'ബാലസാന്ത്വനം'
പദ്ധതി
3463.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളിലെ
കാന്‍സര്‍ ചികിത്സാ
സഹായ പദ്ധതിയായ
'ബാലസാന്ത്വനം' പദ്ധതി
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ബാലസാന്ത്വനം
പദ്ധതിയില്‍
സര്‍ക്കാര്‍
ജീവനക്കാരുടെ
പങ്കാളിത്തം
എത്രയാണെന്ന്
വിശദീകരിക്കുമോ ;
(സി)
ഭൂരിപക്ഷം
സര്‍ക്കാര്‍
ജീവനക്കാരെയും
പദ്ധതിയില്‍
പങ്കാളികളാക്കി
ബാലസാന്ത്വനം പദ്ധതി
വിപുലപ്പെടുത്തുന്ന
കാര്യം ആലോചിക്കുമോ?
സ്വകാര്യ ആശുപത്രികളുടെ ചൂഷണം
3464.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാല
രോഗങ്ങളുടെ മറവില്‍
സ്വകാര്യ ആശുപത്രികള്‍
ജനങ്ങളെ ചൂഷണം
ചെയ്യുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
അനാവശ്യമായ ലാബ്
പരിശോധനകള്‍
സ്ക്രാനിംഗ് എന്നിവ
നടത്തി രോഗികളില്‍
നിന്നും അമിത ഫീസ്
ഈടാക്കുന്ന
പ്രവണതക്കെതിരെ
എന്തെങ്കിലും
നിയന്ത്രണം
കൊണ്ടുവരുവാന്‍
ആലോചിക്കുന്നുണ്ടോ;
(സി)
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ് മെന്റ്
നിയമം നടപ്പ്
സമ്മേളനകാലയളവിൽ സഭയിൽ
അവതരിപ്പിക്കുന്നതിനു
നടപടി സ്വീകരിക്കുമോ?
വൈക്കം താലൂക്ക് ഗവണ്മെന്റ്
ആശുപത്രിയുടെ വികസന
പ്രവര്‍ത്തനങ്ങള്‍
3465.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18സാമ്പത്തിക
വര്‍ഷത്തെ ബഡ്ജറ്റില്‍
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രഖ്യാപിച്ച വൈക്കം
താലൂക്ക് ഗവണ്മെന്റ്
ആശുപത്രിയുടെ വികസന
പദ്ധതി സംബന്ധിച്ച
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
വൈക്കം
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ
എന്നറിയിക്കുമോ;
(സി)
ഡയാലിസിസ്
യൂണിറ്റന്റെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ആശുപത്രിയില്‍ ഇപ്പോള്‍
ഏതെല്ലാം
പദ്ധതിയില്‍പ്പെട്ട
നിര്‍മ്മാണ
പ്രവൃത്തികളാണ്
നടന്നുകൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ അടിയന്തരാവസ്ഥ
3466.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചപനി
നിയന്ത്രിക്കുന്നതിനുള്ള
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ പാതി
വഴിയില്‍
ഉപേക്ഷിക്കുകയോ പേരിന്
മാത്രമാകുകയോ ചെയ്തതോടെ
പനി ബാധിതരുടെ
എണ്ണത്തില്‍ കുതിച്ചു
ചാട്ടം
ഉണ്ടായിട്ടുണ്ടോ;
(ബി)
പ്രതിദിനം
പിഞ്ചു കുഞ്ഞുങ്ങള്‍
ഉള്‍പ്പെടെ പത്തോളം
പേര് പനി മൂലം
മരിക്കുന്ന ഗുരുതര
സാഹചര്യം ഉണ്ടായതിനു
കാരണം ആരോഗ്യവകുപ്പ്
കാര്യക്ഷമമായി
പ്രവര്ത്തിക്കാത്തതാണെന്നു
കരുതുന്നുണ്ടോ;
(സി)
കഴിഞ്ഞ
ഏഴുമാസത്തിനകം 19
ലക്ഷത്തിലധികം പേര്
വിവിധ പകര്‍ച്ചപ്പനി
ബാധിച്ച് ആശുപത്രികളെ
ശരണം പ്രാപിക്കുകയും
400 ലധികം പേര്
മരണപ്പെടുകയും ചെയ്ത
അടിയന്തര സാഹചര്യം
കണക്കിലെടുത്ത്
സംസ്ഥാനത്ത് ആരോഗ്യ
അടിയന്തരാവസ്ഥ
പ്രഖ്യാപിക്കുന്നതിന്
ഉദ്ദേശമുണ്ടോ?
മെഡിക്കല്‍ ലാബട്ടറികള്ക്ക്
ഫലപ്രദമായ നിയന്ത്രണം
3467.
ശ്രീ.സി.മമ്മൂട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യാതോരു
നിയന്ത്രണവും ഇല്ലാതെ
പ്രവര്‍ത്തിക്കുന്ന
മെഡിക്കല്‍
ലാബോറട്ടറികള്‍ക്ക്
ഫലപ്രദമായ നിയന്ത്രണം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
അടിസ്ഥാന
സൗകര്യങ്ങളുടെ കുറവും
നിശ്ചിത
യോഗ്യതയില്ലാത്തവര്‍ ഈ
രംഗത്ത്
പ്രവര്‍ത്തിക്കുന്നതു
മൂലം ഇവര്‍
തയ്യാറാക്കുന്ന
റിപ്പോര്‍ട്ടുകളില്‍
ഗുരുതരമായ തെറ്റുകള്‍
കടന്നു കൂടുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഓരോ
ടെസ്റ്റിനും വ്യത്യസ്തത
നിരക്കില്‍ ഫീസ്
ഈടാക്കുന്നത് തടയാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
എ.സി.ഷണ്മുഖദാസ്
മെമ്മോറിയല്‍ ആയുര്‍വേദിക്
ചൈല്‍ഡ് ആന്റ് അഡോളസെന്റെ
കെയര്‍ സെന്റര്‍ വികസനം
3468.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുറക്കാട്ടെരി
എ.സി.ഷണ്മുഖദാസ്
മെമ്മോറിയല്‍
ആയുര്‍വേദിക് ചൈല്‍ഡ്
ആന്റ് അഡോളസെന്റെ
കെയര്‍ സെന്റര്‍ വികസനം
സംബന്ധിച്ച് മന്ത്രിതല
യോഗ തീരുമാനപ്രകാരം
പ്രോജക്ട്
ലഭിച്ചിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
ആശുപത്രി വികസനവുമായി
ബന്ധപ്പെട്ട് ഇതുവരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
ജെ.പി.എച്ച്.എന്‍.
റാങ്ക് ലിസ്റ്റില്‍ നിന്നുള്ള
നിയമനം
3469.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ഒക്ടോബര്‍ മാസത്തില്‍
പ്രസിദ്ധീകരിച്ച
ജെ.പി.എച്ച്.എന്‍.
റാങ്ക് ലിസ്റ്റില്‍
നിന്ന് ആരോഗ്യ
വകുപ്പിലേക്ക് നിയമനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തുികയില് എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്; ഈ
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
പനി
വ്യാപനം തടയാന്‍ നടപടി
3470.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം സംസ്ഥാനത്ത് ,
പ്രത്യേകിച്ച്
തലസ്ഥാനത്ത് പനി
വ്യാപിക്കുന്നത്
തടയാന്‍ സര്‍ക്കാര്‍
തലത്തില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത്;
(ബി)
ഭാവിയില്‍
ഇത്തരത്തില്‍ പനി
വ്യാപിക്കുന്നത്
തടയാന്‍ സംസ്ഥാന
തലത്തില്‍ വിവിധ
ഏജന്‍സികളെ
ഏകോപിപ്പിച്ച് കൊണ്ട്
ഒരു മാസ്റ്റര്‍പ്ലാന്‍
തയാറാക്കി പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുമോ?
പനി
പടര്‍ന്നു പിടിക്കുന്നത്
തടയുവാന്‍ ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍
3471.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് പനി
ബാധിച്ച് മരണമടഞ്ഞവരുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
മഴക്കാല
രോഗങ്ങള്‍ തടയുവാനും
മാലിന്യങ്ങള്‍ നീക്കം
ചെയ്യുവാനും ആരോഗ്യ
വകുപ്പിന് സ്ഥിരം
സംവിധാനം
ഉണ്ടായിരുന്നിട്ടും പനി
പടര്‍ന്നു പിടിച്ച്
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ ആരോഗ്യ
പ്രവര്‍ത്തകര്‍
മരണമടഞ്ഞ കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഡെങ്കിപ്പനി
പോലുളള രോഗങ്ങള്‍
പടര്‍ന്നു
പിടിക്കുന്നത്
തടയുവാന്‍ എന്തെങ്കിലും
ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പനി
ബാധിക്കുന്നവരുടെ
പരിശോധനയ്ക്കുളള
ലാബുകള്‍ സംസ്ഥാനത്ത്
വേണ്ടത്ര ഇല്ലെന്നുളള
പരാതി പരിശോധിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
നഗരസഭകളിലെ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെയും
മറ്റ് ആരോഗ്യ
പ്രവര്‍ത്തകരുടെയും
യോജിച്ചുളള
പ്രവര്‍ത്തനത്തിന്
ആരോഗ്യ വകുപ്പ്
നേതൃത്വം
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ
ജനനീ
ശിശു സുരക്ഷ കാര്യക്രം
3472.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗര്‍ഭിണികളായ
സ്ത്രീകള്‍ക്കും
കുഞ്ഞുങ്ങള്ക്കുമായിട്ടുളള
ആരോഗ്യ പരിപാലന
പദ്ധതിയായ 'ജനനീ ശിശു
സുരക്ഷ കാര്യക്രമിലൂടെ
സംസ്ഥാനത്തെ എല്ലാ
ആശുപത്രികളിലും സൗജന്യ
ചികിത്സ നൽകുന്നുണ്ടോ ;
എങ്കില്‍ ഇൗ പദ്ധതിയുടെ
നടത്തിപ്പ്
എങ്ങനെയാണെന്നു
വിശദമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ നെടുമങ്ങാട്
ജില്ലാ ആശുപത്രിയില്‍
ഇൗ പദ്ധതിയുടെ ഗുണഫലം
രോഗികള്‍ക്ക്
ലഭിക്കുന്നില്ലായെന്നുളള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
രോഗികള്‍ക്ക് സൗജന്യ
ചികിത്സയോ, പുറമേ
നിന്നും വാങ്ങുന്ന
മരുന്നുകള്‍ക്ക് തുക
തിരികെ നല്‍കുന്നതിലോ
കാലതാമസം ഉണ്ടാകുന്നത്
ഒഴിവാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ ?
കോളറ
പടരാതിരിക്കാന്‍ നടപടി
3473.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
പടര്‍ന്നുപിടിച്ച
പകര്ച്ചപനിക്കു
പിന്നാലെ കോളറ രോഗം
പടര്‍ന്നുപിടിക്കാന്‍
സാധ്യതയുണ്ടെന്ന്
ആരോഗ്യവകുപ്പ്
മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
(ബി)
അടുത്ത
കാലത്ത് കോളറ മൂലമുള്ള
മരണം റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
കോളറ
പടരാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
കോളറ
നിയന്ത്രിക്കുവാന്‍
സമഗ്രമായ ബോധവല്‍ക്കരണ
പരിപാടി
ആവിഷ്ക്കരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
ആര്.എസ്.ബി.വൈ.ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവര്‍ത്തനങ്ങള്‍
3474.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്.എസ്.ബി.വൈ.
ഫണ്ട് ഉപയോഗിച്ച്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ആശുപത്രിയില്‍
ചെയ്യാന്‍
സാധിക്കുകയെന്ന്
വ്യക്തമാക്കുമോ;
(ബി)
ആശുപത്രി
കോമ്പൗണ്ടിനുള്ളിലെ
റോഡ്, ടോയ് ലെറ്റ്,
കുടിവെള്ള വിതരണ പൈപ്പ്
ലൈനുകള്‍ എന്നിവയുടെ
പുനരുദ്ധാരണ ജോലികള്‍
പ്രസ്തുത ഫണ്ട്
ഉപയോഗിച്ച് ചെയ്യാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
എന്‍.എച്ച്.എം
ആയുര്‍വേദ, ഹോമിയോ
ഡോക്ടര്‍മാരുടെ ട്രാന്‍സ്ഫര്‍
& പോസ്റ്റിങ്
3475.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
എന്‍.എച്ച്.എം
ആയുര്‍വേദ, ഹോമിയോ
ഡോക്ടര്‍മാരുടെ
സ്ഥലംമാറ്റവും നിയമനവും
നടപ്പാക്കാത്തത് എന്തു
കൊണ്ടാണെന്ന്
വിശദമാക്കുമോ;
(ബി)
സ്ഥലംമാറ്റവും നിയമനവും
നടത്തുന്നതിന്
അധികാരമുള്ള ഡി.പി.എം,
ഹോമിയോ ഡോക്ടര്‍മാരുടെ
ട്രാന്‍സ്ഫര്‍ ലിസ്റ്റ്
നല്‍കുന്നതിനുള്ള
നിര്‍ദ്ദേശം ഹോമിയോ
ഡി.എം.ഒ യ്ക്ക്
നല്‍കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ?
ആസ്തി
വികസന ഫണ്ട്
3476.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016-17
വര്‍ഷത്തെ എം.എല്‍.എ.
യുടെ ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് തിയേറ്റര്‍
കോംപ്ലക്സ്- ജനറല്‍
ഹോസ്പിറ്റല്‍ തലശ്ശേരി
(150 ലക്ഷം) എന്ന
പ്രവൃത്തിക്ക്
ഭരണാനുമതി ലഭ്യമായോ;
ഇല്ലെങ്കില്‍ ഭരണാനുമതി
ലഭ്യമാകാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
കോളറ
രോഗബാധ
3477.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോളറ രോഗബാധ
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ജലത്തിലൂടെ
പകരുന്ന രോഗമായ കോളറ
തടയുന്നതിന്
പൊതുജനങ്ങള്‍
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിക്കണമെന്ന്
വ്യക്തമാക്കുമോ;
(സി)
കോളറ
രോഗബാധയെ
പ്രതിരോധിക്കുന്നതിന്
എന്താെക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ
ദേശീയ
ആരോഗ്യ ദൗത്യത്തില്‍
പ്രവര്‍ത്തിക്കുന്നവരുടെ
വേതനം
3478.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സർക്കാർ പദ്ധതിയായ
ദേശീയ ആരോഗ്യ
ദൗത്യത്തിന്റെ ഭാഗമായി
കേരളത്തില്‍
പ്രവര്‍ത്തിക്കുന്ന
ജീവനക്കാര്‍ക്ക്
ലഭിക്കുന്നത് തുച്ഛമായ
വേതനമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്‍.എച്ച്.എമ്മില്‍
എത്ര നഴ്സുമാര്‍ ജോലി
ചെയ്യുന്നുണ്ടെന്നും
ഇവരുടെ ശമ്പളം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
എന്‍.എച്ച്.എമ്മില്‍
ഉള്ളവര്‍ക്ക്
സര്‍ക്കാര്‍ മേഖലയില്‍
ഇതേ ജോലി
ചെയ്യുന്നവരുടെ
അടിസ്ഥാന ശമ്പളത്തിന്റെ
അത്ര പോലും പ്രതിഫലം
ലഭിക്കുന്നില്ലായെന്നുള്ളത്
വാസ്തവമാണോ;
(ഡി)
സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ ജൂനിയര്‍
പബ്ലിക് ഹെല്‍ത്ത്
നഴ്സുമാരുടെ പരമാവധി
വേതനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
എന്‍.എച്ച്.എമ്മില്‍
പ്രവര്‍ത്തിക്കുന്ന
ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത് നഴ്സുമാരുടെ
പരമാവധി വേതനം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
സര്‍ക്കാര്‍
മേഖലയില്‍
കരാറടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്ന
ഡോക്ടര്‍മാര്‍ക്കും
ഇതേ ജോലി ചെയ്യുന്ന
എന്‍.എച്ച്.എമ്മിനു
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഡോക്ടര്‍മാര്‍ക്കും
ലഭിക്കുന്ന വേതനം
എത്രയാണ്; സംസ്ഥാന
ജീവനക്കാരുടെ
വേതനത്തിനു തുല്യമായി
വേതനം ആരോഗ്യ കേരളം
പദ്ധിക്കു കീഴില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്കും
കൂടി നല്കാന്
പദ്ധതിയുണ്ടോ എന്ന്
വ്യക്തമാക്കാമോ ?
