സര്‍ക്കാര്‍
ഓഫീസുകളില്‍ രക്ഷാബന്ധന്
ചടങ്ങുകള്‍
3288.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍
രക്ഷാബന്ധന് പോലുള്ള
ചടങ്ങുകള്‍ നടത്താന്‍
അനുമതി
നല്‍കിയിട്ടുണ്ടോ ;
(ബി)
തിരുവനന്തപുരം
വനം വകുപ്പ് ആസ്ഥാനത്തെ
വന്യജീവി വിഭാഗം പി സി
സി എഫ് ഓഫീസില്‍ ചില
ജീവനക്കാര്‍
രക്ഷാബന്ധന് ചടങ്ങ്
നടത്തിയത് ഓഫീസ്
മേധാവിയുടേയോ
സര്‍ക്കാരിന്റെയോ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇത്തരം
ചടങ്ങുകള്‍ സര്‍ക്കാര്‍
ഓഫീസില്‍
നടത്തിയവര്‍ക്കെതിരെ
അച്ചടക്ക നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
ജാതി
സംഘടനകളുടെയും വര്‍ഗീയ
സംഘടനകളുടെയും
പരിപാടികള്‍
സര്‍ക്കാര്‍
ഓഫീസുകളില്‍
നടത്തുന്നത്
നിരോധിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
(ഇ)
ഇതര
സംസ്ഥാന ഓഫീസുകളില്‍
എവിടെയെങ്കിലും ഇത്തരം
ചടങ്ങ് നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ഐ .ഡി
കാർഡ്
3289.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
സര്‍ക്കാര്‍
ജീവനക്കാര്‍ എല്ലാവരും
ജോലി സമയത്ത്
നിര്‍ബന്ധമായും ഐ.ഡി
കാർഡ് ധരിക്കണമെന്ന
ഉത്തരവ്
പാലിക്കപ്പെടുന്നുണ്ടോ;
(ബി)
വില്ലേജ്/പഞ്ചായത്ത്
ഓഫീസുകളിലെ
ജീവനക്കാര്‍ക്ക് ഐ.ഡി
കാർഡ്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ ഇവര്‍ ഇതു
കൃത്യമായി
ധരിക്കുന്നുണ്ടെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
(സി)
പഞ്ചായത്ത്
ഓഫീസുകളിലെ
ജീവനക്കാര്‍ക്ക്
ഡയറക്ടറേറ്റ്, ഡി.ഡി.പി
ഓഫീസുകള്‍ മറ്റു
അനുബന്ധ ഓഫീസുകള്‍
എന്നിവടങ്ങളില്‍
നല്‍കുന്നത് പോലെ പെൻ
നമ്പറിന്റെ
അടിസ്ഥാനത്തില്‍ ഏകീകൃത
ഐ .ഡി കാർഡ്
ന്ലകുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ഐ.എം.ജി.യുടെ
പരിശീലന പരിപാടികള്‍
3290.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എം.ജി.യുടെ
ചുമതലയില്‍ വിവിധ
വകുപ്പുകളിലെ
ഉദ്യോഗസ്ഥര്‍ക്ക്
വേണ്ടി നടത്തി
വന്നിരുന്ന പരിശീലന
പരിപാടികള്‍ക്ക് നടപ്പ്
വര്‍ഷം തുക
വകയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ജില്ല തിരിച്ച് അനുബന്ധ
തുക വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
ലഭ്യമാക്കിയിരുന്ന
പരിശീലന പരിപാടി
നിലവില്‍
നിര്ത്തിവച്ചിട്ടുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയതിന്റെ സാഹചര്യം
സംബന്ധിച്ചുളള വിശദാംശം
അറിയിക്കുമോ;
(ഇ)
ജീവനക്കാരുടെ
ഔദ്യോഗിക മികവ്
ശാക്തീകരിക്കുന്നതിന്
അനിവാര്യമായ ഈ പരിശീലന
പരിപാടി ഉടന്‍
പുനരാരംഭിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി
യിലെ കാഷ്യര്‍ തസ്തികകളുടെ
നിയമനം
3291.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
kerala
administrative
vigilance cell ന്റെ
വിശദ പരിശോധനയില്‍ കെ
എസ് ഈ ബി യില്‍
കണ്ടെത്തിയ 497
കാഷ്യര്‍ തസ്തികകള്‍
നികത്തുന്നതിന്
18.02.2017 ല്‍
പ്രിന്‍സിപ്പള്‍
സെക്രട്ടറി
120877/എ.വി.സി (1)
2016 നമ്പര്‍ കത്ത്
പ്രകാരം കെ എസ് ഈ ബി
ചേര്മാനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുള്‍പ്പെടെ നാളിതുവരെ
വിരമിച്ച ജീവനക്കാരുടെ
കണക്ക് ചേര്‍ത്ത് എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
എന്നാല്‍ ഈ ഒഴിവുകള്‍
നാളിതുവരെ റിപ്പോര്‍ട്
ചെയ്തിട്ടില്ലാത്തതിന്
എന്തെങ്കിലും
കാരണമുണ്ടോ; റാങ്ക്
ലിസ്റ്റിന്റെ കാലാവധി
21-09-2017 ൽ
അവസാനിക്കുന്നതാണെന്ന്
ശ്രധയില്പ്പെട്ടിടുണ്ടോ;
ആയതിനാല്‍ റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുന്നതിന്നു
മുന്‍പ് ഒഴിവുകള്‍ പി
എസ്സ് സി ക്കു
റിപ്പോര്‍ട് ചെയ്യാന്‍
നടപടി കൈക്കൊള്ളുമോ?
കെ.എസ്.ഇ.ബി.
മീറ്റര്‍ റീഡര്‍ തസ്തികയുടെ
ചുരുക്കപട്ടിക
3292.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
07.04.2016-ന്
പരീക്ഷ നടത്തിയ
കെ.എസ്.ഇ.ബി. മീറ്റര്‍
റീഡര്‍ (കാറ്റഗറി
നമ്പര്‍ 557/2014 )
തസ്തികയുടെ
ചുരുക്കപട്ടിക
നാളിതുവരെയായിട്ടും
പി.എസ്.സി.
പ്രസിദ്ധപ്പെടുത്തിയിട്ടില്ല
എന്നത്
ശ്രദ്ധയില്പെട്ടിട്ടുണ്ടൊ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
പ്രസിദ്ധപ്പെടുത്തുന്നതിനു
വേണ്ട നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ?
ബി.എസ്.സി
ഫോറസ്ട്രികാര്ക്ക്
ഫോറസ്റ്റ് റേഞ്ചര്‍
തസ്തികയില്‍ സംവരണം
3293.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
പ്രവേശന പരീക്ഷ വഴി
എത്തുന്ന ബി.എസ്.സി.
ഫോറസ്ട്രി
ബിരുദധാരികള്‍ക്ക്
ഫോറസ്റ്റ് റേഞ്ചര്‍
തസ്തിക നിയമനത്തില്‍ 50
ശതമാനം സംവരണം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ബി)
സംസ്ഥാന
പൊതുപരീക്ഷ വഴി വരുന്ന
അഗ്രികള്‍ച്ചര്‍ ,
വെറ്റിനറി
ബിരുദധാരികള്‍ക്ക്
ബന്ധപ്പെട്ട മേഖലകളില്‍
50 ശതമാനം തൊഴില്‍
സംവരണമുണ്ട് എന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
നല്‍കുമോ?
പി.എസ്.സി.
റാങ്ക് പട്ടികകളുടെ കാലാവധി
ദീര്‍ഘിപ്പിക്കാന്‍ നടപടി
3294.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.എസ്.സി. റാങ്ക്
പട്ടികകളുടെ കാലാവധി
ദീര്‍ഘിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എങ്കില്‍
ഏതെല്ലാം റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
എത്ര പ്രാവശ്യം വീതം
നീട്ടി നല്‍കിയെന്ന്
പട്ടിക തിരിച്ച്
വിശദമാക്കുമോ; ഏതൊക്കെ
തീയതികളിലെ കാബിനറ്റ്
തീരുമാന പ്രകാരമാണ്
കാലാവധി
ദീര്‍ഘിപ്പിച്ചത് എന്ന്
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി.
പുതുതായി വിജ്ഞാപനം
പുറപ്പെടുവിക്കാത്ത
തസ്തികകളില്‍
നിലവിലുള്ള റാങ്ക്
പട്ടികകളുടെ കാലാവധി
ദീര്‍ഘിപ്പിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഒരിക്കല്‍പോലും
കാലാവധി
ദീര്‍ഘിപ്പിക്കാത്ത
പട്ടികകളില്‍
ഉള്‍പ്പെട്ട,
പ്രായപരിധി കഴിഞ്ഞ
ഉദ്യോഗാര്‍ത്ഥികളോട്
അനുഭാവപൂര്‍വ്വമായ
സമീപനം സ്വീകരിക്കുമോ;
(ഇ)
പുതിയ
വിജ്ഞാപനം
പുറപ്പെടുവിച്ച്
പരീക്ഷാ നടത്തിപ്പ്
ഉള്‍പ്പെടെയുളള
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതുവരെ
നിലവിലുള്ള പട്ടികകളുടെ
കാലാവധി
ദീര്‍ഘിപ്പിച്ച്,
പിന്‍വാതില്‍/താല്‍ക്കാലിക
നിയമനങ്ങള്‍ക്ക്
തടയിടാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി.
പരീക്ഷകള്‍ക്ക് ചോദ്യം
തയ്യാറാക്കുന്നതിലെ
ക്രമക്കേടുകള്‍
3295.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പരീക്ഷകള്‍ക്ക് ചോദ്യം
തയ്യാറാക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
അവലംബിച്ചു വരുന്നത്;
ഇതു സംബന്ധിച്ച്
പി.എസ്.സി. കണ്ടെത്തിയ
ക്രമക്കേടുകള്‍
എന്തെല്ലാം; ഭാവിയില്‍
ഇത്തരം ക്രമക്കേടുകള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തുനടപടികള്‍
സ്വീകരിച്ചുവരുന്നു;
വ്യക്തമാക്കുമോ;
(ബി)
അടുത്തകാലത്ത്
പാലക്കാട് ജില്ലയില്‍
നടന്ന ആരോഗ്യ
വകുപ്പിലെ സ്റ്റാഫ്
നഴ്സ് പരീക്ഷ, വിവിധ
ജില്ലകളില്‍ നടത്തിയ
എല്‍.ഡി.സി. പരീക്ഷ
തുടങ്ങി പല
പരീക്ഷകള്‍ക്കും ചില
ഗെെഡുകളിലെ
ചോദ്യങ്ങള്‍ അതേപടി
പകര്‍ത്തി ചോദിച്ചതും
തെറ്റായ ചോദ്യങ്ങള്‍
നിരവധി ഉണ്ടായതുമായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
2015-ലെ
സ്റ്റാഫ് നഴ്സ് പരീക്ഷ
ഉള്‍പ്പെടെ
മുന്‍കാലങ്ങളില്‍ നടന്ന
പരീക്ഷാ
ക്രമക്കേടുകളില്‍ നടന്ന
വിജിലന്‍സ്
ഉള്‍പ്പെടെയുള്ള
അന്വേഷണങ്ങളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇത്തരം
അന്വേഷണങ്ങളില്‍
ഗെെഡുലോബികളുമായി
ചേര്‍ന്നും അല്ലാതെയും
ക്രമക്കേട് നടത്തിയതായി
കണ്ടെത്തിയ സംഭവങ്ങള്‍
ഏതെല്ലാം;
കുറ്റക്കാരുടെ പേരില്‍
എന്തുനടപടി
സ്വീകരിച്ചു;
(ഇ)
പല
പരീക്ഷകളിലും
പി.എസ്.സി.
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി സിലബസ്സിന്
പുറത്തുനിന്ന്
ചോദ്യങ്ങള്‍
ചോദിക്കുന്നതും
ഗെെഡുകള്/പുസ്തകങ്ങള്‍
ഇവ പകര്‍ത്തി അതേ
ചോദ്യങ്ങള്‍
ചോദിക്കുന്നതുമായ
പ്രവണതയും അതിലെ
അഴിമതിയും തടയുവാനും
പരീക്ഷ കുറ്റമറ്റ
രീതിയില്‍ നടത്താനും
എന്തുനടപടികള്‍
സ്വീകരിക്കും എന്നും
വ്യക്തമാക്കുമോ?
എം.എല്‍.എ.മാര്‍ക്ക്
സെക്രട്ടറിയേറ്റിലെ ഫയല്‍
നീക്കം അറിയുവാന്‍ സംവിധാനം
3296.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടറിയേറ്റിലെ
ഭൂരിപക്ഷം ഫയലുകളും
ഇ-ഓഫീസ്
സംവിധാനത്തിലൂടെ
കൈകാര്യം
ചെയ്യുന്നതിനാലും വിവിധ
നമ്പരുകളില്‍ ഫയല്‍
നീക്കം
നടക്കുന്നതിനാലും
എം.എല്‍.എ.മാര്‍ക്ക്
ഫയലിന്റെ സ്ഥിതി
നേരിട്ട് അറിയുവാന്‍
കഴിയാത്ത
അവസ്ഥയാണെന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത്
പരിഹരിക്കുന്നതിനും
എം.എല്‍.എ.മാര്‍ക്ക്
സെക്രട്ടറിയേറ്റിലെ
ഇന്റേര്‍ണല്‍
ഫയലുകളുടെ നമ്പര്‍
അനുസരിച്ച് ഫയല്‍
മൂവ്മെന്റ്
അറിയുവാനുള്ള സത്വര
നടപടി സ്വീകരിക്കുമോ;
കരമന-കളിയിക്കാവിള
റോഡ് വികസനവുമായി
ബന്ധപ്പെട്ട പുനരധിവാസം
3297.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-കളിയിക്കാവിള
റോഡ് വികസനവുമായി
ബന്ധപ്പെട്ട് വീടും
ഭൂമിയും നഷ്ടപ്പെട്ട
പഴയ രാജപാത നിവാസികളുടെ
പുനരധിവാസത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
നല്കപ്പെട്ട നിവേദനം
(G 160700898) പ്രകാരം
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
വിശദീകരിക്കാമോ?
പുതിയ
റവന്യൂ ഡിവിഷനുകളും
താലൂക്കുകളും
3298.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബഡ്ജറ്റില്‍ തൃശൂര്‍
ജില്ലയില്‍ ഉള്‍പ്പെടെ
രൂപീകരിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന 6
പുതിയ റവന്യൂ
ഡിവിഷനുകളുടെയും 2
താലൂക്കുകളുടെയും
ആസ്ഥാനം
എവിടെയൊക്കെയാണെന്ന്
നിശ്ചയിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റവന്യൂ ഡിവിഷനുകളുടെയും
താലൂക്കുകളുടെയും
പ്രവര്‍ത്തനത്തിനാവശ്യമായ
തസ്തികകള്‍ എത്രയെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
ഇവ
എന്ന് പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ ?
മലയാളം
സംസാരിച്ചതിന്റെ പേരില്‍
കുട്ടികള്‍ക്ക് ശിക്ഷ
T 3299.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നശേഷം മലയാള ഭാഷ
സംസാരിച്ചതിന്റെ
പേരില്‍ സംസ്ഥാനത്തെ
എത്ര സ്കൂളുകളില്‍
അധികൃതര്‍ കുട്ടികളെ
ശിക്ഷിച്ചിട്ടുള്ളതായ
പരാതി ലഭിച്ചിട്ടുണ്ട്;
ഏതെല്ലാം സ്കൂളുകളില്‍;
വ്യക്തമാക്കാമോ ?
(ബി)
മലയാള
ഭാഷയുമായി ബന്ധപ്പെട്ട
പുതിയ നിയമത്തില്‍
ഇതിനാവശ്യമായ വ്യവസ്ഥ
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
കൂടാതെ,
പ്രാബല്യത്തിലുള്ള
എല്ലാ നിയമങ്ങളുടെയും
സര്‍ക്കാര്‍
ഉത്തരവുകളുടെയും മലയാള
പരിഭാഷ തയ്യാറാക്കി
പ്രസിദ്ധീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
മലയാളം
സര്‍വ്വകലാശാലയ്ക്ക് ഭൂമി
3300.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളം
സര്‍വ്വകലാശാലയ്ക്ക്
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട
വിഷയത്തില്‍
മുഖ്യമന്ത്രിക്ക് സ്ഥലം
എം.എല്‍.എ.യില്‍
നിന്നും ലഭിച്ച
പരാതിയിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടിയുടെ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
സെന്റ്
ഒന്നിന് 3000/- മുതല്‍
9000/- വരെയുള്ള
വിലക്ക് വാങ്ങിയ ഭൂമി
സെന്റ് ഒന്നിന്
1,60,000/- രൂപ വില
നിശ്ചയിച്ച് മലപ്പുറം
DLPC സര്‍ക്കാരിലേക്ക്
ശിപാര്‍ശ ചെയ്യുകവഴി
കോടിക്കണക്കിന് രൂപയുടെ
നഷ്ടം
സംഭവിക്കാനിടയുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
നടപടി സ്വീകരിക്കുമോ ;
(സി)
മലപ്പുറം
ജില്ലാ കളക്ടര്‍
സര്ക്കാരിലേയ്ക്കയച്ച
ശിപാര്‍ശയില്‍ മേല്‍
സൂചിപ്പിച്ച ഭൂമി
തണ്ണീര്‍ത്തടവും,
കണ്ടല്കാടും നിറഞ്ഞതും
നിര്‍മ്മാണ
യോഗ്യമല്ലാത്തതും
ആണെന്ന സ്പെഷ്യല്‍
തഹസില്‍ദാറുടെയും
ഫിനാന്‍സ് ഓഫീസറുടെയും
റിമാര്‍ക്സ്
റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത ഭൂമി
ഒഴിവാക്കി നിര്‍മ്മാണ
യോഗ്യമായ കരഭൂമി
ഇതിനായി കണ്ടെത്താന്‍
നടപടി സ്വീകരിക്കുമോ ;
(ഡി)
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട
വിഷയത്തില്‍ പരാതികള്‍
ലഭിച്ചിട്ടുള്ള
സാഹചര്യത്തില്‍
പ്രസ്തുത ഭൂമി മലയാളം
സര്‍വ്വകലാശാലയ്ക്ക്
വേണ്ടി
ഏറ്റെടുക്കുന്നത്
ഉചിതമല്ലെന്ന്
അറിയിച്ചുകൊണ്ട്
സര്‍വ്വകലാശാല വൈസ്
ചാന്‍സലര്‍
സര്‍ക്കാരിന് കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
മലയാളം
സര്‍വ്വകലാശാലയ്ക്ക്
നിലവില്‍ ശിപാര്‍ശ
ചെയ്തതിനേക്കാളും
കുറഞ്ഞ വിലക്ക് കരഭൂമി
നല്കാന് ആരെങ്കിലും
സര്‍ക്കാരിന് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്മേല്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്;
ആയത് റവന്യു
അധികാരികള്‍ അടങ്ങിയ
കമ്മിറ്റിയാണോ
പരിശോധിച്ചത്;
(എഫ്)
കുറഞ്ഞ
വിലയ്ക്ക് നിര്‍മ്മാണ
യോഗ്യമായ കരഭൂമി
കണ്ടെത്തി മലയാളം
സര്‍വ്വകലാശാലയ്ക്ക്
ആവശ്യമായ ക്യാമ്പസ്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കമ്പനി/കോര്പ്പറേഷന്
റാങ്ക് ലിസ്റ്റ്
3301.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്പനി/കോര്പ്പറേഷന്
ജൂനിയര്‍ അസിസ്റ്റന്റ്,
കാഷ്യര്‍, ജൂനിയര്‍
ക്ലാര്‍ക്ക്,
അസിസ്റ്റന്റ് ഗ്രേഡ്-2
എന്നീ
തസ്തികകളിലേക്കുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റ് (കാറ്റഗറി
നമ്പര്‍ 489/2011)
നിലവില്‍ വന്നതെന്നാണ്;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഇതുവരെ നിയമനം
നല്‍കിയിട്ടുണ്ട്;
(സി)
പ്രസ്തുത
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ ഇപ്പോള്‍
നിലവിലുണ്ട്;
(ഡി)
ഒഴിവുള്ള
തസ്തികകളില്‍
അടിയന്തിരമായി നിയമനം
നല്‍കുന്നതിനും കൂടുതല്‍
ഉദ്യോഗാർത്ഥികൾക്ക്
ജോലി നല്‍കുന്നതിനും
വേണ്ട നടപടി
സ്വീകരിക്കുമോ?
സിവില്‍
സര്‍വ്വീസ് മേഖലയില്‍
മാറ്റങ്ങള്‍
3302.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ സിവില്‍
സര്‍വ്വീസ് മേഖലയില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
സാമാന്യ
ജനങ്ങള്‍ക്ക് കൂടുതല്‍
സേവനമികവ്
ലഭ്യമാക്കുന്നതരത്തില്‍
എന്തെല്ലാം അടിയന്തര
മാറ്റങ്ങളാണ്
വരുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
ഇക്കാര്യത്തില്‍
മുന്‍ഗണനാ വിഷയങ്ങള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
എറണാകുളം
ഓള്‍ഡ് റെയില്‍വേ
സ്റ്റേഷന് പാതയിലെ
കെെയ്യേറ്റം
3303.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ഓള്‍ഡ് റെയില്‍വേ
സ്റ്റേഷന് പാതയിലെ
കെെയ്യേറ്റം
ഒഴിപ്പിക്കാന്‍
ബന്ധപ്പെട്ട
വകുപ്പുകള്‍ നടപടി
സ്വീകരിക്കാത്തതിനാല്‍
അനുവദിച്ച നാലര കോടി
രൂപ വിനിയോഗിക്കാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത പാതയിലെ
കെെയ്യേറ്റം
ഒഴിപ്പിക്കുന്നതിനായി
നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ?
സര്‍വ്വേ-
ഭൂരേഖാ വകുപ്പിലെ
ജീവനക്കാര്‍
3304.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വേ ഭൂരേഖാ
വകുപ്പില്‍
സര്‍വ്വേയര്‍,
ഡ്രാഫ്റ്റ്സ്മാന്‍
തസ്തികയിലുള്ള
ജീവനക്കാരെ
സംയോജിപ്പിച്ച് ഒരേ
വിഭാഗം
ജീവനക്കാരാക്കുന്നതിന്
തിരുമാനിച്ചിട്ടുണ്ടോയെന്ന
കാര്യം
മുഖ്യമന്ത്രിയുടെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
തന്മൂലം
ഫീല്‍ഡ് സര്‍വ്വേ
ജോലിയും സാങ്കേതിക
പരിശോധനയും ഒരേ വിഭാഗം
ജീവനക്കാര്‍ തന്നെ
ചെയ്യുന്ന
സാഹചര്യംസംജാതമാകുകയും
സര്‍വ്വേ
റിക്കാര്‍ഡുകളിലെ
കൃത്യത
നഷ്ടപ്പെടുന്നതിന്
സാദ്ധ്യതയുമുള്ളതിനാല്
പ്രസ്തുത തീരുമാനം
വകുപ്പിന്റെ
പ്രവര്‍ത്തനത്തെ
ബാധിക്കുമോ;
വിശദീകരിക്കുമോ;
(സി)
സര്‍വ്വേയര്‍
ഡ്രാഫ്റ്റ്സ്മാന്‍
തസ്തികയുടെ യോഗ്യതകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
പ്രസ്തുത തസ്തികയ്ക്ക്
ഫീല്‍ഡ് സര്‍വ്വേ
പ്രാവീണ്യ പരീക്ഷ
നടത്താറുണ്ടോ;
വിശദീകരിക്കുമോ?
