നദികള്‍
സംരക്ഷിക്കാന്‍ പദ്ധതി
2423.
ശ്രീ.എം.ഉമ്മര്‍
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികള്‍ സംരക്ഷിക്കാന്‍
ഏതെങ്കിലും പ്രത്യേക
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
നദികളുടെ
പരിരക്ഷണത്തിനായി
കേന്ദ്രസര്‍ക്കാര്‍
എന്തെങ്കിലും മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ അത്
പാലിക്കുന്നതില്‍ ഏതു
രീതിയിലുളള നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
ഭാരതപ്പുഴ
പോലുളള പ്രധാന നദികള്‍
പോലും വേനല്‍ക്കാലത്ത്
പല ഭാഗങ്ങളും വറ്റി
വരണ്ട് ഇല്ലാതാകുന്ന
അവസ്ഥ ഒഴിവാക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ?
പി.എം.കെ.എസ്.വൈ
പ്രകാരം നടപ്പിലാക്കേണ്ട
പ്രവര്‍ത്തനങ്ങള്‍
2424.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.കെ.എസ്.വൈ
പ്രകാരം സംസ്ഥാനത്ത്
നടപ്പിലാക്കേണ്ട
പ്രവര്‍ത്തനങ്ങളുടെ
രൂപരേഖ
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ ഇത്
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നും അംഗീകാരം
ലഭിച്ചിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയില്‍
സംസ്ഥാനത്തിന് ഈ വര്‍ഷം
ഫണ്ട് ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
2425.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെെനര്‍
ഇറിഗേഷന്‍ മുഖേന ഒരു
പഞ്ചായത്തില്‍ ഒരു കുളം
എന്ന പദ്ധതി പ്രകാരം
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും കുളങ്ങള്‍
നവീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അവയുടെ വിവരങ്ങളും
അനുവദിച്ച തുകയും
വ്യക്തമാക്കുമോ?
നേമം
നിയോജക മണ്ഡലത്തിലെ
കുളങ്ങളുടെയും ശുദ്ധജല
സ്രോതസ്സുകളുടെയും സംരക്ഷണം
2426.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
കുളങ്ങളും ശുദ്ധജല
സ്രോതസ്സുകളും
സംരക്ഷിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇവിടുത്തെ
കുളങ്ങള്‍
സംരക്ഷിക്കുന്നതിന്
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ നേമം നിയോജക
മണ്ഡലത്തിലെ എത്ര
കുളങ്ങളാണ്
പുനരുദ്ധരിക്കുന്നതിനോ
സംരക്ഷിക്കുന്നതിനോ
നടപടികള്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നേമം
നിയോജക മണ്ഡലത്തിലെ
പുലിമുട്ട് നിര്‍മ്മാണം
2427.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തിലെ
ബജറ്റില്‍, നേമം നിയോജക
മണ്ഡലത്തിലെ പുലിമുട്ട്
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതൊക്കെയാണ്; ഇവയില്‍
ഭരണാനുമതി ലഭിച്ച
പദ്ധതികള്‍ ഏതെല്ലാം;
(ബി)
ഈ
പ്രവൃത്തികളുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണ്;
(സി)
ഭരണാനുമതി
ലഭിക്കാത്ത
പദ്ധതികള്‍ക്ക് ആയത്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍ എത്രയും
വേഗം ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കബനി
നദീജലം കാര്യക്ഷമമായി
ഉപയോഗിക്കുന്നതിന് പദ്ധതികള്‍
2428.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
വകുപ്പ് മാനന്തവാടി
മണ്ഡലത്തില്‍
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
കബനി
നദീജലം കാര്യക്ഷമമായി
ഉപയോഗിക്കുന്നതിന്
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
വരള്‍ച്ച
മുന്നില്‍ കണ്ട് കബനി
നദീ ജലം കാര്യക്ഷമമായി
ഉപയോഗിക്കേണ്ട അടിയന്തര
സാഹചര്യം വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പുതിയ
കുഴല്‍ക്കിണറുകളും കുളങ്ങളും
പാര്‍ശ്വഭിത്തികളും
2429.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ജലവിഭവവകുപ്പ് ഫണ്ട്
അനുവദിച്ചത് പ്രകാരം
പുതുതായി എത്ര
കുഴല്‍ക്കിണറുകളും
കുളങ്ങളും
നിര്‍മ്മിച്ചിട്ടുണ്ടെന്നും
എത്രയെണ്ണം
നന്നാക്കിയിട്ടുണ്ടെന്നും
ഓരോന്നിനും ചെലവായ തുക
എത്ര വീതമെന്നും മണ്ഡലം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കൃഷിനാശം
ഒഴിവാക്കുന്നതിന്
പാര്‍ശ്വഭിത്തി
നിര്‍മ്മിക്കുവാന്‍
ജലവിഭവവകുപ്പ് എത്ര
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്നും
എത്ര
പാര്‍ശ്വഭിത്തികള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്നും
മണ്ഡലം തിരിച്ച്
വ്യക്തമാക്കുമോ?
ചെക്ക്ഡാമുകള്‍
2430.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
കരിമ്പുഴയാറില് എത്ര
ചെക്ക് ഡാമുകള്‍
നിര്‍മ്മിക്കുന്നതിനാണ്
പദ്ധതി തയ്യാറാക്കി
സമര്‍പ്പിക്കപ്പെട്ടിട്ടുളളത്;
ഏതെല്ലാം
പ്രദേശങ്ങളിലാണ് ചെക്ക്
ഡാമുകള്‍
നിര്‍മ്മിക്കുന്നത്;
ഓരോന്നിനും എത്ര തുക
വീതമാണ്
വകയിരുത്തിയിട്ടുളളത്;
വിശദമാക്കാമോ;
(ബി)
ഓരോ
ചെക്ക് ഡാമിന്റേയും
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ?
ജലവിഭവ
വകുപ്പിലെ ആശ്രിത നിയമനം
2431.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പില്‍ ആശ്രിത
നിയമനങ്ങള്‍ക്കായുള്ള
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആശ്രിത
നിയമനവുമായി
ബന്ധപ്പെട്ട്
അപേക്ഷിക്കുന്നതിനുള്ള
കാലതാമസം
മാപ്പാക്കണമെന്ന്
അപേക്ഷിച്ചുകൊണ്ട്,
ബഹു.മുഖ്യമന്ത്രിയ്ക്ക്
ശ്രീമതി സുനിത എസ്.,
രാജ്ഭവനം, മുണ്ടന്‍കാവ്
നല്കിയ അപേക്ഷ
G170400838 എന്ന
നമ്പരില്‍ 15/4/2017
ല്‍ ജലവിഭവ വകുപ്പിന്
റിപ്പോര്‍ട്ടിനായി
നല്‍കിയെങ്കിലും
നാളിതുവരെയായി
റിപ്പോര്‍ട്ട്
നല്‍കാത്തതിന്റെ കാരണം
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട് എന്ന്
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കുമോ?
