കോര്‍പ്പസ്
ഫണ്ട്
2303.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ പട്ടികജാതി
കോളനികളില്‍ കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കിയ കുടിവെളള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
2016-17,
2017-18 വര്‍ഷത്തില്‍
പ്രസ്തുത
ഫണ്ടുപയോഗിച്ച്
നടപ്പാക്കുന്നതിന്
ഭരണാനുമതി നല്കിയ
കുടിവെളള പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ?
കുറഞ്ഞ
പാട്ടനിരക്കില്‍ സര്‍ക്കാര്‍
ഭൂമി
2304.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
കുറഞ്ഞ നിരക്കില്‍
സംസ്ഥാന സര്‍ക്കാര്‍
ഭൂമി പാട്ടത്തിന്
അനുവദിച്ചാല്‍
അവര്‍ക്ക് പെട്രോള്‍
പമ്പുകള്‍
അനുവദിക്കാമെന്ന്
കേന്ദ്ര പെട്രോളിയം
മന്ത്രി
അറിയിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു?
കുളക്കട ഗ്രാമപഞ്ചായത്തിലെ
സ്വയംപര്യാപ്ത ഗ്രാമം പദ്ധതി
2305.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ വെട്ടിക്കവല
ബ്ലോക്കിലെ കുളക്കട
ഗ്രാമപഞ്ചായത്തില്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതി പ്രകാരമുള്ള
മാവടി അംബേദ്കര്‍
ഗ്രാമം നവീകരണ
പദ്ധതിക്ക് പണം
അനുവദിച്ചത് എന്നാണ്
എന്നറിയിക്കാമോ;
(ബി)
നവീകരണത്തിന്റെ
ഭാഗമായി എന്തെല്ലാം
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
അവശേഷിക്കുന്നപ്രവൃത്തികള്
എന്തെല്ലാമാണ്;
പ്രസ്തുതപ്രവൃത്തികള്
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
കൊട്ടാരക്കര, വെട്ടിക്കവല
ബ്ലോക്കുകളില്‍ കോര്‍പ്പസ്
ഫണ്ട് പ്രകാരമുള്ള
പ്രവൃത്തികൾ
2306.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍ കൊല്ലം
ജില്ലയില്‍
കൊട്ടാരക്കര,
വെട്ടിക്കവല
ബ്ലോക്കുകളില്‍
കോര്‍പ്പസ് ഫണ്ട്
പ്രകാരം ഭരണാനുമതി
നല്കിയ പ്രവൃത്തികളും
അടങ്കല്‍ തുകയും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവർത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
2016-17
വര്‍ഷത്തില്‍ കൊല്ലം
ജില്ലയില്‍ കോര്‍പ്പസ്
ഫണ്ടിനത്തില്‍
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
'
സ്വയംപര്യാപ്ത ഗ്രാമം' പദ്ധതി
2307.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ
പള്ളിക്കല്‍
ഗ്രാമപഞ്ചായത്തിലെ
പ്ലാച്ചിവിള കോളനിയില്‍
' സ്വയം പര്യാപ്ത
ഗ്രാമം' പദ്ധതി പ്രകാരം
ആരംഭിച്ച നിര്‍മ്മാണ
പ്രവൃത്തികള്‍
അടിയന്തിരമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനു
ആവശ്യമായ ഫണ്ട്
അടിയന്തരമായി
അനുവദിക്കുമോ?
നേമം
നിയോജക മണ്ഡലത്തിലെ ഭവന /
ഭൂരഹിത കുടുംബങ്ങള്‍
2308.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
ഭവന /ഭുരഹിതരായ എത്ര
പട്ടിക ജാതി / പട്ടിക
വര്‍ഗ്ഗ കുടുംബങ്ങള്‍
ഉണ്ട്; വാര്‍ഡ്
തിരിച്ചുള്ള വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ ;
(ബി)
ഇവര്‍ക്ക്
ഭൂമി ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
വളപ്പ്
പട്ടികജാതി കോളനി,
ഞാറയ്ക്കല്‍ സീഷോര്‍ കോളനി
എന്നിവയെ
സ്വയംപര്യാപ്തമാക്കുന്നതിന്
നടപടി
2309.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളപ്പ്
പട്ടികജാതി കോളനി,
ഞാറയ്ക്കല്‍ സീഷോര്‍
കോളനി എന്നിവയെ
സ്വയംപര്യാപ്തമാക്കുന്നതിന്
എന്ത് തുക
അനുവദിച്ചിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയതെന്നാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതില്‍
അനാവശ്യമായ കാലതാമസം
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രവൃത്തികള്‍
നിശ്ചിത
കാലാവധിക്കുള്ളില്‍
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്
ഓരേക്കര് ഭൂമി
2310.
ശ്രീ.രാജു
എബ്രഹാം
,,
ഒ. ആര്. കേളു
,,
എസ്.രാജേന്ദ്രന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്
ഓരേക്കര്
ഭൂമിയെങ്കിലും
ലഭ്യമാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സർക്കാർ നടത്തിയ
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
വനാവകാശ
നിയമപ്രകാരം ഭൂമി
പതിച്ചു നല്കുന്ന
പദ്ധതി എത്രപേര്‍ക്ക്
പ്രയോജനം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
പട്ടികജാതിക്കാര്‍ക്കും
പട്ടികവര്‍ഗ്ഗക്കാര്‍ക്കും
ഭൂമി വാങ്ങി
നല്‍കുന്നതിനായി എസ്.സി
എസ്.പി/റ്റി.എസ്.പി
ഉപപദ്ധതികള്‍
എത്രമാത്രം
ഫലപ്രദമായിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
നിലവില്‍
പട്ടികഗോത്ര
വര്‍ഗ്ഗത്തിലും
പട്ടികജാതിയിലുംപ്പെട്ട
എത്രപേര്‍
ഭൂമിയില്ലാത്തവരായി
ഉണ്ട് എന്നതിന്റെ
കണക്കു ലഭ്യമാണോ?
പഠനമുറി
പദ്ധതി
2311.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവിഭാഗ
വിദ്യാര്‍ത്ഥികള്‍ക്കായി
നടപ്പിലാക്കുന്ന
പഠനമുറി പദ്ധതിയുടെ
നിബന്ധനകള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം
വിദ്യാര്‍ത്ഥികളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം വിശദമാക്കുമോ?
വര്‍ക്കല
ഐ.ടി.ഐ.യില്‍
ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍
ട്രേഡ്
2312.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴിലുള്ള വര്‍ക്കല
ഐ.ടി.ഐ.യില്‍
ഡ്രാഫ്റ്റ്മാന്
സിവില്‍ ട്രേഡ്
ആരംഭിക്കുന്നതിനുള്ള
നടപടി
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
അധ്യയന വര്‍ഷത്തില്‍
പ്രസ്തുത ട്രേഡ്
ആരംഭിക്കുമോ എന്ന്
അറിയിക്കാമോ;
ഇതിനാവശ്യമായ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ചികിത്സാസഹായം
വിതരണം ചെയ്യുവാൻ ഉണ്ടാകുന്ന
കാലതാമസം
2313.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി -
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പ് വഴി
അനുവദിക്കുന്ന ചികിത്സാ
സഹായം വിതരണം ചെയ്യാന്‍
കാലതാമസം
നേരിടുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം എത്ര പേര്‍ക്ക്
ചികിത്സാ സഹായം
അനുവദിച്ചെന്നും
അനുവദിച്ച തുക
എത്രയെന്നും
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ ഹോസ്റ്റലിന്റെ
നിർമാണം
2314.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
നേര്യമംഗലത്ത് പോസ്റ്റ്
മെട്രിക് ഹോസ്റ്റലും
പിണവൂര്‍ കുടിയില്‍
പ്രീ-മെട്രിക്
ഹോസ്റ്റലും
ആരംഭിക്കുന്നതിന് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
ഹോസ്റ്റലുകള്‍
ആരംഭിക്കുന്നതിന് എത്ര
തുക വീതമാണ്
അനുവദിച്ചിരിക്കുന്നത്;
(സി)
പ്രസ്തുത
ഹോസ്റ്റലുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ച്
ഹോസ്റ്റലിന്റെ
പ്രവര്‍ത്തനം
എന്നാരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
മണ്ഡലത്തിലെ പട്ടികജാതി
-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
ഉന്നമനം
2315.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
മണ്ഡലത്തില്‍
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ഉന്നമനത്തിനും
ക്ഷേമത്തിനും
എന്തെങ്കിലും
പദ്ധതികള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
കോങ്ങാട്
മണ്ഡലത്തിലെ വെറ്റിലച്ചോല
കോളനി റോഡ്
2316.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജില്ലാതല
വര്‍ക്കിംഗ്
ഗ്രൂപ്പിന്റെ അനുമതി
ലഭിച്ച കോങ്ങാട്
മണ്ഡലത്തിലെ
വെറ്റിലച്ചോല കോളനി
റോഡ്
പൂര്‍ത്തീകരിക്കുന്നതിന്റെ
നടപടിക്രമങ്ങളുടെ
പുരോഗതി അറിയിക്കുമോ?
വിദേശത്ത്
പഠിക്കുന്ന പട്ടികജാതി
/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക്
സ്കോളര്‍ഷിപ്പ്
2317.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശത്ത്
പഠിക്കുന്ന പട്ടിക ജാതി
/പട്ടിക വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക്
സ്കോളര്‍ഷിപ്പ്
ഉള്‍പ്പെടെയുള്ള
വിദ്യാഭ്യാസാനുകൂല്യം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം; ഈ
മാനദണ്ഡങ്ങള്‍
പുതുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
ഇത്തരത്തില്‍
വിദ്യാഭ്യാസാനുകൂല്യം
ലഭിക്കുന്നതിനുള്ള എത്ര
അപേക്ഷകളാണ്
തീര്‍പ്പാകാതെ
അവശേഷിക്കുന്നത്;
ഇതിനുള്ള കാരണം
വ്യക്തമാക്കുമോ; ഈ
അപേക്ഷകള്‍
സമയബന്ധിതമായി
തീർപ്പാക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?
പട്ടാമ്പി
മണ്ഡലത്തിലെ ഭൂരഹിതരും
ഭവനരഹിതരുമായ പട്ടികജാതി
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
2318.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
നിയോജക മണ്ഡലത്തിലെ
ഭൂരഹിതരും ഭവനരഹിതരുമായ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ
വിശദാംശങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍
ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
സ്വന്തമായി സ്ഥലവും
വീടും
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതിനായി എത്ര തുക
നീക്കി
വച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
കോങ്ങാട്
മണ്ഡലത്തിന് അനുവദിച്ച
പദ്ധതികള്‍
2319.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം,
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വികസന വകുപ്പുകളില്‍
നിന്നും കോങ്ങാട്
മണ്ഡലത്തിനു അനുവദിച്ച്
നല്കിയിട്ടുളള
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഓരോ
പദ്ധതിയുടേയും പുരോഗതി
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലേക്ക് അനുവദിച്ച
ചികിത്സാ സഹായ ഫണ്ട്
2320.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടികജാതി
ക്ഷേമവകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ആലത്തൂര്‍
നിയോജക മണ്ഡലത്തിലേക്ക്
അനുവദിച്ച ചികിത്സാ
സഹായ ഫണ്ട് എത്രയെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
ഏത് മാസം വരെയുള്ള
അപേക്ഷകളാണ്
തീര്‍പ്പാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ
ക്ഷേമത്തിനായുള്ള പദ്ധതികള്‍
2321.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷം
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ
ക്ഷേമത്തിനു വേണ്ടി
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
സ്കൂള്‍
വിദ്യാര്‍ത്ഥികളെ
വിദ്യാലയങ്ങളിലേക്കു
ആകര്‍ഷിക്കുന്നതിനും
കൊഴിഞ്ഞുപോക്കു
തടയുന്നതിനുമായി
എന്തെല്ലാം
പരിപാടികളാണു
ആവിഷ്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
വീടുകള്‍ അറ്റകുറ്റപണി
നടത്തി
വാസയോഗ്യമാക്കുന്നതിനു
എന്തെല്ലാം
പദ്ധതികളാണുളളതെന്ന്
വിശദീകരിക്കാമോ?
അംബേദ്കര്‍
ഗ്രാമ പദ്ധതി
2322.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമ പദ്ധതി പ്രകാരം 1
കോടി രൂപയുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കു
വേണ്ടി കോതമംഗലം
മണ്ഡലത്തില്‍ നിന്നും
തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള
പട്ടികജാതി കോളനികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കോളനികളില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതുവരെ
നടത്തിയിട്ടുള്ളത്;
(സി)
കോളനികളുടെ
നവീകരണ പ്രവര്‍ത്തനം
ഏതെങ്കിലും
ഏജന്സിവഴിയാണോ
നടത്തുന്നത്; എങ്കില്‍
ഏത് ഏജന്‍സിയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കോളനികളില്‍
നടത്തേണ്ട നവീകരണ
പ്രവൃത്തികളുടെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
കോര്‍പ്പസ്
ഫണ്ട് ഇനത്തില്‍ അനുവദിച്ച
പ്രവൃത്തികൾ
2323.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2015-16,
2016-17 വര്‍ഷങ്ങളില്‍
കോര്‍പ്പസ് ഫണ്ട്
ഇനത്തില്‍ മാവേലിക്കര
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികളുടെയും അവ
ഓരോന്നിന്റെ തുകയുടെയും
വിശദവിവരം
ലഭ്യമാക്കാമോ?
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
2324.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
പ്രകാരം
തെരഞ്ഞെടുക്കപ്പെട്ട
മലപ്പുറം ജില്ലയിലെ
പട്ടികജാതി
കോളനികള്‍ക്ക് പദ്ധതി
പ്രകാരമുള്ള തുക
അനുവദിച്ച് ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
നാളിതുവരെ ഇതിന് നടപടി
സ്വീകരിക്കാത്തതെന്നു
വ്യക്തമാക്കുമോ; ഇത്
അടിയന്തിരമായി
അനുവദിക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം ഓരോ
കോളനികളിലും എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്താനാണ്
ലക്ഷ്യമിടുന്നത്; ആകെ
എത്ര തുകയാണ് ഓരോ
കോളനികള്‍ക്കും
അനുവദിക്കുന്നത്;
(സി)
ഈ
പദ്ധതിയിലേക്ക് ഓരോ
വര്‍ഷവും മണ്ഡലത്തില്‍
നിന്നുമുള്ള എത്ര വീതം
കോളനികളെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഉള്‍പ്പെടുത്താനാണ്
ലക്ഷ്യമിടുന്നത്?
പട്ടികജാതി
കോളനികളുടെ അടിസ്ഥാന സൗകര്യ
വികസനം
2325.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി കോളനികളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന് തുക നീക്കി
വച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എങ്കില്‍
ഇൗ തുക ഉപയോഗിച്ച്
കോളനികളില്‍
എന്തൊക്കെ അടിസ്ഥാന
സൗകര്യങ്ങളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗങ്ങളുടെ തൊഴില്‍ പഠനം
2326.
ശ്രീ.വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളെ അവരുടെ
താല്പര്യമനുസരിച്ചുള്ള
തൊഴില്‍
പഠിപ്പിക്കുവാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ പോളിടെക്നിക്
കോളേജ്ആരംഭിക്കുന്നതിന് നടപടി
2327.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വകുപ്പിനു കീഴില്‍
മാവേലിക്കര
മണ്ഡലത്തില്‍ ഒരു
പോളിടെക്നിക് കോളേജ്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനാവശ്യമായ
പ്രാഥമിക നടപടികള്‍
അടിയന്തിരമായി
സ്വീകരിക്കുമോ?
സ്വന്തമായി
ഭൂമിയില്ലാത്ത പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍
2328.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
ഭൂമിയില്ലാത്ത
പട്ടികജാതി-
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്രപേർക്ക് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭൂമിനല്കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
നിലവില്‍
ഭൂമിയില്ലാത്ത എത്ര
പട്ടികവര്ഗ്ഗക്കാരാണുള്ളത്;
ഇവര്‍ക്ക്
ഭൂമിനല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകിരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി വിലയ്ക്കുവാങ്ങി
നല്‍കിയിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ?
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം
2329.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍
അംബേദ്കര്‍
സ്വയംപര്യാപ്ത
ഗ്രാമപദ്ധതിയിൽ
ഉള്‍പ്പെടുത്തിയിട്ടുള്ള
കോളനികളിലെ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിന്
കാലയളവ്
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ആദിവാസി
വിഭാഗത്തില്‍പ്പെട്ടവരുടെ
ഉന്നമനത്തിനായി പദ്ധതികള്‍
2330.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ ആദിവാസി
വിഭാഗത്തില്‍പ്പെട്ടവരുടെ
ഉന്നമനത്തിനും
സുസ്ഥിരവികസനത്തിനുമായി
ഈ സര്‍ക്കാര്‍
നടപ്പാക്കിവരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
2006- 2011 ലെയും
2011-16 ലെയും
സര്‍ക്കാരുകള്‍ ഓരോ
വര്‍ഷവും അനുവദിച്ച തുക
(കേന്ദ്രസഹായം
ഉള്‍പ്പെടെ),
ചിലവാക്കിയ തുക എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(സി)
2016-17
വര്‍ഷം ഈ വിഭാഗക്കാരുടെ
ക്ഷേമത്തിനായി
അനുവദിച്ചുകിട്ടിയ
കേന്ദ്ര സഹായം എത്ര;
സംസ്ഥാനം അനുവദിച്ച തുക
എത്ര; എത്ര രൂപ
ചിലവാക്കി;
വ്യക്തമാക്കുമോ;
(ഡി)
പട്ടികഗോത്ര
വര്‍ഗ്ഗ വിഭാഗത്തെ
സ്വയം
പര്യാപ്തമാക്കാനായി
ചുമതലപ്പെട്ട പട്ടിക
ഗോത്രവര്‍ഗ്ഗ പുനരധിവാസ
വികസന മിഷന്റെ
ഉള്‍പ്പെടെയുള്ള
പ്രവർത്തനങ്ങൾ
എന്തെല്ലാം; ഇവരുടെ
പ്രവര്‍ത്തനം
ഫലപ്രദമാണോ എന്നു
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഫലം
വിശദമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ്
മന്ത്രിയുടെ ദുരിതാശ്വാസ നിധി
2331.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ക്ഷേമവകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര കോടി രൂപയാണ്
അനുവദിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ;
(ബി)
മാരകമായ
രോഗം ബാധിച്ച്
ചികിത്സയില്‍
കഴിയുന്നവര്ക്ക്പട്ടികജാതി
പട്ടികവര്‍ഗ്ഗ
ക്ഷേമവകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും പരമാവധി എത്ര
തുകയാണ് അനുവദിക്കാന്‍
കഴിയുന്നതെന്ന്
വിശദമാക്കുമോ
പട്ടികജാതി
വിഭാഗക്കാര്‍ക്ക്
സാമൂഹ്യക്ഷേമ പരിപാടികള്‍
2332.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ആര്. രാജേഷ്
,,
യു. ആര്. പ്രദീപ്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം
പട്ടികജാതി
വിഭാഗക്കാർക്കായി
നടപ്പാക്കിയ
സാമൂഹ്യക്ഷേമ
പരിപാടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
ഭൂരഹിതരായവരെ
പുനരധിവസിപ്പിക്കുന്നതിന്
വേണ്ടി ആവിഷ്ക്കരിച്ച്
നടപ്പാക്കി വരുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(സി)
ജീര്‍ണ്ണിച്ച
വീടുകളില്‍
താമസിക്കുന്ന
പട്ടികജാതി
കുടുംബത്തിന്
ഭവനപുനരുദ്ധാരണത്തിനും
ഒരു മുറികൂടി പുതിയതായി
പണിയിക്കുന്നതിനും
ധനസഹായം
നല്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
പട്ടികജാതി
വിഭാഗക്കാര്‍ക്കുള്ള ഭവന
നിര്‍മ്മാണ വായ്പാ പദ്ധതി
2333.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പ്
പട്ടികജാതി
വിഭാഗക്കാര്‍ക്കു ഭവന
നിര്‍മ്മാണത്തിനു വായ്പ
നല്കുന്ന പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
എത്ര രൂപയാണ് വായ്പയായി
നല്കുന്നത്എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വായ്പയ്ക്കുളള
നിബന്ധനകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പട്ടികജാതി
വിഭാഗത്തിനുളള ഭവന
നിര്‍മ്മാണ പദ്ധതിയുടെ
തുടര്‍നടപടികള്‍
നിര്ത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള
സര്‍ക്കാര്‍ ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
ഇത്തരത്തില്‍ ഒരു
ഉത്തരവ്
പുറപ്പെടുവിക്കാന്‍
കാരണമെന്തെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ
പഠനത്തിനുള്ള ആനുകൂല്യം
2334.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശപഠനത്തിന് സംസ്ഥാന
സര്‍ക്കാര്‍ ആനുകൂല്യം
നല്കുന്ന സ്കീം
നിലവില്‍ ഉണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പേര്‍ക്ക്
ഇതിന് പ്രകാരം
ആനുകൂല്യം
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
സ്കീം പ്രകാരം
ആനുകൂല്യം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കിൽ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
പാരമ്പര്യ കലകളും
കൈത്തൊഴിലുകളും
പ്രോത്സാഹിപ്പിക്കുന്നതിന്
സഹായം
2335.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
പാരമ്പര്യ കലകളും
കൈത്തൊഴിലുകളും
പ്രോത്സാഹിപ്പിക്കുന്നതിനും
വളര്‍ത്തുന്നതിനും
എന്തെല്ലാം സഹായങ്ങളാണ്
നല്‍കിവരുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
2016-17
സാമ്പത്തികവര്‍ഷം
ഇതിനായി എത്ര രൂപ
വകയിരുത്തിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
ആനുകൂല്യ പദ്ധതികള്‍
2336.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
കേന്ദ്ര സര്‍ക്കാരും
സംസ്ഥാന സര്‍ക്കാരും
ചേര്‍ന്ന്
ഫണ്ടുപയോഗിച്ച്
നടപ്പിലാക്കി വരുന്ന
വിദ്യാഭ്യാസ ആനുകൂല്യ
പദ്ധതികള്‍
നിലവിലുണ്ടോ; വിശദാംശം
വെളിപ്പെടുത്താമോ?
നെടിയിരുപ്പ്
എന്‍.എച്ച്. കോളനി സ്കൂളില്‍
കെട്ടിട സൗകര്യങ്ങളുടെ
അപര്യാപ്തത
2337.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അപ്ഗ്രേഡ്
ചെയ്യപ്പെട്ട മലപ്പുറം
ജില്ലയിലെ നെടിയിരുപ്പ്
എന്‍.എച്ച്. കോളനി
ഗവണ്മെന്റ്
വെല്‍ഫെയര്‍
യു.പി.സ്കൂളില്‍
കെട്ടിട സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍
മാത്രം പഠിക്കുന്ന
പ്രസ്തുത സ്കൂളിന്
കെട്ടിടം
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇതിന് വേണ്ടി ചെയ്ത
പ്രവര്‍ത്തനങ്ങളും
സ്വീകരിച്ച
നടപടിക്രമങ്ങളും
അറിയിക്കുമോ?
ഏറ്റുമാനൂര്‍
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍
ഹോസ്റ്റല്‍
2338.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറ്റുമാനൂര്‍
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂള്‍ ഹോസ്റ്റല്‍
കെട്ടിടത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
എങ്കില്‍
നിലവില്‍ സ്കൂളില്‍
താമസിക്കുന്ന കുട്ടികളെ
ഹോസ്റ്റലിലേക്ക്
മാറ്റുന്നതിനുള്ള
തടസ്സമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിനു
സത്വര നടപടി
സ്വീകരിക്കുമോ?
അംബേദ്ക്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
2339.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി നേമം
നിയോജക മണ്ഡലത്തിലെ
കോളനികള്‍
നവീകരിക്കുന്ന
പ്രവൃത്തികള്‍ ഏതു
ഘട്ടം വരെയെത്തി;
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ തുടര്‍
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമ
വികസനപദ്ധതി
2340.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അംബേദ്കര്‍
ഗ്രാമ വികസനപദ്ധതി
പ്രകാരം കല്ല്യാശ്ശേരി
മണ്ഡലത്തില്‍ നിന്നും
ഉള്‍പ്പെടുത്തിയ
പുഞ്ചവയല്‍,
വെടിയപ്പന്‍ചാല്‍
കോളനികളുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
ഇതരസംസ്ഥാനങ്ങളില്‍
നിന്നും വന്ന് കേരളത്തില്‍
താമസിക്കുന്ന എസ്.സി/എസ്.റ്റി
വിഭാഗക്കാരായവര്‍ക്ക്
ആനുകൂല്യങ്ങള്‍
2341.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതരസംസ്ഥാനങ്ങളില്‍
നിന്നും വന്ന്
കേരളത്തില്‍
താമസിക്കുന്ന
എസ്.സി/എസ്.റ്റി
വിഭാഗക്കാരായവര്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
ഉള്‍പ്പെടെയുള്ള
സഹായങ്ങള്‍
ലഭ്യമാക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
സാമ്പത്തികമായി വളരെ
പിന്നോക്കാവസ്ഥയിലുളള
ഇത്തരക്കാര്‍ക്ക്
സംസ്ഥാനത്തെ മറ്റ്
സമാനവിഭാഗക്കാരായവര്ക്ക്
കിട്ടുന്ന
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍
എന്തെങ്കിലും
തടസ്സമുണ്ടോ;
വ്യക്തമാക്കുമോ?
പട്ടികജാതിക്കാരുടെ
പുനരധിവാസം
2342.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാരായ
ഭവന രഹിതരുടെയും
ഭൂരഹിതരുടെയും
പുനരധിവാസത്തിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
ഭൂരഹിതരായ എത്ര
പട്ടികജാതിക്കാരുണ്ട്;
ഭവന രഹിതരായ എത്ര
കുടുംബങ്ങളുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഭൂരഹിതരായ
മുഴുവന്‍
പട്ടികജാതിക്കാര്‍ക്കും
ഭൂമി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ഡി)
ലൈഫ്
പദ്ധതിയിലുള്‍പ്പെടുത്തി
പട്ടികജാതിക്കാര്‍ക്ക്
വീട് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ആദിവാസി ഊരുകളിലെ ജനന
സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത
കുട്ടികള്‍
2343.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനന
സര്‍ട്ടിഫിക്കറ്റ്
ഇല്ലാത്തതുമൂലം ആദിവാസി
ഊരുകളിലെ കുട്ടികള്‍
വിദ്യാഭ്യാസ രംഗത്ത്
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ജനന
സര്‍ട്ടിഫിക്കറ്റ്
ഇല്ലാത്തതിനാല്‍
തിരിച്ചറിയല്‍ കാര്‍ഡ്,
ആധാര്‍ കാര്‍ഡ് എന്നിവ
നേടിയെടുക്കാന്‍
കഴിയാത്ത സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇത്തരം
ആദിവാസി ഊരുകള്‍ക്ക്
പ്രത്യേക പരിഗണന നല്കി
ജനന സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഭൂരഹിതരായ പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍
2344.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ഭൂരഹിതരായ
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
ഉണ്ട്എന്നറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
ഭൂരഹിതരായ
പട്ടിക വര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പി.കെ.കാളന്
കുടുംബക്ഷേമ പദ്ധതി
2345.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗോത്രവര്‍ഗ്ഗ
വിഭാഗങ്ങളുടെ
വികസനത്തിനായി
പി.കെ.കാളന്
കുടുംബക്ഷേമ പദ്ധതി
എന്ന പേരില്‍ ഒരു
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ഈ
പദ്ധതി ഇപ്പോൾ
എവിടെയെല്ലാമാണ്
നടപ്പിലാക്കുന്നതെന്നും
ഏതെല്ലാം വകുപ്പുകളുടെ
ഏകോപനത്തോടെയാണ്
നടപ്പിലാക്കുന്നതെന്നുമുളള
വിശദാംശം ലഭ്യമാക്കുമോ?
ഗോത്ര
സാരഥി പദ്ധതി
2346.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് മുഖേന
നടപ്പിലാക്കുന്ന ഗോത്ര
സാരഥി പദ്ധതി
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
2016-17 സാമ്പത്തിക
വര്‍ഷം എത്ര തുക
ചെലവഴിക്കുകയുണ്ടായി;
(സി)
2016-17ല്‍
ഈ പദ്ധതിയുടെ പ്രയോജനം
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
നിരവധി ആദിവാസി
ഊരുകളില്‍ ഗതാഗത
സൗകര്യമില്ലാതിരുന്നിട്ടും
ഗോത്ര സാരഥി പദ്ധതിയുടെ
ഗുണഫലം
ലഭിക്കുന്നില്ലെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
പ്രസ്തുത പദ്ധതി
കൂടുതല്‍ മേഖലകളിലേക്ക്
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(എഫ്)
2017-18ല്‍
പ്രസ്തുത പദ്ധതി
നടത്തിപ്പിനായി എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
കുട്ടികള്‍ക്കായി ഊരുകളില്‍
ട്യൂഷന് സെന്ററുകള്‍
2347.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
കുട്ടികള്‍ക്കായി
ഊരുകളില്‍ ട്യൂഷന്
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
എപ്രകാരമാണ്
പ്രസ്തുത ട്യൂഷന്
സെന്ററുകളില്‍
അദ്ധ്യാപകരെ
നിയമിച്ചത്;
ഇക്കാര്യത്തില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍
നിന്നുളളവര്‍ക്ക്
മുന്‍ഗണന
ഉറപ്പാക്കിയിട്ടുണ്ടോ;
(സി)
ഇതിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
ഈ വര്‍ഷം എത്ര
ഊരുകളില്‍ ട്യൂഷന്
സെന്ററുകള്‍
ആരംഭിച്ചുവെന്നും
വ്യക്തമാക്കാമോ ?
ആദിവാസി
സര്‍വ്വകലാശാലയുടെ കേരളഘടകം
2348.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
സര്‍വ്വകലാശാലയുടെ
(ട്രെെബല്‍
യൂണിവേഴ്സിറ്റി)
കേരളഘടകം തലസ്ഥാന
ജില്ലയിൽ
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
മധ്യപ്രദേശിലെ
അമര്‍കണ്ടക് ട്രെെബല്‍
സര്‍വ്വകലാശാലയുടെയൊ
ഇന്ദിരാഗാന്ധി നാഷണല്‍
ട്രെെബല്‍
യൂണിവേഴ്സിറ്റിയുടെയൊ
മാതൃകയില്‍
തിരുവനന്തപുരത്ത്
സര്‍വ്വകലാശാല
ആരംഭിക്കുന്നതിനാണോ
കേന്ദ്രം പദ്ധതി
ആവിഷ്കരിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സ്ഥലത്തെകുറിച്ചുളള
തര്‍ക്കം കാരണം
പ്രസ്തുത പദ്ധതി
തടസ്സപ്പെടുന്ന സ്ഥിതി
നിലവിലുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
എവിടെയാണ്
സര്‍വ്വകലാശാല
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
പദ്ധതി എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാകുമെന്നും
വ്യക്തമാക്കുമോ?
കോങ്ങാട്
സ്വയം പര്യാപ്ത ഗ്രാമം പദ്ധതി
2349.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ
പാമ്പന്‍തോട്
പട്ടികവർഗ്ഗ കോളനിയെ
സ്വയം പര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും ഡി. പി.
ആർ. നിലവിലുണ്ടോ; വിശദ
വിവരം നല്‍കുമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍
നേരിടുന്ന പ്രശ്നങ്ങള്‍
2350.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ പുരവിമല,
കാരിക്കുഴി തുടങ്ങി
വിവിധ സെറ്റില്‍മെന്റ്
കോളനികളില്‍
താമസിക്കുന്ന ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ?
(ബി)
അമ്പൂരി,
കളളിക്കാട്
ഗ്രാമപഞ്ചായത്തുകളിലായി
വ്യാപിച്ചു കിടക്കുന്ന
വിവിധ സെറ്റില്‍മെന്റ്
കോളനികളുടെ സമഗ്ര
വികസനത്തിനായി ഒരു
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കി,
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ
സമഗ്രവികസനത്തിനായി ഒരു
പാക്കേജ് രൂപീകരിച്ച്
അതിലേക്കായി ഫണ്ട്
അനുവദിക്കുന്നതിനുളള
നടപടികള്‍ കൈക്കൊളളുമോ?
അടുപ്പില്‍
കോളനി നിവാസികള്‍ക്ക് പൊതു
ശ്മശാനം
2351.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ വാണിമേല്‍
ഗ്രാമ പഞ്ചായത്തിലെ 150
ഓളം പട്ടിക
വര്‍ഗ്ഗത്തില്‍പ്പെട്ട
കുറിച്യ
സമുദായത്തില്‍പ്പെട്ടവര്‍
താമസിക്കുന്ന
അടുപ്പില്‍ കോളനി
നിവാസികള്‍ക്ക് മൃതദേഹം
സംസ്കരിക്കാന്‍
യാതൊരുവിധ സൗകര്യങ്ങളും
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;
(ബി)
ഇവിടെ
ഒരു പൊതു ശ്മശാനം
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമൊ ?
ഗോത്രബന്ധു
പദ്ധതി
2352.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
നിന്നുളള ആദിവാസി
കുട്ടികളുടെ
കൊഴിഞ്ഞുപോക്ക്
തടയുന്നതിനായി
ഗോത്രബന്ധു പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കാമോ;
(ബി)
കഴിഞ്ഞ
മൂന്നു വർഷങ്ങളിലായീ
വിദ്യാലയങ്ങളില്‍
നിന്നും എത്ര
ആദിവാസികുട്ടികള്‍ പഠനം
ഉപേക്ഷിച്ചുവെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ സ്വയം പര്യാപ്ത
ഗ്രാമം പദ്ധതി
2353.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിയില്‍ ഉൾപ്പെട്ട
മാവേലിക്കര മണ്ഡലത്തിലെ
കോളനികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കോളനികളില്‍
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇവയില്‍
പൂര്‍ത്തീകരിച്ചതും
പൂര്‍ത്തീകരിക്കാത്തതുമായ
പ്രവൃത്തികളും ഓരോ
പ്രവർത്തിക്കും
അനുവദിച്ച തുകയും
വിശദമാക്കുമോ?
ഗോത്രബന്ധു
പദ്ധതിയ്ക്കായി
നിയോഗിക്കപ്പെട്ട മെന്റര്‍മാർ
2354.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗം
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ പുരോഗതി
ലക്ഷ്യമാക്കി
നടപ്പിലാക്കുന്ന
ഗോത്രബന്ധു പദ്ധതി
മുഖേന സംസ്ഥാനത്താകെ
എത്ര മെന്റര്‍മാരെ
നിയോഗിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
നിയോഗിക്കപ്പെട്ട
മെന്റര്‍മാരുടെ സേവനം
ഏതു തരത്തിലാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മെന്റര്‍മാര്‍ക്ക്
പ്രതിമാസം എത്ര തുക
വേതനം
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇവരുടെ
വിദ്യാഭ്യാസ യോഗ്യത
എന്താണെന്ന്
വ്യക്തമാക്കുമോ?
ആദിവാസികളുടെ
പുനരധിവാസം
2355.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആദിവാസികളുടെ
പുനരധിവാസത്തിനായി എത്ര
കോടി രൂപ അനുവദിച്ചു;
അതിൽ എത്ര രൂപ
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
ആദിവാസി
പുനരധിവാസ പദ്ധതിക്ക്
എന്തെങ്കിലും
കേന്ദ്രധനസഹായം
ലഭ്യമാണോ; എങ്കില്‍
2016-17 വര്‍ഷം
ഈയിനത്തില്‍ കേന്ദ്രം
അനുവദിച്ച
തുകയെത്രയെന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി പദ്ധതികള്‍
2356.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഒ. ആര്. കേളു
,,
കാരാട്ട് റസാഖ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകളും
ഹോസ്റ്റലുകളും
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഹൈസ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
വീടിനോട് ചേര്‍ന്ന്
പഠനമുറി
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്കായി
ഗൈഡന്‍സ് & കരിയര്‍
കൗണ്‍സലിംഗ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
2357.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലുള്ള
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
കുറഞ്ഞുവരുന്നതായും
സ്കൂളുകളില്‍ നിന്നുള്ള
കൊഴിഞ്ഞുപോക്ക്
വര്‍ദ്ധിക്കുന്നതായും
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികളുടെ
പഠനനിലവാരം
ഉയര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തല്ലാം ;
(സി)
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
തടയുന്നതിനും,
പട്ടികവര്‍ഗ്ഗ
സെറ്റില്‍മെന്റുകളില്‍
നിരക്ഷരത
ഇല്ലാതാക്കുവാനും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഈ
പദ്ധതിക്കുള്ള
അദ്ധ്യാപകരെ
എപ്രകാരമാണ്
തെരഞ്ഞെടുക്കുന്നതെന്നും
അവര്‍ക്ക് പ്രതിമാസം
എന്ത് വേതനം
അനുവദിക്കുമെന്നും
വ്യക്തമാക്കുമോ;
(ഇ)
ഈ
പദ്ധതി
വിജയപ്രദമാക്കുവാന്‍
മോണിട്ടറിംഗ് സംവിധാനം
ഏര്‍പ്പെടുത്തുമോ?
ആദിവാസികള്‍ക്ക്
ചികിത്സാസൗകര്യം
ഏര്‍പ്പെടുത്താൻ നടപടി
2358.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിൽ ഏറ്റവും
കൂടുതല്‍ ആദിവാസികള്‍
താമസിക്കുന്ന നാദാപുരം
മണ്ഡലത്തിലെ വാണിമേല്‍
ഗ്രാമ പഞ്ചായത്തില്‍
പത്തോളം കോളനികളിലായി
1350ഓളം
ആദിവാസികള്‍ക്ക്
ചികിത്സാസൗകര്യം
ലഭ്യമല്ല എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ
?
(ബി)
വാണിമേല്‍
പഞ്ചായത്തിലെ
പരപ്പുപാറയിലെ
പ്രാഥമികാരോഗ്യ
കേന്ദ്രം ട്രൈബല്‍
ആശുപത്രി ആയി
ഉയര്‍ത്തുവാന്‍ നടപടി
സ്വീകരിക്കുമോ ?
കൈത്താങ്ങ്പദ്ധതി
2359.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പ് മുഖേന
നടപ്പിലാക്കുന്ന
കൈത്താങ്ങ് പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി 2016-17
വര്‍ഷം എത്ര തുക
ചെലവഴിക്കുകയുണ്ടായി;
(സി)
അനാഥരായ
വിദ്യാര്‍ത്ഥികള്‍ക്ക്
പദ്ധതിയുടെ പ്രയോജനം
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ എത്രപേർക്ക്
ലഭിച്ചു;
വ്യക്തമാക്കുമോ;
(ഡി)
2017-18
ല്‍ പ്രസ്തുത
പദ്ധതിക്കായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വീരശൈവ
സമുദായത്തിന് ഒ.ബി.സി. സംവരണ
ആനൂകൂല്യം
2360.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വീരശൈവ
സമുദായത്തിനും അതിലെ
അനന്തര
വിഭാഗത്തില്‍പ്പെട്ട
കുരുക്കള്‍, ചെട്ടി,
ചെട്ടിയാര്‍ എന്നീ
വിഭാഗക്കാര്‍ക്കും
ഒ.ബി.സി. സംവരണ
ആനുകൂല്യം നല്‍കുന്നത്
സംബന്ധിച്ച
കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പിന്നോക്ക
സമുദായ വികസന കോര്പ്പറേഷന്
2361.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
സമുദായ വികസന
കോര്പ്പറേഷന്
നടപ്പാക്കിവരുന്ന
പദ്ധതികള്‍ സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
കോര്പ്പറേഷന്
മുഖേന ഭവന
നിര്‍മ്മാണത്തിന്
തിരിച്ചടവില്ലാത്ത
ധനസഹായം
അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിശോധിക്കുമോ?
ശൈവവെള്ളാള
സമുദായത്തിന് ഒ. ബി. സി.
സംവരണാനുകൂല്യം
2362.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ശൈവവെള്ളാള
സമുദായത്തിനും അതിലെ
അനന്തര
വിഭാഗത്തില്‍പ്പെട്ട
ജാതിക്കാര്‍ക്കും ഒ.
ബി. സി. സംവരണാനുകൂല്യം
നൽകുന്നത് സംബന്ധിച്ച
കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
ദിശ
2017 പദ്ധതി
2363.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ദിശ 2017' എന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയിലെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലേക്ക് അപേക്ഷ
സമര്‍പ്പിക്കേണ്ടതിന്റെ
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വ്യക്തമാക്കുമോ?
ശാസ്താംകോട്ട
ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ്സ്
മജിസ്ട്രേറ്റ് കോടതി
2364.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശാസ്താംകോട്ട
ജുഡീഷ്യല്‍ ഫസ്റ്റ്
ക്ളാസ്സ് മജിസ്ട്രേറ്റ്
കോടതി (ടെംപററി) - യുടെ
പ്രവര്‍ത്തനം നിലവിലുളള
വാടകക്കെട്ടിടത്തില്‍
നിന്നും പുതിയ
കെട്ടിടത്തിലേക്ക്
മാറ്റാന്‍ കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
സെക്രട്ടേറിയേറ്റിലെ
ഹോം
ഡിപ്പാര്‍ട്ട്മെന്റില്‍
നിലവിലുളള ഫയലില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ഡോ.
സുകുമാര്‍ അഴീക്കോട് സ്മാരകം
2365.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
ബജറ്റില്‍ വകയിരുത്തിയ
ഡോ.സുകുമാര്‍
അഴീക്കോട്
സ്മാരകത്തിനുളള 50
ലക്ഷം രൂപ കേരള സാഹിത്യ
അക്കാദമിക്ക്
കെെമാറുന്നതിനുളള
നടപടികള്‍ ഏതുവരെയായി
എന്ന് വ്യക്തമാക്കാമോ?
ഭാരത്
ഭവന്റെ പ്രവർത്തനം
2366.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്ക്കാരിക
വകുപ്പിന്റെ കീഴില്‍
തൈയ്ക്കാട്
പ്രവര്‍ത്തിക്കുന്ന
ഭാരത് ഭവന്റെ ഘടന
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
തസ്തികകളാണ് ഈ
സ്ഥാപനത്തിലുളളത്;
പ്രസ്തുത തസ്തികകളില്‍
ആരയൊക്കെയാണ്
നിയമിച്ചിട്ടുള്ളത്;
ഇവരുടെ സേവന വേതന
വ്യവസ്ഥകള്‍
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എന്തൊക്കെ
സാംസ്ക്കാരിക സാമൂഹിക
പ്രവര്‍ത്തനങ്ങളാണ്
ഇവിടെ
നടത്തിയിട്ടുള്ളത്;
തീയതി തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
മേല്‍
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുക
ചിലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇതുവരെ
എത്ര ചലച്ചിത്ര
പ്രദര്‍ശനങ്ങള്‍
നടത്തിയിട്ടുണ്ട്;
തീയതി തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മലയാള
ചലചിത്ര നിര്‍മ്മാണ മേഖലയിലെ
അനഭിലഷണീയമായ പ്രവണതകള്‍
2367.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാള
ചലചിത്ര നിര്‍മ്മാണ
മേഖലയിലെ അനഭിലഷണീയമായ
പ്രവണതകള്‍ ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഈ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ത്രീകള്‍
നേരിടേണ്ടിവരുന്ന
ചൂഷണങ്ങളും
മനുഷ്യാവകാശലംഘനങ്ങളും
തടയുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം അറിയിക്കുമോ?
കണ്ടള
ലഹളയുടെ ഓര്‍മ്മയ്ക്കായുള്ള
ആര്‍ട്ട് മ്യൂസിയം
2368.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ
ഊരൂട്ടമ്പലത്ത് കണ്ടള
ലഹളയുടെ
ഓര്‍മ്മയ്ക്കായി
ആര്‍ട്ട് മ്യൂസിയം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
ഇതിനായുള്ള തുടര്‍
നടപടികള്‍
വിശദമാക്കാമോ?
ആഗ്ലോ
ഇന്ത്യന്‍ സമൂഹം നേരിടുന്ന
പ്രശ്നങ്ങള്‍
2369.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആഗ്ലോ
ഇന്ത്യന്‍ സമൂഹം
നേരിടുന്ന പ്രശ്നങ്ങള്‍
ചര്‍ച്ച
ചെയ്യുന്നതിനായി
24.1.2017ല്‍ സർക്കാർ
വിളിച്ചുചേർത്ത
യോഗത്തില്‍ കൊല്ലം
ജില്ലയിലെ തങ്കശേരി
പ്രദേശത്തെ
പോര്‍ച്ചുഗീസ്
സെമിത്തേരി, കാടുകുറ്റി
സെന്റ് ഫ്രാന്‍സിസ്
ചര്‍ച്ചിന്റെ അവശിഷ്ട
സംരക്ഷണം, പൈതൃക
സംരക്ഷണം എന്നീ
തീരുമാനങ്ങളില്‍
കൈക്കൊണ്ടിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
ലക്കിടി
കുഞ്ചന്‍ സ്മാരകത്തിന്റെ
നവീകരണം
2370.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലക്കിടി
കുഞ്ചന്‍
സ്മാരകത്തിന്റെ
നവീകരണത്തിനായി 2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
എത്ര തുക
വകയിരുത്തിയിരുന്നു;
അതുപയോഗിച്ച്
എന്തെല്ലാം
പ്രവര്‍ത്തനങ്ങല്‍
നടത്തി; വിശദമാക്കാമോ;
(ബി)
01/04/2016
മുതല്‍ 30/06/2017
വരെയുള്ള കാലത്ത്
ഒറ്റപ്പാലം, ലക്കിടി
കുഞ്ചന്‍
സ്മാരകത്തിന്റെ
നവീകരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; എത്ര തുക
ചെലവഴിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇതിന്റെ
നവീകരണത്തിനായുള്ള
ഏതെല്ലാം
പ്രൊപ്പോസലുകളാണ്
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
കലാഭവന്‍
മണി സ്മാരകം
2371.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കലാഭവന്‍
മണിയുടെ സ്മരണ
നിലനിര്‍ത്തുന്നതിനായി
ചാലക്കുടിയില്‍
'കലാഭവന്‍ മണി സ്മാരകം'
നിര്‍മ്മിക്കുന്നതിനും
അന്യംനിന്നുപോകുന്ന
പ്രാചീനകലാരൂപങ്ങളിലൊന്നായ
'ഓണം കളി'യെ
നിലനിര്‍ത്തുന്നതിനും
പ്രോത്സാഹിപ്പിക്കുന്നിനുമായി
കലാഭവന്‍ മണിയുടെ
പേരില്‍
ചാലക്കുടിയില്‍വച്ച്
സംസ്ഥാനതല 'ഓണം കളി'
മത്സരം
സംഘടിപ്പിക്കുന്നതിനും
ഫോക് ലോര്‍ അക്കാദമി
വഴി പുരസ്ക്കാരങ്ങള്‍
നല്‍കുന്നതിനും
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കുമോ?
സമഗ്രമായ
ചലച്ചിത്ര നയം
2372.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
സമഗ്രമായ ഒരു ചലച്ചിത്ര
നയം രൂപീകരിക്കുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം അറിയിക്കുമോ?
ചലച്ചിത്ര
അക്കാദമിയുടെയും ചലച്ചിത്ര
വികസന കോര്‍പ്പറേഷന്റേയും
പ്രവര്‍ത്തനങ്ങള്‍
2373.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചലച്ചിത്ര
അക്കാദമിയുടെയും
ചലച്ചിത്ര വികസന
കോര്‍പ്പറേഷന്റേയും
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനാവശ്യമായ
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ?
സാംസ്കാരിക
വകുപ്പിന് അനുവദിച്ചിട്ടുള്ള
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
2374.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സാംസ്കാരിക
വകുപ്പിന് എന്തെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
അനുവദിച്ച തുക
പൂര്‍ണ്ണമായും
വിനിയോഗിക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ സംസ്ഥാന
വിഹിതം കൂടി
ഉള്‍പ്പെടുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ; അതിന്
സംസ്ഥാന സര്‍ക്കാര്‍
ഫണ്ട് അനുവദിച്ചു
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക
സഹായം
2375.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സാംസ്കാരിക വകപ്പ്
എന്തൊക്കെ സാമ്പത്തിക
സഹായങ്ങളാണ് സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക്
നൽകിയിട്ടുള്ളത് എന്ന്
വിശദീകരിക്കാമോ;
(ബി)
പുതുതായി
എന്തെങ്കിലും
സാമ്പത്തിക സഹായം
സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക്
ലഭ്യമാക്കുന്ന പദ്ധതി
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കലാദ്ധ്യാപകര്ക്കായി
പ്രത്യേക ഫെലോഷിപ്പ്
2376.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കലാദ്ധ്യാപകര്ക്കായി
പ്രത്യേക ഫെലോഷിപ്പ്
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇത്
നല്‍കുന്നതിനായി
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
നിശ്ചയിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അവശകലാകാരന്മാര്ക്ക്
ക്ഷേമപദ്ധതികള്‍
2377.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അവശകലാകാരന്മാരുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇവരുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി
കൂടുതല്‍ പദ്ധതികള്‍
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി അഫയേഴ്സ്
2378.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സിന്റെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഇതിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇന്‍സ്റ്റിറ്റ്യൂട്ട്
നടപ്പിലാക്കിവരുന്ന
വിവിധ പദ്ധതികള്‍
എന്തെല്ലാമാണ്;
(ഡി)
ഇൗ
പദ്ധതികള്‍
മെച്ചപ്പെടുത്തുന്നതിനും
വിപുലീകരിക്കുന്നതിനുമായി
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കുമോ?
കെ.എസ്.എഫ്.ഡി.സി.
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
തിയേറ്റര്‍ സമുച്ചയങ്ങള്‍
2379.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഡി.സി.
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
തിയേറ്റര്‍
സമുച്ചയങ്ങള്‍ക്കു
സമാനമായി മറ്റ് കലാ
സാംസ്കാരിക സാഹിത്യ
പരിപാടികള്‍ക്കായി ഒരു
സാംസ്കാരിക സമുച്ചയം
വാമനപുരം നിയോജക
മണ്ഡലത്തില്‍
നിര്‍മ്മിക്കുന്ന
കാര്യം ആലോചിക്കുമോ;
(ബി)
കെ.എസ്.എഫ്.ഡി.സി.
യുടെ തിയേറ്റര്‍
സമുച്ചയ നിര്‍മ്മാണ
പ്രോജക്ടിനൊപ്പം
ചേര്‍ത്തുകൊണ്ട് ടി
സാംസ്കാരിക
സമുച്ചയങ്ങളും
നിര്‍മ്മിക്കുന്ന
കാര്യം സര്‍ക്കാര്‍
ആലോചിക്കുമോ ?
കേരള
സ്റ്റേറ്റ് ഫിലിം
ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
2380.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷമുള്ള കേരള
സ്റ്റേറ്റ് ഫിലിം
ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ ?
സിനിമാ
മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരുടെ
സംരക്ഷണം
2381.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിനിമാ
മേഖലയില്‍
പ്രവര്‍ത്തിക്കുന്നവര്‍ക്ക്
സുരക്ഷയും സംരക്ഷണവും
ഉറപ്പാക്കാൻ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സിനിമാ
മേഖലയില്‍
തൊഴിലെടുക്കുന്നവര്‍ക്ക്
തൊഴില്‍ നിയമം
ബാധകമാണോ; അല്ലെങ്കില്‍
അവരെ തൊഴില്‍
നിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
സിനിമാ
മേഖലയിലെ സംഘടനകളുടെ
മേല്‍
സര്ക്കാരിന്ഏതെല്ലാം
തരത്തിലുള്ള
നിയന്ത്രണങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
അന്താരാഷ്ട്ര
ചലച്ചിത്ര മേള
2382.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടക്കുന്ന അന്താരാഷ്ട്ര
ചലച്ചിത്ര മേളയുടെ
നടത്തിപ്പ്
കുറ്റമറ്റതും കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുമാവശ്യമായ
മുന്നൊരുക്കങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ചലച്ചിത്ര
മേളയെ
സാംസ്ക്കാരികോത്സവവും
കൂടുതല്‍ ആകര്‍ഷകവും
ആക്കിത്തീര്‍ക്കാന്‍
സര്‍ക്കാര്‍ ഇടപെടല്‍
നടത്തുമോ;
(സി)
മേളയിലേക്ക്
തിരഞ്ഞെടുക്കപ്പെടുന്ന
സിനിമകള്‍
നിലവാരമുളളതും
കലാമൂല്യമുളളതുമാണെന്ന്
ഉറപ്പുവരുത്തുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?