റോഡുകളിലെ
അപകടാവസ്ഥ ഇല്ലാതാക്കാന്‍
നടപടി
2570.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ പാതയോരങ്ങളിലെയും
പൊതുമരാമത്ത് റോഡുകളുടെ
ഓരങ്ങളിലേയും
കുഴികളില്‍ /
എഡ്ജുകളില്‍ വീണ്
ഇരുചക്ര
വാഹനയാത്രക്കാരും
മറ്റും
അപകടത്തില്‍പ്പെടുന്നതും
മരണപ്പെടുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പാതയോരങ്ങള്‍
ടാര്‍
ചെയ്യുന്നതോടൊപ്പം
എഡ്ജുകൾ /കുഴികള്‍ കൂടി
മണ്ണിട്ട് റോഡ്
നിരപ്പാക്കി അപകടാവസ്ഥ
ഇല്ലാതാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
നിലവില്‍
പല സ്ഥലങ്ങളിലും
റോഡുകള്‍ പൂര്‍ണ്ണമായും
ടാര്‍ ചെയ്യുന്നത് മൂലം
കാല്‍നട
യാത്രക്കാര്‍ക്ക്
സഞ്ചരിക്കാനുളള സ്ഥലം
ഇല്ലാതാകുന്നതിനാല്‍
ഇത്തരം റോഡുകള്‍ ടാര്‍
ചെയ്യുമ്പോള്‍
കാല്‍നടയാത്രക്കാര്‍ക്കുളള
പാതകൂടി
അടയാളപ്പെടുത്താനും
അല്ലെങ്കില്‍ ടൈല്‍
പാകി പ്രത്യേകം
തിരിക്കുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വടവന്നൂര്‍,ചൂളക്കടവ്
പാലങ്ങളുടെ നിർമ്മാണം
2571.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ വടവന്നൂര്‍
പാലം (പ്രൈസ് നം.
2017/3799) പണിക്ക്
ഭരണാനുമതിയ്ക്കായുള്ള
നടപടിക്രമങ്ങള്‍ ഏതുവരെ
ആയെന്ന്
വ്യക്തമാക്കാമോ;
(ബി)
ചൂളക്കടവ്
പാലം (ഡി 1
4059/ബ്രിഡ്ജ്/12)
നടപടിക്രമങ്ങള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ?
റോഡുകളുടെ മെയിന്റനന്‍സിന്
പുതിയ വിഭാഗം
2572.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകളുടെ
അറ്റകുറ്റപ്പണിക്കുവേണ്ടി
പുതിയ ചീഫ് എഞ്ചിനീയറെ
നിയമിച്ചിട്ടുണ്ടോ; ഇൗ
സംവിധാനത്തിന്റെ ഘടന
എന്താണ്;
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
സംവിധാനം ഇല്ലാതിരുന്ന
സമയത്ത് കേരളത്തിലെ
റോഡുകളുടെ കുഴികള്‍
അടയ്ക്കുന്നതിന്
പി.ഡബ്ള്യു.ഡി റോഡ്സ്
വിഭാഗം ജാഗ്രത
കാണിച്ചിരുന്ന കാര്യം
പരിശോധിക്കുമോ;പുതിയ
സംവിധാനം ഒഴിവാക്കി പഴയ
സംവിധാനം തുടരുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
മെയിന്റനന്‍സ്
വിഭാഗത്തില്‍ എത്ര
ഉദ്യോഗസ്ഥരെ
നിയമിച്ചിട്ടുണ്ട്; ഇത്
വരെ എത്ര തുക
ചെലവഴിച്ചു;
വ്യക്തമാക്കുമോ?
കാസര്‍ഗോഡ് മണ്ഡലത്തിലെ
ചെര്‍ക്കള ടൗണില്‍ നടത്തിയ
വികസന പ്രവൃത്തി
2573.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
യുടെ ആസ്തിവികസന
ഫണ്ടുപയോഗിച്ച്
കാസര്‍ഗോഡ്
മണ്ഡലത്തിലെ ചെര്‍ക്കള
ടൗണില്‍ നടത്തിയ വികസന
പ്രവൃത്തിയുടെ ഭാഗമായി
നിര്‍മ്മിച്ച
സര്‍ക്കിള്‍
ഉചിതമല്ലാത്തതും
അശാസ്ത്രീയമാവുമായ
നിര്‍മ്മാണമാണെന്ന്
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് എത്ര
പരാതികള്‍
കിട്ടിയിട്ടുണ്ടെന്നും
ആരെല്ലാമാണ്
പരാതിക്കാരെന്നും
വ്യക്തമാക്കുമോ;
(സി)
പരാതികളില്‍
കഴമ്പുണ്ടെങ്കില്‍
പ്രസ്തുത
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുകളില്‍
പറഞ്ഞ സര്‍ക്കിളില്‍
അശാസ്ത്രീയത ഉണ്ടെന്ന്
നേരിട്ട് കണ്ടു
ബോധ്യമായതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത സര്‍ക്കിള്‍
ഉടന്‍
പൊളിച്ചുമാറ്റുമെന്ന്
കാസര്‍ഗോഡ് ഒരു പൊതു
യോഗത്തില്‍ മന്ത്രി
പ്രഖ്യാപിച്ചിരുന്നതിന്റെ
അടിസ്ഥാനത്തിൽ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഇ)
സര്‍ക്കിള്‍
പൊളിച്ചു
മാറ്റുകയാണെങ്കില്‍ അത്
മൂലമുണ്ടാകുന്ന നഷ്ടം
ആരില്‍ നിന്ന്
ഇൗടാക്കാനാണുദ്ദേശിക്കുന്നത്;
(എഫ്)
സര്‍ക്കിള്‍
ഡിസെെന്‍
ചെയ്തവര്‍ക്കും
അവധാനതയും
കാഴ്ചപ്പാടുമില്ലാതെ
പ്രസ്തുത പ്രവൃത്തികള്‍
ചെയ്യാന്‍
സാഹചര്യമൊരുക്കിയ
എഞ്ചിനീയര്‍മാര്‍ക്കുമെതിരെ
എന്ത് നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
കെ.എസ്.ടി.പി
രണ്ടാം ഘട്ട പ്രവൃത്തികള്‍
2574.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി
രണ്ടാം ഘട്ട പദ്ധതിയുടെ
365 കിലോമീറ്റര്‍
സ്റ്റേറ്റ് ഹൈവേ
ഉദ്ധാരണ
പ്രവൃത്തികള്‍ക്ക് വേഗത
പോരെന്ന് വേള്‍ഡ്
ബാങ്ക് മിഷന്
അഭിപ്രായം
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കെ.എസ്.ടി.പി
രണ്ടാം ഘട്ട
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
വെളിപ്പെടുത്തുമോ?l
കെ.എസ്.ടി.പി.
പ്രവൃത്തികള്‍ സംബന്ധിച്ച
അന്വേഷണം.
2575.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിനുളള
കാലതാമസത്തിന്റെയും
അധിക ചെലവിന്റെയും
കാരണങ്ങള്‍ സംബന്ധിച്ച
സമഗ്രമായ അന്വേഷണം
നടത്താന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കും
എന്ന് അറിയിക്കുമോ;
(ബി)
കെ.എസ്.ടി.പി.
പ്രവൃത്തികള്‍ക്ക്
കണ്‍സള്‍ട്ടന്റുമാരെ
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ; നിലവില്‍
കണ്സള്ട്ടന്റുമാരുണ്ടെങ്കില്
അവരുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ഠാണ
-ചന്തക്കുന്ന് റോഡിന്‍െറ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
2576.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിഞ്ഞാലക്കുട
നിയോജകമണ്ഡലത്തിലെ ഠാണ
-ചന്തക്കുന്ന്
റോഡിന്‍െറ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കുമ്പോള്‍
റോഡിന്റെ വീതി 17
മീറ്ററില്‍
നിര്‍മ്മിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
പഴയ
മട്ടാഞ്ചേരി കോടതി
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2577.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഴയ
മട്ടാഞ്ചേരി കോടതി
കെട്ടിടത്തിന്റെ
ജീര്‍ണ്ണാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ആഭ്യന്തര
വകുപ്പ് 18.09.2015-ല്‍
570 ലക്ഷം രൂപയ്ക്ക്
ഭരണാനുമതി
നല്കിയിരുന്നതും
പൊതുമരാമത്ത് വകുപ്പ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചപ്പോള്‍
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വെ സ്റ്റോപ്പ്
മെമ്മോ നല്‍കിയതിനെ
തുടര്‍ന്ന്
നിര്‍ത്തിവെച്ചതുമായ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുന്നതിലെ
തടസ്സം എന്തെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
റോഡ്
വികസനത്തിന് ഏറ്റുമാനൂര്‍
ക്രിസ്തുരാജ പള്ളിയുടെ ഭൂമി
ഏറ്റെടുത്തതിന് നഷ്ടപരിഹാരം
2578.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.സി.
റോഡ് വികസനത്തിന്റെ
ഭാഗമായി ഏറ്റുമാനൂര്‍
ക്രിസ്തുരാജ പള്ളിയുടെ
ഭൂമി ഏറ്റെടുത്തതിന്
പൊതുമരാമത്ത് വകുപ്പ്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് ഫയല്‍
നമ്പര്‍.687527/ഡി2/2016
പ്രകാരം പ്രസ്തുത വിഷയം
എസ്.എല്‍.ഇ.സി യുടെ
പരിഗണനയ്ക്ക്
വച്ചിട്ടുണ്ടോ; ഇതു
സംബന്ധിച്ച് ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ ;
കോട്ടയം ജില്ലാകലക്ടര്‍
വിശദമായ പ്രപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഫയല്‍ ഇപ്പോൾ ആരുടെ
പരിഗണനയിലാണെന്ന്
അറിയിക്കാമോ;
ബന്ധപ്പെട്ട ഫയല്‍
നമ്പര്‍ കൂടി
വ്യക്തമാക്കാമോ?
കരമന-കളിയിക്കാവിള
ദേശീയപാതയ്ക്ക് ഭൂമി
ഏറ്റെടുക്കല്‍
2579.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരമന-കളിയിക്കാവിള
ദേശീയപാതയ്ക്
പ്രാവച്ചമ്പലം മുതല്‍
വഴിമുക്ക് വരെയുള്ള
ഭാഗത്ത് ഭൂമി
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്നറിയിയ്ക്കുമോ;
(ബി)
വഴിമുക്ക്
മുതല്‍ കളിയിക്കാവിള
വരെയുള്ള ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് നടപടി
ആരംഭിക്കാൻ കഴിഞ്ഞോ ;
പ്രസ്തുത സ്ഥലത്തിന്റെ
ഡിസൈനിംഗ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
പ്രാവച്ചമ്പലം
മുതല്‍ വഴിമുക്ക്
വരെയുള്ള ദേശീയപാതയുടെ
വീതി കൂട്ടുന്നതിന്
ടെന്‍ഡര്‍ നടപടി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കരമന-കളിയിക്കാവിള
ദേശീയപാതയില്‍ കടകള്‍
നടത്തി ഉപജീവനം
നടത്തിയിരുന്നവര്‍ക്കും,
അവിടെ പണി ചെയ്തിരുന്ന
തൊഴിലാളികള്‍ക്കും
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ 2017-ല്‍
തന്നെ നല്കാന്
കഴിയുമോ എന്ന്
വ്യക്തമാക്കാമോ;
'മാതൃക
റോഡ്-സുരക്ഷാ റോഡ്' പദ്ധതി
2580.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'മാതൃക റോഡ്-സുരക്ഷാ
റോഡ്' പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പദ്ധതിയനുസരിച്ച്
റോഡുകളില്‍ എന്തെല്ലാം
സുരക്ഷാ
ക്രമീകരണങ്ങളാണ്
വരുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
സംസ്ഥാനത്തെ
കൂടുതല്‍ റോഡുകളില്‍
പദ്ധതി
വ്യാപിപ്പിക്കുമോ;
വിശദമാക്കുമോ?
പുതിയ
റോഡ് നിര്‍മ്മാണ രീതികള്‍
2581.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
റോഡ് നിര്‍മ്മാണ
രീതികള്‍
നടപ്പാക്കിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
പുതിയ
രീതികള്‍ അനുസരിച്ച്
എവിടെയൊക്കെയാണ് റോഡ്
നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തിയത് വിവരിക്കുമോ;
(സി)
പ്രസ്തുത
റോഡ് നിര്‍മ്മാണത്തിന്
എന്തെല്ലാം
സാമഗ്രികളാണ്
ഉപയോഗിച്ചതെന്ന്
വിശദമാക്കുമോ?
മലയോര
ഹൈവേ നിര്‍മ്മാണവുമായി
ബന്ധപ്പെട്ടുളള
പ്രവര്‍ത്തനങ്ങള്‍
2582.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
മുതല്‍ കാസര്‍ഗോഡ് വരെ
നീളുന്ന മലയോര ഹൈവേയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാനാകും എന്ന്
വ്യക്തമാക്കാമോ;
(ബി)
മലയോര
ഹൈവേയുടെ
നിര്‍മ്മാണത്തിനായി
നാറ്റ്പാക്ക്
അലൈന്മെന്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനെ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഓരോ
ജില്ലയിലും മലയോര ഹൈവേ
കടന്നുപോകുന്ന റൂട്ട്
ഏതാണെന്നും
അതിനോടനുബന്ധിച്ചു
നടത്തുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്നുമുള്ള
വിശദാംശങ്ങള്‍ ജില്ല
തിരിച്ച് ലഭ്യമാക്കാമോ?
വഴയില
മുതല്‍ നെടുമങ്ങാട് വരെ
നാലുവരിപ്പാത
2583.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വഴയില
മുതല്‍ നെടുമങ്ങാട് വരെ
നാലുവരിപ്പാതയാക്കുന്നതിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പണി അടിയന്തരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സൈന്‍
ബോര്‍ഡുകള്‍
2584.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരളത്തിലെ
വിവിധ പൊതുമരാമത്ത്
റോഡുകളില്‍
സ്ഥാപിച്ചിട്ടുള്ള
സൈന്‍ ബോര്‍ഡുകള്‍,
കേടുപാടുകള്‍
സംഭവിച്ചിട്ടുള്ളത്
മൂലവും മറവുകൾ ഉള്ളത്
മൂലവും വായിക്കാന്‍
പറ്റാത്തവയാണെന്നത്
പരിഗണിച്ച് ഇവ
ശരിയാക്കി
സ്ഥാപിക്കാനുള്ള നടപടി
സ്വീകരിയ്ക്കുമോ?
പുതിയ
റോഡുനിർമ്മാണത്തിനായി
ഒഴിവാക്കപ്പെട്ട റോഡുഭാഗങ്ങൾ
2585.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
റോഡുകള്‍
നിര്‍മ്മിക്കുമ്പോള്‍
ഉപയോഗയോഗ്യമല്ലാതാവുകയും
ഗതാഗതം ഇല്ലാതാവുകയും
ചെയ്യുന്ന പൊതുമരാമത്ത്
വകുപ്പിന്റെ പഴയ
റോഡുകള്‍
ഉപയുക്തമാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആലോചനയില്‍ ഉണ്ടോ;
(ബി)
പ്രസ്തുത
റോഡുകള്‍ സംബന്ധിച്ച
കണക്കുകള്‍
പൊതുമരാമത്ത്
വകുപ്പിന്റെ കൈവശം
ഉണ്ടോ; വിശദമാക്കാമോ;
(സി)
ഈ
റോഡുകള്‍ അനുയോജ്യമായ
പ്രവൃത്തികള്‍
നടത്തുന്നതിനായി
പഞ്ചായത്തുകള്‍ക്ക്
കൈമാറുവാന്‍
ആലോചിക്കുമോ?
മുക്കം
പി.ഡബ്ള്യൂ.ഡി. റസ്റ്റ് ഹൗസ്
നിര്‍മ്മാണം
2586.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുക്കത്ത്
പി.ഡബ്ള്യൂ.ഡി. റസ്റ്റ്
ഹൗസ്
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ നിലവിലുളള
അവസ്ഥ വിശദമാക്കുമോ;
(സി)
മുക്കത്ത്
പി.ഡബ്ള്യൂഡി റസ്റ്റ്
ഹൗസ് നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
സീബ്രാ
ലൈനുകളും ട്രാഫിക്
സിഗ്നലുകളും വ്യക്തമായി കാണാൻ
പറ്റാത്ത സ്ഥിതി
2587.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല റോഡുകളിലും
വ്യക്തമായ രീതിയില്‍
സീബ്രാലൈന്‍
പ്രദര്ശിപ്പിക്കാത്തതിനാലും
ഗതാഗത കുരുക്ക്
വ്യാപകമായുള്ള ചില
പ്രദേശങ്ങളില്‍ ഇവ
ഇല്ലാത്തതിനാലും
കാല്‍നടയാത്രക്കാരായ
ജനങ്ങള്‍ ഏറെ
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സീബ്രാ
ലൈനുകളും ട്രാഫിക്
സിഗ്നലുകളും വ്യക്തമായ
രീതിയില്‍
പ്രദര്‍ശിപ്പിച്ച്
കാല്നടയാത്രക്കാരുള്പ്പെടെയുള്ളവര്
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ
എന്നറിയിക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
നിയന്ത്രണത്തിലുള്ള റോഡുകൾ
ഏറ്റെടുക്കല്‍
2588.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
നിയന്ത്രണത്തിലുള്ള
റോഡുകള്‍
ഏറ്റെടുക്കാന്‍
പൊതുമരാമത്ത് വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
റോഡുകളുടെ
തെരഞ്ഞെടുപ്പിന്
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഏറ്റെടുക്കുന്ന
റോഡുകളുടെ
നിലവാരമുയര്‍ത്തുന്നതിനുള്ള
പദ്ധതിയുണ്ടോ; എങ്കില്‍
അതിനുള്ള ഫണ്ട്
ഏതുവിധത്തില്‍
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മലയോര
ഹെെവേയുടെ പ്രവൃത്തി
2589.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലൂടെ
കടന്ന് പോകുന്ന മലയോര
ഹെെവേയുടെ പ്രവൃത്തി
എന്ന് ആരംഭിക്കുവാൻ
കഴിയുമെന്ന്
വിശദമാക്കാമോ ;
(ബി)
നിലവില്‍
പദ്ധതി സംബന്ധിച്ച്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
; എത്ര കോടി രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
മലയോര
ഹെെവേയുടെ വീതി
എത്രയെന്നും, പ്രസ്തുത
റോഡ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രത്യേകതകള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ?
വൈക്കം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
2590.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17-
ലെ പുതുക്കിയ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
അക്കരപ്പാടം-കൂട്ടുങ്കല്‍
പാലം, മൂലേക്കടവ് പാലം,
ചെമ്പ് വാലയില്‍ പാലം,
വൈക്കം-വെച്ചൂര്‍ റോഡ്
വികസനം എന്നീ
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
2016-17-
ലെ പുതുക്കിയ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
വാക്കേത്തറ-കല്ലറ-
കപിക്കാട് റോഡ്
നിര്‍മ്മാണം ഏത്
ഘട്ടത്തിലെന്ന്
വിശദമാക്കുമോ;
(സി)
വൈക്കത്ത്
ഒരു മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വൈക്കം
മുറിഞ്ഞപുഴ ആറിന്
കുറുകെയുള്ള പാലത്തില്‍
ഏര്‍പ്പെടുത്തിയ ടോള്‍
പിരിവ് എന്ന്
നിര്‍ത്തലാക്കുമെന്ന്
വ്യക്തമാക്കുമോ?
മാവൂര്‍
റോഡ് നിര്‍മ്മാണം
2591.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
റോഡ് നിര്‍മ്മാണത്തിന്
വിലയ്ക്കെടുത്തിരിക്കുന്നതും
റോഡിന്
ആവശ്യമില്ലാത്തതുമായ
സ്ഥലങ്ങള്‍
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സ്ഥലം സര്‍ക്കാരിന്റെ
മറ്റ്
ആവശ്യങ്ങൾക്കായി
ഉപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗ്രാമീണ
റോഡുകള്‍
ഗതാഗതയോഗ്യമാക്കുന്നതിന് വണ്‍
ടൈം മെയ്ന്റനന്‍സ് ഗ്രാന്റ്
2592.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
സംസ്ഥാനത്തെ ഗ്രാമീണ
റോഡുകള്‍
ഗതാഗതയോഗ്യമാക്കുന്നതിന്
വണ്‍ ടൈം മെയ്ന്റനന്‍സ്
ഗ്രാന്റില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച തുക എത്ര
വീതമെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
ഗ്രാമീണ റോഡുകള്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുക്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാനത്ത്
ഒട്ടാകെ എത്ര
കിലോമീറ്റര്‍ റോഡ്
ഇങ്ങനെ
ഏറ്റെടുത്തിട്ടുണ്ട്;
ഏതൊക്കെ റോഡുകളാണ്
ഇങ്ങനെ
ഏറ്റെടുത്തിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
കൂടുതല്‍
ഗ്രാമീണ റോഡുകള്‍
ഇങ്ങനെ
ഏറ്റെടുക്കുന്നതിന്
തയ്യാറാകുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ആലപ്പുഴ
ജില്ലയിലെ റസ്റ്റ് ഹൗസുകള്‍
2593.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍
എവിടെയെല്ലാമാണ്
പൊതുമരാമത്ത് റസ്റ്റ്
ഹൗസുകള്‍
പ്രവര്‍ത്തിക്കുന്നതെന്നും
ഓരോന്നിന്റെയും
നടത്തിപ്പ് ചുമതല
ആര്‍ക്കാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റസ്റ്റ്ഹൗസുകളില്‍
നിലവില്‍ എത്രയെണ്ണം
പാട്ടത്തിന്
കൊടുത്തിട്ടുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വെളിപ്പെടുത്തുമോ;
(സി)
പാട്ടത്തിനു
നല്കിയിട്ടുളളവയുടെ
കരാര്‍ കാലാവധി
എന്നെല്ലാമാണ്
അവസാനിക്കുന്നതെന്നും
കരാറിലെ വ്യവസ്ഥകള്‍
എന്തെല്ലാമാണെന്നും
അറിയിക്കുമോ?
ഈസ്റ്റ്
ഒറ്റപ്പാലം,കണ്ണിയംപുറം എന്നീ
പാലങ്ങള്‍
നിര്‍മ്മിക്കുന്നതിന് നടപടി
2594.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈസ്റ്റ്
ഒറ്റപ്പാലം,കണ്ണിയംപുറം
എന്നീ പാലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
അതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ട്;
എന്നാണ് ഭരണാനുമതി
നല്‍കിയത്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പാലക്കാട്-
കുളപുള്ളി
കെ.എസ്.റ്റി.പി റോഡിലെ
ഒറ്റപ്പാലം ടൌണിന്റെ
ഇരുഭാഗത്തുമുള്ള
ഈസ്റ്റ് ഒറ്റപ്പാലം
പാലവും കണ്ണിയംപുറം
പാലങ്ങളും
പുനര്‍നിര്‍മ്മിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പ്രസ്തുത
പാലങ്ങള്‍ അടിയന്തരമായി
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗ്രീന്‍
കണ്‍സപ്റ്റ്
നിര്‍മ്മാണരീതികള്‍
2595.
ശ്രീ.വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണത്തില്‍
ഗ്രീന്‍ കണ്‍സപ്റ്റ്
നിര്‍മ്മാണരീതികള്‍
അവലംബിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എങ്കിൽ
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
കെട്ടിടങ്ങള്‍ക്കാണ്
പ്രസ്തുത രീതി
നിര്ബന്ധമാക്കാനുദ്ദേശിക്കുന്നത്;
എന്നുമുതലാണ് ഇത്
പ്രാവര്‍ത്തികമാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
പട്ടുവം
പഞ്ചായത്തിലെ അരിയില്‍ മന്ന
റോഡ്
2596.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തില്‍ പട്ടുവം
പഞ്ചായത്തിലെ അരിയില്‍
മന്ന റോഡിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഗ്രാമീണ
റോഡുകള്‍ക്ക് പൊതുമരാമത്ത്
ഫണ്ട്
2597.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പഞ്ചായത്തിന്
കീഴിലുള്ള ഗ്രാമീണ
റോഡുകള്‍ ഏറ്റെടുത്ത്
അഭിവൃദ്ധിപ്പെടുത്തുന്നതിന്
പൊതുമരാമത്ത് വകുപ്പ്
ഒറ്റത്തവണ ഫണ്ട്
അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത് സംബന്ധിച്ച
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
പൂനൂര്
പാലത്തിന്റെയും ടൗണിന്റെയും
നവീകരണപ്രവൃത്തി
2598.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ബജറ്റ്
പ്രസംഗത്തില്‍ പൂനൂര്
പാലത്തിന്റെയും
ടൗണിന്റെയും
നവീകരണത്തിന് 10 കോടി
രൂപ
അനുവദിച്ചിരുന്നുവെങ്കിലും
ഈ പ്രവൃത്തി
ആരംഭിക്കുന്നതിന്
എന്തുകൊണ്ടാണ് കാലതാമസം
നേരിട്ടത് ;
വ്യക്തമാക്കാമോ ;
(ബി)
ഈ
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(സി)
പാലം
നവീകരണത്തിന്റെ വിശദമായ
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
പൂനൂര്
അങ്ങാടി നവീകരണത്തിന്
എന്തൊക്കെ
പ്രവൃത്തിയാണ്
നിര്ദ്ദേശിച്ചിട്ടുള്ളതെന്നറിയിക്കാമോ?
വൈലോങ്ങര
- ഒറോടം പാലം ബൈപാസിന്റെ
നിര്‍മ്മാണം
T 2599.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റ് പ്രസംഗത്തില്‍
ഉള്‍പ്പെട്ടിരുന്ന
വൈലോങ്ങര - ഒറോടം പാലം
ബൈപാസിന്റെ
നിര്‍മ്മാണച്ചുമതല
ഏല്‍പ്പിച്ചിട്ടുള്ള
കിറ്റ്കോ ഇത്
സംബന്ധിച്ച് നടത്തിയ
പ്രവര്‍ത്തനങ്ങളെപ്പറ്റി
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ബൈപ്പാസിന്റെ ഡി പി
ആര് 2017-ല്‍ തന്നെ
കിഫ്ബി ബോര്‍ഡില്‍
അവതരിപ്പിച്ച്
ഭരണാനുമതി വാങ്ങുവാന്‍
സാധിക്കുമോ
എന്നറിയിക്കാമോ?
ദേശീയപാത
വികസനം
T 2600.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ട്
കോഴിക്കോട് ജില്ലയില്‍
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കുമോ;
(ബി)
ഇതിന്റെ
സര്‍വ്വേ നടപടി ഏത്
ഘട്ടത്തിലാണെന്നും
ഏതെല്ലാം
പ്രദേശങ്ങളില്‍
പൂര്‍ത്തീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
മലപ്പുറം
ഫ്ലൈഓവര്‍ നിര്‍മ്മാണം
2601.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബഡ്ജറ്റിൽ
പ്രഖ്യാപിച്ച മലപ്പുറം
ഫ്ലൈഓവര്‍ നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
ദേശീയപാത
966-ലാണ് ഫ്ലൈഓവര്‍
നിർമ്മിക്കുന്നതെന്നതിനാൽ
കേന്ദ്ര ഉപരിതല ഗതാഗത
മന്ത്രാലയത്തിന്റെ
നിരാക്ഷേപപത്രം
ആവശ്യമുണ്ടോ; എങ്കില്‍
അതു ലഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കുവാന്‍
ദേശീയപാത എഞ്ചിനീയറിംഗ്
വിഭാഗത്തിന് അടിയന്തര
നിര്‍ദ്ദേശം നല്‍കുമോ?
റയില്‍വേ
വികസനത്തിന് പുതിയ
കോര്പ്പറേഷന്
2602.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റയില്‍വേ വികസനത്തിന്
പുതിയ കോര്പ്പറേഷന്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
റെയില്‍വേ
വികസനത്തിന് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
കോര്പ്പറേഷന്
നടത്തിയതെന്ന്
വിശദമാക്കുമോ?
ദേവികുളം
മണ്ഡലത്തിലെ മൂന്നാറില്‍
പ്രവര്‍ത്തിക്കുന്ന റെസ്റ്റ്
ഹൗസ്
2603.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മൂന്നാറില്‍
പ്രവര്‍ത്തിക്കുന്ന
പി.ഡബ്ല്യു.ഡി.
റെസ്റ്റ് ഹൗസ്
'മെര്‍മേഡ്' എന്ന
പേരില്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഈ പേരുമാറ്റം
സര്‍ക്കാരിന്റെ
അറിവോടെയാണോയെന്ന്
വ്യക്തമാക്കാമോ;
(സി)
അല്ലെങ്കില്‍
ആയത് പരിശോധിച്ച്
ആവശ്യമായ അനന്തര നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
പോലീസിലെ
മിനിസ്റ്റീരിയല്‍ സ്റ്റാഫിന്
പി.ഡബ്ള്യൂ.ഡി.യുടെ കീഴിലുള്ള
ക്വാര്‍ട്ടേഴ്സുകള്‍
നല്കുന്ന നടപടി
2604.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പിലെ
മിനിസ്റ്റീരിയല്‍
സ്റ്റാഫിന് പോലീസ്
ക്വാര്‍ട്ടേഴ്സില്‍
നിശ്ചിത ശതമാനം
ക്വാര്‍ട്ടേഴ്സുകള്‍
സംവരണം ചെയ്തിരിക്കെ
അവര്‍ക്ക് ഗവണ്മെന്റ്
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
പോലീസ് വകുപ്പിലെ
മിനിസ്റ്റീരിയല്‍
സ്റ്റാഫിന് ഗവണ്മെന്റ്
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിക്കുന്നതുമൂലം
സാധാരണ സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സുകള്‍
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
തിരുവനന്തപുരത്ത്
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ആവശ്യമായ
ക്വാര്‍ട്ടേഴ്സുകള്‍
ലഭ്യമല്ലാത്ത
സാഹചര്യത്തില്‍ പോലീസ്
വകുപ്പിലെ
മിനിസ്റ്റീരിയല്‍
സ്റ്റാഫിന്
നല്‍കിയിട്ടുള്ള ഈ
പ്രത്യേക ആനുകൂല്യം
റദ്ദാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തിരുവല്ല-
കന്നന്താനം-പായിപ്പാട്-മല്ലപ്പള്ളി-ചേലക്കൊമ്പ്
റോഡ്
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടി
2605.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവല്ല,മല്ലപ്പള്ളി
എന്നീ താലൂക്ക്
ആസ്ഥാനങ്ങളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
തിരുവല്ല-
കന്നന്താനം-പായിപ്പാട്-മല്ലപ്പള്ളി-ചേലക്കൊമ്പ്
റോഡ്
തകര്ന്നുകിടക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ് അന്താരാഷ്ട്ര
നിലവാരത്തില്‍
നിര്‍മ്മിക്കുവാനായി
2016-17സാമ്പത്തികവര്‍ഷത്തില്‍
തുക
വകയിരുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
പ്രസ്തുത റോഡ്
അടിയന്തരമായി
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ശംഖുമുഖം-വേളി
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
2606.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിരുന്ന.
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
ശംഖുമുഖം-വേളി
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എത്രയുംവേഗം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാമോ;
(സി)
പ്രവൃത്തി
എപ്പോഴത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കാരേറ്റ്-കല്ലറ-പാലോട്
റോഡ്
2607.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വാമനപുരം
മണ്ഡലത്തിലെ
കാരേറ്റ്-കല്ലറ-പാലോട്
റോഡ്
ശോച്യാവസ്ഥയിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത റോഡ്
റീടാറിംഗ് നടത്തി
സഞ്ചാരയോഗ്യമാക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തുരുത്തി-കരിയാട്
പാലത്തിന്റെ നിര്‍മാണ പുരോഗതി
2608.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ 2016-2017
ബഡ്ജറ്റിൽ അനുവദിച്ച
കണ്ണൂര്‍-കോഴിക്കോട്
ജില്ലകളെ
ബന്ധിപ്പിക്കുന്ന
തുരുത്തി-കരിയാട്
പാലത്തിന്റെ നിര്‍മാണ
പുരോഗതി വ്യക്തമാക്കാമോ
;
(ബി)
ഇതോടനുബന്ധിച്ചുള്ള
തുരത്തി മുക്ക്
-കരിയാട് പാലത്തിന്റെ
നിര്‍മാണ പുരോഗതി
വിശദമാക്കാമോ ;
(സി)
ഇരു
പാലങ്ങളുടെയും പണി
പൂർത്തീകരിച്ചു്
എന്നത്തേക്ക് ഉദ്ഘാടനം
നടത്താൻ കഴിയുമെന്ന്
അറിയിക്കാമോ?
പുനലൂര്‍-മൂവാറ്റുപുഴ
സ്റ്റേറ്റ് ഹൈവേ
2609.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
പ്രോജക്ടിന്റെ
ഭാഗമായുള്ള
പുനലൂര്‍-മൂവാറ്റുപുഴ
സ്റ്റേറ്റ് ഹൈവേയുടെ
ഒന്നാം റീച്ചിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ബേപ്പൂര്‍
- ചെറുവണ്ണൂര്‍ റോഡിന്റെ
നവീകരണ പ്രവൃത്തികള്‍
2610.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ
ബേപ്പൂര്‍ -
ചെറുവണ്ണൂര്‍ റോഡിന്റെ
നവീകരണ പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ത്വരിതപ്പെടുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
അരേങ്ങാട്
പാലം നിര്‍മ്മാണത്തിനുള്ള
പ്രൊപ്പോസല്‍
2611.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
അരേങ്ങാട് പാലം
നിര്‍മ്മാണത്തിനുള്ള
പ്രൊപ്പോസല്‍
പൊതുമരാമത്ത്
വകുപ്പിന്റെ
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
അരേങ്ങാട്
പാലം
നിര്‍മ്മാണത്തിനുള്ള
പ്രൊപ്പോസലുമായി
ബന്ധപ്പെട്ട
തുടര്‍നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
കോടതി സമുച്ചയത്തിന്റെ
നിര്‍മ്മാണപുരോഗതി
2612.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
കോടതി സമുച്ചയ
നിര്‍മ്മാണം
സംബന്ധിച്ചുള്ള
പുരോഗതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ചേര്‍ത്തല
മുതല്‍ കഴക്കൂട്ടം വരെയുള്ള
ദേശീയപാത വികസനം
2613.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
മുതല്‍ കഴക്കൂട്ടം
വരെയുള്ള ദേശീയപാത 45
മീറ്ററായി
വികസിപ്പിക്കുന്നതിനുള്ള
സ്ഥലം ഏറ്റെടുക്കുന്ന
നടപടികളുടെ പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
ദേശീയപാത വീതി
കൂട്ടുമ്പോള്‍ പുതുതായി
നിര്‍മ്മിക്കേണ്ടി
വരുന്ന പാലങ്ങളുടെ
നിർമ്മാണം ഉടന്‍
ആരംഭിക്കുമോ
എന്നറിയിക്കാമോ?
പൂഞ്ഞാര്‍
നിയോജക മണ്ഡലത്തിലെ റോഡുകളുടെ
പുനരുദ്ധാരണം
2614.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുമെന്ന്
പ്രഖ്യാപിച്ച പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ
മുണ്ടക്കയം - ഇളംകാട് -
വാഗമണ്‍, ഭരണങ്ങാനം -
പാറത്തോട്,
അരുവിത്തുറ-പൂവത്തോട്,
ഈരാറ്റുപേട്ട -
വാഗമണ്‍,
ഈരാറ്റുപേട്ട-പൂഞ്ഞാര്‍
എന്നീ റോഡുകളുടെ
പുനരുദ്ധാരണ പണികള്‍
എത്രയും വേഗം
നടപ്പാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഇടപ്പള്ളി
റയില്‍വേ അണ്ടര്‍ ബ്രിഡ്ജ്
നിർമ്മാണം
2615.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ എം.എല്‍.എ
എ ഡി എസില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിന്
ഇടപ്പള്ളി റയില്‍വേ
അണ്ടർ ബ്രിഡ്ജിന് 1.16
കോടി രൂപ
അനുവദിക്കുവാന്‍
നിര്‍ദ്ദേശിച്ചിരുന്നുവോ;
(ബി)
ഇതിന്മേൽ
എന്ത് നടപടി
സ്വീകരിച്ചുവെന്നും
നിലവിലെ അവസ്ഥ
എന്താണെന്നും
വിശദീകരിക്കാമോ?
റോഡുകളിലെ
വളവുകള്‍ നിവർത്താൻ നടപടി
2616.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
നല്ല നിലവാരമുളള പല
പ്രധാനറോഡുകളിലും വലിയ
വളവുകള്‍ ഉളളതിനാല്‍
അവിടെ അപകടങ്ങള്‍
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡിന്റെ വളവുകള്‍
നിവര്‍ത്തുന്നതിന്
സൗജന്യമായി സ്ഥലം
നല്‍കുന്നവര്‍ക്ക്
വളവുകള്‍ നിവര്‍ന്ന്
കഴിയുമ്പോള്‍ അധികമായി
ലഭിക്കുന്ന സ്ഥലം
കൊടുക്കുവാന്‍ ആവശ്യമായ
നിയമനിര്‍മ്മാണം
നടത്തുമോ;
(സി)
ഇങ്ങനെ
ഒരു അനുകൂല
ഉത്തരവിറക്കിയാല്‍
കേരളത്തിലെ പ്രധാന
റോഡുകളിലെ കൊടും
വളവുകള്‍
നിവര്ത്തിയെടുത്ത്
അപകടങ്ങളും മറ്റും
ഇല്ലാതാക്കാമെന്ന
കാര്യം പരിഗണിച്ച്
ഇക്കാര്യത്തിൽ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
പാലക്കാട്
ഗവണ്മെന്റ് വിക്ടോറിയ
കോളേജിലെ പുതിയ ഓഡിറ്റോറിയം
2617.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
ഗവണ്മെന്റ് വിക്ടോറിയ
കോളേജിലെ പുതിയ
ഓഡിറ്റോറിയം
നിര്‍മ്മാണം
സംബന്ധിച്ചുള്ള
പുരോഗതിവിശദമാക്കാമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
പി.ഡബ്ള്യു.ഡി. പ്രവൃത്തികള്‍
2618.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
പി.ഡബ്ള്യു.ഡി.
റോഡുകളും പാലങ്ങളും
/കെട്ടിട വിഭാഗങ്ങള്‍
ഏറ്റെടുത്ത് നടത്തുന്ന
പ്രവൃത്തികൾ
മുടങ്ങിക്കിടക്കുന്ന
പ്രവൃത്തികള്‍
ഏതെങ്കിലും ഉണ്ടോ എന്ന്
അറിയിക്കാമോ;
(ബി)
എങ്കിൽ
അവ
മുടങ്ങിക്കിടക്കുന്നതിന്
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ?
വൈപ്പിന്‍-പള്ളിപ്പുറം
തീരദേശപാത വീതികൂട്ടി
പുനര്‍നിര്‍മ്മാണം
2619.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വൈപ്പിന്‍-പള്ളിപ്പുറം
തീരദേശപാത വീതികൂട്ടി
പുനര്‍നിര്‍മ്മിക്കുന്നതിനായി
ഡി.പി.ആര്.
തയ്യാറാക്കുന്ന
പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ കാലതാമസം
എന്തുകൊണ്ടാണെന്നും
എന്നത്തേക്ക് ഡിപിആര്‍
തയ്യാറാക്കുമെന്നും
വ്യക്തമാക്കുമോ?
ശാസ്തമംഗലം
- വെള്ളയമ്പലം റോഡ്
2620.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ ശാസ്തമംഗലം -
വെള്ളയമ്പലം റോഡ്
മാതൃകാ റോഡായി കേരളാ
റോഡ് ഫണ്ട് ബോര്‍ഡ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇതിലൂടെ
ഉദ്ദേശിക്കുന്നത്
എന്തെന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ ശാസ്തമംഗലം
ഭാഗത്തെ വികസന
പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
(സി)
ഈ
റോഡിലെ നടപ്പാതകൾ
പലയിടങ്ങളിലും
പൊട്ടിപ്പൊളിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
റോഡിന്റെ
സൗന്ദര്യവൽക്കരണത്തിന്റെ
ഭാഗമായി നട്ടിട്ടുള്ള
മരങ്ങളും
ചെടിച്ചട്ടികളിലെ
ചെടികളും പലയിടത്തും
കൃത്യമായ
പരിപാലനമില്ലാത്തതുകാരണം
മോശമായ
അവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഈ
റോഡിന്റെ ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനും
മാതൃകാറോഡിന്റെ
നിലവാരത്തിലേക്കുയര്‍ത്തുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പേരിശ്ശേരി
- ചെങ്ങന്നൂര്‍ സമാന്തര
പാതയുടെ പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
2621.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരിശ്ശേരി
- ചെങ്ങന്നൂര്‍ സമാന്തര
പാതയുടെ പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
പാതയുടെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ച്
സംക്ഷിപ്ത
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
മാവേലിക്കര
നിയോജക മണ്ഡലത്തിലെ മരാമത്ത്
പ്രവൃത്തികള്‍
2622.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഓച്ചിറയിലെ
സിഗ്നല്‍ ലൈറ്റുകള്‍
2623.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓച്ചിറയിൽ
നിലവിലെ ദേശീയപാതയും
പഴയ ദേശീയപാതയും
ചേരുന്ന ഭാഗത്ത്
സ്ഥാപിച്ചിട്ടുള്ള
സിഗ്നല്‍ ലൈറ്റുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
ചുമതല ഏത്
വകുപ്പിനാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സിഗ്നല്‍ ലൈറ്റുകള്‍
പ്രവര്‍ത്തിപ്പിക്കാത്തതുമൂലം
ഈ ഭാഗത്ത് അപകടങ്ങള്‍
പതിവാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സിഗ്നല്‍
ലൈറ്റുകള്‍
പ്രവര്‍ത്തിപ്പിച്ച് ഈ
പ്രദേശം
അപകടരഹിതമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ?
റോഡുകളുടെ
വാര്‍ഷിക അറ്റകുറ്റപ്പണികള്‍
2624.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുളള റോഡുകളുടെ
വാര്‍ഷിക
അറ്റകുറ്റപ്പണികള്‍ക്ക്
2017-18 വര്‍ഷത്തില്‍
ആകെ എത്ര തുക
അനുവദിച്ചുവെന്ന്
വിശദീകരിക്കുമോ;
വര്‍ഷകാലപൂര്‍വ്വ
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുക
അനുവദിച്ചുവെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
കാലയളവിലേക്ക്
സ്പെഷ്യല്‍ റിപ്പയര്‍,
ഓടകളുടെ നിര്‍മ്മാണം
എന്നിവയ്ക്കായി എത്ര
തുക അനുവദിച്ചുവെന്ന്
വിശദീകരിക്കുമോ;
(സി)
കരുനാഗപ്പളളി
നിയോജകമണ്ഡലത്തിലെ
റോഡുകളുടെ ഓര്‍ഡിനറി
റിപ്പയര്‍, സ്പെഷ്യല്‍
റിപ്പയര്‍ എന്നീ
വിഭാഗങ്ങളില്‍ എത്ര തുക
അനുവദിച്ചുവെന്ന്
അറിയിക്കുമോ; ആയതിന്റെ
വിനിയോഗം സംബന്ധിച്ച
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ മലയോര ഹൈവേ വികസനം
2625.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മലയോര ഹൈവേ
വികസനവുമായി
ബന്ധപ്പെട്ട് ഡി.പി.ആർ
തയ്യാറാക്കുന്നതിനായി
ഇന്‍വെസ്റ്റിഗേഷന്‍
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിന്
അനുമതി
ലഭ്യമായിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
ജില്ലയില്‍
മലയോര ഹൈവേ വികസനവുമായി
ബന്ധപ്പെട്ട് ഇനി എത്ര
കിലോമീറ്റര്‍ റോഡ്
അഭിവൃദ്ധിപ്പെടുത്താനുണ്ട്
; വിശദാംശങ്ങള്‍
അറിയിക്കാമോ ?
റോഡുകളുടെ
വികസനത്തിന് ചെലവാക്കിയ തുക
2626.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദേവികുളം
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
റോഡുകളുടെ വികസനത്തിന്
ചെലവാക്കിയ തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക ചെലവാക്കിയത്
ഏതെല്ലാം റോഡുകളുടെ
വികസനത്തിനാണെന്ന വിവരം
ലഭ്യമാക്കുമോ?
കൊയിലാണ്ടി
നിയോജകമണ്ഡലത്തിെലെ ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
2627.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊയിലാണ്ടി നിയോജക
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
ഏതെല്ലാം; ഈ
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
സുപ്രധാന റോഡുകളായ
മുചുകുന്ന്- മൂടാടി
ഹില്‍ബസാര്‍ റോഡ്,
മേലടി-ബീച്ച് റോഡ്,
പുക്കാട്-തോരായിക്കടവ്
റോഡ് എന്നിവ
നവീകരിക്കാന്‍
സമര്‍പ്പിച്ച
എസ്റ്റിമേറ്റ്
പൊതുമരാമത്ത്
വകുപ്പില്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
അകലാപ്പുഴ പാലം,
തോരായിക്കടവ് പാലം,
കോരപ്പുഴ പാലം
പുനര്‍നിര്‍മ്മാണം,
മുരാട് പാലം പുനര്‍
നിര്‍മ്മാണം എന്നിവയുടെ
പുരോഗതി
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ; ഇവയുമായി
ബന്ധപ്പെട്ട നടപടികള്‍
ഇപ്പോള്‍ ഏത് ഓഫീസിലാണ്
പുരോഗമിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉള്ളൂര്‍ക്കടവ്
പാലത്തിന്റെ നിര്‍മ്മാണ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട നടപടികള്‍
ജില്ലാ കളക്ടറുടെ
യോഗത്തിനുശേഷം
എത്രമാത്രം മുന്നോട്ട്
പോയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
പനത്തുതാഴം-സി.ഡബ്ല്യൂ.ആര്.ഡി.എം-ചെത്തുകടവ്
റോഡ്
2628.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പനത്തുതാഴം
-
സി.ഡബ്ല്യൂ.ആര്.ഡി.എം
റോഡിന്റെ തുടര്‍ച്ചയായ
സി.ഡബ്ല്യൂ.ആര്.ഡി.എം
മുതല്‍ ചെത്തുകടവ്
വരെയുള്ള പ്രവൃത്തി
നടത്തുന്നതിന് റോഡ്
ഫണ്ട് ബോര്‍ഡ് സാധ്യതാ
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
എന്‍.എച്ച്
212-ലെ ഗതാഗതക്കുരുക്ക്
ഒഴിവാക്കാന്‍
ബൈപ്പാസായി
വികസിപ്പിക്കാന്‍
അനുയോജ്യമായ ഈ റോഡിന്റെ
പ്രവൃത്തി
നടത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
പയ്യന്നൂര്‍
മിനി സിവില്‍ സ്റ്റേഷന്
മെച്ചപ്പെടുത്താന്‍ ഭരണാനുമതി
2629.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ
പയ്യന്നൂര്‍ മിനി
സിവില്‍ സ്റ്റേഷന്
മെച്ചപ്പെടുത്തല്‍
(പ്രൈസ് നം. 2017/2281)
പ്രവൃത്തിക്ക്
ഭരണാനുമതി നല്കുന്ന
നടപടിക്രമങ്ങള്‍
ഏതുവരെയായി;
വിശദമാക്കാമോ?
പുഴയ്ക്കല്‍
പാലം പുതുക്കി
പണിയുന്നതിനുള്ള നടപടി
2630.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
- കുറ്റിപ്പുറം സംസ്ഥാന
പാതയിലെ തകര്‍ന്നു വീണ
പുഴയ്ക്കല്‍ പാലം
പുതുക്കി
പണിയുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് ;
(ബി)
പുഴയ്ക്കല്‍
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
കോതമംഗലത്ത്
ചേലാട് സ്റ്റേഡിയം നിര്‍മ്മാണ
ജോലികള്‍
2631.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലത്ത്
ചേലാട് സ്റ്റേഡിയം
നിര്‍മ്മാണ ജോലികള്‍
സ്തംഭനാവസ്ഥയിലാണെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016-17
ബഡ്ജറ്റില്‍
സ്റ്റേഡിയത്തിനു വേണ്ടി
കിഫ്ബിയില്‍ അനുവദിച്ച
10 കോടി രൂപയും
മുന്‍വര്‍ഷങ്ങളില്‍
അനുവദിച്ച് ബാക്കി
കിടക്കുന്നതുമായ തുകയും
ഉപയോഗിച്ച് സ്റ്റേഡിയം
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വിശദീകരിക്കുമോ;
(സി)
തടസ്സങ്ങള്‍
നീക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
സ്റ്റേഡിയം
നിര്‍മ്മാണം ആരംഭിച്ച്
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മൂവാറ്റുപുഴ
കോടതി സമുച്ചയത്തിലെ
പ്രവൃത്തികള്‍
2632.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
കോടതി സമുച്ചയത്തില്‍
നിലവില്‍ നടന്നുവരുന്ന
പ്രവൃത്തികളുടെ വിവരം,
നിലവിലെ സ്ഥിതി എന്നിവ
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയും എന്ന്
അറിയിക്കാമോ?
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
കൂളിക്കടവ് പാലം നിര്‍മ്മാണം
2633.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
28.02.2011-ലെ
സ.ഉ. (സാധാ) നം.
385/2011/പൊതുമരാമത്ത്
ഉത്തരവ് പ്രകാരം
ഭരണാനുമതി ലഭിച്ച
മട്ടന്നൂര്‍ നിയോജക
മണ്ഡലത്തിലെ കൂളിക്കടവ്
പാലത്തിന്റെ നിര്‍മ്മാണ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
കൂളിക്കടവ് പാലം
നിര്‍മ്മാണ പ്രവൃത്തി
ടെന്‍ഡര്‍ ചെയ്ത്
നിര്‍മ്മാണം
ആരംഭിക്കുവാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ?
കൊല്ലങ്കോട്
ബൈപ്പാസ് റോഡിന്റെ നിർമ്മാണം
2634.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലങ്കോട്
ബൈപ്പാസ് റോഡിന്റെ
നിർമ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
നാളിതുവരെയായി
പൂര്‍ത്തീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ;
(ബി)
ബൈപ്പാസ്
റോഡിന്റെ ഭരണാനുമതി
എന്ന് ലഭിച്ചതാണെന്നും
ഈ പദ്ധതി എന്ന്
തുടങ്ങാന്‍
കഴിയുമെന്നും
വിശദമാക്കുമോ?
കാസര്‍ഗോഡ്
ബെെപ്പാസ് റോഡ് നിര്‍മ്മാണം
2635.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ബെെപ്പാസ് നിര്‍മ്മാണം
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇൗ
പ്രവൃത്തിയുടെ ഡി. പി.
ആര് ,അനുമതിക്കായി
ബന്ധപ്പെട്ടവര്‍ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
2636.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെടുമങ്ങാട്
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖാന്തരം എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയും ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വെട്ടിയതോടുപാലത്തിന്െറ
ഭൂമി ഏറ്റെടുക്കല്‍ നടപടി
2637.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെട്ടിയതോടുപാലത്തിന്െറ
ഭൂമി ഏറ്റെടുക്കല്‍
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന്‍െറ ഭൂമി
സര്‍വേ നടപടികള്‍
എവിടെവരെ ആയെന്ന്
വിശദമാക്കുമോ ?
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച്
പാലത്തിന്റെ നിര്‍മ്മാണം
2638.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച്
പാലത്തിന്റെ
നിര്‍മ്മാണം
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പുതുക്കിയ
ഡിസെെന്‍,
അലെെന്‍മെന്റ് എന്നിവ
സംബന്ധിച്ച അന്തിമ
തീരുമാനം
ആയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന കാസര്‍കോട്
അസംബ്ലി മണ്ഡലത്തിലെ റോഡുകളും
പാലങ്ങളും
2639.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
പുനര്നിര്മ്മിക്കുാന്
തീരുമാനിച്ച കാസര്‍ഗോഡ്
അസംബ്ലി നിയോജക
മണ്ഡലത്തിലെ
പൊതുമരാമത്ത് റോഡുകളും
പാലങ്ങളും
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
റോഡുകളുടെയും
പാലങ്ങളുടെയും
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
എപ്പോള്‍ ലഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
മൊഗ്രാല്‍പുത്തൂര്‍
ചേരങ്കെെ കടപ്പുറം
ലൈറ്റ് ഹൗസ് പള്ളം
റോഡ്,
മധൂര്‍-പട്ള-കൊല്ലങ്കാന
റോഡ്,
മുള്ളേരിയ-നാട്ടക്കല്-അര്‍ളപദവ്
റോഡ് എന്നീ മൂന്ന്
റോഡുകള്‍ എത്ര
ദൈര്‍ഘ്യമുള്ളതാണെന്നും
ഗതാഗതയോഗ്യമാണോ എന്നും
ഇവയുടെ
പുനര്‍നിര്‍മ്മാണത്തിന്
എന്ത് നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഇ)
കാസര്‍കോട്
മണ്ഡലത്തിലെ
ശോചനീയാവസ്ഥയിലുളള
മറ്റുറോഡുകള്‍
ഏതാണെന്നും അവയുടെ
പുനര്‍നിര്‍മ്മാണത്തിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്താണെന്നും
വ്യക്തമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ റോഡുകള്‍
2640.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലൂടെ കടന്നു
പോകുന്ന പ്രധാന റോഡ്
അഭിവൃദ്ധിപ്പെടുത്തുന്നതിന്
2016-17 വര്‍ഷത്തെ
ബജറ്റില്‍ പ്രഖ്യാപിച്ച
തളിപ്പറമ്പ്-പട്ടുവം-ചെറുകുന്ന്
റോഡിന്റെയും
ശ്രീസ്ഥ-നെരുവമ്പ്രം-ഏഴോം-കോട്ടക്കീല്‍-വെള്ളിക്കീല്‍-ഒഴക്രോം-കണ്ണപുരം
റോഡിന്റെയും വിശദമായ
എസ്റ്റിമേറ്റ്
തയ്യാറാക്കി
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ?
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ റോഡുകള്‍
2641.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തില്‍
ദേശീയപാത എഞ്ചിനീയറിംഗ്
വിഭാഗം നിലവില്‍
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുള്ള
റോഡുകള്‍ ഏതൊക്കെയാണ് ;
(ബി)
വളാഞ്ചേരി
റോഡ് വികസനവുമായി
ബന്ധപ്പെട്ട് ദേശീയപാത
വിഭാഗം ഏതെങ്കിലും
റോഡിന്റെ സര്‍വ്വെ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെന്ന്
വ്യക്തമാക്കുമോ;
(സി)
അര്‍ബണ്‍
ലിങ്കുമായി
ബന്ധപ്പെടുത്തിയ
ഏതെങ്കിലും പദ്ധതികള്‍
വളാഞ്ചേരിയില്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ദേശീയപാത
വിഭാഗം ചീഫ്
എഞ്ചിനീയറുടെ ഓഫീസില്‍,
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും
പ്രെപ്പോസലുകള്‍
2016-17, 2017-18
വര്‍ഷത്തില്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ മണക്കായി
കടവ് പാലം നിര്‍മ്മാണം
2642.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
14.07.2009-
ലെ സ.ഉ.(സാധാ) നം.
1044/09/പൊതുമരാമത്ത്
നമ്പര്‍ ഉത്തരവ്
പ്രകാരം ഭരണാനുമതി
ലഭിച്ച മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
മണക്കായി കടവ് പാലം
നിര്‍മ്മാണ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
മണക്കായി കടവ് പാലം
നിര്‍മ്മാണ പ്രവൃത്തി
ടെന്‍ഡര്‍ ചെയ്ത്
നിര്‍മ്മാണം
ആരംഭിക്കുവാന്‍
കഴിയുമോ എന്ന്
വെളിപ്പെടുത്താമോ?
കാഞ്ഞങ്ങാട്-പാണത്തൂര്‍
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
2643.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കാഞ്ഞങ്ങാട്-പാണത്തൂര്‍
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡ് നാഷണല്‍ ഹൈവേയായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രഖ്യാപനത്തിന് ശേഷം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നിര്‍ത്തിവച്ചിട്ടുണ്ടോ;
(സി)
ഈ
റോഡിലെ പൈനിക്കര
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
പൊതുമരാമത്ത്
വകുപ്പുമായി ബന്ധപ്പെട്ട
അഴിമതിക്കേസുകള്‍
2644.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സർക്കാരിന്റെ
ഭരണക്കാലയളവിൽ
പൊതുമരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട എത്ര
അഴിമതിക്കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച ,ശ്രീ.
വിന്‍സെന്റ് എം .പോള്‍
-ന്റെ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ; ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ?
ഏറ്റുമാനൂര്‍
റിംഗ് റോഡ് നിര്‍മ്മാണം
2645.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തിലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
ഏറ്റുമാനൂര്‍ റിംഗ്
റോഡ് നിര്‍മ്മാണം
ആരംഭിക്കുന്നതിനുവേണ്ട
നടപടി ക്രമങ്ങൾ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
റിംഗ് റോഡ് നിര്‍മ്മാണം
കാലവിളംബം കൂടാതെ
പൂര്‍ത്തിയാക്കുവാൻ
നടപടി സ്വീകരിക്കുമോ?
പയ്യന്നൂരിലെ
റോഡ് പ്രവൃത്തികളുടെ
നടപടിക്രമങ്ങള്‍
2646.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016-17
ബഡ്ജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പയ്യന്നൂര്‍
നിയോജകമണ്ഡലത്തിലെ
പുതിയ പുഴക്കര-ഏഴിമല
റെയില്‍വേ സ്റ്റേഷന്
റോഡ് (Price
No.2016/4179),കാങ്കോല്‍-ചീമേനി
റോഡ് (Price
No.2016/3989),ചെറുപുഴ-മുതുവം
റോഡ് (Price
No.2016/4050),വെള്ളാേറ-കക്കറ
റോഡ് (Price
No.2016/4128) എന്നീ
റോഡ് പ്രവൃത്തികളുടെ
നടപടിക്രമങ്ങള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ?
മലയിന്‍കീഴിൽ
സിവില്‍ സ്റ്റേഷന് നിർമാണം
2647.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ
മലയിന്‍കീഴിൽ
മേപ്പൂക്കട കേന്ദ്രമായി
സിവില്‍ സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
തുടര്‍നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ ?
പൊതുമരാമത്ത്
റോഡുകളിലെ കയ്യേറ്റങ്ങള്‍
2648.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡുകളില്‍ വ്യാപകമായ
കയ്യേറ്റങ്ങള്‍
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കയ്യേറ്റങ്ങള്‍
എവിടെയെല്ലാമാണ്
കണ്ടെത്തിയിട്ടുള്ളതെന്നും
ആയത് ഒഴിപ്പിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
കോടതി
വ്യവഹാരങ്ങളില്‍
കുരുങ്ങി
ഒഴിപ്പിക്കാന്‍ കഴിയാതെ
വന്നിട്ടുള്ള
കയ്യേറ്റങ്ങള്‍
എവിടെയെല്ലാമാണുള്ളത്;
ആയത് നിയമപരമായി
ഒഴിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കോട്ടിക്കുളം
റെയില്‍വേ മേല്‍പ്പാലം
2649.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കോട്ടിക്കുളം
റെയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണത്തിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
പൊതുമരാമത്ത്
വകുപ്പിലെ കെടുകാര്യസ്ഥത
2650.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പിലെ അഴിമതിയും
കെടുകാര്യസ്ഥതയും
അവസാനിപ്പിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പില്‍ ജീവനക്കാരുടെ
കുറവ്
2651.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ നിലവില്‍
സാങ്കേതിക വിഭാഗം
ജീവനക്കാരുടെ
കുറവുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികകളില്‍
ഒഴിവുണ്ടോ; എങ്കിൽ
അടിയന്തിരമായി നിയമനം
നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
ചങ്ങനാശ്ശേരി
ബൈപ്പാസില്‍ ഫ്ലൈ ഓവര്‍
2652.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'കിഫ്ബി'
ധനസഹായം നല്കി
ചങ്ങനാശ്ശേരി
ബൈപ്പാസില്‍ റെയില്‍വേ
ജംഗ്ഷനില്‍
നിര്‍മ്മിക്കുന്ന ഫ്ലൈ
ഓവറിന്റെ നിര്‍വ്വഹണ
ഏജന്‍സിയായി ഏത്
സ്ഥാപനത്തെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
(ബി)
നിര്‍മ്മാണ
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കുന്നത്തൂര്‍
മണ്ഡലത്തിലെ റോഡ് നിര്‍മ്മാണം
2653.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുന്നത്തൂര്‍
മണ്ഡലത്തിലെ
ചിറ്റുമല-മാലുമ്മേല്‍
കടവ് റോഡ്,
വെറ്റമുക്ക്-താമരക്കുളം
റോഡ്, മുളവന-മണ്‍റോ
തുരുത്ത് റോഡ്എന്നിവ
ഓരോന്നിന്റെയും
നിര്‍മ്മാണം
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
വടക്കാഞ്ചേരി
സര്‍ക്കാര്‍ ഓഫീസ് കെട്ടിട
സമുച്ചയത്തില്‍ നഗരസഭാ
ഓഫീസിന് സ്ഥലം
2654.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ വടക്കാഞ്ചേരി
സര്‍ക്കാര്‍ ഓഫീസ്
കെട്ടിട
സമുച്ചയത്തിനകത്ത്
എംപ്ലോയ്മെന്റ്എക്സ്ചേഞ്ചിന്
അനുവദിച്ച സ്ഥലമോ
അല്ലെങ്കില്‍ ഇതേ
കെട്ടിടത്തിനകത്ത്
മറ്റേതെങ്കിലും സ്ഥലമോ
വടക്കാഞ്ചേരി നഗരസഭാ
ഓഫീസിന്
താല്‍ക്കാലികമായി
പ്രവര്‍ത്തിക്കുന്നതിന്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
കെട്ടിട സമുച്ചയത്തില്‍
പ്രവര്‍ത്തിക്കേണ്ട
എംപ്ലോയ്മെന്റ്എക്സ്ചേഞ്ചിന്
മറ്റെവിടെയെങ്കിലും
സ്ഥലം
അനുവദിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
മനയ്ക്കച്ചിറ
കലുങ്കിന്റെ പുനര്‍
നിര്‍മ്മാണം
2655.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.റ്റി.പി.
യുടെ ചുമതലയിലുളള
ചങ്ങനാശ്ശേരി-ആലപ്പുഴ
റോഡില്‍ പെരുന്നയ്ക്ക്
സമീപമുളള മനയ്ക്കച്ചിറ
കലുങ്കിന്റെ പുനര്‍
നിര്‍മ്മാണം
നടക്കാത്തതുമൂലം
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
പുനര്‍ നിര്‍മ്മാണം
സംബന്ധിച്ച നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ജനങ്ങളുടെ
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്,
നിര്‍മ്മാണം
ആരംഭിക്കാന്‍
എത്രയുംവേഗം നടപടികള്‍
സ്വീകരിക്കുമോ?
പൊതുമരാമത്ത്
നിര്‍മ്മിച്ച
കെട്ടിടങ്ങളുടെയും
പാലങ്ങളുടെയും സംരക്ഷണം
2656.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് നിര്‍മ്മിച്ച
കെട്ടിടങ്ങളും
പാലങ്ങളും ഇതര
നിര്‍മ്മിതികളും
യഥാസമയം
അറ്റകുറ്റപ്പണിയും
വൃത്തിയാക്കലും
കൃത്യമായ മേല്‍നോട്ടവും
ഇല്ലാത്തതുകാരണം വളരെ
വേഗം നാശത്തിലേക്ക്
നീങ്ങുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെട്ടിടങ്ങള്‍,
പാലങ്ങള്‍
തുടങ്ങിയവയിലൊക്കെ
ആല്മരങ്ങള്
ഉള്‍പ്പെടെയുള്ളവ
തഴച്ചുവളര്‍ന്ന്
വര്‍ഷങ്ങളായി ആരും
ശ്രദ്ധിക്കാതെ
അപകടകരമായ
അവസ്ഥയിലേക്ക്
വന്നുചേരുന്നത്
പരിഹരിക്കാന്‍ പ്രത്യേക
സംവിധാനം ഒരുക്കുമോ ;
(സി)
നിലവില്‍
പൊതുമരാമത്ത്
നിര്‍മ്മിച്ചുനല്‍കുന്ന
കെട്ടിടങ്ങളും പാലം
ഉള്‍പ്പെടെയുള്ള ഇതര
നിര്‍മ്മിതികളും
അറ്റകുറ്റപ്പണി ചെയ്ത്
സംരക്ഷിക്കുന്നതിന്
എന്തൊക്കെ
സംവിധാനമാണുള്ളതെന്ന്
വ്യക്തമാക്കുമോ?
കുറ്റിപ്പുറം
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററിന്റെ നിർമ്മാണ
പ്രവൃത്തി
2657.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡത്തിലെ
കുറ്റിപ്പുറം
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിന്റെ
ഡിസൈന്‍ സംബന്ധിച്ച്
ചീഫ്
ആര്‍ക്കിടെക്ടിന്റെ
ഓഫീസിലെ ഫയലിന്റെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഇതിന്റ
രൂപരേഖ (ഡിസൈന്‍)
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുമെന്ന്
വിശദമാക്കുമോ;
(സി)
ഈ
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ലെെറ്റ് മെട്രോ
T 2658.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ലെെറ്റ്
മെട്രോയ്ക്കായി
പളളിപ്പുറം മുതല്‍ കരമന
വരെ ഭൂമി
ഏറ്റെടുക്കുന്നതിനുളള
നടപടി ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനായി
പ്രത്യേക യൂണിറ്റിനെ
നിയോഗിച്ചിട്ടുണ്ടോ;എത്ര
ഏക്കര്‍ സ്ഥലമാണ്
ലെെറ്റ്
മെട്രോയ്ക്കായി
ഏറ്റെടുക്കേണ്ടി
വരുന്നത്;
(സി)
ഭൂമി
ഏറ്റെടുത്ത്
എന്നത്തേക്ക് റാപ്പിഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
കെെമാറുവാന്‍ കഴിയും;
ഭൂമി
ഏറ്റെടുക്കുന്നതിന്
എത്ര കോടി രൂപ വേണ്ടി
വരുമെന്നാണ്
കണക്കാക്കിയിട്ടുളളത്;
(ഡി)
അടിയന്തരമായി
ഭൂമി ഏറ്റെടുത്ത്
കെെമാറുന്നതിന് നടപടി
സ്വീകരിക്കുമോ?
അട്ടക്കുളങ്ങര
ഫ്ലൈഓവര്‍ നിര്‍മ്മാണം
2659.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
അട്ടക്കുളങ്ങര
ഫ്ലൈഓവര്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
അട്ടക്കുളങ്ങര
ഫ്ലൈഓവര്‍ നിര്‍മ്മാണം
എത്രയും വേഗം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പാലങ്ങള്‍
2660.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പിലാത്തറ-പാപ്പിനിശ്ശേരി
റോഡിലെ പഴക്കംചെന്നതും
പ്രധാനപ്പെട്ടതുമായ
പഴയങ്ങാടിപ്പാലം
അറ്റകുറ്റപ്പണി
ചെയ്യുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കാവിന്‍മുനമ്പ് പാലം
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
പ്ലാസ്റ്റിക്ക്
ഉപയോഗിച്ച് റോഡ് നിര്‍മ്മാണം
2661.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉപയോഗ
ശൂന്യമായ
പ്ലാസ്റ്റിക്ക്
ഉപയോഗിച്ച് റോഡ്
നിര്‍മ്മിക്കുന്നത്
കൊണ്ടുള്ള നേട്ടങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വിധത്തില്‍ റോഡ്
നിര്‍മ്മിക്കുന്നതിനുള്ള
പ്ലാസ്റ്റിക്ക്
ശേഖരിക്കാന്‍ വകുപ്പ്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തൃക്കരിപ്പൂര്‍
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത് റോഡുകള്‍
2662.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
നിയോജക മണ്ഡലത്തില്‍
എത്ര പൊതുമരാമത്ത്
റോഡുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ആകെ
എത്ര കിലോമീറ്റര്‍
റോഡുകള്‍ ഉണ്ടെന്നും
ഇവയില്‍ തീര്‍ത്തും
ഗതാഗതയോഗ്യമല്ലാത്ത
എത്ര റോഡുകള്‍
ഉണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
വാര്‍ഷിക
അറ്റകുറ്റപ്പണികള്‍
ഉള്‍പ്പെടെ
പൂര്‍ത്തീകരിക്കാത്ത
റോഡുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
കരുവാറ്റപ്പാലം
നിര്‍മ്മാണം
2663.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിനെയും
കൊടുവള്ളി
മണ്ഡലത്തിനെയും
ബന്ധിപ്പിക്കുന്ന
കരുവാറ്റപ്പാലം
നിര്‍മ്മിക്കുന്നതിനായി
ഭൂമി ലഭ്യമാക്കിയ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുനൂര്‍
പുഴയ്ക്ക് കുറുകെ
നിര്‍മ്മിക്കുന്ന
കരുവാറ്റപ്പാലത്തിന്റെ
റിവൈസ്ഡ്
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭിക്കുന്നതിന് എന്താണ്
തടസ്സമെന്നറിയിക്കാമോ?
തിരുവനന്തപുരത്ത്
നേതാജി നഗറിലുള്ള
ഗവണ്മെന്റ്
ക്വാര്‍ട്ടേഴ്സുകളിലെ
പ്രവൃത്തികള്‍
2664.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
നേതാജി നഗറിലുള്ള സി-6,
സി-12, സി-13 എന്നീ
ഗവണ്മെന്റ്
ക്വാര്‍ട്ടേഴ്സുകളില്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്തും ഈ
സര്‍ക്കാരിന്റെ
കാലത്തും നടത്തിയ
നിര്‍മ്മാണ/അറ്റകുറ്റ
പ്രവൃത്തികളുടെ ഇനം
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ് തുക,
ചെലവഴിച്ച തുക
എന്നിവയുടെ ഇനം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
കാലയളവിൽ പ്രസ്തുത
ക്വാര്‍ട്ടേഴ്സുകളിലെ
താമസക്കാര്‍
മാറിയിട്ടുണ്ടോയെന്നും
എങ്കില്‍ പുതുതായി
വന്നവര്‍
ആരെല്ലാമെന്നും അവര്‍
എന്നാണ് താമസത്തിനായി
വന്നതെന്നും
വ്യക്തമാക്കുമോ?
തിരുവനന്തപുരത്തെ
റോഡുകളുടെ പരിപാലനവും
അറ്റകുറ്റപ്പണികളും
2665.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗര വികസന പദ്ധതിയുടെ
ഭാഗമായി കെ.ആർ.എഫ്.ബി.
മുഖേന നിര്‍മ്മിച്ച്
പരിപാലിക്കപ്പെടുന്ന
നഗരത്തിലെ പ്രധാന റോഡായ
എം.ജി.റോഡില്‍
സെക്രട്ടേറിയറ്റിനു
മുന്‍വശം മുതല്‍
സ്പെന്‍സര്‍ ജംഗ്ഷന്
വരെ പലയിടങ്ങളിലും
റോഡില്‍
കേബിളിടുന്നതിനായി
എടുത്ത കുഴി റീടാര്‍
ചെയ്തത് തകര്‍ന്ന
നിലയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വാന്റോസ്
ജംഗ്ഷനില്‍ റോഡില്‍ ഒരു
കുഴി രൂപപ്പെട്ടത്
കാരണം നിരവധി
അപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
റോഡുകളുടെ പരിപാലനവും
അറ്റകുറ്റപ്പണികളും
അടിയന്തരമായി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഡി)
കെ.ആർ.എഫ്.ബി
മുഖേന പരിപാലിക്കേണ്ട
റോഡുകളുടെ പരിപാലനം
യഥാവിധി നടക്കുന്നുണ്ടോ
എന്ന്
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ചേലക്കോട്ട്കുളങ്ങര
-വലിയതറക്കടവ് പാലം സര്‍വ്വേ
നടപടികള്‍
2666.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കോട്ട്കുളങ്ങര
- വലിയതറക്കടവ് പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ടുളള
സര്‍വ്വേ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലായെങ്കില്‍
ഉടനെ
ആരംഭിക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
ടിപ്പുസുല്‍ത്താന്‍
റോഡ് നിർമാണം
2667.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തിലൂടെ
പോകുന്ന തീരദേശ
ഹെെവേയിലെ പറവണ്ണ
മുതല്‍ താനൂര്‍
വരെയുള്ള
ടിപ്പുസുല്‍ത്താന്‍
റോഡിന്റെ പണി
വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പറവണ്ണ
മുതല്‍ താനൂര്‍
വരെയുള്ള ഭാഗത്തിന്റെ
വികസനത്തിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
(സി)
മേല്‍
സൂചിപ്പിച്ച തീരപ്രദേശ
ഹെെവേ നിര്‍മ്മാണത്തിന്
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(ഡി)
ടിപ്പുസുല്‍ത്താന്‍
റോഡ് ഉള്‍പ്പെട്ട
തീരദേശ ഹെെവേ
നിര്‍മ്മാണം എപ്പോള്‍
തുടങ്ങാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
ഇത് എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
റോഡുനിര്‍മ്മാണത്തിനായി
പുതിയ സാങ്കേതിക വിദ്യ
2668.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന റോഡുകള്‍ മികച്ച
രീതിയില്‍ പുതുക്കി
പണിയുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
റോഡുനിര്‍മ്മാണത്തിനായി
പുതിയ സാങ്കേതിക വിദ്യ
പരീക്ഷണാടിസ്ഥാനത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പുത്തന്‍
സാങ്കേതിക വിദ്യ
ഉപയോഗിച്ച്
നിര്‍മ്മിക്കുന്ന
റോഡുകള്‍ തകര്‍ച്ചയെ
അതിജീവിക്കുന്നതായി
തെളിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
എങ്കില്‍
പ്രസ്തുത സാങ്കേതിക
വിദ്യ എല്ലാ റോഡുകളിലും
നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
രജിസ്ട്രേഷന് വകുപ്പിലെ
പുതിയ സേവനങ്ങള്‍
2669.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പില്‍ ' പുതിയ
കാലം പുതിയ സേവനം '
എന്ന ആശയം
മുന്‍നിര്‍ത്തി പുതിയ
സേവനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുളള
നടപടി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
വകുപ്പില്‍ നിലവില്‍
ഏതെല്ലാം സേവനങ്ങളാണ്
ഓണ്‍ ലൈനായി
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ആധാരങ്ങളിലെ
അണ്ടര്‍ വാല്യുവേഷന്
കേസുകള്‍ക്ക് ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
എന്ന് വരെയുളള അണ്ടര്‍
വാല്യുവേഷന്
കേസുകള്‍ക്കാണ് ഈ
പദ്ധതി
ബാധകമാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭൂമി
രജിസ്ട്രേഷന് നികുതി
2670.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഭൂമി
രജിസ്ട്രേഷനുമായി
ബന്ധപ്പെട്ട് 2014,
2015, 2016 എന്നീ
വര്‍ഷങ്ങളില്‍ എത്ര തുക
സർക്കാരിലേക്ക്
നികുതിയിനത്തില്‍
ലഭ്യമായി എന്ന്
വ്യക്തമാക്കാമോ?
