മത്സ്യത്തൊഴിലാളികളുടെ
ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിനുള്ള
നടപടി
2908.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
സി.കൃഷ്ണന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭൂരഹിതരും
ഭവനരഹിതരുമായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭൂമിയും വീടും
നല്‍കാനുള്ള എന്തെല്ലാം
പദ്ധതികളാണ്
നിലവിലുള്ളത്; വിശദാംശം
നല്‍കാമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്കായി
ഫ്ലാറ്റുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
കടലാക്രമണത്തില്‍
ഭൂമിയും വീടും
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിനുള്ള
പ്രത്യേക പാക്കേജിന്
അംഗീകാരമായിട്ടുണ്ടോ;
എങ്കിൽ ഇതുപ്രകാരം
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
അക്ഷര
സാഗരം പദ്ധതി
2909.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ആന്‍സലന്‍
,,
എന്‍. വിജയന് പിള്ള
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശമേഖലയിലെ
സാക്ഷരതാ നിരക്ക്
ഉയര്‍ത്തുന്നതിനായി
അക്ഷര സാഗരം പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് ഇത്
നടപ്പാക്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക്
ഉന്നതവിദ്യാഭ്യാസത്തിന്
പ്രയോജനം
ലഭിക്കുന്നതിനായി
കരിയര്‍ ഗൈഡന്‍സ്
ക്യാമ്പുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കാമോ?
പുതിയ
മത്സ്യബന്ധനതുറമുഖങ്ങള്‍
2910.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
മത്സ്യബന്ധനതുറമുഖങ്ങളെ
സംബന്ധിച്ച പഠനം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഈ
തുറമുഖങ്ങളുടെ
നിര്‍മ്മാണത്തിന്
കേന്ദ്രസഹായം
പ്രതീക്ഷിക്കുന്നുണ്ടോ;
(സി)
ഇക്കാര്യത്തില്‍
കേന്ദ്രനിലപാട്
അറിയിച്ചിട്ടുണ്ടോ;
(ഡി)
കേന്ദ്രസഹായം
ലഭിച്ചില്ലെങ്കില്‍
ഇതിനാവശ്യമായ പണം
എങ്ങനെ കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചരക്ക്
സേവന നികുതി
മത്സ്യമേഖലയിലുണ്ടാക്കിയ
പ്രതിസന്ധി
2911.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
സംസ്ഥാനത്തെ
മത്സ്യമേഖലയെ
പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ;
(ബി)
വലയ്ക്കും,
ചൂണ്ടയ്ക്കും,
മത്സ്യബന്ധന റോപ്പിനും
12 ശതമാനവും ഉണക്ക
മത്സ്യത്തിന് 5
ശതമാനവും ജി.എസ്.റ്റി.
ഏര്‍പ്പെടുത്തിയതിനാൽ
മത്സ്യബന്ധനമേഖല
പ്രതിസന്ധിയിലായ
സാഹചര്യം പരിഗണിച്ച് ഇൗ
നികുതികള്‍
ഉപേക്ഷിക്കുവാന്‍
ആവശ്യപ്പെടുമോ
എന്നറിയിക്കാമോ?
മത്സ്യ
അദാലത്ത്
2912.
ശ്രീ.കെ.
ദാസന്
,,
വി. ജോയി
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
വകുപ്പ് സംഘടിപ്പിച്ച
മത്സ്യ അദാലത്ത്,
മത്സ്യത്തൊഴിലാളി
സമൂഹത്തിന്റെ പരാതികള്‍
പരിഹരിക്കാന്‍
എത്രമാത്രം
പ്രയോജനപ്രദപ്രദമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ് മത്സ്യ
അദാലത്ത്
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ആധാര്‍
ലിങ്ക്
ചെയ്തിട്ടില്ലെന്ന
കാരണത്താലും മറ്റും
നിരവധി
മത്സ്യതൊഴിലാളികള്‍ക്ക്
പെന്ഷന്
ലഭിക്കുന്നില്ലെന്ന
പരാതി
പരിഹരിക്കുന്നതിനായി
എന്തുനടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
മത്സ്യ
അദാലത്ത്
2913.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ. ദാസന്
,,
എം. മുകേഷ്
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്കായി
മത്സ്യ അദാലത്ത്
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മത്സ്യത്തൊഴിലാളി
സംഘങ്ങള്‍ക്കുള്ള
വായ്പാ ധനസഹായവും
മരണമടഞ്ഞ തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്കുള്ള
ധനസഹായവും വിതരണം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
കടല്‍ സുരക്ഷാ
ഉപകരണങ്ങള്‍ പ്രസ്തുത
വേളയില്‍ വിതരണം
ചെയ്തിട്ടുണ്ടോ;
(ഡി)
മത്സ്യത്തൊഴിലാളികളുടെ
വിവിധ പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
ഇപ്രകാരമുള്ള
അദാലത്തുകള്‍ വീണ്ടും
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്തുമോ?
താനൂരിലെ
മത്സ്യബന്ധന തുറമുഖ
നിര്‍മ്മാണം
2914.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂരില്‍
നിര്‍മ്മിക്കുന്ന
മത്സ്യബന്ധന
തുറമുഖത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
നിലവില്‍ നിലച്ച
അവസ്ഥയിലാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തി ഈ
അവസ്ഥയിലെത്താനുള്ള
കാരണങ്ങള്‍ എന്തല്ലാം;
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍
തുടരാതിരിക്കത്തക്ക
വിധം നിലവില്‍
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
(ഡി)
ഈ
പദ്ധതി എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഇ)
താനൂര്‍
ഹാര്‍ബറിന്റെ
നിര്‍മ്മാണം
ത്വരിതഗതിയില്‍
പൂര്ത്തിയാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ ഫിഷറീസ്
വകുപ്പിന്റെ പ്രവൃത്തികള്‍
2915.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
ഫിഷറീസ് വകുപ്പുമായി
ബന്ധപ്പെട്ട ഏതെല്ലാം
പ്രവൃത്തികള്‍ ആണ്
പൂര്‍ത്തീകരിക്കാനുള്ളത്
എന്ന് വ്യക്തമാക്കുമോ;
ഇവയുടെ നിലവിലുള്ള
അവസ്ഥ എന്താണ്; ഈ
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിന്
എന്തെങ്കിലും തടസ്സം
ഉണ്ടോ; എങ്കില്‍ അത്
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
ഫിഷറീസ് വകുപ്പിന്
കീഴിലുള്ള ഏതൊക്കെ
പ്രവൃത്തികള്‍ ആണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
പ്രസ്തുത
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിന്
എന്തൊക്കെ നടപടികള്‍
ആണ് എടുത്തിട്ടുള്ളത്;
ഇതിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ; ഇത്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ബേക്കല്‍,
കുട്ടിക്കുളം ഹാര്‍ബറുകൾ
2916.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബേക്കല്‍,
കുട്ടിക്കുളം
ഹാര്‍ബറുകളുടെ
സാധ്യതാപഠനം ഏത്
ഘട്ടത്തിലാണെന്നും
