സുനാമി
പദ്ധതി പ്രകാരം വാങ്ങിയ ഭൂമി
2804.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കുളത്തൂര്‍
ഗ്രാമപഞ്ചായത്തിലെ
പൊഴിയൂര്‍
പ്രദേശത്തുള്ള എത്ര
ഏക്കര്‍ ഭൂമിയാണ്
2011-ല്‍ സുനാമി പദ്ധതി
പ്രകാരം വാങ്ങിയത്;
എത്ര പേര്‍ക്ക്
പ്രസ്തുത പദ്ധതി
പ്രകാരം ഭൂമി വിതരണം
നടത്തി;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഗുണഭോക്താക്കള്‍ക്ക്
എത്ര സെന്റ് ഭൂമി
വീതമാണ് വീടു
വയ്ക്കുന്നതിന്
നല്‍കിയത്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം വീട്
വയ്ക്കുന്നതിന് ഓരോ
ഗുണഭോക്താവിനും എത്ര
രൂപ അനുവദിച്ചു; ആകെ
എത്ര തുക നല്കി;
(ഡി)
അപ്രകാരം
ഭൂമി നല്കിയപ്പോള്
എല്ലാ
ഗുണഭോക്താക്കള്‍ക്കും
ഒരേപോലെ ആണോ ഭൂമി
നല്‍കിയത്;
(ഇ)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
രൂപീകരിച്ച ബെനിഫിഷറി
കമ്മിറ്റിയില്‍
പൊഴിയൂര്‍
തീരദേശപ്രദേശത്തു
താമസക്കാര്‍ അല്ലാതെ
ആരെയെങ്കിലും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(എഫ്)
പ്രസ്തുത
പദ്ധതി പ്രകാരം
വൈദ്യുതി, കുടിവെളളം ,
റോഡ് എന്നിവയ്ക്കുള്ള
ഫണ്ട് പുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ആയതിനു എത്ര തുക
ചിലവായി;
വിശദീകരിക്കാമോ?
ഒാപ്പറേഷന് അനന്ത
T 2805.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരത്തിലെ
വെള്ളക്കെട്ട്
ഒഴിവാക്കുന്നതിനും
ജലനിര്‍ഗ്ഗമനം
സുഗമമാക്കുന്നതിനും
മുന്‍ സര്‍ക്കാര്‍
നടപ്പിലാക്കിയ
'ഓപ്പറേഷന് അനന്ത'
ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പണി
പൂര്‍ത്തിയാക്കിയ
ഒന്നാം ഘട്ടത്തിന്റെ
നിലവാര റിപ്പോര്‍ട്ടും
രണ്ടാം ഘട്ടത്തിന്റെ
എസ്റ്റിമേറ്റും
ലഭിച്ചിട്ടുണ്ടോ;
(സി)
രണ്ടാം
ഘട്ടത്തില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
രണ്ടാം
ഘട്ടത്തിന്റെ ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തിയാക്കുന്നതിനും
ഫണ്ട്
അനുവദിക്കുന്നതിനും
അടിയന്തരനടപടി
സ്വീകരിക്കുമോ?
നികുതി അടയ്ക്കാനായി കൈവശ
അധികാരമോ പട്ടയമോ
ലഭിക്കാതെയുള്ളവര്
2806.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വസ്തു/വീട്
ഉടമകളായവരില്‍ നികുതി
അടയ്ക്കാനായി കൈവശ
അധികാരമോ പട്ടയമോ
ലഭിക്കാതെയുളളവര്
എത്രയുണ്ടെന്ന് ജില്ല
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ബി)
പാലക്കാട്
ജില്ലയില്‍
കാണം/പെറുമ്പാട്ട
തീറാധാരം എന്നീ
കാരണങ്ങളാല്‍ വസ്തു
ഉടമകള്‍ക്ക് പട്ടയമോ
കൈവശ അധികാരമോ
ലഭിക്കാനുളളതും
ഭുനികുതി
ഒടുക്കുന്നതിനുമായി
എത്ര അപേക്ഷകള്‍ വിവിധ
താലൂക്ക്/ വില്ലേജ്
ഓഫീസുകളില്‍
കെട്ടിക്കിടപ്പുണ്ട്;
ആയതിന്മേല്
തീരുമാനമെടുക്കാന്‍
വൈകുന്നതിനുളള കാരണം
എന്തെന്നും
വ്യക്തമാക്കുമോ;
(സി)
വസ്തു
ഉടമകള്‍ക്ക് അപേക്ഷ
നല്കിയാല് വേഗത്തില്‍
അവ നല്കുവാനും , അതിന്
കഴിയാത്തവര്‍ക്ക്
രേഖാമൂലം നിശ്ചിത
സമയപരിധി
നിര്‍ണ്ണയിച്ച് മറുപടി
നല്കുവാനും, കോടതി
വ്യവഹാരമുള്‍പ്പെടെയുള്ള
മേല്‍നടപടികള്‍ക്ക്
സാഹചര്യം നല്കുവാനും
എന്ത് നടപടി
സ്വീകരിക്കും എന്നും
വ്യക്തമാക്കുമോ?
വ്യവസായ- വിദ്യാഭ്യാസ
സംരംഭകര്‍ക്ക് ഭൂപരിധിയില്‍
ഇളവ ്
2807.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂപരിഷ്ക്കരണ
നിയമ പ്രകാരം വ്യവസായ,
വിദ്യാഭ്യാസ
സംരംഭകര്‍ക്ക്
ഭൂപരിധിയില്‍ ഇളവു
നല്കിയ മുന്‍
സര്‍ക്കാര്‍ തീരുമാനം
പുനഃപരിശോധിക്കുവാന്‍
ഉദ്ദേശ്ശിക്കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
റിപ്പോര്‍ട്ട്
നല്കുവാന് റവന്യൂ
അഡീഷണല്‍ ചീഫ്
സെക്രട്ടറിക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഏക്കറിന്
കുറഞ്ഞത് 10 കോടി
നിക്ഷേപവും, 20 തൊഴില്‍
അവസരങ്ങളും നല്കുന്ന
സംരംഭകര്‍ക്ക്
നല്‍കിയിരുന്ന
ഭൂപരിധിയിളവ്
തുടരുന്നതിന് നടപടി
സ്വീകരിക്കുമോ?
അപകടകരമായ നിലയിൽ
നില്ക്കുന്ന മരങ്ങള്‍
മുറിച്ചുമാറ്റുവാന്‍ നടപടി
2808.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റവന്യൂ -റോഡ്
പുറമ്പോക്കുകളില്‍
സ്കൂളുകളോടും ഇതര
സ്ഥാപനങ്ങളോടും
ചേര്‍ന്ന്
നില്ക്കുന്നതായ
അപകടകരമായ നിലയിലുള്ള
മരങ്ങള്‍ അടിയന്തരമായി
മുറിച്ചുമാറ്റുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കോട്ടയം
ജില്ലയില്‍ മണിമല
വില്ലേജില്‍ ആലപ്ര
ഗവണ്മെന്റ് സ്കൂളിനു
സമീപം അപകടകരമായ
രീതിയില്‍ നില്ക്കുന്ന
മരങ്ങള്‍
വെട്ടിമാറ്റുവാന്‍
സമീപവാസികളും, സ്കൂള്‍
അധികൃതരും കോട്ടയം
ജില്ലാകളക്ടര്‍ക്ക്
സമര്‍പ്പിച്ചിട്ടുള്ള
പരാതികളില്‍ യാതൊരു
നടപടിയും നാളിതുവരെ
സ്വീകരിച്ചിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് വെട്ടിമാറ്റുവാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ഒറ്റത്തവണ കെട്ടിട നികുതി
2809.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫ്ലാറ്റുകളില്‍
താമസിക്കുന്നവരില്‍
നിന്നും ഇൗടാക്കുന്ന
ഒറ്റത്തവണ കെട്ടിട
നികുതി, തറ
വിസ്തീര്‍ണ്ണത്തിന്റെ
അടിസ്ഥാനത്തില്‍
നല്കിയാല് മതി എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
പുറപ്പെടുവിച്ച
സര്‍ക്കുലറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ചെറുവള്ളി എസ്റ്റേറ്റിന്റെ
ഉടമസ്ഥാവകാശം
2810.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
എയര്‍പോര്‍ട്ട്
നിര്‍മ്മിക്കുന്നതിന്
കോട്ടയം ജില്ലയിലെ
കാഞ്ഞിരപ്പള്ളി
താലൂക്കില്‍
ഉള്‍പ്പെടുന്ന
ചെറുവള്ളി എസ്റ്റേറ്റ്
തിരഞ്ഞെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
ഭൂമി 'ബിലീവേഴ്സ്
ചര്‍ച്ച്'ഏറ്റെടുക്കുന്നതിന്
മുമ്പ് ഉടമസ്ഥാവകാശം
ആര്‍ക്കാണ്
ഉണ്ടായിരുന്നത്;
(സി)
ചെറുവള്ളി
എസ്റ്റേറ്റ് മുമ്പ്
സര്‍ക്കാര്‍
പാട്ടത്തിനു നല്കിയ
ഭൂമി ആയിരുന്നോ;
എങ്കില്‍ ആയതിന്റെ
ഉടമസ്ഥാവകാശം
ആര്‍ക്കാണ്;
(ഡി)
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
ഭൂമി മറിച്ച്
വില്‍ക്കുന്നതിന്
കഴിയുമോ; എങ്കില്‍
ആയതിന്റെ നിയമസാധുത
എന്താണ്;
വ്യക്തമാക്കുമോ?
നെല്‍വയല്‍ - തണ്ണീര്‍ത്തട
സംരക്ഷണ നിയമ പ്രകാരമുളള
ഡാറ്റാ ബാങ്ക്
2811.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.വി.വിജയദാസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-ലെ
നെല്‍വയല്‍ -
തണ്ണീര്‍ത്തട സംരക്ഷണ
നിയമപ്രകാരം ഡാറ്റാ
ബാങ്ക്
പ്രസിദ്ധീകരിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എത്ര പഞ്ചായത്തുകളില്‍
ഡാറ്റാ ബാങ്ക്
പ്രസിദ്ധീകരിച്ചു
കഴിഞ്ഞുവെന്നും എത്ര
പഞ്ചായത്തുകളില്‍
പൂര്‍ത്തിയായി വരുന്നു
എന്നുമുളള കണക്ക്
ലഭ്യമാണോ; എങ്കില്‍
വിശദമാക്കുമോ;
(സി)
2008
-ന് മുമ്പ് നികത്തിയതും
ഡാറ്റാ ബാങ്കില്‍
ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ
ഭൂമിയില്‍ വീട്
വയ്ക്കാന്‍ അനുമതി
നല്‍കുന്നതിന് മുന്‍കാല
ഉത്തരവുകളിലുണ്ടായിരുന്ന
അവ്യക്തത ഒഴിവാക്കിയും
നടപടിക്രമങ്ങള്‍
ലഘൂകരിച്ചും പുതിയ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടാേ;
വിശദാംശം നല്‍കുമോ;
(ഡി)
അനധികൃതമായ
നിലം നികത്തല്‍
സാധൂകരിക്കാന്‍
സഹായകമാകുമായിരുന്ന,
നെല്‍വയല്‍ -
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തിലെ വകുപ്പ് 3എ.
ഒഴിവാക്കിയതിന്റെ
ഫലമായി എത്ര എക്കര്‍
നിലം
സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ഭൂരഹിതരുടെ പുനരധിവാസത്തിന്
പദ്ധതി
2812.
ശ്രീ.ഇ.പി.ജയരാജന്
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരുടെ
പുനരധിവാസത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
ഭൂരഹിതര്‍ക്ക്
മിച്ച ഭൂമി വിതരണം
ചെയ്യുന്നതിനായി
പ്രത്യേക സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ലാന്റ്
ട്രിബ്യൂണലുകളില്‍
ദീര്‍ഘകാലമായി
കെട്ടിക്കിടക്കുന്ന
അപേക്ഷകള്‍
തീര്‍പ്പാക്കാനായി
സ്പെഷ്യല്‍
ട്രിബ്യൂണലുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഭൂമി
സംബന്ധമായ നിയമങ്ങളെയും
നടപടികളെയും കുറിച്ച്
ജനങ്ങളില്‍ അവബോധം
സൃഷ്ടിക്കാന്‍
സംസ്ഥാനത്ത് ഭൂസാക്ഷരതാ
ക്യാമ്പയിന്
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
'ഓപ്പറേഷന്
അനന്ത'യുടെ രണ്ടാം ഘട്ടം
2813.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരത്തിലെ
വെള്ളക്കെട്ട്
ഒഴിവാക്കുന്നതിനും
ജലനിര്‍ഗ്ഗമനം
സുഗമമാക്കുന്നതിനും
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനും
കഴിഞ്ഞ സര്‍ക്കാര്‍
നടപ്പിലാക്കിയ
'ഓപ്പറേഷന് അനന്ത' ഈ
സര്‍ക്കാര്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)
പണി
പൂര്‍ത്തിയാക്കിയ
ഒന്നാംഘട്ടത്തിനെ
സംബന്ധിച്ചുള്ള
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(സി)
'ഓപ്പറേഷന്
അനന്ത' യുടെ രണ്ടാം
ഘട്ടം എന്ന്
തുടങ്ങുമെന്നും എന്ന്
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ?
റീ
സര്‍വ്വേ നടപടികള്‍ക്ക്
സ്വകാര്യ ഏജന്‍സികളുടെ സഹായം
2814.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത് റീസര്‍വ്വേ
നടപടികള്‍ എപ്പോഴാണ്
തുടങ്ങിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
റീസര്‍വ്വേ
നടപടികള്‍ എത്രമാത്രം
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതു
വരെ
പൂര്‍ത്തിയായിട്ടില്ലെങ്കില്‍
മറ്റു പദ്ധതികള്‍
ആലോചനയിലുണ്ടോ;
(ഡി)
കേരളത്തില്‍
ആകെ എത്ര
വില്ലേജുകളാണുള്ളത്;
ഇതില്‍ റീ സര്‍വ്വേ
നടന്നതും
നടന്നുകാെണ്ടിരിക്കുന്നതും
തുടങ്ങാത്തതുമായ
വില്ലേജുകള്‍
ഏതാെക്കെയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കാന്‍
സ്വകാര്യ ഏജന്‍സികളുടെ
സഹായം തേടുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന് എത്ര
ചെലവ് വരുമെന്ന്
വ്യക്തമാക്കാമോ?
ഠാണ-ചന്തക്കുന്ന്
റോഡിന്‍െറ വികസന
പ്രവര്‍ത്തനം
2815.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തിലെ
ഠാണ-ചന്തക്കുന്ന്
റോഡിന്‍െറ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ ഭൂമി
ഏറ്റെടുക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
ഭൂമി
പതിവ് ചട്ടങ്ങളില്‍ ഭേദഗതി
2816.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഭൂമി പതിവ് ചട്ടങ്ങള്‍
1964 ലെ ചട്ടം 4 ല്‍
പ്രതിപാദിച്ചിരിക്കുന്ന
പതിവ്
ഉദ്ദേശങ്ങള്ക്കുപുറമെ,
പതിച്ചുകൊടുക്കുന്ന
ഭൂമി വാണിജ്യ
ആവശ്യങ്ങള്‍ക്ക് കൂടി
ഉപയോഗിക്കത്തക്കവിധത്തില്‍
ചട്ടം 4ല്‍ ഭേദഗതി
വരുത്തുവാന്‍
ഉദ്ദേശമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
അതിനായി എന്തെല്ലാം
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ലുലു
മാളിന് കെെമാറിയ സര്‍ക്കാര്‍
ഭൂമി
2817.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ലുലു
മാളിന് സര്‍ക്കാര്‍
ഭൂമി
കെെമാറിയിട്ടുണ്ടോ;
എങ്കില്‍ എവിടെയെല്ലാം;
(ബി)
എത്ര
വര്‍ഷമായി ഇൗ
സ്ഥാപനത്തിന്റെ കെെവശം
ഇരിക്കുന്ന ഭൂമിയാണ്
കെെമാറിയതെന്ന്
വെളിപ്പെടുത്തുമോ;
(സി)
എത്ര
ഭൂമിയാണ്
കെെമാറിയതെന്നും
ഏതെല്ലാം
വില്ലേജുകളിലുള്ളതാണെന്നും
വ്യക്തമാക്കുമോ; ഇൗ
ഭൂമിയുടെ കമ്പോള വില
എത്രയാണ്;
(ഡി)
ഏത്
നിയമപ്രകാരമാണ് ഭൂമി
കെെമാറിയതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ഇതിലേക്ക്
ആവശ്യമായ ശിപാര്‍ശ
ജില്ലാ കളക്ടര്‍,
ലാന്റ് റവന്യു
കമ്മീഷണര്‍ എന്നിവര്‍
നല്‍കിയിരുന്നോ;
ബന്ധപ്പെട്ട ഫയലിന്റെ
നോട്ട് ഫയല്‍
സഹിതമുള്ള പകര്‍പ്പ്
ലഭ്യമാക്കുമോ?
കേരള
ലാന്റ് ഡവലപ്മെന്റ്
കോര്പ്പറേഷന് വഴി
നടപ്പിലാക്കിയ പദ്ധതികള്‍
2818.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കേരള ലാന്റ്
ഡവലപ്മെന്റ്
കോര്പ്പറേഷന് വഴി
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
എവിടെയെല്ലാമാണ് ഇത്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം
പ്രവൃത്തികളാണ്
ഏറ്റെടുത്തിരിക്കുന്നതെന്നും
അവ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്നും
എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ?
കേരള
നെല്‍വയല്‍ - തണ്ണീര്‍ത്തട
സംരക്ഷണനിയമം ഭേദഗതി
ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം
2819.
ശ്രീ.വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-
ലെ കേരള നെല്‍വയല്‍ -
തണ്ണീര്‍ത്തട
സംരക്ഷണനിയമം ഭേദഗതി
ചെയ്യുവാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
വ്യവസായ,
വിദ്യാഭ്യാസ
ആവശ്യങ്ങള്‍ക്കായി
നെല്‍വയല്‍
നികത്തുന്നത്
അനുവദിക്കുന്നതിനായി
പ്രസ്തുത നിയമം ഭേദഗതി
ചെയ്യണമെന്ന് അഡീഷണല്‍
അഡ്വക്കേറ്റ് ജനറല്‍
റവന്യൂവകുപ്പിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
സമീപപ്രദേശത്തെ
ഭൂമിയുടെ വിലയുടെ
അടിസ്ഥാനത്തില്‍ വയലിന്
വില ഈടാക്കിയശേഷം
നികത്താന്‍ അനുമതി
നല്‍കണമെന്ന ഈ
നിര്‍ദ്ദേശം പ്രസ്തുത
നിയമത്തിന്റെ
അന്തഃസത്തയെ
ബാധിക്കുന്നതും
സംസ്ഥാനത്തെ
പരിസ്ഥിതിക്ക് വളരെ
ദോഷം
ചെയ്യുന്നതുമാകയാല്‍ ഈ
നിര്‍ദ്ദേശം
പുനഃപരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഭൂമി
കൈയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
പോലീസിന്റെ സഹായം
2820.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത്
സര്‍ക്കാര്‍ ഭൂമി
കൈയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
റവന്യൂ
ഉദ്യോഗസ്ഥര്‍ക്ക്
സ്വതന്ത്രമായി
പ്രവര്‍ത്തിക്കാന്‍
കഴിയാത്ത സ്ഥിതി വിശേഷം
സംജാതമായിട്ടുണ്ടോ;
(ബി)
ഭൂമി
കൈയ്യേറ്റമൊഴിപ്പിക്കാന്‍
നടപടി സ്വീകരിക്കുന്ന
റവന്യൂ
ഉദ്യോഗസ്ഥര്‍ക്ക്
ഭീഷണിയും മര്‍ദ്ദനവും
നേരിടേണ്ടിവരുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
കൈയ്യേറ്റമൊഴിപ്പിക്കുന്നതിന്
റവന്യൂ സംഘം പോലീസിന്റെ
സഹായം തേടാറുണ്ടോ;
എങ്കില്‍ പോലീസിന്റെ
എല്ലാവിധ സഹായങ്ങളും
റവന്യൂ സംഘത്തിന്
ലഭ്യമായിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാരിന്റെ
നേതൃത്വത്തില്‍ ഭൂമി
കയ്യേറ്റമൊഴിപ്പിക്കുന്നതിന്
ഏതെങ്കിലും ജില്ലയില്‍
ഏതെങ്കിലും സ്ഥലത്ത്
പോലീസിന്റെ
സഹായമഭ്യര്‍ത്ഥിച്ചിട്ടും
ലഭിക്കാതിരുന്നിട്ടുണ്ടോ;
എങ്കില്‍ എവിടെയാണ് ഈ
സ്ഥിതി ഉണ്ടായത്;
ഇതിനെതിരെ റവന്യൂ
വകുപ്പ് എന്തുനടപടി
സ്വീകരിച്ചിട്ടുണ്ട് ?
ജാതി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിന് നേരിടുന്ന
ബുദ്ധിമുട്ടുകള്‍
T 2821.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
റവന്യൂ
അധികാരികങ്ങളില്
നിന്നും ജാതി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിന്
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജാതി
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
പിതാവിന്റെ സ്കൂള്‍
സര്‍ട്ടിഫിക്കറ്റ്
സമര്‍പ്പിക്കണമെന്ന്
നിബന്ധനയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ജാതി
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നത് സംബന്ധിച്ച
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ശ്രീ.റ്റിജോ
മാത്യുവിന്റെ സ്ഥലം
പോക്കുവരവ് ചെയ്യാന്‍ നടപടി
2822.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ബ്ലോക്കില്‍
കഞ്ഞിക്കുഴി
വില്ലേജില്‍
കഞ്ഞിക്കുഴി കരയില്‍
ബ്ലോക്ക് നമ്പര്‍ 47
(റ്റി.പി.നമ്പര്‍ എഫ്
21) സര്‍വ്വെ നമ്പര്‍
21/01 ല്‍
വേഴമ്പശ്ശേരില്‍,
ശ്രീ.റ്റിജോ മാത്യു
വിലയ്ക്ക് വാങ്ങിയ 25
സെന്റ് സ്ഥലം
പോക്കുവരവ് ചെയ്ത്
നല്‍കുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയിന്മേല് നടപടി
സ്വീകരിക്കുവാന്‍
കാലതാമസം ഉണ്ടാകുന്നത്
എന്തുകൊണ്ടാണ്;
(ബി)
ഇതു
സംബന്ധിച്ച് ഇടുക്കി
ആര്.ഡി.ഒ. ഓഫീസിലെ ബി1
സെക്ഷനില്‍ നിലവിലുള്ള
ഫയല്‍ നമ്പര്‍
2895/2017-ല്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
പട്ടയ
വിതരണം
2823.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ എത്ര
പട്ടയമേളകള്‍
നടത്തിയിട്ടുണ്ട്;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പട്ടയങ്ങള്‍
വിതരണം ചെയ്തുവെന്ന്
വെളിപ്പെടുത്തുമോ;
ഇതില്‍ ഓരോ
ഇനത്തിലുമുളള
പട്ടയങ്ങള്‍ എത്ര
വീതമെന്ന്
വ്യക്തമാക്കുമോ;
(സി)
ഉപാധിരഹിത പട്ടയങ്ങള്‍
വിതരണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്ര;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അസൈന്മെന്റ് ഓര്‍ഡര്‍
നല്‍കിയിരുന്ന എത്ര
പേര്‍ക്ക് പട്ടയം
വിതരണം ചെയ്തുവെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
പുഴ,
കായല്‍, റോഡ്
മുതലായവയുടെ
പുറമ്പോക്ക്
ഭൂമികളില്‍
വര്‍ഷങ്ങളായി
താമസിക്കുന്ന
ഭൂരഹിതര്‍ക്ക് പട്ടയം
നല്‍കുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ ഇക്കാര്യത്തിൽ
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടുവെന്ന്
വിശദീകരിക്കുമോ;
(എഫ്)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഭൂമി പതിവ്
ചട്ടങ്ങളില്‍
എന്തെല്ലാം ഭേദഗതികള്‍
വരുത്തിയെന്ന്
വ്യക്തമാക്കുമോ;
അവയുടെ പകര്‍പ്പ്
മേശപ്പുറത്ത്
വെയ്ക്കുമോ?
പുതിയ
താലൂക്കുകള്‍ രൂപീകരിക്കാന്‍
നടപടി
2824.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയതായി താലൂക്കുകള്‍
രൂപീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
പുതിയ
താലൂക്കുകള്‍
രൂപീകരിക്കുന്നത്
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്
എന്നറിയിക്കുമോ?
കോവളം
കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം
2825.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
കൊട്ടാരവും
അനുബന്ധഭൂമിയും
ഐ.ടി.ഡി.സി.ക്ക്
കൈമാറിയത്
എന്നായിരുന്നു;
അതോടൊപ്പം ഉടമസ്ഥാവകാശം
കൈമാറിയിരുന്നോ;
(ബി)
അതിനു
ശേഷം എപ്പോഴെങ്കിലും
സര്‍ക്കാരിന്റെ
ഉടമസ്ഥാവകാശം
കൈമാറിക്കൊണ്ട്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
സര്‍ക്കാരിന്റെ
അത്തരമൊരു ഉത്തരവിന്റെ
അഭാവത്തില്‍ ഈ ഭൂമി
പോക്കുവരവു ചെയ്തു
കൊടുത്തിരുന്നോ;
എങ്കില്‍ അതിനുള്ള
നടപടിക്രമം ആരംഭിച്ചത്
എവിടെ നിന്നായിരുന്നു;
ഏത് ഉദ്യോഗസ്ഥനാണ്
അതിനുള്ള നിര്‍ദ്ദേശം
നല്‍കിയത്;
(ഡി)
ഇതു
സംബന്ധിച്ച രേഖകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ചാലിയം
- കടലുണ്ടി റോഡിലെ കയ്യേറ്റം
2826.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലിയം
- കടലുണ്ടി റോഡിലെ
കയ്യേറ്റങ്ങള്‍
സര്‍വ്വെ നടത്തി
കണ്ടെത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ ?
ദുരന്ത
നിവാരണ സേന
T 2827.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ കോറോം
വില്ലേജില്‍ ദുരന്ത
നിവാരണ സേനയുടെ
യൂണിറ്റ്
അനുവദിക്കുന്നത്
സംബന്ധിച്ച നടപടികള്‍
ഏത് വരെയായി എന്ന്
വിശദമാക്കാമോ?
ചൊക്ലി
വില്ലേജ് ഓഫീസിന്റെ കെട്ടിട
നിര്‍മ്മാണം
2828.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചൊക്ലി
വില്ലേജ് ഓഫീസ് കെട്ടിട
നിര്‍മ്മാണത്തിന്റെ
നിലവിലുള്ള അവസ്ഥ
എന്തെന്ന്
വ്യക്തമാക്കുമോ; ആയത്
വൈകുന്നതിന്റെ കാരണം
എന്താണ്;
(ബി)
പ്രസ്തുത
നിര്‍മ്മാണം
സമയബന്ധിതമായി
തീര്‍ക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഡാറ്റാ
ബാങ്കിലെ അപാകതകളുമായി
ബന്ധപ്പെട്ട പരാതികള്‍
2829.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂമി സംബന്ധിച്ച ഡാറ്റാ
ബാങ്കിലെ അപാകതകളുമായി
ബന്ധപ്പെട്ട പരാതികള്‍
നല്കുവാന്
ഭൂവുടമകൾക്ക് അധികാരം
നല്കി നെല്‍വയല്‍-
തണ്ണീര്‍ത്തട
സംരക്ഷണനിയമത്തില്‍
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
എത്ര ദിവസത്തിനുള്ളില്‍
പരാതി നല്‍കണമെന്നാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(ബി)
ഇതുപ്രകാരം
പ്രാദേശിക നിരീക്ഷണ
സമിതികള്‍ക്ക് എത്ര
പരാതികള്‍
ലഭിച്ചുവെന്നും അതില്‍
എത്ര പരാതികള്‍
പരിശോധിച്ച് അപാകത
പരിഹരിച്ചുവെന്നും
വ്യക്തമാക്കുമോ?
റവന്യൂ
വകുപ്പിലെ ഗ്രൂപ്പ്
വില്ലേജുകള്‍
2830.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ എത്ര
ഗ്രൂപ്പ് വില്ലേജുകള്‍
ഉണ്ടെന്ന വിവരം
നല്‍കാമോ; ഈ ഗ്രൂപ്പ്
വില്ലേജുകള്‍
വിഭജിച്ച് പ്രത്യേകം
ഓഫീസാക്കി
മാറ്റുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
2006
-2011 -സര്‍ക്കാറിന്റെ
സമയത്ത് പ്രത്യേകം
കെട്ടിടം ഉണ്ടായിരുന്ന
ഗ്രൂപ്പ്
വില്ലേജാഫീസുകളെ
വിഭജിച്ച് പുതിയ
വില്ലേജാഫീസ്
പ്രവര്‍ത്തനം
ആരംഭിച്ചിരുന്നതുപോലെയുള്ള
മാതൃക സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
സംസ്ഥാനത്തെ
വില്ലേജാഫീസുകളുടെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിനായി
ഒരു വില്ലേജ്
അസിസ്റ്റന്റിനെ
നിയമിക്കണമെന്ന 9-ാം
ശമ്പള കമ്മീഷന്റെ
നിര്‍ദ്ദേശം
നടപ്പിലാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കുമോ ;
(ഡി)
പുതിയ
അധികാര കേന്ദ്രമായി
മാറുന്ന അക്ഷയ
കേന്ദ്രങ്ങളെ ഒഴിവാക്കി
പകരം
വില്ലേജാഫീസുകളില്‍
തന്നെ ഫ്രണ്ട് ഓഫീസായി
പ്രവര്‍ത്തിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ഇ)
ഇ-ഡിസ്ട്രിക്ടില്‍-ല്‍
നിരന്തരമായി ഉണ്ടാകുന്ന
പരാതി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(എഫ്)
ഭൂനികുതി
ഉള്‍പ്പെടെ റവന്യൂ
വകുപ്പില്‍ ഈടാക്കുന്ന
നികുതികള്‍
അടക്കുന്നതിന്
ഇ-പേയ്മെന്റ് സംവിധാനം
നടപ്പിലാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ജി)
ഭൂരേഖകളുടെ
ഡിജിറ്റലൈസേഷന് പദ്ധതി
ഏതുവരെ എത്തി, എന്ന്
പൂര്‍ത്തിയാകും എന്ന്
വ്യക്തമാക്കാമോ;
സംയോജിത സമഗ്ര റവന്യൂ
പോര്‍ട്ടല്‍
പരിഗണയിലുണ്ടോ;
ഉണ്ടെങ്കില്‍
പ്രവര്‍ത്തനം ഏത്
ഘട്ടത്തില്‍ എത്തി
;എന്ന് ഉപയോഗയോഗ്യമാകും
എന്ന് വ്യക്തമാക്കാമോ ?
റവന്യൂ
വകുപ്പില്‍ പുതിയ തസ്തികകള്‍
2831.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റവന്യൂ
വകുപ്പില്‍ പുതിയ
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കൊല്ലം
പായിക്കട റോഡിലെ കടകള്‍ക്ക്
തീപിടിത്തം
2832.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
പായിക്കട റോഡില്‍ 11
കടകള്‍ക്ക്
തീപിടിച്ചസംഭവത്തില്
എത്ര രൂപയുടെ
നാശനഷ്ടങ്ങളാണ്
ഉണ്ടായിട്ടുളളതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
കളക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
തീപിടിത്തത്തില്‍
നാശനഷ്ടമുണ്ടായ
കടയുടമകള്‍ക്ക്
വകുപ്പില്‍ നിന്നോ
ബഹു. മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നോ ധനസഹായം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ധനസഹായം
നല്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
ഇടുക്കി
ജില്ലയിലെ പട്ടയവിതരണം
2833.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1993-ലെ
സ്പെഷ്യല്‍ റൂള്‍സ്
പ്രകാരം ഇടുക്കി
ജില്ലയില്‍ എത്ര
പട്ടയങ്ങള്‍ ഈ
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ട്;
താലൂക്ക്, വില്ലേജ്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഈ
പട്ടയങ്ങള്‍
നല്‍കുന്നതിന് റൂള്‍-6
പ്രകാരം കൈക്കൊണ്ട
നടപടി വ്യക്തമാക്കുമോ;
(സി)
ഇതിനായി
അപേക്ഷകള്‍
സ്വീകരിച്ചത് ഏതെല്ലാം
വര്‍ഷമാണ്;
(ഡി)
ഇടുക്കി
ജില്ലയില്‍ High Range
Colonisation-ല്‍ എത്ര
പേര്‍ക്ക് ഇനി പട്ടയം
നല്‍കാനുണ്ടെന്ന്
താലൂക്ക്, വില്ലേജ്
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ഇവര്‍ക്ക്
പട്ടയം നല്‍കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടുവെന്ന്
വ്യക്തമാക്കുമോ;
(എഫ്)
1993ലെ
സ്പെഷ്യല്‍ റൂള്‍സ്
പ്രകാരം
പതിച്ചുനല്‍കുന്നതിന്
ഇടുക്കി ജില്ലയില്‍
എത്ര ഭൂമി ലഭ്യമാണ്
എന്ന് താലൂക്ക്,
വില്ലേജ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ജി)
01.01.1977ന്
മുന്‍പ് ഭൂമി
കൈവശമിരുന്നു എന്ന്
തെളിയിക്കുന്ന ജോയിന്റ്
വെരിഫിക്കേഷന്
അല്ലെങ്കില്‍
റീസര്‍വ്വേ രേഖകള്‍
ഇടുക്കി ജില്ലയില്‍
ലഭ്യമാണോ; എങ്കില്‍
എന്നാണ് ലഭ്യമായതെന്ന്
വ്യക്തമാക്കുമോ?
എളംകുളം
വില്ലേജില്‍ പട്ടയം
ലഭിക്കുന്നതിന് സമര്‍പ്പിച്ച
അപേക്ഷ
2834.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എറണാകുളം
മണ്ഡലത്തിലെ എളംകുളം
വില്ലേജില്‍ പട്ടയം
ലഭിക്കുന്നതിന്
സമര്‍പ്പിച്ചിരുന്ന
അപേക്ഷകള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ; അവയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
സംസ്ഥാന
ദുരന്തനിവാരണ അതോറിറ്റിയുടെ
വാര്‍ഷിക റിപ്പോര്‍ട്ടുകള്‍
2835.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍കാലങ്ങളില്‍
കേരള സംസ്ഥാന
ദുരന്തനിവാരണ അതോറിറ്റി
ദുരന്തനിവാരണ
പരിപാടികളുടെ വാര്‍ഷിക
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുക എന്ന
നിയമപരമായ ചുമതല
നിറവേറ്റാതിരുന്നതിനാല്‍
സംസ്ഥാനത്തെ
ദുരന്തനിവാരണപ്രവര്‍ത്തനങ്ങളുടെ
നിജഃസ്ഥിതി
നിയമസഭയ്ക്ക്
ലഭ്യമായില്ലെന്ന
സി.& എ.ജി.യുടെ
വിലയിരുത്തല്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അതോറിറ്റിയുടെ വാര്‍ഷിക
റിപ്പോര്‍ട്ടുകള്‍
യഥാസമയങ്ങളില്‍ തന്നെ
സമര്‍പ്പിക്കാത്തത്
സംസ്ഥാനത്തെ
ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
തിരിച്ചടിയാവുമെന്നതിനാല്‍
സമയബന്ധിതമായി അവ
സമര്‍പ്പിക്കുന്നതിന്
സര്‍ക്കാര്‍
നിര്‍ദ്ദേശം നല്‍കുമോ?
പ്രകൃതി
ക്ഷോഭത്താല്‍ നാശനഷ്ടം
സംഭവിച്ച വീടുകള്‍
2836.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ജൂണ്‍ മാസം
പ്രകൃതിക്ഷോഭത്താല്‍
തലപ്പിള്ളി താലൂക്കിലെ
കണ്ടാണശ്ശേരി
വില്ലേജില്‍ ആകെ എത്ര
വീടുകള്‍ക്ക് നാശനഷ്ടം
സംഭവിച്ചുവെന്ന്
അറിയിക്കാമോ; ഇതില്‍
എത്ര വീടുകള്‍
പൂര്‍ണ്ണമായും
നശിക്കുകയുണ്ടായി;
(ബി)
നാശനഷ്ടത്തിന്റെ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ പൂര്‍ണ്ണമായും
ഭാഗീകമായും വീടുകള്‍
നഷ്ടപ്പെട്ടവരുടെ
വിവരവും
നാശനഷ്ടത്തിന്റെ
കണക്കും ലഭ്യമാക്കാമോ;
(സി)
ഇവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
ലാന്റ്
ട്രൈബ്യൂണലുകള്‍
2837.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ലാന്റ്
ട്രൈബ്യൂണലുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നറിയിക്കാമോ;
(ബി)
ഇവയുടെ
പ്രവര്‍ത്തനം
ആരംഭിച്ചത് മുതല്‍
നാളിതുവരെ എത്ര
കേസ്സുകള്‍
തീര്പ്പാകാത്തതായുണ്ട്
എന്നറിയിക്കാമോ;
(സി)
ലാന്റ്
ട്രൈബ്യൂണലിലെ
അപേക്ഷകള്‍
തിര്പ്പാക്കുന്നതിന്
ചട്ടങ്ങളിലെ
സങ്കീര്‍ണ്ണത
തടസ്സമാണെന്ന്
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ചട്ടങ്ങള്‍ ദേദഗതി
ചെയ്ത് ലാന്റ്
ട്രൈബ്യൂണലിന്
മുമ്പാകെയുള്ള
അപേക്ഷകള്‍
സമയബന്ധിതമായി
തിര്പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
രവിപുരം
മാന്നുള്ളിപ്പാടം കോളനി
നിവാസികളുടെ പട്ടയത്തിനുള്ള
അപേക്ഷ
2838.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
മണ്ഡലത്തില്‍ രവിപുരം
മാന്നുള്ളിപ്പാടം കോളനി
നിവാസികളുടെ
പട്ടയത്തിനുള്ള
അപേക്ഷയിന്മേൽ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
നടപടികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഈ
വിഷയത്തില്‍ പ്രത്യേക
അനുമതി തേടി
സര്‍ക്കാര്‍ മുന്‍പാകെ
അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ തുടര്‍
നടപടികള്‍
വിശദമാക്കാമോ?
എറണാകുളം
- കോട്ടയം റെയിൽവേ പാത
ഇരട്ടിപ്പിക്കല്‍
2839.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
- കോട്ടയം റെയിൽവേ പാത
ഇരട്ടിപ്പിക്കുന്നതിന്
ആവശ്യമായ മുഴുവന്‍
സ്ഥലവും സര്‍ക്കാര്‍
ഏറ്റെടുത്ത്റെയിൽവേയ്ക്ക്
കൈമാറിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പ്രവൃത്തികള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഭൂമിയുടെ
തരം മാറ്റത്തിന് ഇളവ്
അനുവദിക്കുന്നതിന് നടപടി
2840.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടഭൂമിയില്‍
കാലങ്ങളായി
താമസിച്ചുവരുന്ന
ചെറുകിട കര്‍ഷകര്‍ക്ക്,
ഭൂപരിഷ്കരണ നിയമത്തില്‍
ഇളവ് വരുത്തി
ഉടമസ്ഥാവകാശം
നല്‍കുന്നതിനും
കൈമാറ്റം
ചെയ്യുന്നതിനും
ഭൂപരിഷ്കരണ നിയമത്തില്‍
ഇളവു വരുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇതിലേക്കായി
ഭൂപരിഷ്കരണ നിയമത്തില്‍
ഇളവു വരുത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ റോഡുകളുടെ
പുനര്‍നിര്‍മ്മാണം
2841.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനാണ്
2016-17 വര്‍ഷത്തില്‍
ഫ്ലഡ് വർക്ക് ഫണ്ടില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണ
പുരോഗതി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
കോതമംഗലം
താലൂക്കിൽ
കൈവശക്കാർക്ക്പട്ടയം
നല്‍കുന്നതിന് നടപടി
2842.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കിലെ കീരംപാറ,
കുട്ടമ്പുഴ, കവളങ്ങാട്
പഞ്ചായത്തുകളിലും
താലൂക്കിലെ
മറ്റിടങ്ങളിലും റവന്യൂ
ഭൂമി കൈവശം വച്ച്
താമസിച്ചുവരുന്നവര്‍ക്ക്
പട്ടയം നല്‍കുന്നതിനുള്ള
നടപടിയുടെ നിലവിലെ
സ്ഥിതി വിശദീകരിക്കാമോ;
(ബി)
ഇതിലേക്കായി
2003 വരെ
നിലവിലുണ്ടായിരുന്ന
സ്പെഷ്യല്‍
തഹസില്‍ദാര്‍ ഓഫീസ്
പുനസ്ഥാപിക്കുന്ന നടപടി
ഏത് ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
ഇവര്‍ക്ക്
എന്നത്തേക്ക് പട്ടയം
നല്‍കാനാകും എന്ന്
വ്യക്തമാക്കാമോ?
വില്ലേജ്
ഓഫീസുകളിലെ അടിസ്ഥാന
സൗകര്യവികസനം
2843.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വില്ലേജ് ഓഫീസുകളിലെ
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഭൂമിയുടെ
കരം അടക്കുന്നതിന്
നിലവില്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍ക്ക്
പകരം ഡിജിറ്റൈസ് ചെയ്ത്
ഓണ്‍ലൈന്‍
സംവിധാനത്തിലൂടെ കരം
അടയ്ക്കുന്നതിനുള്ള
സംവിധാനം
ഏർപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
റവന്യൂ
വകുപ്പിലെ ജീവനക്കാരുടെ
പ്രശ്നങ്ങള്‍ക്ക്പരിഹാരം
കണ്ടെത്തുന്നതിനായി ഒരു
പഠനം നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വില്ലേജ്
ആഫിസുകളിലെ ജോലിഭാരം
ലഘൂകരിക്കുന്നതിന് നടപടി
2844.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വില്ലേജ്
ആഫീസുകളിലെ ജോലിഭാരം
ലഘൂകരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ദേവികുളം
താലൂക്കിലെ പട്ടയപ്രശ്നം
T 2845.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
താലൂക്കില്‍ നായനാര്‍
സര്‍ക്കാര്‍ 1999-ല്‍
നല്കിയ പട്ടയങ്ങൾക്ക്
റവന്യൂവകുപ്പ് കരം
സ്വീകരിക്കാതിരിക്കുകയും
പട്ടയം സാധൂകരണം
നടത്തിയതുമായ
സാഹചര്യത്തിൽ നിരവധി
കുടുംബങ്ങള്‍
ബുദ്ധിമുട്ട്
അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയ്ക്ക് പരിഹാരം
കാണുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ അവ
പരിശോധിച്ച് പരിഹാരം
കാണുന്നതിന് ഉടൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ ഫ്ലഡ് ഫണ്ട്
പ്രവര്‍ത്തികള്‍
2846.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കോതമംഗലം
മണ്ഡലത്തില്‍ ഫ്ലഡ്
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
ഏതെല്ലാം
പ്രവര്‍ത്തികള്‍ക്ക്
എത്ര രൂപ വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഫണ്ട്
അനുവദിച്ച
പ്രവര്‍ത്തികളില്‍ എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
ചെറുവളളി
എസ്റ്റേറ്റ് കൈമാറ്റം
2847.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
പ്ലാന്റേഷന്റെ
അധീനതയിലുളള ചെറുവളളി
എസ്റ്റേറ്റ്
ഉള്‍പ്പെടെയുളള 3800
ഏക്കര്‍ സ്ഥലം സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഏറ്റെടുക്കല്‍ നടപടി
കേരള ഹൈക്കോടതിയുടെ
സിംഗിള്‍ ബഞ്ച്
അംഗീകരിച്ചിട്ടുണ്ടോ;
(സി)
ഹാരിസണ്‍
കമ്പനി ബിലീവേഴ്സ്
ചര്‍ച്ചിന് ചെറുവളളി
എസ്റ്റേറ്റ് കൈമാറ്റം
നടത്തിയത് സംബന്ധിച്ച
പോക്കുവരവ്,
ബന്ധപ്പെട്ട ആര്.ഡി.ഒ.
റദ്ദാക്കിയിട്ടുണ്ടോ;
അതിനുശേഷം ചെറുവളളി
എസ്റ്റേറ്റിന്റെ
ഭൂനികുതി സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ചെറുവളളി
എസ്റ്റേറ്റിലെ
ഏറ്റെടുത്ത 2264
ഏക്കര്‍ സ്ഥലത്താണോ
വിമാനത്താവളം
നിര്‍മ്മിക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുളളത്;
(ഇ)
സര്‍ക്കാരിന്
അവകാശപ്പെട്ട സ്ഥലം വില
കൊടുത്ത് വാങ്ങി
വിമാനത്താവളം
സ്ഥാപിക്കുന്നതിലെ
അനൗചിത്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ ?
കയ്യൂര്‍-ചീമേനി
പഞ്ചായത്തിലെ
പട്ടയപ്രശ്നങ്ങള്‍
2848.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
കയ്യൂര്‍-ചീമേനി
പഞ്ചായത്തില്‍പ്പെട്ട
വിവിധ വില്ലേജുകളിലെ
പട്ടയപ്രശ്നങ്ങള്‍
പരിഹരിക്കാന്‍
നടപടികളുണ്ടാകുമോ;
(ബി)
തിമിരി,
ചീമേനി വില്ലേജുകളിലെ
കൈവശക്കാര്‍ക്ക് പട്ടയം
നല്കുവാനുള്ള നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
ഇവിടങ്ങളില്‍
അവശേഷിക്കുന്നവര്‍ക്ക്
കൂടി എന്ന് പട്ടയം
നല്കാന് കഴിയുമെന്നും
വ്യക്തമാക്കാമോ?
ദേശീയപാത-റെയില്‍വേ
വികസനത്തിനായി
സ്ഥലമേറ്റെടുപ്പ്
2849.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത-റെയില്‍വേ
വികസന പദ്ധതികള്‍ക്കായി
സ്ഥലമേറ്റെടുപ്പ്
വേഗത്തിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
(ബി)
ജില്ലകളില്‍
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുന്നതിനും
ഏകോപിപ്പിക്കുന്നതിനും
ജില്ലാ
കളക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കാമോ?
(സി)
മലപ്പുറം
ജില്ലയിലെ മങ്കട
നിയോജകമണ്ഡലത്തില്‍ ഇത്
സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കുമോ?
ഫറോക്കിലെ
റോഡ് കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന് നടപടി
2850.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫറോക്ക്
പുതിയ പാലം മുതല്‍ പഴയ
പാലം വരെയുള്ള റോഡ്
കയ്യേറ്റങ്ങള്‍
കണ്ടെത്തുന്നതിനു
സ്വീകരിച്ച നടപടികൾ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
സമയ
ബന്ധിതമായി ഈ പ്രവൃത്തി
പൂര്‍ത്തിയാക്കി
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തൃശ്ശൂര്‍
- വാടാനപ്പളളി സംസ്ഥാനപാത
വികസനം
2851.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
- വാടാനപ്പളളി
സംസ്ഥാനപാത
വികസനത്തിനായി ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് സാമൂഹിക
ആഘാത പഠനം നടത്തുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ആലത്തൂര്‍
മിനി സിവില്‍ സ്റ്റേഷന്
2852.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മിനി സിവില്‍
സ്റ്റേഷന്
കെട്ടിടത്തില്‍
ഏതെല്ലാം വകുപ്പുകളുടെ
ഓഫീസുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സിവില്‍
സ്റ്റേഷനിലേക്ക്
മാറാന്‍
തീരുമാനിച്ചിട്ടും പഴയ
ഓഫീസില്‍ തന്നെ
പ്രവര്‍ത്തനം തുടരുന്ന
ഓഫീസുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എന്തുകൊണ്ടാണ് പഴയ
ഓഫീസില്‍ തന്നെ
പ്രവര്‍ത്തനം തുടരുന്നു
എന്നതിന് വിശദീകരണം
നല്‍കാമോ?
കൈയ്യേറിയ
തോട്ട ഭൂമികള്‍
വീണ്ടെടുക്കുന്നതിന്
നിയമനിര്‍മ്മാണം
2853.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃത
കൈയ്യേറ്റങ്ങളിലൂടെ
സ്വന്തമാക്കിയ തോട്ടം
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഭൂമി
വീണ്ടെടുക്കുന്നതിന്
നിലവിലെ നിയമതടസ്സം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
രീതിയില്‍
അന്യാധീനപ്പെട്ട എത്ര
ഏക്കര്‍ ഭൂമി നാളിതുവരെ
വീണ്ടെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
അപകടകരമായ
വീട്ടി മരങ്ങള്‍
2854.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
സ്ഥലങ്ങളിലും
സ്വകാര്യഭൂമിയിലും
അപകടകരമായ നിലയിൽ
നിൽക്കുന്ന വീട്ടി
മരങ്ങള്‍
മുറിക്കുന്നതിന്
നിയമപരമായി
എന്തെങ്കിലും തടസ്സം
ഉണ്ടോ;
(ബി)
വീട്ടി
മരങ്ങള്‍ മുറിച്ചു
മാറ്റുന്നതിലെ
നിയമതടസ്സം മാറ്റാന്‍
നടപടി സ്വീകരിക്കുമോ?
ചാലക്കുടി
നഗരസഭാ പ്രദേശത്ത്
ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍
സംരക്ഷിക്കുന്നതിനുളള
നടപടികള്‍
2855.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയില്‍ വിവിധ
വകുപ്പുകള്‍ക്കു
കീഴില്‍ നിരവധി
സ്ഥലങ്ങള്‍ ഒഴിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പോലീസ്
ക്വാര്‍ട്ടേഴ്സ് സ്ഥിതി
ചെയ്തിരുന്ന
മുനിസിപ്പല്‍ ജംഗ്ഷനോട്
ചേര്‍ന്ന സ്ഥലം,
ഇറിഗ്ഗേഷന്‍
വകുപ്പിന്റെ കീഴിലുളള
മെക്കാനിക്കല്‍
വര്‍ക്ക്ഷോപ്പ് വക
സ്ഥലം, പോട്ട താണിപ്പാറ
എന്നീ സ്ഥലങ്ങള്‍ വിവിധ
വികസനാവശ്യങ്ങള്‍ക്കായി
അളന്ന് നിശ്ചയിച്ച്
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ദേശീയപാതയോട്
ചേര്‍ന്ന് കിടക്കുന്ന
പോലീസ് ക്വാര്‍ട്ടേഴ്സ്
സ്ഥിതി ചെയ്തിരുന്ന
സ്ഥലം അനധികൃതമായി
കയ്യേറിയത് തിരിച്ചു
പിടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഈ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ചാലിയാര്‍
പുഴയില്‍ നിന്നും മണല്‍
വാരാന്‍ അനുമതി
2856.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലിയാര്‍
പുഴയില്‍ നിന്നും മണല്‍
വാരാന്‍ അനുമതിയുണ്ടോ;
(ബി)
പുതിയ
പഠനം നടത്താന്‍
സി.ഡബ്ല്യൂ.ആര്.ഡി.എം
-നെ ഏല്‍പ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നിരവധി
തൊഴിലാളികളുടെ
ഉപജീവനമാര്ഗ്ഗമാണെന്ന
കാര്യവും നിര്‍മ്മാണ
സാമഗ്രികളുടെ
ദൗര്‍ലഭ്യവും
കണക്കിലെടുത്ത് മണല്‍
വാരുന്നതിനുള്ള അനുമതി
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പൂഞ്ഞാര്‍
താലൂക്ക് രൂപീകരണം
2857.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂഞ്ഞാര്‍
താലൂക്ക് രൂപീകരണ നടപടി
ഏത് ഘട്ടംവരെ ആയി എന്ന്
വിശദമാക്കുമോ;
(ബി)
താലൂക്ക്
രൂപീകരണം എത്രയും വേഗം
നടത്തുവാന്‍ ആവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ചെറുവള്ളി
എസ്റ്റേറ്റ്
2858.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീ.കെ.പി.യോഹന്നാന്റെ
പക്കല്‍ നിന്നും
ഏറ്റെടുക്കാന്‍
ഉത്തരവായ ചെറുവള്ളി
എസ്റ്റേറ്റ്
സര്‍ക്കാര്‍
ഭൂമിയാണെന്ന
രാജമാണിക്യം
റിപ്പോര്‍ട്ട്
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
ഭൂമി ശബരിമല
വിമാനത്താവളത്തിന്
അനുയോജ്യമാണോ;
(സി)
ഇത്
സര്‍ക്കാര്‍
ഭൂമിയാണെന്ന് കോടതി
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
കൊച്ചിന്
ക്ലബ്ബിന്റെ പാട്ടക്കാലാവധി
2859.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോര്‍ട്ട്കൊച്ചിയില്‍
സെന്റ് ഫ്രാന്‍സിസ്
ചര്‍ച്ച് റോഡില്‍
മൂന്നര ഏക്കര്‍
സ്ഥലത്ത്
പ്രവര്‍ത്തിക്കുന്ന
കൊച്ചിന് ക്ലബ്ബിന്റെ
പാട്ടക്കാലാവധി എന്നാണ്
അവസാനിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
അനധികൃതമായി
കൈവശം വച്ചിരിക്കുന്ന ഈ
ഭൂമി ഒഴിപ്പിക്കാനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടികള്‍
എന്തെന്ന്
വിശദമാക്കാമോ?
ഉപഭോക്തൃ
സമിതികള്‍ക്ക് ചെയ്യാവുന്ന
പ്രവൃത്തികള്‍
2860.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്ഷക്കെടുതികള്മൂലം
റോഡുകളുടെയും മറ്റ്
എടുപ്പുകളുടെയും
പുനരുദ്ധാരണത്തിനായി
നല്കുന്ന തുക
ഉപയോഗിച്ചുള്ള
പ്രവൃത്തികളില്‍, എത്ര
ലക്ഷം രൂപ വരെയുള്ള
പ്രവൃത്തികളാണ്ഉപഭോക്തൃ
സമിതികള്‍ക്ക്
ഏറ്റെടുത്ത് ചെയ്യാന്‍
സാധിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഉപഭോക്തൃ
സമിതികള്‍ക്ക്
ഏറ്റെടുത്ത്
ചെയ്യാവുന്ന
പ്രവൃത്തികളുടെ തുക
വര്‍ദ്ധിപ്പിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
എം.എല്‍.എ.
ഫണ്ടിലെ പതിനഞ്ച് ലക്ഷം
രൂപ വരെയുള്ള
പ്രവൃത്തികള്‍
ഉപഭോക്തൃ
സമിതികള്‍ക്ക്
ചെയ്യാമെന്ന ഉത്തരവ്
മേല്‍
പ്രവൃത്തികള്‍ക്കും
ബാധകമാക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സീറോലാന്റ്
ലെസ് പദ്ധതി
2861.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സീറോലാന്റ്
ലെസ് പദ്ധതി പ്രകാരം
ഹോസ്ദുര്‍ഗ്ഗ്,
വെള്ളരിക്കുണ്ട്
താലൂക്കുകളില്‍പ്പെട്ട
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
പഞ്ചായത്തുകളില്‍
താമസിക്കുന്നവര്‍ക്ക്
ഭൂമി ലഭിക്കുന്നതിന്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
ഇതുപ്രകാരം
എത്രപേര്‍ക്ക് ഭൂമി
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
നല്കിയ ഭൂമി
ഏതുതരത്തിലാണെന്നും
ഏതൊക്കെ
വില്ലേജുകളിലാണെന്നും
വ്യക്തമാക്കാമോ;
(സി)
സീറോലാന്റ്
ലെസ് പദ്ധതിയില്‍
ലഭിച്ച അപേക്ഷകളില്‍
ഇതുവരെ തീര്‍പ്പ്
കല്പിക്കാത്ത എത്ര
അപേക്ഷകളുണ്ട്;
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
താലൂക്കിലെ ഭൂമി കയ്യേറ്റം
2862.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികളും
സ്ഥാപനങ്ങളും
സര്‍ക്കാര്‍ ഭൂമി
കയ്യേറിയത്
ഒഴിപ്പിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദീകരിക്കാമോ;
(ബി)
ഒറ്റപ്പാലം
താലൂക്കില്‍ ഭൂമി
കയ്യേറ്റം സംബന്ധിച്ച്
എത്ര പരാതികള്‍
നിലവിലുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കയ്യേറ്റങ്ങള്‍
ഒഴിവാക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കാമോ?
കാട്ടാക്കട
കേന്ദ്രമായി റവന്യൂ ഡിവിഷന്
T 2863.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
കേന്ദ്രമായി
റവന്യൂഡിവിഷന്‍
ആരംഭിക്കുന്നത്
സംബന്ധിച്ച് ലാന്റ്
റവന്യൂ കമ്മീഷണറുടെ
നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ആയതിന് എന്തെങ്കിലും
തടസ്സങ്ങളുണ്ടെങ്കില്‍
വിശദമാക്കാമോ?
ഷണ്മുഖപുരം
നിവാസികള്‍ക്ക് പട്ടയം
2864.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എറണാകുളം
വില്ലേജിലെ ഷണ്മുഖപുരം
നിവാസികള്‍
പട്ടയത്തിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍ കൈക്കൊണ്ട
നിലപാടുകള്‍
അറിയിക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ജാതി സര്‍ട്ടിഫിക്കറ്റ്
2865.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ജാതി സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന് സമുദായ
സംഘടനകളുടെ
സര്‍ട്ടിഫിക്കറ്റ്
അപേക്ഷയോടൊപ്പം
സമര്പ്പിക്കേണ്ടതുണ്ടോയെന്നും
അത്
നിര്‍ബന്ധമാണോയെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
വിഭാഗങ്ങള്‍ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാന്‍ എന്തെല്ലാം
രേഖകളാണ്
ഹാജരാക്കേണ്ടത് എന്ന്
വിശദീകരിക്കാമോ?
സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
2866.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകള്‍ ,
ആധുനിക സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തി
സ്മാര്‍ട്ടാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
എങ്കില്‍ ഇതിനായി ചെയ്ത
കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
തദ്ദേശസ്ഥാപനങ്ങളുടെ
പദ്ധതിച്ചെലവോ, തനത്
ഫണ്ടോ, മറ്റ് ഫണ്ടോ
ഉപയോഗിച്ച് വില്ലേജ്
ആഫീസുകളുടെ അടിസ്ഥാന
സൗകര്യവികസനം,
ആധുനികവല്‍ക്കരണം
എന്നിവ ചെയ്യാന്‍
വ്യവസ്ഥയുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
സര്‍ക്കാര്‍
നേരിട്ട്
ചെയ്യുകയാണെങ്കില്‍
ഇതിന് വേണ്ടി എത്ര തുക
നീക്കി
വെച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ ?
പുറമ്പോക്കു
ഭൂമിയില്‍
താമസിക്കുന്നവര്‍ക്ക് പട്ടയം
2867.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ വിവിധ
പഞ്ചായത്തുകളില്‍
ഉള്‍പ്പെടുന്ന
"കന്നുകാലി
മേച്ചില്‍പ്പുറം "
ഇനത്തില്‍പ്പെട്ട
പുറമ്പോക്കു ഭൂമിയില്‍
കാലങ്ങളായി താമസിച്ചു
വരുന്നവര്‍ക്ക് പട്ടയം
അനുവദിക്കുന്നതിനായി, ഈ
ഭൂമി റവന്യൂവിലേയ്ക്ക്
പുനര്‍ നിക്ഷേപം നടത്തി
സര്‍ക്കാര്‍
ഉത്തരവുണ്ടാകുന്നതിനായി
,തൃശൂര്‍
ജില്ലാകളക്ടര്‍ മുഖേന
ലാന്റ് റവന്യൂ
കമ്മീഷണര്‍ക്ക്
29/10/2014 ല്‍
സമര്‍പ്പിച്ച നമ്പര്‍
B5-29030/12 അപേക്ഷ
പ്രകാരം എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍
ഉള്‍പ്പെട്ടിട്ടുള്ള
കൊരട്ടി പഞ്ചായത്തിലെ
ഇരുപത്തിയൊന്ന്
കൈവശക്കാര്‍ക്ക് അടക്കം
പട്ടയം
അനുവദിക്കുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
സസ്പെന്ഷന്
ശേഷം സര്‍വ്വീസില്‍ തിരികെ
പ്രവേശിച്ചവരുടെ ശമ്പളം
2868.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍
സസ്പെന്ഷന്
നടപടിയ്ക്കുശേഷം
സര്‍വ്വീസില്‍ തിരികെ
പ്രവേശിപ്പിച്ച
ജീവനക്കാര്‍ക്ക് ശമ്പളം
നല്കുവാന് വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സസ്പെന്ഷന്
നടപടിയ്ക്കുശേഷം
18.04.2017 ലെ G.O.(RT)
No.1801/2017/RD
ഉത്തരവ് പ്രകാരം
സര്‍വ്വീസില്‍ തിരികെ
പ്രവേശിച്ച മാവേലിക്കര
താലൂക്ക് ഓഫീസ്
പരിധിയിലുള്ള പെരിങ്ങാല
വില്ലേജ് ആഫീസര്‍
ശ്രീമതി
സിന്ധുകുമാരിക്ക്
നാളിതുവരെയായി ശമ്പളം
നല്‍കാത്തതിന്റെ കാരണം
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാരിക്ക് എന്ന്
ശമ്പളം നല്കുവാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ചാത്തന്നൂര്‍
താലൂക്ക് രൂപീകരണം
2869.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
താലൂക്ക്
രൂപീകരിക്കുന്നത്
സംബന്ധിച്ച്
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിവേദനത്തിലെ
ആവശ്യം സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കുന്നത്തൂര്‍
താലൂക്ക് ആശുപത്രിയുടെ
പേരിലുള്ള സ്ഥലത്തിന്റെ
കയ്യേറ്റം
2870.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തൂര്‍
താലൂക്ക് ആശുപത്രിയുടെ
പേരിലുള്ള സ്ഥലം
അതിര്‍ത്തിനിര്‍ണയം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയുടെ പേരിലുള്ള
സ്ഥലം കയ്യേറിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത കയ്യേറ്റം
ഒഴിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ആശുപത്രിയുടെ പേരിലുള്ള
സ്ഥലത്ത് കയ്യേറ്റം
നടന്നിട്ടുണ്ടെങ്കില്‍
അതിനുത്തരവാദികളായവരുടെ
പേര് വിവരം
വ്യക്തമാക്കാമോ ?
ദുരന്തനിവാരണ
രൂപരേഖകള്‍
2871.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2005-ല്‍ നിലവില്‍ വന്ന
ദുരന്തനിവാരണ ആക്റ്റ്
(DM-Act)-ന്റെ
അടിസ്ഥാനത്തിലുള്ള
ദുരന്തനിവാരണ
രൂപരേഖകള്‍
സംസ്ഥാനതലത്തിലും
തദ്ദേശതലത്തിലും
തയ്യാറാക്കാത്തത്
സംബന്ധിച്ച് 2016-ലെ
സി. ആന്റ് എ.ജി.
റിപ്പോര്‍ട്ടിലെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ദുരന്തനിവാരണ
രൂപരേഖകള്‍
തയ്യാറാക്കുന്നതിനും
അവസരോചിതമായി അവ
നടപ്പാക്കുന്നതിനും ഈ
സര്‍ക്കാര്‍ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനതലം
മുതല്‍ പഞ്ചായത്തുതലം
വരെ ദുരന്തനിവാരണ ശൃംഖല
രൂപപ്പെടുത്തുന്നതിന്
അടിയന്തിര നടപടികള്‍
കൈക്കൊള്ളുമോ?
ചേരാനല്ലൂര്‍
വില്ലേജിലെ വടുതല ജനകീയ റോഡ്
വീട്ടുകാര്‍ക്ക് പട്ടയം
2872.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എറണാകുളം
മണ്ഡലത്തിലെ
ചേരാനല്ലൂര്‍
വില്ലേജില്‍ വടുതല
ജനകീയ റോഡിലെ 280
വീട്ടുകാര്‍ പട്ടയം
ലഭിക്കുന്നതിന് വേണ്ടി
സമര്‍പ്പിച്ച അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അപേക്ഷയുടെ നിലവിലെ
സ്ഥിതി വിശദീകരിക്കാമോ?
വലിയഴിക്കല്‍
പാലത്തിനായി ഭൂമി
ഏറ്റെടുക്കല്‍
2873.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ
വലിയഴിക്കല്‍
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
ഏറ്റെടുക്കേണ്ട
ഭൂമിയുടെ വിശദാംശം
നല്‍കുമോ;
(ബി)
ഭൂമി
ഏറ്റെടുക്കല്‍ നടപടി
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ദുരന്തനിവാരണ
അതോറിറ്റിയുടെ പ്രവര്‍ത്തനം
2874.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഒ. ആര്. കേളു
,,
എം. രാജഗോപാലന്‍
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ദുരന്തനിവാരണ
അതോറിറ്റിയുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്യാറുണ്ടോ;
(ബി)
പ്രകൃതിക്ഷോഭങ്ങളെ
നേരിടുന്നതില്‍ ദുരന്ത
നിവാരണ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
എത്രമാത്രം
ഫലപ്രദമാകുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അതോറിറ്റിയുടെ
പ്രവര്‍ത്തനം
ആധുനികവത്ക്കരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ട്രിവാന്‍ഡ്രം
ടെന്നീസ് ക്ലബ്ബ്
2875.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രിവാന്‍ഡ്രം
ടെന്നീസ് ക്ലബ്
പാട്ടകുടിശ്ശിക
അടച്ചുതീര്ക്കാത്തത്
കാരണം സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്; എത്ര
ഏക്കര്‍ ഭൂമിയാണ്
ഇപ്പോള്‍ ക്ലബ്ബിന്റെ
കൈവശമുള്ളത്;
(സി)
എത്ര
രൂപയാണ്
പാട്ടകുടിശ്ശികയായി
ഇപ്പോള്‍
സര്‍ക്കാരിലേക്ക്
അടയ്ക്കാനുള്ളത്; ഇത്
അടച്ചുതീര്‍ക്കുന്നതിന്
സർക്കാർ സമയം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വിളപ്പില്‍ശാല
വില്ലേജ് ഓഫീസിനു പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനു നടപടി
2876.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
വിളപ്പില്‍ശാല വില്ലേജ്
ഓഫീസിനെ സ്മാര്‍ട്ട്
വില്ലേജ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
സമര്‍പ്പിക്കപ്പെട്ട
പ്ലാനിനു അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
തുടര്‍ നടപടികള്‍
എന്താണെന്ന്
വിശദമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്‍ അനുവദിച്ച
ആര്.ഡി. ഒ.ഓഫീസ്
2877.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ലെ ബഡ്ജറ്റില്‍
തിരുവനന്തപുരം
ജില്ലയില്‍ അനുവദിച്ച
ആര്.ഡി. ഒ. ഓഫീസ് ഏതു
നിയോജക മണ്ഡലത്തില്‍
സ്ഥാപിക്കാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഉത്തരവ്
ഇറക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പുതുതായി
അനുവദിക്കുന്ന ആര്.ഡി.
ഓഫീസിലെ സ്റ്റാഫ്
പാറ്റേണ്‍
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിക്കേണ്ടിവരും
എന്ന് വ്യക്തമാക്കുമോ?
ഉരുള്‍പൊട്ടല്‍
സാദ്ധ്യതയുള്ള മേഖല
2878.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉരുള്‍പൊട്ടല്‍
ഉണ്ടാകാന്‍
സാദ്ധ്യതയുള്ള മേഖലകള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ടു വിശദമായ
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ കണ്ടെത്തല്‍
വിശദമാക്കുമോ;
(സി)
ഈ
മേഖലകളില്‍
താമസിക്കുന്നവര്‍ക്ക്
മുന്നറിയിപ്പ്
നല്‍കുന്നതിനുള്ള
നിര്‍ദ്ദേശം ജില്ലാ
ഭരണകൂടങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇത്തരം
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ?
ജലസ്രോതസ്സുകളിലെ
അനധികൃത കൈയേറ്റങ്ങള്‍
T 2879.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായലുകള്‍,
പുഴകള്‍,മറ്റ്
ജലസ്രോതസ്സുകള്‍
എന്നിവയില്‍ പലതിലും
അനധികൃത കയ്യേറ്റങ്ങള്‍
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
ആധികാരികമായ
റിപ്പോര്‍ട്ടുകള്‍
ലഭ്യമാണോ; എങ്കില്‍
എവിടെയെല്ലാമാണ് ഇത്തരം
കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരം
കയ്യേറ്റങ്ങള്‍
തടയുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്; അനധികൃത
കയ്യേറ്റങ്ങള്‍
നടത്തിയതിന്റെ പേരില്‍
എത്ര പേര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(സി)
കണ്ടെത്തിയ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനും
കയ്യേറ്റം
ചെയ്തയിടങ്ങള്‍
തിരിച്ചുപിടിച്ച്,
കയ്യേറ്റക്കാരുടെ
ചെലവില്‍
ജലസ്രോതസ്സുകളെ
പൂര്‍വ്വ
സ്ഥിതിയിലാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വില്ലേജാഫീസുകള്‍
നവീകരിക്കുന്നതിന് പദ്ധതി
2880.
ശ്രീ.കെ.സി.ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജാഫീസുകള്‍
നവീകരിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഭൂമി
സംബന്ധമായ വിലപ്പെട്ട
രേഖകള്‍ സൂക്ഷിക്കുന്ന
വില്ലേജാഫീസുകള്‍ക്ക്
സുരക്ഷിതമായി രേഖകള്‍
സൂക്ഷിക്കുവാന്‍
ആവശ്യമായ സംവിധാനം
അടിയന്തരമായി നല്‍കുമോ
എന്ന് വിശദമാക്കാമോ?
കെെവശഭൂമിക്കാര്ക്ക്
പട്ടയം നല്‍കുന്നതിനുള്ള
നടപടി
2881.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ
കെെവശഭൂമിക്കാര്ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍ പട്ടയം
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി എത്ര
പേർക്ക് പട്ടയം വിതരണം
ചെയ്യാവുന്നതായിട്ടുണ്ടെന്നു
അറിയിക്കാമോ ?
ജീര്‍ണ്ണാവസ്ഥയിലുള്ള
വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍
2882.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
പാണഞ്ചേരി, പീച്ചി
എന്നീ വില്ലേജ് ഓഫീസ്
കെട്ടിടങ്ങള്‍
ജീര്‍ണ്ണാവസ്ഥയിലാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത വില്ലേജ്
ഓഫീസുകള്‍ക്ക് പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സര്‍വ്വേ വകുപ്പിലെ
ജീവനക്കാര്‍
2883.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേ
വകുപ്പില്‍ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ട്
എന്നറിയിക്കുമോ;
(ബി)
ഇതില്‍
എത്രപേര്‍ റീ-സര്‍വ്വേ
അക്കൗണ്ടില്‍ നിന്നും
ശമ്പളം
കൈപ്പറ്റുന്നുണ്ട്;
(സി)
അപ്രകാരം
ശമ്പളം കൈപ്പറ്റുന്ന
എല്ലാ ജീവനക്കാരേയും
റീ-സര്‍വേ
ജോലികള്‍ക്കായി
നിയോഗിക്കാറുണ്ടോ;
(ഡി)
റീ
-സര്‍വ്വേ ഇതര
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര പേരെ
നിയോഗിച്ചിട്ടുണ്ട്;
മൊത്തം എത്ര ശതമാനം
സര്‍വ്വേ
ജീവനക്കാരെയാണ്
റീസര്‍വ്വേ
ജോലികള്‍ക്കായി
നിയോഗിക്കുന്നതെന്നറിയിക്കുമോ?
ചെങ്ങന്നൂര്‍ ആഫീസിലെ
റീസര്‍വ്വേ സംബന്ധിച്ച
പരാതികള്‍
2884.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ റീസര്‍വ്വേ
സംബന്ധിച്ച പരാതികളില്‍
തീര്പ്പുകല്പിക്കുവാന്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
റീസര്‍വ്വേ ആഫീസിലെ
24.10.2013-ലെ 9827/13
നമ്പര്‍ ശ്രീമതി രാധമ്മ
ഗോപാലകൃഷ്ണന്
വെള്ളാങ്ങൂര് (ഹൗസ്)
ഇടനാട്, ചെങ്ങന്നൂര്‍ -
ന്റെ അപേക്ഷ
തീര്‍പ്പാക്കുവാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അപേക്ഷയിന്മേല് എന്ന്
തീര്‍പ്പുണ്ടാക്കി
നല്‍കുമെന്ന്
വ്യക്തമാക്കുമോ ?
റീസർവ്വേയുമായി ബന്ധപ്പെട്ട
ജോലികൾ
2885.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീസർവ്വേയുമായി
ബന്ധപ്പെട്ട ജോലികൾ
പൂർത്തിയാക്കിയ ജില്ലകൾ
ഏതെല്ലാം;
പൂർത്തിയാകാത്ത ജില്ലകൾ
ഏതെല്ലാം ;
(ബി)
പ്രസ്തുത
ജോലികൾ എന്നത്തേക്ക്
പൂർത്തിയാക്കാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ;
(സി)
റീസർവ്വേയുമായി
ബന്ധപ്പെട്ട ജോലികൾ
സമയബന്ധിതമായി
പൂർത്തീകരിക്കാൻ
ഉദ്യോഗസ്ഥന്മാർക്ക്
ആധുനിക രീതിയിലുള്ള
സർവ്വേ പരിശീലനം നൽകി
അവരുടെ സേവനം
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
വിശദാംശം നൽകാമോ?
കോവളം
കൊട്ടാരത്തിന്റെ
ഉടമസ്ഥാവകാശം.
T 2886.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
കൊട്ടാരം ഇപ്പോള്‍
ആരുടെ കൈവശമാണെന്നും
എന്നാണ് അവരുടെ
കൈവശത്തിലെത്തിയതെന്നും
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
കേസ് നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ബോട്ട്-ഇന്‍-ലാന്റായ
ഭൂമി ഉപയോഗപ്രദമാക്കാന്‍
നടപടി
2887.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറ്റെടുത്ത്
അഞ്ചുവര്‍ഷം കഴിഞ്ഞാല്‍
സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കാമെന്ന്
നിയമപ്രകാരം
വ്യവസ്ഥയുണ്ടായിട്ടും,
എറണാകുളം ജില്ലയിലെ
ഇടക്കൊച്ചി, തോപ്പുംപടി
വില്ലേജുകളില്‍
11-4-1973-ല്‍
ഏറ്റെടുത്ത
ബോട്ട്-ഇന്‍-ലാന്റായിട്ടുള്ള
ഏക്കര്‍ കണക്കിന് ഭൂമി
ഉപയോഗപ്രദമാക്കാത്തതിന്
കാരണം വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് ഏറണാകുളം
ജില്ലാ കളക്ടര്‍ക്ക്
15-6-2017-ല്‍ നല്കിയ
കത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കുമോ?
സംസ്ഥാന
റീസര്‍വ്വേ നടപടികള്‍
2888.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1961-ലെ
സര്‍വ്വേ &
ബൗണ്ടറീസ് ആക്ട്,
1964-ലെ റീസര്‍വ്വേ
ചട്ടങ്ങള്‍ എന്നിവ
പ്രകാരം സംസ്ഥാന റീ
സര്‍വ്വേ ആരംഭിച്ചത്
എന്നാണ് എന്നും അതു
മുതല്‍ നാളിതുവരെയുള്ള
ഓരോ സര്‍ക്കാര്‍
കാലയളവിലും റവന്യൂ
വകുപ്പ് ചെയ്തു
തീര്‍ത്ത
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
പൂര്‍ത്തിയാക്കിയവ
സംബന്ധിച്ച വിശദാംശവും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
വില്ലേജുകള്‍ /
താലൂക്കുകള്‍ ഉണ്ട്
എന്നും ഇവയില്‍
റീസര്‍വ്വേ
പൂര്‍ത്തീകരിച്ച
വില്ലേജുകള്‍ /
താലൂക്കുകള്‍ എത്ര
എന്നും വ്യക്തമാക്കുമോ;
(സി)
ഇതിനായി
ഉപഗ്രഹ സര്‍വ്വേ,
ഡിജിറ്റൈസേഷന്
ഉള്‍പ്പെടെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നതിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
സര്‍വ്വേ / റവന്യൂ
വകുപ്പ് ഓരോ
വര്‍ഷത്തേയും
ടാര്‍ജറ്റ് (തുടങ്ങിയതു
മുതല്‍) നിശ്ചയിച്ചുവോ
എങ്കില്‍ ടാര്‍ജറ്റ്
പ്രക്രിയ എപ്പോള്‍
തുടങ്ങി ;എന്തു നടപടി
നാളിതുവരെ സ്വീകരിച്ചു;
അതിന്‍പ്രകാരം ഇത്
പൂര്‍ത്തിയാക്കിയ
വില്ലേജ്/ താലൂക്കുകള്‍
ഏതെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
റീസര്‍വ്വേ
പൂര്‍ണ്ണമായും
നടപ്പാക്കി റവന്യൂ
വകുപ്പിനുകീഴില്‍
സര്‍ട്ടിഫിക്കറ്റുകള്‍
നല്കാന്
കഴിയുന്നവർക്ക്
സര്‍ട്ടിഫിക്കറ്റ്
നല്‍കാനും ശേഷിക്കുന്ന
ഭുമി കണ്ടെത്തി
സര്‍ക്കാര്‍
ഭൂമിയാക്കാനും
പരാതിയുള്ളവര്‍ക്ക്
പരാതി പരിഹരിക്കാന്‍
സമയപരിധി നിശ്ചയിച്ചു
നല്‍കാനും ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയിലെ റീസര്‍വ്വെ നടപടികൾ
2889.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ റീസര്‍വ്വെ
നടപടികളുടെ പുരോഗതി
വിശദീകരിക്കാമോ;
(ബി)
ജില്ലയിലെ
സര്‍വ്വെ ജീവനക്കാരെ
ഇതര ജില്ലകളില്‍
നിയമിച്ചതും,
സ്പെഷ്യല്‍
ഡ്യൂട്ടിക്ക്
നിയോഗിച്ചതും മൂലം
റീസര്‍വ്വെ നടപടികള്‍
സ്തംഭിച്ചിരിക്കുന്ന
സാഹചര്യം സർക്കാർ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ജില്ലയിലെ
ഓരോ താലൂക്കിലും എത്ര
വില്ലേജുകളില്‍
റീസര്‍വ്വേ
പൂര്‍ത്തീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(ഡി)
മറ്റു
ജില്ലകളില്‍ നിയമിച്ച
ജീവനക്കാരെ തിരിച്ചു
വിളിക്കുവാനും
ജില്ലയിലെ റീസര്‍വ്വെ
നടപടികള്‍
ത്വരിതപ്പെടുത്തുവാനും
നടപടി സ്വീകരിക്കുമോ?
വര്‍ക്കല
താലൂക്കിലെ ചെമ്മരുതി
വില്ലേജില്‍ സ്ഥലം ഇനം മാറ്റി
നല്‍കിയത് സംബന്ധിച്ച
അന്വേഷണം
2890.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്കിലെ ചെമ്മരുതി
വില്ലേജിലെ റീസര്‍വ്വെ
നമ്പര്‍ 1/85, 1/84
എന്നിവയില്‍
ഉള്‍പ്പെട്ടസ്ഥലം ഇനം
മാറ്റി
നല്‍കിയിട്ടുള്ളത്
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
ഭൂമി ഇനം മാറ്റി
നല്‍കിയതില്‍
ഏതെങ്കിലും തരത്തിലുള്ള
അപാകതയുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എത്ര
ആര് സ്ഥലമാണ് ഇനം
മാറ്റി നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്;
(ഡി)
ഈ
ഭൂമി ഇനം മാറ്റി
നല്‍കിയത്
ക്രമരഹിതമാണെന്ന്
കാണിച്ച് പരാതി
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
സര്‍വ്വേ
ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍
നികത്താന്‍ നടപടി
2891.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ നെടുമങ്ങാട്
താലൂക്കില്‍ സര്‍വ്വേ
ഉദ്യോഗസ്ഥരുടെ
കുറവുമൂലം ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
താലൂക്കില്‍
സര്‍വ്വേയര്‍മാരുടെ
എത്ര
തസ്തികകളുണ്ടെന്നും
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
എന്തെങ്കിലും
തടസ്സമുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കുമോ;
(ഡി)
ഒഴിവുകള്‍
എന്നത്തേക്ക്
നികത്താന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
സര്‍വ്വേ,
റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍
2892.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഭൂവിസ്തൃതിയില്‍
എത്രഭാഗം ഇനിയും
സര്‍വ്വേ
നടത്താനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍വ്വേ,
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
പുത്തന്‍ സാങ്കേതിക
വിദ്യയും സ്വകാര്യ
പങ്കാളിത്തവും വഴി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സര്‍വ്വേ,
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
റീസര്‍വ്വേ
നടപടികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടികള്‍
2893.
ശ്രീ.രാജു
എബ്രഹാം
,,
പി.വി. അന്‍വര്‍
,,
പുരുഷന് കടലുണ്ടി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദീര്‍ഘകാലമായി
മുടങ്ങിക്കിടന്ന
റീസര്‍വ്വേ നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സ്പെഷ്യല്‍ ടീമുകളെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
അത്യാധുനിക
സാങ്കേതിക വിദ്യയുടെ
സഹായത്തോടെ ഭൂരേഖകളുടെ
ഡിജിറ്റൈസേഷന്
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
റീസര്‍വ്വേ
പൂര്‍ത്തിയായ
വില്ലേജുകളില്‍
ജനങ്ങള്‍ക്ക് തങ്ങളുടെ
വസ്തുവിന്റെ സ്കെച്ച്
സൗജന്യമായി വെബ്
പോര്‍ട്ടലില്‍
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
റീസര്‍വ്വേ
നടപടികള്‍ പൂര്‍ത്തിയാക്കിയ
വില്ലേജുകള്‍
2894.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കിയ
വില്ലേജുകള്‍
ഏതൊക്കെയെന്നും
റീസര്‍വ്വേ
നടന്നുകൊണ്ടിരിക്കുന്ന
വില്ലേജുകള്‍
ഏതൊക്കെയെന്നും ജില്ല
തിരിച്ച് വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സര്‍വ്വേയും
ഭൂരേഖയും വകുപ്പിലെ നിയമനം
2895.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേയും
ഭൂരേഖയും വകുപ്പില്‍
ബി.ടെക്., പോളിടെക്നിക്
ഡിപ്ലോമ എന്നീ
വിദ്യാഭ്യാസ യോഗ്യത
ഉള്ളവര്‍ക്ക്
ഡ്രാഫ്റ്റ്സ്മാന്‍,
സര്‍വ്വേയര്‍
തസ്തികകളില്‍ നിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക് ;
വിശദാമാക്കാമോ ;
(ബി)
പ്രസ്തുത
വകുപ്പിലെ
ഡ്രാഫ്റ്റ്സ്മാന്മാരുടെ
ചുമതലകള്‍
വിശദാമാക്കാമോ ?
കുത്തിയതോട്
മാർക്കറ്റിന്റെ സ്ഥലം
2896.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോടംതുരുത്ത്
വില്ലേജിലെ കുത്തിയതോട്
മാര്‍ക്കറ്റ് സ്ഥിതി
ചെയ്യുന്ന സ്ഥലം ആരുടെ
കൈവശത്തിലാണ് എന്ന്
വ്യക്തമാക്കാമോ; ഈ
വസ്തു എങ്ങനെ കൈവശം
വന്നു എന്ന്
വിശദമാക്കാമോ; ഈ
വസ്തുവിന്റെ
ബി.റ്റി.ആര്.ന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
റീസര്‍വ്വേയിലെ
അപാകതകള്‍ പരിഹരിക്കാന്‍
നടപടി
2897.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂമി റീസര്‍വ്വേയില്‍
വന്ന അപാകതകള്‍
പരിഹരിക്കാന്‍
നിലവിലുള്ള സംവിധാനം
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പരിഹാര
നടപടികള്‍ കുറ്റമറ്റ
രീതിയില്‍
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
സര്‍വ്വേയര്‍മാരുടെ
കൂടുതല്‍ തസ്തികകള്‍
സൃഷ്ടിക്കുന്നതിന് നടപടി
2898.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വേ
ലാന്‍ഡ് റിക്കാര്‍ഡ്സ്
വകുപ്പില്‍
സര്‍വ്വേയര്‍ ഗ്രേഡ് 2
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍നിന്നും
ഇതുവരെയായി എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമന ഉത്തരവ്
നല്‍കിയിട്ടുണ്ട്;
(ബി)
സംസ്ഥാനത്ത്
റവന്യൂവകുപ്പ്
റീസര്‍വ്വേ നടപടികള്‍
ആരംഭിക്കുന്നതിന്റെയും
സര്‍വ്വേയര്‍മാരുടെ
അഭാവവും കണക്കിലെടുത്ത്
സര്‍വ്വേയര്‍മാരുടെ
കൂടുതല്‍ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നദികളില്‍
നിന്നുള്ള അനധികൃതമണല്‍
വാരല്‍ തടയുവാന്‍ നടപടി
2899.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നദികളില്‍ നിന്നുള്ള
അനധികൃതമണല്‍ വാരല്‍
തടയുവാന്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
അനധികൃത
മണല്‍വാരല്‍ തടയുവാനും
അതുവഴി നദികളെയും
പാലങ്ങളെയും ജനങ്ങളെയും
പരിസ്ഥിതിയേയും
സംരക്ഷിക്കുവാനും എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(സി)
നദികളിലെ
കൈയ്യേറ്റം,
മണല്‍വാരല്‍ എന്നിവ
തടഞ്ഞ് അവയെ
സംരക്ഷിക്കാന്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
റവന്യൂവകുപ്പു മറ്റു
വകുപ്പുകളുമായി
സഹകരിച്ച് എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ ?
ഭൂപരിഷ്കരണ
നിയമപ്രകാരം കൈവശം
വയ്ക്കാവുന്ന ഭൂമി
2900.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂപരിഷ്കരണ നിയമം
ലംഘിച്ച് 15
ഏക്കറില്‍ക്കൂടുതല്‍
ഭൂമി കൈവശം
വച്ചിരിക്കുന്നവരുടെ
പട്ടിക തയ്യാറാക്കല്‍
പദ്ധതി ഏതു ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
ഒരു
കുടുംബത്തില്‍ അച്ഛന്,
അമ്മ, കല്യാണം
കഴിക്കാത്ത മക്കള്‍
എന്നിവരടങ്ങിയ
കുടുംബത്തിന്
ഭൂപരിഷ്കരണ നിയമപ്രകാരം
എത്ര ഏക്കര്‍ ഭൂമി
കൈവശം വയ്ക്കാം;
വിശദമാക്കുമോ?
തോട്ടഭൂമികള്‍
ഏറ്റെടുക്കുന്നത് സംബന്ധിച്ച
റിപ്പോർട്ട്
2901.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടഭൂമികള്‍
ഏറ്റെടുക്കുന്നത്
സംബന്ധിച്ച്
നിയമവകുപ്പ് സെക്രട്ടറി
എന്തെങ്കിലും
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
പ്രധാന
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
നിയമവകുപ്പ്
സെക്രട്ടറിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച
സര്‍ക്കാര്‍
നയമെന്താണ്?
പുറമ്പോക്ക് ഭൂമിയില്‍
താമസിക്കുന്നവരെ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍ നടപടി
2902.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പുറമ്പോക്ക് ഭൂമിയില്‍
താമസിക്കുന്ന എത്ര
ആളുകള്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല, താലൂക്ക്,
വില്ലേജ് തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
പുറമ്പോക്ക് ഭൂമിയില്‍
വര്‍ഷങ്ങളായി
താമസിക്കുന്നവരെ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോ?
ഭവന
നിര്‍മ്മാണ പദ്ധതി
2903.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭവന
നിര്‍മ്മാണ ബോര്‍ഡ്
മുഖേന നടപ്പിലാക്കി
വരുന്ന ഏതെല്ലാം ഭവന
നിര്‍മ്മാണ പദ്ധതികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ?
ഗൃഹശ്രീ
പദ്ധതി
2904.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദുര്‍ബല
ജനവിഭാഗങ്ങള്‍ക്ക്
കുറഞ്ഞ ചെലവില്‍ വീട്
നിര്‍മ്മിച്ചു
നല്കുന്ന ഭവന
നിര്‍മ്മാണ
ബോര്‍ഡിന്റെ ഗൃഹശ്രീ
പദ്ധതി പ്രകാരം, കഴിഞ്ഞ
യു ഡി എഫ്
സര്‍ക്കാരിന്റെ കാലത്ത്
എത്ര പേര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ നിരവധി
അനര്‍ഹരെ
ഉള്‍പ്പെടുത്തുകയും
സബ്സിഡി തുക
ഇടത്തട്ടുകാര്‍
തട്ടിയെടുക്കുകയും
ചെയ്തു എന്ന ആക്ഷേപം
ശരിയാണോയെന്ന്
വെളിപ്പെടുത്താമോ ;
(സി)
ഗൃഹശ്രീ
പദ്ധതി പ്രകാരം ഭവന
നിര്‍മ്മാണത്തിന് തുക
അനുവദിക്കപ്പെട്ടിട്ടുളളവരുടെ
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇതു സംബന്ധിച്ച് ഭവന
നിര്‍മ്മാണ ബോര്‍ഡ്
ഏതെങ്കിലും തരത്തിലുളള
അന്വേഷണം
നടത്തിയിട്ടുണ്ടോ;
അന്വേഷണത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
ദേവികുളത്തെ
പ്രവർത്തനസജ്ജമല്ലാത്ത
ഫ്ലാറ്റ് സമുച്ചയം
2905.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളത്ത്
ഭവനനിര്മ്മാണവകുപ്പിന്റെ
ഫ്ലാറ്റ് സമുച്ചയം പണി
പൂര്‍ത്തീകരിച്ച്
പ്രവർത്തനസജ്ജമല്ലാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഫ്ലാറ്റ് സമുച്ചയം
പ്രവർത്തനസജ്ജമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെ പ്രവര്‍ത്തനം
ശാക്തീകരിക്കുന്നതിനുളള
നടപടികള്‍
2906.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
ശാക്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
വാടക വീട് പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ആശ്വാസ
വീട് എന്ന പേരില്‍
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
വീടില്ലാത്തവര്‍ക്ക്
വീട് നിര്‍മ്മിച്ച് നല്കുന്ന
പദ്ധതികൾ
2907.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വീടില്ലാത്തവര്‍ക്ക്
വീട് നിര്‍മ്മിച്ച്
നല്‍കുന്നതിന് ഏതൊക്കെ
പദ്ധതികളാണ് ഇപ്പോള്‍
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
എത്ര രൂപ വരെ ധനസഹായം
നല്‍കുന്നുവെന്ന്
വെളിപ്പെടുത്താമോ;
(സി)
പഴക്കമുള്ള
വീടുകള്‍ക്ക്
അറ്റകുറ്റപ്പണികള്‍
ചെയ്യുന്നതിനുള്ള
ധനസഹായ പദ്ധതി
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
അറ്റകുറ്റപ്പണികള്‍
ചെയ്യുന്നതിന് ധനസഹായം
നല്കുന്ന കാര്യം
പരിഗണിക്കുമോ?