വന
വിജ്ഞാന കേന്ദ്രം
2383.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
കുതിരാനിലുള്ള വന
വിജ്ഞാന
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
വന
വിജ്ഞാന
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വിപുലീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വന
സംരക്ഷണ പദ്ധതികള്‍
2384.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വന സംരക്ഷണത്തിനും
പരിപാലനത്തിനുമായി
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
നല്‍കുമോ?
വനം
കയ്യേറ്റം തടയുന്നതിന് നടപടി
2385.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
കയ്യേറ്റം
പൂര്‍ണ്ണമായും
തടയുന്നതിന് എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം
ക്രമീകരണങ്ങള്‍
വനാതിര്‍ത്തിയില്‍
ഏർപ്പെടുത്തിയിട്ടുണ്ട്
; വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
വനാതിര്‍ത്തികളിൽ
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതിന്റെ ഭാഗമായി
നടന്നുവരുന്നതെന്ന്
വെളിപ്പെടുത്തുമോ?
വനം
കയ്യേറ്റം ഒഴിപ്പിക്കുന്നതിന്
നടപടി
2386.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
കയ്യേറ്റം
ഒഴിപ്പിക്കണമെന്ന്
04.09.2015-ല്‍ ബഹു:
ഹൈക്കോടതി വനം
വകുപ്പിനോട്
ആവശ്യപ്പെട്ടിരുന്നോ
എന്നറിയിക്കാമോ;
എങ്കില്‍ അതിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
വനംവകുപ്പ്
നടത്തിയ
കണക്കെടുപ്പനുസരിച്ച്
എത്ര ഏക്കര്‍ വനഭൂമി
കയ്യേറിയെന്നാണ്
കണ്ടെത്തിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
ഹൈക്കോടതി
ഉത്തരവനുസരിച്ച്
നാളിതുവരെ എത്ര ഏക്കര്‍
ഭൂമി തിരിച്ചുപിടിച്ചു
എന്ന് വ്യക്തമാക്കാമോ?
കേരള
ഫോറസ്റ്റ് ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ കൈവശമുള്ള
ഭൂമി
2387.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
പുത്തൂര്‍
ഗ്രാമപഞ്ചായത്തില്‍
കേരള ഫോറസ്റ്റ്
ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ കൈവശം
എത്ര ഭൂമിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി പൂര്‍ണ്ണമായും വനം
വകുപ്പിന്റെ അധീനതയില്‍
തന്നെയാണോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഗാന്ധി
സ്മൃതി വനം
2388.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ ജൈവ വൈവിധ്യ
സംരക്ഷണം
നടത്തുന്നതിനായി വനം
വകുപ്പിന് കീഴില്‍
ഗാന്ധി സ്മൃതി വനം
എന്ന പേരില്‍ പദ്ധതി
ആവിഷ്കരിച്ചിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
ഇതിനായി നാളിതുവരെ എത്ര
രൂപയാണ്
ചെലവഴിച്ചിട്ടുള്ളത്;
(സി)
കോട്ടയം,
തിരുവനന്തപുരം
ജില്ലകളിൽ പ്രസ്തുത
പദ്ധതി ഇപ്പോള്‍
ഏതവസ്ഥയിലാണെന്ന്
വ്യക്തമാക്കുമോ?
വയനാട്
ജില്ലയില്‍ വന്യമൃഗങ്ങളുടെ
ആക്രമണം
2389.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
വയനാട് ജില്ലയില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ എത്ര
പേര്‍ക്ക് ജീവന്
നഷ്ടപ്പെട്ടിട്ടുണ്ട്;
(ബി)
പ്രസ്തുത
കാലയളവില്‍ വയനാട്
ജില്ലയില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ എത്ര
പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്;
(സി)
പ്രസ്തുത
കാലയളവില്‍ വയനാട്
ജില്ലയില്‍
വന്യമൃഗങ്ങളുടെ
ആക്രമണവുമായി
ബന്ധപ്പെട്ട് വനം
വകുപ്പ് നല്കിയ
നഷ്ടപരിഹാര തുക
എത്രയാണ് ?
സ്വാഭാവിക
വനങ്ങളുടെ പരിപാലനം
2390.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വാഭാവിക വനങ്ങളുടെ
പരിപാലനത്തിന്
നടപ്പുസാമ്പത്തിക
വര്‍ഷം എന്തെല്ലാം
കാര്യങ്ങളാണ് വിഭാവനം
ചെയ്തിട്ടുള്ളത്;
(ബി)
ഈ
ലക്ഷ്യം മുന്‍നിര്‍ത്തി
വനസംരക്ഷണ
സമിതികളുടെയും
ഗവണ്മെന്റിതര
സംഘടനകളുടെയും സജീവ
പങ്കാളിത്തത്തോടുകൂടി
ഒരു പങ്കാളിത്ത മാതൃക
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടം
വരെയായെന്ന്
വ്യക്തമാക്കുമോ;
പാലക്കാട്
ജില്ലയില്‍ കാട്ടാനകള്‍ മൂലം
ആള്‍നാശവും കൃഷിനാശവും
2391.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
മലമ്പുഴ,ഒലവക്കോട്,
പുതുപരിയാരം മേഖലകളില്‍
കാട്ടാനകള്‍ ആള്‍നാശവും
കൃഷിനാശവും
വരുത്തുന്നത്
തടയുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
എത്ര
ആളുകളുടെ ജീവന്
അപായമുണ്ടായെന്നും,
കൃഷികള്ക്കുണ്ടായ
നാശനഷ്ടങ്ങള്‍
എത്രയെന്നും
വിശദമാക്കുമോ?
വനപാലകരുടെ
ജോലി സമയം
2392.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനപാലകര്‍ക്ക്
നിലവില്‍ എത്ര
മണിക്കൂറാണ് ജോലി സമയം
നിശ്ചയിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡ്യൂട്ടി
സമയം എട്ട് മണിക്കൂറായി
നിജപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
ഡെപ്യൂട്ടി
റെയ്ഞ്ച് ഫോറസ്റ്റ്
ആഫീസര്‍മാരുടെ പ്രൊമോഷന്
ക്വാട്ട
2393.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ ഡെപ്യൂട്ടി
റെയ്ഞ്ച് ഫോറസ്റ്റ്
ആഫീസര്‍മാരുടെ
പ്രൊമോഷന് ക്വാട്ട
25 ശതമാനത്തില്‍ നിന്ന്
50 ശതമാനമായി
ഉയര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
വനം
വകുപ്പിലെ
ജീവനക്കാര്‍ക്ക്
മാസ്റ്റര്‍ കാന്റീന്
സമ്പ്രദായം
ഏര്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ബീറ്റ് ഫോറസ്റ്റ്
ഓഫീസര്‍ തസ്തികയിലെ ഒഴിവുകള്‍
2394.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
തസ്തികയില്‍ നിലവിൽ
എത്ര ഒഴിവുകളുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ഫോറസ്റ്റ് ബീറ്റ്
ഓഫീസര്‍ തസ്തികകള്‍
2395.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വനം
വകുപ്പില്‍ ഫോറസ്റ്റ്
ബീറ്റ് ഓഫീസര്‍മാരുടെ
എത്ര തസ്തികകളുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
സമീപ
ജില്ലയെ അപേക്ഷിച്ച്
കാസര്‍ഗോഡ് ജില്ലയില്‍
പ്രസ്തുത തസ്തികകള്‍
കുറവാണെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കാസര്‍ഗോഡ് ജില്ലയില്‍
ഫോറസ്റ്റ് ബീറ്റ്
ഓഫീസര്‍മാരുടെ കൂടുതല്‍
തസ്തികകള്‍
അനുവദിക്കുന്ന വിഷയം
പരിഗണിക്കുമോ ;
(ഡി)
പ്രസ്തുത
തസ്തികയില്‍ ഇപ്പോള്‍
നിലവിലുളള റാങ്ക്
ലിസ്റ്റില്‍ നിന്ന്
നാളിതുവരെയായി എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സര്‍ക്കാര്‍
ഭൂമിയിലെ യൂക്കാലി, അക്കേഷ്യ
മരങ്ങൾ മുറിച്ചു- മാറ്റൽ
2396.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമിയില്‍ നില്ക്കുന്ന
യൂക്കാലി, അക്കേഷ്യ,
ഗ്രാന്‍ഡിസ് എന്നീ
മരങ്ങള്‍
വെട്ടിമാറ്റുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വന്‍തോതില്‍
ജലം ഊറ്റുന്നതും,
പ്രകൃതിക്ക് ദോഷകരവുമായ
മേല്പറഞ്ഞ മരങ്ങള്‍ക്ക്
പകരം എതൊക്കെ
തരത്തിലുള്ള മരങ്ങളാണ്
വെച്ചുപിടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
ഈ പദ്ധതിക്കായി എത്ര
തുകയാണ്
നീക്കിവച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
ആനപ്പാറയില്‍
വനം വകുപ്പിനു കീഴിലുളള
ഭൂമിയില്‍ ഐ.എച്ച്.ആര്.ഡി.
കോളേജ്
2397.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെളളറട
ഗ്രാമപഞ്ചായത്തിലെ
ആനപ്പാറയില്‍ വനം
വകുപ്പിന് കീഴിലുളള
ഒന്നര ഏക്കറോളം വരുന്ന
ഭൂമി, ഐ.എച്ച്.ആര്.ഡി.
കോളേജ് ആരംഭിക്കുവാന്‍
പാട്ടത്തിന്
നല്കുന്നതിനുവേണ്ടി
സമര്‍പ്പിച്ചിരുന്ന
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷ അടിയന്തരമായി
പരിഗണിച്ച് ഈ ഭൂമി
പാട്ടത്തിന്
നല്‍കുന്നതിന് ആവശ്യമായ
തുടര്‍ നടപടികള്‍
കൈക്കൊളളാമോ?
വനംവകുപ്പിലെ
ജീവനക്കാർ
2398.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വനവിസ്തൃതി
വെളിപ്പെടുത്താമോ;
(ബി)
വനവിസ്തൃതിയും
ജോലി വെെവിധ്യവും
കണക്കിലെടുത്ത്
വനംവകുപ്പിലെ
ജീവനക്കാരുടെ എണ്ണം
കാലോചിതമായി
പരിഷ്കരിക്കുമോ;
(സി)
വനപാലകരുടെ
ജോലി സമയം
ക്രമീകരിക്കുവാനും
ലഘൂകരിക്കുവാനും സത്വര
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
വനം
വകുപ്പില്‍ സ്പെഷ്യല്‍
റൂള്‍ ഭേദഗതി
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
എങ്കില്‍
റെയിഞ്ച് ഓഫീസര്‍
തസ്തികയിലേയ്ക്ക്
പ്രമോഷന് നല്‍കിയും
റിസര്‍വ് ഫോറസ്റ്റ്
വാച്ചര്‍ക്ക്
തസ്തികമാറ്റം
അനുവദിച്ചും സ്പെഷ്യല്‍
റൂള്‍ ഭേദഗതി
ചെയ്യുമോ; വിശദാംശം
നല്‍കുമോ?
ഉദ്യോഗപ്പേര്
മാറ്റുന്നതിനുവേണ്ട നടപടികൾ
2399.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ ജോലി
ചെയ്യുന്ന ഫോറസ്റ്റ്
വാച്ചര്‍/ഡിപ്പോ
വാച്ചര്‍/ട്രൈബല്‍
വാച്ചര്‍മാര്‍
എന്നിവരുടെ
ഉദ്യോഗപ്പേര്
അസിസ്റ്റന്റ് ബീറ്റ്
ഫോറസ്റ്റ്
ഓഫീസര്‍/ഫോറസ്റ്റ്
അസിസ്റ്റന്റ് എന്ന
തരത്തില്‍
മാറ്റുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഫോറസ്റ്റ്
ഗാര്‍ഡ്,
ഫോറസ്റ്റ്റെയ്ഞ്ച്
ഓഫീസര്‍ എന്നിവരുടെ
ഉദ്യോഗപ്പേരുകള്‍
ബീറ്റ് ഫോറസ്റ്റ്
ആഫീസര്‍, സെക്ഷന്‍
ഫോറസ്റ്റ് ഓഫീസര്‍
,ഡെപ്യൂട്ടി റെയ്ഞ്ച്
ഫോറസ്റ്റ് ഓഫീസര്‍
എന്ന് പുനര്‍നാമകരണം
ചെയ്തത് എന്നാണെന്നും ,
ആരുടെ ശുപാര്‍ശയുടെ
അടിസ്ഥാനത്തിലാണ്
അപ്രകാരം പുനര്‍നാമകരണം
ചെയ്തതെന്നും
വ്യക്തമാക്കുമോ ?
വന്യജീവികളുടെ
ആക്രമണം
2400.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യരും
വന്യജീവികളുമായി
ഉണ്ടാകുന്ന സംഘര്‍ഷം
കൂടി വരുന്നതായ പഠന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
വന്യജീവികളുടെ
ആക്രമണം മൂലം കൃഷിനാശം
സംഭവിക്കുന്നവര്‍ക്കും
ആള്‍നാശം സംഭവിക്കുന്ന
കടുംബങ്ങള്‍ക്കും
നഷ്ടപരിഹാരം
നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
വന്യമൃഗങ്ങള്‍
മൂലമുള്ള കൃഷിനാശത്തിന്
നഷ്ടപരിഹാരം
2401.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
വരുത്തുന്ന
കൃഷിനാശത്തിന്
നഷ്ടപരിഹാരം നല്കാന്
സര്‍ക്കാരിന്
ബാധ്യതയുണ്ടെന്ന
ഹൈക്കോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
നിക്ഷിപ്ത വനത്തിന്റെ
ട്രസ്റ്റി
മാത്രമാണെന്നും
വന്യമൃഗങ്ങള്‍ക്കുമേല്‍
നിയന്ത്രണമില്ലെന്നുമുള്ള
സര്‍ക്കാര്‍ വാദം കോടതി
നിരസിക്കുകയുണ്ടായോ;
(സി)
വന്യമൃഗങ്ങള്‍
സ്വകാര്യഭൂമിയിലേക്ക്
കടക്കുന്നത് തടയാന്‍
വേലി കെട്ടേണ്ടത്
സര്‍ക്കാരിന്റെ
ചുമതലയാണെന്ന് കോടതി
ചൂണ്ടിക്കാണിക്കുകയുണ്ടായോ;
(ഡി)
വിധിക്കെതിരെ
സര്‍ക്കാര്‍
സുപ്രീംകോടതിയെ
സമീപിക്കുമോ;
അല്ലെങ്കില്‍ വിധി
നടപ്പാക്കുമോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
വനംവകുപ്പിന്റെ
റോഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്ന
പദ്ധതികള്‍
2402.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനംവകുപ്പിന്റെ
റോഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്ന
പദ്ധതികള്‍ ഏതെങ്കിലും
നിലവിലുണ്ടോ;
(ബി)
എങ്കില്‍
കാസര്‍കോഡ് ജില്ലയില്‍
ഏതൊക്കെ റോഡുകളാണ്
പരിഗണനയിലുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പരപ്പ-മയ്യള
ഫോറസ്റ്റ് റോഡ്
ഗതാഗതയോഗ്യമാക്കണമെന്ന
നിരന്തരമായുളള ആവശ്യം
പരിഗണിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
ഈ റോഡ് വകുപ്പിന്റെ
ഏതെങ്കിലും പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഗതാഗതയോഗ്യമാക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വൈദ്യുതാഘാതമേറ്റ്
കൊല്ലപ്പെടുന്ന വന്യജീവികള്‍
2403.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതാഘാതമേറ്റ്
വന്യജീവികള്‍
കൊല്ലപ്പെടുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇത്തരത്തില്‍ എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
കടുവ
സംരക്ഷണ കേന്ദ്രങ്ങള്‍
2404.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന കടുവ സംരക്ഷണ
കേന്ദ്രങ്ങള്‍ ഏതൊക്കെ;
ഇവിടങ്ങളില്‍ ഇപ്പോള്‍
എത്ര കടുവകളുണ്ട്; ഈ
കേന്ദ്രങ്ങളുടെ
വിസ്തൃതി എത്ര ചതുരശ്ര
കിലോമീറ്ററാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വനം
വകുപ്പ് കടുവകളുടെ
കണക്കെടുപ്പ്
നടത്തുന്നത്
എങ്ങനെയാണ്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
വന്യമൃഗങ്ങള്‍
വരുത്തുന്ന കൃഷിനാശത്തിനുള്ള
നഷ്ടപരിഹാരത്തുക
2405.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
വരുത്തുന്ന
കൃഷിനാശത്തിന്
നഷ്ടപരിഹാരം നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
(ബി)
നഷ്ടപരിഹാരത്തുക
നിലവില്‍ എപ്രകാരമാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഈ
തുക കാലാനുസൃതമായി
വര്‍ദ്ധിപ്പിച്ചു
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കാസര്‍ഗോഡ്
ജില്ലയില്‍ ഈ ഇനത്തില്‍
കര്‍ഷകര്‍ക്ക്
കുടിശ്ശികയായി തുക
നല്കാനുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ ജീവന്
പോകുകയും പരിക്കേല്‍ക്കുകയും
ചെയ്തവരുടെ വിവരങ്ങള്‍
2406.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍ ഒരു
വർഷക്കാലയളവിനുള്ളില്‍
ആനയുടെയും
വന്യമൃഗങ്ങളുടേയും
ആക്രമണത്തില്‍ ജീവന്
പോകുകയും
പരിക്കേല്‍ക്കുകയും,
കൃഷി നാശം
സംഭവിക്കുകയും
ചെയ്തതിന്റെ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
സംഭവങ്ങളിൽ സര്‍ക്കാര്‍
നല്കിയ ധനസഹായം
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
കാട്ടുപന്നികള്‍
കാരണമുള്ള ആളപായങ്ങള്‍ക്ക്
ധനസഹായം
2407.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുപന്നികള്‍
നാട്ടിന്‍പുറങ്ങളില്‍
ഇറങ്ങി കൃഷിനാശവും
ആളപായവും വരുത്തുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നെന്മാറ
നിയോജകമണ്ഡലത്തില്‍
വാഹനങ്ങള്‍ക്ക് കുറുകെ
പന്നികള്‍ ചാടി ഉണ്ടായ
അപകടങ്ങളില്‍ എത്ര
പേര്
മരണപ്പെട്ടിട്ടുണ്ടെന്നും,
എത്ര ആളുകള്‍ക്ക്
പരിക്ക്
പറ്റിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(സി)
ഇവര്‍ക്ക്
ധനസഹായം നൽകിയിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ?
കേരള
ഫീഡ്സില് നിന്നും
കാലിത്തീറ്റ വിതരണം
2408.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഫീഡ്സില് നിന്നും
ക്ഷീരസംഘങ്ങള്‍ക്ക്
കാലതാമസം കൂടാതെ
കാലിത്തീറ്റ വിതരണം
ചെയ്യുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ആവശ്യത്തിനനുസരിച്ച്
കാലിത്തീറ്റ
ഉല്‍പ്പാദനം
കൂട്ടുന്നതിനും അവ
വിതരണം ചെയ്യുന്നതിനും
ആവശ്യമായ കാര്യക്ഷമമായ
ഇടപെടലുകള്‍
ഉണ്ടാകുമോ;
(സി)
ക്ഷീരസംഘങ്ങള്‍ക്ക്
അഡ്വാന്‍സായി
കാലിത്തീറ്റ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
മുട്ട,
കോഴിയിറച്ചി എന്നിവയുടെ
ഉല്പാദനത്തില് സ്വയം
പര്യാപ്തത
2409.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുട്ട,
കോഴിയിറച്ചി എന്നിവയുടെ
ഉല്പാദനത്തില് സ്വയം
പര്യാപ്തത
കൈവരിക്കുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്കരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ആവശ്യത്തിനായി
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ പുതിയ
പൗള്‍ട്രി
ഫാമുകളും,ഹാച്ചറികളും
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആയതിന് നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മീറ്റ്
പ്രൊഡക്ട് ഓഫ് ഇന്‍ഡ്യയുടെ
പ്രവര്‍ത്തനം
2410.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ മീറ്റ്
പ്രൊഡക്ട് ഓഫ്
ഇന്‍ഡ്യയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
കമ്പനി ലാഭകരമായി
നടത്തുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി)
കമ്പനിയുടെ
പുതിയ ഹൈടെക്
സ്ലോട്ടര്‍ ആന്റ്
മീറ്റ് പ്രോസസിംഗ്
പ്ലാന്റ് പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
ഇതിലൂടെ എത്ര കോടി
രൂപയുടെ വില്പനയാണ്
അധികമായി
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
മൃഗങ്ങള്‍ക്കെതിരായ
ക്രൂരത തടയല്‍ നിയമം
2017 എന്ന പേരില്‍
കേന്ദ്ര സര്‍ക്കാര്‍
2017 മേയ് 23-ന്
പുറത്തിറക്കിയ
വിജ്ഞാപനം പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനത്തെ
എപ്രകാരം ബാധിക്കും
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തകർന്ന
കോഴിഫാമിന് നഷ്ടപരിഹാരം
2411.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
നിയോജക മണ്ഡലത്തില്‍
ഓച്ചിറ
ഗ്രാമപഞ്ചായത്തില്‍
ശ്രീമതി ശോഭന
നടത്തിയിരുന്ന
ഇറച്ചിക്കോഴി ഫാമില്‍
തെരുവ് നായ്ക്കളുടെ
ആക്രമണ ഫലമായി
കോഴിഫാമും
കോഴിക്കുഞ്ഞുങ്ങളെയും
നഷ്ടപ്പെട്ടതിന്
നഷ്ടപരിഹാരംകിട്ടുന്നതിനുളള
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
അപേക്ഷയില്‍
തീരുമാനമെടുത്തിട്ടുണ്ടോ
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
വ്യക്തിക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
നാദാപുരം
മണ്ഡലത്തിലെ മൃഗസംരക്ഷണ
പദ്ധതികള്‍
2412.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ മൃഗ
സംരക്ഷണ വകുപ്പ്
2017-2018 വര്‍ഷത്തില്‍
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പഞ്ചായത്തുകളില്‍
2016-2017 ല്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയത്;ഇവയുടെ
വിശദമായ റിപ്പോര്‍ട്ട്
സമര്‍പ്പിക്കാമോ;
(സി)
കഴിഞ്ഞ
പത്ത് വര്‍ഷമായി ഈ
പഞ്ചായത്തുകളിലെ
മൃഗഡോക്ടര്‍മാരുടെയും
മറ്റ് തസ്തികകളിലെ(
ദിവസ വേതനക്കാര്‍
ഉള്‍പ്പടെ)
ജീവനക്കാരുടെയും ജോലി
ചെയ്ത കാലയളവ് , പേര്
വിവരങ്ങള്‍ തുടങ്ങിയവ
ലഭ്യമാക്കുമോ ;
(ഡി)
കഴിഞ്ഞ
പത്ത് വര്‍ഷമായി
ബ്ലോക്ക്,ജില്ലാ
തലങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസര്‍മാരുടെ പേര്
വിവരങ്ങള്‍ കാലയളവ്
സഹിതം ലഭ്യമാക്കാമോ?
വാമനപുരം
മണ്ഡലത്തില്‍ മൃഗസംരക്ഷണ
വകുപ്പിന്റെ പദ്ധതികള്‍
2413.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പ്
പ്രഖ്യാപിച്ചിട്ടുള്ള
പുതിയ പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
2016-17
വര്‍ഷത്തില്‍
മൃഗസംരക്ഷണ വകുപ്പ്
വാമനപുരം മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍ ഏതൊക്കെ;
വിശദവിവരങ്ങള്‍
നല്‍കാമോ?
കന്നുകാലി
കൃഷിയുടെ വളര്‍ച്ച
2414.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിലനില്‍ക്കുന്ന
കശാപ്പ് നിരോധനം
കേരളത്തിലെ കാലി
വളര്‍ത്തലിനെ
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേരളത്തിലെ
കന്നുകാലി കൃഷിയുടെ
വളര്‍ച്ചക്കായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വന്യമൃഗശല്യ
പ്രതിരോധത്തിനായി വയനാട്ടില്‍
റെയില്‍ ഫെന്‍സിംഗ്
2415.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗ ശല്യ
പ്രതിരോധത്തിനായി
റെയില്‍ ഫെന്‍സിംഗ്
നിര്‍മ്മിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
(ബി)
വയനാട്ടില്‍ റെയില്‍
ഫെന്‍സിംഗ്
നിര്‍മ്മിക്കുന്ന
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വയനാട്ടില്‍ ഏതെല്ലാം
സ്ഥലങ്ങളിലാണ് റെയില്‍
ഫെന്‍സിംഗ്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇതര
സംസ്ഥാനങ്ങളിൽ നിന്നും
എത്തുന്ന പാലിന്റെ ഗുണനിലവാരം
2416.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളിൽ നിന്ന്
എത്തിച്ച് സംസ്ഥാനത്ത്
വില്പന നടത്തുന്ന പാല്
ഗുണനിലവാരം കുറഞ്ഞതും
ആരോഗ്യത്തിന് ദോഷകരമായ
പല കൃത്രിമ ഘടകങ്ങളും
ചേര്‍ന്നതാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിയന്ത്രണമില്ലാതെ
ഇത്തരം പാല് വിപണനം
ചെയ്യുന്നത്
ക്ഷീരകര്‍ഷകര്‍ക്ക്
അര്‍ഹമായ വില
ലഭിക്കാത്ത സാഹചര്യം
സൃഷ്ടിച്ചിട്ടുണ്ടോ;
(സി)
ഇതര
സംസ്ഥാനങ്ങളിൽ നിന്നും
വരുന്ന പാലിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ?
ക്ഷീര
കര്‍ഷകരുടെ പ്രശ്നങ്ങള്‍
പഠിക്കാന്‍ വിദഗ്ദ്ധ സമിതി
2417.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീര കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പഠിക്കാന്‍ വിദഗ്ദ്ധ
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സമിതിയുടെ
മുഖ്യ പഠന വിഷയങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(സി)
ക്ഷീര
മേഖലയില്‍ കര്‍ഷകര്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പഠന
വിഷയങ്ങളില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
എത്ര
നാളിനകം റിപ്പോര്‍ട്ട്
സമര്‍പ്പിക്കണമെന്നാണ്
പ്രസ്തുത സമിതിയോട്
ആവശ്യപ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
പരിസ്ഥിതി
സൗഹൃദകരമായ പാല് വിതരണം
2418.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുള്ള
സാഹചര്യത്തില്‍ മില്‍മ
വിതരണം ചെയ്യുന്ന പാൽ
പ്ലാസ്റ്റിക് കവര്‍
ഒഴിവാക്കി പരിസ്ഥിതി
സൗഹൃദകരമായ രീതിയില്‍
വിതരണം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
മില്‍മയുടെ
കീഴില്‍ പാല് വിതരണം
സുഗമമാക്കുന്നതിന്
മില്‍ക്ക്
ഡിസ്പെന്‍സറുകൾ
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരളത്തിന്
ആവശ്യമായ പാല്
2419.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കേരളത്തിന് ആവശ്യമായ
പാല്
ഉല്പാദിപ്പിക്കാന്
കഴിയുന്നുണ്ടോ;
ഇല്ലെങ്കില്‍ എത്ര
ശതമാനമാണ് പുറത്തു
നിന്ന് കണ്ടെത്തേണ്ടി
വരുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം പാല്
ഉല്പാദന മേഖലയില്‍
കൈവരിച്ച വളര്‍ച്ച
വ്യക്തമാക്കുമോ;
(സി)
ക്ഷീര
കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
സഹായിക്കുന്നതിനുമായി
നിലവില്‍ എന്തൊക്കെ
സംവിധാനങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ക്ഷീരോല്പാദനത്തില്
സ്വയം പര്യാപ്തത
നേടാന്‍ എന്തൊക്കെ
സംവിധാനങ്ങളാണ്
ഭാവിയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
ക്ഷീരകര്‍ഷക
പെന്ഷന് വിതരണം
2420.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷക
പെന്ഷന് 2017
മാര്‍ച്ചിന് ശേഷം
വിതരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്ത്;
(ബി)
ക്ഷീരകര്‍ഷക
പെന്ഷന് ആനുകൂല്യം
എത്ര പേര്‍ക്കാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
കന്നുകാലികള്‍ക്ക്
ഇന്‍ഷുറന്‍സ്
2421.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികളെ
ഇന്‍ഷ്വര്‍ ചെയ്യുന്ന
നടപടികള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ക്ഷീര
കര്‍ഷകര്‍ക്ക്
ഇന്‍ഷ്വറന്‍സ്
ആനുകൂല്യം
ലഭിക്കുന്നില്ലെന്ന
പരാതികള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തില്‍
നിന്ന് ക്ഷീര കര്‍ഷകരായ
എത്ര പേര്
ലോണുകള്‍ക്കും വിവിധ
പദ്ധതികള്‍ക്കുമായി
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
ഇതില്‍ എത്രപേര്‍ക്ക്
ലോണ്‍
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
ക്ഷീരകര്‍ഷകര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
2422.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകര്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
കൊച്ചിന്
കോര്പ്പറേഷന്
പരിധിയില്‍
പ്രവര്‍ത്തിക്കുന്ന
ഇടക്കൊച്ചി
ക്ഷീരോത്പാദക
സഹകരണസംഘത്തിലെ
അംഗങ്ങള്‍ക്ക്
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?