അസ്ഥി
സംബന്ധമായ ചികിത്സയ്ക്കും
ഗവേഷണങ്ങള്‍ക്കുമായി സ്വയംഭരണ
ഇന്‍സ്റ്റിറ്റ്യൂട്ട്
3479.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അസ്ഥി സംബന്ധമായ
ചികിത്സയ്ക്കും
ഗവേഷണങ്ങള്‍ക്കുമായി
സ്വയംഭരണ സ്വഭാവത്തോട്
കൂടിയ
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ച
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
ആരോഗ്യവകുപ്പില്‍
നിന്നും 377/FW1/2017
നം.ഫയല്‍ പ്രകാരം
ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ക്ക് നല്കിയ
കത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ ?
ഉണക്ക
മല്‍സ്യങ്ങളുടെ
അശാസ്ത്രീയസംസ്കരണം
T 3480.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്പനയ്ക്ക് എത്തുന്ന
ഉണക്കമല്സ്യങ്ങളുടെ
സംസ്കരണം
ശാസ്ത്രീയരീതിയിലല്ലെന്ന
പരാതി പരിശോധിക്കുമോ;
(ബി)
ഉണക്കമീനുകളുടെ
ഗുണനിലവാരം
പരിശോധിക്കുവാനുള്ള
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത്
ഏര്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ആയതിന്
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വൃത്തിഹീനമായ
അന്തരീക്ഷത്തില്‍
രാസപദാര്‍ത്ഥങ്ങള്‍
ചേര്‍ത്ത്
ഉണക്കിയെടുക്കുന്ന
മല്‍സ്യങ്ങള്‍
ഭക്ഷ്യയോഗ്യമല്ലെങ്കില്‍
അവ നിരോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
ഭക്ഷ്യസുരക്ഷ
വിഭാഗത്തിന്
ഇക്കാര്യങ്ങള്‍
പരിശോധിക്കുവാന്‍
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ?
ജില്ലാ
ടി.ബി. ആശുപത്രിയുടെ
ശോചനീയാവസ്ഥ
3481.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ജില്ലാ
ടി.ബി. ആശുപത്രിയുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
18.05.2017-ല്‍
ആശുപത്രിയുടെ
ശോചനീയാവസ്ഥ
സംബന്ധിച്ച്
ആരോഗ്യവകുപ്പിന്
സമര്‍പ്പിച്ച കത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് എറണാകുളം
ജില്ല മെഡിക്കല്‍
ഓഫീസര്‍ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
ആശ്രിത
നിയമനം
3482.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമനം ലഭിക്കുന്നതിന്
ശ്രീമതി സുനിജ സുനില്‍,
എ.ബി. കോട്ടേജ്,
കടയ്ക്കാവൂര്‍,
തിരുവനന്തപുരം
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ബി)
ആരോഗ്യവകുപ്പിലെ
എച്ച്1/134/എച്ച്&എഫ്
നമ്പര്‍ കത്തുപ്രകാരം
തിരുവനന്തപുരം
കളക്ടറോട് ആവശ്യപ്പെട്ട
ആശ്രിത
സര്‍ട്ടിഫിക്കറ്റും
വരുമാനസര്‍ട്ടിഫിക്കറ്റും
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ആയത്
ലഭിച്ചിട്ടില്ലെങ്കില്‍
അടിയന്തിരമായി
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ആയുര്‍
ദീപ്തം പദ്ധതി
3483.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ക്യാന്‍സര്‍
രോഗചികിത്സ
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യ
സുരക്ഷ പരിശോധനാ
ലബോറട്ടറികളിലെ ടെക്നിക്കല്‍
അസിസ്റ്റന്റ് തസ്തികയിലെ
നിയമനം
3484.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭക്ഷ്യ സുരക്ഷ
പരിശോധനാ
ലബോറട്ടറികളിലെ
ടെക്നിക്കല്‍
അസിസ്റ്റന്റ്
തസ്തികയുടെ ചുമതലകള്‍,
നിയമന യോഗ്യത,
അഭിലഷണീയ യോഗ്യത ഇവ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളത്തിലെ ഏതെല്ലാം
സ്ഥാപനങ്ങളിൽ നിന്നും
പ്രസ്തുത യോഗ്യതകൾ
നേടുവാന്‍ സാധിയ്ക്കും
എന്ന് അറിയിക്കുമോ ;
(സി)
മെെസൂരിലെ
കേന്ദ്രപ്രതിരോധ
മന്ത്രാലയത്തിന്റെ
ഡി.എഫ്.ആര്.എല്‍. എന്ന
സ്ഥാപനവും മെെസൂര്‍
യൂണിവേഴ്സിറ്റിയും
അംഗീകരിച്ച്
നടത്തുന്നതും
കെമിസ്ട്രിയിലോ
ബയോകെമിസ്ട്രിയിലോ
ഉളള ബിരുദത്തിനുശേഷം
ചേരാവുന്നതുമായ
ഭക്ഷ്യപരിശോധനയ്ക്കായുളള
പി.ജി. ഡിപ്ലോമ
കോഴ്സ്, സംസ്ഥാന
പി.എസ്.സി. പ്രസ്തുത
തസ്തികയിലേക്കുള്ള
നിയമനത്തിന്
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ആയതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത കോഴ്സ്
അംഗീകരിക്കുന്നതിന്
പ്രൊപ്പോസല്‍
നല്കാന് ആരോഗ്യ
വകുപ്പ് സെക്രട്ടറി
ഭക്ഷ്യസുരക്ഷാ
കമ്മീഷണര്‍ക്ക് 2013
ല്‍ നിര്‍ദ്ദേശം
നല്‍കിയിട്ടും
നാളിതുവരെയായി ആയത്
നല്‍കാത്തതിന്
കാരണമെന്താണ്;
വിശദീകരിക്കുമോ?
രാജീവ്
ഗാന്ധി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
ആഭിമുഖ്യത്തില്‍ ക്ലിനിക്കല്‍
ലാബുകള്‍
3485.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളോടനുബന്ധിച്ച്
രാജീവ് ഗാന്ധി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
ആഭിമുഖ്യത്തില്‍
ക്ലിനിക്കല്‍ ലാബുകള്‍
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
ഇതു
വഴി ലാബ് പരിശോധനകളുടെ
പേരില്‍ നടക്കുന്ന
തട്ടിപ്പുകള്‍
തടയാനാവും എന്ന്
കരുതുന്നുണ്ടോ;
(സി)
എല്ലാ
താലൂക്ക്/ജില്ലാ
ആശുപത്രികളിലും രാജീവ്
ഗാന്ധി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
ആഭിമുഖ്യത്തില്‍
ക്ലിനിക്കല്‍ ലാബുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
മേഖലയില്‍ നടപ്പിലാക്കിയ
പുതിയ പദ്ധതികള്‍
3486.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആരോഗ്യ മേഖലയില്‍
നടപ്പിലാക്കിയ പുതിയ
പദ്ധതികളില്‍ ദേവികുളം
നിയോജക മണ്ഡലത്തിലെ
പദ്ധതികളുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ?
വയനാട്
ജില്ലയില്‍ വിദഗ്ധ ചികിത്സാ
സൗകര്യങ്ങള്‍
3487.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വിദഗ്ധ
ചികിത്സാ സൗകര്യങ്ങളുടെ
കുറവ് അനുഭവപ്പെടുന്ന
വയനാട് ജില്ലയില്‍
പുതിയ മെഡിക്കല്‍
കോളേജ്
ആരംഭിക്കുന്നതുവരെ
സൂപ്പര്‍
സ്പെഷ്യാലിറ്റി
വിഭാഗങ്ങളായ ഓങ്കോളജി,
കാര്‍ഡിയോളജി,
ന്യൂറോളജി, നെഫ്രോളജി
തുടങ്ങിയവയുടെ ഒ.പി.
ക്ലിനിക്കുകള്‍
കല്‍പ്പറ്റ ജനറല്‍
ആശുപത്രി
കേന്ദ്രീകരിച്ച്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
3488.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
വര്ക്കര്മാക്കാര്ക്കും,
ഹെല്‍പ്പര്‍മാര്‍ക്കും
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത പദ്ധതി ഏത്
ഇന്‍ഷ്വറന്‍സ്
കമ്പനിയുമായി
സഹകരിച്ചാണ്
നടപ്പിലാക്കുന്നതെന്നും
പ്രീമിയം തുക
എത്രയാണെന്നും
വ്യക്തമാക്കുമോ ;
(സി)
അംഗന്‍വാടി
കുട്ടികള്‍ക്ക് യൂണിഫോം
നല്‍കുന്നതിന്
പദ്ധതിയുണ്ടോ; എങ്കില്‍
എന്നത്തേക്ക് പദ്ധതി
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നത്?
ഗുരുതര
അപകടത്തില്‍പെട്ടയാള്‍ക്ക്
അടിയന്തര ചികിത്സ
3489.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുരുതര
അപകടത്തില്‍പെട്ടയാള്‍ക്ക്
അഞ്ചോളം ആശുപത്രികള്‍
അടിയന്തര ചികിത്സ
നല്‍കാതെ വന്നതുമൂലം ആ
വ്യക്തി
മരണപ്പെടാനിടയായ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
വെന്റിലേറ്ററുകളുടെ
അഭാവം മൂലമാണ്
ആശുപത്രികളില്‍
പ്രസ്തുത രോഗിയെ
അഡ്മിറ്റ്
ചെയ്യാതിരുന്നത് എന്നത്
കണക്കിലെടുത്ത്
സംസ്ഥാനത്തെ മെഡിക്കല്‍
കോളേജുകളിലെ
വെന്റിലേറ്ററുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നത്
പരിഗണിക്കുമോ;
(സി)
മെഡിക്കല്‍
കോളേജുകളില്‍
പോര്‍ട്ടബിള്‍
വെന്റിലേറ്ററുകള്‍
ഏര്‍പ്പെടുത്തുന്നത്
പരിഗണിക്കുമോ;
(ഡി)
ഈ
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്ത് ഒരു
ട്രോമാകെയര്‍ നയം
രൂപീകരിക്കുമോ;വ്യക്തമാക്കുമോ?
കേന്ദ്ര
ഭക്ഷ്യ സുരക്ഷാ നിയമം
3490.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എന്നു മുതലാണ് കേന്ദ്ര
ഭക്ഷ്യ സുരക്ഷാ നിയമം
നിലവില്‍ വന്നത്;
പ്രസ്തുത നിയമത്തിന്
ആവശ്യമായ ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
ചട്ടങ്ങള്‍
രൂപീകരിക്കുവാന്‍
ഇത്രയും കാലതാമസം
ഉണ്ടാകുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
ഇനിയും
രൂപീകരിക്കുവാനുള്ള
ചട്ടങ്ങള്‍
ഏതെല്ലാമാണെന്നും അവ
അടിയന്തിരമായി
രൂപീകരിക്കുന്നതിനും
അവയ്ക്കനുസൃതമായി
നടപടികള്‍
കൈക്കൊള്ളുന്നതിനും
നടപടി സ്വീകരിക്കുമോ
;വ്യക്തമാക്കുമോ ?
വൈറോളജി
ലാബുകള്‍ സ്ഥാപിക്കുന്നതിന്
നടപടി
3491.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചപ്പനിയും മറ്റ്
അനുബന്ധരോഗങ്ങളും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
സാംപിള്‍
പരിശോധനയ്ക്കായി
പൊതുജനങ്ങള്‍ നേരിടുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
സംസ്ഥാനത്തെ എല്ലാ
മെഡിക്കല്‍
കോളേജുകളിലും താലൂക്ക്
ആശുപത്രികളിലും വൈറോളജി
ലാബുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
എങ്കില്ഏതെല്ലാം
ആശുപത്രികളിലാണ്
വൈറോളജി ലാബ്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
സ്വകാര്യ
ആശുപത്രികളില്‍ ലാബ്
ടെസ്റ്റിങ്ങിന് അമിത
ചാര്‍ജ്ജ് ഈടാക്കുന്നത്
ഒഴിവാക്കുന്നതിനായി ഈ
രംഗത്ത് ഏകീകൃത നിരക്ക്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ ?
നാഷണല്‍
ഹെല്‍ത്ത് മിഷന്
(എന്‍.എച്ച്.എം)
3492.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഹെല്‍ത്ത് മിഷന്
(എന്‍.എച്ച്.എം) മുഖേന
ആരോഗ്യവകുപ്പിന്
2016-17 കാലയളവില്‍
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
കേന്ദ്രസര്ക്കാരിന്നിന്നും
അനുമതി ലഭിച്ചതെന്ന്
വിശദമാക്കുമോ;
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ; ഇതില്‍
ഏതെല്ലാം പദ്ധതികള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
2016-17 ലെ
യൂട്ടിലൈസേഷന്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
2016-17
ല്‍ എത്ര കോടി രൂപയാണ്
കേന്ദ്രസര്‍ക്കാരില്‍
നിന്ന് നാഷണല്‍
ഹെല്‍ത്ത് മിഷന്
അനുവദിച്ചത്; ഇതില്‍
കേന്ദ്രവിഹിതവും
സംസ്ഥാന വിഹിതവും
വ്യക്തമാക്കുമോ;
കേന്ദ്രവിഹിതമായി എത്ര
രൂപയാണ് ലഭിച്ചതെന്നും
സംസ്ഥാന വിഹിതമായി എത്ര
രൂപയാണ് ലഭിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
31.03.2017
ല്‍ എത്ര ശതമാനം
എന്‍.എച്ച്.എം
വിനിയോഗിച്ചു;
വിനിയോഗിക്കാത്ത
തുകയെത്രയാണ്; ഇപ്രകാരം
ചെലവഴിക്കാത്ത
തുകയുണ്ടെങ്കില്‍ ആയത്
2017-18 ല്‍ കുറവ്
ചെയ്താണോ
അനുവദിച്ചതെന്ന്
വിശദാമാക്കുമോ;
(ഡി)
2017-18കാലയളവില്‍
ആരോഗ്യവകുപ്പില്‍
നടപ്പിലാക്കുന്നതിന്
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ച പദ്ധതി
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കുമോ?
ആരോഗ്യ
മേഖലയില്‍ നിന്നും പി.എസ്.സി
-യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍
3493.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആരോഗ്യ മേഖലയില്‍
നിന്നും പി.എസ്.സി
-യ്ക്ക് എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
കാറ്റഗറി തിരിച്ചുളള
വിശദവിവരം നല്‍കുമോ;
(ബി)
ഇതില്‍
എത്ര പേര്
നിയമിക്കപ്പെട്ടിട്ടുണ്ട്;
കാറ്റഗറി തിരിച്ചുളള
വിശദവിവരം നല്‍കുമോ?
മരുന്ന്
സൗജന്യമായി നല്‍കുന്നതിനുളള
പദ്ധതി
3494.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡയബറ്റീസ്,
കൊളസ്ട്രോള്‍,
പ്രഷര്‍ രോഗികള്‍ക്ക്
പ്രെെമറി ഹെല്‍ത്ത്
സെന്ററുകള്‍ വഴി
മരുന്ന് സൗജന്യമായി
നല്‍കുന്നതിനുളള പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായി
എത്ര കോടി രൂപയാണ്
വകയിരുത്തിയിട്ടുളളത്;
ഇൗ പദ്ധതിക്ക്
കേന്ദ്രസഹായം
ലഭ്യമാണോ; എങ്കില്‍
കേന്ദ്രസഹായമായി എന്ത്
തുക ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
മണലൂര്‍
മണ്ഡലത്തില്‍ ഫുഡ് സേഫ്റ്റി
ഓഫീസ്
3495.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍ ഫുഡ്
സേഫ്റ്റി ഓഫീസ്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസില്‍ നിന്നും
ലഭ്യമാകുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
തസ്തികകളാണ് ഇൗ
ഓഫീസില്‍
അനുവദിച്ചിരിക്കുന്നത്
എന്ന് അറിയിക്കാമോ?
ആശുപത്രി
തസ്തികകളിലെ ഒഴിവ്
3496.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ
താലൂക് ആശുപത്രികള്‍ ,
സി എച് സി കള്‍
,പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍
എന്നിവിടങ്ങളില്‍
നിലവില്‍ എത്ര ഡോക്ടര്‍
,നേഴ്സ്
,പാരാമെഡിക്കല്‍
ജീവനക്കാര്‍ എന്നിവരുടെ
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ആശുപത്രിയിൽ ലീൻ
നിലനിര്‍ത്തി എത്ര
ഡോക്ടര്‍മാര്‍
ജില്ലയിലെ മറ്റ്
ആശുപത്രികളില്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
ആര്‍ദ്രം
പദ്ധതി
3497.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാം;
(ബി)
ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആര്‍ദ്രം
മിഷന്
3498.
ശ്രീ.കെ.വി.വിജയദാസ്
,,
വി. കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ആരോഗ്യ മേഖലയില്‍ ഒരു
സുപ്രധാന ചുവടുവയ്പായി
മാറിയ ആര്‍ദ്രം മിഷന്റെ
രൂപീകരണത്തോടെ ഓരോ
പൗരനും തുടര്‍ച്ചയായ
ആരോഗ്യ പരിരക്ഷ
ഉറപ്പുവരുത്തുന്നതിനും
ഉന്നത നിലവാരമുള്ള ആതുര
സേവനത്തിന്റെ ലഭ്യത
ഉറപ്പാക്കിക്കൊണ്ട്
ജനങ്ങളുടെ ശാരീരികവും
മാനസികവും സാമൂഹ്യവുമായ
പരിപൂര്‍ണ്ണ സുസ്ഥിതി
പ്രദാനം ചെയ്യുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സര്‍ക്കാര്‍
മേഖലയില്‍ വ്യാപകമായ
ആരോഗ്യ ശൃംഖല
ഉണ്ടായിട്ടും
ചികിത്സയ്ക്കായി
ജനങ്ങള്‍ സ്വകാര്യ
ആശുപത്രികളെ
ആശ്രയിക്കേണ്ടി വരുന്ന
അവസ്ഥ ഒഴിവാക്കുന്നതിന്
ആര്‍ദ്രം മിഷന്
എപ്രകാരമെല്ലാം
സഹായിക്കുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
ആര്‍ദ്രം
മിഷന്റെ ഭാഗമായി
ആശുപത്രികളില്‍
നടന്നുകൊണ്ടിരിക്കുന്ന
ഒ.പി. ബ്ലോക്ക്
പരിഷ്ക്കരണം ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ?
മലപ്പുറം
പബ്ലിക് ഹെല്‍ത്ത് ലാബ്
3499.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
പബ്ലിക് ഹെല്‍ത്ത്
ലാബിന് ആവശ്യമായ തസ്തിക
സൃഷ്ടിച്ചിട്ടും
താല്‍ക്കാലിക കെട്ടിടം
അനുവദിച്ചിട്ടും
ഇപ്പോഴും പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
പകര്‍ച്ച
വ്യാധികള്‍ പടര്‍ന്നു
പിടിക്കുന്ന
സാഹചര്യത്തില്‍,
കൂടുതല്‍ ജനസംഖ്യയുളള
മലപ്പുറത്ത് 2012 ല്‍
അനുവദിച്ച പബ്ലിക്
ഹെല്‍ത്ത് ലാബ്
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
വെളിപ്പെടുത്തുമോ?
ജൂനിയര്‍
പബ്ളിക് ഹെല്‍ത്ത് നഴ്സ്
3500.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
25 , 30 വർഷം
സര്‍വ്വീസുളള ജൂനിയര്‍
പബ്ളിക് ഹെല്‍ത്ത്
നഴ്സുമാര്‍ അതേ
തസ്തികകളില്‍ തന്നെ
തുടരുന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
ലഭിക്കേണ്ട
പ്രമോഷനുകള്‍ കാലതാമസം
കൂടാതെ നല്‍കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഗ്രേഡ്
- I ജൂനിയര്‍ പബ്ളിക്
ഹെല്‍ത്ത് നഴ്സ്മാരുടെ
ട്രെയിനിംഗ് യഥാസമയം
നടത്താറുണ്ടോ; കാലതാമസം
കൂടാതെ ട്രെയിനിംഗ്
നടത്തുന്നതിനുളള നടപടി
സ്വീകരിയ്ക്കുമോ;
(ഡി)
ഗ്രേഡ്
- II ജൂനിയര്‍ പബ്ളിക്
ഹെല്‍ത്ത് നഴ്സ്മാരുടെ
പ്രമോഷനുകള്‍ 1:1
അനുപാതത്തില്‍ ആണോ
നടത്തുന്നത് എന്ന്
അറിയിക്കുമോ;
(ഇ)
ജൂനിയര്‍
പബ്ളിക് ഹെല്‍ത്ത്
നഴ്സ്മാരുടെ
സീനിയോറിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ?
പോസ്റ്റ്
മോര്‍ട്ടം അലവന്‍സ്
3501.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഹോസ്പിറ്റലുകളിലും
മെഡിക്കല്‍
കോളേജുകളിലും പോസ്റ്റ്
മോര്‍ട്ടം
പരിശോധനയ്ക്ക്
സഹായിക്കുന്ന ലാബ്
ടെക്നീഷ്യന്
/മോര്‍ച്ചറി
ടെക്നീഷ്യന്/ജൂനിയര്‍
ലാബ് അസിസ്റ്റന്റ്,
മോര്‍ച്ചറി മാന്‍
/വുമണ്‍ ,ടൈപ്പിസ്റ്റ്
എന്നിവരുടെപോസ്റ്റ്
മോര്‍ട്ടം അലവന്‍സ്
എത്ര രൂപയാണ് ;
(ബി)
ഓരോ
വിഭാഗത്തിനും
ലഭിക്കുന്ന അലവന്‍സ്
ഇനം തിരിച്ചു
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
10 വര്‍ഷമായി
കേരളത്തിലെ
ഹോസ്പിറ്റലുകളിലും
മെഡിക്കല്‍
കോളേജുകളിലും പോസ്റ്റ്
മോര്‍ട്ടം
പരിശോധനയ്ക്ക്
സഹായിക്കുന്ന മേല്‍
വിഭാഗത്തില്‍പ്പെട്ടവരുടെ
പോസ്റ്റ് മോര്‍ട്ടം
അലവന്‍സില്‍ മാറ്റം
എന്തെങ്കിലും
വന്നിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കിൽ
ആയത് മാറ്റം വരുത്താന്‍
നടപടി സ്വീകരിക്കുമോ?
ആര്‍ദ്രം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഫാര്‍മസിസ്റ്റ് തസ്തിക
സൃഷ്ടിക്കുന്നതിന് നടപടി
3502.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര
പി.എച്ച്.സി.കളെ
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് വിശദമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ഫാര്‍മസിസ്റ്റുകളുടെ
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആരോഗ്യമേഖലയില്‍
ഫാര്‍മസിസ്റ്റുകളുടെ
അധിക തസ്തിക
അടിയന്തിരമായി
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഫാര്‍മസിസ്റ്റ്
ഗ്രേഡ് II -ന്റെ
പി.എസ്.സി.
ചുരുക്കപ്പട്ടികയില്‍പ്പെട്ട
പരമാവധി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം ലഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
രക്തജന്യ
രോഗങ്ങള്‍ക്കായുള്ള പ്രത്യേക
ചികിത്സാ പദ്ധതി
3503.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രക്തജന്യ
രോഗങ്ങള്‍ക്കായുള്ള
പ്രത്യേക ചികിത്സാ
പദ്ധതിയില്‍
സിക്കിള്‍സെല്‍ അനീമിയ
രോഗബാധിതരെ
ഉള്‍പ്പെടുത്തുന്ന
കാര്യത്തില്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക് രൂപം
കൊടുക്കുന്ന
ഘട്ടത്തില്‍
സിക്കിള്‍സെല്‍ അനീമിയ
രോഗബാധിതര്‍ കൂടുതലുള്ള
വയനാട് ജില്ലയില്‍
നിന്നുള്ള
ജനപ്രതിനിധികളെയും
ആരോഗ്യപ്രവര്‍ത്തകരെയും
പങ്കെടുപ്പിക്കുന്ന
കാര്യം ആലോചിക്കുമോ;
(സി)
രക്തജന്യരോഗ
ചികിത്സ പദ്ധതിയുടെ
മേഖലാ ചികിത്സാ
കേന്ദ്രം വയനാട്
ജില്ലയില്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ ?
ട്രാന്‍സ്
ജെന്‍ഡര്‍ നയവും അവകാശവും
3504.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച ട്രാന്‍സ്
ജെന്‍ഡര്‍ നയവും
അവകാശവും സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജില്‍
ലിംഗമാറ്റ
ശസ്ത്രക്രിയകള്‍
നടത്തുന്നതിനുളള
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
മെഡിക്കല്‍
കോളേജുകളിലാണെന്നും
എന്നുമുതല്‍
ശസ്ത്രക്രിയകള്‍
ആരംഭിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
ലിംഗമാറ്റ
ശസ്ത്രക്രിയക്ക്
ആവശ്യമായ
ചെലവുകള്‍ക്കായി
സാമ്പത്തിക സഹായം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ വിശദ
വിവരം നല്‍കുമോ;
(ഡി)
പ്രസ്തുത
ശസ്ത്രക്രിയ
കഴിഞ്ഞവര്‍ക്ക് തുടര്‍
ചികിത്സാസൗകര്യവും
സാമ്പത്തിക സഹായവും
ലഭ്യമാക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികളുണ്ടോ;വ്യക്തമാക്കുമോ?
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജിലെ
ഒഴിവുകള്‍
3505.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജില്‍
എല്ലാ വിഭാഗങ്ങളിലുമായി
ആകെ എത്ര
ഡോക്ടര്‍മാരുടെ ഒഴിവ്
നിലവിലുണ്ട്;ഏതെല്ലാം
വിഭാഗങ്ങളിലാണ്
നിലവില്‍ ഒഴിവുളളത്;
(ബി)
പ്രസ്തുത
മെഡിക്കല്‍ കോളേജില്‍
അനധികൃത അവധിയിലുളള
എത്ര ഡോക്ടര്‍മാരുണ്ട്;
ഇവര്‍ എത്ര നാളായി
അവധിയിലാണെന്നത്
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(സി)
ഈ
ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ നികത്താന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജില്‍
എത്ര സെക്യൂരിറ്റി
ജീവനക്കാരുടെ ഒഴിവ്
നിലവിലുണ്ട്; ഇത്
നികത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ആരോഗ്യകേന്ദ്രങ്ങളിലെ
സ്റ്റാഫ് നിയമനം
3506.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
താലൂക്ക്ആശുപത്രിയിലും
, സി.എച്ച്.സി.,
പി.എച്ച്.സി. കളിലും
ആവശ്യത്തിന് സ്റ്റാഫ്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആരോഗ്യകേന്ദ്രങ്ങളില്‍
ഒഴിവുള്ള തസ്തികകളില്‍
അടിയന്തിരമായി നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
അഡോളസന്റ്
ആണ്‍കുട്ടികള്‍ക്കുള്ള
ആഫ്റ്റര്‍ കെയര്‍ ഹോം
3507.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരിയില്‍
അഡോളസന്റ്
ആണ്‍കുട്ടികള്‍ക്ക്
ആഫ്റ്റര്‍ കെയര്‍
ഹോമും അംഗവൈകല്യമുളള
കുട്ടികള്‍ക്ക് കെയര്‍
ഹോമും പണിയുന്നതിനുളള
പ്രവൃത്തിയുടെ
നിലവിലുളള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തിയുടെ
പൂര്‍ത്തീകരണത്തിന്
നാളിതുവരെയായി
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
ചെയ്തിട്ടുളളത് എന്ന്
വ്യക്തമാക്കുമോ?
മെഡിക്കല്‍
റീ-ഇംബേഴ്സിനുള്ള അപേക്ഷകള്‍
3508.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലെ
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
മെഡിക്കല്‍
റീ-ഇംബേഴ്സിനുള്ള എത്ര
അപേക്ഷകള്‍ ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ
ഓഫീസില്‍
തീരുമാനമെടുക്കപ്പെടാതെയുണ്ട്
എന്നുള്ള വിവരം
അറിയിക്കാമോ;
(ബി)
അപേക്ഷകള്‍
തീര്പ്പാക്കപ്പെടുന്നതിലുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
കാലതാമസം ഒഴിവാക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ
?
