You are here: Business >14th
KLA >7th Session>Unstarred questions
Answers
Answer Provided
Answer Not
Yet Provided
FOURTEENTH KLA
- 7th SESSION
UNSTARRED
QUESTIONS AND ANSWERS (To
read Questions please
enable Unicode-Malayalam in
your system) (To
read answers Please CLICKon the Title of the
Questions)
,,
റോജി എം. ജോണ്‍ ,,
അനില്‍ അക്കര:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയം
ഭരണ സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട്
പൊതുജനങ്ങള്‍ക്കുള്ള
പരാതി
സമര്‍പ്പിക്കുവാന്‍
പരാതിപ്പെട്ടി
സ്ഥാപിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ലഭിക്കുന്ന പരാതികളില്‍
സമയബന്ധിതമായി പരിഹാരം
കാണുവാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
ശ്രീ.റോഷി
അഗസ്റ്റിന് ,,
പി.ജെ.ജോസഫ് ,,
സി.എഫ്.തോമസ് ഡോ.എന്‍.
ജയരാജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാര്‍ട്ണര്‍ കേരള
മിഷനിൽ ഇതിനോടകം റഫര്‍
ചെയ്യപ്പെട്ടിട്ടുള്ള
പദ്ധതികളില്‍
സാധ്യതാപഠനത്തിന്റെ
അടിസ്ഥാനത്തില്‍
ഫീസിബിള്‍ എന്ന്
കണ്ടെത്തിയിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതികളില്‍ നടപ്പു
സാമ്പത്തിക വര്‍ഷം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പാര്‍ട്ണര്‍
കേരള മിഷന്റെ
നിലവിലുള്ള
വ്യവസ്ഥകളില്‍ മാറ്റം
വരുത്തിയതിനുശേഷം
പ്രസ്തുത
പദ്ധതിയിലേക്ക്
കൂടുതല്‍ സംരംഭകരെ
ആകര്‍ഷിക്കുവാന്‍
സാധിച്ചുവോ;
വ്യക്തമാക്കാമോ;
(ഡി)
പാര്‍ട്ണര്‍
കേരള മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
ഗ്രാമപഞ്ചായത്തുകളിലേക്ക്
കൂടി വ്യാപിപ്പിച്ച
വിവരം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
അറിയിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ശ്രീ.കെ.കുഞ്ഞിരാമന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ചെങ്കള
ഗ്രാമപഞ്ചായത്തില്‍
മുട്ടത്തോടി
വില്ലേജില്‍ റീസര്‍വ്വെ
നമ്പര്‍ 369/pt യില്‍
പെട്ട പുറമ്പോക്ക് ഭൂമി
സ്വകാര്യവ്യക്തിക്ക്
പതിച്ചു നല്കാന്
പഞ്ചായത്ത് ഭരണസമിതി
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ടി വ്യക്തി വിവിധ
കാലങ്ങളില്‍
സര്‍ക്കാര്‍ ഭൂമി
പതിച്ചുവാങ്ങി വില്പന
നടത്തിയിട്ടുള്ള
ആളാണെന്നുള്ള പരാതി
ബന്ധപ്പെട്ട
ഓഫീസുകളില്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഈ
പരാതി അന്വേഷണത്തിന്
വിധേയമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് തദ്ദേശ
വകുപ്പിലുള്ള
ആര്.സി.4/554/2015/എല്‍.എസ്.ജി.ഡി.
ഫയലില്‍ തുടര്‍നടപടി
എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ശ്രീ.പുരുഷന്
കടലുണ്ടി:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാലിന്യരഹിത
കേരളം എന്ന ലക്ഷ്യം
സാക്ഷാത്കരിക്കാനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
നടപ്പിലാക്കികൊണ്ടിരിക്കുന്ന
വിവിധ പദ്ധതികള്‍
ഏതൊക്കെയാണെന്നറിയിക്കാമോ?
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ശ്രീ.ഡി.കെ.
മുരളി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എൽ
എ. മാരുടെ ആസ്തി വികസന
ഫണ്ട്, പ്രത്യേക വികസന
ഫണ്ട് എന്നിവ
ഉപയോഗിച്ച്
ഹെെമാസ്റ്റ്
ലെെറ്റുകള്‍
സ്ഥാപിക്കുന്നതുമൂലം
കറണ്ട് ചാര്‍ജ്ജ്
ഇനത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഭീമമായ തുക ബാദ്ധ്യത
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ശ്രീ.എ.
പ്രദീപ്കുമാര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തില്‍ അനധികൃതമായി
നിര്‍മ്മിച്ച എത്ര
കെട്ടിടങ്ങളുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
ഇത്തരം
അനധികൃത
നിര്‍മ്മാണങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ ?
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ജി.ഒ.(പി)നം.7/2016/ഫിന്
തീയതി 20-01-2017
നമ്പര്‍ ശമ്പള പരിഷ്കരണ
ഉത്തരവില്‍
ടൈപ്പിസ്റ്റുമാരുടെ
റേഷ്യോ 1:1:1:1 എന്ന്
പുനഃക്രമീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസില്‍
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
ശ്രീ.ആര്.
രാമചന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
നടത്തിയ പ്ലാസ്റ്റിക്
നിരോധനം എത്രത്തോളം
ഫലപ്രദമായിരുന്നെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്ലാസ്റ്റിക്കിനു
പകരം ആവശ്യമുള്ള
തുണിസഞ്ചികളും മറ്റും
യഥേഷ്ടം ലഭ്യമാകുന്നു
എന്നുറപ്പ്
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ശ്രീ.പി.
