ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതിയില്‍
സഹകരണ ആശുപത്രികളെയും
ഉള്‍പ്പെടുത്തുന്ന നടപടി
3621.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലുളളവര്‍ക്കും,
പെന്‍ഷന്‍കാര്‍ക്കും
ഏര്‍പ്പെടുത്തുന്ന
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ സഹകരണ
ആശുപത്രികളെയും
ഉള്‍പ്പെടുത്തണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇൗ
നിവേദനത്തിന്
തുടര്‍നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ജി.എസ്.ടി
പ്രകാരം വിലകുറയുന്ന
സാധനങ്ങള്‍
3622.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
പ്രകാരം വില കുറയുന്ന
സാധനങ്ങളുടെ പട്ടികയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പട്ടിക
പ്രകാരം വില കുറയും
എന്ന് പ്രതീക്ഷിച്ച പല
സാധനങ്ങളുടെയും വില
കുറയാത്തത്
ശ്രദ്ധയില്യില്പ്പെട്ടിട്ടുണ്ടോ;എങ്കിൽ
ഇത് നിയന്ത്രിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ
യുടെ ആധുനികവല്‍ക്കരണം
3623.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.എഫ്.ഇ-യില്‍
പ്രൊഫഷണല്‍ ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ,
എങ്കിൽ വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍
സമ്പൂര്‍ണ്ണ
കോര്‍ബാങ്കിംഗ്
സിസ്റ്റം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കെ.എസ്.എഫ്.ഇ
യുടെ
ആധുനികവല്‍ക്കരണത്തിന്
ഈ സംവിധാനങ്ങള്‍ എത്ര
മാത്രം
പ്രയോജനപ്പെട്ടിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി വഴിയുള്ള
നിക്ഷേപം മുഖേന അടിസ്ഥാന
സൗകര്യ വികസനം
3624.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടി എന്നു
മുതല്‍ ആരംഭിക്കാനാണ്
തീരുമാനമെടുത്തിരുന്നത്
ഏന്ന് അറിയിക്കുമോ;
(ബി)
ഈ
ചിട്ടി വഴിയുള്ള
നിക്ഷേപം കിഫ്ബി
മുഖേനയുള്ള അടിസ്ഥാന
സൗകര്യത്തിന്
ഉപയോഗിക്കുന്നതിന്
ലക്ഷ്യമിട്ടിരുന്നോ;
എങ്കില്‍ ഇത് ഇനിയും
ആരംഭിക്കാത്തത് കിഫ്ബി
മുഖേനയുള്ള വികസന
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതില്‍
നിന്നും പ്രതീക്ഷിച്ച
നിക്ഷേപത്തിലെ കുറവ്
ഏത് രീതിയിലാണ്
നികത്താന്‍
കഴിഞ്ഞിട്ടുള്ളത് ?
ജി.എസ്.റ്റി.വന്നശേഷമുള്ള
നികുതിയിനത്തിലെ വര്‍ദ്ധനവ്
3625.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ജി.എസ്.റ്റി. നിലവില്‍
വന്ന സാഹചര്യത്തില്‍
നികുതിയിനത്തില്‍ വരും
വര്‍ഷങ്ങളില്‍ എത്ര തുക
അധികം ലഭിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
എം.എല്‍.എ.യുടെ
സ്പെഷ്യല്‍
ഡെവലപ്പ്മെന്റ്ഫണ്ട്
3626.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ
സ്പെഷ്യല്‍
ഡെവലപ്പ്മെന്റ്
ഫണ്ടില്‍ നിന്നും
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക് വീല്‍
ചെയര്‍, ട്രോളി എന്നിവ
വാങ്ങുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സം ഉണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
തടസ്സമില്ലെങ്കില്‍,
രോഗികള്‍ക്കായി മാത്രം
ഉപയോഗിക്കുന്ന
വീല്‍ചെയര്‍, ട്രോളി
എന്നിവ സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്,
ഹിന്ദുസ്ഥാന്‍ ലൈഫ്
കെയര്‍ എന്നീ
സ്ഥാപനങ്ങളില്‍ നിന്ന്
പ്രസ്തുത
ഫണ്ടുപയോഗിച്ച്
ടെന്‍ഡര്‍ നടപടി
ഇല്ലാതെ നേരിട്ട്
വാങ്ങുന്നതിന് തടസ്സം
ഉണ്ടോ; വിശദമാക്കാമോ?
കേരള
ബാങ്ക്
3627.
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുന്നതിനുള്ള
സാധ്യതകള്‍ പഠിച്ച
വിദഗ്ദ്ധ സമിതിയുടെ
റിപ്പോര്‍ട്ട് എന്നാണ്
സര്‍ക്കാരിന് ലഭിച്ചത്;
(ബി)
വിദഗ്ദ്ധ
സമിതിയുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ കേരള
ബാങ്ക് എന്ന പ്രഖ്യാപിത
ലക്ഷ്യത്തില്‍ നിന്ന്
പിന്തിരിയാന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കാലവിളംബം
കൂടാതെ കേരള ബാങ്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഉദുമ
നിയോജക മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
3628.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉദുമ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികൾക്ക്
കിഫ്ബിയില്‍ തുക
അനുവദിച്ചിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വിശദമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടെന്നും
, ഈ പ്രവൃത്തികളുടെ
ടെന്‍ണ്ടര്‍ നടപടികള്‍
നടപ്പിലാക്കുന്നത് ഏത്
ഏജന്‍സി മുഖേന
യാണെന്നും ഇനം
തിരിച്ചും വകുപ്പ്
തിരിച്ചും
വിശദമാക്കുമോ?
തനതു
വരുമാന വളര്‍ച്ചയ്ക്ക്
കര്‍മ്മപദ്ധതികള്‍
3629.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തനതു വരുമാന വളര്‍ച്ച
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതിലൂടെ എന്തെല്ലാം
ലക്ഷ്യങ്ങൾ
കൈവരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം ആസൂത്രണ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
നോട്ടു
നിരോധനത്തിന്റെ
മാന്ദ്യത്തിലും തനതു
നികുതി വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
ആസ്തി
വികസന ഫണ്ട് മുഖേന
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ ഭരണാനുമതി
3630.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
മുതല്‍ നിയോജക മണ്ഡലം
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനായി
എന്തെല്ലാം
സജ്ജീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കാവുന്ന
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
ആസ്തി
വികസന ഫണ്ട് പദ്ധതി
പ്രവൃത്തികള്‍
3631.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട് പദ്ധതിയുടെ
പുതിയ
മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം
2017-18 മുതലുള്ളതും
ഒരു കോടി രൂപ ചെലവുള്ള
2017-18 മുതലുള്ളതുമയ
പദ്ധതി നടത്തിപ്പുമായി
ബന്ധപ്പെട്ട ഫയലുകള്‍
കൈകാര്യം ചെയ്യുന്നതിന്
എന്ത് സംവിധാനമാണ്
കളക്ട്രേറ്റുകളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
എം.എല്‍.എ.മാരുടെ
പ്രത്യേക വികസന ഫണ്ട്
പദ്ധതികളുടെ നടത്തിപ്പ്
നിലവില്‍ ജില്ലകളിലെ
അസിസ്റ്റന്റ്
ഡവലപ്മെന്റ് കമ്മീഷണര്‍
(ജനറല്‍) മുഖേനയാണ്
നടത്തുന്നത്; ADF
പദ്ധതികളുടെ ചുമതലയും
പ്രസ്തുത ഓഫീസ് മുഖേന
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആസ്തി
വികസന ഫണ്ട് പ്രവൃത്തികളുടെ
മാറ്റം
3632.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ചശേഷം ഈ
പ്രവൃത്തികള്‍
നടപ്പിലാക്കാന്‍
കഴിയാതെപോയ
സാഹചര്യത്തില്‍
പ്രസ്തുത തുക മറ്റൊരു
പ്രവൃത്തിയ്ക്കായി
മാറ്റുവാന്‍
സാധിക്കുമോ;
(ബി)
2014-15
സാമ്പത്തിക വര്‍ഷം
ഭരണാനുമതി നല്കിയതും
തുടര്‍ന്ന്
സാങ്കേതികാനുമതി
നല്കിയതുമായ ഒരു
പ്രവൃത്തിയ്ക്കുപകരം
അതേ തുകയ്ക്ക് മറ്റൊരു
സ്ഥലത്ത് പ്രസ്തുത
പ്രവൃത്തി
ചെയ്യുന്നതിന്
ഭരണാനുമതി നല്‍കുമോ;
(സി)
ഇത്തരത്തില്‍
പുതുക്കിയ ഭരണാനുമതി
നല്‍കിയില്ലെങ്കില്‍
വകയിരുത്തിയ തുക
നഷ്ടപ്പെടുന്ന കാര്യം
പരിഗണിച്ച് നിലവിലുള്ള
ഉത്തരവില്‍ ഭേദഗതി
വരുത്തുമോ?
