്കണമെന്ന്
കേന്ദ്ര സ്രക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പൊതുമേഖലാ
സ്ഥാപനമായിരുന്ന കെൽ
ഏറ്റെടുത്ത്, BHEL
ഇലക്ട്രിക്കല്‍
മെഷീന്‍സ് ലിമിറ്റഡ്
എന്ന സംയുക്ത
സംരംഭമായതോടെ
വികസനത്തിന്റെ പുതുയുഗം
പ്രതീക്ഷിച്ച
സ്ഥാനത്ത്, BHEL
ഇ.എം.എല്‍.
നഷ്ടത്തിലാണെന്ന്
പറയുന്നതിന്റെ കാരണം
വിശദമാക്കുമോ;
(സി)
ഈ
സ്ഥാപനം
പുനരുജ്ജീവിപ്പിക്കുന്നതിനും
ലാഭകരമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ?
ചട്ടവിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന
ക്വാറികള്‍
3737.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ക്വാറികളില്‍
ഭൂരിപക്ഷവും
ചട്ടവിരുദ്ധമായി
പ്രവര്‍ത്തിക്കുന്നവയാണെന്ന്
സി.എ.ജി.
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ക്വാറികള്‍
ഖനനശേഷം പൂര്‍വ്വ
സ്ഥിതിയിലാക്കണമെന്ന
വ്യവസ്ഥ
നടപ്പാക്കുന്നില്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തു നടപടി
സ്വീകരിച്ചു;
(സി)
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്ന
ക്വാറികള്‍ക്കുളള
അനുമതി അടിയന്തരമായി
റദ്ദു ചെയ്യാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
കൈത്തറിമേഖലയ്ക്ക്
പ്രോത്സാഹനം
3738.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൈത്തറി
മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനും
തൊഴിലാളികള്‍ക്ക് വേതന
വര്‍ദ്ധന
ലഭിക്കുന്നതിനും
കൈത്തറി
ഉത്പന്നങ്ങള്‍ക്ക്
വിപണി
കണ്ടെത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ?
ആലപ്പുഴ
ജില്ലയില്‍ പി.എം.ഇ.ജി.പി.
പദ്ധതിപ്രകാരം സബ്സിഡി
3739.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍
പി.എം.ഇ.ജി.പി.
പദ്ധതിപ്രകാരം എത്ര
രൂപയുടെ സബ്സിഡിയാണ്
വിതരണം ചെയ്യാനുള്ളത്;
(ബി)
ഈ
സബ്സിഡിത്തുക വിതരണം
ചെയ്യുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
എന്താണ്;
ഉദ്യോഗസ്ഥതലത്തില്‍
എന്തെങ്കിലും വീഴ്ച
സംഭവിച്ചിട്ടുള്ളതായി
കരുതുന്നുണ്ടോ;
(സി)
പ്രസ്തുത
സബ്സിഡിത്തുക
അടിയന്തരമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പള്ളിച്ചല്‍
പഞ്ചായത്തില്‍
ഖാദിഗ്രാമവ്യവസായ വകുപ്പിന്റെ
ഭൂമി
3740.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
പള്ളിച്ചല്‍
പഞ്ചായത്തില്‍
റീസര്‍വ്വേ നമ്പര്‍
151/2 (പഴയ സര്‍വ്വേ
നമ്പര്‍ 191/312, 313,
ബ്ളോക്ക് നമ്പര്‍
പട്ടയം നമ്പര്‍
1204-17.20 ആര്)- ന്റെ
ഉടമസ്ഥാവകാശം ഖാദി
ഗ്രാമവ്യവസായ
വകുപ്പിനാണോ; പ്രസ്തുത
ഭൂമിയില്‍ ഏതെങ്കിലും
തരത്തിലുള്ള
കൈയ്യേറ്റങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
കൈയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കളിസ്ഥലങ്ങളുടെ വികസനത്തിന്
ധനസഹായം
3741.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളിലും മറ്റ്
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
കളിസ്ഥലങ്ങളുടെ
വികസനത്തിനും കായിക
പരിശീലന ഉപകരണങ്ങള്‍
വാങ്ങുന്നതിനും ധനസഹായം
അനുവദിക്കുന്ന
ഏതെങ്കിലും പദ്ധതികള്‍
കായികവകുപ്പ്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഒരു
അദ്ധ്യയനവര്‍ഷത്തില്‍
എത്ര രൂപ വരെ ധനസഹായം
അനുവദിക്കുന്നുണ്ടെന്ന്
അറിയിക്കുമോ?