മുക്കം
സബ് രജിസ്ട്രാര്‍ ഓഫീസ്
മാറ്റം
2671.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുക്കം
സബ് രജിസ്ട്രാര്‍ ഓഫീസ്
മുക്കം മിനി സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റുന്നതിന് കാലതാമസം
നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സബ്
രജിസ്ട്രാര്‍ ഓഫീസ്
എന്നത്തേയ്ക്ക് മാറ്റി
സ്ഥാപിക്കാന്‍ കഴിയും;
വ്യക്തമാക്കുമോ?
റോയല്‍
അഗ്രിക്കള്‍ച്ചറല്‍
കമ്പനിയുടെ പേരിലുള്ള
രജിസ്ട്രേഷന്
2672.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ ദേവികുളം
താലൂക്കിലെ
കൊട്ടക്കാമ്പൂർ
വില്ലേജില്‍ റോയല്‍
അഗ്രിക്കള്‍ച്ചറല്‍
കമ്പനിയുടെ പേരില്‍
എറണാകുളം ജില്ലയിലെ
പെരുമ്പാവൂര്‍
കുറുപ്പംപടി സബ്
രജിസ്ട്രാര്‍ ഓഫീസില്‍
28.06.2004 -ല്‍ ഷാജി
സലിം, ബാബുപോള്‍, ഡന്നി
ജോസഫ് എന്നിവരുടെ
പേരില്‍ 15
മുക്ത്യാറുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കാമോ;
(ബി)
ഇപ്രകാരം
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
മുക്ത്യാറുകള്‍
നിയമാനുസൃതമാണോയെന്നും
ഇത് സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി)
ആരുടെയെല്ലാം
പേരില്‍ നിന്നാണ് ഈ
മുക്ത്യാറുകള്‍
കരസ്ഥമാക്കിയിട്ടുള്ളത്
; ഇപ്രകാരം
ലഭിച്ചിട്ടുള്ള
മുക്ത്യാർ അവകാശം
ആരെങ്കിലും സ്വന്തം
പേരില്‍
മാറിയിട്ടുണ്ടോ;
വിശദമാക്കാമോ
(ഡി)
പട്ടികജാതിക്കാരും
തമിഴ്
ന്യൂനപക്ഷക്കാരുമായ
എസ്.മാരി അടക്കമുള്ള
നിരക്ഷരായ 15
വ്യക്തികളുടെ പേരിൽ
നടത്തിയ ഗുരുതരമായ ഈ
ഇടപാടുകളെക്കുറിച്ച്
അന്വേഷണം നടത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങൾ നല്‍കാമോ?
ചേമഞ്ചേരി
സബ് രജിസ്ട്രാര്‍ ഓഫീസിന്
പുതിയ കെട്ടിടം
2673.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേമഞ്ചേരി
സബ് രജിസ്ട്രാര്‍
ഓഫീസിന് പുതിയ കെട്ടിടം
പണിയുന്നത് സംബന്ധിച്ച
പദ്ധതിയില്‍ എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായി ;
പ്രസ്തുത പ്രവൃത്തി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
വലിയ
കാലതാമസമുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടപടിക്രമങ്ങള്‍
പരിശോധിച്ച് അടിയന്തര
നടപടികള്‍ കൈക്കൊള്ളുമോ
എന്ന് വ്യക്തമാക്കാമോ?
മലയിന്‍കീഴ്
സബ് രജിസ്ട്രാര്‍ ഓഫീസ്
2674.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയിന്‍കീഴ്
സബ് രജിസ്ട്രാര്‍
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
എന്തായെന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങൾ
എന്നാരംഭിയ്ക്കും;
തുടര്‍നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
രജിസ്ട്രേഷന്
വകുപ്പിലെ പരിഷ്ക്കാരങ്ങള്‍
2675.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പില്‍ എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ് ഇൗ
സര്‍ക്കാര്‍
വരുത്തിയതെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പുതിയ സേവനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
പരിഷ്ക്കാരങ്ങള്‍ മൂലം
വകുപ്പിലെ
ഇടനിലക്കാരുടെ
ഇടപെടലില്‍ കുറവ്
വന്നിട്ടുണ്ടോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
രജിസ്ട്രേഷന്
വകുപ്പിലെ സസ്പെന്ഷന്
നടപടികള്‍
2676.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
രജിസ്ട്രേഷന്
വകുപ്പില്‍ ഇതുവരെ എത്ര
ജീവനക്കാരെ സസ്പെന്റ്
ചെയ്തിട്ടുണ്ട്;
അന്വേഷണം നടത്തിയതില്‍
ഇതില്‍ എത്ര പേര്
കുറ്റക്കാരാണെന്ന്
കണ്ടെത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കോട്ടയം
ജില്ലയിലെ പുതുപ്പള്ളി
സബ് രജിസ്ട്രാര്‍
ഓഫീസിലെ
ഭിന്നശേഷിക്കാരനായ
കെ.ജെ. വര്‍ഗീസ് എന്ന
ജീവനക്കാരന്റെ
സസ്പെന്ഷന്
സംബന്ധിച്ച കേസില്‍
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ വിധി
നടപ്പിലാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
രേഖാമൂലം
ലഭിച്ച പരാതിയിന്മേലാണോ
ടിയാനെതിരെ അന്വേഷണം
നടത്തി
നടപടിയെടുത്തതെന്ന്
വിശദമാക്കാമോ?
പ്രധാന
റെയില്‍വേ പദ്ധതികള്‍
2677.
ശ്രീ.ജെയിംസ്
മാത്യു
,,
എ.എം. ആരിഫ്
,,
കെ.ഡി. പ്രസേനന്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കികൊണ്ടിരിക്കുന്ന
പ്രധാന റെയില്‍വേ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍ദ്ദിഷ്ട
ശബരി റെയില്‍ പാതയ്ക്ക്
എത്ര കോടി രൂപയാണ്
കേന്ദ്രം നിലവില്‍
വകയിരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
(സി)
ഇന്ത്യൻ
റയിൽവേയുമായുള്ള
സംയുക്ത കമ്പനിയായ കേരള
റെയിൽ ഡെവലപ്മെന്റ്
കോർപറേഷൻ എന്നാണ്
രൂപീകരിച്ചത്
എന്നറിയിക്കാമോ?
ഫറോക്ക്
റെയിൽവേ സ്റ്റേഷനിലെ
രണ്ടാമത്തെ പ്ലാറ്റ്ഫോം
2678.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഫറോക്ക്
റെയിൽവേ സ്റ്റേഷനില്‍
രണ്ടാമത്തെ
പ്ലാറ്റ്ഫോമിന്
വേണ്ടത്ര നീളം
ഇല്ലാത്തതിനാല്‍
യാത്രക്കാര്‍ക്ക് അപകടം
പറ്റുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എളവള്ളി
ട്രെയി൯ ഹാള്‍ട്ട് സ്റ്റേഷന്
2679.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഗുരുവായൂര്‍
- തൃശൂര്‍ റെയില്‍
പാതയില്‍ എളവള്ളി എന്ന
സ്ഥലത്ത് ട്രെയി൯
ഹാള്‍ട്ട് സ്റ്റേഷന്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
അങ്കമാലി
- എരുമേലി റെയില്‍ പദ്ധതി
2680.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
മേഖലയ്ക്ക് കൂടി ഏറെ
പ്രയോജനം
ചെയ്യുമായിരുന്ന
അങ്കമാലി - എരുമേലി
റെയില്‍ പദ്ധതി
റെയില്‍വേ മന്ത്രാലയം
ഉപേക്ഷിച്ചതായി വിവരം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ഭൂമി ഏറ്റെടുക്കല്‍
നടപടികള്‍
ആരംഭിച്ചതിനുശേഷം
പദ്ധതിയുടെ നടത്തിപ്പ്
സംബന്ധിച്ച്
അനിശ്ചിതത്വം
ഉണ്ടായതിന്റെ കാരണം
വിശദമാക്കുമോ;
(സി)
ഏരുമേലിക്കടുത്ത്
പുതിയ വിമാനത്താവളം
സംസ്ഥാന സര്‍ക്കാര്‍
പ്രഖ്യാപിച്ചിരിക്കുന്ന
സാഹചര്യത്തില്‍
അങ്കമാലി - എരുമേലി
റെയില്‍ പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏരുമേലിയില്‍
നിന്നും നിര്‍ദ്ദിഷ്ട
ശബരി റെയില്‍ പാത
പുനലൂരുമായി
ബന്ധപ്പെടുത്തിയാല്‍
അത് മലയോര മേഖലയുടെ
വന്‍ വികസനത്തിന്
കളമൊരുക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റെയില്‍വെ ലൈന്‍
പുനലൂര്‍ വരെ
ദീര്‍ഘിപ്പിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഇ)
റെയില്‍വെ
വികസനം സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
റെയില്‍വേ ബോര്‍ഡുമായി
ഒപ്പിട്ട കരാറില്‍ ഈ
റെയില്‍ പദ്ധതി കൂടി
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
റെയില്‍വേ
വികസനത്തിന് ജോയിന്റ്
വെഞ്ച്വര്‍ കമ്പനി
2681.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേയുടെ
വികസനത്തിന് എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിനായി
റെയില്‍വേയുമായി
സഹകരിച്ച് ജോയിന്റ്
വെഞ്ച്വര്‍ കമ്പനി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
കമ്പനിയുടെ
ഓഹരി ഘടന
എങ്ങനെയാണെന്ന്
തീരുമാനിച്ചിട്ടുണ്ടോ,
വിവരിക്കുമോ;
(ഡി)
സംസ്ഥാനത്ത്
നടത്തുന്ന റെയില്‍വേ
വികസനത്തിന് ഈ കമ്പനി
എത്ര മാത്രം
ഗുണപ്രദമാകുമെന്ന്
വിശദമാക്കുമോ?
തിരുവനന്തപുരം
റെയില്‍വേ ഡിവിഷന് വിഭജനം
2682.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റെയില്‍വേ ഡിവിഷനിലെ
നേമം മുതല്‍ മധുര
വരെയുള്ള 164 കി.മീ
പരിധി മധുര
ഡിവിഷനിലേക്ക്
മാറ്റുകയാണെന്ന
വാര്‍ത്ത
സ്ഥിരീകരിച്ചിട്ടുണ്ടോ;
അപ്രകാരം
മാറ്റുകയാണെങ്കില്‍
വരുമാന നഷ്ടത്തിന്റെ
തോതനുസരിച്ച്, പ്രസ്തുത
ഡിവിഷനുള്ള ബഡ്ജറ്റ്
വിഹിതത്തിലും
കുറവുണ്ടാകുമെന്ന
കാര്യം വിശദീകരിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതു സംബന്ധിച്ച്
റെയില്‍വേ മന്ത്രിക്ക്
നിവേദനം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?