ലോഡ്
ഷെഡിംഗ്
2183.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോഡ് ഷെഡ്ഡിംഗ്
ഏര്‍പ്പെടുത്തിക്കൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ അത്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ലോഡ്
ഷെഡ്ഡിംഗ്
ഏര്‍പ്പെടുത്തിയത്
ഏതെല്ലാം കാരണങ്ങളുടെ
അടിസ്ഥാനത്തിലാണ് ;
(സി)
പ്രസ്തുത
ഉത്തരവ് എക്സ്ട്രാ
ഹൈടെന്‍ഷന്‍
ഉപഭോക്താക്കള്‍ക്ക്
നിര്ബന്ധമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
എക്സ്ട്രാ
ഹൈടെന്‍ഷന്‍
ഉപഭോക്താക്കള്‍ക്ക്
കുറഞ്ഞ നിരക്കില്‍
വൈദ്യുതി
നല്‍കുന്നതിന്റെ കാരണം
വിശദമാക്കാമോ ?
സൗരോര്‍ജ്ജ പദ്ധതി
വ്യാപിപ്പിക്കുവാന്‍ നടപടി
2184.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
പദ്ധതിയ്ക്ക്
പരസ്യങ്ങള്‍
നല്കുവാനും പദ്ധതി
വ്യാപിപ്പിക്കുവാനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങള്‍
പരിഷ്കരിക്കുമ്പോള്‍
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച് പ്രസ്തുത
ചട്ടങ്ങളില്‍ പ്രത്യേക
വകുപ്പ്
ഉള്‍പ്പെടുത്തുമോ;
(സി)
2016-17
വര്‍ഷത്തില്‍
സൗരോര്‍ജ്ജ സബ്സിഡി
നല്കുവാന് കേന്ദ്ര
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചു ; എത്ര തുക
വിതരണം ചെയ്തു ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ;
(ഡി)
സോളാര്‍
എനര്‍ജി പാര്‍ക്കുകള്‍
ആരംഭിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കാമോ ;
(ഇ)
കോട്ടക്കല്‍
മണ്ഡലത്തില്‍
ഇത്തരത്തില്‍ സോളാര്‍
എനര്‍ജി പാര്‍ക്കുകള്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
പുതുതായി സൃഷ്ടിച്ച മസ്ദൂര്‍
തസ്തികകള്‍
2185.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.ഇ.ബി.എത്ര
സെക്ഷനുകള്‍ പുതുതായി
രൂപീകരിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
പുതിയ
സെക്ഷനുകള്‍
രൂപീകരിച്ചതിന്റെ
അടിസ്ഥാനത്തില്‍
മസ്ദൂര്‍ (
ഇലക്ട്രിസിറ്റി
വര്‍ക്കര്‍)
തസ്തികയില്‍ എത്ര പുതിയ
തസ്തികകളാണ്
ആവശ്യമുള്ളത്; ഇതില്‍
എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
ഇത്തരത്തില്‍
തിരുവനന്തപുരം,
മലപ്പുറം ജില്ലകളില്‍
എത്ര തസ്തികകള്‍ വീതം
സൃഷ്ടിച്ചിട്ടുണ്ട്;
(സി)
തിരുവനന്തപുരം,
മലപ്പുറം ജില്ലകളിലെ ഈ
ഒഴിവുകള്‍ എല്ലാം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഏത് തീയതിലാണ്
ഇവ യഥാക്രമം
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
കാലാവധി കഴിഞ്ഞ,
മസ്ദൂര്‍ തസ്തികയിലെ
റാങ്ക് ലിസ്റ്റില്‍
നിന്നും ഈ
ഒഴിവുകളിലേയ്ക്ക് നിയമന
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ ജില്ലകളിലെ
എത്ര പേര്‍ക്ക്
ഇപ്രകാരമുള്ള നിയമന
ശിപാര്‍ശകള്‍
ലഭിച്ചിട്ടുണ്ട്;
(ഡി)
പുതുതായി
സൃഷ്ടിക്കപ്പെട്ട
ഏതെങ്കിലും ഒഴിവ്
യഥാസമയം പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാതിരുന്നിട്ടുണ്ടോ;
എങ്കില്‍ കാലാവധി
കഴിഞ്ഞ, മസ്ദൂര്‍
തസ്തികയിലെ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ട
എത്രപേര്‍ക്ക്
ഇത്തരത്തില്‍ അവസരം
നഷ്ടപ്പെട്ടിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
കെ
എസ് ഇ ബി യില്‍ റഗുലേറ്ററി
കമ്മീഷന്റെ ഇടപെടലുകള്‍
2186.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ഇ ബി യില്‍
റഗുലേറ്ററി കമ്മീഷന്
ഇടപെടല്‍ സാധ്യമായ
മേഖലകള്‍ ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ബോർഡിന്റെ
ചെലവു ചുരുക്കലുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നിര്‍ദേശങ്ങളും പഠന
റിപ്പോര്‍ട്ടുകളും
കമ്മീഷന്
അവതരിപ്പിച്ചിട്ടുണ്ട്;
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
കെ എസ് ഇ ബി യില്‍
ഏതെങ്കിലും തസ്തികകള്‍
വെട്ടിക്കുറക്കുന്നതിനോ
ഏതെങ്കിലും
തസ്തികകളില്‍ നിയമന
നിരോധനം
ഏര്‍പ്പെടുത്തുന്നതിനോ
കമ്മീഷന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
റഗുലേറ്ററി
കമ്മീഷന്, ബോര്‍ഡ്
ജീവനക്കാരുടെ ശമ്പളം
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാരുടേതുമായി
താരതമ്യം ചെയ്ത് പഠനം
നടത്തിയിട്ടുണ്ടോ;
എന്ത് നിഗമനത്തിലാണ്
കമ്മീഷന്
എത്തിച്ചേര്‍ന്നതെന്ന്
വിശദമാക്കുമോ?
കെ
എസ് ഇ ബി ജീവനക്കാരുടെ ശമ്പള
ആനുകൂല്യങ്ങള്‍
2187.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ഇ ബി ജീവനക്കാരുടെ
ശമ്പളം കണക്കാക്കുന്നത്
മാസ്റ്റര്‍ സ്കെയില്‍
അടിസ്ഥാനപ്പെടുത്തിയാണോയെന്ന്
വ്യക്തമാക്കാമോ;
നിലവിലുള്ള ശമ്പള
പരിഷ്കരണ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
നിലവിലുള്ള
തസ്തികകളും അവയുടെ
ശമ്പള സ്കെയിലും
അനുവദനീയമായ
ക്ഷാമബത്തയും എത്രയാണ്
എന്ന് പട്ടിക തിരിച്ചു
കണക്കു വിശദമാക്കാമോ ;
(സി)
സബ്
എഞ്ചിനീയര്‍
തസ്തികയില്‍
പ്രവേശിക്കുന്ന
ജീവനക്കാരന്
തുടക്കത്തിൽ ലഭിക്കുന്ന
ശമ്പളം എത്രയാണെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഒരേ
തസ്തികയിലുള്ള സ്ഥിരം
ജീവനക്കാരും കരാര്‍
ജീവനക്കാരും വാങ്ങുന്ന
ശമ്പളത്തിന്റെ അന്തരം
വ്യക്തമാക്കുമോ;
താല്‍ക്കാലിക/കരാര്‍
ജീവനക്കാരെ
നിയമിക്കുമ്പോള്‍
ബോര്‍ഡിന് ഉണ്ടാകുന്ന
ലാഭം
കണക്കാക്കിയിട്ടുണ്ടോ;
(ഇ)
സ്ഥിരം
ജീവനക്കാര്‍ക്കും
താല്‍ക്കാലിക/കരാർ
ജീവനക്കാര്‍ക്കും
ശമ്പളത്തിനായും മറ്റ്
സാമ്പത്തിക
ആനുകൂല്യങ്ങള്‍ക്കായും
പ്രതിവര്‍ഷം ചെലവാകുന്ന
തുക എത്രയെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഇനത്തില്‍
2011-12, 2012-13,
2013-14, 2014-15,
2015-16, 2016-17 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ചെലവായ
തുക എത്രയെന്ന്
സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
കെ.
എസ്. ഇ. ബി ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയിലെ ഒഴിവുകള്‍
2188.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി യില്‍
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഒഴിവുകള്‍
പി. എസ്. സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യണമെന്ന
സര്‍ക്കാര്‍
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.
ബി യിലെ മീറ്റര്‍ റീഡര്‍
തസ്തിക
2189.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി യില്‍
മീറ്റര്‍ റീഡര്‍
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
എല്ലാ ഒഴിവുകളും
അടിയന്തിരമായി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമോ?
കെ.എസ്.ഇ.ബി
സെക്ഷന്‍ ഓഫീസുകള്‍ വിഭജിച്ച്
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന് നടപടി
2190.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസുകള്‍ വിഭജിച്ച്
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ചാലക്കുടി
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസ് വിഭജിച്ച്
പോട്ടയിലും, കൊരട്ടി
സെക്ഷന്‍ ഓഫീസ്
വിഭജിച്ച്
കാടുകുറ്റിയിലും പുതിയ
സെക്ഷന്‍ ഓഫീസുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കെ.എസ്.ഇ.ബി.
യിലെ ഒഴിവുകള്‍
2191.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ വിവിധ
തസ്തികകളില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
എങ്കിൽ
എന്നാണ് അവസാനമായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
വിശദമാക്കാമോ;
(ഡി)
കെ.എസ്.ഇ.ബി.
യില്‍ വിവിധ
തസ്തികകളില്‍ ജോലി
ചെയ്യുന്ന താല്‍ക്കാലിക
ജീവനക്കാരുടെയും കരാര്‍
ജീവനക്കാരുടെയും എണ്ണം
വ്യക്തമാക്കാമോ;
കെ.എസ്.ഇ.ബി.
യില്‍ നടപ്പിലാക്കിയ
പരിഷ്കാരങ്ങള്‍
2192.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ നടപ്പിലാക്കിയ
എസ്.എം. എസ്.
അലര്‍ട്ട്, ഓണ്‍ലൈന്‍
പേയ്മെന്റ്, വാട്സ് ആപ്
ഹെല്പ്പ്ലൈന്,
മൊബൈല്‍ ആപ് എന്നിവ
കാര്യക്ഷമമല്ലായെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ബില്ലടയ്ക്കുവാന്‍
24 മണിക്കൂറും
സൗകര്യമെന്ന നിലയില്‍
സ്ഥാപിച്ച
ഓട്ടോമാറ്റിക് ക്യാഷ്
ഡിപ്പോസിറ്റ്
മെഷീനുകള്‍
പ്രവര്‍ത്തനരഹിതമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
റീസ്ട്രക്ചേര്‍ഡ്
ആക്സിലറേറ്റഡ് പവര്‍
ഡെവലപ്മെന്റ് റിഫോംസ്
പ്രോഗ്രാം
(ആര്.എ.പി.ഡി.ആര്.പി.)
എന്ന പദ്ധതി പ്രകാരം
നടപ്പിലാക്കിയ ഈ
പദ്ധതിക്ക് എന്ത്
തുകയാണ് കേന്ദ്രത്തില്‍
നിന്നും ലഭിച്ചത്;
(ഡി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിച്ചത്;
പൂര്‍ത്തിയാക്കാനായിട്ടില്ലെങ്കില്‍
അതിനുളള കാരണം
വ്യക്തമാക്കുമോ ?
കെ.എസ്.ഇ.ബി.
ജൂനിയര്‍ അസിസ്റ്റന്റ്
തസ്തികയിലെ ഒഴിവുകള്‍
2193.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി. യില്‍
ജൂനിയര്‍ അസിസ്റ്റന്റ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
കെ.
എസ്. ഇ. ബി. യില്‍
കാഷ്യര്‍/ക്ലാര്‍ക്ക്/എല്‍.ഡി.
ക്ലാര്‍ക്ക്/
ടൈംകീപ്പര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ഇ.ബി.യില്‍
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍ തസ്തിക
2194.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളാണ് ഉളളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇൗ
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(സി)
ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയില്‍ 2015-16,
2016-17 വര്‍ഷങ്ങളില്‍
എത്ര ഒഴിവുകളാണ്
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഒഴിവുളള
തസ്തികകളിലേയ്ക്ക്
അടിയന്തരമായി നിയമനം
നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
സബ്
എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)
തസ്തികയിലെ ഒഴിവുകള്‍
2195.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
സബ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
ഹെെ
വോള്‍ട്ടേജ് ഡയറക്ട് കറന്റ്
പ്രവര്‍ത്തന സംവിധാനം
2196.
ശ്രീ.വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും വലിയ അളവില്‍
വെെദ്യുതി
കൊണ്ടുവരാന്‍ ഹെെ
വോള്‍ട്ടേജ് ഡയറക്ട്
കറന്റ് പ്രവര്‍ത്തന
സംവിധാനം
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനം
നടപ്പിലാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
പദ്ധതിക്കുളള ധനസമാഹരണം
എപ്രകാരമാണ് നട
ത്തുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
നേമം
നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ
വൈദ്യൂതീകരണം
2197.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ
വൈദ്യൂതീകരണത്തിന്റെ
ഭാഗമായി നേമം നിയോജക
മണ്ഡലത്തിലെ എത്ര
വീടുകളാണ്
വൈദ്യുതീകരിച്ചതെന്ന്
വാര്‍ഡ്
അടിസ്ഥാനത്തിലുള്ള
വിശദമായ വിവരം
നല്‍കുമോ;
(ബി)
ഇതിനായി
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളും
കെ.എസ്.ഇ.ബി യും എത്ര
തുക വീതം ചിലവാക്കി;
എം.എല്‍.എ ഫണ്ടിൽ
നിന്ന് എത്ര തുക
ചിലവാക്കി;
വിശദമാക്കാമോ ?
ലോഡ്
ഷെഡിംഗ്
2198.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോഡ് ഷെഡിംഗ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
കേന്ദ്ര
പൂളില്‍നിന്നും
അര്‍ഹമായ വിഹിതം
കൃത്യമായി
ലഭിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ജലവൈദ്യുത
പദ്ധതികള്‍ തടസ്സം
കൂടാതെ
പ്രവര്ത്തിപ്പിച്ചുകൊണ്ടുപോകുന്നതിനുള്ള
ജലം ഇപ്പോള്‍
ജലസംഭരണികളിലുണ്ടോ;
വ്യക്തമാക്കുമോ;
കൃഷി
ആവശ്യത്തിനുള്ള വൈദ്യുതി
2199.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ആവശ്യത്തിന് വൈദ്യുതി
ലഭിക്കുവാനുള്ള നടപടി
ക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നടപടി ക്രമങ്ങള്‍
സുതാര്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ദീന്
ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി
യോജന
2200.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ ദീന്
ദയാല്‍ ഉപാധ്യായ ഗ്രാമ
ജ്യോതി യോജന പ്രകാരം
സംസ്ഥാനത്ത്
വൈദ്യുതീകരണത്തിനായി
എത്ര കോടി രൂപ
അനുവദിച്ചു; അതില്‍
എത്ര കോടി രൂപ
ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(ബി)
ഗ്രാമീണ
വൈദ്യുതീകരണത്തിനായി
കേന്ദ്രത്തില്‍ നിന്നും
എന്തെങ്കിലും ധനസഹായം
ലഭിക്കുന്നുണ്ടോ;
എങ്കില്‍ എത്ര കോടി രൂപ
ലഭിച്ചു; അതില്‍ എന്ത്
തുക ചെലവഴിച്ചു;
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം സമ്പൂര്‍ണ്ണ
വൈദ്യുത പദ്ധതിക്കായി
ചെലവഴിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ ?
കേടായ
വൈദ്യുതി മീറ്ററുകള്‍
2201.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കളുടെ
കേടായ വൈദ്യുതി
മീറ്ററുകള്‍
സമയബന്ധിതമായി
മാറ്റാത്തതിനാല്‍
ബോര്‍ഡിന് പ്രതിമാസം
എത്രകോടി രൂപയുടെ നഷ്ടം
ഉണ്ടാകുന്നതായിട്ടാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
കേടായ
മീറ്ററുകള്‍
മാറ്റണമെന്ന വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്റെ
ശിപാര്‍ശ
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ 2017
ജനുവരിയ്ക്കുശേഷം കേടായ
എത്ര മീറ്ററുകള്‍
മാറ്റി പുതിയവ
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഹൈഡല്‍
ടൂറിസം പ്രൊജക്ട്
2202.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
ഇടമലയാറില്‍
ആരംഭിക്കുവാനുദ്ദേശിക്കുന്ന
ഹൈഡല്‍ ടൂറിസം
പ്രൊജക്ട് ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രോജക്ട്
നടപ്പിലാക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്നും
എന്നത്തേക്ക്
നടപ്പിലാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
വയനാട്
ജില്ലയുടെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
2203.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി വയനാട്
ജില്ലയില്‍ എത്ര
വീടുകള്‍
വൈദ്യുതീകരിക്കുകയുണ്ടായി;
(ബി)
ഇതിനായി
എന്ത് തുക ചിലവഴിച്ചു;
എം.എല്‍.എ.മാരുടെ
ആസ്തിവികസന ഫണ്ടില്‍
നിന്നും പട്ടികവര്‍ഗ്ഗ
വികസന ഫണ്ടില്‍ നിന്നും
വിവിധ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ലഭിച്ച തുകയുടെ
വിശദാംശം പ്രത്യേകം
നല്‍കുമോ;
(സി)
ഇക്കാര്യത്തിനായി
കേന്ദ്രത്തിന്റെ ദീന്
ദയാല്‍ ഉപാധ്യായ
ഗ്രാമജ്യോതി യോജനയില്‍
നിന്നും തുക
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തെരുവ്
വിളക്കുകള്‍ എല്‍.ഇ.ഡി
ആക്കുന്ന പദ്ധതി
2204.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍
2016-2017 സാമ്പത്തിക
വര്‍ഷത്തെ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
തെരുവ് വിളക്കുകള്‍
എല്‍.ഇ.ഡി ആക്കുന്ന
പദ്ധതിയുടെ നടപടികള്‍
ഏതു ഘട്ടത്തിലാണ്?
ചെറുകിട
ജലവൈദ്യുതപദ്ധതികളുടെ
നിര്‍മ്മാണത്തിന് കാലതാമസം
2205.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്,
മലപ്പുറം ജില്ലകളില്‍
ചെറുകിട ജലവൈദ്യുത
പദ്ധതികളുടെ
നിര്‍മ്മാണത്തിന്
കാലതാമസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിന്റെ കാരണം
വിശദമാക്കുമോ ;
(സി)
പ്രസ്തുത
വിഷയം
യുദ്ധകാലാടിസ്ഥാനത്തില്‍
പരിഹരിക്കുന്നതിന്
വകുപ്പു മന്ത്രിയുടെ
സാന്നിധ്യത്തില്‍ യോഗം
ചേരുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
വൈദ്യുതി
വിതരണ രംഗത്തെ പ്രശ്നങ്ങള്‍
2206.
ശ്രീ.ഇ.പി.ജയരാജന്
,,
ഡി.കെ. മുരളി
,,
രാജു എബ്രഹാം
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി വിതരണ രംഗത്തെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വൈദ്യുതി
മുടങ്ങിയാല്‍ കാലതാമസം
കൂടാതെ
പുന:സ്ഥാപിക്കുന്നതിന്
കര്‍ശന നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച പരാതികള്‍
പരിഹരിക്കുന്നതിന്
കേന്ദ്രീകൃത സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഇത്തരം
പരാതികള്‍ രജിസ്റ്റര്‍
ചെയ്യുന്നതിന്
ടോള്‍ഫ്രീ നമ്പര്‍
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ ?
വൈദ്യുതി
വകുപ്പ് പാട്ടത്തിന് നല്കിയ
ഭൂമി
2207.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
ഏതെങ്കിലും സ്ഥലം
വ്യക്തികള്‍ക്കോ/സ്ഥാപനങ്ങള്‍ക്കോ/ഏജന്‍സികള്‍ക്കോ
പാട്ടത്തിന്
നല്‍കിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇപ്രകാരം നൽകിയ
ഭൂമിയുടെ
വിശദാംശങ്ങളും,
ആര്‍ക്ക്, എത്ര
വര്‍ഷത്തേക്ക്, പാട്ട
സംഖ്യ തുടങ്ങിയ
വിവരങ്ങളും
ലഭ്യമാക്കാമോ;
(സി)
ഇങ്ങനെ
പാട്ടത്തിന്
നല്കിയിട്ടുണ്ടെങ്കില്
അതിന് സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ഡി)
പാട്ടക്കാലവധി
കഴിഞ്ഞതിനു ശേഷവും
വകുപ്പിന് തിരിച്ച്
നല്‍കാത്ത ഭൂമിയുണ്ടോ;
(ഇ)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
വൈദ്യൂതി
ബോര്‍ഡിലെ നിയമന നിരോധനം
2208.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യൂതി
ബോര്‍ഡില്‍ നിയമന
നിരോധനമുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വൈദ്യൂതി
ബോര്‍ഡില്‍ പി.എസ്.സി.
വഴി നിയമനം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
തസ്തികകളില്‍ എത്ര പേരെ
നിയമിച്ചുവെന്ന് ഇനം
തിരിച്ച്
ഉദ്യോര്‍ത്ഥികളുടെ പേര്
സഹിതം വിശദമാക്കുമോ;
(സി)
വൈദ്യുതി
ബോര്‍ഡില്‍ നിലവില്‍
ഏതൊക്കെ തസ്തികകളില്‍
ഒഴിവുണ്ട്; തസ്തിക
തിരിച്ച് എണ്ണം
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.യെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
അറിയിച്ചിട്ടുള്ളത്;
ഇതു സംബന്ധിച്ച
രേഖകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ആശ്രിത
നിയമനം വൈദ്യുതി
ബോര്‍ഡില്‍
നടന്നുവരുന്നുണ്ടോ;എങ്കില്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ
വിശദാംശങ്ങൾ
വെളിപ്പെടുത്തുമോ; എത്ര
ആശ്രിത നിയമനങ്ങള്‍
പെന്റിംഗിലുണ്ട് ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
വൈദ്യുതി
ബോര്‍ഡിലെ ജീവനക്കാരുടെ എണ്ണം
നിയന്ത്രിക്കണമെന്ന
നിര്‍ദ്ദേശം
2209.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിലെ ജിവനക്കാരുടെ
എണ്ണം
നിയന്ത്രിക്കണമെന്നും
വിരമിക്കുന്നവരുടെ
ഒഴിവില്‍ പുതിയ ആളുകളെ
നിയമിക്കരുതെന്നും
വൈദ്യുതി റെഗുലേറ്ററി
കമ്മീഷന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ;
(ബി)
ബോര്‍ഡിലെ
ഓഫീസുകളില്‍ പല
മേഖലകളിലും ആധുനിക
സാങ്കേതിക വിദ്യ
നിലവില്‍ വന്നതിനാല്‍
ജീവനക്കാരുടെ ജോലിഭാരം
കുറഞ്ഞതായി
റെഗുലേറ്ററി കമ്മീഷന്
ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
(സി)
ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തെ
കുറിച്ച് പഠിച്ച
കോഴിക്കോട് ഐ.ഐ.എം.
നല്കിയ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ബോര്‍ഡിലെ ജീവനക്കാരുടെ
പുനര്‍വിന്യാസം,
സിവില്‍ വിഭാഗത്തിന്റെ
പുന:സംഘടന,
പരിശീലനത്തിലൂടെ
ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കല്‍
എന്നിവയില്‍ എന്ത്
തീരുമാനം എടുത്തുവെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
വസ്തുവിലൂടെ കടന്നു പോകുന്ന
ഇലക്ട്രിക് ലൈനുകള്‍ മാറ്റി
സ്ഥാപിക്കുന്നത്തിനുള്ള ചെലവ്
2210.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തം
വസ്തുവിലൂടെ കടന്നു
പോയിട്ടുള്ള
ഇലക്ട്രിക് ലൈനുകള്‍
അപകടസാധ്യതകണക്കിലെടുത്തും
പുതിയ ഗൃഹ
നിര്‍മ്മാണത്തിന്
തടസ്സമാവുമ്പോഴും
മാറ്റി
സ്ഥാപിക്കുന്നതിന്
വരുന്ന ഭീമമായ തുക
ഉപഭോക്താവ് തന്നെ
വഹിക്കണമെന്നുള്ള നിയമം
നിലവില്‍ ഉണ്ടോ ;
(ബി)
എങ്കിൽ
അതിന് വരുന്ന ചെലവ്
മുഴുവനായോ അല്ലെങ്കില്‍
ഭാഗികമായോ വഹിക്കാന്‍
സര്‍ക്കാരിന് കഴിയുമോ ?
പാറശ്ശാല
മണ്ഡലത്തില്‍ പുതിയ
ഇലക്ട്രിക്കല്‍ സെക്ഷന്‍
ആഫീസ്
2211.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ
ആര്യന്‍കോട്
കേന്ദ്രീകരിച്ച് ഒരു
ഇലക്ട്രിക്കല്‍
സെക്ഷന്‍ ആഫീസ്
ആരംഭിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
നിവേദനത്തിന്മേല്
തുടര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
നിവേദനം അടിയന്തരമായി
പരിഗണിച്ച് സെക്ഷന്‍
ആഫീസ്
ആരംഭിക്കുന്നതിനുള്ള
മേല്‍ നടപടികള്‍
കൈക്കൊള്ളാമോ;
(സി)
ടൂറിസ്റ്റ്
കേന്ദ്രമായ
നെയ്യാര്‍ഡാമും ആദിവാസി
മേഖലയും ഉൾപ്പെടെ
വിസ്തൃതമായ കള്ളിക്കാട്
പഞ്ചായത്ത്
ഒറ്റശേഖരമംഗലം,
ആര്യനാട് സെക്ഷനുകളുടെ
പരിധിയില്‍
വരുന്നതിനാല്‍
ഇവിടുത്തുകാര്‍ക്ക്
കെ.എസ്.ഇ.ബി.
സേവനങ്ങള്‍ക്കായി
ദൂരെയാത്ര
വേണ്ടിവരുന്നതിനു
പരിഹാരമെന്നോണം ഇവിടം
കേന്ദ്രീകരിച്ച് ഒരു
സെക്ഷന്‍ ആഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
വൈദ്യുതി
ഉത്പാദനത്തില്‍ സ്വയം
പര്യാപ്തത
2212.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോഡ് ഷെഡിംഗ്
നിലവിലുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
വൈദ്യുതി
ഉത്പാദനത്തില്‍ സ്വയം
പര്യാപ്തത
നേടുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വൈദ്യുതി
ബില്ലിനോടൊപ്പം ഈടാക്കുന്ന
അധിക തുക
2213.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍ വൈദ്യുതി
തട്ടിപ്പ് നടത്തുന്നത്
ശ്രദ്ധിക്കുവാന്‍
പ്രത്യേക സംവിധാനം
ഉണ്ടാക്കുമോ; വൈദ്യുതി
തട്ടിപ്പു മൂലം
കെ.എസ്.ഇ.ബി.യ്ക്ക്
വര്‍ഷം തോറും ശരാശരി
എത്ര തുക
നഷ്ടപ്പെടുന്നുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
വൈദ്യുതി
ബില്ലിനോടൊപ്പം
അധികമായി ഈടാക്കുന്ന
തുക തിരികെ
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ബില്ലിന്റെ
കൂടെ അധിക തുക
ഈടാക്കുവാന്‍ വൈദ്യുതി
ബോര്‍ഡ് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
അനാവശ്യമായി
അധിക തുക ഈടാക്കുന്ന
സെക്ഷനുകളിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വെെദ്യുതി
സബ് ഡിവിഷനുകളുടെ
പുനര്‍വിഭജനം
2214.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെെദ്യുതി സബ്
ഡിവിഷനുകള്‍
ഉപഭോക്താക്കളുടെ
എണ്ണത്തിന്റെ
അടിസ്ഥാനത്തില്‍
പുനര്വിഭജിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
മാനദണ്ഡമെന്താണെന്ന്
വിശദീകരിക്കുമോ;
(ബി)
കരുനാഗപ്പളളി
ഇലക്ട്രിക്കല്‍
ഡിവിഷനില്‍
വെളുത്തമണല്‍
കേന്ദ്രമാക്കിയും
വളളിക്കാവ്
കേന്ദ്രമാക്കിയും സബ്
ഡിവിഷനുകള്‍
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ,
വിശദീകരിക്കുമോ?
വെെദ്യുതി
നിയന്ത്രണം
2215.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി നിയന്ത്രണം
ഏര്‍പ്പെടുത്തേണ്ട
സാഹചര്യം നിലവിലുണ്ടോ;
(ബി)
കേന്ദ്ര
വിഹിതത്തില്‍ ഉണ്ടായ
കുറവ് മാത്രമാണോ
ഇത്തരത്തില്‍ ഒരു
സാഹചര്യം സൃഷ്ടിച്ചത്
എന്ന് കരുതുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ഈ
കുറവ്
പരിഹരിക്കുന്നതിന്
പുതിയ പദ്ധതികള്‍
കമ്മീഷന് ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
വെെദ്യുതി
പ്രസരണ വിതരണ നഷ്ടം
തടയുന്നതിലൂടെ
ഇത്തരത്തില്‍
ഉണ്ടാകുന്ന വെെദ്യുത
നിയന്ത്രണം
ഒഴിവാക്കാന്‍
സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കാമോ?
വെെദ്യുതി
ഉപഭോഗത്തിലെ വര്‍ദ്ധന
2216.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
നടപ്പിലാക്കിയ
സാഹചര്യത്തില്‍
വെെദ്യുതി
ഉപഭോഗത്തില്‍
വര്‍ദ്ധനയുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ശതമാനം എന്ന്
വ്യക്തമാക്കാമോ;
(ബി)
വെെദ്യുതി
ഉപഭോഗം
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ലെെന്‍ സ്ഥാപിച്ച്
വെെദ്യുതി എത്തിക്കാന്‍
സാധിക്കാത്ത
സ്ഥലങ്ങളില്‍ വെെദ്യുതി
എത്തിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കാമോ?
സമ്പൂര്‍ണ
വൈദ്യൂതീകരണത്തിന് കേന്ദ്ര ധന
സഹായം
2217.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളം
സമ്പൂര്‍ണ വൈദ്യൂതീകരണ
സംസ്ഥാനമാക്കുന്നതിന്
കേന്ദ്ര ധന സഹായം
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര
തുകയാണ് ഇതിലേക്കായി
കേന്ദ്രം
നല്‍കിയിട്ടുള്ളത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കസ്റ്റമര്‍
കെയര്‍ സെന്റര്‍
2218.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യില്‍ സര്‍വീസ്
സംബന്ധമായ
പരാതികള്‍ക്ക്
ഹെല്‍പ്പ് ലൈന്‍
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലങ്കില്‍
ഏര്‍പ്പെടുത്തുമോ;
(ബി)
കസ്റ്റമര്ഫീഡ്ബാക്ക്
ലഭ്യമാക്കി കമ്പനിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
ആലോചന ഉണ്ടൊയെന്ന്
വ്യക്തമാക്കുമോ?
വയനാട്ടിലെ
ആദിവാസി കോളനികളിൽ വൈദ്യുതി
എത്തിക്കുന്നതിന് നടപടി
2219.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്ടിലെ
ചെട്യാലത്തൂര്‍,
പുത്തൂര്‍, മണിമുണ്ട,
ഞണ്ടന്‍കൊല്ലി, ഹസ്സന്
കൊല്ലി എന്നിവിടങ്ങളിലെ
ആദിവാസി കോളനികളിലെ 244
കുടുംബങ്ങള്‍ക്ക്
ഇപ്പോഴും വൈദ്യുതി
ലഭിച്ചിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
സംസ്ഥാനമായി പ്രഖ്യാപനം
നടത്തിയ സാഹചര്യത്തില്‍
ഈ കോളനികളില്‍
അടിയന്തരമായി വൈദ്യുതി
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഭൂതത്താന്‍
കെട്ടിൽ
വഴിവിളക്ക്സ്ഥാപിക്കുന്നതിന്
നടപടി
2220.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
ഭൂതത്താന്‍ കെട്ട്
മുതല്‍ വടാട്ടുപാറ
മീരാന്‍ സിറ്റി വരെ
വൈദ്യുതി ലൈന്‍ വലിച്ച്
വഴിവിളക്ക്
സ്ഥാപിക്കുന്നതിന്
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
25 ലക്ഷം രൂപയുടെ
ഭരണാനുമതി
ലഭ്യമായിട്ടുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്ത് തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
വന്യമൃഗങ്ങളുടെ
ശല്യമുള്ള ഈ പ്രദേശത്ത്
വഴിവിളക്ക്
സ്ഥാപിക്കുന്നതിനുള്ള
പ്രവര്‍ത്തനം
അടിയന്തിരമായി
പൂര്‍ത്തീകരിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
മാനന്തവാടി
ഇലക്ട്രിക്കല്‍ ഡിവിഷ൯
2221.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
ഇലക്ട്രിക്കല്‍ ഡിവിഷന്
കീഴില്‍ എത്ര
സെക്ഷനുകള്‍ ഉണ്ടെന്നും
ഓരോ സെക്ഷന്‍ കീഴിലും
എത്ര ഉപഭോക്താക്കൾ
ഉണ്ടെന്നും
വിശദമാക്കാമോ ;
(ബി)
ഓരോ
സെക്ഷന്‍ കീഴിലും എത്ര
ജീവനക്കാര്‍ ഉണ്ട്;
തസ്തിക തിരിച്ച കണക്ക്
ലഭ്യമാക്കാമോ;
(സി)
കൂടുതല്‍
കണക്ഷനുകളുള്ള
സെക്ഷനുകള്‍
വിഭജിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയില്‍ ഉണ്ടോ;
(ഡി)
മാനന്തവാടി
സെക്ഷനു കീഴില്‍
ഉപഭോക്താക്കൾ കൂടുതലുളള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
കുന്ദമംഗലം
ഇലക്ട്രിസിറ്റി സെക്ഷന്‍
ഓഫീസ്
2222.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
ഇലക്ട്രിസിറ്റി
സെക്ഷന്‍ ഓഫീസിന്
സ്വന്തം കെട്ടിടം
നിർമ്മിക്കുവാനായി
തറക്കല്ലിട്ടിരുന്നുവോ;
(ബി)
എങ്കില്‍
ആയതിന്റെ ശിലാസ്ഥാപനം
ആര്,എന്ന്
നിര്‍വ്വഹിച്ചുവെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിന് എത്ര
രൂപയുടെ ഭരണാനുമതിയാണ്
ലഭ്യമാക്കിയിരുന്നത്
എന്ന് വ്യക്തമാക്കാമോ;
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
കെട്ടിട
നിർമ്മാണം
ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ
കാരണമെന്താണെന്ന്
വിശദമാക്കാമോ?
സംസ്ഥാനത്തെ
വൈദ്യുത പ്രതിസന്ധി
2223.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴ
കുറഞ്ഞതോടെ സംസ്ഥാനം
കടുത്ത വൈദ്യുത
പ്രതിസന്ധിയിലേക്ക്
നീങ്ങുകയാണോ;
(ബി)
കഴിഞ്ഞ
ദിവസങ്ങളില്‍
അല്പസമയത്തേക്കെങ്കിലും
ലോഡ് ഷെഡിംഗ്
ഏര്പ്പെടുത്തുകയുണ്ടായോ;
(സി)
പവര്‍
എക്സ്ചേഞ്ചില്‍ നിന്നും
ദിവസേന കൂടിയ വിലയ്ക്ക്
വൈദ്യുതി വാങ്ങിയാണോ
ഇപ്പോഴത്തെ പ്രതിസന്ധി
മറികടക്കുന്നത്;
അല്ലെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
പൂളില്‍ നിന്ന്
ലഭിക്കുന്ന
വൈദ്യുതിയില്‍
കുറവുണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഇ)
മഴ
കുറഞ്ഞതോടെ വേനലിന്
സമാനമായി വൈദ്യുതി
ഉപഭോഗം
വര്‍ദ്ധിക്കുകയുണ്ടായോ;
എങ്കില്‍ ഇക്കഴിഞ്ഞ
ജൂലൈ മാസത്തിലെ
പ്രതിദിന ഉപഭോഗം എത്ര
യൂണിറ്റാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(എഫ്)
ഈ
നില തുടര്‍ന്നാല്‍ ലോഡ്
ഷെഡ്ഡിംഗ്, പവര്‍കട്ട്
എന്നിവ
ഏര്‍പ്പെടുത്തേണ്ടിവരുമോ;
വിശദാംശങ്ങള്‍ നല്‍കുമോ
?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
2224.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
സംസ്ഥാനമായി കേരളത്തെ
പ്രഖ്യാപിച്ച
സാഹചര്യത്തിൽ നിലവിൽ
ഇവിടെ
വൈദ്യുതീകരിക്കാത്ത ഒരു
വീടും ഇല്ല എന്നത്
ശരിയാണോ;
വ്യക്തമാക്കാമോ;
(ബി)
വീടുകളിലല്ലാതെ
വാടക
ക്വാര്‍ട്ടേഴ്സുകളിലും
മറ്റും വൈദ്യുതി
വെളിച്ചമില്ലാതെ
ഏതെങ്കിലും ആളുകള്‍
താമസിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്തരം
സ്ഥലങ്ങളില്‍ കൂടി
വൈദ്യുതി
എത്തിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
വൈദ്യുതീകരിക്കാത്ത
വീടുകള്‍ കേരളത്തിൽ
ഇനിയും ഉണ്ടെന്നുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ശേഷിക്കുന്ന
വീടുകളിൽക്കൂടി വൈദുതി
എത്തിക്കുന്നതിനു നടപടി
സ്വീകരിക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം പദ്ധതി
2225.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
പദ്ധതിയുടെ
പ്രവര്‍ത്തനം ഏതു ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പുതിയ
ഗാര്‍ഹിക വൈദ്യുതി
കണക്ഷന്
നല്‍കിയിട്ടുണ്ട്; ഓരോ
ഇലക്ട്രിക് സര്‍ക്കിള്‍
തിരിച്ച് വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഗാര്‍ഹികാവശ്യത്തിനായി
പുതിയ വൈദ്യുതി
കണക്ഷന് മെയിന്‍
പോസ്റ്റില്‍ നിന്ന്
പോസ്റ്റ് വഴി
സര്‍വ്വീസ് വയര്‍
വലിച്ച്
കൊടുക്കുമ്പോള്‍
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
ഒഴിവാക്കാന്‍
ഉപഭോക്താവിന്റെ
ചെലവില്‍ മെയിന്‍
പോസ്റ്റില്‍ നിന്ന്
അണ്ടര്‍ ഗ്രൗണ്ട്
കേബിള്‍ വഴി വൈദ്യുതി
കണക്ഷന്
കൊടുക്കുന്നതിന്
എന്തെങ്കിലും
ബുദ്ധിമുട്ടോ
നിയമതടസ്സമോ ഉണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ; ഇത്
സംബന്ധിച്ച ഉത്തരവ്
നിലവിലുണ്ടോ;
(ഡി)
ഉപഭോക്താവ്
ചെലവ് വഹിക്കുവാന്‍
തയ്യാറാണ് എങ്കില്‍
ഭൂഗര്‍ഭകേബിള്‍ വഴി
വൈദ്യുതി കൊടുക്കാന്‍
നടപടി സ്വീകരിക്കുമോ;
ഇതിന് പുതിയ ഉത്തരവ്
ഇറക്കുവാന്‍
തയ്യാറാകുമോ;
വിശദാംശങ്ങള്‍
വിവരിക്കുമോ?
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ സോളാര്‍
വെെദ്യുതി
2226.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങളെ സോളാര്‍
വെെദ്യുതിയുടെ
കാര്യത്തില്‍
സ്വയംപര്യാപ്തമാക്കാനുള്ള
സമഗ്ര പദ്ധതി
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സിയാല്‍ മാതൃക
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇതിനു
മുന്നോടിയായി
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ
വെെദ്യുതി ഉപയോഗം
സംബന്ധിച്ച വിവര ശേഖരണം
നടത്താന്‍ നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കുമോ?
നെയ്യാര്‍ഡാമിലെ
വൈദ്യുതി കണക്ഷന് കട്ട്ചെയ്ത
നടപടി
2227.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
കുടിശ്ശിക അഞ്ചരലക്ഷം
വരുത്തിയതിന്റെ പേരില്‍
21.07.17-ന് നെയ്യാര്‍
ഡാമിലെ വൈദ്യുതി ഫ്യൂസ്
ഊരി അധികൃതര്‍ വൈദ്യുതി
വിച്ഛേദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്ത്
മാനദണ്ഡത്തിന്റെ
പേരിലാണ് ഉച്ചയ്ക്ക്
ഫ്യൂസ്ഉരുകയും വൈകിട്ട്
വൈദ്യുതി കണക്ഷന്
പുന:സ്ഥാപിച്ച്
നൽകുകയും ചെയ്തത്;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
കുടിശ്ശിക തുക
ഇറിഗേഷന്‍ വകുപ്പ്
അടച്ചോ; ഇല്ലെങ്കില്‍
കുടിശ്ശിക അടയ്ക്കാതെ
വൈദ്യുതി കണക്ഷന്
കൊടുക്കുവാന്‍ ആരാണ്
ഉത്തരവിട്ടത്; ഇതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ഡി)
ഒരു
ഗാര്‍ഹിക
ഉപഭോക്താവിന്റെ
തുച്ഛമായ വൈദ്യുതി
ബില്‍ കുടിശ്ശികയായാല്‍
ഫ്യൂസ് ഊരുന്ന
കെ.എസ്.ഇ.ബി, ഇപ്രകാരം
കുടിശ്ശിക അടയ്ക്കാതെ
ഇറിഗേഷന്‍ വകൂപ്പിന്
വൈദ്യുതി നല്‍കിയത്
നിയമാനുസൃതമാണോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ഇക്കാര്യത്തിൽ
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ ?
ധനശേഷിയില്ലാത്ത
കുടുംബങ്ങളുടെ വയറിംഗ്
ജോലികള്‍
2228.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വീട് വയറിംഗിന്
ധനശേഷിയില്ലാത്ത
കുടുംബങ്ങളുടെ വയറിംഗ്
ജോലികള്‍ വൈദ്യുതി
ബോര്‍ഡ് നേരിട്ട്
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ; എത്ര
വീടുകളുടെ വയറിംഗ്
ജോലികൾ ആണ്
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനുള്ള
ഗുണഭോക്താക്കളെ
എങ്ങനെയാണ്
കണ്ടെത്തുന്നത്;
(സി)
ഇത്
നടപ്പാക്കുന്നതിന്
ആരുടെയെല്ലാം
പങ്കാളിത്തമാണ്
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
സൗരോര്‍ജ്ജത്തില്‍
നിന്ന് വൈദ്യുതി
2229.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജത്തില്‍
നിന്ന് എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്എന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ നിന്ന് ഈ
പദ്ധതിയില്‍ എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്‍പ്പാദിപ്പിക്കാന്‍
ലക്ഷ്യമിട്ടിരിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
വൈദ്യുതോല്പാദനത്തിനുള്ള
വെള്ളം
2230.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാന
വൈദ്യുതോല്പാദന
കേന്ദ്രങ്ങളിലെ
സംഭരണികളില്‍
ഇപ്പോഴുള്ള
വെള്ളത്തിന്റെ അളവ്
വ്യക്തമാക്കാമോ;
നിലവില്‍ എത്ര ദിവസത്തെ
വൈദ്യുതോല്‍പ്പാദനത്തിനുള്ള
വെള്ളമാണ് ഡാമുകളില്‍
സംഭരിച്ചിട്ടുള്ളതെന്നു്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
5 വര്‍ഷക്കാലം ഇതേ
കാലയളവില്‍ പ്രസ്തുത
സംഭരണികളില്‍ എത്ര
വെള്ളം ഉണ്ടായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
കേരളത്തില്‍
മഴയുടെ ദൗര്‍ലഭ്യം
വൈദ്യുതോല്‍പ്പാദനത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
വൈദ്യുതോല്പാദനത്തിന്
സോളാര്‍
ഉള്‍പ്പെടെയുള്ള നൂതന
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കേളകത്ത്
33 KV സബ് സ്റ്റേഷന്
2231.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ കേളകത്ത്
അനുവദിച്ച 33 KV സബ്
സ്റ്റേഷന്റെ നിര്‍മ്മാണ
പ്രവൃത്തി ഏത്
ഘട്ടത്തിലാണ്; സബ്
സ്റ്റേഷന്
നിര്‍മ്മാണത്തിന് എത്ര
തുകയുടെ ഭരണാനുമതിയാണ്
നല്‍കിയിട്ടുളളത്;
പ്രവൃത്തി
തുടങ്ങുന്നതിനുളള
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ?