ഹരിത കേരളം പദ്ധതി
2947.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഹരിതകേരളം പദ്ധതി
നടപ്പാക്കുന്നതിന് കൃഷി
വകുപ്പ് എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കിയത്
വഴി ഏതൊക്കെ കാർഷിക
വിഭവങ്ങളുടെ
ഉൽപ്പാദനത്തിലാണു കേരളം
സ്വയംപര്യാപ്തത
കെെവരിച്ചതെന്നു
വ്യക്തമാക്കുമോ ;
കാര്‍ഷിക
രംഗത്തെ പ്രതിസന്ധി
2948.
ശ്രീ.കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
കെ. ബാബു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികോല്‍പ്പന്നങ്ങളുടെ
ഉല്‍പ്പാദന ചെലവ്
അടിസ്ഥാനമാക്കി
ന്യായവില
നിശ്ചയിക്കാന്‍
കേന്ദ്രസര്‍ക്കാര്‍
തയ്യാറാകാത്തതിനാലുണ്ടാകുന്ന
പ്രതിസന്ധിയും കാര്‍ഷിക
രംഗത്ത് മുതല്‍ മുടക്ക്
കുറഞ്ഞു
വരുന്നതുകൊണ്ടുണ്ടാകുന്ന
മാന്ദ്യവും തരണം
ചെയ്യുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രാദേശിക
പ്രത്യേകതകള്‍
പരിഗണിച്ച് കൃഷി
സാധ്യതകള്‍ ആസൂത്രണം
ചെയ്തു
നടപ്പിലാക്കുന്നതിനു
ആവശ്യമായ ഇടപെടല്‍
നടത്താന്‍ കൃഷി
ഭവനുകള്‍ വഴി
സാധ്യമാകുന്നുണ്ടോ;
ഇവയുടെ പ്രവര്‍ത്തനം
ശാക്തീകരിക്കുന്നതിനു
പദ്ധതിയുണ്ടോ;
(സി)
കൃഷി
വ്യാപ്തി
വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം
കര്‍ഷകരുടെ
ജീവിതാഭിവൃദ്ധി
സാധ്യമാക്കി സുസ്ഥിര
വികസനം ലക്ഷ്യമിട്ട്
ഉല്‍പ്പാദനക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ?
ജൈവകൃഷി പ്രോത്സാഹന പദ്ധതി
2949.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ആരുടെയെല്ലാം
സേവനങ്ങളാണ്
പ്രയോജനപ്പെടുത്തിയതെന്നു
വിശദമാക്കുമോ;
(ബി)
പദ്ധതി
നടത്തിപ്പുമൂലം ഈ
മേഖലയില്‍ എന്തെല്ലാം
നേട്ടങ്ങള്‍
കൈവരിക്കാനായെന്നു
വെളിപ്പെടുത്തുമോ?
'ഓണത്തിന് ഒരു മുറം
പച്ചക്കറി' ഓണത്തിന്
വിളവെടുപ്പിന് കഴിയാത്ത
സാഹചര്യം
2950.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനകീയ
കൃഷി
പ്രോത്സാഹിപ്പിക്കാന്‍
ആരംഭിച്ച 'ഓണത്തിന് ഒരു
മുറം പച്ചക്കറി'
ഓണത്തിന്
ജനങ്ങളിലെത്തിക്കാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പദ്ധതി ആസൂത്രണത്തിലെ
പിഴവാണ് പച്ചക്കറിയുടെ
വിളവെടുപ്പിന് കഴിയാത്ത
സാഹചര്യം
സൃഷ്ടിച്ചതെന്ന്
കരുതുന്നുണ്ടോ;
(സി)
ജൂലൈ
ആദ്യം പദ്ധതി ഉദ്ഘാടനം
നിര്‍വ്വഹിച്ചെങ്കിലും
ജൂലൈ അവസാനത്തിലാണ്
കര്‍ഷകര്‍ക്ക് വിത്ത്
വിതക്കാനായതെന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഏതൊക്കെ
പച്ചക്കറി വിത്തുകളും
പച്ചക്കറിതൈകളുമാണ്
പദ്ധതി മുഖേന വിതരണം
ചെയ്തത്; എത്ര ലക്ഷം
കര്‍ഷകരെ പദ്ധതിയുടെ
ഭാഗമാക്കാനാണ്
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ദേവികുളം മണ്ഡലത്തിലെ
കൃഷിനാശം
2951.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
രൂക്ഷമായ
വരള്‍ച്ച മൂലം ദേവികുളം
നിയോജക മണ്ഡലത്തില്‍
കൃഷി
നശിച്ചുപോയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ എത്ര
ഏക്കറാണെന്ന വിവരവും
ലഭ്യമാക്കുമോ?
പച്ചക്കറി ഉത്പന്നങ്ങള്‍
ന്യായവില നല്കി
സംഭരിക്കുന്നതിന് നടപടി
2952.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പച്ചക്കറി
കൃഷിക്കാരില്‍ നിന്നും
യഥാസമയം ഉത്പന്നങ്ങള്‍
ന്യായവില നല്കി
വാങ്ങുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്ന്
അറിയിക്കുമോ;
(ബി)
ഈ
സംഭരണം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ആലോചിക്കുന്നു എന്ന്
വ്യക്തമാക്കുമോ?
പച്ചത്തേങ്ങ
സംഭരണം
2953.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചത്തേങ്ങ സംഭരണം
സര്‍ക്കാര്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്താണ് ഇതിന്
കാരണം;
(ബി)
ഇത്തരത്തില്‍
സംഭരണം നിര്‍ത്തിവച്ചത്
നാളികേര കര്‍ഷകര്‍ക്ക്
വളരെ പ്രയാസങ്ങള്‍
സൃഷ്ടിക്കുന്നതാണെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സംഭരണവുമായി
ബന്ധപ്പെട്ട് നാളികേര
കര്‍ഷകരെ
സഹായിക്കുന്നതിന്
കേരഫെഡ് എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;
ഫണ്ടിന്റെ അപര്യാപ്തത
സംഭരണ നടപടികളെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(സി)
കേരഫെഡിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
പച്ചതേങ്ങ സംഭരണം
പുനരരാംഭിക്കുന്നതിനും
നാളികേര കര്‍ഷകരെ
സഹായിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പഴങ്ങളിലെയും
പച്ചക്കറികളിലെയും മാരക
വിഷാംശം
2954.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
അതിര്‍ത്തി കടന്നു
വരുന്ന പഴങ്ങളിലും
പച്ചക്കറികളിലും മാരക
വിഷാംശം
അടങ്ങിയിട്ടുള്ളതായ
റിപ്പോർട്ടുകൾ
കൃഷിവകുപ്പിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അതിര്‍ത്തിയില്‍
ഇത്തരം
ഭക്ഷ്യവസ്തുക്കള്‍
പരിശോധിക്കുന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
നീര
ഉത്പാദനം
2955.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നാളികേര കര്‍ഷകര്‍ക്കും
തൊഴിലാളികള്‍ക്കും
വലിയ പ്രതീക്ഷ നല്കിയ
നീര ഉത്പാദനം ഇപ്പോള്‍
പ്രതിസന്ധിയിലാണോ;
എങ്കില്‍ അതിനുളള കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
രംഗത്തെ പ്രതിസന്ധി
പരിഹരിക്കാൻ നാളികേര
വികസന ബോര്‍ഡ്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നീര
ഉത്പാദനം
വര്‍ധിപ്പിക്കാന്‍
കര്‍ഷകര്‍ക്കു പരിശീലനം
നല്കാന് നാളികേര
വികസന ബോര്‍ഡ്
പരിപാടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഏത് തരത്തിലുളള
പരിശീലനമാണു
നല്‍കാനുദ്ദേശിക്കുന്നതെന്നും
കര്‍ഷകരെ കൂടാതെ
ആര്‍ക്കെല്ലാമാണു
പരിശീലനം
നല്‍കുന്നതെന്നും ഇതിനു
വേണ്ട ചെലവ്
എന്താണെന്നും
വ്യക്തമാക്കാമോ;
(ഇ)
സംസ്ഥാനത്ത്
ആഴ്ചയില്‍ എത്ര
ലിറ്റര്‍ നീര
ഉത്പാദിപ്പിക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(എഫ്)
ഇതുവരെയുള്ള
കണക്കുകൾ പ്രകാരം നീര
ഉത്പാദനം ലാഭകരമാണോ
എന്ന് വ്യക്തമാക്കാമോ
?
ജൈവ
വൈപ്പിന്‍ പദ്ധതി
2956.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
വൈപ്പിന്‍ പദ്ധതി
പുനരാരംഭിക്കുന്നതിനായി
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
പാരിസ്ഥിതിക പഠനം
നടത്തുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
നീര
ഉല്പാദനം നേരിടുന്ന
പ്രതിസന്ധി
2957.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നീര ഉല്പാദനം
പ്രതിസന്ധിയിലായതോടെ
അയല്‍സംസ്ഥാനങ്ങളായ
ആന്ധ്ര, തമിഴ്നാട്,
കര്‍ണ്ണാടക തുടങ്ങിയവ ഈ
രംഗത്ത് ഏറെ
മുന്നേറിവരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തില്‍
2015-16 വര്‍ഷത്തില്‍
ആഴ്ചയില്‍
നാല്പതിനായിരം
ലിറ്റര്‍ നീര
ഉല്പാദിപ്പിച്ചത്
2016-17ല്‍
പതിനയ്യായിരം ലിറ്റര്‍
എന്ന നിലയിലേക്ക്
താഴ്ന്ന സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
നീര
ഉല്പാദനം
വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍
വിപണി മറ്റ്
സംസ്ഥാനങ്ങള്‍
കൈയ്യടക്കുന്ന സ്ഥിതി
വരുമോ;
(ഡി)
കേരളത്തില്‍
നീര ഉല്പാദനം
നേരിടുന്ന പ്രധാന
പ്രതിസന്ധികള്‍
എന്തൊക്കെയാണ്;
(ഇ)
ഇത്
പരിഹരിച്ച് ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
കേരള
അഗ്രോ ഇന്‍ഡസ്ട്രീസ്
കോര്‍പ്പറേഷനെ
പുനരുദ്ധരിക്കുന്നതിന് നടപടി
2958.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയിലെ പ്രമുഖ
പൊതുമേഖലാ സ്ഥാപനമായ
കേരള അഗ്രോ
ഇന്‍ഡസ്ട്രീസ്
കോര്‍പ്പറേഷനെ
പുനരുദ്ധരിക്കുന്നതിനാവശ്യമായ
ഫണ്ട് അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കെയ്കോയിലെ
തൊഴിലാളികളുടെ
പ്രശ്നങ്ങളെക്കുറിച്ച്
ട്രേഡ് യൂണിയനുകളുമായി
ചര്‍ച്ച നടത്താന്‍
തയ്യാറാകുമോ;
(സി)
സര്‍ക്കാര്‍
വകുപ്പുകള്‍ക്ക്
കീഴിലുള്ള വിവിധ
കാര്‍ഷികപദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
നോഡല്‍ ഏജന്‍സിയായി
കെയ്കോയെ
പ്രഖ്യാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
നേമം
നിയോജക മണ്ഡലത്തിലെ തരിശു
ഭൂമിയില്‍ പച്ചക്കറി കൃഷി
2959.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നേമം
മണ്ഡലത്തിലെ തരിശു ഭൂമി
പച്ചക്കറി കൃഷിക്ക്
ഉപയുക്തമാക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
കേരള
അഗ്രോ ഇന്‍ഡസ്ട്രീസ്
കോര്പ്പറേഷന് ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം
2960.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
അഗ്രോ ഇന്‍ഡസ്ട്രീസ്
കോര്പ്പറേഷന്
ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം
നടപ്പിലാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കോര്‍പ്പറേഷനെ
പുനഃസംഘടിപ്പിക്കുന്നതിനും
നഷ്ടപ്പെട്ട തസ്തികകള്‍
പുനഃസ്ഥാപിക്കുന്നതിനുമുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കെയ്കോയില്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് കോര്പറേഷന്
ബാധ്യതയാകുന്ന
തരത്തില്‍ പിന്‍വാതില്‍
കരാര്‍ നിയമനങ്ങള്‍
നടത്തിയതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കരാര്‍ നിയമനങ്ങള്‍
പുനഃപരിശോധിക്കുമോ?