ഇതിനായി എന്ത് തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
തോടുകളിലെ
ഏക്കല്‍ നീക്കം ചെയ്ത്
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
2917.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
മത്സ്യത്തൊഴിലാളികളുടെ
ആശ്രയമായ ഭൂരിഭാഗം
തോടുകളിലും ഏക്കല്‍
അടിഞ്ഞതുമൂലം
മത്സ്യസമ്പത്തില്‍
ഗണ്യമായ കുറവ്
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഏക്കല്‍ നീക്കം ചെയ്ത്
തോട്ടിലെ നീരൊഴുക്ക്
വര്‍ദ്ധിപ്പിക്കുന്നതിനും
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പൊഴിയൂര്‍
തീരപ്രദേശത്തെ ഓഡിറ്റോറിയം
2918.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്,
പൊഴിയൂര്‍ തീരദേശത്തു
നിര്‍മ്മിക്കുന്ന
ഓഡിറ്റോറിയത്തിന്റെ പണി
പൂര്‍ത്തീകരിച്ചോ;
(ബി)
പ്രസ്തുത
ഓഡിറ്റോറിയത്തിന്റെ
നിര്‍മ്മാണത്തിനും
അനുബന്ധമായി ഹൈമാസ്റ്റ്
ലൈറ്റ് സ്ഥാപിച്ചതിനും
കൂടി എത്ര തുകയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏത്
ഏജന്‍സി വഴിയാണ്
പ്രസ്തുത പദ്ധതികള്‍
നടപ്പിലാക്കിയത്; ഏതു
വര്‍ഷം നിര്‍മ്മാണം
ആരംഭിച്ചു;
(ഡി)
പൊഴിയൂര്‍
തീരദേശത്ത്
നിര്‍മ്മിക്കുന്ന
ഓഡിറ്റോറിയം, സ്ഥാപിച്ച
ഹൈമാസ്റ്റ് ലൈറ്റ്
ഇവയുമായി ബന്ധപ്പെട്ട്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോയെന്നും
എങ്കില്‍ ആയതിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
ചാലക്കുടി
മുനിസിപ്പാലിറ്റി വക സ്ഥലത്ത്
ആധുനിക മത്സ്യമാര്‍ക്കറ്റ്
2919.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മുനിസിപ്പാലിറ്റി വക
സ്ഥലത്ത് ഒരു ആധുനിക
മത്സ്യമാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ സർക്കാർ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിനാവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
മത്സ്യമാര്‍ക്കറ്റുകള്‍
2920.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
മത്സ്യമാര്‍ക്കറ്റുകള്‍
ആരംഭിക്കുന്നതിനുള്ള
പദ്ധതികള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതിനായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഈ പ്രവൃത്തി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാകുമെന്നും
വ്യക്തമാക്കാമോ?
ഇടക്കൊച്ചി
ഫിഷ് ഫാം
2921.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കൊച്ചി
ഫിഷ് ഫാമിന്റെ
നിര്‍മ്മാണ
പ്രവൃത്തികൾക്കായി
ഭരണാനുമതി എന്നാണ്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കരാര്‍
പ്രകാരം ഈ പ്രവൃത്തി
എന്നാണ്
പൂര്‍ത്തീകരിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(ഇ)
ഈ
ഫിഷ് ഫാം പദ്ധതിയുടെ
വിശദാംശങ്ങളും
പ്രവര്‍ത്തനലക്ഷ്യവും
വിശദമാക്കാമോ?
കല്ലഞ്ചേരി
കായലില്‍ ഡ്രഡ്ജിങ്ങ്
T 2922.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പശ്ചിമ
കൊച്ചിയിലെ
കാട്ടിപറമ്പ്,
കണ്ണമാലി,ചാല്പ്പുറം,
കുമ്പളങ്ങി,
പെരുമ്പടപ്പ്, കോണം,
കതിരൂര്കരി
എന്നിവിടങ്ങളിലായി
വ്യാപിച്ചു കിടക്കുന്ന
കല്ലഞ്ചേരി കായലില്‍
എക്കല്‍ അടിഞ്ഞതിനാല്‍
മത്സ്യബന്ധനത്തിന്
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് ഡ്രഡ്ജ്
ചെയ്യുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
മത്സ്യബന്ധന തുറമുഖം
2923.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
മത്സ്യബന്ധന
തുറമുഖത്തിന്
തറക്കല്ലിട്ടത്
എപ്പോഴായിരുന്നുവെന്ന്
വ്യകതമാക്കാമോ;
(ബി)
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചത്
എന്നായിരുന്നുവെന്ന്
അറിയിക്കുമോ;
(സി)
കരാറുകാരന്
ആരാണെന്നും നിര്‍മ്മാണ
കാലാവധി
എത്രയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണ
കാലാവധിക്കുള്ളില്‍
പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ചിരുന്നുവോ
എന്ന് അറിയിക്കാമോ;
(ഇ)
പൂര്ത്തീകരിച്ചുവെങ്കിൽ
തുറമുഖത്തിന്റെ
ഉദ്ഘാടനം ഇതുവരെയും
നിര്‍വ്വഹിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഇല്ലെങ്കില്‍
ഏതെല്ലാം
പ്രവൃത്തികളാണ് ഇനി
പൂര്‍ത്തീകരിക്കാനുള്ളതെന്നും
എത്ര രൂപയ്ക്കാണ് ഈ
പ്രവൃത്തിയുടെ കരാര്‍
നല്‍കിയതെന്നും
കരാറുകാരന് ഇതുവരെ എത്ര
തുക നല്‍കിയെന്നും
വ്യക്തമാക്കാമോ;
(ജി)
ഇനി
എന്തെങ്കിലും പ്രവൃത്തി
ചെയ്യാന്‍
ബാക്കിയുണ്ടെങ്കില്‍
അതിനുള്ള തുക എങ്ങനെ
കണ്ടെത്തുമെന്ന്
വ്യക്തമാക്കാമോ;
തുറമുഖം എപ്പോള്‍
നാടിന്
സമര്‍പ്പിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
2924.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ കാലത്തു
തീരദേശ റോഡുകളുടെ
നവീകരണത്തിനായി
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
മത്സ്യബന്ധന വകുപ്പില്‍
നിന്നും ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
തീരദേശ
വികസന കോര്പ്പറേഷന്
ഭരണാനുമതി
ലഭ്യമാക്കാന്‍
സമര്‍പ്പിച്ച
കൊയിലാണ്ടി ഗവ.
വൊക്കേഷണ്ല
എച്ച്.എസ്.എസ്.,
കൊയിലാണ്ടി
ജി.ജി.എച്ച്.എസ്.എസ്,,
വന്മുഖം ജി.എച്ച്.എസ്,
പയ്യോളി
ജി.വി.എച്ച്.എസ്.എസ്.
എന്നീ വിദ്യാലയങ്ങളുടെ
പ്രോജക്ട്
പ്രൊപ്പോസലിന്മേല്
സ്വീകരിച്ച നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ഉള്‍നാടന്‍
മത്സ്യകൃഷിക്കായുള്ള പദ്ധതികൾ
2925.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കോങ്ങാട്
മണ്ഡലത്തില്‍
,ഉള്‍നാടന്‍
മത്സ്യകൃഷിക്കായി
എന്തെല്ലാം പദ്ധതികളാണ്
നിലവില്‍
നടപ്പിലാക്കിവരുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ഉള്‍നാടന്‍
മത്സ്യകൃഷിക്കായി
എന്തെല്ലാം നടപടികളാണ്
വകുപ്പ് മുഖേന
സ്വീകരിച്ചുവരുന്നത്;
(സി)
കൂടത്ല
പ്രദേശത്ത് ഉള്‍നാടന്‍
മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കേണ്ടത്;
ഇക്കാര്യത്തില്‍
നല്‍കിവരുന്ന
സേവനങ്ങള്‍
എന്തൊക്കെയാണ്;
വിശദവിവരം നല്‍കുമോ?
മത്സ്യബന്ധന
ഉപകരണങ്ങളുടെ നികുതി
2926.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.എസ്.ടി.യുടെ
വരവോടെ മത്സ്യബന്ധന
ഉപകരണങ്ങളുടെ നികുതി
ഗണ്യമായി കൂടിയ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വല,
ചൂണ്ട, റോപ്പ് തുടങ്ങി
നികുതി ഇല്ലാതിരുന്ന
മത്സ്യബന്ധന
ഉപകരണങ്ങള്‍ക്ക്
ഇപ്പോള്‍ 12 ശതമാനം
നികുതി
ഏര്പ്പെടുത്തുകയുണ്ടായോ;
(സി)
വളളങ്ങളില്‍
ഉപയോഗിക്കുന്ന ഔട്ട്
ബോര്‍ഡ് എഞ്ചിനുകള്‍,
ആഴക്കടല്‍
മത്സ്യബന്ധനത്തിനുപയോഗിക്കുന്ന
നൈലോണ്‍ വലകള്‍, വലുതും
ചെറുതും കണ്ണികളുളള
സാധാരണ വലകള്‍
എന്നിവയുടെ
നികുതിയിലുണ്ടായ
വര്‍ദ്ധനവ്
പരിശോധിക്കുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇത്
മത്സ്യബന്ധനത്തിനുളള
ചെലവ്
വര്‍ദ്ധിപ്പിക്കുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇത് മീന്‍ വില
ഉയരുന്നതിന്
കാരണമാകുമോയെന്ന്
വ്യക്തമാക്കുമോ?