കുറ്റ്യാടി
താലൂക്ക് ആശുപത്രി
3509.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലത്തിലെ ഏക
താലൂക്ക് ആശുപത്രിയായ
കുറ്റ്യാടി താലൂക്ക്
ആശുപത്രിയുടെ സ്റ്റാഫ്
പാറ്റേണ്‍ ഇപ്പോഴും
സി.എച്ച്.സി.യുടെതാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
സ്ത്രീകളുടെയും
കുട്ടികളുടെയും
പ്രത്യേക
വാര്ഡില്ലയെന്നത്
പരിശോധിക്കുകയുണ്ടായോ ;
(സി)
പ്രസ്തുത
ആശുപത്രിയിലെ
മോര്‍ച്ചറിയുടെയും
ഫ്രീസറിന്റേയും അഭാവം
പോസ്റ്റ്മോര്‍ട്ടം
നടപടികളെ പ്രതികൂലമായി
ബാധിക്കുന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സ്ഥലപരിമിതിയാണ്
പ്രസ്തുത ആശുപത്രിയുടെ
മുഖ്യപ്രശ്നമെന്നിരിക്കെ
ആശുപത്രിയോട്
ചേര്‍ന്ന് എണ്‍പത്
സെന്റ് സ്ഥലം ഇറിഗേഷന്‍
വകുപ്പില്‍ നിന്ന്
വിട്ടുകിട്ടുന്നതുമായി
ബന്ധപ്പെട്ട ഒരു
പ്രാെപ്പോസല്
ഇപ്പോള്‍
നിലവിലുണ്ടോ;
(ഇ)
എങ്കില്‍
പ്രസ്തുത
പ്രൊപ്പോസല്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മെഡിക്കല്‍
സൂപ്രണ്ട് തസ്തികയില്‍ നിയമനം
3510.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെ കോടശ്ശേരി
പഞ്ചായത്തിലെ എലഞ്ഞിപ്ര
സി.എച്ച്.സി.യില്‍
ഒഴിവുള്ള മെഡിക്കല്‍
സൂപ്രണ്ട് തസ്തികയില്‍
നിയമനം നടത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
നെടുങ്ങോലം
ഗവണ്മെന്റ് രാമറാവു
മെമ്മോറിയല്‍ താലൂക്കാശുപത്രി
3511.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
നെടുങ്ങോലം ഗവണ്മെന്റ്
രാമറാവു മെമ്മോറിയല്‍
താലൂക്കാശുപത്രിയില്‍
അടിയന്തരമായി
കാഷ്വാലിറ്റി കൈകാര്യം
ചെയ്യാന്‍ നാല്
ഡോക്ടര്‍മാരുടെ തസ്തിക
അനുവദിക്കണമെന്നതടക്കമുള്ള
ആവശ്യങ്ങള്‍ക്കായി
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തില്‍
സ്വീകരിച്ച
നടപടികളെക്കുറിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ആശുപത്രി ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്
11.05.2017-ല്‍
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
നിവേദനത്തിലെ ആവശ്യം
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
?
കൊണ്ടോട്ടി
മണ്ഡലത്തിലെ ആശുപത്രികള്‍
3512.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ ബ്ലോക്ക്
പഞ്ചായത്ത് പരിധിയിലും
ചുരുങ്ങിയത് ഒരു
സാമൂഹിക ആരോഗ്യ
കേന്ദ്രങ്ങളെങ്കിലും
വേണമെന്ന നിബന്ധന
നിലവിലുണ്ടോ
എന്നറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്
പരിധിയില്‍ ഒരു
സി.എച്ച്.സി. പോലും
നിലവിലില്ല എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അത് പരിഹരിക്കാന്‍
സര്‍ക്കാര്‍
ചെയ്ത/ചെയ്യുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ഡി)
കൊണ്ടോട്ടി
മണ്ഡലത്തില്‍
പുളിക്കല്‍, വാഴക്കാട്
പി.എച്ച്.സി.കളുടെ
നവീകരണത്തിന്/പുരോഗതിക്ക്
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
മെഡിക്കല്‍
കോളേജുകളില്‍ സൂപ്പര്‍
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരുടെ സേവനം
ഉറപ്പാക്കുന്നതിന് നടപടി
3513.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളിൽ
സൂപ്പര്‍
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരുടെ കുറവ്
ആരോഗ്യമേഖലയില്‍
പ്രതിസന്ധി
സൃഷ്ടിക്കുന്നത്
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാര്‍ക്ക് പകരം
എം.ബി.ബി.എസ്
യോഗ്യതയുള്ളവരെ
നിയമിക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
സൂപ്പര്‍
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരുടെ സേവനം
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ലൈസന്‍സ്ഡ്
സ്ഥാപനങ്ങളില്‍ നിന്ന് പിഴ
3514.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വർഷം
ലൈസന്‍സ്ഡ്
സ്ഥാപനങ്ങളില്‍ നിന്ന്
പരിശോധനയുടെ
അടിസ്ഥാനത്തില്‍ ഭക്ഷ്യ
സുരക്ഷാ വകുപ്പ് എത്ര
തുക പിഴയായി
ഈടാക്കിയിട്ടുണ്ട്;
(ബി)
തട്ടുകട
ഉള്‍പ്പെടയുള്ള ചെറിയ
സ്ഥാപനങ്ങളില്‍ നിന്നും
പിഴ ഇനത്തില്‍ എത്ര തുക
ലഭിച്ചിട്ടുണ്ട്;
(സി)
ഫുഡ്
സേഫ്റ്റി ആക്ട് പ്രകാരം
പെറ്റി വെണ്ടേഴ്സില്‍
നിന്നു മാത്രമേ പിഴ
ഈടാക്കാവൂ എന്ന്
നിഷ്കര്‍ഷിക്കുന്നുണ്ടോ;
(ഡി)
ലൈസന്‍സ്ഡ്
സ്ഥാപനങ്ങളില്‍
ഇംപ്രൂവ്മെന്റ്
നോട്ടീസ് നല്‍കുന്നതിന്
പകരം പിഴ ഈടാക്കുന്നത്
ഏത് നിയമത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
കുട്ടമ്പുഴ
പ്രാഥമികാരോഗ്യ കേന്ദ്രത്തെ
ഫാമിലി ഹെല്‍ത്ത് സെന്റര്‍
ആക്കി ഉയര്‍ത്തിയ നടപടി
3515.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പ്രാഥമികാരോഗ്യ
കേന്ദ്രത്തെ ഫാമിലി
ഹെല്‍ത്ത് സെന്റര്‍
ആക്കി ഉയര്‍ത്തിയതിന്റെ
ഭാഗമായി എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എന്തൊക്കെ നടപടികളാണ്
ഇതിനുവേണ്ടി
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ;
(സി)
ഈ
പ്രാഥമികാരോഗ്യകേന്ദ്രത്തെ
ഫാമിലി ഹെല്‍ത്ത്
സെന്റര്‍ ആക്കി
ഉയര്‍ത്തിയതിനാല്‍
പുതുതായി എത്ര
തസ്തികകള്‍ കൂടി
സൃഷ്ടിക്കുമെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
താലൂക്കാശുപത്രി
3516.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്കാശുപത്രിയെ
ജില്ലാ ആശുപത്രിയായി
ഉയര്‍ത്തുന്ന കാര്യം
പരിഗണിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ മാലിന്യ
നിര്‍മ്മാര്‍ജ്ജന
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചു; പ്രസ്തുത
തുക വിനിയോഗിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
ബാലുശ്ശേരി
താലൂക്കാശുപത്രിയുടെ വികസനം
3517.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
താലൂക്കാശുപത്രിയുടെ
ഭൗതിക സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
2017-18 വര്‍ഷത്തെ
ബജറ്റില്‍ എത്ര കോടി
രൂപയാണ്
അനുവദിച്ചിട്ടുളളത്;
(ബി)
ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
ആശുപത്രിയുടെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കി
സമര്‍പ്പിക്കാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ആശുപത്രിയ്ക്ക്
നിലവില്‍ വേണ്ട
സ്റ്റാഫ് പാറ്റേണ്‍
പ്രൊപ്പോസലായി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഇൗ
പ്രൊപ്പോസല്‍ പ്രകാരം
തസ്തിക സൃഷ്ടിക്കാന്‍
എത്ര സമയമെടുക്കും
എന്ന് വ്യക്തമാക്കാമോ?
അറവുശാലകളും
ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ
അനുമതിയും
3518.
ശ്രീ.റോജി
എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അറവുശാലകള്‍
നടത്തുന്നതിന്
ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ
അനുമതി ആവശ്യമാണോ;
(ബി)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ
അനുമതിയുള്ള എത്ര
അറവുശാലകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ
അനുമതിയില്ലാതെ
പ്രവര്‍ത്തിക്കുന്ന
അറവുശാലകള്‍ക്കെതിരെ
2017 ജനുവരിക്ക് ശേഷം
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
നടപടിയുടെ ഫലമായി എത്ര
അറവുശാലകള്‍ പൂട്ടി
എന്നറിയിക്കാമോ ?
ക്യാന്‍സര്‍
രോഗം ബാധിച്ചവര്‍ക്ക് ധനസഹായം
3519.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്യാന്‍സര്‍
രോഗം ബാധിച്ചവര്‍ക്ക്
ധനസഹായം നല്കി
വരുന്നുണ്ടോ; എങ്കിൽ
ഇത് ലഭിക്കുന്നതിനുള്ള
മാനദണ്ഡം എന്താണ്;
പ്രതിമാസം എത്ര രൂപയാണ്
നല്‍കിവരുന്നത്;
(ബി)
പ്രസ്തുത തുക
വര്‍ദ്ധിപ്പിക്കുന്നതിനും
രോഗികള്‍ക്ക് മാസംതോറും
തന്നെ തുക
ലഭിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ?
മലയിന്‍കീഴ്
ആശുപത്രി
3520.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
താലൂക്ക് ആശുപത്രിയായി
നിര്‍ദ്ദേശിയ്ക്കപ്പെട്ടിട്ടുള്ള
മലയിന്‍കീഴ്
ആശുപത്രിയില്‍
പോസ്റ്റ്ക്രിയേഷന്
ഉള്‍പ്പെടെയുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
താലൂക്കാശുപത്രി
എന്ന നിലയില്‍ പ്രസ്തുത
ആശുപത്രിയുടെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നത്?
രോഗപ്രതിരോധ
മേഖലയിലെ ഫീല്‍ഡ് വിഭാഗം
ജീവനക്കാര്‍
3521.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രോഗപ്രതിരോധ മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
ഫീല്‍ഡ് വിഭാഗം
ജീവനക്കാരുടെ സേവനം
എല്ലാ ജനങ്ങളിലും
എത്തിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടള്ളത്;
(ബി)
ആരോഗ്യ
മേഖലയില്‍ രോഗപ്രതിരോധ
മേഖലയില്‍
സൂപ്പര്‍വൈസര്‍മാരുടെ
ഒഴിവുകള്‍ നിലവിലുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിനും
ഫീല്‍ഡ് വിഭാഗം
ജീവനക്കാരുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
മലപ്പുറത്ത്
കാന്‍സര്‍ സെന്റര്‍
3522.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറത്ത്
ഒരു കാന്‍സര്‍ സെന്റര്‍
ആരംഭിക്കുവാന്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തീരുമാനിച്ചിരുന്നുവോ;
(ബി)
എങ്കില്‍
ഇതിനായി 25 ഏക്കര്‍
സ്ഥലം
ലഭ്യമാക്കിയിരുന്നുവോ;
(സി)
എന്തെല്ലാം
നടപടികളാണ് ഇത്
സംബന്ധിച്ച്
സ്വീരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
മലപ്പുറം
ജില്ലയുടെ
അതിര്‍ത്തിയായ മാവൂര്‍
തെങ്ങിലക്കടവില്‍
കാന്‍സര്‍ സെന്റര്‍
സ്ഥാപിക്കാന്‍
സര്‍ക്കാരിന്
സൗജന്യമായി വിട്ടു
നല്കിയ സ്ഥലവും
കെട്ടിടവും
ഉപയോഗപ്പെടുത്താന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത് ;
(ഇ)
ഈ
സ്ഥലത്ത് എന്തെല്ലാം
സൗകര്യങ്ങള്‍ ഇപ്പോള്‍
ലഭ്യമാണെന്ന്
വ്യക്തമാക്കാമോ ;
(എഫ്)
ഇവിടെയുളള
കെട്ടിടങ്ങളുടെ
പ്രവൃത്തി
പൂര്‍ത്തിയാക്കാന്‍
എന്ത് ചെലവ് വരും എന്ന്
വ്യക്തമാക്കുമോ;
(ജി)
ഈ
കെട്ടിടവും സ്ഥലവും
ഏറ്റെടുത്ത് കാന്‍സര്‍
ചികിത്സ നടത്താന്‍
ഏതെങ്കിലും സന്നദ്ധ
സംഘടനകള്‍
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത്
തീരുമാനമാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുളളത് ?
പ്ലാസ്റ്റിക്
അരി വിതരണം
3523.
ശ്രീ.അനൂപ്
ജേക്കബ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക് അരി
വിതരണം ചെയ്യുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍,
ജനങ്ങളുടെ ആശങ്ക
അകറ്റുന്നതിന്
ശാസ്ത്രീയ പരിശോധനകള്‍
ഭക്ഷ്യസുരക്ഷാ വകുപ്പ്
നടത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഏതൊക്കെ ലാബുകളിലാണ്
പരിശോധന
നടത്തിയതെന്നും,
അതിന്റെ ഫലം
എന്തായിരുന്നുവെന്നും
വെളിപ്പെടുത്തുമോ?
ട്രോമാകെയര്‍
സംവിധാനം
3524.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കൊല്ലം
ജില്ലയില്‍
ട്രോമാകെയര്‍
സംവിധാനമുളള
സര്‍ക്കാര്‍
ആശുപത്രികളുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
പുകയിലയ്ക്ക്
അടിമകളാകുന്നവരെ
മോചിപ്പിക്കുന്നതിനായി
നടത്തിയ പരിശീലന പരിപാടി
3525.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുകയിലയ്ക്ക്അടിമകളാകുന്നവരെ
മോചിപ്പിക്കുന്നതിനായി
ആരോഗ്യവകുപ്പിന്റെ
ആഭിമുഖ്യത്തില്‍
ഡോക്ടര്‍മാര്‍ക്കായി
2017 മേയ് അവസാന വാരം
തിരുവനന്തപുരത്ത്
പരിശീലന പരിപാടി
സംഘടിപ്പിച്ചിരുന്നോ;
(ബി)
പ്രസ്തുത
പരിപാടിയില്‍ എത്ര
ഡോക്ടര്‍മാര്‍
പങ്കെടുത്തുവെന്നും,
എന്ത് തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
ഈ
പരിശീലന പരിപാടിക്ക്
ഏതെങ്കിലും ബഹുരാഷ്ട്ര
മരുന്ന് കമ്പനിയുടെ
പങ്കാളിത്തമുണ്ടായിരുന്നോ;
എങ്കില്‍ ഏത് കമ്പനി
എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
കമ്പനി
ഉല്പാദിപ്പിക്കുന്ന
മരുന്ന് ഉപയോഗിച്ചുള്ള
ചികിത്സയാണോ പരിശീലന
പരിപാടിയില്‍
ഉള്‍പ്പെടുത്തിയത്?
തിരുവനന്തപുരം
ഓഫ് സെറ്റ് പ്രസ്സിലെ
തസ്തികമാറ്റ നിയമനം
3526.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പ്
ഡയറക്ടറുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
തിരുവനന്തപുരം ഓഫ്
സെറ്റ് പ്രസ്സിലെ
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാരുടെ
തസ്തികമാറ്റ നിയമനം
സംബന്ധിച്ച്
ജീവനക്കാരില്‍ നിന്നും
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
നിലവിലെ
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാര്‍ക്ക്
തസ്തികമാറ്റ നിയമനം വഴി
ലഭിക്കുന്ന ഈ ആനുകൂല്യം
നഷ്ടപ്പെടുന്ന
വിധത്തില്‍
ബന്ധപ്പെട്ടവര്‍
കാലതാമസം വരുത്തുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആരോഗ്യവകുപ്പ്
ഡയറക്ടറുടെ 15.06.2015
ലെ FWA1/22093/12DHS
നമ്പര്‍ സര്‍ക്കുലര്‍
പ്രകാരം അര്‍ഹതയുള്ള
ജീവനക്കാര്‍ക്ക് തസ്തിക
മാറ്റം വഴിയുള്ള
പ്രമോഷന് നല്‍കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ ?
ഡെങ്കിപനിയുടെ
ചികിത്സ സംബന്ധിച്ച്സ്വകാര്യ
ആശുപത്രികള്‍ക്കും
ക്ലിനിക്കുകള്‍ക്കുമുള്ള
നിര്‍ദ്ദേശങ്ങള്‍
3527.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധഭാഗങ്ങളില്‍
പടര്‍ന്ന് പിടിച്ച
ഡെങ്കിപനിയുടെ ചികിത്സ
സംബന്ധിച്ച് സ്വകാര്യ
ആശുപത്രികള്‍ക്കും
ക്ലിനിക്കുകള്‍ക്കും
പ്രത്യേക
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ ;
സ്വകാര്യ
ഡോക്ടര്‍മാര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
സ്വകാര്യ
ആശുപത്രികള്‍ ഈ
രോഗത്തിന് നടത്തിയ
ചികിത്സയിലെ
പിഴവുകള്‍മൂലം രോഗികള്‍
ഗുരുതരാവസ്ഥയിലെത്തുകയോ
മരണപ്പെടുകയോ ചെയ്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഡെങ്കിപനിക്ക്
കാരണമായ വൈറസുകളുടെ
സ്വഭാവവും സവിശേഷതകളും
സംബന്ധിച്ച് ഗവേഷണം
നടത്തിയിട്ടുണ്ടോ;
ഇതിനായി ഏതെങ്കിലും
സ്ഥാപനത്തെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
ഭക്ഷ്യസുരക്ഷാ
വകുപ്പിലെ വിവിധ വിഷയങ്ങള്‍
3528.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
വകുപ്പിന് കീഴില്‍
എത്ര ജീവനക്കാര്‍
ഏതൊക്കെ തസ്തികകളില്‍
ജോലി
ചെയ്യുന്നുവെന്നും,
റീജിയണല്‍
ലബോറട്ടറികളില്‍
ഉള്‍പ്പെടെ എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നു എന്നും
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ
ലെെസന്‍സും,
രജിസ്ട്രേഷനുമുള്ള
സ്ഥാപനങ്ങളുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
കോട്ടയം
ജില്ലയെ എറണാകുളം
റീജിയണല്‍
അനലിറ്റിക്കല്‍
ലബോറട്ടറിയുടെ അധികാര
പരിധിയില്‍ നിന്നും
തിരുവനന്തപുരത്തക്ക്
മാറ്റിയതുമൂലം
പൊതുജനങ്ങള്‍ക്കുണ്ടായ
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതുമൂലം
സാധാരണക്കാര്‍ക്ക്
ഭക്ഷ്യ സാമ്പിളുകള്‍
പരിശോധിക്കുന്നതിനായി
തിരുവനന്തപുരം വരെ
പോകേണ്ടി വരുന്ന
ബുദ്ധിമുട്ടിന് പരിഹാരം
കാണുന്നതിനായി ഇൗ
തീരുമാനം
പുനഃപരിശോധിക്കുമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളജ്
ആശുപത്രിയുടെ അപര്യാപ്തതകള്‍
3529.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
ജീവന്‍രക്ഷാ
കേന്ദ്രത്തിന്റെ
അത്യാഹിത വിഭാഗം റോഡ്
മാര്‍ഗം അടിയന്തിരമായി
എത്തിച്ചേരാന്‍
കഴിയുന്ന ഭാഗത്ത്
ആയിരിക്കണമെന്നിരിക്കെ
തിരുവനന്തപുരം
മെഡിക്കല്‍ കോളജ്
ആശുപത്രിയുടെ
കാഷ്വാല്‍റ്റിയില്‍
എത്തിച്ചേരുവാന്‍ വളരെ
അധികം
ചുറ്റിക്കറങ്ങേണ്ട
സാഹചര്യമുണ്ടെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
(ബി)
ഏങ്കില്‍
രോഗികള്‍ക്ക്
അടിയന്തിരമായി
എത്തിച്ചേരാന്‍
പാകത്തില്‍ അത്യാഹിത
വിഭാഗം ക്രമീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
അത്യാഹിത
വിഭാഗത്തില്‍നിന്നും
സി. ടി. സ്കാന്‍,
മൈക്രോ ബയോളജി, എ സി
ആര് ലാബുകള്‍
എന്നിവയിലേയ്ക്കുള്ള
ദൂരക്കൂടുതല്‍ രോഗിയുടെ
പ്രാഥമിക പരിശോധനയില്‍
വരുത്തുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
മെഡിക്കല്‍
കോളേജ്ആശുപത്രിയിലെ
ഡോക്ടര്‍, നേഴ്സ്,
പാരാമെഡിക്കല്‍
സ്റ്റാഫ് അനുപാതം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ഈ അനുപാതം
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
താലൂക്കില്‍ പനി ബാധിച്ച്
മരണമടഞ്ഞവര്‍
3530.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കില്‍ വിവിധയിനം
പനി ബാധിച്ച് 2017
ഏപ്രില്‍ 1 മുതല്‍ ജൂലൈ
31 വരെ എത്ര പേര്
മരണപ്പെട്ടു;
ഗ്രാമപഞ്ചായത്ത്
മുന്‍സിപ്പാലിറ്റി
തലത്തിലുള്ള കണക്ക്
തരംതിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഈ
പ്രദേശത്ത് സ്വകാര്യ
ആശുപത്രികളില്‍
ചികിത്സതേടിയവരില്‍
എത്രപേര്‍
മരണപ്പെട്ടുവെന്നുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
ഡെങ്കിപനിയെയും
അതിന്റ പ്രതിരോധത്തെയും
സംബന്ധിച്ച അവബോധം
പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്നതിന്
ആരോഗ്യവകുപ്പ്
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
3531.
ശ്രീ.കെ.
ആന്‍സലന്‍
,,
പി.വി. അന്‍വര്‍
,,
സി. കെ. ശശീന്ദ്രന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
ഹോട്ടലുകള്‍
,റസ്റ്റോറന്റുകള്‍,
ബേക്കറികള്‍
തുടങ്ങിയവയില്‍
എന്തെല്ലാം
പരിശോധനകളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഭക്ഷ്യസുരക്ഷാ
കമ്മീഷണറുടെ കീഴിലുള്ള
അനലിറ്റിക്കല്‍ ലാബുകളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഇതിന്റെ
ഭാഗമായി പ്രസ്തുത
ലാബുകള്‍ക്ക്
എന്‍.എ.ബി.എല്‍
അക്രഡിറ്റേഷന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അട്ടപ്പാടിയിലെ
എെ,സി.ഡി.എസ് ജീവനക്കാര്‍ക്ക്
സ്പെഷ്യല്‍ അലവന്‍സ്
നല്കുവാന് നടപടി
3532.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടി
മേഖലയില്‍ ജോലി
ചെയ്യുന്ന
ആരോഗ്യവകുപ്പ്
ജീവനക്കാര്‍ക്കും,
അങ്കണവാടി
ജീവനക്കാര്‍ക്കും
അടിസ്ഥാന ശമ്പളത്തിന്റെ
20% പ്രത്യേക
അലവന്‍സായി
അനുവദിച്ചിട്ടുണ്ടോ;
(ബി)
അട്ടപ്പാടിയില്‍
ജോലി ചെയ്യുന്ന
എെ,സി.ഡി.എസ് (ICDS)
ജീവനക്കാര്‍ക്ക് കൂടി
പ്രത്യേക അലവന്‍സ്
നല്‍കുന്നത്
സംബന്ധിച്ചുള്ള ഫയലില്‍
സാമൂഹികനീതി
ഡയറക്ടറേറ്റ് ഒരു
തീരുമാനവും
എടുക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ഫയലില്‍ തുടര്‍നടപടി
സ്വീകരിക്കുവാന്‍
വൈകുന്നതിന്റെ കാരണം
എന്താണെന്ന് ഫയല്‍
നമ്പര്‍ ഉള്‍പ്പെടെ
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ഫയലില്‍ അടിയന്തിര
തീരുമാനം കൈക്കൊണ്ട്
അട്ടപ്പാടിയിലെ
എെ,സി.ഡി.എസ്
ജീവനക്കാര്‍ക്ക്
സ്പെഷ്യല്‍ അലവന്‍സ്
നല്കുവാന് ഉടന്‍
നടപടി സ്വീകരിക്കുമോ?
വൈദ്യന്മാരുടെ
അശാസ്ത്രീയപ്രചരണങ്ങള്
3533.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈസന്‍സുള്ളതും
ഇല്ലാത്തതുമായ
വൈദ്യന്മാര് നിലവിലെ
അംഗീകൃത
ശാസ്ത്രീയനിഗമനങ്ങള്ക്കെതിരായി
വാര്‍ത്തകള്‍
പ്രചരിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്കെതിരെ
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദവിവരങ്ങള്‍
നല്‍കാമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രി, വെണ്‍പകല്‍
സി.എച്ച്.സി. എന്നിവയുടെ
കെട്ടിടങ്ങള്‍
3534.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രി,
വെണ്‍പകല്‍
സി.എച്ച്.സി.
എന്നിവയുടെ എച്ച്.ടി.
കണക്ഷന്
ലഭിയ്ക്കാത്തതും പണി
പൂര്‍ത്തിയാകാത്തതുമായ
കെട്ടിടങ്ങളുടെ
പുതുക്കിയ ഡി.പി.ആര്.
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
വെണ്‍പകല്‍
സി.എച്ച്.സി.യില്‍ 1.5
കോടി രൂപ മുടക്കി
അസ്ഥിവാരം മാത്രം
പൂര്‍ത്തീകരിച്ച
കെട്ടിടത്തിന്റെ ബാക്കി
പണികള്‍
പൂര്‍ത്തീകരിക്കാന്‍
ഏതെല്ലാം നടപടികള്‍
സ്വീകരിച്ചു;
(സി)
വെണ്‍പകല്‍
സി.എച്ച്.സി.യില്‍
ദിനംപ്രതി എത്ര
രോഗികള്‍ ചികിത്സ തേടി
വരുന്നു; എത്ര
പേര്‍ക്ക് കിടത്തി
ചികിത്സിക്കന്നതിനുള്ള
സൗകര്യം ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഡി)
വെണ്‍പകല്‍
സി.എച്ച്.സി.യില്‍
പുതിയ തസ്തികകള്‍
സൃഷ്ടിക്കാന്‍ നടപടി
സ്വീകരിച്ചോ എന്ന്
വ്യക്തമാക്കുമോ?
ആരോഗ്യവകുപ്പിലെ
ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ
സ്ഥാനക്കയറ്റം
3535.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലെ
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II തസ്തികയില്‍ നിന്ന്
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
I തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എന്താണ് ഇതിന്
തടസ്സമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാനക്കയറ്റം
നടത്തുന്നതിന്റെ
ഭാഗമായി ഉണ്ടാകുന്ന
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II ഒഴിവുകളിൽ നിയമനം
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ചികിത്സയില്ലാതെ
തമിഴ്നാട് സ്വദേശി ശ്രീ.
മുരുകന് മരിക്കാനിടയായ സംഭവം
3536.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചികിത്സയില്ലാതെ
തമിഴ്നാട് സ്വദേശി
ശ്രീ. മുരുകന്
മരിക്കാനിടയായ
സംഭവത്തിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദവിവരം നല്‍കുമോ;
(ബി)
മരണാസന്നനായ
രോഗിയെ 5
ആശുപത്രികളില്‍ മാറി
മാറി
പ്രവേശിപ്പിച്ചിട്ടും
ചികിത്സ നല്കാന്
കഴിയാതെ വന്ന സാഹചര്യം
കേരളത്തില്‍ ഇനി
ആവര്ത്തിക്കാതിരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
മരണപ്പെട്ട
മുരുകന്റെ കുടുംബത്തിന്
ആശ്വാസധനസഹായം
നല്കുന്ന കാര്യം
പരിഗണിക്കുമോ ?
മാധ്യമങ്ങളില്‍
മരുന്നുകളുടെ പരസ്യങ്ങള്‍
3537.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാധ്യമങ്ങളില്‍
മരുന്നുകളുടെ
പരസ്യങ്ങള്‍
വന്‍തോതില്‍ വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡോക്ടര്‍മാരുടെ
നിര്‍ദ്ദേശമില്ലാതെ
പരസ്യങ്ങളുടെ
അടിസ്ഥാനത്തില്‍
രോഗികള്‍ ഇത്തരം
മരുന്നുകള്‍
ഉപയോഗിക്കുന്നത്
ഗുരുതരമായ ആരോഗ്യ
പ്രശ്നങ്ങള്‍ക്ക്
ഇടവരുത്തുമെന്നതിനാല്‍
ഇത്തരം പരസ്യങ്ങള്‍
നിരോധിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
മരുന്നുകള്‍ക്ക്
പരസ്യം നല്കാന്
പാടില്ലെന്ന നിയമം
നിലവിലുണ്ടോ;
വ്യക്തമാക്കാമോ?