കേരള
സംസ്ഥാന വിത്ത് വികസന
അതോറിറ്റി
2961.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വിത്ത് വികസന
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
സർട്ടിഫൈഡ്
സീഡ്
ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള
നടപടിക്രമം
വ്യക്തമാക്കുമോ;
(സി)
വിത്തിന്റെ
വില്‍പ്പനയും,
ഗുണനിലവാര നിയന്ത്രണവും
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൃഷി
ഓഫീസറുടെ തസ്തികകള്‍
2962.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
മണ്ഡലത്തിലെ ഏതെല്ലാം
കൃഷിഭവനുകളില്‍ കൃഷി
ഓഫീസറുടെ തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നു;
വിശദാംശം ലഭ്യമാക്കാമോ;
പ്രസ്തുത തസ്തികകള്‍
എത്രകാലമായി
ഒഴിഞ്ഞുകിടക്കുന്നു;
(ബി)
പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
കൃഷി
വകുപ്പിൽ സ്പെഷ്യല്‍ റൂള്‍സ്
രൂപീകരിക്കാന്‍ നടപടി
2963.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍
സബോര്‍ഡിനേറ്റ്
സ്രവ്വീസ് റൂള്‍സ്
രൂപീകരിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍ ഏത്
വരെ ആയെന്നും എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വിശദമാക്കാമോ;
(ബി)
കൃഷി
സ്പെഷ്യല്‍ റൂള്‍സ്
രൂപീകരിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകിരക്കുമോ?
കേരള
സ്റ്റേറ്റ് ഫാമിംഗ്
കോര്‍പ്പറേഷന്റെ
ഉടമസ്ഥതയിലുള്ള കശുമാവ്
തോട്ടങ്ങളില്‍ കൃഷിനാശം
2964.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
പുറത്ത് ഭൂമി
പാട്ടത്തിനെടുത്ത്
കശുമാവ് കൃഷി
വ്യാപനത്തിനായി നിരവധി
കര്‍മ്മ പദ്ധതികള്‍
ആരംഭിക്കുന്ന സമയത്ത്
തന്നെ കൃഷി വകുപ്പിന്റെ
കീഴിലുള്ള കേരള
സ്റ്റേറ്റ് ഫാമിംഗ്
കോര്‍പ്പറേഷന്റെ
തോട്ടങ്ങളില്‍
മുന്‍കാലങ്ങളില്‍ ചെയ്ത
കശുമാവ് കൃഷി
വ്യാപകമായി
നശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരള
സ്റ്റേറ്റ് ഫാമിംഗ്
കോര്പ്പറേഷന്
തങ്ങളുടെ
ഉടമസ്ഥതയിലുള്ള
തോട്ടങ്ങളിലെ
കശുമാവുകള്‍
മുറിച്ചുമാറ്റി പകരം
റബ്ബര്‍ തൈകള്‍ നടാന്‍
ശ്രമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരം
കശുമാവുകള്‍
മുറിച്ചുമറ്റുന്നുവെങ്കിൽ
തല്‍സ്ഥാനത്ത് കൂടുതല്‍
വിളവ് ലഭിക്കുന്ന ഹൈ
ബ്രീഡ് കശുമാവ്
ഇനങ്ങള്‍
വച്ചുപിടിപ്പിച്ച്
കശുവണ്ടി ഉത്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
കേരള സ്റ്റേറ്റ്
ഫാമിംഗ് കോര്പ്പറേഷന്
നിര്‍ദ്ദേശം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
കൃഷി
വകുപ്പില്‍ സ്റ്റോക്ക് &
സ്റ്റോഴ്സ് പരിശോധന
2965.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കൃഷി വകുപ്പില്‍
സ്റ്റോക്ക് &
സ്റ്റോഴ്സ് പരിശോധന
നടത്തിയതില്‍
തിരുവനന്തപുരം,
ആലപ്പുഴ, എറണാകുളം
ജില്ലകളിലെ പരിശോധനാ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ബി)
പരിശോധന
നടത്തിയതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ?
നേമം
മണ്ഡലത്തിലെ പി.എം.കെ.എസ്.വൈ
പ്രവര്‍ത്തനങ്ങള്‍
2966.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പി.എം.കെ.എസ്.വൈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി നേമം
നിയോജക മണ്ഡലത്തില്‍
നടന്നു വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കൃഷി
വകുപ്പിന്റെ കീഴിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങള്‍
2967.
ശ്രീ.ഇ.പി.ജയരാജന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ആന്റണി
ജോണ്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പൊതുമേഖലാ
സ്ഥാപനങ്ങളുടെ നിലവിലെ
സ്ഥിതിയും 2017-18
സാമ്പത്തിക
വര്‍ഷത്തില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രധാന പദ്ധതികളും
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്റ്റേറ്റ് ഫാമിംഗ്
കോര്‍പ്പറേഷന്റെ
കീഴിലുള്ള ഫാക്ടറികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
നഷ്ടത്തിലായിരുന്ന
ഹോര്‍ട്ടികോര്‍പ്പ്,
കേരഫെഡ്,
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് തുടങ്ങിയ
സ്ഥാപനങ്ങളെ
പുനരുദ്ധരിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കൃഷി
അസിസ്റ്റന്റുമാരുടെ
സ്ഥലംമാറ്റം
2968.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
അസിസ്റ്റന്റുമാരുടെ
സ്ഥലംമാറ്റത്തില്‍
മാനദണ്ഡങ്ങള്‍
ലംഘിക്കുന്നതായ പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
കോടതിവിധികളെത്തുടര്ന്ന്
ഒരു ഓഫീസിലെ ഒരു
തസ്തികയില്‍
ഒന്നില്‍ക്കൂടുതല്‍
പേരെ
നിലനിര്‍ത്തേണ്ടതായി
വന്നിട്ടുണ്ടോ;
(സി)
പൊതുമാനദണ്ഡങ്ങള്‍ക്ക്
അനുസൃതമായി അപേക്ഷിച്ച
കൃഷി
അസിസ്റ്റന്റുമാര്‍ക്ക്
സ്ഥലംമാറ്റം നല്കാന്
നടപടി സ്വീകരിക്കുമോ;
(ഡി)
കൃഷി
അസിസ്റ്റന്റുമാരുടെ
സ്ഥലംമാറ്റത്തില്‍
കടന്നുകൂടിയ
ക്രമക്കേടുകള്‍
അടിയന്തരമായി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേരളാ
ലാന്‍ഡ് ഡെവലപ്പ്മെന്റ്
കോര്പ്പറേഷന് ലിമിറ്റഡിലെ
ഒഴിവുകള്‍
2969.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
ലാന്‍ഡ് ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
ലിമിറ്റഡില്‍ ഏതെല്ലാം
തസ്തികകള്‍ എന്നുമുതല്‍
ഒഴിഞ്ഞുകിടക്കുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഏതെല്ലാം തസ്തികകളില്‍
എത്ര വീതം നിയമനം
നടത്തിയിട്ടുണ്ട്;
പട്ടിക തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(സി)
താല്കാലികമായും
കരാര്‍ അടിസ്ഥാനത്തിലും
ഏതൊക്ക തസ്തികകളില്‍
എത്രപേര്‍ വീതം ജോലി
ചെയ്യുന്നുണ്ടെന്ന്
പട്ടിക തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ആശ്രിത
നിയമന വ്യവസ്ഥയില്‍
2014 ഏപ്രില്‍ ഒന്ന്
മുതല്‍ നിയമനം
നേടിയവരുടെ കണക്ക്
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ; എത്ര
ശതമാനം ഒഴിവുകളാണ്
ഇത്തരത്തില്‍
നികത്തുവാന്‍
വ്യവസ്ഥയുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
2014
ഏപ്രില്‍ മുതല്‍ 2017
ജൂണ്‍ 30 വരെ ഓരോ
തസ്തികകളിൽ നിന്നും
പിരിഞ്ഞുപോയ
ജീവനക്കാരുടെയും എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ
(എഫ്)
കേരളാ
ലാന്‍ഡ് ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
ലിമിറ്റഡില്‍ നിന്ന്
2014 ഏപ്രില്‍ മുതല്‍
2017 ജൂണ്‍ 30 വരെ ഓരോ
തസ്തികകളിലും
പി.എസ്.സി. ലിസ്റ്റില്‍
നിന്ന് നിയമനം
ലഭിച്ചവരുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ?
കോള്‍
ചാലുകളുടെ ആഴം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
2970.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശൂര്‍
ജില്ലയിലെ കോള്‍
നിലങ്ങളിലെ
നീരൊഴുക്കിന് തടസ്സമായ
കോള്‍ ചാലുകളിലെ ചണ്ടി
നീക്കുന്നതിനും
ചാലുകളുടെ ആഴം
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടിക്കായി കൃഷി
വകുപ്പ് ഡയറക്ടര്‍ക്ക്
സമര്പ്പിച്ചട്ടുള്ള
28/04/2017-ലെ
246/VIP/17/M (Agri.)
നമ്പര്‍ കത്തിന്മേല്
സ്വീകരിച്ച തുടര്‍
നടപടിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
ഹരിതം
ഹരിപ്പാട് പദ്ധതി
2971.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഹരിതം
ഹരിപ്പാട്' പദ്ധതിയുടെ
ഭാഗമായി ഹരിപ്പാട്
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികളുടെ നിലവിലെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കുമോ?
ജൈവവള
വിതരണപദ്ധതി
2972.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയ്ക്ക് പ്രോത്സാഹനം
നല്‍കുന്നതിനായി ജൈവവളം
വിതരണം ചെയ്യുന്നതിനുളള
എന്തെങ്കിലും പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
കര്‍ഷക ക്ലബ്ബുകള്‍,
കൃഷി സമാജങ്ങള്‍
എന്നിവിടങ്ങളില്‍
ജൈവവളം വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കാമോ?
റബര്‍
കര്‍ഷകരെയും ചെറുകിട
കച്ചവടക്കാരെയും
സംരക്ഷിക്കാനുള്ള പദ്ധതി
2973.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എം. സ്വരാജ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബര്‍
വിലയിടിവും വിലയിലെ
അസ്ഥിരതയും മൂലം
പ്രതിസന്ധിയിലായ റബര്‍
കര്‍ഷകരെയും ചെറുകിട
കച്ചവടക്കാരെയും
സംരക്ഷിക്കാന്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ; വിലസ്ഥിരത
പദ്ധതി പ്രകാരം
സര്‍ക്കാര്‍ നിശ്ചയിച്ച
വില ഉല്പാദന
ചെലവിനാനുപാതികമായി
വര്‍ദ്ധിപ്പിക്കുമോ;
(ബി)
ഇറക്കുമതി
നിയന്ത്രിക്കുന്നതിനോ
വിലസ്ഥിരതയ്ക്കായോ
കേന്ദ്ര സര്‍ക്കാരിൽ
ഏതെങ്കിലും തരത്തിലുള്ള
ഇടപെടലുകള്‍
നടത്തിയിട്ടുണ്ടോ;
(സി)
കര്‍ഷകര്‍ക്കു
സബ്സിഡി
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനായി
ആരംഭിച്ച റബര്‍
ബോര്‍ഡിന്റെ ഓഫീസുകള്‍
സംസ്ഥാനത്തു
നിര്‍ത്തലാക്കാനുള്ള
കേന്ദ്ര സര്‍ക്കാര്‍
തീരുമാനം കര്‍ഷകരെ
കൂടുതല്‍
ദുരിതത്തിലാഴ്ത്തുമെന്നതിനാല്
തീരുമാനം
പുന:പരിശോധിക്കാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ ?
ചൊക്ലി
കൃഷി ഓഫീസില്‍ ഉദ്യോഗസ്ഥരെ
നിയമിക്കാൻ നടപടി
2974.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
ചൊക്ലി
ഗ്രാമപഞ്ചായത്തിലുള്ള
കൃഷി ഓഫീസില്‍ 2
വര്‍ഷമായി കൃഷി ഓഫീസര്‍
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ കൃഷി ഓഫീസറെ
നിയമിക്കാനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കൃഷി ഓഫീസില്‍ 3 കൃഷി
അസിസ്റ്റന്റുമാര്‍
വേണ്ട സ്ഥാനത്ത് ഒരു
കൃഷി അസിസ്റ്റന്റ്
മാത്രമാണ്
ഉള്ളതെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അതിന്റെ
അഭാവം
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
കാർഷിക
വിപണി സജീവമാക്കുന്നതിനുളള
നടപടികള്‍
2975.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
കാർഷിക വിപണി
സജീവമാക്കുന്നതിന്റെ
ഭാഗമായി അഗ്രോ-ടെക്
ഇൻഫ്രാസ്ട്രക്ചർ ഫണ്ട്
ഉപയോഗിച്ച്
വിപണനകേന്ദ്രങ്ങൾ ഓൺലൈൻ
ആക്കുന്നതിനും
മറ്റുമായി കേന്ദ്ര
സർക്കാർ തയ്യാറാക്കിയ
പദ്ധതികളിൽ
സംസ്ഥാനത്തിന്റേതായ
പദ്ധതികൾ
സമർപ്പിച്ചിട്ടുണ്ടോ;
(ബി)
ഇടനിലക്കാരെ
ഒഴിവാക്കി കർഷകരുടെ
ഉല്പന്നങ്ങൾക്ക് നല്ല
വില
ലഭ്യമാക്കുന്നതിനായി
കർണ്ണാടക സർക്കാർ
ആരംഭിച്ച ഇല്ക്ട്രോണിക്
മാർക്കറ്റ് സംവിധാനങ്ങൾ
പോലുളളവ സംസ്ഥാനത്തും
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ ഇ - നാം
(eNAM) പദ്ധതി നമ്മുടെ
സംസ്ഥാനത്ത്
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
കര്‍ഷക
പെന്ഷന്
2976.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍ എത്ര രൂപയാണ്
കര്‍ഷക പെന്‍ഷനായി
നല്കി വരുന്നത്;
വ്യക്തമാക്കാമോ;
(ബി)
മറ്റ്
ക്ഷേമ
പെന്ഷനുകളേക്കാള്
കുറഞ്ഞ തുകയാണ്
കര്‍ഷകര്‍ക്ക്
പെന്‍ഷനായി നല്‍കുന്നത്
എന്ന പരാതി ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
കര്‍ഷക
പെന്ഷന്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കര്‍ഷക
ആത്മഹത്യകള്‍
2977.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്ത്
കര്‍ഷക ആത്മഹത്യകള്‍
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്നു
വ്യക്തമാക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കോഴിക്കോട്
ജില്ലയിലെ ചെമ്പനോട്
വില്ലേജ് ഓഫീസില്‍
കര്ഷകന് ആത്മഹത്യ
ചെയ്തതുമായി
ബന്ധപ്പെട്ട് അഡീഷണല്‍
ചീഫ് സെക്രട്ടറി
എന്തെങ്കിലും
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
അഗ്രോ
പാര്‍ക്കുകള്‍
2978.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ അഗ്രോ
പാര്‍ക്കുകള്‍
സംസ്ഥാനത്ത്
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
അഗ്രോ പാര്‍ക്കുകള്‍
ആരംഭിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയത്
എവിടയെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
നെല്ല്
ഉല്പാദനത്തില്
സ്വയംപര്യാപ്തത
2979.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്താകെ
എത്ര ഹെക്ടറില്‍ ആണ്
നെല്‍കൃഷി ഉള്ളത്;
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം നെല്ല്
ഉല്പാദനത്തില്
സംസ്ഥാനത്തെ
സ്വയംപര്യാപ്തതയില്‍
എത്തിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
നടപടികളുടെ ഫലമായി
നെല്ലുത്പാദനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തെങ്ങ്,
വാഴ, പച്ചക്കറി എന്നിവയുടെ
വിത്തുകളുടെ വിതരണം
2980.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
കാര്‍ഷിക
സ്ഥാപനങ്ങളിലൂടെ
തെങ്ങ്, വാഴ, പച്ചക്കറി
എന്നിവയുടെ വിത്തുകള്‍
സുലഭമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ജൈവകൃഷി
പ്രചരിപ്പിക്കുന്നതിന് നടപടി
2981.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവകൃഷി
പ്രചരിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും ഇറക്കുമതി
ചെയ്യുന്ന പഴങ്ങള്‍,
പച്ചക്കറികള്‍
എന്നിവയിലെ
കീടനാശിനിപ്രയോഗം
പരിശോധിക്കുന്നതിന്
നിലവിലുളള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്നു
വ്യക്തമാക്കാമോ ;
(സി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനുളളില്‍,
അമിത കീടനാശിനിപ്രയോഗം
ചെയ്ത പച്ചക്കറികളുടെ
വിതരണവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നും
അവയില്‍ എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
കേന്ദ്ര
കൃഷി വകുപ്പ്
മന്ത്രാലയത്തിന്റെ
ഉത്തരവിന്റെ പകര്‍പ്പ്
2982.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാര്‍ഷിക
നയത്തിനു അംഗീകാരം
നല്‍കികൊണ്ട് സംസ്ഥാന
സര്‍ക്കാര്‍ ഇറക്കിയ
ഉത്തരവില്‍
പരാമര്‍ശിച്ച, കേന്ദ്ര
കൃഷി വകുപ്പ്
മന്ത്രാലയത്തിന്റെ ഡി ഒ
നമ്പര്‍
2-17/2013-പോളിസി തീയതി
01-01-2014 എന്ന
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
നാളികേര
കൃഷി വികസനത്തിന് കര്‍മ്മ
പദ്ധതികള്‍
2983.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേര കൃഷി
വികസിപ്പിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(ബി)
ആരുടെയെല്ലാം
സേവനങ്ങള്‍ ഇതിനായി
പ്രയോജനപ്പെടുത്തിയെന്നു
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പുമൂലം ഇൗ
മേഖലയില്‍ എന്തെല്ലാം
നേട്ടങ്ങള്‍
കെെവരിക്കാനായെന്നു
വെളിപ്പെടുത്തുമോ?
നാളികേര
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതികള്‍
2984.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
ഉത്പാദനം കുറഞ്ഞു
വരുന്നത് സംബന്ധിച്ച്
കൃഷിവകുപ്പ്
എന്തെങ്കിലും
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അവ
എന്തെല്ലാമാണ്;
(ബി)
നാളികേര
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
ഇതിലൂടെ
ഉല്പാദനം എത്ര ശതമാനം
വര്‍ദ്ധിപ്പിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
കമുകിന്
കീടനാശിനി തളിക്കാന്‍
സംവിധാനം
2985.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാളി
ഉള്‍പ്പെടെയുള്ള
രോഗങ്ങള്‍ പടരുമ്പോഴും
കമുകിനു കീടനാശിനി
തളിക്കാന്‍ തൊഴിലാളികളെ
കിട്ടാതെ കര്‍ഷകര്‍
ദുരിതമനുഭവിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ വിഷയത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികൾ എന്തെന്നും
തുടർനടപടികള്‍
എന്തൊക്കെയാണെന്നും
വിശദീകരിക്കാമോ;
(സി)
മഴ
തുടങ്ങിയതോടെ കമുകിനെ
ബാധിച്ച മഹാളി,
കൂമ്പുചീയല്‍,ഫംഗസ് ബാധ
തുടങ്ങിയവ മൂലം
മൂപ്പെത്താത്ത
അടയ്ക്കകളും
പൂങ്കുലകളും വ്യാപകമായി
കൊഴിയുന്നത് തടയാന്‍
കൃഷി വകുപ്പ്എന്ത്
മുന്‍കരുതലുകളാണ്
എടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇങ്ങനെ
വിള നശിക്കുന്ന
കര്‍ഷകര്‍ക്ക്
സര്‍ക്കാര്‍
നഷ്ടപരിഹാരം നല്‍കുമോ;
(ഇ)
കീടനാശിനി
തളിക്കാന്‍ ആളെ
കിട്ടാത്ത
സാഹചര്യത്തില്‍ പകരം
എന്ത് സംവിധാനമാണ്
സര്‍ക്കാര്‍
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റബ്ബര്‍
കര്‍ഷകരുടെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് നടപടി
2986.
