കെ
എസ് ആര് ടി സി യിലെ റിസര്‍വ്
കണ്ടക്ടര്‍ ഒഴിവുകള്‍
3211.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജൂണ്‍ 29-ാം തീയതി ബഹു.
ഹൈക്കോടതിയുടെ ഉത്തരവ്
പ്രകാരം കെ എസ് ആര് ടി
സി, 823 റിസര്‍വ്
കണ്ടക്ടര്‍ ഒഴിവുകള്‍
പി എസ് സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തതില്‍ നിയമനം
നല്‍കാനായി ശേഷിക്കുന്ന
522 ഒഴിവുകള്‍ ഒരു
വര്‍ഷത്തിലേറെ ആയിട്ടും
നികത്താത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ബി)
കെ
എസ് ആര് ടി സി യില്‍
നിന്നും ലഭ്യമായ പുതിയ
വിവരാവകാശ മറുപടി
പ്രകാരം പ്രതീക്ഷിത
ഒഴിവുകളടക്കം 741
ഒഴിവുകള്‍ നിലനില്‍ക്കെ
എന്തുകൊണ്ടാണ് നിയമന
ശിപാര്‍ശ ലഭിച്ച
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കാത്തതെന്ന്
വ്യക്തമാക്കുമോ;
(സി)
4300ഓളം
താത്കാലിക
കണ്ടക്ടര്‍മാര്‍
നിലനില്‍ക്കെ ഇവരെ
ഒഴിവാക്കി പി.എസ്.സി
നിയമന ശിപാര്‍ശ
ചെയ്തവരെ നിയമിക്കാന്‍
നടപടി സ്വീകരിക്കുമോ?
കെ
എസ് ആര് ടി സി
സ്റ്റാന്‍ഡില്‍
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്
കം ഗ്യാരേജ്
3212.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
കെ.എസ്.ആര്.റ്റി.സി.
സ്റ്റാന്‍ഡില്‍
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്ക് കം ഗ്യാരേജ്
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ ആസ്തി വികസന
ഫണ്ടില്‍ നിന്നും
രണ്ടുകോടി രൂപ
അനുവദിച്ചിരുന്നോ;
(ബി)
ഈ
പദ്ധതിയുടെ നിലവിലെ
അവസ്ഥ വിശദീകരിക്കാമോ?
കെ.
എസ്. ആര്. ടി. സി യിലെ
ഭരണപരമായ മാറ്റങ്ങള്‍
3213.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സിയുടെ
പ്രവര്‍ത്തനത്തില്‍
ഭരണപരമായ എന്തെല്ലാം
മാറ്റങ്ങളാണ് ഈ
സര്‍ക്കാര്‍
നടത്തിയിട്ടുള്ളത്;
അവയുടെ ഫലമായി
എന്തെല്ലാം
വ്യത്യാസങ്ങളാണ്
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനത്തില്‍
ഉണ്ടായിട്ടുള്ളതെന്നാണ്
കരുതുന്നത്;
(ബി)
കെ.
എസ്. ആര്. ടി. സിയിലെ
ഉന്നത തസ്തികകളില്‍
സ്ഥാനക്കയറ്റം വഴിയും
ഡെപ്യുട്ടേഷന് വഴിയും
ഉള്ള നിയമനങ്ങള്‍ക്ക്
പകരം നേരിട്ടുള്ള
നിയമനങ്ങള്‍
നടത്തുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകളിലാണ്
ഇത്തരത്തില്‍ നിയമനം
നടത്തിയിട്ടുള്ളത്;
എത്ര പേരെ ഇത്തരത്തില്‍
നിയമിച്ചിട്ടുണ്ട്;
(സി)
ഇത്തരം
നിയമനങ്ങളുടെ ഫലമായി ഈ
സ്ഥാപനത്തിന്റെ
ഭരണപരമായ ചെലവില്‍
എന്തെങ്കിലും
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഈ ഇനത്തില്‍
ഉണ്ടായിട്ടുള്ള അധിക
ചെലവ് എത്രയാണെന്ന്
അറിയിക്കാമോ?
കെ.
എസ്. ആര്. ടി. സി പുതുതായി
ആരംഭിച്ച സര്‍വ്വീസുകള്‍
3214.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി
പുതുതായി ആരംഭിച്ച
സര്‍വ്വീസുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
മിന്നല്‍
സര്‍വ്വീസ് എന്ന
പേരില്‍ എത്ര
സര്‍വ്വീസുകള്‍
നടത്തുന്നുണ്ട്; ഈ
സര്‍വ്വീസിന്റെ
നേട്ടങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
കൂടുതല്‍
അന്തർസംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന് വേണ്ട
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.
എസ്. ആര്. ടി. സി. യുടെ
സഞ്ചിത നഷ്ടം
3215.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യുടെ നിലവിലെ സഞ്ചിത
നഷ്ടം എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.
എസ്. ആര്. ടി. സിയുടെ
വരവ് ചെലവുകൾ
സന്തുലനമാക്കുക എന്ന
ലക്ഷ്യത്തോടുകൂടി
നടപ്പിലാക്കി വരുന്ന
പ്രവർത്തനങ്ങൾ
എന്തെല്ലാം;
വിശദീകരിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
സമഗ്രപുനരുദ്ധാരണത്തിന്
വേണ്ടിയുള്ള പാക്കേജിന്
രൂപം നല്‍കുന്നതിനുള്ള
ചര്‍ച്ചകള്‍ എതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
യിലെ ജോലി സമയം
3216.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യിലെ ബസ് ജീവനക്കാരുടെ
ജോലി സമയം
പുന:ക്രമീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ ;
(ബി)
ഏതെങ്കിലും
പഠനങ്ങളുടെയോ
കമ്മീഷന് /കമ്മിറ്റി
റിപ്പോര്‍ട്ടുകളുടെയോ
അടിസ്ഥാനത്തിലാണോ ഈ
മാറ്റങ്ങള്‍
എന്നറിയിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇതുമൂലം
കെ.എസ്.ആര്.ടി.സി.
ക്കുണ്ടാകുമെന്ന്
പ്രതീക്ഷിക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സിയിലെ
ഓഫീസ് ജീവനക്കാരുടെ
പ്രവൃത്തി സമയത്തിൽ
വരുത്തിയ/ വരുത്തുന്ന
മാറ്റങ്ങള്‍
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
യില്‍
വിദ്യാര്‍ത്ഥികള്‍ക്കുളള
യാത്രാപാസ്
3217.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താമരശ്ശേരി
കെ.എസ്.ആര്.ടി.സി സബ്
ഡിപ്പോ , തിരുവമ്പാടി
ഓപ്പറേറ്റിംഗ് സെന്റര്‍
എന്നിവിടങ്ങളില്‍
നിന്നും
ആവശ്യത്തിനനുസരിച്ചുള്ള
യാത്രാ പാസുകൾ
വിദ്യാര്‍ത്ഥികള്‍ക്ക്
അനുവദിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ബി)
മറ്റു
യാത്രാ
മാര്‍ഗ്ഗങ്ങളില്ലാത്ത
മലയോര പ്രദേശങ്ങളിലെ
ഇത്തരം
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ പാസ്
അനുവദിക്കുന്നതിന്
പ്രത്യേക അനുമതി
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ സാമ്പത്തിക സ്ഥിതി
3218.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ നിലവിലെ
സാമ്പത്തിക സ്ഥിതി
എപ്രകാരമാണ്;
(ബി)
നിലവിലുളള
പ്രതിമാസ വരവും ചെലവും
എത്രയാണ്;
(സി)
ഡ്യൂട്ടി
പരിഷ്ക്കരണം
ഏര്‍പ്പെടുത്തിയതിനുശേഷം
കെ.എസ്.ആര്.ടി.സി.