പി.
യു. ചിത്രയ്ക്ക് ലോക അത്
ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍
അവസരം നിഷേധിച്ച സംഭവം
3742.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
അഭിമാനമായ
പി.യു.ചിത്രയ്ക്ക്
ലണ്ടനില്‍ നടക്കുന്ന
ലോക അത് ലറ്റിക്
ചാമ്പ്യന്‍ഷിപ്പില്‍
പങ്കെടുക്കാന്‍ അവസരം
നിഷേധിച്ച
സാഹചര്യത്തില്‍ വൈല്‍ഡ്
കാര്‍ഡ് എന്‍ട്രി
നല്‍കണമെന്ന്
ആവശ്യപ്പെട്ടിരുന്നോ;
(ബി)
1500
മീറ്റര്‍ ഓട്ടത്തില്‍
ഏഷ്യന്‍ ചാമ്പ്യനായ
പി.യു.ചിത്രയെ
സെലക്ഷന് കമ്മിറ്റി
ഒഴിവാക്കിയതിലുള്ള
അതൃപ്തി അത് ലറ്റിക്
ഫെഡറേഷന് ഓഫ് ഇന്ത്യയെ
അറിയിച്ചിട്ടുണ്ടോ;
ലോക
അത് ലറ്റിക് മീറ്റിന്
കേരളതാരങ്ങളുടെ സാന്നിദ്ധ്യം
3743.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
നിന്നുള്ള കായിക
താരങ്ങള്‍ ലോക അത്
ലറ്റിക് മീറ്റിനുള്ള
ഇന്ത്യൻ ടീമിൽ ടീമില്‍
ഉള്‍പ്പെടുന്നു എന്ന്
ഉറപ്പു വരുത്തുന്നതിന്
സർക്കാർ നടപടി
സ്വീകരിച്ചിരുന്നുവോ;
വിശദാംശം ലഭ്യമാക്കുമോ?
പറളി
സ്റ്റേഡിയം
3744.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18ലെ
ബഡ്ജറ്റിൽ
പ്രഖ്യാപിച്ചിട്ടുളള
പറളി സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുളള
നടപടികളുടെ പുരോഗതി
അറിയിക്കുമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
തന്നെ പണി
പൂര്‍ത്തീകരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
ദേശീയ
സ്ക്കൂള് കായികമേളയിലെ
ജേതാക്കള്‍ക്കുളള പാരിതോഷികം
3745.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
സ്ക്കൂള്
കായികമേളയില്‍
സ്വര്‍ണ്ണം, വെളളി,
വെങ്കല മെഡലുകള്‍
നേടുന്ന സംസ്ഥാന
ജേതാക്കള്‍ക്ക്
കായികവകുപ്പ്
പാരിതോഷികം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
തുകയാണ്
പ്രഖ്യാപിച്ചിരുന്നത്;
(ബി)
മുന്‍
വര്‍ഷങ്ങളില്‍ നടന്ന
ദേശീയ സ്ക്കൂള് കായിക
മത്സരങ്ങളിലെ
വിജയികള്‍ക്ക്
പ്രഖ്യാപിച്ച തുക
പൂര്‍ണ്ണമായും
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കുടിശ്ശിക
അടിയന്തിരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്മൈല്‍
പദ്ധതി
3746.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
കായികരംഗത്ത്
സ്മൈല്‍(SMILE) എന്ന
പേരില്‍ പദ്ധതി
നടപ്പിലാക്കിയിരുന്നോ;
(ബി)
പ്രസ്തുത
പദ്ധതി എത്രമാത്രം
പ്രാവര്‍ത്തികമായിരുന്നു
എന്ന് അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പദ്ധതി
ഇപ്പോഴും നിലവിലുണ്ടോ
എന്ന് അറിയിക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ ചേലാട് സ്പോര്‍ട്സ്
കോംപ്ലക്സ്
3747.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ ചേലാട്
സ്പോര്‍ട്സ്
കോംപ്ലക്സിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം നിലച്ചു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്പോര്‍ട്സ്
കോംപ്ലക്സിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
തടസ്സപ്പെട്ടിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
തടസ്സങ്ങള്‍
ഒഴിവാക്കി പ്രസ്തുത
കോംപ്ലക്സ് നിര്‍മ്മാണം
ആരംഭിക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
കോംപ്ലക്സ് നിര്‍മ്മാണം
ഉടന്‍
പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ മാതിരപ്പിളളി
വി.എച്ച്.എസ് സ്കൂളില്‍
സ്പോര്‍ട്സ് ഹോസ്റ്റല്‍
3748.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ,
സംസ്ഥാന കായിക
മേളകളില്‍ മികച്ച
പ്രകടനം കാഴ്ച
വയ്ക്കുന്ന സര്‍ക്കാര്‍
വിദ്യാലയമായ കോതമംഗലം
മാതിരപ്പിളളി വി.