ശ്രീ.രാജു
എബ്രഹാം
,,
കാരാട്ട് റസാഖ്
,,
ഐ.ബി. സതീഷ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബ്ബര്‍ കര്‍ഷകര്‍
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
റബ്ബറിന് ന്യായവില
ലഭ്യമാക്കുന്നതിനും
സര്‍ക്കാര്‍ എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മേഖലയില്‍
റബ്ബര്‍ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എത്രമാത്രം
കാര്യക്ഷമമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
കര്‍ഷകര്‍ക്ക്
മെച്ചപ്പെട്ട
കൃഷിരീതികള്‍
പരിചയപ്പെടുത്തുന്നതിന്
പ്രധാനമന്ത്രി കൃഷി
വികാസ് യോജനയില്‍
ഉള്‍പ്പെടുത്തി
പരിശീലനം നല്കാന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ഡി)
എങ്കില്‍
ഇതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
തൃശൂര്‍
മുല്ലശ്ശേരി ബ്ലോക്കിലെ
ഇക്കോഷോപ്പ്
2987.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
ബ്ലോക്കില്‍
അനുവദിക്കപ്പെട്ട
ഇക്കോഷോപ്പിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
നാളികേര
കര്‍ഷകര്‍ക്കും
നെല്‍കൃഷിക്കാര്‍ക്കും
സഹായങ്ങള്‍
2988.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
കര്‍ഷകര്‍ക്കും
നെല്‍കൃഷിക്കാര്‍ക്കും
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
രൂക്ഷമായ
വരള്‍ച്ച മൂലം ഈ
മേഖലയില്‍ എത്ര കോടി
രൂപയുടെ കൃഷി നാശം
സംഭവിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(സി)
വിളനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
ഏതൊക്കെ സഹായങ്ങളാണ്
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കരിമ്പ്
കൃഷിക്കാര്‍ക്ക് ഇന്‍ഷുറന്‍സ്
പരിരക്ഷ
2989.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കൃഷി
ഇന്‍ഷുറന്‍സ് പരിരക്ഷ
ജില്ലകളില്‍
പരിമിതപ്പെടുത്താതെ
എല്ലാ
കൃഷിക്കാര്‍ക്കുമായി
ഏര്‍പ്പെടുത്തുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ;
(ബി)
ചെങ്ങന്നൂര്‍
മണ്ഡലത്തിൽ വ്യാപകമായി
കരിമ്പുകൃഷിയുള്ള
പാണ്ടനാട്,
തിരുവന്‍വണ്ടൂര്‍
പ്രദേശത്ത് കരിമ്പ്
കൃഷിക്കാര്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തുന്ന
കാര്യം ആലോചിക്കുമോ?
ഓണത്തിന്
ഒരു മുറം പച്ചക്കറി
2990.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഓണത്തിന്
ഒരു മുറം പച്ചക്കറി'
എന്ന പദ്ധതി പ്രകാരം
കൃഷി വകുപ്പ്
നടപ്പാക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇൗ
പദ്ധതി പ്രകാരം വിതരണം
ചെയ്ത വിത്തുകളുടെ
പ്രത്യേകതകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
ഇൗ
പദ്ധതി പ്രകാരമുള്ള
പച്ചക്കറി കൃഷി
ഓണത്തിന് മുമ്പായി
വിളവെടുക്കാന്‍
സാധിക്കുമോ;
വിശദമാക്കാമോ;
(ഡി)
ഇൗ
പദ്ധതിക്ക് വേണ്ടിയുള്ള
ആകെ ചെലവ് ജില്ല
തിരിച്ച് അറിയിക്കാമോ?
ഓണത്തിന്
ഒരു മുറം പച്ചക്കറി
2991.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
'ഓണത്തിന്
ഒരു മുറം പച്ചക്കറി '
പദ്ധതി പ്രകാരം,
സംസ്ഥാനത്ത്
കൃഷിഭവനുകള്‍ വഴി എത്ര
പച്ചക്കറി വിത്ത്
കിറ്റുകള്‍ സൗജന്യമായി
വിതരണം ചെയ്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
കൃഷിഭവനുകള്‍ക്ക് പുറമേ
ഏതെല്ലാം ഏജന്‍സികള്‍
വഴിയാണ് വിത്തു വിതരണം
നടത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ഓണത്തിന്
ഒരു മുറം പച്ചക്കറി
2992.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണത്തിന്
ഒരു മുറം പച്ചക്കറി
പദ്ധതിക്കുള്ള
വിത്തുപാക്കറ്റുകളും,
പച്ചക്കറി തൈകളും കൃഷി
വകുപ്പ് വഴി എന്നാണ്
വിതരണം ചെയ്തത്;
(ബി)
ഓണത്തിന്
വിളവെടുക്കാന്‍
സാധിക്കുന്ന രീതിയിലാണോ
ഈ പദ്ധതി
നടപ്പിലാക്കിയത്?
ഓണത്തിന്
ഒരു മുറം പച്ചക്കറി
2993.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണത്തിന്
ഒരു മുറം പച്ചക്കറി
എന്ന പദ്ധതി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ജനപ്രതിനിധികളുടെ
സഹകരണത്തോടു കൂടിയാണോ
സര്‍ക്കാര്‍
നടപ്പിലാക്കിയത്;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
പച്ചക്കറി വിത്ത്
വിതരണം ചെയ്തത് എല്ലാ
കൃഷിഭവനുകളില്‍ നിന്നും
ഗുണഭോക്താക്കളില്‍
എത്തിയിട്ടുണ്ടോയെന്ന്
പരിശോധന
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഓണത്തിന്
ഒരു മുറം പച്ചക്കറി
2994.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഓണത്തിന്
ഒരു മുറം പച്ചക്കറി
'പദ്ധതിയുമായി
ബന്ധപ്പെട്ട് കോതമംഗലം
മണ്ഡലത്തില്‍ കൃഷിഭവന്
മുഖേന
നടപ്പിലാക്കിയിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
കൃഷികളാണ് ഇതിന്റെ
ഭാഗമായി മണ്ഡലത്തില്‍
പ്രോത്സാഹിപ്പിക്കുന്നത്;
(സി)
ഇതിനുവേണ്ടി
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
കാര്‍ഷിക
വിള ഇന്‍ഷുറന്‍സ് സ്കീം
2995.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
തരത്തിലുള്ള നാശ
നഷ്ടങ്ങള്‍ക്കാണ്
കാര്‍ഷിക വിള
ഇന്‍ഷുറന്‍സ്
ലഭ്യമാകുന്നത്;
(ബി)
വിവിധ
തരത്തിലുള്ള
പ്രകൃതിക്ഷോഭത്തിനു
പുറമേ, രോഗബാധ മൂലമോ
കീടങ്ങളുടെ ശല്യം മൂലമോ
നാശനഷ്ടം വരുന്ന
കാര്‍ഷിക വിളകള്‍ക്ക്
വിള ഇന്‍ഷുറന്‍സ്
പരിരക്ഷ ലഭിക്കുമോ;
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
കീടശല്യം മൂലമോ
പ്രകൃതിക്ഷോഭമല്ലാത്ത
കാരണങ്ങളാലോ നാശനഷ്ടം
നേരിടുന്ന വിളകള്‍ക്ക്
കൂടി ഇന്‍ഷുറന്‍സ്
പരിരക്ഷ
ലഭ്യമാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
കാര്‍ഷിക
അനുബന്ധ മേഖലകളെ
സംയോജിപ്പിച്ച് പദ്ധതികള്‍
2996.
ശ്രീ.ഷാഫി
പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക
അനുബന്ധമേഖലകളെ
സംയോജിപ്പിച്ചുകൊണ്ട്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിവരിക്കുമോ;
(സി)
പദ്ധതികള്‍
വഴി എത്ര ഏക്കര്‍
തരിശുനിലങ്ങളില്‍
കൃഷിയിറക്കുവാന്‍
സാധിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
നാണ്യവിള
ബോർഡുകൾ നിറുത്തലാക്കുവാനുള്ള
കേന്ദ്രസർക്കാർ തീരുമാനം
2997.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാണ്യവിള
ബോർഡുകൾ
നിറുത്തലാക്കുവാൻ
കേന്ദ്രസർക്കാർ
തീരുമാനിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തീരുമാനം നടപ്പായാൽ
സംസ്ഥാനത്തെ നാണ്യവിള
കർഷകരെ അത് ഏതെല്ലാം
രീതിയിൽ ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
2998.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
നല്കുന്ന
ആനുകൂല്യങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
അനുവദിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ചക്കയുടെ
പള്‍പ്പ് നിര്‍മ്മാണ യൂണിറ്റ്
2999.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചക്കയില്‍
നിന്നും മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിന്റെ
ഭാഗമായി ചക്കയുടെ
പള്‍പ്പ് നിര്‍മ്മാണ
യൂണിറ്റ് വയനാട്
ജില്ലയില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വാമനപുരം
മണ്ഡലത്തിലെ വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രകാരമുള്ള നഷ്ടപരിഹാരം
3000.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
മണ്ഡലത്തിലെ ഒന്‍പത്
പഞ്ചായത്തുകളില്‍
നിന്നും വിള
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
ചേര്‍ന്നവരില്‍ എത്ര
പേര്‍ക്ക് ഇനിയും
പോളിസി
സര്‍ട്ടിഫിക്കറ്റ്
നല്‍കാനുണ്ടെന്നും ഏതു
വര്‍ഷം മുതല്‍ ഉള്ള
അപേക്ഷകളിലാണ് പോളിസി
സര്‍ട്ടിഫിക്കറ്റ്
നല്കാനുള്ളതെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതി
പ്രകാരം ക്ലെയിം
സമര്‍പ്പിച്ചവരില്‍
എത്ര പേര്‍ക്ക് ഇനിയും
നഷ്ടപരിഹാരം
ലഭിക്കാനുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഏതു
വര്‍ഷം മുതല്‍
നഷ്ടപരിഹാരം
നല്കുന്നതില്
കുടിശ്ശികയുണ്ടെന്ന്
വിശദമാക്കാമോ?
പുഞ്ചകൃഷി
- നെല്ല് സംഭരണത്തിലെ
കുടിശ്ശിക
3001.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുഞ്ചകൃഷിയുടെ
നെല്ല് സംഭരിച്ച
വകയില്‍ കര്‍ഷകര്‍ക്ക്
എത്ര തുക
നല്കാനുണ്ടെന്നറിയിക്കുമോ;
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
തുക നല്കാത്താതുമൂലം
നെല്‍കര്‍ഷകര്‍
പ്രതിസന്ധിയിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കുടിശ്ശിക അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
രാഷ്ട്രീയ
കൃഷി വികാസ് യോജന
3002.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികമേഖലയുടെ
സമഗ്ര വളര്‍ച്ചക്ക്
രാഷ്ട്രീയ കൃഷി വികാസ്
യോജന എന്ന പേരില്‍ ഒരു
കേന്ദ്രാവിഷ്കൃത പദ്ധതി
സംസ്ഥാനത്ത്
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിയിന്‍കീഴില്‍
ഏതെല്ലാം മേഖലകളില്‍
എത്ര വീതം ധനസഹായം
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയതുമൂലം
ഉണ്ടായ നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
ഓണാട്ടുകര
വികസന ഏജന്‍സി
3003.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണാട്ടുകര
വികസന ഏജന്‍സി മുഖേന
ഹരിപ്പാട്
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഈ
പദ്ധതി പ്രകാരം
ഭരണാനുമതി
ലഭിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
നല്‍കുമോ?