പേഴ്സണല്‍
സ്റ്റാഫില്‍ ജോലി
നോക്കിയവരുടെ പെന്ഷന്
3305.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2016
കാലഘട്ടത്തില്‍
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
ജോലി നോക്കിയവര്‍ക്ക്
പെന്ഷന്
നല്കിത്തുടങ്ങിയോ;
നടപടിക്രമങ്ങള്‍
വിവരിക്കാമോ;
(ബി)
പ്രസ്തുത
കാലയളവിൽ വിദ്യാഭ്യാസ
വകുപ്പ് മന്ത്രിയുടെ
പേഴ്സണല്‍
സ്റ്റാഫിലുണ്ടായിരുന്നവരുടെ
പെന്ഷന്
നല്‍കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാം; പെന്ഷന്
ലഭ്യമാക്കുന്നതിന്
ഇവരില്‍
ഓരോരുത്തര്‍ക്കും ഇനി
പൂര്‍ത്തീകരിക്കേണ്ട
നടപടിക്രമങ്ങളെന്താണ്;
വിശദമാക്കുമോ ?
അഴിമതിയും
സ്വജനപക്ഷപാതവും
ഒഴിവാക്കുന്നതിനു
സ്വീകരിച്ച നടപടി
3306.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പില്‍ ഈയിടെ
നടത്തിയ 72 എ.ഇ മാരുടെ
നിയമനത്തില്‍ അഴിമതിയും
സ്വജനപക്ഷപാതവും
ഒഴിവാക്കാനായി വകുപ്പ്
സ്വീകരിച്ച നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുളള
നിയമനവും തുടര്‍ന്നുള്ള
സ്ഥലംമാറ്റവും ഇതേ
രീതിയില്‍ എല്ലാ
വകുപ്പുകളിലും
അവലംബിച്ചാല്‍
ജീവനക്കാര്‍ക്കും
സര്‍ക്കാരിനും ഒരുപോലെ
ഗുണം ചെയ്യുമെന്ന
വസ്തുത കണക്കിലെടുത്ത്
ഈ രീതി നടപ്പിലാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
എല്ലാ
വകുപ്പുകളിലെയും
ജീവനക്കാര്‍ക്ക് അവരുടെ
തന്നെ ജില്ലകളില്‍ ജോലി
ചെയ്യാന്‍
കഴിയുന്നവണ്ണം ഒരു
സുതാര്യമായ രീതി
നടപ്പിലാക്കാന്‍ നടപടി
കൈക്കൊള്ളുമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍ ഐ.ടി.
പാര്‍ക്ക്
3307.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരങ്ങള്‍ക്കൊപ്പം
ഗ്രാമങ്ങളെയും
പഞ്ചായത്തുകളേയും
സ്മാര്‍ട്ടാക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവര
സാങ്കേതിക രംഗത്തെ
തൊഴിൽ അവസരങ്ങൾ
വർധിപ്പിക്കുന്നതിനായി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
(സി)
ഇതിന്റെ
ഭാഗമായി ഒറ്റപ്പാലം
മണ്ഡലത്തില്‍ ഒരു ഐ.ടി.
പാര്‍ക്ക്
തുടങ്ങുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
3308.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി സംബന്ധിച്ചുള്ള
വിശദമായ പഠനത്തിന് ഇൗ
സര്‍ക്കാര്‍ ഏതെങ്കിലും
കമ്മറ്റിയെ
നിയോഗിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
കമ്മറ്റി സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
നടപ്പില്‍
വരുത്തിയിട്ടുളള പി.എഫ്
.ആർ .ഡി .എ -യുമായി
ബന്ധപ്പെട്ട്
പങ്കാളിത്ത പെന്ഷന്
പദ്ധതി
പിന്‍വലിക്കുന്നതിനുളള
നിയമ തടസ്സങ്ങള്‍
എന്തൊക്കെയാണ്; വിശദ
വിവരം നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ വിവിധ
വകുപ്പുകളിലുള്ള ഒഴിവുകള്‍
3309.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വിവിധ
വകുപ്പുകളിലെ
നിലവിലുള്ള ഒഴിവുകളുടെ
എണ്ണം തസ്തിക തിരിച്ച്
വിശദമാക്കാമോ;
(ബി)
ഈ
തസ്തികകളില്‍
ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
സംസ്ഥാനത്തെ
ആശ്രിത നിയമനങ്ങള്‍
3310.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളില്‍
ആശ്രിത നിയമനങ്ങള്‍
നടത്തുന്നതിന്റെ
മാനദണ്ഡങ്ങള്‍ എന്താണ്;
ഇതിനായി
മാറ്റിവയ്ക്കുന്ന
ഒഴിവുകള്‍ എത്ര
ശതമാനമെന്നും ഏതൊക്കെ
തസ്തികകളിലേക്കാണ്
നിയമിക്കുന്നതെന്നും
നിയമനങ്ങള്‍ റെഗുലറൈസ്
ചെയ്യുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
വിവിധ
വകുപ്പുകളില്‍
മാനദണ്ഡങ്ങള്‍ ലംഘിച്ച്
ആശ്രിത നിയമനങ്ങള്‍
നേടിയവരുടെ സര്‍വ്വീസ്
റെഗുലറൈസ് ചെയ്തുവെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്ക് എതിരെ
നടപടികള്‍
സ്വീകരിക്കുമോ;
ആഭ്യന്തര വകുപ്പില്‍
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഇത്തരത്തില്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യേണ്ട
ഒഴിവുകളിലേയ്ക്ക്
മാനദണ്ഡങ്ങള്‍
പാലിക്കാതെ
ഇത്തരത്തില്‍ നിയമനം
നല്കി അവരുടെ
സര്‍വ്വീസ് റെഗുലറൈസ്
ചെയ്യുന്നത് വഴി റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടവരുടെ ജോലി
സാധ്യത നഷ്ടപ്പെടുന്ന
ഗുരുതര സ്ഥിതിവിശേഷം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത് ഒഴിവാക്കുന്നതിനായി
കര്‍ശന നിലപാടുകള്‍
സ്വീകരിയ്ക്കമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ശമ്പളത്തിന്
റേഷന്‍ കാര്‍ഡിന്റെ
പകര്‍പ്പ്
3311.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡിന്റെ പകര്‍പ്പ്
ലഭ്യമാക്കാത്ത
ജീവനക്കാര്‍ക്ക്
ശമ്പളവും
പെന്‍ഷന്‍കാര്‍ക്ക്
പെന്‍ഷനും
നല്കില്ലെന്നതായുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
നിര്‍ദ്ദേശം അടങ്ങിയ
എന്തെങ്കിലും ഉത്തരവ്
സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇത്തരത്തില്‍
ഉത്തരവിറക്കാന്‍
പ്രേരിപ്പിച്ച
സന്ദര്‍ഭം
വിശദീകരിക്കാമോ; ആയത്
സംബന്ധിച്ച ഔദ്യോഗിക
റിപ്പോര്‍ട്ടുകള്‍
നിലവില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ?
പത്തനംതിട്ട
ജില്ലയിലെ ലോവര്‍ ഡിവിഷന്
ക്ലാര്‍ക്ക് പരീക്ഷ
3312.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നടത്തിയ പത്തനംതിട്ട
ജില്ലയിലെ ലോവര്‍
ഡിവിഷന് ക്ലാര്‍ക്ക്
പരീക്ഷയിലെ
ചോദ്യങ്ങളില്‍ ഒരു
ഗെെഡിലെ ചോദ്യങ്ങള്‍
അതേപടി ആവര്‍ത്തിച്ച്
വന്നതായുളള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരം
അപാകതകള്‍
പരിഹരിയ്ക്കുന്നതിനുളള
നടപടികള്‍
സ്വീകരിയ്ക്കുമോ; ഇൗ
ജില്ലയിൽ വീണ്ടും
പരീക്ഷ നടത്തുമോ;
(ബി)
പി.എസ്.സി.യില്‍
ഇത്തരം അപാകതകള്‍
മുന്‍പും
ഉണ്ടായിട്ടുളളതിനാല്
ഇൗ പിഴവ്
ആവര്‍ത്തിക്കാതിരിയ്ക്കാന്‍
കര്‍ശന നടപടി
സ്വീകരിയ്ക്കുമോ;
ചോദ്യങ്ങള്‍
തയ്യാറാക്കുന്നതിലെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്; ഇത്
പാലിക്കാത്തവരെ
ചോദ്യങ്ങള്‍
തയ്യാറാക്കുന്നതില്‍
നിന്നും ഒഴിവാക്കി
പരീക്ഷ നടത്തിപ്പ്
കാര്യക്ഷമമാക്കുമോ;
വിവരങ്ങള്‍ നല്‍കാമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം
3313.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലെ
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ സ്ഥലം
മാറ്റം സംബന്ധിച്ച്
പൊതുവായ മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ ?
(ബി)
പ്രസ്തുത
മാനദണ്ഡങ്ങള്‍
കര്‍ശനമായി
പാലിക്കപ്പെടുന്നുണ്ടോ
എന്ന്
പരിശോധിക്കാറുണ്ടോ;
രാഷ്ട്രീയ
പ്രേരിതങ്ങളായ
അന്യായമായ സ്ഥലം
മാറ്റങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ ;
(സി)
സ്ഥലം
മാറ്റം സംബന്ധിച്ച
മാനദണ്ഡങ്ങള്‍
കര്‍ശനമായി
പാലിക്കുന്നതിന്
വകുപ്പ് തലവന്മാര്ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ?
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ ഇന്‍
അഗ്രിക്കള്‍ച്ചര്‍
തസ്തികയിലേക്കുള്ള നിയമനം
3314.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
267/14
കാറ്റഗറി നമ്പരായി
പി.എസ്.സി വിജാഞാപനം
ചെയ്ത വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ ഇന്‍
അഗ്രിക്കള്‍ച്ചര്‍
തസ്തികയിലേക്കുള്ള
നിയമനത്തിന്റെ പ്രമാണ
പരിശോധന നടപടികള്‍
കഴിഞ്ഞത് എന്നാണ്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുള്ള
നിയമനത്തിന് അഭിമുഖ
നടപടികള്‍ ഉണ്ടെങ്കില്‍
ആയതിന്റെ തീയതികള്‍
നിശ്ചയിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളാണുള്ളത് ;
അവയുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ ?
സര്‍ക്കാര്‍
നയങ്ങള്‍ക്കെതിരെ
സാമൂഹ്യമാധ്യമങ്ങളിലൂടെ
പ്രചരണം നടത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
3315.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെ
സാമൂഹ്യമാധ്യമങ്ങളിലൂടെ
രാഷ്ട്രീയപ്രചരണം
നടത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെയുളള
പരാതികളിന്മേല്
കേരളപോലീസിന്റെ
ഹെെടെക് ക്രെെം
എന്‍ക്വയറി സെല്‍
കുറ്റവാളികളാണെന്നു
കണ്ടെത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷാനടപടികള്‍
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
വകുപ്പുമേധാവികള്‍ക്ക്
നല്കുന്ന
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
പരിശോധിക്കുവാന്‍ ഒരു
കേന്ദ്രീകൃത സംവിധാനം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം ഒരു സംവിധാനം
രൂപപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നു
വ്യക്തമാക്കുമോ?
പത്തനംതിട്ട,
പാലക്കാട് ജില്ലകളിലെ
എല്‍.ഡി.സി.പരീക്ഷ
3316.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
05.08.2017
ന് പത്തനംതിട്ട ,
പാലക്കാട്
ജില്ലകളിലേയ്ക്കായി
പി.എസ്.സി. നടത്തിയ
എല്‍.ഡി.സി. പരീക്ഷയുടെ
ചോദ്യങ്ങളനവധിയും
പി.എസ്.സി.
ലഭ്യമാക്കിയിരുന്ന
സിലബസിന് പുറത്തു
നിന്നുമാണ്
ചോദിച്ചിട്ടുളളതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിശ്ചിത
സിലബസ് മാസങ്ങള്‍ക്ക്
മുന്‍പേ ലഭ്യമാക്കിയ
ശേഷം ആയത് അവഗണിച്ച്
സിലബസിന് പുറത്തു
നിന്നും പൊതുവിജ്ഞാന
വിഭാഗത്തിലുളള
പകുതിയിലേറെ
ചോദ്യങ്ങള്‍
നല്‍കിയതടക്കമുളള
വിഷയങ്ങളില്‍ അടിയന്തര
അന്വേഷണം നടത്തുമോ;
(സി)
ഇൗ
പരീക്ഷയ്ക്ക് സ്വകാര്യ
പ്രസാധകരുടെ ഗെെഡില്‍
നിന്നും ചോദ്യങ്ങള്‍
പകര്‍ത്തി
നല്‍കിയതായുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആയതിന്മേല്
ഉചിതമായ അന്വേഷണം
നടത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(ഇ)
സിലബസിന്
പുറത്തുളള ചോദ്യാവലി
ഒഴിവാക്കി വാല്യുവേഷന്
ക്രമപ്പെടുത്തിയാല്‍
ചില പ്രത്യേക
വിഷയങ്ങളില്‍ മാത്രം
പ്രാവീണ്യമുളളവര്‍ക്ക്
റാങ്ക് ലിസ്റ്റില്‍
കയറുന്നതിനുളള സാഹചര്യം
പി.എസ്.സി. യുടെ പൊതു
യോഗ്യതാ മാനദണ്ഡത്തിന്
അനുസരണമല്ല എന്നത്
ബോധ്യപ്പെടുമോ;
(എഫ്)
പി.എസ്.സി.
നല്‍കിയിരുന്ന
സിലബസിനെക്കുറിച്ചുളള
അടിസ്ഥാന
അറിവുപോലുമില്ലാത്ത
നിലയില്‍ തികച്ചും
നിരുത്തരവാദിത്തപരമായി
ചോദ്യങ്ങള്‍
ലഭ്യമാക്കിയ ഇൗ
പരീക്ഷകള്‍ റദ്ദ്
ചെയ്ത് വീണ്ടും ഇൗ
ജില്ലകളില്‍ പരീക്ഷകള്‍
നടത്തുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
ഇല്ലായെങ്കില്‍
ആയതിന്റെ വിശദാംശം
അറിയിക്കുമോ;
(ജി)
പരീക്ഷാ
നടത്തിപ്പില്‍
വരുത്തിയിട്ടുളള
ഗുരുതരമായ ഇൗ
വീഴ്ചകളിന്മേല്‍
ചോദ്യകര്‍ത്താക്കളോട്
നിലവില്‍ വിശദീകരണം
ആവശ്യപ്പെട്ടിട്ടുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ
?
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസ്
3317.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരള
സര്‍ക്കാരിന്റെ
ജി.ഒ.(പി) നം.7/2016/ധന
തീയതി 20/01/2016
നം.ശമ്പള പരിഷ്ക്കരണ
ഉത്തരവില്‍
ടൈപ്പിസ്റ്റ്മാരുടെ
റേഷ്യോ 1:1:1:1 എന്ന്
പുന:ക്രമീകരിച്ചിട്ടുണ്ട്.
ആയത് മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസില്‍
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ ?
മലയാളഭാഷയുടെ
പൂര്‍ണ്ണമായ പ്രയോഗം
T 3318.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളഭാഷയുടെ
പൂര്‍ണ്ണമായ പ്രയോഗം
ഏതെല്ലാം വകുപ്പുകളിൽ
നടപ്പിലായിട്ടുണ്ട്;
(ബി)
ഫയലുകള്‍
മലയാളത്തില്‍ കൈകാര്യം
ചെയ്യുന്ന ഉദ്യോഗസ്ഥരെ
പ്രോത്സാഹിപ്പിക്കുവാന്‍
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പരിപാടികള്‍
എന്തെല്ലാം;
(സി)
സംസ്ഥാനത്ത്
വിദ്യാഭ്യാസം പോലുള്ള
വകുപ്പുകളില്‍ ഇപ്പോഴും
ഉത്തരവുകള്‍
പൂര്‍ണ്ണമായും
മലയാളത്തില്‍
ഇറങ്ങുന്നില്ലെന്ന
പരാതി പരിശോധിക്കുമോ;
(ഡി)
ചട്ടങ്ങളുടെ
പകർപ്പുകൾ മലയാളത്തില്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
പഴയ
നിയമങ്ങള്‍
മലയാളത്തില്‍ തര്‍ജ്ജമ
ചെയ്യുവാന്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പ്രിവെന്‍ഷന്‍
ഓഫ് ക്രൂവലിറ്റി ടു
ആനിമല്‍സ് (റെഗുലേഷന്‍സ്
ഓഫ് ലൈവ് സ്റ്റോക്ക്
മാര്‍ക്കറ്റ്) കരട്
നോട്ടിഫിക്കേഷന്‍
T 3319.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രിവെന്‍ഷന്‍
ഓഫ് ക്രൂവലിറ്റി ടു
ആനിമല്‍സ്
(റെഗുലേഷന്‍സ് ഓഫ് ലൈവ്
സ്റ്റോക്ക്
മാര്‍ക്കറ്റ്)
ചട്ടങ്ങളുടെ കരട് 2017
ജനുവരി 16-ാം തീയതി
കേന്ദ്ര വനം പരിസ്ഥിതി
കാലാവസ്ഥ മന്ത്രാലയം
കേന്ദ്ര ഗസറ്റില്‍
പ്രസിദ്ധീകരിച്ചിരുന്നത്
സര്‍ക്കരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
നോട്ടിഫിക്കേഷന്മേലുള്ള
നിര്‍ദ്ദേശങ്ങളും
എതിര്‍പ്പും
സമര്‍പ്പിക്കുവാന്‍
ആവശ്യപ്പെട്ടുകൊണ്ട്
നോട്ടിഫിക്കേഷന്റെ
പകര്‍പ്പ് സംസ്ഥാന
സര്‍ക്കാരിന്
ലഭിച്ചിരുന്നുവോ;എങ്കില്‍
എന്നാണ് ലഭിച്ചത്;
(സി)
പ്രസ്തുത
നോട്ടിഫിക്കേഷന്മേലുള്ള
സര്‍ക്കാരിന്റെ
അഭിപ്രായം കേന്ദ്രത്തെ
രേഖാമൂലം നിശ്ചിത
സമയത്തിനുള്ളില്‍
അറിയിച്ചിരുന്നോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ ഉണ്ടായ
വീഴ്ചയുടെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
ആശ്രിതര്‍ക്ക്
നിയമനം നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുള്ള വരുമാനം
3320.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസിലിരിക്കെ
മരണമടയുന്ന
ജീവനക്കാരുടെ
ആശ്രിതര്‍ക്ക് നിയമനം
നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
കുടുംബവാര്‍ഷിക വരുമാനം
എത്രയെന്ന്
വ്യക്തമാക്കുമോ; ആയത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വരുമാന
പരിധി കാലോചിതമായി
പരിഷ്കരിക്കുമോ;
വിശദീകരിക്കുമോ; ആയത്
സംബന്ധിച്ച പരിഷ്കരിച്ച
ഉത്തരവ് ഇറക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ് സര്‍വ്വീസ്
3321.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
താഴ്ന്ന വിഭാഗം
ജീവനക്കാരെ
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെടുത്താനുള്ള
തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഏതെങ്കിലും
പഠനത്തിന്റെയോ,
റിപ്പോര്‍ട്ടിന്റെയോ
അടിസ്ഥാനത്തിലാണോ
ഇപ്രകാരം
തീരുമാനമെടുത്തത്;
(സി)
എതെല്ലാം
തസ്തികകളാണ് പ്രസ്തുത
സര്‍വ്വീസില്‍
ഉള്ക്കൊള്ളിക്കുന്നതെന്നും
അതിന്
നിശ്ചയിച്ചിരിക്കുന്ന
യോഗ്യതകള്‍
എന്തെല്ലാമാണെന്നും
വിശദീകരിക്കാമോ;
(ഡി)
ഇതനുസരിച്ചുള്ള
നിയമന നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ഇ)
ഇപ്രകാരം
തീരുമാനിച്ച ശേഷം പഴയ
റാങ്ക് ലിസ്റ്റുകളില്‍
നിന്നും നിയമനം
നടത്തിയിട്ടുണ്ടോ;
(എഫ്)
പുതുതായി
ഏതെങ്കിലും തസ്തികകള്‍
കൂടി സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്‍ക്കൊള്ളിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
വരള്‍ച്ചാക്കെടുതി
വിലയിരുത്താനായി കേന്ദ്ര
സംഘം
3322.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
രൂക്ഷമായ
വരള്‍ച്ചാക്കെടുതി
വിലയിരുത്താനായി 2017
ഏപ്രില്‍ 19 മുതല്‍ 21
വരെയുള്ള കാലയളവില്‍
സംസ്ഥാനത്ത് എത്തിയ
കേന്ദ്ര സംഘത്തിനായി
സംസ്ഥാനം ചെലവഴിച്ചത്
എത്ര തുകയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
പേരാണ് കേന്ദ്ര
സംഘത്തില്‍
ഉണ്ടായിരുന്നത്;
ഏതൊക്കെ ജില്ലകള്‍
സന്ദര്‍ശിച്ചു;
വ്യക്തമാക്കുമോ;
(സി)
രൂക്ഷമായ
വരള്ച്ചാക്കെടുതിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനം കേന്ദ്രത്തോട്
ആവശ്യപ്പെട്ട തുക എത്ര;
ആയതുപ്രകാരം കേന്ദ്രം
നാളിതുവരെ എത്ര തുക
നല്കി;
വ്യക്തമാക്കുമോ?
സംസ്ഥാനസര്‍ക്കാരിനും
ഉദ്യോഗസ്ഥര്‍ക്കും എതിരായുള്ള
കോടതി പരാമര്‍ശങ്ങള്‍
3323.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനസര്‍ക്കാരിനും
ഉദ്യോഗസ്ഥര്‍ക്കും
എതിരായുള്ള കോടതി
പരാമര്‍ശങ്ങള്‍
നിരന്തരമായി
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ കാരണങ്ങളെ
സംബന്ധിച്ച്
സര്‍ക്കാര്‍ വിശദമായി
പരിശോധിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
സംവിധാനത്തിന്റെ
പ്രവര്‍ത്തനങ്ങളുടെ
പോരായ്മയാണ് ഇതിനു
കാരണമെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഗ്രാമപഞ്ചായത്തുകളില്‍
എല്‍.ഡി. ടൈപ്പിസ്റ്റ്
തസ്തിക സൃഷ്ടിക്കല്‍
3324.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളിലൊന്നിലും
എല്‍.ഡി. ടൈപ്പിസ്റ്റ്
തസ്തിക
നിലവിലില്ലെന്നിരിക്കേ,
പ്രസ്തുത തസ്തിക
സൃഷ്ടിക്കുന്നതു
സംബന്ധിച്ച സര്‍ക്കാര്‍
നയം വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഗ്രാമപഞ്ചായത്തുകളിലെല്ലാം
തന്നെ പ്രസ്തുത
തസ്തികയിലെ ജോലി
നിര്‍വഹിക്കുന്നത് ദിവസ
വേതനാടിസ്ഥാനത്തിലാണെന്ന
വസ്തുത
മുഖ്യമന്ത്രിയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
2016
ആഗസ്റ്റില്‍ പ്രസ്തുത
തസ്തികയിലേക്കുള്ള
റാങ്കു ലിസ്റ്റ് 14
ജില്ലകളിലും നിലവില്‍
വന്നെങ്കിലും നാമ
മാത്രമായ നിയമന
ശുപാര്‍ശ മാത്രം
നടന്നിട്ടുള്ളതിനാലും
റാങ്കു
ലിസ്റ്റില്‍പ്പെട്ട
പലരുടെയും അവസാന
അവസരമെന്നനിലയിൽ
പരിഗണിച്ചും എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
പ്രസ്തുത തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ;
വിശദാംശം നല്‍കാമോ?
വിവരാവകാശനിയമപ്രകാരമുള്ള
പകര്‍പ്പുകള്‍ക്ക് ഓഫീസില്‍
ഹാജരാകനുള്ള നിര്‍ദ്ദേശം
3325.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരാവകാശ
നിയമപ്രകാരം രേഖകളുടെ
പകര്‍പ്പുകള്‍
ആവശ്യപ്പെടുന്നവരോട്
തിരിച്ചറിയല്‍
രേഖകളുമായി പ്രസ്തുത
ഓഫീസില്‍ ഹാജരാകണമെന്ന്
ഓഫീസ് മേധാവികള്‍
ആവശ്യപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെ
എത്ര അപേക്ഷകര്‍ക്ക്
മലപ്പുറം വിദ്യാഭ്യാസ
ഉപഡയറക്ടറുടെ ഓഫീസില്‍
നിന്നും മറുപടികൾ
അയച്ചിട്ടുണ്ട്; ഒരു
വര്‍ഷത്തെ കണക്കുകള്‍
വെളിപ്പെടുത്തുമോ;
(സി)
ആവശ്യപ്പെട്ട
രേഖകളുടെ പകര്‍പ്പുകള്‍
നല്‍കുന്നതിന് പകരം
മന:പൂര്‍വ്വം മറുപടി
നല്‍കുന്നതിന് കാലതാമസം
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
പഞ്ചവത്സരപദ്ധതി മാര്‍ഗരേഖ
3326.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതൊക്കെ
വകുപ്പുകള്‍
പഞ്ചവത്സരപദ്ധതി
മാര്‍ഗരേഖ
സമര്‍പ്പിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ
പഞ്ചവല്‍സര പദ്ധതി
സംബന്ധമായ രേഖയുടെ
കോപ്പി ലഭ്യമാക്കാമോ ;
(സി)
ജലവിഭവം,
കൃഷി , മൃഗസംരക്ഷണം
എന്നീ വകുപ്പുകള്‍
സമര്‍പ്പിച്ച പഞ്ചവത്സര
പദ്ധതി രേഖകളുടെ
പകർപ്പുകൾ
ലഭ്യമാക്കാമോ?
ഹരിതകേരളം
പദ്ധതി പ്രവര്‍ത്തികളുടെ
ഭരണാനുമതിക്കുളള കാലതാമസം
T 3327.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയില്‍ കുളം
നവീകരണം, തടയണ
നിര്‍മ്മാണം, ജലസംരക്ഷണ
പ്രവര്‍ത്തികള്‍
എന്നിവയ്ക്ക് മുന്‍ഗണന
നല്കുന്ന കാര്യം
പരിഗണിക്കുമോ?
സി.ഡബ്ല്യു.ആര്.ഡി.എം.,
കെ.എസ്.സി.എസ്.ടി.ഇ. എന്നീ
സ്ഥാപനങ്ങളിലെ
ശമ്പളപരിഷ്കരണം
3328.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പള കമ്മീഷന്
ശുപാര്‍ശ
സി.ഡബ്ല്യു.ആര്.ഡി.എമ്മിലും
കെ.എസ്.സി.എസ്.ടി.ഇ.യുടെ
കീഴിലുള്ള മറ്റ്
സ്ഥാപനങ്ങളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിയ്ക്കുമോ;
(ബി)
കെ.എസ്.സി.എസ്.ടി.ഇ.യുടെ
കീഴിലുള്ള
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ ഇ.പി.എഫ്,
പെന്ഷന് പദ്ധതി
എന്നിവ
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കൃത്രിമ
മഴ
3329.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലവര്‍ഷക്കാലത്ത്
പ്രതീക്ഷിച്ച അളവില്‍
മഴ ലഭിക്കാത്ത
സാഹചര്യത്തില്‍ പദ്ധതി
പ്രദേശങ്ങളില്‍
കൃത്രിമമഴ
പെയ്യിക്കുന്നതിനുള്ള
നടപടികള്‍
പരിഗണനയിലുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
കൗണ്‍സിൽ
3330.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
കൗണ്‍സിലിന്റെ നിലവിലെ
മെമ്പര്‍ സെക്രട്ടറി
ആരാണ്; ഇതിനു
മുന്‍പുണ്ടായിരുന്ന
മെമ്പര്‍ സെക്രട്ടറി
റിട്ടയര്‍ ചെയ്ത
ഒഴിവിലേക്കാണോ ടി
സെക്രട്ടറിയെ
നിയമിച്ചത്; നിലവിലുള്ള
മെമ്പര്‍
സെക്രട്ടറിയുടെ
വിദ്യാഭ്യാസ യോഗ്യതകളും
പ്രവൃത്തി പരിചയവും
അദ്ദേഹത്തെ
നിയമിക്കുവാൻ
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങൾ
എന്തൊക്കെയാന്നെന്നും
വിശദമാക്കാമോ ;
(ബി)
കൗണ്‍സിലിന്റെ
കീഴില്‍ എത്ര
റിസര്‍ച്ച്
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇതില്‍
എത്രയെണ്ണത്തിലാണ്
ഫുള്‍ ടൈം
ഡയറക്ടര്മാരുള്ളത്; അവ
ഏതൊക്കെയാണ്;
(സി)
മലബാര്‍
ബൊട്ടാണിക്കല്‍
ഗാര്ഡന്
കൗണ്‍സിലിന്റെ
റിസര്‍ച്ച് സെന്ററായി
അപ്ഗ്രേഡ് ചെയ്തത്
എന്നാണ്; പ്രസ്തുത
സ്ഥാപനതിന്റെ
ഇപ്പോഴത്തെ ഡയറക്ടര്‍
ആരാണ്; എന്നാണ് അദ്ദേഹം
ഫുള്‍ ടൈം ഡയറക്ടര്‍
പദവിയിലെത്തിയത്;
ഡയറക്ടറെ
നിയമിക്കുമ്പോള്‍
പാലിക്കേണ്ട നടപടി
ക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വ്ക്തമാക്കാമോ?
ദേവികുളം
ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ
നിർമ്മാണം
T 3331.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്ന
ബൊട്ടാണിക്കല്‍
ഗാർഡന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതുവരെ ആയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ച്
ഗാർഡന്റെ പ്രവർത്തനം
എന്ന് ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പരിസ്ഥിതി
ലോല പ്രദേശങ്ങള്‍
3332.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി ലോല
പ്രദേശമായി എത്ര
ചതുരശ്ര കിലോമീറ്റര്‍
പ്രദേശങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
ഇത് സംസ്ഥാന
വിസ്തീര്‍ണ്ണത്തിന്റെ
എത്ര ശതമാനമാണെന്നും
വ്യക്തമാക്കാമോ;
(ബി)
കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളിലെ
ഏതെല്ലാം ഗ്രാമങ്ങളെ
ആണ് പരിസ്ഥിതി ലോല
പ്രദേശങ്ങളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
അണക്കെട്ട്
സുരക്ഷാ ബില്ലിന്റെ കരട്
3333.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പുറത്തിറക്കിയ
അണക്കെട്ട് സുരക്ഷാ
ബില്ലിന്റെ കരട്
സംസ്ഥാന താല്പര്യങ്ങളെ
എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച സംസ്ഥാന
സര്‍ക്കാരിന്റെ
അഭിപ്രായം കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ;
കേന്ദ്ര പ്രതികരണം
എന്തെന്ന്
വെളിപ്പെടുത്തുമോ ?
കസ്തുരിരംഗന്‍
റിപ്പോര്‍ട്ട്
3334.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കസ്തുരിരംഗന്‍
റിപ്പോര്‍ട്ട്
നടപ്പാക്കുന്നതു
സംബന്ധിച്ച് കേന്ദ്ര
വനം - പരിസ്ഥിതി
മന്ത്രാലയം അന്തിമ
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
അന്തിമ
വിജ്ഞാപനം
പുറപ്പെടുവിക്കുന്നതു
വരെ നല്‍കിയിട്ടുള്ള
കരടു വിജ്ഞാപനത്തിന്റെ
കാലാവധി
അവസാനിക്കുന്നതെന്നാണ്;
അന്തിമ വിജ്ഞാപനം
പുറപ്പെടുവിക്കാത്ത
സാഹചര്യത്തില്‍ കരടു
വിജ്ഞാപനത്തിന്റെ
കാലാവധി നീട്ടി
വാങ്ങുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് എന്ന്
വിശദമാക്കാമോ;
(സി)
കസ്തുരിരംഗന്‍
റിപ്പോര്‍ട്ടില്‍
പരിസ്ഥിതിലോലപ്രദേശം
എന്നു കണ്ടെത്തിയ
കേരളത്തിലെ 123
വില്ലേജുകള്‍
ഉള്‍പ്പെട്ടിട്ടുള്ള
ജനവാസ കേന്ദ്രങ്ങളേയും
തോട്ടങ്ങളേയും
കസ്തുരിരംഗന്‍
റിപ്പോര്‍ട്ടില്‍
നിന്നും
ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതു സംബന്ധിച്ച്
സംസ്ഥാന സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
ഉമ്മന്‍ വി. ഉമ്മന്‍
കമ്മീഷന്റെ
കണ്ടെത്തലുകള്‍
റിപ്പോര്‍ട്ടായി
കേന്ദ്ര സര്‍ക്കാരിന്
എന്നാണ് സംസ്ഥാനം
നല്‍കിയത്; ഈ
റിപ്പോര്‍ട്ട് കേന്ദ്രം
അംഗീകരിച്ചിട്ടുണ്ടോ;
(ഡി)
അന്തിമ വിജ്ഞാപനത്തില്‍
കേരളം നല്‍കിയിട്ടുള്ള
പരിസ്ഥിതിലോല
മേഖലകളെക്കുറിച്ചുള്ള
പുതിയ റിപ്പോര്‍ട്ട്
ഉള്‍ക്കൊള്ളിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
ജനവാസ
കേന്ദ്രങ്ങളെ
ഒഴിവാക്കിയുള്ള
റിപ്പോര്‍ട്ട്
നടപ്പാക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
ഫ്ലക്സ്ബോര്‍ഡുകള്‍,
പ്ലാസ്റ്റിക് മാലിന്യം എന്നിവ
ഇല്ലായ്മ ചെയ്യുന്നതിനായി നടപടി
3335.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫ്ലക്സ്
ബോര്‍ഡുകള്‍,
പ്ലാസ്റ്റിക്,
പ്ലാസ്റ്റിക് മാലിന്യം
ഇവ ഇല്ലായ്മ
ചെയ്യുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
ഉപയോഗം
കുറച്ചുകൊണ്ടുവരുന്നതിനും
കാലക്രമേണ പൂര്‍ണമായും
ഒഴിവാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
വ്യക്തമാക്കാമോ;
(സി)
അനുവദനീയമായ
കനത്തില്‍ കുറഞ്ഞ
പ്ലാസ്റ്റിക് കാരി
ബാഗുകള്‍
നിര്‍മ്മിക്കുന്നില്ലെന്ന്
ഉറപ്പ് വരുത്തുവാനും
പേപ്പര്‍ ബാഗുകള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
മാലിന്യ സംസ്കരണയജ്ഞം
3336.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരള മിഷന്റെ ശുചിത്വ
മാലിന്യ
സംസ്കരണയജ്ഞത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഓരോ
പഞ്ചായത്തിലും എത്ര
പേര്‍ക്കാണ് മാലിന്യ
സംസ്കരണത്തെക്കുറിചുള്ള
പരിശീലനം
നല്‍കിയിട്ടുള്ളത്;
ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്കായി
ഓരോ പഞ്ചായത്തിലും
സര്‍ക്കാര്‍ എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(സി)
മാലിന്യ
സംസ്കരണത്തെക്കുറിച്ചുള്ള
ബോധവല്‍ക്കരണ
പരിപാടികള്‍ ഹരിത കേരള
മിഷൻ ഏത് രീതിയിലാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
കേരള
സംസ്ഥാന മലിനീകരണ നിയന്ത്രണ
ബോര്‍ഡ് അവാര്‍ഡ്
3337.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
ഏർപ്പെടുത്തിയിട്ടുള്ള
അവാര്‍ഡിന് അര്‍ഹരായവരെ
കണ്ടെത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തല്ലാം;
വിശദമാക്കുമോ; ഇതില്‍
അശാസ്ത്രീയമായ
മാനദണ്ഡങ്ങള്‍
കണ്ടെത്തി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ബി)
അവാര്‍ഡിനത്തില്‍
ആകെ ഉണ്ടാകുന്ന
ചിലവെത്ര; ഏതെല്ലാം
വിഭാഗത്തിലാണ്
അവാര്‍ഡുകള്‍
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(സി)
2017-ലെ
അവാര്‍ഡ് ലഭിച്ച
ഏതെങ്കിലും കമ്പനി
മലിനീകരണം
ഉണ്ടാക്കുന്നതായി
സര്‍ക്കാരിനോ മലിനീകരണ
നിയന്ത്രണ ബോര്‍ഡിനോ
പരാതി ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
മലിനീകരണ
നിയന്ത്രണ ബോർഡിലെ
ജീവനക്കാര്‍ക്ക് സത്യസന്ധമായി
പ്രവര്‍ത്തിക്കുവാന്‍ അവസരം
3338.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഹരിത ട്രിബ്യൂണല്‍
ഉത്തരവുപ്രകാരം
മലിനീകരണ നിയന്ത്രണ
ബോര്‍ഡ് ചെയര്മാന്
പരമാവധി എത്ര തവണ
തുടരാം എന്ന്
അറിയിക്കുമോ ; സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡ് ചെയര്മാന്
നിശ്ചിത
കാലാവധിക്കുശേഷവും
പ്രസ്തുത സ്ഥാനത്ത്
തുടരുന്നുണ്ടോ; എങ്കിൽ
അദ്ദേഹത്തിന്റെ കാലാവധി
എന്നു മുതലാണെന്നും
അപ്രകാരം
തുടരുന്നതിനുള്ള
കാരണവും
വ്യക്തമാക്കാമോ;
(ബി)
ദേശീയ
ഹരിത ട്രിബ്യൂണല്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ,
സംസ്ഥാന മലിനീകരണ
നിയന്ത്രണ ബോര്‍ഡിലെ
സെക്രട്ടറി,
ചെയര്മാന്,
ശാസ്ത്രജ്ഞര്‍ എന്നീ
തസ്തികകളിലെ
നിയമനങ്ങള്‍ക്ക്
കേന്ദ്ര മലിനീകരണ
ബോര്‍ഡിന് സമാനമായ
രീതിയില്‍ ചട്ടങ്ങള്‍/
മാനദണ്ഡങ്ങള്‍
രൂപീകരിക്കാന്‍ നടപടി
എടുക്കുമോ;
വിശദമാക്കാമോ;
(സി)
എറണാകുളത്ത്
എടയാറില്‍
പ്രവര്‍ത്തിക്കുന്ന
കൊച്ചിന് മിനറല്‍സ്
റൂട്ടൈല്‍ ലിമിറ്റഡിന്
1993 മുതല്‍ 2007
വരെയും തുടര്‍ന്ന് 2009
വരെയും കേരള മലിനീകരണ
നിയന്ത്രണബോര്‍ഡ് തന്നെ
പ്രവര്ത്തനാനുമതിയില്
നിഷ്കര്‍ഷിച്ചിരിക്കുന്ന
ഘടകങ്ങളില്‍ നിന്നും
പരിസ്ഥിതിക്കും
പൊതുജനാരോഗ്യത്തിനും
ഹാനികരമായ മെര്‍ക്കുറി,
ലെഡ്, സയനൈഡ്,
കാഡ്മിയം, നിക്കല്‍,
സിങ്ക്, കോപ്പര്‍,
മാംഗനീസ്, ടൈറ്റാനിയം
എന്നിവ ഒഴിവാക്കിയത്
പുനസ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ;വിശദാംശംനല്കാമോ;
(ഡി)
സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡ് ജീവനക്കാരുടെ
സംഘടന,
ബഹു.മുഖ്യമന്ത്രിയ്ക്ക്
നല്കിയ നിവേദനത്തില്‍
സത്യസന്ധരായ ജീവനക്കാരെ
പീഡിപ്പിക്കുന്നതായും
അഴിമതിക്കാരെ
സംരക്ഷിക്കുന്നതായും
ആരോപിച്ചിരുന്നതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ഇ)
2016
സെപ്റ്റംബറില്‍
പെരിയാറിലേക്ക് മലിനജലം
ഒഴുക്കിയ
കമ്പനിക്കെതിരെ
വിശദീകരണം ചോദിച്ച
ഉദ്യോഗസ്ഥനെതിരെ
അതേദിവസം തന്നെ അന്വേഷണ
കമ്മീഷനെ നിയമിച്ചത്
ജലനിയമം സെക്ഷന്‍ 9-
ന്റെ ലംഘനമല്ലേയെന്നും
അക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്നും അറിയിക്കാമോ ;
(എഫ്)
ജലനിയമം
സെക്ഷന്‍.59,
സെക്ഷന്‍.4
എന്നിവപ്രകാരം
ജീവനക്കാര്‍ക്ക്
ഒൗദ്യോഗിക സംരക്ഷണം
ഉറപ്പാക്കേണ്ട
ചെയ്രമാന്‍ 2017
ഏപ്രില്‍ 23-ാം തീയതി
കീഴ്-ജീവനക്കാരനെതിരെ
പോലിസില്‍ പരാതി
കൊടുത്തതിന്റെ കാരണം
വിശദമാക്കാമോ;
(ജി)
ബോര്‍ഡ്
ജീവനക്കാര്‍ക്ക്
സത്യസന്ധമായും
നിര്‍ഭയമായും
പ്രവര്‍ത്തിക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
സംസ്ഥാനത്തെ
മലിനീകരണത്തിന്റെ തോത്
3339.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാക്ഷരതാ
മിഷന് അതോറിറ്റി
നടത്തിയ പരിസ്ഥിതി
സാക്ഷരതാ സര്‍വ്വേയില്‍
സംസ്ഥാനത്തെ
മലിനീകരണത്തിന്റെ തോത്
അപകടകരമായ
തരത്തിലാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പരിസരമലിനീകരണം
കാരണം ജനങ്ങള്‍ അതിവേഗം
രോഗികളാകുന്നുവെന്നതും
സംസ്ഥാനത്ത് ശ്വാസകോശ
രോഗങ്ങളും, ത്വക്ക്
രോഗങ്ങളും, അര്‍ബുദവും
വര്‍ദ്ധിക്കുന്നുവെന്നതും
വസ്തുതയാണോ;
(സി)
ചുരുക്കം
ചില മേഖലകളിലൊഴികെ
സംസ്ഥാനത്തെ മിക്ക
നഗരസഭകളും
പഞ്ചായത്തുകളും മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തില്‍
പരാജയപ്പെട്ടിരിക്കുന്നുവെന്ന
ആക്ഷേപം കണക്കിലെടുത്ത്
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തെ
ജനകീയ പ്രസ്ഥാനമായി
വളര്‍ത്തിക്കൊണ്ടുവരുവാന്‍
എന്ത് നടപടികളാണ്
ആവിഷ്ക്കരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ഫുള്‍ ടൈം തസ്തികയിൽ
നിയമനം നല്‍കുന്നതിനുള്ള
മുന്‍ഗണനാ പട്ടിക
3340.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാര്‍ട്ട്
ടൈം തസ്തികയില്‍ സേവനം
അനുഷ്ഠിക്കുന്ന
ജീവനക്കാര്‍ക്ക്
തസ്തികമാറ്റം മുഖേന
ഫുള്‍ ടൈം
തസ്തികയിലേക്ക് നിയമനം
നല്‍കുന്നതിന്
വേണ്ടിയുള്ള മുന്‍ഗണനാ
പട്ടിക ഏതെല്ലാം ജില്ലാ
കളക്ടര്‍മാര്‍
തയ്യാറാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ പ്രസ്തുത
മുന്‍ഗണനാ പട്ടിക
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത്
അടിയന്തിരമായി
തയ്യാറാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ച് നിയമനം
നടത്താന്‍ നടപടി
3341.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 222/2015
പ്രകാരം സിവില്‍
സപ്ലെെസ്
കോര്‍പ്പറേഷനിലെ
അസിസ്റ്റന്റ് സെയില്‍സ്
മാന്‍ തസ്തികയിലേയ്ക്ക്
നടത്തിയ പി.എസ്.സി.
പരീക്ഷയുടെ
ചുരുക്കപ്പട്ടിക
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
പഴയ
ലിസ്റ്റിന്റെ കാലാവധി
കഴിഞ്ഞിട്ടും പുതിയ
ലിസ്റ്റ്
പ്രസിദ്ധീകരിച്ച്
നിയമനം നടത്താന്‍
കഴിയാത്ത സാഹചര്യം
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
പി.എസ്.സി.
മുഖേനയുള്ള നിയമനം
ത്വരിതപ്പെടുത്താന്‍ നടപടി
3342.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.എസ്.സി. എത്ര
തസ്തികകളിലേക്ക് അപേക്ഷ
ക്ഷണിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
കാലയളവില്‍ എത്ര റാങ്ക്
ലിസ്റ്റുകള്‍
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്;
(സി)
പി.എസ്.സി.
മുഖേനയുള്ള നിയമനം
ത്വരിതപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസ് രൂപീകരണം
കൊണ്ടുള്ള നേട്ടങ്ങൾ
3343.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസ് രൂപീകരണം
കൊണ്ട് എന്തെല്ലാം
നേട്ടങ്ങളാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നത്;
(ബി)
നിലവിലെ
ജീവനക്കാരുടെ പ്രൊമോഷനെ
ഇത് ബാധിക്കുമോ;
കെ.എ.എസ്. കേഡറിനായി
പുതിയ തസ്തികകള്‍
അനുവദിക്കേണ്ടി
വരുമോയെന്നും ഇത്
നടപ്പിലാക്കുമ്പോള്‍
സര്‍ക്കാരിന്
സാമ്പത്തിക ബാധ്യത
ഉണ്ടാകുമോയെന്നും
വ്യക്തമാക്കാമോ;
(സി)
പോലീസ്,
വനം എന്നീ വകുപ്പുകളിലെ
രണ്ടാം ഗസറ്റഡ്
തസ്തികയിലേക്ക്
നേരിട്ട് നിയമനം
നൽകിയിരുന്നത്
നിർത്തലാക്കിയതിന്റെ
കാരണം വ്യക്തമാക്കാമോ?
തസ്തിക
മാറ്റ നിയമനങ്ങള്‍
3344.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ഗസറ്റഡ്
ഉള്‍പ്പെടെയുള്ള
ഏതെല്ലാം തസ്തികകളിലാണ്
തസ്തിക മാറ്റ
നിയമനങ്ങള്‍
നടത്തുന്നത്;
(ബി)
പി.എസ്.സി.
വഴി നടത്തുന്ന തസ്തിക
മാറ്റ നിയമനങ്ങളില്‍
സാമുദായിക സംവരണം
പാലിക്കാറുണ്ടോ; എങ്കിൽ
എങ്ങനെയെന്നും ഇതിനായി
പിന്തുടരുന്ന
റൊട്ടേഷന്‍ ചാര്‍ട്ട്
ഏതെന്നും
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഏതെല്ലാം ഗസറ്റഡ്
തസ്തികകളിലെ തസ്തിക
മാറ്റ
നിയമനങ്ങള്‍ക്കാണ്
സാമുദായിക സംവരണം
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍
നിയമനത്തിലെ തസ്തിക
മാറ്റ നിയമനത്തിന്
സാമുദായിക സംവരണം
പാലിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഇ)
പുതുതായി
രൂപീകരിക്കുന്ന കേരള
അഡ്മിനിസ്ട്രേറ്റീവ്
സർവീസില്‍ തസ്തിക മാറ്റ
നിയമനങ്ങള്‍ക്ക്
സാമുദായിക സംവരണത്തിന്
കരടു ചട്ടത്തില്‍
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(എഫ്)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സർവീസിലെ ആദ്യ ഗസറ്റഡ്
തസ്തികകയിലേക്കുള്ള
നിയമനത്തിന് സാമുദായിക
സംവരണാനുകൂല്യം
ലഭ്യമാകുമോ; വിശദാംശം
വെളിപ്പെടുത്തുമോ?
കോഴിക്കോട്
എച്ച്.എസ്.എ. മലയാളം റാങ്ക്
ലിസ്റ്റ്
3345.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എഴുത്തുപരീക്ഷയും
ഇന്റര്‍വ്യൂവും കഴിഞ്ഞ
കോഴിക്കോട് ജില്ല
എച്ച്.എസ്.എ. മലയാളം
തസ്തികയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കാന്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
റാങ്ക്
ലിസ്റ്റ് എന്നത്തേക്ക്
പ്രസിദ്ധീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പത്തനംതിട്ട
ജില്ലയില്‍ നടന്ന എല്‍.ഡി.
ക്ലാർക്ക് പരീക്ഷ
3346.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ പി.എസ്.സി.
നടത്തിയ എല്‍.ഡി.
ക്ലാർക്ക് പരീക്ഷയില്‍
കൂടുതല്‍ ചോദ്യങ്ങളും
സിലബസിന് പുറത്ത്
നിന്നായിരുന്നവെന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചോദ്യങ്ങളില്‍
കുടുതലും ഗുരുതരമായ
തെറ്റുകളായിരുന്നുവെന്ന
പരാതി
ലഭിച്ചിട്ടുണ്ടോ;
(സി)
ചോദ്യം
തയ്യാറാക്കിയ ആളിന്റെ
പേരില്‍ നടപടി
കെെക്കൊള്ളുമോ;
(ഡി)
പ്രസ്തുത
പരീക്ഷ റദ്ദ് ചെയ്ത്
പുതുതായി പരീക്ഷ
നടത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(ഇ)
ഇത്തരത്തില്‍
ഗുരുതരമായ തെറ്റുകള്‍
വരുത്തി ചോദ്യം
തയ്യാറാക്കുന്നവരെ
പുറത്താക്കുന്നതിന്
നടപടികള്‍
കെെക്കൊള്ളുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ സര്‍ക്കാര്‍
നയങ്ങളെയും നടപടികളെയും
വിമര്ശിക്കുന്നത്തിനുള്ള
വിലക്ക്
3347.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍
സമൂഹ്യമാധ്യമങ്ങളിലും
ദൃശ്യ-ശ്രാവ്യ
മാധ്യമങ്ങളിലും
സര്‍ക്കാര്‍ നയങ്ങളെയും
നടപടികളെയും കുറിച്ച്
ചര്‍ച്ച ചെയ്യുന്നതും
വിമര്‍ശിക്കുന്നതും
വിലക്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഏത്
സാഹചര്യത്തിലാണ് ഇത്തരം
ഒരു ഉത്തരവ്
പുറപ്പെടുവിച്ചത്;
(സി)
ജീവനക്കാരുടെ
അഭിപ്രായ
സ്വാതന്ത്ര്യത്തിന്
വിലക്ക് ഏർപ്പെടുത്തി
കൊണ്ട് സര്‍ക്കാരിന്റെ
തെറ്റായ നടപടികള്‍
ജനമധ്യത്തിലെത്തുന്നത്
തടയുവാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ?
കോണ്‍ഫിഡെന്‍ഷ്യല്‍
അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫര്‍/ടൈപ്പിസ്റ്റ്
ഒഴിവുകള്‍
3348.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളില്‍
കോണ്‍ഫിഡെന്‍ഷ്യല്‍
അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫര്‍/ടൈപ്പിസ്റ്റ്
തസ്തികകളില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്
എന്ന വിവരം
ലഭ്യമാക്കാമോ;
(ബി)
വിവിധ
വകുപ്പുകളില്‍
കോണ്‍ഫിഡെന്‍ഷ്യല്‍
അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫര്‍/ടൈപ്പിസ്റ്റ്
തസ്തികകളില്‍ എത്ര
റാങ്ക് ലിസ്റ്റുകള്‍
നിലവിലുണ്ട്; ഇതില്‍
എന്നു വരെ എത്രവരെ
നിയമനം
നടത്തിയിട്ടുണ്ട്?
ആഗോള ഐ.ടി കമ്പനികളെ
സംസ്ഥാനത്തേയ്ക്ക്
ആകര്‍ഷിക്കുന്നതിനു നടപടി
3349.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എം. സ്വരാജ്
,,
കെ. ദാസന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്രമായ
ഐ.ടി. നയം പ്രഖ്യാപിച്ച
സാഹചര്യത്തില്‍ ആഗോള
ഐ.ടി കമ്പനികളെ
സംസ്ഥാനത്തേയ്ക്ക്
ആകര്‍ഷിക്കുന്നതിനും
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;
(ബി)
ഐ.ടി.
പാര്‍ക്കുകള്‍
വികസിപ്പിക്കുന്നതിന്
സഹകരണ മേഖലയുടെയും
പ്രവാസികളുടെയും
നിക്ഷേപം
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
ചെറുകിട - ഇടത്തരം
ഐ.ടി. സംരംഭങ്ങളുടെ
ഗുണനിലവാരവും
അന്താരാഷ്ട്ര
വിപണിയില്‍ അവയുടെ
മത്സര ക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഇ-ഗവേണന്‍സ്
3350.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരസാങ്കേതിക
വിദ്യയില്‍
പ്രാവീണ്യമുള്ള
സര്‍ക്കാര്‍ ജീവനക്കാരെ
കണ്ടെത്തി ഇ-ഗവേണന്‍സ്
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
എല്ലാ
വകുപ്പുകളിലും
ഇത്തരത്തില്‍
പ്രാവീണ്യമുള്ളവരെ
ഉള്‍പ്പെടുത്തി ഐ.ടി.
അധിഷ്ഠിത പദ്ധതികളുടെ
നടത്തിപ്പ്
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
വെർച്വൽ
ഐ.ടി കാഡര്‍ പദ്ധതി
എല്ലാ
വകുപ്പുകളിലേക്കും
വ്യാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതുവഴി
എന്തുമാറ്റമാണ്
വകുപ്പുകളുടെ
പ്രവര്‍ത്തനത്തില്‍
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ ?
കേരള
ഫെെബര്‍ ഒപ്റ്റിക് നെറ്റ്
വര്‍ക്ക്
3351.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഫെെബര്‍ ഒപ്റ്റിക്
നെറ്റ് വര്‍ക്ക് വഴി
സംസ്ഥാനത്തെ എല്ലാ
സര്‍ക്കാര്‍
ഓഫീസുകളെയും
സ്ഥാപനങ്ങളെയും
സംരംഭങ്ങളെയും പരസ്പരം
ബന്ധിപ്പിക്കുന്നതിനുളള
പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
ഇൗ
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതുമൂലം
ഉണ്ടാകുന്ന
പ്രയോജനങ്ങള്‍
എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
കൊച്ചി
സ്മാര്‍ട്ട് സിറ്റി
പദ്ധതിയുടെ പുരോഗതി
T 3352.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയെ
സ്മാര്‍ട്ട് സിറ്റി
ആക്കുവാനുള്ള
പദ്ധതിയുടെ പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെയും
നഗരസഭകളുടെയും
സ്വകാര്യപങ്കാളികളുടെയും
വിഹിതമായി എത്ര കോടി
രൂപയുടെ
വികസനപദ്ധതികളാണ്
കൊച്ചിയില്‍ ആസൂത്രണം
ചെയ്തിട്ടുള്ളത്;
(സി)
പദ്ധതി
നടത്തിപ്പിനായി
രൂപീകരിച്ച സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍
ഇതിനകം നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ഡി)
പദ്ധതി
നടത്തിപ്പില്‍
എന്തെങ്കിലും കാലതാമസം
വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ സമയബന്ധിതമായി
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കൊലയാളി
ഗെയിം
3353.
ശ്രീ.എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊലയാളി
ഗെയിം എന്നറിയപ്പെടുന്ന
ബ്ലൂ വെയിൽ ഗെയിം പോലെ
ആത്മഹത്യ
പ്രവണതയുളവാക്കുന്ന
മറ്റു ഗെയിമുകൾ
സംസ്ഥാനത്ത്
വ്യാപകമാകുന്നത്
സംബന്ധിച്ച
വാര്‍ത്തകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം വിശദമായി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരം
സൈബര്ഗെയിമുകള്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കിടയിൽ
വ്യാപകമായ ബോധവത്ക്കരണം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
സര്‍ക്കാര്‍
വെബ് സൈറ്റുകളുടെ
പ്രവർത്തനം
3354.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിനു കീഴിലെ
വിവിധ വകുപ്പുകളുടെ
വെബ് സൈറ്റുകളുടെ
പ്രവര്‍ത്തന രീതിയില്‍
ഐകരൂപ്യമില്ലെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
വെബ്
സൈറ്റുകൾ അപ്ഡേറ്റ്
ചെയ്യാത്തതുമൂലം അതിലെ
വിവരങ്ങളെ
ആശ്രയിക്കുന്നവര്‍
അബദ്ധത്തില്പ്പെടുന്ന
കാര്യം ശ്രദ്ധിക്കുമോ;
(സി)
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയെല്ലാം
വെബ് സൈറ്റുകള്‍ക്ക്
ഐകരൂപ്യം വരുത്താനും
വിവരങ്ങള്‍ കൃത്യമായി
അപ്ഡേറ്റ് ചെയ്യുവാനും
നടപടി സ്വീകരിക്കുമോ?
സാര്‍വ്വത്രിക
അടിസ്ഥാനത്തില്‍
ഇന്റര്‍നെറ്റ് സൗകര്യം
3355.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാര്‍വ്വത്രിക
അടിസ്ഥാനത്തില്‍
ഇന്റര്‍നെറ്റ് സൗകര്യം
എല്ലാ പൗരന്മാര്ക്കും
സര്‍ക്കാര്‍
സംവിധാനങ്ങളിലൂടെ
ലഭ്യമാക്കുന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കെ
- ഫോണ്‍ ശൃംഖലയ്ക്ക്
കിഫ്ബി വഴി ധനസഹായം
ഉറപ്പാക്കിയിട്ടുണ്ടോ;
ഇതുവരെ എത്ര കോടി രൂപ
ഇൗ പദ്ധതിക്ക്
കിഫ്ബിയില്‍ നിന്നും
അനുവദിച്ചു;
(സി)
ഏത്
ഏജന്‍സി വഴിയാണ് പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്?
സി.എം.ഡി.ആര്.എഫ്.
അപേക്ഷകളുടെ മൂവ്മെന്റ്
അറിയാന്‍ നടപടി
3356.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.എം.ഡി.ആര്.എഫ്.
അപേക്ഷകളുടെ
മൂവ്മെന്റ്
അറിയുന്നതിന് പ്രത്യേക
ആപ്ലിക്കേഷന്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ചികിത്സാ
ധനസഹായങ്ങള്‍ക്ക്
വേണ്ടി എം.എല്‍.എമാര്‍
ശുപാര്‍ശ ചെയ്യുന്ന
അപേക്ഷകളുടെ
മൂവ്മെന്റ്
അറിയുന്നതിന്
എം.എല്‍.എമാര്‍ക്ക്
പ്രത്യേക പാസ്സ്
വേര്‍ഡ്, ഐ.ഡി എന്നിവ
നല്കാന് നടപടി
സ്വീകരിക്കുമോ?
കേന്ദ്രത്തിൽ
നിന്നും ലഭിച്ച വരള്‍ച്ചാ
ദുരിതാശ്വാസം
3357.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരൾച്ചാ
ദുരിതാശ്വാസമായി
കേന്ദ്രത്തിൽ നിന്നും
2010-1 1 മുതല്‍
2017-18 വർഷം വരെ
ലഭിച്ച തുകകൾ
എത്രയാണെന്ന്
വിശദമാക്കാമോ; ഓരോ
വര്‍ഷവും
കേന്ദ്രത്തിനോട്
ആവശ്യപ്പെട്ട തുകകള്‍
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളോട്
താരതമ്യം ചെയ്യുമ്പോള്‍
കേരളത്തിന്
ലഭിക്കേണ്ടതായ തുക
ലഭിക്കുന്നുണ്ടോ;
കേരളത്തിനോട് കേന്ദ്രം
വിവേചനം കാണിക്കുന്നു
എന്ന് കരുതാമോ;
വ്യക്തമാക്കുമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
3358.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിനുള്ള
അപേക്ഷ നല്കുന്ന രീതി
പരിഷ്കരിച്ചിട്ടുണ്ടോ.
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇനി
മുതല്‍ ഓണ്‍ലൈന്‍
സംവിധാനത്തിലൂടെ
മാത്രമേ ധനസഹായത്തിന്
(CMDRF) അപേക്ഷിക്കാന്‍
സാധിക്കുകയുള്ളോ
എന്നറിയിക്കാമൊ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി വഴി
നല്കിയ ധനസഹായത്തിന്റെ
ആകെ തുക ജില്ല തിരിച്ച്
അറിയിക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ലഭിച്ച CMDRF
അപേക്ഷകളിന്മേല്
ഇനിയും തീര്‍പ്പ്
കല്‍പ്പിക്കാത്ത
അപേക്ഷകളുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
3359.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും വൈക്കം,
മീനച്ചില്‍ എന്നീ
താലൂക്കുകളില്‍ ഒരു
ലക്ഷം രൂപയോ അതില്‍
കൂടുതലോ ധനസഹായം ലഭിച്ച
വ്യക്തികളുടെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഒരു
ലക്ഷം രൂപയില്‍ താഴെ
വാര്‍ഷിക
വരുമാനമുള്ളതും വൃക്ക
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയയ്ക്ക്
വിധേയരാകുന്നതുമായ
രോഗികള്‍ക്ക് മിനിമം
മൂന്നുലക്ഷം രൂപ
ചികിത്സാ സഹായം
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
3360.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിച്ച തുക
നല്‍കുന്നതിന്
ഉത്തരവായി,
കളക്ട്രേറ്റില്‍
നിന്നും കൊച്ചി
താലൂക്ക് ഓഫീസിലേക്ക്
കഴിഞ്ഞ 01.01.2017
മുതല്‍ നാളിതുവരെ എത്ര
തവണ ലിസ്റ്റ്
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
ഏതെല്ലാം തീയതികളിലാണ്
ഈ ലിസ്റ്റുകള്‍
താലൂക്ക്ഓഫീസിലേക്ക്
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള സഹായം
3361.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള സഹായത്തിനായി
വയനാട് ജില്ലയില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
നാളിതുവരെ എത്ര
പേര്‍ക്ക് ധനസഹായം
അനുവദിച്ചു; ആകെ
അനുവദിച്ച തുക
എത്രയെന്നറിയിക്കാമോ ;
ശബരിമല
വിമാനത്താവളം
3362.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുവളളി
എസ്റ്റേറ്റ്
ഏറ്റെടുത്ത് ശബരിമല
വിമാനത്താവളം
നിര്‍മ്മിക്കുമെന്നുള്ള
ക്യാബിനറ്റ്
തീരുമാനത്തിന്റെ
അടിസ്ഥാനത്തിൽ
അനന്തരനടപടികള്‍
ഏതുഘട്ടംവരെ ആയി എന്ന്
വിശദമാക്കുമോ;
(ബി)
ഏതുസ്ഥാപനത്തെയാണ്
ഇതിന്റെ പ്രായോഗികതാ
പഠനത്തിന് വ്യവസായ
വികസന കോര്പ്പറേഷന്
തെരെഞ്ഞെടുത്തിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇവരുടെ
പഠനത്തിന് എത്രമാസത്തെ
സമയപരിധി
നല്‍കിയിട്ടുണ്ട്;
(ഡി)
രാജ്യാന്തര
വിമാനത്താവളത്തിനുളള
എല്ലാവിധ സാധ്യതകളും
ഉളളതിനാല്‍ ഈ
വിമാനത്താവളത്തെ
രാജ്യാന്തര
വിമാനത്താവളമാക്കാന്‍
നടപടി സ്വീകരിക്കുമോ?
തിരുവമ്പാടി
വിമാനത്താവളം
3363.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
വിമാനത്താവള
നിര്‍മ്മാണത്തിന്
സാധ്യതാ പഠനം
നടത്തുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
വിമാനയാത്രാക്കൂലിയില്‍
വന്‍ വര്‍ദ്ധന
3364.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവധിക്കാലങ്ങളിലും
മറ്റ് വിശേഷ
ദിവസങ്ങളിലും
വിദേശത്തുള്ള
ഇന്ത്യാക്കാര്‍
പ്രത്യേകിച്ചും ഗള്‍ഫ്
മലയാളികള്‍
നാട്ടിലേക്കും തിരികെ
വിദേശത്തേക്കും പോകന്ന
അവസരങ്ങളില്‍
വിമാനക്കമ്പനികള്‍
യാതാക്കൂലിയില് വന്‍
വര്‍ദ്ധന വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
അമിത യാത്രാക്കൂലി
ഇൗടാക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
ഇതില്‍ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ.
(സി)
ഇത്തരം
സമയങ്ങളില്‍ ഗള്‍ഫ്
മേഖലയില്‍ നിന്നും
കേരളത്തിലേക്ക് വരുന്ന
വിമാനങ്ങളില്മാത്രമാണ്
വന്‍ചാര്‍ജ്ജ്
വര്‍ദ്ധനവ് എന്നും,
ഇന്ത്യയിലെ മറ്റ്
സ്ഥലങ്ങള്‍ വഴി
(മുംബെെ, ഗോവ,
ഹെെദ്രാബാദ്)
കേരളത്തില്‍
എത്തുന്നവര്‍ക്ക് ഇൗ
അമിത ചാര്‍ജ്ജ്
നൽകേണ്ടിവരുന്നില്ലയെന്നതും
ശ്രദ്ധയില്പ്പെക്കിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഗള്‍ഫ് മലയാളികള്‍
അനുഭവിക്കുന്ന ഇൗ
ചൂഷണത്തില്‍ നിന്നും
അവരെ രക്ഷിക്കാന്‍
എന്താെക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
കേരളത്തില്‍
സ്വന്തമായി ഒരു
വിമാനക്കമ്പനി
സ്ഥാപിക്കുന്നതു
സംബന്ധിച്ച്
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന്
വിശദമാക്കാമോ?
കൊച്ചി
മെട്രോയുടെ അനന്തര ഘട്ടങ്ങള്‍
3365.
ശ്രീ.എസ്.ശർമ്മ
,,
ഐ.ബി. സതീഷ്
,,
കാരാട്ട് റസാഖ്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോയുടെ തുടർന്നുള്ള
ഘട്ടങ്ങള്‍
പൂര്‍ത്തീകരിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി വിശദികരിക്കാമോ
(ബി)
തിരുവനന്തപുരം
കോഴിക്കോട് നഗരങ്ങളില്‍
ഉദ്ദേശിക്കുന്ന ലൈറ്റ്
മെട്രോ പദ്ധതികള്‍
നടപ്പിലാക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടി
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
ഈ പദ്ധതികള്‍ക്കു വേണ്ട
സ്ഥലം ഏറ്റെടുക്കല്‍,
ഫണ്ടിന്റെ സോത്രസ്സ്
തുടങ്ങിയ കാര്യങ്ങളിലെ
നിലവിലെ സ്ഥിതി
അറിയിക്കാമോ?
കൊച്ചിയിലെ
സംയോജിത ജലഗതാഗത പദ്ധതി
3366.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയില്‍
കോര്പ്പറേഷന്
നടപ്പിലാക്കുന്ന
കൊച്ചിയിലെ സംയോജിത
ജലഗതാഗത പദ്ധതി ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനായി
ജര്‍മ്മന്‍ ധനകാര്യ
സ്ഥാപനത്തില്‍ നിന്നും
ധനസഹായം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
തുകയെന്ന്
വ്ക്തമാക്കാമോ;
(സി)
കൊച്ചിയുടെ
ടൂറിസം വികസനത്തിന് ഈ
പദ്ധതി എത്രമാത്രം
സഹായകമാകും എന്ന്
വിശദീകരിക്കുമോ?
അന്തര്‍
സംസ്ഥാന നദീജലക്കരാറുകള്‍
3367.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാനപ്പെട്ട അന്തര്‍
സംസ്ഥാന
നദീജലക്കരാറുകള്‍
ഏതൊക്കെ; എന്നുമുതലാണ്
ഇവ ഓരോന്നും
പ്രാവര്‍ത്തികമാക്കിയത്;
കരാറിലെ വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
എന്തൊക്കെ
ആവശ്യങ്ങള്‍ക്കാണ്
മറ്റ്
സംസ്ഥാനങ്ങള്‍ക്ക് ജലം
നല്‍കുന്നത്; ഇതിന്
എന്തെങ്കിലും വില
ഈടാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പമ്പ-അച്ചന്
കോവില്‍-വൈപാര്‍
നദീസംയോജനം സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കേരളത്തിലെ
നദികളില്‍ ജല ലഭ്യത
കുറഞ്ഞു വരുന്ന
സാഹചര്യത്തില്‍
പമ്പ-അച്ചന്
കോവില്‍-വൈപാര്‍
നദീജലകരാര്‍
ഒഴിവാക്കാന്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
നിലവിലുള്ള
നദീജല കരാര്‍ പ്രകാരം
കേരളത്തിന് അര്‍ഹമായ
വെള്ളം വിവിധ നദികളില്‍
നിന്നും ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഒന്നാം
വാര്‍ഷികാഘോഷങ്ങളുടെ
പ്രചാരണം
3368.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ ഒന്നാം
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി വാട്സ് ആപ്,
ഫെയ്സ് ബുക്ക്
തുടങ്ങിയവ വഴി പ്രചാരണം
നല്കിയ ഇനത്തില്‍
എന്ത് തുക ചിലവായി;
(ബി)
ഏത്
ഏജന്‍സി വഴിയാണ്
പ്രസ്തുത ഓണ്‍ലെെന്‍
പ്രചരണം നടത്തിയത്;
എപ്രകാരമാണ് പ്രസ്തുത
ഏജന്‍സിയെ
തെരഞ്ഞെടുത്തത്;
അഡ്വാന്‍സ് തുക
എന്തെങ്കിലും
നല്‍കിയിരുന്നോ;
(സി)
പ്രസ്തുത
ഏജന്‍സിക്ക് തുക
പൂര്‍ണ്ണമായും
അനുവദിച്ചത് എന്നാണ്
എന്നറിയിക്കാമോ?
സര്‍ക്കാരിന്റെ
വാര്‍ഷികാഘോഷങ്ങളുടെ
പരസ്യപ്രചരണം
3369.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി
സമൂഹ്യമാധ്യമങ്ങള്‍ വഴി
പ്രചരണം
നടത്തിയിരുന്നോ;
എങ്കില്‍ ഏതെല്ലാം
തരത്തിലുള്ള
സാമൂഹ്യമാധ്യമങ്ങള്‍
വഴിയാണ് പ്രചരണം
നടത്തിയത്;
(ബി)
സമൂഹ്യമാധ്യമങ്ങള്‍
വഴി പ്രചരണം
നടത്തുന്നതിന്
സ്ഥാപനവുമായി കരാറില്‍
ഏർപ്പെട്ടത്
സംബന്ധിച്ച് ആരെങ്കിലും
ആക്ഷേപമുന്നയിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാരിന്റെ
ഒന്നാം
വാര്‍ഷികാഘോഷങ്ങളുടെ
പ്രചരണത്തിനായി ആകെ
എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
കേരള
പ്രവാസി ക്ഷേമ പെന്ഷന്
3370.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പ്രവാസി ക്ഷേമ
പെന്ഷന്
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
പ്രവാസി
ക്ഷേമ പദ്ധതിയില്‍
തദ്ദേശീയരായ എത്രപേരും
വിദേശത്ത് താമസിക്കുന്ന
എത്രപേരും രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
വിദേശ
രാജ്യങ്ങളില്‍ ജോലി
വാഗ്ദാനം
3371.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ ജോലി
വാഗ്ദാനം ചെയ്ത്
വ്യാജരേഖകള്‍ ചമച്ച്
റിക്രൂട്ടിംഗ്
നടത്തുന്ന
ഏജന്റുമാരെക്കുറിച്ചുളള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത്തരം
ഏജന്‍സികള്‍ക്കെതിരെ
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ ?
വ്യാജ
റീക്രൂട്ടിംഗ്
ഏജന്‍സികള്‍ക്കെതിരെ നടപടി
3372.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളിലേക്ക്
തൊഴില്‍ ആവശ്യാര്‍ത്ഥം
സ്ത്രീകള്‍
ഉള്‍പ്പെടെയുള്ളവരെ
റിക്രൂട്ട് ചെയ്യുന്ന
വ്യാജ ഏജന്‍സികള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുവാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
തൊഴിലാളികള്‍ക്ക്
നല്കിയ വാഗ്ദാനങ്ങള്‍
പാലിക്കാതെ അവരെ ചൂഷണം
ചെയ്യുന്ന ഇത്തരം
റീക്രൂട്ടിംഗ്
ഏജന്‍സികളെ
നിയമത്തിനുമുമ്പില്‍
കൊണ്ടുവരാന്‍ കര്‍ശന
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നോർക്ക
ക്ഷേമ പദ്ധതികള്‍
3373.
ശ്രീ.കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡല്‍ഹി,
മുംബൈ, ചെന്നൈ,
ബാംഗ്ലൂരു
എന്നിവിടങ്ങളില്‍
നോര്‍ക്ക ഓഫീസ്
പ്രവര്‍ത്തിക്കുന്നുവെങ്കിലും
വളരെ ചുരുക്കം
മലയാളികള്‍ മാത്രമേ
നോര്‍ക്കയുടെ ക്ഷേമ
പദ്ധതികളില്‍
അംഗങ്ങളായിട്ടുള്ളൂ
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമൂഹത്തിന്റെ
അടിത്തട്ടില്‍
കഴിയുന്ന,
ആനുകൂല്യങ്ങളും
ആരോഗ്യസുരക്ഷാ
പദ്ധതികളും
ലഭ്യമല്ലാത്ത മറുനാടന്‍
മലയാളികളിലേക്ക്
നോര്‍ക്കയുടെ ക്ഷേമ
പദ്ധതികള്‍
എത്തിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
പ്രവാസി
ക്ഷേമ പ്രവര്‍ത്തനങ്ങള്‍
3374.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രവാസി
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
പ്രവാസി
വകുപ്പുമുഖേനയുള്ള അപകടമരണ
ധനസഹായം
3375.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വരുമ്പോള്‍ പ്രവാസി
വകുപ്പുമുഖേനയുള്ള
അപകടമരണ ധനസഹായം
എത്രപേര്‍ക്ക്
നല്‍കാനുണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ
;ഇതിനായി എത്ര കോടി രൂപ
അനുവദിച്ചു
നല്‍കിയെന്ന്
അറിയിക്കാമോ ;
(ബി)
പ്രവാസി
വകുപ്പുമുഖേനയുള്ള
അപകടമരണ ധനസഹായം വിതരണം
ചെയ്യുന്നതിന് 2016-17
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപ
വകയിരുത്തിയിരുന്നു
;2017-18 സാമ്പത്തിക
വര്‍ഷം എത്ര കോടി രൂപ
വകയിരുത്തിയിട്ടുണ്ട്;
(സി)
നിലവില്‍
എത്ര അപേക്ഷകള്‍
പ്രവാസി
കാര്യവകുപ്പില്‍
തീര്പ്പുകല്പിക്കാനായിട്ടുണ്ട്
; കഴിവതും വേഗത്തില്‍ ഈ
അപേക്ഷകളില്‍ തീര്‍പ്പു
കല്പിച്ച് ധനസഹായം
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ ;
നടപടി
സ്വീകരിച്ചുവെങ്കില്
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
പ്രവാസികളുടെ
മൃതദേഹങ്ങള്‍ നാട്ടില്‍
എത്തിക്കുന്നതിനുള്ള നടപടി
ക്രമങ്ങള്‍
3376.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
മൃതദേഹങ്ങള്‍ നാട്ടില്‍
എത്തിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരോ സംസ്ഥാന
സര്‍ക്കാരോ ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
മൃതദേഹങ്ങള്‍
നാട്ടിലെത്തിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
ചെയ്യുന്ന സഹായങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
നോര്‍ക്കയുടെ
പ്രവര്‍ത്തനങ്ങള്‍
3377.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആവശ്യത്തിന്
ജീവനക്കാരില്ലാത്തത്
നോര്‍ക്കയുടെ
പ്രവര്‍ത്തനങ്ങളെ
ബാധിച്ചു എന്ന
തരത്തിലുള്ള മാധ്യമ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രവാസികളുടെ
തിരിച്ചറിയല്‍
കാര്‍ഡിനായുള്ള
അപേക്ഷകള്‍
പരിഗണിക്കുന്നതിന്
കാലതാമസമുണ്ടാകുന്നത്
ജീവനക്കാരുടെ കുറവ്
മൂലമാണോ;
വ്യക്തമാക്കുമോ;
(സി)
നോര്‍ക്ക
റൂട്ട്സിന്റെ സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കാെലപാതകങ്ങള്‍
3378.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
സി.പി.എം.
പ്രവര്‍ത്തകര്‍
കൊലചെയ്യപ്പെട്ടു
എന്ന് അറിയിക്കുമോ;
(ബി)
ഇൗ
കാെലപാതകങ്ങളില് എത്ര
എണ്ണം
ആര്.എസ്സ്.എസ്സ്.,
ബി.ജെ.പി.ക്കാര്
നടത്തിയതാണെന്ന്
അറിയിക്കുമോ?
മൊഴിമാറ്റവും കൂറുമാറ്റവും
തടയുവാന്‍ നടപടി
3379.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് രജിസ്റ്റര്‍
ചെയ്ത് കോടതികള്‍
മുമ്പാകെ വരുന്ന
കേസ്സുകളില്‍
കൂറുമാറുന്ന
സാക്ഷികളുടേയും,
മൊഴിമാറ്റുന്ന
അഭിഭാഷകരുടെയും എണ്ണം
നാള്‍ക്കുനാള്‍
കൂടിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ,
എങ്കില്‍ കഴിഞ്ഞ 5
വര്‍ഷ കാലയളവില്‍
ഉണ്ടായ ഇത്തരം
സംഭവങ്ങളുടെ വിശദാംശം
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പൊതുജനങ്ങള്‍ക്ക്
നിയമോപദേശം
നല്‍കേണ്ടവരും
നിയമസംരക്ഷണം
ഉറപ്പുവരുത്തേണ്ടതുമായ
അഭിഭാഷകര്‍
ഇത്തരത്തില്‍
മൊഴിമാറ്റി പോലീസിനേയും
കോടതികളേയും
കുഴക്കുന്നതും അതുപോലെ
സാക്ഷികള്‍
കൂറുമാറുന്നതും
തടയുവാന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നു വ്യക്തമാക്കുമോ;
(സി)
ഇതിനായി
സര്‍ക്കാര്‍ ഒരു
പൈരുമാറ്റച്ചട്ടമോ
നിയമനിര്‍മ്മാണമോ
നടത്തുന്നത്
പരിഗണിക്കുമോ?
പോലീസ് പിടിച്ചെടുത്ത
വാഹനങ്ങള്‍
3380.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
പിടിച്ചെടുത്ത എത്ര
വാഹനങ്ങള്‍ പോലീസ്
സ്റ്റേഷന് വളപ്പുകളിൽ
ഉണ്ടെന്നും അവ
എത്രകാലമായി അവിടെ
സൂക്ഷിച്ചിട്ടുണ്ടെന്നുമുള്ള
കണക്കുകള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
വാഹനങ്ങള്‍ എത്രകാലമായി
സ്റ്റേഷന്
പറമ്പുകളില്‍
കിടക്കുന്നുണ്ടെന്നും
എതെല്ലാം കേസുകളിലാണ് ഈ
വാഹനങ്ങള്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
പോലീസ് സ്റ്റേഷന്
തിരിച്ചു
വ്യക്തമാക്കാമോ;
(സി)
പിടിച്ചെടുക്കുന്ന
വാഹനങ്ങള്‍ കാരണം
പോലീസ് സ്റ്റേഷനുകളിലെ
ജീപ്പുകളും വിവിധ
ആവശ്യങ്ങള്‍ക്കായെത്തുന്ന
പൊതുജനങ്ങളുടെ
വാഹനങ്ങളും പാര്‍ക്കു
ചെയ്യാന്‍
ബുദ്ധിമുട്ടുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഈ വാഹനങ്ങള്‍
ഉടമകള്‍ക്ക് വിട്ടു
കൊടുക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
സാമൂഹികവിരുദ്ധര്‍
അടക്കമുള്ളവര്‍ ഈ
വാഹനങ്ങളുടെ
സ്പെയര്‍പാര്‍ട്ട്സുകള്‍
മോഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
പിടിച്ചെടുത്ത
വാഹനങ്ങള്‍ ഉള്‍പ്പെട്ട
കേസ്സുകള്‍ അതിവേഗ
കോടതികളിലോ മറ്റു
സംവിധാനങ്ങള്‍
ഉപയോഗിച്ചോ
തീര്പ്പുകല്പ്പിക്കാനായാല്
ലക്ഷങ്ങള്‍
വിലമതിക്കുന്ന
വാഹനങ്ങള്‍
തുരുമ്പെടുത്തു
നശിക്കുന്നത് തടയാനും
ലേലത്തിലൂടെ
സര്‍ക്കാരിന് വന്‍തുക
ലഭിക്കാനും
വഴിയൊരുക്കുമെന്ന
കാര്യം
ആലോചിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പോലീസ് വകുപ്പിലെ
സി.എ.ക്കും
മാനേജർക്കുമെതിരെയുള്ള
പരാതികൾ
3381.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ് ആസ്ഥാനത്തെ
എ.എെ.ജി.യുടെ സി.എ. ആയ
ശ്രീ. രാമരാജന്‍ എതിരെ
വനിതാ പോലീസുകാരി
നല്കിയ പരാതിയിലും
എറണാകുളം സിറ്റി
മാനേജര്‍ ശ്രീ. ഷാജു
ജേക്കബിനെതിരെ വനിതാ
ജീവനക്കാരി നല്കിയ
പരാതിയിലും എന്ത് നടപടി
സ്വീകരിച്ചു;
(ബി)
പോലീസ്
ആസ്ഥാനത്തെ സി.എ.ക്ക്
എതിരെ മുന്‍പ് സമാന
രീതിയിലുള്ള പരാതിയിലും
പത്മനാഭ സ്വാമി
ക്ഷേത്രത്തിലെ
പോലീസുകാരുടെ സ്ഥലം
മാറ്റത്തിന്റെ
ഒാര്‍ഡര്‍
ചോര്‍ത്തിയതായ
പരാതിയിലും എന്ത് നടപടി
സ്വീകരിച്ചു;
(സി)
മുന്‍പ്
പോലീസ് ആസ്ഥാനത്തെ
ജീവനക്കാരെ
ഭീഷണിപ്പെടുത്തി
പണപ്പിരിവ്
നടത്തിയതുമായി
ബന്ധപ്പെട്ട പരാതിയില്‍
ടിയാനെ തിരു:
റൂറലിലേക്ക് സ്ഥലം
മാറ്റുകയും
തുടര്ന്ന്അന്വേഷണം
നടക്കുകയും
ചെയ്തിരുന്നോ ;പ്രസ്തുത
അന്വേഷണത്തിന്റെ
തല്‍സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആരോപണവിധേയര്‍
തല്‍സ്ഥാനങ്ങളില്‍
തുടരുന്നത് അന്വേഷണത്തെ
ബാധിക്കുന്നതിനാല്‍
അന്വേഷണം കഴിയും വരെ
തല്‍സ്ഥാനങ്ങളില്‍
നിന്ന് മാറ്റി
നിര്‍ത്തുമോ?
ആര്.എസ്.എസ്,
ബി.ജെ.പി സംഘടനകളാല്‍
കൊല്ലപ്പെട്ടവര്‍
3382.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇതുവരെ ആര്.എസ്.എസ്,
ബി.ജെ.പി, സംഘപരിവാര്‍
സംഘടനകളാല്‍
കൊല്ലപ്പെട്ടവരുടെ
എണ്ണം
രാഷ്ട്രീയപാര്‍ട്ടി
തിരിച്ച് വിശദമാക്കാമോ;
(ബി)
ആര്.എസ്.എസ്,
ബി.ജെ.പി, സംഘപരിവാര്‍
സംഘടനകളുടെ
നേതൃത്വത്തില്‍
നടന്നതായി ആക്ഷേപമുള്ള
വര്‍ഗ്ഗീയകലാപങ്ങളെ
സംബന്ധിച്ച് രൂപീകരിച്ച
വിവിധ അന്വേഷണ
കമ്മീഷനുകളുടെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ക്ഷേത്രങ്ങളില്‍
ആര്.എസ്.എസിന്റെ ആയുധ
പരിശീലനം/ശാഖ തടയുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
കോടതി/സര്‍ക്കാര്‍
ഉത്തരവുകള്‍
നിലവിലുണ്ടോ;ഇല്ലെങ്കില്‍
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങള്‍
നല്‍കാമോ?
ദളിത്
പീഡനം
T 3383.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ദളിത് പീഡനം
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതു തടയാന്‍ എന്തൊക്കെ
കര്‍ശന നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദളിത് വിഭാഗത്തില്‍
എത്ര പേര്
കാെലചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കൊല്ലം
എ.ആര്. ക്യാമ്പിലെ ക്യാഷ്
വിഭാഗത്തിലെ സാമ്പത്തിക തിരിമറി
3384.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
എ.ആര്. ക്യാമ്പിലെ
ക്യാഷ് വിഭാഗം കൈകാര്യം
ചെയ്തിരുന്ന
ഉദ്യോഗസ്ഥര്‍
സാമ്പത്തിക തിരിമറി
നടത്തിയെന്ന
സംഭവത്തില്‍
കുറ്റക്കാരായവര്‍ക്ക്
എതിരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇത്തരം സാഹചര്യങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം കരുതലുകള്‍
വകുപ്പ് തലത്തില്‍
എടുത്തിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
നിലവിലും
പോലീസ് വകുപ്പില്‍
വിവിധ സ്ഥലങ്ങളില്‍
കാഷ്യര്‍
തസ്തികയിലുള്ളവരല്ലാത്തവർ
ക്യാഷ് ചെസ്റ്റും,
ക്യാഷ് ബുക്കും
കൈകാര്യം ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
നടപടികള്‍ അടിയന്തരമായി
വിലക്കുമോ; വിശദവിവരം
നല്‍കുമോ;
(സി)
കാഷ്യര്‍
തസ്തികയിലുള്ളവര്‍ക്ക്
മറ്റ് അധിക ചുമതലകള്‍
നല്കി ക്യാഷ്
ചെസ്റ്റില്‍ നിന്നും
മാറ്റി നിയമിക്കുന്നത്
കാരണം ക്യാഷ് ചെസ്റ്റ്
ചുമതലക്കാരല്ലാത്തവര്
കൈകാര്യം ചെയ്യുന്ന
അവസ്ഥ
ഉണ്ടാക്കുന്നതിനാല്‍
കാഷ്യര്‍മാര്‍ക്ക്
മറ്റ് ചുമതലകള്‍
നല്കാന്
പാടില്ലായെന്ന കര്‍ശന
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കാമോ; ഇത്തരം
നടപടികള്‍ കേരള ട്രഷറി
കോഡിന് വിരുദ്ധമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കാഷ്യര്‍മാര്‍
തന്നെ ക്യാഷ് ബുക്കും
ക്യാഷ് ചെസ്റ്റും
കൈകാര്യം
ചെയ്യുന്നുവെന്ന്
ഉറപ്പാക്കുന്നതിനായി
ക്യാഷ് ചെസ്റ്റുള്ള
സ്ഥലത്തുതന്നെ ഹാജര്‍
രേഖപ്പെടുത്തുന്നുവെന്ന്
ഉറപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
കാഷ്യര്‍മാര്‍
ക്യാഷിലും,
കെ.പി.ഡബ്ല്യൂ.എ.
ഫണ്ടിലും സാമ്പത്തിക
തിരിമറി നടത്തിയത്
സംബന്ധിച്ച് എത്ര
പരാതികള്‍ നിലവിലുണ്ട്;
ഇങ്ങനെയുള്ള എത്ര
കേസ്സുകളില്‍ അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്ക് എതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കാമോ ?
ബ്ലേഡ്
മാഫിയാ ഭീഷണി
3385.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പറേഷന് കുബേരക്ക്
ശേഷവും ബ്ലേഡ് പലിശ
മാഫിയ നിശബ്ദമായി
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരം നിശബ്ദ ബ്ലേഡ്
മാഫിയകളെ
പിടികൂടുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബ്ലേഡ് മാഫിയ ഭീഷണി
മൂലം എത്ര ആത്മഹത്യാ
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ?
ആളൂര്‍
പോലീസ് സ്റ്റേഷന്
പ്രവര്‍ത്തനം
3386.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തനം ആരംഭിച്ച
ആളൂര്‍ പോലീസ്
സ്റ്റേഷന്റെ അധികാര
പരിധി നിശ്ചയിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ?
അതിവേഗ
കോടതികള്‍
3387.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അതിവേഗ കോടതികള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോടതികള്‍ ഏതുതരം
കേസ്സുകളുടെ
വിചാരണയ്ക്കായിട്ടാണ്
രൂപീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
അതിവേഗ കോടതികളില്‍
എത്ര കേസ്സുകള്‍
വിചാരണയ്ക്കായി
അവശേഷിക്കുന്നു എന്ന്
വിശദമാക്കാമോ?
പോലീസ്
മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്
വിഭാഗത്തില്‍ നേരിട്ട് സബ്
ഇന്‍സ്പെക്ടര്‍ നിയമനം
3388.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
19-പോലീസ്
ജില്ലകളില്‍ ഒരു
ജില്ലയിലും പോലീസ്
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വിഭാഗത്തില്‍ നേരിട്ട്
സബ് ഇന്‍സ്പെക്ടര്‍
നിയമനം ലഭിച്ച
ഉദ്യോഗസ്ഥരാരും
ഇല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
സബ് ഇന്‍സ്പെക്ടര്‍
തസ്തികകള്‍
സൃഷ്ടിച്ചിട്ടില്ലാത്ത
12 പോലീസ് ജില്ലകളില്‍
അടിയന്തരമായി അവ
സൃഷ്ടിച്ച് നിയമനം
നടത്തുവാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പോലീസ്
വാഹനങ്ങള്‍ റിപ്പയര്‍
ചെയ്യുന്നതിന് വകുപ്പ്
മേധാവിക്ക് അനുവദിക്കാവുന്ന
തുകയുടെ പരിധി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
3389.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
24
മണിക്കൂറും
ഡ്യൂട്ടിക്കായി
ഉപയോഗിച്ചുവരുന്നതും
തകരാറിലായാല്‍
അടിയന്തരമായി റിപ്പയര്‍
വര്‍ക്കുകള്‍
പൂര്‍ത്തിയാക്കേണ്ടതുമായ
പോലീസ് വകുപ്പിന്റെ
വാഹനങ്ങള്‍ റിപ്പയര്‍
ചെയ്യുന്നതിനായി പോലീസ്
മേധാവിക്ക് അനുമതി
നല്കുവാന് കഴിയുന്ന
പരമാവധി തുക 15000/-
രൂപ മാത്രമായതിനാല്‍
റിപ്പയര്‍ വര്‍ക്കുകള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സാധിക്കാതെവരികയും
ഇക്കാരണത്താല്‍ ഈ
വാഹനങ്ങള്‍ തികച്ചും
ശോചനീയ അവസ്ഥയില്‍
നിരത്തുകളില്‍
ഉപയോഗിക്കേണ്ടിവരുന്നതായും
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പോലീസ്
വകുപ്പിന്റെ പ്രാധാന്യം
പരിഗണിച്ച് വകുപ്പിലെ
വാഹനങ്ങള്‍ റിപ്പയര്‍
ചെയ്യുന്നതിന് വകുപ്പ്
മേധാവിക്ക് 1,00,000/-
(ഒരു ലക്ഷം) രൂപ വരെ
അനുവദിക്കുന്നതിന്
അധികാരം നല്കുന്ന
കാര്യം അടിയന്തരമായി
പരിഗണിക്കുമോ;
ഇല്ലായെങ്കില്‍ ഇതിനുളള
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ?
പോലീസ്
കസ്റ്റഡിയില്‍ നേരിടേണ്ടി
വരുന്ന പീഡനങ്ങള്‍
T 3390.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് പോലീസ്
കസ്റ്റഡിയില്‍
നേരിടേണ്ടി വരുന്ന
പീഡനങ്ങളും
അവഹേളനങ്ങളും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളെ സാമൂഹികമായ
ഒറ്റപ്പെടുത്തലുകളില്‍നിന്നും
വിമോചിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കാണാതായ
നിസാമുദ്ദീനെ
കണ്ടെത്തുന്നത്തിനായുള്ള
അന്വേഷണം
3391.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ പാണാവള്ളി
പഞ്ചായത്തിലെ
തോട്ടത്തില്‍
നികര്‍ത്തില്‍
താജുവിന്റെ കാണാതായ
മകന് നിസാമുദ്ദീനെ
കണ്ടെത്തുന്നതിനായി
നിയമിച്ച സ്പെഷ്യല്‍
ഇന്‍വസ്റ്റിഗേഷന്‍
ടീമില്‍ ആരൊക്കെയാണ്
ഉള്‍പ്പെട്ടിട്ടുള്ളത്;
(ബി)
ഈ
കേസിന്റെ അന്വേഷണ
പുരോഗതി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
ഭരണം പിരിച്ചുവിടണമെന്ന
ആര്.എസ്.എസിന്റെ വ്യാജ
പ്രചരണം
3392.
ശ്രീ.ജെയിംസ്
മാത്യു
,,
വി. അബ്ദുറഹിമാന്
,,
എം. സ്വരാജ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭരണം പിരിച്ചുവിടണമെന്ന
ആര്.എസ്.എസിന്റെ
ആവശ്യത്തെ തുറന്നു
കാട്ടാന്‍ ആവശ്യമായ
പ്രചരണം നടത്താന്‍
തയ്യാറാകുമോ;
(ബി)
ദേശീയ
ക്രൈം റിക്കാര്‍ഡ്സ്
ബ്യൂറോയുടെ
കണക്കുപ്രകാരം
കൊലപാതകം, കൊലപാതകശ്രമം
തുടങ്ങിയ
കുറ്റകൃത്യങ്ങളില്‍
താരതമ്യേന
സംസ്ഥാനത്തിന്റെ നില
എന്താണെന്ന് മറ്റു
സംസ്ഥാനങ്ങളുമായി
താരതമ്യപ്പെടുത്തി
അറിയിക്കുമോ;
(സി)
വര്‍ഗീയ
ശക്തികള്‍ ഗുജറാത്തില്‍
വംശഹത്യ നടത്തിയപ്പോഴോ
,കാശ്മീരില്‍ കലാപം
വ്യാപകമാക്കിയപ്പോഴോ ,
യു.പി.യില്‍ ദളിത്,
ന്യനപക്ഷ വേട്ട
നടത്തിക്കൊണ്ടിരിക്കുമ്പോഴോ
, ആ സര്‍ക്കാരുകളെ
പിരിച്ചുവിടുകയോ അങ്ങനെ
ചെയ്യണമെന്ന്
ആര്.എസ്.എസ്.
ആവശ്യപ്പെടുകയോ
ചെയ്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
യു.പി.യില്‍ ബി.ജെ.പി.
അധികാരത്തിലെത്തിയശേഷമുള്ള
ക്രമസാമാധാന നില
കേരളത്തിലെ ക്രമസാമാധാന
നിലയുമായി നാഷണല്‍
ക്രൈം റിക്കാര്‍ഡ്സ്
ബ്യൂറോയുടെ കണക്കുകളുടെ
അടിസ്ഥാനത്തില്‍
താരതമ്യം ചെയ്ത്
അറിയിക്കുമോ;
(ഡി)
2016-ല്‍
കേന്ദ്ര സര്‍ക്കാര്‍
അരുണാചല്‍ പ്രദേശ്
സര്‍ക്കാരിനെ
പിരിച്ചുവിട്ട
കേസ്സില്‍ സുപ്രീം
കോടതി നടത്തിയ
നിരീക്ഷണങ്ങളും വിധിയും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;എങ്കിൽ വിശദാശം
അറിയിക്കുമോ?
ആഫ്ടര്‍
കെയര്‍ ഹോമിലെ
പെണ്‍കുട്ടികളുടെ മരണം
3393.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
അഞ്ചാലുംമൂട് ആഫ്ടര്‍
കെയര്‍ ഹോമിലെ
അന്തേവാസികളായ രണ്ട്
പെണ്‍കുട്ടികള്‍
മരണപ്പെട്ട സംഭവത്തില്‍
അഞ്ചാലുംമൂട് പോലീസ്
സ്റ്റേഷനില്‍
രജിസ്റ്റര്‍ ചെയ്ത
കേസിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണ്;
കേസിന്റെ ഫെെനല്‍
റിപ്പോര്‍ട്ട്
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മരണപ്പെട്ട
പെണ്‍കുട്ടികളുടെ
കുടുംബങ്ങള്‍ക്ക് ബഹു.
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
ദുരിതാശ്വാസനിധിയില്‍
നിന്ന് പരമാവധി ധനസഹായം
അനുവദിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സജീറിനെ
പോലീസ് മര്‍ദ്ദിച്ച സംഭവം
3394.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂത്ത്
കോണ്‍ഗ്രസ് നേതാവ്
ശ്രീ.സജീറിനെ നേമം
എസ്.എെ.യും പോലീസുകാരും
ചേര്‍ന്ന് ക്രൂരമായി
മര്‍ദ്ദിച്ച
സംഭവത്തിന്റെ അന്വേഷണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കുറ്റക്കാരായ
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
കൈക്കൊണ്ടത്;
(സി)
ഇതുസംബന്ധിച്ച്
മനുഷ്യാവകാശകമ്മീഷന്
ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഫിംഗര്‍
പ്രിന്റ് സെര്‍ച്ചര്‍ തസ്തിക
3395.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വിഭാഗത്തിലെ ഫിംഗര്‍
പ്രിന്റ് സെര്‍ച്ചര്‍
തസ്തികയിലേക്ക് നിയമനം
നടത്തുന്നത്
എങ്ങനെയാണെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക്
മിനിസ്റ്റീരിയല്‍
സ്റ്റാഫിന് എത്ര
ശതമാനമാണ് സംവരണം
ചെയ്തിട്ടുള്ളത്;
(സി)
ഈ
തസ്തികയ്ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകളെന്താണെന്നറിയിക്കാമോ;
(ഡി)
സിവില്‍
പോലീസ് ഓഫീസര്‍മാരില്‍
നിന്നും
യോഗ്യതയുള്ളവര്‍ക്ക്
ഫിംഗര്‍ പ്രിന്റ്
സെര്‍ച്ചര്‍
തസ്തികയിലേക്ക്,
മിനിസ്റ്റീരിയല്‍
സ്റ്റാഫിന്
അനുവദിക്കുന്നത് പോലെ
സംവരണം
ഏർപ്പെടുത്തുന്നതിന്
തടസ്സങ്ങളുണ്ടോ;വ്യക്തമാക്കാമോ?
അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ
ബാങ്ക്
മുന്ഭരണസമിതിക്കെതിരെയുള്ള
കേസ്സ്
3396.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ്
സഹകരണ ബാങ്ക് ഭരണസമിതി
പ്രസിഡന്റായിരുന്ന
സുകുമാരന്‍
ഉള്‍പ്പെടെയുള്ള
ഭരണസമിതി
അംഗങ്ങള്‍ക്കെതിരെ
ഏതെങ്കിലും കേസ്
നിലവിലുണ്ടോ;
(ബി)
എങ്കില്‍
കേസിലെ പ്രതികള്‍ക്ക്
ജാമ്യം
അനുവദിച്ചിട്ടുണ്ടോ;
കേസിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
ചികിത്സയും ധനസഹായവും
3397.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃത്യനിര്‍വ്വഹണത്തിനിടെ
പരിക്കുപറ്റുകയും,
അപകടത്തില്‍പ്പെടുകയും
ചെയ്യുന്ന പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
ചികിത്സയും, ധനസഹായവും
അനുവദിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
സൗകര്യങ്ങള്‍ ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ടോട്ടല്‍
ഫോര്‍ യു തട്ടിപ്പ് കേസ്
3398.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടോട്ടല്‍
ഫോര്‍ യു തട്ടിപ്പ്
കേസിന്റെ നിലവിലുള്ള
സ്ഥിതി എന്താണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട്
അന്വേഷണ ഉദ്യോഗസ്ഥര്‍
കണ്ടെടുത്ത
സ്വത്തുവകകള്‍
നിക്ഷേപകര്‍ക്ക്
നല്കുവാനുള്ള നടപടി
ക്രമങ്ങള്‍
ഏതുഘട്ടംവരെയായി;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട്
കോടതി നിയോഗിച്ച
ഒഫീഷ്യല്‍ റിസീവര്‍
ചുമതല ഏറ്റെടുത്ത ശേഷം
ഇതിനോടകം എന്തെല്ലാം
കാര്യങ്ങള്‍ ചെയ്തെന്ന്
വ്യക്തമാക്കുമോ?
സോഷ്യല്‍
മീഡിയ വഴിയുളള
വ്യാജപ്രചരണങ്ങള്‍
3399.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഐ.ബി. സതീഷ്
,,
എ. എന്‍. ഷംസീര്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അതിക്രമങ്ങളോ
അത്യാഹിതങ്ങളോ
സംഭവിക്കുമ്പോള്‍
അവയുടെ യഥാര്‍ത്ഥ
വസ്തുതകള്‍ പഠിക്കാതെ
സോഷ്യല്‍ മീഡിയ വഴി
അഭിപ്രായങ്ങള്‍
പ്രചരിക്കുന്നത് മൂലം
ജനങ്ങളില്‍ ഉണ്ടാകുന്ന
ആശങ്കയും അഭിപ്രായ
ഭിന്നതയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തീവ്രവാദ
സംഘടനകളും വര്‍ഗ്ഗീയ
രാഷ്ട്രീയ സംഘടനകളും
ബോധപൂര്‍വ്വം നടത്തുന്ന
ഇത്തരം പ്രചരണങ്ങള്‍
ഉണ്ടാക്കാനിടയുള്ള
പ്രശ്നങ്ങള്‍
ഗൗരവമായിക്കാണുന്നുണ്ടോ;
(സി)
നിക്ഷിപ്തതാത്പര്യക്കാര്‍
ബോധപൂര്‍വ്വം നടത്തുന്ന
വ്യാജപ്രചരണങ്ങള്‍
നിരീക്ഷിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
നിലവിലുള്ള
സംവിധാനങ്ങള്‍
പര്യാപ്തമാണോ;
(ഡി)
സൈബര്‍
സെല്ലുകളുടെ
പ്രവര്‍ത്തനം
ശക്തമാക്കുന്നതിനും
സൈബര്‍കുറ്റങ്ങള്‍
തടയുന്നതിനുള്ള
നിയമങ്ങള്‍
കാലാനുസൃതമായി
പരിഷ്കരിക്കുന്നതിനും
സോഷ്യല്‍ മീഡിയ
ഉപയോഗിക്കുന്ന
സാധാരണക്കാര്‍ക്ക്
ബോധവല്‍ക്കരണവും
ജാഗ്രതാനിര്‍ദ്ദേശവും
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
കോതമംഗലം
പോലീസ് സ്റ്റേഷനിലെ
ലോക്കപ്പ് മര്‍ദ്ദനം
3400.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ഡിസംബര്‍ 5-ാം തീയതി
അമല്‍രാജ് എന്ന ദളിത്
വിദ്യാര്‍ത്ഥിക്ക്
കോതമംഗലം പോലീസ്
സ്റ്റേഷനില്‍ ലോക്കപ്പ്
മര്‍ദ്ദനമേറ്റതുമായി
ബന്ധപ്പെട്ട കേസ്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
കേസിന്റെ നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
(സി)
ഈ
കേസ്
പുനരന്വേഷിക്കണമെന്ന്
ആവശ്യപ്പെട്ട്
അമല്‍രാജിന്റെ സഹോദരന്
അരുണ്‍രാജ് നല്കിയ
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഈ
പരാതിയില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
അയിരൂര്‍
പോലീസ് സ്റ്റേഷനിലെ
ഉദ്യോഗസ്ഥനെതിരെ നടപടി
3401.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ അയിരൂര്‍
ആര്.എസ്. ഭവനില്‍
ശ്രീ.
സുനില്‍കുമാറിന്റെ
മകന് പ്ലസ്.വണ്‍
വിദ്യാര്‍ത്ഥിയായ ശ്രീ.
അജയ്-നെ അയിരൂര്‍
പോലീസ് സ്റ്റേഷനിലെ
ഉദ്യോഗസ്ഥന് അകാരണമായി
മര്‍ദ്ദിച്ചുവെന്ന
ആരോപണത്തെ തുടര്‍ന്ന്
പ്രസ്തുത
ഉദ്യോഗസ്ഥനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട് അയിരൂര്‍
പോലീസ് സ്റ്റേഷനിലെ
ഏതെങ്കിലും ഉദ്യോഗസ്ഥനെ
സസ്പെന്റ്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
ഉദ്യോഗസ്ഥനെതിരെ
വിദ്യാര്‍ത്ഥിയുടെ
പിതാവ് ശ്രീ. സുനില്‍
കുമാര്‍ നല്കിയ
പരാതിയിന്മേല് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണമെന്ത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട് പ്രസ്തുത
ഉദ്യോഗസ്ഥനെതിരെ
വകുപ്പ് തലത്തില്‍
എന്തെങ്കിലും ശിക്ഷാ
നടപടികള്‍ നിലവിലുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
ഈ
ഉദ്യോഗസ്ഥനെതിരെ
മുന്‍കാലത്ത്
സസ്പെന്ഷന് തുടങ്ങി
മറ്റ് അച്ചടക്ക
നടപടികള്‍ എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(എഫ്)
ഈ
ഉദ്യോഗസ്ഥനെതിരെ
വിദ്യാര്‍ത്ഥിയുടെ
പിതാവ് ശ്രീ.
സുനില്‍കുമാര്‍
തിരുവനന്തപുരം റൂറല്‍
എസ്.പി. യ്ക്ക്
സമര്‍പ്പിച്ച
പരാതിയിന്മേല്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
എരഞ്ഞോണ
അബ്ദുല്‍ കരീം
കൊല്ലപ്പെട്ടുവെന്നു
കരുതുന്ന കേസ്
3402.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താമരശ്ശേരി
പോലീസ് സ്റ്റേഷന്
പരിധിയില്‍ എരഞ്ഞോണ
അബ്ദുല്‍ കരീം
കൊല്ലപ്പെട്ടുവെന്നു
കരുതുന്ന സംഭവത്തില്‍
ക്രെെംബ്രാഞ്ച്
കണ്ടെത്തിയ പ്രതികള്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അബ്ദുള്‍
കരീമിന്റെ മൃതദേഹം
ഇതുവരെയും കണ്ടെത്താന്‍
സാധിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രതികളുമായി
നടത്തിയ തിരച്ചിലില്‍
കര്‍ണാടകയിലെ കബനി
കനാലില്‍ നിന്ന്
അബ്ദുല്‍ കരീമിന്റെ
ശരീരത്തോട് സാമ്യമുളള
ഒരു മൃതശരീരം
ക്രെെംബ്രാഞ്ച് സംഘം
കണ്ടെത്തിയിരുന്നുവോ;
(ഡി)
പ്രസ്തുത
മൃതശരീരം
തിരിച്ചറിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതു
സംബന്ധിച്ച് അന്വേഷണം
നടത്താന്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഇ)
അബ്ദുല്‍
കരീം വധത്തിലെ
പ്രതികള്‍ക്ക്
തിരച്ചിലില്‍ മൃതശരീരം
കണ്ടെത്തിയ സംഭവവുമായി
എന്തെങ്കിലും
ബന്ധമുണ്ടോ എന്നത്
അന്വേഷണപരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(എഫ്)
അന്വേഷണ
ഉദ്യോഗസ്ഥരെ
തെറ്റിദ്ധരിപ്പിക്കുന്നതിനും
തെളിവുകള്‍
നശിപ്പിക്കുന്നതിനുമായി
അബ്ദുല്‍ കരീമിന് പകരം
മറ്റൊരാളുടെ മൃതശരീരം
കൊണ്ടുപോയി
തളളുന്നതിനുളള സാദ്ധ്യത
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ജി)
യഥാര്‍ത്ഥ
മൃതശരീരം ഇതുവരെയും
കണ്ടെത്താന്‍
കഴിയാത്തതിനാലും,
കേസില്‍ ഇതുവരെയും
അന്വേഷണം
പൂര്‍ത്തീകരിച്ച്
കുറ്റപത്രം
സമര്‍പ്പിക്കാന്‍
സാധിക്കാത്ത
സാഹചര്യത്തിലും ഒരു
പ്രത്യേക ടീമിനെ ഇതു
സംബന്ധിച്ച അന്വേഷണം
ഏല്‍പ്പിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
മേല്‍ബാര
കോളനിയിലെ ദുരൂഹമരണം
3403.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഉദുമ
പഞ്ചായത്തില്‍ മേല്‍ബാര
കോളനിയിലെ ചന്ദ്രന്
എന്ന വ്യക്തി 2016
മാര്‍ച്ചില്‍ ദുരൂഹ
സാഹചര്യത്തില്‍
മരണപ്പെട്ട വിഷയം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് കേസ്
രജിസ്റ്റർ
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങൾ
അറിയിക്കാമോ;
(സി)
ഈ
കേസിന്റെ അന്വേഷണം
പ്രത്യേക ടീമിനെ
നിയോഗിച്ച് നടത്തണമെന്ന
ആക്ഷന്‍ കമ്മിറ്റിയുടെ
നിവേദനത്തിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആഭ്യന്തര
വിജിലന്‍സ് സെല്‍
3404.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയിലെ
ആഭ്യന്തര വിജിലന്‍സ്
സെല്‍
പുനര്ജീവിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
കേസന്വേഷണത്തില്‍
വീഴ്ച വരുത്തുക,
പരാതികള്‍
അന്വേഷിക്കാതിരിക്കുക,
കൈക്കൂലി വാങ്ങുക എന്നീ
കുറ്റങ്ങള്‍ ചെയ്യുന്ന
പോലീസുദ്യോഗസ്ഥര്‍ ഈ
സെല്ലിന്റെ അന്വേഷണ
പരിധിയില്‍
ഉള്‍പ്പെടുമോ
എന്നറിയിക്കാമോ?
താനൂരില്‍
നടന്ന സംഘര്‍ഷം
3405.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ താനൂരില്‍
നടന്ന സംഘര്‍ഷത്തിന്റെ
ഭാഗമായി പോലീസ്
കസ്റ്റഡിയില്‍
എടുത്തിരുന്നവരെ
പോലീസ്
മര്‍ദ്ദിച്ചതായി
പരാതികള്‍
ഉണ്ടായിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്രതികള്‍ പോലീസ്
മര്‍ദ്ദിച്ചതായി
മജിസ്ട്രേറ്റിന്
മുമ്പാകെ നല്കിയ മൊഴി
പരിശോധിച്ച് തുടര്‍
നടപടികള്‍
സ്വീകരിക്കുമോ?
എലത്തൂര്‍
പോലീസ് സ്റ്റേഷന്
കെട്ടിടനിര്‍മാണം
3406.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.ആസ്തി
വികസനഫണ്ട് ഉപയോഗിച്ച്
കോഴിക്കോട് ജില്ലയിലെ
എലത്തൂര്‍ പോലീസ്
സ്റ്റേഷന് കെട്ടിടം
നിര്‍മിക്കുന്നതു
സംബന്ധിച്ച ഡി.പി.ആര്.
ആവശ്യപ്പെട്ട്
സമര്‍പ്പിച്ച -എച്ച്.11
-66733\2017
-29.04.2017-നംപര്‍
ഫയലിന്മേല് സിറ്റി
പോലീസ് കമ്മിഷണര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നു വ്യക്തമാക്കാമോ.
(ബി)
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ?
രാഷ്ട്രീയ
സംഘട്ടനം അവസാനിപ്പിക്കാൻ
സമാധാന ശ്രമങ്ങൾ
3407.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ. ആന്‍സലന്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
എത്ര സി.പി.ഐ(എം)
പ്രവര്‍ത്തകരോ
അനുഭാവികളോ രാഷ്ട്രീയ
സംഘട്ടനത്തിന്റെ ഫലമായി
കൊലചെയ്യപ്പെട്ടു എന്ന്
അറിയിക്കാമോ;
ആക്രമണത്തില്‍
പരിക്കേറ്റവര്‍
എത്രയാണ്;
(ബി)
ഇതിനെതിരെ
സംസ്ഥാനത്തെ
പ്രതിപക്ഷനേതാവ്
എപ്പോഴെങ്കിലും ഉപവാസ
സമരം നടത്തുവാനോ
അക്രമികളെ
അപലപിക്കുവാനോ
മുതിര്‍ന്നിട്ടുണ്ടോ;
ഗുണ്ടാ കുടിപ്പകയിൽ ആർ
.എസ്.എസ് കാരൻ
കൊല്ലപ്പെട്ടപ്പോൾ
പ്രതിപക്ഷനേതാവ് ഉപവാസ
സമരം നടത്തിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(സി)
ഗുണ്ടാ
ആക്രമണത്തെ
രാഷ്ട്രീയവത്കരിക്കാനും
ആക്രമണ പരമ്പരയിലേക്ക്
നയിക്കാനുമിടയാക്കുന്ന
ഇത്തരം അപക്വ നിലപാട്
സമാധാന ശ്രമങ്ങൾക്ക്
പ്രയോജനപ്രദമാകുമെന്ന്
കരുതുന്നുണ്ടോ
(ഡി)
സമാധാനത്തിനായി
സര്‍ക്കാര്‍
മുന്‍കൈയെടുത്ത്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
സ്ക്കൂള്
ഹാജര്‍നില പോലീസിനെ
അറിയിക്കുന്ന സോഫ്റ്റ്
വെയര്‍
3408.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അദ്ധ്യാപകര്‍ക്ക്
പുറമെ സ്ക്കൂള് ഹാജര്‍
നില പോലീസിനെയും
അറിയിക്കുന്ന സോഫ്റ്റ്
വെയര്‍ പോലീസ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇൗ
അദ്ധ്യയന വര്‍ഷം
സംസ്ഥാനത്തെ എല്ലാ
സ്ക്കൂളുകളിലും ഇൗ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ഉദ്ദേശ്യം
വ്യക്തമാക്കുമോ?
സാമുദായിക
രാഷ്ട്രീയ കൊലപാതകങ്ങളില്‍
ഇരകളാക്കപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക് ധനസഹായം
3409.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
അടുത്തിടെ ഉണ്ടായ
സാമുദായിക രാഷ്ട്രീയ
കൊലപാതകങ്ങളില്‍
ഇരകളാക്കപ്പെട്ട രാജേഷ്
തിരുവനന്തപുരം, ഫൈസല്‍
കൊടിഞ്ഞി, റിയാസ് മൗലവി
കാസര്‍ഗോഡ് എന്നിവരില്‍
ആരുടെയെങ്കിലും
കുടുംബത്തിന്
സര്‍ക്കാര്‍ ധനസഹായമോ
മറ്റ് ആനുകൂല്യങ്ങളോ
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആരുടെയെല്ലാം
കുടുംബത്തിനെന്നും,
എത്ര രൂപ വീതമാണെന്നും
വ്യക്തമാക്കുമോ;
(സി)
ധനസഹായവും
ആനുകൂല്യങ്ങളും
ലഭ്യമാകാത്തവരുണ്ടെങ്കില്
ആര്‍ക്കെല്ലാമെന്നും
അതിന്റെ കാരണങ്ങളും
വിശദമാക്കുമോ ?
ജനമെെത്രി
പോലിസിന്റെ
ആഭിമുഖ്യത്തില്‍
സ്ത്രീകള്‍ക്കുള്ള സ്വയം
പ്രതിരോധ പരിശീലന പദ്ധതി
3410.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പുരുഷന്
കടലുണ്ടി
,,
പി.കെ. ശശി
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്ക്
സുരക്ഷയും കൂടുതല്‍
ആത്മവിശ്വാസവും പ്രദാനം
ചെയ്യുക എന്ന
ലക്ഷ്യത്തോടെ
ജനമെെത്രി പോലിസിന്റെ
ആഭിമുഖ്യത്തില്‍
സ്ത്രീകള്‍ക്കുള്ള
സ്വയം പ്രതിരോധ
പരിശീലന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോയെന്നും
ഇത്തരം പരിശീലന
കേന്ദ്രങ്ങള്‍ എല്ലാ
ജില്ലകളിലും
ആരംഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
കുടുംബശ്രീ,റസിഡന്റ്സ്
അസോസിയേഷനുകള്‍,
സന്നദ്ധ സംഘടനകള്‍
എന്നിവയുടെ
സഹകരണത്തോടെ പ്രസ്തുത
പരിശീലന പരിപാടി
പ്രാദേശിക തലത്തിലും
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
പോലീസില്‍
ക്രമസമാധാനവും
ഇന്‍വെസ്റ്റിഗേഷനും
വേര്‍തിരിക്കൽ
3411.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസില്‍ ലോ &
ഓര്‍ഡറും
ഇന്‍വെസ്റ്റിഗേഷനും
വേര്‍തിരിച്ച്
നടപ്പാക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
എന്തെല്ലാമായി;
(ബി)
ഇത്
ഏതെങ്കിലും
സ്റ്റേഷനില്‍
നടപ്പാക്കിയിട്ടുണ്ടോ ;
എങ്കില്‍
വിശദീകരിക്കാമോ;
(സി)
ഇല്ലെങ്കില്‍
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരളാ
പോലീസിന്റെ ജോലി ഭാരം
കുറയ്ക്കുന്നതിന്
പ്രവൃത്തി സമയം 8
മണിക്കൂര്‍ ആയി
നിജപ്പെടുത്തുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയായോ,
വ്യക്തമാക്കുമോ?
കളമശ്ശേരി
കേന്ദ്രമായുള്ള എന്‍ എസ് ജി
ട്രെയിന്‍ഡ് കേരള പോലീസ്
കമാന്‍ഡോ വിംഗ്
3412.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
Order
No.04/2010 dated
14.07.2010/ADGP(Ind)
പ്രകാരം എറണാകുളം
ജില്ലയിലെ കളമശ്ശേരി
കേന്ദ്രമാക്കി തീവ്രവാദ
ഭീഷണി നേരിടുന്നതിനും
വി.വി.ഐ.പി. സുരക്ഷ
ഒരുക്കുന്നതിനും വേണ്ടി
രൂപീകരിച്ച എന്‍ എസ് ജി
ട്രെയിന്‍ഡ് കേരള
പോലീസ് കമാന്‍ഡോ വിംഗ്
നിലവില്‍ അവിടെ
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ; എന്‍ എസ്
ജി കേരള പോലീസ്
കമാന്‍ഡോ ട്രെയിനിംഗ്
നേടിയവരെ വിന്യസിച്ച്
ഇത്
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
മെട്രോ
റെയില്‍ സുരക്ഷയുമായി
ബന്ധപ്പെട്ട് എന്‍ എസ്
ജി ട്രെയിന്‍ഡ് കേരള
പോലീസ് കമാന്‍ഡോ
വിംഗ്-ന്റെ സേവനം
ഉപയോഗപ്പെടുത്തുന്നുണ്ടോ;
(സി)
Order
No.P1/7143/2012 SB
dated 01.08.2012
പ്രകാരം പുനര്‍
വിന്യസിച്ചിരുന്ന
എറണാകുളം കമാന്‍ഡോ
വിംഗിന്റെ പാര്‍ട്ടി
കമാന്‍ഡര്‍ നിലവില്‍
കമാന്‍ഡോ വിംഗില്‍ ജോലി
ചെയ്യുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
DGO
No.1897/2016 പ്രകാരം
അച്ചടക്ക നടപടിയുടെ
ഭാഗമായി സ്പെഷ്യല്‍
ഡ്യൂട്ടികളില്‍ നിന്നും
ഒഴിവാക്കിയ ഓഫീസര്‍
നിലവില്‍ കേരള പോലിസ്
കമാന്‍ഡോ വിങ്ങില്‍
ജോലി ചെയ്യുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഇ)
എന്‍
എസ് ജി -ല്‍ നിന്നും
കമാന്‍ഡോ കോഴ്സ് (PCIC)
പൂര്‍ത്തിയാക്കിയ എത്ര
ഇന്‍സ്പെക്ടര്‍മാര്‍
(CI, RI, API) നിലവില്‍
ഉണ്ട്; വിശദവിവരം
നല്‍കാമോ?
പോലീസിന്റെ
പെരുമാറ്റം
3413.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനപരിശോധനയ്ക്കിടെ
പോലീസിനെ കണ്ട്
സ്ക്കൂട്ടര്‍ തിരിച്ച
യാത്രക്കാരന്റെ
കോളറില്‍ പോലീസ്
ഉദ്യോഗസ്ഥൻ
പിടിച്ചതുമൂലം ഉണ്ടായ
അപകടത്തില്‍ അണപ്പാട്
പൂവന്പറമ്പ്
വിനായകയില്‍
വിക്രമന്‍നായര്‍
മരണപ്പെടുകയുണ്ടായോ;
(ബി)
ഇതിന്റെ
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
കുറ്റക്കാരായ പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
കൊലക്കുറ്റത്തിന് കേസ്
രജിസ്റ്റര്‍ ചെയ്യുമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പോലീസിന്റെ
ഇത്തരത്തിലുള്ള
പെരുമാറ്റം മൂലമുണ്ടായ
അപകടത്തില്‍ എത്രപേര്‍
മരണപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
മരണമടഞ്ഞവര്‍ക്ക്
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
കോഴിക്കോട്
സി. പി. എം ജില്ലാ ഓഫീസ്
ആക്രമിച്ച കേസ്
3414.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ജൂണ്‍ 9-ാം തീയതി
അര്‍ദ്ധരാത്രി
കോഴിക്കോട് സി. പി. എം
ജില്ലാ ഓഫീസ് ആക്രമിച്ച
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ആരെയങ്കിലും
പ്രതി
ചേര്‍ത്തിട്ടുണ്ടോയെന്നും
പ്രതികളില്‍ എത്ര പേരെ
അറസ്റ്റ് ചെയ്തുവെന്നും
പ്രതികള്‍ ഏത്
രാഷ്ട്രീയ
കക്ഷിയില്പെട്ടവരാണെന്നും
വ്യക്തമാക്കാമോ?
നോക്കുകൂലി
തടയാൻ പോലീസ് നടപടി
T 3415.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നോക്കുകൂലി
വ്യാപകമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നോക്കുകൂലി തടയൂന്നതിന്
പോലീസിന്റെ ഭാഗത്ത്
നിന്ന് വ്യാപകമായി
വീഴ്ച
സംഭവിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇത്തരത്തില്‍ വീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ ?
മലക്കപ്പാറ
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
3416.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ
മലക്കപ്പാറയില്‍
ജീര്‍ണ്ണാവസ്ഥയിലായ
വാടകകെട്ടിടത്തില്
പരിമിതമായ
സൗകര്യങ്ങളോടുകൂടി
പ്രവര്‍ത്തിച്ചുവരുന്ന
പോലീസ് സ്റ്റേഷന്
വേണ്ടി അതേ സ്ഥലത്ത്
പുതിയ കെട്ടിടം
പണിയുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
വനമേഖലയിലുള്ള
ഈ സ്ഥലത്ത് നിർദ്ദിഷ്ട
പോലീസ് സ്റ്റേഷന്
വേണ്ടി പുതിയ കെട്ടിടം
പണിയുന്നതിന് വനം
വകുപ്പിന്റെ
ഉള്‍പ്പടെയുള്ള അനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോടതിയില്‍
നിന്നും പരിപൂര്‍ണ്ണ ജാമ്യം
3417.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്വേഷണത്തിലിരിക്കുന്ന
കൊലപാതക കേസുകളില്‍
പ്രതിചേര്‍ക്കപ്പെട്ടവരില്‍
ആര്‍ക്കെങ്കിലും
കോടതിയില്‍ നിന്നും
പരിപൂര്‍ണ്ണ ജാമ്യം
ലഭിക്കാത്തതിനാല്‍
വര്‍ഷങ്ങളായി സ്വന്തം
നാട്ടിലും വീട്ടിലും
കടക്കാന്‍
സാധിക്കാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവര്‍ ആരെല്ലാമാണെന്നും
ഏതു കേസിലാണ്
പ്രതിചേര്‍ക്കപ്പെട്ടതെന്നും
സ്വന്തം നാട്ടിലും
വീട്ടിലും കടക്കാന്‍
കഴിയാതായിട്ട്
എത്രനാളായെന്നും
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
കേസില്‍ പ്രതി
ചേര്‍ക്കപ്പെട്ടവര്‍
നാട്ടില്‍
പ്രവേശിക്കാതെ
കഴിയേണ്ടിവരുമ്പോള്‍
അവരുടെ താമസവും
ഭക്ഷണവും
ഉള്‍പ്പെടെയുള്ള
പരിരക്ഷ സര്‍ക്കാര്‍
നല്കുന്നുണ്ടോ ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
കേസുകളില്‍
ഇതുവരെയുണ്ടായിട്ടുള്ള
നടപടിക്രമങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ഇ)
സംസ്ഥാനത്ത്
ഈ സർക്കാർ കാലയളവില്‍
ഏതെങ്കിലും കൊലപാതക
കേസുകളില്‍ പ്രതി
ചേര്‍ക്കപ്പെട്ടവര്‍ക്ക്
സമാനമായ
ജാമ്യവ്യവസ്ഥകള്‍ക്ക്
വിധേയരാകേണ്ടി
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരൊക്കെയെന്ന്
അറിയിക്കുമോ ?
കള്ളനോട്ട്
കൈമാറ്റം ചെയ്തതുമായി
ബന്ധപ്പെട്ട കേസ്സുകള്‍
3418.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം കള്ളനോട്ട്
അച്ചടിക്കല്‍,സൂക്ഷിക്കല്‍,
കൈമാറ്റം ചെയ്യല്‍
തുടങ്ങിയ
കുറ്റകൃത്യങ്ങളിലായി
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്ന്
അറിയിക്കാമോ;
(ബി)
ഇവയില്‍
ഏതെങ്കിലും
രാഷ്ട്രീയപാര്‍ട്ടി
നേതാക്കളോ ഭാരവാഹികളോ
പ്രവര്‍ത്തകരോ
പ്രതിപട്ടികയില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അവയുടെ വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
തൃശൂര്‍
ജില്ലയിലെ
കൊടുങ്ങല്ലൂരില്‍
കള്ളനോട്ട്
അച്ചടിച്ചതുമായി
ബന്ധപ്പെട്ട കേസില്‍
പ്രതികളുടെ മേല്‍
ചുമത്തിയ വകുപ്പുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മാസ്കറ്റ്
ഹോട്ടലില്‍ നടന്ന സമവായ
ചര്‍ച്ച
3419.
ശ്രീ.ഹൈബി
ഈഡന്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയസംഘര്‍ഷത്തിന്റെ
പശ്ചാത്തലത്തില്‍
മുഖ്യമന്ത്രി
31/07/2017-ല്‍
മാസ്കറ്റ് ഹോട്ടലില്‍
സമവായ ചര്‍ച്ചയ്ക്ക്
വിളിച്ചുചേര്‍ത്ത യോഗം
നടന്ന ഹാളിലെ പ്രാരംഭ
ദൃശ്യങ്ങള്‍
പകര്‍ത്താനെത്തിയ
മാധ്യമപ്രവര്‍ത്തകരെ
യോഗ ഹാളില്‍ നിന്ന്
പുറത്താക്കിയിട്ടുണ്ടോ;
(ബി)
ഇത്തരം
യോഗങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍നിന്ന്
മാധ്യമപ്രവര്‍ത്തകരെ
വിലക്കിക്കൊണ്ടുള്ള
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
31/07/2017-ലെ യോഗം
റിപ്പോര്‍ട്ട്
ചെയ്യുവാന്‍
പാടില്ലെന്ന്
മാധ്യമപ്രവര്‍ത്തകരെ
നേരത്തെ
അറിയിച്ചിട്ടുണ്ടായിരുന്നോ;
(സി)
രാഷ്ട്രീയസംഘര്‍ഷങ്ങള്‍
ഇല്ലതാക്കുവാന്‍
വിളിച്ചുചേര്‍ക്കുന്ന
ഇത്തരം യോഗങ്ങള്‍
മാധ്യമപ്രവര്‍ത്തകര്‍
കവര്‍
ചെയ്യുന്നത്അനുവദിക്കാതിരിക്കുവാനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ പുതിയ പോലീസ്
സ്റ്റേഷനുകള്‍
3420.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ കാസര്‍ഗോഡ്
ജില്ലയില്‍ പുതിയ
പോലീസ് സ്റ്റേഷനുകള്‍
അനുവദിക്കുന്നതിന് തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
ഇത്
യാഥാര്‍ഥ്യമാക്കുന്നതിന്
എന്തെങ്കിലും
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ?
വിനായകന്റെ
കുടുംബത്തിന് ധനസഹായം
3421.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തൃശ്ശൂര്‍
പാവറട്ടി പോലീസ്
സ്റ്റേഷന് പരിധിയില്‍
പോലീസ് കസ്റ്റഡിയിൽ
നിന്ന് വിട്ടയച്ച ശേഷം
ജീവനൊടുക്കിയ
വിനായകന്‍െറ
കുടുംബത്തിന്
പത്തുലക്ഷം രൂപയില്‍
കുറയാത്ത തുക ധനസഹായം
നല്കുന്ന കാര്യം
പരിഗണിക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
3422.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്കൂളുകളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് സംവിധാനം
നടപ്പിലാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ ഏതെല്ലാം
സ്കൂളുകളിലാണ് പ്രസ്തുത
സംവിധാനം
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
സ്കൂളുകളില്‍ പ്രസ്തുത
സംവിധാനം
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
കൂടുതല്‍
സ്കൂളുകളില്‍ പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തുമോ എന്ന്
അറിയിക്കാമോ?
മേനംകുളത്ത്
അശ്വതി ഗാര്‍ഡന്‍സില്‍
വില്ല വാങ്ങിയ സംഭവം
3423.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴക്കൂട്ടം
മേനംകുളത്ത് അശ്വതി
ഗാര്‍ഡന്‍സില്‍ വില്ല
വാങ്ങിയ സി.പി.എം.
കിളിമാനൂര്‍ ഏരിയ
കമ്മിറ്റി അംഗം കെ.
വിജയന് മുഴുവന്‍
തുകയും നല്‍കാതെ വീടു
സ്വന്തമാക്കി
വഞ്ചിച്ചതായി അശ്വതി
ഗാര്‍ഡന്‍സ് എം.ഡി.
ശ്രീ. അലക്സാണ്ടര്‍
വടക്കേടത്ത്
മുഖ്യമന്ത്രിക്ക് പരാതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പരാതിയിലെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പരാതി
വിഷയത്തില്‍ ഇടപെട്ട്
മനുഷ്യവകാശ കമ്മീഷന്
പോലീസിനെ
വിമര്‍ശിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
മനുഷ്യാവകാശ
കമ്മീഷന് എന്തെല്ലാം
കാര്യങ്ങളാണ്
ഗവണ്മെന്റിനോട്
ആവശ്യപ്പെട്ടത്;
വിവരിക്കുമോ;
(ഡി)
ശ്രീ.
അലക്സാണ്ടര്‍
വടക്കേടത്തിന്റെ
പരാതിയിലും മനുഷ്യാവകാശ
കമ്മീഷന്റെ
ഇടപെടലുകളിലും
എന്തെല്ലാം നടപടികളാണ്
ഗവണ്മെന്റ്
സ്വീകരിച്ചത്;
വിശദമാക്കുമോ;
(ഇ)
ശ്രീ.
അലക്സാണ്ടര്‍
വടക്കേടത്തിന്റെ
പരാതിയില്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
സെന്‍ട്രല്‍
പോലീസ് കാന്റീനുകള്‍ക്ക്
നികുതിയിളവുകള്‍
നിലനിർത്താൻ നടപടി
3424.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജി.എസ്.റ്റി.
നികുതി സംമ്പ്രദായം
നിലവില്‍ വന്നതോടെ
സംസ്ഥാനത്തിലെ
സബ്സിഡിയറി സെന്‍ട്രല്‍
പോലീസ്
കാന്റീനുകള്‍ക്ക്
അനുവദിച്ചിരുന്ന നികുതി
ഇളവുകള്‍
ഇല്ലാതായിരിക്കുന്നുവെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാറ്റ്
നികുതി സംമ്പ്രദായം
നിലവിലുണ്ടായിരുന്ന
കാലത്ത് പ്രസ്തുത
കാന്റീനുകള്‍ക്ക്
അനുവദിച്ചിരുന്ന
നികുതിയിളവുകള്‍
തുടര്‍ന്നും
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
അത്
സാധ്യമായില്ലെങ്കില്‍
ജി.എസ്.റ്റി.യിലെ
സംസ്ഥാന നികുതി
വിഹിതമായ
എസ്.ജി.എസ്.റ്റിയില്‍
പൂര്‍ണ്ണമായോ,
ഭാഗികമായോ ഇളവുകള്‍
അനുവദിച്ചുകൊണ്ട് ഈ
കാന്റീനുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കേരളത്തില്‍
ആത്മഹത്യനിരക്ക്
വര്‍ദ്ധിക്കുന്നതായിട്ടുള്ള
റിപ്പോര്‍ട്ടുകള്‍
3425.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ആത്മഹത്യനിരക്ക്
വര്‍ദ്ധിക്കുന്നതായിട്ടുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2010
മുതൽ 2016 വരെ ആകെ
ആത്മഹത്യ ചെയ്തവരുടെ
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ഇതില്‍
സ്ത്രീകളുടെയും
കുട്ടികളുടെയും
കണക്കുകള്‍ പ്രത്യേകം
ലഭ്യമാക്കുമോ?
റോഡപകടങ്ങള്‍
3426.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
2016 വര്‍ഷത്തില്‍
വിവിധ റോഡപകടങ്ങളില്‍
മരിച്ചവര്‍,
പരിക്കേറ്റവര്‍
എന്നിവരുടെ കണക്കുകള്‍
ലഭ്യമാക്കുമോ; ഇതില്‍
ഇരുചക്രവാഹനങ്ങളുമായി
ബന്ധപ്പെട്ട
അപകടത്തിൽപ്പെട്ടവരുടെ
വിവരം പ്രത്യേകം
വിശദമാക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
3427.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ വളരെ
വിജയകരമായി
നടപ്പിലാക്കി വരുന്ന
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതിയില്‍
താല്പര്യമുള്ള മുഴുവന്‍
കുട്ടികള്‍ക്കും
നിലവില്‍ ചേരാന്‍
സാഹചര്യമില്ലാത്തതിനാല്‍
ഈ പദ്ധതി കുറേ കൂടി
വിപുലീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഈ
പദ്ധതിയില്‍ വിജയകരമായി
പരിശീലനം
പൂര്‍ത്തിയാക്കുന്ന
കുട്ടികള്‍ക്ക്
സംസ്ഥാനത്തെ വിവിധ
സേനകളിലേയ്ക്കുള്ള
തിരഞ്ഞെടുപ്പില്‍
നിശ്ചിത ശതമാനം സംവരണം
ഏര്‍പ്പെടുത്താന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
ഇരിങ്ങാലക്കുട
എസ്.എെ. യുടെ
വീടിനുനേര്‍ക്ക് നടന്ന
ആക്രമണം
3428.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
എസ്.എെ. ആയിരുന്ന ശ്രീ.
ജിജോയുടെ
വെറ്റിലപ്പാറയിലെ വീട്
ആക്രമിക്കുകയും
വീടിന്റെ
പോര്‍ച്ചിലുണ്ടായിരുന്ന
ബെെക്ക് പൂര്‍ണ്ണമായും
കത്തിച്ച്
നശിപ്പിക്കുകയും ചെയ്ത
സംഭവത്തിലെ
ഗൂഢാലോചനയടക്കം
നടത്തിയ മുഴുവന്‍
പ്രതികളെയും
നിയമത്തിന്റെ
മുന്പില്
കാെണ്ടുവരുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
കത്തി
നശിച്ച ബെെക്കിനു പകരം
പുതിയ ബെെക്ക്
നല്‍കുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഏങ്കില്‍
ആയത് അനുവദിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ആയഞ്ചേരിയില്‍
പോലീസ് സ്റ്റേഷന്
3429.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
ആയഞ്ചേരി ,
തിരുവള്ളൂര്‍ എന്നീ
പഞ്ചായത്തുകളും ,വേളം
പഞ്ചായത്തിലെ
ചേരാപുരം,പൂളക്കല്‍
പ്രദേശവും നിലവില്‍
വടകര, നാദാപുരം,
കുറ്റ്യാടി എന്നീ
പോലീസ് സ്റ്റേഷനുകളുടെ
പരിധിയിലാണ്
ഉള്‍പ്പെടുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുകളില്‍
സൂചിപ്പിച്ച
പ്രദേശങ്ങളില്‍ നിന്ന്
ബന്ധപ്പെട്ട പോലീസ്
സ്റ്റേഷനിലെത്താന്‍ 20
കിലോമീറ്ററും
അതിലധികവും യാത്ര
ചെയ്യണമെന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പാെതുവെ
സംഘര്‍ഷഭരിതമായ
പ്രസ്തുത
പ്രദേശങ്ങളില്‍
പോലീസിന് അടിയന്തരമായി
എത്തിച്ചേരുന്നതിനും
സാധാരണ ജനങ്ങള്‍ക്ക്
പോലീസ് സ്റ്റേഷനില്‍
എത്തിച്ചേരുന്നതിനും
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയതിനു പരിഹാരമായി
ആയഞ്ചേരി ആസ്ഥാനമായി
ഒരു പോലീസ് സ്റ്റേഷന്
ആരംഭിക്കുന്ന കാര്യം
ഇപ്പോള്‍
പരിഗണനയിലുണ്ടോ;
(ഇ)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ക്രൈംബ്രാഞ്ച്
അന്വേഷണം
3430.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ.
ടോണി മാത്യു കോതമംഗലം
തട്ടേക്കാട് വനത്തില്‍
വച്ച് വെടിയേറ്റ്
മരിച്ച സംഭവത്തിലുളള
അന്വേഷണം എന്തായി എന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
സംഭവം ക്രൈംബ്രാഞ്ച്
അന്വേഷിക്കണമെന്ന്
ആവശ്യപ്പെട്ട്
മരണപ്പെട്ട ടോണി
മാത്യുവിന്റെ പിതാവ്
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അപേക്ഷയില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
പ്രസംഗവേദിക്ക്
സമീപം ബോംബ് പൊട്ടിയ
സംഭവത്തിന്മേലുള്ള
അന്വേഷണം
3431.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ജനുവരി 26 ന്
തലശ്ശേരിയില്‍
സി.പി.എം. സംസ്ഥാന
സെക്രട്ടറി, ശ്രീ.
കോടിയേരി ബാലകൃഷ്ണന്റെ
പ്രസംഗവേദിക്ക് സമീപം
ബോംബ് പൊട്ടിയ
സംഭവത്തിന്റെ അന്വേഷണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്രപേരെ
പ്രതികളാക്കി കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
പ്രതികള്‍ ഏത്
രാഷ്ട്രീയ കക്ഷിയിലെ
അംഗങ്ങളാണ്;
(സി)
പ്രതികളില്‍
എത്രപേരെ അറസ്റ്റ്
ചെയ്തുവെന്നും,
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നും
വ്യക്തമാക്കാമോ?
പെരുവന്താനത്തെ
അനധികൃത മരംമുറി സംബന്ധിച്ച
പോലീസ് കേസ്സുകള്‍
3432.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ പെരുവന്താനം
ഗ്രാമപഞ്ചായത്തുവക
കരണിക്കാട് ഉള്ള
മൂന്നേക്കറോളം
വസ്തുവിലെ നൂറില്‍പരം
മരങ്ങള്‍ അനധികൃതമായി
മുറിച്ചുകൊണ്ടുപോയത്
സംബന്ധിച്ച് ഏതെങ്കിലും
കേസ്സുകള്‍ പെരുവന്താനം
പോലീസ് സ്റ്റേഷനില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ കേസ് ആരുടെ
പേരിലാണെന്നും
ഇതിന്മേല് സ്വീകരിച്ച
നടപടി എന്തെന്നും
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് പഞ്ചായത്ത്
എന്തെങ്കിലും പരാതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(സി)
ബന്ധപ്പെട്ട
പ്രതികളെ അറസ്റ്റ്
ചെയ്ത് തൊണ്ടിമുതല്‍
കണ്ടെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരം
മുറിച്ചെടുത്ത തടി
എപ്രകാരം ഏതു
വാഹനത്തിലാണ്
കൊണ്ടുപോയതെന്നും ഈ
വാഹനം ആരുടെ
ഉടമസ്ഥതയില്‍
ഉള്ളതാണെന്നും തടി
കടത്തിക്കൊണ്ടുപോകാന്‍
കൂട്ടുനിന്നവര്‍
ആരെല്ലാമെന്നും
വിശദമാക്കുമോ?
മുഖ്യവിവരാവകാശ
കമ്മീഷണറുടെ ഉത്തരവ്
3433.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ആസ്ഥാനത്തെ റ്റി
ബ്രാഞ്ചില്‍
നിന്നുള്ളതടക്കം എല്ലാ
രേഖകളും വിവരാവകാശ
നിയമപ്രകാരം
നല്‍കണമെന്ന
മുഖ്യവിവരാവകാശ
കമ്മീഷണറുടെ ഉത്തരവ്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസുദ്യോഗസ്ഥരുടെ
സ്ഥാനക്കയറ്റം
ഉള്‍പ്പെടെയുള്ള
രേഖകള്‍ നല്‍കാതെ
അപേക്ഷകള്‍
നിരസിക്കുന്നത്
വിവരാവകാശ നിയമത്തിന്റെ
അന്തസത്തക്ക്
വിരുദ്ധമാണോ; എങ്കില്‍
മുഖ്യവിവരാവകാശ
കമ്മീഷണറുടെ ഉത്തരവ്
നടപ്പിലാക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും എതിരെയുള്ള
അക്രമങ്ങള്‍
3434.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരെയുള്ള അക്രമങ്ങളും
പീഡനങ്ങളും ഇല്ലായ്മ
ചെയ്യുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ;
(ബി)
സ്ത്രീകളെയും
കുട്ടികളെയും
ആക്രമിക്കുകയും
പീഡിപ്പിക്കുയും ചെയ്തു
എന്ന പരാതിയിന്മേല്
1/6/2016 മുതല്‍
31/7/2017 വരെയുള്ള
കാലയളവില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടു;
വിശദാംശം ലഭ്യമാക്കാമോ?
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിലെ നഷ്ടപ്പെട്ട
രത്നങ്ങള്‍
T 3435.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിലെ
അമൂല്യങ്ങളായ
രത്നങ്ങള്‍
നഷ്ടപ്പെട്ടത്
സംബന്ധിച്ച്
സര്‍ക്കാര്‍തല അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ബഹു.
സുപ്രീംകോടതി
നിയോഗിച്ച വിദഗ്ധ
സമിതിയുടെ
കണക്കെടുപ്പും
കെല്‍ട്രോണിന്റെ
മൂല്യനിര്‍ണ്ണയവും
പൂര്‍ത്തീകരിച്ചതിന്
ശേഷമാണോ രത്നങ്ങള്‍
നഷ്ടപ്പെട്ടത് എന്നുളള
കാര്യം
വ്യക്തമാക്കാമോ;
(സി)
നഷ്ടപ്പെട്ട
രത്നങ്ങളും
സ്വര്‍ണ്ണാഭരണങ്ങളും
വീണ്ടെടുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ?
കാര്ഷികകടബാധ്യതയെ
തുടര്‍ന്ന് ആത്മഹത്യകള്‍
T 3436.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാര്ഷികകടബാധ്യതയെ
തുടര്‍ന്ന് സംസ്ഥാനത്ത്
എത്ര ആത്മഹത്യകള്‍
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
പാലക്കാട് ജില്ലയില്‍
എത്ര ആത്മഹത്യകള്‍
നടന്നു;
(സി)
ഇങ്ങനെ
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക്
നല്കിയ ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
അതിവേഗ
വിജിലന്‍സ് കോടതികള്‍
T 3437.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
അഴിമതിക്കേസുകള്‍
വേഗത്തില്‍
തീര്‍പ്പാക്കുന്നതിനായി
സംസ്ഥാനത്തെ പ്രധാന
സ്ഥലങ്ങളില്‍ അതിവേഗ
വിജിലന്‍സ് കോടതികള്‍
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ?
അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ്
സഹകരണ ബാങ്ക്
ഭരണസമിതിയ്ക്ക് എതിരെയുള്ള
അന്വേഷണം
3438.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂരിലെ
അടാട്ട് ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നിലവിലുള്ള
ഭരണസമിതിക്ക്
എതിരായുള്ള വിജിലന്‍സ്
അന്വേഷണം ഏതു
ഘട്ടത്തിലാണ്;
(ബി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
റിപ്പോര്‍ട്ട്
വിജിലന്‍സ്
സര്‍ക്കാരിലേയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
അഴിമതിരഹിത
കേരളം
3439.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതിരഹിത
കേരളം എന്ന ലക്ഷ്യം
കൈവരിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടന്ന അഴിമതികള്‍
വെളിച്ചത്ത്
കൊണ്ടുവരുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ; എത്ര
അന്വേഷണങ്ങള്‍
നടത്തിയെന്നും
ആര്‍ക്കെതിരെയെല്ലാം
കേസ് രജിസ്റ്റര്‍
ചെയ്തുവെന്നുമുളള
വിശദാംശം ലഭ്യമാക്കാമോ?
വിജിലന്‍സ്
അന്വേഷണം നേരിടുന്ന സഹകരണ
ബാങ്ക് ഭരണസമിതികള്‍
3440.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഏതെല്ലാം സഹകരണ ബാങ്കു്
ഭരണസമിതികള്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
(ബി)
ഇതില്‍
എഫ്.ഐ.ആര്.
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം നേരിടുന്ന
സംഘങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
(സി)
വിജിലന്‍സ്
അന്വേഷണം നേരിടുന്ന
സംഘങ്ങളില്‍ ഭരണസമിതിയെ
സസ്പെന്റ് ചെയ്ത്
സര്‍ക്കാര്‍
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റിയെ നിയോഗിച്ച്
ഭരണം നടത്തുന്നവ
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ?
ബാര്‍ക്കോഴക്കേസിലെ
രണ്ടാം തുടരന്വേഷണ
നടപടികള്‍
3441.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍ക്കോഴക്കേസിന്റെ
രണ്ടാം തുടരന്വേഷണ
നടപടികള്‍ ഏതുവരെയായി
എന്ന് വിശദമാക്കുമോ;
(ബി)
ഇതിലെ
കുറ്റാരോപിതര്‍
ആരെല്ലാമെന്ന് പേര്
സഹിതം വിശദമാക്കുമോ;
(സി)
അന്വേഷണം
എത്രയും വേഗം
പൂര്‍ത്തീകരിച്ച്
നിയമനടപടികള്‍
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
മുന്‍മന്ത്രിമാര്‍ക്കെതിരെയുള്ള
അഴിമതി കേസുകള്‍
3442.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുന്‍
സര്‍ക്കാരിന്റെ ഭരണ
കാലത്ത് മുഖ്യമന്ത്രി,
ധനകാര്യ , എക്സൈസ്
വകുപ്പു മന്ത്രിമാര്‍
എന്നിവരുടെ പേരില്‍
ഉന്നയിക്കപ്പെട്ട
അഴിമതി ആരോപണങ്ങളുടെ
അടിസ്ഥാനത്തില്‍
രജിസ്റ്റര്‍ ചെയ്ത
കേസുകളില്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
മലപ്പുറം
കൊണ്ടോട്ടിയില്‍ പുതിയ
കോടതി ആരംഭിക്കുന്നതിന്
നടപടി
T 3443.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ കോടതികള്‍
ആരംഭിക്കുന്നതിനുള്ള
ഏതെങ്കിലും തരത്തിലുള്ള
ശിപാര്‍ശകളോ
റിപ്പോര്‍ട്ടുകളോ
പരിഗണനയിലുണ്ടോ
എന്നറിയിക്കുമോ;
(ബി)
പുതിയ
കോടതികള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ:
എങ്കില്‍ ഏതെല്ലാം
കോടതികള്‍ എവിടെയെല്ലാം
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
മലപ്പുറം
ജില്ലയിലെ
കൊണ്ടോട്ടിയില്‍
ഏതെങ്കിലും കോടതി
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട
റിപ്പോര്‍ട്ടുകള്‍
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നെയ്യാറ്റിന്‍കരയില്‍
ആരംഭിക്കുന്ന കുടുംബകോടതി
3444.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയില്‍
കുടുംബകോടതി
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ ;
(ബി)
നെയ്യാറ്റിന്‍കരയില്‍
ആരംഭിക്കുന്ന കുടുംബ
കോടതിയില്‍ എത്ര
തസ്തികകള്‍ സൃഷ്ടിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
കുടുംബ
കോടതിയ്ക്കായി പഴയ
പോലീസ് സ്റ്റേഷന്
നിലനിന്നിരുന്ന സ്ഥാലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
ജില്ലാകളക്ടര്‍ക്ക്
നല്കിയ കത്തിന്റെ
മറുപടി ലഭിച്ചിട്ടുണ്ടോ
;
(ഡി)
നെയ്യാറ്റിന്‍കര
കുടുംബ കോടതി 2017ല്‍
ആരംഭിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ?
സ്ത്രീപീഡനകേസ്സുകള്ക്കായി
അതിവേഗകോടതികള്‍
3445.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
സ്ത്രീപീഡനകേസ്സുകള്‍
താമസംവിനാ വിചാരണ
ചെയ്തു കുറ്റവാളികളെ
ശിക്ഷിക്കുന്നതിനു
വേണ്ടി അതിവേഗകോടതികള്‍
ആരംഭിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ; എത്ര
സ്ത്രീപീഡനകേസ്സുകള്‍
വിചാരണ കാത്ത് വിവിധ
കോടതികളില്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ?
ഫയര്‍
ആന്റ് റെസ്ക്യൂ
സ്റ്റേഷനുകളുടെ ചാര്‍ജ്ജ്
നല്‍കുന്നതിലെ ആശയക്കുഴപ്പം
പരിഹരിക്കുന്നതിന് നടപടി
3446.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റെസ്ക്യൂ
സ്റ്റേഷനുകളുടെ
ചുമതലയുളള മേധാവികളുടെ
അഭാവത്തില്‍ ചാര്‍ജ്ജ്
നല്കുന്നതു
സംബന്ധിച്ചുളള
ആശയക്കുഴപ്പം
പരിഹരിക്കുന്നതിന്
ഡയറക്ടര്‍ ജനറലിന്റെ
7.6.2017 ലെ
E2-17210/16 ാം നമ്പര്‍
കത്തില്‍മേല്‍ 4/2017
ാം നമ്പര്‍
സ്റ്റാന്‍ഡിംഗ്
ഓര്‍ഡര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
സ്റ്റാന്‍ഡിംഗ്
ഓര്‍ഡര്‍ എല്ലാ ഫയര്‍
സ്റ്റേഷനുകളിലും
എത്തിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
സ്റ്റാന്‍ഡിംഗ്
ഓര്‍ഡറിന്റെ പകര്‍പ്പ്
എല്ലാ സ്റ്റേഷനുകളിലും
എത്തിച്ചുകൊടുക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അരൂര്‍
ഫയര്സ്റ്റേഷന് കെട്ടിടം
3447.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17വര്‍ഷത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച അരൂര്‍
ഫയര്‍സ്റ്റേഷന്റെ
കെട്ടിടനിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
നിര്‍ദ്ദിഷ്ട
ഫയര്സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തയ്യാറാക്കി വരുന്ന
വിശദമായ
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭ്യമാക്കുമോ എന്ന്
വിശദമാക്കാമോ?
എരുമേലി
ഫയര്‍ സ്റ്റേഷന്
3448.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മകര മണ്ഡല പൂജക്കാലത്ത്
എരുമേലി ഫയര്‍
സ്റ്റേഷന്
താല്കാലികമായി
പ്രവര്‍ത്തിയ്ക്കുന്ന
ദേവസ്വം ബോര്‍ഡ് വക
സ്ഥലം, സ്ഥിരം ഫയര്‍
സ്റ്റേഷനായി വിട്ടു
നല്കുവാന് ആവശ്യമായ
നടപടി
സ്വീകരിയ്ക്കുമോ;
(ബി)
2016-17
-ലെ എം.എല്‍.എ. ആസ്തി
വികസന ഫണ്ടില്‍ നിന്നും
40 ലക്ഷം രൂപ പുതിയ
എരുമേലി ഫയര്‍
സ്റ്റേഷന്
നിര്‍മ്മാണത്തിന്
നല്കുവാന് ധനകാര്യ
വകുപ്പില്‍ കത്ത്
നല്കിയ പ്രകാരം ഇൗ
സ്ഥലം എത്രയും വേഗം
ദേവസ്വം വകുപ്പില്‍
നിന്നും വിട്ടു
നല്കുവാന് ബഹു.
മുഖ്യമന്ത്രി ഇടപെട്ട്
അനുകൂല നടപടി
സ്വീകരിയ്ക്കുമോ;
(സി)
ഫയര്‍
& റസ്ക്യു
ഡയറക്ടര്‍ ജനറല്‍
ഇതിലേയ്ക്കായി
എന്തെങ്കിലും
റിപ്പോര്‍ട്ട് / കത്ത്
ദേവസ്വത്തിന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഹരിപ്പാട്
നിയോജക മണ്ഡലത്തിലെ ഫയര്‍
സ്റ്റേഷന്
3449.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജക മണ്ഡലത്തിലെ
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടി ഏതു
ഘട്ടത്തിലാണ്എന്നറിയിക്കാമോ
;
(ബി)
പ്രസ്തുത
ഫയര്‍ സ്റ്റേഷന്
വേണ്ടിയുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഫയര്‍
ഫോഴ്സ്
യൂണിറ്റുകള്‍ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ?
കാസര്‍ഗോഡ്
ബദിയഡുക്കയിൽ അഗ്നിശമനസേനാ
യൂണിറ്റ് തുടങ്ങാൻ നടപടി
3450.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
അഗ്നിശമനസേനാ ഡിവിഷന്
പരിധിയില്‍ ഏറ്റവും
കൂടുതല്‍ അപായങ്ങള്‍
ഉണ്ടാകുന്നത് ഏത്
യൂണിറ്റിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
എത്ര അപായ വിളികളാണ്
കാസര്‍ഗോഡ്
അഗ്നിശമനസേനാ
യൂണിറ്റില്‍
എത്തിയതെന്നും ഏതെല്ലാം
കാര്യങ്ങള്‍ക്കായിരുന്നു
ഈ വിളികളെന്നും
വ്യക്തമാക്കാമോ;
(സി)
കാസര്‍ഗോഡ്
അഗ്നിശമനസേനയ്ക്ക്
രക്ഷാപ്രവര്‍ത്തനത്തിന്
എത്ര കിലോമീറ്റര്‍ ദൂരം
വരെ
സഞ്ചരിക്കേണ്ടിവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
യൂണിറ്റില്‍ എത്ര
തസ്തികകളാണ്
ഉള്ളതെന്നും ഇതില്‍
ഏതെല്ലാം തസ്തികകള്‍
ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(ഇ)
ബദിയടുക്കയില്‍
അഗ്നിശമന സേനാ യൂണിറ്റ്
തുടങ്ങുന്നതിനുവേണ്ടി
സ്ഥലം
അനുവദിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ;എങ്കില്‍
ഇതുസംബന്ധിച്ച
തുടര്‍നടപടികള്‍
ഏതുഘട്ടംവരെയായെന്ന്
വ്യക്തമാക്കാമോ?
കോതമംഗലത്ത്
ഫയര്‍ ഫോഴ്സിന് ചെറിയ
ടാങ്കര്‍ വാഹനം
3451.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനമേഖലയിലൂടെയും
ദുര്‍ഘടം പിടിച്ച
വഴികളിലൂടെയും യാത്ര
ചെയ്യേണ്ടതായ
സാഹചര്യമുളളതിനാല്‍
കോതമംഗലത്ത് ഫയര്‍
ഫോഴ്സിന് ചെറിയ
ടാങ്കര്‍ വാഹനം
അനുവദിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
(ബി)
കുട്ടമ്പുഴ
പഞ്ചായത്തിലെ
വനമേഖലയിലെ ദുര്‍ഘടം
പിടിച്ച വഴിയിലൂടെ
ഫയര്‍ ഫോഴ്സിന്റെ വലിയ
ടാങ്കര്‍ ലോറി
പോകുന്നതിന്
ബുദ്ധിമുട്ടുളളതിനാല്‍,
പുതിയ വാഹനം വാങ്ങുന്ന
കാലതാമസം ഒഴിവാക്കി
നിലവില്‍ ഫയര്‍
ഫോഴ്സിനുളള ചെറിയ
ടാങ്കര്‍ ലോറികളില്‍
ഒന്ന് കോതമംഗലം ഫയര്‍
ഫോഴ്സ്
സ്റ്റേഷനിലേക്ക്
അനുവദിക്കുമോ?
കുറ്റിക്കോല്‍
ഫയര്സ്റ്റേഷന്
3452.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കുറ്റിക്കോല്‍
ഫയര്സ്റ്റേഷന്
എന്നാണ് പ്രവര്‍ത്തനം
ആരംഭിച്ചിട്ടുളളത്;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
മലയോര
മേഖലയിലുളള ഈ
സ്ഥാപനത്തില്‍
ആവശ്യത്തിന്
ഉപകരണങ്ങളും വാഹനങ്ങളും
ഇല്ലാതെ
ബുദ്ധിമുട്ടുന്ന സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ജില്ലയിലെ മലയോര
മേഖലയിലെ സ്ഥാപനം എന്ന
പരിഗണന നല്കി
ആവശ്യത്തിന് സുരക്ഷാ
ഉപകരണങ്ങള്‍ നല്കുന്ന
കാര്യം
പരിഗണിക്കുമോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
വയനാട്
ജില്ലാ ജയിലിന്റെ വികസനം
3453.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലാ ജയില്‍
വികസിപ്പിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോ;
(ബി)
വയനാട്
ജില്ലയിലെ നിലവിലുള്ള
ജയിലുകളുടെ
നവീകരണത്തിന്
എന്തെങ്കിലും
പദ്ധതികള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
ജയില്‍
പരിഷ്ക്കരണ കമ്മീഷന്
3454.
ശ്രീ.കെ.മുരളീധരന്
,,
അടൂര്‍ പ്രകാശ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡോ.അലക്സാണ്ടര്‍
ജേക്കബ് അദ്ധ്യക്ഷനായ
ജയില്‍ പരിഷ്കരണ
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഏങ്കില്‍ എന്തൊക്കയാണ്
പ്രധാന ശിപാര്‍ശകളെന്ന്
അറിയിക്കുമോ;
(ബി)
തടവുകാരുടെ
ബാഹുല്യം കാരണം മൂന്ന്
പുതിയ സെന്‍ട്രല്‍
ജയിലുകള്‍ കൂടി
ആരംഭിക്കണമെന്ന്
കമ്മീഷന് ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
(സി)
കമ്മീഷന്റെ
ശുപാര്‍ശകള്‍
എന്നത്തേക്ക്
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
കുറ്റ്യാടി
മണ്ഡലത്തിലെ കുന്നുമ്മല്‍
സബ് ജയില്‍ ആരംഭിക്കാൻ
നടപടി
3455.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലപ്പഴക്കം
കൊണ്ട് ജീര്‍ണിച്ച വടകര
സബ് ജയിലിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാസര്‍കോഡ്
മുതല്‍ തൃശ്ശൂര്‍
വരെയുള്ള
നാര്‍ക്കോട്ടിക് കേസ്
പ്രതികള്‍, രാഷ്ട്രീയ
സംഘട്ടനങ്ങളില്‍
ഉള്‍പ്പെടെയുള്ള
റിമാന്‍ഡ് തടവുകാര്‍
എന്നിങ്ങനെ
ഉള്‍ക്കൊള്ളാവുന്നതിന്റെ
ഇരട്ടിയിലധികം പേരെ
ഉള്‍ക്കൊള്ളുന്നതില്‍
ജയിലിന്റെ പരിമിതികള്‍
പരിശോധിക്കുകയുണ്ടായോ;
(സി)
ഇത്
ജയിലിന്റെ സുരക്ഷയ്ക്ക്
തന്നെ
ഭീഷണിയാകുന്നുണ്ടോ;
തടവുകാര്‍ക്കും ജയില്‍
അധികൃതര്‍ക്കും ഇത്
സൃഷ്ടിക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിനു പരിഹാരമായി
കുറ്റ്യാടി മണ്ഡലത്തിലെ
കുന്നുമ്മല്‍
പഞ്ചായത്തില്‍ ഒരു സബ്
ജയില്‍ ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
ടി.എസ്.
കനാല്‍
3456.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജലപാതയായി
വികസിപ്പിച്ചുകൊണ്ടിരിക്കുന്ന
ടി.എസ്. കനാലിന്റെ
ഇരുകരകളിലെയും സംരക്ഷണ
ഭിത്തി തകര്‍ന്ന്
കരയിലേക്ക് ഉപ്പുവെളളം
കയറുന്നതും വിവിധ
കാര്‍ഷിക വിളകള്‍ക്ക്
നാശമുണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ടി.എസ്.
കനാലിന്റെ കരകള്‍
ഇടിഞ്ഞ് മണലും എക്കലും
ജലപാതയുടെ ആഴത്തിന്
വ്യതിയാനമുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഇരുകരകളിലെയും
സംരക്ഷണഭിത്തി കെട്ടി
കനാലിനെയും കരയെയും
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ദേശീയ
ജലപാതാ വികസനം
3457.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോവളം
മുതല്‍ നീലേശ്വരം
വരെയുള്ള ദേശീയ ജലപാതാ
വികസനം എത്
ഘട്ടത്തിലാണ്; പ്രസ്തുത
പാതയുടെ ദൈര്‍ഘ്യം
എത്രയാണ്;
(ബി)
ജലപാതാ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നും എത്ര കോടി
രൂപയുടെ പദ്ധതിക്കാണ്
അനുമതി നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
സ്രക്കാരില് നിന്നും
പ്രസ്തുത ദേശീയ ജലപാതാ
വികസനത്തിന് ഇതിനകം
എത്ര തുക ലഭ്യമായെന്നും
അതിൽ എത്ര തുക ഇതിനകം
ചിലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
തിരുവനന്തപുരത്തെ
പാര്‍വ്വതി പുത്തനാര്‍,
കൊല്ലം തോട്, മാഹി
വളപട്ടണം മേഖലകളിലെ
ദേശീയ ജലപാത എന്നിവയുടെ
ഓരത്തെ കൈയ്യേറ്റം
ഒഴിപ്പിക്കുന്നതിനുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോ;എങ്കിൽ
ഒഴിപ്പിക്കപ്പെടുന്നവരെ
എപ്രകാരമാണ്
പുനരധിവസിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കല്ലഞ്ചേരി
കായല്‍ മത്സ്യത്തൊഴിലാളി സമിതി
സമര്‍പ്പിച്ച നിവേദനം
3458.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പശ്ചിമ
കാെച്ചിയിലെ കല്ലഞ്ചേരി
കായല്‍ ഡ്രഡ്ജ് ചെയ്ത്
മത്സ്യബന്ധനത്തിന്
അനുയോജ്യമാക്കണമെന്നാവശ്യപ്പെട്ട്
കല്ലഞ്ചേരി കായല്‍
മത്സ്യത്തൊഴിലാളി
സമിതി ബഹു.
മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ?
തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡുവരെ ജലപാത
3459.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലപാതകള്‍
വികസിപ്പിച്ച്
തിരുവനന്തപുരം മുതല്‍
കാസര്‍ഗോഡുവരെ ജലഗതാഗതം
സാദ്ധ്യമാക്കുന്ന
പദ്ധതിയുടെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
സമഗ്രമായ പദ്ധതി
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
മുന്‍
രാഷ്ട്രപതി
ശ്രീ.എ.പി.ജെ.അബ്ദുള്‍കലാം
ജലപാതാ
വികസനക്കാര്യത്തില്‍
നിയമസഭ മുമ്പാകെ വച്ച
നിര്‍ദ്ദേശങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അദ്ദേഹത്തിന്റെ
നിര്‍ദ്ദേശങ്ങള്‍
എത്രത്തോളം
പരിഗണിച്ചിട്ടുണ്ട്
എന്നതിന്റെ വിശദവിവരം
നല്‍കാമോ?
ഹരിത
കേരളം മിഷന്റെ വികസനദൗത്യം
T 3460.
ശ്രീ.ഇ.പി.ജയരാജന്
,,
ബി.ഡി. ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരളം മിഷന്റെ
വികസനദൗത്യം അവലോകനം
ചെയ്തിട്ടുണ്ടോ;
ശുചിത്വകേരള
നിര്‍മ്മിതിയില്‍ ഈ
മിഷന് എത്രമാത്രം
വിജയിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതിയുടെ വിവിധ
തലങ്ങളിലെ
കര്‍മ്മസേനകളുടെ
പ്രവര്‍ത്തനം
വിശദീകരിക്കാമോ;
നിര്‍ദ്ദിഷ്ടരീതിയില്‍
ഇവയുടെ പ്രവര്‍ത്തനം
പുരോഗതി
നേടിയിട്ടുണ്ടോ;
(സി)
കാര്‍ഷികവികസനം,
ജലസംരക്ഷണം,
മാലിന്യസംസ്കരണം,
പച്ചക്കറിയില്‍
സ്വയംപര്യാപ്തത
തുടങ്ങിയ ലക്ഷ്യങ്ങള്‍
സമയബന്ധിതമായി
നേടുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ നേതൃത്വം
കാര്യക്ഷമമാക്കുന്നതിനുവേണ്ട
ഇടപെടല്‍ നടത്തുമോ;
വിശദമാക്കാമോ?
വികസന
പദ്ധതികൾക്ക് ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
തടസ്സം
3461.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതാ
വികസനം, പ്രകൃതിവാതക
പൈപ്പ് ലൈന്‍ ,
റെയില്‍പാത
ഇരട്ടിപ്പിക്കല്‍ എന്നീ
പദ്ധതികള്‍ ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
തടസ്സം കാരണം
മന്ദീഭവിച്ചിട്ടുണ്ടോ;
(ബി)
ദേശീയ
പാതാ വികസനത്തിന്
സ്ഥലമേറ്റെടുത്ത്
നല്‍കണമെന്നും
നടപടികള്‍
വേഗത്തിലാക്കിയില്ലെങ്കില്‍
കേന്ദ്ര ഫണ്ട്
നഷ്ടമാകുമെന്നും
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തെ
അറിയിച്ചിട്ടുണ്ടോ;
ആയതിന്റെ
അടിസ്ഥാനത്തില്‍
ഭൂമിയേറ്റെടുക്കല്‍
ത്വരിതപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
പൊതു
ആവശ്യങ്ങള്‍ക്ക്
ഭൂമിയേറ്റെടുക്കുമ്പോള്‍
ന്യായമായ നഷ്ടപരിഹാരം
ഉറപ്പാക്കണമെന്നും 2013
ലെ ഭൂമി ഏറ്റെടുക്കല്‍
നിയമത്തിലെ വ്യവസ്ഥകള്‍
പാലിക്കുവാന്‍
സര്‍ക്കാരിന്
ബാധ്യതയുണ്ടെന്നുമുള്ള
കേരള ഹൈക്കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍ ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
പ്രകൃതിവാതകകുഴല്
പദ്ധതി
3462.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിവാതകകുഴല്
പദ്ധതിക്കായി ഗെയില്‍
ഏറ്റെടുത്ത സ്ഥലത്തിന്
നഷ്ടം പരിഹാര വിതരണം
തുടങ്ങിയോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എന്നാണ് വിതരണം
തുടങ്ങിയതെന്നും ഇതുവരെ
എത്രപേര്‍ക്ക് എത്ര തുക
നല്‍കിയെന്നും
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(സി)
കേരളത്തില്‍
വാതകക്കുഴല്‍
കടന്നുപോകുന്ന
സ്ഥലത്തിന്
ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരമായി
എന്തുതുകയാണ്
നല്‍കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
തുക കൊടുത്തു
തീര്‍ക്കുവാന്‍ അന്തിമ
തീയതി
നിശ്ചയിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഈ തീയതിക്കുള്ളില്‍
കൊടുത്തുതീര്‍ത്തില്ലെങ്കില്‍
തുക പാഴാകുന്ന
സാഹചര്യമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരമായി നൽകുന്ന
തുകയുടെ വിശദവിവരം
വ്യക്തമാക്കാമോ?