യുടെ വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ
ഏന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
യുടെ പ്രവര്‍ത്തനങ്ങള്‍
3219.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യ്ക്ക് മുഴുവന്‍ സമയ
സി.എം.ഡി. യുണ്ടോ
എന്നറിയിക്കാമോ ;
ഇല്ലായെങ്കില്‍
മുഴുവന്‍ സമയ സി.എം.ഡി
യെ നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
യുടെ പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
പ്രൊഫഷണലുകളെയും
ടെക്നോക്രാറ്റുകളെയും
നിയമിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
വാങ്ങിയ പുതിയ ബസ്സുകള്‍
3220.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജൂണ്‍ മാസത്തിനുശേഷം
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ ബസ്സുകള്‍
വാങ്ങുകയുണ്ടായി;
(ബി)
ഇത്തരത്തില്‍
വാങ്ങിയ ബസ്സുകള്‍
ഏതെല്ലാം
ഡിപ്പോകള്‍ക്കാണ്
അനുവദിച്ചുനല്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
ബസ്സുകള്‍
വാങ്ങുന്നതിനുള്ള
സാമ്പത്തിക സ്രോതസ്സ്
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ഡീലക്സ് ബസുകള്‍
3221.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാലു
വര്‍ഷത്തോളം പഴക്കമുള്ള
എത്ര ഡീലക്സ് ബസുകള്‍
വിവിധ
കെ.എസ്.ആര്.ടി.സി.ഡിപ്പോകളില്‍
സര്‍വ്വീസ് നടത്താന്‍
കഴിയാതെ കിടപ്പുണ്ട്;
അവയുടെ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കൊട്ടാരക്കര
ഡിപ്പോയില്‍ നിന്നും
പുതിയ
ദീര്‍ഘദൂര/അന്തര്‍
സംസ്ഥാന സര്‍വ്വീസ്
ആരംഭിച്ചിട്ട് എത്ര
നാളായി എന്ന്
വ്യക്തമാക്കാമോ;
(സി)
കൊട്ടാരക്കര
ഡിപ്പോയില്‍ നിന്ന്
മൈസൂര്‍, കണ്ണൂര്‍,
മാനന്തവാടി
എന്നിവിടങ്ങളിലേക്ക്
പുതിയ സര്‍വ്വീസുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
കേന്ദ്ര ഓഫീസിലെ ടൈംടേബിള്‍
സെല്ലിന്റെ പ്രവര്‍ത്തനം
3222.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
കേന്ദ്ര ഓഫീസിലെ
ടൈംടേബിള്‍ സെല്ലിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സെല്ലില്‍ എത്ര
ജീവനക്കാരാണ്
സേവനമനുഷ്ഠിച്ചു
വരുന്നത്;
(സി)
ഈ
വിഭാഗത്തില്‍
ജീവനക്കാരെ
നിയമിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
വ്യവസ്ഥകള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
2010
മുതല്‍ പ്രസ്തുത
സെല്ലില്‍ എത്ര
ഫയലുകള്‍
ആരംഭിച്ചിട്ടുണ്ട്;
എത്ര ഫയലില്‍ നടപടികള്‍
തീര്‍പ്പാക്കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ഇ)
നിലവില്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
സാമ്പത്തിക ബാധ്യതയുള്ള
സാഹചര്യത്തില്‍
പ്രസ്തുത സെല്ലില്‍
പരമാവധി ജീവനക്കാരെ
കുറച്ച്
കമ്പ്യൂട്ടര്‍വത്ക്കരണത്തിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ബസ്സില്‍ വച്ച് നഷ്ടപ്പെട്ടു
പോകുന്ന സാധനങ്ങള്‍
3223.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസില്‍ വച്ച്
യാത്രക്കാരില്‍ നിന്നും
നഷ്ടപ്പെട്ടു പോകുന്ന
സാധനങ്ങള്‍ തിരികെ
ഉടമസ്ഥരെ
ഏല്‍പ്പിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
വിശദമാക്കാമോ;
(ബി)
തിരികെ
ഏല്‍പ്പിക്കാത്ത
വസ്തുക്കള്‍
കെ.എസ്.ആര്.ടി.സി.യിലേക്ക്
മുതല്‍ കൂട്ടാറുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
ഉടമസ്ഥര്‍
ഇല്ലാതെ ലഭിക്കുന്ന വില
കൂടിയ വസ്തുക്കള്‍
കെ.എസ്.ആര്.ടി.സി.യില്‍
ഏല്‍പ്പിക്കാന്‍
ജീവനക്കാര്‍ക്ക്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ട്;
(ഡി)
ഇത്തരത്തില്‍
ഏല്‍പ്പിക്കാത്ത
ജീവനക്കാര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
ട്രാവല്‍ കാര്‍ഡുകള്‍
3224.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സ്ഥിരം
യാത്രക്കാര്‍ക്കായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ട്രാവല്‍ കാര്‍ഡുകള്‍
വിജയകരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ട്രാവല്‍
കാര്‍ഡിന് കൂടുതല്‍
പ്രചരണം കൊടുക്കുവാൻ
കെ.എസ്.ആര്.ടി.സി
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ട്രാവല്‍
കാര്‍ഡുകള്‍
കെ.എസ്.ആര്.ടി.സി.
യ്ക്ക് ലാഭകരമാണോ എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍, കണ്ടക്ടര്‍
തസ്തികകളിലെ നിയമനം
3225.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ഡ്രൈവര്‍, കണ്ടക്ടര്‍
തസ്തികകളിലെ
നിയമനത്തിന് പി.എസ്.സി.
റാങ്ക് ലിസ്റ്റുകള്‍
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
തസ്തികകളില്‍
പി.എസ്.സി. അഡ്വൈസ്
ലഭിച്ചവര്‍ക്ക് നിയമനം
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
നിയമനം നല്‍കാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
തസ്തികകളില്‍
നിലവിലില്ലാത്ത
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തതുമായി
ബന്ധപ്പെട്ട് ചീഫ്
ഓഫീസിലെ ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് പുനരാരംഭിക്കാന്‍
നടപടി
3226.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുഞ്ചക്കരിയില്‍
നിന്ന്
കിഴക്കേകോട്ട,കേശവദാസപുരം
വഴി മെഡിക്കല്‍
കോളേജിലേക്ക് രാവിലെ
8.45ന് ഉണ്ടായിരുന്ന
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് ഇപ്പോള്‍
നിര്‍ത്തലാക്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
നിര്‍ത്തിവയ്ക്കുന്ന
സാഹചര്യത്തില്‍ ജീവനക്കാരുട
ഹാജര്‍
3227.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പണിമുടക്ക്,
ഹര്‍ത്താല്‍
ദിവസങ്ങളില്‍
സര്‍വ്വീസ്
നിര്‍ത്തിവയ്ക്കുന്ന
സാഹചര്യത്തില്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍
ജോലിയ്ക്കെത്തുന്ന
കണ്ടക്ടര്‍, ഡ്രൈവര്‍
തസ്തികകളില്പ്പെട്ടവരെ
ഹാജര്‍
രേഖപ്പെടുത്താന്‍
അനുവദിക്കാറുണ്ടോ;
(ബി)
എങ്കില്‍
സ്ഥിരം/എപ്ലോയ്മെന്റ്/എംപാനല്‍
(ഷെഡ്യൂള്‍
ഉള്ളവര്‍ക്കും
ഇല്ലാത്തവര്‍ക്കും)
ജീവനക്കാര്‍ക്ക്
ഏതെല്ലാം രീതിയിലാണ്
ഹാജര്‍
രേഖപ്പെടുത്താന്‍
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനും
3228.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ ശമ്പളം,
പെന്ഷന് എന്നിവ
മുടങ്ങിയതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശമ്പളവും
പെന്‍ഷനും മുടങ്ങാതെ
കൃത്യമായി വിതരണം
ചെയ്യുവാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
മുടങ്ങിയിട്ടുള്ള
ശമ്പളവും പെന്‍ഷനും
ഓണത്തിന് മുമ്പായി
വിതരണം ചെയ്യുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കാമോ?
കെ.എസ്.ആര്.ടി.സി.യെ
സേവനപരവും
കാര്യക്ഷമവുമാക്കുന്നതിന്
നടപടി
3229.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയെ
കൂടുതല്‍ സേവനപരവും
കാര്യക്ഷമവുമാക്കി
നടത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
തൊഴിലാളി സംഘടനകളുടെ
ക്രിയാത്മക
നിര്‍ദ്ദേശങ്ങള്‍
സ്വീകരിച്ച് ഐക്യത്തോടെ
നയങ്ങള്‍
നടപ്പിലാക്കുമോ;
ഇക്കാര്യത്തിലുളള
നിലപാട് വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കാന്‍ നടപടി
3230.
ചോദ്യം പിന്‍വലിച്ചു.
കെ.എസ്.ആര്.ടി.സി.യും
കെ.ടി.ഡി.എഫ്.സി.യും
സംയുക്തമായി നിര്‍മ്മിച്ച
കെട്ടിടസമുച്ചയങ്ങള്‍
3231.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലയളവില്‍
കെ.എസ്.ആര്.ടി.സി.യും
കെ.ടി.ഡി.എഫ്.സി.യും
സംയുക്തമായി, മറ്റ്
സ്ഥാപനങ്ങളില്‍ നിന്ന്
വായ്പയെടുത്ത്, എത്ര
കെട്ടിടസമുച്ചയങ്ങള്‍
പണിതു; അവയ്ക്കായി എത്ര
തുക ചെലവായി; ഇതില്‍
കെ.എസ്.ആര്.ടി.സി.
ചെലവാക്കിയ തുക എത്ര;
ഇതര മേഖലകളില്‍ നിന്നും
കടം വാങ്ങിയ തുക എത്ര;
ഇവയില്‍ പൂര്‍ണ്ണമായും
പണികള്‍
പൂര്‍ത്തീകരിച്ചവ
ഏതെല്ലാം;
സമുച്ചയങ്ങള്‍ തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യ്ക്ക്
ഇവയില്‍ ഓരോന്നില്‍
നിന്നും വാടക ഇനത്തിൽ
ലഭിക്കുന്ന തുക എത്ര;
ഓരോ സമുച്ചയത്തിലും
എത്ര ശതമാനം വാടകയ്ക്കു
നല്കി; എത്ര ഭാഗം
ഒഴിഞ്ഞു കിടക്കുന്നു;
ഇതുമൂലമുണ്ടാകുന്ന
നഷ്ടം എത്ര;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിട
സമുച്ചയങ്ങളില്‍
നിന്നും ലഭിക്കുന്ന
പ്രതിമാസ വരുമാനം
എത്രയെന്നും ഇവയുടെ
നിര്‍മ്മാണത്തിന്
കടമെടുത്ത തുകയില്‍
പലിശയിനത്തില്‍ വിവിധ
സ്ഥാപനങ്ങള്‍ക്ക്
നല്‍കേണ്ട പ്രതിമാസ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.ക്ക്
വിദേശ ഏജന്‍സിയില്‍ നിന്നും
സാമ്പത്തിക സഹായം
3232.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയുടെ
നവീകരണത്തിനുവേണ്ടി
ഏതെങ്കിലും വിദേശ
രാജ്യത്തുനിന്നും
കുറഞ്ഞ പലിശയ്ക്ക് പണം
കടമെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
എവിടെനിന്ന്, എത്ര
തുകയാണ് കടമായി
എടുക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമായി
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
വായ്പ നൽകുന്ന വിദേശ
ഏജന്‍സികളുടെ
പ്രവര്‍ത്തന
പശ്ചാത്തലം,
വിശ്വസനീയത, സുതാര്യത
എന്നിവ
ഉറപ്പുവരുത്താന്‍
എന്തല്ലാം നടപടികളാണ്
കൈക്കൊള്ളുന്നത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
വിദേശ
ഏജന്‍സിയില്‍ നിന്നും
സാമ്പത്തിക സഹായം
സ്വീകരിക്കുന്നതിന്
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതി ആവശ്യമുണ്ടോ;
(ഇ)
അനുമതി
ആവശ്യമുണ്ടെങ്കില്‍
ആയത് നേടിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
കടബാധ്യത
3233.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സിയുടെ
നിലവിലെ കടബാധ്യത
എത്രയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനവും ചെലവും
3234.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ജനുവരി 1 മുതല്‍ ജൂലൈ
31 വരെ
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിമാസ വരുമാനവും
ചെലവും എത്രയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിദിന വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വര്‍ദ്ധനവ്
എത്രയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
പങ്കാളിത്ത പെന്ഷന് പദ്ധതി
T 3235.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
01.04.2013 മുതല്‍
നാളിതുവരെ എത്ര
ജീവനക്കാരാണ്
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
അംഗങ്ങളായതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ അംഗങ്ങളായ
ജീവനക്കാരുടെ വിഹിതവും
കോര്‍പ്പറേഷന്റെ
വിഹിതവും ചേര്‍ത്ത് ആകെ
എത്ര തുകയാണ്
എന്‍.പി.എസ്. വിഹിതമായി
കോര്പ്പറേഷന്
അടക്കേണ്ടിയിരുന്നതെന്നും
ഇതില്‍ എത്ര തുക
അടച്ചിട്ടുണ്ടെന്നും
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
എക്സിക്യുട്ടീവ് ഡയറക്ടര്‍
തസ്തിക
3236.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
വിജിലന്‍സ്
വിഭാഗത്തിന്റെ ചുമതല
വഹിക്കുന്ന
എക്സിക്യുട്ടീവ്
ഡയറക്ടര്‍ തസ്തിക
ഇപ്പോള്‍
ഒഴിഞ്ഞുകിടക്കുകയാണോ;
(ബി)
എസ്.പി.
റാങ്കിലുള്ള
ഉദ്യോഗസ്ഥന്റെ സേവനം
ഇൗ തസ്തികയിലേക്ക്
വിട്ടുതരാന്‍
കെ.എസ്.ആര്.ടി.സി.
ആഭ്യന്തരവകുപ്പിനോട്
ആവശ്യപ്പെടുകയുണ്ടായോ;
(സി)
ഉദ്യോഗസ്ഥന്റെ
സേവനം ലഭിക്കാത്തതു
കാരണം കണ്ടക്ടര്‍
തസ്തികയില്‍ നിന്ന്
സ്ഥാനകയറ്റം ലഭിച്ചവര്‍
എക്സിക്യുട്ടീവ്
ഡയറക്ടര്‍ തസ്തികയില്‍
നിയമിക്കപ്പെടുന്ന
സാഹചര്യമുണ്ടോ;
(ഡി)
ഇത്
കോര്‍പ്പറേഷനില്‍
ഗുരുതരമായ പല
ക്രമക്കേടുകള്‍ക്കും
കാരണമാകുന്ന
സാഹചര്യമുണ്ടോ;
(ഇ)
എങ്കില്‍
ഇത്
പരിശോധിക്കുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ; പ്രസ്തുത
അപാകതകള്‍
പരിഹരിക്കാന്‍
ഭാവിയില്‍ എന്തൊക്കെ
നടപടികള്‍
കെെക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
തൊഴിലാളിവിരുദ്ധ നിലപാട്
3237.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കാനാണെന്ന
പേരില്‍,
കെ.എസ്.ആര്.ടി.സി.യിലെ
കണ്ടക്ടര്‍, ഡ്രെെവര്‍
തസ്തികയിലുളളവരോട്
തൊഴിലാളിവിരുദ്ധ
നിലപാട്
സ്വീകരിക്കുന്നതായ
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വസ്തുത
വെളിപ്പെടുത്തുമോ;
(ബി)
മറ്റ്
സ്വകാര്യ സ്ഥാപനങ്ങളിൽ
ചെയ്യുന്നതുപോലെ,
കെ.എസ്.ആര്.ടി.സി.യിലെ
കണ്ടക്ടറുടെയും
ഡ്രെെവറുടെയും
ജോലിക്ക് അർഹമായതും
സര്‍ക്കാര്‍
നിശ്ചയിച്ചതുമായ ശമ്പള
വ്യവസ്ഥയില്‍ സുശീല്‍
ഖന്ന
റിപ്പോര്‍ട്ടിന്റെ
പേരിൽമാറ്റം
വരുത്തുവാനുള്ള കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍,
പൊതുമേഖലയിലെ ഇൗ ഗതാഗത
സംവിധാനത്തെ
സ്വകാര്യവല്ക്കരിക്കുന്നതിനോ
നിര്‍ത്തലാക്കുന്നതിനോ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വിശദവിവരം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
3238.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണ
നടപടികള്‍ക്കായി എത്ര
രൂപ ചെലവ്
പ്രതീക്ഷിക്കുന്നുവെന്ന്
അറിയിക്കുമോ;
(ബി)
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ
ചുമതല ആര്‍ക്കാണ്
നല്‍കിയിട്ടുളളത്;
(സി)
ഇക്കാര്യത്തില്‍
അനുഭവ പരിചയം ഉളള
പാെതുമേഖലാ
സ്ഥാപനങ്ങളായ
കെല്‍ട്രോണിനെയും
സി-ഡിറ്റ്നെയും
ഒഴിവാക്കാന്‍ എന്താണ്
കാരണമെന്നറിയിക്കാമോ;
(ഡി)
ഇത്തരം
പ്രവൃത്തികള്‍ക്ക്
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
മുന്‍ഗണന നല്‍കണമെന്ന
നയത്തില്‍ മാറ്റം
വരുത്തുവാന്‍ കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.വായ്പ
3239.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജൂണ്‍ മാസം മുതല്‍
നാളിതുവരെ
കെ.എസ്.ആര്.ടി.സി.യ്ക്കു
വേണ്ടി എത്ര തുക വിവിധ
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്നും
വായ്പയെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാലയളവില്‍
ഏതെല്ലാം ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്ന്
എത്ര തുക വീതം
വായ്പയെടുത്തെന്നും ഓരോ
വായ്പയുടേയും പലിശ എത്ര
ശതമാനമാണെന്നും
തിരിച്ചടവ് രീതി
എങ്ങനെയാണെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
നിലവിലുളള കണ്ടക്ടര്‍മാരുടെ
ഒഴിവുകള്‍
3240.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
കണ്ടക്ടര്‍മാരുടെ എത്ര
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഒഴിവുകള്‍ എത്ര കാലമായി
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
അഡ്വൈസ്
മെമ്മോ ലഭിച്ചു
മാസങ്ങളായിട്ടും നിയമനം
ലഭിക്കാത്ത റിസര്‍വ്
കണ്ടക്ടര്‍ തസ്തികയിലെ
ഉദ്യോഗാര്ത്ഥികളുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
റാങ്ക്
ലിസ്റ്റിലെ
ഉദ്യോഗാർത്ഥികൾക്ക്
പി.എസ്.സി. അഡ്വൈസ്
മെമ്മോ അയച്ചത്
എപ്പോഴാണെന്ന് അറിയാമോ
;അഡ്വൈസ് മെമ്മോ നല്കി
എത്ര മാസത്തിനകം നിയമനം
നടത്തണമെന്നാണ്
വ്യവസ്ഥയെന്ന്
വ്യക്തമാക്കുമോ;
(ഇ)
റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതിനുശേഷവും
എം.പാനല്‍
കണ്ടക്ടര്‍മാരെ
കെ.എസ്.ആര്.ടി.സി.
