കോതമംഗലം
താലൂക്കില്‍ വിതരണം ചെയ്ത
റേഷന്‍ കാര്‍ഡുകളിലെ അപാകത
പരിഹരിക്കാന്‍ നടപടി
1948.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
വിതരണം ചെയ്ത പുതിയ
റേഷന്‍ കാര്‍ഡില്‍ ബി
പി എല്‍ ആനുകൂല്യത്തിന്
അര്‍ഹരായ പലരും എ പി
എല്‍ ആയതായി എത്ര
പരാതികള്‍ കോതമംഗലം
താലൂക്കില്‍ നിന്നും
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ; ഈ
പരാതികളിന്മേൽ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അപാകതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദ്യേശിക്കുന്നത്;
(സി)
അപാകതകള്‍
പരിഹരിച്ച കാര്‍ഡുകള്‍
എന്നത്തേക്ക് വിതരണം
ചെയ്യുവാന്‍ സാധിക്കും
എന്ന് വ്യക്തമാക്കാമോ?
പൊതുവിതരണ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന് നടപടി
1949.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ പൊതുവിതരണ
കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്
എന്തെങ്കിലും
നിയന്ത്രണങ്ങളോ
തടസ്സങ്ങളോ ഉണ്ടോ എന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പുതിയ പൊതുവിതരണ
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ;
(സി)
മലപ്പുറം
നഗരസഭയിലെ ഹാജിയാര്
പള്ളിയില്‍ പുതിയ
പൊതുവിതരണ കേന്ദ്രം
അനുവദിക്കണമെന്ന
അപേക്ഷയിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ബി
പി എല്‍ ലിസ്റ്റില്‍
ഉള്‍പ്പെടാതിരുന്നവര്‍
1950.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തില്‍
അര്‍ഹരായ പലരും ബി പി
എല്‍ ലിസ്റ്റില്‍
ഉള്‍പ്പെടാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്തൊക്കെ കാര്യങ്ങള്‍
ആണ് ചെയ്തിട്ടുളളത്
എന്ന് വ്യക്തമാക്കാമോ?
ബി.പി.എല്‍.
മാനദണ്ഡങ്ങള്‍
പരിഷ്ക്കരിക്കുന്നതിന് നടപടി
1951.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം നിലവില്‍
വന്നപ്പോള്‍
സംസ്ഥാനത്ത്
നിലവിലുണ്ടായിരുന്ന
ബി.പി.എല്‍. പട്ടിക
അസാധുവായിട്ടുണ്ടോ;
(ബി)
ബി.പി.എല്‍.
പട്ടികക്ക് പകരമുളള
മുന്‍ഗണനാ പട്ടിക
കേന്ദ്ര സര്‍ക്കാരിന്റെ
മറ്റ്
ആനുകൂല്യങ്ങള്‍ക്ക്
പരിഗണിക്കുമോ; ഇത്
സംബന്ധിച്ച ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
(സി)
സൗജന്യ
ചികിത്സാ സഹായത്തിന്
ഭക്ഷ്യഭദ്രതാ
നിയമത്തിന് കീഴിലെ
മുന്‍ഗണനാപ്പട്ടികയില്‍
ഉള്‍പ്പെട്ടവര്‍ക്ക്
അര്‍ഹതയുണ്ടോ
എന്നറിയിക്കുമോ;
(ഡി)
ബി.പി.എല്‍.
മാനദണ്ഡങ്ങള്‍
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
1952.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
മുന്‍ഗണനാപട്ടികയില്‍
ഉള്‍പ്പെട്ട റേഷന്‍
കാര്‍ഡുടമകളുടെ എണ്ണം
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
മുന്‍ഗണനേതര
പട്ടികയില്‍ ആകെ എത്ര
റേഷന്‍
കാര്ഡുടമകളാണുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
മുന്‍ഗണനാപട്ടികയില്‍
ഉള്‍പ്പെടുവാന്‍
അര്‍ഹതയുണ്ടായിട്ടും
വിവിധ കാരണങ്ങളാല്‍
പട്ടികമാറി റേഷന്‍
കാര്‍ഡ് ലഭിച്ചവര്‍ക്ക്
മുന്‍ഗണനാപട്ടികയില്‍
ഉള്‍പ്പെടുത്തി റേഷന്‍
കാര്‍ഡുകള്‍
നല്‍കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
അനുവദിക്കുവാന്‍ നടപടി
1953.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകള്‍ പുതുക്കി
നല്കാന് എടുത്ത രണ്ട്
വര്‍ഷ കാലയളവില്‍ പുതിയ
റേഷന്‍ കാര്‍ഡുകള്‍
അനുവദിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാലയളവില്‍
നിര്‍മ്മിക്കപ്പെട്ട
പുതിയ വീടുകള്‍ക്ക്
റേഷന്‍ കാര്‍ഡുകള്‍
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
ഭക്ഷണ
പദാര്‍ത്ഥങ്ങളുടെ വില
നിശ്ചയിക്കുന്നതിന് സംവിധാനം
1954.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളിലും
റസ്റ്റോറന്റുകളിലും
ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക്
തോന്നിയപോലെ വില
ഇൗടാക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇപ്രകാരം വില
ഇൗടാക്കുന്ന
സ്ഥാപനങ്ങളുടെ
ലെെസന്‍സ് സ്ഥിരമായി
റദ്ദുചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക്
വില
നിശ്ചയിക്കുന്നതിനായി
ഒരു സ്ഥിര സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
ഒരേആഹാര
സാധനത്തിന് ഓരോ
ഹോട്ടലുകളിലും ഓരോ
വിലയാണ്
നിശ്ചയിക്കുന്നതെന്ന
കാര്യം വകുപ്പ്
പരിശോധിക്കുമോ;
(ഡി)
ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക്
വില
നിശ്ചയിക്കുന്നതിനായി
എന്തെകിലും മാനദണ്ഡം
ഏർപ്പെടുത്തുയിട്ടുണ്ടോ;
എങ്കിൽ
വ്യക്തമാക്കുമോ;
മാനദണ്ഡം പാലിക്കാതെ
വില നിശ്ചയിക്കുന്ന
ഹോട്ടലുകളുടെ പേരില്‍
നടപടി സ്വീകരിക്കുമോ;
(ഇ)
ഇത്തരത്തില്‍
ലെെസന്‍സ് റദ്ദ് ചെയ്ത
ഹോട്ടലുകളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
നെല്ല്
സംഭരണ കുടിശ്ശിക തുക
T 1955.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട കുടിശ്ശിക
തുക കര്‍ഷകര്‍ക്ക്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
റേഷന്‍
കാർഡ് മുന്‍ഗണനാ പട്ടികയിലെ
അനര്‍ഹര്‍
1956.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പുതിയ
റേഷൻ കാർഡില്‍ മുൻഗണനാ
പട്ടികയിൽനിന്ന് അനർഹരെ
ഒഴിവാക്കിയതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
നെല്ല്
സംഭരണം
T 1957.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
പാഡി കോര്പ്പറേഷന്
മുഖേന കഴിഞ്ഞ സീസണില്‍
സംസ്ഥാനത്ത് ആകെ എത്ര
ടണ്‍ നെല്ലാണ്
സംഭരിച്ചത്;
(ബി)
ഇതിനു
വിലയായി കര്‍ഷകര്‍ക്ക്
നല്‍കാനുളള തുക
എത്രയാണെന്നും ഇതിനകം
എത്ര തുക
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
1,93,42,78,483
രൂപ നല്കുവാന്
ബാക്കിയുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
കടം
വാങ്ങി കൃഷി ചെയ്ത
കര്‍ഷകര്‍ക്ക്
നെല്ലിന്റെ വില യഥാസമയം
ലഭിക്കാത്തതു കാരണം
അവര്‍ നേരിടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഈ തുക എന്നത്തേക്ക്
നല്‍കാനാകും;
വിശദാംശങ്ങള്‍
നല്‍കുമോ?
റേഷന്‍
കടകളുടെ പരിഷ്ക്കരണം
1958.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം റേഷന്‍
ഉള്‍പ്പെടെയുളള
പൊതുവിതരണ രംഗത്ത്
കാലോചിതമായ എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(ബി)
ആവശ്യത്തിനുതകുന്നതും
ഗുണനിലവാരമുളളതുമായ
നിത്യോപയോഗ സാധനങ്ങളുടെ
വിതരണ കേന്ദ്രമായി
റേഷന്‍ കടകളെ മാറ്റുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
അതിനുളള നടപടികള്‍
സ്വീകരിക്കുമോ?
റേഷന്‍
കാര്‍ഡ് വിതരണത്തിലെ അപാകത
1959.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍ കാര്‍ഡ്
വിതരണം നടത്തിയപ്പോള്‍
നിലവിലുളള ബി പി എല്‍
കാര്‍ഡുടമകള്‍ എ പി
എല്‍ ആയതു
സംബന്ധിച്ചും,
അനര്ഹര്ക്ക്ബി പി
എല്‍ കാര്‍ഡ് ലഭിച്ചതു
സംബന്ധിച്ചും
അര്‍ഹര്‍ക്ക് അത്
ലഭിക്കാത്തതു
സംബന്ധിച്ചും നിരവധി
പരാതികള്‍
ഉയര്‍ന്നിട്ടുളളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അനര്‍ഹരെ
ഒഴിവാക്കുമ്പോള്‍, ഒരു
ജില്ലയില്‍ നിന്നും
ഒഴിവാക്കപ്പെടുന്നവരുടെ
എണ്ണത്തിന് തുല്യമായി
അതേ ജില്ലയിലെ തന്നെ
അര്‍ഹരായവരെ
ഉള്‍പ്പെടുത്തുന്നു
എന്ന് ഉറപ്പു
വരുത്തുന്നതിനും,
അങ്ങനെ അര്‍ഹര്‍
ആരുമില്ലെന്നുളള
അവസ്ഥയില്‍ മാത്രം അത്
മറ്റ് ജില്ലയിലേക്ക്
മാറ്റുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നെല്ല്
സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക്
കുടിശ്ശിക
1960.
ശ്രീ.ഷാഫി
പറമ്പില്‍
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്ല് സംഭരിച്ച
വകയില്‍ കര്‍ഷകര്‍ക്ക്
കുടിശ്ശിക
നല്കുവാനുണ്ടോ;
(ബി)
നിലവില്‍
എന്ത് വിലയ്ക്കാണ്
നെല്ല് സംഭരിക്കുന്നത്;
അതില്‍ സംസ്ഥാന വിഹിതം
എത്രയാണ്;
(സി)
സംഭരിച്ച
നെല്ലിന്റെ രസീത്
ബാങ്കില്‍ ഹാജരാക്കുന്ന
മുറയ്ക്ക് കര്‍ഷകരുടെ
അക്കൗണ്ടില്‍ പണം
ലഭ്യമാക്കുന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി പ്രസ്തുത
പദ്ധതി നടപ്പിലാക്കുമോ?
റേഷന്‍
സംവിധാനം
കാര്യക്ഷമമാക്കുന്നതിന് നടപടി
1961.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ സംവിധാനം
കാര്യക്ഷമമാക്കുന്നതിനും,
അര്‍ഹരായ
എല്ലാപേര്‍ക്കും
അവശ്യസാധനങ്ങള്‍ റേഷന്‍
കടകള്‍ വഴി വിതരണം
ചെയ്യുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
അരിയുടെ
വില പൊതു
മാര്‍ക്കറ്റില്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍, അരി
വില
പിടിച്ചുനിര്‍ത്തുന്നതിനും
കുത്തരി, ജയഅരി എന്നിവ
റേഷന്കടകളില്ക്കൂടി
ന്യായമായ വിലയ്ക്ക്
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ് എന്ന്
അറിയിക്കുമോ?
റേഷന്‍
കാര്‍ഡിലെ മുന്‍ഗണനാ പട്ടിക
അംഗീകരിക്കുന്നതിന്
ഗ്രാമസഭകള്‍ക്ക് അധികാരം
1962.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റേഷന്‍
കാര്‍ഡിലെ മുന്‍ഗണനാ
പട്ടിക
അംഗീകരിക്കുന്നതിന്
ഗ്രാമസഭകള്‍ക്ക്
അധികാരം നല്‍കുമോ എന്ന്
വിശദമാക്കാമോ?
റേഷന്‍
സാധനങ്ങളുടെ വിതരണം
1963.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങളുടെ
വാതില്‍പ്പടി
വിതരണവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പൊതുജനങ്ങള്‍ക്കുളള
റേഷന്‍ വിതരണത്തില്‍
കൃത്രിമം നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
സംസ്ഥാനത്ത് എത്ര
കടകള്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
നിലവില്‍
ഒരു കുടുംബത്തിന്
നല്കുന്ന റേഷന്‍
സാധനങ്ങള്‍
എന്തെല്ലാമാണെന്നും ഏത്
അളവിലാണ് നല്‍കുന്നത്
എന്നും വിശദമാക്കുമോ?
റേഷന്‍
സാധനങ്ങളുടെ വാതില്‍പ്പടി
വിതരണം
1964.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങളുടെ
വാതില്‍പ്പടി വിതരണം
ഏതൊക്കെ ജില്ലകളില്‍
പൂര്‍ത്തീകരിച്ചു
എന്നറിയിക്കാമോ; ഇനി
എത്ര ജില്ലകളില്‍
വാതില്‍പ്പടി വിതരണം
പൂര്‍ത്തീകരിക്കാനുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
റേഷന്‍
കടകളില്‍
വ്യാപാരികൾക്ക്
അനുവദിച്ച അളവില്‍
ഭക്ഷ്യധാന്യങ്ങള്‍
കിട്ടുന്നു എന്ന്
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ;
(സി)
റേഷന്‍
സാധനങ്ങള്‍
ഉപഭോക്താക്കള്‍ക്ക്
അനുവദനീയമായ അളവില്‍
കിട്ടുന്നുവെന്ന്
ഉറപ്പുവരുത്തുവാന്‍
എന്തു നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ഡി)
റേഷന്‍
സാധനങ്ങള്‍ വാങ്ങാത്ത
ഉപഭോക്താക്കളുടെ
ഭക്ഷ്യധാന്യവിഹിതം എതു
തരത്തില്‍
വിനിയോഗിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കാമോ?
റേഷന്‍
കാര്‍ഡുകളിലെ തെറ്റുകള്‍
1965.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ എളവള്ളി
ഗ്രാമപഞ്ചായത്തിലെ
62,63 നമ്പര്‍ റേഷന്‍
കടകളുടെ പരിധിയില്‍
വരുന്ന ബി.പി.എല്‍
വിഭാഗത്തില്‍പ്പെട്ട
നിരവധി കുടുംബങ്ങളുടെ
റേഷന്‍ കാര്‍ഡുകളില്‍
വ്യാപകമായി തെറ്റുകള്‍
കടന്നു കൂടിയതിനാല്‍
റേഷന്‍ കാര്‍ഡ് വിതരണം
തടസ്സപ്പെട്ടിട്ടുള്ളതും
റേഷന്‍ സാധനങ്ങള്‍
ലഭിക്കാതിരിക്കുകയും
ചെയ്യുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദുര്‍ബല
വിഭാഗത്തില്‍പ്പെട്ടവരുടെ
ആനുകൂല്യങ്ങള്‍
ക്ലറിക്കല്‍ പിഴവ് മൂലം
തടസ്സപ്പെട്ടിരിക്കുന്നതിനാല്‍
ഈ പ്രശ്നം
പരിഹരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
റേഷന്‍
കാര്‍ഡുകളിലെ മുന്‍ഗണനാക്രമം
1966.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പുതുതായി അനുവദിച്ച
റേഷന്‍ കാര്‍ഡുകളിലെ
മുന്‍ഗണനാക്രമം
നിശ്ചയിക്കുന്നതുമായി
ബന്ധപ്പെട്ട്
തിരുവനന്തപുരം
ജില്ലയില്‍ എത്ര
പരാതികള്‍
ലഭിച്ചുവെന്നും അവയില്‍
എത്ര പരാതികള്‍
തീര്‍പ്പാക്കിയെന്നും
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ?
ദരിദ്ര
കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ
കാര്‍ഡ് ഉറപ്പുവരുത്താന്‍
നടപടി
1967.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്ഇനിയും
വിതരണം ചെയ്യാനുളള
റേഷന്‍ കാര്‍ഡുകള്‍
എത്രയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
മാര്‍ഗ്ഗനിര്‍ദ്ദേശത്തിനു
വിരുദ്ധമായി റേഷന്‍
കാര്‍ഡുകള്‍
ലഭിച്ചിട്ടുളളവര്‍
ഉടന്‍ തന്നെ തിരിച്ചു
നല്കി പുതിയതു
സ്വീകരിക്കണമെന്ന്
നിര്‍ദ്ദേശിച്ച്
പത്ര/ദൃശ്യ
മാദ്ധ്യമങ്ങളിലൂടെ
പരസ്യം നല്കുവാനും
ആയതിനു സമയപരിധി
നിശ്ചയിക്കുവാനും
അവര്‍ക്ക് യഥാസമയം
കാര്‍ഡുകള്‍
ലഭിക്കാനുളള സൗകര്യം
നല്കുവാനുമായി വകുപ്പ്
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(സി)
പുതുക്കിയ
റേഷന്‍ കാര്‍ഡ്
ലഭിച്ചവരില്‍ എത്രപേര്‍
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍/ഐ.റ്റി
മേഖല/പൊതുമേഖല
ഉദ്യോഗസ്ഥര്‍/പെന്‍ഷന്‍കാര്‍
ഉണ്ട് എന്ന കണക്ക്
വകുപ്പ് പരിശോധിച്ചുവോ;
എങ്കില്‍ എത്രയെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇവരില്‍
എത്രപേര്‍ മുന്‍ഗണനാ
വിഭാഗത്തിലെ
കാര്‍ഡുകള്‍
അനധികൃതമായി
വാങ്ങിയിട്ടുണ്ട്;
അതില്‍ സിവില്‍ സപ്ലൈസ്
ഉദ്യോഗസ്ഥര്‍ എത്ര;
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
റേഷന്‍
കാര്‍ഡുകള്‍ പുതുക്കി
നല്‍കുന്നതിനുളള
അപേക്ഷകള്‍
പരിശോധിക്കേണ്ട
അധികാരികള്‍
ആരെല്ലാമായിരുന്നു;
ഏതെല്ലാം വകുപ്പുകളെ
ഇതില്‍ ഏകോപിപ്പിച്ചു;
എന്ത്
പ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായി
ഇതു നല്കി എന്നും
വ്യക്തമാക്കുമോ;
(എഫ്)
സംസ്ഥാനത്തെ
പല ദരിദ്രരും മുന്‍ഗണനാ
ലിസ്റ്റില്‍ നിന്നും
പുറത്താകുകയും
അനര്‍ഹര്‍
ഉള്‍പ്പെട്ടതും
പരിശോധിച്ച് മുന്‍ഗണന
ലഭിക്കേണ്ട ദരിദ്ര
കുടുംബങ്ങള്‍ക്ക്
മുന്‍ഗണനാ കാര്‍ഡ്
ഉറപ്പുവരുത്താന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
റേഷന്‍
മുന്‍ഗണനാപട്ടികയുടെ
മാനദണ്ഡങ്ങള്‍
1968.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭ്രദതാ
നിയമമനുസരിച്ചുളള
റേഷന്‍
മുന്‍ഗണനാപട്ടികയുടെ
മാനദണ്ഡങ്ങള്‍
പരിഷ്ക്കരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായി ഏതെങ്കിലും
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
നേരത്തെ
പ്രസിദ്ധീകരിച്ച അന്തിമ
പട്ടികയില്‍ അനര്‍ഹര്‍
കടന്നുകൂടിയതായ
പരാതികള്‍
ലഭിച്ചിട്ടുണ്ടോ; എത്ര
പരാതികളാണ് ഇതിനകം
ലഭിച്ചത്;
(സി)
അനര്‍ഹരെ
ഒഴിവാക്കി അര്‍ഹരായവരെ
മുന്‍ഗണനാപട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
മാവേലി/സപ്ലൈകോ
സൂപ്പര്‍മാര്‍ക്കറ്റുകള്‍
1969.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
മാവേലി/സപ്ലൈകോ
സൂപ്പര്‍മാര്‍ക്കറ്റുകള്‍
പ്രവര്‍ത്തിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇവയിലൂടെ
വില കുറച്ച് വിതരണം
ചെയ്യുന്ന സാധനങ്ങളുടെ
ലഭ്യത എല്ലായ്പോഴും
ഉറപ്പ് വരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കൂടുതല്‍
സ്റ്റോറുകള്‍
ആരംഭിക്കുന്നത്
പരിഗണനയില്‍ ഉണ്ടോ?
സിവില്‍
സപ്ലെെസ് ഒൗട്ട് ലെറ്റുകളിലൂടെ
വിതരണം ചെയ്യുന്ന ഭക്ഷ്യ
സാധനങ്ങളുടെ ഗുണനിലവാരം
1970.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് വിവിധ
നാമങ്ങളില്‍
അറിയപ്പെടുന്ന സിവില്‍
സപ്ലെെസ് ഒൗട്ട്
ലെറ്റുകളിലൂടെ സബ്സിഡി
നിരക്കില്‍
ഭക്ഷ്യധാന്യങ്ങൾ വിതരണം
ചെയ്യുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
അത്തരത്തില്‍ വിതരണം
നടത്തുന്ന ഭക്ഷ്യ
സാധനങ്ങളുടെ ഗുണനിലവാരം
പരിശോധിക്കാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
നിലവില്‍ ഇവ
പ്രവര്‍ത്തനക്ഷമമാണോ
എന്നറിയിക്കുമോ;
(സി)
സബ്സിഡി
നിരക്കില്‍ വിതരണം
ചെയ്യുന്ന ഭക്ഷ്യ
സാധനങ്ങളുടെ ഗുണനിലവാരം
കര്‍ശനമായി
പാലിക്കണമെന്ന്
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
തലസ്ഥാന
നഗരിക്കുളളിലെ മാവേലി
സ്റ്റോറുകളില്‍
മിന്നല്‍ പരിശാധന
നടത്തി,
ഭക്ഷ്യയോഗ്യമല്ലാത്ത
വസ്തുക്കള്‍ വില്പന
നടത്തുന്നവര്‍ക്കെതിരെ
നിയമ നടപടി
സ്വീകരിക്കുമോ?
സിവില്‍
സപ്ലെെസ് ഗോഡൗണുകളിലെ
ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാര
പരിശോധന
1971.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ് ഗോഡൗണുകളില്‍
എത്തുന്ന
ഭക്ഷ്യസാധനങ്ങളുടെ
സാമ്പിള്‍ ഗുണനിലവാര
പരിശോധനയ്ക്ക്
അയയ്ക്കാറുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഗുണനിലവാരമുളള
ഭക്ഷ്യധാന്യങ്ങൾ
പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
ഹോട്ടല്‍
ഭക്ഷണ വില നിയന്ത്രണം
1972.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടല്‍
ഭക്ഷണ വില
നിയന്ത്രിക്കുന്നതിന്
ഹോട്ടല്‍ വില നിയന്ത്രണ
നിയമം നടപ്പിലാക്കാന്‍
തയ്യാറാകുമോ;
(ബി)
ഹോട്ടല്‍
വില
നിയന്ത്രിക്കുന്നതിനായി
ജില്ലാതല ഭക്ഷണ വില
ക്രമീകരണ അതോറിറ്റികള്‍
രൂപീകരിക്കുന്നതിന്
തയ്യാറാകുമോ;
(സി)
പാല്,
പച്ചക്കറി, ഇറച്ചി
എന്നിവക്ക് വില
കൂടുമ്പോള്‍ വില
വര്‍ദ്ധിപ്പിക്കുന്നത്
പോലെ വില കുറയുമ്പോള്‍
ഭക്ഷണവില
കുറയ്ക്കുന്നതിനും
പ്രസ്തുത നിയമത്തില്‍
വ്യവസ്ഥ ചെയ്യുമോ?
മണ്ണെണ്ണ
വിതരണം
1973.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
സംസ്ഥാനമായി
പ്രഖ്യാപിച്ച
സംസ്ഥാനത്ത് രണ്ട്
ലക്ഷത്തി എഴുപത്തി
ഏഴായിരത്തി ഇരുന്നൂറ്റി
പത്ത് വീടുകളില്‍
വൈദ്യുതി
ഇല്ലാത്തതിന്റെ
അടിസ്ഥാനത്തില്‍
പ്രതിമാസം നാല്
ലിറ്റര്‍ മണ്ണെണ്ണ
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അനര്‍ഹര്‍ക്കും
മത്സ്യബന്ധന
ബോട്ടുകള്‍ക്ക് തിരിമറി
നടത്തിയും മണ്ണെണ്ണ
നല്കി എന്ന
ആരോപണത്തിന്റെ
അടിസ്ഥാനത്തില്‍ 2017
ഏപ്രില്‍, മേയ്, ജൂണ്‍
മാസങ്ങളില്‍
കേന്ദ്രസര്‍ക്കാര്‍
നല്കുന്ന മണ്ണെണ്ണയുടെ
അളവില്‍ കുറവ്
വരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മണ്ണെണ്ണ
വിഹിതം
1974.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാറില്‍ നിന്നുളള
പ്രതിമാസ മണ്ണെണ്ണ
വിഹിതം എത്രയാണ്;
ഇതില്‍ നിന്ന്
മത്സ്യബന്ധന
ബോട്ടുകള്‍ക്ക്
നല്കുന്ന മണ്ണെണ്ണ
എത്രയാണ്;
(ബി)
വൈദ്യുതീകരിച്ചതും
അല്ലാത്തതുമായ
വീടുകള്‍ക്ക് എത്ര
ലിറ്റര്‍ മണ്ണെണ്ണ വീതം
നല്‍കുന്നുണ്ട്;
(സി)
കേരളം
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
സംസ്ഥാനമായി
പ്രഖ്യാപിക്കപ്പെട്ട
സാഹചര്യത്തില്‍
വൈദ്യുതീകരിക്കാത്ത
വീടുകള്‍ക്ക് ഇനി
മണ്ണെണ്ണ നല്‍കേണ്ട
ആവശ്യമുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
മത്സ്യബന്ധന
ബോട്ടുകള്‍ക്ക്
മണ്ണെണ്ണ
ആവശ്യമുണ്ടെങ്കില്‍
സംസ്ഥാനം പ്രത്യേക
അപേക്ഷ
നല്‍കേണ്ടതുണ്ടോ;
എങ്കില്‍ കേരളം അപേക്ഷ
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
റേഷന്‍
കടകളിലൂടെ മാത്രം
വിതരണം ചെയ്യാന്‍
കേന്ദ്രം നല്കുന്ന
മണ്ണെണ്ണ ഇപ്പോഴും
തിരിമറി നടത്തുകയാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
കേന്ദ്രം
നല്കുന്നതില്
നിന്ന്എത്ര ലിറ്റര്‍
മണ്ണെണ്ണയാണ്
മത്സ്യബന്ധന
ബോട്ടുകള്‍ക്കും
കാര്‍ഷിക ആവശ്യത്തിനും
നല്‍കുന്നത്; ഈ രണ്ടു
ആവശ്യങ്ങള്‍ക്കും
മണ്ണെണ്ണ
നല്കുന്നതാണു്
കേരളത്തിന്റെ വിഹിതം
വെട്ടിക്കുറയ്ക്കാന്‍
കാരണം എന്നത് ശരിയാണോ;
മണ്ണെണ്ണ മാറ്റി
വിറ്റതിനെതിരെ കംപ്
ട്രോളര്‍ ആന്റ്
ഓഡിറ്റര്‍ ജനറലിന്റെ
എതിര്‍പ്പിന്റെ കൂടി
അടിസ്ഥാനത്തിലാണോ
വിഹിതം കുറഞ്ഞതെന്ന്
വ്യക്തമാക്കുമോ?
പുതുതായി
ഫോട്ടോ എടുത്ത് കാര്‍ഡ്
പുതുക്കുന്നതിനുള്ള അവസരം
1975.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് പുതുക്കുന്ന
സമയത്ത് ഫോട്ടോ എടുത്ത്
കാര്‍ഡ് പുതുക്കാന്‍
കഴിയാത്തവര്‍ക്ക്
ഫോട്ടോ എടുത്ത് കാര്‍ഡ്
പുതുക്കുന്നതിനുള്ള
അവസരം നല്‍കുമോ; ഏത്
മാസം മുതല്‍ ഇതിനുള്ള
സൗകര്യം
ഏര്‍പ്പെടുത്തുമെന്ന്
വ്യക്തമാക്കുമോ;
(ബി)
അര്‍ഹത
ഉണ്ടായിട്ടും മുന്‍ഗണനാ
വിഭാഗത്തില്പ്പെടാതെ
പോയവര്‍ക്ക് അത്
പരിഹരിച്ച്
കൊടുക്കുന്നതിനുള്ള
നടപടികള്‍ വേഗത്തില്‍
സ്വീകരിക്കുമോ?
ദേവികുളം
മണ്ഡലത്തിലെ റേഷന്‍ കടകളുടെ
പ്രവര്‍ത്തനം
1976.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
നിലവില്‍ എത്ര റേഷന്‍
കടകളാണ്
പ്രവര്‍ത്തിക്കുന്നതെന്നും
അവയുടെ പ്രവര്‍ത്തനം
കൃത്യമായ രീതിയിലാണോ
നടക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
ക്രമക്കേടുകള്‍
നടത്തുന്ന ഏതെങ്കിലും
റേഷന്‍ കടകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍
അവയ്ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
പാചകവാതക
സിലിണ്ടറിനുളള സബ്സിഡി
1977.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക
സിലിണ്ടറിന് സബ്സിഡി
നിര്‍ത്തലാക്കാനുള്ള
കേന്ദ്രസര്‍ക്കാറിന്റെ
നീക്കം
സാധാരണക്കാര്ക്കുണ്ടാക്കിയേക്കാവുന്ന
ബുദ്ധിമുട്ടുകളും
കടുത്ത സാമ്പത്തിക
പ്രതിസന്ധിയും
പരിശോധിച്ചിട്ടുണ്ടോ;
സബ്സിഡി
നിര്‍ത്തലാക്കുന്ന
പക്ഷം ആയതിന്റെ ആഘാതം
ലഘൂകരിക്കാന്‍
സ്രക്കാരിന്റെ
ഭാഗത്തുനിന്നും ആശ്വാസ
നടപടികളുണ്ടാകുമോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ആവശ്യമുള്ള
പക്ഷം ഈ വിഷയത്തില്‍
പ്രത്യേക പരിഗണന നല്കി
കേരളത്തിന് മാത്രമായി
ഒരു പാക്കേജ്
പ്രഖ്യാപിക്കുന്നതിന്
കേന്ദ്രസര്‍ക്കാരിനോട്
അഭ്യര്‍ത്ഥിക്കുകയും
ആവശ്യമായ ഇടപെടല്‍
നടത്തുകയും
ചെയ്യുമോയെന്ന്
വ്യക്തമാക്കാമോ?
പുതുക്കി
നല്‍കിയിട്ടുള്ള റേഷന്‍
കാര്‍ഡുകള്‍
1978.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂരിലെ
തലപ്പിള്ളി താലൂക്ക്
സിവില്‍ സപ്ലൈസ്
ആഫിസിനു കീഴില്‍ എത്ര
റേഷന്‍ കാര്‍ഡുകള്‍
പുതുക്കി
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
അതില്‍
എ.എ.വൈ വിഭാഗം,
മുന്‍ഗണനാ വിഭാഗം,
പൊതുവിഭാഗം,സബ്സിഡി
എന്നീ വിഭാഗങ്ങളില്‍
എത്ര റേഷന്‍
കാര്‍ഡുകള്‍
വീതമുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
തെറ്റായ
വിവരങ്ങള്‍
ഡിക്ലറേഷനുകളില്‍
നല്കി മുന്‍ഗണനാ
വിഭാഗത്തില്‍
കയറിക്കൂടിയവരെ
കണ്ടെത്തി ഒഴിവാക്കിയതു
പ്രകാരം എത്ര റേഷന്‍
കാര്‍ഡുകള്‍ മുന്‍ഗണന
വിഭാഗത്തില്‍ നിന്നും
മാറ്റിയിട്ടുണ്ട്;
(ഡി)
അനര്‍ഹരെ
കണ്ടെത്തി
ഒഴിവാക്കുന്നതിന്
വീടുകള്‍ കയറി പരിശോധന
നടത്തിവരുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
ചിറ്റൂര്‍
താലൂക്കിലെ റേഷന്‍ കാര്‍ഡ്
വിതരണം
1979.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
താലൂക്കിലെ റേഷന്‍
കാര്‍ഡ് വിതരണം എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
താലൂക്കില്‍ നാളിതുവരെ
കാര്‍ഡ് വിതരണം
ചെയ്യാത്തതിന്റെ കാരണം
വിശദമാക്കുമോ?
മുന്‍ഗണനാ
പട്ടികയില്‍ കടന്നുകൂടിയ
അനര്‍ഹര്‍
1980.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാപട്ടികയില്‍
കടന്നുകൂടിയ അനര്‍ഹരായ
എത്രപേര്‍ ഇതിനകം
റേഷന്‍കാര്‍ഡ് മാറ്റി
നല്‍കണമെന്നാവശ്യപ്പെട്ട്
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
എത്രപേര്‍ സ്രക്കാര്‍
ഉദ്യോഗസ്ഥരാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
അപേക്ഷ
സമര്‍പ്പിക്കേണ്ട തീയതി
ഇതിനകം
നീട്ടിയിട്ടുണ്ടോ;
എങ്കില്‍ എന്നുവരെയാണ്
നീട്ടിയത്; ഈ
കാലയളവില്‍ എത്രപേര്‍
മുന്‍ഗണനാപട്ടികയില്‍
നിന്ന്
പുറത്താകുമെന്നാണ്
കരുതുന്നത്;
(ഡി)
അന്തിമ
തീയതിക്കുശേഷവും
മുന്‍ഗണനാകാര്‍ഡ്
കൈവശംവയ്ക്കുന്ന
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
മുന്‍ഗണന
റേഷന്‍കാര്‍ഡ്
ആരൊക്കെയാണ് തിരികെ
നല്‍കേണ്ടത്;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്പെഷ്യല്‍
ഓണചന്തകള്‍
1981.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
എല്ലാ നിയമസഭാ നിയോജക
മണ്ഡലങ്ങളിലും സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍
സ്പെഷ്യല്‍ ഓണചന്തകള്‍
ആരംഭിക്കുമോ എന്ന്
വ്യക്തമാക്കാമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലവര്‍ദ്ധന
1982.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ വില
പിടിച്ചുനിര്‍ത്തുന്നതിന്
നടപടി
സ്വീകരിക്കുമെന്ന്
പലതവണ സര്‍ക്കാര്‍
വാഗ്ദാനം
നല്‍കിയിരുന്നതാണെങ്കിലും
ഇപ്പോഴും വളരെക്കൂടിയ
വിലയ്ക്കാണ് അവ
മാര്‍ക്കറ്റില്‍
ലഭിക്കുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
അവസ്ഥയ്ക്ക്
കാരണമെന്തെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
കാട്ടാക്കട
മണ്ഡലത്തില്‍ നിന്നും മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ലഭ്യമായ അപേക്ഷകര്‍
1983.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി കാട്ടാക്കട
മണ്ഡലത്തിലെ ആറ്
പഞ്ചായത്തുകളില്‍
നിന്നും മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ലഭിച്ച അപേക്ഷകളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
അനര്‍ഹരെ
ഒഴിവാക്കുന്നതിനും
അര്‍ഹരെ
ഉള്‍പ്പെടുത്തുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
വിശദമാക്കുമോ?
ആന്ധ്രയില്‍ നിന്നും
അരി സംഭരിക്കുന്നതിനുള്ള നടപടി
1984.
ശ്രീ.വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ്
കോര്പ്പറേഷന് അരി
സംഭരിച്ച് നല്‍കാമെന്ന്
ആന്ധ്രാപ്രദേശ്
സര്‍ക്കാര്‍ ഉറപ്പ്
നല്‍കിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച് ധാരണാ
പത്രത്തില്‍
ഒപ്പുവച്ചിട്ടുണ്ടോ;
(ബി)
ആന്ധ്രയില്‍
നിന്നും ലഭിക്കുന്ന
അരിയുടെ ഗുണനിലവാരം
ഉറപ്പ് വരുത്തുവാനുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
എന്ത്
വിലയ്ക്കാണ് പ്രസ്തുത
അരി സിവില്‍ സപ്ലെെസ്
കോര്പ്പറേഷന് വഴി
വില്ക്കാന്
ഉദ്ദേശിച്ചിട്ടുള്ളത്;
(ഡി)
ആന്ധ്രയില്‍
നിന്നും അരി
എത്തുന്നതോടുകൂടി,
പൊതു കമ്പോളത്തില്‍
50 രൂപക്ക്
മുകളിലെത്തിയ അരിവില
കുറയുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
പെട്രോള്‍ പമ്പുകള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍ നടപടി
1985.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹര്‍ത്താല്‍/പൊതു
പണിമുടക്ക് എന്നിവ
നടക്കുന്ന അവസരങ്ങളില്‍
സ്വകാര്യ
പമ്പുകള്‍ക്കൊപ്പം
സര്‍ക്കാര്‍ മേഖലയിലുളള
പെട്രോള്‍ പമ്പുകളും
അടച്ചിടുന്നുണ്ടോ;
ഇതുമൂലം
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആവശ്യമായ പോലീസ്
കാവലേര്‍പ്പെടുത്തി
സര്‍ക്കാര്‍ പെട്രോള്‍
പമ്പുകള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
ഭക്ഷ്യധാന്യ
ഇറക്കുമതിയ്ക്ക് കരാര്‍
1986.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യധാന്യ
ഇറക്കുമതിയ്ക്ക്
ആന്ധ്രാ സര്‍ക്കാരുമായി
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
കരാറിലെ വ്യവസ്ഥകള്‍
വിശദമാക്കുമോ;
(സി)
ഓണക്കാലത്ത്
രൂക്ഷമായ വിലക്കയറ്റവും
സാധനങ്ങളുടെ
ദൗര്‍ലഭ്യവും
പരിഹരിക്കുന്നതിന് ഈ
കരാര്‍
പ്രയോജനപ്പെടുമെന്ന്
കരുതുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
(ഡി)
ഇല്ലെങ്കില്‍
ഓണക്കാലത്ത് വിപണി
ഇടപെടലുകള്‍
ശക്തമാക്കുന്നതിന്
നടപടികല്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ശാസ്താംകോട്ട
താലൂക്ക് ആശുപത്രിയിലെ
പൊതുവിതരണ വകുപ്പിന്റെ മരുന്ന്
വില്‍പ്പന ശാല
1987.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശാസ്താംകോട്ട
താലൂക്ക്ആശുപത്രിയിൽ
പ്രവർത്തിക്കുന്ന
പൊതുവിതരണ വകുപ്പിന്റെ
മരുന്ന് വില്പന ശാലയുടെ
വാടകയിനത്തിലുളള
കുടിശ്ശിക
നല്കുന്നതിനു നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വില്പനശാല 24
മണിക്കൂറും
പ്രവര്‍ത്തിപ്പിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനവുമായി
ബന്ധപ്പെട്ട്
പൊതുവിതരണ വകുപ്പില്‍
നിലവിലുളള ഫയൽ
സംബന്ധിച്ച വിശദ
വിവരങ്ങള്‍
ലഭ്യമാക്കുമോ?
കോട്ടയ്ക്കലിലെ
ഇന്ത്യനൂറില് മാവേലി സ്റ്റോര്‍
1988.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിൽ
കോട്ടയ്ക്കല്‍,
ഇന്ത്യനൂറില് മാവേലി
സ്റ്റോര്‍
ആരംഭിക്കുന്നത്
സംബന്ധിച്ച് പാലക്കാട്
റീജിയണല്‍ മാനേജരുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മാവേലി സ്റ്റോർ
ആരംഭിക്കുന്നത്
സംബന്ധിച്ച നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
അരിവിഹിതം
1989.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
അരിവിഹിതം
വര്‍ദ്ധിപ്പിക്കണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഓണത്തിന്
കാര്‍ഡുടമകള്‍ക്ക്
അഞ്ച് കിലോ അരി
സൗജന്യമായോ
കുറഞ്ഞവിലയ്ക്കോ
നല്‍കുന്നതിന്
പദ്ധതിയുണ്ടോ;
(സി)
എങ്കില്‍
ഇതിനായി എത്ര
ക്വിന്റല്‍ അരി
അനുവദിക്കണമെന്നാണ്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുള്ളത്;
ഇത് ഇത് സംബന്ധിച്ച്
കേന്ദ്ര സർക്കാരിന്റെ
പ്രതികരണം
വ്യക്തമാക്കുമോ?
ചാലക്കുടിയിലുള്ള
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ താലൂക്ക്
ഡിപ്പോ
1990.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
വാടകയ്ക്കു
പ്രവര്‍ത്തിച്ചിരുന്ന
ചാലക്കുടിയിലെ സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
താലൂക്ക് ഡിപ്പോ
ഒഴിപ്പിക്കന്നതിനായി
കോടതി ഉത്തരവായിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചാലക്കുടി,
മുകുന്ദപുരം
താലൂക്കുകളിലെ മുഴുവന്‍
റേഷന്‍കടകള്‍ക്കും
പഞ്ചസാരയും ആട്ടയും
അടക്കമുള്ള അവശ്യ
വസ്തുക്കളും,
വിദ്യാഭ്യാസ
സാമൂഹ്യക്ഷേമ വകുപ്പിനു
കീഴിലുള്ള മുഴുവന്‍
കുട്ടികള്‍ക്കും
അവശ്യസാധനങ്ങളും
ചാലക്കുടി, മുകുന്ദപുരം
താലൂക്കുകളിലെ മുഴുവന്‍
മാവേലി
സ്റ്റോറുകള്‍ക്കും
അവശ്യസാധനങ്ങളും വിതരണം
ചെയ്തുവരുന്നതുമായ
പ്രസ്തുത ഗോഡൗണ്‍
നിലനിര്‍ത്തുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
റേഷന്‍കാര്‍ഡില്‍
പുതുതായി അംഗങ്ങളെ
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
1991.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍കാര്‍ഡില്‍
പുതുതായി ആളുകളെ
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതിന്
അപേക്ഷ
സ്വീകരിക്കുന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇതിനുള്ള
സമയക്രമം
തീരുമാനിച്ചിട്ടുണ്ടെങ്കില്‍
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
പുതിയ റേഷന്‍ കാര്‍ഡ്
നല്‍കുന്നതിനുള്ള
അപേക്ഷ
സ്വീകരിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ഇ)
ഇല്ലെങ്കില്‍
പുതിയ കാര്‍ഡിനുള്ള
അപേക്ഷ
സ്വീകരിക്കുന്നതിനുള്ള
സമയക്രമം, നിബന്ധനകള്‍,
അപേക്ഷ നല്കി എത്ര
ദിവസത്തിനകം കാര്‍ഡ്
നല്‍കും തുടങ്ങിയ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ മുന്‍ഗണനാ
പട്ടികയില്‍ ഉള്‍പ്പെടുത്താന്‍
നടപടി
1992.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
ഡിപ്പാര്‍ട്ട്മെന്റ്
2017 ജൂലെെയില്‍
താനൂരില്‍ നടത്തിയ
അദാലത്തില്‍
റേഷന്‍കാര്‍ഡ്
മുന്‍ഗണനാപട്ടിക
സംബന്ധിച്ച് ലഭിച്ച
പരാതികള്‍ ഭക്ഷ്യ
സിവില്‍ സപ്ലെെസ്
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
പട്ടിക
തയ്യാറാക്കിയപ്പോള്‍
സംഭവിച്ച അപാകതകള്‍
നിമിത്തം
അര്‍ഹരായിട്ടും
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടാതെപോയ
നിര്‍ധനരായ
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടുത്താന്‍
എന്ത് നടപടിയാണ്
സ്വീകരിക്കുക എന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യഭദ്രതാനിയമത്തിന്റെ
ഭാഗമായുള്ള വാതില്‍പ്പടി വിതരണം
1993.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവനക്കാരുടെയും
അടിസ്ഥാനസൗകര്യങ്ങളുടെയും
അഭാവമാണ് സംസ്ഥാനത്ത്
ഭക്ഷ്യഭദ്രതാ നിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായുള്ള
വാതില്‍പ്പടി വിതരണം
സുഗമമായി നടക്കാത്തതിന്
കാരണമെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സിവില്‍ സപ്ലെെസ്
വകുപ്പിലും സിവില്‍
സപ്ലെെസ്
കോര്‍പ്പറേഷനിലും
ആവശ്യമായ പുതിയ
തസ്തികകള്‍
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വാതില്‍പ്പടി
വിതരണം
നടപ്പാക്കുന്നതിനാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനും നിയമനം
നടത്തുന്നതിനും നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡുകളിലെ അപാകത
പരിഹരിക്കുന്നതിന് സമയപരിധി
1994.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പുതുതായി
നല്കിയ റേഷന്‍
കാര്‍ഡിലെ അപാകതകള്‍
പരിഹരിക്കുന്നതിന്
സമയപരിധി
നിശ്ചയിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
വിലക്കയറ്റം
തടയുന്നതിന് സപ്ലൈകോ സ്വീകരിച്ച
നടപടികള്‍
1995.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലക്കയറ്റം
തടയുന്നതിന് സപ്ലൈകോ
മുഖാന്തരം എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
നിശ്ചയിക്കുന്ന
തുകയ്ക്ക്
ഉപഭോക്താക്കള്‍ക്ക്
ഭക്ഷ്യവസ്തുക്കള്‍
എത്തുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനുള്ള നടപടി
1996.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി നിലവില്‍
വന്നതുമൂലം സംസ്ഥാനത്ത്
നിത്യോപയോഗ
സാധനങ്ങള്‍ക്കുള്‍പ്പെടെ
വന്‍
വിലക്കയറ്റമുണ്ടായിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നികുതിയുടെ മറവില്‍
സംസ്ഥാനത്ത്
കരിഞ്ചന്തയും
പൂഴ്ത്തിവയ്പ്പും
നടത്തുന്നതിന്
ബോധപൂര്‍വ്വമായ ശ്രമം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി
യുടെ മറവില്‍
സൃഷ്ടിക്കുന്ന വിലവർധന
നിയന്ത്രിക്കുന്നതിന്
ഓപ്പണ്‍
മാര്‍ക്കറ്റില്‍
സര്‍ക്കാര്‍
നടത്തിയിട്ടുളള
ഇടപെടലുകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉത്സവകാലം
മുന്‍ നിറുത്തി
സംസ്ഥാനത്തെ ജനങ്ങളെ
ബുദ്ധിമുട്ടിക്കും വിധം
നടത്തുന്ന കരിഞ്ചന്ത
പോലുളളവ തടയുന്നതിന്
എന്തെങ്കിലും ഫലപ്രദമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ലീഗല്‍ മെട്രോളജി വകുപ്പ്
നടത്തിയ പരിശോധന
1997.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി.
നടപ്പിലാക്കിയശേഷം
ലീഗല്‍ മെട്രോളജി
വകുപ്പ് പരിശോധന
ശക്തമാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പരിശോധനയുടെ ഭാഗമായി
2017, ജൂലൈ മാസത്തില്‍
എത്ര കേസുകളാണ്
രജിസ്റ്റര്‍
ചെയ്തതെന്നറിയിക്കുമോ;
(സി)
പ്രസ്തുത
പരിശോധനകളുടെ
അടിസ്ഥാനത്തിൽ എത്ര രൂപ
പിഴ
ഈടാക്കിയെന്നറിയിക്കാമോ?
ലീഗൽ
മെട്രോളജി വിഭാഗം സ്വീകരിച്ച
നടപടികൾ
1998.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കള്‍ക്ക്
കൃത്യമായ അളവിലും
തൂക്കത്തിലും
സാധനങ്ങള്‍
ലഭ്യമാകുന്നുവെന്ന്
ഉറപ്പാക്കുന്നതിന്
ലീഗല്‍ മെട്രോളജി
വിഭാഗം
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷക്കാലയളവില്‍
എറണാകുളം ജില്ലയില്‍
മിന്നല്‍ പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പെട്രോള്‍
പമ്പുകളിലെ കൃത്രിമം
1999.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോള്‍
പമ്പുകളില്‍ പ്രത്യേക
ഇലക്ട്രോണിക് ചിപ്പ്
സ്ഥാപിച്ചും
ക്രമരഹിതമായ മറ്റു
മാര്‍ഗ്ഗങ്ങളിലൂടെയും
അളവില്‍ കൃത്രിമം
കാണിക്കുന്നത്
പരിശോധിക്കുന്നതിനായി
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍
എറണാകുളം ജില്ലയില്‍
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
ഇക്കാലയളവില്‍ ലീഗല്‍
മെട്രോളജി വിഭാഗം എത്ര
കേസുകള്‍ എടുത്തുവെന്ന്
വിശദമാക്കാമോ?