ടീച്ചേഴ്സ്
ബാങ്ക്
2683.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് മേഖലയില്‍ സേവനം
അനുഷ്ഠിച്ചിരുന്നവരും
വിവിധ കാരണങ്ങളാല്‍
ജോലി നഷ്ടപ്പെട്ടവരുമായ
അദ്ധ്യാപകരെ
ഉള്‍ക്കൊളളിച്ച്
ടീച്ചേഴ്സ് ബാങ്ക്
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
പ്രസ്തുത ടീച്ചേഴ്സ്
ബാങ്ക് KER Chapter 14
A Section 5i A യുടെ
അടിസ്ഥാനത്തിലാണോ
രൂപീകരിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
എങ്കില്‍ പ്രസ്തുത
ടീച്ചേഴ്സ് ബാങ്ക്
രൂപീകരിച്ചുകൊണ്ട്
പുറപ്പെടുവിച്ച
ഉത്തരവിന്റെയും
മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെയും
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
കാരണങ്ങളാല്‍ ജോലി
നഷ്ടപ്പെട്ട് പുറത്ത്
നില്ക്കുന്ന
അദ്ധ്യാപകരെയാണ്
പ്രസ്തുത ടീച്ചേഴ്സ്
ബാങ്കില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ലീവ്
വേക്കന്‍സിയില്‍
ദീര്‍ഘകാലം ജോലി
നോക്കുകയും എന്നാല്‍
ഇപ്പോള്‍ പുറത്ത്
നില്ക്കുന്നതുമായ
അദ്ധ്യാപകരെ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കോര്‍പ്പറേറ്റ്
മാനേജ്മെന്റുകളുടെ
സ്കൂളുകളില്‍ നിന്നും
ജോലി നഷ്ടപ്പെട്ട്
ടീച്ചേഴ്സ് ബാങ്കില്‍
ഉള്‍പ്പെട്ട
അദ്ധ്യാപകര്‍ക്ക് അതത്
മാനേജ്മെന്റുകളുടെ
കീഴിലുളള എല്‍.പി. തലം
മുതല്‍ ഹയര്‍
സെക്കന്ററി തലം വരെ
ഉണ്ടാകുന്ന
ഒഴിവുകളിലേക്ക്
യോഗ്യതയുളളപക്ഷം
നിയമിക്കപ്പെടാന്‍
വ്യവസ്ഥ
ചെയ്തിട്ടുണ്ടോയെന്ന്
വിശദീകരിക്കാമോ;
(ഇ)
ഇപ്രകാരം
കോര്‍പ്പറേറ്റ്
മാനേജ്മെന്റുകള്‍ക്ക്
കീഴില്‍ ഹയര്‍
സെക്കന്ററി തലത്തില്‍
നിന്നും ത്രോണ്‍ ഔട്ട്
ആയ അദ്ധ്യാപകര്‍ക്ക്
പ്രസ്തുത
കോര്‍പ്പറേറ്റ്
മാനേജ്മെന്റിന്റെ
കീഴിലുളള സ്കൂളുകളില്‍
തുടര്‍ന്ന് ഉണ്ടാകുന്ന
ഒഴിവുകളിലേക്ക്
നിയമനത്തിനായി മുന്‍ഗണന
നല്കി
പരിഗണിക്കപ്പെടുവാന്‍
KER Chapter 14A
Section 51A മേല്‍
ബഹുമാനപ്പെട്ട കേരള
ഹൈക്കോടതി ഡിവിഷന്
ബഞ്ച് WA-140/2007
(ജയശ്രീ റ്റി.V/s
ഡയറക്ടര്‍ ഓഫ് ഹയര്‍
സെക്കണ്ടറി
എഡ്യൂക്കേഷന്‍) എന്ന
കേസില്‍ 08.04.2009 ല്‍
വിധി പുറപ്പെടുവിച്ച്
തീര്‍പ്പ്
കല്പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത വിധി
നടപ്പിലാക്കിക്കൊണ്ട്
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(എഫ്)
പുറത്ത്
നില്ക്കുന്ന പ്രസ്തുത
പ്രൊട്ടക്ടഡ് ഹയര്‍
സെക്കണ്ടറി
അദ്ധ്യാപകരുടെ പുനര്‍
നിയമനത്തില്‍
മാനേജ്മെന്റുകള്‍
മുകളില്‍ പറഞ്ഞ കോടതി
ഉത്തരവുകള്‍
ലംഘിക്കുന്ന കേസുകള്‍
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)
ഇത്തരം
കേസുകള്‍
ശ്രദ്ധയില്‍പ്പെടുന്ന
സാഹചര്യത്തില്‍
ബഹുമാനപ്പെട്ട
ഹൈക്കോടതി ഡിവിഷന്
ബഞ്ചിന്റെ വിധി ന്യായം
മാനിച്ചുകൊണ്ട്
തീരുമാനം
എടുക്കുമോയെന്ന്
വ്യക്തമാക്കാമോ?
പുനര്‍ വിന്യസിക്കപ്പെട്ട
അദ്ധ്യാപകർ
2684.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിൽ എയിഡഡ്
സ്കൂളുകളില്‍ നിന്നും
സര്‍ക്കാര്‍
സ്കൂളുകളിലേക്ക് പുനര്‍
വിന്യസിക്കപ്പെട്ട
അദ്ധ്യാപകരുടെ എണ്ണം
എത്ര;
(ബി)
ഏതൊക്കെ
എയിഡഡ് സ്കൂളില്‍
നിന്നുമാണ് സര്‍ക്കാര്‍
സ്കൂളിലേക്കാണ്
അദ്ധ്യാപകരെ
വിന്യസിച്ചിട്ടുള്ളത്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ഇങ്ങനെ
പുനര്‍വിന്യസിക്കപ്പെട്ടവര്‍ക്ക്
എത്ര നാള് സര്‍ക്കാര്‍
സ്കൂളുകളില്‍ തുടരാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരത്തിലുള്ള
പുനര്‍വിന്യാസം ,പി.
എസ്. സി. റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളവരുടെ
അവസരം
നഷ്ടമാക്കുന്നുണ്ടോ;
വിശദംശങ്ങള്‍ നല്‍കാമോ?
ക്ലാസ്സ് മുറികളില്‍
ക്ലാസ്സിന്റെ ചുമതലയുള്ള
അദ്ധ്യാപകന്റെ ഫോട്ടോയും,
വിലാസവും പ്രദര്‍ശിപ്പിക്കല്‍
2685.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
ക്ലാസ്സ് മുറികളില്‍
ക്ലാസ്സിന്റെ
ചുമതലയുള്ള
അദ്ധ്യാപകന്റെ
ഫോട്ടോയും വിലാസവും
പ്രദര്ശിപ്പിക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
എസ്.എസ്.എ. സ്റ്റേറ്റ്
മിഷന് തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
ദേശീയ
വിദ്യാഭ്യാസ അവകാശ
നിയമത്തിന്റെ
അടിസ്ഥാനത്തിലാണോ ഈ
നിബന്ധന
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അധ്യാപകരുടെ വേതനവും എം.ജി
.എൽ .സി കളുടെ പ്രവർത്തനവും
2686.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എകാദ്ധ്യാപക
വിദ്യാലയങ്ങളിലെ
അധ്യാപകര്‍ക്ക്
ഇപ്പോള്‍ എത്ര രൂപയാണ്
വേതനം നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എത്ര എം.ജി .എൽ .സി
കള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
, ഈ വിദ്യാലയങ്ങളില്‍
ഇരുപത് വര്‍ഷമായി
തൊഴിലെടുത്തുവരുന്നവരും
മറ്റ ജോലിക്ക് പ്രായ
പരിതി കഴിഞ്ഞവരുമായ
ജീവനക്കാരെ
സംരക്ഷിക്കാന്‍
നടപടികളുണ്ടാകുമോ എന്നു
വ്യക്തമാക്കുമോ?
ചികിത്സക്കായി തുക
ലഭ്യമാക്കുന്നതിന് കാലതാമസം
2687.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
16.12.2016
ലെ പൊതുവിദ്യാഭ്യാസ
(എന്‍) വകുപ്പിലെ
4242/2016/പൊ.വി.വ
നമ്പര്‍ ഉത്തരവ്
പ്രകാരം തൃശൂര്‍
ജില്ലയിലെ കാടുകുറ്റി
എല്‍.എ.ഐ.യു.പി.എസ് ലെ
ഓഫീസ് അറ്റന്റഡന്റായ
ശ്രീ. വിന്‍സെന്റ്
സിമേതിക്ക്
ഹൃദയസംബന്ധമായ
അസുഖത്തിന്റെ
ചികിത്സക്കായി 71,626
രൂപ അനുവദിച്ചിട്ടും,
പ്രസ്തുത തുക
ലഭ്യമാകാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
ടി
തുക എന്നത്തേക്ക്
നല്കുവാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
എെ.റ്റി. അധിഷ്ഠിത
പാഠ്യപദ്ധതി
2688.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഹൈബി ഈഡന്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
അദ്ധ്യയനവര്‍ഷം
സംസ്ഥാനത്തെ
ഒന്നുമുതല്‍
പത്തുവരെയുളള
ക്ലാസുകളില്‍ എെ.റ്റി.
അധിഷ്ഠിത പാഠ്യപദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതിനായി ആവിഷ്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്ത്
എത്ര ശതമാനം
സ്ക്കുളുകളില്‍
ബ്രോഡ്ബാന്റ്
ഇന്റര്‍നെറ്റ് കണക്ഷന്
ഇതിനകം
നല്‍കിയിട്ടുണ്ട്;
(സി)
ഇൗ
പദ്ധതി നടപ്പിലാക്കിയത്
മൂലം സംസ്ഥാനത്തെ
സര്‍ക്കാര്‍ സ്ക്കുള്
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍
വര്‍ദ്ധനയുണ്ടായിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
സ്ക്കൂളുകളിലെ
ഒന്നുമുതല്‍
പത്തുവരെയുളള
ക്ലാസുകളില്‍ എത്ര
ശതമാനം
വിദ്യാര്‍ത്ഥികളാണ്
കഴിഞ്ഞ
അദ്ധ്യയനവര്‍ഷത്തെ
അപേക്ഷിച്ച്
വര്‍ദ്ധിച്ചിട്ടുളളത്?
എസ്.സി/എസ്.റ്റി. ,
കെ.പി.സി.ആര് പ്രാകാരമുള്ള
വിഭാഗങ്ങളില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത
വിദ്യാഭ്യാസത്തിന് ഫീസ്
ആനുകൂല്യം
2689.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.സി/എസ്.റ്റി.,
കെ.പി.സി.ആര്
പ്രാകാരമുള്ള
വിഭാഗങ്ങളില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ഉന്നത
വിദ്യാഭ്യാസത്തിന്
നല്കുന്ന ഫീസ്
ആനുകൂല്യം അതാത്
അക്കാഡമിക്
വര്‍ഷങ്ങളില്‍ തന്നെ
നല്കാന് നിലവില്‍
സാധിക്കാറുണ്ടോ;
(ബി)
പ്രസ്തുത
ആനുകൂല്യം അതാത്
അക്കാഡമിക്
വര്‍ഷങ്ങളില്‍ തന്നെ
ലഭിക്കാത്തത്
വിദ്യാര്‍ത്ഥികളുടെ
തുടര്‍ പഠനത്തെ
പ്രതികൂലമായി
ബാധിക്കുന്നു എന്ന
വിഷയം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
അതാത്
അക്കാഡമിക്
വര്‍ഷങ്ങളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കേണ്ട പ്രസ്തുത
ആനുകൂല്യം കാലവിളംബം
കൂടാതെ വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
ഒന്നാം ക്ലാസ്സ് അഡ്മിഷന്
2690.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷം
സര്‍ക്കാര്‍ / എയ്ഡഡ്
സ്കൂളുകളില്‍ എത്ര
കുട്ടികള്‍ക്ക് ഒന്നാം
ക്ലാസ്സില്‍ അഡ്മിഷന്
നല്‍കിയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കുട്ടികളുടെ
എണ്ണത്തില്‍ കഴിഞ്ഞ
വര്‍ഷത്തെക്കാള്‍ എത്ര
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
വര്‍ദ്ധനവ്
മൂലം ഉണ്ടാകുന്ന അധിക
തസ്തികകളിലേക്ക്
അദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ സംരക്ഷിത
അദ്ധ്യാപകരില്‍ നിന്ന്
എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ ?
ഹെെടെക് ആക്കി നവീകരിക്കുന്ന
വിദ്യാലയങ്ങളുടെ മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കല്‍
2691.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ഹെെടെക് ആക്കി
നവീകരിക്കുന്നത്
സംബന്ധിച്ച മാസ്റ്റര്‍
പ്ലാന്‍ എത്ര
വിദ്യാലയങ്ങള്‍
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഏതൊക്കെ
വിദ്യാലയങ്ങളിലാണ്
ഹെെടെക് നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുളളത്;
(സി)
ഹെെടെക്
പ്രവൃത്തികള്‍ക്ക്
കാലതാമസം ഉണ്ടാക്കുന്ന
എന്തെങ്കിലും തടസ്സം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
നല്കുന്ന ഫണ്ടിനു
സമാനമായി
എം.പി,എം.എല്‍.എ,തദ്ദേശസ്ഥാപനങ്ങള്‍,
എസ്.എസ്.എ,
ആര്.എം.എസ്.എ, പി.ടി.എ
മറ്റ് സംവിധാനങ്ങള്‍
എന്നിവ ഉള്‍പ്പെടെ
ഉപയോഗിച്ച് ധനസമാഹരണം
നടത്തുമ്പോള്‍
,ഇവര്‍ക്ക് നല്‍കേണ്ട
മാസ്റ്റര്‍ പ്ലാന്‍
ലഭ്യമാക്കാന്‍ എന്ത്
സംവിധാനമാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ?
സ്വാശ്രയ വിദ്യാഭ്യാസ
മേഖലയിലെ പ്രശ്നങ്ങള്‍
2692.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസ മേഖലയിലെ
പ്രശ്നങ്ങള്‍
പഠിക്കുവാനും, പരിഹാര
മാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുവാനും
നിയോഗിച്ച ജസ്റ്റിസ്
ദിനേശന് കമ്മിറ്റി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ
(ബി)
സ്വാശ്രയ
വിദ്യാഭ്യാസ രംഗത്തെ
നിലവാരം
ഉയര്‍ത്തുന്നതിനായി
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
(സി)
കേരളത്തിലെ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളില്‍ ഈ വര്‍ഷം
മൂന്ന് അലോട്ട്മെന്റ്
കഴിഞ്ഞപ്പോള്‍ എത്ര
സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നതായി
കണ്ടെത്തി;
(ഡി)
വിദ്യാര്‍ത്ഥികള്‍
ഇല്ലാത്തതിനാല്‍,
ഏതെങ്കിലും സ്വാശ്രയ
കോളേജുകള്‍
നിര്ത്തലാക്കുകയുണ്ടായോ;
വിശദാംശം നല്‍കുമോ?
ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ
പ്രവര്‍ത്തനം
2693.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏകാദ്ധ്യാപക
വിദ്യാലയങ്ങളുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;എത്ര
സ്ഥാപനങ്ങള്‍
ഇത്തരത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഈ
സ്കൂളുകളിലെ
അദ്ധ്യാപകരുടെ ശമ്പളവും
മറ്റ് ആനുകൂല്യങ്ങളും
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
നിരവധി
ബുദ്ധിമുട്ടുകള്‍
അനുഭവിച്ചുകൊണ്ട്
വിദ്യാര്‍ത്ഥികളെ
പഠിപ്പിക്കുന്ന ഏക
അദ്ധ്യാപക
വിദ്യാലയങ്ങളിലെ
അദ്ധ്യാപകരെ
സ്ഥിരപ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
കൊയിലാണ്ടി വിഎച്ച്എസ്എസില്‍
ആര്‍ട്ട് ഗാലറി
2694.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികവിന്റെ
കേന്ദ്രമായി
പരിഗണിക്കപ്പെട്ട
കൊയിലാണ്ടി
വിഎച്ച്എസ്എസിന്റെ
ഡിപിആര്‍ അംഗീകരിച്ച
പദ്ധതി
ആരംഭിക്കുന്നതിന്
കിറ്റ്കോ തലത്തില്‍
നടക്കുന്ന
നടപടിക്രമങ്ങളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഇൗ
വിദ്യാലയത്തില്‍
ആര്‍ട്ട് ഗാലറി കം
ആര്‍ട്ട് കോംപ്ലക്സ്
ഒരുക്കാനായി
സമര്‍പ്പിച്ച
പദ്ധതിയിന്മേല്
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
സ്കുളുകളിലും വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും ഇ-മാലിന്യ
നിര്‍മ്മാര്‍ജ്ജനം
2695.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കുളുകളിലും
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
കെട്ടിക്കിടക്കുന്ന
ഇ-മാലിന്യം
നിര്‍മ്മാര്‍ജനം
ചെയ്യുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ.
വിശദാംശം നല്‍കുമോ;
(ബി)
ഏത്
സ്ഥാപനത്തെയാണ്
പ്രസ്തുത ചുമതല
ഏല്പിച്ചതെന്നും
പദ്ധതിപ്രകാരമുള്ള
മാലിന്യ
നിര്‍മ്മാര്‍ജ്ജനം
എന്നത്തേക്ക്
പൂര്‍ത്തിയാക്കുമെന്നും
അറിയിക്കുമോ?
സ്കൂളുകളില്‍ നടപ്പാക്കുന്ന
വികസന പരിപാടികള്‍
2696.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സംസ്ഥാനത്തെ
സര്‍ക്കാര്‍/എയിഡഡ്
മേഖലയിലെ ഹയര്‍
സെക്കണ്ടറി തലം
വരെയുള്ള സ്കൂളുകളില്‍
നടപ്പാക്കുന്ന വികസന
പരിപാടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
നിയോജകമണ്ഡലത്തിലെ
ഒരു സര്‍ക്കാര്‍
സ്കൂള്‍ വീതം ഓരോ
വര്‍ഷവും 10 കോടി രൂപ
വരെ നല്കി
അന്താരാഷ്ട്ര
നിലവാരത്തിലാക്കുന്ന
2016-17-ലെ ബജറ്റ്
പ്രസംഗത്തിലെ
പദ്ധതിപ്രകാരം
സംസ്ഥാനത്ത് എത്ര
സ്കൂളുകളുടെ വിശദമായ
പ്രൊജക്ട്
റിപ്പോര്‍ട്ട് ഇതിനോടകം
ലഭിച്ചിട്ടുണ്ട് എന്ന്
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
ബാക്കിയുള്ള
നിയോജകമണ്ഡലങ്ങളിലെ
സ്കൂളുകളുടെ
കാര്യത്തില്‍ ഇത്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഏതൊക്കെ
ഏജന്‍സികള്‍ മുഖേനയാണ്
ഈ പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതില്‍
ചുമതലപ്പെടുത്തിയിട്ടുള്ള
ഏജന്‍സികള്‍ ഏതൊക്കെ;
(ഇ)
ഏത്
ഏജന്‍സി വിശദമായ
പ്രൊജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയാലും, അത്
വെറ്റ് ചെയ്യുന്നതിനായി
കിറ്റ്കോയെ മാത്രമായി
ചുമതലപ്പെടുത്തിയതിന്റെ
കാരണം വിശദമാക്കാമോ;
ഇതിനായി സ്കൂള്‍
ഒന്നിന് എത്ര രൂപ
വീതമാണ് ഇവര്‍ക്ക്
നല്‍കുന്നത്;
(എഫ്)
വിശദമായ
പ്രൊജക്ട്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുള്ള
സ്കൂളുകളില്‍ ഏതൊക്കെ
സ്കൂളുകള്‍ക്കാണ്
സര്‍ക്കാര്‍
തുകയനുവദിച്ചിട്ടുള്ളത്?
കെ.ഇ.ആര്
കാലോചിതമായി
പരിഷ്ക്കരിക്കേണ്ടതിന്റെ
ആവശ്യകത
2697.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള കെ.ഇ.ആര്
കാലോചിതമായി
പരിഷ്ക്കരിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിയമത്തില്‍
ഉണ്ടായിരിക്കുന്ന
അവ്യക്തത മൂലം
അദ്ധ്യാപക
നിയമനങ്ങളിലും തസ്തിക
നിര്‍ണ്ണയത്തിലും
നിയമനം അംഗീകരിക്കുന്ന
കാര്യത്തിലും കോടതി
വ്യവഹാരങ്ങള്‍
വര്‍ദ്ധിക്കുന്നതായ
പ്രവണത സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കെ.ഇ.ആര്
പ്രകാരമുളള വ്യവസ്ഥകള്‍
പരിഷ്ക്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പി.റ്റി.എ.യുടെ
നേതൃത്വത്തില്‍
ആരംഭിച്ചിട്ടുള്ള
പ്രീ-പ്രൈമറി ക്ലാസ്സുകള്‍
2698.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍
പി.റ്റി.എ.യുടെ
നേതൃത്വത്തില്‍
ആരംഭിച്ചിട്ടുള്ള പ്രീ
- പ്രൈമറി
ക്ലാസ്സുകള്‍ക്ക് 2012
ന് ശേഷം അംഗീകാരം
കൊടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പൊതുവിദ്യാലയങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി പി.റ്റി.എ.യുടെ
നേതൃത്വത്തില്‍
ആരംഭിച്ചിട്ടുള്ള
പ്രീ-പ്രൈമറി
സ്കൂളുകള്‍ക്ക്
അംഗീകാരം
കൊടുക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
ഒരു
സ്കൂളില്‍ ഒന്നില്‍ കൂടുതല്‍
യൂണിഫോമുകള്‍
2699.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു സ്കൂളില്‍ ഒന്നില്‍
കൂടുതല്‍ യൂണിഫോമുകള്‍
പാടില്ലെന്ന സംസ്ഥാന
ബാലാവകാശ കമ്മീഷന്റെ
ഉത്തരവ്
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പല
സ്വകാര്യ സ്കൂളുകളും
ഒരേ വിദ്യാര്‍ത്ഥിക്ക്
ഒന്നില്‍ കൂടുതല്‍
യൂണിഫോമുകള്‍
നിഷ്കര്‍ഷിക്കുന്നത്
മൂലം
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും
ഉണ്ടാകുന്ന
പ്രയാസങ്ങള്‍
പരിശോധിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം;
(സി)
ഈ
വിഷയത്തില്‍ ബാലാവകാശ
കമ്മീഷന്
പുറപ്പെടുവിച്ച
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടിയുടെ വിശദാംശം
കമ്മീഷന്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് ഇത്
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കാത്തതെന്ന്
അറിയിക്കുമോ?
ഒരു
വിദ്യാര്‍ഥി പോലും ഇല്ലാത്ത
സ്കൂളുകളുടെ എണ്ണം
2700.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു വിദ്യാര്‍ഥി പോലും
ഇല്ലാത്ത എത്ര
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ജില്ല /സ്കൂളിന്റെ പേര്
/സര്‍ക്കാര്‍ സ്കൂള്‍/
എയ്ഡഡ്സ്കൂള്‍ എന്നീ
ക്രമത്തില്‍ വിവരങ്ങള്‍
ലഭ്യമാക്കാമോ ?
(ബി)
ഇവര്‍
എത്ര മാസങ്ങളായി വെറുതെ
ശമ്പളം വാങ്ങി വരുന്നു
എന്നും ,വാങ്ങുന്ന
ശമ്പളം എത്ര എന്നും
വിശദമാക്കാമോ ?
(സി)
കുട്ടികള്‍
കൊഴിഞ്ഞു പോകാനുള്ള
കാരണം ഓരോ
സ്കൂളിന്റെയും
സാഹചര്യത്തില്‍ വകുപ്പ്
തലത്തില്‍ പഠനം
നടത്തിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ ?
(ഡി)
കഴിഞ്ഞ
പത്ത് വര്‍ഷം ടി
സ്ഥാപനങ്ങളില്‍
ഉണ്ടായിരുന്ന
കുട്ടികളുടെ സ്ഥിതിവിവര
കണക്ക് ലഭ്യമാക്കാമോ?
(ഇ)
ഇത്തരം
സ്കൂളുകളിലെ
അധ്യാപകരുടെയും
ജീവനക്കാരുടേയും പുനര്‍
വിന്യാസ നടപടികള്‍
വിശദമാക്കാമോ ;ഒരു
വിദ്യാര്‍ഥി പോലും
ഇല്ലാതെ ഹെഡ്
മാസ്റ്റര്‍മാരെ മാത്രം
ടി സ്ഥാപങ്ങളില്‍
നിലനിര്‍ത്തുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;ഇത്തരം സ്ഥാപനങ്ങള്‍
അടച്ച് പൂട്ടാന്‍
സര്‍ക്കാര്‍ നയപരമായ
തീരുമാനം എടുക്കുമോ ?
നടയറ
ഗവ: മുസ്ലീം എച്ച്.എസ്സില്‍
എഫ്.ടി.എം. തസ്തികയില്‍ ഒഴിവ്
2701.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
നടയറ ഗവ: മുസ്ലീം
എച്ച്.എസ്സില്‍
എഫ്.ടി.എം. തസ്തികയില്‍
നിലവിൽ ഒഴിവുണ്ടോ
;എങ്കിൽ ഏതു തീയതി
മുതലാണ് ഒഴിവ്
നിലവില്‍വന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒഴിവ്
നിലവിലുള്ള പക്ഷം ആയത്
നികത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവ് നികത്തുന്നതിന്
കാലതാമസം
ഉണ്ടായിട്ടുണ്ടോ,
എങ്കില്‍ ആയതിനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;ഒഴിവ്
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കേരള
ടീച്ചേഴ്സ് എലിജിബിലിറ്റി
ടെസ്റ്റ്
2702.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ടീച്ചേഴ്സ്
എലിജിബിലിറ്റി ടെസ്റ്റ്
(കെ.ടെറ്റ്)
പാസ്സായവര്‍
ഏഴുവര്‍ഷത്തിനുള്ളില്‍
ജോലിയില്‍
പ്രവേശിച്ചില്ലെങ്കില്‍
സര്‍ട്ടിഫിക്കറ്റ്
റദ്ദാകുമെന്ന നിബന്ധന
ഉണ്ടോ;
(ബി)
സെറ്റ്,
നെറ്റ് തുടങ്ങിയ
പരീക്ഷകള്‍ക്ക്
ഇല്ലാത്ത ഈ നിബന്ധന
കെ.ടെറ്റിന് മാത്രം
ഉള്ക്കൊള്ളിക്കുവാനുണ്ടായ
കാരണം എന്താണ്;
(സി)
പ്രസ്തുത
നിബന്ധന
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊതു
വിദ്യാഭ്യാസം അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ നടപടികൾ
2703.
ശ്രീ.എ.
പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസം
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താനുള്ള
സര്‍ക്കാരിന്റെ യത്നം
ഫലപ്രാപ്തിയിലെത്തുന്നതിന്
അക്കാദമി ഉള്ളടക്കം
നിരന്തരം പരിഷ്കരണ
വിധേയമാക്കേണ്ടതിന്റെ
ആവശ്യകത കണക്കിലെടുത്ത്
അതിനുവേണ്ടി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം അറിയിക്കാമോ;
(ബി)
സാമൂഹ്യബോധം
സൃഷ്ടിക്കാന്‍ ഉതകുന്ന
രീതിയില്‍
സാമൂഹ്യശാസ്ത്ര പഠനവും
ശാസ്ത്രചിന്തയും
യുക്തിചിന്തയും
പ്രോത്സാഹിപ്പിക്കുന്ന
രീതിയില്‍
ശാസ്ത്രപഠനവും
പ്രയോജനപ്രദമാക്കിത്തീര്ക്കാന്
വേണ്ട അധ്യയന പരിശീലന
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രൈമറി,
സെക്കന്ററി,
ഹയര്‍സെക്കന്ററി
തലങ്ങളില്‍ വിഭാവനം
ചെയ്യുന്ന പഠന ലക്ഷ്യം
നേടാന്‍ കഴിയുന്നുണ്ടോ
എന്നു പരിശോധിക്കാനും
അതിന്റെയടിസ്ഥാനത്തില്‍
അദ്ധ്യാപകരെയും
സ്ഥാപനങ്ങളെയും
വിലയിരുത്തുന്നതിനും
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കുമോ?
എല്‍.പി./യു.പി
സ്ക്കൂളുകളില്‍ മികവിന്റെ
കേന്ദ്രം പദ്ധതി
2704.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സംസ്ഥാനത്തെ
എല്‍.പി./യു.പി
സ്ക്കൂളുകളില്‍
മികവിന്റെ കേന്ദ്രം
പദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
ഇതിനായി
തെരഞ്ഞെടുക്കപ്പെട്ടിട്ടുളള
സ്ക്കൂളുകളുടെ പട്ടിക
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
എല്‍.പി./യു.പി
സ്ക്കൂളുകളെ മികവിന്റെ
കേന്ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്ന പദ്ധതി
സംസ്ഥാനത്തെ ഏതെങ്കിലും
സ്കൂളില്‍
ആരംഭിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
നാളിതുവരെ പദ്ധതി
ആരംഭിക്കാത്തത്?
ആര്.എം.എസ്.എ.
പദ്ധതിപ്രകാരം അനുവദിച്ച
ഹൈസ്കൂളുകള്‍
2705.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ.
പദ്ധതിപ്രകാരം
അനുവദിച്ച
ഹൈസ്കൂളുകളില്‍
അദ്ധ്യാപക തസ്തികകളുടെ
കുറവ് മൂലം ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ആര്.എം.എസ്.എ.
പദ്ധതിയിലുള്‍പ്പെടുത്തി
ഗേള്‍സ് ഹോസ്റ്റല്‍
നിര്‍മ്മാണം
2706.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ഗവ.ഗേള്‍സ് ഹൈസ്കൂളിനെ
ചാലക്കുടിക്കുവേണ്ടിയുളള
രാഷ്ട്രീയ മാധ്യമിക്
ശിക്ഷാ അഭിയാന്
(ആര്.എം.എസ്.എ.)
പദ്ധതിയിലുള്‍പ്പെടുത്തി,
സ്കൂളിനോടനുബന്ധിച്ച്
ഗേള്‍സ് ഹോസ്റ്റല്‍
നിര്‍മ്മാണം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
ഗേള്‍സ്
ഹോസ്റ്റല്‍ നിര്‍മ്മാണം
ഉടന്‍
ആരംഭിക്കുന്നതിനാവശ്യമായ
സത്വര നടപടികള്‍
സ്വീകരിക്കുമോ?
പ്ലസ്
വണ്‍ സീറ്റുകളില്‍
മാര്‍ജിനല്‍ ഇന്‍ക്രിമെന്റ്
2707.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
അധ്യയനവര്‍ഷം പ്ലസ്
വണ്‍ സീറ്റുകളിൽ നേരിയ
വർദ്ധനവ്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത സംവിധാനം
എയ്ഡഡ്, അണ് എയ്ഡഡ്
സ്കൂളുകള്‍ക്കും
ബാധകമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
മുന്‍
അധ്യയനവര്‍ഷം
ഇക്കാര്യത്തിലുണ്ടായ
ബുദ്ധിമുട്ടുകള്‍
പരിശോധിക്കുമോ;
വിശദമാക്കുമോ;
(ഡി)
പ്ലസ്
ടൂ സീറ്റുകള്‍ ഒഴിഞ്ഞ്
കിടക്കുന്നതുമായി
ബന്ധപ്പെട്ട കാരണങ്ങള്‍
സംബന്ധിച്ച്
പരിശാേധിച്ചിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
ദേശീയ
സ്കൂള്‍ ഗെയിംസ്
മത്സരങ്ങളില്‍ പങ്കെടുത്ത
കായിക താരങ്ങള്‍ക്കുളള കാഷ്
അവാര്‍ഡ്
2708.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
സ്കൂള്‍ ഗെയിംസ്
മത്സരങ്ങളില്‍
പങ്കെടുത്ത കായിക
താരങ്ങള്‍ക്ക് കാഷ്
അവാര്‍ഡ് ഇനത്തില്‍
എത്ര വര്‍ഷത്തെ തുക
കൊടുക്കാന്‍
ബാക്കിയുണ്ട്; എത്ര
കുട്ടികള്‍ക്കാണ് കാഷ്
അവാര്‍ഡ് നല്‍കേണ്ടത്;
കാഷ് അവാര്‍ഡിന്റെ തുക
എത്രയാണ്; എത്ര തുക
ഇതിനായി വേണ്ടി വരും;
(ബി)
കായികതാരങ്ങള്‍ക്കുളള
കാഷ് അവാര്‍ഡ്
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഹയര്‍
സെക്കന്ററി അധ്യാപകരുടെ
ഒഴിവുകള്‍
2709.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കന്ററി
അധ്യാപകരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വിഷയം തിരിച്ച്
അറിയിക്കാമോ;
(ബി)
എച്ച്.എസ്.എസ്.റ്റി.
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി എന്ന്
അവസാനിക്കുമെന്നും
2016-17 കാലയളവില്‍
എത്ര പേര്‍ക്ക് നിയമനം
നല്കി എന്നും വിഷയം
തിരിച്ച് അറിയിക്കാമോ ?
ഹയര്‍
സെക്കന്ററി അധ്യാപകര്‍ക്ക്
നിയമനാംഗീകാരവും ശമ്പളവും
ലഭിക്കാത്ത പ്രശ്നം
2710.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാല്
വര്‍ഷമായി ജോലിയില്‍
പ്രവേശിച്ച 2500ല്‍ പരം
ഹയര്‍ സെക്കന്ററി
അധ്യാപകര്‍ക്ക്
നിയമനാംഗീകാരവും
ശമ്പളവും ലഭിക്കാത്ത
പ്രശ്നം എങ്ങനെ
പരിഹരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്നറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
/ഏയ്ഡഡ് സ്കൂളുകളില്‍
രണ്ട് പ്രാവശ്യമായി
പുതിയ ബാച്ചുകള്‍
അനുവദിച്ചത് ഒറ്റ
ഉത്തരവ്
പ്രകാരമാണെങ്കിലും
അധ്യാപക തസ്തിക
സൃഷ്ടിച്ചിരിക്കുന്നത്
സര്‍ക്കാര്‍
സ്കൂളുകളില്‍
മാത്രമാണ്. ഏയ്ഡഡ്
മേഖലയോടുളള ഇൗ വിവേചനം
പരിഹരിക്കുന്ന കാര്യം
പരിശോധിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
സ്ഥിരനിയമനവും
തസ്തിക സൃഷ്ടിക്കലും
വെെകുന്നതോടെ
പ്രായപരിധി കവിഞ്ഞ്
നിയമനം നേടാന്‍ പല
അദ്ധ്യാപകര്‍ക്കും
സാധിക്കാത്തതും
പ്രമോഷന് വഴി
എച്ച്.എസ്.എ.യില്‍
നിന്നും
എച്ച്.എസ്.എസ്.റ്റി.
യിലേക്ക് മറ്റ്
അധ്യാപകര്‍
വരുന്നതുമടക്കം ഇൗ
അധ്യാപകര്‍
അഭിമുഖീകരിക്കുന്ന
പ്രശ്നം എങ്ങനെ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
ദേശീയ
വിദ്യാഭ്യാസ നയത്തിലെ
അപകടകരമായ നിര്‍ദ്ദേശങ്ങള്‍
2711.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ കരട്
ദേശീയ വിദ്യാഭ്യാസ
നയത്തിലെ അപകടകരമായ
നിര്ദ്ദേശങ്ങളോടുളള
സര്‍ക്കാരിന്റെ
എതിര്‍പ്പ് കേന്ദ്ര
സര്‍ക്കാരിനെ
അറിയിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാന
കരിക്കുലം കമ്മിറ്റി
അംഗീകരിക്കുന്ന
പാഠ്യപദ്ധതി തന്നെ
സംസ്ഥാനത്തെ
സ്കൂളുകളില്‍
നടപ്പിലാക്കുന്നതിന്
തടസ്സം ഉണ്ടോ;
വിശദവിവരങ്ങള്‍
നല്‍കുമോ ?
ഹയര്‍
സെക്കന്‍ഡറി
വിദ്യാര്‍ത്ഥികള്‍ക്ക് കായിക
വിദ്യാഭ്യാസം
2712.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി
വിദ്യാര്‍ത്ഥികള്‍ക്ക്
കായിക വിദ്യാഭ്യാസം
നല്‍കുന്നതിന് നിലവില്‍
കായിക അദ്ധ്യാപകരുടെ
സേവനം ലഭ്യമാണോ;
(ബി)
ഇല്ലെങ്കില്‍
ആവശ്യമായ സംവിധാനം
ഉണ്ടാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വെെസ്
ചാന്‍സലറുടെയും പ്രോ വെെസ്
ചാന്‍സലറുടെയും നിയമനം
2713.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതാെക്കെ
സര്‍വ്വകലാശാലകളിലാണ്
നിലവില്‍ വെെസ്
ചാന്‍സലറുടെയും പ്രോ
വെെസ് ചാന്‍സലറുടെയും
തസ്തികകൾ
ഒഴിവുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
വി.സി., പി.വി.സി.
നിയമനങ്ങള്‍ക്ക്
യു.ജി.സി. മാനദണ്ഡം
കര്‍ശനമായി
പാലിക്കണമെന്ന്
ചാന്‍സലര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
വി.സി.
മാരെ
നിയമിക്കുന്നതിനുളള
സെര്‍ച്ച്
കമ്മിറ്റികളില്‍
അക്കാഡമിക്
പണ്ഡിതന്മാരെ
ഉള്‍പ്പെടുത്തണമെന്ന്
യു.ജി.സി.
നിര്‍ദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
വിരുദ്ധമായി ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കണ്ണൂര്‍, സംസ്കൃത
സര്‍വ്വകലാശാലകളില്‍
വി.സി. മാരെ
തെരഞ്ഞെടുക്കുന്നതിനുളള
സെര്‍ച്ച്
കമ്മിറ്റിയില്‍
അക്കാഡമിക്
പണ്ഡിതന്മാരല്ലാത്തവരെ
ഉള്‍പ്പെടുത്തിയിരുന്നോ
എങ്കില്‍ അവര്‍
ആരൊക്കെയായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നിശ്ചിത
വര്‍ഷം
പ്രൊഫസര്‍ഷിപ്പ്
ഉളളവരെയും അക്കാഡമിക്
നിലവാരമുളളവരെയും
മാത്രം വി.സി.,
പി.വി.സി. തസ്തികകളില്‍
നിയമിക്കുന്നതിന്
ശുപാര്‍ശ ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
എച്ച്.എസ്.എ.(ഹിന്ദി)
തസ്തികയിലെ ഒഴിവുകള്‍
2714.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
എച്ച്.എസ്.എ.(ഹിന്ദി)
തസ്തികയിലേക്ക്
നിലവില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇനിയും
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലെ എത്ര
ഒഴിവുകളാണ് പ്രമോഷന്
തസ്തികക്കായി
നീക്കിവച്ചിരിക്കുന്നത്;
(സി)
പ്രമോഷന്
തസ്തികയും നേരിട്ടുള്ള
നിയമനവും സംബന്ധിച്ച
അനുപാതം എത്രയാണ്;
വിശദമാക്കുമോ;
(ഡി)
കഴിഞ്ഞ
അഞ്ച് വര്‍ഷമായി
നേരിട്ടുള്ള നിയമനം,
പ്രമോഷന് എന്നിവ മുഖേന
എത്ര ഒഴിവുകള്‍
നികത്തിയിട്ടുണ്ട്;
പ്രസ്തുത നിയമനത്തില്‍
നിശ്ചിത അനുപാതം
പാലിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
എയ്ഡഡ്
സ്കൂള്‍ ടീച്ചര്‍മാര്‍ക്ക്
ശമ്പളവും സര്‍വ്വീസ്
സീനിയോറിറ്റിയും
2715.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
നും 2011നുമിടയിൽ
നിയമിതരായ 3600 ഓളം
വരുന്ന എയ്ഡഡ് സ്കൂള്‍
ടീച്ചേഴ്സിന് ഈ
കാലയളവില്‍ ശമ്പളവും
സര്‍വ്വീസ്
സീനിയോറിറ്റിയും
നല്‍കിയിട്ടില്ലാ എന്ന
കാര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
(ബി)
എങ്കിൽ
ഈ കാലയളവിലുള്ള സർവീസ്
ക്രമപ്പെടുത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ ?
ഗ്രേസ്
മാര്‍ക്ക്
2716.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.,
ഹയര്‍ സെക്കന്ററി
വിദ്യാര്‍ത്ഥികള്‍ക്ക്
കലാ-കായിക
മല്‍സരങ്ങളില്‍
വിജയിക്കുമ്പോള്‍
ലഭിക്കുന്ന ഗ്രേസ്
മാര്‍ക്ക്, വിവിധ
വിഷയങ്ങള്‍ക്ക്
പരീക്ഷയെഴുതി
ലഭിക്കുന്ന
മാര്‍ക്കുമായി
ചേര്‍ത്ത്
സര്‍ട്ടിഫിക്കറ്റില്‍
ഉള്‍പ്പെടുത്തരുതെന്ന്
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
തീരുമാനം
എടുത്തുവെന്നും, ഏത്
വര്‍ഷം മുതല്‍ ഇത്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്നും
വെളിപ്പെടുത്താമോ?
ഗ്രേസ്
മാര്‍ക്ക്
സമ്പ്രദായപരിഷ്ക്കരണം
2717.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.
പരീക്ഷയുടെ ഗ്രേസ്
മാര്‍ക്ക് സമ്പ്രദായം
പരിഷ്ക്കരിക്കുന്നതിനായി
നിയോഗിക്കപ്പെട്ട
പ്രൊഫ. സുധീറിന്റെ
നേതൃത്വത്തിലുള്ള
സമിതിയുടെ ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(ബി)
വിദ്യാഭ്യാസ
സെക്രട്ടറിമാരുടെയും
വിവിധ വിദ്യാഭ്യാസ
ബോര്‍ഡ്
ചെയര്മാന്മാരുടെയും
യോഗത്തില്‍ കേന്ദ്ര
മാനവവിഭവശേഷി വകുപ്പ്
സെക്രട്ടറി കേരളത്തിലെ
ഗ്രേസ് മാര്‍ക്ക് രീതി
മാറ്റണമെന്ന്
ആവശ്യപ്പെട്ടിരുന്നോ;
(സി)
എസ്.എസ്.എല്‍.സി.
പരീക്ഷയ്ക്ക് ഇൗ വര്‍ഷം
എല്ലാ വിഷയങ്ങള്‍ക്കും
എ പ്ലസ് ലഭിച്ച
വിദ്യാര്‍ത്ഥികളില്‍
എത്ര പേര്‍ക്കാണ്
ഗ്രേസ് മാര്‍ക്കിന്റെ
ആനുകൂല്യം
കിട്ടിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
എസ്.എസ്.എല്‍.സി.,
ഹയര്‍ സെക്കന്ററി
പരീക്ഷകള്‍ക്ക്
നല്കുന്ന ഗ്രേസ്
മാര്‍ക്ക് എഴുത്തു
പരീക്ഷയുടെ
മാര്‍ക്കിനോടൊപ്പം
ചേര്‍ക്കേണ്ട എന്ന
ശിപാര്ശയിന്മേലുള്ള
തീരുമാനം എന്താണെന്ന്
വെളിപ്പെടുത്താമോ?
എയ്ഡഡ്
സ്ക്കൂളുകളിൽ താല്‍ക്കാലികമായി
ഉണ്ടാകുന്ന അദ്ധ്യാപകരുടെ
ഒഴിവുകള്‍
2718.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്ക്കൂളുകളില്‍
താല്‍ക്കാലികമായി
ഉണ്ടാകുന്ന
അദ്ധ്യാപകരുടെ
ഒഴിവിലേയ്ക്ക്
കോണ്‍ട്രാക്ട്
വ്യവസ്ഥയില്‍
അദ്ധ്യാപകരെ
നിയമിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
അദ്ധ്യാപകര്‍ക്ക് എന്ത്
ശമ്പളം നല്കുവാനാണ്
ഉത്തരവായിട്ടുളളത്;
(സി)
പി.എസ്.സി.
റാങ്ക് ലിസ്റ്റിലുളള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഇപ്രകാരമുളള
നിയമനത്തില്‍ മുന്‍ഗണന
നല്‍കുമോ?
സര്‍വ്വ
ശിക്ഷാ അഭിയാന് പദ്ധതി
2719.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വ
ശിക്ഷാ അഭിയാന്
(എസ്.എസ്.എ)
പദ്ധതിയില്‍
ഉള്‍പ്പെടുത്തി 2017-18
വര്‍ഷത്തില്‍
ഏറ്റെടുക്കുന്ന സിവില്‍
വര്‍ക്കുകളുടെ പട്ടിക
തയ്യാറായിട്ടുണ്ടോ
;അറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഈ
പട്ടികയില്‍
ഉള്‍പ്പെട്ട
സ്കൂളുകള്‍, പുതിയ
കെട്ടിട നിര്‍മ്മാണം,
മേജര്‍ റിപ്പയര്‍
വര്‍ക്കുകള്‍, മറ്റ്
സിവില്‍ വര്‍ക്കുകള്‍
എന്നിവ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ഈ
സ്കൂളുകളെ
തെരഞ്ഞെടുക്കുന്ന
രീതി/മാനദണ്ഡം എന്നിവ
അറിയിക്കാമോ;
(ഡി)
ഈ
ഇനത്തില്‍ സംസ്ഥാനത്ത്
ആകെ ചെലവാക്കുന്ന തുക,
ഓരോ ജില്ലക്കും
നീക്കിവെച്ച തുക എത്ര
എന്ന് വിശദമാക്കാമോ?
സ്കൂള്‍
യൂണിഫോം വിതരണം
2720.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കുളള
യൂണിഫോം വിതരണം
പൂര്‍ത്തിയായോ എന്ന്
അറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയിലെ മലപ്പുറം,
കൊണ്ടോട്ടി, അരീക്കോട്
സബ് ജില്ലകളില്‍
നിന്നും യൂണിഫോം
പൂര്‍ണ്ണമായും
ലഭിച്ചിട്ടില്ല എന്ന
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഏതെല്ലാം സ്കൂളുകളില്‍
നിന്നാണ്
എന്നറിയിക്കാമോ;ആയത്
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി അറിയിക്കാമോ;
(ഡി)
യൂണിഫോം
വിതരണവുമായി ബന്ധപെട്ടു
സര്‍ക്കാരിന് എത്ര തുക
ചെലവായി
എന്നറിയിക്കാമോ;
(ഇ)
2015-16
വര്‍ഷം യൂണിഫോമിനുളള
തുക സ്കൂളുകള്‍ക്ക്
നല്കിയപ്പോള് ആകെ
ചെലവായ തുക, 2017-18
വര്‍ഷത്തില്‍ യൂണിഫോം
നേരിട്ട്
നല്കിയപ്പോള് ആകെ
ചെലവായ തുക എന്നിവ
ജില്ല തിരിച്ച്
അറിയിക്കാമോ?
അവധിക്കാലത്ത്
സ്കൂള്‍ കലോത്സവം
2721.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍തലത്തില്‍
ഒരു വര്‍ഷം
ലക്ഷ്യമിടുന്ന പരമാവധി
പ്രവര്‍ത്തിദിനങ്ങള്‍
എത്ര; എന്നാല്‍
ഇപ്പോള്‍ ലഭ്യമാവുന്ന
പരമാവധി
പ്രവര്‍ത്തിദിനങ്ങള്‍
എത്ര;
(ബി)
സ്കൂള്‍
പ്രവര്‍ത്തിദിവസങ്ങള്‍
പരമാവധി സംരക്ഷിക്കുക
എന്ന ലക്ഷ്യത്തോടെ
സംസ്ഥാന സ്കൂള്‍
കലോത്സവം ക്രിസ്തുമസ്
അവധിക്കാലത്ത്
നടത്തുന്നകാര്യം
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
എന്നു മുതല്‍ എന്നുവരെ
കലോത്സവം
നടത്തുന്നതിനാണ്
ഉദ്ദേശിക്കുന്നത്; ഈ
വര്‍ഷം കലോത്സവം ഏത്
ജില്ലയില്‍ നടത്താനാണ്
തീരുമാനം
എന്നറിയിക്കാമോ;
(ഡി)
കലോത്സവ
തീയതി മാറ്റത്തിലൂടെ
കൈവരിക്കാനാകുമെന്ന്
കരുതുന്ന നേട്ടങ്ങള്‍
എന്തൊക്കെ എന്ന്
വ്യക്തമാക്കുമോ;
(ഇ)
എങ്കില്‍
ഇതിനു തടസ്സമായിട്ടുള്ള
ഘടകങ്ങള്‍ എന്തൊക്കെ;
അദ്ധ്യാപക സംഘടനകള്‍
എതിര്‍ക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ലൈബ്രറി
കൗണ്‍സില്‍ അംഗത്വം ഇല്ലാതെ
പ്രവര്‍ത്തിക്കുന്ന
വായനശാലകള്‍
T 2722.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈബ്രറി കൗണ്‍സില്‍
അംഗത്വം നേടാതെ
പ്രവര്‍ത്തിക്കുന്ന
വായനശാലകളും
ഗ്രന്ഥശാലകളും
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ലൈബ്രറി
കൗണ്‍സില്‍ അംഗത്വം
നേടാതെ നല്ല രീതിയില്‍
പ്രവര്‍ത്തിച്ചു വരുന്ന
രജിസ്ട്രേഡ്
വായനശാലകള്‍ക്കും
ഗ്രന്ഥശാലകള്‍ക്കും
അവശ്യംവേണ്ട
ഫര്‍ണീച്ചറുകളും,
കമ്പ്യൂട്ടറും അനുബന്ധ
ഉപകരണങ്ങളും നല്കി
അവയെ
പരിപോഷിപ്പിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
പ്രൈമറി
സ്കൂളുകളിലെ കായികവികസനം
T 2723.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൈമറി
സ്കൂളുകളിലെ കായിക
വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രൈമറി
സ്കൂളുകളില്‍
കായികാദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
എങ്കില്‍
ആഴ്ചയില്‍ എത്ര
ദിവസമാണ്
കായികാദ്ധ്യാപകന്റെ
സേവനം ഒരു സ്ക്കൂളിന്
ലഭിക്കുകയെന്ന്
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
പ്രൈമറി സ്കൂളുകളുടെ
കായിക വികസനത്തിന്
സാമ്പത്തിക സഹായം
അനുവദിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
എങ്കില്‍
ോ്സഗ്ആയത്
എത്രയാണെന്നും
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നതും
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ
ഭാരം കുറയ്ക്കുന്നതിനുള്ള
നടപടി
2724.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
ബാഗിന്റെ ഭാരം
കുറയ്ക്കുന്നത്
സംബന്ധിച്ച് ബാലാവകാശ
കമ്മീഷനും, പ്രൊഫ.
യശ്പാല്‍ കമ്മിറ്റിയും
നല്കിയ നിര്‍ദ്ദേശം
എന്താണ്;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം ഈ അദ്ധ്യയന
വര്‍ഷം നടപ്പിലാക്കിയോ;
(സി)
പാഠപുസ്തകങ്ങള്‍
ഒന്നില്‍ കൂടുതല്‍
വാല്യമായിട്ടാണോ
കുട്ടികള്‍ക്ക് വിതരണം
ചെയ്തത്;
പാഠപുസ്തകങ്ങളുടെ എല്ലാ
വാല്യങ്ങളും ഇതിനകം
വിതരണം ചെയ്തിട്ടുണ്ടോ;
(ഡി)
കഴിഞ്ഞ
വര്‍ഷം ഒറ്റ വാല്യമായി
അച്ചടിച്ച
പാഠപുസ്തകങ്ങള്‍ വിതരണം
ചെയ്യേണ്ട എന്ന
തീരുമാനം മൂലം എത്ര
കോടി രൂപയുടെ
പുസ്തകങ്ങളാണ് ഉപയോഗ
ശൂന്യമായതെന്ന്
വ്യക്തമാക്കാമോ?
സാക്ഷരതാ
മിഷന് നടപ്പാക്കി വരുന്ന
തുടര്‍ വിദ്യാഭ്യാസ പദ്ധതി
2725.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സാക്ഷരതാ മിഷന്
നടപ്പാക്കി വരുന്ന
തുടര്‍ വിദ്യാഭ്യാസ
പദ്ധതിയുടെ
വിലയിരുത്തല്‍
സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
തുല്യതാ പഠനത്തിനായി
എത്തുന്ന പഠിതാക്കളുടെ
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(സി)
സാക്ഷരതാ
മിഷന് നേരിട്ടു
നടത്തുന്ന
പരിശീലനങ്ങള്‍ക്ക്
പുറമേ ഏതെങ്കിലും
ഏജന്‍സികളോ സന്നദ്ധ
സ്ഥാപനങ്ങളോ
പരിശീലനപരിപാടികള്‍
സംഘടിപ്പിച്ചുവരുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ,എന്‍.
ജി. ഒ. കള്‍
തുടങ്ങിയവയുടെ
സഹായത്തോടെ പദ്ധതി
കൂടുതല്‍ പേരിലേക്ക്
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
മലപ്പുറം
ജില്ലയിലെ പ്ലസ് വണ്‍
പ്രവേശനം
2726.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓരോ ജില്ലയിലും
എസ്.എസ്.എല്‍.സി
പാസ്സായ
വിദ്യാര്‍ത്ഥികളുടെ
എണ്ണവും പ്ലസ് വണ്‍
സീറ്റുകളുടെ എണ്ണവും
വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ നിന്നും ഈ
വര്‍ഷം
എസ്.എസ്.എല്‍.സി.
പാസ്സായ
വിദ്യാര്‍ത്ഥികളുടെ
എണ്ണം എത്ര; എത്ര
പേര്‍ക്ക് അവസാനഘട്ട
അലോട്ട്മെന്റ് വരെ
പ്ലസ് വണ്‍ പ്രവേശനം
ലഭിച്ചു;
(സി)
എത്ര
പേര് ഐ.ടി.ഐ. ,
പോളിടെക്നിക് തുടങ്ങിയ
അനുബന്ധ കോഴ്സുകളില്‍
പ്രവേശനം നേടിയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ജില്ലയില്‍
ഇനിയും പ്ലസ് വണ്‍
പ്രവേശനം
ലഭിക്കാത്തവരുണ്ടോ;
എങ്കില്‍ അവരുടെ
എണ്ണമെത്ര; 10% സീറ്റ്
വര്‍ദ്ധിപ്പിച്ചതിലൂടെ
എത്ര സീറ്റുകള്‍
ലഭിച്ചു; അതിലൂടെ എത്ര
പേര്‍ക്ക് അഡ്മിഷന്
ലഭിച്ചു;
(ഇ)
എസ്.എസ്.എല്‍.സി.