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇങ്ങനെ
ചെയ്യാന്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാര്‍
3241.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
എത്ര എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാര്‍
നിലവിലുണ്ടെന്നും ഇവർ
ആരെല്ലാമെന്നും ഇവരുടെ
ചുമതലകൾ
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാര്‍ വനിതാ
ജീവനക്കാർ ഉൾപ്പെടെ
ഉള്ള ജീവനക്കാരെ സ്ഥലം
മാറ്റുകയും ഉദ്യോഗസ്ഥ
പീഡനം നടത്തുകയും
ചെയുന്നു എന്ന പരാതി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കുവാനുള്ള
നടപടികളടെ പുരോഗതി
വ്യക്തമാക്കാമോ;
പെര്‍മിറ്റ്
നല്കുന്നതിലെയും
സ്വകാര്യ ബസ്സുകളുമായി
ജീവനക്കാര്‍ ഒത്തുകളി
നടത്തുന്നതായുമുള്ള
ആക്ഷേപങ്ങള്‍
പരിഹരിക്കാന്‍
മാനേജ്മെന്റ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
കെ.എസ്.ആര്.ടി.സി.യിലെ
ജീവനക്കാരുടെ അംഗീകൃത
സംഖ്യാബലം എത്രയാണ്;
ഇനം തിരിച്ച്
അറിയിക്കാമോ; അധിക
ജീവനക്കാര്‍
ഡിപ്പോകളില്‍ ജോലി
നോക്കുന്നുണ്ടോ;
മാനേജ്മെന്റിന്റെ
അനുമതിയില്ലാതെ ജോലി
ചെയ്യുന്നവര്‍
എത്രയെന്നും കേന്ദ്ര
ഓഫീസില്‍ ജോലി
നോക്കുന്ന അധിക
ജീവനക്കാര്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ഇ)
കഴിഞ്ഞ
ഒരു വര്‍ഷം
നിര്‍ത്തലാക്കിയ
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ റൂട്ട്, ആകെ
വരുമാനം എന്നിവയും
അവയുടെ അവസാന മാസത്തെ
ട്രിപ്പും വരുമാനവും
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.എക്സിക്യുട്ടീവ്
ഡയറക്ടര്മാര്ക്കെതിരേയുള്ള
പരാതികള്‍
3242.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ചീഫ് ഓഫീസിന്റെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കാന്‍
നിലവില്‍ പ്രത്യേക
സംവിധാനമുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
എക്സിക്യുട്ടീവ്
ഡയറക്ടര്‍മാരെക്കുറിച്ച്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
പരാതികളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പരാതികളിന്മേല്
വിജിലന്‍സ്
വകുപ്പിനെക്കൊണ്ട്
അന്വേഷണം നടത്തിക്കാന്‍
തയ്യാറാകുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെ.എസ്.ആര്.ടി.സിയിലെ
പെന്ഷന് കുടിശ്ശിക
3243.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
കെ.എസ്.ആര്.ടി.സിയിലെ
പെന്‍ഷന്‍കാര്‍ക്ക്
നാളിതുവരെയായി
കൊടുത്തുതീര്‍ക്കാനുള്ള
പെന്ഷന് കുടിശ്ശിക
എത്രയെന്ന്
അറിയിക്കുമോ;
(ബി)
കഴിഞ്ഞ
ഗവണ്മെന്റിന്റെ
കാലത്ത് ഇത് കൃത്യമായി
നല്‍കിയിരുന്നോ?
കെ.എസ്.ആര്.ടി.സി.യില്‍
ശമ്പളവും പെന്‍ഷനും
കൃത്യമാക്കാൻ നടപടി
3244.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
ശമ്പളവും പെന്‍ഷനും
മുടങ്ങുന്നതുമായി
ബന്ധപ്പെട്ട് ധാരാളം
പേര് ആത്മഹത്യയുടെ
വക്കിലാണെന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പ്രവണതകള്‍
ഉണ്ടായിട്ടും കൃത്യമായി
ശമ്പളം കൊടുക്കുവാന്‍
സാധിക്കാതെ പോകുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍
ചെയ്യുവാനുദ്ദേശിക്കുന്ന
കാര്യങ്ങൾ
വിശദീകരിക്കുമോ?
ബസ്സ്
ബോഡി നിര്‍മ്മാണം
പൂര്‍ത്തിയാക്കി
രജിസ്ട്രേഷന് ലഭ്യമാക്കാന്‍
നടപടി
3245.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്സ്രക്കാര്
അധികാരമൊഴിയുമ്പോള്‍
കെ.എസ്.ആര്.ടി.സി.യ്ക്കും
കെ.യു.ആര്.ടി.സി.യ്ക്കുമായി
എത്ര ബസ്സുകള്‍
നിരത്തിലോടുന്നവയും
കണ്ടംചെയ്തവയുമായി
നിലവിലുണ്ടായിരുന്നു
എന്ന് ടാറ്റ,
ലെയിലാന്ഡ്, സ്കാനിയ
എന്നിങ്ങനെ ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
കൂടാതെ, ബോഡി
നിര്‍മ്മാണം നടത്താനായി
വാങ്ങിയ ഷാസികള്‍
എത്രയുണ്ടായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നശേഷം
എത്ര ഷാസികളുടെ ബോഡി
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയെന്നും
ഇനിയും
പൂര്‍ത്തിയാക്കാനുള്ളവ
എത്രയെന്നും
അറിയിക്കുമോ;
(സി)
മുന്സ്രക്കാരിന്റെ
കാലയളവില്‍
കെ.എസ്.ആര്.ടി.സി.
വാങ്ങിയ ഷാസികള്‍
ബി.എസ്.-4
നിലവാരമില്ലാത്തതുകാരണം
ബോഡി
നിര്‍മ്മിച്ചിട്ടും
രജിസ്ട്രേഷന്
നടപടികള്‍ക്ക് കാലതാമസം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഷാസികള്‍ മുഴുവനും ബോഡി
നിര്‍മ്മാണം നടത്തി
രജിസ്ട്രേഷന്
ലഭ്യമാക്കാന്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ വാങ്ങുകയും
യഥാസമയം ഷാസികളില്‍
ബോഡി നിര്‍മ്മാണം
നടത്താനാകാതെ
വന്നതിനുമുണ്ടായ കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
നിലവില്‍
കെ.എസ്.ആര്.ടി.സി.യുടെ
കൈവശമുള്ള ഷാസികളുടെ
ബോഡി നിര്‍മ്മാണം
സ്ഥിരം-താല്‍ക്കാലിക-എം.പാനല്‍
ജീവനക്കാരെ
ഉള്‍പ്പെടുത്തി
ഉടന്‍തന്നെ
പൂര്‍ത്തീകരിച്ച്
രജിസ്ട്രേഷന്
നടത്തുവാൻ ആവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
അടൂര്‍
ഡിപ്പോയിലേയ്ക്ക് പുതിയ
ദീര്‍ഘദൂര /
ഇന്റര്‍സ്റ്റേറ്റ് ബസുകൾ
3246.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
അടൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയിലേയ്ക്ക്
പുതിയതായി അനുവദിച്ച
ദീര്‍ഘദൂര/
അന്തർസംസ്ഥാന ബസുകളുടെ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
അടൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലേയ്ക്ക്
പുതിയതായി ദീര്‍ഘദൂര
/അന്തർസംസ്ഥാന ബസ്സുകൾ
അനുവദിക്കുന്നതിനുള്ള
നടപടി പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഇല്ലെങ്കില്‍
അടിയന്തരമായി പ്രസ്തുത
ഡിപ്പോയിലേയ്ക്ക് പുതിയ
ദീര്‍ഘദൂര /
അന്തർസംസ്ഥാന സർവീസുകൾ
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
റാന്നി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ് സെന്റര്‍
3247.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ്
സെന്ററിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചത് എന്നാണ്;
(ബി)
എത്ര
ഷെഡ്യൂളുകളും
ബസ്സുകളുമാണ് റാന്നി
സെന്ററിനുള്ളത്; എത്ര
ജീവനക്കാര്‍ ഇവിടെ ജോലി
ചെയ്യുന്നു;
(സി)
കെ.എസ്.ആര്.ടി.സി.
സബ് ഡിപ്പോ, ഡിപ്പോ
എന്നിവയുടെ പദവിക്കായി
എത്ര ഷെഡ്യൂളുകളും
ബസുകളുമാണ് വേണ്ടത്;
(ഡി)
മലയോര
മേഖലകളെ കൂട്ടിയിണക്കി
എം.സി. റോഡിന്
സമാന്തരമായി കൂടുതല്‍
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
റാന്നിയിലൂടെ കടന്നു
പോകുംവിധം ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
മലബാര്‍
മേഖലയിലേക്ക് കൂടുതല്‍
രാത്രികാല
സര്‍വ്വീസുകള്‍
ആരംഭിക്കുമ്പോള്‍
അവയുടെ റൂട്ട് റാന്നി,
എരുമേലി,
കാഞ്ഞിരപ്പള്ളി,
തൊടുപുഴ, മൂവാറ്റുപുഴ
വഴിയും തിരിച്ച്
മലബാര്‍ മേഖലയില്‍
നിന്ന് തിരുവനന്തപുരം
ഭാഗത്തേക്കും
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(എഫ്)
റാന്നി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ്
സെന്ററിന്റെ പദവി
ഉയര്‍ത്തി സബ് ഡിപ്പോ
ആക്കുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ജി)
കൂടുതല്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച് റാന്നി
എം.എല്‍.എ. നല്കിയ
കത്തുപ്രകാരം എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വൈക്കം
ഡിപ്പോയില്‍ ടൂ വീലര്‍
പാര്‍ക്കിങ്ങ് ഷെഡ്
3248.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എം.എല്‍.എ.
യുടെ ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് വൈക്കം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നിര്‍മ്മിക്കുവാന്‍
നിര്‍ദ്ദേശിക്കപ്പെട്ട
ടൂ വീലര്‍
പാര്‍ക്കിങ്ങ് ഷെഡ് കം
ടോയ് ലറ്റ് പദ്ധതി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ഗ്രാമീണ
മേഖലയിലെ കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
3249.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ ഗ്രാമീണ
മേഖലയില്‍ ഒരു
സര്‍വ്വീസ് മാത്രം
നടത്തുന്ന
കെ.എസ്.ആര്.ടി.സി.
ബസുകള്‍
നിര്‍ത്തലാക്കാൻ
നീക്കമുണ്ടോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കുമ്പോള്‍
ഉണ്ടാകുന്ന യാത്ര
പ്രശ്നം
പരിഹരിക്കുന്നതിന്
ബദല്‍ സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സര്‍വ്വീസ്
നിര്‍ത്തലാക്കുന്ന
ബസ്സുകള്‍ ഏതൊക്കെ
റൂട്ടുകളിലാണ്
സര്‍വ്വീസ് നടത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
നിര്‍ത്തലാക്കുന്ന
സര്‍വ്വീസുകള്‍,
മുന്‍പ് പൊതുജനങ്ങളുടെ
ആവശ്യാര്‍ത്ഥം
അനുവദിച്ചവയാണോ എന്ന്
വ്യക്തമാക്കുമോ?
ആദിവാസി
പിന്നോക്ക മേഖലയിലെ
യാത്രാക്ലേശം
3250.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരുവിക്കര
നിയോജക മണ്ഡലത്തിലെ
കുറ്റിച്ചല്‍
പഞ്ചായത്തിലെ ആദിവാസി
വനമേഖലകളില്‍ നിലവില്‍
ഉണ്ടായിരുന്നതും
സര്‍വ്വീസ്
നടത്തിക്കൊണ്ടിരുന്നതുമായ
ഏതെല്ലാം ബസ്
സര്‍വ്വീസുകളാണ്
നിര്‍ത്തിയിട്ടുളളത്;
ഇവയുടെ വിശദാംശം
ഡ്യൂട്ടി നമ്പര്‍ സഹിതം
നല്‍കാമോ;
(ബി)
കുറ്റിച്ചല്‍
പഞ്ചായത്തിലെ
വനമേഖലകളിലേക്കും
വിനോദസഞ്ചാര കേന്ദ്രമായ
കാപ്പ്കാട്
ഭാഗത്തേയ്ക്കും
ഉണ്ടായിരുന്ന ബസ്
സര്‍വ്വീസുകള്‍
നിര്‍ത്തിയത്
ആദിവാസികള്‍ക്കും വിനോദ
സഞ്ചാരികള്‍ക്കും
ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവ
പുനരാരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സമൂഹത്തിലെ
ഏറ്റവും പിന്നോക്ക
വിഭാഗത്തില്‍പ്പെടുന്ന
ആദിവാസികള്‍
താമസിക്കുന്ന
വനപ്രദേശത്തേയ്ക്കുളള
ബസ്സ് സര്‍വ്വീസുകള്‍
യാത്രക്കാരുടെ കുറവും
വരുമാനത്തിന്റെ കുറവും
കാരണമാക്കി
നിര്‍ത്തുന്നത് മൂലം
ആദിവാസികളുടെ യാത്രാ
സ്വാതന്ത്യവും അവരുടെ
അവകാശങ്ങളും
നിഷേധിക്കപ്പെടുന്നുവെന്ന
ഗൗരവ സാഹചര്യം
ഒഴിവാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
വരുമാന
കുറവ് എന്ന കാരണം
പറഞ്ഞ് ബസ്സ്
സര്‍വ്വീസുകള്‍
നിര്‍ത്തുന്നത് മൂലം
കുറ്റിച്ചല്‍
പഞ്ചായത്തിലെ കോട്ടൂര്‍
ഭാഗത്ത് നിന്നും മറ്റ്
സ്ഥലങ്ങളിലേയ്ക്ക്
യാത്ര
ചെയ്യുന്നവര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
അടിയന്തരമായി
പരിഗണിച്ച്
നിര്‍ത്തലാക്കിയ ബസ്സ്
സര്‍വ്വീസുകള്‍ ഉടന്‍
പുനസ്ഥാപിക്കുമോ;
ഇല്ലെങ്കില്‍ ഇതിനുളള
കാരണം എന്തെന്ന്
വ്യക്തമാക്കാമോ?
നെന്മാറ-കോയമ്പത്തൂര്‍
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസ്
3251.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ-കോയമ്പത്തൂര്‍
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസ് നിലവിലില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരവധി
യാത്രക്കാര്‍ ദിവസേന
കോയമ്പത്തുരിലേക്ക്
പോകുന്ന നെന്മാറ
നിയോജകമണ്ഡലത്തിലെ
നെന്മാറയില്നിന്നും
കോയമ്പത്തൂരിലേയ്ക്ക്
ബസ് സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
കരുവാറ്റ
ഭാഗം അപകടരഹിതമാക്കാന്‍ റോഡ്
സേഫ്റ്റി അതോറിറ്റിയുടെ നടപടി
3252.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ കരുവാറ്റ
വഴിയമ്പലം ജംഗ്ഷന്
മുതല്‍ കരുവാറ്റ
പഞ്ചായത്ത് ഓഫീസ്
വരെയുളള ഭാഗത്ത്
വന്‍തോതില്‍
വാഹനാപകടങ്ങളും
അതുമൂലമുള്ള മരണങ്ങളും
സംഭവിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭാഗം
അപകടമുക്തമാക്കുവാന്‍
റോഡ് സേഫ്റ്റി
അതോറിറ്റിയുമായി
ബന്ധപ്പെട്ട്
നടത്തുവാന്‍
തീരുമാനിച്ചിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
റിസര്‍വ്
കണ്ടക്ടര്‍ നിയമനം
3253.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
റിസര്‍വ് കണ്ടക്ടര്‍
തസ്തികയില്‍ പി.എസ്.സി.
വഴി നിയമന ശിപാര്‍ശ
ലഭിച്ചവര്‍ക്ക് ഒരു
വര്‍ഷം കഴിഞ്ഞിട്ടും
നിയമന ഉത്തരവ്
നല്‍കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ എത്രപേര്‍ക്കാണ്
ഇങ്ങനെ നിയമന ഉത്തരവ്
നല്‍കാത്തത്; വിശദവിവരം
നല്‍കാമോ;
(ബി)
റിസര്‍വ്
കണ്ടക്ടര്‍ തസ്തികയുടെ
നിലവിലെ റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ട്;
എന്നാണ് ഇവരുടെ നിയമനം
നടന്നിട്ടുള്ളത്;
നിലവിലെ റാങ്ക്
ലിസ്റ്റിന് മുന്പുളള
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട
എല്ലാവര്ക്കും നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി.യില്‍
ഉണ്ടായ ഒഴിവുകള്‍
എത്രയാണ്; ഈ ഒഴിവുകള്‍
എല്ലാം നിയമനത്തിനായി
പി.എസ്.സി.യ്ക്ക്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതിനുള്ള കാരണം
എന്താണ്;
(ഡി)
കെ.എസ്.ആര്.ടി.സി.യില്‍
താല്‍ക്കാലികമായി
കണ്ടക്ടര്‍മാര്‍ ജോലി
ചെയ്യുന്നവരുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേരുണ്ട് ഇപ്രകാരം
ജോലി നോക്കുന്നത്;
പി.എസ്.സി.യില്‍
നിന്നും നിയമന
ശുപാര്‍ശ
ലഭിയ്ക്കുന്നവരെ
ഇവര്‍ക്ക് പകരമായി
നിയമനം
നല്കാറുണ്ടോഎന്നറിയിക്കാമോ?