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
3633.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-16
കാലഘട്ടത്തില്‍
നോമിനേറ്റഡ്
എം.എല്‍.എ. വഴി ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതെല്ലാം;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിജസ്ഥിതി
വിശദമാക്കാമോ;
(സി)
എറണാകുളം
ജില്ലയിലെ ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
15-ാം വാര്‍ഡിലെ
മാളികപ്പറമ്പ്
കള്വര്ടിന്റെ
പുനരുദ്ധാരണത്തിനായി
ആസ്തി വികസന
പദ്ധതിയില്‍ നിന്നും 50
ലക്ഷം രൂപയ്ക്ക്
23.07.2016-ല്‍
ഭരണാനുമതി നല്കിയ
വിവരം ബന്ധപ്പെട്ട
വകുപ്പുകളെ
അറിയിക്കാത്തതു മൂലം
സംഭവിച്ചിട്ടുളള
കാലതാമസം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
നടപടി സ്വീകരിക്കുമോ?
കയര്‍
തൊഴിലാളികളുടെ ക്ഷേമത്തിനായി
കര്‍മ്മ പദ്ധതി
3634.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ തൊഴിലാളികളുടെ
ക്ഷേമത്തിന് എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പരമ്പരാഗത
തൊഴിലാളികള്‍
ഉല്പാദിപ്പിക്കുന്ന
കയറുല്പന്നങ്ങള്
ശേഖരിക്കാനും അവ
വിറ്റഴിക്കുവാനും
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇതുസംബന്ധിച്ച്
മറ്റു സംസ്ഥാന
സര്‍ക്കാരുകളുമായി
ഉടമ്പടി
ഉണ്ടാക്കിയിട്ടുണ്ടോ;
ഉടമ്പടി സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി കടം
വാങ്ങിയ തുക
3635.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
2016-17 വര്‍ഷത്തില്‍
എത്ര തുകയാണ് കടമായി
വാങ്ങുന്നതിന് അനുമതി
ഉണ്ടായിരുന്നത്; എത്ര
തുക കടം
വാങ്ങുകയുണ്ടായി ;
ഏതെല്ലാം ഏജന്‍സികളില്‍
നിന്നാണ് കടം
വാങ്ങിയത്; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
കടം
വാങ്ങിയ തുകയില്‍ എത്ര
ശതമാനം വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയോഗിച്ചു ;
വിശദാംശം ലഭ്യമാക്കുമോ?
(സി)
എത്ര
ശതമാനം തുക ശമ്പളവും
പെന്‍ഷനും
നല്‍കുന്നതിനായി
ചെലവഴിച്ചു ; വിശദാംശം
ലഭ്യമാക്കുമോ?
കിഫ്ബി
ഫണ്ട് ലഭ്യമാക്കി പദ്ധതികള്‍
3636.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഫണ്ട് ലഭ്യമാക്കി
ഇതിനോടകം ആകെ എത്ര
തുകയുടെ പദ്ധതികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കിഫ്ബി ഫണ്ട് മുഖേന
വിവിധ വകുപ്പുകളില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍ക്കായി ഓരോ
വകുപ്പിനും എത്ര
തുകയുടെ വീതം
പദ്ധതികള്‍ക്ക് അനുമതി
ലഭ്യമാക്കിയെന്ന്
വ്യക്തമാക്കുമോ;
(സി)
അപ്രകാരം
അനുമതി ലഭിച്ച എത്ര
തുകയുടെ പദ്ധതികള്‍
ഓരോ വകുപ്പും
ടെന്‍ഡര്‍
ചെയ്തുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഓരോ
വകുപ്പിലും അനുമതി
ലഭിച്ച എത്ര തുകയുടെ
വീതം പദ്ധതികള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയിലെ കാരുണ്യ ചികിത്സാ
സഹായ പദ്ധതികള്‍
3637.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ ഏതെല്ലാം
ആശുപത്രികളിലാണ്
കാരുണ്യ ചികിത്സാ സഹായ
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
ജില്ലയിലെ
കൂടുതല്‍
ആശുപത്രികളിലേക്ക് ഈ
ചികിത്സാ പദ്ധതി
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
വിശദീകരിക്കുമോ;
(സി)
മെച്ചപ്പെട്ട
നിലവാരം പുലര്‍ത്തുന്ന
സ്വകാര്യ ആശുപത്രികളെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
വയനാട്
മെഡിക്കല്‍ കോളേജിന്റെ
ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍
സംബന്ധിച്ച് ഫിനാന്‍സ്
വകുപ്പിന്റെ സി.റ്റി.ഇ. ക്ക്
പരാതി
3638.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
മെഡിക്കല്‍ കോളേജിന്റെ
ആര്‍ക്കിടെക്ചറല്‍
ഡിസൈന്‍
തയ്യാറാക്കുന്നതുമായി
ബന്ധപ്പെട്ട് ഫിനാന്‍സ്
വകുപ്പിന്റെ ചീഫ്
ടെക്നിക്കല്‍
എക്സാമിനര്‍
(സി.റ്റി.ഇ.) ക്ക്
പരാതിയോ വിശദീകരണമോ
ഏതെങ്കിലും
ഏജന്‍സികളില്‍ നിന്നോ
വകുപ്പുകളില്‍ നിന്നോ
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എങ്കില്‍
പ്രസ്തുത പരാതിയില്‍
ഉന്നയിച്ചിരിക്കന്ന
പ്രധാന വിഷയങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരാതിയുടെ/വിശദീകരണത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഇതുസംബന്ധിച്ച്
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
നികുതി
നിര്‍ണ്ണയം സംബന്ധിച്ച് ശ്രീ.
സി.ജി. വേണുഗോപാല്‍
സമര്‍പ്പിച്ച പരാതി
3639.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
നിര്‍ണ്ണയം സംബന്ധിച്ച്
ശ്രീ. സി.ജി.
വേണുഗോപാല്‍
സമര്‍പ്പിച്ച
പരാതിയിന്മേല് ബഹു.
ധനകാര്യ മന്ത്രിയുടെ
5.4.2017 ലെ
1356515/2017 നമ്പര്‍
നിര്‍ദ്ദേശ പ്രകാരം
വാണിജ്യ നികുതി വകുപ്പ്
കമ്മീഷണര്‍ സ്വീകരിച്ച
തുടര്‍നടപടി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പരാതിയിന്മേല്
എറണാകുളം ഡെപ്യൂട്ടി
കമ്മീഷണറില്‍
(ഇന്റലിജന്‍സ്) നിന്നും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പരാതി
തീര്‍പ്പാക്കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ?
ആരോഗ്യ
ഇന്‍ഷൂറന്‍സ് പദ്ധതി
3640.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ആരോഗ്യ ഇന്‍ഷൂറന്‍സ്
പദ്ധതി പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
;ചികിത്സ സൗകര്യം
നല്കുന്ന
ഇന്‍ഷ്യൂറന്‍സ്
സ്ഥാപനങ്ങളുടെയും
ആശുപത്രികളുടെയും
പട്ടിക സര്‍ക്കാര്‍
തയ്യാറാക്കിയിട്ടുണ്ടോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
T 3641.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുവേണ്ടി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ ഭാഗമായി,
ഇന്‍ഷ്വറന്‍സ്
കമ്പനികളെ
തെരഞ്ഞെടുക്കുന്നതിനുള്ള
എക്സ്പ്രെഷന്‍ ഓഫ്
ഇന്ററസ്റ്റ്(EOI)
ക്ഷണിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാന/തദ്ദേശസ്വയംഭരണ/അര്‍ദ്ധ
സര്‍ക്കാര്‍ തുടങ്ങിയ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്ന രീതി
വിശദീകരിക്കാമോ;
(സി)
ഇതിനായി
ഓരോ ജീവനക്കാരനും
പ്രത്യേക ഐ .ഡി.
കാര്‍ഡ്,പൊതുസോഫ്റ്റ്റ്വെയര്
സംവിധാനം എന്നിവ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
3642.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
3643.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ്പദ്ധതി
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം ;
വിശദമാക്കുമോ;
(ബി)
ഏറനാട്
മണ്ഡലത്തില്‍ നിന്നും
പ്രത്യേക അനുമതിക്കായി
ലഭിച്ച അപേക്ഷകളില്‍
എത്ര അപേക്ഷകളില്‍
ധനസഹായം
അനുവദിച്ചിട്ടുണ്ട്;
അപേക്ഷ ലഭിച്ച തീയതി,
തുക ഉള്‍പ്പെടെ
വിശദാംശം നല്‍കുമോ?
