ബി
പി എല്‍ പട്ടിക
3584.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ബി
പി എല്‍ പട്ടികയില്‍
പുതുതായി ആളുകളെ
ഉള്‍പ്പെടുത്തുമ്പോള്‍
ഇവരെ സ്റ്റേറ്റ്
പൂളില്‍
ഉള്‍പ്പെടുത്തുന്നതിനുപകരം
അതാത് ജില്ലകളിലെ
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ബി.
പി. എല്‍. വിഭാഗത്തെ
കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍
3585.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.
പി. എല്‍. വിഭാഗത്തെ
കണ്ടെത്താനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
നിലവിൽ
ബി. പി. എല്‍.
വിഭാഗത്തില്‍പ്പെട്ടവരെ
പുതിയ പട്ടികയില്‍ എ.
പി. എല്‍
വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്
സംബന്ധിച്ച് ലഭിച്ച
പരാതികളിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
ലഭിച്ച പരാതികളുടെ
വിശദവിവരം
ലഭ്യമാക്കുമോ; ജില്ല
തിരിച്ചുള്ള കണക്ക്
എത്രയെന്നും അതില്‍
എത്രയെണ്ണം പരിഹരിച്ചു
എന്നും അറിയിക്കുമോ;
(ഡി)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തില്‍
നിന്ന് എത്ര പരാതികള്‍
ലഭിച്ചുവെന്നും
അവയിന്മേല് സ്വീകരിച്ച
നടപടി വിവരങ്ങളും
വ്യക്തമാക്കുമോ?
ജി.എസ്.ടി.
വന്നതിനുശേഷം വിലവര്‍ദ്ധന
3586.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി. നിലവില്‍
വന്നതിനുശേഷം
അവശ്യസാധനങ്ങളുടെയും
ഹോട്ടല്‍
ഭക്ഷണങ്ങളുടെയും വില
വര്‍ദ്ധിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
വില
നിയന്ത്രിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ഓരോ
പഞ്ചായത്തിലും ഓണം/ബക്രീദ്
ചന്തകള്‍
3587.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുന്ന
ഓണക്കാലത്ത് പൊതു വിതരണ
കേന്ദ്രങ്ങള്‍ വഴി
ന്യായവിലയ്ക്ക് യഥേഷ്ടം
അരിയും പലവ്യഞ്ജനങ്ങളും
ലഭ്യമാക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സിവില്‍
സപ്ലൈസ് വകുപ്പിന്റെ
നേതൃത്വത്തില്‍
ഓണം/ബക്രീദ് കാലത്ത്
ഓരോ പഞ്ചായത്തിലും
ഓണം/ബക്രീദ് ചന്തകള്‍
തുടങ്ങുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ദിവസ
ശമ്പള വ്യവസ്ഥയില്‍ ജോലി
ചെയ്കുവരുന്ന തൊഴിലാളികളുടെ
വേതനം
3588.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പില്‍
ദിവസ ശമ്പള
വ്യവസ്ഥയില്‍ ജോലി
ചെയ്കുവരുന്ന
തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന വേതനവിവരം
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
പാക്കിംഗ് വിഭാഗത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
ജീവനക്കാര്‍ക്ക് പാക്കു
ചെയ്യുന്ന കവറിന്റെ
എണ്ണത്തിന്റെ
അടിസ്ഥാനത്തില്‍ വേതനം
ലഭ്യമാക്കുന്നതിനാല്‍
തികച്ചും പരിമിതമായ
വേതനം മാത്രമാണ്
ലഭിക്കുന്നത് എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എല്ലാ
തൊഴില്‍ മേഖലകളിലും
മിനിമം കൂലി
ഉറപ്പുവരുത്തിയിട്ടുള്ള
സാഹചര്യത്തില്‍ ഈ
തൊഴിലാളികളുടെ വേതനം
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതിന് നടപടി
3589.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജനുവരി മാസം മുതല്‍
2017 ജൂലൈ മാസം വരെ
സംസ്ഥാനത്ത് എത്ര പുതിയ
റേഷന്‍ കാര്‍ഡുകള്‍
നല്‍കിയിട്ടുണ്ട്;
(ബി)
പുതിയ
റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
സാങ്കേതിക തടസ്സം
ഉണ്ടോ;
(സി)
എങ്കില്‍
അത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റേഷന്‍
കടകള്‍ വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങള്‍
3590.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളില്‍ വിതരണം
ചെയ്യുന്നത് ഗുണനിലവാരം
കുറഞ്ഞ അരിയും
ഗോതമ്പുമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എഫ്.സി.എെ.
മുദ്രണം ഉള്ള പ്രിന്റഡ്
ചാക്കുകളില്‍
സ്റ്റിച്ചിങ്ങോടുകൂടിയേ
ഭക്ഷ്യധാന്യങ്ങള്‍
റേഷന്‍ കടകളില്‍
നല്‍കാവൂ എന്നതാണോ
നിയമമെന്ന്
വ്യക്തമാക്കുമോ;
(സി)
എന്നാല്‍
ഇപ്പോള്‍ മിക്ക റേഷന്‍
കടകളിലും എഫ്.സി.എെ.
മുദ്രണം ഉള്ള
ചാക്കുകള്‍
കുത്തിക്കെട്ടിയ
നിലയിലാണ്
ഭക്ഷ്യധാന്യങ്ങള്‍
വിതരണം ചെയ്യുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതുമൂലം
ലഭിച്ച ഭക്ഷ്യ
സാധനങ്ങള്‍
ഉപയോഗിക്കാന്‍
നിവൃത്തിയില്ലാതെ
കാര്‍ഡുടമകള്‍ ഇത്
കോഴിത്തീറ്റയാക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിശോധിക്കുമോ;
(ഇ)
അപാകതകള്‍
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
3591.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമത്തിന്റെ
വിശദാംശം നല്‍കാമോ;
(ബി)
കേരളത്തില്‍
ഭക്ഷ്യസുരക്ഷാ നിയമം
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
റേഷന്‍
കാര്‍ഡ് സറണ്ടര്‍
3592.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥരും
അദ്ധ്യാപകരും
ഉള്‍പ്പെട്ട റേഷന്‍
കാര്‍ഡുകള്‍ മുന്‍ഗണനാ
വിഭാഗത്തില്‍ നിന്ന്
സറണ്ടര്‍ ചെയ്തതു വഴി
എത്ര കാര്‍ഡുടമകള്‍
ജനറല്‍ വിഭാഗത്തിലേക്ക്
മാറിയെന്ന് ജില്ല
തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
പ്രത്യേക
കുടുംബമായിട്ടും
കാര്‍ഡുകള്‍
കുടുംബകാര്ഡില്
നിന്നും മാറ്റാത്ത
ജീവനക്കാരുടെ
പേരുകളുള്ള കാര്‍ഡുകള്‍
മുന്‍ഗണനാ വിഭാഗത്തില്‍
നിന്ന് നീക്കം
ചെയ്യുമ്പോള്‍
അര്‍ഹതപെട്ട പല
കുടുംബങ്ങള്‍ക്കും
മുന്‍ഗണനാ വിഭാഗത്തിലെ
ആനുകൂല്യങ്ങള്‍
നഷ്ടപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പൊതുവിഭാഗം
കാര്‍ഡില്‍ ഉള്‍പ്പെട്ട
ജീവനക്കാരും
കാര്‍ഡുകള്‍ സറണ്ടര്‍
ചെയ്യേണ്ടതുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
രണ്ടും
മൂന്നും കുടുംബങ്ങള്‍
ഉള്‍പ്പെട്ട റേഷന്‍
കാര്‍ഡുകള്‍ വിഭജിച്ച്
പുതിയ കാര്‍ഡുകള്‍
നല്കുവാന് സത്വര
നടപടികള്‍
സ്വീകരിക്കുമോ?
റേഷന്‍
മുന്‍ഗണനാ കാര്‍ഡ്
3593.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാറിന്റെ
കര്‍ശന നിര്‍ദ്ദേശത്തെ
തുടര്‍ന്ന്
നാളിതുവരെയായി എത്ര
പേര് റേഷന്‍ മുന്‍ഗണനാ
കാര്‍ഡ് സ്വമേധയാ
മാറ്റിയിട്ടുണ്ട്
എന്നറിയിക്കാമോ; ജില്ല
തിരിച്ച് വിശദമാക്കാമോ;
(ബി)
സമയപരിധി
അവസാനിച്ചിട്ടും
തെറ്റായി മുന്‍ഗണനാ
ലിസ്റ്റില്‍
ഉള്‍പ്പെട്ടവരെ
കണ്ടെത്തുന്നതിനും
നടപടി
സ്വീകരിക്കുന്നതിനും
എന്ത് തുടര്‍ നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
റേഷന്‍
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടാതെ പോയ
അര്‍ഹരായവരുടെ എണ്ണം
3594.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടാതെ പോയ
അര്‍ഹരായ
ഗുണഭോക്താക്കളുടെ എണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏകദേശം എത്രപേരാണ്
ഇത്തരത്തില്‍
പട്ടികയില്‍
ഉള്‍പ്പെടാതെ
പോയതെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
റേഷന്‍
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെട്ട അനര്‍ഹരെ
ഒഴിവാക്കുന്നതിന്
വകുപ്പ് സ്വീകരിച്ച
നടപടികളിൽ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സഹകരണം
ഏത് രീതിയിലാണ്
പ്രയോജനപ്പെടുത്തിയിട്ടുള്ളത്?
റേഷന്‍
വ്യാപാരികളുടെ വേതനം
3595.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം 2013
സംസ്ഥാനത്ത്
നടപ്പിലാക്കിയതിന്റെ
ഭാഗമായി
റേഷന്‍വ്യാപാരികള്‍ക്ക്
കമ്മീഷന് ആണോ അതോ
വേതനമാണോ നല്കി
വരുന്നത്; ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഭക്ഷ്യ
ഭദ്രതാ നിയമം 2013
പ്രകാരം റേഷന്‍
കടകളില്‍
സെയില്സ്മാന്
വേണമെന്ന
നിബന്ധനയുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
വേതനം നല്‍കിവരുന്നത്
എങ്ങനെയാണ്; എത്ര
രൂപയാണ്
സെയില്‍സ്മാന്റെ
മാസവേതനമായി
കണക്കാക്കിയിട്ടുള്ളത്;
(സി)
കടമുറിയുടെ
വാടക, സെയില്‍സ്മാന്റെ
വേതനം എന്നിവ റേഷന്‍
വ്യാപാരി നല്‍കേണ്ടി
വരുന്നത് കൊണ്ട് റേഷന്‍
വ്യാപാരികള്‍ക്ക്
ഇപ്പോള്‍ നല്‍കിവരുന്ന
കമ്മീഷന്/വേതനം കൊണ്ട്
കട
നടത്തിക്കൊണ്ടുപോകുവാന്‍
കഴിയുമോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
കുടില്‍
കെട്ടി താമസിക്കുന്ന
കുടുംബങ്ങള്‍ക്ക് റേഷന്‍
കാര്‍ഡ്
3596.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലങ്ങളായി
കുടില്‍ കെട്ടി
താമസിക്കുന്ന
കുടുംബങ്ങള്‍ക്ക്
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിന്
ബുദ്ധിമുട്ടുകള്‍
നേരിടുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റേഷന്‍
കാര്‍ഡ് ഇല്ലാത്തത്
മൂലം ഈ കുടുംബങ്ങള്‍
ലൈഫ് പോലുള്ള
ഭവനപദ്ധതികളില്‍
ഉള്‍പ്പെടാന്‍ കഴിയാതെ
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
അര്‍ഹരായ മുഴുവന്‍
കുടുംബങ്ങള്‍ക്കും
റേഷന്‍ കാര്‍ഡ്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
സിവില്‍
സപ്ലൈസ് വകുപ്പിലെ
ജീവനക്കാര്‍
3597.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
എന്ന പൊതുമേഖലാ
സ്ഥാപനത്തിലെ
തസ്തികകളില്‍, മറ്റൊരു
വകുപ്പായ സിവില്‍
സപ്ലൈസിലെ
ജീവനക്കാര്‍ക്ക്
റിസര്‍വേഷന്‍
ചെയ്യുന്നതും ആ തസ്തിക
കണക്കാക്കി വകുപ്പില്‍
നിയമനം നടത്തുന്നതും
എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സിവില്‍
സപ്ലൈസ് വകുപ്പിലെ
സ്റ്റാഫ് സ്ട്രെങ്ത്
എത്രയാണെന്നും ഓരോ
തസ്തികയിലും എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്നും
എത്ര പേരെ സപ്ലൈകോ
യില്‍ ഡെപ്യൂട്ടേഷനില്‍
നിയമിച്ചിട്ടുണ്ടേ്
എന്നും വ്യക്തമാക്കാമോ?
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
നല്കിയ സബ്സിഡി
3598.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര മാവേലി
സ്റ്റോറുകള്‍
പ്രവര്ത്തിക്കുന്നുണ്ട്എന്നറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
മാവേലി സ്റ്റോറുകള്‍
വഴിയും സപ്ലൈകോ
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
വഴിയും എത്ര കോടി
രൂപയുടെ വീതം
കച്ചവടമാണ് ശരാശരി ഒരു
വര്‍ഷം
നടക്കുന്നത്എന്നറിയിക്കുമോ;
(സി)
2016-17
സാമ്പത്തിക വര്‍ഷം
പലവ്യഞ്ജനങ്ങള്‍ക്ക്
എത്ര കോടി രൂപയുടെ
സബ്സിഡിയാണ് മാവേലി
സ്റ്റോറുകള്‍ വഴിയും
സൂപ്പര്‍ മാര്‍ക്കറ്റ്
വഴിയും സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
നല്‍കിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
വര്‍ക്കല
താലൂക്ക് സപ്ലൈ ഓഫീസില്‍
ലഭിച്ച പരാതികള്‍
3599.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകളില്‍
ഓരോ വിഭാഗത്തിലും
അനര്‍ഹര്‍ കടന്നു
കൂടിയിട്ടുള്ളതായും
അര്‍ഹരായിട്ടുള്ളവര്‍
ഒഴിവാക്കപ്പെട്ടതായും
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വര്‍ക്കല
താലൂക്ക് സപ്ലൈ
ഓഫീസില്‍ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പരാതികള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
ന്യായവില
ഹോട്ടലുകള്‍ ആരംഭിക്കാന്‍
നടപടി
3600.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടല്‍
ഭക്ഷണത്തെ ആശ്രയിച്ച്
ജീവിക്കുന്ന
ലക്ഷക്കണക്കിന് ആളുകള്‍
ഉണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ഥിരമായി
ഹോട്ടല്‍ ഭക്ഷണം
കഴിക്കുന്നവര്‍ക്ക്
നികുതി നിരക്കിലെ
വ്യത്യാസം മൂലം
തങ്ങളുടെ മാസ ബജറ്റില്‍
ഉണ്ടായിട്ടുള്ള വലിയ
മാറ്റം താങ്ങാന്‍
കഴിയാത്തതാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പഞ്ചായത്തുകള്‍
തോറും വിലക്കുറവില്‍
ഭക്ഷണം
ലഭ്യമാക്കുന്നതിനായി
ഒരു പദ്ധതി
തയ്യാറാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
ഹോട്ടല്‍ ഭക്ഷണവില
നിയന്ത്രിക്കുന്നതിനും
ഏകീകരിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
കുടുംബശ്രീയുടെ
നേതൃത്വത്തില്‍
ന്യായവില ഹോട്ടലുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
സപ്പ്ലൈകോ
ജീവനക്കാരുടെ പ്രമോഷനുള്ള
ഉത്തരവ്
3601.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്പ്ലൈകോയിലെ
ജൂനിയര്‍
അസിസ്റ്റന്റ്/സീനിയര്‍
അസിസ്റ്റന്റ്
വിഭാഗത്തില്‍പ്പെട്ട
ജീവനക്കാര്‍ക്ക് 50
ശതമാനം പ്രമോഷന്
നല്കാന്
നിശ്ചയിച്ചിട്ടുള്ള
സര്‍ക്കാര്‍ ഉത്തരവ്
30/2010 സ്റ്റേ
ചെയ്തിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
ആരാണ് സ്റ്റേ
ചെയ്തിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
സ്റ്റേ
നീക്കി ഉത്തരവ്
നടപ്പാക്കാന്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
രണ്ടാംവിള
നെല്ല് സംഭരണവില
T 3602.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നെല്‍കര്‍ഷകരുടെ
രണ്ടാംവിളയിലെ നെല്ല്
സംഭരണവില പൂര്‍ണ്ണമായി
കൊടുത്തുതീര്‍ക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇവ
കൊടുത്തുതീര്‍ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കൊല്ലത്ത്
സിറ്റി റേഷനിംഗ് ആഫീസിന്
നടപടി
3603.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
താലൂക്ക് സപ്ലൈ ആഫീസ്
പരിധിയില്‍ നിലവിലുളള
റേഷന്‍ കടകളുടെയും
കാര്‍ഡുകളുടെയും എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
താലൂക്ക് സപ്ലൈ ആഫീസ്
പരിധിയില്‍ എത്ര
പഞ്ചായത്തുകളും
നഗരസഭകളും
കോര്‍പ്പറേഷനുകളും
ഉള്‍പ്പെടുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
കൊല്ലം
താലൂക്ക് സപ്ലൈ ആഫീസ്
പരിധിയിലെ റേഷന്‍
കാര്‍ഡുകളുടെയും റേഷന്‍
കടകളുടെയും എണ്ണവും,
വര്‍ദ്ധിച്ച ജനസംഖ്യ,
വിസ്തൃതി എന്നിവയും
പരിഗണിച്ച് കൊല്ലം
താലൂക്ക് സപ്ലൈ ആഫീസ്
വിഭജിച്ച് ചാത്തന്നൂര്‍
ആസ്ഥാനമായി ഒരു
താലൂക്ക് സപ്ലൈ ആഫീസ്
ആരംഭിക്കേണ്ടതാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ആയത്
പരിശോധനയ്ക്ക്
വിധേയമാക്കുമോ;
(ഡി)
കൊല്ലത്ത്
സിറ്റി റേഷനിംഗ് ആഫീസും
ചാത്തന്നൂരില്‍
താലൂക്ക് സപ്ലൈ ആഫീസും
ആരംഭിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടെങ്കില്‍
ആയത് വ്യക്തമാക്കാമോ?
തൃശ്ശൂര്‍
ജില്ലയിലെ നെല്ല് സംഭരണം
3604.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ 2016-17
വര്‍ഷം എത്ര ടണ്‍
നെല്ല് സംഭരിച്ചു എന്ന്
അറിയിക്കാമോ;
(ബി)
സംഭരിച്ച
നെല്ലിന് കേന്ദ്ര,
സംസ്ഥാന സര്‍ക്കാരുകള്‍
നല്കുന്ന വില
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നെല്ല്
സംഭരിച്ച വകയില്‍ എത്ര
തുക
കുടിശ്ശികയുണ്ടെന്നും
ഇതില്‍ കേന്ദ്ര,
സംസ്ഥാന സര്‍ക്കാരുകള്‍
എത്ര തുക വിതം
കുടിശ്ശിക
വരുത്തിയിട്ടുണ്ടെന്നുമുള്ള
വിവരം ലഭ്യമാക്കുമോ;
(ഡി)
കുടിശ്ശികയുണ്ടെങ്കില്‍
അത് തീര്‍ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ചിറ്റൂര്‍
താലുക്കിലെ റേഷന്‍
കാര്‍ഡുകളുടെ വിതരണം
3605.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
താലൂക്കിലെ റേഷന്‍
കാര്‍ഡ് വിതരണത്തില്‍
വന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
പൊതുവിതരണ
ശൃംഖലയ്ക്ക് ലഭിക്കുന്ന
കേന്ദ്രവിഹിതം
3606.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
ശൃംഖലയിലൂടെ വിതരണം
ചെയ്യുന്ന വിവിധ
ഭക്ഷ്യധാന്യങ്ങളുടെ
കേന്ദ്രവിഹിതം 2015 -
16 ല്‍ എത്രയായിരുന്നു
എന്ന് വിശദമാക്കുമോ;
(ബി)
2016-17
ല്‍ ലഭിച്ചതും നിലവില്‍
ലഭിച്ചുകൊണ്ടിരിക്കുന്നതുമായ
കേന്ദ്രവിഹിതം
എത്രയെന്ന്
വ്യക്തമാക്കുമോ?
മുന്‍ഗണനാ
കാര്ഡുടമകളായിരുന്ന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെ നടപടി
3607.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃതമായി
മുന്‍ഗണനാ റേഷൻ കാര്‍ഡ്
കൈവശം വച്ചിരുന്ന
സര്‍ക്കാര്‍ / അര്‍ദ്ധ
സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെ
നടപടി എടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതുവരെ
എത്ര സര്‍ക്കാര്‍ /
അര്‍ദ്ധ സര്‍ക്കാര്‍ /
പൊതുമേഖലാ ജീവനക്കാര്‍
സ്വമേധയാ റേഷന്‍
കാര്‍ഡ് സറണ്ടര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍ഗണനാ
വിഭാഗത്തിനുകൂടി 'ആട്ട'
വിതരണം ചെയ്യാൻ
ആലോചിക്കുന്നുണ്ടോ;
(ഡി)
ബയോ-മെട്രിക്
രീതി അവലംബിച്ച് റേഷന്‍
വിതരണം
എന്നാരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
നെല്ലിന്റെ
വില യഥാസമയം നല്‍കുന്നതിന്
നടപടി
T 3608.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കര്‍ഷകര്‍ക്ക്
യഥാസമയം നെല്ലിന്റെ
നല്‍കുന്നതിനുള്ള
സംവിധാനമുണ്ടാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
സംവിധാനത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പൊതുവിഭാഗം
റേഷന്‍ കാര്‍ഡ്
3609.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിഭാഗത്തില്‍
ഉള്‍പ്പെട്ട റേഷന്‍
കാര്‍ഡിന് ഓണ
കാലയളവില്‍ എത്ര
അളവിലാണ്
ഭക്ഷ്യധാന്യങ്ങള്‍
ലഭ്യമാക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
(ബി)
അര്‍ഹത
ഉണ്ടായിട്ടും
ബി.പി.എല്‍ ലിസ്റ്റില്‍
നിന്നും
ഒഴിവാക്കപ്പെട്ടവരില്‍,
അതു
പുനഃസ്ഥാപിക്കുന്നതിന്
അപേക്ഷ
നല്‍കിയിട്ടുള്ളവര്‍ക്ക്
കാര്‍ഡ് എന്നത്തേക്ക്
വിതരണം നടത്താന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ റേഷന്‍ കാര്‍ഡ്
വിതരണം
3610.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കന്നഡ
മേഖലയിലെ സപ്ലൈ
ഓഫീസുകളില്‍ നിന്നും
പുതിയ റേഷന്‍
കാര്‍ഡിന്റെ വിതരണം
നടന്നിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
ഇക്കാര്യത്തില്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
സപ്ലൈകോയിലെ
ജൂനിയര്‍ അസിസ്റ്റന്റ്
പ്രമോഷന് ലിസ്റ്റ്
3611.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയിലെ
ജൂനിയര്‍ അസിസ്റ്റന്റ്
പ്രമോഷന് ലിസ്റ്റില്‍
നിന്നും നാളിതുവരെ
എത്രപേര്‍ക്ക്
പ്രൊമോഷന്
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
അവശേഷിക്കുന്നവര്‍
എത്രയെന്ന്
വിശദമാക്കുമോ;
(ബി)
ഡിപ്പോകളിലും
റീജിയണല്‍ ഓഫീസുകളിലും
അനുവദിക്കപ്പെട്ടിട്ടുള്ളതിലധികം
ജീവനക്കാരെ വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍
നിയമിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
താല്‍ക്കാലിക
ജീവനക്കാര്‍ക്ക് മിനിമം
വേതനം എന്ന് മുതല്‍
നടപ്പില്‍വരുമെന്ന്
വിശദമാക്കുമോ; മിനിമം
വേതനം 600
രൂപയാക്കുന്നത്
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സപ്ലൈകോയിലെ
ഡെപ്യൂട്ടേഷന്
നിര്‍ത്തലാക്കുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍ എന്ന്
നടപ്പില്‍വരുമെന്ന്
വ്യക്തമാക്കുമോ?
സപ്ലൈകോയിലെ
താല്‍ക്കാലിക ജീവനക്കാർ
3612.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയിലെ
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
തുല്യ
ജോലിക്ക് തുല്യ വേതനം
നടപ്പാക്കുവാന്‍
സപ്ലൈകോ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സപ്ലൈകോയിലെ
താല്‍ക്കാലിക കരാര്‍
ജീവനക്കാരുടെ ദിവസവേതനം
എത്ര രൂപയാണ് എന്ന്
വ്യക്തമാക്കാമോ?
കുമ്പാറയില്‍
മാവേലി സ്റ്റോര്‍
3613.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടരഞ്ഞി
ഗ്രാമപഞ്ചായത്തിലെ
കുമ്പാറയില്‍ മാവേലി
സ്റ്റോര്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അപേക്ഷയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(സി)
മാവേലി
സ്റ്റോര്‍
അനുവദിക്കുന്നതിന്
കെട്ടിട വാടക
ഗ്രാമപഞ്ചായത്ത്
നല്‍കണമെന്ന
വ്യവസ്ഥയുണ്ടോ;
(ഡി)
ഈ
വ്യവസ്ഥയില്‍ ഇളവ്
അനുവദിക്കുമോ
എന്നറിയിക്കാമോ?
അസിസ്റ്റന്റ്
സെയില്സ്മാന് തസ്തികയിലെ
ഒഴിവുകള്‍
3614.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനിലെ
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയിലേക്ക്
പി.എസ്.സി. ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്ന് അറിയിക്കാമോ;
(സി)
ഈ
ഒഴിവുകളിലേക്ക് നിയമനം
നടത്താനുള്ള നടപടി
സ്വീകരിക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കുള്ള റേഷന്‍
വിതരണം
3615.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കുള്ള
റേഷന്‍ വിതരണം എത്ര തവണ
മുടങ്ങിയിട്ടുണ്ട്;
യഥാസമയം ഇവര്‍ക്ക്
റേഷന്‍ വിതരണം
ചെയ്യാത്തതിന് എന്താണ്
കാരണം;
(ബി)
പുതുക്കിയ
റേഷന്‍ കാര്‍ഡ്
നിലവില്‍ വന്നതോടെ ഈ
ദുരിതബാധിതരില്‍
പലരെയും എ.പി.എല്‍.
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തിയതിനാല്‍
അര്‍ഹമായ റേഷന്‍
വിതരണമുള്‍പ്പടെയുള്ള
ആനുകൂല്യങ്ങള്‍
നഷ്ടമാകാന്‍
ഇടയാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
(സി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
ഇത്തരത്തില്‍
സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍ നഷ്ടമായ
സാഹചര്യം പ്രത്യേകം
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ?
ഭക്ഷ്യഭദ്രതാനിയമം
3616.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഭക്ഷ്യഭദ്രതാനിയമം
നടപ്പിലാക്കുമ്പോള്‍
നിലവില്‍ സപ്ലൈകോയില്‍
ഡെപ്യൂട്ടേഷനില്‍
തുടരുന്ന വകുപ്പ്
ജീവനക്കാരെ
പിന്‍വലിച്ച് അവരെ
എന്‍.എഫ്.എസ്.എ യുമായി
ബന്ധപ്പെട്ട
തസ്തികയിലേക്ക് മാറ്റി
നിയമിക്കുമോ;
വ്യക്തമാക്കാമോ;
(ബി)
എന്‍.എഫ്.എസ്.എ
നടപ്പാക്കുന്നതിന്
സപ്ലൈകോയില്‍ എത്ര
തസ്തിക പുതുതായി
വേണ്ടിവരുമെന്നും
ഇക്കാര്യത്തില്‍
എന്തെങ്കിലും പഠനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
അറിയിക്കുമോ;
(സി)
പഠനം
നടത്തിയിട്ടുണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പെരിന്തല്‍മണ്ണയില്‍
റേഷന്‍ മുന്‍ഗണനാ പട്ടികയില്‍
നിന്നും ഒഴിവാക്കപ്പെട്ടവർ
3617.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
താലൂക്ക് സപ്ലൈ ഓഫീസിന്
കീഴില്‍ റേഷന്‍
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടാന്‍ അര്‍ഹരായ
പലരും
ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏകദേശം എത്ര
പേരാണ് ഇത്തരത്തില്‍
ഒഴിവാക്കപ്പെട്ടത്;
ഇവരെ
ഉള്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടി
അറിയിക്കുമോ;
(ബി)
അര്‍ഹരായ
ഗുണഭോക്താക്കളെ
ഒഴിവാക്കുന്നതിന്
മുന്‍പ് ഭക്ഷ്യ സിവില്‍
സപ്ലൈസ് ഉദ്യോഗസ്ഥര്‍
ഏതെങ്കിലും തരത്തിലുള്ള
പരിശോധനകള്‍
നടത്തിയിരുന്നോ;
(സി)
റേഷന്‍
കടയുടമകളുടെ
റിപ്പോര്‍ട്ടിന്റെ
മാത്രം
അടിസ്ഥാനത്തില്‍,
ഉദ്യോഗസ്ഥരുടെ പരിശോധന
കൂടാതെ, ഈ സപ്ലൈ
ഓഫീസിനു കീഴില്‍ നിരവധി
പേരെ മുന്‍ഗണനാ
പട്ടികയില്‍ നിന്ന്
ഒഴിവാക്കിയിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ വിഷയം
പരിശോധിക്കുമോ;
(ഡി)
പെരിന്തല്‍മണ്ണ
താലൂക്ക് സപ്ലൈ ഓഫീസിനു
കീഴില്‍ പുഴക്കാട്ടരി
ഗ്രാമപഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന
101-ാം നമ്പര്‍ റേഷന്‍
കടയുടെ കീഴില്‍
അര്‍ഹരായ എത്ര പേരാണ്
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടാതെ പോയത്;
റേഷന്‍ കട ഉടമയുടെയോ കട
നടത്തുന്നവരുടെയോ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍,
ഉദ്യോഗസ്ഥരുടെ പരിശോധന
കൂടാതെ മുന്‍ഗണനാ
പട്ടികയില്‍ നിന്ന്
ആരെയെങ്കിലും
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര പേരെ
ഇത്തരത്തില്‍
ഒഴിവാക്കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
അര്‍ഹരായ
എല്ലാ
ഗുണഭോക്താക്കളെയും
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
അര്‍ഹതപ്പെട്ടവര്‍ക്ക്
മുന്‍ഗണനാ കാര്‍ഡുകള്‍
3618.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പുതിയ
റേഷന്‍ കാര്‍ഡുകളിലെ
അപാകതകൾ പരിഹരിച്ച്
അര്‍ഹതപ്പെട്ടവര്‍ക്ക്
മുന്‍ഗണനാ കാര്‍ഡുകള്‍
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പരിശോധനയില്‍ നിയമലംഘനം
നടത്തിയതായി കണ്ടെത്തിയ
സ്ഥാപനങ്ങള്‍
3619.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ലീഗല്‍ മെട്രോളജി
വകുപ്പിലെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗം സംസ്ഥാന
വ്യാപകമായി നടത്തിയ
പരിശോധനയില്‍ നിയമലംഘനം
നടത്തിയതായി കണ്ടെത്തിയ
സ്ഥാപനങ്ങള്‍ എത്ര;
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പരിശോധന മുഖേന
സര്‍ക്കാരിന് ലഭിച്ച
സാമ്പത്തികനേട്ടം എത്ര;
(സി)
സംസ്ഥാനത്തെ
എല്ലാ പൊതുമേഖലാ
ഭക്ഷ്യവിതരണ
കേന്ദ്രങ്ങളിലും
മത്സ്യ, പച്ചക്കറി,
പലവ്യഞ്ജന
മാര്‍ക്കറ്റുകളിലും
ഉള്‍പ്പെടെ നടക്കുന്ന
അഴിമതി ഇല്ലാതാക്കാന്‍
കൂടുതല്‍ ഉദ്യോഗസ്ഥരെ
നിയമിച്ച്
കബളിപ്പിക്കലില്‍
നിന്നും ജനങ്ങളെ
രക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവർത്തനം കാര്യക്ഷമമാക്കൽ
3620.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉദ്യോഗസ്ഥ
ഭരണ പരിഷ്ക്കാര
വകുപ്പിന്റെ ശിപാര്‍ശ
പ്രകാരം ലീഗല്‍
മെട്രോളജി വകുപ്പില്‍
മിനിസ്റ്റീരിയല്‍
തസ്തിക സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്ര
തസ്തികകള്‍
സൃഷ്ടിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
മറ്റെന്തെല്ലാം
ഇടപെടലുകളാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?