കാസർഗോഡ്
ജില്ലയ്ക്ക് അനുവദിച്ച
കെ.എസ്.ആര്.ടി.സി ബസ്സുകള്‍
3254.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
,കെ.എസ്.ആര്.ടി.സി
യില്‍ ആവശ്യത്തിന്
ജീവനക്കാരില്ലാത്ത
കാരണത്താല്‍
ജില്ലയ്ക്ക് അനുവദിച്ച
അഞ്ച് ബസ്സുകള്‍
മറ്റേതെങ്കിലും
ജില്ലകളിലേക്ക്
മാറ്റിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ജില്ലയില്‍
മംഗലാപുരം-കാസര്‍ഗോഡ്,
ചന്ദ്രഗിരി
-കാഞ്ഞങ്ങാട്,
കാസര്‍ഗോഡ് -കണ്ണൂര്‍
എന്നീ റൂട്ടുകളിൽ
അനുവദിച്ച ടൗൺ ടു ടൗൺ
സര്‍വ്വീസുകള്‍ നല്ല
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
സാഹചര്യത്തിൽ,,
ജീവനക്കാരില്ലായെന്ന
കാരണം കൊണ്ട് മാത്രം
മാറ്റി നൽകപ്പെട്ട
ബസുകൾ ജില്ലയില്‍ തന്നെ
സര്‍വ്വീസ് നടത്തുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മൂന്നാര്‍
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോയില്‍ സ്കാനിയ ബസ്
3255.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മൂന്നാര്‍
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോയില്‍ സ്കാനിയ
ബസ് അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതിനായി എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ ലാഭകരമല്ലാത്ത
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
3256.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
വൈപ്പിന്‍-പള്ളിപ്പുറം
സംസ്ഥാനപാത വഴിയുള്ള
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകളില്‍
ഏതെങ്കിലും
ലാഭകരമല്ലാതെ
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ബസ്സുകളുടെ
സമയക്രമം വിശദമാക്കുന്ന
മൊബൈല്‍ ആപ്പ്
3257.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി,
സ്വകാര്യബസ്സുകൾ ഇവയുടെ
സമയക്രമം വിശദമാക്കുന്ന
മൊബൈല്‍ ആപ്പ്
പുറത്തിറക്കുന്ന കാര്യം
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഈ
ആവശ്യം ഉന്നയിച്ച്
അപേക്ഷകള്‍
എന്തെങ്കിലും വകുപ്പിന്
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
സുശീല്‍ഖന്ന
റിപ്പോര്‍ട്ട്
3258.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുശീല്‍ഖന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കെ.എസ്.ആര്.ടി.സിയില്‍
നിയമനങ്ങള്ക്ക്നിലവിൽ
വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
സുശീല്‍
ഖന്ന റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ചെങ്ങന്നൂര്‍
- പൈതല്‍മല ദീര്‍ഘദൂര
സര്‍വ്വീസ്
3259.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ ദീര്‍ഘദൂര
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
- പൈതല്‍മല ദീര്‍ഘദൂര
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍ എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ചെങ്ങന്നൂര്‍
- പൈതല്‍മല ദീര്‍ഘദൂര
സര്‍വ്വീസുമായി
ബന്ധപ്പെട്ട് കൊല്ലം
റീജിയണല്‍ ആഫീസിലെ
09.03.2017-ലെ
74/202/17/KLM നം.
പ്രൊപ്പോസലിന്മേല്
നാളിതുവരെയായി
കെ.എസ്.ആര്.ടി.സി.ചീഫ്
ഓഫീസിൽ നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
ചെങ്ങന്നൂര്‍
- പൈതല്‍മല സര്‍വ്വീസ്
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
അന്തർസംസ്ഥാന
ഉടമ്പടിയുടെ ഭാഗമായി ആരംഭിച്ച
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
3260.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ണാടക
സംസ്ഥാനവുമായി ഒപ്പിട്ട
അന്തർസംസ്ഥാന
ഉടമ്പടിയുടെ ഭാഗമായി
കെ.എസ്.ആര്.ടി.സി.
ഏതെല്ലാം ഡിപ്പോകളില്‍
നിന്നും പുതിയ
സര്‍വ്വീസുകള്‍
ആരംഭിച്ചിരുന്നു എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഉടമ്പടിയുടെ ഭാഗമായി
കൊല്ലം ജില്ലയിലെ
ഏതെങ്കിലും ഡിപ്പോയില്‍
നിന്നും പുതിയ
സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ യാത്രാ
ക്ലേശം
3261.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
യാത്രാ ക്ലേശം
സംബന്ധിച്ച പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
തിരുവല്ല-മാവേലിക്കര
റൂട്ടില്‍ രാവിലെ 5.05
നും വീയ്യപുരം-
അടൂര്‍-പറക്കോട്-മണ്ണടി
റൂട്ടുകളില്‍ രാവിലെ 6
മണിക്കും
പെര്‍മിറ്റുള്ള
സ്വകാര്യ ബസ്സുകള്‍
ആദ്യ സര്‍വ്വീസ്
മുടക്കുന്നത് മൂലമുള്ള
യാത്രാ ക്ലേശം
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഷെഡ്യൂളുകളുടെ
അനുമതി
3262.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്ന്
വിവിധ വിഭാഗങ്ങളിലായി
2016 ആഗസ്റ്റ്
മാസത്തില്‍
ഓപ്പറേറ്റ്ചെയ്ത
ഷെഡ്യൂളുകള്‍
എത്രയെന്നും 2017
ആഗസ്റ്റ് മാസത്തിലെ
ഷെഡ്യൂളുകളുടെ
അനുമതിയും പട്ടിക
തിരിച്ച് അറിയിക്കാമോ;
(ബി)
നിലവില്‍
അനുവദിക്കപ്പെട്ടിട്ടുളള
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ് ചെയ്യാന്‍
എത്ര ബസുകളാണ്
ആവശ്യമായിട്ടുള്ളതെന്നും
നിലവില്‍ എത്ര ബസ്സുകൾ
ഉണ്ടെന്നുംവ്യക്തമാക്കാമോ;
(സി)
അനുമതി
നല്കിയിട്ടുളള
ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നതിന് ആവശ്യമായ
വിവിധ വിഭാഗം
ജീവനക്കാരുടെ എണ്ണം
എത്രയെന്നും നിലവിലുളള
ജീവനക്കാരുടെ എണ്ണം
എത്രയെന്നും
അറിയിക്കാമോ;
(ഡി)
പൂര്‍ണ്ണമായും
നിര്‍ത്തലാക്കിയ
പ്രാദേശിക
സര്‍വ്വീസുകള്‍
എത്രയെന്നും സര്‍വ്വീസ്
മുടങ്ങിയിട്ടുളള
പ്രാദേശിക
സര്‍വ്വീസുകള്‍
എത്രയെന്നും
വ്യക്തമാക്കാമോ;
(ഇ)
ആയത്
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിനുളള
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
വാഹനാപകടങ്ങള്‍
3263.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
കാലയളവില്‍ സംസ്ഥാനത്ത്
വാഹനാപകടങ്ങളില്‍പ്പെട്ട്
മരണപ്പെട്ടവർ
എത്രയെന്ന്
വിശദമാക്കാമോ;
(ബി)
വാഹന
അപകടങ്ങള്‍
കുറയ്ക്കുന്നതിനും,
ഇല്ലാതാക്കുന്നതിനുമായി
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
പോകുന്ന പരിഷ്കാരങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ഗതാഗതപ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
റോഡ്സുരക്ഷ
ഉറപ്പാക്കുന്നതിനുമുളള
നടപടികള്‍
T 3264.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
,,
സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹനങ്ങളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ഗതാഗതപ്രശ്നങ്ങള്‍
പരിഹരിക്കുന്ന
കാര്യത്തില്‍
നാറ്റ്പാക്ക്
(NATPAC)എന്തെങ്കിലും
ശിപാര്‍ശകളോ,
നിര്‍ദ്ദേശങ്ങളോ
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
പ്രധാന
നഗരങ്ങളിലെ റോഡുകള്‍
നിലവിലെ വാഹനഗതാഗതം
ഉള്‍ക്കൊളളാന്‍
അപര്യാപ്തമാണെന്ന
വസ്തുത പരിഗണിച്ച്
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കാല്‍നടയാത്രികരുടെയും,
സൈക്കിള്‍
യാത്രികരുടെയും
സുരക്ഷയ്ക്ക്
റോഡുകളില്‍ അവശ്യ
സംവിധാനമൊരുക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി യില്‍
യാത്രാ സൗജന്യം
3265.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുന്ന യാത്രാ
സൗജന്യത്തിന്
എന്തെങ്കിലും
നിയന്ത്രണം പുതിയതായി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
യാത്രാ
സൗജന്യം ലഭിക്കാന്‍
ആവശ്യമായ പാസ്
വിതരണത്തില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടായിട്ടുണ്ടോ
എന്നറിയിക്കാമോ?
സബ്
ആര്.ടി.ഓഫീസ്
3266.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കില്‍ നിലവില്‍
സബ് ആര്.ടി.ഓഫീസ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
സബ്
ആര്.ടി. ഓഫിസുകൾ
ഇല്ലാത്ത താലൂക്കുകൾ
ഏതെല്ലാം;
വിശദമാക്കാമോ;
(സി)
കേരളത്തിലെ
ഏക സബ് താലൂക്കായ
കുന്ദമംഗലത്ത് ഒരു സബ്
ആര്.ടി. ഓഫീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
ആര്.ടി.
ഓഫീസുകള്‍ അഴിമതിരഹിതവും
സുതാര്യവും ആക്കാന്‍ നടപടി
3267.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.ടി.
ഓഫീസുകള്‍
അഴിമതിരഹിതവും
സുതാര്യവും ആക്കാന്‍
എന്തെല്ലാം നടപടികളാണ്
ഈ സർക്കാർ
സ്വീകരിച്ചിട്ടുളളതെന്നും
എന്തെല്ലാം
പുരോഗമനപരമായ
പരിഷ്കാരങ്ങളാണ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
ഡ്രൈവര്‍മാരുടെ
അശ്രദ്ധമൂലം
റോഡപകടങ്ങള്‍
വര്‍ദ്ധിച്ച് വരുന്ന
സാഹചര്യത്തില്‍
ഡ്രൈവിംഗ് ലൈസന്‍സ്
നൽകുന്നതിനുള്ള നടപടികൾ
(എഴുത്ത് പരീക്ഷ,
പ്രായോഗിക പരീക്ഷ)
കൂടുതല്‍ കാര്യക്ഷമവും
കുറ്റമറ്റതുമാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ; ഇതിനായി
കര്‍മ്മപരിപാടി
പരിഗണനയില്‍
ഉണ്ടോയെന്ന്
അറിയിക്കുമോ?
റോഡ്
സേഫ്റ്റി ഫണ്ട്
3268.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സേഫ്റ്റി ഫണ്ട്
ചെലവഴിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ റോഡ്
സേഫ്റ്റി
ഫണ്ടുപയോഗിച്ച് കൊല്ലം
ജില്ലയില്‍ നടത്തിയ
പ്രവൃത്തികൾ
എന്തെല്ലാം;
വിശദാംശങ്ങള്‍
നല്‍കുമോ?
നികുതി
കുടിശ്ശിക അടയ്ക്കാത്ത
അന്തര്‍ സംസ്ഥാന വാഹനങ്ങള്‍
3269.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതിക്കുടിശ്ശിക
അടയ്ക്കാതെ, അന്തര്‍
സംസ്ഥാന സര്‍വ്വീസ്
നടത്തുന്ന
വാഹനങ്ങള്‍ക്കെതിരെ
മോട്ടോര്‍ വാഹന വകുപ്പ്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നികുതിക്കുടിശ്ശിക
അടയ്ക്കാത്ത എത്ര
വാഹനങ്ങൾ
പിടിച്ചെടുത്തു ;
ഇവയുടെ ഉടമസ്ഥരില്‍
നിന്ന് എത്ര രൂപ
പിഴയായി ഈടാക്കി;
വ്യക്തമാക്കുമോ ;
(സി)
മറ്റ്
സംസ്ഥാനങ്ങള്‍
ഈടാക്കുന്ന തരത്തിലുളള
നികുതി പ്രസ്തുത
സര്‍വ്വീസുകള്‍ക്ക്
ബാധകമാക്കുന്ന കാര്യം
പരിശോധിക്കുമോ?
ഇരുചക്ര
വാഹനങ്ങളില്‍ പകല്‍ സമയങ്ങളിൽ
ലൈറ്റ്
3270.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുചക്രവാഹനങ്ങളില്‍
പകല്‍ സമയങ്ങളിലും
ലൈറ്റ്
ഉപയോഗിക്കുന്നതിനായി
എന്തടിസ്ഥാനത്തിലാണ്
നിര്‍ദ്ദേശം നല്‍കിയത്
എന്നറിയിക്കാമോ;
(ബി)
ഇതു
സംബന്ധമായ സര്‍ക്കാര്‍
ഉത്തരവുകളും കോടതി
ഉത്തരവുകളും നല്‍കാമോ;
(സി)
പകല്‍
സമയത്ത് ലൈറ്റ്
ഉപയോഗിക്കുന്നത് എതിരെ
വരുന്ന വാഹനങ്ങളിലെ
ഡ്രൈവര്‍മാര്‍ക്ക്
അലോസരമുണ്ടാക്കുന്നു
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പകല്‍
ലൈറ്റ്
ഉപയോഗിക്കുന്നതുമൂലമുള്ള
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
തലശ്ശേരി
സബ് ആര്.ടി ഓഫീസിന്റെ സ്ഥല
പരിമിതി
3271.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
സബ് ആര്.ടി ഓഫീസിന്റെ
സ്ഥല പരിമിതി മൂലം
ജീവനക്കാരും
പൊതുജനങ്ങളും വളരെ
അധികം പ്രയാസം
നേരിടുന്നതിനാല്‍
സൗകര്യപ്രദമായ
സ്ഥലത്തേക്ക് മാറ്റി
ഓഫീസിന്റെ സുഗമമായ
നടത്തിപ്പിന് നടപടി
സ്വീകരിക്കുമോ?
സ്വകാര്യ
വാഹനങ്ങളില്‍
നിയമാനുസൃതമല്ലാത്ത
ബോര്‍ഡുകള്‍
3272.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വാഹനങ്ങളില്‍
നിയമാനുസൃതമല്ലാതെ
ഔദ്യോഗിക സ്ഥാനങ്ങള്‍
രേഖപ്പെടുത്തിയ
ബോര്‍ഡുകള്‍
സ്ഥാപിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
വാഹനങ്ങളുടെ
ഉടമകള്‍ക്കെതിരെ കര്‍ശന
നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ;
(സി)
എങ്കില്‍
വിശദാംശം നല്‍കുമോ?
ജസ്റ്റിസ്
കെ.എസ്.രാധാകൃഷ്ണന്
കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍
3273.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുപ്രീം
കോടതി
നിര്‍ദ്ദേശപ്രകാരം,
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിനെപ്പറ്റി
പഠിക്കാൻ നിയോഗിച്ച
ജസ്റ്റിസ്
കെ.എസ്.രാധാകൃഷ്ണന്
കമ്മിറ്റി
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍
വാഹനാപകടങ്ങള്‍
മൂലമുള്ള മരണങ്ങള്
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ എല്ലാ
സബ്
ആര്.ടി.ഓഫീസുകളിലും
മുഴുവന്‍ സമയ മോട്ടോര്‍
വാഹന എന്‍ഫോഴ്സ്മെന്റ്
സംവിധാനം
നടപ്പിലാക്കുമോ?
മോട്ടോര്‍
വാഹന വകുപ്പില്‍ എം.വി.ഐ.,
എ.എം.വി.ഐ. എന്നിവരുടെ
നിയമനവും സ്ഥലംമാറ്റവും
3274.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍(എം.വി.ഐ.),
അസിസ്റ്റന്റ് മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍(എ.എം.വി.ഐ)
എന്നിവരെ
നിയമിക്കുന്നതും
ട്രാന്‍സ്ഫറും
പോസ്റ്റിംഗും
നടത്തുന്നതും നിലവില്‍
ഏതെല്ലാം
ചട്ടങ്ങളുടെയും
ഉത്തരവുകളുടെയും
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ജില്ലാ, താലൂക്ക്
ചെക്ക്പോസ്റ്റുകള്‍,
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡ്
എന്നിവിടങ്ങളില്‍ ഓരോ
സ്ഥലത്തും എത്ര
എ.എം.വി.ഐ.മാര്‍
ജോലിചെയ്യുന്നുവെന്ന്
ഓഫീസ് തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
ഈ
വകുപ്പില്‍
ജി.ഒ.(എംഎസ്)
നം.32/2012/ട്രാന്‍സ്.
തീയതി 5-6-2012 നമ്പര്‍
ഉത്തരവിന് വിരുദ്ധമായി
സ്ഥലംമാറ്റം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ഉത്തരവുകളുടെ
അടിസ്ഥാനത്തിലാണ്
പ്രസ്തുത
സ്ഥലംമാറ്റങ്ങള്‍
നടത്തിയത് എന്ന്
വിശദീകരിക്കുമോ?
പൊതുഗതാഗത
സംവിധാനം
കാര്യക്ഷമമാക്കുന്നത്തിനുള്ള
നടപടി
3275.
ശ്രീ.എസ്.ശർമ്മ
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുഗതാഗത സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മോട്ടോര്‍
വാഹന വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതപ്പെടുത്തുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാം;
വ്യക്തമാക്കാമോ;
(സി)
പരിസരമലിനീകരണം
കുറയ്ക്കുന്നതിനായി,
വാഹനങ്ങള്‍ പരിസ്ഥിതി
സൗഹൃദ ഇന്ധനങ്ങള്‍
ഉപയോഗിച്ച്
ഓടിക്കുന്നത്
പ്രോത്സാഹിപ്പിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മോട്ടോര്‍
വെഹിക്കള്‍ ഇന്‍സ്പെക്ടര്‍
3276.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗത
വകുപ്പില്‍
അസിസ്റ്റന്റ് മോട്ടോര്‍
വെഹിക്കള്‍
ഇന്‍സ്പെക്ടര്‍മാരെ
നിയമിച്ച്
ഉത്തരവിടുന്നത് ആരാണ്;
(ബി)
അസിസ്റ്റന്റ്
മോട്ടോര്‍ വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരെ
ആര്.ടി.ഒ., സബ്
ആര്.ടി.ഒ., ചെക്ക്
പോസ്റ്റുകള്‍
എന്നിവിടങ്ങളിലേക്ക്
നിയമിക്കുന്നത് ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ
സ്ഥലംമാറ്റം
3277.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെയും
അസിസ്റ്റന്റ് മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരെയും
സ്ഥലംമാറ്റത്തിന്
വ്യക്തമായ ഉത്തരവ്
നിലനില്‍ക്കെ, പ്രസ്തുത
ജീവനക്കാരെ
മാനദണ്ഡങ്ങള്‍
പാലിക്കാതെ വിവിധ
ജില്ലകളില്‍ ആര്.ടി.ഒ,
സബ് ആര്.ടി.ഒ,
ചെക്ക്പോസ്റ്റുകള്‍
എന്നിവിടങ്ങളിലേക്ക്
സ്ഥലംമാറ്റുന്നതുമൂലം
ജീവനക്കാര്‍ക്കുണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുളള
സ്ഥലംമാറ്റങ്ങള്‍ മൂലം
സര്‍വ്വീസ് ചട്ടങ്ങള്‍
പ്രകാരമുളള അവകാശങ്ങള്‍
പോലും പ്രസ്തുത
ജീവനക്കാര്‍ക്ക്
നിഷേധിക്കപ്പെടുന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
പൊതുഗതാഗത
സംവിധാനം
ഉപയോഗിക്കുന്നതുസംബന്ധമായ
അവബോധം
3278.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാെതുഗതാഗത
സംവിധാനങ്ങള്‍
കൂടുതലായി
ഉപയോഗിക്കുന്നതിനും
അതിലൂടെ മലിനീകരണം,
ഇന്ധന ഉപയോഗം
എന്നിവയുടെ തോത്
കുറയ്ക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്
എന്ന് അറിയിക്കുമോ;
(ബി)
ഇതു
സംബന്ധമായ അവബോധം
പൊതുജനങ്ങളില്‍
സൃഷ്ടിക്കുന്നതിന്
ആവശ്യമായ പ്രചാരണ
പരിപാടികള്‍
നടപ്പിലാക്കുമോ;
(സി)
അവയുടെ
വിശദാംശം അറിയിക്കുമോ
?
വാഹനങ്ങളുടെ
വേഗ നിയന്ത്രണ സംവിധാനം
3279.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി. വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പാതകളില്‍ വാഹനങ്ങളുടെ
വേഗ നിയന്ത്രണ സംവിധാനം
കാര്യക്ഷമമല്ലെന്ന
ആക്ഷേപം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഓരോ
മേഖലയ്ക്കും
നിശ്ചയിച്ചിട്ടുളള
വേഗപരിധി
പാലിക്കപ്പെടുന്നുണ്ടോയെന്ന്
പരിശോധിക്കാന്‍
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
ബസ്സുകളില്‍
വേഗപ്പൂട്ട്
നിര്‍ബന്ധമാക്കണമെന്ന
സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന്റെ ശിപാര്‍ശ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ശിപാര്‍ശ നടപ്പാക്കാന്‍
നിര്‍ദ്ദേശം നല്‍കാനും
ഒപ്പം മറ്റു വേഗ
നിയന്ത്രണ
സംവിധാനങ്ങള്‍
കാര്യക്ഷമവും
കുറ്റമറ്റതുമാക്കാനും
നടപടി സ്വീകരിക്കുമോ?
മോട്ടോര്‍
വാഹനവകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
3280.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ഉൗര്ജ്ജിതപ്പെടുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
മോട്ടോര്‍
വാഹന വകുപ്പില്‍
ഇടനിലക്കാരുടെ ഇടപെടല്‍
കുറയ്ക്കുന്നതിനും റോഡ്
സുരക്ഷ
ഉറപ്പാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
കെെക്കാെണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ലക്ഷ്യങ്ങള്‍
നിറവേറ്റുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
വാഹനങ്ങള്‍ക്ക്
ഹരിത നികുതി
3281.
ശ്രീ.അനില്‍
അക്കര
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാഹനങ്ങള്‍ക്ക് ഹരിത
നികുതി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
വാഹനങ്ങള്‍ക്കാണ്
നികുതി
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിവരിക്കുമോ;
(സി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ഈയിനത്തില്‍ എത്ര തുക
പിരിഞ്ഞു
കിട്ടിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
നികുതി
അടയ്ക്കാത്ത വാഹനങ്ങള്‍
പിടിച്ചെടുക്കുവാന്‍
നിലവിൽ എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
ചാത്തന്നൂരില്‍
ജോയിന്റ് ആര്.ടി. ആഫീസ്
3282.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ആസ്ഥാനമാക്കി പുതിയ
ജോയിന്റ് ആര്.റ്റി.
ആഫീസ്
ആരംഭിക്കുന്നതിനുള്ള
ജനപ്രതിനിധിയുടെ
നിവേദനത്തിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
വ്യക്തമാക്കുമോ;
(ബി)
റോഡപകടങ്ങള്‍
ഏറ്റവുമധികം നടക്കുന്ന
മേഖല എന്ന നിലയില്‍
ചാത്തന്നൂരില്‍
ജോയിന്റ് ആര്.ടി.ആഫീസ്
ആരംഭിക്കാന്‍
സത്വരനടപടികള്‍
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
ഭിന്നശേഷിക്കാര്‍
വാങ്ങുന്ന വാഹനങ്ങളുടെ റോഡ്
ടാക്സ്
3283.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍
വാങ്ങുന്ന വാഹനങ്ങളുടെ
റോഡ് ടാക്സ് ഇളവ്,
അഞ്ച് ലക്ഷം രൂപയില്‍
താഴെ വില വരുന്ന
വാഹനങ്ങള്‍ക്ക്
മാത്രമായി
നിജപ്പെടുത്തിയിട്ടുണ്ടോ;
(ബി)
സ്പൈനല്‍
കോഡിന് പരിക്ക് പറ്റി
പാരാപ്ലീജിക്
ആയവര്‍ക്ക്
ഉപയോഗിക്കുവാന്‍
കഴിയുന്ന
വാഹനങ്ങള്‍ക്ക് അഞ്ച്
ലക്ഷത്തിനുമേല്‍ വില
വരുമെന്നതിനാല്‍,റോഡ്
ടാക്സ് ഇളവ് പത്ത്
ലക്ഷം രൂപയെങ്കിലും
ആക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ശബ്ദമലിനീകരണത്തിന്
കാരണമാകുന്ന ഹോണുകള്‍
3284.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങളില്‍
ശബ്ദമലിനീകരണത്തിന്
കാരണമാകുന്ന ഹോണുകള്‍
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഹോണുകളുടെ ഉപയോഗം
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(സി)
ഗുരുതരമായ
ആരോഗ്യ
പ്രശ്നങ്ങള്‍ക്ക്
വഴിതെളിക്കുന്ന ഇത്തരം
ഹോണുകള്‍ ഉപയോഗിക്കുന്ന
വാഹനങ്ങള്‍ക്കെതിരെ
കര്‍ശനവും
സമയബന്ധിതവുമായ
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇത്തരം
ഹോണുകള്‍
വില്‍ക്കുന്നത്
തടയുന്നതിനുള്ള കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ജലഗതാഗത
സംവിധാനം
പ്രയോജനപ്പെടുത്തുവാന്‍
കര്‍മ്മപദ്ധതികള്‍
3285.
ശ്രീ.വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
സംവിധാനത്തെ
പ്രയോജനപ്പെടുത്തുവാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഏതെല്ലാം പുതിയ
സര്‍വ്വീസുകളും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളുമാണ്
നടപ്പിൽ വരുത്തിയത്;
വിശദമാക്കുമോ;
(സി)
ജലഗതാഗത
സംവിധാനം
പ്രയോജനപ്പെടുത്തി,
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
വകുപ്പ്
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
എറണാകുളം
മണ്ഡലത്തില്‍ വാട്ടര്‍
ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്
പുതിയ കെട്ടിടം
3286.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എറണാകുളം
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ. ആസ്തി വികസന
ഫണ്ടുപയോഗിച്ച്
വാട്ടര്‍
ട്രാന്‍സ്പോര്‍ട്ടിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
ലഭിച്ചിരുന്നുവോ;
പ്രസ്തുത പദ്ധതിയുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ?
ഫോര്‍ട്ട്
കൊച്ചി കസ്റ്റംസ് ജെട്ടിയിലെ
സ്ഥലപരിമിതി
3287.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോര്‍ട്ട്
കൊച്ചിയിലെ കസ്റ്റംസ്
ജെട്ടിയില്‍
സ്ഥലപരിമിതി മൂലം
യാത്രക്കാര്‍
അനുഭവപ്പെടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
ജലഗതാഗത വകുപ്പ്
സമര്‍പ്പിച്ച
പ്രൊപ്പോസലില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പോര്‍ട്ട്
ട്രസ്റ്റില്‍ നിന്നും
കസ്റ്റംസ് ജെട്ടിയുടെ
വികസനത്തിനായി സ്ഥലം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?