കേരഗ്രാമം
പദ്ധതി
3004.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പഞ്ചായത്തുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
എടയൂര്‍
ഗ്രാമപഞ്ചായത്തിനെ
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
നെല്‍കൃഷി
വികസനം
3005.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി വികസനം
ലക്ഷ്യമിട്ട് 2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
(ബി)
നിലവില്‍
എത്ര ഹെക്ടര്‍
സ്ഥലത്താണ്
നെല്‍കൃഷിയുള്ളത്;
ഇതില്‍ നിന്ന് എത്ര
ടണ്‍ നെല്ല്
ഉല്പാദിപ്പിക്കാം
എന്നാണ്
പ്രതീക്ഷിക്കുന്നത്?
മെത്രാന്
കായലിലെ കൃഷി
3006.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെത്രാന്
കായലില്‍ എത്ര ഏക്കര്‍
കൃഷി സ്ഥലമുണ്ട്;
ഇതില്‍ എത്ര ഏക്കര്‍
സ്ഥലത്താണ് സര്‍ക്കാര്‍
കൃഷി നടത്തിയത്;
(ബി)
ബണ്ട്
നിര്‍മ്മാണത്തിനും
നെല്‍കൃഷി
ഇറക്കുന്നതിനുമായി
എന്ത് തുക ചെലവായി;
(സി)
എത്ര
ക്വിന്റല്‍ അരി
ഉല്പാദിപ്പിച്ചു;
അതില്‍ എത്ര വില്പന
നടത്തി; ഇതിലൂടെ ലഭിച്ച
വരുമാനം എത്രയാണ്;
വിശദാംശം ലഭ്യമാക്കുമോ
?
കുട്ടനാട്
പാക്കേജ് രണ്ടാംഘട്ടം
3007.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജ്
രണ്ടാംഘട്ടത്തിന്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കുട്ടനാട്
പാക്കേജ് ഒന്നാംഘട്ടം
നടപ്പിലാക്കിയതില്‍
ഉണ്ടായ അപാകതകള്‍
എന്തൊക്കെയായിരുന്നു;
പ്രസ്തുത അപാകതകള്‍
രണ്ടാംഘട്ട പാക്കേജ്
നടപ്പിലാക്കുമ്പോള്‍
പരിഹരിക്കുന്നതിന്
ഊന്നല്‍ നല്‍കുമോ;
(സി)
കുട്ടനാടന്‍
ജലാശയങ്ങളിലെ
ആവാസവ്യവസ്ഥ
തകര്‍ക്കുന്ന കുളവാഴ
പ്രതിസന്ധിക്ക് പരിഹാരം
കാണുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
രണ്ടാം
ഘട്ടത്തില്‍ എത്ര കോടി
രൂപയാണ് കേന്ദ്ര
സഹായമായി ലഭിക്കുക;
സംസ്ഥാന സര്‍ക്കാരിന്റെ
വിഹിതം എത്രയാണെന്ന്
വ്യക്തമാക്കാമോ?
പച്ചക്കറി
ഉല്പാദനം
വര്‍ദ്ധിപ്പിക്കാനുള്ള
പദ്ധതികള്‍
3008.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
കൃഷിവകുപ്പ്
ആവിഷ്ക്കരിച്ചു
നടപ്പിലാക്കി വരുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇൗ
വര്‍ഷം എത്ര ടണ്‍
പച്ചക്കറി
ഉല്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
(സി)
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
സഹായങ്ങളാണ്
കര്‍ഷകര്‍ക്ക് നല്കി
വരുന്നത്; വിശദാംശം
വ്യക്തമാക്കുമോ?
കാലാവസ്ഥാ
വ്യതിയാനം മൂലം ഉണ്ടായ
കൃഷിനാശം
3009.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവസ്ഥാ വ്യതിയാനം
മൂലം എത്ര കര്‍ഷകരുടെ
എത്ര ഹെക്ടര്‍ ഭൂമിയിലെ
കൃഷി നശിച്ചു എന്നും
അതുമൂലം എത്ര കോടി
രൂപയുടെ നഷ്ടമുണ്ടായി
എന്നും വ്യക്തമാക്കാമോ;
(ബി)
വരള്‍ച്ചയും
കൃഷിനാശവും
പരിശോധിക്കാന്‍
കേന്ദ്രസംഘം എത്തിയത്
എന്നാണെന്നും അവരുടെ
റിപ്പോര്‍ട്ട്
അനുസരിച്ച് ലഭിച്ച
കേന്ദ്രസഹായം
എത്രയെന്നും സംസ്ഥാന
സര്‍ക്കാര്‍
ആവശ്യപ്പെട്ട
കേന്ദ്രസഹായം
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
കൃഷി
നശിച്ച കര്‍ഷകരെ
സഹായിക്കാനും
ദുരിതാശ്വാസം
നല്കുവാനും വിള
നാശത്തിന് അര്‍ഹമായ
നഷ്ടപരിഹാരം
നല്കുവാനുമായി ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു;
എത്രകര്ഷകര്ക്ക്
എന്തു തുക നാളിതുവരെ
നല്കി; ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പാലക്കാട്ടുനിന്ന്
കൃഷി നശിച്ച
കര്‍ഷകരില്‍ എത്ര പേര്
സഹായം അഭ്യര്‍ത്ഥിച്ച്
അപേക്ഷ നല്കി; എത്ര
പേര്‍ക്ക് സഹായം
ലഭ്യമാക്കി;
(ഇ)
വിള
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
സംസ്ഥാനത്താകമാനമായി
എത്ര കര്‍ഷകരെ
നാളിതുവരെ
ഉള്‍പ്പെടുത്തി എന്നും
ഇനിയും
ഉള്‍പ്പെടുത്താനുള്ള
കര്‍ഷകര്‍ എത്ര എന്നും
വ്യക്തമാക്കുമോ?
ഹോര്‍ട്ടികോര്‍പ്പ്
സ്റ്റാള്‍
3010.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ പടപ്പറമ്പ്
ആസ്ഥാനമാക്കി
ഹോര്‍ട്ടികോര്‍പ്പിന്റെ
ഒരു സ്റ്റാള്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് നല്കിയ
നിവേദനത്തിന്മേൽ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്ത്
ഹോര്‍ട്ടികോര്‍പ്പിന്റെ
സ്റ്റാള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
പച്ചക്കറി
ഉല്‍പ്പാദന രംഗത്തെ വളര്‍ച്ച
3011.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
പച്ചക്കറി ഉല്‍പ്പാദന
രംഗത്ത് എത്രമാത്രം
വളര്‍ച്ച കൈവരിക്കാന്‍
കഴിഞ്ഞു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വരുന്ന ഓണക്കാലത്ത്
വിഷരഹിത പച്ചക്കറി
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍
കേടുകൂടാതെ
സംഭരിക്കാന്‍ എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തിലെ കൃഷി
ഓഫീസര്‍മാരുടെ ഒഴിവുകള്‍
3012.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പി
നിയോജകമണ്ഡലത്തില്‍
കൃഷി ഓഫീസര്‍മാരുടെ
എത്ര ഒഴിവുകളാണ്
നിലവിലുള്ളത്;
ഒഴിവുകള്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
നെല്‍കൃഷി
വികസനത്തിനായി ലഭിക്കുന്ന
കേന്ദ്രഫണ്ട്
3013.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വികസനത്തിനായി
കേന്ദ്രത്തില്‍ നിന്നും
വര്‍ഷങ്ങളായി
ലഭിച്ചുകൊണ്ടിരിക്കുന്ന
ഫണ്ട് ഇപ്രാവശ്യം
നിഷേധിക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫണ്ട്
നിഷേധിക്കപ്പെട്ടത്
നെല്‍കര്‍ഷകര്‍ക്ക്
നല്കുന്ന സബ്സിഡിയെ
ബാധിക്കുമോ; വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഫണ്ട്
നിഷേധിക്കുന്നതിന്
കാരണം കൃഷി വകുപ്പിന്റെ
അനാസ്ഥയാണെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
വിഷരഹിതമായ
പഴം-പച്ചക്കറി
3014.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
പുറത്തുനിന്നും
എത്തുന്ന പച്ചക്കറി,
പഴം എന്നിവ വിഷരഹിതമാണ്
എന്ന് പരിശോധിച്ച്
ഉറപ്പുവരുത്തുന്നതിന്
അതിര്‍ത്തി ചെക്ക്
പോസ്റ്റുകളില്‍
എന്തൊക്കെ
സംവിധാനങ്ങളാണ് വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഇതു
സംബന്ധിച്ച് ഇതിനോടകം
കേസുകള്‍ എന്തെങ്കിലും
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പച്ചക്കറി
വിപണനകേന്ദ്രങ്ങളില്
വില്പനയ്ക്ക്
വച്ചിരിക്കുന്ന
പച്ചക്കറികളിലും
പഴങ്ങളിലും വിഷാംശം
ഉണ്ടോ എന്ന്
പരിശോധിക്കാന്‍
എന്തെങ്കിലും
സംവിധാനമുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇതിനായി എന്തെങ്കിലും
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
നെല്ലിന്റെ
സംഭരണ വില
3015.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംഭരിക്കുന്ന
നെല്ലിന് കര്‍ഷകര്‍ക്ക്
എത്ര ദിവസത്തിനുള്ളില്‍
വില നല്‍കുമെന്നാണ് ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ളത്;
ഇത്തരത്തില്‍ സംഭരിച്ച
നെല്ലിന് യഥാസമയം വില
നല്കാന്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
സംഭരിച്ച
നെല്ലിന് ആകെ എത്ര
രൂപയാണ് കര്‍ഷകര്‍ക്ക്
നല്കാന്
കുടിശ്ശികയായിട്ടുള്ളത്;
മലപ്പുറം ജില്ലയില്‍
ആകെ എത്ര രൂപയാണ്
കര്‍ഷകര്‍ക്ക്
നല്കാന്
ബാക്കിയുള്ളത്;
(സി)
നെല്ലിന്റെ
സംഭരണ വില
ഉയര്‍ത്തുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
എങ്കില്‍ കര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന്
സംഭരണ വില ഉയര്‍ത്തുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കര്‍ഷകരുടെ
പെന്ഷന് കുടിശ്ശിക
തീര്‍ക്കുന്നതിന് നടപടി
3016.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കര്‍ഷകരുടെ പെന്ഷന്
കുടിശ്ശിക
തീര്‍ക്കുന്നതു
സംബന്ധിച്ച് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കര്‍ഷക
പെന്‍ഷനുകള്‍ കുടിശ്ശിക
തീര്‍ത്ത്
എന്നത്തേയ്ക്ക് വിതരണം
ചെയ്യാനാവുമെന്നും എത്ര
മാസത്തെ പെന്ഷന്
കുടിശ്ശിക കൊടുത്ത്
തീര്‍ക്കാനുണ്ടെന്നും
വിശദമാക്കാമോ;
(സി)
2017-18
സാമ്പത്തിക വര്‍ഷം
എത്രപേര്‍ക്ക്
പെന്ഷന് നല്കുവാനാണ്
ഉദ്ദേശിക്കുന്നത്;
ഇതിന് എത്ര കോടി രൂപ
വേണ്ടിവരുമെന്നും
വ്യക്തമാക്കുമോ?