എച്ച്. എസ്. സ്കൂളില്‍
സ്പോര്‍ട്സ് ഹോസ്റ്റല്‍
തുടങ്ങുന്നതിന് വേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി)
ഇല്ലായെങ്കില്‍
പ്രസ്തുത സ്കൂളില്‍
സ്പോര്‍ട്സ് ഹോസ്റ്റല്‍
ആരംഭിക്കുന്നതിനു വേണ്ട
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ കായികമേഖലയിലെ
പുതിയ പദ്ധതികള്‍
3749.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍,
കായികമേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പിലാക്കിവരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇതിനായി പുതിയ
പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
കൊല്ലത്തെ
ആസ്ട്രോ ടര്‍ഫ് ഹോക്കി
സ്റ്റേഡിയം
3750.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലത്തെ
ആസ്ട്രോ ടര്‍ഫ് ഹോക്കി
സ്റ്റേഡിയത്തിന്റെ
പരിപാലന ചുമതല
ആര്‍ക്കാണ്; സ്റ്റേഡിയം
നിര്‍മ്മാണത്തിന്
ചെലവായ തുക എത്രയാണ്;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
പ്രസ്തുത
സ്റ്റേഡിയത്തിന്റെ
പരിപാലനത്തിന് ആവശ്യമായ
വെളളം ലഭ്യമാകാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രശ്നം
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
ക്വാട്ട നിയമനം
3751.
ശ്രീ.രാജു
എബ്രഹാം
,,
പി. ഉണ്ണി
,,
പുരുഷന് കടലുണ്ടി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തിനുവേണ്ടി
അഭിമാനകരമായ
നേട്ടങ്ങള്‍ കൈവരിച്ച
കായികതാരങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും
അവരെ
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സ്പോര്‍ട്സ്
ക്വാട്ടയില്‍ നിയമനം
നടത്തുന്നതിലുണ്ടായ
അനാസ്ഥമൂലം 2009ന് ശേഷം
ദേശീയ-അന്തര്‍ദേശീയ
മേഖലയില്‍ വിജയികളായ
കായികതാരങ്ങളുടെ നിയമനം
ഇതുവരെ
നടന്നിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2015
ഡിസംബറില്‍ സീനിയര്‍
നാഷണല്‍-ഇന്റര്‍നാഷണല്‍
താരങ്ങളുടെ സ്പോര്‍ട്സ്
ക്വാട്ട നിയമനത്തിനായി
അപേക്ഷ ക്ഷണിച്ചിട്ട്
നിയമനം വൈകുന്നതുമൂലം
കായിക താരങ്ങള്‍
വകുപ്പ് മന്ത്രിക്ക്
നല്കിയ
അപേക്ഷയിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
സ്പോര്‍ട്സ്
ക്വാട്ട നിയമനം
അടിയന്തിരമായി
നടത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
കുട്ടികളിലെ
കായികക്ഷമത വളര്‍ത്താനുതകുന്ന
തരത്തിലുള്ള നയപരിപാടികള്‍
3752.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടികളിലെ
കായികക്ഷമത കുറഞ്ഞു
വരുന്ന സാഹചര്യത്തില്‍,
എല്‍.പി., യു.പി.
ക്ലാസ്സുകളില്‍ നിന്ന്
കായികക്ഷമതയുള്ള
കുട്ടികളെ കണ്ടെത്തി
അവര്‍ക്ക് ആവശ്യമായ
പരിശീലനം നല്കി
രാജ്യാന്തര
മത്സരങ്ങളില്‍
പങ്കെടുക്കാൻ വിധം
ദീര്‍ഘവീക്ഷണത്തോടെയുള്ള
നയ പരിപാടികള്‍ കായിക
വകുപ്പിന്റെ
പരിഗണനയില്‍ ഉണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കായികരംഗത്തെ
വികസനത്തിന് നടപടി
3753.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കായികരംഗത്തെ
വികസനത്തിനായി ജില്ലാ
ആസ്ഥാനങ്ങളിലും
പഞ്ചായത്തുകളിലും
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
ആസ്ഥാനങ്ങളിലും
പഞ്ചായത്തുകളിലും
നടക്കുന്ന സ്റ്റേഡിയം
നിര്‍മ്മാണ
പ്രവൃത്തികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പാെതുകളിക്കളം
ഇല്ലാത്ത പഞ്ചായത്തുകളും
മുനിസിപ്പാലിറ്റികളും
3754.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
മുനിസിപ്പാലിറ്റികളിലും
ചുരുങ്ങിയത് ഒരു
പൊതുകളിക്കളം എങ്കിലും
ഉണ്ടാക്കുക എന്നത്
സര്‍ക്കാരിന്റെ നയമാണോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
പാെതുകളിക്കളം ഇല്ലാത്ത
പഞ്ചായത്തുകളുടെയും
മുനിസിപ്പാലിറ്റികളുടെയും
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
മലപ്പുറം
ജില്ലയില്‍
പാെതുകളിക്കളം ഇല്ലാത്ത
പഞ്ചായത്തുകളും
മുനിസിപ്പാലിറ്റികളും
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ഡി)
പാെതുകളിക്കളം
നിലവിലില്ലാത്ത
സ്ഥലങ്ങളില്‍
അതുണ്ടാക്കുന്നതിന്
സ്വീകരിച്ചതോ
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതോ ആയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കായികതാരങ്ങളുടെ
സെലക്ഷന് മാനദണ്ഡങ്ങള്‍
3755.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികതാരങ്ങള്‍ക്ക്
ജില്ലകളെയും
സംസ്ഥാനത്തെയും
പ്രതിനിധീകരിച്ച് വിവിധ
മത്സരങ്ങളില്‍
പങ്കെടുക്കുന്നതിന്
സെലക്ഷന് ലഭിക്കാന്‍
നിലവിലുളള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
സെലക്ഷന്
സമിതികളിലെ അംഗങ്ങളുടെ
താല്പര്യക്കുറവ് കാരണം
കായികതാരങ്ങള്‍
സെലക്ഷനില്‍
അവഗണിക്കപ്പെടുന്നതായ
വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍,
ഇത്തരം സംഭവങ്ങള്‍
സംസ്ഥാന തലത്തില്‍
ഉണ്ടാവാതിരിക്കാന്‍
സ്വീകരിച്ചു വരുന്ന
മുന്‍കരുതലുകള്‍
വിശദമാക്കാമോ?
സ്പോര്‍ട്സിലൂടെ
ആരോഗ്യം
3756.
ശ്രീ.എസ്.രാജേന്ദ്രന്
,,
എം. സ്വരാജ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാവര്ക്കും
സ്പോര്‍ട്സിലൂടെ
ആരോഗ്യം എന്ന ലക്ഷ്യം
കെെവരിയ്ക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
ഏതെല്ലാം
വകുപ്പുകളുടെ
പ്രവര്‍ത്തനം
ഏകോപിപ്പിച്ചുകൊണ്ടാണ്
ഈ പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
വിജയകരമായ
നടത്തിപ്പിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
പൊതുജനങ്ങളുടെയും
പങ്കാളിത്തം ഉറപ്പു
വരുത്താന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
സ്റ്റേഡിയങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
3757.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്റ്റേഡിയങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
സ്റ്റേഡിയങ്ങള്‍
നല്ലരീതിയില്‍
സംരക്ഷിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കായികവികസനത്തിന്
സ്പോര്‍ട്ട്സ് കിറ്റ്
3758.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള സ്റ്റേറ്റ്
സ്പോര്‍ട്സ്
കൗണ്‍സിലിനു കീഴിലുളള
സ്കൂളുകള്‍ക്കും
കായികവികസനവുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ക്കും
മാത്രമേ കായിക
ഉപകരണങ്ങള്‍
ഉള്‍പ്പെട്ട
സ്പോര്‍ട്ട്സ് കിറ്റ്
ലഭിക്കുന്നുളളൂവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഇതര
പൊതുവിദ്യാലയങ്ങളില്‍
കായികരംഗത്തെ
അഭിവൃദ്ധിപ്പെടുത്തുന്നതിനും
വിദ്യാര്‍ത്ഥികളില്‍
കായിക അഭിരുചി
വര്‍ദ്ധിപ്പിക്കുന്നതിനുമുളള
കായികവകുപ്പിന്റെ
പ്രവര്‍ത്തനം
എന്തൊക്കെയാണ്; ഇത്തരം
സ്കൂളുകളില്‍ ഈ വകുപ്പ്
കായികവികസനത്തിന്
മതിയായ പരിഗണന
നല്‍കുന്നില്ലെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി
പൊതുവിദ്യാലയങ്ങളില്‍
കായികവകുപ്പിന്
നടപ്പിലാക്കാന്‍
കഴിയുന്ന എന്തെങ്കിലും
പദ്ധതിയുടെ നിര്‍ദ്ദേശം
വിദ്യാഭ്യാസവകുപ്പിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തില്
കായികരംഗത്തെക്കൂടി
അഭിവൃദ്ധിപ്പെടുത്തുന്ന
പദ്ധതികള്‍,
വിദ്യാഭ്യാസ
വകുപ്പുമായി സഹകരിച്ച്,
ഉള്ക്കൊളളിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കരയിലെ
സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം
3759.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊഴിയൂര്‍,
നെയ്യാറ്റിന്‍കര നഗരസഭ
എന്നീ സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണത്തിനുള്ള
ഡി.പി.ആര്.
തയ്യാറാക്കുന്നതിന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത ഡി.പി.ആര്.
തയ്യാറാക്കി
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
പൊഴിയൂര്‍
സ്റ്റേഡിയം,
നെയ്യാറ്റിന്‍കര നഗരസഭ
സ്റ്റേഡിയം എന്നിവയുടെ
ഡി.പി.ആര്.
ലഭിച്ചിട്ടില്ലെങ്കില്‍
ആയത് അടിയന്തരമായി
ലഭ്യമാക്കാനുള്ള നടപടി
സ്വീകരിയ്ക്കുമോ?
യുവജന
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍
3760.
ശ്രീ.കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലഹരി
ഉപയോഗത്തിനെതിരെയും
സൈബര്‍
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും യുവജന
കമ്മീഷന് എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം
പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
യുവജന
കമ്മീഷന്റെ ഇതിനായുള്ള
ബോധവല്‍ക്കരണ
പരിപാടികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
നാഷണല്‍
അഡ്വഞ്ചര്‍ അക്കാഡമിയിലെ
ക്രമക്കേടുകള്‍
3761.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
നാഷണല്‍ അഡ്വഞ്ചര്‍
അക്കാഡമിയില്‍ വ്യാപക
ക്രമക്കേടുകള്‍
നടക്കുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
ഇതിനെതിരെ എന്തു
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
യുവജനക്ഷേമ
ബോര്‍ഡ് മുഖേനയുള്ള പദ്ധതികള്‍
3762.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡ് എല്ലാ ഗ്രാമ
പഞ്ചായത്തുകളിലുമായോ
നിയോജകമണ്ഡല
അടിസ്ഥാനത്തിലോ
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്; ഇതിന്റെ
മാനദണ്ഡങ്ങളും മറ്റ്
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; ഈ
വര്‍ഷം ഇവിടെ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന മറ്റ്
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ?
കേരളോത്സവത്തില്‍
ഭിന്നശേഷിക്കാര്‍ക്കായി
പ്രത്യേക പങ്കാളിത്തം
3763.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളോത്സവത്തില്‍
ഭിന്നശേഷിക്കാര്‍ക്കായി
പ്രത്യേക പങ്കാളിത്തം
നല്‍കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭിന്നശേഷിക്കാരുടെ
വിവിധ സംഘടനകളുടെ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാരും യുവജനക്ഷേമ
ബോര്‍ഡും
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
കലാ-കായിക
രംഗങ്ങളില്‍ മികവ്
പുലര്‍ത്തുന്ന
ഭിന്നശേഷിക്കാരെക്കൂടി
കേരളോത്സവത്തില്‍
പങ്കെടുപ്പിക്കുവാന്‍
അനുകൂല നടപടികള്‍
സ്വീകരിക്കുമോ?
യുവജനങ്ങള്‍ക്കായി
മത്സരപരീക്ഷാ പരിശീലനം
3764.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
യുവജനങ്ങള്‍ക്കായി
ജില്ലകള്‍തോറും വിവിധ
മത്സര
പരീക്ഷകള്‍ക്കുള്ള
പരിശീലന പരിപാടികള്‍
സംഘടിപ്പിക്കുന്ന
പദ്ധതികള്‍
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?