പാസ്സായ മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
ജില്ലയില്‍ തന്നെ
തുടര്‍പഠന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ?
ലെെബ്രറി
കൗണ്‍സിലിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഗ്രന്ഥശാലകളുടെ ശോചനീയാവസ്ഥ
T 2727.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ലെെബ്രറി
കൗണ്‍സിലിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന പല
ഗ്രന്ഥശാലകളും
ശോചനീയാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
ഗ്രന്ഥശാലകളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി ഏതെല്ലാം
തരത്തിലുള്ള
പദ്ധതികളാണ്
നിലവിലുള്ളത്;
സര്‍ക്കാര്‍ നേരിട്ട്
ധനസഹായം നല്കുന്ന
പദ്ധതി എന്തെങ്കിലും
നിലവിലുണ്ടോ;
(സി)
ഇത്തരം
ഗ്രന്ഥശാലകളെ
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനും
ആധുനികവല്‍ക്കരിക്കുന്നതിനും
സര്‍ക്കാരോ
മറ്റേതെങ്കിലും
സ്ഥാപനങ്ങളോ
എന്തെങ്കിലും
തരത്തിലുള്ള സഹായങ്ങള്‍
നല്‍കിവരുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
പുതുതായി
അദ്ധ്യാപകരെ നിയമിച്ചതുമായി
ബന്ധപ്പെട്ട് പരാതി
2728.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പറേറ്റ്
മാനേജ്മെന്റുകള്‍ക്കു
കീഴില്‍ ഹയര്‍
സെക്കണ്ടറി തലത്തില്‍
ലീവ് വേക്കന്‍സിയില്‍
ദീര്‍ഘകാലം ജോലി
ചെയ്യുകയും
പുനര്‍നിയമനത്തിന്
മുന്ഗണനാവകാശമുള്ളതും
നിലവില്‍ പുറത്തു
നില്ക്കുന്നവരുമായ
അദ്ധ്യാപകരെ പുതുതായി
അനുവദിച്ച ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ ഗസ്റ്റ്
അദ്ധ്യാപക ഒഴിവുകളില്‍
നിയമിക്കാതെ പുതുതായി
അദ്ധ്യാപകരെ
നിയമിച്ചതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും പരാതി
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ പ്രസ്തുത
പരാതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്ത്
അപ്രകാരം പുനര്‍
നിയമനാവകാശം
സിദ്ധിച്ചിട്ടുള്ളതും
പുറത്തുനില്ക്കുന്നതുമായ
ഹയര്‍ സെക്കണ്ടറി
അദ്ധ്യാപകര്‍ക്ക് അതാത്
കോര്‍പ്പറേറ്റ്
മാനേജ്മെന്റുകള്‍ക്കു
കീഴില്‍ ഉണ്ടാകുന്ന
ഗസ്റ്റ്ഫാക്വല്റ്റി
,ഡെയിലി വേജസ് എന്നീ
ഒഴിവുകളില്‍
നിയമനത്തിനായി മുന്‍ഗണന
നല്കി
പരിഗണിക്കണമെന്നും
പുനര്‍ നിയമാനാധികാരം
സിദ്ധിച്ചിട്ടുള്ള
അദ്ധ്യാപകരെ ഹയര്‍
സെക്കണ്ടറി തലത്തില്‍
ആദ്യം നിയമനത്തിനായി
പരിഗമിക്കണമെന്നും ഇവരെ
കെ.ഇ.ആര് ചാപ്റ്റര്‍
14 എ സെക്ഷന്‍ 51 A
അടിസ്ഥാനത്തില്‍
പ്രൊട്ടക്ടഡ്
അദ്ധ്യാപകരായി
പരിഗണിക്കണമെന്ന്
ബഹുമാനപ്പെട്ട കേരള
ഹൈക്കോടതി ഡിവിഷന്
ബഞ്ച് WA-140/2007 എന്ന
കേസില്‍ പുറപ്പെടുവിച്ച
തീര്‍പ്പിന്‍െറ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
അടിയന്തിരമായി
നിര്‍ദ്ദേശം
പുറപ്പെടുവിക്കുമോ;
(സി)
പുനര്‍
നിയമനം
സിദ്ധിച്ചിട്ടുള്ള
അദ്ധ്യാപകരെ
നിയമിക്കാതെ പുതുതായി
പുറത്തു നിന്നും
നിയമിക്കുന്ന
അദ്ധ്യാപകര്‍ക്ക്
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും നല്കുന്ന
ഗസ്റ്റ് ഫാക്കല്‍റ്റി
വേതനം
നല്‍കുന്നതല്ലെന്ന്
പ്രസ്തുത ഹൈക്കോടതി
വിധിന്യായത്തിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
പുനര്‍നിയമനം
സിദ്ധിച്ചിട്ടുള്ള
അദ്ധ്യാപകര്‍ക്ക്
മുന്‍ഗണന നല്കി
നിയമിക്കുന്നതിന്
ആവശ്യമായ ഉത്തരവു
പുറപ്പെടുവിക്കുന്നതിനും
സ്പാര്‍ക്ക്
പെയ്റോളില് ആവശ്യമായ
മാറ്റം വരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
സാക്ഷരതാ
പ്രേരകന്മാരുടെ
ശമ്പളക്കുടിശ്ശിക
2729.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥനത്തെ
സാക്ഷരതാ
പ്രേരകന്മാരുടെ ശമ്പളം
കുടിശ്ശികയായിയുണ്ടോ;
എത്ര മാസത്തെ
കുടിശ്ശികയാണ്
അവര്‍ക്ക്
നല്കുവാനുള്ളത്;
(ബി)
സാക്ഷരതാ
പ്രവര്‍ത്തനങ്ങളുടെ
ചുക്കാന്‍ പിടിക്കുന്ന
പ്രേരകന്മാരുടെ
കുടിശ്ശിക ശമ്പളം
അടിയന്തരമായി
നല്‍കുമോ?
വാമനപുരം
നിയോജകണ്ഡലത്തിലെ
സ്കൂളുകളില്‍
ഭൗതികസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്ന സ്കീം
2730.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൗതികസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുളള
രണ്ടാമത്തെ
പൊതുവിദ്യാഭ്യാസ
സ്കീമില്‍
ആദ്യഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിരുന്ന
വാമനപുരം
നിയോജകണ്ഡലത്തിലെ കല്ലറ
ഗവണ്മെന്റ് വി.എച്ച്.
എസ്.എസ്., ഭരതന്നൂര്‍
ഗവണ്മെന്റ്
എച്ച്.എസ്.എസ്.,
മിതൃമ്മല ഗവണ്മെന്റ്
ബി.എച്ച്.എസ്.എസ്.
എന്നീ സ്കൂളുകളില്‍
പ്രസ്തുത സ്കീം
നടപ്പാക്കുന്നതിന്റെ
പുരോഗതി വിവരങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതിനായി
മാസ്റ്റര്‍ പ്ലാന്‍
തുടങ്ങിയവ തയ്യാറാക്കി
കഴിഞ്ഞോ; വിശദാംശങ്ങള്‍
നല്‍കുമോ?
പാര്‍ട്ട്
ടെെം ലാംഗ്വേജ് -ഫുള്‍ടെെം
ബെനിഫിറ്റ് ലാംഗ്വേജ്
ടീച്ചര്‍മാര്‍ക്ക് ജി.പി.എഫ്
അംഗത്വം
2731.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍ ജോലി
ചെയ്യുന്ന പാര്‍ട്ട്
ടെെം ലാംഗ്വേജ്
ടീച്ചര്‍, ഫുള്‍ടെെം
ബെനിഫിറ്റ് ലാംഗ്വേജ്
ടീച്ചര്‍ (ഹിന്ദി,
സംസ്കൃതം, അറബ്, ഉറുദു,
തമിഴ്, കന്നട)
എന്നിവര്‍ക്ക്
ജി.പി.എഫ് അംഗത്വം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
വിഭാഗത്തില്‍പ്പെട്ട
അദ്ധ്യാപകര്‍ക്ക്
ജി.പി.എഫ്. ആനുകൂല്യം
അനുവദിക്കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച്
സര്‍ക്കാരില്‍ നിന്നും
ഇതിനകം
നിര്‍ദ്ദേശങ്ങള്‍
നല്കിയിട്ടുണ്ടെങ്കില്
ആയത് വ്യക്തമാക്കാമോ;
(ഡി)
ഇൗ
വിഭാഗത്തില്‍പ്പെട്ട
അദ്ധ്യാപകരുടെ
പാര്‍ട്ട് ടെെം
സര്‍വ്വീസ് , പെന്ഷന്
പരിഗണിക്കുന്നത്
സംബന്ധിച്ചും സമയബന്ധിത
ഗ്രേഡ്, കമ്മ്യൂട്ടഡ്
ലീവ് എന്നിവ
അനുവദിക്കുന്നത്
സംബന്ധിച്ചും
അനുഭാവപൂര്‍ണ്ണമായ
നടപടികള്‍
സ്വീകരിക്കുമോ; ആയത്
വിശദമാക്കാമോ?
കഠിനംകുളം
സെന്റ് മെെക്കിള്‍സ് ഹയര്‍
സെക്കന്ററി സ്കൂളില്‍
കെമിസ്ട്രി ഗസ്റ്റ്
ഫാക്കല്‍റ്റി ഒഴിവിലെ നിയമനം
2732.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ലത്തീന്‍ അതിരൂപതയുടെ
കീഴില്‍ കഠിനംകുളത്ത്
പുതുതായി അനുവദിച്ച
സെന്റ് മെെക്കിള്‍സ്
ഹയര്‍ സെക്കന്ററി
സ്കൂളില്‍ സര്‍ക്കാര്‍
അനുവദിച്ച കെമിസ്ട്രി
ഗസ്റ്റ് ഫാക്കല്‍റ്റി
ഒഴിവില്‍, പ്രസ്തുത
കോര്‍പ്പറേറ്റ്
മാനേജ്മെന്റിന്
കീഴിലുളള അഞ്ച്തെങ്ങ്
സെന്റ് ജോസഫ്സ് ഹയര്‍
സെക്കന്ററി സ്കൂളില്‍
നിന്നും ത്രോണ്‍
ഒൗട്ട് ആയ
പ്രൊട്ടക്ടഡ്
അദ്ധ്യാപികയെ മറികടന്ന്
പുതുതായി ഗസ്റ്റ്
അധ്യാപക നിയമനം
നടത്തിയതായുളള പരാതി
ലഭിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാനേജ്മെന്റ്
നടത്തിയ പ്രസ്തുത
നിയമനം ബഹുമാനപ്പെട്ട
കേരള ഹെെക്കോടതി W.A.
No. 140/2007 (ജയശ്രീ
Vs ഡയറക്ടര്‍, ഹയര്‍
സെക്കന്ററി
എഡ്യൂക്കേഷന്‍) എന്ന
കേസില്‍ 08.04.2009-ല്‍
പുറപ്പെടുവിച്ച
വിധിന്യായത്തിന്റെ
അന്തഃസത്തക്കും
കെ.ഇ.ആര്. ചാപ്റ്റര്‍
14എ, സെക്ഷന്‍ 51എ-യുടെ
അടിസ്ഥാനത്തില്‍
രൂപീകരിച്ചിട്ടുളള
ടീച്ചേഴ്സ് ബാങ്കിന്റെ
ഉദ്ദേശ്യശുദ്ധിക്കും
എതിരാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മേല്‍
സൂചിപ്പിച്ച
പരാതിയിന്മേല്,
കെ.ഇ.ആര്. ചാപ്റ്റര്‍
14എ, സെക്ഷന്‍ 51എ
ഹയര്‍ സെക്കന്ററി
വിഭാഗത്തിന്
ബാധകമാക്കിക്കൊണ്ടുളള
ബഹുമാനപ്പെട്ട
ഹെെക്കോടതിയുടെ
ഡിവിഷന് ബഞ്ചിന്റെ
വിധിതീര്‍പ്പിന്
അനുസൃതമായും അതിന്റെ
അടിസ്ഥാനത്തില്‍
പ്രൊട്ടക്ടഡ്
അദ്ധ്യാപകരുടെ സംരക്ഷണം
ഉറപ്പാക്കിക്കൊണ്ടും
തീരുമാനം
കെെക്കാളളുമോയെന്ന്
വ്യക്തമാക്കുമോ?
മികവിന്റെ
കേന്ദ്രം പദ്ധതിയിലേക്ക്
സ്കൂളുകള്‍
തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം
2733.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായുള്ള മികവിന്റെ
കേന്ദ്രം
പദ്ധതിയിലേക്ക്
സ്കൂളുകള്‍
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡം
എന്തെല്ലാമാണ്; ആരില്‍
നിന്നുള്ള
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തിലാണ്
സ്കൂളുകളെ
നിശ്ചയിച്ചിട്ടുള്ളത്;
(ബി)
ഈ
മികവിന്റെ കേന്ദ്രം
പദ്ധതി തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നടപ്പിലാക്കിവരുന്ന
ഏതെങ്കിലും പദ്ധതിയുടെ
ഭാഗമാണോ; എങ്കില്‍
ഏതെങ്കിലും നിയോജക
മണ്ഡലത്തില്‍
ഇത്തരത്തില്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
പെരിന്തല്‍മണ്ണ ഗവ.
മോഡല്‍
എച്ച്.എസ്.എസ്.ന്
മികവിന്റെ കേന്ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
രൂപയുടെ ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളത്;
പെരിന്തല്‍മണ്ണ നഗരസഭ
നടപ്പിലാക്കുന്ന
ഏതെങ്കിലും പദ്ധതിയുടെ
ഭാഗായിട്ടാണോ ഈ തുക
അനുവദിച്ചത്;
(ഡി)
ഈ
തുക അനുവദിക്കുന്നതിന്
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ടും
മാസ്റ്റര്‍ പ്ലാനും
സമര്‍പ്പിച്ച ഏജന്‍സി
ഏതാണ്; ഏതെങ്കിലും
സ്വകാര്യ ഏജന്‍സികള്‍
സമര്‍പ്പിക്കുന്ന
മാസ്റ്റര്‍ പ്ലാനിന് ഈ
പദ്ധതി പ്രകാരം
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
നിർബ്ബന്ധ
മലയാളഭാഷാപഠനം
2734.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാളഭാഷാ
പഠനം
നിർബ്ബന്ധമാക്കിക്കൊണ്ടുള്ള
സർക്കാർ ഉത്തരവ്
വിദ്യാലയങ്ങളിൽ
നടപ്പിലാക്കി
തുടങ്ങിയോ;
(ബി)
പ്രസ്തുത
ഉത്തരവ് സംസ്ഥാനത്ത്
പ്രവർത്തിക്കുന്ന
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ.
സ്കൂളുകൾക്കും
ബാധകമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഹയർ
സെക്കണ്ടറിതലത്തിലും
മലയാളഭാഷാ പഠനം
നിർബ്ബന്ധമാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
ഉദ്യോഗസ്ഥ
ഭരണപരിഷ്ക്കാര വകുപ്പിന്
നല്‍കുന്നതിനുളള വിദ്യാഭ്യാസ
വകപ്പിന്റെ സമാഹൃത
വിശദാംശങ്ങള്‍
2735.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉദ്യോഗസ്ഥ
ഭരണപരിഷ്ക്കാര
വകുപ്പിന്റെ 05.11.2016
ലെ . ഉപ.സി.3/262/2016
/ഉഭപവ . നമ്പര്‍
പരിപത്ര പ്രകാരം
വിദ്യാഭ്യാസ വകപ്പ്
അദ്ധ്യക്ഷന്‍
എല്ലാമാസവും തസ്തിക
തിരിച്ചുള്ള സമാഹൃത
വിശദാംശങ്ങള്‍
ഉദ്യോഗ്സ്ഥ
ഭരണപരിഷ്ക്കാര
വകുപ്പിന്
നല്‍കാറുണ്ടോ;
(ബി)
എങ്കില്‍
കോഴിക്കോട് ജില്ലാ
വിദ്യാഭ്യാസ ഉപ
ഡയറക്ടര്‍ ഓഫീസില്‍
നിന്നും ലഭിച്ച, 2017
ജനുവരി മുതല്‍ ജൂണ്‍
വരെയുളള വിശദാംശങ്ങള്‍
ഉള്‍പ്പെടുത്തിയ
പ്രൊഫോര്‍മയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
സ്കൂളുകളെ
ലയിപ്പിക്കുന്നതിനുള്ള
നടപടികള്‍
2736.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികച്ച
വിദ്യാഭ്യാസ
സൗകര്യമൊരുക്കുക എന്ന
പേരില്‍ 30- ല്‍ താഴെ
കുട്ടികളുള്ളതും,
പുതുതായി കുട്ടികളെ
ലഭിക്കാത്തതുമായ
സ്കൂളുകളെ
ലയിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
കേന്ദ്ര മാനവശേഷി
മന്ത്രാലയത്തിന്റെ
കത്ത്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
വിഭാഗങ്ങളിലെ
സ്കൂളുകളെയാണ്
ലയിപ്പിക്കാനുദ്ദേശിക്കുന്നതെന്നും
പ്രസ്തുത സ്കുളുകളുടെ
സ്ഥിതിയെക്കുറിച്ചും
എങ്ങനെയാണ് കേന്ദ്രം
വിഭാവനം
ചെയ്യുന്നതെന്നും
അറിയിക്കുമോ;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാര്‍
നിലപാട് എന്താണെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയിൽ പ്രൈമറി
അദ്ധ്യാപകരുടെ ക്ഷാമം
2737.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ സര്‍ക്കാര്‍
പ്രൈമറി സ്കൂളുകളില്‍
സ്ഥിരം
അദ്ധ്യാപകരില്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എൽ .പി .എസ്.എ , യു .പി
.എസ്.എ. ഒഴിവുകള്‍ സബ്
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പി.
എസ്.സി ലിസ്റ്റില്‍
നിന്നും സ്ഥിരം
അദ്ധ്യാപകരെ
നിയമിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സ്കൂളുകള്‍
മികവിന്റെ കേന്ദ്രമായി
ഉയര്‍ത്തുന്ന പദ്ധതി
2738.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഹൈബി ഈഡന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓരോ
നിയോജകമണ്ഡത്തിലും ഒരു
സ്കൂള്‍ മികവിന്റെ
കേന്ദ്രമായി
ഉയര്‍ത്തുന്ന
പദ്ധതിപ്രകാരം എത്ര
സ്കൂളുകളുടെ നിലവാരം
ഉയര്‍ത്തി
എന്നറിയിക്കുമോ ;
(ബി)
കിഫ്ബിയില്‍
നിന്നും കഴിഞ്ഞ
ബഡ്ജറ്റില്‍
അനുവദിക്കുമെന്ന്
പ്രഖ്യാപിച്ച 1000 കോടി
രൂപ ഈ പദ്ധതിക്കായി
നീക്കിവച്ചിട്ടുണ്ടോ;
ഇതിനകം എത്ര കോടി
രൂപയുടെ അനുമതി നല്കി;
(സി)
നിലവാരം
ഉയര്‍ത്തുന്ന
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരത്തില്‍
ഉണ്ടാകുന്ന മാറ്റം,
പഠനവിധേയമാക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പഠനം
നടത്തി പോരായ്മകള്‍
പരിഹരിക്കുന്നതിനും,
വിദ്യാര്‍ത്ഥികളെ
പൊതുവിദ്യാലയങ്ങളിലേക്ക്
ആകര്‍ഷിക്കുന്നതിനും
ഉതകുന്ന തരത്തിലുള്ള
നടപടികള്‍
സ്വീകരിക്കുമോ?വിശദാംശം
നൽകുമോ
കോഴിക്കോട്
തോപ്പയില്‍ സര്‍ക്കാര്‍
എല്‍.പി.എസ്സിലെ പ്രധാന
അദ്ധ്യാപകനെതിരെയുള്ള നടപടി
2739.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
തോപ്പയില്‍ സര്‍ക്കാര്‍
എല്‍.പി.എസ്സിലെ പ്രധാന
അദ്ധ്യാപകന്
രാമകൃഷ്ണനെ
സര്‍വ്വീസില്‍ നിന്നും
സസ്പെന്റ്
ചെയ്തിട്ടുണ്ടോ; എങ്കിൽ
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്കൂള്‍
കുട്ടികള്‍ക്കുള്ള
കൈത്തറി യൂണിഫോം
വിതരണത്തിലെ അപാകത
ചൂണ്ടിക്കാണിച്ചതിനാണ്
അദ്ദേഹത്തെ സസ്പെന്റ്
ചെയ്തത് എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;
(സി)
പ്രസ്തുത
സ്കൂളില്‍ ഒരു
കുട്ടിക്ക് രണ്ട് ജോടി
യൂണിഫോമെന്ന രീതിയിൽ
ആകെ 140 മീറ്റര്‍
കൈത്തറി തുണിയായിരുന്നോ
വിതരണം
ചെയ്യേണ്ടിയിരുന്നത് ;
പ്രസ്തുത സ്ക്കൂളില്‍
എത്ര മീറ്റര്‍ തുണി
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കാമോ?
അണ്‍എയ്ഡഡ്
വിദ്യാഭ്യാസ മേഖലയിലെ
പ്രശ്നങ്ങള്‍
2740.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്‍എയ്ഡഡ്
വിദ്യാഭ്യാസമേഖലയിലെ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാഭ്യാസ
വകുപ്പ്
അദ്ധ്യാപകര്‍ക്കായി
നടത്തുന്ന
പരിശീലനങ്ങളില്‍
അണ്‍എയ്ഡഡ്
അധ്യാപകരേയും
പങ്കെടുപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കുട്ടികള്‍ക്കാവശ്യമായ
ടെക്സ്റ്റ് ബുക്കുകള്‍
യഥാസമയം എത്തിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
അണ്‍എയ്ഡഡ്
വിദ്യാലയങ്ങളില്‍ ഒന്നു
മുതല്‍ എട്ട് വരെ
പഠിക്കുന്ന സവിശേഷ
ശ്രദ്ധ അര്‍ഹിക്കുന്ന
വിദ്യാര്‍ത്ഥികളെ
(CWSN), ബി.ആര്.സി
നടത്തുന്ന മെഡിക്കല്‍
ക്യാമ്പില്‍
പങ്കെടുപ്പിക്കുന്നതിനും
ധനസഹായം
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ സ്കൂളുകളുടെ
ഭൗതിക സൗകര്യം
മെച്ചപ്പെടുത്തല്‍
2741.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബജറ്റില്‍
ബാലുശ്ശേരി മണ്ഡലത്തിലെ
ഏതെല്ലാം
സ്കൂളുകള്‍ക്കാണ് ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
3 കോടി രൂപ വീതം
അനുവദിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
തുക അനുവദിച്ച
ഹൈസ്കൂളുകളുടെ
മാസ്റ്റര്‍ പ്ലാന്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
നിലവാരം ഉയര്‍ത്താന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
സ്കൂളുകളുടെ പ്രവൃത്തി
ഏതെങ്കിലും അംഗീകൃത
ഏജന്‍സിയെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത് ഏത്
ഘട്ടത്തിലാണന്നറിയിക്കാമോ?
സര്‍ക്കാര്‍
, എയ്ഡഡ് സ്കൂളുകളിലെ
അധ്യാപകരുടേയും അധ്യാപകേതര
ജീവനക്കാരുടേയും മക്കളുടെ
വിദ്യാഭ്യാസം
2742.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
,എയ്ഡഡ് സ്കൂളുകളിലെ
അധ്യാപകരുടേയും
,അധ്യാപകേതര
ജീവനക്കാരുടേയും
മക്കള്‍
പഠിക്കുന്നതിന്റെ വിവരം
താഴെപ്പറയുന്ന പട്ടിക
തിരിച്ച് ലഭ്യമാക്കാമോ
?
(ബി)
ജില്ല
/അധ്യാപകന്റെ പേര്,
അനധ്യാപകന്റെ പേര്
/സ്കൂളിന്റെ പേര് /
സര്‍ക്കാര്‍ സ്കൂള്‍
,എയ്ഡഡ് സ്കൂള്‍l /
അണ്‍എയ്ഡഡ് സ്കൂള്‍l
കുട്ടി പഠിക്കുന്ന
സ്കൂൾ , സ്കൂൾ
സംബന്ധിച്ച വിവരങ്ങൾ
വിദ്യാഭ്യാസ
അവകാശ നിയമം
2743.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമ പ്രകാരം
ഇപ്പോള്‍ സംസ്ഥാനത്ത്
എട്ടാം ക്ലാസ്സ് വരെ
എല്ലാ കുട്ടികളും
സ്വാഭാവികമായും ജയിച്ചു
കയറുന്ന സാഹചര്യമുണ്ടോ;
(ബി)
എന്നാല്‍
ഇത് കുട്ടികളുടെ
വിദ്യാഭ്യാസ
നിലവാരത്തില്‍ കുറവ്
വരുത്തുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇപ്പോള്‍ എട്ടാം
ക്ലാസ്സ് വരെ എല്ലാ
കുട്ടികളെയും
ജയിപ്പിക്കുക എന്ന നയം
തിരുത്താന്‍ കേന്ദ്രം
തീരുമാനിച്ചതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
പഠനത്തില്‍ നിശ്ചിത
നിലവാരമില്ലാത്ത
വിദ്യാര്‍ത്ഥികളെ
അഞ്ചും എട്ടും
ക്ലാസ്സുകളില്‍
തോല്പിക്കാന്
സംസ്ഥാനത്തിന് കേന്ദ്രം
ഇതിനകം അനുമതി
നല്‍കിയിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തിയ ശേഷം
ഇക്കാര്യത്തില്‍
കേന്ദ്ര നിര്‍ദ്ദേശം
ഉണ്ടാകുമെന്ന്
കരുതുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ
?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് (എസ്.പി.സി.)
പദ്ധതിയുടെ പുനരുജ്ജീവനം
2744.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്കൂളുകളിലാണ്
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് (എസ്.പി.സി.)
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
ഈ
യൂണിറ്റുകളില്‍ പലതും
പ്രവര്‍ത്തനരഹിതമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ജില്ലയില്‍ എത്ര
യൂണിറ്റുകളുടെ
പ്രവര്‍ത്തനമാണ്
നിലച്ചത്;
(സി)
വകുപ്പിന്റെ
ശരിയായ
മേല്‍നോട്ടമില്ലാത്തതാണ്
ഈ സ്ഥിതിവിശേഷം
ഉണ്ടാക്കിയതെന്ന
ആക്ഷേപം ഗൗരവമായി
കാണുന്നുണ്ടോ; എങ്കില്‍
പ്രവര്‍ത്തനം നിലച്ച
യൂണിറ്റുകള്‍
പുനരുജ്ജീവിപ്പിക്കുന്നതിനും
ഈ പദ്ധതി
വിപുലീകരിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
സ്കൂളിലെ പുതിയ പ്രവേശനങ്ങള്‍
2745.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷത്തില്‍
കഴിഞ്ഞ
വര്‍ഷത്തേക്കാള്‍ എത്ര
പുതിയ പ്രവേശനങ്ങളാണ്
സര്‍ക്കാര്‍
സ്കൂളുകളില്‍ നടന്നത്;
ജില്ല തിരിച്ചുള്ള
കണക്കു നല്‍കുമോ;
(ബി)
ആയതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍ വരും
വര്‍ഷത്തെ
പ്രവേശനോത്സവത്തിനു
മുന്‍പ്
മെച്ചപ്പെടുത്തുമോ;
(സി)
അദ്ധ്യാപക
പരിശീലന പരിപാടികളും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുമോ;
ഇതിന് എന്തെങ്കിലും
തടസ്സങ്ങളുണ്ടോ?
വിദ്യാഭ്യാസ
കലണ്ടര്‍ ഏകീകരണം
2746.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
നിലനില്‍ക്കുന്ന രണ്ടു
തരത്തിലുള്ള
വിദ്യാഭ്യാസ കലണ്ടര്‍
സംവിധാനം മൂലം
പഠനപ്രവര്‍ത്തനങ്ങള്‍ക്ക്
പ്രയാസം നേരിടുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ;എങ്കില്‍
അവ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ആയത്
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍-എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
വിദ്യാഭ്യാസ കലണ്ടര്‍
ഏകീകരണം സധ്യമാക്കാന്
നടപടി സ്വീകരിക്കുമോ?
വിദ്യാഭ്യാസ
മേഖലയില്‍ പുതിയതായി
അദ്ധ്യാപക തസ്തികകള്‍
2747.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിദ്യാഭ്യാസ മേഖലയില്‍
പുതിയതായി എത്ര
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട് ;
കാറ്റഗറി തിരിച്ചുള്ള
വിശദവിവരം നല്‍കുമോ?
സ്കൂളുകളിലെ
താത്കാലിക അദ്ധ്യാപകരുടെ
നിയമനവും വേതനവും
2748.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർക്കാർ
,എയ്ഡഡ് സ്കൂളുകളിലെ
താത്കാലിക
അദ്ധ്യാപകരുടെ
നിയമനത്തിന് പുതിയ
മാനദണ്ഡം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
താത്കാലിക
അദ്ധ്യാപകരുടെ വേതനം
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മലയിന്‍കീഴ്
വിദ്യാഭ്യാസ സമുച്ചയങ്ങളോട്
ചേര്‍ന്ന് കലാ - കായിക -
സംസ്കാരിക പാര്‍ക്ക്
നിര്‍മ്മാണം
2749.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മലയിന്‍കീഴ്
വിദ്യാഭ്യാസ
സമുച്ചയങ്ങളോട്
ചേര്‍ന്ന്
കലാ-കായിക-സംസ്കാരിക
പാര്‍ക്ക്
നിർമ്മാണത്തിനായി എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പാര്‍ക്ക്
നിര്‍മ്മിക്കുന്നതിനുള്ള
തുടര്‍ നടപടി എന്തെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്ന
പ്രവർത്തനങ്ങളും സര്‍ക്കാരിതര
ഫണ്ട് ലഭ്യമാക്കലും
2750.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാലയങ്ങളെ ഹൈടെക്
ആക്കുന്നതിന്
ചുമതലപ്പെടുത്തിയ
കിറ്റ്കോയുടെ കൈവശമുളള
മാസ്റ്റര്‍ പ്ലാനില്‍
നിന്ന്, സര്‍ക്കാരിതര
ഫണ്ടുകൾക്ക് വേണ്ടി
ഡി.പി.ആർ.
ലഭിക്കുന്നതിന്
നേരിടുന്ന പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എം.പി.,
എം.എൽ.എ. , എസ്.എസ്.എ.,
ആർ.എം.എസ്.എ. തുടങ്ങി
മറ്റ് ഇതര ഏജന്‍സികള്‍
വഴി ലഭ്യമാകുന്ന
ഫണ്ടിനുവേണ്ടി
ഡി.പി.ആർ. നല്കാന്
എസ്.പി.വി. ആയ
കിറ്റ്കോയ്ക്ക്
നിര്‍ദ്ദേശം നല്കാന്
നടപടി സ്വീകരിക്കുമോ;
(സി)
ഹൈടെക്
സ്കൂളുകളുടെ
നിര്‍മ്മാണം എപ്പോള്‍
തുടങ്ങാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
തെരഞ്ഞെടുക്കപ്പെട്ടിട്ടുളള
സ്കൂളുകളുടെ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളില്‍ പ്രവൃത്തി
സമയത്ത്
രക്ഷകര്‍ത്താക്കള്‍ക്ക്
കുട്ടികളെ കാണുന്നതിന്
വിലക്ക്
2751.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍ പ്രവൃത്തി
സമയത്ത്
രക്ഷകര്‍ത്താക്കള്‍ക്ക്
അവരുടെ കുട്ടികള്‍
പഠിക്കുന്ന ക്ലാസ്
മുറികള്‍ക്ക്
മുന്നിലേക്ക് എത്തി
ഭക്ഷണപ്പൊതി
കെെമാറുന്നതിനോ
അനിവാര്യമായ മറ്റ്
ആവശ്യങ്ങള്‍ക്ക്
കുട്ടിയേയോ
അധ്യാപകനെയോ
കാണുന്നതിന് വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
രക്ഷകര്‍ത്താക്കള്‍ക്ക്
വിലക്ക്
ഏര്‍പ്പെടുത്തിക്കൊണ്ട്
നിയമങ്ങളോ സര്‍ക്കാര്‍
ഉത്തരവുകളോ
സര്‍ക്കുലറുകളോ
നിലവിലുണ്ടെങ്കില്‍
ആയത് വിശദമാക്കാമോ;
(സി)
സ്കൂള്‍
പി.ടി.എ.യ്ക്കോ
പ്രഥമാധ്യാപകനോ
സ്കൂള്‍
അച്ചടക്കത്തിന്റെ
ഭാഗമായി ഇത്തരം
തീരുമാനങ്ങളെടുക്കാന്‍
അധികാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കാമോ;
(ഡി)
ഇത്തരത്തില്‍
ചില സര്‍ക്കാര്‍
സ്കൂളുകളില്‍
രക്ഷകര്‍ത്താക്കള്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുളള
വിലക്ക് സംബന്ധിച്ച
നിലപാട്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
ആസ്ഥാനമാക്കി കേന്ദ്രീയ
വിദ്യാലയം
2752.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
ആസ്ഥാനമാക്കി കേന്ദ്രീയ
വിദ്യാലയം
ആരംഭിക്കുന്നത്
സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പിന്
എന്തെങ്കിലും അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്രീയ
വിദ്യാലയം
പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
സജ്ജമാക്കിയത്
സംബന്ധിച്ച് വകുപ്പിന്
വിവരം ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ സമരങ്ങളും
ആക്രമണങ്ങളും തടയല്‍
2753.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥി
രാഷ്ട്രീയത്തിന്റെ
പേരില്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
നടക്കുന്ന സമരങ്ങളും
ആക്രമണങ്ങളും
അവസാനിപ്പിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കണമെന്ന് കേരള
ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ?
(ബി)
ഈ
നിര്‍ദ്ദേശം
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍ തലത്തില്‍
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി വിദ്യാഭ്യാസ
വകുപ്പ് ചെയ്യുന്ന
പ്രവൃത്തികള്‍
2754.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പ്രവൃത്തികള്‍
ആണ് വിദ്യാഭ്യാസ
വകുപ്പ് കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ചെയ്യാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിന്റെ പ്രവൃത്തി
പൂര്‍ത്തീകരണത്തിന്
എന്തെങ്കിലും നടപടി
ക്രമങ്ങള്‍ ആരംഭിച്ചോ;
എങ്കില്‍ അത്
എന്താണെന്ന്
വ്യക്തമാക്കാമോ?
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
സ്ക്കൂളുകളിലെ
പ്രിന്‍സിപ്പല്‍ തസ്തിക
2755.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
സ്ക്കൂളുകളിലെ
പ്രിന്‍സിപ്പല്‍ തസ്തിക
നിര്‍ണ്ണയം ഏത്
ഘട്ടത്തിലാണ്;
(ബി)
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
വകുപ്പില്‍ നിലവില്‍
പ്രിന്‍സിപ്പലിന്റെ
ചുമതല
നിര്‍വ്വഹിക്കുന്ന
അദ്ധ്യാപകരെ ആ
സ്ഥാനത്ത് നിന്ന്
മാറ്റാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
നിലവില്‍
പ്രിന്‍സിപ്പലിന്റെ
ചുമതല
നിര്‍വ്വഹിക്കുന്ന
സീനിയര്‍ അദ്ധ്യാപകരുടെ
സീനിയോറിറ്റി
നിര്‍ണ്ണയിക്കുന്നത്,
സ്റ്റേറ്റ്
സീനിയോറിറ്റി
പ്രകാരമാണോ എന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളിലെ അദ്ധ്യാപക തസ്തിക
നിര്‍ണ്ണയം
2756.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളിലെ ഈ വർഷത്തെ
അദ്ധ്യാപക തസ്തിക
നിര്‍ണ്ണയം
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ എത്ര
അദ്ധ്യാപക തസ്തികകളാണ്
അധികമായി
കണ്ടെത്തിയിട്ടുളളത്;
(ബി)
കഴിഞ്ഞ
വര്‍ഷത്തെ അപേക്ഷിച്ച്
9, 10 ക്ലാസുകളില്‍
കുട്ടികളുടെ
എണ്ണത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
നിലവിലെ
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം എത്രയാണ്;
കഴിഞ്ഞ വര്‍ഷം ഇത്
എത്രയായിരുന്നു;
(ഡി)
ഐ.ടി
കോര്‍ഡിനേറ്റര്‍മാര്‍ക്ക്
അതിന്റെ മാത്രം ചുമതല
നല്കി പഠിപ്പിക്കുന്ന
ജോലിയില്‍ നിന്നും അവരെ
ഒഴിവാക്കുന്ന കാര്യം
പരിഗണിക്കുമോ?
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സൗജന്യ യൂണിഫോം പദ്ധതി
2757.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യൂണിഫോം
നല്കുന്ന പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഇൗ
അദ്ധ്യയന വര്‍ഷം എത്ര
കുട്ടികള്‍ക്ക്
യൂണിഫോം
നല്കുകയുണ്ടായി;
സര്‍ക്കാര്‍ /എയിഡഡ്
മേഖല തിരിച്ച്, ജില്ലാ
അടിസ്ഥാനത്തില്‍
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
അതിനായി
എത്ര തുക ചെലവഴിച്ചു;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം
ലഭ്യമാക്കുമോ?
മൂക്ക്നിക്കര
ഗവ. യു.പി. സ്കൂള്‍ സംരക്ഷണം
2758.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
മൂക്ക്നിക്കര ഗവ.
യു.പി. സ്കൂള്‍ 100
വര്‍ഷം
പൂര്‍ത്തിയാക്കിയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂള്‍ പ്രത്യേക
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
മാനേജുമെന്റ്
ഹയര്‍ സെക്കണ്ടറി
അദ്ധ്യാപകരുടെ പുനര്‍നിയമനം
2759.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോര്‍പ്പറേറ്റ്
മാനേജുമെന്റുകളുടെ
കീഴിലുള്ള ഹയര്‍
സെക്കണ്ടറി
വിദ്യാലയങ്ങളില്‍ ലീവ്
വേക്കന്‍സിയില്‍
ദീര്‍ഘകാലം
തുടര്‍ച്ചയായ സേവനം
അനുഷ്ടിക്കുകയും ലീവ്
കാലാവധി
പൂര്‍ത്തിയാകുന്നമുറയ്ക്ക്
പുറത്തുപോകേണ്ടി
വരുകയും ചെയ്യുന്ന
ഹയര്‍ സെക്കണ്ടറി
അദ്ധ്യാപകരുടെ
പുനര്‍നിയമനം
സംബന്ധിച്ച് ഏതെങ്കിലും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കെ.ഇ.ആര്. ചാപ്റ്റര്‍
14A സെക്ഷന്‍
51A-യിന്മേല്
ബഹുമാനപ്പെട്ട കേരള
ഹൈക്കോടതി ഡിവിഷന്
ബഞ്ച് WA-140/2007 എന്ന
കേസില്‍ പുറപ്പെടുവിച്ച
തീര്‍പ്പിന്റെ
അടിസ്ഥാനത്തില്‍,
ഇപ്രകാരം സേവനം
അനുഷ്ഠിച്ച്
പുനര്‍നിയമനത്തിന്
അവകാശമുള്ള ഹയര്‍
സെക്കണ്ടറി വിഭാഗത്തിലെ
അദ്ധ്യാപകര്‍ ജോലി
നഷ്ടപ്പെട്ട് പുറത്ത്
നില്ക്കുന്ന
സാഹചര്യത്തില്‍,
പ്രസ്തുത
കോര്‍പ്പറേറ്റ്
മാനേജുമെന്റുകള്‍ക്ക്
കീഴില്‍
തുടര്‍ന്നുണ്ടാകുന്ന
ഗസ്റ്റ് ഫാക്കല്‍റ്റി,
ഡെയിലി വേജസ് എന്നീ
ഒഴിവുകളിലേക്ക് അവരെ
പരിഗണിക്കാതെ പുതുതായി
ഗസ്റ്റ് അദ്ധ്യാപകരെയും
ഡെയിലി വേജസ്
അദ്ധ്യാപകരെയും
നിയമിക്കുന്നത്
നിയമാനുസൃതമാണോയെന്ന്
വ്യക്തമാക്കാമോ?
(സി)
പ്രസ്തുത
കോര്‍പ്പറേറ്റ്
മാനേജുമെന്റുകള്‍ക്ക്
കീഴില്‍
തുടര്‍ന്നുണ്ടാകുന്ന
ഗസ്റ്റ് ഫാക്കല്‍റ്റി,
ഡെയിലി വേജസ് എന്നീ
ഒഴിവുകളിലേക്ക് പുറത്ത്
പോകേണ്ടിവന്ന
അദ്ധ്യാപകര്‍ക്ക്
മുന്‍ഗണന നല്കി
ആദ്യമേതന്നെ
പരിഗണിക്കണമെന്ന്
മേല്‍പ്പറഞ്ഞ
WA-140/2007 എന്ന
കേസില്‍ പുറപ്പെടുവിച്ച
തീര്‍പ്പിന്റെ
അടിസ്ഥാനത്തില്‍ ആയത്
വ്യവസ്ഥ
ചെയ്തുകൊണ്ടുള്ള
സര്‍ക്കാര്‍ ഉത്തരവ്
അടിയന്തരമായി
പുറപ്പെടുവിക്കുവാന്‍
നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കാമോ?
പരീക്ഷാഭവന്
ഡിജിറ്റല്‍ സംവിധാനത്തില്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി
2760.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരീക്ഷാഭവന്
ഡിജിറ്റല്‍
സംവിധാനത്തില്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
എസ്.എസ്.എല്‍.സി.
ബുക്കുകളില്‍
പേരുവ്യത്യാസം,
മാതാപിതാക്കളുടെ പേരിലെ
വ്യത്യാസം, ജനനത്തീയതി
തിരുത്തല്‍ തുടങ്ങിയവ
ഓണ്‍ലൈന്‍
സംവിധാനത്തിലൂടെ
ജനങ്ങള്‍ക്ക്
ഉപയോഗിക്കാവുന്ന
തരത്തില്‍
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
നിലവില്‍
ഇത്തരത്തില്‍ ലഭിച്ച
അപേക്ഷകളില്‍
പരിശോധിക്കുവാനും നടപടി
സ്വീകരിക്കുവാനും എത്ര
അപേക്ഷകള്‍
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പരീക്ഷാഭവനില്‍
പൗരാവകാശരേഖ
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ?
ഹെെസ്ക്കൂള്‍
ക്ലാസ്സുകള്‍ ഹെെടെക്
ആക്കുന്ന പദ്ധതി
2761.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹെെസ്ക്കൂള്‍
ക്ലാസ്സുകള്‍ ഹെെടെക്
ആക്കുന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എയ്ഡഡ്
സ്കൂളുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിനു
സ്വീകരിക്കുന്ന
മാനദണ്ഡമെന്താണെന്ന്
വിശദമാക്കുമോ;
(സി)
ഇൗ
പദ്ധതിക്ക് 2016-17ല്‍
എന്തു തുക ചെലവഴിച്ചു
എന്ന്
വെളിപ്പെടുത്തുമോ?
മക്കരപ്പറമ്പ്
ഗവൺമെന്റ് ഹയർ സെക്കൻഡറി
സ്കൂളിനെ മികവിന്റെ
കേന്ദ്രമാക്കി മാറ്റല്‍
2762.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17-ലെ
ബഡ്ജറ്റ് പ്രസംഗത്തില്‍
സൂചിപ്പിച്ചിട്ടുള്ള
മക്കരപ്പറമ്പ്
ഗവൺമെന്റ് ഹയർ
സെക്കൻഡറി സ്കൂളിനെ
മികവിന്റെ
കേന്ദ്രമാക്കി
മാറ്റുന്നതിന് കിറ്റ്കോ
തയ്യാറാക്കിയ
പ്രൊപ്പോസല്‍
(ഡി.പി.ആർ.)
കിഫ്ബിയില്‍
അംഗീകാരത്തിനായി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആദ്യഘട്ടത്തില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന പദ്ധതി
2763.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതിയനുസരിച്ച്
ദേവികുളം
നിയോജകമണ്ഡലത്തിലെ
സ്കൂളുകളില്‍ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ;ഉണ്ടെങ്കില്‍
എതെല്ലാം സ്കൂളുകള്‍
ആണെന്ന വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പദ്ധതി ഉടന്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഹയര്‍സെക്കണ്ടറി
മേഖല നേരിടുന്ന പ്രശ്നങ്ങള്‍
2764.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
മേഖല നേരിടുന്ന
പ്രശ്നങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പല
സര്‍ക്കാര്‍/എയ്ഡഡ്
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍
ആവശ്യത്തിന് അദ്ധ്യാപക
തസ്തികകള്‍ ഇല്ലാത്തത്
പഠനത്തെ പ്രതികൂലമായി
ബാധിക്കുന്നു എന്നുള്ള
കാര്യം പരിശോധിക്കുമോ;
(സി)
അദ്ധ്യാപക
തസ്തിക ക്രിയേറ്റ്
ചെയ്യുന്ന ഫയലിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഹയര്‍സെക്കണ്ടറി
മേഖലയില്‍ സ്ഥിരമായി
അദ്ധ്യാപകരില്ലാത്ത
പ്രശ്നം കുട്ടികളെയും
രക്ഷിതാക്കളെയും
ആശങ്കയിലാക്കുന്നത്
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ; തസ്തിക
അനുവദിച്ചുകൊണ്ടുള്ള
ഫയലില്‍ ഉടന്‍ ഉത്തരവ്
ഇറക്കുമോ?
നങ്യാര്‍കുളങ്ങര
സര്‍ക്കാര്‍ യു.പി.എസിന്
ശതാബ്ദി സ്മാരക കെട്ടിടം
2765.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നങ്യാര്‍കുളങ്ങര
സര്‍ക്കാര്‍
യു.പി.എസിന് ശതാബ്ദി
സ്മാരക കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
(സി.ഇ/ബി.എല്‍/പി.എല്‍.ഐ/എ.എല്‍.പി.വൈ/3463/15
തീയതി 14.03.2016)
കത്ത് മുഖാന്തിരം
പൊതുവിദ്യഭ്യാസ
ഡയറക്ടര്‍ക്ക്
നല്‍കിയിട്ടുള്ള
എസ്റ്റിമേറ്റിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
എന്നത്തേക്ക് ഭരണാനുമതി
നല്കുവാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
ഹയര്‍സെക്കന്ററി
വിദ്യാലയങ്ങളില്‍
എല്‍.ഡി.ക്ലാര്‍ക്ക് തസ്തിക
2766.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍സെക്കന്ററി
വിദ്യാലയങ്ങളില്‍
എല്‍.ഡി. ക്ലാര്‍ക്ക്
തസ്തിക
അനുവദിച്ചിട്ടുണ്ടോ ;
വിശദീകരിക്കുമോ;
(ബി)
ഹയസെക്കന്ററി
വിദ്യാലയങ്ങളില്‍
ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
അനദ്ധ്യാപകജീവനക്കാരാണ്
നിലവില്‍
പ്രവൃത്തിക്കുന്നത്
എന്ന് വിശദമാക്കമോ;
(സി)
എല്ലാ
ഹയര്‍സെക്കന്ററി
വിദ്യാലയങ്ങളിലും
ലൈബ്രേറിയന്‍ തസ്തിക
അനുവദിച്ചിട്ടുണ്ടോ;
വിദ്യാലയങ്ങളില്‍
ലൈബ്രേറിയന്‍ തസ്തിക
അനുവദിക്കുന്നതിന്
പ്രത്യേക മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ
ക്ലറിക്കല്‍ ജോലികള്‍
ചെയ്യുന്നതിനാവശമായ
ക്ലാര്‍ക്ക് തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ഹയര്‍സെക്കണ്ടറി
പ്രിന്‍സിപ്പല്‍മാരുടെ
സ്ഥലംമാറ്റം
2767.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
സ്കൂളുകളിലെ
പ്രിന്‍സിപ്പല്‍മാരുടെ
സ്ഥലം
മാറ്റത്തെത്തുടർന്ന് പല
സ്കൂളുകളിലും രണ്ട്
പ്രിന്‍സിപ്പല്‍മാര്‍
തുടരുന്നത് കൊണ്ട്
അധ്യയനം
അവതാളത്തിലാണെന്ന
സ്ഥിതി വിശേഷത്തിനു
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;എത്ര
അധ്യാപകരെയാണു ഇക്കുറി
സ്ഥലം മാറ്റിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ചില
സ്കൂളുകളില്‍ നിന്ന്
സ്ഥലംമാറ്റിയ
പ്രിന്‍സിപ്പല്‍മാര്‍
പുതിയ
സ്കൂളുകളിലെത്തിയപ്പോള്‍
അവിടങ്ങളില്‍
പ്രിന്‍സിപ്പല്‍മാരെ
മാറ്റിയിരുന്നില്ലെന്നതും
മാറിവന്ന
പ്രിന്‍സിപ്പല്‍മാര്‍
ട്രിബ്യൂണലില്‍ പരാതി
നല്കിയെന്നതും
ശരിയാണോ;
(സി)
എട്ടു
വര്‍ഷം
പ്രിന്‍സിപ്പല്‍മാരായി
പ്രവര്‍ത്തിച്ചവര്‍
ഇപ്പോള്‍ അധ്യാപകരായി
മാറിയ സ്ഥിതി
ഉണ്ടായിട്ടുണ്ടോ;എങ്കില്‍
ഇതിനു സര്‍ക്കാര്‍
കാണുന്ന
പരിഹാരമാര്‍ഗ്ഗങ്ങള്‍
എന്താണ്?
ഭിന്നശേഷിക്കാരായ
കുട്ടികളെ പഠിപ്പിക്കുന്ന
അദ്ധ്യാപകര്‍
2768.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
കുട്ടികളെ
പഠിപ്പിക്കുന്നതിന്
എസ്.എസ്.എ.യുടെ കീഴില്‍
എത്ര അദ്ധ്യാപകര്‍ ജോലി
ചെയ്യുന്നുണ്ട്;
(ബി)
പ്രസ്തുത
അദ്ധ്യാപകരുടെ നിയമനം
എപ്രകാരമാണ്; ഇവരില്‍
13 വര്‍ഷമായി
താല്‍ക്കാലിക
അടിസ്ഥാനത്തില്‍ ജോലി
നോക്കുന്നവരുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത അദ്ധ്യാപകരെ
സ്ഥിരപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ഭിന്നശേഷിക്കാരായ
കുട്ടികള്‍ പഠിക്കുന്ന
സ്ഥാപനങ്ങള്‍ക്ക് എയ്ഡഡ് പദവി
2769.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരും,
ബുദ്ധിപരമായ
വെല്ലുവിളികള്‍
നേരിടുന്നവരുമായ
കുട്ടികള്‍ പഠിക്കുന്ന
സ്ഥാപനങ്ങള്‍ക്ക്
എയ്ഡഡ് പദവി
നല്‍കുന്നതിനുളള
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന
സ്ക്കുളുകള്ക്കാണ്
എയ്ഡഡ് പദവി
നല്‍കുന്നത്;
(സി)
ഇത്തരം
സ്ക്കൂളുകള്‍ക്ക്
എയ്ഡഡ് പദവി
നല്‍കുന്നത്
സംബന്ധിച്ച് മുന്‍
സര്‍ക്കാറിന്റെ
തീരുമാനം
നടപ്പിലാക്കുന്നതിന്
ഇത്ര കാലതാമസം
ഉണ്ടായതിനുളള കാരണം
വ്യക്തമാക്കാമോ?
ഭിന്നശേഷിക്കാരായ
കുട്ടികളുടെ പഠനത്തിനായി
അധ്യാപക നിയമനം
2770.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
കുട്ടികളുടെ പഠന
പിന്തുണയ്ക്കായി
എസ്.എസ്.എ,
ആര്.എം.എസ്.എ എന്നീ
പ്രോജക്ടുകളിലൂടെ
അധ്യാപക നിയമനം
നടത്തിയിട്ടുണ്ടോ;
മുന്‍പ്
നിയമിക്കപ്പെട്ട
അദ്ധ്യാപകരുടെ
എണ്ണത്തില്‍ കുറവ്
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര അധ്യാപകരെ
നിയമിച്ചിട്ടുണ്ട്
എന്നറിയിക്കാമോ; ഈ
നിയമനങ്ങള്‍ക്ക്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്; 1:5
അനുപാതത്തില്‍
അദ്ധ്യാപക നിയമനം
നടത്തുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ആര്.എം.എസ്.എ
സ്കൂളുകളുടെ
നവീകരണത്തിനായി
എന്തെല്ലാം പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഓരോ
സ്കൂളിലും എത്ര തുകയുടെ
വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുകയെന്ന്
വിശദമാക്കാമോ;
(ഡി)
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
ആര്.എം.എസ്.എ
സ്കൂളില്‍ എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടെന്നും
ഇതിനായി എത്ര തുക
ചെലവഴിക്കുമെന്നും
വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എസ്.എെ.ഇ.റ്റി,ഡിജിറ്റല്‍
ടെക്സ്റ്റ്
നിര്‍മ്മാണത്തിനായി
എത്ര രൂപ
ചെലവഴിച്ചെന്നും
അതിനുള്ള പണം
കണ്ടെത്തിയത് ഏത്
പ്രോജക്ടില്‍
നിന്നാണെന്നും
വ്യക്തമാക്കാമോ?
പൊതുവിദ്യാലയങ്ങള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
പദ്ധതി
2771.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആന്റണി
ജോണ്‍
,,
റ്റി.വി.രാജേഷ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
ഭൗതിക സാഹചര്യങ്ങളും
പഠനരീതിയും
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
എട്ട്
മുതല്‍ പന്ത്രണ്ട്
വരെയുള്ള ക്ലാസ്സുകള്‍
ഹൈടെക് ആക്കുന്നതിനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
വിദ്യാഭ്യാസരംഗത്ത്
ഇപ്രകാരമുള്ള സമഗ്രമായ
മാറ്റം
കൊണ്ടുവരുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
പൊതുജനങ്ങളുടെയും
അദ്ധ്യാപക-രക്ഷകതൃ
സംഘടനകളുടെയും
സമ്പൂര്‍ണ്ണമായ സഹകരണം
ഉറപ്പു വരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാലയങ്ങളിലെ
പി.റ്റി.എ.കമ്മറ്റികളുടെ
ചുമതലകള്‍
2772.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
പി.റ്റി.എ.കമ്മറ്റികളുടെ
ചുമതലകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
സ്കൂളുകള്‍
മെച്ചപ്പെടുത്താന്‍
പി.റ്റി.എ.
കമ്മറ്റികള്‍ നടത്തേണ്ട
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
പൊതുവിദ്യാലയങ്ങളില്‍
പി.റ്റി.എ.
കമ്മറ്റിക്കുള്ള
അധികാരങ്ങള്‍
വിശദമാക്കാമോ?
പൊതുവിദ്യാലയങ്ങളുടെ
ഭൗതിക സാഹചര്യങ്ങള്‍
2773.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൗതിക സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായുള്ള
പൊതുവിദ്യാലയങ്ങളുടെ
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുളള
പ്ലാവൂര്‍ എച്ച്.എസ്,
കുളത്തുമ്മല്‍
എച്ച്.എസ്.എസ് എന്നീ
സ്കൂളുകളില്‍ ഇതിനായി
സ്വീകരിച്ച നടപടി
എന്തെന്ന്
വിശദമാക്കാമോ;
(ബി)
ആയതിന്റെ
തുടര്‍
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പൊതുവിദ്യാലയങ്ങളിലെ
അധ്യാപകര്‍ക്കായി നടത്തിയ
ക്ലസ്റ്റര്‍തല പരിശീലനം
2774.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
പഠന മികവ്
ഉയര്‍ത്തുന്നതിനും
സാങ്കേതിക വിദ്യയുടെ
സഹായത്തോടെ പാഠ്യപദ്ധതി
കൂടുതല്‍
ഫലപ്രദമാക്കുന്നതിനുമായി
അധ്യാപകര്‍ക്കായി
നടത്തിയ ക്ലസ്റ്റര്‍തല
പരിശീലനത്തില്‍ എത്ര
അധ്യാപകരാണ്
പങ്കെടുത്തിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
പരിശീലനത്തില്‍
പങ്കെടുക്കാത്ത എത്ര
അധ്യാപകര്‍ ഉണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
പുതിയ
പാഠ്യപദ്ധതി
പ്രകാരമുള്ള
പരിശീലനങ്ങളില്‍
പങ്കെടുക്കാതെ
കുട്ടികളെ
പഠിപ്പിക്കുന്ന
അധ്യാപകര്‍ക്കെതിരെ
അച്ചടക്ക നടപടി
സ്വീകരിക്കാറുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇത്തരം
പരിശീലനങ്ങളില്‍
(ക്ലസ്റ്റര്‍)
സ്ഥിരമായി
പങ്കെടുക്കാത്തവരുണ്ടോ;
വിശദാംശം നല്‍കുമോ ?
വിദ്യാഭ്യാസവകുപ്പിലെ
ജീവനക്കാരുടെ പ്രൊബേഷൻ
2775.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസവകുപ്പിലെ
ജീവനക്കാരുടെ പ്രൊബേഷൻ
പ്രഖ്യാപിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
പെണ്ണക്കര ഗവണ്മെന്റ്
യു,പി.എസ്സിലെ ഓഫീസ്
അറ്റന്ഡായ ശ്രീമതി
റസ്സീന .എഫ്-ന്‍െറ
പ്രൊബേഷൻ പ്രഖ്യാപനം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി.
വെരിഫിക്കേഷനും, പോലീസ്
ക്ലീയറന്‍സും അതാത്
കാര്യാലയങ്ങളില്‍
നിന്നും അയച്ചിട്ടും
ശ്രീമതി റസ്സീന
.എഫ്-ന്‍െറ പ്രൊബേഷൻ
പ്രഖ്യാപനം
വൈകുന്നതിന്റെ കാരണം
വിശദീകരിക്കുമോ;
(ഡി)
ഇവരുടെ
പ്രൊബേഷൻ എന്നു
പ്രഖ്യാപിക്കുമെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസസംരക്ഷണം
2776.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായിട്ടുള്ള
മികവിന്റെ
കേന്ദ്രങ്ങളായി
തെരഞ്ഞെടുത്ത
സ്കൂളുകളുടെ
പ്രവര്‍ത്തനത്തിനുള്ള
ഭരണാനുമതി കിഫ് ബി
നിന്നും
ലഭിച്ചിട്ടുണ്ടോ
(ബി)
പ്രസ്തുത
വിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
ഈ വര്‍ഷം എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ലക്ഷ്യമിടുന്നത്;
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി
2777.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാര്‍/എയ്ഡഡ്
വിദ്യാലയങ്ങളില്‍
മുന്‍കാലങ്ങളെ
അപേക്ഷിച്ച്
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
1.6.2011 മുതല്‍
30.6.2017 വരെയുളള ഓരോ
വിദ്യാഭ്യാസ
വര്‍ഷങ്ങളിലും
പൊതുവിദ്യാലയങ്ങളില്‍
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളുടെ
വിശദാംശം
സര്‍ക്കാര്‍/എയ്ഡഡ്
മേഖല തിരിച്ച്
വിദ്യാഭ്യാസ ജില്ലാ
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
പ്ലസ്
2 , ഡിഗ്രി അഡ്മിഷനുകള്‍
2778.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
എസ്.എസ്.എല്‍.സി
പാസ്സായ
വിദ്യാര്‍ത്ഥികള്‍
(സ്റ്റേറ്റ്/CBSE/ICSE)
എത്ര എന്നും എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഉപരിപഠനത്തിന് പ്ലസ് 2
വിനും ഐ.ടി.ഐ പോലുള്ള
അനുബന്ധ
കോഴ്സുകള്‍ക്കും
അഡ്മിഷന് ലഭിച്ചു
എന്നും പ്ലസ് 2 വിന്റെ
എത്ര സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നു
എന്നും വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പ്ലസ് 2 പരീക്ഷയെഴുതി
പാസ്സായ
വിദ്യാര്‍ത്ഥികള്‍
(സ്റ്റേറ്റ്/CBSC/ISE
ഉള്‍പ്പെടെ ഇനം
തിരിച്ച്) എത്ര;ഇവരില്‍
വിവിധ
കോഴ്സുകള്‍ക്കായി ഉപരി
പഠനത്തിന് അഡ്മിഷന്
ലഭിച്ചവരെ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്ലസ്
2 കഴിഞ്ഞവര്‍ക്ക്
ഡിഗ്രി അഡ്മിഷന്
സംസ്ഥാനത്തെ വിവിധ
കോളേജുകളിലായി എത്ര
സീറ്റുകള്‍ ഉണ്ട്
എന്നും (ഐച്ഛിക വിഷയം
തരം തിരിച്ച്) ഇതില്‍
എത്ര പേര്‍ക്ക്
നാളിതുവരെ അഡ്മിഷന്
ലഭിച്ചു എന്നും എത്ര
സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നും
എന്നും വ്യക്തമാക്കുമോ?
8
മുതല്‍ 12 വരെയുളള ക്ലാസുകള്‍
ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍
ആക്കുന്ന പദ്ധതി
2779.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി 8 മുതല്‍ 12
വരെയുളള ക്ലാസുകള്‍
ഡിജിറ്റല്‍ ക്ലാസ്
റൂമുകള്‍
ആക്കുന്നതിനായി
രൂപീകരിച്ച പദ്ധതിയുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുുത
പദ്ധതി പ്രകാരം
പാറശ്ശാല മണ്ഡലത്തില്‍
ഏതൊക്കെ
വിദ്യാലയങ്ങളില്‍
സ്മാര്‍ട്ട് ക്ലാസ്
അനുവദിച്ചിട്ടുണ്ട്
എന്നും മറ്റുളള
സ്കൂളുകളില്‍
എന്നത്തേക്ക്
സ്ഥാപിക്കാനാകുമെന്നും
അറിയിക്കാമോ;
(സി)
കേരളത്തിലെ
എല്ലാ മണ്ഡലങ്ങളിലും
ഏതാനും സ്കൂളുകള്‍
മോഡല്‍ സ്കൂളുകളായി
ഉയര്‍ത്താന്‍
നിശ്ചയിച്ചതിന്റെ
ഭാഗമായി നെയ്യാര്‍ ഡാം
സ്കൂളിനെ മോഡല്‍
സ്കൂളായി
ഉയര്‍ത്തുന്നതിനായി
എന്തൊക്കെ നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
SSLC
പരീക്ഷയില്‍ ഉപരിപഠനത്തിനു
യോഗ്യത നേടിയ
വിദ്യാര്‍ത്ഥികള്‍
2780.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
മാര്‍ച്ച് മാസം നടത്തിയ
എസ്.എസ്.എൽ .സി.
പരീക്ഷയില്‍ എത്ര
വിദ്യാര്‍ത്ഥികള്‍
ഉപരിപഠനത്തിനുളള
യോഗ്യത നേടുകയുണ്ടായി;
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
പ്ലസ്
വണ്‍ പ്രവേശനത്തിനുളള
അവസാനഘട്ട
അലോട്ട്മെന്റു്
കഴിഞ്ഞപ്പോള്‍ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം
ലഭിയ്ക്കുകയുണ്ടായി;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഉപരിപഠനത്തിനു
യോഗ്യരായവരും എന്നാൽ
പ്ലസ് വണ്ണിന് പ്രവേശനം
ലഭിക്കാത്തവരുമായി
നിരവധി
വിദ്യാര്‍ത്ഥികള്‍
ഉളളപ്പോള്‍
സംസ്ഥാനത്ത് പ്ലസ്
വണ്ണിന് വിവിധ
കോമ്പിനേഷനുകളില്‍
സീറ്റുകള്‍
വര്‍ദ്ധിപ്പിക്കുവാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
കാന്തള്ളൂര്‍
ഐ.എച്ച്.ആര്.ഡി. കോളേജ്
2781.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
കാന്തള്ളൂര്‍
ഐ.എച്ച്.ആര്.ഡി.
കോളേജിന് സര്‍ക്കാര്‍
ആകെ അനുവദിച്ചിട്ടുള്ള
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തുക എന്തിനെല്ലാം
വേണ്ടിയാണെന്നുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ ?
ഉന്നതവിദ്യാഭ്യാസ
മേഖലയിലുണ്ടായ ദുരവസ്ഥ
പരിഹരിക്കല്‍
2782.
ശ്രീ.ഇ.പി.ജയരാജന്
,,
പി.ടി.എ. റഹീം
,,
എന്‍. വിജയന് പിള്ള
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉയര്‍ന്ന
പ്രതിഫലമുളള തൊഴില്‍
നേടുക എന്നതു മാത്രമാണ്
ഉന്നത
വിദ്യാഭ്യാസത്തിന്റെ
ലക്ഷ്യമെന്ന
വിലയിരുത്തൽ ഈ
മേഖലയിലുണ്ടാക്കിയ
ദുരവസ്ഥ പരിഹരിക്കാനായി
ഏതു വിധത്തിലുള്ള
ഇടപെടലാണ്
ഉദ്ദേശിക്കുന്നെന്ന്
അറിയിക്കാമോ;
(ബി)
എഞ്ചിനീയറിംഗ്
ബിരുദധാരികള്‍ക്ക്
യോഗ്യതയ്ക്ക്
അനുസൃതമായ തൊഴിലോ
പ്രതിഫലമോ
ലഭിക്കാത്തതിന്റെ
പരിണതഫലമായി
സംസ്ഥാനത്ത് സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍
പകുതിയോളം സീറ്റുകള്‍
ഒഴിഞ്ഞു കിടക്കുകയും
അതേ സമയം ഉയര്‍ന്ന
മാര്‍ക്ക് നേടിയ
വിദ്യാര്‍ത്ഥികള്‍ക്കു
പോലും ശാസ്ത്ര മാനവിക
ബിരുദ വിഷയങ്ങളില്‍
സീറ്റു
ലഭിക്കാതിരിക്കുകയും
ചെയ്യുന്ന സാഹചര്യം
തിരുത്തുന്നതിന് എങ്ങനെ
സാധ്യമാകും;
(സി)
ഇൗ
സാഹചര്യത്തില്‍
ഇരുപതോളം സ്വകാര്യ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകള്‍ക്ക് സ്ഥിര
അഫിലിയേഷന് നല്കാന്
സാങ്കേതികശാസ്ത്ര
സര്‍വകലാശാല അധികൃതര്‍
നീക്കം നടത്തുന്നുവെന്ന
വാര്‍ത്തയുടെ നിജസ്ഥിതി
പരിശോധിക്കുമോ?
ദിവസ
വേതന /കരാര്‍ അടിസ്ഥാനത്തില്‍
ജോലി ചെയ്യുന്ന അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ വേതനം
2783.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആര്‍ട്സ് & സയന്‍സ്
കോളേജുകളില്‍ ദിവസ വേതന
/കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന അസിസ്റ്റന്റ്
പ്രൊഫസര്‍മാര്‍ക്ക്
നിശ്ചയിച്ചിരിക്കുന്ന
ദിവസ വേതനവും പരമാവധി
മാസ വേതനവും
എത്രയാണെന്ന്
വ്യക്തമാക്കാമോ?
(ബി)
ഇത്തരത്തില്‍
ജോലി ചെയ്യുന്ന
അസിസ്റ്റന്റ്
പ്രൊഫസര്‍മാര്‍ക്ക് ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവില്‍
പരാമര്‍ശിച്ചിരിക്കുന്ന
വേതനം
ലഭ്യമാകുന്നില്ലായെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യകതമാക്കാമോ ?
പുതിയ
സ്വാശ്രയ കോളേജുകളും
കോഴ്സുകളും
2784.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ സ്വാശ്രയ
കോളേജുകളും സ്വാശ്രയ
കോഴ്സുകളും
അനുവദിക്കേണ്ടതില്ലായെന്ന്
സര്‍ക്കാര്‍
തീരുമാനിച്ചിരുന്നോ;
(ബി)
ഈ
തീരുമാനത്തിന്
വിരുദ്ധമായി 25.05.2016
ന് ശേഷം എത്ര പുതിയ
സ്വാശ്രയ
കോളേജുകള്‍ക്കും
സ്വാശ്രയ
കോഴ്സുകള്‍ക്കും അനുമതി
നല്കി; വിശദാംശം
നല്‍കുമോ;
(സി)
13
പുതിയ സ്വാശ്രയ
കോളേജുകള്‍ക്ക്
കോഴിക്കോട്
സര്‍വ്വകലാശാല അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
സര്‍വ്വകലാശാലയുടെ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ?
വേങ്ങര
മണ്ഡലത്തില്‍ സര്‍ക്കാര്‍
കോളേജ്
2785.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വേങ്ങര മണ്ഡലത്തില്‍
അനുവദിച്ച സര്‍ക്കാര്‍
മേഖലയിലുള്ള കോളേജ്
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാലയളവില്‍ കോളേജ്
അനുവദിച്ച ഏതെല്ലാം
സ്ഥലങ്ങളിലാണ് അവ
സ്ഥാപിക്കാനുള്ള സ്ഥലം
സര്‍ക്കാരിന്
ലഭ്യമാക്കാത്തതെന്ന്
വ്യക്തമാക്കാമോ?
സർക്കാർ
കോളേജ് ലൈബ്രറികളിൽ ഇ-വായന
സൗകര്യം ഏർപ്പെടുത്തുന്നതിന്
നടപടി
2786.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം സർക്കാർ
കോളേജുകളിൽ ഇ-വായന
സൗകര്യ മുള്ള ലൈബ്രറികൾ
പ്രവര്‍ത്തിക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
എല്ലാ
സർക്കാർ കോളേജ്
ലൈബ്രറികളിലും ഇ-വായന
സൗകര്യം
ഏർപ്പെടുത്തുന്ന കാര്യം
പരിഗണിക്കുമോ;വിശദാശം
നൽകാമോ?
ബ്രണ്ണന്‍
കോളേജ് മാഗസിനിലെ പരാമർശങ്ങൾ
2787.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
സര്‍ക്കാര്‍ ബ്രണ്ണന്‍
കോളേജിന്റെ മാഗസിനില്‍
ദേശീയ ഗാനത്തെയും ദേശീയ
പതാകയെയും
അവഹേളിക്കുന്ന
പരാമര്‍ശങ്ങള്‍
ഉള്ളതായി പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇക്കാര്യത്തില്‍
അന്വേഷണം
നടത്തിയോയെന്നും
കുറ്റക്കാര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
ഓട്ടോണമസ്
കോളേജുകള്‍
2788.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
മുൻ സര്‍ക്കാരിന്റെ
കാലത്ത് ഓട്ടോണമസ്
കോളേജുകള്‍
അനുവദിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
എത്രയാണെന്നും
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ പുതുതായി
സ്വയംഭരണ കോളേജുകള്‍
അനുവദിക്കുമോ?
കുളത്തൂര്‍
ഗവണ്മെന്റ് കോളേജിന് സ്ഥലം
ഏറ്റെടുക്കല്‍
2789.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
കുളത്തൂര്‍ ഗവണ്മെന്റ്
കോളേജിന് കുളത്തൂര്‍
സ്കൂളിന്റെ സ്ഥലം
ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട് കിറ്റ്കയെ
ചുമതലപ്പെടുത്തിയ ഡി പി
ആര് ലഭിച്ചിട്ടുണ്ടോ;
(ബി)
ഡി
പി ആര് ലഭിച്ചാല്‍
കോളേജിനു ആവശ്യമായ
സ്ഥലം നല്കാന്
കഴിയുമോ; ഇതിനു എത്ര
മാസം വേണ്ടി വരും;
(സി)
ഡി
പി ആര് ലഭിക്കുന്ന
മുറയ്ക്ക് പുതിയ
കെട്ടിടത്തിന് ഫണ്ട്
അനുവദിക്കാന്‍ കഴിയുമോ
?
കോളേജുകളില്‍
കൂടുതല്‍ കോഴ്സുകള്‍
2790.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയിലോ എയ്ഡഡ്
മേഖലയിലോ
കോളേജുകളില്ലാത്ത
മണ്ഡലങ്ങളില്‍ കഴിഞ്ഞ
സര്‍ക്കാര്‍ കോളേജുകള്‍
അനുവദിച്ചിരുന്നുവോ;
ഇത്
എവിടെയെല്ലാമായിരുന്നു;
(ബി)
ഇതില്‍
സര്‍ക്കാര്‍ കോളേജ്
തുടങ്ങാത്ത മണ്ഡലങ്ങള്‍
ഏതെല്ലാമാണ്;
തുടങ്ങാതിരിക്കാനുള്ള
കാരണമെന്താണ്;
(സി)
എവിടെയെല്ലാം
ഇതിനായി സ്ഥലം
വിട്ടുകിട്ടിയിട്ടുണ്ട്;
(ഡി)
സ്ഥലം
വിട്ടുകിട്ടുകയും
ജനപ്രതിനിധികളുടെ ആസ്തി
വികസന പദ്ധതിയില്‍
കെട്ടിടം പ്രവൃത്തി
ആരംഭിക്കുകയും ചെയ്ത
കോളേജുകള്‍ക്ക്
കൂടുതല്‍ കോഴ്സുകള്‍
തുടങ്ങുന്നതിനും
അതിനാവശ്യമായ കെട്ടിടം
പണിയുന്നതിനും സർക്കാർ
തീരുമാനിച്ചിട്ടുണ്ടോ ?
സര്‍ക്കാര്‍
ആർട്സ് ആന്റ് സയന്‍സ്
കോളേജുകളിലെ
അടിസ്ഥാനസൗകര്യങ്ങള്‍
2791.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
കെട്ടിടങ്ങളും അടിസ്ഥാന
സൗകര്യങ്ങളുമില്ലാത്ത
സര്‍ക്കാര്‍ ആർട്സ്
ആന്റ് സയന്‍സ്
കോളേജുകളിൽ
അടിസ്ഥാനസൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനാവശ്യമായ
കെട്ടിടങ്ങളും ലാബുകളും
നിര്‍മ്മിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്തരത്തിലുള്ള
എത്ര സര്‍ക്കാര്‍
കോളേജുകള്‍
സംസ്ഥാനത്തിനകത്ത്
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതില്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരാണ്
വീഴ്ചവരുത്തിയിട്ടുളളതെങ്കുില്
അവര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കുമോ?
ഗവണ്മെന്റ്
കോളേജുകളുടെ ഭൗതിക സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
വകയിരുത്തിയ തുക
2792.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഗവണ്മെന്റ്
കോളേജുകളുടെ
ക്ലാസ്മുറികള് ഹൈടെക്
ആക്കുന്നതിനും ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതിനുമായി
2016-17വര്‍ഷത്തെ
ബഡ്ജറ്റില്‍ തുക
അനുവദിച്ചിരുന്നോ;
(ബി)
സ്വന്തമായ
കെട്ടിടമില്ലാത്ത
കോളേജുകള്‍ക്ക്,
കെട്ടിടം
നിര്‍മ്മിക്കാനായി ഈ
തുക
വിനിയോഗിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
അത്തരം കോളേജുകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഈ പണം അനുവദിക്കാനുളള
നടപടി സ്വീകരിക്കാമോ;
(സി)
ബാലുശ്ശേരി
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജിന്റെ മാസ്റ്റര്‍
പ്ലാന്‍ സര്‍ക്കാറിന്
സമര്‍പ്പിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇത് കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തീകരിക്കാനുളള
നടപടി സ്വീകരിക്കാമോ?
തൃപ്പുണിത്തുറ
ആർ.എൽ .വി. കോളേജ് ഓഫ്
മ്യൂസിക് ആന്റ് ഫെെന്‍
ആര്‍ട്സ്
2793.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
ആർ.എൽ .വി .കോളേജ് ഓഫ്
മ്യൂസിക് ആന്റ് ഫെെന്‍
ആര്‍ട്സില്‍
അറ്റന്‍ഡര്‍,
സാനിട്ടേഷന്‍
വര്‍ക്കര്‍, നെെറ്റ്
വാച്ച്മാന്
തസ്തികകളില്‍ നിലവില്‍
എത്ര പേരാണ് ജോലി
ചെയ്തുവരുന്നത് എന്ന്
അറിയിക്കുമോ;
(ബി)
അനുവദിക്കപ്പെട്ട
തസ്തികകളുടെ എണ്ണം
പ്രകാരം മേല്‍പ്പറഞ്ഞ
തസ്തികകളില്‍
എത്രപേരാണ് അകെ
ആവശ്യമുളളത് എന്ന്
അറിയിക്കുമോ;
(സി)
കുറവുളള
ജീവനക്കാരെ
അടിയന്തരമായി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
തൃപ്പൂണിത്തുറ
ആര്.എല്‍.വി കോളേജ് ഓഫ്
മ്യൂസിക് ആന്റ് ഫൈന്‍
ആര്‍ട്സിലെ ക്ലറിക്കൽ
സ്റ്റാഫ് തസ്തിക
2794.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
ആര്.എല്‍.വി കോളേജ്
ഓഫ് മ്യൂസിക് ആന്റ്
ഫൈന്‍ ആര്‍ട്സിലെ
സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ച് എത്ര
ക്ലറിക്കല്‍ സ്റ്റാഫ്
ആണ് ആവശ്യമുള്ളത് എന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
അവിടെ എത്ര
ക്ലാര്‍ക്കുമാരാണ് ജോലി
ചെയ്തു വരുന്നത് എന്ന്
അറിയിക്കുമോ;
(സി)
ക്ലറിക്കല്‍
ജീവനക്കാരുടെ കുറവുമൂലം
പ്രസ്തുത കോളേജിലെ
ഓഫീസ്
പ്രവര്‍ത്തനങ്ങള്‍
സുഗമമായി നടക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മുടങ്ങിക്കിടക്കുന്ന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
നിയമാനുസൃതമുള്ള എണ്ണം
ക്ലര്‍ക്കുമാരെ
നിയമിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
തൃപ്പുണിത്തുറ
ആര്.എല്‍.വി കോളേജിലെ
അദ്ധ്യാപകര്‍
2795.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
ആര്.എല്‍.വി കോളേജ്
ഓഫ് മ്യൂസിക് ആന്റ്
ഫെെന്‍ ആര്‍ട്സില്‍
നിലവില്‍ എത്ര
അദ്ധ്യാപകരാണ് ജോലി
ചെയ്തുവരുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇവരുടെ
എണ്ണം സ്ഥിരം, അതിഥി,
എംപ്ലോയ്മെന്റ്
എന്നിങ്ങനെ തരംതിരിച്ച്
നല്‍കാമോ;
(സി)
താത്കാലിക
അദ്ധ്യാപകരുടെ
തസ്തികകള്‍ സ്ഥിരം
തസ്തികകള്‍ ആക്കുന്നത്
പരിഗണനയിലുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇക്കാര്യം
പരിഗണിക്കുമോ?
സര്‍വ്വകലാശാലകള്‍
ഉല്‍കൃഷ്ട സ്ഥാപനങ്ങളാക്കി
മാറ്റുന്നതിന് പദ്ധതി
2796.
ശ്രീ.എം.
സ്വരാജ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകള്‍
ഉല്‍കൃഷ്ട സ്ഥാപനങ്ങള്‍
(സെന്റര്‍ ഓഫ്
എക്സലന്‍സ്) ആക്കി
മാറ്റുമെന്ന പ്രഖ്യാപിത
നയത്തിന്റെ
അടിസ്ഥാനത്തില്‍
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഭൗതിക
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം
അക്കാഡമിക രംഗത്ത്
മികവ്
കൈവരിക്കുന്നതിനും
മാനവശേഷി
വികസിപ്പിക്കുന്നതിനും
വേണ്ട മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
ഇതിന്റെ ഭാഗമായി
നല്‍കിയിട്ടുണ്ടോ;
(സി)
പരീക്ഷ
കുറ്റമറ്റ രീതിയില്‍
നടത്തി യഥാസമയം
പരീക്ഷാഫലം
പ്രസീദ്ധീകരിക്കുന്നതിനും
അഫിലിയറ്റ്
ചെയ്യപ്പെട്ട
കോളേജുകളുടെ
പ്രവര്‍ത്തനം വിഭാവനം
ചെയ്ത രീതിയില്‍
നടക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനും
ശാസ്ത്രസാങ്കേതിക
സര്‍വ്വകലാശാല, കേരള
സര്‍വ്വകലാശാല
തുടങ്ങിയവയ്ക്ക്
ഭരണപരമായി വിജയിക്കാന്‍
സാധ്യമായിട്ടില്ല എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിക്കുമോ?
സ്വയംഭരണകോളേജുകളുടെ
പ്രവര്‍ത്തനം
2797.
ശ്രീ.എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
പി. ഉണ്ണി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വയംഭരണകോളേജുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിദ്യാഭ്യാസം
വിദ്യാര്‍ത്ഥി
കേന്ദ്രീകൃതമായിരിക്കണമെന്ന
പുരോഗമന കാഴ്ചപ്പാടിനു
വിരുദ്ധമായി
വിദ്യാഭ്യാസത്തെ
മാനേജ്മെന്റ്
കേന്ദ്രീകൃതമാക്കുന്ന
ഇൗ സമ്പ്രദായത്തോടുള്ള
നിലപാട് അറിയിക്കാമോ;
(ബി)
വിദ്യാര്‍ത്ഥി
പ്രവേശനം, അധ്യാപക
നിയമനം, ഫീസ്
നിര്‍ണ്ണയം, പരീക്ഷാ
നടത്തിപ്പ്, സിലബസ്
നിശ്ചയിക്കുന്നത്
തുടങ്ങി എല്ലാ
മേഖലയിലും സമ്പൂര്‍ണ്ണ
അധികാരം
കെെയ്യാളിയിരിക്കുന്ന
ഇത്തരം സ്ഥാപനങ്ങളുടെ
സര്‍ട്ടിഫിക്കറ്റ്
വിതരണ ഏജന്‍സി
മാത്രമായി
സര്‍വ്വകലാശാലയെ
കണക്കാക്കുന്ന നിലവിലെ
സ്ഥിതിക്ക് അറുതി
വരുത്താന്‍
നടപടിയെടുക്കുമോ;
(സി)
ഓട്ടോണമസ്
കോളേജുകള്‍ സ്വന്തം
നിലയില്‍ സിലബസ്
നിശ്ചയിക്കുന്നത് അവിടെ
പഠിക്കുന്ന
വിദ്യാര്‍ത്ഥികളെ
തുടര്‍
വിദ്യാഭ്യാസത്തിനായി ആ
സ്ഥാപനങ്ങളെ തന്നെ
ആശ്രയിക്കാന്‍
നിര്ബന്ധിതരാക്കാനിടയുയുള്ള
കാര്യം
പരിശോധിച്ചിട്ടുണ്ടോ?
എഴുകോണ്‍
പോളിടെക്നിക്കിന് നാഷണല്‍
ബ്യൂറോ അക്രഡിറ്റേഷന്
2798.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
എഴുകോണ്‍
പോളിടെക്നിക്കിന്
നാഷണല്‍ ബ്യൂറോ
അക്രഡിറ്റേഷന്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
(ബി)
അടിസ്ഥാന
സൗകര്യങ്ങള്‍
സജ്ജമാക്കിയ
പോളിടെക്നിക്കില്‍
പുതിയ കോഴ്സുകള്‍
അനുവദിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി മാര്‍ക്ക്
ലിസ്റ്റുകളിലെ വ്യാപകമായ
തെറ്റുകള്‍
2799.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിതരണത്തിനായി
സ്കൂളുകളില്‍ എത്തിച്ച
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി മാര്‍ക്കു
ലിസ്റ്റുകളിലെ
വ്യാപകമായ തെറ്റുകള്‍
കാരണം അവയുടെ വിതരണം
നിര്‍ത്തിവെക്കുന്നതിനായി
ബന്ധപ്പെട്ട ഡയറക്ടര്‍
ഉത്തരവ് / സര്‍ക്കുലര്‍
ഇറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വെക്കുമോ;
(ബി)
മാര്‍ക്കു
ലിസ്റ്റുകളില്‍
/സര്‍ട്ടിഫിക്കറ്റുകളില്‍
വ്യാപകമായ തെറ്റുകള്‍
സംഭവിച്ചതിന്റെ
കാരണമെന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
പോളിടെക്നിക്കുകളില്‍
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ വന്ന കുറവ്
2800.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഇത്തവണ
പോളിടെക്നിക്കുകളില്‍
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളുടെ
എണ്ണം ഗണ്യമായി കുറഞ്ഞ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യം
പരിശോധിക്കുകയുണ്ടായോ;
മൂന്നാം ഘട്ട
അലോട്ട്മെന്റ്
കഴിഞ്ഞപ്പോള്‍
സംസ്ഥാനത്ത് വിവിധ
പോളിടെക്നിക്കുകളിലായി
മൊത്തം എത്ര സിറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്
എന്ന് ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
സര്‍ക്കാര്‍, എയ്ഡഡ്,
സാശ്രയ മേഖലകളിലായി
എത്ര പോളിടെക്നിക്ക്
സീറ്റുകളുണ്ട്; അതില്‍
ഓരോന്നിലും
ഒഴിഞ്ഞുകിടക്കുന്ന
സീറ്റുകളെത്രവീതമാണ്;
(ഡി)
സ്പോട്ട്
അഡ്മിഷന് വഴി
ഒഴിവുകള്‍ നികത്താനാകും
എന്ന് കരുതുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
എം.ജി.
യുണിവേഴ്സിറ്റി സ്റ്റാസ്
സെന്റര്‍ കൈമാറ്റം
2801.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.ജി.
യുണിവേഴ്സിറ്റി -യുടെ
ഇടപ്പള്ളിയിലുള്ള
സ്കൂള്‍ ഓഫ് ടെക്നോളജി
ആന്‍ഡ് അപ്ളൈഡ്
സയന്‍സസ്
(സ്റ്റാസ്)-ന്റെ
സെന്റര്‍, സെന്റര്‍
ഫോര്‍ പ്രൊഫഷണല്‍
ആന്‍ഡ് അഡ്വാന്‍സ്ഡ്
സ്റ്റഡീസ്
(സിപിഎഎസ്)-ന്
കൈമാറുന്നത്
സംബന്ധിച്ച്
തീരുമാനമായിട്ടുണ്ടോ;
(ബി)
സ്റ്റാസ്
സെന്റര്‍ സിപിഎഎസ് -ന്
കൈമാറുമ്പോള്‍ അതില്‍
ഗവേഷണ കേന്ദ്രം കൂടി
ഉള്‍പ്പെടുത്തുന്നത്
ഗവേഷണ
വിദ്യാര്‍ഥികള്‍ക്കും
അധ്യാപകര്‍ക്കും
സ്ഥാപനത്തിനും
സൃഷ്ടിക്കുന്ന
പ്രശ്നങ്ങള്‍
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ജീവനക്കാരുടെയും
വിദ്യാര്‍ഥികളുടെയും
ആശങ്കകള്‍
പൂര്‍ണ്ണമായും
പരിഹരിച്ചതിനുശേഷം
മാത്രം ഇതു
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്ലസ്
ടു കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ
അഭിരുചിക്കനുസരിച്ച്
അഡ്മിഷന് ലഭിക്കാത്ത അവസ്ഥ
2802.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്ലസ് ടു കഴിഞ്ഞ
വിദ്യാര്‍ത്ഥികളുടെ
തുടര്‍പഠനങ്ങള്‍ക്ക്
നടത്തുന്ന നീറ്റ്
പരീക്ഷ /എഞ്ചിനീയറിംഗ്
എന്‍ട്രന്‍സ് /
എല്‍.എല്‍.ബി.
എന്‍ട്രന്‍സ് /ഡിഗ്രി
അഡ്മിഷന് എന്നിവ വിവിധ
സമയങ്ങളില്‍ വിവിധ
വകുപ്പുകളും
മന്ത്രാലയങ്ങളും
നടത്തുന്നതായതിനാല്‍
കൃത്യസമയത്ത്
വിദ്യാര്‍ത്ഥികളുടെ
അഭിരുചിക്കനുസരിച്ച്
അഡ്മിഷന് ലഭിക്കാത്ത
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം ;
ഇല്ലെങ്കിൽ ഇക്കാര്യം
പരിശോധിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
(ബി)
ഇക്കാരണങ്ങളാല്‍
സംസ്ഥാനത്ത് മെഡിക്കല്‍
/എഞ്ചിനീയറിംഗ് /ഡിഗ്രി
കോഴ്സുകളുടെ അഡ്മിഷന്
അവസാന ഘട്ടത്തിലെത്തി
നില്‍ക്കുമ്പോഴും നിയമ
വിദ്യാര്‍ത്ഥികളുടെ
അഡ്മിഷന്
തുടങ്ങിയിട്ടില്ല
എന്നത് പരിശോധിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇത്
ഒഴിവാക്കാനായി വിവിധ
മന്ത്രാലയങ്ങളുമായും
വകുപ്പുകളുമായും
വിദ്യാഭ്യാസ വകുപ്പ്
കൂടിയാലോചിച്ച് ഓരോ
വര്‍ഷത്തേയും ഇത്തരം
പരീക്ഷകള്‍ക്കും
അഡ്മിഷനുമായി ഒരു
കലണ്ടര്‍ (നീറ്റ്
പരീക്ഷാ തീയതി
പ്രഖ്യാപിക്കുമ്പോള്‍
തന്നെ) സംസ്ഥാനത്തും
പ്രഖ്യാപിക്കുവാനും
വേണ്ട നടപടികള്‍
സ്വീകരിക്കുമോ ?
കേരള
സംസ്ഥാന സാക്ഷരത മിഷന്
2803.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സാക്ഷരതാ
മിഷന് ആരംഭിച്ച ഹയര്‍
സെക്കണ്ടറി തുല്യതാ
കോഴ്സില്‍ ആദ്യ
ബാച്ചില്‍ എത്രപേര്‍
രജിസ്റ്റര്‍
ചെയ്തിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്രപേര്‍
പരീക്ഷയെഴുതിയെന്നും
അതില്‍ എത്രപേര്‍
വിജയിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
രണ്ടാമത്തെ
ബാച്ചിന്റെ
രജിസ്ട്രേഷന്
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ എത്രപേര്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കോഴ്സ്
പരിഷ്ക്കരിക്കുന്നതിനുളള
നിര്‍ദ്ദേശം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?