കാട്ടാക്കട
മണ്ഡലത്തില്‍ നെല്‍കൃഷിയുടെ
വ്യാപനം
3017.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നെല്‍കൃഷി
വ്യാപനത്തിനായി
സര്‍ക്കാര്‍
പ്രഖ്യാപിച്ച തരത്തില്‍
എത്ര ഹെക്ടര്‍
നെല്‍കൃഷി കാട്ടാക്കട
മണ്ഡലത്തില്‍
വ്യാപിപ്പിക്കാന്‍
കഴിഞ്ഞു;
പഞ്ചായത്തടിസ്ഥാനത്തില്‍
ഇതിനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കേരളത്തിലെ
നെല്‍പ്പാടങ്ങളുടെ വിസ്തൃതി
3018.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ലെ കണക്കു പ്രകാരം
കേരളത്തിലെ
നെല്‍പ്പാടങ്ങളുടെ
വിസ്തൃതി എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കഴിഞ്ഞ
15 വര്‍ഷം കൊണ്ട്
കേരളത്തിലെ നെല്‍കൃഷി
വിസ്തൃതിയില്‍ വന്ന
കുറവ് എത്ര;
(സി)
കഴിഞ്ഞ
15 വര്‍ഷത്തിനിടെ
കേരളത്തിലെ നാണ്യവിള
കൃഷിയുടെ വിസ്തൃതിയില്‍
വന്ന മാറ്റത്തിന്റെ
കണക്കുകള്‍
ലഭ്യമാക്കാമോ;
(ഡി)
കേരളത്തിലെ
സ്വകാര്യ വികസന
പദ്ധതികള്‍ക്കായി
സര്‍ക്കാര്‍ കഴിഞ്ഞ 15
വര്‍ഷത്തിനിടെ നികത്തിയ
കൃഷിഭൂമിയുടെ കണക്ക്
ലഭ്യമാക്കാമോ?
വിത്തുകള്‍,
വളം, ജൈവ കീടനാശിനി
എന്നിവയുടെ വിപണനം
3019.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വ്വകലാശാലയില്‍
ഗവേഷണം നടത്തി
ഉല്പാദിപ്പിക്കുന്ന
വിത്തുകള്‍, വളം, ജൈവ
കീടനാശിനി എന്നിവയുടെ
വിപണനത്തിനായി
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാമാണ് വിപണന
കേന്ദ്രങ്ങളുള്ളതെന്ന്
വ്യക്തമാക്കുമോ;
തിരുവനന്തപുരം
നഗരത്തില്‍ ഒരു വിപണന
കേന്ദ്രം
ആരംഭിക്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
കരനെല്‍കൃഷി
പ്രോല്‍സാഹിപ്പിക്കുന്നതിനായി
നടപടി
3020.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വികസനത്തിനായി 2016-17
വര്‍ഷത്തില്‍ എത്ര തുക
ചെലവഴിച്ചു
എന്നറിയിക്കാമോ;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കരനെല്‍കൃഷി
പ്രോല്‍സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
ആയതുപ്രകാരം എത്ര
ഹെക്ടർ ഭൂമിയിൽ
നെല്ലുല്പാദനം
നടത്തുകയുണ്ടായി;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം നൽകുമോ?
സംസ്ഥാനത്തെ
കൃഷിഭൂമിയുടെ വിനിയോഗം
3021.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൃഷിഭൂമി എത്രയെന്നും
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലയളവില്‍ ഇതില്‍ എത്ര
ശതമാനം ഭൂമി കൃഷിക്കായി
ഉപയോഗിച്ചു; എത്ര
തരിശു കിടന്നു; എത്ര
ഭൂമി
മറ്റാവശ്യങ്ങള്‍ക്ക്
വിനിയോഗിച്ചുവെന്നും
ആയതു സംബന്ധിച്ച
നിലവിലെ അവസ്ഥ
എന്തെന്നും
വ്യക്തമാക്കുമോ;
(ബി)
2008
ലെ നെല്‍വയല്‍
തണ്ണീർത്തട നിയമം
ദുരുപയോഗം ചെയ്ത്
നെല്‍വയലുകളും മറ്റു
കൃഷി ഭൂമികളും
തണ്ണീര്‍ത്തടങ്ങളും
നികത്തുകയും
മറ്റാവശ്യങ്ങള്‍ക്ക്
ഉപയോഗിച്ചതുമായി എത്ര
കേസ്സുകൾ
കണ്ടെത്തിയിട്ടുണ്ട്;
2008 മുതല്‍ 2016 വരെ
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
കണ്ടെത്തിയ,
നിയമവിരുദ്ധമായി
നികത്തിയ ഭൂമി
പിടിച്ചെടുത്ത്
കൃഷിഭൂമിയാക്കാനായി
കഴിഞ്ഞ സര്‍ക്കാര്‍
എന്തെങ്കിലും നടപടി
എടുത്തിരുന്നോ;
എങ്കില്‍
എന്തുചെയ്തുവെന്നും ഇൗ
സര്‍ക്കാര്‍ എന്തു
നടപടി
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍
ഹോര്‍ട്ടികോര്‍പ്പ് വഴി
വാങ്ങുന്നതിന് നടപടി
3022.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍ മുഴുവനും
കര്‍ഷകര്‍
വില്ക്കുവാന്
തയ്യാറാകുന്ന പക്ഷം
ഹോര്‍ട്ടികോര്‍പ്പ് വഴി
വാങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍
കൃഷിക്കാരില്‍ നിന്നും
സംഭരിക്കുമ്പോള്‍ തന്നെ
മുഴുവന്‍ വിലയും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഭക്ഷ്യസ്വയം
പര്യാപ്തതയ്ക്കായുള്ള
പദ്ധതികള്‍
3023.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സ്വയംപര്യാപ്തതയ്ക്കും,
കാര്‍ഷിക രംഗത്തെ
ഉണര്‍വിനും ഉള്‍പ്പെടെ
2006-2011 ലെ
സര്‍ക്കാര്‍
ആരംഭിച്ചതും തുടര്‍ന്നു
വന്നിരുന്നതുമായ
നെല്‍ക്കൃഷി വികസന
പദ്ധതി, നാളികേര വികസന
പദ്ധതി, ഹൈടെക് കൃഷി,
കുട്ടനാട്/ഇടുക്കി
പാക്കേജുകള്‍, വിള
ഇന്‍ഷ്വറന്‍സ്,
കൃഷിക്കായി സൗജന്യ
വൈദ്യുതി, കര്‍ഷക
പെന്ഷന്
പദ്ധതി,നിറവ്, വയനാട്
പാക്കേജ്, വിള ആരോഗ്യ
പരിപാലന പദ്ധതി,
കൂടുതല്‍ പേരെ
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തല്‍ എന്നീ
പദ്ധതികളുടെ കഴിഞ്ഞ
സര്‍ക്കാരിന്‍െറ
കാലയളവിലെ അവസ്ഥ
എന്തായിരുന്നുവെന്നും
നിലവിലെ സര്‍ക്കാര്‍
ഇവയുടെ
പ്രവര്‍ത്തനങ്ങളില്‍
വരുത്തിയ തിരുത്തല്‍
പ്രവര്‍ത്തനങ്ങളും
പുരോഗതിയും ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
2011-12സാമ്പത്തിക
വര്‍ഷം മുതല്‍ 2015-16
സാമ്പത്തിക വര്‍ഷം വരെ
സംസ്ഥാനത്തിനാവശ്യമായ
പച്ചക്കറി തുടങ്ങിയ
ഭക്ഷ്യോല്‍പ്പന്നങ്ങള്‍
ആഭ്യന്തരമായി എത്ര
ശതമാനം
ഉല്‍പ്പാദിപ്പിച്ചു
എന്നും എത്ര
ശതമാനത്തിനായി മറ്റു
സംസ്ഥാനങ്ങളെ
ആശ്രയിച്ചു എന്നും
വ്യക്തമാക്കാമോ; അവയുടെ
നിലവിലെ അവസ്ഥ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
പുറമണ്ണൂര്‍-ആശാരിക്കടവ്
ജലസേചനപദ്ധതിയുടെ
വൈദ്യുതികുടിശ്ശിക
3024.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
മണ്ഡലത്തിലെ
പുറമണ്ണൂര്‍-ആശാരിക്കടവ്
ജലസേചനപദ്ധതിയുടെ
വൈദ്യുതിക്കുടിശ്ശിക
ഒഴിവാക്കണമെന്നും
വൈദ്യുതി കണക്ഷന്
പുനഃസ്ഥാപിയ്ക്കുന്നതിന്
നടപടി
സ്വീകരിയ്ക്കണമെന്നും
ആവശ്യപ്പെട്ട്
ഗ്രാമപഞ്ചായത്ത്
അധികൃതര്‍
കൃഷിവകുപ്പിന് നിവേദനം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
പ്രിന്‍സിപ്പല്‍
അഗ്രികള്‍ച്ചറല്‍
ഓഫീസര്‍ ഈ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ; പ്രസ്തുത
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
പുറമണ്ണൂര്‍-ആശാരിക്കടവ്
പദ്ധതിയുടെ ഭാഗമായുള്ള
മോട്ടോര്‍
പ്രവര്‍ത്തിയ്ക്കാത്തത്
പ്രദേശത്തെ കൃഷിയെയും
ജലലഭ്യതയെയും ബാധിച്ചത്
സംബന്ധിച്ച്
കൃഷിവകുപ്പ് പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വൈദ്യുതിക്കുടിശ്ശിക
പഞ്ചായത്ത് ഫണ്ടില്‍
നിന്നും അടയ്ക്കുവാന്‍
നടപടി
സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
വകുപ്പിന് നല്കിയ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ഇ)
പ്രശ്നപരിഹാരത്തിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
കൊക്കോഗ്രാമം
പദ്ധതി
3025.
ഡോ.എന്‍.
ജയരാജ്
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൊക്കോഗ്രാമം പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
മുന്നോട്ടുവരുന്ന
കൊക്കോ കര്‍ഷക
കൂട്ടായ്മകള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
കര്‍ഷക
സംഘടനകളുടെ
നേതൃത്വത്തിലുള്ള
നഴ്സറികള്‍ക്ക് തൈകള്‍
ഉല്പാദിപ്പിക്കാനും
വിപണനം ചെയ്യാനും
അര്‍ഹമായ
സാമ്പത്തികാനുകൂല്യം
ലഭിക്കുന്നതിനും
ആവശ്യമായ അംഗീകാരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
കാര്‍ഷിക
സര്‍വകലാശാലയുടെ ഗവേഷണ
ഫലങ്ങള്‍
ഇടനിലക്കാരില്ലാതെ
കര്‍ഷകര്‍ക്കും
രജിസ്റ്റേര്‍ഡ് കര്‍ഷക
സംഘങ്ങള്‍ക്കും കൂടി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
കുത്തക
കമ്പനികളില്‍ നിന്നും
കൊക്കോ കര്‍ഷകര്‍
വര്‍ഷങ്ങളായി
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പ്ലാന്റേഷന്
കോര്‍പ്പറേഷന്റ
തോട്ടങ്ങളില്‍ നിന്നുള്ള
കശുവണ്ടി ശേഖരണം
3026.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
കശുവണ്ടി
തോട്ടങ്ങളില്‍ നിന്ന്
കഴിഞ്ഞ വര്‍ഷത്തില്‍
എത്ര ടണ്‍ കശുവണ്ടി
ശേഖരിച്ചു;
(ബി)
ഇൗ
കശുവണ്ടി ആര്‍ക്കാണ്
നല്‍കിയിട്ടുളളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇൗ
നടപടിമൂലം ഇക്കഴിഞ്ഞ
സീസണില്‍ കശുവണ്ടിയുടെ
വില പൊതുവിപണിയില്‍
മുന്‍വര്‍ഷങ്ങളേക്കാള്‍
വര്ദ്ധിച്ചിട്ടുളള
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇൗ നടപടി വരും സീസണില്‍
ശക്തിപ്പെടുത്തുന്ന
വിഷയം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പ്രധാനമന്ത്രി
വിള ഇന്‍ഷുറന്‍സ് പദ്ധതി
3027.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍,
പ്രധാനമന്ത്രി വിള
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കി വിജ്ഞാപനം
ഇറക്കിയിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഏതൊക്കെ
മേഖലകളിലെ
കര്‍ഷകര്‍ക്കാണ്
പ്രസ്തുത പദ്ധതിയുടെ
ആനുകൂല്യം ലഭ്യമാകുക;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
വിളനാശമുണ്ടാകുന്ന
കര്‍ഷകര്‍ക്ക്
ഇന്‍ഷുറന്‍സ് തുകയിലൂടെ
വിളനാശത്തിന്
തത്തുല്യമായ
നഷ്ടപരിഹാരം
ലഭ്യമാകുമോ;
വ്യക്തമാക്കുമോ?
കര്‍ഷകര്‍ക്ക്
സൗജന്യ വൈദ്യുതി
3028.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ആവശ്യത്തിന് സൗജന്യമായി
വൈദ്യുതി നല്കുന്ന
പദ്ധതി പ്രകാരം എത്ര
കര്‍ഷകര്‍ക്ക്
ആനുകൂല്യം
നല്‍കിവരുന്നുണ്ട്;
(ബി)
ഈ
പദ്ധതി പ്രകാരം 2016-17
സാമ്പത്തിക വര്‍ഷം എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ ;
പ്രസ്തുത പദ്ധതി
പ്രകാരം എത്ര ഹെക്ടര്‍
സ്ഥലത്താണ് കൃഷി
ചെയ്യാന്‍
കഴിഞ്ഞിട്ടുള്ളത്?
കര്‍ഷകര്‍ക്ക്
ആശ്വാസം നല്‍കുന്നതിനുള്ള
പദ്ധതികള്‍
3029.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
ആശ്വാസം
നല്‍കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാന
വിത്തു വികസന അതോറിറ്റി
മുഖേന കര്‍ഷകര്‍ക്ക്
എപ്രകാരമാണ് സഹായം
നല്‍കുന്നത് എന്ന്
അറിയിക്കാമോ;
(സി)
വിത്തു
വികസന അതോറിറ്റി മുഖേന
കര്‍ഷകര്‍ക്ക് സഹായം
നല്‍കുന്നതിനുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ; ഇതു
സംബന്ധിച്ച്
കര്‍ഷകര്‍ക്ക്
ബോധവത്കരണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
നാണ്യവിളകളുടെ
വിലയിടിവ്
3030.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാണ്യവിളകളുടെ
വിലയിടിവ് മൂലം
കര്‍ഷകര്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാണ്യവിളകള്‍ക്ക്
ന്യായമായ വില
ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; വിശദാംശം
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളി
സ്റ്റേറ്റ് കോക്കനട്ട്
നഴ്സറിയുടെ പ്രവര്‍ത്തനങ്ങൾ
3031.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
സ്റ്റേറ്റ് കോക്കനട്ട്
നഴ്സറിയില്‍ സീനിയര്‍
അഗ്രികള്‍ച്ചര്‍
ഓഫീസര്‍ തസ്തികയില്‍
ഉദ്യോഗസ്ഥന്
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഈ സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിലെ കൃഷി
ഓഫീസര്‍ തുടര്‍ച്ചയായി
അവധിയില്‍
പ്രവേശിക്കുന്ന
സാഹചര്യത്തില്‍
കുലശേഖരപുരം കൃഷി
ഭവനിലെ കൃഷി
ഓഫീസര്‍ക്ക് അധികചുമതല
നല്കി നിയമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
വിവിധ
കാര്‍ഷിക പദ്ധതികള്‍
വിജയകരമായി
നടപ്പിലാക്കിവരുന്ന
കുലശേഖരപുരം കൃഷിഭവന്റെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്ന
തരത്തിലുള്ള നടപടി
ഒഴിവാക്കി പ്രസ്തുത
സ്ഥാപനം കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
തരത്തില്‍ ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ കൃഷി ഭവനുകളില്‍
പ്രദേശവാസികളെ
നിയമിക്കുന്നതിന് നടപടി
3032.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ
കുലശേഖരപുരം, ആലപ്പാട്
കൃഷി ഭവനുകളില്‍
അഗ്രിക്കള്‍ച്ചര്‍
അസിസ്റ്റന്റ്
തസ്തികയില്‍ ജോലി
ചെയ്യുന്ന ജീവനക്കാര്‍
വിദൂരദേശങ്ങളിലുള്ളവരാകയാല്
ഇവയുടെ പ്രവര്‍ത്തനം
താളംതെറ്റുന്നതായും
കൃഷിഭവന്‍വഴി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ലക്ഷ്യത്തിലെത്താത്തതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
കൃഷിഭവനുകളില്‍
തദ്ദേശീയരോ സമീപ
പ്രദേശങ്ങളില്‍
താമസിക്കുന്നവരോ ആയ
ജീവനക്കാരില്ലാത്തതിനാല്‍
വിവിധ പദ്ധതികള്‍
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് കാലതാമസം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
പ്രസ്തുത
കൃഷിഭവനുകളിലേക്ക്
പ്രദേശവാസികളെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കര്‍ഷകര്‍ക്ക്
സബ്സിഡിയായി വിതരണം
ചെയ്യുന്ന യൂറിയ
3033.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
സബ്സിഡിയോടെ വിതരണം
ചെയ്യുന്ന യൂറിയ
ഇടനിലക്കാര്‍ പ്ലൈവുഡ്
കമ്പനികള്‍ക്ക് മറിച്ചു
വില്‍ക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഏങ്കില്‍
ഇതു സംബന്ധമായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്ലൈവുഡ്
കമ്പനികള്‍ ഈ യൂറിയ പശ
നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
കൃഷിക്കായി
കിട്ടുന്ന യൂറിയ
പ്ലൈവുഡ്
കമ്പനികള്‍ക്ക് മറിച്ചു
വില്ക്കുമ്പോള്
പതിന്മടങ്ങു ലാഭമാണ്
കിട്ടുന്നതെന്ന കാര്യം
പരിശോധിക്കുകയുണ്ടായോ;
സംസ്ഥാനത്ത് ഇതുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
ഒരു വര്‍ഷത്തിനകം എത്ര
പരാതികള്‍ ലഭിച്ചു;
(ഇ)
യൂറിയ
വിതരണം
സുതാര്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊളളും;
വിശദാംശങ്ങള്‍
നല്‍കുമോ?
നാണ്യവിളകളുടെ
വിലത്തകര്‍ച്ച
3034.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നാണ്യവിളകള്‍ക്ക്
തുടര്‍ച്ചയായുണ്ടാകുന്ന
വിലത്തകര്‍ച്ച
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിലത്തകര്ച്ചയ്ക്കുളള
കാരണങ്ങള്‍
എന്താെക്കെയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഏലം,
കുരുമുളക്, തേയില,
കാപ്പി, കൊക്കൊ,
ഗ്രാമ്പു മുതലായ
നാണ്യവിളകളുടെ
വിലത്തകര്‍ച്ച മൂലം അവ
കൃഷി ചെയ്യുന്ന
കര്‍ഷകര്‍ക്ക്
ഉണ്ടാകുന്ന നഷ്ടം
നികത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ ?
കര്‍ഷകര്‍ക്ക്
ഗുണമേന്മയുള്ള നടീല്‍
വസ്തുക്കള്‍
ലഭ്യമാക്കുന്നതിന് സംവിധാനം
3035.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
ഗുണമേന്മയുള്ള നടീല്‍
വസ്തുക്കള്‍ നേരിട്ട്
എത്തിക്കുന്നതിനായി
കൃഷി വകുപ്പ്
ഒരുക്കിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാം; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതിനായി എത്ര തുക
ചെലവഴിച്ചു;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ?
വിയറ്റ്നാമില്‍
നിന്നുള്ള കുരുമുളക്
ഇറക്കുമതി
3036.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കീടനാശിനിയുടെ
അംശം വളരെ കൂടുതലുള്ള
കുരുമുളക്
വിയറ്റ്നാമില്‍ നിന്നും
ശ്രീലങ്ക വഴി
വന്‍തോതില്‍
സംസ്ഥാനത്തേക്ക്
ഇറക്കുമതി ചെയ്യുന്നു
എന്ന വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇറക്കുമതി
ചെയ്ത കുരുമുളക്
ഇന്ത്യന്‍
കുരുമുളകിന്റെ കൂടെ
കലര്‍ത്തി കയറ്റി
അയയ്ക്കുന്ന പ്രവൃത്തി,
കേരളത്തിലെ കുരുമുളക്
കര്‍ഷകരെ ദോഷകരമായി
ബാധിക്കുന്നതും
അന്താരാഷ്ട്രതലത്തില്‍
ഇന്ത്യന്‍
കര്‍ഷകര്‍ക്കും
ഉത്പന്നങ്ങള്‍ക്കും
മോശമായ
പ്രതിഛായയുണ്ടാക്കുന്നതുമായതിനാൽ
ഇത് പൂര്‍ണ്ണമായും
തടയുവാൻ എന്ത് നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ബാലുശ്ശേരിയിലെ
ഹോര്‍ട്ടികോര്‍പ്പ്
വിപണനകേന്ദ്രം
3037.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
എത്ര
ഹോര്‍ട്ടികോര്‍പ്പ്
വിപണനകേന്ദ്രം
ആരംഭിച്ചിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
ബാലുശ്ശേരി
മണ്ഡലത്തില്‍ ഏതൊക്കെ
പഞ്ചായത്തുകളിലാണ്
ഇപ്പോള്‍
ഹോര്‍ട്ടികോര്‍പ്പ്
പച്ചക്കറി
വിപണനകേന്ദ്രം
നിലവിലുള്ളത്
എന്നറിയിക്കുമോ?
പ്രധാന്‍മന്ത്രി
കൃഷി സിഞ്ചായീ യോജന
3038.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാന്‍മന്ത്രി
കൃഷി സിഞ്ചായീ യോജന
എന്ന പേരില്‍ ഒരു
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
നാളിതുവരെയായി
സംസ്ഥാനത്തിന് ലഭിച്ച
തുകയുടെയും ചെലവാക്കിയ
തുകയുടെയും
വിശദവിവരങ്ങള്‍
ജില്ലകള്‍ തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പി.എം.കെ.എസ്.വൈ.
പ്രകാരം ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
ജില്ലകള്‍ തിരിച്ച്
വിവരങ്ങള്‍
ലഭ്യമാക്കുമോ?
കാലവര്‍ഷത്തില്‍
വിളനാശം നേരിട്ട കര്‍ഷകര്‍
3039.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷത്തില്‍
വിളനാശം നേരിട്ട
കര്‍ഷകര്‍ക്ക് വിള
ഇന്‍ഷുറന്‍സ് ഇല്ലെന്ന
കാരണത്താല്‍ അര്‍ഹമായ
നഷ്ടപരിഹാരം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
എങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി എന്തെന്ന്
വിശദമാക്കാമോ;
(സി)
വിളനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
ലഭിക്കുന്നതില്‍
നേരിടുന്ന വന്‍
കാലതാമസം പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
നെല്‍വിത്തുകളുടെ
ദൗർലഭ്യം
3040.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെള്ളക്കെട്ടുള്ള
പാടശേഖരങ്ങളില്‍ കൃഷി
ചെയ്യുന്നതിനുവേണ്ടി
കര്‍ഷകര്‍ക്ക്
കൃഷിഭവന് മുഖാന്തിരം
സബ് സിഡി നിരക്കില്‍
വിതരണം
ചെയ്തുകൊണ്ടിരുന്ന
പൊന്മണി, ഉമ തുടങ്ങിയ
നെല്‍ വിത്തുകള്‍
ഇപ്പോൾ ലഭ്യമല്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇവ ലഭ്യമല്ലാത്തത്
വെള്ളക്കെട്ടുള്ള
പാടശേഖരങ്ങളില്‍ കൃഷി
ചെയ്യുന്നതിനു
തടസ്സമാകുന്നതായും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
നെല്വിത്തുകള്ക്കുള്ള
സബ്സിഡി നിലവിലുണ്ടോ;
ഇവ ശേഖരിച്
കൃഷിഭവനുകള്‍ മുഖേന
കര്‍ഷകര്‍ക്ക്
എത്തിച്ചു
കൊടുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനം
3041.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പച്ചക്കറിവില
കുറയ്ക്കുന്നതിന്
സഹായകരമായ നിലപാടല്ല
ഹോര്‍ട്ടികോര്‍പ്പ്
സ്വീകരിക്കുന്നതെന്നും
കമ്പോളവിലയെക്കാള്‍
കൂടുതല്‍ വില അവര്‍
ഈടാക്കുന്നുവെന്നുമുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സാധാരണക്കാര്‍ക്ക്
വില വര്‍ദ്ധനവില്‍
നിന്നും ആശ്വാസം
നല്‍കേണ്ട
ഹോര്‍ട്ടികോര്‍പ്പ്
പച്ചക്കറിക്കും മറ്റും
അമിതവില ഈടാക്കുന്നത്
പരിശോധിക്കുമോ?
കാര്‍ഷികോത്പന്നങ്ങള്‍ക്ക്
ഏകീകൃത ബ്രാന്‍ഡ് നെയിം
3042.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിവരുന്ന
വിവിധ കാര്‍ഷിക
പദ്ധതികളിലൂടെ
ഉത്പാദിപ്പിക്കുന്ന
കാര്‍ഷികോത്പന്നങ്ങള്‍
സംസ്കരിച്ച് കൃഷി
വകുപ്പിന്റെ ചുമതലയില്‍
ഒരു ഏകീകൃത ബ്രാന്‍ഡ്
നെയിമില്‍ വിപണനം
നടത്തുന്നതിന് നിലവില്‍
സംവിധാനമുണ്ടോ
വിശദമാക്കുമോ;
(ബി)
ഓണാട്ടുകര
പ്രദേശത്ത്
ഉത്പാദിപ്പിച്ച എള്ള്
സംസ്കരിച്ച് എണ്ണയാക്കി
ഒരു പ്രത്യേക ബ്രാന്‍ഡ്
നെയിം ഉപയോഗിച്ച്
വിപണനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
2015
ലെ കാര്‍ഷിക നയം
3043.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന്റെ 2015 ലെ
കാര്‍ഷിക നയം അതിന്റെ
രൂപീകരണ ഘട്ടത്തിലും
നിയമസഭാ ചർച്ചകൾക്ക്
ശേഷവും 2013 -15
കാലയളവിൽ കേന്ദ്ര
സര്ക്കാരിലേയ്ക്കയച്ച്
അഭിപ്രായങ്ങള്‍
ചോദിച്ചിരുന്നോ;
(ബി)
കേന്ദ്ര
കൃഷി വകുപ്പ്
മന്ത്രിയായിരുന്ന ശ്രീ.
ശരത് പവാർ, ഇപ്പോഴത്തെ
കേന്ദ്ര കൃഷി വകുപ്പ്
മന്ത്രിയായ ശ്രീ. രാധാ
മോഹന്‍ സിംഗ്
എന്നിവരില്‍ നിന്ന്
പ്രസ്തുത കാര്‍ഷിക നയം
സംബന്ധിച്ച് ലഭിച്ച
കത്തുകളുടെയും
അഭിപ്രായങ്ങളുടെയും
കോപ്പി ലഭ്യമാക്കാമോ?
മണ്ണ് സംരക്ഷണ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
3044.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
കെ.ജെ. മാക്സി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മണ്ണ് പര്യവേക്ഷണവും
സംരക്ഷണവും വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
വാട്ടര്‍ഷെഡ്
പദ്ധതികളിലൂടെ
സംസ്ഥാനത്തുടനീളം
മണ്ണ്, ജല സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എല്ലാ
കര്‍ഷകര്‍ക്കും സോയില്‍
ഹെല്‍ത്ത് കാര്‍ഡ്
വിതരണം
ചെയ്യാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത് മൂലം
കര്‍ഷകര്‍ക്ക്
എന്തെല്ലാം
പ്രയോജനങ്ങളാണ്
ലഭിക്കുകയെന്ന്
വ്യക്തമാക്കാമോ;
സോയില്‍
ഹെല്‍ത്ത് കാര്‍ഡ്
3045.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സോയില്‍ ഹെല്‍ത്ത്
കാര്‍ഡ് വിതരണം
ചെയ്യുന്ന പദ്ധതി ഏതു
ഘട്ടത്തിലാണ്;
(ബി)
സോയില്‍
ഹെല്‍ത്ത് കാര്‍ഡ്
കര്‍ഷകര്‍ക്ക് ഏതെല്ലാം
തരത്തില്‍ പ്രയോജനം
ചെയ്യുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ ?
കേരളാ
കാര്‍ഷിക സര്‍വ്വകലാശാല
3046.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
,,
സി.കെ. ആശ
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
ഗവേഷണ ഫലങ്ങള്‍
കര്‍ഷകരിലേക്ക്
എത്തിക്കുന്നതിനും
കര്‍ഷകരുടെ അഭിപ്രായം
സ്വീകരിച്ച് ഗവേഷണം
മൂല്യവത്താക്കാനും
നടപടി സ്വീകരിക്കുമോ;
(സി)
പ്രധാനമായും
എന്തൊക്കെ ഗവേഷണ
പ്രവര്‍ത്തനങ്ങളാണ്
സര്‍വ്വകലാശാലയില്‍
നടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കാര്‍ഷിക
സര്‍വ്വകലാശാല
വികസിപ്പിച്ച സാങ്കേതിക
വിദ്യകള്‍ പൊതു
സമൂഹത്തിന് എത്രത്തോളം
പ്രയോജനപ്പെട്ടുവെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
ഗവേഷണ സ്ഥാപനങ്ങള്‍
3047.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ കീഴില്‍
എത്ര കാര്‍ഷിക ഗവേഷണ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലമെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിൽ മേധാവി
ഉള്‍പ്പെടെ എത്ര
ജീവനക്കാര്‍
ജോലിചെയ്യുന്നുണ്ട്;
കാറ്റഗറി തിരിച്ച്
വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഓരോ
സ്ഥാപനത്തിലും ശമ്പള
ഇനത്തിലും ഗവേഷണ
ആവശ്യങ്ങള്‍ക്കുമായി
ഓരോ വര്‍ഷവും എത്ര തുക
വീതം ചെലവഴിക്കുന്നു;
01.04.2011 മുതല്‍
31.03.2017 വരെയുള്ള
വിശദമായ കണക്ക്
ലഭ്യമക്കാമോ;
(ഡി)
കഴിഞ്ഞ
6
വര്‍ഷക്കാലത്തിനിടയ്ക്ക്
ഒാരോ
സ്ഥാപനത്തിന്റെയും
സുപ്രധാനമായ ഗവേഷണ
ഫലങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
സര്‍വകലാശാലയിലെ അനധ്യാപക
നിയമനങ്ങള്‍
3048.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വകലാശാലയിലെ
അനധ്യാപക നിയമനങ്ങള്‍
എല്ലാം പബ്ലിക്
സര്‍വീസ് കമ്മീഷനെ
അധികാരപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകളിലെ നിയമനമാണ്
ഇതുവരെയായി
നടന്നിട്ടുള്ളത്;
(ബി)
നിയമനങ്ങള്‍
നടക്കാത്ത തസ്തികകള്‍
ഏതൊക്കെയാണ്; ഈ
തസ്തികകളില്‍ നിയമനം
നടത്തുന്നതിലെ തടസ്സം
എന്താണെന്നു
വ്യക്തമാക്കാമോ;
(സി)
കാര്‍ഷിക
സര്‍വകലാശാലയിലെ
ഫാമുകളില്‍ സ്ഥിരം
ജീവനക്കാരില്ലാത്തത്
ഫാമുകളിലെ
പ്രവര്‍ത്തനങ്ങളെയും
അവിടെ നടന്നു വരുന്ന
ഗവേഷണങ്ങളുടെ
കൃത്യതയെയും ദോഷകരമായി
ബാധിക്കുന്നുവെന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
സര്‍വകലാശാല
ഫാമുകളെ പ്രദര്‍ശന
ഫാമുകളാക്കി മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ?