പട്ടാമ്പി മണ്ഡലത്തില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പുതിയ പദ്ധതികള്‍
2113.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
പട്ടാമ്പി മണ്ഡലത്തില്‍
ഉപയോഗിക്കാതെ
കിടക്കുന്ന
സ്ഥലങ്ങളുണ്ടോ
എന്നറിയിക്കാമോ;ഉണ്ടെങ്കില്‍
അതിന്‍െറ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
വ്യവസായ
വകുപ്പിന് കീഴില്‍
പ്രസ്തുത മണ്ഡലത്തില്‍
എന്തെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
വിശദമാക്കാമോ?
പൊതുമേഖലാ സ്ഥാപനങ്ങളുടെ
പ്രവർത്തനം
2114.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങളെ
എ ഗ്രേഡ് മുതല്‍ ഡി
ഗ്രേഡ് വരെ ഇനം
തിരിച്ച്
ഏതെല്ലാമെന്നും , ഓരോ
വിഭാഗത്തിലും
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
നഷ്ടത്തിലുള്ളവ
ഏതെല്ലാമെന്നും ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഗ്രേഡ്
നില വര്‍ദ്ധിപ്പിച്ച്
നല്കുവാന്
പുലര്‍ത്തുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാം എന്നും
ആയതിന് യോഗ്യതയുള്ള
സ്ഥാപനങ്ങള്‍ ഏതെല്ലാം
എന്നും വ്യക്തമാക്കുമോ;
(സി)
നിലവില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവയെ
കൂടുതല്‍
ലാഭത്തിലെത്തിക്കുവാനും
നഷ്ടത്തിലുള്ളവയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തി
ലാഭകരമാക്കാനും
സര്‍ക്കാര്‍ എന്തു
നടപടി സ്വീകരിച്ചു
വരുന്നു എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
ഈ സർക്കാർ ബഡ്ജറ്റുകൾ
വഴി ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
എന്തെല്ലാം ധനസഹായം
പ്രഖ്യാപിച്ചു;
(ഇ)
ഇതിൽ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്
സഹായധനം
ലഭ്യമാക്കിയെന്നും ,
ഇനിയും
ലഭ്യമാക്കാനുള്ളവ
ഏതെല്ലാമെന്നും ആയത്
എപ്പോള്‍ ലഭ്യമാക്കും
എന്നും വ്യക്തമാക്കുമോ
?
ഈസ്
ഓഫ് ഡൂയിംഗ് ബിസിനസ്
2115.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിനും
നടപടി ക്രമങ്ങളുടെ
ലഘൂകരണത്തിനുമായി "ഈസ്
ഓഫ് ഡൂയിംഗ്
ബിസിനസി''നായി
നിയമനിര്‍മ്മാണം
ഉള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
സംരംഭകത്വം
പ്രോത്സാഹിപ്പിക്കുന്നതിനും
നിലവിലുള്ള സംരംഭകരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
വിവിധ സംരംഭകത്വ
പരിശീലന പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
സൂക്ഷ്മ,ചെറുകിട,ഇടത്തരം
സംരംഭങ്ങള്‍ക്ക് സഹായം
നല്‍കുന്നതിനുള്ള
സംരംഭക സഹായ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
കേരള
കരകൗശല വികസന കോര്പ്പറേഷന്
അനുവദിച്ച തുക
2116.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കരകൗശലവികസന
കോര്പ്പറേഷന് കേന്ദ്ര
കരകൗശല വികസന
കമ്മീഷണറേറ്റില്‍
നിന്നും 1996 മുതല്‍
2017-വരെയുള്ള
കാലയളവില്‍ ഓരോ
വര്‍ഷവും അനുവദിച്ച
തുകയെത്രയെന്ന്
വിശദമാക്കുമോ;
(ബി)
ഈ
കാലയളവില്‍ എത്ര ലക്ഷം
രൂപയുടെ
പദ്ധതികള്‍ക്കാണ് ഓരോ
വര്‍ഷവും അനുമതി
നല്‍കിയതെന്നും ഓരോ
വര്‍ഷവും വിനിയോഗിച്ച
തുക എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കാലയളവുകളില്‍ ഓരോ
വര്‍ഷവും എത്ര
തുകക്കുള്ള ധനവിനിയോഗ
സര്‍ട്ടിഫിക്കറ്റ്
നല്കി എന്ന്
വിശദീകരിക്കുമോ?
വൈഗൈ
ത്രഡ്സ് കമ്പനി
2117.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പാട്ടത്തിനു നല്കിയ
സ്ഥലത്ത്
പ്രവര്‍ത്തിച്ചിരുന്നതും
നേരത്തെ മദുരാ കോട്സ്
എന്ന പേരിലും പിന്നീട്
വൈഗൈ ത്രഡ്സ് എന്ന
പേരിലും
അറിയപ്പെട്ടിരുന്നതുമായ
കമ്പനി അതിന്റെ
പ്രവര്‍ത്തനം
പൂര്‍ണ്ണമായും
അവസാനിപ്പിച്ച
സാഹചര്യത്തില്‍
പ്രസ്തുത സ്ഥലം
തിരിച്ചെടുക്കുന്നതിനും
അനുയോജ്യമായ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
പ്രയോജനപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കമ്പനിയിലെ തൊഴില്‍
നഷ്ടപ്പെട്ട
തൊഴിലാളികള്‍ക്ക്
കൂടുതല്‍ നഷ്ടപരിഹാരം
നല്‍കുന്നതിനും
തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
സിഡ്കോ
ടൂള്‍ റൂം- കം- ട്രെയിനിംഗ്
സെന്റര്‍
2118.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഒളവണ്ണ സിഡ്കോ ടൂള്‍
റൂം കം ട്രെയിനിംഗ്
സെന്റര്‍ ജീവനക്കാരുടെ
ആനുകൂല്യം
തടഞ്ഞുവെച്ചത്
സംബന്ധിച്ച് സിഡ്കോ
എം.ഡി.യോട് സര്‍ക്കാര്‍
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിരുന്നുവോ;
(ബി)
എങ്കില്‍
ആയത്
ലഭിച്ചിട്ടുണ്ടോ;എന്ത്
നടപടികളാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കരകൗശല
വികസന കോര്പ്പറേഷന്
അനുവദിച്ച തുക
2119.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരകൗശല
വികസന കോര്പ്പറേഷന്
കഴിഞ്ഞ സര്‍ക്കാര്‍
18.02.2016-ാം
തീയതിയിലെ
G.O(Rt)No.180/2016/ID
ഉത്തരവ് പ്രകാരം
അനുവദിച്ച 2.86 കോടി
രൂപ eLAMS-ല്‍ (
ഇലക്ട്രോണിക് ലെഡ്ജർ
അക്കൗണ്ട് മോണിറ്ററിങ്
സിസ്റ്റം ) പോസ്റ്റ്
ചെയ്ത് വിനിയോഗിച്ചത്
വഴി എത്ര കരകൗശല
തൊഴിലാളികള്‍ക്ക്
ഏതൊക്കെ രീതിയിലുള്ള
പ്രയോജനം ലഭിച്ചുവെന്ന്
വിശദീകരിക്കുമോ;
(ബി)
ഇല്ലെങ്കില്‍
കരകൗശല
തൊഴിലാളികള്‍ക്ക്
പ്രയോജനകരമാകേണ്ടിയിരുന്ന
ഈ പദ്ധതി എന്തുകൊണ്ട്
നടപ്പാക്കിയില്ല
എന്നതിനുള്ള കാരണം
വ്യക്തമാക്കുമോ?
സിറ്റി
ഗ്യാസ് പദ്ധതി
2120.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിറ്റി
ഗ്യാസ് പദ്ധതിയില്‍
എറണാകുളം ജില്ലയിലെ
ഏതെല്ലാം പ്രദേശങ്ങളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള
കണക്ഷനുകള്‍
പരിഗണിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതിനായി
അപേക്ഷകള്‍
സ്വീകരിക്കുന്നുണ്ടോ ;
നടപടിക്രമം
വിശദമാക്കാമോ ;
(ഡി)
സിറ്റി
ഗ്യാസ് പദ്ധതിക്ക്
തുടക്കം കുറിക്കുന്ന
എളങ്കുന്നപ്പുഴ
ഗ്രാമപഞ്ചായത്തിനെ
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ ?
ഏകജാലക
ക്ലിയറന്‍സ് സംവിധാനം
2121.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ചെറുകിട വ്യവസായ
സംരംഭകര്‍ക്കായി ഏകജാലക
ക്ലിയറന്‍സ് സംവിധാനം
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍,
പ്രസ്തുത സംവിധാനം
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ?
അരൂര്‍
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
2122.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിന്റെ
സമഗ്രമായ വികസനത്തിനായി
സമര്‍പ്പിച്ച പ്രോജക്ട്
കേന്ദ്രസംസ്ഥാന
സര്‍ക്കാരിന്റെ സംയുക്ത
സഹായത്തോടെ
നടപ്പാക്കുന്നതിനുളള
അനുമതി ലഭ്യമായോ ;
(ബി)
എത്ര
കോടി രൂപയുടെ
പ്രോജക്ടിനാണ് അംഗീകാരം
നല്‍കിയിട്ടുളളത്;
(സി)
ആയതിന്റെ
നിര്‍വ്വഹണത്തിനുളള
നടപടി ക്രമങ്ങള്‍
എപ്രകാരമാണ്
പ്രാവർത്തികമാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗെയ്ല്
പൈപ്പ് ലൈന്‍ പദ്ധതി
T 2123.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗെയ്ല്
പൈപ്പ് ലൈന്‍
സംസ്ഥാനത്ത് എത്ര
ജില്ലകളിലൂടെയാണ്
കടന്നുപോകുന്നതെന്നും
കേരളത്തിലെ അതിന്റെ
ദൈര്‍ഘ്യം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഗെയ്ല്
പൈപ്പ് ലൈന്‍
പദ്ധതിക്കായി ആകെ എത്ര
ഭൂമിയുടെ കൈവശാവകാശം
ഗ്യാസ് അതോറിറ്റി ഓഫ്
ഇന്ത്യക്ക് വിട്ടു
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂവുടമകളില്‍
നിന്നും ഇതിനായി
ഏറ്റെടുത്തിട്ടുള്ള
ഭൂമിയുടെ അല്ലെങ്കില്‍
ഗെയ്ല് പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ട
ഭൂമിയുടെ പൂർണ്ണമായും
സ്ഥിരമായും ഉള്ള
കൈവശാവകാശം ഗ്യാസ്
അതോറിറ്റി ഓഫ്
ഇന്ത്യക്ക്
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
എപ്രകാരമാണ് ഗെയ്ല്
പൈപ്പ് ലൈന്‍ സ്ഥാപിച്ച
ഭൂമിയില്‍ ഗ്യാസ്
അതോറിറ്റി ഓഫ്
ഇന്ത്യക്കും
ഭൂവുടമകള്‍ക്കും അവകാശം
നിക്ഷിപ്തമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
പദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിക്കപ്പെടുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
വകുപ്പിനു കീഴില്‍ പാറശ്ശാല
മണ്ഡലത്തില്‍ പദ്ധതികള്‍
2124.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിനു കീഴില്‍
പാറശ്ശാല മണ്ഡലത്തില്‍
ഏതെങ്കിലും തരത്തിലുള്ള
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
തികച്ചും
മലയോര മേഖലയായ
പാറശ്ശാലയില്‍ ഏറ്റവും
കൂടുതല്‍ ലഭ്യമാകുന്ന
റബ്ബര്‍ ഉല്പന്നങ്ങള്
സംഭരിച്ച് വിപണനം
ചെയ്യുന്നതിനായി ഒരു
റബ്ബര്‍ സംഭരണ വിപണന
കേന്ദ്രം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; റബ്ബര്‍
ഉല്പന്നങ്ങള്
ഉപയോഗിച്ച് ഒരു വ്യവസായ
യൂണിറ്റ്
ആരംഭിക്കുന്നതിന്റെ
സാദ്ധ്യത
പരിശോധിക്കുമോ?
കൊരട്ടി
കിന്‍ഫ്രയുടെ വികസനം
2125.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
കിന്‍ഫ്രയുടെ
വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
അടച്ചു
പൂട്ടല്‍ ഭീഷണി
നേരിടുന്ന കേന്ദ്ര
ഗവണ്മെന്റിന്റെ
ഉടമസ്ഥതയിലുള്ള ഗവ. ഓഫ്
ഇന്ത്യാ പ്രസ്സിന്റെ
ഉപയോഗ ശൂന്യമായ സ്ഥലം
കൊരട്ടി കിന്‍ഫ്രയ്ക്ക്
വിട്ടുകിട്ടുന്നതിനാവശ്യമായ
ഇടപെടലുകളും നടപടികളും
സ്വീകരിക്കുമോ?
പൊതുമേഖലാ
ജീവനക്കാരുടെ ശമ്പളം
2126.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
ഇപ്പോള്‍ ശമ്പളം
ലഭിക്കുന്നില്ലെന്ന
വിവരം ലഭ്യമാക്കാമോ;
(ബി)
ടെക്സ്റ്റൈല്‍
മേഖലയിലെ ഏതൊക്കെ
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
ഇപ്പോള്‍ ശമ്പളം
ലഭിക്കുന്നില്ലെന്ന
വിവരം ലഭ്യമാക്കാമോ;
(സി)
ജീവനക്കാർക്ക്
എത്രമാസമായി ശമ്പളം
ലഭിക്കുന്നില്ലായെന്നും
എന്നത്തേക്ക് ശമ്പളം
ലഭ്യമാക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
ഇന്ത്യന്‍
കോഫി ഹൗസുകളിലെ
സോഫ്റ്റ്വെയറില് മാറ്റം
വരുത്തുവാനുള്ള നടപടി
2127.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യാ
കോഫി ബോര്‍ഡ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി
അഡ്മിനിസ്ട്രേറ്റര്‍
ഭരണത്തിലായിരുന്ന
കാലയളവില്‍ ഇന്ത്യന്‍
കോഫി ഹൗസുകളില്‍ ചരക്ക്
സേവന നികുതി സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
വേണ്ടി
സോഫ്റ്റ്വെയറില്
മാറ്റം വരുത്തുവാന്‍
നടപടി
സ്വീകരിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മാറ്റം വരുത്താത്തത്
മൂലം ജൂലൈ 1 ന് ശേഷം
കോഫി ഹൗസുകളില്‍ വിറ്റ
ഭക്ഷണസാധനങ്ങള്‍ക്ക് 12
ശതമാനം ജി.എസ്.റ്റി
സ്ഥാപനം നേരിട്ട്
അടയ്ക്കേണ്ടതായി
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതുമൂലം
പ്രസ്തുത സൊസൈറ്റിക്ക്
എത്ര കോടിയുടെ
ബാധ്യതയാണ്
ഉണ്ടായതെന്ന്
വിശദമാക്കുമോ?
പരിസ്ഥിതി
സൗഹൃദ വ്യവസായ പാര്‍ക്കുകള്‍
2128.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി സൗഹൃദ
വ്യവസായ പാര്‍ക്കുകള്‍
സ്ഥാപിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഏതെല്ലാം
വ്യവസായങ്ങളാണ് ഇത്തരം
പാര്‍ക്കുകളില്‍
ആരംഭിക്കുകയെന്ന്
അറിയിക്കുമോ?
പരമ്പരാഗത
വ്യവസായ മേഖല നേരിടുന്ന
പ്രതിസന്ധി
2129.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായ മേഖലയില്‍
തൊഴിലാളികള്‍ നേരിടുന്ന
പ്രതിസന്ധിയെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കിൽ
ആയതിന്റെ
അടിസ്ഥാനത്തില്‍
തൊഴിലാളികളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഓരോ
പരമ്പരാഗത മേഖലയിലുമുളള
വ്യവസായങ്ങളിലെ
തൊഴിലാളികളുടെ പ്രയത്നം
പ്രത്യേകമായി പഠിച്ച്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ വികസനം
2130.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
പ്രവർത്തിച്ചുവരുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ
പുനരുദ്ധാരണത്തിനും
നവീകരണ
പ്രവര്‍ത്തനത്തിനും
മറ്റുമായി എത്ര തുക
ചെലവഴിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
വികസനത്തിനായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ?
പാലക്കാട്
ജില്ലയിലെ കൊടുവായൂര്‍
ഗ്രാമപഞ്ചായത്തിലെ മിനി
ഇന്‍ഡസ്ട്രി
2131.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കൊടുവായൂര്‍
ഗ്രാമപഞ്ചായത്തില്‍
വ്യവസായ വകുപ്പിന്റെ
കീഴിലുള്ള മിനി
ഇന്‍ഡസ്ട്രി ഏതെങ്കിലും
സ്വകാര്യ വ്യക്തിക്ക്
ലീസിന്
കൊടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ എന്നാണ്
ലീസിന് കൊടുത്തതെന്നും
എത്ര വര്‍ഷത്തേയ്ക്കാണ്
എന്നും വിശദമാക്കുമോ;
(ബി)
എത്ര
ഏക്കര്‍ ഭൂമിയാണ്
നിലവില്‍
അവിടെയുള്ളതെന്നും എത്ര
തുകയാണ് ലീസായി
ലഭിക്കുന്നതെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍ നിലവില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നതെന്ന്
വിശദമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ എം.ഡി. നിയമനം
2132.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നശേഷം
വ്യവസായവകുപ്പിന്
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളുടെ എം.ഡി.
നിയമനത്തിന് റിയാബ്
തയ്യാറാക്കിയ യോഗ്യരായ
ആളുകളുടെ
പട്ടികയില്‍നിന്നും
എത്രപേരെ എതെല്ലാം
സ്ഥാപനങ്ങളില്‍
നിയമിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പട്ടികയില്‍
ഉള്‍പ്പെടാത്ത
ആരെയെങ്കിലും പൊതുമേഖലാ
സ്ഥാപനങ്ങളുടെ
എം.ഡി.മാരായി
നിയമിച്ചിട്ടുണ്ടോ;
ഇവര്‍
ആരൊക്കെയാണെന്നും,
ഏതെല്ലാം
സ്ഥാപനങ്ങളിലാണെന്നും
വ്യക്തമാക്കുമോ;
(സി)
അപ്രകാരം
നിയമനം ലഭിച്ചവര്‍
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍
ഇവരെ ഒഴിവാക്കി
പട്ടികയില്‍
ഉള്‍പ്പെട്ടവര്‍ക്ക്
നിയമനം നല്‍കുമോ;
(ഡി)
പട്ടികയില്‍
ഉള്‍പ്പെടാത്തവരെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
എം.ഡി.മാരായി
നിയമിക്കുന്നതിനും,
ഉള്‍പ്പെട്ടവരെ
നിയമിക്കാതിരിക്കുവാനും
ഉള്ള കാരണം
വിശദമാക്കുമോ?
പരമ്പരാഗത
വ്യവസായങ്ങള്‍ നേരിടുന്ന
തകർച്ച
2133.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പരമ്പരാഗത
വ്യവസായങ്ങള്‍ തകർച്ച
നേരിടുകയാണെന്നുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;തകർച്ചയുടെ
കാരണം വിശദമാക്കുമോ ;
(ബി)
കയര്‍,
കശുവണ്ടി, കൈത്തറി,
ഈറ്റ, ബീഡി, മണ്‍പാത്രം
എന്നീ മേഖലകളില്‍
തൊഴില്‍ ചെയ്യുന്ന
തൊഴിലാളികളുടെ ജിവിത
നിലവാരത്തെപ്പറ്റി
നാളിതുവരെ എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
ഈ മേഖലകളില്‍ ഇപ്പോള്‍
എത്ര തൊഴിലാളികളാണ്
തൊഴില്‍ ചെയ്യുന്നത്
എന്നത് സംബന്ധിച്ച
വിശദമായ കണക്കുകള്‍
ലഭ്യമാക്കുമോ?
സിഡ്കോയിലെ
ശമ്പള പരിഷ്കരണം
2134.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ കേരള
സിഡ്കോയില്‍ വര്‍ക്കര്‍
കാറ്റഗറിയിലെ
ജീവനക്കാരുടെ ശമ്പള
പരിഷ്കരണ നടപടികള്‍
എന്ന് പൂര്‍ത്തിയാകും;
വിശദമാക്കുമോ;
(ബി)
മേല്‍
സ്ഥാപനത്തിലെ സ്റ്റാഫ്
കാറ്റഗറിക്കാര്‍ക്ക്
ലഭിക്കുന്ന ക്ഷാമബത്ത
അടക്കമുള്ള
ആനുകൂല്യങ്ങള്‍
വര്‍ക്കര്‍ തസ്തികയിലെ
ജീവനക്കാര്‍ക്ക്
നല്‍കേണ്ടതില്ല എന്ന
മാനേജിംഗ് ഡയറക്ടറുടെ
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഉത്തരവ് റദ്ദാക്കി
ഉല്പാദക യൂണിറ്റുകളിലും
മാര്‍ക്കറ്റിംഗ്
വിഭാഗങ്ങളിലുമടക്കം
പണിയെടുക്കുന്ന
തൊഴിലാളികള്‍ക്ക്
ക്ഷാമബത്ത അടക്കമുള്ള
അലവന്‍സുകളും,
പരിഷ്കരിച്ച ശമ്പളവും
യഥാസമയം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലയിലെ ഓട് കമ്പനികള്‍
നേരിടുന്ന പ്രതിസന്ധി
2135.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഫെറോക്ക്,
കല്ലായി എന്നീ
മേഖലകളിലെ ഓട്
കമ്പനികള്‍ കളിമണ്ണ്
ലഭിക്കാത്തതുമൂലം
നേരിടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രതിസന്ധി
പരിഹരിക്കുന്നതിനും
തൊഴിലാളികളുടെ പ്രശ്നം
പരിഹരിക്കുന്നതിനും
എന്ത് നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ ?
ലാഭത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
2136.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരമേറ്റ
സമയത്ത് കേരളത്തിലെ
ഏതൊക്കെ
പൊതുമേഖലാസ്ഥാപനങ്ങളാണ്
ലാഭത്തിലായിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സർക്കാർ വന്നതിനുശേഷം
പുതിയതായി എത്ര
പൊതുമേഖലാസ്ഥാപനങ്ങളാണ്
ലാഭത്തിലായത്; അവയുടെ
പേരും ലാഭത്തിന്റെ
കണക്കും ലഭ്യമാക്കുമോ;
(സി)
കേരളത്തിലെ
നഷ്ടത്തിലായിരുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ലാഭത്തിലാക്കാന്‍ ഈ
സർക്കാർ വന്നതിനുശേഷം
വ്യവസായ വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍ ആദായ നികുതി
അടയ്ക്കുന്നതിൽ വരുത്തിയ
വീഴ്ച
T 2137.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങള്‍
നിയമാനുസൃതം ആദായനികുതി
അടയ്ക്കാത്തതിനാല്‍
വന്‍തുക പലിശ ഇനത്തില്‍
നല്‍കേണ്ടി വരുന്ന
അവസ്ഥ
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
വീഴ്ച
വരുത്തുന്നതിനുള്ള
കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്
കാരണക്കാരായവര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ എം ഡി
നിയമനത്തിന് സാമുദായിക സംവരണം
2138.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വ്യവസായ വകുപ്പിന്
കീഴിലുളള പൊതുമേഖലാ
സ്ഥാപനങ്ങളുടെ എം ഡി
നിയമനത്തിന് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പുറപ്പെടുവിച്ച ജി ഒ
(ആര്.ടി)നം
942/2012/ID തീയതി
23.6.12, ജി ഒ
(ആര്.ടി)നം 31/2013/ID
തീയതി 05/1/2013 എന്നീ
ഉത്തരവുകള്‍ പ്രകാരം
നിര്‍ബന്ധമാക്കിയ
സാമുദായിക സംവരണം
പാലിച്ചിട്ടുണ്ടോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ എം ഡി
നിയമനത്തിന് റിയാബ്
തയ്യാറാക്കിയ വിജ്ഞാപനം
മേഖല തിരിച്ച് (Sector
wise) ആണെന്നതിനാലും,
ഒരു മേഖലയില്‍
ഒന്നിലധികം
സ്ഥാപനങ്ങള്‍
ഉള്‍പ്പെടുന്നതിനാലും,
റിയാബ് തയ്യാറാക്കിയ
യോഗ്യരായവരുടെ
പട്ടികയിലെ ദളിത്,
മുസ്ലിം വിഭാഗങ്ങളില്‍
നിന്നും എത്ര പേരെ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എം ഡി മാരായി
നിയമിച്ചിട്ടുണ്ട്;
(സി)
അവര്‍
ആരാെക്കെയാണെന്നും,
ഏതൊക്കെ
സ്ഥാപനങ്ങളിലാണെന്നും
വ്യക്തമാക്കുമോ;
(ഡി)
നിയമനം
നല്കിയിട്ടില്ലെങ്കില്
എന്തുകൊണ്ടാണെന്നും
കഴിഞ്ഞ സര്‍ക്കാരിന്റെ
മേല്പറഞ്ഞ ഉത്തരവുകള്‍
പ്രകാരമുളള സാമുദായിക
സംവരണം പാലിക്കുന്നതിനു
വേണ്ടിയുളള നടപടികള്‍
സ്വീകരിക്കുമോയെന്നും
വിശദമാക്കുമോ?
റാന്നിയില്‍
റബ്ബര്‍ പാര്‍ക്ക്
2139.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നിയില്‍
റബ്ബര്‍ പാര്‍ക്ക്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
ഉന്നതതലയോഗം ചേര്‍ന്നത്
എന്നാണ് എന്നറിയിക്കുമോ
(ബി)
ഉന്നതതലയോഗതീരുമാനപ്രകാരം
റബ്ബർ പാര്‍ക്ക്
സ്ഥാപിക്കുന്നതിനായി
കണ്ടെത്തിയിട്ടുളള
മണിയാര്‍ എസ്റ്റേറ്റിൽ
സര്‍വ്വേ
നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കേണ്ടത്
ആരാണ്;സര്‍വ്വേ
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
എത്ര
നാളുകള്‍ കൊണ്ട്
സര്‍വ്വേ
പൂര്‍ത്തികരിക്കാനാണ്
ഉദ്ദേശിക്കുന്നത്;ഒരു
സമയക്രമം നിശ്ചയിച്ച്
നടപടികളുടെ പുരോഗതി
വിലയിരുത്താനായി
എന്തെങ്കിലും സർക്കാർ
ചെയ്യാൻ
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ?
റാന്നിയില്‍
കിന്‍ഫ്രയ്ക്ക് അനുവദിച്ച
ഭൂമിയിൽ വ്യവസായ സംരംഭം
2140.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നിയില്‍
കിന്‍ഫ്രയ്ക്ക്
അനുവദിച്ച ഭൂമിയില്‍
വസ്ത്രനിര്‍മ്മാണ
യൂണിറ്റ്
ആരംഭിക്കേണ്ടതില്ല
എന്ന് കിന്‍ഫ്ര
അന്തിമമായി തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇതിന്
പകരം എന്ത് വ്യവസായ
സംരംഭമാണ് ഇവിടെ
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനായി എന്തെങ്കിലും
നടപടികള്‍ ഇതിനോടകം
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കുമോ;
(സി)
ഈ
ഭൂമിയുടെ പാട്ടത്തുക
എത്രയാണ്; എന്നുമുതല്‍
ഇതിന് പാട്ടത്തുക
അടയ്ക്കുന്നുണ്ട്;
ഏതെങ്കിലും വര്‍ഷം
പാട്ടത്തുക
അടയ്ക്കാതിരുന്നിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
വ്യവസായം
ആരംഭിക്കാത്ത
സാഹചര്യത്തില്‍
പാട്ടക്കരാര്‍
കാലഹരണപ്പെടുക വഴി ഭൂമി
കിന്‍ഫ്രയ്ക്ക്
നഷ്ടപ്പെടുമെന്ന സ്ഥിതി
കൂടി പരിഗണിച്ച്
അടിയന്തരമായി
എന്തെങ്കിലും വ്യവസായ
സംരംഭം ഇവിടെ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ഫര്‍ണിച്ചര്‍
ഹബ്ബ്
2141.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ബഡ്ജറ്റില്‍ എറണാകുളം
തൃശ്ശൂര്‍ ജില്ലകളെ
ബന്ധിപ്പിച്ച് ഒരു
ഫര്‍ണിച്ചര്‍ ഹബ്ബ്
പ്രഖ്യാപിച്ചിരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഫര്‍ണിച്ചര്‍ ഹബ്ബ്
ഏറ്റവും കൂടുതല്‍
ഫര്‍ണിച്ചര്‍ വ്യാപാര
സ്ഥാപനങ്ങളുള്ള
കോതമംഗലം മണ്ഡലത്തിലെ
നെല്ലിക്കുഴിയില്‍
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഫര്‍ണിച്ചര്‍
ഹബ്ബിനായി ഏതെങ്കിലും
തരത്തിലുള്ള
പ്രവര്‍ത്തനങ്ങൾ
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പൊതുമേഖലയില്‍
പുതുതായി ആരംഭിച്ച വ്യവസായ
സ്ഥാപനങ്ങള്‍
2142.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുമേഖലയില്‍
പുതുതായി വ്യവസായ
സ്ഥാപനങ്ങള്‍
ആരംഭിക്കുകയോ
ആരംഭിക്കാനുള്ള നടപടി
സ്വീകരിക്കുകയോ
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കിൽ
എവിടെയെല്ലാം എന്ന്
വ്യക്തമാക്കുമോ?
കല്ല്യാശ്ശേരി
കെല്‍ട്രോണ്‍ കംപോണന്റ്
കോംപ്ലക്സില്‍ കെ.പി.പി.
നമ്പ്യാര്‍ സ്മാരക മ്യൂസിയം
2143.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ പുതുക്കിയ
ബഡ്ജറ്റില്‍ ഒരു കോടി
രൂപ വകയിരുത്തിയ
കെല്‍ട്രോണ്‍ സ്ഥാപക
ചെയര്‍മാനും മാനേജിംഗ്
ഡയറക്ടറുമായിരുന്ന
കെ.പി.പി. നമ്പ്യാരുടെ
സ്മാരക മ്യൂസിയം
കല്ല്യാശ്ശേരി
കെല്‍ട്രോണ്‍
കംപോണന്റ്
കോംപ്ലക്സില്‍
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇതുമായി
ബന്ധപ്പെട്ട് കെ.പി.പി.
നമ്പ്യാര്‍ ഫൗണ്ടേഷന്
രൂപീകരിക്കുന്നതിനായി
കെല്‍ട്രോണ്‍
എന്തെങ്കിലും പദ്ധതി
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനുതകുന്ന
വ്യവസായങ്ങള്‍
2144.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
തൊഴിലില്ല്ലായ്മ
പരിഹരിക്കുന്നതിനുതകുന്ന
വ്യവസായങ്ങള്‍ ഏതൊക്കെ
എന്ന്
വിലയിരുത്തിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
വിശദമാക്കാമോ ?
ഇലക്ട്രോണിക്സ്
സര്‍വ്വീസ് ഏജന്‍സികളുടെ അമിത
ഫീസ്
2145.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
കമ്പനികളുടെ
ഇലക്ട്രോണിക്സ്
ഉപകരണങ്ങള്‍ വാങ്ങുന്ന
ഉപഭോക്താക്കളെ
കമ്പനികള്‍ പലതരത്തില്‍
വഞ്ചിക്കുകയും
ചതിക്കുകയും ചെയ്യുന്ന
കാര്യം പരിശോധിക്കുമോ;
(ബി)
ടെലിവിഷന്‍,
ഫ്രിഡ്ജ്, എ.സി.,
വാഷിംഗ് മെഷീൻ തുടങ്ങിയ
സാധനങ്ങള്‍ വാങ്ങുന്ന
ഉപഭോക്താക്കള്‍
സൗജന്യസര്വ്വീസും
മെയിന്റനന്‍സും
ആവശ്യമുള്ളപ്പോള്‍
ബന്ധപ്പെട്ട അംഗീകൃത
സര്‍വ്വീസ് ഏജന്‍സികളെ
വിളിച്ചാല്‍ അവര്‍
അമിതമായി ഫീസ്
ഈടാക്കുന്നതിനെ
സംബന്ധിച്ച്
പരിശോധിക്കുമോ;
(സി)
സര്‍വ്വീസ്
സെന്ററുകളെ രജിസ്റ്റര്‍
ചെയ്യുവാന്‍ നിലവില്‍
ആര്‍ക്കാണ്
അധികാരമെന്ന്
വ്യക്തമാക്കാമോ; ഇവയെ
വ്യവസായവകുപ്പിന്റെ
കീഴില്‍ രജിസ്റ്റര്‍
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ; ഓരോ
ജില്ലയിലും
ഇത്തരത്തില്‍
പ്രവര്‍ത്തിക്കുന്ന
ഇലക്ട്രോണിക്സ്
സെന്ററുകളുടെ വിവരം
ശേഖരിച്ച്
സൂക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍ പുതിയ
വ്യവസായ സംരംഭങ്ങള്‍
2146.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഇന്‍ഡസ്ട്രിയല്‍
കോറിഡോര്‍ സ്ഥാപിക്കാന്‍
നടപടി
2147.
ശ്രീ.പി.ടി.
തോമസ്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്‍ഡസ്ട്രിയല്‍
കോറിഡോര്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനുള്ള
ഭൂമി
ഏറ്റെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
കോറിഡോര്‍
സ്ഥാപിക്കുന്നതിന്
എങ്ങനെ ധനസമാഹരണം
നടത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍ജോലി
2148.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികരംഗങ്ങളില്
മികവ് തെളിച്ചവര്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
നല്‍കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഓരോ
കായിക ഇനത്തിലും
പ്രത്യേകമായാണോ
ജോലിക്കുള്ള അപേക്ഷകള്‍
സ്വീകരിക്കുന്നത്;
(സി)
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍ജോലി
നല്‍കുന്നതിന്
ഏറ്റവുമൊടുവില്‍
എന്നാണ് അപേക്ഷ
ക്ഷണിച്ചത്;
(ഡി)
ഇതു
പ്രകാരം ലഭിച്ച
അപേക്ഷകളില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ഇ)
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍ജോലി
നല്‍കുന്നതിനുള്ള
റാങ്ക് ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്,
കണ്ണൂര്‍ ജില്ലകളിലെ അനധികൃത
ഖനനങ്ങള്‍
T 2149.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്,
കണ്ണൂര്‍ ജില്ലകളില്‍
റവന്യു,പഞ്ചായത്ത്,ജിയോളജി
വകുപ്പ് അധികൃതരുടെ
അനുമതി ഇല്ലാതെ
ഖനനങ്ങള്‍
നടക്കുന്നതെവിടെയൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
ഖനനം
നടത്തുന്നവര്‍ക്കെതിരെ
കടുത്ത ശിക്ഷാ
നടപടികള്‍
സ്വീകരിക്കാന്‍
വ്യവസ്ഥയുണ്ടോ ;
എങ്കിൽ ആവശ്യമായ
നടപടികള്‍ ഉണ്ടാകുമോ
എന്ന് വ്യക്തമാക്കുമോ;
ക്വാറികള്‍ക്ക്
റോഡ്, തോട്, നദികള്‍,
വീടുകള്‍ തുടങ്ങിയവയില്‍
നിന്നുള്ള ദൂരപരിധി
2150.
ശ്രീ.പി.ടി.
തോമസ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്വാറികള്‍ക്ക് റോഡ്,
തോട്, നദികള്‍,
വീടുകള്‍
തുടങ്ങിയവയില്‍ നിന്നും
ഏര്‍പ്പെടുത്തിയിരുന്ന
ദൂരപരിധി 50 മീറ്ററായി
കുറച്ചുകൊണ്ട് 2015 ലെ
കേരള മൈനര്‍ മിനറല്‍
കണ്സഷന് ചട്ടങ്ങളില്‍
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
റോഡ്, തോട്, നദികള്‍,
വീടുകള്‍
തുടങ്ങിയവയില്‍ നിന്നും
ക്വാറികളിലേക്ക്
നിജപ്പെടുത്തിയിരുന്ന
ദൂരപരിധി
എത്രയായിരുന്നു;
(സി)
പ്രസ്തുത
ദൂരപരിധി
കുറയ്ക്കുവാനും ക്വാറി
പെര്‍മിറ്റിന്റെ
കാലാവധി
വര്‍ദ്ധിപ്പിക്കുവാനുമുള്ള
സാഹചര്യമെന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ദൂരപരിധിയില്‍
മാറ്റം വരുത്തിയശേഷം
നിര്‍മ്മാണ
സാമഗ്രികളുടെ വിലയില്‍
കുറവുണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
ദൂരപരിധി
കുറച്ചത്
സംസ്ഥാനത്തിന്റെ
പരിസ്ഥിതിക്ക് കടുത്ത
ആഘാതം
സൃഷ്ടിക്കുമെന്നആക്ഷേപം
കണക്കിലെടുത്ത്
പ്രസ്തുത ഭേദഗതിയില്‍
മാറ്റം വരുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ഖനനനിർമ്മാണമേഖലയിലെ
പ്രശ്നങ്ങൾ
2151.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബഹുമാനപ്പെട്ട
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
സംസ്ഥാനത്തെ
ഖനനനിർമ്മാണമേഖലയിലെ
പ്രശ്നങ്ങൾ ചർച്ച
ചെയ്യുന്നതിന് വേണ്ടി
28.12.2016-ല്‍
ചേര്‍ന്ന യോഗത്തിന്റെ
തീരുമാനങ്ങളില്‍ ഐറ്റം
നമ്പര്‍ iii,v,vi,vii
എന്നിവയിന്മേൽ മൈനിംഗ്
ആന്‍ഡ് ജിയോളജി
വകുപ്പ് ഇതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കൈത്തറി മേഖലയിലെ വികസന
പദ്ധതികൾ
2152.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്ക്
സൗജന്യമായി യൂണിഫോം
നല്കുന്ന പദ്ധതി
പ്രകാരം കൈത്തറി തുണി
നല്കുവാന് കൈത്തറി
സംഘങ്ങള്‍ക്ക്
സാധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
എല്ലാ സ്കൂള്‍
കുട്ടികള്‍ക്കും
സൗജന്യമായി യൂണിഫോം
നല്‍കുന്നതിന് എത്ര
മീറ്റര്‍ തുണി
ആവശ്യമുണ്ട്;പ്രസ്തുത
തുണി നെയ്ത്
നല്‍കുന്നതിനുള്ള
തറികള്‍ ഈ സഹകരണ
സംഘങ്ങള്‍ക്ക്
നിലവിലുണ്ടോ ;
(സി)
പുതുതായി
കൈത്തറി മേഖലയിലേയ്ക്ക്
കടക്കുന്നവര്‍ക്ക്
തറികള്‍
ഇട്ടുകൊടുക്കുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര തറികള്‍
ഇതിനകം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ ?
കൈത്തറി
മേഖലയെ സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍
2153.
ശ്രീ.സി.കൃഷ്ണന്
,,
കെ. ആന്‍സലന്‍
,,
കെ.ഡി. പ്രസേനന്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈത്തറി മേഖലയെ
സംരക്ഷിക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കൈത്തറി
ഉല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനവിനും
വൈവിധ്യ
വല്‍ക്കരണത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
(സി)
കൈത്തറി
ഉല്പന്നങ്ങള്ക്ക്
വിപണി
ലഭിക്കുന്നതിനുവേണ്ടി
സംസ്ഥാന,ദേശീയ,
അന്തര്‍ദേശീയ
തലങ്ങളിലുള്ള വിവിധ
എക്സ്പോകളില്
പങ്കെടുക്കുന്നതിന്
അവസരം
ഒരുക്കിയിട്ടുണ്ടോ;
(ഡി)
കേരളത്തിലെ
കൈത്തറി
ഉല്പന്നങ്ങള്ക്ക് ഒരു
പൊതുവായ ഗുണമേന്മാ
മാനദണ്ഡം
ഉണ്ടാക്കുന്നതിനും അവയെ
ഒരു പൊതു ബ്രാന്റിന്റെ
കീഴില്‍
കൊണ്ടുവരുന്നതിനും
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കൈത്തറി
മേഖലയിലെ പദ്ധതികള്‍
2154.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണവുമായി
ബന്ധപ്പെട്ട് കൈത്തറി
മേഖലയ്ക്കായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിരിക്കുന്നത്
എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
മേഖലയുടെ വികസനത്തിനായി
മുന്‍ സര്‍ക്കാരില്‍
നിന്നും വ്യത്യസ്തമായി
എന്തെല്ലാം നടപടികള്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കാമോ
;
(സി)
കൈത്തറി
ഉല്പന്നങ്ങളുടെ
വിപണനവും സംരക്ഷണവും
മുന്‍നിര്‍ത്തി
ജനങ്ങള്‍ക്ക് കൂടുതല്‍
ഉല്പന്നങ്ങള്
എത്തിക്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോഎന്ന്
വ്യക്തമാക്കാമോ?
കൈത്തറി
ഉൽപന്നങ്ങളുടെ നിർമ്മാണവും
വിപണനവും
2155.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈത്തറി വ്യവസായം
മെച്ചപ്പെടുത്തുന്നതിനും
സംരക്ഷിക്കുന്നതിനും
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
കൈത്തറി
സഹകരണ സംഘങ്ങള്‍ക്ക്
ആവശ്യമായ അസംസ്കൃത
വസ്തുക്കള്‍
ലഭിക്കുന്നതിന്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
വിശദീകരിക്കുമോ;
(സി)
ഉത്പന്നങ്ങളുടെ
വിപണനത്തിന്
ഗവണ്മെന്റ് നല്കുന്ന
സഹായങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ഡി)
ഉത്സവ
കാലത്ത് ഗവണ്മെന്റ്
പ്രഖ്യാപിക്കുന്ന
റിബേറ്റ് അനുവദിക്കുന്ന
സംഘങ്ങള്‍ക്ക് സഹായ ധനം
ലഭിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കുമോ ?
പൊതുമേഖലാ
സ്പിന്നിംഗ് മില്ലുകളുടെ
പ്രവര്‍ത്തനം
2156.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലയിലെ
സ്പിന്നിംഗ്
മില്ലുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പൊതുമേഖലയിലേയും
സഹകരണമേഖലയിലേയും
സ്പിന്നിംഗ്
മില്ലുകളുടെ
പ്രവര്‍ത്തന ശേഷി 95%
ആക്കി ഉയര്‍ത്തണമെന്ന്
ശ്രീ. നന്ദകുമാര്‍
ചെയര്‍മാനായ
വിദഗ്ദ്ധസമിതി ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
പ്രസ്തുത സമിതിയുടെ
മറ്റ് പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ശിപാര്ശകളിന്മേല്
നിലപാട്
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ
വിഷയത്തിൽ എത്രയും വേഗം
നടപടി സ്വീകരിക്കുമോ;
(ഡി)
വിദഗ്ദ്ധ
സമിതിയുടെ നിര്‍ദ്ദേശം
നടപ്പിലാക്കാന്‍ ഈ
മേഖലയില്‍ അധികമായി
എത്ര തുക മുടക്കേണ്ടി
വരുമെന്ന് അറിയിക്കുമോ?
സ്കൂള്‍
കുട്ടികള്‍ക്ക് യൂണിഫോം
വിതരണം ചെയ്തതിലുള്ള വരുമാനം
2157.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
അദ്ധ്യയന വര്‍ഷത്തില്‍
സംസ്ഥാനത്തെ സ്കൂള്‍
കുട്ടികള്‍ക്കുള്ള
യൂണിഫോമുകള്‍ ഖാദി
ആന്റ് വില്ലേജ്
ഇന്‍ഡസ്ട്രീസ്
വകുപ്പില്‍ നിന്നാണോ
വിതരണം ചെയ്തെന്ന
കാര്യം വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എത്ര രൂപയ്ക്കുള്ള എത്ര
മീറ്റര്‍ തുണി
ഈയിനത്തില്‍
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
ഈയിനത്തില്‍
വകുപ്പിന് ലഭിച്ച
വരുമാനം എത്രയെന്ന്
അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഖാദി വസ്ത്രങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
വേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ?
പി.യു.
ചിത്രയ്ക്ക് ലോക മീറ്റില്‍
പങ്കെടുക്കുവാന്‍ കഴിയാതെ
പോയതിന്റെ കാരണങ്ങള്‍
2158.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
കായിക ഫെഡറേഷന്റെ
ഇടപെടലുകള്‍ പി.യു.
ചിത്രയ്ക്ക് എതിരായി
വന്നതിന്റെ കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം
അനഭിലഷണീയമായ
പ്രവര്‍ത്തനങ്ങളാണ്
നടന്നിട്ടുള്ളതെന്നും
ഇതിനു പിന്നില്‍
ഏതെങ്കിലും വ്യക്തികള്‍
പ്രവര്‍ത്തിച്ചിട്ടുണ്ടോ
എന്നും
പരിശോധിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
എടുത്തിട്ടുള്ള
മാതൃകാപരമായ സമീപനം
തുടര്‍ന്നും
അവഗണിയ്ക്കുപ്പെടുന്ന
താരങ്ങള്‍ക്കും
നല്കുന്നതില് ജാഗ്രത
പുലര്‍ത്തുമോ?
ലോക
അത് ലറ്റിക് മീറ്റിൽ നിന്നും
പി.യു.ചിത്രയെ ഒഴിവാക്കിയ
സംഭവം
2159.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോക
അത് ലറ്റിക്
മീറ്റിനുള്ള ഇന്‍ഡ്യന്‍
ടീമിനെ തിരഞ്ഞെടുത്ത
രീതിയെ നിശിതമായി
വിമര്‍ശിച്ച സെലക്ഷന്
കമ്മിറ്റി ചെയര്മാന്
ജി.എസ്. രണ്‍ധാവെയുടെ
പരാമര്‍ശങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏഷ്യന്‍
ചാമ്പ്യന്‍ഷിപ്പില്‍
സ്വര്‍ണ്ണം നേടിയ
പി.യു.ചിത്രയെ ലോക അത്
ലറ്റിക് മീറ്റിനുള്ള
ഇന്‍ഡ്യന്‍ ടീമിന്റെ
അന്തിമ പട്ടികയില്‍
നിന്ന് സാങ്കേതിക
കാരണങ്ങള്‍ പറഞ്ഞ്
ദേശീയ അത് ലറ്റിക്
ഫെഡറേഷന് തഴഞ്ഞതാണന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
ഭാവിയില്‍ ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
നേമം
മണ്ഡലത്തില്‍ സ്പോര്‍ട്സുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
2160.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ നേമം
നിയോജക മണ്ഡലത്തില്‍
സ്പോര്‍ട്സുമായി
ബന്ധപ്പെട്ട് എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
വിശദമാക്കുമോ?
മികവ്
തെളിയിച്ച
കായികതാരങ്ങള്ക്ക്പ്രോത്സാഹനം
2161.
ശ്രീ.സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
രംഗത്ത് മികവ്
തെളിയിച്ച താരങ്ങളെ
പ്രോത്സാഹിപ്പിക്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍ നയം
വ്യക്തമാക്കുമോ;
(ബി)
അവരുടെ
മികവ്
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം സഹായങ്ങള്‍
നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇതിനായി
ഇതിനകം സ്വീകരിച്ച
നടപടികള്‍
വെളിപ്പെടുത്തുമോ?
ദേശീയ
ഗെയിംസിനായി രൂപീകരിച്ച
സെക്രട്ടേറിയറ്റ്
2162.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ഗെയിംസ്
സംഘടിപ്പിക്കുവാന്‍
രൂപീകരിച്ച
സെക്രട്ടേറിയറ്റ്
നിലവിലുണ്ടോ;
(ബി)
എങ്കില്‍
എത്ര ജീവനക്കാര്‍
പ്രസ്തുത
സെക്രട്ടേറിയറ്റില്‍
ജോലി ചെയ്യുന്നു;
അവരുടെ നിലവിലെ ജോലി
എന്താണെന്ന്
വ്യക്തമാക്കുമോ?
കായിക
വിദ്യാഭ്യാസം
പ്രോല്‍സാഹിപ്പിക്കുവാന്‍
നടപടി
2163.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കായിക വകുപ്പ്
പൊതുവിദ്യാലയങ്ങളില്‍
കായിക വിദ്യാഭ്യാസം
പ്രോല്‍സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
സ്കൂളുകളില്‍
ഗ്രൗണ്ട്, സിന്തറ്റിക്
ട്രാക്ക്, സ്വിമ്മിംഗ്
പൂളുകള്‍,
സ്റ്റേഡിയങ്ങൾ ഇവ
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
നിലവിലുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പ്രവൃത്തിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍,
തെരഞ്ഞെടുപ്പ്
മാനദണ്ഡങ്ങള്‍, മറ്റ്
നടപടിക്രമങ്ങള്‍ എന്നിവ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കായിക
മത്സരങ്ങളില്‍ പങ്കെടുക്കുന്ന
കുട്ടികള്‍ക്ക് ഡി.എ.
2164.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായിക
മത്സരങ്ങളില്‍
പങ്കെടുക്കുന്ന
കുട്ടികള്‍ക്ക്
നല്കുന്ന ഡി.എ. വളരെ
പരിമിതമാണെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത്
വര്‍ദ്ധിപ്പിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
എല്ലാ
പഞ്ചായത്തുകളിലും ഒരു
കളിക്കളം
2165.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ പഞ്ചായത്തുകളിലും
ഒരു കളിക്കളം
തയ്യാറാക്കുന്ന പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
എത്ര തുകയാണ് ഓരോ
പഞ്ചായത്തിനും
അനുവദിച്ചിട്ടുള്ളത്;
(ബി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടില്ലാത്ത
പഞ്ചായത്തുകളെ ഇതിനായി
പരിഗണിക്കുന്നതിനുവേണ്ട
മാനദണ്ഡങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശവും
നടപടിക്രമവും
ലഭ്യമാക്കുമോ?
സംസ്ഥാന
സ്പോ൪ട്സ് കൗണ്‍സിലിന്റെ
പ്രവര്‍ത്തനം
2166.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്പോ൪ട്സ് കൗൺസിലിന്റെ
പ്രവര്‍ത്തനം
സുഗമമാക്കാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
ഇപ്പോള്‍ എത്ര
അംഗങ്ങളാണ്
കൗണ്‍സിലില്‍ ഉള്ളത്;
ഇവര്‍ ആരൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന്അനുവദിച്ച
'പൈക്ക' ഫണ്ട്
പാഴാക്കിയത് സംബന്ധിച്ച
അന്വേഷണത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര താല്‍ക്കാലിക
നിയമനം നടത്തി; ഇവര്‍
ആരെല്ലാമാണ്; എത്ര പേരെ
സ്ഥിരപ്പെടുത്തി; ഇനി
എത്ര ഒഴിവുകള്‍
ഏതെല്ലാം തസ്തികകളില്‍
ഉണ്ടെന്ന് അറിയിക്കാമോ;
(ഡി)
കായിക
പരിശീലര്ക്കിടയിലുള്ള
രാഷ്ട്രീയം
വിദ്യാര്‍ത്ഥികളുടെ
സെലക്ഷനെയും
പരിശീലനത്തെയും
ബാധിക്കുന്നതായുള്ള
ആക്ഷേപം പരിശോധിച്ച്
നടപടി സ്വീകരിക്കുമോ;
(ഇ)
സംസ്ഥാനത്ത്
സ്പോ൪ട്സ് കൗണ്‍സില്‍
സര്‍ക്കാര്‍ സഹായത്തോടെ
ഈ വര്‍ഷം
എവിടെയെല്ലാമാണ്
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ദേവികുളം
മണ്ഡലത്തില്‍ കായിക
വകുപ്പിന്റെ പുതിയ പദ്ധതികള്‍
2167.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
കായിക വകുപ്പ് പുതിയ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിനായി എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കായികരംഗം
പരിപോഷിപ്പിക്കുന്നതിനായി
പദ്ധതികള്‍
2168.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. സ്വരാജ്
,,
യു. ആര്. പ്രദീപ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായികരംഗം
പരിപോഷിപ്പിക്കുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
കായികതാരങ്ങളെ
ഒളിമ്പിക്സില്‍ മെഡല്‍
നേടുവാന്‍
പ്രാപ്തരാക്കുന്ന
തരത്തില്‍ ഫലപ്രദവും
ശാസ്ത്രീയവുമായ
പരിശീലനം നല്‍കുന്നതിന്
' ഓപ്പറേഷന് ഒളിമ്പ്യ
' പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
ഏതെല്ലാം
കായിക ഇനങ്ങളെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വിദേശ
കോച്ചുമാരെയും
വിദഗ്ദ്ധരായ ദേശീയ
കോച്ചുമാരെയും ഇതിനായി
തെരഞ്ഞെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതി
2169.
ശ്രീ.റോജി
എം. ജോണ്‍
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ഓപ്പറേഷന് ഒളിമ്പ്യ'
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിവരിക്കുമോ;
(സി)
പദ്ധതിയനുസരിച്ച്
പരിശീലനം നല്‍കാനുള്ള
കായികതാരങ്ങളെ
കണ്ടെത്താന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
കാട്ടാക്കട
മണ്ഡലത്തിലെ സ്റ്റേഡിയങ്ങളുടെ
നവീകരണം
2170.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ മൂന്ന്
സ്റ്റേഡിയങ്ങള്‍
നവീകരിക്കുന്നത്
സംബന്ധിച്ച് നല്കിയ
266/VIP/M/17-ാം
നമ്പര്‍
അപേക്ഷയിന്ന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിന്മേല്
സ്റ്റേഡിയങ്ങള്‍
നവീകരിക്കുന്നതിനായി
സ്വീകരിക്കേണ്ട
തുടര്‍നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
നടുവണ്ണൂര്‍
വോളിബോള്‍ അക്കാദമി
2171.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
നടുവണ്ണൂരില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
നടുവണ്ണൂര്‍
വോളിബോള്‍
അക്കാദമിയുടെ
മാസ്റ്റര്‍ പ്ലാന്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
അക്കാദമിയുടെ
സ്റ്റേഡിയം
ഉള്‍പ്പെടെയുളള
നിര്‍മ്മാണ
പ്രവൃത്തികള്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്വ്വഹിക്കാനാണോ
ഉദ്ദേശിക്കുന്നത്;
(സി)
വോളിബോള്‍
അക്കാദമിയുടെ
മാസ്റ്റര്‍ പ്ലാന്‍
നടപ്പിലാക്കുന്നതിനായി
ഏതെങ്കിലും
കണ്‍സൾട്ടന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആറ്റിങ്ങല്‍
സ്പോര്‍ട്സ് ഹോസ്റ്റല്‍
2172.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ശ്രീപാദം
സ്റ്റേഡിയത്തോടനുബന്ധിച്ച്
പ്രവര്‍ത്തിക്കുന്ന
സ്പോര്‍ട്സ്
ഹോസ്റ്റലില്‍ എത്ര
കായികതാരങ്ങള്‍ക്ക്
താമസിക്കാനുള്ള
സൗകര്യമാണ്
ഒരുക്കിയിട്ടുള്ളത്;
(ബി)
നിലവില്‍
എത്ര കായികതാരങ്ങളാണ്
ഹോസ്റ്റലില്‍ ഉള്ളത്;
(സി)
കായികതാരങ്ങളുടെ
എണ്ണം
അധികരിച്ചതുമൂലമുള്ള
ഹോസ്റ്റലിലെ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പരിഹാര
നടപടികള്‍
കൈക്കൊള്ളുമോ?
പയ്യന്നൂര്‍
സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ്
ഹോസ്റ്റല്‍
2173.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ
പയ്യന്നൂര്‍
സ്പോര്‍ട്സ്
കൗണ്‍സിലിനു കീഴില്‍
സെന്‍ട്രലൈസ്ഡ്
സ്പോര്‍ട്സ് ഹോസ്റ്റല്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും
എങ്കില്‍ എവിടെയെന്നും
അറിയിക്കുമോ;
(ബി)
വര്‍ഷത്തില്‍
എത്ര കുട്ടികള്‍ക്കാണ്
അവിടെ പ്രവേശനം
നല്‍കുന്നത്;
(സി)
ഈ
അക്കാദമിക് വര്‍ഷം എത്ര
കുട്ടികള്‍ക്കാണ്
പ്രവേശനം നല്‍കിയത്;
പ്രവേശനം
നൽകിയില്ലെങ്കിൽ
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
പുല്ലൂരാംപാറ
സ്പോര്‍ട്സ് കോംപ്ലക്സ്
നിര്‍മ്മാണം
2174.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ആദ്യ
ബജറ്റില്‍ പ്രഖ്യാപിച്ച
പുല്ലൂരാംപാറ
സ്പോര്‍ട്സ് കോംപ്ലക്സ്
നിര്‍മ്മാണത്തിന്റെ
നിലവിലുള്ള അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ചേര്‍ന്ന യോഗത്തിന്റെ
തീരുമാനങ്ങള്‍
വിശദമാക്കുമോ;
(സി)
കോംപ്ലക്സ്
നിര്‍മ്മാണം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കളിസ്ഥലങ്ങള്‍
നവീകരിക്കാന്‍ ധനസഹായം
2175.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാദേശികതലത്തില്‍
മികച്ച രീതിയില്‍
പ്രവര്‍ത്തിച്ചുവരുന്ന
ക്ലബുകള്‍ക്ക്
ഗ്രൗണ്ടുകളും അടിസ്ഥാന
സൗകര്യങ്ങളും
വികസിപ്പിക്കുന്നതിന്
ധനസഹായം നല്കാന്
പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
സ്കൂളുകളുടെ
കളിസ്ഥലങ്ങള്‍
നവീകരിക്കാന്‍ ധനസഹായം
ലഭ്യമാക്കുന്നുണ്ടോ
(സി)
എങ്കിൽ
കഴിഞ്ഞ അഞ്ച്
വര്‍ഷക്കാലത്തിനുള്ളില്‍
ഈ ഇനത്തില്‍ കോഴിക്കോട്
ജില്ലയില്‍ ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
ധനസഹായം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ഭിന്നശേഷിയുള്ള
ശ്രീജിഷ്ണ എന്ന അത്ലറ്റിന്
സർക്കാർ ആനുകൂല്യങ്ങള്‍
2176.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മുതല്‍ തുടര്‍ച്ചയായി
നാഷണല്‍ ഡഫ് ഗെയിംസ്,
2015-ല്‍ തയ്വാനില്
ഏഷ്യാ പസഫിക്
ഒളിമ്പിക്സ്, 2016-ല്‍
ബള്‍ഗേറിയയിലെ ഡഫ്
വേള്‍ഡ് ഒളിമ്പിക്സ്
തുടങ്ങിയവയില്‍
പങ്കെടുത്ത് സ്വര്‍ണ്ണം
ഉള്‍പ്പെടെ നിരവധി
മെഡലുകള്‍
കരസ്ഥമാക്കിയിട്ടുള്ള
തൃശ്ശൂര്‍ ജില്ലയിലെ
മുല്ലശ്ശേരി
പഞ്ചായത്തിലെ ശ്രീജിഷ്ണ
എന്ന ഭിന്നശേഷിയുള്ള
അത്ലറ്റിന്
സര്‍ക്കാരില്‍
നിന്നുള്ള
ആനുകൂല്യങ്ങള്‍ക്കായി
മണലൂര്‍ എം.എല്‍.എ. വഴി
സമര്‍പ്പിച്ച നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
ഗ്രീന്‍ഫീല്‍ഡ്
സ്റ്റേഡിയം
2177.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
കാര്യവട്ടത്തുള്ള
ഗ്രീന്‍ഫീല്‍ഡ്
സ്റ്റേഡിയം കേരള
ക്രിക്കറ്റ് അസോസിയേഷന്
കൈമാറിയിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച കരാര്‍
വ്യവസ്ഥകള്‍
വ്യക്തമാക്കാമോ;
(സി)
അന്താരാഷ്ട്ര
മത്സരങ്ങള്‍ക്കാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഈ സ്റ്റേഡിയത്തില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
എളങ്കുന്നപ്പുഴ
സാന്താക്രൂസ് മിനി സ്റ്റേഡിയം
2178.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എളങ്കുന്നപ്പുഴ
സാന്താക്രൂസ് മിനി
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
സര്‍ക്കാര്‍ അംഗീകൃത
ഏജന്‍സികളില്‍ നിന്നും
എസ്.പി.വി. യെ
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി കായിക
യുവജനകാര്യാലയ
എഞ്ചിനീയറിംഗ് വിംഗ്
മുഖാന്തിരം ഡി.പി.ആര്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
മള്‍ട്ടിപര്‍പ്പസ്
ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍
2179.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയില്‍
നിന്നും തുക
വിനിയോഗിച്ച് എല്ലാ
ജില്ലകളിലും
മള്‍ട്ടിപര്‍പ്പസ്
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
ഡി.പി.ആര്
തയ്യാറാക്കുന്ന
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇതിനായി ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)
എത്ര
ഭൂമിയാണ് ഇതിനായി
ആവശ്യമായി വരുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കൊല്ലം
ജില്ലയില്‍ ഒളിമ്പ്യന്‍
സുരേഷ്ബാബുവിന്റെ
സ്മരണാര്‍ത്ഥം
പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള
മള്‍ട്ടി പര്‍പ്പസ്
ഇന്‍ഡോര്‍ സ്റ്റേഡിയം
ഇതിനായി പുറപ്പെടുവിച്ച
ഭരണാനുമതി ഉത്തരവില്‍
ഉള്‍പ്പെടാതെ പോയതിന്റെ
കാരണംഎന്താണ്; വിശദാംശം
ലഭ്യമാക്കുമോ?
കായികതാരങ്ങള്ക്കു്
ഇന്‍ഷുറന്‍സ് പരിരക്ഷ
2180.
ശ്രീ.വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
മുഴുവന്‍
കായികതാരങ്ങള്‍ക്കും
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തുന്നതിനുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണ്;
എന്നത്തേക്ക് ഇത്
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
യുവജനക്ഷേമ
ബോര്‍ഡ് മുഖേനയുള്ള
പദ്ധതികള്‍
2181.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനക്ഷേമ ബോര്‍ഡ് വഴി
എന്തെല്ലാം പദ്ധതികളാണ്
നിലവില്‍ നടപ്പാക്കി
വരുന്നത്
എന്നറിയിക്കാമോ;
(ബി)
യുവാക്കളുടെ
സര്‍ഗ്ഗശേഷിയും തൊഴില്‍
സംരംഭകത്വവും
വര്‍ദ്ധിപ്പിക്കുംവിധം
സര്വ്വതോന്മുഖമായ
വികസനത്തിനാവശ്യമായ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മാനന്തവാടിയില്‍
നടത്തിയ അഗ്രിഫെസ്റ്റ്
2182.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് യുവജനകാര്യ
വകുപ്പ്
മാനന്തവാടിയില്‍
അഗ്രിഫെസ്റ്റ് എന്ന
പരിപാടി
നടത്തിയിരുന്നോ;
(ബി)
ഈ
പരിപാടിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയായിരുന്നു;
(സി)
ഈ
പരിപാടിയുടെ വരവുചെലവ്
കണക്കുകള്‍ വകുപ്പ്
കൃത്യമായി
സൂക്ഷിച്ചിട്ടുണ്ടോ;
(ഡി)
എത്ര
രൂപയാണ് ഈ
പരിപാടിക്കായി വകുപ്പ്
ചെലവഴിച്ചിട്ടുള്ളത്;
(ഇ)
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ് ഈ
തുക
ചെലവഴിച്ചിട്ടുള്ളത്;
(എഫ്)
ഈ
പരിപാടിയുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം
നടക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?