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി പുതിയ
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
3644.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി
പുതിയ ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ പ്രീമിയം
തുക എത്രവീതമാണ്; എത്ര
തുകയുടെ ഇന്‍ഷ്വറന്‍സ്
പരിരക്ഷവരെയാണ് ഒരു
വര്‍ഷം ജീവനക്കാര്‍ക്ക്
ലഭിക്കുക; ജീവനക്കാരുടെ
കുടുംബാംഗങ്ങളുടെ
ചികിത്സയ്ക്ക്
പദ്ധതിയില്‍ നിന്നും
ആനുകൂല്യം ലഭിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സര്‍ക്കാര്‍-സ്വകാര്യ
ആശുപത്രികളുടെ പട്ടിക
ലഭ്യമാക്കുമോ; സ്വകാര്യ
ആശുപത്രികളെ
തെരഞ്ഞെടുത്തതിന് എന്ത്
മാനദണ്ഡമാണ്
ഏര്‍പ്പെടുത്തിയത്;
(ഡി)
ഓരോ
ആശുപത്രിയിലും ഏതുതരം
ചികിത്സയാണ്
അംഗീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; അതോ
പട്ടികയിലെ
ഏതാശുപത്രിയിലും ഏതു
ചികിത്സവേണമെങ്കിലും
നേടാന്‍ കഴിയുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
റബ്ബര്‍
കര്‍ഷകര്‍ക്ക് വിലസ്ഥിരത
ഫണ്ട് കുടിശ്ശിക
T 3645.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകര്‍ക്ക്
നല്‍കുന്നതിനുള്ള
വിലസ്ഥിരത ഫണ്ട്
സബ്സിഡി അടക്കം 150 രൂപ
നിരക്കില്‍
സംസ്ഥാനസര്‍ക്കാര്‍
എത്ര മാസത്തെ
കുടിശ്ശികയാണ്
കൊടുത്തുതീര്ക്കുവാനുള്ളത്;
(ബി)
കേരളത്തില്‍
എത്ര കര്‍ഷകര്‍ക്കാണ്
ഇതിന്റെ പ്രയോജനം
ലഭിക്കുന്നത്;
സബ്സിഡിത്തുക അതത് മാസം
തന്നെ
കൊടുത്തുതീര്‍ക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
സബ്സിഡി
നല്കുന്ന വിലസ്ഥിരത
പദ്ധതിയില്‍ എത്ര കോടി
രൂപയുടെ കുടിശ്ശികയാണ്
ഇപ്പോള്‍ ഉള്ളത്
എന്നറിയിക്കാമോ; ഈ
വര്‍ഷം ഇതുവരെ ഒരു
കര്ഷകന് പോലും ഈ
പദ്ധതിയുടെ പ്രയോജനം
ലഭിച്ചിട്ടില്ല എന്ന
പരാതി ഗൗരവമായി
പരിശോധിക്കുമോ; ഇതു
പരിഹരിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
ജി.എസ്.ടി
നടപ്പാക്കിയതിനു ശേഷം
സോഫ്റ്റ് വെയറില്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
ആയത്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇപ്പോള്‍ പദ്ധതിക്ക്
നേരിടുന്ന
കാലതാമസത്തിന്
ഫണ്ടിന്റെ
അപര്യാപ്തതയുണ്ടോയെന്നറിയിക്കാമോ;
ആയതു പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
3646.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
2017-18 വര്‍ഷത്തെ
കിഫ്ബി ഫണ്ടില്‍
ഉള്‍പ്പെട്ട പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
മഞ്ഞോടി-മലബാര്‍
ക്യാന്‍സര്‍
സെന്റര്‍-പന്തക്കല്‍
റോഡ് 2017-18 വര്‍ഷത്തെ
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ പദ്ധതി
ആണോ; ആണെങ്കില്‍
പൊതുമരാമത്ത് വകുപ്പിന്
അനുബന്ധ നടപടികള്‍
സ്വീകരിക്കാനുള്ള
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
ചൊക്ലി പഞ്ചായത്തില്‍
റെഗുലേറ്റര്‍ കം
ബ്രിഡ്ജ് (RCB)
കിഫ്ബിയില്‍
ഉള്‍പ്പെട്ട പദ്ധതി
ആണോ; ആണെങ്കില്‍
ബന്ധപ്പെട്ട വകുപ്പിന്
അനുബന്ധ നടപടികള്‍
സ്വീകരിക്കാനുള്ള
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ?
പതിനാലാം
ധനകാര്യ കമ്മീഷന്
3647.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനാലാം
ധനകാര്യ കമ്മീഷന്റെ
ശുപാർശ പ്രകാരം സെൻട്രൽ
ടാക്സിന്റെ 42 ശതമാനം
2016-2017ൽ
സംസ്ഥാനങ്ങൾക്ക്
കൈമാറിയതിൽ കേരളത്തിന്
ലഭിച്ച തുക
എത്രയാണെന്ന്
അറിയിക്കാമോ ;ഇത് എത്ര
ഗഡുക്കള്‍ ആയാണ്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ ;
(ബി)
2016-2017ൽ
സെൻട്രൽ ടാക്സിന്റെ 42
ശതമാനം,
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ വിഹിതം ഇവ
ചേര്‍ത്ത് മൊത്തം
കേന്ദ്രത്തില്‍ നിന്ന്
ലഭിച്ച തുക എത്രയെന്നു
വ്യക്തമാക്കാമോ ;
(സി)
2014-2015
, 2015-2016
വര്‍ഷങ്ങളില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ വിഹിതം ,
സെൻട്രൽ ടാക്സിന്റെ
വിഹിതം ഇവ ചേര്‍ത്ത്
മൊത്തം കേന്ദ്രത്തില്‍
നിന്ന് ലഭിച്ച തുക
എത്രയെന്നു
വ്യക്തമാക്കാമോ ?
ഹോട്ടല്‍
ഭക്ഷണത്തിന് ജി.എസ്.ടി.
T 3648.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എ.സി.
റസ്റ്റോറന്റുകളില്‍
വിളമ്പുന്ന ഭക്ഷണത്തിന്
സംസ്ഥാന ബഡ്ജറ്റില്‍
ഏര്‍പ്പെടുത്തിയ നികുതി
ജി.എസ്.ടി.
ഏര്‍പ്പെടുത്തിയപ്പോള്‍
ഒഴിവാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഹോട്ടല്‍
ഭക്ഷണത്തിന് പല
നിരക്കില്‍ ടാക്സ്
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ഏകീകരിക്കാന്‍
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഹോട്ടല്‍
ഭക്ഷണത്തിന് കൃത്യമായി
നല്‍കേണ്ട നികുതി
എത്രയെന്ന്
ജനങ്ങള്‍ക്ക്
ബോദ്ധ്യമാകത്തക്കവിധം
പ്രദര്‍ശിപ്പിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ എം.എല്‍.എ. ആസ്തി
വികസന ഫണ്ടിന്റെ വിനിയോഗം
3649.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് കോതമംഗലം
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭ്യമായതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭ്യമായ പ്രവൃത്തികളുടെ
ഇപ്പോഴത്തെ സ്ഥിതി
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ച എത്ര
പ്രവൃത്തികള്‍ TS
നടപടികളും ടെണ്ടര്‍
നടപടികളും
പൂര്‍ത്തീകരിച്ച്
വര്‍ക്ക്
ആരംഭിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളില്‍
തുടര്‍ നടപടി
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ മട്ടമ്പ്രം പളളി
റോഡ് ഇന്റര്‍ലോക്ക്
പ്രവര്ത്തിക്കുളള ഭരണാനുമതി
3650.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ 3 മാസമായി
ധനകാര്യ വകുപ്പിന്റെ
സാങ്കേതിക പരിശോധനാ
വിഭാഗത്തിന്റെ
പരിഗണനയിലുളള തലശ്ശേരി
നിയോജക മണ്ഡലത്തിലെ
'തലശ്ശേരി മുകുന്ദന്
ജംഗ്ഷന് മട്ടമ്പ്രം
പളളി റോഡ്
ഇന്റര്‍ലോക്ക്'
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുളള
അടിയന്തര നടപടി
സ്വീകരിക്കുമോ?
എറണാകുളം
മെഡിക്കല്‍കോളേജിലെ വികസന
പ്രവര്‍ത്തനങ്ങള്‍
3651.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
മെഡിക്കല്‍ കോളേജിലെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
കിഫ്ബി അംഗീകാരം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
എത്ര തുകയുടെ
പ്രവൃത്തികള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
വാറ്റില്‍
നിന്നും ജി.എസ്.റ്റി.യിലേക്ക്
മാറുമ്പോള്‍ ഉണ്ടാകുന്ന
പ്രതിസന്ധികള്‍
3652.
ശ്രീ.എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സമ്പദ് വ്യവസ്ഥയില്‍
2017-18 സാമ്പത്തിക
വര്‍ഷത്തിന്റെ ആദ്യ
പാദത്തില്‍ വാറ്റ്
നികുതിയും തുടര്‍ന്ന്
ജി.എസ്.റ്റി.യും
നടപ്പിലാക്കുമ്പോള്‍
എന്തെല്ലാം പ്രായോഗിക
വിഷമതകളാണ്
നേരിടുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സ്ഥിതി വിശേഷം
സാമ്പത്തിക
നിലവാരത്തില്‍
ശ്രദ്ധേയമായ മാറ്റം
വരുത്തുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
വാറ്റില്‍
നിന്നും
ജി.എസ്.റ്റി.യിലേക്ക്
മാറുമ്പോള്‍
ഉണ്ടാകുന്ന
പ്രതിസന്ധികള്‍
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന പദ്ധതികള്‍
3653.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഒറ്റപ്പാലം നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ധനകാര്യ വകുപ്പ് അനുമതി
നല്കി ഫണ്ട്
അനുവദിച്ചത്; ഓരോ
പ്രവൃത്തിയുടേയും
വിശദാംശവും അനുവദിച്ച
തുകയും പ്രത്യേകം
പ്രത്യേകം പറയാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കാന്‍ ഉപസമിതി
T 3654.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കാന്‍
ഉപസമിതിയെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പ്രകാരം ജീവനക്കാരില്‍
നിന്ന് ഈടാക്കുന്ന
വിഹിതവും സര്‍ക്കാര്‍
വിഹിതവും ട്രഷറിയില്‍
നിക്ഷേപിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
പട്ടികജാതി
വിഭാഗക്കാർക്ക് വായ്പ
അനുവദിക്കുന്നതിനും കുടിശ്ശിക
എഴുതിത്തള്ളുന്നതിനും
ബാങ്കുകൾ കാട്ടുന്ന വിമുഖത
3655.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെടുന്നവരുടെ
വായ്പാ കുടിശ്ശിക
എഴുതിത്തള്ളുന്നത്
സാമ്പത്തിക ബാധ്യത
ഉണ്ടാക്കുമെന്ന
കാരണത്താൽ, പ്രസ്തുത
വായ്പ നല്‍കിയിട്ടുള്ള
ധനകാര്യ സ്ഥാപനങ്ങള്‍,
കുടിശ്ശിക
എഴുതിത്തള്ളുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നതിനും
പ്രസ്തുത വിഭാഗങ്ങൾക്ക്
പുതിയ വായ്പകൾ
നല്‍കുന്നതിനും വിമുഖത
കാണിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുന്നതിന്
ആവശ്യമായ തുക ഓരോ
വര്‍ഷത്തെയും
ബഡ്ജറ്റില്‍ നീക്കി
വയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍വ്വീസ്
പെന്‍ഷന്‍കാര്‍ക്കുള്ള
ശമ്പളപരിഷ്കരണകുടിശ്ശിക.
3656.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
1.7.2014
പ്രാബല്യത്തില്‍
സംസ്ഥാനത്ത്
നടപ്പിലാക്കിയ
ശമ്പളപരിഷ്കരണകുടിശ്ശികയുടെ
ബാക്കിയുള്ള മൂന്നു
ഗഡുക്കള്‍ സര്‍വ്വീസ്
പെന്‍ഷന്‍കാര്‍ക്ക്
ഒരുമിച്ച്
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പ്രൊവിഡന്റ്
ഫണ്ട് പലിശനിരക്ക്
3657.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെയും മറ്റ്
ജീവനക്കാരുടെയും വിവിധ
പ്രൊവിഡന്റ് ഫണ്ടുകളിലെ
പലിശ നിശ്ചയിക്കുന്നത്
ഏത് മാനദണ്ഡപ്രകാരമാണ്
;
(ബി)
പ്രൊവിഡന്റ്
ഫണ്ടുകളിലെ പലിശ ഈ
വര്‍ഷം പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ?
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ്
3658.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
കെ. രാജന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പയെടുത്ത്
കടക്കെണിയിലായവര്ക്കുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
വായ്പാ തിരിച്ചടവ്
പദ്ധതി എന്ന് നിലവില്‍
വന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പഠനകാലയളവിലോ
വായ്പാകാലയളവിലോ അപകടം,
അസുഖം എന്നിവമൂലം
സ്ഥിരവൈകല്യം വരികയോ
മരണം സംഭവിക്കുകയോ
ചെയ്താല്‍ പ്രസ്തുത
വായ്പ സര്‍ക്കാര്‍
ഏറ്റെടുക്കുമോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വായ്പാ സഹായ പദ്ധതിക്ക്
അപേക്ഷിക്കുന്നതിനുള്ള
നടപടിക്രമം
വിശദമാക്കുമോ?
(ഡി)
വായ്പാ
സഹായ പദ്ധതിക്ക്
അര്‍ഹതയില്ലാത്ത
വിഭാഗങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഇ)
വായ്പാ തിരിച്ചടവ് സഹായ
പദ്ധതിയുടെ കാലാവധി
എത്ര വര്‍ഷമാണ് എന്ന്
അറിയിക്കുമോ; ഈ
കാലയളവിലെ
തിരിച്ചടവിന്റെ എത്ര
ശതമാനമാണ് സര്‍ക്കാര്‍
വഹിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
പൊതുകടം
3659.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
പൊതുകടം എത്രയെന്ന്
വ്യക്തമാക്കാമോ;
2011-2012 സാമ്പത്തിക
വര്‍ഷം മുതല്‍ 2016
മാര്‍ച്ച് 31 വരെയുള്ള
പൊതുകടം, വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനും ട്രഷറിവഴിയാക്കുന്ന
പദ്ധതി
3660.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനും
പൂര്‍ണ്ണമായും
ട്രഷറിവഴിയാക്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ ശമ്പളവും
പെന്‍ഷനും സുഗമമായി
വിതരണം നടത്തുവാനുള്ള
സംവിധാനം ട്രഷറികളില്‍
ഒരുക്കിയിട്ടുണ്ടോ;
(ബി)
ബാങ്ക്
വഴി ശമ്പളവും പെന്‍ഷനും
വാങ്ങിക്കൊണ്ടിരുന്നവര്‍ക്ക്
പുതിയ സംവിധാനത്തില്‍
ശമ്പളം/പെന്ഷന്
ലഭിക്കുന്നതിന് എന്ത്
ക്രമീകരണമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതോടുകൂടി
പ്രതിമാസം
ശമ്പളം/പെന്ഷന്
ഇനത്തില്‍ എന്ത് തുക
ട്രഷറിയില്‍
നീക്കിയിരിപ്പ്
ഉണ്ടാകും എന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
സര്‍ക്കാര്‍
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധി
പരിഹരിക്കുന്നതിന് ഈ
പരിഷ്ക്കാരം എത്രമാത്രം
സഹായകമാകുമെന്ന്
വെളിപ്പെടുത്തുമോ?
ചട്ടഞ്ചാല്‍
സബ്ട്രഷറിക്ക് സ്വന്തമായി
കെട്ടിടം
3661.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചട്ടഞ്ചാല്‍
സബ്ട്രഷറിക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തെക്കില്‍ വില്ലേജില്‍
സ്ഥലം അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
സ്ഥലം എന്നാണ്
അനുവദിച്ച്
നല്‍കിയിട്ടുള്ളതെന്നും
ഇവിടെ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വകുപ്പ് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്നും
വിശദമാക്കാമോ?
ജീവനക്കാരുടെ
പി.എഫ്. പലിശ നിരക്ക്
പുതുക്കി നിശ്ചയിക്കല്‍
3662.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
ജീവനക്കാരുടെ പി.എഫ്.
പലിശ നിരക്ക് പുതുക്കി
നിശ്ചയിച്ചതിന്റെ
അടിസ്ഥാനത്തിലാണോ
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാരുടെയും
പി.എഫ്. പലിശ നിരക്ക്
നിശ്ചയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാന
സ്രക്കാര്‍
ജീവനക്കാരുടെ പി.എഫ്.
പലിശ നിരക്ക് 1.4.2016
മുതല്‍ 30.9.2016 വരെ
എത്രയായിരുന്നു എന്ന്
വ്യക്തമാക്കുമോ ;
(സി)
2016-17
സാമ്പത്തിക വര്‍ഷം
മുതല്‍ സംസ്ഥാന
സര്‍ക്കാര്‍ പി.എഫ്.
പലിശ നിരക്ക് കുറച്ചത്
വഴി ജീവനക്കാര്‍ക്ക്
പലിശ ഇനത്തില്‍
ലഭിക്കേണ്ട തുകയില്‍
ഗണ്യമായ കുറവ്
വന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
കേന്ദ്ര സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
പി.എഫ്. പലിശ 1.10.2016
വരെ പഴയ നിരക്കില്‍
നല്കിയതുപോലെ സംസ്ഥാന
ജീവനക്കാര്‍ക്കും
30.9.16 വരെ പഴയ
നിരക്കില്‍ പി.എഫ്.
പലിശ നല്കാന് നടപടി
സ്വീകരിക്കുമോ?
ട്രഷറികളില്‍
ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍
മാനേജ്മെന്റ് സിസ്റ്റം
നടപ്പിലാക്കുന്ന നടപടി
3663.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍
ഇന്റഗ്രേറ്റഡ്
ഫിനാന്‍ഷ്യല്‍
മാനേജ്മെന്റ് സിസ്റ്റം
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
സേവനങ്ങളാണ് ഈ സിസ്റ്റം
വഴി ലഭിക്കുന്നതെന്ന്
വിവരിക്കുമോ;
(സി)
എത്ര
ട്രഷറികളില്‍ ഈ
സംവിധാനം
ഉപയോഗപ്പെടുത്തി
വരുന്നുണ്ട്; ഇനി എത്ര
ട്രഷറികളില്‍ ഈ
സംവിധാനം
നടപ്പിലാക്കാനുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കിഫ്ബിയിലൂടെ
നടപ്പിലാക്കുന്ന വികസന
പദ്ധതികള്‍
3664.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏതൊക്കെ
വികസന പദ്ധതികളാണ്
പ്രധാനമായും
കിഫ്ബിയിലൂടെ
നടപ്പിലാക്കുവന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കുമോ;
(ബി)
കിഫ്ബിയിലൂടെ
നടപ്പിലാക്കാന്‍
കഴിയുന്ന വികസന
പദ്ധതികള്‍ക്ക്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
പ്രധാനമായും
പരിഗണിക്കപ്പെടുന്നത്;
(സി)
ഇത്
വരെ കിഫ്ബിയിലൂടെ
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഡെപ്യൂട്ടേഷന്
നിയമനം നല്‍കുന്നതിന്
നിയന്ത്രണം
3665.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉയര്‍ന്ന
ശമ്പള സ്കെയില്‍
ഉളളവര്‍ക്ക് താഴ്ന്ന
തസ്തികകളിലേയ്ക്ക്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ നിയമനം
നല്‍കുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിക്കൊണ്ട്
ധനകാര്യവകുപ്പ്
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ജില്ല
പഞ്ചായത്തുകളിലെ
നിലവിലുളള
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ്II
തസ്തികകളിലെ നിയമനം
ഡെപ്യൂട്ടേഷന്
വ്യവസ്ഥപ്രകാരമാണ്
നടത്തുന്നത് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സര്‍ക്കുലര്‍ മൂലം
ജില്ല പഞ്ചായത്തുകളിലെ
ഗ്രേഡ്II സി.എ
തസ്തികകളിലെ
ഒഴിവുകളില്‍ ആവശ്യമായ
ജീവനക്കാരെ
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
ലഭിക്കുന്നില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
മേല്‍പ്പറഞ്ഞ
സര്‍ക്കുലറിലെ
വ്യവസ്ഥകള്‍ ഇളവു
ചെയ്ത് ജില്ല
പഞ്ചായത്തുകളിലെ
ഗ്രേഡ്II സി.എ.
തസ്തികകളിലെ
നിയമനത്തിന് ഉയര്‍ന്ന
ഗ്രേഡിലുളള
സി.എ.മാര്‍ക്ക്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തിന്റെ
പൊതുകടം കുറയ്ക്കുന്നതിനുള്ള
നടപടികള്‍
3666.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
31-3-2017 ലെ കണക്ക്
പ്രകാരം
സംസ്ഥാനത്തിന്റെ
പൊതുകടം എത്രയെന്ന്
പറയാമോ;
(ബി)
31-3-2017
ല്‍ അവസാനിച്ച
സാമ്പത്തിക
വര്‍ഷത്തില്‍ പൊതുകടം
പലിശ ഉള്‍പ്പെടെ അടച്ചു
തീര്‍ക്കുന്നതിനായി
വിനിയോഗിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികളിലെ ഫണ്ട് കൈമാറ്റം
3667.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് കേന്ദ്ര
സര്‍ക്കാര്‍
അനുവദിക്കുന്ന ഫണ്ട്
നിര്‍വ്വഹണ
ഏജന്‍സികള്‍ക്ക്
കൈമാറുന്നതിന്
നിലവിലുണ്ടായിരുന്ന
നടപടിക്രമങ്ങളില്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ;
(ബി)
നടപടിക്രമങ്ങളിലെ
മാറ്റം മൂലം നിര്‍വ്വഹണ
ഏജന്‍സികള്‍ക്ക് ഫണ്ട്
ലഭിക്കുന്നതില്‍
കാലതാമസം ഉണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ നടത്തിപ്പ്
T 3668.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
നടത്തിപ്പിനും
നിരീക്ഷണത്തിനുമായി
പ്രത്യേകം മോണിറ്ററിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ ഘടന,
പ്രവര്‍ത്തനം എന്നിവ
സംബന്ധിച്ച്
വിശദമാക്കാമോ?
കടപ്പത്രത്തിലൂടെ
ധനസമാഹരണം
3669.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓണക്കാലചെലവുകള്ക്കായുള്ള
പണം കണ്ടെത്താന്‍
സര്‍ക്കാര്‍ ആറായിരം
കോടി രൂപ
പൊതുവിപണിയില്‍ നിന്ന്
റിസര്‍വ് ബാങ്ക് വഴി
കടപ്പത്രത്തിലൂടെ
സമാഹരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഓണത്തിന് ശമ്പളം,
പെന്ഷന്,
ക്ഷേമപെന്ഷന്,
ഉത്സവബത്ത എന്നിവ
നല്കാന് എത്ര കോടി
രൂപയുടെ ചെലവാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ജി
എസ് ടി മൂലം ചെക്ക്
പോസ്റ്റ് / ഉദ്യോഗസ്ഥ
സംവിധാനത്തില്‍ വന്ന
മാറ്റങ്ങള്‍
3670.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാണിജ്യ ചെക്ക്
പോസ്ററുകൾ
നിറുത്തലാക്കിയ
സാഹചര്യത്തിൽ മറ്റ്
അനധികൃത ഉത്പന്നങ്ങൾ
കടത്തുന്നത് തടയാൻ
സ്വീകരിച്ച
മാർഗങ്ങൾഎന്തെല്ലാം;
വിശദീകരിക്കുമോ;
(ബി)
സെയില്‍സ്
ടാക്സ് വകുപ്പിലെ
ഉദ്യോഗസ്ഥരെ ജി എസ് ടി
നിലവില്‍ വന്ന
സാഹചര്യത്തില്‍ ഏതു
രീതിയില്‍ പുനര്‍
വിന്യസിക്കാന്‍
ഉദ്ദേശിക്കുന്നു; ഇതു
സംബന്ധിച്ച്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ജി
എസ് ടി
നടപ്പാക്കുന്നതില്‍
കേന്ദ്ര സംസ്ഥാന
വകുപ്പുകള്‍ ഏതൊക്കെ
കാര്യങ്ങളിലാണ് സംയോജിത
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍ പോകുന്നത്
എന്നും
കേന്ദ്രത്തിന്റെയും
സംസ്ഥാനത്തിന്റെയും
ചുമതലകള്‍ സംബന്ധിച്ച
വിഷയങ്ങളില്‍ എന്തൊക്കെ
തീരുമാനമെടുത്തു എന്നും
വ്യക്തമാക്കാമോ?
ജി.എസ്
ടി മൂലം
കരാറുകാര്‍ക്കുണ്ടാകുന്ന
നഷ്ടം പരിഹരിക്കാന്‍ നടപടി
3671.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1/7/2017
ന് മുന്‍പ്
എഗ്രിമെന്റ് വച്ച
പ്രവൃത്തികള്‍ക്ക് 4%
വാറ്റ് ഉണ്ടായിരുന്നത്
ഇപ്പോള്‍ 12%മായി
വര്‍ദ്ധിച്ചതുമൂലം
പാര്‍ട്ട് ബില്ല്
സമര്‍പ്പിക്കുന്ന
കരാറുകാര്‍ക്കുണ്ടാകുന്ന
8% തുകയുടെ നഷ്ടം
പരിഹരിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ; ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
ഇതുവരെ എന്ത് നടപടി
സ്വീകരിച്ചു എന്നുകൂടി
വ്യക്തമാക്കാമോ;
(ബി)
1/7/2017 ന് മുന്‍പ്
വാങ്ങിയിരുന്ന ശുദ്ധജല
വിതരണപൈപ്പുകള്ക്ക്
കേന്ദ്ര എക്സൈസ്
ഡ്യൂട്ടി ഒഴിവാക്കി
സെന്‍ട്രല്‍
സെയില്‍ടാക്സ് 2%
മാത്രം ഈടാക്കിയിരുന്ന
സാഹചര്യത്തില്‍
ഇപ്പോള്‍ 18% ജിഎസ് ടി
ഈടാക്കുന്നതു മൂലം
സംസ്ഥാനത്തെശുദ്ധജല
വിതരണകരാറുപണികള്
മുഴുവനും നിര്‍ത്തി
വയ്ക്കേണ്ട അവസ്ഥ
സംജാതമായിരിക്കുന്നത്
പരിഹരിക്കാന്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
അയല്‍
സംസ്ഥാനങ്ങളില്‍ നിന്നും
നികുതി വെട്ടിച്ച് ചരക്കുകള്‍
കടത്തുന്നതിനുള്ള സാധ്യത
3672.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ബി.സത്യന്
,,
സി.കെ. ഹരീന്ദ്രന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി.
പ്രാബല്യത്തില്‍
വരുന്നതോടു കൂടി
അന്തര്‍ സംസ്ഥാന
വ്യാപാര മേഖലയില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
ഉണ്ടാകുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
അന്തര്‍
സംസ്ഥാന വ്യാപാരം
സംബന്ധിച്ച
വ്യവസ്ഥകളില്‍ മാറ്റം
വരുന്നതോടെ ചെക്ക്
പോസ്റ്റുകളുടെ
പ്രവര്‍ത്തനം
മന്ദീഭവിക്കാന്‍
ഇടയുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഈ സാഹചര്യം ദുരുപയോഗം
ചെയ്ത് അയല്‍
സംസ്ഥാനങ്ങളില്‍
നിന്നും നികുതി
വെട്ടിച്ച് ചരക്കുകള്‍
കടത്തുന്നതിനുള്ള
സാധ്യത
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇതു തടയുന്നതിനായി
അതിര്‍ത്തി
പ്രദേശങ്ങളിലെ എല്ലാ
പ്രധാന റോഡുകളിലും
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ചെക്ക്
പോസ്റ്റുകളുടെ പ്രവര്‍ത്തനം
T 3673.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി (GST)
വന്നശേഷം കേരളത്തിലെ
ചെക്ക് പോസ്റ്റുകള്‍
പ്രവര്‍ത്തനക്ഷമമല്ലെന്ന
പത്രമാധ്യമങ്ങളിലെയും
ദൃശ്യ മാധ്യമങ്ങളിലെയും
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെക്ക്
പോസ്റ്റുകളിലെ വാണിജ്യ
നികുതി വകുപ്പ്
ജീവനക്കാരെ പുനര്‍
വിന്യാസത്തിലൂടെ മറ്റ്
ജോലികള്‍
ഏല്‍പ്പിച്ചിട്ടുണ്ടോ;
(സി)
GST
നടപ്പിലാക്കിയതിനുശേഷം
സംസ്ഥാനത്തെ റവന്യൂ
വരുമാനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ ?
ഹോട്ടല്‍
ഭക്ഷണത്തിന് അമിത വില
3674.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
ജി.എസ്.ടി. വരുന്നതിന്
മുമ്പ് ഹോട്ടല്‍
ഭക്ഷണത്തിന്
ഉണ്ടായിരുന്ന നികുതി
ഘടന വിശദമാക്കാമോ;
(ബി)
ജി.എസ്.ടി വന്നതിനുശേഷം
ജനങ്ങളിൽ നിന്ന്
ഈടാക്കുന്ന നികുതി എത്ര
വീതമാണ്;
(സി)
ജി.എസ്.ടി
ഇനത്തില്‍ നല്‍കേണ്ട
മുഴുവന്‍ നികുതി തുകയും
ഉപഭോക്താവ് തന്നെയാണോ
നല്‍കേണ്ടത്
എന്നറിയിക്കാമോ?
കേരളത്തിന്റെ
നികുതി വരുമാനം
3675.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
കേരളത്തിന്റെ നികുതി
വരുമാനത്തെ എങ്ങനെയാണ്
ബാധിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
തരത്തില്ലാണ്
കേരളത്തിന്റെ നികുതി
കൂടുകയും കുറയുകയും
ചെയ്തതെന്ന്
വ്യക്തമാക്കാമോ;
(സി)
കേരളത്തിലേക്ക്
വരുന്ന
ഉല്‍പ്പന്നങ്ങള്‍ക്കും
കേരളത്തില്‍ നിന്ന്
പുറത്തേയ്ക്ക് പോകുന്ന
ഉല്‍പ്പനങ്ങള്‍ക്കും
ജി.എസ്.ടി.
ബാധകമായതിനെത്തുടര്ന്ന്
കേരളത്തിന്റെ നികുതി
വരുമാനം
വര്‍ദ്ധിയ്ക്കാനോ
കുറയാനോ
ഇടവരുത്തിയിട്ടുണ്ടോ
എന്ന് ഉല്‍പ്പന്നങ്ങള്‍
തരം തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ജി.എസ്.ടി
വന്നതിന് ശേഷം
കേരളത്തിലെ ചെക്ക്
പോസ്റ്റുകള്‍
ഇല്ലാതായിട്ടുണ്ടോ;
(ഇ)
എങ്കില്‍
അവിടെയുള്ള ജോലിക്കാരെ
എവിടെ
പുനര്‍വിന്യസിപ്പിക്കും
എന്ന് വ്യക്തമാക്കാമോ?
നോട്ടുനിരോധനവും
ജി.എസ്.ടി സമ്പ്രദായവും
സംസ്ഥാനത്തിന്റെ
വരുമാനത്തില്‍ വരുത്തിയ
മാറ്റങ്ങള്‍
3676.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ കറന്‍സി
പിന്‍വലിച്ച 2016
നവംബര്‍ 8 -ന് ശേഷം,
സംസ്ഥാനത്തിന്
ലഭിക്കേണ്ട
നികുതി/നികുതിയേതര
വരുമാന ഇനത്തില്‍
പ്രതീക്ഷിച്ച തുക,
ലഭിച്ച
തുക,പ്രതീക്ഷിച്ചതിലെ
കുറവ്/കൂടുതല്‍ എന്നിവ
എത്രയെന്ന്
വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
ജി.എസ്.ടി സമ്പ്രദായം
പ്രഖ്യാപിച്ച ശേഷം
നാളിതുവരെ
സംസ്ഥാനത്തിന്
ലഭിക്കേണ്ട നികുതി/
നികുതിയേതരയിനത്തില്
പ്രതീക്ഷിച്ച
വരുമാനം,ലഭിച്ച വരുമാനം
എന്നിവ
എത്രയെന്നറിയിക്കാമോ;
ഭാവിയില്‍ ഇത്
സംസ്ഥാനത്തിനുണ്ടാക്കുന്ന
ഗുണങ്ങള്‍/ദോഷങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(സി)
കറന്‍സി
പിന്‍വലിക്കലിലൂടെ
സംസ്ഥാനത്തിന്‍െറ
നികുതി/നികുതിയേതര
വരുമാനത്തില്‍ നഷ്ടം
വന്നിട്ടുണ്ടോ; ഉണ്ട്
എങ്കില്‍ എത്ര എന്നും
ഇതു പരിഹരിക്കാന്‍
എന്ത് നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍ ജി.എസ്.ടി.
പ്രഖ്യാപിച്ചതോടെ
കേന്ദ്ര സര്‍ക്കാര്‍
സ്ഥാപനങ്ങളായ റയില്‍വേ
(പാര്ക്കിങ്ങ്ഫീസ്
ഉള്‍പ്പെടെ) ഉള്‍പ്പെടെ
ഇതര സ്ഥാപനങ്ങള്‍
സംസ്ഥാനത്തു നിന്നും
പിരിച്ചെടുക്കുന്ന അധിക
നികുതികള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
നോട്ട്
പിന്‍വലിക്കലിലൂടെ
സംസ്ഥാനത്തിനുണ്ടായ
വരുമാനക്കുറവുകള്
ഉള്‍പ്പെട്ട നഷ്ടവും
ജി.എസ്.ടി നടപ്പാക്കുക
വഴി റയില്‍വേ തുടങ്ങി
കേന്ദ്ര സ്ഥാപനങ്ങള്‍
നടത്തുന്ന അധിക നികുതി
ഈടാക്കലും
കേന്ദ്രസര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെടുത്തി
അധികനികുതി പിരിവ്
ഒഴിവാക്കാനും, സംസ്ഥാന
സര്‍ക്കാരിനുണ്ടായ
വരുമാന നഷ്ടത്തിന്
സഹായം
ആവശ്യപ്പെടുന്നതിനും
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
ഇ-ട്രഷറി
പേയ്മെന്റ്
3677.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ആഫീസുകളില്‍
വിവിധയിനങ്ങളില്‍
അടയ്ക്കപ്പെടുന്ന തുക
യഥാസമയം ട്രഷറിയില്‍
അടയ്ക്കുന്നതിനായി
ഇ-ട്രഷറി പേയ്മെന്റിനു
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ഇത്തരം
പേയ്മെന്റുകള്‍
സ്വീകരിക്കാന്‍
എസ്.ബി.ഐ പോലുളള
ബാങ്കുകള്‍ മടി
കാണിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിനു
പരിഹാരമായി സഹകരണ
ബാങ്കുകള്‍ വഴി
ഇ-ട്രഷറി പേയ്മെന്റിന്
സംവിധാനമൊരുക്കുവാന്‍
ആലോചിക്കുമോ?
സബ്
ട്രഷറികളില്‍ കോര്‍ബാങ്കിംഗ്
സംവിധാനം
3678.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര
സബ്ട്രഷറികളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
സബ്ട്രഷറികളടക്കമുള്ള
വിവിധ തലത്തിലുള്ള
ട്രഷറികളെ
സംയോജിപ്പിച്ചുകൊണ്ട്
കോര്‍ബാങ്കിംഗ്
സംവിധാനം പൂര്‍ണ്ണമായും
നിലവില്‍
വന്നുകഴിഞ്ഞോയെന്ന്
വ്യക്തമാക്കുമോ;
(സി)
ട്രഷറി
സേവിംഗ്സ് ബാങ്ക്
അക്കൗണ്ട്
ഹോള്‍ഡര്‍മാര്‍ക്ക്
തങ്ങളുടെ ബാങ്ക്
അക്കൗണ്ടുകളിലേക്ക് മണി
ട്രാന്‍സ്ഫര്‍
നടത്തുന്നതിനുള്ള
സംവിധാനം എല്ലാ
ട്രഷറികളിലും
നടപ്പിലാക്കുന്നതിനുള്ള
നടപടി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കോങ്ങാട്
മണ്ഡലത്തില്‍ സബ് ട്രഷറി
3679.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തില്‍ ഒരു സബ്
ട്രഷറി അനുവദിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ധനകാര്യ
വകുപ്പില്‍ നിലവിലുള്ള
ഫയലിലെ പുരോഗതി
അറിയിക്കുമോ?
ട്രഷറികളില്‍
നിക്ഷേപക സൗഹൃദ
അന്തരീക്ഷത്തിന് നടപടി
3680.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികള്‍
പരിഷ്ക്കരിച്ച്
എ.ടി.എം.
സൗകര്യമടക്കമുള്ള
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ട്രഷറി
നിക്ഷേപങ്ങള്‍
ആകര്‍ഷകമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ട്രഷറികളില്‍
നിക്ഷേപക സൗഹൃദ
അന്തരീക്ഷം
ഉണ്ടാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ചാത്തന്നൂരില്‍
സബ്ട്രഷറിക്കായി കെട്ടിടം
3681.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂരില്‍
സബ്ട്രഷറി
നിര്‍മ്മിക്കുന്നതിന്
സിവില്‍ സ്റ്റേഷന്
കോമ്പൗണ്ടില്‍
സൗജന്യമായി ഭൂമി
ലഭ്യമാക്കിയിട്ടുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭൂമിയില്‍
സബ്ട്രഷറിയ്ക്കായി
കെട്ടിടം
നിര്‍മ്മിക്കുവാനുളള
നടപടികളുടെ
നാളിതുവരെയുളള പുരോഗതി
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഭൂമി സംബന്ധിച്ച്
എന്തെങ്കിലും
നിയമപ്രശ്നങ്ങള്‍
ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ഡി)
നാഷണല്‍
ഹൈവേ വീതി
കൂട്ടുന്നതുമായി
ബന്ധപ്പെട്ട് നിലവിലെ
ട്രഷറി കെട്ടിടം
പൊളിക്കുന്ന
സാഹചര്യമുളളതിനാല്‍,
സബ്ട്രഷറിയ്ക്കായുളള
കെട്ടിടം
നിര്‍മ്മിയ്ക്കുന്നതിന്
ഭരണാനുമതി
ലഭ്യമാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ലോട്ടറി വില്പന വഴിയുള്ള
വരുമാനം
3682.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭാഗ്യക്കുറി
വകുപ്പ് ഏതെല്ലാം പുതിയ
ലോട്ടറികളാണ്
ആരംഭിച്ചിട്ടുള്ളതെന്നും
ഇതിന്റെ വില്പന
വഴിയുള്ള വരുമാനം
ഏതെല്ലാം
ഉദ്ദേശ്യങ്ങള്‍ക്കാണ്
വിനിയോഗിക്കുന്നതെന്നും
വെളിപ്പെടുത്തുമോ;
(ബി)
ലോട്ടറികളുടെ
സമ്മാന ഘടനയിലും
വില്പനയിലും എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
അനുവദിക്കുന്ന സ്വകാര്യ
ആശുപത്രികള്‍
3683.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും ധനസഹായം
അനുവദിക്കുന്ന
ആശുപത്രികളുടെ
പട്ടികയില്‍ പുതിയതായി
സ്വകാര്യ ആശുപത്രികള്‍
ഉള്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ ആശുപത്രികളാണ്
പുതിയതായി
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ലോട്ടറി
ടിക്കറ്റുകളുടെ പരിഷ്ക്കരണം
3684.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറി ടിക്കറ്റുകളുടെ
പരിഷ്ക്കരണത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ടിക്കറ്റ്
വില, കമ്മീഷന്,
സമ്മാനത്തുക എന്നിവയുടെ
പരിഷ്ക്കരണത്തിന് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സമ്മാനത്തുക
കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിനും
പുതിയതായി ഭാഗ്യക്കുറി
ഏജന്‍സി
അനുവദിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ?
ഓഡിറ്റില്‍ കണ്ടെത്തിയ നഷ്ടം
3685.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1994ലെ
കേരള ലോക്കല്‍ ഫണ്ട്
ഓഡിറ്റ് നിയമം വകുപ്പ്
16 പ്രകാരം ഓഡിറ്റില്‍
കണ്ടെത്തിയ നഷ്ടം
ഉത്തരവാദപ്പെട്ടവരില്‍
നിന്നും ഈടാക്കിയതില്‍
ചാര്‍ജ്, സര്‍ചാര്‍ജ്
ഇനത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഈടാക്കിയ തുക
എത്രയെന്ന്
വ്യക്തമാക്കാമോ?
(ബി)
പത്താം
ശമ്പള കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍ കേരള
സംസ്ഥാന ലോട്ടറി
വകുപ്പിന്റെ ആഭ്യന്തര
പരിശോധന കേരള സംസ്ഥാന
ഓഡിറ്റ് വകുപ്പിന്
നല്കി
ഉത്തരവായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനിലെ നിയമനങ്ങള്‍
3686.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനിലെ
ഏതെല്ലാം തസ്തികകളില്‍
ഒഴിവുകളുണ്ടെന്ന്
വിശദമാക്കുമോ; പ്രസ്തുത
ഒഴിവുകള്‍ നിലവില്‍
വന്ന തീയതി
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കോര്‍പ്പറേഷനിലെ
ഏതെല്ലാം തസ്തികകളില്‍
എത്ര നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ;
(സി)
താല്‍ക്കാലിക
/ കരാര്‍
അടിസ്ഥാനത്തില്‍ ഏതൊക്ക
തസ്തികകളില്‍ എത്രപേര്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ആശ്രിത
നിയമന വ്യവസ്ഥയില്‍
2014 ഏപ്രില്‍ ഒന്ന്
മുതല്‍ നിയമനം
നേടിയവരുടെ കണക്ക്
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ; എത്ര
ശതമാനം ഒഴിവുകളാണ്
ഇത്തരത്തില്‍
നികത്തപ്പെടുന്നതിന്
വ്യവസ്ഥയുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
2014
ഏപ്രില്‍ മുതല്‍ 2017
ജൂണ്‍ 30 വരെ ഓരോ
തസ്തികയിലും,
വിരമിച്ചതോ
പിരിഞ്ഞുപോയതോ ആയ
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(എഫ്)
2014
ഏപ്രില്‍ മുതല്‍ 2017
ജൂണ്‍ 30 വരെ ഓരോ
തസ്തികയിലും പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
ലഭിച്ചവരുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ
പ്രവാസി ചിട്ടികള്‍
3687.
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ-യ്ക്ക്
പ്രവാസിചിട്ടി
നടത്തുന്നതിന് അനുമതി
നല്കി ഉത്തരവായത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ഒരു ചിട്ടി വിഭാവനം
ചെയ്തതിന് പിന്നിലുള്ള
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
വ്യക്തമാക്കുമോ;
(സി)
പ്രവാസി
ചിട്ടി നടത്തുന്നതിനായി
കെ.എസ്.എഫ്.ഇ.യ്ക്ക്.
റിസര്‍വ് ബാങ്ക് അനുമതി
നല്കിയത്എന്നാണെന്നറിയിക്കുമോ;
(ഡി)
പ്രവാസി
ചിട്ടി സമയബന്ധിതമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.എഫ്.ഇ.യില്‍
ഈടായി വെക്കുന്ന വസ്തുവിന്റെ
മൂല്യനിര്‍ണ്ണയം
3688.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യില്‍
ഈട് വെക്കുന്ന
വസ്തുവിന്
മുല്യനിര്‍ണ്ണയം
നടത്തുന്ന കാലയളവിലെ
സാഹചര്യങ്ങള്‍
കണക്കിലെടുത്ത്
നിശ്ചയിക്കുന്ന വില,
പരിസ്ഥിതി സംബന്ധമായി
സര്‍ക്കാര്‍
ഭാഗത്തുനിന്നുണ്ടാവുന്ന
നയം മാറ്റം കാരണം
പിന്നീട്
വ്യത്യാസപ്പെടുന്നതിന്
ഉദ്യോഗസ്ഥര്‍
ഉത്തരവാദികളാവുമോയെന്ന്
പരിശോധിക്കുമോ;
(ബി)
കെ.എസ്.എഫ്.ഇ.
ഈങ്ങാപ്പുഴ ബ്രാഞ്ചില്‍
നിന്ന് റിട്ടയര്‍ ചെയ്ത
സീനിയര്‍ മാനേജര്‍ സി.
ശ്രീധരന്റെ
ഗ്രാറ്റുവിറ്റി
ഉള്‍പ്പെടെയുള്ള
റിട്ടയര്‍മെന്റ്
ആനുകൂല്യങ്ങള്‍
തടഞ്ഞുവെച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
അദ്ദേഹം
വില നിശ്ചയിച്ച
വസ്തുവിന്, റവന്യൂ
അധികാരികള്‍ നല്കിയ
രേഖയില്‍
വസ്തുവിലേക്കുള്ള റോഡ്
അടയാളപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
അദ്ദേഹത്തിന്റെ
സഹകരണത്തോടെ, ഈ വസ്തു
വില്പന നടത്തി വണ്‍
ടൈം സെറ്റില്‍മെന്റ്
പദ്ധതി പ്രകാരമുള്ള
ഇളവുകളോടെ,
കെ.എസ്.എഫ്.ഇ.ക്ക്
ലഭിക്കാനുള്ള തുക
ഈടാക്കുന്നതിനെക്കുറിച്ച്
തീരുമാനിക്കുമോ;
(ഇ)
എങ്കില്‍
ഇക്കാര്യത്തില്‍ ഹെഡ്
ഓഫീസ് തലത്തില്‍
അദ്ദേഹത്തെ
വിളിച്ചുവരുത്തി
തീരുമാനമുണ്ടാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കരയില്‍
കെ.എസ്.എഫ്.ഇ.യുടെ പുതിയ
ശാഖകള്‍
3689.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
പെരുമ്പഴുതൂര്‍,
പ്ലാമൂട്ടുക്കട എന്നീ
സ്ഥലങ്ങളില്‍
കെ.എസ്.എഫ്.ഇ.യുടെ
പുതിയ ശാഖകള്‍
ആരംഭിക്കുന്നതിന്റെ
ഭാഗമായി ഈ സ്ഥലങ്ങളിലെ
ബിസിനസ്
സാധ്യതകളെക്കുറിച്ച്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
കെ.എസ്.എഫ്.ഇ.യുടെ
പ്രസ്തുത പുതിയ ശാഖകള്‍
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ത്തന്നെ
ആരംഭിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ശാഖകള്‍ തുടങ്ങുന്നതിന്
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ?
കയറുല്‍പ്പന്നങ്ങളുടെ സംഭരണം
3690.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട കയര്‍
ഉല്‍പ്പാദകരും കയര്‍
സഹകരണ സംഘങ്ങളും
ഉത്പാദിപ്പിക്കുന്ന
കയറും
കയറുല്‍പ്പന്നങ്ങളും
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളാണ്
സംഭരിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ ഓരോ
പൊതുമേഖലാ സ്ഥാപനവും
ശേഖരിച്ച കയറിന്റെയും
കയര്‍
ഉല്‍പ്പന്നങ്ങളുടെയും
അളവ് വ്യക്തമാക്കുമോ;
വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
കയര്‍ ഉത്പാദനമേഖലയില്‍
ചകിരി ക്ഷാമം
നിലനില്‍ക്കുന്നുണ്ടോയെന്ന്
വിശദീകരിക്കുമോ;
അന്യസംസ്ഥാനങ്ങളില്‍
നിന്ന് ചകിരി ഇറക്കുമതി
ചെയ്യുന്നുണ്ടോ; എങ്കിൽ
ഏതെല്ലാം
സംസ്ഥാനങ്ങളില്‍
നിന്നാണെന്ന്
വ്യക്തമാക്കുമോ?
കയര്‍
ജിയോ ടെക്സ് സംവിധാനം
3691.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ ജിയോ ടെക്സ്
സംവിധാനം
പ്രചരിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ് ഇൗ
സംവിധാനം
പ്രയോജനപ്പെടുത്തുന്നതെന്ന്
വിവരിക്കാമോ;
(സി)
ഏതെല്ലാം
മേഖലകളിലാണ് ഇത്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്നും
പ്രചരണത്തിനായി
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്നും
അറിയിക്കുമോ?
കയര്‍
വ്യവസായ രംഗത്തെ സഹകരണ
സംഘങ്ങള്‍
3692.
ശ്രീ.എ.എം.
ആരിഫ്
,,
വി. ജോയി
,,
എന്‍. വിജയന് പിള്ള
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായ രംഗത്തെ സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
പ്രസ്തുത
സഹകരണ സംഘങ്ങളുടെ
പുന:സംഘടനയ്ക്കും
ആധുനീകരണത്തിനുമായി
സമഗ്ര പദ്ധതി
തയ്യാറാക്കി
എന്‍.സി.ഡി.സി.യില്‍
വായ്പയ്ക്കായി
സമര്‍പ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇതുസംബന്ധിച്ച പദ്ധതി
രേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
കയര്‍
സഹകരണ സംഘങ്ങള്‍ക്കുള്ള
മാനേജീരിയല്‍ സബ്സിഡി,
പ്രവര്‍ത്തന മൂലധന
സഹായം എന്നിവ യഥാസമയം
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
ചകിരി
സംസ്ക്കരണ യൂണിറ്റുകള്‍
3693.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വകുപ്പിന്റെയും
കുടുംബശ്രീയുടെയും
ആഭിമുഖ്യത്തില്‍ ചകിരി
സംസ്ക്കരണ യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇൗ
പദ്ധതിയിലൂടെ
തൊഴിലാളികള്‍ക്ക് എത്ര
രൂപയാണ് കുറഞ്ഞ
വേതനമായി
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ
(സി)
തൊണ്ട്തല്ല്
രംഗത്ത്
സ്ത്രീതാെഴിലാളികളെ
തിരികെ
എത്തിക്കുന്നതിനും
മെച്ചപ്പെട്ട കൂലി
ഉറപ്പാക്കുന്നതിനും ഇൗ
സംരംഭം എപ്രകാരമാണ്
സഹായകരമാകുകയെന്ന്
വിശദമാക്കുമോ?
കയര്‍
മേഖലയില്‍
മാലിന്യപ്രശ്നങ്ങള്‍
3694.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചകിരി
വ്യവസായവുമായി
ബന്ധപ്പെട്ട്
ചകിരിച്ചോര്‍
കുന്നുകൂടി
മാലിന്യപ്രശ്നങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കയര്‍
നിര്‍മ്മാണത്തിനുശേഷം
ഉണ്ടാകുന്ന
ചകിരിച്ചോര്‍
മറ്റേതെങ്കിലും
ഉല്‍പ്പന്നത്തിന്റെ
അസംസ്കൃത വസ്തുവായി
ഉപയോഗിക്കത്തക്കവിധം
പദ്ധതികള്‍
നിലവിലുണ്ടോ;
(സി)
ഹരിത
കേരളം പദ്ധതി പ്രകാരം ഈ
ചകിരിച്ചോര്‍
പുനരുപയോഗിക്കാനുള്ള
പദ്ധതിക്ക് രൂപം
നല്‍കുമോ;
(ഡി)
റോഡ്
നിര്‍മ്മാണത്തിന്റെ
അസംസ്കൃത വസ്തുവായി
ചകിരിച്ചോര്‍
ഉപയോഗിക്കുന്ന
സാങ്കേതിക വിദ്യ
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പെരുമണ്‍
കയര്‍ പാര്‍ക്കിന്റെ
പ്രവര്‍ത്തനം
3695.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
മണ്ഡലത്തില്‍ പനയം
പഞ്ചായത്തിലെ
പെരുമണില്‍
എന്‍.സി.ആര്.എം.എെ.യുടെ
ആഭിമുഖ്യത്തില്‍
സ്ഥാപിച്ച കയര്‍
പാര്‍ക്കിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
പാര്‍ക്കിന്റെ
പ്രവര്‍ത്തനം
നിലയ്ക്കാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(ബി)
കയര്‍
പാര്‍ക്കില്‍
സ്ഥാപിച്ചിട്ടുള്ള
യന്ത്രസാമഗ്രികളും
മറ്റും നശിക്കുന്ന
സാഹചര്യത്തില്‍
കയര്പാര്ക്കിന്റെ
നവീകരണത്തിനോ
അല്ലെങ്കില്‍
കയര്‍മേഖലയുടെ
വികസനത്തിന്
സഹായകരമാകുന്ന
മറ്റേതെങ്കിലും
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനോ ഉള്ള
പദ്ധതി പരിഗണനയിലുണ്ടോ;
(സി)
ഇല്ലെങ്കില്‍ അപ്രകാരം
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
കയര്‍മേഖലയെ
പുനരുദ്ധരിക്കുന്നതിനായി നൂതന
പദ്ധതികള്‍
3696.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. മുകേഷ്
,,
മുരളി പെരുനെല്ലി
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍മേഖലയെ
പുനരുദ്ധരിക്കുന്നതിനായി
നടപ്പിലാക്കിയ നൂതന
പദ്ധതികള്‍
വ്യക്തമാക്കുമോ;
(ബി)
കയര്‍
ഉല്‍പ്പന്നങ്ങള്‍ക്ക്
പുതിയ ഉപയോഗ സാധ്യതകള്‍
കണ്ടെത്തുന്നതിനും
അവയുടെ ആഭ്യന്തര
മാര്‍ക്കറ്റ്
വര്‍ദ്ധിപ്പിക്കുന്നതിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;
(സി)
കയര്‍
ഭൂവസ്ത്രങ്ങളുടെ ഉപയോഗം
ഏതെല്ലാം മേഖലകളില്‍
വ്യാപിപ്പിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
കയര്‍
ഭൂവസ്ത്ര
നിര്‍മ്മാണത്തെ
തൊഴിലുറപ്പു
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?