ജലവിഭവ
വകുപ്പുമായി ബന്ധപ്പെട്ട്
മലപ്പുറം മണ്ഡലത്തിലെ
പ്രവൃത്തികള്‍
2432.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍, ജലവിഭവ
വകുപ്പുമായി
ബന്ധപ്പെട്ട് മലപ്പുറം
മണ്ഡലത്തിലെ
പ്രവൃത്തികള്‍ ഏതെല്ലാം
എന്നറിയിക്കാമോ;
(ബി)
അവ
ഓരോന്നിനും എന്തു തുക
വകയിരുത്തിയിട്ടുണ്ടെന്നും
ഡി.പി.ആര് തയ്യാറാക്കി
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
വന്‍കിട
ജലസേചന പദ്ധതികളുടെ
നടത്തിപ്പിന് പ്രത്യേക
സംവിധാനം
2433.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
ജലസേചന പദ്ധതികളുടെ
നടത്തിപ്പിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
ഇതിനായി
ഒരു പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കാലവര്‍ഷ
കാലയളവില്‍ മഴ
കുറഞ്ഞതിനെപ്പറ്റി പഠനം
2434.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പാറക്കല്‍ അബ്ദുല്ല
,,
സി.മമ്മൂട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
കാലവര്‍ഷ കാലയളവില്‍
ലഭിക്കേണ്ടിയിരുന്ന മഴ
കുറഞ്ഞത്, കുടിവെളള
വിതരണത്തെയും
കൃഷിക്കാവശ്യമായ
ജലസേചനത്തെയും എപ്രകാരം
ബാധിക്കുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇതിനെ
നേരിടാന്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ?
വരള്‍ച്ചാ
ഭീഷണി
2435.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം വരള്‍ച്ചാ
ഭീഷണിയിലാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ആഗസ്റ്റ്,
സെപ്തംബര്‍ മാസങ്ങളില്‍
നിര്‍ത്താതെ മഴ
പെയ്താല്‍ പോലും
വരള്‍ച്ചാ സാഹചര്യങ്ങളെ
ഇല്ലാതാക്കാന്‍
കഴിയില്ലെന്ന
വിദഗ്ദ്ധരുടെ
അഭിപ്രായങ്ങള്‍
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍,
ഇപ്രകാരമുണ്ടാകാവുന്ന
വരള്‍ച്ചയെ
പ്രതിരോധിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
കൈക്കൊളളുമെന്ന്
വിശദമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തിലെ ജലസേചനപദ്ധതികള്‍
2436.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷത്തെ
ബജറ്റുകളില്‍
ജലസേചനവുമായി
ബന്ധപ്പെട്ട് പട്ടാമ്പി
മണ്ഡലത്തില്‍ അനുമതി
ലഭിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
അവയുടെ നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
വര്‍ഷത്തെ രൂക്ഷമായ
വരള്‍ച്ചയില്‍ രണ്ടാം
വിള നെല്‍കൃഷി പോലും
നിര്‍ത്തിവയ്ക്കേണ്ട
സാഹചര്യമുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത്തരം സാഹചര്യം തരണം
ചെയ്യാന്‍ പട്ടാമ്പി
മണ്ഡലത്തില്‍
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
കോഴിക്കോട്
മൈനര്‍ ഇറിഗേഷന്‍ സെക്ഷനില്‍
ഓവര്‍സിയര്‍മാരുടെ ഒഴിവുകള്‍
2437.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മൈനര്‍ ഇറിഗേഷന്‍
സെക്ഷന്‍ I-ല്‍ മൂന്നാം
ഗ്രേഡ്
ഓവര്‍സിയര്‍മാരുടെ
മൂന്ന് തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒഴിവുകള്‍
നികത്തപ്പെടാത്തതു
കാരണം പ്രവൃത്തികള്‍
നടത്തുന്നതില്‍ പ്രയാസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
നടപടി സ്വീകരിക്കുമോ?
ഡാമുകളില്‍
നിന്നും എക്കലും ചെളിയും
നീക്കം ചെയ്യുന്നതിന് നടപടി
2438.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡാമുകളില്‍
നിന്നും എക്കലും
ചെളിയും വാരി
മാറ്റുന്നതിനുള്ള നടപടി
പുനരാരംഭിക്കുന്നതിനുള്ള
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
മുന്‍കാലത്ത്
ഇതിനായി സ്വീകരിച്ച
നടപടികള്‍
വിജയകരമായിരുന്നോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
ശാസ്ത്രീയമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
എടവനക്കാട്
അണിയില്‍ കടല്‍ ഭിത്തി
നിര്‍മ്മിക്കുന്നതിനും
പുലിമുട്ടുകള്‍
സ്ഥാപിക്കുന്നതിനും നടപടി
2439.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എടവനക്കാട്
അണിയില്‍ കടലാക്രമണം
രൂക്ഷമായതിനെ
തുടര്‍ന്ന് കടലോരത്തെ
വീടുകളില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
താമസിക്കാന്‍ കഴിയാത്ത
സാഹചര്യത്തില്‍ കടല്‍
ഭിത്തി നിര്‍മ്മാണവും
പുലിമുട്ടുകള്‍
സ്ഥാപിക്കുന്നതും
സംബന്ധിച്ച്
ബഹുമാനപ്പെട്ട ജലവിഭവ
വകുപ്പുമന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
കൂടിയ യോഗത്തിന്റെ
തുടര്‍ നടപടികള്‍ ഏത്
വരെയായെന്ന്
വ്യക്തമാക്കാമോ;
(ബി)
മുനമ്പം
-വൈപ്പിന്‍ ഭാഗത്ത് 24
1/2 കിലോമീറ്റര്‍ കടലോര
പ്രദേശമുള്ളതിനാലും
സുനാമി ദുരന്തത്തില്‍
നിരവധി മനുഷ്യജീവന്
അപഹരിക്കപ്പെട്ടതിനാലും
ഈ പ്രദേശത്ത് കടലോര
സംരക്ഷണത്തിന് 18
പുലിമുട്ടുകള്‍
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ച
നിര്‍ദ്ദേശവും പ്രസ്തുത
മന്ത്രിതല യോഗത്തില്‍
ഉയര്‍ന്നു വന്നിരുന്നു
എന്നതിനാല്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കുറ്റ്യാടി
ഇറിഗേഷന്‍ പദ്ധതി
2440.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ഇറിഗേഷന്‍
പദ്ധതിയിലുള്‍പ്പെടുത്തി
കനാലുകള്‍
നവീകരിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അതിരൂക്ഷമായ
കുടിവെള്ളക്ഷാമം
നിലനില്‍ക്കുന്ന
പ്രദേശങ്ങളിലൂടെ
കടന്നുപോകുന്ന ചില
ഫീല്‍ഡ് ബോത്തികള്‍
അറ്റകുറ്റപ്പണി
നടത്താതെയും റോഡുകള്‍
നിര്‍മ്മിച്ചും
നികത്തപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം ഫീല്‍ഡ്
ബോത്തികള്‍
നവീകരിക്കുന്നതിനായി
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദീകരിക്കുമോ?
സംസ്ഥാനത്തെ
ജല ലഭ്യത
പ്രയോജനപ്പെടുത്താന്‍
കഴിയുന്ന പദ്ധതികള്‍
2441.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശരാശരി മഴ ലഭ്യമായാല്‍
ലഭിക്കുന്ന ജലത്തിന്റെ
അളവ് എത്രയാണ്; ഇതില്‍
എത്ര ടി.എം.സി. ജലം
വിവിധ പദ്ധതികള്‍ വഴി
സംസ്ഥാനത്തിനായി
പ്രയോജനപ്പെടുത്താനാകുമെന്നും
എത്ര ജലം
പ്രയോജനപ്പെടുത്തുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ബാക്കി
വരുന്ന ജലം
പ്രയോജനപ്പെടുത്താന്‍
ഓരോ ജില്ലയിലും
ആവിഷ്കരിക്കാന്‍
സാദ്ധ്യമായ പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
വെങ്കിടങ്ങ്
കോലുമാട് ശുദ്ധജല തടാക
പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍
2442.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോള്‍
നിലങ്ങളിലെ
ജലസേചനത്തിനും പരിസര
പഞ്ചായത്തുകളിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനുമായി
മണലൂര്‍ മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ കോലുമാട്
ശുദ്ധജല തടാക
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ ചെറുകിട
ജലസേചന-പുഴ സംരക്ഷണ
പ്രവൃത്തികള്‍
2443.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തിരുവമ്പാടി
മണ്ഡലത്തില്‍
എസ്റ്റിമേറ്റ്
തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്‍പ്പിച്ച ചെറുകിട
ജലസേചന-പുഴ സംരക്ഷണ
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഭരണാനുമതിക്കായി
സമര്‍പ്പിച്ച മറ്റ്
പ്രൊപ്പോസലുകളുടെ
നിലവിലുള്ള അവസ്ഥ
വ്യക്തമാക്കുമോ;
(സി)
ഇവയ്ക്ക്
ഭരണാനുമതി
ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
ജലവിഭവസമ്പത്ത്
സംരക്ഷിക്കുന്നതിന് നടപടി
2444.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
"വാട്ടര്‍
റിസോഴ്സസ് ഓഫ്
ലാറ്ററല്‍- 2014"
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
44 പ്രധാനനദികളും 14
പ്രധാന കായലുകളും
ഏതെല്ലാം; അവയുടെ
നിലവിലെ അവസ്ഥ എന്ത്
എന്നും ഇവ
ഓരോന്നിന്റെയും
സംരക്ഷണത്തിനും അവ
മാലിന്യമുക്തമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ചും
വിശദമാക്കുമോ;
ഓരോന്നിലും എത്ര
നീരൊഴുക്ക് കുറഞ്ഞു
എന്നും ആയതിന് കാരണം
എന്ത് എന്നും
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
ഓരോന്നിന്റേയും
യഥാര്‍ത്ഥ വിസ്തൃതി
എത്രയായിരുന്നു എന്നും
അവയുടെ ഇപ്പോഴത്തെ
സ്ഥിതി എന്ത് എന്നും
എന്‍ക്രോച്ച്മെന്റ്,
സില്റ്റേഷന്
എന്നിവയുടെ തോത് എത്ര
എന്നും വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
40974 കുളങ്ങളുടെ
നിലവിലെ അവസ്ഥയും
അതില്‍ സംരക്ഷിതമായി
നിലനില്‍ക്കുന്ന
കുളങ്ങളുടെ എണ്ണവും
ശേഷിക്കുന്നവ
സംരക്ഷിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികളും
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
നദികള്‍, കായലുകള്‍
എന്നിവകളില്‍ കഴിഞ്ഞ
അഞ്ചു വര്‍ഷമായി
നടത്തിയ സംരക്ഷണ
പ്രവൃത്തികള്‍
എന്തെല്ലാം എന്നും ഓരോ
വര്‍ഷവും ഇവയില്‍
ഓരോന്നിനും ചെലവാക്കിയ
തുക എത്ര എന്നും വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ വാട്ടര്‍
അതോറിറ്റിയുടെ പദ്ധതികള്‍
2445.
ശ്രീ.ഇ.പി.ജയരാജന്
,,
ബി.സത്യന്
,,
പി.കെ. ശശി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി കേരള
വാട്ടര്‍ അതോറിറ്റിയുടെ
എത്ര പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
ഇതില്‍ ഏതെല്ലാം
പദ്ധതികളുടെ
എഗ്രിമെന്റ് ഒപ്പ്
വെച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
2017-18
വര്‍ഷത്തില്‍
ഇതുപ്രകാരമുള്ള
ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതിയും സാങ്കേതിക
അനുമതിയും ലഭ്യമാക്കി
പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
അറിയിക്കാമോ;
(സി)
2018-19
വര്‍ഷത്തില്‍
കിഫ്ബിയുടെ മാനദണ്ഡ
പ്രകാരം എത്ര
പദ്ധതികള്‍ക്കാണ്
ഭരണാനുമതിയും സാങ്കേതിക
അനുമതിയും
ലഭ്യമാക്കാനുദ്ദേശിക്കുന്നതെന്നും
ഇതിനായി കേരള വാട്ടര്‍
അതോറിറ്റി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍
മോണിട്ടറിംഗ്
ചെയ്യുന്നതിന്
എന്തെല്ലാം സംവിധാനമാണ്
സജ്ജമാക്കിയിട്ടുള്ളത്;
പദ്ധതികള്‍ പ്ലാനിംഗ്
ബോര്‍ഡിന്റെ പ്ലാന്‍
സ്പേസ് സംവിധാനം വഴി
മോണിട്ടറിംഗ്
നടത്തുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
ജി
എസ് ടി നിലവില്‍ വന്ന
പശ്ചാത്തലത്തില്‍
പദ്ധതികളുടെ അടങ്കല്‍
തുകയ്ക്ക് മാറ്റമുണ്ടോ
എന്നും എങ്കില്‍ ഇത്
എപ്രകാരമാണ്
പദ്ധതികളുടെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നതെന്നും
വ്യക്തമാക്കാമോ?
കള്‍വെര്‍ട്ട്
നിര്‍മ്മാണം
2446.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
നിയോജക മണ്ഡലത്തിലെ
ചിലവന്നൂര്‍ അമ്പനാട്ട്
ചിറ, പണ്ടാര ചിറ
ബോക്സ്
കള്‍വെര്‍ട്ടുകളുടെ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ പൂന്തുറയില്‍
പുലിമുട്ട് സ്ഥാപിക്കുന്നതിന്
നടപടി
2447.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ പൂന്തുറയില്‍
തീരപ്രദേശ
സംരക്ഷണത്തിനായി
പുലിമുട്ട്
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പൂന്തുറയിൽ
പുലിമുട്ട് നിര്‍മ്മാണം
എത്രയുംവേഗം
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എത്രയും വേഗം
നടപ്പിലാക്കാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ?
ബീമാപ്പള്ളിയിലെ
പുലിമുട്ട് നിര്‍മ്മാണപുരോഗതി
2448.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിൽ ബീമാപ്പള്ളി
തീരപ്രദേശത്തിന്റെ
സംരക്ഷണത്തിനായി
നിര്‍മ്മിക്കുന്ന
പുലിമുട്ടിന്റെ
നിര്‍മ്മാണപുരോഗതി
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പ്രവൃത്തി എത്രയും വേഗം
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
കരുനാഗപ്പളളിയിലെ
കടവുകളില്‍ ഷട്ടറുകള്‍
സ്ഥാപിക്കുന്നതിന് നടപടി
2449.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
നിയോജകമണ്ഡലത്തിലെ
വാഴക്കൂട്ടത്തില്‍
കടവില്‍
ടി.എസ്.കനാലില്‍
നിന്നുള്ള ഉപ്പുവെള്ളം
കയറുന്നത്
നിയന്ത്രിക്കുന്നതിനുവേണ്ടി
ചീപ്പും ഷട്ടറും
സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ പുരോഗതി
വിശദീകരിക്കുമോ;
പ്രസ്തുത പ്രവൃത്തി
എത്രയുംവേഗം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
പഞ്ചായത്ത് കടവില്‍
ഉപ്പുവെള്ളം കയറുന്നത്
നിയന്ത്രിക്കുന്നതിനുവേണ്ടി
ഷട്ടറുകള്‍
സ്ഥാപിക്കുന്നതിനുവേണ്ടി
ചെറുകിട ജലസേചനവകുപ്പ്
പ്ലാന്‍, എസ്റ്റിമേറ്റ്
എന്നിവ
സമര്‍പ്പിച്ചിട്ടുണ്ടോ;
ആയതിന്മേല് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
ചാലക്കുടിപ്പുഴയിലെ
തടയണകള്‍
2450.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിപ്പുഴയുടെ
വിവിധ ഭാഗങ്ങളില്‍
തടയണകള്‍
നിര്‍മ്മിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(സി)
മേലൂര്‍
പഞ്ചായത്തിലെ
മണ്ടിക്കുന്ന് ഭാഗത്ത്
ചാലക്കുടിപ്പുഴയില്‍
തടയണ
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇതിന്റെ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഡി)
തട്ടുപാറ
തടയണയുടെ നിര്‍മ്മാണം
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
ഭരണാനുമതിക്കായുള്ള
നടപടി
2451.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ കരിങ്കല്‍
കുഴി VCB (Price
No.17/1812/IA),
കുണിയന്‍ പടിഞ്ഞാറെ
തോട് VCB (16/1604/IA)
വെള്ളോറ അമ്പലകുളം
(Price No.2017/478/IA)
എന്നിവയുടെ
ഭരണാനുമതിക്കായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
പട്ടാമ്പിമണ്ഡലത്തിലെ
തടയണകളുടെ നിര്‍മ്മാണം
2452.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളിലെ
ബജറ്റില്‍ പട്ടാമ്പി
മണ്ഡലത്തിനായി
പ്രഖ്യാപിച്ചിട്ടുള്ള
തടയണകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തടയണകള്‍ക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
ലഭിച്ചിട്ടുണ്ടെങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
നദികളെ
ജലസംഭരണികളാക്കി മാറ്റുന്ന
പദ്ധതി
2453.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളിൽ റഗുലേറ്ററുകളും
തടയിണകളും നിർമ്മിച്ച്
നദികളെ തന്നെ
ജലസംഭരണികളാക്കി
മാറ്റുന്ന പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയിൽ
ഉൾപ്പെട്ടിട്ടുള്ള
നദികൾ ഏതെല്ലാമാണ്;
പ്രസ്തുത പദ്ധതി
സംബന്ധിച്ചുള്ള
പ്രൊപ്പോസലിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ?
ചൊക്ലി
ഗ്രാമപഞ്ചായത്തിലെ
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
2454.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ചിട്ടുളള
തലശ്ശേരി മണ്ഡലത്തിലെ
ചൊക്ലി
ഗ്രാമപഞ്ചായത്തിലെ
പ്രവൃത്തിയായ
റെഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
പൂര്‍ത്തീകരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കുമോ?
പെരുമ്പ
പുഴയ്ക്ക് കുറുകെ
നദിക്കടവില്‍ റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
2455.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം
ഗ്രാമപഞ്ചായത്തില്‍
പെരുമ്പ പുഴയ്ക്ക്
കുറുകെ നദിക്കടവില്‍
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനുവേണ്ടി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത പദ്ധതിക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബാവിക്കര
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
നിര്‍മ്മാണം
2456.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാവിക്കര
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
നിര്‍മ്മാണത്തിന്
പുതുക്കിയ ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയുടെ
ഭരണാനുമതിയാണ്
നല്‍കിയതെന്ന്
അറിയിയ്ക്കുമോ;
(ബി)
ഇതിനായുള്ള
സാങ്കേതികാനുമതി
എപ്പോള്‍
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ചിത്താരി
റഗുലേറ്റര്‍ കം ബ്രിഡ്ജ്
2457.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ ചിത്താരി
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ പുതുക്കിയ
നിരക്കിലുള്ള
എസ്റ്റിമേറ്റ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആലപ്പാട്ട്
ഗ്രാമപഞ്ചായത്തിൽ പുലിമുട്ട്
സ്ഥാപിക്കുന്നതിനുള്ള നടപടി
2458.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്ട്
ഗ്രാമപഞ്ചായത്തിലെ
ഏതെല്ലാം ഭാഗങ്ങളിലാണ്
പുലിമുട്ട്
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കടല്‍
ക്ഷോഭത്താൽ
കേടുപാടുകള്‍ സംഭവിച്ച
പ്രസ്തുത ഭാഗങ്ങളിലെ
കടല്‍ഭിത്തികൾ
പുനര്‍നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
ഏതെല്ലാം ഭാഗങ്ങളില്‍
പുലിമുട്ട്
നിര്‍മ്മാണത്തിനുളള
പഠനം
നടന്നുവരുന്നുവെന്ന്
വ്യക്തമാക്കുമോ; ഏത്
സ്ഥാപനമാണ് പഠനം
നടത്തുന്നതെന്ന്
അറിയിക്കുമോ?
പട്ടിശ്ശേരി
ഡാമിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
2459.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലുള്ള
പട്ടിശ്ശേരി ഡാമിന്റെ
നിര്‍മ്മാണ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
അവ പരിഹരിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഡാമിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
തിരുവമ്പാടി
മണ്ഡലത്തിലെ റെഗുലേറ്റര്‍ കം
ബ്രിഡ്ജുകള്‍
2460.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തില്‍ പുതിയതായി
റെഗുലേറ്റര്‍ കം
ബ്രിഡ്ജുകള്‍
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പദ്ധതികള്‍ക്ക്
എന്നത്തേക്ക് ഭരണാനുമതി
ലഭ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കുഴല്‍
കിണറുകള്‍
2461.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജലം
അനിയന്ത്രിതമായി
കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂജലവകുപ്പ്
കുടിവെള്ളം
നല്‍കുന്നതിനായി
സ്ഥാപിച്ചിട്ടുള്ള
കുഴല്‍കിണറുകളില്‍
പലതിലും ജലം
ലഭിക്കുന്നില്ല എന്ന
സ്ഥിതിയുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഭൂജല
വകുപ്പിന്റെ എത്ര
കുഴല്‍ കിണറുകള്‍
വാഷര്‍, ചെയിന്‍
തുടങ്ങിയവയുടെ
തകരാറുകള്‍ മൂലം
പ്രവര്‍ത്തനരഹിതമാണെന്ന്
അറിയിക്കാമോ;
(ഡി)
കുഴല്‍കിണറുകള്‍
അറ്റകുറ്റപ്പണി
ചെയ്യുന്നതിനും
പ്രവര്‍ത്തന
ക്ഷമമാക്കുന്നതിനും
ഏതെങ്കിലും പദ്ധതി
പ്രകാരം തുക നീക്കി
വച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഇ)
കുഴല്‍
കിണറുകള്‍
നന്നാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഭൂഗര്‍ഭജല
നിരപ്പ് താഴുന്നത്
അതിജീവിക്കാന്‍ നടപടി
2462.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭജലനിരപ്പ്
അപകടമാംവിധം
താണുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
2010
മുതല്‍ ഓരോ വര്‍ഷവും
ഭൂഗര്‍ഭജലനിരപ്പ്
താണുകൊണ്ടിരിക്കുന്നത്
കാരണം നാശം
സംഭവിച്ചുകൊണ്ടിരിക്കുന്ന
കാര്‍ഷികമേഖല/വനമേഖല/പുല്‍മേടുകള്‍
എന്നിവയുടെ,
സംസ്ഥാനത്തെ സാമ്പത്തിക
സര്‍വ്വേ ഉള്‍പ്പെടെ,
വിവിധ വകുപ്പുകളുടെ,
കണക്കും മറ്റ്
വിശദാംശങ്ങളും
ലഭ്യമാണോ;
വ്യക്തമാക്കുമോ;
(സി)
2010
ലെ തണ്ണീര്‍ത്തട അറ്റ്
ലസ് പ്രകാരം
കേരളത്തിലുണ്ടായിരുന്ന
തണ്ണീര്‍ത്തടങ്ങള്‍
എത്ര എന്നും അവയുടെ
നിലവിലെ അവസ്ഥ എന്ത്
എന്നും ഇവയെ
സംരക്ഷിച്ച്
കാര്‍ഷികമേഖലയുടെ
സംരക്ഷണത്തിനും ജലലഭ്യത
ഉറപ്പുവരുത്തുന്നതിനും
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ;
(ഡി)
ഭൂഗര്‍ഭജലനിരപ്പ്
താഴുന്നത്
അതിജീവിക്കാന്‍
സംസ്ഥാനത്തെ
പ്രാപ്തമാക്കുവാനായി
ജലവിഭവവകുപ്പ് മറ്റ്
വകുപ്പുകളുമായി
സഹകരിച്ച് എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കുളങ്ങളും
ചിറകളും സംരക്ഷിക്കാന്‍
പദ്ധതി
2463.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളങ്ങളും
ചിറകളും സംരക്ഷിക്കാന്‍
ഏതെല്ലാം പദ്ധതികളാണ്
നിലവിലുള്ളത്;
(ബി)
ഭൂഗര്‍ഭ
ജലത്തിന്റെ നിരപ്പ്
ഉയര്‍ത്തുന്നതിന്
ആവിഷ്കരിച്ച പദ്ധതികള്‍
വിശദമാക്കുമോ?
പുഴകളില്‍
റെഗുലേറ്ററുകള്‍
നിര്മ്മിച്ച്കുടിവെള്ള
ക്ഷാമം പരിഹരിക്കാന്‍ നടപടി
2464.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലശോഷണവും കുടിവെള്ള
ക്ഷാമവും
പരിഹരിക്കാനായി
സംസ്ഥാനത്തെ പുഴകളില്‍
റെഗുലേറ്ററുകള്‍
നിര്‍മ്മിക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
എങ്ങനെ പണം
കണ്ടെത്താനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
റെഗുലേറ്ററുകള്‍
പണിയുവാന്‍ എന്തെല്ലാം
പ്രാരംഭ നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
നേമം
നിയോജക മണ്ഡലത്തിലെ ശുദ്ധജല
വിതരണം
2465.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
കോവളം, തിരുവല്ലം,
വെള്ളാര്‍ ഭാഗങ്ങളില്‍
ശുദ്ധജലം
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
(ബി)
വെള്ളായണി
കായലില്‍ നിന്നുള്ള
ശുദ്ധീകരിക്കാത്ത
ജലമാണ് ഇവിടങ്ങളില്‍
ലഭിക്കുന്നതെന്ന് പരാതി
ലഭിച്ചിട്ടുണ്ടോ?
എങ്കില്‍ പ്രസ്തുത
പരാതിയിന്മേല് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വിശദമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പ്രവർത്തനം
2466.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
കഴിഞ്ഞ അഞ്ചു വര്‍ഷമായി
ലാഭത്തിലാണോ
നഷ്ടത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
വര്‍ഷം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
അതോറിറ്റി
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നു
എങ്കില്‍ അതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
അഞ്ചു വര്‍ഷത്തെ
അതോറിറ്റിയുടെ
നടത്തിപ്പിനായുള്ള
ചെലവുകള്‍ സംബന്ധിച്ച
കണക്ക് വര്‍ഷം
തിരിച്ചും ഇനം
തിരിച്ചും
ലഭ്യമാക്കുമോ;
(ഡി)
അതോറിറ്റിക്ക്
വെള്ളക്കരം കുടിശ്ശിക
ആയി എത്ര തുക
പിരിഞ്ഞുകിട്ടാനുണ്ടെന്നും
അവ പിരിച്ചെടുക്കാന്‍
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നുെന്നും
അറിയിക്കുമോ;
(ഇ)
അതോറിറ്റിയുടെ
പ്രതിമാസ ശരാശരി ചെലവ്
എത്രയാണെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(എഫ്)
അതോറിറ്റിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കുമോ?
ദേശീയ
ഗ്രാമീണ കുടിവെള്ള പദ്ധതി
2467.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമ
പ്രദേശങ്ങളിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനായി
ആരംഭിച്ച ദേശീയ ഗ്രാമീണ
കുടിവെള്ള പദ്ധതിയില്‍,
നിലവിൽ എത്ര
പദ്ധതികളുടെ
പ്രവര്‍ത്തനമാണ്
നടക്കുന്നത്
എന്നറിയിക്കാമോ;
(ബി)
കേന്ദ്ര
വിഹിതം കുറഞ്ഞതിനാല്‍
കഴിഞ്ഞ
സാമ്പത്തികവര്‍ഷം പുതിയ
പ്രവൃത്തികള്‍
ഏറ്റെടുക്കാതിരുന്നിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഏതെങ്കിലും പദ്ധതിയുടെ
പ്രവര്‍ത്തനം
സ്തംഭനാവസ്ഥയിലാണോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
സ്തംഭനാവസ്ഥയിലായ
പദ്ധതികളുടെ
പ്രവര്‍ത്തനം
പുനരുജ്ജീവിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പുതിയ
കുടിവെളള പദ്ധതികള്‍
2468.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെളള
ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
എത്ര
പുതിയ കുടിവെളള
പദ്ധതികളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ചത്;
വിശദമാക്കുമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം എത്ര
പദ്ധതികളാണ്
തുടങ്ങുവാന്‍
ലക്ഷ്യമിട്ടിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
കിഫ്ബി
വഴി എത്ര
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
സമഗ്ര
കുടിവെളള പദ്ധതികള്‍
2469.
ശ്രീ.ഇ.പി.ജയരാജന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
രാജഗോപാലന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍,
കൊല്ലം, കാസര്‍ഗോഡ്
തുടങ്ങി 10
നഗരങ്ങള്‍ക്കും സമീപ
പഞ്ചായത്തുകള്‍ക്കും
വേണ്ടിയുളള സമഗ്ര
കുടിവെളള
പദ്ധതികളുടെയും കൊച്ചി
സ്മാര്‍ട്ട്
സിറ്റിക്കായുളള 500
കോടി രൂപയുടെ
കുടിവെള്ള
പദ്ധതിയുടെയും നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
ഇൗ
ബജറ്റില്‍ കേരള
വാട്ടര്‍
അതോറിറ്റിയുടെ
നിലവിലുണ്ടായിരുന്ന
പദ്ധതികളുടെ
പുനരുദ്ധാരണത്തിനായി
കിഫ്ബി മുഖേന
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികളുടെ
പ്രവര്‍ത്തനം
ആരംഭിയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പുതിയ
ചെറുകിട-വന്‍കിട
പദ്ധതികളും
പുനരുദ്ധാരണപദ്ധതികളും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുമെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
സമഗ്ര
കുടിവെള്ള പദ്ധതി
നടപ്പിലാക്കുന്ന നടപടി
2470.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ നീലേശ്വരം
പാലായി വളവില്‍
സ്ഥാപിക്കുന്ന
റെഗുലേറ്റര്‍ കം
ബ്രിഡ്ജിനു സമീപമുള്ള
കാര്യാലക്കാട് പുഴ
കേന്ദ്രികരിച്ച് സമഗ്ര
കുടിവെള്ള പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും ഇൗ
പദ്ധതി
എന്നാരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
മുക്കം
മേജര്‍ കുടിവെള്ള പദ്ധതി
2471.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി,
കൊടുവള്ളി , കുന്ദമംഗലം
എന്നീ മണ്ഡലങ്ങളിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
വിഭാവനം ചെയ്തിട്ടുള്ള
മുക്കം മേജര്‍
കുടിവെള്ള പദ്ധതി
യാഥാര്‍ത്ഥ്യമാക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഡി.പി .ആർ.
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി
കിഫ്ബിയിലുള്‍പ്പെടുത്തി
യാഥാര്‍ത്ഥ്യമാക്കുന്നതിനു
വേണ്ട അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ശുദ്ധജല
വിതരണം
മെച്ചപ്പെടുത്തുന്നതിന്
കര്‍മ്മ പരിപാടികള്‍
2472.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ശുദ്ധജല വിതരണം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
ആയതിന്,
പഴയ പൈപ്പുകള്‍ മാറ്റി
പുതിയവ
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനുളള
ധനസമാഹരണം നടത്തുന്നത്
എങ്ങനെയാണെന്ന്
വിശദീകരിക്കുമോ?
മുരിയാട്
- വേളൂക്കര കുടിവെള്ള പദ്ധതി
2473.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിഞ്ഞാലക്കുട
നിയോജക മണ്ഡലത്തിലെ
മുരിയാട് - വേളൂക്കര
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണപ്രവര്‍ത്തനം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഏത്
പദ്ധതി മുഖേനയാണ്
പ്രസ്തുത
പ്രവൃത്തിക്കാവശ്യമായ
ഫണ്ട് ലഭ്യമാക്കുന്നത്
എന്ന് അറിയിക്കാമോ?
ജപ്പാന്
കുടിവെള്ള പദ്ധതി
2474.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്,
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ഘാടനം എന്നാണ്
നിര്‍വ്വഹിച്ചത്;
(സി)
ഒളവണ്ണ,
പെരുമണ്ണ, കുന്ദമംഗലം,
പെരുവയര്‍
പഞ്ചായത്തുകളിലെ
അപേക്ഷകര്‍ക്ക്
കുടിവെള്ള കണക്ഷന്
നല്കാന് കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റി ഡ്രാഫ്റ്റ്സ്
മാന്‍/ഓവര്‍സീയര്‍
തസ്തികകളിലെ ഒഴിവുകള്‍
2475.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയിലെ
ഡ്രാഫ്റ്റ്സ്
മാന്‍/ഓവര്‍സീയര്‍
ഗ്രേഡ് 2 തസ്തികയുടെ
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലെ നിലവിലുള്ള
ഒഴിവുകള്‍
പൂര്‍ണ്ണമായും
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
എന്‍.ജെ.ഡി
ഒഴിവുകള്‍, വിരമിക്കല്‍
മൂലവും മറ്റ് ജോലി
ലഭിച്ചു
പോകുന്നതുവഴിയുമുള്ള
ഒഴിവുകള്‍, പ്രൊമോഷന്
ഒഴിവുകള്‍ എന്നിങ്ങനെ
ആകെ എത്ര ഒഴിവുകള്‍
ഇപ്പോള്‍ നിലവിലുണ്ട്;
(ഡി)
റാങ്ക്
ലിസ്റ്റ് നിലനില്‍ക്കേ
പ്രസ്തുത
തസ്തികയിലേക്ക്
കരാര്‍/ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
(ഇ)
നേരിട്ടു
നിയമനം നടത്തേണ്ട
ഒഴിവുകളില്‍ പ്രൊമോഷന്
വഴി നിയമനം
നടത്തിയിട്ടുണ്ടെങ്കില്‍
അത്തരം ഒഴിവുകളുടെ
എണ്ണം നേരിട്ടുള്ള
നിയമനത്തിന് വീണ്ടും
പരിഗണിച്ചിട്ടുണ്ടോ;
അപ്രകാരം എത്ര
ഒഴിവുകള്‍ നിലവിലുണ്ട്?
വര്‍ക്കല
മണ്ഡലത്തിലെ ശുദ്ധജല
വിതരണത്തിനായുള്ള പദ്ധതികള്‍
2476.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ ശുദ്ധജല
വിതരണത്തിനായി ഏതെല്ലാം
പദ്ധതികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതുതായി
ഏതെങ്കിലും പദ്ധതികള്‍
വിഭാവനം ചെയ്തിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
എങ്കില്‍
പുതിയ പദ്ധതികള്‍ക്കായി
തയ്യാറാക്കിയിട്ടുള്ള
രൂപരേഖ പ്രകാരം എത്ര
തുക ചെലവ് വരും എന്ന്
കണക്കാക്കിയിട്ടുണ്ടോ?
ശുദ്ധജലം
ലഭ്യമാക്കാന്‍ നടപടി
2477.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
താലൂക്കിലെയും
പരിസരപ്രദേശങ്ങളിലെയും
ജനങ്ങള്‍ വര്‍ഷങ്ങളായി
ഉപ്പുവെള്ളം
കുടിക്കേണ്ടി വരുന്ന
കാര്യം വകുപ്പിന്റെ
ശ്രദ്ധയിലുണ്ടായിട്ടും
കാര്യക്ഷമമായ,
സ്ഥായിയായ പദ്ധതികള്‍
നടപ്പിലാക്കാന്‍
കഴിയാതെവന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
ശ്വാശ്വതമായ പദ്ധതി
എന്ന് നടപ്പിലാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
നിയോജകമണ്ഡലത്തിലെ
ദേശീയഗ്രാമീണ ശുദ്ധജല വിതരണ
പദ്ധതി
2478.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
നിയോജകമണ്ഡലത്തിലെ
കീരംപാറ പഞ്ചായത്തില്‍
ദേശീയഗ്രാമീണ ശുദ്ധജല
വിതരണ പദ്ധതി
(എന്‍.ആര്.ഡി.എന്‍.പി)
യില്‍ ഉള്‍പ്പെടുത്തി
14 കോടി രൂപയുടെ
പദ്ധതിക്ക് 25.10.2013
ല്‍ ഭരണാനുമതിയും
05.05.2015 ല്‍
സാങ്കേതിക അനുമതിയും
ലഭിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
ഈ പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാരിന്റെ സഹായം
നിര്‍ത്തലാക്കിയ
സാഹചര്യത്തില്‍ പദ്ധതി
മുടങ്ങുവാന്‍
സാധ്യതയുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രദേശത്തെ മൂന്നു
പഞ്ചായത്തുകളിലെ
രൂക്ഷമായ
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിന്
വേണ്ടിയുളള പ്രസ്തുത
പദ്ധതി സ്റ്റേറ്റ്
പ്ലാനില്‍
ഉള്‍പ്പെടുത്തി ഉടന്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
കണിമംഗലം-ചെറുതാഴം-ഏഴിമല
നേവല്‍ അക്കാദമി കുടിവെളള
പദ്ധതി
2479.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
20% ഫണ്ട് (8.80കോടി
രൂപ) വകയിരുത്തിയ,
കുടിവെളളക്ഷാമം
രൂക്ഷമായ കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തിലെ
കുഞ്ഞിമംഗലം-ചെറുതാഴം-ഏഴിമല
നേവല്‍ അക്കാദമി
കുടിവെളള പദ്ധതി
(ഒന്നാം ഘട്ടം) യുടെ
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കുടിവെള്ള
ലഭ്യത ഉറപ്പുവരുത്താന്‍ നടപടി
2480.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം നിമിത്തം
നടപ്പു വര്‍ഷം
കാലവര്‍ഷം യഥാവിധി
ലഭിക്കാത്തതിനാല്‍
സംസ്ഥാനത്ത് കുടിവെള്ള
ക്ഷാമം ഉണ്ടാകുമെന്നത്
ജലവിഭവവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;;
(ബി)
എങ്കില്‍
പ്രതിസന്ധി
പരിഹരിക്കാനും
ജനങ്ങള്‍ക്ക് കുടിവെള്ള
ലഭ്യത ഉറപ്പുവരുത്താനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഓരോ
ജില്ലയിലും 2011-16
കാലയളവില്‍ തുടങ്ങിയതും
നാളിതുവരെ
പൂര്‍ത്തീകരിക്കാത്തതുമൂലം
ജനങ്ങള്‍ക്ക്
കുടിവെള്ളം നല്കാന്
കഴിയാത്തതുമായ
ജലവിതരണപദ്ധതികള്‍
ഏതെല്ലാമെന്നും അവയുടെ
പ്രവൃത്തികള്‍ എത്ര
ശതമാനം
പൂര്‍ത്തീകരിച്ചുവെന്നും
എപ്പോള്‍ പൂര്‍ണ്ണമായും
അവ കമ്മീഷന് ചെയ്യാന്‍
കഴിയും എന്നും
വ്യക്തമാക്കുമോ;
(ഡി)
2011-16
കാലയളവില്‍ ഇവയുടെ
പ്രവൃത്തികള്‍ക്കായി
ലഭിച്ച കേന്ദ്ര സഹായം,
സംസ്ഥാന വിഹിതം, വിദേശ
വായ്പ ഉള്‍പ്പെടെയുളള
മറ്റ് വായ്പകള്‍,
വായ്പകള്‍ക്കുള്ള
പലിശനിരക്ക് എന്നിവ
എത്രയെന്നും ഇവയില്‍
വിനിയോഗിച്ച തുക
എത്രയെന്നും ഓരോ
പദ്ധതിയും
പൂര്‍ത്തീകരിക്കാന്‍
ജലവിഭവ വകുപ്പിന് ഇനി
വേണ്ടിവരുന്ന തുക
എത്രയെന്നും പദ്ധതികള്‍
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ?
കുടിവെള്ള
ക്ഷാമം പരിഹരിക്കാന്‍ മിനി
വാട്ടര്‍ സപ്ളൈ സ്കീമുകള്‍
2481.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായ
കുടിവെള്ള ക്ഷാമം
അനുഭവിക്കുന്ന
പഞ്ചായത്തുകളില്‍,
അവിടെ ലഭ്യമായ
ജലസ്രോതസുകളെ
ഉപയോഗപ്പെടുത്തിക്കൊണ്ട്
മിനി വാട്ടര്‍ സപ്ളൈ
സ്കീമുകള്‍ ആരംഭിച്ച്
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പാറശ്ശാല
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകള്‍
കേന്ദ്രീകരിച്ച് മിനി
വാട്ടര്‍ സപ്ളൈ
സ്കീമുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ഇടപ്പള്ളി
തോടിന്റെ പുനരുദ്ധാരണം
2482.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടപ്പള്ളി
തോട് ഇരുകരകളിലുമുള്ള
അനധികൃത കയ്യേറ്റം
മൂലവും പുല്ലും കാടും
പടർന്നും കുളവാഴയും
മാലിന്യവും
നിറഞ്ഞതുമൂലവും
നാശത്തിന്റെ വക്കിലാണ്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഈ
തോട്
നവീകരിക്കുന്നതിനും
മാലിന്യ
നിയന്ത്രണത്തിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
വിശദാംശം ലഭ്യമാക്കുമോ?
കുടിവെള്ള
പദ്ധതികള്‍
2483.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടപ്പിലാക്കിയ
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാമെന്നും
എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം പദ്ധതികള്‍
പൂര്‍ത്തീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
നെടുമങ്ങാട്
മണ്ഡലത്തില്‍ കുടിവെള്ള
വിതരണത്തിനായി വാട്ടര്‍
അതോറിറ്റി ഏതെങ്കിലും
പദ്ധതി തയ്യാറാക്കി
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കുടിവെള്ള
പദ്ധതിയുടെ നടത്തിപ്പ്
2484.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
40 ലക്ഷം രൂപ
വകയിരുത്തിയ
ചെങ്ങന്നൂര്‍ നിയോജക
മണ്ഡലത്തിലെ ആല,
പുലിയൂര്, ബുധനൂര്‍,
പാണ്ടനാട്, വെണ്മണി
എന്നീ
പഞ്ചായത്തുകള്‍ക്കായുള്ള
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പ്
സംബന്ധിച്ച സംക്ഷിപ്ത
റിപ്പോര്‍ട്ട്
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചുവോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കിൽ
എന്ന്
സമര്‍പ്പിക്കുമെന്ന്
വിശദീകരിക്കുമോ?
കടമക്കുടി
ഗ്രാമപഞ്ചായത്തിലെ കുടിവെള്ള
വിതരണ പദ്ധതി
2485.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമക്കുടി
ഗ്രാമപഞ്ചായത്തിലെ
കുടിവെള്ള വിതരണ
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചിട്ടും
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
കാലതാമസം നേരിടുന്നത്
എന്തുകാെണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ?
വിളപ്പില്‍
കുടിവെള്ള പദ്ധതി
2486.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ
വിളപ്പില്‍ കുടിവെള്ള
പദ്ധതിയുടെ
(സ.ഉ.(സാധാ)നം.330/2016/WRD)
ടെണ്ടര്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
പ്രസ്തുത പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(ബി)
ഏതെല്ലാം
പഞ്ചായത്തുകളില്‍ ഈ
പദ്ധതിയുടെ ഗുണം
ലഭ്യമാകുമെന്ന്
വിശദമാക്കാമോ?
എടവനക്കാട്
ശുദ്ധജലടാങ്കിന്റെ
പ്രവര്‍ത്തനം
2487.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
- ഫീഷറീസ് ഫണ്ടുകള്‍
വിനിയോഗിച്ച്
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
എടവനക്കാട്
ശുദ്ധജലടാങ്കിന്റെ
പ്രവര്‍ത്തനം
പൂര്‍ണ്ണമായ തോതില്‍
ആരംഭിക്കാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടോ;
വിശദമാക്കുമോ?
വരള്‍ച്ചയും
കുടിവെള്ളക്ഷാമവും
2488.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചയും
കുടിവെള്ളക്ഷാമവും
നേരിടുന്നതിന്
എന്തെങ്കിലും സ്ഥിരമായ
സംവിധാനം
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ശുദ്ധജല
മലിനീകരണം തടയുന്നതിന്
നിലവില്‍ എന്തൊക്കെ
സംവിധാനങ്ങളാണ് ജലവിഭവ
വകുപ്പ് നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ?
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ പൊന്മള
പഞ്ചായത്ത് പ്രസിഡന്റ്
നല്കിയ നിവേദനം
2489.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡ്
ആര് ഐ ഡി എഫ്
XVII-പൊന്മള കുടിവെള്ള
വിതരണ പദ്ധതിയുമായി
ബന്ധപ്പെട്ട പൈപ്പുകള്‍
സ്ഥാപിക്കുവാന്‍ ചാല്
കീറിയതിന്റെ
പുനര്‍നിര്‍മ്മാണ ചെലവ്
ലഭ്യമാക്കണമെന്ന
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
പൊന്മള പഞ്ചായത്ത്
പ്രസിഡന്റ് 03.07.2017
ന് നല്കിയ നിവേദനം
ജലവിഭവവകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍,
നിവേദനത്തിന്മേല് കേരള
വാട്ടര്‍ അതോറിറ്റി
സ്വീകരിച്ച നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
നബാര്‍ഡ്
അധികാരികള്‍ കേരള
വാട്ടര്‍
അതോറിറ്റിയ്ക്ക്
15.03.2017-ന് നല്കിയ
കത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
വെങ്കിടങ്ങ്-കണ്ണോത്ത്
കുടിവെള്ള പദ്ധതി
2490.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്-കണ്ണോത്ത്
കുടിവെള്ള പദ്ധതിക്കായി
കോടികള്‍
ചെലവഴിച്ചിട്ടും
കുടിവെള്ളം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
നിലവിലുള്ള തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പൂര്‍ത്തീകരണത്തിനായി
റവന്യൂ വകുപ്പിന്റെ
വരള്‍ച്ച നേരിടാനുള്ള
ഫണ്ടില്‍ നിന്ന് തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഈ
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
മുരിക്കുംപാടം,
ഞാറയ്ക്കല്‍ ഉപരിതല
ടാങ്കുകളുടെ നിര്‍മ്മാണം
2491.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
കുടിവെളള പദ്ധതിയുടെ
ഭാഗമായ മുരിക്കുംപാടം,
ഞാറയ്ക്കല്‍ ഉപരിതല
ടാങ്കുകളുടെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിന്റെ
നിലവിലെ പുരോഗതി
വിശദമാക്കാമോ?
വിളവൂര്‍ക്കല്‍
കുടിവെള്ള പദ്ധതി
2492.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ
വിളവൂര്‍ക്കല്‍
കുടിവെള്ള പദ്ധതിയുടെ
(CWSS
G.O.(Rt)നം.893/2016
WRC 16-11-2016)
പ്രവൃത്തി
എന്നാരംഭിയ്ക്കാന്
കഴിയുമെന്ന്
അറിയിക്കുമോ;
(ബി)
പൂവടയില്‍
ജലസംഭരണി
നിര്‍മ്മിക്കുന്നതിനുള്ള
സ്ഥലം വാട്ടര്‍
അതോറിറ്റിക്ക്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍
തുടര്‍നടപടികള്‍
എന്താണെന്ന്
വിശദമാക്കാമോ?
ബ്ലൂബ്രിഗേഡിന്റെ
പ്രവര്‍ത്തനം
2493.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിതരണ
പദ്ധതികളിലെയും പൈപ്പ്
ലൈനുകളിലെയും
അറ്റകുറ്റപണിയും
പരിപാലനവും
കാര്യക്ഷമമാക്കുന്നതിനായി
ബ്ലൂബ്രിഗേഡിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്ത്
എവിടെയൊക്കെയാണ്
പ്രസ്തുത പദ്ധതി
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുളളത്;
ഇതിനായി അധിക തസ്തിക
സൃഷ്ടിക്കേണ്ടതുണ്ടോ;
(സി)
സംസ്ഥാനത്ത്
പലയിടത്തും പൈപ്പ്
പൊട്ടി കുടിവെളളം
പാഴാകുന്ന സ്ഥിതിവിശേഷം
ഒഴിവാക്കുവാന്‍
ബ്ലൂബ്രിഗേഡിന്റെ
പ്രവര്‍ത്തനം കൊണ്ട്
സാധിക്കുമെന്ന്
കരുതുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ ?
ജലസ്രോതസ്സുകളുടെ
വര്‍ദ്ധിച്ചുവരുന്ന മലിനീകരണം
2494.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസ്രോതസ്സുകളുടെ
മലിനീകരണം
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്
കാരണക്കാരാവുന്നവര്ക്കെതിരെ
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(സി)
ജലമലിനീകരണം
കുറയ്ക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;