പയ്യന്നൂര്‍
മണ്ഡലത്തില്‍ നിന്നും
കോസ്റ്റല്‍ ഡെവലപ്പ്മെന്റ്
അതോറിറ്റിക്ക് സമര്‍പ്പിച്ച
പ്രവൃത്തികള്‍
2927.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
നിയോജക മണ്ഡലത്തില്‍
നിന്നും കോസ്റ്റല്‍
ഡെവലപ്പ്മെന്റ്
അതോറിറ്റിക്ക്
സമര്‍പ്പിച്ച രാമന്തളി
പി.എച്ച്.സി.
ബില്‍ഡിംഗ്, കൗവ്വായി
സ്കൂൂള് കെട്ടിടം,
പാലക്കോട് ഫിഷ്
ലാന്റിംഗ് സെന്റര്‍
എന്നീ പ്രവൃത്തികളുടെ
നടപടിക്രമങ്ങള്‍ ഏതുവരെ
ആയെന്ന് വിശദമാക്കാമോ?
വൃത്തീഹീനമായ
മത്സ്യ മാര്‍ക്കറ്റുകള്‍
2928.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൃത്തീഹീനവും
ശുചിത്വ മാനദണ്ഡങ്ങള്‍
പാലിക്കാത്തതുമായ
മത്സ്യമാര്‍ക്കറ്റുകളില്‍
പോയി സാധനങ്ങള്‍
വാങ്ങാന്‍ ജനങ്ങള്‍
നിര്‍ബന്ധിതരാകുന്ന
സാഹചര്യം സംസ്ഥാനത്ത്
നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
മത്സ്യമാര്‍ക്കറ്റുകളെ
ശുചിത്വപൂര്ണ്ണമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
മത്സ്യത്തിന്റെ
റീട്ടെയില്‍
വിപണനത്തിനുവേണ്ടി
അത്യാധുനിക
മത്സ്യമാര്‍ക്കറ്റുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കിൽ
പ്രസ്തുത പദ്ധതി
എന്നത്തേക്ക്
നടപ്പിലാവും; ഏതൊക്കെ
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി,
കോര്പ്പറേഷന്
പ്രദേശങ്ങളിലാണ് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഇ)
എത്ര
രൂപയാണ് ഒരു
മാര്‍ക്കറ്റിന് വേണ്ടി
ചെലവു വരുന്നത്;
സര്‍ക്കാര്‍ എത്ര രൂപ
വീതമാണ് ഓരോ
മാര്‍ക്കറ്റിനും
അനുവദിക്കുന്നത്;
ഇതിനുള്ള മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ?
മത്സ്യവിത്ത്
ഉല്പാദനം
2929.
ശ്രീ.സണ്ണി
ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യവിത്ത്
ഉല്പാദനത്തിനായി
നിലവിലുള്ള
ഹാച്ചറികളുടെ
നവീകരണത്തിനും
പുതിയവയുടെ
നിര്‍മ്മാണത്തിനും
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിവരിക്കാമോ;
(ബി)
ഈ
വര്‍ഷം എത്ര കോടി
മത്സ്യവിത്തുകള്‍
ഉല്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;പദ്ധതിക്കുള്ള
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ഉപയോഗശൂന്യമായ
മത്സ്യം വില്‍പ്പന
നടത്തുന്നവര്‍ക്കെതിരെ നടപടി
2930.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാലപ്പഴക്കം
ചെന്നതും
രാസവസ്തുക്കള്‍
ഉപയോഗിച്ചതുമായ
ഉപയോഗശൂന്യമായ മത്സ്യം
വില്‍പ്പന
നടത്തുന്നവര്‍ക്കെതിരെ
ഫിഷറീസ് വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
വെഞ്ഞാറമൂട്ടിലെ
മത്സ്യമാര്‍ക്കറ്റിന്റെ
നിര്‍മ്മാണം
2931.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
നെല്ലനാട്
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
വെഞ്ഞാറമൂട്ടില്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് അനുവദിച്ച
ആധുനിക
മത്സ്യമാര്‍ക്കറ്റിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയായോ;
(ബി)
എങ്കില്‍
എന്തുകൊണ്ടാണ്അതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്തത്;
(സി)
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
ഭൂതത്താന്‍കെട്ട്
മള്‍ട്ടി സ്പീഷീസ് ഇക്കോ
ഹാച്ചറി
2932.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോതമംഗലം
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
ഭൂതത്താന്‍കെട്ട്
മള്‍ട്ടി സ്പീഷീസ്
ഇക്കോ ഹാച്ചറിയില്‍
എത്രമാത്രം
മത്സ്യോത്പാദനവും
വിതരണവും
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
പുതിയങ്ങാടിയില്‍
ആധുനിക ഐസ് പ്ലാന്റ്
2933.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പുതിയങ്ങാടിയില്‍ പഴയ
ഐസ് പ്ലാന്റ് മാറ്റി
ആധുനിക രീതിയിലുള്ള
പ്ലാന്റ്
നിര്‍മ്മിക്കുന്നതിന്
വിശദമായ എസ്റ്റിമേറ്റ്
സമര്‍പ്പിക്കാന്‍
23.05.2017-ലെ ബഹു.
ഫിഷറീസ് വകുപ്പ്
മന്ത്രി വിളിച്ചു
ചേര്‍ത്ത യോഗത്തില്‍
നിര്‍ദ്ദേശിച്ചതു
പ്രകാരം തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കടലാക്രമണത്തില്‍
ഭൂമിയും വീടും നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസ പാക്കേജ്
2934.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടലാക്രമണത്തില്‍
ഭൂമിയും വീടും
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസത്തിനായുള്ള
പ്രത്യേക പാക്കേജിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതനുസരിച്ച്
ഇവര്‍ക്ക് ഭൂമി
വാങ്ങുന്നതിനും ഭവനം
നിര്‍മ്മിക്കുന്നതിനും
എന്തു സഹായം
നല്‍കിയിട്ടുണ്ടെന്ന്
വിവരിക്കുമോ;
(സി)
വീട്
നഷ്ടപ്പെട്ടവര്‍ക്ക്
എന്തെല്ലാം സഹായമാണ്
പാക്കേജനുസരിച്ച്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനം
2935.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനം
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര രൂപ
കടാശ്വാസം
അനുവദിച്ചൂവെന്ന്
വ്യക്തമാക്കാമോ;
(സി)
വിവിധ
ആവശ്യങ്ങള്‍ക്കായി
വായ്പയെടുത്ത്
നടപടികള്‍ നേരിടുന്ന
എല്ലാ
മത്സ്യതൊഴിലാളികളുടെയും
ബാദ്ധ്യത
ഏറ്റെടുക്കുന്നതിന്
സര്‍ക്കാരിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കാമോ;
(ഡി)
സഹകരണ
ബാങ്കുകളില്‍ നിന്ന്
വായ്പയെടുത്ത
മത്സ്യതൊഴിലാളികളുടെ
വായ്പ സംബന്ധിച്ച
വിഷയങ്ങളില്‍ കമ്മീഷന്
ഇടപെടുമോ;
വിശദീകരിക്കാമോ?
അഷ്ടമുടിക്കായലിലെ
ഫിഷിംഗ് ബോട്ടുകളുടെ
സുഗമസഞ്ചാരം
2936.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചവറ
മണ്ഡലത്തിലെ നീണ്ടകര
അഴിമുഖം മുതല്‍
തെക്കുംഭാഗം വരെ
അഷ്ടമുടിക്കായലില്‍
ഫിഷിംഗ് ബോട്ടുകള്‍ക്ക്
സുഗമമായി
സഞ്ചരിയ്ക്കാനാകാത്തവിധം
മണ്ണ് കൂടി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രദേശത്ത് ഡ്രഡ്ജിംഗ്
നടത്തി
സഞ്ചാരയോഗ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിയ്ക്കുമോ?
മത്സ്യത്തൊഴിലാളികളെ
റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍
ഉള്‍പ്പെടുത്തുവാൻ നടപടി
2937.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണത്തിനുളള
മുന്‍ഗണനാ ലിസ്റ്റില്‍
പല മത്സ്യത്തൊഴിലാളി
കുടുംബങ്ങളും
ഉള്‍പ്പെട്ടിട്ടില്ലായെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍ഗണനാ
ലിസ്റ്റില്‍ എല്ലാ
മത്സ്യത്തൊഴിലാളികളെയും
ഉള്‍പ്പെടുത്തുന്നതിന്
ബന്ധപ്പെട്ട
വകുപ്പിനോട്
ആവശ്യപ്പെടുമോ?
മത്സ്യത്തൊഴിലാളികളെ
ദോഷകരമായി ബാധിക്കുന്ന
നിര്‍ദ്ദേശങ്ങൾ
2938.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമത്തില്‍
കേന്ദ്ര സര്‍ക്കാര്‍
കൊണ്ടുവന്നിട്ടുള്ള
കരട് ഭേദഗതികള്‍
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഗുണകരമാണോ എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാന
സര്‍ക്കാരോ, തീരദേശ
പരിപാലന അതോറിറ്റിയോ
ഇതു സംബന്ധിച്ച
അഭിപ്രായം കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
മത്സ്യത്തൊഴിലാളികളെ
ദോഷകരമായി ബാധിക്കുന്ന
നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍
അതിന്മേല് ശക്തമായ
വിയോജിപ്പ്
രേഖപ്പെടുത്തുമോഎന്ന്
വ്യക്തമാക്കാമോ?
മണല്‍
ഡ്രഡ്ജ് ചെയ്ത് നീക്കം
ചെയ്യല്‍
2939.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ഫിഷിംഗ് ഹാര്‍ബറിലെ
അഴിമുഖത്ത്
അടിഞ്ഞുകൂടുന്ന മണല്‍
ഡ്രഡ്ജ് ചെയ്ത്
നീക്കുന്നതിന് നിലവില്‍
സംവിധാനമുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
അഴിമുഖത്ത് അവസാനം
ഡ്രഡ്ജിംഗ് നടന്നത്
എന്നാണെന്ന്
വിശദീകരിക്കുമോ;
(സി)
സംസ്ഥാന
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന് സ്വന്തമായി
ഡ്രഡ്ജിംഗിനുള്ള
ഉപകരണങ്ങള്‍
ഉണ്ടോയെന്ന്
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
ഫിഷിംഗ് ഹാര്‍ബറിന്റെ
അഴിമുഖം ഡ്രഡ്ജ് ചെയ്ത്
സുരക്ഷിതമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കായംകുളം
ഫിഷിംഗ് ഹാര്‍ബറില്‍
അപകടങ്ങള്‍
T 2940.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ഫിഷിംഗ് ഹാര്‍ബറില്‍
തുടർച്ചയായി അപകടങ്ങള്‍
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹാര്‍ബറില്‍
ഡ്രഡ്ജിംഗ്
നടക്കാത്തതും തകര്‍ന്ന
പുലിമുട്ടിന്റെ
നിര്‍മ്മാണത്തിനുപയോഗിച്ച
കല്ലുകള്‍
ചിതറിക്കിടക്കുന്നതും
അപകടം
വര്‍ദ്ധിപ്പിക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഹാര്‍ബറിലെ
ലൈറ്റുകള്‍
പ്രവര്‍ത്തിക്കാത്തത്
കൂടുതല്‍ അപകടത്തിനു
കാരണമാകുന്നതിനാല്‍ ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോട്ടിക്കുളം-ബേക്കല്‍
തീരദേശ മേഖലയില്‍ മത്സ്യബന്ധന
തുറമുഖം
2941.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
കോട്ടിക്കുളം -ബേക്കല്‍
തീരദേശ മേഖലയില്‍
മത്സ്യബന്ധന തുറമുഖം
നിര്‍മ്മിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
(ബി)
ഇതിന്റെ
അന്വേഷണ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
മത്സ്യബന്ധന
തുറമുഖനിർമാണത്തിന്
ഇതുവരെ അനുമതി
നല്‍കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്രയും വേഗം അനുമതി
നല്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കാഷ്യു
കോണ്‍ക്ലേവ്
2942.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ നടത്തിയ
കാഷ്യൂ കോണ്‍ക്ലേവിന്റെ
ഭാഗമായി കൈവരിക്കാനായ
നേട്ടങ്ങള്‍ എന്തല്ലാം;
വിശദമാക്കാമോ;
(ബി)
കാഷ്യൂ
കോണ്‍ക്ലേവില്‍
ഏതെല്ലാം രാജ്യങ്ങളില്‍
നിന്നും കശുവണ്ടി
ഇറക്കുമതി
ചെയ്യുന്നതിനുള്ള ധാരണ
ആയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കശുമാവ്
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുളള
നടപടി
2943.
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുമാവ്
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കശുമാങ്ങ,
കശുവണ്ടി എന്നിവയില്‍
നിന്നും മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
ഉണ്ടാക്കുന്നതിനുള്ള
പഠനം നടത്തുന്നതിനും
കര്‍ഷകര്‍ക്കുളള
പരിശീലനം
നല്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കശുമാവ്
കൃഷിയുടെ പ്രോത്സാഹനത്തിന്
നടപടി
2944.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തോട്ടണ്ടി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയതെന്ന്
വിവരിക്കാമോ;
(ബി)
കശുമാവ്
കൃഷിയുടെ
പ്രോത്സാഹനത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര ഏക്കര്‍ സ്ഥലത്ത്
പുതുതായി കശുമാവ് കൃഷി
ആരംഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍ നൽകാമോ?
കശുവണ്ടി
വ്യവസായത്തിന് ആവശ്യമായ
തോട്ടണ്ടി
2945.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായത്തിന് ആവശ്യമായ
തോട്ടണ്ടി
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുമേഖലയിലും
സ്വകാര്യമേഖലയിലും
പ്രവര്‍ത്തിക്കുന്ന
കശുവണ്ടി
ഫാക്ടറികള്‍ക്ക്
ആവശ്യമായ തോട്ടണ്ടി
കേരളത്തില്‍ തന്നെ
ഉല്പാദിപ്പിക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാം;
വിവരിക്കുമോ;
(സി)
വരും
കാലങ്ങളിലേക്കാവശ്യമായ
കശൂവണ്ടി
സംഭരിക്കുന്നതിൽ
സ്വയംപര്യാപ്തത
നേടുന്നതിലേയ്ക്കായി
കശുമാവ് കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലയില്‍
പ്രവര്‍ത്തിക്കുന്ന കശുവണ്ടി
ഫാക്ടറികള്‍
2946.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
കശുവണ്ടി ഫാക്ടറികളുടെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്
ആവശ്യമുള്ള തോട്ടണ്ടി
എങ്ങനെ കണ്ടെത്താനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എവിടെയൊക്കെയാണ്
തദ്ദേശീയമായി തോട്ടണ്ടി
ഉല്പാദിപ്പിക്കുന്നതിന്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിവരിക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികളും
തയ്യാറെടുപ്പുകളും
നടത്തിയിട്ടുണ്ട്;
വിശദമാക്കുമോ?