ഉണ്ണി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സാമൂഹ്യക്ഷേമ
പെന്ഷന് എത്ര
പ്രാവശ്യം
വര്‍ധിപ്പിച്ചു
നല്കുകയുണ്ടായി;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര തുക
ചെലവഴിച്ചു; എത്ര
പേര്‍ക്കാണ് പെന്ഷന്
വിതരണം ചെയ്തത്;
ജില്ലാടിസ്ഥാനത്തിലുള്ള
വിശദാംശം ലഭ്യമാക്കാമോ
?
ശ്രീ.കെ.എസ്.ശബരീനാഥന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വായു മലിനീകരണം മൂലവും
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുളള അജെെവ
പദാര്‍ത്ഥങ്ങള്‍
ശാസ്ത്രീയമായി
സംസ്കരിയ്ക്കുന്നതിലെ
അപാകതമൂലവും മാരകമായ
രോഗങ്ങള്‍
ഉണ്ടാകുന്നുവെന്ന പഠന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്ലാസ്റ്റിക്ക്
ഉള്‍പ്പെടെയുളള അജെെവ
മാലിന്യങ്ങള്‍
ജനവാസമേഖലകളില്‍
കത്തിയ്ക്കുന്നതിലൂടെ
ഏതെല്ലാം
മാരകരോഗങ്ങളാണ്
ഉണ്ടാകാന്‍
സാധ്യതയുളളത്;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
മാരകമായ
രോഗങ്ങള്‍ക്ക്
വഴിവയ്ക്കുന്ന ഇത്തരം
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിന് എന്താെക്കെ
നടപടികളാണ്
തദ്ദേശസ്വയംഭരണ വകുപ്പ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
ഇതിനായി ബോധവത്ക്കരണ
പരിപാടികള്‍
നടത്താറുണ്ടോ; ഇത്തരം
പ്രവൃത്തികളിൽ
ഏർപ്പെടുന്നവർക്കെതിരെ
നടപടി
സ്വീകരിയ്ക്കുമോ;
(സി)
തിരുവനന്തപുരം
നഗരത്തിലെ
ജനവാസകേന്ദ്രങ്ങളില്‍
പ്ലാസ്റ്റിക്ക്
മാലിന്യങ്ങള്‍
വ്യാപകമായി
കത്തിയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച്
ഉണ്ടായിട്ടുളള
വ്യാപകമായ
പരാതികളിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
തിരുവനന്തപുരം
നഗരത്തിൽ
നിയമസഭാംഗങ്ങളുടെ
വാസസ്ഥലം, പോലീസ്
ക്വാര്‍ട്ടേഴ്സ്
എന്നിവയുടെ സമീപ
പ്രദേശങ്ങളിൽ അജെെവ
മാലിന്യങ്ങള്‍
കത്തിയ്ക്കുന്നതിലൂടെ
ഇവിടങ്ങളിലെ
താമസക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിയ്ക്കുന്നതിനുളള
സത്വര നടപടികള്‍
സ്വീകരിയ്ക്കുമോ?
ശ്രീ.റ്റി.വി.രാജേഷ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
കൃഷി സിഞ്ചാരി യോജന /
എെ.ഡബ്യു.എം.പി
(Integrated Water Shed
Management Programme)
പ്രകാരം വിവിധ ബ്ലോക്ക്
പഞ്ചായത്തുകള്‍ക്ക്
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍ക്ക്
ഫണ്ട് അനുവദിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
2017 മാര്‍ച്ച് 31 വരെ
ഓരോ ബ്ലോക്ക്
പഞ്ചായത്തിനും
കുടിശ്ശികയായ തുകയുടെ
വിശദാംശം അറിയിക്കാമോ;
കുടിശ്ശിക വിതരണം
ചെയ്യാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
ശ്രീ.വി.എസ്.ശിവകുമാര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
മുട്ടത്തറയില്‍
വികലാംഗകോളനി
നിവാസികളെ
പുനരധിവസിപ്പിക്കുന്നതിനായി
നഗരകാര്യ വകുപ്പിന്
കെെമാറിയ രണ്ടേക്കര്‍
സ്ഥലത്ത് വീടുകള്‍
നിര്‍മ്മിച്ചു
നല്‍കുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍മ്മാണം
എത്രയുംവേഗം
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ശ്രീ.കെ.മുരളീധരന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
സ്മാര്‍ട്ട് സിറ്റി
പദ്ധതിയില്‍
തിരുവനന്തപുരം നഗരത്തെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഈ പദ്ധതിയിലൂടെ
തിരുവനന്തപുരത്ത്
നടപ്പിലാക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതി
നിര്‍വ്വഹണത്തിനായി
കണ്‍സള്‍ട്ടന്റിനെ
നിയമിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനുള്ള നടപടി ഏത്
ഘട്ടത്തിലാണ്;
(സി)
സ്മാര്‍ട്ട്
സിറ്റി
നടപ്പാക്കുന്നതിനായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ എത്ര
തുക വീതമാണ്
ചെലവഴിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കൊച്ചി
സ്മാര്‍ട്ട് സിറ്റി
നടത്തിപ്പിലുണ്ടായ
പോരായ്മകള്‍
തിരുവനന്തപുരം
സ്മാര്‍ട്ട് സിറ്റി
പദ്ധതി നടത്തിപ്പില്‍
ഒഴിവാക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ശ്രീ.പി.സി.
ജോര്‍ജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കോര്‍പറേഷന്റെ
സ്മാര്‍ട്ട് സിറ്റി
പദ്ധതി,നിയമവകുപ്പിന്റെ
തടസ്സം മൂലം
വൈകുവാനിടയാക്കുമെന്ന
വസ്തുത
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി എത്രയും വേഗം
പൂര്‍ത്തിയാക്കാന്‍
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ?
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സിപ്പല്‍
ജീവനക്കാരുടെ
പ്രോവിഡന്റ് ഫണ്ട്,
ഡി. എ ,ശമ്പളപരിഷ്കരണ
കുടിശ്ശികകള്‍ എന്നിവ
കൃത്യമായി
നല്‍കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പരാതി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ശ്രീ.എ.എം.
ആരിഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
പൊതു സര്‍വ്വീസ്
രൂപീകരിക്കുന്നതിന്
കൈക്കൊണ്ടിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
പൊതു സര്‍വ്വീസ്
നിലവില്‍ വരുമ്പോള്‍,
ഉദ്യോഗസ്ഥര്‍ക്ക്
ലഭിക്കേണ്ട
സ്ഥാനക്കയറ്റങ്ങള്‍
ഉറപ്പ് വരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്; ഇതുമായി
ബന്ധപ്പെട്ട്
സര്‍വ്വീസ്
സംഘടനകളുമായി
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ശ്രീ.പി.ഉബൈദുള്ള:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കുള്ള
തനതു ഫണ്ടിന്റെ
അപര്യാപ്തതമൂലം ദൈനംദിന
ചെലവിന് പോലും
പ്രതിസന്ധി
നേരിടുന്നകാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കൈവരിച്ച
ആസ്തി സംരക്ഷണത്തിനു
പുറമേ ശമ്പള പരിഷ്കരണം
വഴി വര്‍ദ്ധിച്ച ശമ്പളം
നല്‍കുന്നതടക്കമുള്ള
അധികച്ചെലവുകള്‍
നേരിടാന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
സഹായിക്കാന്‍ പ്രത്യേക
പാക്കേജ്
പ്രഖ്യാപിക്കുമോ;
(സി)
രണ്ടാം
സംസ്ഥാന ധനകാര്യ
കമ്മീഷന് ശുപാര്‍ശ
പ്രകാരം നിലവില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്കി വരുന്ന സംസ്ഥാന
ഓൺ ടാക്സ് റവന്യൂ
വിന്റെ 3.5 ശതമാനം
എന്നത് 10 ശതമാനമാക്കി
ഉയര്‍ത്തിയാല്‍ നിലവിലെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കാന്‍
സാധിക്കുമെന്നിരിക്കേ
ആയത് പരിഗണിക്കുമോ?
ശ്രീ.ടി.
വി. ഇബ്രാഹിം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പല പഞ്ചായത്തുകളിലും
സെക്രട്ടറി/അസിസ്റ്റന്റ്
സെക്രട്ടറി/അക്കൗണ്ടന്റ്
എന്നിവരുടെ തസ്തികകള്‍
ഒഴിഞ്ഞു കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
മലപ്പുറം
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകളിലാണ്
സെക്രട്ടറി/അസിസ്റ്റന്റ്
സെക്രട്ടറി/അക്കൗണ്ടന്റ്
എന്നി തസ്തികകള്‍
ഒഴിഞ്ഞു കിടക്കുന്നത് ;
(ഡി)
പഞ്ചായത്തുകളിലെ
പ്രധാനപ്പെട്ട
തസ്തികകള്‍ സ്ഥിരമായി
ഒഴിഞ്ഞ് കിടക്കുന്നത്
മൂലം പദ്ധതി
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടുന്നത്
ഒഴിവാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
ശ്രീ.ജി.എസ്.ജയലാല്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്തില്‍
നിലവില്‍ എത്ര
വാര്‍ഡുകളുണ്ടെന്നും
ആകെ ജനസംഖ്യ
എത്രയാണെന്നും
അറിയിക്കുമോ;
(ബി)
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്തിന്റെ
ആകെ ഭൂവിസ്തൃതി
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഗ്രാമപഞ്ചായത്തിലെ
വാര്‍ഡുകളുടെ എണ്ണം,
ജനസംഖ്യ, ഭൂവിസ്തൃതി
എന്നിവ പരിശോധിച്ച്
ഗ്രാമപഞ്ചായത്ത്
വിഭജിക്കേണ്ടതാണെന്നും
പുതുതായി ഒരു
ഗ്രാമപഞ്ചായത്ത്
രൂപീകരിക്കേണ്ടതാണെന്നും
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(ഡി)
കല്ലുവാതുക്കല്‍
പഞ്ചായത്ത് വിഭജിച്ച്
പാരിപ്പള്ളി പഞ്ചായത്ത്
രൂപീകരിക്കാന്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തീരുമാനമെടുത്തത്
പിന്വലിക്കാനിടയായതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
പാരിപ്പള്ളി
പഞ്ചായത്ത്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
തടസ്സങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ ?
ശ്രീ.എ.എം.
ആരിഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
മാവേലി സ്റ്റോറുകള്‍
തുടങ്ങുന്നതിനായി രണ്ടു
വര്‍ഷകാലത്തേക്ക്
മാത്രമേ കെട്ടിടം
വാടകയ്ക്കെടുത്ത്
കൊടുക്കുവാന്‍ സാധിക്കൂ
എന്ന ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്നാല്‍
അഞ്ചു വര്‍ഷത്തേക്ക്
കെട്ടിടം വാടകയ്ക്ക്
എടുത്ത് കൊടുത്താല്‍
മാത്രമേ മാവേലി
സ്റ്റോറുകള്‍
തുടങ്ങുകയുള്ളൂ എന്ന
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ
നിര്‍ദ്ദേശമുള്ളതിനാല്‍
രണ്ടു വര്‍ഷ കാലാവധി
എന്നത് അഞ്ചു വര്‍ഷമായി
ഉയര്‍ത്തി ഉത്തരവ്
ലഭ്യമാക്കുമോ?
ശ്രീ.എസ്.ശർമ്മ:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിന്നും
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
സര്‍ക്കാര്‍ ചെലവില്‍
ഗവണ്മന്റ്
എഞ്ചിനീയറിംഗ്
കോളേജില്‍, വിദേശ
സര്വ്വകാലശാലകളുടെയും,
എെ.എെ.ടി.യുടെയും
സഹകരണത്തോടെ നടത്തുന്ന
ട്രാന്‍സ്ലേഷണല്‍
എഞ്ചിനീയറിംഗ്
എം.ടെക്ക് പഠനം
പൂര്‍ത്തിയാക്കിയ
ഉദ്യോഗസ്ഥരുടെ സേവനം
ഏത് മേഖലകളില്‍
ഉപയോഗിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വിദേശ രാജ്യങ്ങളില്‍
പരിശീലനം ലഭിച്ച ഇൗ
ഉദ്യോഗസ്ഥര്‍ക്ക്
വകുപ്പില്‍ പ്രത്യേക
വിംഗ് ഉണ്ടാക്കി അവരുടെ
സേവനം
വിനിയോഗിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
എത്ര ജീവനക്കാര്‍ക്ക്
വകുപ്പില്‍നിന്നും
പരിശീലനം
ലഭിച്ചുവെന്നത് പേരും,
തസ്തികയും സഹിതം
വ്യക്തമാക്കാമോ ?
ശ്രീ.രാജു
എബ്രഹാം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിടനിര്‍മ്മാണ
ചട്ടത്തിന്റെ ലംഘനം
ചൂണ്ടിക്കാട്ടി
സംസ്ഥാനത്ത് എത്ര
വീടുകള്‍ക്കാണ് നമ്പര്‍
നല്‍കാത്തത് എന്നതു
സംബന്ധിച്ച് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
4
സെന്റില്‍ താഴെ മാത്രം
ഭൂമി ഉള്ളവര്‍
ഉള്‍പ്പെടെ നിരവധി
പേര് ഇതുമൂലം
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളിലെ
വ്യവസ്ഥകള്‍ പാലിക്കാതെ
4 സെന്റില്‍ താഴെ
മാത്രം ഭൂമി ഉള്ളവര്‍
വച്ച വീടുകള്‍ക്ക്
വീട്ടുനമ്പര്‍
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ശ്രീ.എ.പി.
അനില്‍ കുമാര്‍ ,,
സണ്ണി ജോസഫ് ,,
അടൂര്‍ പ്രകാശ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ശ്രീ.എം.ഉമ്മര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തിലെ
ജോലിഭാരം സംബന്ധിച്ച്
പഠിക്കുന്നതിന്
സര്‍ക്കാര്‍
ചുമതലപ്പെടുത്തിയ
സ്റ്റേറ്റ്
പെര്‍ഫോമന്‍സ് ഓഡിറ്റ്
ഓഫീസറും പഞ്ചായത്ത്
ഡയറക്ടറും ഉള്‍പ്പെട്ട
കമ്മീഷന്റെ 2012ലെ
റിപ്പോര്‍ട്ടില്‍
ഗ്രാമപഞ്ചായത്തില്‍
ജീവനക്കാരുടെ
കുറവുളളതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ആയത്
തത്വത്തില്‍
അംഗീകരിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
സാമ്പത്തിക
ബാധ്യത പരിഗണിച്ച്
ജീവനക്കാരുടെ കുറവ്
പരിഹരിക്കേണ്ടതില്ല
എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ജീവനക്കാരുടെ
അഭാവത്തില്‍
ഗ്രാമപഞ്ചായത്തുകള്‍ക്ക്
എത്രമാത്രം
കാര്യക്ഷമമായി
പ്രവര്‍ത്തിക്കാന്‍
കഴിയുന്നു എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ശ്രീ.പി.ഉബൈദുള്ള:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
ഒരേ ആവശ്യത്തിന്
വ്യത്യസ്തമായ നിരവധി
സോഫ്റ്റ് വെയറുകള്‍
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ; ഒരു
ഏകീകൃത സോഫ്റ്റ് വെയര്‍
സംവിധാനം കൊണ്ടുവരാന്‍
സത്വര നടപടി
സ്വീകരിക്കുമോ;
(ബി)
എന്‍.ഐ.സി.
വഴി ഗവണ്മെന്റ് ഓഫ്
ഇന്ത്യയുടെ ഔദ്യോഗിക
ഡൊമൈനില്‍ നിന്ന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഇ-മെയില്‍ വിലാസം
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനിസിപ്പാലിറ്റികള്‍/കോര്‍പ്പറേഷനുകള്‍/ബ്ലോക്ക്/ജില്ലാ
പഞ്ചായത്തുകള്‍ എന്നീ
സ്ഥാപനങ്ങളില്‍
എല്‍.ഡി. ടൈപ്പിസ്റ്റ്
തസ്തിക
നിലവിലുണ്ടെങ്കിലും,
ഗ്രാമപഞ്ചായത്തുകളില്‍
പ്രസ്തുത തസ്തിക
സൃഷ്ടിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
കാരണമെന്തെന്നു
വിശദീകരിക്കാമോ;
(ബി)
ഗ്രാമപഞ്ചായത്തുകളില്‍
നിലവില്‍
ദിവസവേതനാടിസ്ഥാനത്തിലാണ്
പ്രസ്തുത ജോലി
നിര്വ്വഹിച്ചുവരുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഗ്രാമപഞ്ചായത്തുകളില്‍
എല്‍.ഡി. ടൈപ്പിസ്റ്റ്
തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
നടപടി ഏതു വരെയായി;
വിശദാംശം നല്‍കാമോ;
(ഡി)
2016
ആഗസ്റ്റില്‍ നിലവില്‍
വന്ന വിവിധ
വകുപ്പുകളിലേയ്ക്കുള്ള
എല്‍.ഡി. ടൈപ്പിസ്റ്റ്
റാങ്കു ലിസ്റ്റില്‍
നിന്നും തദ്ദേശസ്വയംഭരണ
വകുപ്പിലേയ്ക്ക് എത്ര
പേര്‍ക്ക് നിയമന
ശിപാര്‍ശ
നല്‍കിയിട്ടുണ്ട്;
(ഇ)
ടി
റാങ്ക്
ലിസ്റ്റില്പ്പെട്ടവരില്
ഏറിയകൂറും നിശ്ചിത
പ്രായപരിധി
കഴിഞ്ഞവരായതിനാല്‍
അക്കാര്യം മാനുഷികമായി
പരിഗണിച്ച് മേല്പറഞ്ഞ
ഗ്രാമപഞ്ചായത്തുകളില്‍
എല്‍.ഡി. ടൈപ്പിസ്റ്റ്
തസ്തിക സൃഷ്ടിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ശ്രീ.മഞ്ഞളാംകുഴി
അലി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലസംരക്ഷണത്തിനും
ജലത്തിന്റെ ഉപഭോഗം
കുറയ്ക്കുന്നതിനും,നിയന്ത്രിക്കുന്നതിനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ട്;
(ബി)
ഓരോ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
കീഴിലുളള
ജലസ്രോതസ്സുകളുടെ എണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇവ
നിലനിര്‍ത്തുന്നതിനും
മലിനമാകുന്നത്
തടയുന്നതിനും ഫലപ്രദമായ
ഇടപെടലുകള്‍
നടത്തുന്നുണ്ടോ;
(സി)
എല്ലാ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കു
കീഴിലുമുളള
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
പാറമടകളിലെയും മറ്റും
ജലസ്രോതസ്സുകള്‍
ഏറ്റെടുത്ത്
ഉപയോഗപ്രദമാക്കുന്നതിനും
തദ്ദേശസ്വയംഭരണ വകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവ്
നായ്ക്കളുടെ
നിയന്ത്രണത്തിനായി എത്ര
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ പ്ലാന്‍
ഫണ്ടില്‍ നിന്നും തനത്
ഫണ്ടില്‍ നിന്നും തുക
ചെലവാക്കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
അനിമല്‍ ബര്‍ത്ത്
കണ്ട്രോള് (എ.ബി.സി)
പ്രോഗ്രാം
നടത്തിപ്പുമായി
ബന്ധപ്പെട്ട്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണ വകുപ്പുമായി
യോജിച്ച് പ്രവര്‍ത്തനം
നടത്തുന്നില്ലെന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ശ്രീ.പി.സി.
ജോര്‍ജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2 അടി വീതി മാത്രം
നടപ്പുവഴിയുളള സ്ഥലത്ത്
വീട് പണിയുന്നതിന്
എന്തെങ്കിലും പുതിയ
മാനദണ്ഡം ഉണ്ടോ;
(ബി)
ഇങ്ങനെ
2 അടി വീതി നടപ്പു
വഴിയുളള സ്ഥലത്ത്
കെട്ടിട നിര്‍മ്മാണ
ചട്ടപ്രകാരം എത്ര
സ്ക്വയര്‍ ഫീറ്റ് ഉളള
കെട്ടിടം വരെ
നിര്‍മ്മിക്കാനാകും ;
വിശദമാക്കുമോ; ബഹുനില
കെട്ടിടം പണിയുവാന്‍
സാധിക്കുമോ;
(സി)
ഇങ്ങനെ
2 അടി വീതി മാത്രം
നടപ്പ് വഴിയുളള
സ്ഥലത്ത് വീട്
പണിയുവാന്‍
പഞ്ചായത്തിലും,
മുനിസിപ്പാലിറ്റിയിലും
, കോര്‍പ്പറേഷനുകളിലും
വ്യത്യസ്ഥ
നിയമമാണോ;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ശ്രീ.റ്റി.വി.രാജേഷ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി
.എസ്.വൈ.IIല്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് എത്ര
കിലോമീറ്റര്‍ റോഡ്
നിര്‍മ്മിക്കുന്നതിനാണ്
കേന്ദ്രസര്‍ക്കാര്‍
അനുമതി
നല്‍കിയിരുന്നത്;
(ബി)
മേല്‍പ്പറഞ്ഞ
പ്രകാരം അനുമതി
നല്‍കിയതില്‍ എത്ര
പ്രൊജക്ടുകള്‍ക്കാണ്
ഇതുവരെയായി
കേന്ദ്രസര്‍ക്കാര്‍
അംഗീകാരം
നല്‍കിയിട്ടുള്ളത്;
(സി)
കേന്ദ്ര
സര്‍ക്കാരില്‍നിന്ന്
അംഗീകാരം
ലഭിക്കുന്നതിനായി എത്ര
പ്രോജക്ടുകളാണ്
സമര്‍പ്പിച്ചിട്ടുള്ളത്
എന്നറിക്കാമോ; പ്രസ്തുത
പ്രൊജക്ടുകള്‍ക്ക്
അംഗീകാരം എപ്പോൾ
ലഭ്യമാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-2017
വര്‍ഷത്തില്‍
പി.എം.ജി.എസ്.വൈ
(PMGSY)പദ്ധതി പ്രകാരം
എത്ര കിലോമീറ്റര്‍
റോഡിന്റെ പ്രോപ്പോസല്‍
കേന്ദ്രത്തിന്
അയച്ചെന്ന്
വ്യക്തമാക്കാമോ;
(ബി)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ എത്ര
റോഡുകള്‍
പ്രെപ്പോസലില്‍
ഉള്‍പ്പെടുത്തിയിരുന്നുവെന്നും
അതില്‍ എത്ര റോഡുകള്‍
അനുവദിച്ചുവെന്നും
വിശദമാക്കാമോ;
(സി)
2017-2018
വര്‍ഷത്തേക്കുള്ള
പ്രെപ്പോസല്‍
അയച്ചിട്ടുണ്ടോ; അയച്ച
റോഡുകളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ?
ശ്രീ.പാറക്കല്‍
അബ്ദുല്ല:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമുല്യങ്ങളായ ഔഷധ
സസ്യങ്ങള്‍
നശിക്കുന്നതിന്
തൊഴിലുറപ്പ് പദ്ധതി
കാരണമാകുന്നുണ്ടോ;
(ബി)
അടിക്കാടുകള്‍
വെട്ടിക്കളയുന്നതോടെ
നാടിന്റെ സസ്യസമ്പത്ത്
നഷ്ടപ്പെടാന്‍
സാധ്യതയുള്ളതായി
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
പദ്ധതി അനുസരിച്ചുള്ള
എല്ലാ പ്രവ്യത്തികളും
പരിസ്ഥിതി
പുനരുജ്ജീവനത്തിന്
ഉതകുന്നതായിരിക്കണമെന്ന
നിര്‍ദ്ദേശം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയോ ;
(ഡി)
പദ്ധതി
പ്രകാരം ജോലി
ചെയ്യുന്നവര്‍ക്ക്
ഔഷധസസ്യങ്ങളെ
തിരിച്ചറിയുന്നതിനുള്ള
പരിശീലനം നല്കി അവയെ
സംരക്ഷിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ആവാസ് യോജന പ്രകാരം
സംസ്ഥാനത്ത്
നടപ്പിലാക്കിയ പദ്ധതികൾ
എന്തെല്ലാമാണെന്നും
എത്ര ഗുണഭോക്താക്കൾക്ക്
ഇതിന്റെ പ്രയോജനം
ലഭിച്ചുവെന്നുമുള്ള
വിവരങ്ങൾ ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ചിറ്റൂര്‍
താലൂക്കില്‍ വിതരണം
ചെയ്യേണ്ടതായുള്ള
ദ്വിഭാഷാ (തമിഴ്,
മലയാളം ) റേഷന്‍
കാര്‍ഡുകളുടെ അച്ചടിയും
വിതരണവും
വൈകുന്നതുകൊണ്ട് ടി
താലൂക്കിലെ മുന്‍ഗണന
പട്ടിക പ്രകാരമുള്ള
റേഷന്‍ കാര്‍ഡുകള്‍
വിതരണം ചെയ്തിട്ടില്ലാ
ത്തതിനാല്‍ ലൈഫ് മിഷന്
പദ്ധതിയിലേക്ക് അപേക്ഷ
നല്കാന്
ഗുണഭോക്തക്കള്‍
ബുദ്ധിമുട്ടുന്നത്
ശ്രധയില്പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ലൈഫ് മിഷന്
പദ്ധതിയിലേക്ക് അപേക്ഷ
സ്വീകരിക്കുന്ന തീയതി
നീട്ടി നല്കാന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ശ്രീ.മഞ്ഞളാംകുഴി
അലി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവ്
നായ്ക്കളുടെ
സംരക്ഷണത്തിനായി
സംസ്ഥാന സര്‍ക്കാര്‍
എന്ത് നിര്‍ദ്ദേശമാണ്
സുപ്രീംകോടതി മുന്‍പാകെ
സമര്‍പ്പിച്ചിട്ടുള്ളത്;
(ബി)
ഈ
വിഷയത്തില്‍
സുപ്രീംകോടതി എന്താണ്
സംസ്ഥാന സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുള്ളത്;
ഈ നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
ശ്രീ.റ്റി.വി.രാജേഷ്:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം ഒരു
കുടുംബത്തിന്
അനുവദിക്കുന്ന പരമാവധി
തൊഴില്‍ ദിനങ്ങള്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഇപ്പോള്‍ അനുവദിക്കുന്ന
പരമാവധി തൊഴില്‍
ദിനങ്ങള്‍ എത്രയാണ്;
വിശദാംശം നല്‍കുമോ;
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പുമായി
ബന്ധപ്പെട്ട്
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുളള
കേന്ദ്ര ധനസഹായം ഇൗ
സാമ്പത്തിക വര്‍ഷം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ബി)
ഗ്രാമവികസന
വകുപ്പില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍ ഗ്രേഡ്-II
ജീവനക്കാരുടെ ജോലി
ഭാരം
വര്‍ദ്ധിച്ചിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കൂടുതല്‍ വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍ ഗ്രേഡ്-II
തസ്തികകള്‍
സൃഷ്ടിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
തസ്തികയില്‍
തിരുവനന്തപുരം
ജില്ലയില്‍ നിലവിലുളള
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകളാണുളളത്;
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
(ഇ)
പഞ്ചായത്തുകള്‍
മുനിസിപ്പാലിറ്റിയോടും
മുനിസിപ്പാലിറ്റികള്‍
കോര്‍പ്പറേഷനോടും
കൂട്ടിച്ചേര്‍ത്ത
പ്രദേശങ്ങളിലും ജനസംഖ്യ
കൂടുതല്‍ ഉളള
പഞ്ചായത്തുകള്‍,
ബ്ലോക്കുകള്‍
എന്നിവിടങ്ങളിലും
ജനസംഖ്യാനുപാതികമായി
വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാരുടെ പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(എഫ്)
മറ്റു
ജില്ലകളില്‍ നിന്നും
തിരുവനന്തപുരം
ജില്ലയില്‍
ഡെപ്യൂട്ടേഷന് /
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍ വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍ തസ്തികയില്‍
ജോലി ചെയ്യുന്ന
ഉദ്യോഗസ്ഥര്‍ക്കു പകരം
പ്രസ്തുത തസ്തികകളില്‍
നിലവിലുളള പി.എസ്.സി.
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
ശ്രീ.ജോര്‍ജ്
എം. തോമസ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തിരുവമ്പാടി
മണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ
പ്രകാരം അനുമതി ലഭിച്ച
റോഡുകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
തിരുവമ്പാടി
മണ്ഡലത്തില്‍ പുതുതായി
നിര്‍ദ്ദേശിക്കപ്പെട്ട
പി.എം.ജി.എസ്.വൈ
റോഡുകളുടെ പട്ടിക
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ നിലവിലുള്ള
അവസ്ഥ വ്യക്തമാക്കുമോ?
ശ്രീ.സി.കൃഷ്ണന് ,,
ബി.ഡി. ദേവസ്സി ,,
എം. നൗഷാദ് ,,
പി.ടി.എ. റഹീം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സരപദ്ധതിയുടെ
ഭാഗമായി എല്ലാ
തദ്ദേശസ്വയം
ഭരണസ്ഥാപനങ്ങളുടെയും
പദ്ധതികള്‍ക്ക് ജില്ലാ
ആസൂത്രണ സമിതിയുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
സാങ്കേതികാനുമതി
ആവശ്യമായ
പദ്ധതികള്‍ക്ക് ആയത്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
സാമ്പത്തിക
വര്‍ഷത്തിലെ ആദ്യ
നാലുമാസത്തെ പദ്ധതി
ചെലവ് എത്രയാണെന്നും
ഇത് വാര്‍ഷിക
പദ്ധതിയുടെ എത്ര
ശതമാനമാണെന്നും
വ്യക്തമാക്കാമോ;
(ഡി)
2017-18
വാര്‍ഷിക പദ്ധതിയില്‍
നൂറ് ശതമാനം തുകയും
ഫലപ്രദമായി
വിനിയോഗിക്കുക എന്ന
ലക്ഷ്യം
കൈവരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ശ്രീ.കെ.മുരളീധരന് ,,
വി.പി.സജീന്ദ്രന് ,,
വി.ടി.ബല്‍റാം ,,
അനില്‍ അക്കര:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങള്‍
പാലിക്കാതെ
നിര്‍മ്മിച്ച
കെട്ടിടങ്ങള്‍ക്ക് പിഴ
ചുമത്തി
ക്രമവല്‍ക്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ആയത്
സംബന്ധിച്ച ശിപാര്‍ശ
സമര്‍പ്പിക്കുന്നതിനായി
സമിതിയെ
നിയോഗിച്ചിരുന്നോ;
പ്രസ്തുത സമിതി നല്കിയ
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
(സി)
ക്രമവിരുദ്ധമായി
കെട്ടിയ വന്‍കിട
നിര്‍മ്മാണങ്ങള്‍
ക്രമവല്‍ക്കരിക്കുന്നത്
ഭാവിയിലുണ്ടാകുന്ന റോഡ്
വികസനം ഉള്‍പ്പെടെയുള്ള
വിഷയങ്ങളെ ദോഷകരമായി
ബാധിക്കുകയില്ലെന്ന്
എപ്രകാരമാണ് ഉറപ്പ്
വരുത്തുന്നതെന്ന്
വ്യക്തമാക്കുമോ?
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മദ്രസ നവീകരണ ഫണ്ട്
സംസ്ഥാനങ്ങള്‍ക്ക്
എങ്ങനെയാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
മദ്രസ നവീകരണത്തിന്
കേന്ദ്രത്തില്‍ നിന്ന്
എത്ര ഫണ്ട്
ലഭിച്ചിരുന്നുവെന്നും
അത് എങ്ങനെ
,എവിടെയൊക്കെ
ചെലവഴിച്ചുവെന്നും
വര്‍ഷവും ജില്ലയും
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മദ്രസ
നവീകരണത്തിന്
കേന്ദ്രത്തില്‍ നിന്ന്
എത്ര ഫണ്ട്
ലഭിച്ചുവെന്നും അത്
എങ്ങനെ, എവിടെയൊക്കെ
ചെലവഴിച്ചുവെന്നും
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(ഡി)
കേരളത്തിനുള്ള
മദ്രസ നവീകരണ ഫണ്ട്
കേന്ദ്രം പൂര്‍ണ്ണമായി
നിർത്തലാക്കിയെന്ന
വാര്‍ത്ത
ശരിയാണോ;എങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
ശ്രീ.പി.ടി.എ.
റഹീം:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അന്‍പത്
ശതമാനത്തിലധികം
ന്യൂനപക്ഷ സമുദായ
വിദ്യാര്‍ത്ഥികള്‍ പഠനം
നടത്തുന്ന
വിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ന്യൂനപക്ഷ ക്ഷേമ
വകുപ്പ് മുഖേന നിലവില്‍
പദ്ധതികളുണ്ടോ;
വിശദമാക്കാമോ?
ശ്രീ.രാജു
എബ്രഹാം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
വിധവകള്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിനായി
2.50 ലക്ഷം രൂപ
നല്കുന്ന പദ്ധതി
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തൊട്ടാകെ
എത്ര അപേക്ഷകളാണ്
ഇത്തരത്തില്‍
ലഭിച്ചിട്ടുള്ളതെന്ന
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
ഇവരില്‍ അര്‍ഹരായവര്‍
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
അതിന്റെ കണക്ക്
പ്രസിദ്ധീകരിക്കാമോ;
(സി)
ഇവര്‍ക്ക്
വീട് നിര്‍മ്മിച്ചു
നല്കാന് ഏതെങ്കിലും
ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനമായ ഹൗസിങ്
ബോര്‍ഡിന് ഇതിന്റെ
ചുമതല നല്കാന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ?
ശ്രീ.എ.
പ്രദീപ്കുമാര്‍ ,,
കെ. ആന്‍സലന്‍ ,,
പി. ഉണ്ണി ,,
ആര്. രാജേഷ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അയ്യങ്കാളി നഗര
തൊഴിലുറപ്പ്
പദ്ധതിയ്ക്കായി 2017-18
വര്‍ഷം എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതെല്ലാം
ജോലികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
നിലവില്‍ ഏതെല്ലാം
നഗരങ്ങളില്‍
ആരംഭിച്ചിട്ടുണ്ടെന്നും
പദ്ധതി പ്രകാരം
തൊഴിലാളികളുടെ പ്രതിദിന
വേതനം എത്ര
രൂപയാണെന്നും
അറിയിക്കാമോ;
(ഡി)
നഗരവാസികളായ
ജനങ്ങള്‍ക്ക് കൂടുതല്‍
പ്രയോജനകരമാകും വിധം
പ്രസ്തുത പദ്ധതി
വിപുലീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ ?
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നിയോജക മണ്ഡലത്തിലെ
ചെര്‍ക്കളയില്‍
പ്രവര്‍ത്തിക്കുന്ന
ന്യൂനപക്ഷ യുവജന
പരിശീലന കേന്ദ്രം
ആരംഭിച്ചത് എന്നാണ് ; ഈ
പരിശീലന കേന്ദ്രത്തില്‍
ഏതെല്ലാം
കോഴ്സുകളാണുള്ളതെന്നും
എത്ര വര്‍ഷം
ദൈര്‍ഘ്യമുള്ളതാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ പരിശീലന
കേന്ദ്രത്തില്‍
പ്രവേശനം ലഭിക്കാനുള്ള
യോഗ്യതകളും
മാനദണ്ഡങ്ങളും എന്താണ്;
ഈ പരിശീലന
കേന്ദ്രത്തില്‍ നിന്ന്
ഇതുവരെ എത്ര കുട്ടികള്‍
പഠനം പൂർത്തിയാക്കി ;
അവര്‍ക്ക്
അര്‍ഹിക്കുന്ന ജോലികള്‍
കിട്ടിയിട്ടുണ്ടോ ;
ഇപ്പോള്‍ പ്രസ്തുത
കേന്ദ്രത്തിലെ
വിദ്യാര്‍ത്ഥികളുടെയും
സ്റ്റാഫിന്റെയും എണ്ണം
വ്യക്തമാക്കാമോ;
(സി)
ഈ
പരിശീലന
കേന്ദ്രത്തിലേക്കുള്ള
റോഡ്, റെയില്‍ ഗതാഗത
സൗകര്യത്തെക്കുറിച്ച്
വ്യക്തമാക്കാമോ;ഈ
പരിശീലന കേന്ദ്രം
ടൗണിലാണോ
നിലകൊള്ളുന്നതെന്നും
ജില്ലാ ആസ്ഥാനത്തു
നിന്നും സിവില്‍
സ്റ്റേഷന്, പഞ്ചായത്ത്
ഓഫീസുകളില്‍ നിന്നും
എത്ര കിലോമീറ്റര്‍
ദൂരത്താണെന്നും
വ്യക്തമാക്കാമോ
(ഡി)
കാസര്‍ഗോഡ്
ജില്ലയില്‍ ഇതല്ലാതെ
മറ്റേതെങ്കിലും
പ്രദേശത്ത് ന്യൂനപക്ഷ
യുവജന പരിശീലന കേന്ദ്രം
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
ചെര്‍ക്കളയില്‍ നിന്ന്
ന്യൂനപക്ഷ യുവജന
പരിശീലന കേന്ദ്രം
മാറ്റാന്‍ ആലോചനയോ
തീരുമാനമോ ഉണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
ഇത്തരത്തിലൊരു ആലോചനയോ
തീരുമാനമോ ഉണ്ടാകാന്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
ചെര്‍ക്കള ന്യൂനപക്ഷ
പ്രദേശമല്ലാത്തതോ,
ന്യൂനപക്ഷ
യുവജനങ്ങള്‍ക്കു
പ്രസ്തുത പരിശീലന
കേന്ദ്രം
ഗുണകരമല്ലാത്തതോ,
യാത്രാ സൗകര്യമില്ലാത്ത
സ്ഥലമായതോ കാരണമാണോ;
(എഫ്)
ചെര്‍ക്കളയിലെ
ന്യൂനപക്ഷ യുവജന
പരിശീലന കേന്ദ്രം
മറ്റേതെങ്കിലും
പഞ്ചായത്തിലേക്കു
മാറ്റുന്നതിന്
ഏതെങ്കിലും
ജനപ്രതിനിധിയോ സംഘടനയോ
അപേക്ഷയോ നിവേദനമോ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിവേദനത്തിന്റെ /
അപേക്ഷയുടെ കോപ്പി
ലഭ്യമാക്കാമോ;
(ജി)
ഏത് പ്രദേശത്തേക്കാണോ
മാറ്റാന്‍
ആവശ്യപ്പെട്ടിട്ടുള്ളത്
ആ പ്രദേശം ഇപ്പോള്‍
ന്യൂനപക്ഷ യുവജന
പരിശീലന കേന്ദ്രം
പ്രവര്‍ത്തിക്കുന്ന
ചെര്ക്കളയേക്കാള്
കൂടുതല്‍
ന്യൂനപക്ഷങ്ങള്‍
അധിവസിക്കുന്ന മേഖലയാണോ
എന്നും
ഇപ്പോഴത്തേതിനേക്കാള്‍
കൂടുതല്‍ റോഡ് -
റെയില്‍ ഗതാഗത സൗകര്യം
ലഭ്യമാണോ എന്നും
വ്യക്തമാക്കാമോ ?
Website
maintained by Information System Section, Kerala Legislative
Assembly, Thiruvananthapuram.