തോട്ടുമുക്കത്ത്
പ്രാഥമികാരോഗ്യ കേന്ദ്രം
3538.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊടിയത്തൂര്‍
ഗ്രാമപഞ്ചായത്തിലെ
തോട്ടുമുക്കത്ത്
പ്രാഥമികാരോഗ്യ
കേന്ദ്രം
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത അപേക്ഷയുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(സി)
തോട്ടുമുക്കത്ത്
പ്രാഥമികാരോഗ്യ
കേന്ദ്രം
അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
ഗുണമേന്മയുളളതും
സൗഹാര്‍ദ്ദപരവുമായ സേവനം
3539.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ വരുന്ന
രോഗികള്‍ക്ക്
ഗുണമേന്മയുളളതും
സൗഹാര്‍ദ്ദപരവുമായ
സേവനം ഉറപ്പ്
വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ്;
(ബി)
മെഡിക്കല്‍
കോളേജുകള്‍, ജില്ലാതല
ആശുപത്രികള്‍
എന്നിവിടങ്ങളിലെ
ഒ.പി.കള്‍
രോഗീസൗഹൃദപരമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഒക്ക്യുപ്പേഷണല്‍
തെറാപ്പിസ്റ്റുകളുടെ നിയമനം
3540.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമ്പൂർണ മാനസിക ആരോഗ്യ
പദ്ധതിയിലെ എത്ര പകൽ
വീടുകളിൽ ഒക്ക്യൂപേഷനൽ
തെറാപ്പി ബിരുദം
ഉള്ളവരെ
നിയമിച്ചിട്ടുണ്ടോ;
(ബി)
സമ്പൂർണ
മാനസിക ആരോഗ്യ
പദ്ധതിയിൽ ഒക്ക്യൂപേഷനൽ
തെറാപ്പിസ്റ്റിന്റെ
അഭാവത്തിൽ സോഷ്യൽ
വർക്കർ എന്ന തസ്തികയിൽ
ആളെ നിയമിക്കുന്നതിനു
പകരം ഒക്ക്യൂപേഷനൽ
തെറാപ്പിസ്റ്റിന്റെ
യോഗ്യതയിൽ എം എസ്
ഡബ്ല്യൂ
ഉൾപ്പെടുത്തിയിട്ടുള്ള
നടപടി ശരിയാണോ;
പ്രസ്തുത യോഗ്യത പുനര്‍
നിര്‍ണ്ണയിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
പകൽ
വീടുകളിൽ ഒക്ക്യൂപേഷനൽ
തെറാപ്പി അസ്സിസ്റ്റൻസ്
(ടൈലർ/ക്രാഫ്റ്റ്
ഇൻസ്ട്രക്ടർ/ബൈൻഡർ)
എന്നീ തസ്തികകൾ
ഉൾപ്പെടുത്താതെ 3
സ്റ്റാഫ് നേഴ്സ്, 3
ക്ലീനിങ് സൂപ്പർവൈസർ
എന്നി തസ്തികകള്‍
ഉള്‍പ്പെടുത്തിയതിന്റെ
ആവശ്യകത
എന്താണ്;പ്രസ്തുത
സ്റ്റാഫ് പാറ്റേൺ
പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
പുനരധിവാസത്തിന്റെ
ഭാഗമായ
ക്ലിനിക്കൽസൈക്കോളജിസ്റ്റ്
,സൈക്കാട്രിക് സോഷ്യൽ
വർക്കർ എന്നിവരുടെ
തസ്തികകൾ എന്തുകൊണ്ട്
ഉൾപ്പെടുത്തിയിട്ടില്ലെന്ന്
വ്യക്തമാക്കുമോ;
(ഡി)
പകൽ
വീടുകളുടെ
പ്രവർത്തനങ്ങളെ
വിലയിരുത്തുന്നതിനുള്ള
മാനദണ്ഡം എന്താണ്;
എല്ലാ പകൽ വീടുകളുടെയും
സുഗമമായ നടത്തിപ്പിന്
ആവശ്യമായ ഫണ്ട്
ഗവണ്മെന്റ്
വകയിരുത്തിയിട്ടുണ്ടോ?
(ഇ)
കേരളത്തിലെ
3 മാനസികാരോഗ്യ
കേന്ദ്രങ്ങളിൽ
ഒക്ക്യൂപേഷനൽ
തെറാപ്പിസ്റ്റിന്റെ
പുതിയ തസ്തികകൾ (തൃശൂർ
- 2, കോഴിക്കോട് - 2,
തിരുവനന്തപുരം - 3)
സൃഷ്ടിക്കുന്നതിനുള്ള
പ്രൊപോസലിന്റെ
തുടർനടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കാട്ടുപന്നികളില്‍
നിന്ന് പകരുന്ന രോഗം
3541.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
നിയോജക മണ്ഡലത്തിലെ
കൊടുമണ്‍ പഞ്ചായത്തിലെ
അങ്ങാടിയ്ക്കല്‍
ഭാഗത്ത്
കാട്ടുപന്നികളില്‍
നിന്നും മനുഷ്യരിലേക്ക്
പകരുന്ന ചെള്ളുകള്‍
കടുത്ത
ആരോഗ്യപ്രശ്നമുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
രോഗത്തിന് കൃത്യമായ
ചികിത്സ ലഭ്യമാകാത്ത
സാഹചര്യത്തില്‍
പ്രസ്തുത
വിഷയത്തിന്മേല് ഒരു
പഠനം നടത്തുന്നതിനും
അടിയന്തരമായി ചികിത്സ
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ഈ വിഷയത്തിന്മേല്
തുടര്‍നടപടി
സ്വീകരിക്കുന്നതിനായി
ബന്ധപ്പെട്ട ഇതര
വകുപ്പുകളുമായി
സഹകരിച്ച് സംയുക്ത യോഗം
വിളിക്കുന്നതിന്
തയ്യാറാകുമോ;
(ഡി)
രോഗം
ബാധിച്ച
തദ്ദേശവാസികള്‍ക്ക്
സൗജന്യ ചികിത്സ
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഫാര്‍മസിസ്റ്റുകളുടെ
പുതിയ തസ്തികകള്‍
3542.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സര്‍ക്കാര്‍
ആശുപത്രികളിലെ
ഒ.പി.വിഭാഗങ്ങളിലുള്ള
രോഗികളുടെ
വര്ദ്ധനവിനനുസൃതമായി
ആര്‍ദ്രം പദ്ധതി
പ്രകാരം
ഫാര്‍മസിസ്റ്റുകളുടെ
പുതിയ തസ്തികകള്‍
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഫാര്‍മസിസ്റ്റുകളുടെ
നിയമനം
3543.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍പോലും
ഫാര്‍മസി
യോഗ്യതയില്ലാത്തവര്‍
മരുന്ന് വിതരണം
നടത്തുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മരുന്ന്
വിതരണത്തിന്
ഫാര്‍മസിസ്റ്റിന്
മാത്രമെ
അധികാരമുള്ളുവെന്ന കേരള
ഹൈക്കോടതി വിധി
നിലവിലുള്ളപ്പോള്‍
അതിന് വിരുദ്ധമായ
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ആര്‍ദ്രം
പദ്ധതിയില്‍ 14
ജില്ലകള്‍ക്കുമായി എത്ര
ഫാര്‍മസിസ്റ്റുകളുടെ
തസ്തികയാണ്
സൃഷ്ടിച്ചത്;
ഡോക്ടര്‍മാര്‍,
നേഴ്സുമാര്‍, ലാബ്
ടെക്നീഷ്യന് എന്നിവയിൽ
എത്ര തസ്തികകള്‍ വീതം
സൃഷ്ടിച്ചിട്ടുണ്ട് ;
(ഡി)
ഫാര്‍മസിസ്റ്റുകളുടെ
തസ്തിക
ജനസംഖ്യാനുപാതികമായി
സൃഷ്ടിച്ച് നിലവിലുള്ള
ഫാര്‍മസിസ്റ്റ് ഗ്രേഡ്
II (കാറ്റഗറി നമ്പര്‍
11/2015) ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സാമൂഹ്യാരോഗ്യകേന്ദ്രം-സ്പെഷ്യാലിറ്റി
യൂണിറ്റുകള്‍
3544.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എലത്തൂര്‍
നിയോജകമണ്ഡലത്തിലെ
തലക്കുളത്തൂര്‍
സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍
ഏതെല്ലാം
സ്പെഷ്യാലിറ്റി
യൂണിറ്റുകളാണ് പുതുതായി
ആരംഭിക്കുന്നതെന്നു
വ്യക്തമാക്കാമോ; അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
108
ആംബുലന്‍സുകള്‍
3545.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ സേവനം
നടത്തുന്ന 108
ആംബുലന്‍സുകളില്‍
പലതിലും ജീവന്‍രക്ഷാ
ഉപകരണങ്ങളും പരിശോധനാ
ഉപകരണങ്ങളും
പ്രവര്‍ത്തനക്ഷമമല്ലെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലാ
കളക്ടറുടെ
നേതൃത്വത്തിലുള്ള
മോണിറ്ററിംഗ്
സംവിധാനമാണോ ഈ
ആംബുലന്‍സുകളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കുന്നത്;
(സി)
മോണിറ്ററിംഗ്
കമ്മിറ്റി യഥാസമയം യോഗം
ചേര്‍ന്ന്
തീരുമാനങ്ങള്‍
കൈക്കൊള്ളാത്തതാണ് ടി
ആംബുലന്‍സുകളുടെ
ശോച്യാവസ്ഥയ്ക്ക്
കാരണമെന്നത്
വസ്തുതയാണോ; എങ്കില്‍
കമ്മിറ്റി
കാലാകാലങ്ങളില്‍ യോഗം
ചേര്‍ന്ന് 108
ആംബുലന്‍സുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തി അവയെ
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
എയിംസ്
(AIIMS)
3546.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എയിംസ്
(AIIMS)
സ്ഥാപിക്കുന്നതിനായി
കേരളത്തിന്
സ്ഥലമെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
മലപ്പുറം
ജില്ലയിലെ സ്റ്റാഫ് നഴ്സ്
(ഗ്രേഡ് II) റാങ്ക് ലിസ്റ്റ്
3547.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ സ്റ്റാഫ്
നഴ്സ് - ഗ്രേഡ് II
(കാറ്റഗറി നം.
201/2010) റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര പേരെ
നിയമിച്ചു; ജനറല്‍,
സംവരണ വിഭാഗങ്ങളിലെ
നിയമന വിവരങ്ങള്‍
അറിയിക്കുമോ;
(ബി)
ഈ
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
പുതുതായി ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
പ്രസ്തുത
ഒഴിവുകളിലേക്ക് ഈ
ലിസ്റ്റില്‍ നിന്ന്
തന്നെ നിയമനം നടത്തുമോ;
(സി)
ആര്‍ദ്രം
പദ്ധതിയിലേക്കുള്ള
നഴ്സുമരെ പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും
നിയമിക്കുവാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഒഴിവുകളും
നിയമനവും സംബന്ധിച്ച്
വിശദാംശം നല്‍കുമോ?
പത്തനംതിട്ട
ജില്ലയിലെ ഫാര്‍മസിസ്റ്റ്
ഗ്രേഡ്-II റാങ്ക് ലിസ്റ്റ്
3548.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ സര്‍ക്കാര്‍
ആശുപത്രികളില്‍
യോഗ്യരായ
ഫാര്‍മസിസ്റ്റുമാരുടെ
അപര്യാപ്തത മൂലമുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത അപര്യാപ്തത
പരിഹരിക്കുന്നതിന് '
ആര്‍ദ്രം'
പദ്ധതിയിലുള്‍പ്പെടുത്തി
ആശുപത്രികളില്‍
ഫാര്‍മസിസ്റ്റുമാരുടെ
അധിക തസ്തികകള്‍
സൃഷ്ടിക്കുന്നതിനും,
നിലവിലുള്ള
ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
ഫാര്‍മസിസ്റ്റ്
ഗ്രേഡ്-II തസ്തികകള്‍
3549.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഫാര്‍മസിസ്റ്റ്
ഗ്രേഡ്-II തസ്തികകള്‍
സൃഷ്ടിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഒ.പി.
യിലുളള വര്‍ദ്ധനവ്
അനുസരിച്ച് PHC, CHC,
THQH, DH
എന്നിവിടങ്ങളില്‍ അധിക
ഫാര്‍മസിസ്റ്റ് തസ്തിക
സൃഷ്ടിച്ച് നിയമനം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
മാനസിക
ആരോഗ്യ പദ്ധതികളിലും,
പെയിന്‍ ആന്റ്
പാലിയേറ്റീവ്
വിഭാഗത്തിലും മരുന്ന്
വിതരണത്തിന്
ഫാര്‍മസിസ്റ്റുകളെ
നിയമിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
ശ്രുതിതരംഗം
പദ്ധതി
3550.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളിലെ
ശ്രവണവൈകല്യം
മാറ്റുന്നതിനുള്ള
പദ്ധതിയായ ശ്രുതിതരംഗം
ഇപ്പോള്‍ നിലവിലുണ്ടോ;
(ബി)
എങ്കില്‍
2016 മേയ് മാസത്തിനു
ശേഷം അപേക്ഷ നല്കിയ
എത്ര കുട്ടികള്‍ക്ക് ഈ
പദ്ധതി പ്രകാരം ധനസഹായം
അനുവദിച്ചു;
ഇല്ലെങ്കില്‍
കാരണമെന്താണ്;
(സി)
2016
ന് മുമ്പ് സര്‍ജറി
നടത്തിയ കുട്ടികള്‍ക്ക്
തുടര്‍ചികിത്സയ്ക്ക്
ധനസഹായം
അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ ?
സ്ത്രീകള്‍ക്കെതിരേ
നടക്കുന്ന ലൈംഗിക ചുഷണങ്ങള്‍
3551.
ശ്രീ.ഇ.പി.ജയരാജന്
,,
എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
വനിതാ കമ്മീഷന്
നടത്തിയ പഠനത്തില്‍,
എഴുപത് ശതമാനം
സ്ത്രീകളും
തൊഴിലിടങ്ങളില്‍
തങ്ങള്‍ക്കെതിരെ
നടക്കുന്ന
ലൈംഗികചൂഷണങ്ങളെപ്പറ്റി
പരാതിപ്പെടുന്നില്ലെന്ന
കണ്ടെത്തല്‍
സംബന്ധിച്ച് കമ്മീഷന്
അദ്ധ്യക്ഷന്‍
നടത്തിയിട്ടുള്ള
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ത്രീകള്‍ക്കെതിരെ
നടക്കുന്ന
വിവിധതരത്തിലുള്ള
പീഡനങ്ങള്‍ക്കെതിരെ
നിരവധി നിയമങ്ങള്‍
നിലവിലുണ്ടെങ്കിലും
ഭൂരിപക്ഷം ഇരകളും
പരാതിപ്പെടാന്‍
തയ്യാറാകാത്തതിന്റെ
കാരണം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ചൂഷണത്തിനെതിരെ
പ്രതികരിക്കേണ്ടതിനായി
സ്ത്രീകളെ
ബോധവല്‍ക്കരിക്കുന്നതിന്
സംസ്ഥാന വനിതാ
കമ്മീഷനും മറ്റ്
ഏജന്‍സികളും നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
എം.ബി.ബി.എസ്
അഡ്മിഷനുവേണ്ടി പ്രോസ്പെക്ടസ്
3552.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ബി.ബി.എസ്
/ ബി.ഡി.എസ് അഡ്മിഷനു
വേണ്ടി ഈ വര്‍ഷം
പ്രോസ്പെക്ടസ്
തയ്യാറാക്കിയിട്ടുണ്ടോ
; വ്യക്തമാക്കാമോ ;
(ബി)
പ്രോസ്പെക്ടസ്
തയ്യാറാക്കിയിട്ടില്ലെങ്കില്‍
ഇതു സംബന്ധിച്ച് എത്ര
വിജ്ഞാപനങ്ങള്‍ സി .ഇ.
ഇ (എന്‍ട്രന്‍സ്
കമ്മീഷണര്‍)
പുറപ്പെടുവിച്ചിട്ടുണ്ട്;
ആയത് ലഭ്യമാക്കുമോ ;
(സി)
വിജ്ഞാപനങ്ങള്‍
സര്‍ക്കാരിന് നല്കി
ഉത്തരവുകളാക്കി
പുറപ്പെടുവിക്കുവാന്‍
നടപടി സ്വീകരിക്കുമോ ;
മൈനോറിറ്റി, NRI
(എന്‍.ആര്.ഐ)
സീറ്റുകളിലേക്ക്
കമ്മീഷണര്‍ എത്ര
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ട്
; ഇങ്ങനെ
പുറപ്പെടുവിച്ച
വിജ്ഞാപനങ്ങള്‍ക്ക്
സര്‍ക്കാരില്‍ നിന്നും
അനുമതി ലഭിച്ചിട്ടുണ്ടോ
; വിശദമാക്കാമോ ?
ഇടുക്കി
മെഡിക്കല്‍ കോളജിന്റെ
നിര്‍മ്മാണ പുരോഗതി
3553.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ഗവണ്മെന്റ്
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നാളിതുവരെ എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്; ഈ
പ്രവൃത്തി സംബന്ധിച്ച്
അനുവദിച്ച തുകകളുടെ
വിശദാംശങ്ങള്‍ ഇനം
തിരിച്ച് നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പ്രസ്തുത
നിര്‍മ്മാണത്തിനായി
ഇതിനകം എത്ര തുകയുടെ
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
നടപ്പുസാമ്പത്തിക
വര്‍ഷം ഇടുക്കി
മെഡിക്കല്‍ കോളേജിനായി
എത്ര തുകയാണ്
നീക്കിവെച്ചിട്ടുള്ളത്;
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി
എത്ര തുകയുടെ ഭരണാനുമതി
നല്‍കാനാണ്
നിശ്ചയിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ ?
ദന്തല്‍
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്റ്റൈഫന്റ്
3554.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ ദന്തല്‍
കോളേജുകളില്‍
ബിരുദാനന്തര
ബിരുദത്തിന് പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കു
സര്‍ക്കാര്‍
അനുവദിച്ചിരിക്കുന്ന
സ്റ്റൈഫന്റ് എത്ര
രൂപയാണ് ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്,
തുല്യ ജോലിയ്ക്ക്
തുല്യവേതനം എന്ന
നിലയ്ക്ക് സര്‍ക്കാര്‍
ദന്തല്‍ കോളേജുകളിലെ
വിദ്യാര്‍ത്ഥികള്‍ക്കു
നല്കുന്ന അത്രയും തുക
സ്റ്റൈഫന്റ്
നല്കേണ്ടതല്ലേ ;
വ്യക്തമാക്കാമോ ;
(സി)
ഇപ്രകാരം
വിദ്യാര്‍ത്ഥികള്‍ക്കു
സ്റ്റൈഫന്റ് ആയി
അനുവദിക്കുന്ന പൂര്‍ണ
തുകയും യഥാസമയം
വിദ്യാര്‍ത്ഥികള്‍ക്കു
ലഭിക്കുന്നുണ്ടോയെന്ന്
ഉറപ്പുവരുത്താന്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
സ്റ്റൈഫന്റ്
വിദ്യാര്‍ത്ഥികളുടെ
ബാങ്ക് അക്കൗണ്ടില്‍
നേരിട്ട്
നിക്ഷേപിക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
സ്വാശ്രയ
നേഴ്സിംഗ് അലോട്ട്മെന്റ്
3555.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
നേഴ്സിംഗ്
പ്രവേശനത്തിനു വേണ്ടി
എന്‍ട്രന്‍സ്
കമ്മീഷണര്‍
അലോട്ട്മെന്റ്
നടത്തുവാന്‍ എന്നാണ്
നിശ്ചയിച്ചിരുന്നത് ;
അത് യഥാസമയം
നടത്താതിരുന്ന കാര്യം
സര്‍ക്കാര്‍
പരിശോധിക്കുമോ;
(ബി)
യഥാസമയം
അലോട്ട്മെന്റ്
നടത്താത്തതിനാല്‍
അര്‍ഹരായ
കുട്ടികള്‍ക്ക് പ്രസ്തത
കോളേജുകളില്‍ അഡ്മിഷന്
ലഭിക്കുന്നുണ്ടോയെന്ന
കാര്യം വിശദമായി
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ ;
ഫാര്‍മസി
കോളേജുകളില്‍ ഫാം-ഡി കോഴ്സ്
3556.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ ഫാര്‍മസി
കോളേജുകളില്‍ ഫാം-ഡി
(Pharm.D) കോഴ്സ്
നടത്തുന്നുണ്ട്;നിലവില്‍
എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
ഓരോ വര്‍ഷവും പ്രവേശനം
നല്‍കുന്നത്;
(ബി)
നിലവില്‍
ഫാം-ഡി കോഴ്സിന്
ഈടാക്കുന്ന
ഫീസെത്രയാണ്;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ
കീഴിലുളള ഏതെങ്കിലും
ഫാര്‍മസി കോളേജുകളില്‍
ഈ കോഴ്സ്
നടത്തുന്നുണ്ടോ;ഇല്ലെങ്കില്‍
കാരണമെന്താണ്;
(ഡി)
തിരുവനന്തപുരത്തും
കോഴിക്കോടും ഉളള
സര്‍ക്കാര്‍ ഫാര്‍മസി
കോളേജുകളില്‍ ബി-ഫാം,
എം-ഫാം കോഴ്സുകള്‍
നടത്തുന്നുണ്ടോ;ഉണ്ടെങ്കില്‍
ഏത് വര്‍ഷമാണ് പ്രസ്തുത
കോഴ്സുകള്‍ ആരംഭിച്ചത്;
(ഇ)
സര്‍ക്കാര്‍
മേഖലയില്‍ എം-ഫാം
കോഴ്സുകള്‍
ആരംഭിച്ചശേഷം തുടങ്ങിയ
സ്വാശ്രയ കോളേജുകളില്‍
ഫാം-ഡി കോഴ്സിന് അനുമതി
നല്കുമ്പോള് എല്ലാ
സൗകര്യങ്ങളുളള
സര്‍ക്കാര്‍ മേഖലയെ
ഇക്കാര്യത്തില്‍
അവഗണിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്
വാഗ്ദാനം ചെയ്ത എയിംസ്
3557.
ശ്രീ.സി.കൃഷ്ണന്
,,
കെ. ദാസന്
,,
പി. ഉണ്ണി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
വാഗ്ദാനം ചെയ്ത എയിംസ്
അനുവദിക്കാന്‍ കേന്ദ്ര
സര്‍ക്കാര്‍
തയ്യാറായിട്ടുണ്ടോ;
ഇതിനു വിഘാതമായി
എന്തെങ്കിലും
കാര്യങ്ങള്‍
ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ചു്
കേന്ദ്രസര്‍ക്കാര്‍ നയം
തിരുത്താന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
മെഡിക്കല്‍ കോളെജിനെ
എയിംസ്
നിലവാരത്തിലേക്ക്
ഉയര്‍ത്തുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
മെഡിക്കല്‍
കോളെജുകള്‍, ജില്ലാ
ആശുപത്രികള്‍, ജനറല്‍
ആശുപത്രികള്‍ ,
താലൂക്ക് ആശുപത്രികള്‍
എന്നിവയുടെ
നവീകരണത്തിനായി മാന്ദ്യ
വിരുദ്ധ പാക്കേജില്‍
ഉള്‍പ്പെടുത്തി
ഏറ്റെടുത്തു നടത്തുന്ന
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ?
നീറ്റ്പരീക്ഷയുടെ
അടിസ്ഥാനത്തില്‍ മെഡിക്കല്‍
അഡ്മിഷന്
3558.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീറ്റ്
പരീക്ഷയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് മെഡിക്കല്‍
അഡ്മിഷന്
നടത്തുമ്പോള്‍ മറ്റ്
പരീക്ഷകള്‍ക്ക് വേണ്ടി
തയ്യാറാക്കുന്ന
പ്രോസ്പെക്ടസില്‍
മെഡിക്കല്‍ അഡ്മിഷന്റെ
നിബന്ധനകള്‍ കൂടി
കൃത്യമായി
ഉള്‍ക്കൊള്ളിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
എൻ
.ആർ .ഐ അഡ്മിഷനുവേണ്ടി
എത്ര വിജ്ഞാപനങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ട്;
നിലവിലുള്ള വിജ്ഞാപനം
ഏതാണെന്ന്
വ്യക്തമാക്കുമോ;
(സി)
മൈനോറിറ്റി
അഡ്മിഷനുവേണ്ടി
മതസംഘടനകളുടെ
ശിപാര്‍ശകള്‍
സ്വീകരിക്കണമെന്ന
നിര്‍ദ്ദേശത്തെക്കുറിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ; ഈ
ഉത്തരവ് റദ്ദ്
ചെയ്തിട്ടുണ്ടോ ;
വ്യക്തമാക്കുമോ ?
മണിപ്പാല്‍
സര്‍വ്വകലാശാലയുടെ BSc MLT
കോഴ്സ്
3559.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണിപ്പാല്‍
സര്‍വ്വകലാശാലയുടെ
ബി.എസ് സി എം .എൽ .ടി
കോഴ്സ്
പാസ്സായിട്ടുളളവര്‍ക്ക്
ആരോഗ്യ വകുപ്പിന്റെ
കീഴിലുളള ഏതെല്ലാം
ലാബുകളില്‍ ജോലി
ചെയ്യുവാനുളള
യോഗ്യതയുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എച്ച്.ആര്.ഡബ്യു.എസ്
(KHRWS) ന്റെ കീഴിലുളള
എ.സി.ആര് (ACR)
ലാബുകളില്‍ ചീഫ് ലാബ്
ടെക്നീഷ്യന്, ലാബ്
ടെക്നീഷ്യന്
തസ്തികകളില്‍ ജോലി
ചെയ്യുവാന്‍ മണിപ്പാല്‍
സര്‍വ്വകലാശാലയുടെ
ബി.എസ് സി എം .എൽ .ടി
കോഴ്സ്
പാസ്സായിട്ടുളളവര്‍ക്ക്
സാധിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ജി.എസ്.റ്റി.
യും മരുന്ന്ക്ഷാമവും
3560.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജി.എസ്.റ്റി.
നിലവില്‍ വന്നതോടുകൂടി
ജീവന്‍രക്ഷാ
മരുന്നുകള്‍
ഉള്‍പ്പെടെയുള്ള
മരുന്നുകള്‍ക്ക്
സംസ്ഥാനത്ത് ക്ഷാമം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജി.എസ്.റ്റി.
ഏര്‍പ്പെടുത്തിയത് മൂലം
വിപണിയില്‍ മരുന്നിന്
വിലക്കുറവ്
ഉണ്ടായിട്ടുണ്ടോ;
(സി)
മരുന്ന്
ക്ഷാമം
പരിഹരിക്കുന്നതിനും,
അവശ്യമരുന്നുകളുടെ
ലഭ്യത
ഉറപ്പുവരുത്തുന്നതിനും
സര്‍ക്കാര്‍ തലത്തില്‍
ഏര്‍പ്പെടുത്തിയ
സംവിധാനം എന്താണെന്ന്
വിശദമാക്കാമോ?
ഔഷധ
ഗുണനിലവാര പരിശോധനാ ലാബുകള്‍
3561.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡ്രഗ്സ്
കണ്ട്രോള്
വകുപ്പിന്റെ കീഴിലുള്ള
ഔഷധ ഗുണനിലവാര പരിശോധനാ
ലാബുകള്‍ സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ഇത്തരം ഒരു
ലാബ് സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന് വിതരണം ചെയ്ത
മരുന്നുകളുടെ കണക്കുകള്‍
3562.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
സര്‍ക്കാര്‍
ആശുപത്രികളിലൂടെ വിതരണം
ചെയ്യുന്ന മരുന്നുകള്‍
ഏതെല്ലാം മരുന്നു
കമ്പനികളുടെതാണ് ;
കഴിഞ്ഞ 5 വര്‍ഷമായി
ഏതെല്ലാം കമ്പനികളില്‍
നിന്ന് എത്ര തുകയുടെ
മരുന്നു
വാങ്ങിയെന്നുള്ള
വിശദാംശം വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന് കഴിഞ്ഞ
5 വര്‍ഷം കേരള ഡ്രഗ്സ്
ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍
ലിമിറ്റഡില്‍ നിന്നും
എത്ര തുകയുടെ
മരുന്നുകള്‍
വാങ്ങിയെന്നുള്ള വിവരം
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കോര്പ്പറേഷന് കാരുണ്യ
ഫാര്‍മസി,
സപ്ലൈകോ/മാവേലി
മെഡിക്കല്‍ ഷോപ്പുകള്‍
, നീതി മെഡിക്കല്‍
സ്റ്റോറുകള്‍
എന്നിവയ്ക്ക് കഴിഞ്ഞ 5
വര്‍ഷമായി എത്ര തുകയുടെ
മരുന്നുകൾ വില്പന
നടത്തിയെന്നും അവ
ഏതെല്ലാം
കമ്പനികളുടെതെന്നുമുള്ള
വിശദാംശം വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ?
വ്യാജ
സൗന്ദര്യ വര്‍ധക വസ്തുക്കളുടെ
വില്പന
3563.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാജ
സൗന്ദര്യ വര്‍ധക
വസ്തുക്കളുടെ വില്പന
വ്യാപകമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനെതിരെ
ഡ്രഗ് കണ്ട്രോള്
വിഭാഗം എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
വ്യാജ
സൗന്ദര്യവര്‍ധക
മരുന്നുകള്‍
പിടിച്ചെടുത്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഏതെല്ലാം സ്ഥലങ്ങളില്‍
നിന്ന് ഏത് തരത്തിലുളള
മരുന്നുകളാണ്
പിടിച്ചെടുത്തതെന്ന്
വ്യക്തമാക്കാമോ;
(ഇ)
വ്യാജ
സൗന്ദര്യ വര്‍ധക
വസ്തുക്കള്‍ വില്പന
നടത്തിയതിന് എത്ര
കേസ്സുകള്‍
ആര്‍ക്കൊക്കെ എതിരെ
എടുത്തിട്ടുണ്ടെന്നും
പ്രസ്തുത
കേസ്സുകളിന്മേല്
സ്വീകരിച്ച ശിക്ഷാ
നടപടികള്‍ എന്താണെന്നും
വ്യക്തമാക്കാമോ?
ജന്‍ഔഷധി
ഷോപ്പുകള്‍
3564.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ജന്‍ഔഷധി
ഷോപ്പുകളാണ്
പ്രവര്‍ത്തിക്കുന്നത്;
പുതിയതായി എത്ര
ഷോറൂമുകള്‍ക്ക് അനുമതി
ലഭ്യമായിട്ടുണ്ട്;
(ബി)
ജന്‍ഔഷധി
ഷോപ്പുകള്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ വിഷയം
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
ജന്‍ഔഷധി ഷോപ്പുകള്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
ഉണ്ടായിട്ടുളള
ആരോപണങ്ങളില്‍
എന്തെങ്കിലും അന്വേഷണം
നടക്കുന്നുണ്ടോ;
എങ്കില്‍ ഏത്
തലത്തിലുളള അന്വേഷണമാണ്
നടന്നുവരുന്നത്; ഇതു
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുളള അന്വേഷണം
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
നാര്‍ക്കോട്ടിക്
വിഭാഗത്തില്‍പെടുന്ന
മരുന്നുകളുടെ ദുരുപയോഗം
3565.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
രാജു എബ്രഹാം
,,
വി. അബ്ദുറഹിമാന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാര്‍ക്കോട്ടിക്
വിഭാഗത്തില്‍പെടുന്ന
മരുന്നുകളുടെ ദുരുപയോഗം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ ദുരുപയോഗം
കണ്ടെത്തുന്നതിനായി
എക്സൈസ് വകുപ്പുമായി
സംയുക്ത പരിശോധന
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഡ്രഗ്സ്
ആന്റ്
നാര്‍ക്കോട്ടിക്സ്
ആക്ട് പ്രകാരം ലൈസന്‍സ്
നല്‍കിയിട്ടുള്ള
നാര്‍ക്കോട്ടിക്
മരുന്നുകളുടെ ദുരുപയോഗം
മരുന്ന് വ്യാപാര
സ്ഥാപനങ്ങളില്‍
നടക്കുന്നുണ്ടോ എന്ന്
ഉറപ്പുവരുത്തുന്നതിന്
സ്ഥിരം പരിശോധന
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇതുസംബന്ധിച്ച
പരാതികളിന്മേലോ
അറിയിപ്പുകളിന്മേലോ
കാലതാമസം കൂടാതെ കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
മേല്‍പ്പറഞ്ഞ
ആക്ടിലെ നിയമങ്ങള്‍
ലംഘിച്ചുകൊണ്ട്
സൗന്ദര്യവര്‍ദ്ധക
ഉല്പന്നങ്ങള്
വില്‍ക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഹോമിയോ
ഡിസ്പന്സറികള്
3566.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ നിലവില്‍ എത്ര
ഹോമിയോ
ഡിസ്പന്സറികള്/ആശുപത്രികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഹോമിയോ
ഡിസ്പന്സറികള്
നിലവില്ലാത്ത എത്ര
പഞ്ചായത്തുകള്‍ ഉണ്ട് ;
ഇവിടങ്ങളില്‍
ഡിസ്പന്സറികള്
എപ്പോള്‍ അനുവദിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
നാട്ടുവൈദ്യ
പരിപാലനം
3567.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പാരമ്പര്യ വൈദ്യശാസ്ത്ര
ശാഖകളെ
പുനരുദ്ധരിക്കുന്നതിനും
ഇവയിലെ ചികിത്സാ
വിധികള്‍
ഏകോപിപ്പിക്കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നാട്ടുവൈദ്യചികിത്സാ
വിധികളായ
സിദ്ധ-മര്‍മ്മ-യുനാനി-വിഷ
ചികിത്സാ,ആവികുളി-പച്ചില
ചികിത്സ എന്നിവ
ഏകോപിപ്പിച്ച് ഇത്തരം
വൈദ്യന്മാരെ ഒരു
കുടക്കീഴില് കൊണ്ട്
വന്ന് ഇവരുടെ
ചികിത്സാമേഖലയിലെ
വ്യാജന്മാരെ കണ്ടെത്തി
നാട്ടു ചികിത്സയ്ക്ക്
നിയമ പരിരക്ഷ
നല്‍കുന്നതിന്
നിയമനിര്‍മ്മാണം കൊണ്ട്
വരുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(സി)
പാരമ്പര്യ നാട്ടു വൈദ്യ
ചികിത്സാ ഫലപ്രദമാണെന്ന
വസ്തുത പൊതു
സമൂഹത്തില്‍
എത്തിക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
നടപടി സ്വീകരിക്കുമോ?
ഔഷധിയെ
വിപുലീകരിക്കുന്നതിനും
പ്രൊഫഷണല്‍ മികവോടെ രാജ്യത്തെ
പ്രമുഖ കമ്പനിയാക്കുന്നതിനും
നടപടി
3568.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഔഷധിയെ
വിപുലീകരിക്കുന്നതിനും
പ്രൊഫഷണല്‍ മികവോടെ
രാജ്യത്തെ പ്രമുഖ
കമ്പനിയാക്കുന്നതിനും
കോഴിക്കോട് ഐ.ഐ.എം.
നടത്തിയ പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ശിപാര്‍ശകള്‍
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഔഷധി
നിര്‍മ്മിക്കുന്ന
മരുന്നുകള്‍
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രികള്‍,
ഡിസ്പെന്‍സറികള്‍, ഔഷധ
ഏജന്‍സികള്‍
എന്നിവയ്ക്ക് കഴിഞ്ഞ
രണ്ടു മാസമായി
നല്‍കുന്നില്ല എന്നത്
വസ്തുതയാണോ; എങ്കില്‍
അതിന് കാരണമെന്താണ്;
(ഡി)
ഔഷധി
നിര്‍മ്മിക്കുന്ന
മരുന്നുകള്‍ ആയുര്‍വേദ
ആശുപത്രികളിലും
ഡിസ്പെന്‍സറികളിലും
അടിയന്തിരമായി
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പേരാമ്പ്ര
ആയുര്‍വ്വേദ ആശുപത്രിയുടെ
വികസനം
3569.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊടകര പഞ്ചായത്തിലെ
പേരാമ്പ്ര ആയുര്‍വ്വേദ
ആശുപത്രിയുടെ വികസനം
സംബന്ധിച്ച അപേക്ഷയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയുടെ
വികസനത്തിനായി അടിയന്തര
നടപടി സ്വീകരിക്കുമോ?
ഏകദിന
വസതി
3570.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരത്തില്‍
തനിച്ചെത്തുന്ന
സ്ത്രീകള്‍ക്ക്
സുരക്ഷിതമായ താമസ
സൗകര്യം
ഒരുക്കുന്നതിനായി ഏകദിന
വസതി സ്ഥാപിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
പദ്ധതി എല്ലാ
ജില്ലകളിലും
നടപ്പിലാക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
ദേശീയ
വനിതാ ശാക്തീകരണ മിഷന്റെ
സഹായത്തോടെയുള്ള പദ്ധതികള്‍
3571.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
വനിതാ ശാക്തീകരണ
മിഷന്റെ സഹായത്തോടെ
എന്തൊക്കെ പരിപാടികളാണ്
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മിഷന്റെ പദ്ധതികള്‍
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത്
വനിതകള്‍ക്കായുള്ള
റിസോഴ്സ് സെന്റര്‍
രൂപീകൃതമായിട്ടുണ്ടോ; ഈ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ഏതെങ്കിലും സ്ഥാപനത്തെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
എന്നും എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നാളിതുവരെ
നടത്തിയതെന്നും
വ്യകതമാക്കുമോ?
വനിതാ
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍
3572.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.
ബാബു
,,
കാരാട്ട് റസാഖ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനിതകള്‍ നേരിടുന്ന
വിവിധ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
വനിതാ കമ്മീഷന്
എന്തെല്ലാം
ഇടപെടലുകളാണ്
നടത്തുന്നത്;
(ബി)
ഗാര്‍ഹിക
പീഡനത്തിനും മറ്റ്
അതിക്രമങ്ങള്‍ക്കും
വിധേയരായ സ്ത്രീകളെ
താല്‍ക്കാലികമായി
താമസിപ്പിക്കുന്നതിനായി
കമ്മീഷന് കീഴില്‍
ഷോര്‍ട്ട് സ്റ്റേ ഹോം
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വിദ്യാര്‍ത്ഥികളെ
ബോധവല്‍ക്കരിക്കുന്നതിനായി
എല്ലാ ജില്ലകളിലും
സ്കൂള്‍ കോളേജ്
തലങ്ങളില്‍ 'കലാലയ
ജ്യോതി' എന്ന പരിപാടി
സംഘടിപ്പിച്ച്
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
വനിതാ
കമ്മീഷന് എല്ലാ
ജില്ലകളിലും
വിവാഹപൂര്‍വ്വ
ശില്‍പ്പശാല നടത്തി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
ആശ്വാസ
കിരണം പദ്ധതി
3573.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്വാസകിരണം
പദ്ധതിയനുസരിച്ച്
നിലവില്‍ എത്ര
പേര്‍ക്ക് ധനസഹായം
നല്‍കുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
ലഭിച്ച അപേക്ഷകളില്‍
എത്രയെണ്ണമാണ്
തീര്‍പ്പ് കല്പിക്കാന്
ബാക്കിയുള്ളത് ; ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ;
ബാക്കിയുള്ള
അപേക്ഷകളില്‍ എപ്പോൾ
തീര്‍പ്പ് കല്പിക്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
വികലാംഗ
ക്ഷേമ കോർപ്പറേഷന്റെ
ജാമ്യവ്യവസ്ഥകള്‍
3574.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
പദ്ധതികളില്‍ വായ്പ
അനുവദിക്കുന്നതിനുള്ള
വികലാംഗ ക്ഷേമ
കോർപ്പറേഷന്റെ
ജാമ്യവ്യവസ്ഥകള്‍
ഭിന്നശേഷിക്കാര്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജാമ്യ വ്യവസ്ഥകള്‍
ലഘൂകരിച്ച്
ഭിന്നശേഷിക്കാരുടെ
ബുദ്ധിമുട്ട്
ലഘൂകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സോഷ്യല്‍
സെക്യൂരിറ്റി മിഷന്
3575.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
സെക്യൂരിറ്റി മിഷന്
വഴി നല്കുന്ന
സഹായങ്ങള്‍ വിതരണം
ചെയ്യാന്‍ മാസങ്ങളായി
കാലതാമസം ഉണ്ടാകുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
സമയബന്ധിതമായി
നല്കാന് നടപടി
സ്വീകരിക്കുമോ ;
വ്യക്തമാക്കാമോ?
ഷെല്‍ട്ടര്‍
ഹോം പദ്ധതി
3576.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യാചകര്‍ക്കുവേണ്ടി
കഴിഞ്ഞ സര്‍ക്കാര്‍
പ്രഖ്യാപിച്ച
ഷെല്‍ട്ടര്‍ ഹോം പദ്ധതി
എവിടെയെല്ലാം
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
യാചകരുടേയും
നാടോടികളുടേയും
പുനരധിവാസത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
മലപ്പുറത്ത്
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ച
ഷെല്‍ട്ടര്‍ ഹോമിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
സാമൂഹ്യനീതി
വകുപ്പ് മുഖേനയുള്ള സഹായ
പദ്ധതികള്‍
3577.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിടപ്പ്
രോഗികള്‍ക്കും അവരെ
പരിചരിക്കുന്നവര്‍ക്കും
സാമൂഹ്യനീതി വകുപ്പ്
മുഖേന എന്താെക്കെ സഹായ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കിടപ്പ്
രോഗികള്‍ക്കും അവരെ
പരിചരിക്കുന്നവര്‍ക്കും
പ്രതിമാസം നല്കുന്ന
സഹായധനം
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(സി)
ഇപ്പോള്‍
നല്കുന്ന സഹായധനം
മുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സംസ്ഥാനത്ത്
ഭിന്നലിംഗക്കാരുടെ
ക്ഷേമത്തിനായുള്ള പദ്ധതികള്‍
3578.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നലിംഗക്കാരുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്നറിയിക്കാമോ;
(ബി)
ഈ
സർക്കാരിന്റെ ആദ്യ
ബജറ്റിൽ
പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി
വകയിരുത്തിയ തുകയിൽ
നിന്നും
ഭിന്നലിംഗക്കാരുടെ
ക്ഷേമത്തിനായി
ചെലവഴിച്ച തുക
എത്രയെന്നറിയിക്കാമോ;
ഇത് ഏതെല്ലാം
പദ്ധതികൾക്ക്
വേണ്ടിയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സർക്കാർ അധികാരത്തിൽ
വന്ന ശേഷം ഭിന്നലിംഗനയം
രൂപീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
തലശ്ശേരിയിലെ
അനാഥ മന്ദിരം
3579.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരിയില്‍
അനാഥ മന്ദിരം
പണിയുന്നതുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
എന്തെല്ലാം തരത്തിലുള്ള
നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
അംഗന്‍വാടികളുടെ
ശോചനീയാവസ്ഥ
3580.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗന്‍വാടികളുടെ
ശോചനീയാവസ്ഥ
സംബന്ധിച്ച് വിശദമായ
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
വൃദ്ധസദനങ്ങളിലെ
അന്തേവാസികളെ സംബന്ധിച്ച
വിവരങ്ങള്‍
3581.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ് വികലാംഗ
ക്ഷേമ കോർപ്പറേഷന്റെ
ജാമ്യവ്യവസ്ഥകള്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
പ്രവര്‍ത്തിക്കുന്ന
വൃദ്ധസദനങ്ങളിലെ
അന്തേവാസികളുടെ
വ്യക്തമായ വിവരങ്ങള്‍
ലഭ്യമാണോ;
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
ആധാര്‍കാര്‍ഡ്
അടക്കമുള്ള
തിരിച്ചറിയല്‍ രേഖകള്‍
നല്‍കുന്നതിനും
എല്ലാവര്ക്കും അവ
ഉറപ്പുവരുത്തുന്നതിനും
നിലവില്‍ എന്തു
ക്രമീകരണമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്ക്
സാമൂഹ്യ സുരക്ഷാ
പെന്‍ഷനുകള്‍
ഉറപ്പുവരുത്താന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
അംഗന്‍വാടികളിലെ
ധാന്യങ്ങളുടെയും പൂരക
പോഷകങ്ങളുടെയും ഗുണനിലവാരം
3582.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗന്‍വാടികളില്‍
ഉപയോഗിക്കുന്ന
ധാന്യങ്ങളുടെയും പൂരക
പോഷകങ്ങളുടെയും
ഗുണനിലവാരം
ഉറപ്പുവരുത്തിയിട്ടാണോ
ഇവ വിതരണം
ചെയ്യുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ഭിന്നശേഷിക്കാര്‍ക്കായി
വികലാംഗ ക്ഷേമ
കോര്‍പ്പറേഷന്റെ പദ്ധതികള്‍
3583.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. രാജഗോപാലന്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്കായി
വികലാംഗ ക്ഷേമ
കോര്പ്പറേഷന്
സ്വയംതൊഴില്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
തീവ്രവും
അതിതീവ്രവുമായ
വൈകല്യമുളള, എട്ട്
വയസ്സിന് താഴെയുളള
കുട്ടികളുടെ പേരില്‍
സ്ഥിരനിക്ഷേപം
നടത്തുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(സി)
ദേശീയ
വികലാംഗ ധനകാര്യ വികസന
കോര്‍പ്പറേഷന്റെ വായ്പാ
പദ്ധതി പ്രകാരം
സ്വയംതൊഴില്‍/വിദ്യാഭ്യാസ
വായ്പയായി എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്നും
ഈ പദ്ധതി പ്രകാരം വായ്പ
എടുത്ത ബി.പി.എല്‍.
വിഭാഗത്തിന് വായ്പാ
സബ്സിഡി
നല്‍കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ?