മാരി
ടൈം ബോര്‍ഡ് രൂപീകരണം
3191.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖ
വകുപ്പ് നിര്‍ത്തലാക്കി
പകരം മാരി ടൈം ബോര്‍ഡ്
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
മാരി ടൈം ബോര്‍ഡ്
നിലവില്‍ വരുമ്പോള്‍,
തുറമുഖ വകുപ്പില്‍
പി.എസ്.സി മുഖേന നിയമനം
ലഭിച്ച ജീവനക്കാരുടെ
പുനര്‍വിന്യാസം
സംബന്ധിച്ച്
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ ?
ഹൗസ്
ബോട്ടുകളുടെ രജിസ്ട്രേഷന്
3192.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേമ്പനാട്ടുകായലില്‍
വിനോദസഞ്ചാരത്തിനായി
ഹൗസ് ബോട്ടുകളില്‍
എത്തുന്നവരുടെ
സുരക്ഷയും മറ്റും
സൗകര്യങ്ങളും
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നുണ്ട്
എന്ന് വിശദീകരിക്കാമോ;
(ബി)
1.1.2017
ലെ കണക്ക് പ്രകാരം
വേമ്പനാട്ടുകായലില്‍
എത്ര ഹൗസ് ബോട്ടുകള്‍
സര്‍വ്വീസ്
നടത്തുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
രജിസ്ട്രേഷന്
ഇല്ലാതെ സര്‍വ്വീസ്
നടത്തുന്ന ഹൗസ്
ബോട്ടുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
വേമ്പനാട്ടുകായലില്‍
സര്‍വ്വീസ് നടത്തുന്ന
ഹൗസ് ബോട്ടുകള്‍
മുഴുവനും രജിസ്ട്രര്‍
ചെയ്തിട്ടുണ്ട്
എന്നുറപ്പ്
വരുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തീരദേശ
തുറമുഖങ്ങളെ ബന്ധിപ്പിച്ച്
യാത്രാ ബോട്ടുകള്‍
3193.
ശ്രീ.ഹൈബി
ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ തുറമുഖങ്ങളെ
ബന്ധിപ്പിച്ച് യാത്രാ
ബോട്ടുകള്‍ സര്‍വീസ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
തുറമുഖങ്ങളെ
ബന്ധിപ്പിച്ചാണ്അപ്രകാരം
സ്രവീസ്
നടത്തുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ബോട്ട് സര്‍വ്വീസ്
നടത്തുന്നതിന് ഏത്
ഏജന്‍സിയെയാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിനോദ
സഞ്ചാര മേഖലയ്ക്ക്
ഊന്നല്‍ നല്കി പ്രസ്തുത
പദ്ധതി നടപ്പാക്കുമോ;
വിശദമാക്കുമോ;
(ഇ)
ആയതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വെളിപ്പെടുത്തുമോ?
തുറമുഖങ്ങളുടെ
ആഴം വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
3194.
ശ്രീ.വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖങ്ങളില്‍ വലിയ
ചരക്കു കപ്പലുകൾ
വരാനുള്ള സൗകര്യം
ഒരുക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്നും
ഇതിനായി എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
ഒരുക്കിയതെന്നും
വിശദമാക്കാമോ;
(ബി)
തുറമുഖങ്ങളുടെ
ആഴം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
എന്തെല്ലാം കേന്ദ്ര
സഹായങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ?
തുറമുഖങ്ങളിലെ
ചരക്കു നീക്കം
ശക്തിപ്പെടുത്താന്‍ നടപടി
3195.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട വന്‍കിട
തുറമുഖങ്ങളിലെ
ചരക്ക്നീക്കം
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ചെറുകിട വന്‍കിട
തുറമുഖങ്ങളിലേക്ക്മെച്ചപ്പെട്ട
റെയില്‍,റോഡ്
കണക്റ്റിവിറ്റി
ഏര്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച് പഠന
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
തുറമുഖങ്ങളുടെ
നവീകരണം
3196.
ശ്രീ.ഹൈബി
ഈഡന്
,,
പി.ടി. തോമസ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖങ്ങളുടെ
നവീകരണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടെന്ന്
വിവരിക്കുമോ;
(ബി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
തുറമുഖങ്ങളുടെ
നവീകരണത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
ഇതിനുള്ള
തുക എങ്ങനെ
സമാഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
തുറമുഖ
നവീകരണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
തീരക്കടലിലൂടെയും
കനാലുകളിലൂടെയും ചരക്ക്
ഗതാഗതം
3197.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചരക്ക് ഗതാഗതത്തിന്റെ
നിശ്ചിത ശതമാനം
തീരക്കടലിലൂടെയും
കനാലുകളിലൂടെയുമാക്കി
മാറ്റാന്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;വിശദമാക്കുമോ;
(ബി)
ചരക്ക്
ഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിന്
തുറമുഖങ്ങളില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍
ഏർപ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ചരക്ക്
ഗതാഗതത്തിനായി
തുറമുഖങ്ങളിലും
കനാലുകളിലും എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ചരക്ക്
ഗതാഗതത്തിന്
ഇന്‍സെന്റീവ് നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ട്രാംവെ
റെയില്‍ മ്യൂസിയം
3198.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ട്രാംവെ റെയില്‍
മ്യൂസിയം
സ്ഥാപിക്കുന്നതിനായുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍,
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
ഇതിനായുളള
നടപടികള്‍
ഊര്‍ജ്ജിതപ്പെടുത്തുന്നതിനും
നിര്‍മ്മാണം
ആരംഭിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മ്യൂസിയം
മൃഗശാല വകുപ്പിലെ
നിയമനങ്ങളിലെ സംവരണം
3199.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടിക
ജാതി, പട്ടിക വര്‍ഗ്ഗ
വിഭാഗത്തിനുള്ള
പ്രാതിനിധ്യം
ഉറപ്പുവരുത്തുന്നതിനുള്ള
നടപടിയുടെ ഭാഗമായി
ജി.ഒ.(എം.എസ്)
നം.271/73/പി.ഡി തീയതി
12/10/1973 ലെ ഉത്തരവ്
പരിഷ്ക്കരിച്ച്
ജി.ഒ(എം.എസ്) നം
268/92/ജി.എ.ഡി തീയതി
ജൂലൈ 15,1992 എന്ന
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിന് പ്രകാരം
മ്യൂസിയം മൃഗശാല
വകുപ്പില്‍ ഏതെങ്കിലും
ഗസറ്റഡ് തസ്തിക പട്ടിക
ജാതി പട്ടിക
വര്ഗ്ഗവിഭാഗത്തിന്
മാത്രമായി സംവരണം
ചെയ്യപ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സംവരണത്തിനായി
മാറ്റിവയ്ക്കപ്പെട്ട
തസ്തികയ്ക്ക്
നിശ്ചയിക്കപ്പെട്ടിട്ടുള്ള
അടിസ്ഥാന യോഗ്യത,
അഭിലഷണീയ യോഗ്യത, പ്രായ
പരിധി, ശമ്പളം,
നിയമനരീതി എന്നിവയുടെ
അടിസ്ഥാനത്തില്‍
വ്യവസ്ഥാപിത
മാര്‍ഗ്ഗത്തിലൂടെ നിയമന
നടപടി സ്വീകരിച്ച്
ആരെയെങ്കിലും
നിയമിച്ചിട്ടുണ്ടോ;
(സി)
മ്യൂസിയം
മൃഗശാല വകുപ്പില്‍
വകുപ്പ് ഡയറക്ടര്‍ക്ക്
പുറമെ ഏതെല്ലാം
തസ്തികകള്‍ക്കാണ്
ഗസറ്റഡ് പദവി ഉളളത്;
(ഡി)
മ്യൂസിയം
മൃഗശാല വകുപ്പ്
ഡയറക്ടര്‍
തസ്തികയിലേക്ക്
നിയമിക്കപ്പെടുന്നതിന്
വകുപ്പില്‍ സ്പെഷ്യല്‍
റൂള്‍ നിലവിലുണ്ടോ;
ഇപ്പോള്‍ പ്രസ്തുത
തസ്തികയില്‍ ജോലി
ചെയ്തു വരുന്ന
ഉദ്യോഗസ്ഥനെ സ്പെഷ്യല്‍
റൂള്‍ പ്രകാരമാണോ
നിയമിച്ചിട്ടുള്ളത്;
നിയമനത്തിന് മറ്റ്
എന്തെങ്കിലും പ്രത്യേക
പരിഗണന
നല്‍കിയിട്ടുണ്ടോ;
(ഇ)
മേല്‍
സൂചിപ്പിച്ച ഉത്തരവ്
പ്രകാരം, മ്യൂസിയം
മൃഗശാല വകുപ്പ്
ഡയറക്ടര്‍ തസ്തിക
പട്ടിക ജാതി പട്ടിക
വര്‍ഗ്ഗ വിഭാഗത്തിന്
സംവരണം ചെയ്തിട്ടുണ്ടോ;
ജി.ഒ(എം.എസ്)
നം.268/92/പൊ.ഭ.വ തീയതി
15.07.1992 എന്ന
ഉത്തരവ് പ്രകാരം സംവരണം
ചെയ്യപ്പെട്ട
തസ്തികയില്‍ സംവരണ
മാനദണ്ഡങ്ങൾ പാലിക്കാതെ
എപ്പോഴെങ്കിലും
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത് ഉത്തരവാണ്
അതിന്
ബാധകമായിട്ടുള്ളത്;
ഇപ്രകാരം നിയമനങ്ങള്‍
നടത്തിയിട്ടുളള വിവരം
കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷനെ
രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ?
പയ്യന്നൂരില്‍
ചരിത്ര പെെതൃക മ്യൂസിയം
3200.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
പഴയ പോലീസ് സ്റ്റേഷന്
ചരിത്ര പെെതൃക
മ്യൂസിയമായി
സംരക്ഷിക്കുന്നതിനുളള
നടപടിക്രമങ്ങളുടെ
ഇപ്പോഴത്തെ അവസ്ഥ
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
പ്രവൃത്തികള്‍ എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
മ്യൂസിയങ്ങള്‍
ഭിന്നശേഷി
സൗഹൃദമാക്കുന്നതിനുളള
പദ്ധതികള്‍
3201.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മ്യൂസിയങ്ങള്‍
ഭിന്നശേഷി
സൗഹൃദമാക്കുന്നതിന്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
മ്യൂസിയങ്ങളില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏർപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കുമോ?
പൗരാണിക
രേഖകള്‍ സംരക്ഷിക്കുന്നതിനായി
പദ്ധതി
3202.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ഡി.കെ. മുരളി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിലപ്പെട്ട
പൗരാണിക രേഖകള്‍
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
ഇതിന്റെ
ഭാഗമായി, സംസ്ഥാന
ആര്‍ക്കൈവ്സ്
വകുപ്പില്‍
കമ്മ്യൂണിറ്റി
ആര്‍ക്കൈവ്സ്
രൂപീകരിച്ച്,
തദ്ദേശീയമായ
സ്ഥലങ്ങളില്‍
സൂക്ഷിച്ചിട്ടുള്ള
അമൂല്യ രേഖകള്‍
പരിശോധിച്ച്
ഏറ്റെടുക്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
താളിയോല
രേഖകളുടെ
ഡിജിറ്റൈസേഷന്
നടത്തുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പുരാരേഖ
വകുപ്പിലെ താളിയോല
രേഖകള്‍ യുനെസ്കോയുടെ
ലോക പൈതൃക പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ശ്രീമതി
സുഗതകുമാരിയുടെ തറവാട് വീട്
ഏറ്റെടുക്കുന്നതിന് തീരുമാനം
3203.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രശസ്ത
കവയത്രിയും പരിസ്ഥിതി
പ്രവര്‍ത്തകയും
ജീവകാരുണ്യ
പ്രവര്‍ത്തകയുമായ
സുഗതകുമാരി ടീച്ചറുടെ
ആറന്മുളയിലെ തറവാട്
വീട് പുരാവസ്തു
സംരക്ഷണവകുപ്പ്
ഏറ്റെടുക്കുന്നതിനും
സംരക്ഷിക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനുള്ള നടപടികള്‍
സത്വരം
പൂര്‍ത്തിയാക്കുന്ന
കാര്യം പരിഗണിക്കുമോ?
സംരക്ഷിത
സ്ഥാപനങ്ങള്‍
3204.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പുരാവസ്തു സംരക്ഷണ
വകുപ്പ്എത്ര സംരക്ഷിത
സ്ഥാപനങ്ങളാണ്
ഇപ്പോള്‍
പരിപാലിച്ചുവരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ;
ഇവ ഏതെല്ലാമെന്ന്
വെളിപ്പെടുത്താമോ?
അരുവിക്കര
ക്ഷേത്രം സംരക്ഷിത
സ്മാരകമെന്ന നിലയില്‍
പരിരക്ഷിക്കുന്നതിന് നടപടി
3205.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
മാറനല്ലൂര്‍
പഞ്ചായത്തിലെ അരുവിക്കര
ക്ഷേത്രം സംരക്ഷിത
സ്മാരകമെന്ന നിലയില്‍
പരിരക്ഷിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രവൃത്തിയുടെ
നിലവിലെ സ്ഥിതിയും
തുടര്‍നടപടിയും
എന്താണെന്ന്
വിശദമാക്കുമോ ?
മുനിയറകള്‍
സംരക്ഷിക്കാന്‍ നടപടി
3206.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മുനിയറകള്‍
സംരക്ഷിക്കാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടി വ്യക്തമാക്കുമോ;
(ബി)
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍,
അവ സംരക്ഷിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
യുനെസ്കൊയുടെ
പെെതൃക സ്മാരക പട്ടിക
3207.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെങ്കിലും
പൈതൃകസ്ഥാപനത്തെ
യുനെസ്കൊയുടെ പെെതൃക
സ്മാരക പട്ടികയില്‍
ഉള്‍പ്പെടുത്തുവാന്‍
സർക്കാർ ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
തക്കലയിലെ
പത്മനാഭപുരം പാലസും
വയനാട്ടിലെ എടയ്ക്കല്‍
ഗുഹാ സ്മാരകവും ഇൗ
പട്ടികയില്‍
ഉള്‍പ്പെടുത്തുവാനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ?
പാല്ക്കടല്
ശ്രീകൃഷ്ണ ക്ഷേത്രം
3208.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേണാട്
രാജവംശത്തിന്റെ ആദ്യകാല
ആസ്ഥാനമായിരുന്ന
കിളിമാനൂരിലെ
കീഴ്പോരൂര്
പാല്ക്കടല് ശ്രീകൃഷ്ണ
ക്ഷേത്രം പുരാവസ്തു
വകുപ്പ് ഏറ്റെടുത്ത്
സംരക്ഷിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടി വിശദമാക്കുമോ?
വേലുത്തമ്പിദളവാ
സ്മാരകത്തിന്റെ നവീകരണം
3209.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണ്ണടി
വേലുത്തമ്പിദളവാ
സ്മാരകത്തിന്റെ
നിലവിലുള്ള പരിമിതികള്‍
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ബി)
സ്മാരക
സമുച്ചയത്തിലുള്ള
മ്യൂസിയത്തിന്റെ
നവീകരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സ്മാരക സമുച്ചയ വികസനം
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
വേലുത്തമ്പിദളവയുടെ
ഉടവാള് മണ്ണടി
മ്യൂസിയത്തില്‍
എത്തിക്കുന്നതിന് വേണ്ട
നടപടിയെടുക്കുമോ?
ചന്ദ്രഗിരികോട്ടയുടെ
വികസനം
3210.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് ജില്ലയിലെ
ചന്ദ്രഗിരികോട്ടയുടെ
വികസനത്തിനായി തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പും
എസ്റ്റിമേറ്റും
ലഭ്യമാക്കാമോ?