സര്‍ക്കാര്‍
മേഖലയിലെ നഴ്സിംഗ്
വിദ്യാര്‍ത്ഥികളെ സ്വകാര്യ
ആശുപത്രികളില്‍ ജോലിക്ക്
നിയോഗിച്ച നടപടി
T 1639.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ആശുപത്രികളിലെ
നഴ്സുമാര്‍ നടത്തിയ
സമരത്തെ നേരിടുവാന്‍
കണ്ണൂര്‍ ജില്ലാ
കളക്ടര്‍ നിരോധനാജ്ഞ
പ്രഖ്യാപിച്ചിരുന്നോ
എന്നറിയിക്കാമോ;
(ബി)
സമരം
നടന്ന സ്വകാര്യ
ആശുപത്രികളില്‍
സര്‍ക്കാര്‍ മേഖലയിലെ
നഴ്സിംഗ്
വിദ്യാര്‍ത്ഥികളെ
ജോലിക്ക് നിയോഗിച്ച്
ഉത്തരവിറക്കിയിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(സി)
നഴ്സിംഗ്
പഠനം പൂര്‍ത്തിയാക്കി
നഴ്സിംഗ് കൗണ്‍സിലില്‍
രജിസ്റ്റര്‍ ചെയ്യാത്ത
വിദ്യാര്‍ത്ഥികളെ
ഇപ്രകാരം
ആശുപത്രികളില്‍
ജോലിക്ക് നിയോഗിച്ചത്
ഏത് ചട്ടത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ ?
പി.എസ്.സി.
മുഖേനയല്ലാതെ നടത്തിയ
നിയമനങ്ങള്‍
1640.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാറിന്റെ
കാലത്ത് വിവിധ
വകുപ്പുകള്‍, അനുബന്ധ
സ്ഥാപനങ്ങള്‍, വെയര്‍
ഹൗസിംഗ്
കോര്പ്പറേഷന്
ഉള്‍പ്പെടെയുള്ള മറ്റു
കോര്‍പ്പറേഷനുകള്‍
,പൊതുമേഖലാ
സ്ഥാപനങ്ങള്‍
തുടങ്ങിയവയിൽ
സര്‍ക്കാര്‍ ശമ്പളം
(സര്‍ക്കാര്‍ ഫണ്ടില്‍
നിന്നും നല്‍കുന്നത്)
നല്കുന്ന തസ്തികകളില്‍
പി.എസ്.സി മുഖേനയല്ലാതെ
നടത്തിയ നിയമവിരുദ്ധവും
നിയമ വിധേയവുമായ
നിയമനങ്ങള്‍ സംബന്ധിച്ച
വിശദംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരം
നിയമനങ്ങളില്‍
പരാതികളുടെ
അടിസ്ഥാനത്തില്‍
വിജിലൻസുൾപ്പെടെ
അന്വേഷണങ്ങള്‍ നടന്ന
കേസുകൾ എത്ര; എത്ര പേരെ
കുറ്റക്കാരായി
കണ്ടെത്തി ; എത്ര
നിയമനങ്ങള്‍ റദ്ദാക്കി;
കോടതികളുമായി
ബന്ധപ്പെട്ടുകിടക്കുന്ന
എത്ര കേസുകള്‍ ഉണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവിലെ
ഇത്തരം അനധികൃത
നിയമനങ്ങള്‍
റദ്ദാക്കാനും
അന്വേഷണങ്ങള്‍
ഫലപ്രദമാക്കി
കുറ്റക്കാരെ കണ്ടെത്തി
മാതൃകാപരമായ ശിക്ഷ
നല്‍കാനും എന്തു
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ?
പൊതു
സ്ഥലം കയ്യേറി നിര്‍മ്മിച്ച
ആരാധനാലയങ്ങള്‍
1641.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു സ്ഥലം കയ്യേറി
നിര്‍മ്മിച്ച എത്ര
ആരാധനാലയങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആരാധനാലയങ്ങള്‍
പൊളിച്ചുമാറ്റാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
ഏതെല്ലാം
സ്ഥലങ്ങളിലാണ് ഇത്തരം
ആരാധനാലയങ്ങള്‍ ഉള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഹരിത
കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി കുളങ്ങളുടെ
നവീകരണം
1642.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുളങ്ങള്‍
വൃത്തിയാക്കുന്നതിനും
നവീകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നെടുമങ്ങാട്
മണ്ഡലത്തിലെ ഏതെല്ലാം
കുളങ്ങളാണ്
നവീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
(സി)
ഹരിത
കേരള മിഷന്റെ അനുബന്ധ
പദ്ധതികളുടെ വിശദാംശം
നല്‍കുമോ?
ഭരണം
സുതാര്യവും
അഴിമതിമുക്തവുമാക്കാന്‍
നടപടി
1643.
ശ്രീ.റ്റി.വി.രാജേഷ്
,,
സി. കെ. ശശീന്ദ്രന്
,,
ഐ.ബി. സതീഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭരണം സുതാര്യവും
അഴിമതിമുക്തവുമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
'സീറോ
ടോളറന്‍സ് റ്റു
കറപ്ഷന്‍' എന്ന
ലക്ഷ്യത്തോടെ
സര്‍ക്കാര്‍
വകുപ്പുകളിലെ അഴിമതി
സൂചിക തയ്യാറാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
അഴിമതി
നിര്‍മ്മാര്‍ജ്ജനത്തിന്
പൊതുജനങ്ങളുടെ
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
അഴിമതി
സംബന്ധിച്ച വിവരങ്ങള്‍
വെളിപ്പെടുത്തുന്നവര്‍ക്ക്
അവാര്‍ഡ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്
1644.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്‍.പി. / യു.പി. /
ഹൈസ്കൂള്‍ /ഹയര്‍
സെക്കണ്ടറി /കോളേജ്
അധ്യാപകര്‍ക്ക്
കെ.എ.എസ്. പരീക്ഷ
എഴുതാനുളള അര്‍ഹത ഉണ്ടോ
;
(ബി)
എങ്കില്‍
ഏതെല്ലാം
അധ്യാപകര്‍ക്ക്; ഇനം
തിരിച്ച് വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലുളള
ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കാണ്
കെ.എ.എസ്. പരീക്ഷ
എഴുതാന്‍ അര്‍ഹത ഉള്ളത്
എന്നത് അറിയിക്കാമോ?
ആര്.എസ്.ഐ./എ.പി.എസ്.ഐ.
തസ്തികയുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
1645.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട് സബ്
ഇന്‍സ്പെക്ടര്‍
(എം.ടി.എസ്.ഐ)
തസ്തികയിലേക്ക്,
സമാനമായ ആര്.എസ്.ഐ.
(റിസര്‍വ്
സബ്ഇന്‍സ്പെക്ടര്‍)/എ.പി.എസ്.ഐ.
(ആംഡ് പോലീസ്
സബ്ഇന്‍സ്പെക്ടര്‍)
(മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വകുപ്പ്)
തസ്തികയിലേയ്ക്ക്
18.05.2016 ല്‍ നിലവിൽ
വന്ന പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
10.11.1975-ലെ
സ.ഉ.(എം.എസ്)24/76/ആഭ്യന്തരം
അനുസരിച്ചുള്ള
ആര്.എസ്.ഐ./എ.പി.എസ്.ഐ
തസ്തികയും
24.01.2011-ലെ
സ.ഉ.(പി)20/11/(ആഭ്യന്തരം)
അനുസരിച്ചുള്ള
തസ്തികകളും സമാനമാണോ
എന്ന് വിശദീകരിക്കുമോ;
(സി)
10.11.1975-ലെ
സ.ഉ.(എം.എസ്)24/76/ആഭ്യന്തരം
അനുസരിച്ച്
18.05.2016-ല്‍
നിലവില്‍ വന്ന
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം ലഭിക്കുന്ന
തരത്തില്‍ ഉത്തരവില്‍
ഭേദഗതികള്‍ വരുത്തുന്ന
കാര്യം പരിഗണിക്കുമോ?
റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിനുള്ള
കാലതാമസം
1646.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
25.07.2015-ന്
കേരളാ പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
നടത്തിയ ബിവറേജസ്
കോര്പ്പറേഷന്
അസിസ്റ്റന്റ് ഗ്രേഡ്II
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
പ്രസിദ്ധീകരിക്കാന്‍
കഴിയും എന്ന്
വിശദമാക്കുമോ;
(ബി)
ഈ
ലിസ്റ്റുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും കേസ്
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ നിലവിലെ അവസ്ഥ
വിശദീകരിക്കുമോ?
കോവളം
കൊട്ടാരം
ആര്.പി.ഗ്രൂപ്പിന്
കെെമാറുന്നതിനുള്ള തീരുമാനം
1647.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
ചരിത്ര സ്മാരകമായ
കോവളം കൊട്ടാരം
ആര്.പി.ഗ്രൂപ്പിന്
കെെമാറുവാനായി
മന്ത്രിസഭ എടുത്ത
തീരുമാനം
ദൂരൂഹമാണെന്നുളള
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇത്
സംബന്ധിച്ച് ഒരു
അന്വേഷണ കമ്മീഷനെ
നിയമിച്ച്
റിപ്പോര്‍ട്ട് തേടാന്‍
തയ്യാറാകുമോ;
(സി)
പ്രസ്തുത
മന്ത്രിസഭാ
യോഗത്തിന്റെ
മിനിറ്റ്സിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കുമോ ?
വകുപ്പ്
രൂപീകരണം
1648.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി ഏതെങ്കിലും
വകുപ്പ്
രൂപീകരിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വെളിപ്പെടുത്താമോ?
കാറ്റഗറി
സംഘടനകള്‍
1649.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളില്‍ എത്ര
കാറ്റഗറി സംഘടനകള്‍
പ്രവര്‍ത്തിച്ചുവരുന്നു;
(ബി)
എല്ലാ
കാറ്റഗറി സംഘടനകൾക്കും
അംഗീകാരം
കിട്ടിയിട്ടുണ്ടോ ;
(സി)
കാറ്റഗറി
സംഘടനകള്‍
പൊതുസമ്മേളനങ്ങള്‍
നടത്തി വരവ് ചെലവ്
കണക്ക് സര്‍ക്കാരിനെ
ബോധ്യപ്പെടുത്താറുണ്ടോ
; വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയിലെ പി എസ് സി
നിയമനങ്ങള്‍
1650.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ നിലവിലുളള
എല്‍.ഡി.ക്ലര്‍ക്ക്,
ലാസ്റ്റ് ഗ്രേഡ് എന്നീ
ലിസ്റ്റുകളിൽ നിന്നും
നാളിതുവരെ എത്ര പേരെ
നിയമിച്ചു;
(ബി)
എത്ര
ഒഴിവുകള്‍ പി എസ് സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; നിയമന
ശുപാര്‍ശകള്‍ എത്ര
പേര്‍ക്ക് നല്കി;
വിശദാംശം നല്‍കുമോ;
(സി)
ഒഴിവുകള്‍
കൃത്യമായി
റിപ്പോര്‍ട്ടു
ചെയ്യുവാന്‍ ജില്ലാതല
ഓഫീസ് മേധാവികള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പേര്‍ക്ക് നിയമനം
നല്കി; ഇതേ കാലയളവില്‍
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എത്ര
നിയമനങ്ങള്‍
നടത്തിയിരുന്നു;
വിശദാംശം നല്‍കുമോ?
എറണാകുളം
ജില്ലയിലെ എല്‍.ഡി. ക്ലാര്‍ക്ക്
റാങ്ക് ലിസ്റ്റ്
1651.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ നിലവില്‍
ഉളള എല്‍.ഡി.
ക്ലാര്‍ക്ക് റാങ്ക്
ലിസ്റ്റില്‍ നിന്നും
മുന്‍കാലങ്ങളെ
അപേക്ഷിച്ച് വളരെ
കുറച്ച് നിയമനങ്ങള്‍
മാത്രമേ നടന്നിട്ടുളളു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നുള്ള
നിയമനങ്ങള്‍
കുറഞ്ഞത്എന്തുകൊണ്ടാണ്;
വ്യക്തമാക്കാമോ;
(സി)
31.01.2018-ല്‍
അവസാനിക്കുന്ന പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും പരമാവധി
നിയമനങ്ങള്‍
നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
31.03.2015-ല്‍
നിലവില്‍ വന്ന ഇൗ
ലിസ്റ്റില്‍ നിന്നും
നിയമനം ആരംഭിച്ചത് 5
മാസത്തിനു ശേഷം
17.08.2015-ലാണ് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
ലിസ്റ്റിന്റെ കാലാവധി
നീട്ടുന്നതിനുളള നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കയ്യൂര്‍
രക്തസാക്ഷി സ്മാരക നിര്‍മ്മാണം
T 1652.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ കയ്യൂര്‍
രക്തസാക്ഷി സ്മാരക
നിര്‍മ്മാണത്തിന്
2016-17 ല്‍ ആവശ്യമായ
തുക വകയിരുത്തിയിട്ടും
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ വന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ;ഈ
പ്രവൃത്തി
എന്നാരംഭിച്ച് എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
മലയാളഭാഷ
നിര്‍ബന്ധമാക്കിയ നടപടി
1653.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിദ്യാലയങ്ങളില്‍ മലയാള
ഭാഷ
നിര്‍ബന്ധമാക്കിയതിനോട്
കര്‍ണ്ണാടക
ഭാഷാന്യൂനപക്ഷങ്ങള്
സഹകരിക്കാന്‍
തയ്യാറാകാതെ വരികയും
പ്രത്യക്ഷ സമര
പരിപാടികള്‍
സ്വീകരിക്കുകയും ചെയ്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
സമരക്കാരുടെ നടപടികള്‍
ന്യൂനപക്ഷ
പ്രദേശങ്ങളില്‍
വിശദീകരിക്കാനും
സംശയദൂരീകരണം നടത്താനും
സര്‍ക്കാര്‍
നേതൃത്വത്തില്‍
നടപടികള്‍ ഉണ്ടാകുമോ?
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്യാന്‍
നടപടി
1654.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
വകുപ്പുകളിലും
ഒഴിവുകള്‍ സംബന്ധിച്ച
വിവരങ്ങള്‍
പി.എസ്.സി.യ്ക്ക്
യഥാസമയം റിപ്പോര്‍ട്ട്
ചെയ്യുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
സേവനാവകാശ
നിയമം
1655.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സർക്കാർ ഓഫീസുകളിൽ
നിന്നും പൊതുജനങ്ങൾക്ക്
ലഭിക്കേണ്ട സേവനങ്ങളും
അതിന് ആവശ്യമായി
നിശ്ചയിച്ചിട്ടുള്ള
ദിവസങ്ങളും സേവനാവകാശ
നിയമപ്രകാരം എഴുതി
പ്രദർശിപ്പിക്കണമെന്ന
വ്യവസ്ഥ എല്ലാ സർക്കാർ
ഓഫീസുകളിലും
പാലിക്കുന്നുണ്ടോ;
അപ്രകാരം എഴുതി
പ്രദർശിപ്പിക്കുന്നു
എന്നു ഉറപ്പ്
വരുത്തുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(ബി)
നിശ്ചയിക്കപ്പെട്ട
ദിവസങ്ങൾക്കുള്ളിൽ
സേവനം നൽകാത്തതിന്റെ
പേരിൽ എത്ര
ഉദ്യോഗസ്ഥർക്കെതിരെയാണ്
നടപടി
സ്വീകരിച്ചിട്ടുള്ളതെന്നും
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്നും
വിശദമാക്കാമോ?
ഹരിതകേരളം
പദ്ധതി
T 1656.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
മാലിന്യസംസ്ക്കരണത്തിനായി
ഈ പദ്ധതിക്ക്
നല്‍കിയിരിക്കുന്ന
പ്രാധാന്യം
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിവരിക്കുമോ ?
പുതിയതായി
സൃഷ്ടിച്ച തസ്തികകള്‍
1657.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
സര്‍ക്കാര്‍/പൊതുമേഖല/അര്‍ദ്ധസര്‍ക്കാര്‍/യൂണിവേഴ്സിറ്റികള്‍
മറ്റ് വകുപ്പുകള്‍
ഇവയില്‍ പുതുതായി
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോന്നിലും
എത്ര തസ്തികകള്‍
വീതമാണ്
സൃഷ്ടിച്ചതെന്നും
ആയതിന് വേണ്ടിവരുന്ന
വാര്‍ഷികച്ചെലവ് എത്ര
രൂപയാണെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പുതുതായി
തസ്തികകള്‍
സൃഷ്ടിക്കുന്നതിനായി
വിവിധ ഭരണവകുപ്പുകള്‍
നിര്‍ദ്ദേശിച്ച്
ധനകാര്യ വകുപ്പിനയച്ച
ശുപാര്‍ശകളില്‍
ധനവകുപ്പ് നിരാകരിച്ചത്
ഏതെല്ലാം വകുപ്പുകളുടെ
പ്രൊപ്പോസലുകളാണ്; ഓരോ
വകുപ്പും, തസ്തികയും
എണ്ണവും, നിരസിച്ചതിനു
കാരണവും ഉള്‍പ്പെടെ
വിശദാംശം നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഭാഷാ ന്യൂനപക്ഷ
പഞ്ചായത്തുകള്‍
1658.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര കന്നഡ
ഭാഷാ ന്യൂനപക്ഷ
പഞ്ചായത്തുകളുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
ഉത്തരവുകളും
നിര്‍ദ്ദേശങ്ങളും
മറ്റും കന്നഡഭാഷാ
മാധ്യമങ്ങള്‍ക്കു
ട്രാന്‍സ് ലേറ്റ്
ചെയ്ത് നല്‍കുന്നതിന്
കലക്ട്രേറ്റില്‍
സംവിധാനം ഇല്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
വിഷയം ജില്ലാതല
ഭാഷാന്യൂനപക്ഷ
കമ്മിറ്റി
സര്‍ക്കാരിന്റെ
ശ്രദ്ധയില്പ്പെടുത്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
കാസര്‍ഗോഡ് ജില്ലാ
ഇന്‍ഫര്‍മേഷന്‍
ഓഫീസില്‍ കന്നഡഭാഷാ
ട്രാന്‍സ് ലേറ്ററായി
ഒരു ജീവനക്കാരനെ
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
1659.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
വാഹനങ്ങളുടെ
പട്ടികയില്‍ ഏതെല്ലാം
വകുപ്പുകളുടെ
വാഹനങ്ങളേയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
അവധി
ദിവസങ്ങളിലും മറ്റും
സ്വകാര്യ ആവശ്യത്തിന്
സര്‍ക്കാര്‍ വാഹനം
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
അവധിയെടുത്ത്
വിദേശത്ത് ജോലി ചെയ്യുന്ന
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
1660.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
അവധിയെടുത്ത് വിദേശത്ത്
ജോലി ചെയ്യുന്നുണ്ട്;
(ബി)
ഏത്
വകുപ്പില്‍ നിന്നാണ്
കൂടുതല്‍ ഉദ്യോഗസ്ഥര്‍
അവധിയെടുത്ത് വിദേശത്ത്
ജോലി ചെയ്തു വരുന്നത്;
(സി)
ഉദ്യോഗസ്ഥര്‍ക്ക്
അവധിയെടുത്ത് വിദേശത്ത്
ജോലി ചെയ്യുന്നതിന്
നിലവിലുള്ള വ്യവസ്ഥകള്‍
എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
ഇപ്രകാരം
അവധിയെടുത്ത് വിദേശത്ത്
ജോലിചെയ്തശേഷം
നാട്ടിലെത്തി
ആനുകൂല്യങ്ങള്‍
കൈപ്പറ്റുന്ന
സമ്പ്രദായം
നിര്‍ത്തലാക്കണം എന്ന
ബഹു.കേരള ഹൈക്കോടതിയുടെ
നിര്ദ്ദേശത്തിന്ന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
അംഗപരിമിതരായ
ഉദ്യോഗസ്ഥര്‍ക്കുളള പഞ്ചിംഗ്
സംവിധാനം
1661.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
അംഗപരിമിതരായ
ഉദ്യോഗസ്ഥര്‍ക്ക്
ബയോമെട്രിക്
സംവിധാനത്തില്‍ വിരല്‍
വെക്കാതെ ഐ.ഡി.
ഉപയോഗിച്ച് പഞ്ചിംഗ്
ചെയുന്നതിനുള്ള സൗകര്യം
എത്ര പേര്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
തസ്തികയും പേര്
വിവരങ്ങളും
ലഭ്യമാക്കാമോ?
ഭരണപരിഷ്ക്കാര
കമ്മീഷന്
1662.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണപരിഷ്ക്കാര
കമ്മീഷന് ഇതിനകം
എന്തെങ്കിലും
ശിപാര്‍ശകളോ
നിര്‍ദ്ദേശങ്ങളോ
സർക്കാരിന്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഭരണപരിഷ്ക്കാര
കമ്മീഷന് നല്കിയ
ശിപാര്‍ശകള്‍
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
കമ്മീഷനംഗങ്ങളായ
സി.പി. നായര്‍ക്കും
നീലഗംഗാധരനും ശമ്പളവും
അലവന്‍സുകളും
നിശ്ചയിച്ച്
ഉത്തരവായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഭരണ
പരിഷ്ക്കാര കമ്മീഷന്
നിലവില്‍ വന്നശേഷം
ചെയര്‍മാന്റെയും
അംഗങ്ങളുടെയും ശമ്പളം,
യാത്രബത്ത, മെഡിക്കല്‍
അലവന്സ്എന്നിവയുള്പ്പടെയുള്ള
വിവിധ അലവന്‍സുകള്‍
എന്നീ ഇനത്തില്‍
ഓരോരുത്തര്‍ക്കും നൽകിയ
തുക എത്രയാണ്;
(ഇ)
ഭരണ
പരിഷ്ക്കാര കമ്മീഷനില്‍
നിലവില്‍ എത്ര
ജീവനക്കാരുണ്ട്;
ജീവനക്കാര്‍ക്ക്
ശമ്പളം, അലവന്‍സ്
ഇനങ്ങളില്‍ ഇതുവരെ
ചെലവായ തുക എത്രയാണ്;
(എഫ്)
കമ്മീഷന്
ഐ.എം.ജിയില്‍ ഓഫീസ്
തയ്യാറാക്കുന്നതിന്
എന്ത് തുക ചെലവഴിച്ചു;
പ്രസ്തുത ഓഫീസില്‍
കമ്മീഷന് പ്രവര്‍ത്തനം
തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ ലാസ്റ്റ് ഗ്രേഡ്
നിയമനങ്ങള്‍
1663.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ലാസ്റ്റ്
ഗ്രേഡ് നിയമനത്തിനായി
എത്ര പേരുടെ റാങ്ക്
ലിസ്റ്റാണ്
പ്രസിദ്ധീകരിച്ചിട്ടുളളത്;
ഇൗ റാങ്ക് ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നത്; ഇൗ റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്രപേര്‍ക്ക് ഇതുവരെ
നിയമനം നല്കി;
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ജില്ലയില്‍ കഴിഞ്ഞ തവണ
ലാസ്റ്റ് ഗ്രേഡ്
നിയമനത്തിനായി
എത്രപേരുടെ റാങ്ക്
ലിസ്റ്റാണ്
പ്രസിദ്ധീകരിച്ചിരുന്നത്;
ഇതില്‍ നിന്നും എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിരുന്നു;
(സി)
ജില്ലയിലെ
നിലവിലെ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര തവണ നിയമന
ശുപാര്‍ശ
നല്‍കിയിട്ടുണ്ട്;
ഇപ്പോള്‍
തിരുവനന്തപുരം
ജില്ലയിലെ നിയമന
ശുപാര്‍ശകള്‍ മറ്റ്
ജില്ലകളെ അപേക്ഷിച്ച്
വളരെ കുറവാണെന്നുളള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിനുളള കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ലാസ്റ്റ്
ഗ്രേഡ് നിയമനങ്ങള്‍ക്ക്
ഉന്നത യോഗ്യതയുളളവരെ
ഒഴിവാക്കി
മുന്‍കാലപ്രാബല്യത്തില്‍
പുറപ്പെടുവിച്ച
സര്‍ക്കാര്‍ ഉത്തരവ്
നിലവില്‍ ഉണ്ടോ;
നിലവിലെ ലാസ്റ്റ്
ഗ്രേഡ് നിയമനത്തിനായുളള
റാങ്ക് ലിസ്റ്റില്‍
നിന്നും ഇൗ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ഉന്നത
വിദ്യാഭ്യാസ യോഗ്യത
ഉളളവരെ
ഒഴിവാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
സംബന്ധിച്ച് ഉന്നത
വിദ്യാഭ്യാസ
യോഗ്യതയുളളവരെ ഇൗ
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെടുത്തണമെന്ന
ഭേദഗതി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇൗ കാലയളവില്‍
തിരുവനന്തപുരം ജില്ല
ഉള്‍പ്പെടെയുളള
ജില്ലകളിലെ റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനങ്ങള്‍
നടന്നിരുന്നില്ലായെന്നുളള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
ലാസ്റ്റ്
ഗ്രേഡ് തസ്തികയിലെ
ഒഴിവുകളും എന്‍.ജെ.ഡി
ഒഴിവുകളും
റിപ്പോര്‍ട്ട്
ചെയ്താല്‍ നിയമന
ശുപാര്‍ശകള്‍ എത്ര സമയ
പരിധിക്കുളളില്‍
നല്കണമെന്നുള്ളതിന്റെ
വിശദാംശം നല്‍കാമോ;
(എഫ്)
സംസ്ഥാനത്ത്
പി.എസ്.സി. വഴി
നടത്തുന്ന നിയമനങ്ങളിൽ
ലാസ്റ്റ് ഗ്രേഡ്
തസ്തികകളിലാണ് ഏറ്റവും
കൂടുതല്‍ എന്‍.ജെ.ഡി
ഒഴിവുകള്‍
ഉണ്ടാവുന്നതെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ എന്‍.ജെ.ഡി
ഒഴിവുകള്‍ക്ക് പകരമായി
നിയമന ശുപാര്‍ശകള്‍
നല്‍കുന്നതിലെ കാലതാമസം
കാരണം ബന്ധപ്പെട്ട
വകുപ്പുകളില്‍ ജോലി
സംബന്ധമായ
ബുദ്ധിമുട്ടും റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അവസരങ്ങള്‍
നഷ്ടപ്പെടുന്നതും
ഉണ്ടാകുന്നത് ഗൗരവമായി
കാണുമോ; ഇതിന്
പരിഹാരമായി എന്‍.ജെ.ഡി
ഒഴിവുകള്‍ നികത്തുന്നത്
ത്വരിതപ്പെടുത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
സര്‍ക്കാരിന്റെ
വാര്‍ഷികം സംബന്ധിച്ച പരസ്യ
പ്രചാരണം
1664.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വാര്‍ഷികത്തിന്
സാമൂഹ്യമാധ്യമങ്ങള്‍
വഴി പരസ്യ
പ്രചാരണത്തിനായി ഏത്
ഏജന്‍സിയെയാണ്
നിയോഗിച്ചതെന്നും
ഇതിലേക്കായി എത്ര രൂപ
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്താമോ;
(ബി)
പരസ്യ
പ്രചാരണത്തിന്
ഏജന്‍സിയെ
തെരഞ്ഞടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നു;
ഇതിലേക്കായി
ക്വൊട്ടേഷനോ, അപേക്ഷകളോ
ലഭിച്ചിരുന്നോ;
എങ്കില്‍ ആരുടെയെല്ലാം
ക്വൊട്ടേഷന്‍/അപേക്ഷകള്‍
ലഭിച്ചിരുന്നു;
(സി)
നവമാധ്യമ
പ്രചാരണത്തിന്
പി.ആര്..ഡി യില്‍
പ്രത്യേകമായി
ആരെയെങ്കിലും വര്‍ക്ക്
അലോട്ട്മെന്റിന്റെ
ഭാഗമായി
ചുമതലപ്പെടുത്തിയിരുന്നോ;
(ഡി)
ഇതിലേക്കായി
മൊത്തം ചെലവായിട്ടുള്ള
തുകയില്‍ ഏജന്‍സി
കമ്മീഷന് എത്ര
ശതമാനമാണെന്ന്
വെളിപ്പെടുത്താമോ;
(ഇ)
ഇതു
സംബന്ധിച്ച്
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
മേശപ്പുറത്ത് വെക്കുമോ?
എന്‍ഡോസള്‍ഫാന്‍
പാക്കേജ്
1665.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
എന്‍ഡോസള്‍ഫാന്‍
പാക്കേജിന്റെ ഭാഗമായി
വിവിധ
പ്രവൃത്തികള്‍ക്ക്
നബാര്‍ഡില്‍ നിന്ന്
എത്ര തുകയാണ്
അനുവദിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
എത്ര എണ്ണം
പൂര്‍ത്തിയാക്കാനുണ്ട്;
വിശദമാക്കാമോ;
(സി)
നബാര്‍ഡ്
നിര്‍ദ്ദേശ പ്രകാരം ഈ
പ്രവൃത്തികളുടെ
നിര്‍മ്മാണ കാലാവധി
എന്നാണ് തീരുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
അനുവദിച്ച
പ്രവൃത്തികള്‍ എല്ലാം
പൂര്‍ത്തിയാകാത്ത
സാഹചര്യത്തില്‍
സമയപരിധി നീട്ടി
ലഭിക്കുന്നതിന്
നബാര്‍ഡില്‍ അപേക്ഷ
നല്‍കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
എങ്കില്‍
നബാർഡിന്റെ അനുമതി
കിട്ടിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
രഹസ്യസ്വഭാവമുള്ള
ഔദ്യോഗിക വിവരങ്ങള്‍
1666.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭാ
ചോദ്യങ്ങളും ബജറ്റ്
വിശദാംശങ്ങളും
ഉള്‍പ്പെടെ
പ്രധാനപ്പെട്ട
വിവരങ്ങള്‍ ഗൂഗിള്‍
ഡ്രൈവ് (google drive)
വഴി തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ
മേലുദ്യോഗസ്ഥര്‍
ശേഖരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
രഹസ്യസ്വഭാവമുള്ള
ഔദ്യോഗിക വിവരങ്ങള്‍
ചോരുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവ തടയാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഗൂഗിള്‍
ഷീറ്റ്സ് (google
sheets), ഗൂഗിള്‍ ഫോംസ്
(google forms)
എന്നിവയുടെ ഉപയോഗം
തടയുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
കേന്ദ്രബഡ്ജറ്റും
സംസ്ഥാനത്തിന്റെ
ആവശ്യങ്ങളും
1667.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ലെ കേന്ദ്ര പൊതു
ബഡ്ജറ്റിൽ
പരിഗണനയ്ക്കായി
സംസ്ഥാനത്തിന്റെ
എന്തെല്ലാം ആവശ്യങ്ങള്‍
മുന്നോട്ടുവയ്ക്കുകയുണ്ടായി;
ഇവയില്‍
പരിഗണിക്കപ്പെട്ടവയും
പരിഗണിക്കപ്പെടാതെ
പോയവയും
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ബഡ്ജറ്റ്
അവതരണത്തിന്
മുന്നോടിയായി
മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ
ആവശ്യങ്ങള്‍
നിവേദനത്തിലൂടെ
സമര്‍പ്പിക്കുകയുണ്ടായോ;
എങ്കില്‍ എപ്പോഴാണ് അത്
സമർപ്പിച്ചത്;
നിവേദനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ആവശ്യങ്ങള്‍
നേടിയെടുക്കുന്നതിനായി
ബഡ്ജറ്റിനു മുന്‍പ്
മുഖ്യമന്ത്രി
ആരെല്ലാമായി നേരില്‍
കണ്ട് ചര്‍ച്ച
നടത്തുകയുണ്ടായി; ഈ
രംഗത്ത് സംസ്ഥാനത്തു
നിന്നുളള എം.പി.മാരെ
ഏകോപിപ്പിക്കുവാന്‍
ശ്രമിക്കുകയുണ്ടായോ
എന്ന്
വെളിപ്പെടുത്താമോ?
മന്ത്രിമാരുടെയും
ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക
ഡല്ഹിയാത്രകളുടെ ചെലവുകള്‍
1668.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കേന്ദ്രസര്‍ക്കാരില്‍
നിന്നും വിവിധ
ആവശ്യങ്ങള്‍
നേടിയെടുക്കുന്നതിനായി
മുഖ്യമന്ത്രിയും മറ്റു
മന്ത്രിമാരും
ഉദ്യോഗസ്ഥരും എത്ര തവണ
ഔദ്യോഗികമായി
ഡല്‍ഹിയാത്ര
നടത്തിയിട്ടുണ്ടെന്ന്
വേര്‍തിരിച്ച്
വിശദമാക്കുമോ;
(ബി)
ഈ
ഇനത്തില്‍ സംസ്ഥാന
ഖജനാവില്‍ നിന്ന് എത്ര
തുക
ചെലവായിട്ടുണ്ടെന്ന്
വേര്‍തിരിച്ച്
വിശദമാക്കുമോ;
സെക്രട്ടേറിയറ്റിലെ
ഇ-വെയ്സ്റ്റ്
നിര്‍മ്മാര്‍ജ്ജനം
T 1669.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലും
പരിസരങ്ങളിലും
ഇ-വെയ്സ്റ്റുകള്
ഉള്‍പ്പെടെയുള്ള
പാഴ്വസ്തുക്കള്
കൂട്ടിയിട്ട് തടസ്സവും
വൃത്തികേടും
ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
വസ്തുക്കള്‍
പുനരുപയോഗിക്കുകയോ
അല്ലാത്തവ ഒഴിവാക്കുകയോ
ചെയ്യുന്നതിനുളള തടസ്സം
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരം
കൂട്ടിയിട്ടിരിക്കുന്ന
വസ്തുക്കള്‍ ലേലം
ചെയ്യുന്നതിനും
അല്ലാത്തവ
ഒഴിവാക്കുന്നതിനും
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പുനരുപയോഗ
സാധ്യതയുള്ളവ റിപ്പയര്‍
ചെയ്ത്
ഉപയോഗപ്രദമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍വ്വീസിലിരിക്കെ
മരണപ്പെട്ട ജീവനക്കാരന്റെ
ബാദ്ധ്യത
1670.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസിലിരിക്കെ
മരണപ്പെട്ട
ജീവനക്കാരന്റെ എത്ര
ലക്ഷം രൂപവരെയുള്ള
ബാധ്യതകളാണ്
എഴുതിത്തള്ളിയിരുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
തുക ഇപ്പോൾ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഐ.എ.എസ്.,
ഐ.പി.എസ്., ഐ.എഫ്.എസ്.
ഓഫീസര്‍മാരുടെ ക്ഷാമം
1671.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ഐ.എ.എസ്., ഐ.പി.എസ്.,
ഐ.എഫ്.എസ്. കേഡറിലുള്ള
എത്ര ഓഫീസര്‍മാരെയാണ്
നിലവില്‍ ആവശ്യമുള്ളത്;
(ബി)
നിലവിൽ
പ്രസ്തുത തസ്തികകളില്‍
എത്ര ഒഴിവുകളുണ്ട് ;
(സി)
പ്രസ്തുത
ഓഫീസര്‍മാര്‍ ഒരുസമയം
ഒന്നിലധികം
വകുപ്പുകളുടെ
ചുമതലവഹിക്കുന്നത്
ഭരണപരമായ അസൗകര്യം
സൃഷ്ടിക്കുന്നുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുക;
വിശദവിവരം നല്‍കുമോ?
എെ.എ.എസ്./എെ.പി.എസ്.
ഉദ്യോഗസ്ഥരെ
പ്രോസിക്യൂട്ട്
ചെയ്യുന്നതിനുള്ള അനുമതി
1672.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാന സര്‍ക്കാരിലെ
എെ.എ.എസ്./എെ.പി.എസ്.
വിഭാഗത്തിലുള്ള
ഉദ്യോഗസ്ഥരെ
പ്രോസിക്യൂട്ട്
ചെയ്യുന്നതിനുള്ള
അനുമതി ആരെങ്കിലും
തേടിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ഉദ്യോസ്ഥരെ
പ്രോസിക്യൂട്ട്
ചെയ്യുവാനാണ് അനുമതി
തേടിയതെന്നും എന്ത്
കുറ്റത്തിനാണെന്നും
അതിനുള്ള അപേക്ഷ ഓരോ
കേസിലും എന്നാണ്
ലഭിച്ചതെന്നും
അറിയിക്കുമോ;
(ബി)
ഇതില്‍
എത്ര അപേക്ഷകളില്‍
ഇതിനകം പ്രാേസിക്യൂഷന്‍
അനുമതി നല്കി; എത്ര
കേസുകളില്‍ അനുമതി
നിഷേധിച്ചു; വിശദാംശം
നല്‍കുമോ?
സബ്
കളക്ടറുടെ സ്ഥാനക്കയറ്റം
1673.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
സബ് കളക്ടറായിരുന്ന
ശ്രീറാം വെങ്കട്ടരാമിന്
സ്ഥാനക്കയറ്റം
നല്കിയാണോ
എംപ്ലോയ്മെന്റ് ആന്റ്
ട്രെയിനിംഗ് ഡയറക്ടറായി
നിയമിച്ചത്;
(ബി)
എങ്കില്‍
അദ്ദേഹത്തിന്
സ്ഥാനക്കയറ്റം നല്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
നോട്ട് റദ്ദാക്കല്‍ നടപടി
സമ്പദ്ഘടനയില്‍ ഉണ്ടാക്കിയ
ആഘാതം
1674.
ശ്രീ.റ്റി.വി.രാജേഷ്
,,
ബി.ഡി. ദേവസ്സി
,,
ഡി.കെ. മുരളി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ നോട്ട്
റദ്ദാക്കല്‍ നടപടി
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയില്‍
ഉണ്ടാക്കിയ ആഘാതം
എത്രമാത്രമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
സംസ്ഥാന ആസൂത്രണ
ബോര്‍ഡ് മുഖേന നടത്തിയ
പഠന റിപ്പോര്‍ട്ടിലെ
പ്രധാനപ്പെട്ട
നിഗമനങ്ങള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
മൊത്തം ആഭ്യന്തര
വരുമാനത്തെ ഇത്
എങ്ങനെയെല്ലാമാണ്
പ്രതികൂലമായി
ബാധിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നോട്ട്
റദ്ദാക്കലിന്റെ
സാഹചര്യത്തില്‍ കേന്ദ്ര
സര്‍ക്കാരില്‍ നിന്നുളള
നികുതി കൈമാറ്റത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
(ഇ)
കറന്‍സി
പിന്‍വലിക്കല്‍
സൃഷ്ടിച്ച
പ്രത്യാഘാതത്തില്‍
നിന്നും സംസ്ഥാനം
കരകയറിയിട്ടുണ്ടോ;
ഇതിനായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
1675.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ചികിത്സയ്ക്കായി
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ വിവിധ
ബോര്‍ഡുകളിലേയും
കോര്‍പ്പറേഷനുകളിലേയും
ജീവനക്കാരെ
ഉള്‍പ്പെടുത്തുമോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി നടത്തിപ്പിനായി
ഇന്‍ഷുറന്‍സ്
കമ്പനികള്‍
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
ഏതെല്ലാം
കമ്പനികളാണെന്നും
വ്യക്തമാക്കുമോ?
കേന്ദ്ര
ധനസഹായം
1676.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ഏതൊക്കെ പദ്ധതികളില്‍
എന്തൊക്കെ സാമ്പത്തിക
സഹായങ്ങളാണ്
ലഭിച്ചിട്ടുള്ളത്;
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ബി)
കേന്ദ്രത്തില്‍
നിന്നു ലഭിച്ച
ധനസഹായങ്ങളില്‍ എത്ര
തുക ഉപയോഗിക്കുവാന്‍
സാധിച്ചിട്ടുണ്ടെന്നും
ഏതൊക്കെ പദ്ധതികളിലാണ്
പ്രസ്തുത തുക
വിനിയോഗിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കേന്ദ്രത്തില്‍
നിന്നും ലഭിച്ച
ധനസഹായത്തില്‍
ഏതെങ്കിലും തുക
വിനിയോഗിക്കുവാന്‍
സാധിക്കാതെ
നഷ്ടപ്പെടുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
പദ്ധതികള്‍ക്കുള്ള
തുകയാണ് ഈ വിധത്തില്‍
നഷ്ടപ്പെടുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഹരിതകേരള
മിഷന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1677.
ശ്രീ.ഇ.പി.ജയരാജന്
,,
സി.കെ. ഹരീന്ദ്രന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരള
മിഷന്
ശുചിത്വ-മാലിന്യനിര്‍മ്മാര്‍ജ്ജന
നിര്‍വ്വഹണത്തിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പൊതുസ്ഥലങ്ങള്‍
മാലിന്യമുക്തമാക്കുന്നത്
സംബന്ധിച്ച പൊതുസമീപനം
വ്യക്തമാക്കുമോ;
(സി)
ശുചിത്വ-മാലിന്യ
നിര്‍മ്മാര്‍ജ്ജന
സംവിധാനവുമായി
ബന്ധപ്പെട്ട
സൗകര്യങ്ങള്‍
ഉറപ്പാക്കുന്നതിനും
ഇതിനുള്ള
സാങ്കേതികസഹായം
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
മാലിന്യസംസ്ക്കരണവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള നിയമങ്ങളും
ചട്ടങ്ങളും കര്‍ശനമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വായ്പകള്‍
എഴുതിത്തള്ളാന്‍ നടപടി
T 1678.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഏതെങ്കിലും
പ്രത്യേക വിഭാഗങ്ങളുടെ
വായ്പകള്‍
എഴുതിത്തള്ളുന്നതിനുള്ള
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;എങ്കിൽ
ഏതൊക്കെ
വിഭാഗങ്ങൾക്കാണ് എന്നും
ആയതിലേക്കായി എത്ര രൂപ
വീതമാണ്
വകയിരുത്തിയിടുള്ളതെന്നും
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കേരളത്തിലെ
20 ലക്ഷത്തോളം വരുന്ന
പരിവര്‍ത്തിത ദളിത്
ക്രൈസ്തവരുടെ വായ്പകള്‍
എഴുതിത്തള്ളുന്നകാര്യം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍, അതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
പന്ത്രണ്ടാം
പഞ്ചവത്സര പദ്ധതി
1679.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പന്ത്രണ്ടാം
പഞ്ചവത്സര പദ്ധതിയിൽ
ഓരോ വകുപ്പിനും
അനുവദിച്ച തുകയും
വകുപ്പ് ചിലവാക്കിയ
തുകയും
വാർഷികാടിസ്ഥാനത്തിൽ
നൽകാമോ;
(ബി)
പതിമൂന്നാം
പഞ്ചവത്സര പദ്ധതിയിലൂടെ
സംസ്ഥാനം കൈവരിക്കാൻ
ഉദ്ദേശിക്കുന്ന
ഭൗതികമായതും
അല്ലാത്തതുമായ
നേട്ടങ്ങളെ കുറിച്ചു
വിശദികരിക്കാമോ?
സി
- സ്റ്റെഡ് ജീവനക്കാരുടെ
പുനര്‍വിന്യാസം
1680.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ശാസ്ത്ര-സാങ്കേതിക
വകുപ്പിന്റെ കീഴിലുള്ള
C-STED എന്ന
സ്ഥാപനത്തിലെ ഒരു
വിഭാഗം ജീവനക്കാരെ
മറ്റ് വകുപ്പുകളില്‍
പുനര്‍ വിന്യാസിച്ചതിന്
ശേഷം ബാക്കിയുള്ള
ജീവനക്കാരെ പുനര്‍
വിന്യസിക്കാതിരുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
ശേഷിക്കുന്ന
ജീവനക്കാരെ
പുനര്‍വിന്യസിക്കുന്നതിനുളള
നടപടി ഉടൻ
സ്വീകരിക്കുമോ;
(സി)
ഈ
സ്ഥാപനം
നിലനിര്‍ത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
തീരദേശ
പരിപാലന നിയമപ്രകാരം കെട്ടിട
നിര്‍മ്മാണത്തിന് അനുമതി
1681.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
എറണാകുളം ജില്ലയിലെ
ചേരാനല്ലൂര്‍
ഗ്രാമപഞ്ചായത്തില്‍
നിന്നും തീരദേശ പരിപാലന
നിയമപ്രകാരം കെട്ടിട
നിര്‍മ്മാണ
അനുമതിക്കായി എത്ര
അപേക്ഷകള്‍ ലഭിച്ചു ;
(ബി)
ഇത്തരത്തില്‍
ലഭിച്ച
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
പുതുവെെപ്പിലെ
എെ.ഒ.സി. പ്ലാന്റിന്റെ
നിര്‍മ്മാണം
പരിശോധിക്കുന്നതിന് നടപടി
1682.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുവെെപ്പിലെ
എെ.ഒ.സി. പ്ലാന്റിന്
പഞ്ചായത്ത് കെട്ടിട
നിര്‍മ്മാണ ചട്ടം 61
അനുസരിച്ച് ചീഫ് ടൗണ്‍
പ്ലാനറുടെ പ്ലോട്ട്
അപ്രൂവല്‍
ലഭിച്ചിട്ടുണ്ടോ; ഇത്
കിട്ടാതെ പണിയുന്ന
നിര്‍മ്മാണ
പ്രവൃത്തികള്‍
പഞ്ചായത്ത്
കെട്ടിടനിര്‍മ്മാണ
ചട്ടത്തിന്റെ
ലംഘനമാണെന്നുളള പരാതി
കിട്ടിയിട്ടുണ്ടോ;
ഇക്കാര്യം
പരിശോധിക്കുമോ;
(ബി)
എെ.ഒ.സി.
പ്ലാന്റിന് കേന്ദ്ര
വനം-പരിസ്ഥിതി
മന്ത്രാലയവും, സംസ്ഥാന
തീരദേശ അതോറിറ്റിയും
നല്കിയ അനുമതിയില്‍
വേലിയേറ്റ നിരപ്പില്‍
നിന്നും 200 മീറ്റര്‍
അകലം പാലിച്ചാണ് പദ്ധതി
നടപ്പിലാക്കേണ്ടത്
എന്നു പറയുന്നുണ്ടോ;
ഇക്കാര്യം പിന്നീട്
ഇളവ് ചെയ്ത്
നല്കുകയുണ്ടായോ;
(സി)
സംസ്ഥാനത്ത്
പ്രത്യേക സാമ്പത്തിക
മേഖലകളില്‍ കേരള
പഞ്ചായത്ത് രാജ് നിയമം
/ചട്ടങ്ങള്‍
ബാധകമാക്കിക്കൊണ്ട്
ഏതെങ്കിലും SEZ നയം
സംസ്ഥാന സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രത്യേക
സാമ്പത്തിക മേഖലകളില്‍
കേരള പഞ്ചായത്ത്
കെട്ടിട ചട്ടം
ബാധകമാണോ;
(ഇ)
എല്‍.പി.ജി.
ഇംപോര്‍ട്ട്
ടെര്‍മിനല്‍ (LITE)
എന്നൊരു പദ്ധതിക്ക്
പുതുവെെപ്പില് സംസ്ഥാന
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
(എഫ്)
കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റിന്റെ
ശിപാര്‍ശ പ്രകാരം
കേന്ദ്ര വനം-പരിസ്ഥിതി
മന്ത്രാലയം പദ്ധതിക്ക്
വേണ്ടി നല്കിയ
നിര്‍ദ്ദേശങ്ങള്‍
പാലിക്കുന്നുണ്ടോ
എന്ന്
പരിശോധിക്കുന്നതിനുളള
സര്‍ക്കാര്‍ ഏജന്‍സി
ഏതാണ്; മേല്‍ ഏജന്‍സി
നിര്‍മ്മാണ പുരോഗതി
വിലയിരുത്തി ഏതെങ്കിലും
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ജി)
ഇന്ത്യയിലെ
മറ്റെവിടെയെങ്കിലും
പുതുവെെപ്പിലേതുപോലെ
ജനങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്ന
പ്രദേശത്ത് സമാനമായ
എല്‍.പി.ജി.
ഇംപോര്‍ട്ട്
ടെര്‍മിനല്‍
കേന്ദ്രങ്ങള്‍
സ്ഥാപിച്ചിട്ടുണ്ടോ?
എയ്ഡഡ്
സ്കൂള്‍/കോളേജ് മേഖലയിലെ
നിയമനത്തിന്
എസ്.സി./എസ്.റ്റി.
വിഭാഗങ്ങള്‍ക്കുള്ള സംവരണം
1683.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജോലികളില്‍
എസ്.സി./എസ്.റ്റി.
വിഭാഗങ്ങള്‍ക്ക് എത്ര
ശതമാനമാണ് സംവരണം
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
ഇതിന്റെ ഇനം തിരിച്ച
പട്ടിക ലഭ്യമാക്കാമോ;
നിലവിൽ മറ്റ് ഏതൊക്കെ
വിഭാഗങ്ങള്‍ക്കാണ്
സര്‍ക്കാര്‍ ജോലിയ്ക്ക്
സംവരണം ഉള്ളത്; എത്ര
ശതമാനം വീതമാണ് ഓരോ
വിഭാഗത്തിനും
സംവരണംഉള്ളത്; ജാതി
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാര്‍
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
നല്കുന്ന എയ്ഡഡ്
സ്കൂള്‍/കോളേജ്
മേഖലയില്‍ ഇപ്പോള്‍
നിയമനത്തിന് എന്തു
മാര്‍ഗ്ഗമാണ്
സ്വീകരിക്കുന്നത്;
ഇവിടെ സംവരണ
വ്യവസ്ഥകള്‍
പാലിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
ഉദ്യോഗസ്ഥര്‍ക്ക്
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളുംനൽകുന്ന
സാഹചര്യത്തില്‍
എസ്.സി./എസ്.റ്റി.
വിഭാഗത്തില്പ്പെട്ടവര്ക്കെങ്കിലും
ഇവിടെ ജോലിക്ക് സംവരണം
ലഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍ റാങ്ക്
ലിസ്റ്റ് കാലാവധി
1684.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
തസ്തികയുടെ റാങ്ക്
ലിസ്റ്റ് കാലാവധി ഒരു
വര്‍ഷമായി
വെട്ടികുറച്ചുകൊണ്ടുള്ള
തിരുമാനമെടുത്തിട്ടുണ്ടോ
;
(ബി)
വനം
വകുപ്പില്‍ ബീറ്റ്
ഫോറസ്റ്റ്
ഓഫീസര്‍മാരുടെ അഭാവം
നിലനില്‍ക്കെ
വര്‍ഷാവര്‍ഷം ഈ
തസ്തികയിലേക്ക്
തെരഞ്ഞെടുപ്പ്
നടത്താനുള്ള തീരുമാനം
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളുടെ
സാധ്യതകളെ ദോഷകരമായി
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലവിലുള്ള
റാങ്ക് ലിസ്റ്റില്‍
നിന്ന് ഓരോ ജില്ലയിലും
നാമമാത്രമായ
നിയമനങ്ങള്‍ മാത്രമേ
നടന്നിട്ടുള്ളു എന്നത്
പരിഗണിച്ച്
ലിസ്റ്റിന്റെ കാലാവധി
മൂന്ന് വര്‍ഷമാക്കുന്ന
കാര്യം പരിഗണിക്കുമോ?
എറണാകുളം
ജില്ലയിലെ
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് തസ്തികകള്‍
1685.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് ഗ്രേഡ് I,
ഗ്രേഡ് II തസ്തികകളുടെ
അനുപാതം 1:1
ആക്കുന്നതിനും ഗ്രേഡ്
II തസ്തികകള്‍
അനുവദിച്ച്
കിട്ടുന്നതിനുമായി
എറണാകുളം ജില്ലയിലെ
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ്/സ്റ്റാറ്റിസ്റ്റിക്കല്‍
ഇന്‍വെസ്റ്റിഗേറ്റര്‍
ഗ്രേഡ് II റാങ്ക്
ഹോള്‍ഡേഴ്സ്
സമര്‍പ്പിച്ചിട്ടുളള
നിവേദനത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍ എന്തല്ലാം;
വിശദീകരിക്കാമോ?
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ ഇന്‍
അഗ്രികള്‍ച്ചര്‍ തസ്തിക
നിയമനത്തിനുള്ള പ്രമാണ
പരിശോധന
1686.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
267/04
കാറ്റഗറി നമ്പരായി PSC
വിജ്ഞാപനം ചെയ്ത
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍ ഇന്‍
അഗ്രികള്‍ച്ചര്‍
തസ്തികയിലേക്കുള്ള
നിയമനത്തിന്റെ പ്രമാണ
പരിശോധന നടപടികള്‍
കഴിഞ്ഞിരുന്നോ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുള്ള
നിയമനത്തിന് അഭിമുഖ
നടപടികളുടെ തീയതി
തീരുമാനിച്ച്
വെളിപ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്നും അവയുടെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ?
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെ താഴ്ന്ന
വിഭാഗം ജീവനക്കാരെ
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
1687.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെ
താഴ്ന്ന വിഭാഗം
ജീവനക്കാരെ
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെടുത്തുവാനായി
രൂപീകരിച്ച
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് റൂള്‍സ്
പ്രകാരമുള്ള തുടർ നടപടി
സ്വീകരിക്കാത്തത്
സംബന്ധിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് റൂള്‍സ്
വേഗത്തില്‍
നടപ്പാക്കുവാന്‍
എന്തൊക്കെ നടപടികള്‍
ഇനിയും
കൈക്കൊള്ളേണ്ടതുണ്ട്
എന്ന് വ്യക്തമാക്കുമോ;
(സി)
ഗവ.സെക്രട്ടേറിയറ്റില്‍
ഹെഡ് ക്വാര്‍ട്ടേഴ്സ്
വേക്കന്സിയിലൂടെ
നിയമനം ലഭിച്ച മറ്റു
ജില്ലക്കാരായ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാരുടെ
കൊഴിഞ്ഞുപോക്ക്
സെക്രട്ടേറിയറ്റ്
സര്‍വ്വീസിനെ ദോഷകരമായി
ബാധിക്കുന്ന സാഹചര്യം
കണക്കിലെടുത്ത് താഴ്ന്ന
വിഭാഗം
ജീവനക്കാര്‍ക്കായി
പി.എസ്.സി.
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിക്കാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ എപ്പോള്‍
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കാറ്റഗറി
നമ്പര്‍ 489/2011 പ്രകാരം
പി.എസ്.സി നിയമനം
1688.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 489/2011
പ്രകാരം പി.എസ്.സി
ഏതൊക്കെ
സ്ഥാപനങ്ങളിലേക്കാണ്
നിയമനം നടത്തേണ്ടതെന്ന്
തസ്തിക തിരിച്ച് വിവരം
ലഭ്യമാക്കുമോ;
(ബി)
കമ്പനി/ബോര്‍ഡ്/കോര്പ്പറേഷന്
അസിസ്റ്റന്റ്
തസ്തികയിലേക്ക് പുതിയ
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടില്ലാത്ത
സ്ഥിതിക്ക് നിലവിലുളള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
ദീര്‍ഘിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ബിവറേജസ്
കോര്പ്പറേഷന് അസിസ്റ്റന്റ്
ഗ്രേഡ്II തസ്തിക
1689.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ബിവറേജസ്
കോര്പ്പറേഷന്
അസിസ്റ്റന്റ് ഗ്രേഡ്II
തസ്തികയുടെ അന്തിമ
റാങ്ക് പട്ടിക
പ്രസിദ്ധീകരിച്ച്
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ഐ.ടി.
മേഖലയിലെ സ്ത്രീകളുടെ
സുരക്ഷിതത്വം
1690.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.ടി.മേഖലയില്‍
തൊഴില്‍ ചെയ്യുന്ന
സ്ത്രീകള്‍ക്ക്
പലപ്പോഴും രാത്രി
വൈകിയും ജോലി
ചെയ്യേണ്ടിവരുന്ന
സാഹചര്യം ഇവരുടെ
സുരക്ഷിതത്വത്തിന്
പ്രശ്നങ്ങള്‍
ഉണ്ടാകുന്നുവെന്ന
കാര്യം സര്‍ക്കാര്‍
ഗൗരവമായി കാണുന്നുണ്ടോ;
(ബി)
ഈ
മേഖലയില്‍ ജോലി
ചെയ്യുന്ന സ്ത്രീകളുടെ
സുരക്ഷിതത്വത്തിന് ഓരോ
കമ്പനികളും
സ്വീകരിക്കുന്ന
നടപടികള്‍
വിലയിരുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഐ.ടി.
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ത്രീകളുടെ തൊഴില്‍
സാധ്യതയ്ക്ക്
കുറവുണ്ടാകാത്തവിധത്തിലും
മതിയായ സുരക്ഷിതത്വം
ഉറപ്പുവരുത്തുന്ന
തരത്തിലുമുള്ള ഒരു
ഐ.ടി.നയം
ആവിഷ്കരിക്കുമോ?
ഐ.ടി.
മേഖലയിലെ ഉദ്യോഗസ്ഥരെ
പിരിച്ചുവിടുന്ന നടപടി
1691.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.ടി.
മേഖലയിലെ ഉദ്യോഗസ്ഥരെ
അനിയന്ത്രിതവും
നിയമവിരുദ്ധവുമായി
പിരിച്ചുവിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഈ കാര്യത്തില്‍
എന്തൊക്കെ ഇടപെടലുകളാണ്
സര്‍ക്കാര്‍
നടത്തിയിട്ടുള്ളത്
എന്നറിയിക്കാമോ?
സി-ഡിറ്റിലെ
കോണ്‍ട്രാക്ട് നിയമനങ്ങള്‍
1692.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റില്‍
2016 മെയ് 31-ന് ശേഷം
കോണ്‍ട്രാക്ട്/ദിവസവേതന
വ്യവസ്ഥയില്‍
നിയമിച്ചിട്ടുള്ളവരുടെ
എണ്ണം, പേരുവിവരം,
തസ്തിക, പ്രതിമാസ വേതനം
എന്നിവ
വെളിപ്പെടുത്തുമോ;
(ബി)
2016
മെയ് 31-ന് ശേഷം
നിലവില്‍ ജോലി
ചെയ്തിരുന്ന
കോണ്‍ട്രാക്ട്
അടിസ്ഥാനത്തിലോ
ദിവസവേതനത്തിലോ ഉള്ള
എത്ര പേരെ
പിരിച്ചുവിട്ടെന്ന്
അറിയിക്കുമോ;
(സി)
എന്തു
കാരണത്താലാണ് ഇവരെ
പിരിച്ചു വിട്ടത് എന്ന്
വ്യക്തമാക്കാമോ?
വനക്രൈ
എന്ന മാല്‍വെയര്‍
1693.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനക്രൈ
എന്ന മാല്‍വെയര്‍
കമ്പ്യൂട്ടറുകളെ
നിശ്ചലമാക്കിയതിന്റെ
ഭാഗമായി സംസ്ഥാനത്ത്
ഏതെല്ലാം
സര്‍ക്കാര്‍/സ്വകാര്യമേഖലകളെ
ഇത് ബാധിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നികുതി
ദായകന് അറിയാതെ ആദായ
നികുതി അക്കൗണ്ടില്‍
നുഴഞ്ഞുകയറി ഈ-ഫയലിംഗ്
നടത്തിയശേഷം റീഫണ്ട്
ഇനത്തില്‍ വന്‍തുക
തട്ടിയെടുക്കുന്നതും
യഥാസമയം ഈ-ഫയലിംഗ്
നടത്താത്ത
നികുതിദായകരുടെ പാസ്
വേഡ് റീസെറ്റ് ചെയ്ത്
ബാങ്ക് അക്കൗണ്ട്,
ടെലിഫോണ്‍ നമ്പര്‍,
ഈ-മെയില്‍ വിലാസം
എന്നിവ മാറ്റി
തട്ടിപ്പു്
നടത്തുന്നതും സംബന്ധിച്
എന്തെകിലും പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇത്തരം
തട്ടിപ്പ് സംസ്ഥാന
സൈബര്‍ സെല്ലോ, ഐ ടി
വകുപ്പുകളോ
കണ്ടെത്തിയിട്ടുണ്ടോ ;
(ഡി)
ഇതു
തടയുവാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കുമോ?
കൊരട്ടി
ഇന്‍ഫോപാര്‍ക്ക്
1694.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊരട്ടി
ഇന്‍ഫോപാര്‍ക്കിന്റെ
രണ്ടാംഘട്ട
നവീകരണത്തിന്റെ ഭാഗമായി
8 നിലകളിലായി ഒരു
ലക്ഷത്തിലധികം
സ്ക്വയര്‍ഫീറ്റ്
വിസ്തൃതിയില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
കെട്ടിടസമുച്ചയത്തില്‍
നാളുകള്‍
പിന്നിട്ടിട്ടും
വിഭാവനം ചെയ്തപോലെ
ഐ.ടി. കമ്പനികള്‍
ഇനിയും പ്രവര്‍ത്തനം
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടസമുച്ചയത്തില്‍
പുതുതായി ഐ.ടി.
കമ്പനികള്‍
പ്രവര്ത്തനമാരംഭിക്കുന്നതിലേയ്ക്കായി
എന്തു നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
നൂറുകണക്കിന്
യുവാക്കള്‍ക്ക് ഐ.ടി.
മേഖലയില്‍ തൊഴിലവസരം
സൃഷ്ടിക്കത്തക്കവിധത്തില്‍
പുതിയ കമ്പനികളെ
കൊരട്ടി
ഇന്ഫോപാര്ക്കിലേയ്ക്കാകര്ഷിക്കുന്നതിനും
അവയുടെ പ്രവര്‍ത്തനം
ആരംഭിക്കുന്നതിനും
ആവശ്യമായ നടപടികള്‍
ആവിഷ്കരിച്ച്
നടപ്പാക്കുമോ
എന്നറിയിക്കുമോ?
ബ്ലൂവെയ്ല്‍
ഓണ്‍ലൈന്‍ ഗെയിം
1695.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആത്മഹത്യ
പ്രേരണ ഉണ്ടാക്കുന്ന
ബ്ലൂവെയ്ല്‍ എന്ന
ഓണ്‍ലൈന്‍ ഗെയിം
കേരളത്തില്‍ ലഭ്യമാണോ;
(ബി)
ഉണ്ടെങ്കില്‍
ഈ ഗെയിം കേരളത്തിലെ
വെബ് സൈറ്റുകളില്‍
നിന്നും നീക്കം
ചെയ്യുന്നതിന്
തയ്യാറാകുമോ;
വ്യക്തമാക്കാമോ?
പയ്യന്നൂരില്‍
ഐ. ടി. പാര്‍ക്ക്
1696.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ ഐ. ടി.
പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുഘട്ടത്തിലാണെന്നു
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഐ. ടി. പാര്‍ക്കിനായി
നാളിതുവരെ എന്തെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്നും എത്ര
രൂപ ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ച് ഐ.
ടി. പാര്‍ക്ക്
എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ ?
വിമുക്തഭടന്മാരുടെ
ക്ഷേമം
1697.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിമുക്തഭടന്മാരുടെ
ക്ഷേമത്തിനായി
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇവര്‍ക്കായി
കൂടുതല്‍ പദ്ധതികള്‍
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ
ദുരിതാശ്വാസ
നിധിയിൽനിന്നുള്ള ധനസഹായം
1698.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുരിതാശ്വാസ
നിധിയില്‍ നിന്നു്
ധനസഹായം ലഭിക്കുന്നതിന്
ബഹു. മുഖ്യമന്തിക്ക്
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ വില്ലേജ്
ഓഫീസുകളിലേക്ക്
റിപ്പോര്‍ട്ടിനായി
സമര്‍പ്പിക്കാറുണ്ടോ;
(ബി)
ഇത്തരത്തില്‍
ലഭിക്കുന്ന
അപേക്ഷകളിന്മേല്
സ്ഥലപരിശോധന നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
പല
വില്ലേജ് ഓഫീസുകളിലും
രോഗികളെ
വിളിച്ചുവരുത്തി
ഡോക്ടര്‍
സര്‍ട്ടിഫിക്കറ്റ്
ഉള്‍പ്പെടെയുള്ള
രേഖകള്‍ വീണ്ടും
ഹാജരാക്കാന്‍
ആവശ്യപ്പെട്ട്
ബുദ്ധിമുട്ടിക്കുന്ന
വിഷയം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
നടപടികള്‍ തിരുത്താൻ
ആവശ്യമായ നിർദ്ദേശം
നൽകുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്ന്
ചികിത്സാ ധനസഹായം
ലഭിക്കുന്നതിനുള്ള കാലതാമസം
1699.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ചികിത്സാ
ധനസഹായം ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
പരിഗണനയി ലുണ്ടോ എന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1700.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ്
നാളിതുവരെയായി എത്ര
പേര് മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായത്തിനായി
അപേക്ഷ നല്‍കിയെന്ന്
അറിയിക്കുമോ; ഇതില്‍
ഇതില്‍ എത്ര പേര്‍ക്ക്
ധനസഹായം നല്കി; അവരുടെ
പേരു വിവരം, തുക എന്നീ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
അപേക്ഷിച്ച
എത്ര ആളുകള്‍ക്ക് തുക
അനുവദിക്കാനുണ്ടെന്നു
വിശദമാക്കുമോ;
ശേഷിക്കുന്ന
ആളുകള്‍ക്ക്
അടിയന്തരമായി തുക
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
(സി)
;മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും വേഗത്തില്‍
സഹായം ലഭിക്കുവാന്‍
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദീകരിക്കുമോ;
പുതിയ നടപടികള്‍ മൂലം
ദുരിതാശ്വാസം
അനുവദിക്കുന്ന
നടപടിക്രമങ്ങള്‍
അനന്തമായി നീളുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ഡി)
കാന്‍സര്‍
രോഗികള്‍,
വൃക്കരോഗികള്‍ മറ്റ്
മാരകമായ രോഗങ്ങള്‍
എന്നിവ ബാധിച്ച
അപേക്ഷകർക്ക്
വേഗത്തില്‍ സഹായം
ലഭ്യമാക്കുവാന്‍
ആവശ്യമായ സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1701.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ചികിത്സാ
സഹായമായി നാളിതുവരെ
അനുവദിച്ച തുക ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത്
ചികിത്സാ സഹായത്തിന്
ലഭിച്ച അപേക്ഷകളില്‍
ഉത്തരവായ എത്ര
എണ്ണത്തിനു ഇനി ധനസഹായം
നല്കാന് ഉണ്ട്?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1702.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധനസഹായം
ഗുണഭോക്താക്കള്‍ക്ക്
ലഭിക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
തുക അനുവദിച്ച്
മാസങ്ങള്‍ കഴിഞ്ഞിട്ടും
കൊല്ലം ജില്ലയില്‍ തുക
വിതരണം
ചെയ്യപ്പെട്ടിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊല്ലം
ജില്ലാ കളക്ടര്‍
അനുവദിച്ച് ഉത്തരവായ
ചികിത്സാ ദുരിതാശ്വാസം
എത്രയും വേഗം വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോഎന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1703.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷമുളള
ആദ്യവര്‍ഷം (2016 മേയ്
25 മുതല്‍ 2017 മേയ്
25) വരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര പേര്‍ക്ക്
എത്ര രൂപ ധനസഹായമായി
നല്‍കിയെന്ന് മണ്ഡലം
തിരിച്ചു
വ്യക്തമാക്കുമോ;
(ബി)
(b)
കഴിഞ്ഞ സര്‍ക്കാര്‍
ആദ്യത്തെ ഒരു വര്‍ഷം
(2011 മേയ് 18 മുതല്‍
2012 മേയ് 18 വരെ )
മുഖ്യമന്ത്രിയുടെ
ദുരിതശ്വാസ നിധിയില്‍
നിന്ന് എത്ര പേര്‍ക്ക്
എത്ര രൂപ ധനസഹായമായി
നല്‍കിയിരുന്നുവെന്ന്
മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ;
(സി)
(c)
ഇൗ സര്‍ക്കാര്‍
ആദ്യത്തെ ഒരു വര്‍ഷം
മുഖ്യമന്ത്രിയുടെ
ദുരിതശ്വാസ നിധിയില്‍
നിന്ന് ഒരു വ്യക്തിക്ക്
നല്കിയ പരമാവധി തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത വ്യക്തിയുടെ
ദുരിതാവസ്ഥ
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാര്‍ ആദ്യത്തെ
ഒരു വര്‍ഷം
മുഖ്യമന്ത്രിയുടെ
ദുരിതശ്വാസ നിധിയില്‍
നിന്ന് ഒരു വ്യക്തിക്ക്
നല്കിയ പരമാവധി തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത വ്യക്തിക്ക്
ദുരിതശ്വാസനിധിയില്
നിന്ന്
എന്ത്കാരണത്തിനാണ് തുക
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1704.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും വര്‍ക്കല
താലൂക്കിൽ നിന്നു
ലഭിച്ച അപേക്ഷകളിന്മേൽ
നാളിതുവരെ എത്ര രൂപ
വിതരണം ചെയ്തു എന്ന്
വ്യക്തമാക്കാമോ;
(ബി)
അനുവദിക്കപ്പെട്ടതിൽ
എത്ര രൂപ വിതരണം
ചെയ്യാനുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനോടകം
വർക്കല താലൂക്കിലെ
എത്രയാളുകള്‍ക്ക്
ധനസഹായം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധനസഹായം
1705.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള സഹായത്തിനായി
ലഭിച്ച അപേക്ഷകളുടെ
എണ്ണം ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഓരോ
ജില്ലയിലും ധനസഹായം
അനുവദിക്കപ്പെട്ടവരുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
അനുവദിച്ച ധനസഹായം
ലഭ്യമാകാത്തവരുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ദുരിതാശ്വാസ
നിധിയില്‍ നിന്നുള്ള
സഹായത്തിനായി ലഭിച്ച
എത്ര അപേക്ഷകള്‍
ഇക്കാലയളവില്‍
നിരസിക്കപ്പെടുകയുണ്ടായി
എന്നറിയിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
1706.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
2016-17 സാമ്പത്തിക
വര്‍ഷം എത്ര തുക
സംഭാവനയായി
ലഭിച്ചുവെന്നും ഈ
കാലയളവില്‍ ഇതില്‍
നിന്നും എത്ര തുക
അനുവദിച്ചുവെന്നും
വെളിപ്പെടുത്തുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
1707.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുന്‍സര്‍ക്കാരിന്റെ
കാലത്ത് മുഖ്യ
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയിൽ
നിന്നും സഹായം
അനുവദിച്ചവരില്‍
എത്രപേര്‍ക്ക് ഇനിയും
തുക
നല്‍കേണ്ടതായിട്ടുണ്ടെന്നും
അവര്‍ക്ക് സഹായം
അടിയന്തിരമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
ശബരിമലയില്‍
എയര്‍പോര്‍ട്ട്
1708.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
എയര്‍പോര്‍ട്ട് എന്ന
സ്വപ്നം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സംസ്ഥാന സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും ഇനിയും
എന്തൊക്കെ
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കാനായി
അവശേഷിക്കുന്നുണ്ടെന്നും
ഇതിനായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെഎന്നും
വ്യക്തമാക്കാമോ;
(ബി)
വിമാനത്താവള
നിര്‍മ്മാണം സംബന്ധിച്ച
പഠനം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
ഏതൊക്കെ കമ്പനികളാണ്
താല്‍പ്പര്യപത്രം
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഇതില്‍
ആര്‍ക്കാണ് ഇതിന്റെ
ചുമതല
നല്‍കിയിട്ടുള്ളത്;
എത്ര നാളുകള്‍ക്കകമാണ്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കേണ്ടത്;
(സി)
വിമാനത്താവള
പദ്ധതിക്കായി
ഉദ്ദേശിച്ചിട്ടുള്ള
സ്ഥലം സംബന്ധിച്ച്
എന്തെങ്കിലും കേസുകള്‍
നിലവിലുണ്ടോ; ഇവ
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
കൊച്ചി
മെട്രോ
1709.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോയുടെ
തൃപ്പൂണിത്തുറ വരെയുള്ള
പദ്ധതികള്‍ക്കായുള്ള
നടപടി ക്രമങ്ങള്‍
ഏതുവരെയായി എന്നും
ഇതിലേക്കായി സ്ഥലം
ഏറ്റെടുക്കുന്ന
നടപടികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും
അറിയിക്കാമോ;
(ബി)
മെട്രോ
റെയിൽ തൃപ്പൂണിത്തുറ
റെയില്‍വേ സ്റ്റേഷന്
വരെ നീട്ടിയാല്‍
കൂടുതല്‍
യാത്രക്കാര്‍ക്ക്
പ്രയോജനകരമാകുമെന്നും
പാര്‍ക്കിങ്ങ്
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിച്ചതോതിൽ
ലഭിക്കുമെന്നുമുള്ള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
ഇക്കാര്യം
പരിഗണിക്കുമോ?
കൊച്ചി
മെട്രോ റെയില്‍ പദ്ധതി
1710.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയില്‍
പദ്ധതിയുടെ നിലവിലത്തെ
അവസ്ഥ വിശദീകരിക്കാമോ;
പാലാരിവട്ടം മുതല്‍
മഹാരാജാസ് കോളേജ്
വരെയുള്ള റീച്ച് എത്ര
നാള്‍ക്കുള്ളില്‍
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കും;
(ബി)
മഹാരാജാസ്
മുതല്‍ പേട്ട വരെയുള്ള
റീച്ചിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(സി)
പേട്ട
വരെയുള്ള റീച്ചില്‍ ഇനി
ഭൂമി ഏറ്റെടുക്കല്‍
ആവശ്യമുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന്
ശേഷം കൊച്ചി
മെട്രോയ്ക്കായി
സര്‍ക്കാരില്‍ നിന്നും
അനുവദിച്ച തുക
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ഇ)
എറണാകുളം
നഗരത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
മെട്രോ അനുബന്ധ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
കൊച്ചി
മെട്രോയിലെ നിയമനം
1711.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയിലിന്റെ ആദ്യ
30 ദിവസത്തെ വരുമാനം
ദിവസം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
എത്ര
ജീവനക്കാരാണ് ഇവിടെ
സേവനമനുഷ്ടിക്കുന്നത്;
ജീവനക്കാരുടെ നിയമനം
സംബന്ധിച്ച നടപടിക്രമം,
ഏജന്‍സികള്‍ എന്നിവയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഭിന്നശേഷിക്കാരായവര്‍ക്ക്
ജോലി നൽകുന്നതിന്
പ്രത്യേക പരിഗണനയുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വാട്ടര്‍
മെട്രോ പദ്ധതി
1712.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരംഭിക്കുന്ന വാട്ടര്‍
മെട്രോ പദ്ധതിയില്‍
നിലവില്‍ ഏതെല്ലാം
പ്രദേശങ്ങളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
എത്ര
ഘട്ടമായാണ് പദ്ധതി
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്നത്; ഓരോ
ഘട്ടത്തിലും ഏതെല്ലാം
പ്രദേശങ്ങളെയാണ്
ഉള്പ്പെടുത്തിയിട്ടുള്ളത്എന്ന്
അറിയിക്കുമോ;
(സി)
പദ്ധതി
പ്രദേശവുമായി
ബന്ധപ്പെട്ട്
കിടക്കുന്നതും വികസന
സാധ്യതയുള്ളതുമായ
കൂടുതള്‍
പ്രദേശങ്ങളിലേക്ക്പദ്ധതി
വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കോഴിക്കോട്
ലൈറ്റ് മെട്രോ പദ്ധതി
1713.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ലൈറ്റ് മെട്രോ
പദ്ധതിക്ക്
കേന്ദ്രസര്‍ക്കാരിന്റെ
ഭരണാനുമതി
ലഭ്യമാക്കാന്‍ ഇനി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കേണ്ടതായിട്ടുണ്ടെന്നും,
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(ബി)
പദ്ധതിക്കായി
സ്ഥലം ഏറ്റെടുക്കല്‍
ഏത് ഘട്ടത്തിലാണെന്നും
എന്തെല്ലാം നടപടികള്‍
പൂര്‍ത്തിയാക്കിയെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി
പൊതുമരാമത്ത് വകുപ്പ്
മുഖേന
പൂര്‍ത്തീകരിക്കേണ്ട
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുുമോ?
കൊച്ചിയിലെ
വാട്ടര്‍ മെട്രോ പദ്ധതി
1714.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
പൊതുഗതാഗത സംവിധാനം
മെച്ചപ്പെടുത്തുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
വാട്ടര്‍ മെട്രോ
പദ്ധതിയുടെ നിജസ്ഥിതി
വിശദമാക്കാമോ;
(ബി)
നിര്‍ദ്ദിഷ്ട
പദ്ധതിയുടെ റൂട്ടുകള്‍
ഏതെല്ലാമെന്നും
ബോട്ടുജെട്ടികള്‍
എവിടെയെല്ലാമാണ്
നിശ്ചയിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
കുമ്പളങ്ങി,
പെരുമ്പടപ്പ്,
ഇടക്കൊച്ചി ഫിഷ് ഫാമിന്
സമീപത്ത് കൂടി പുരാതന
കായല്മാര്ഗ്ഗമായ
പഷ്ണിത്തോട്ടിലൂടെ
കണ്ണങ്ങാട്-വെല്ലിംങ്ടണ്‍
ഐലന്റ് പാലം വഴി
ഇടക്കൊച്ചി, തേവര
റൂട്ട് പരിഗണിക്കാന്‍
നടപടി സ്വീകരിക്കുമോ?
പറമ്പിക്കുളം
ആളിയാര്‍ പദ്ധതി
1715.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പറമ്പിക്കുളം
ആളിയാര്‍ പദ്ധതി
സംബന്ധിച്ച്
എന്തെങ്കിലും
തരത്തിലുള്ള
ഇടപെടലുകള്‍
നടത്തിയിട്ടുണ്ടോ;
(ബി)
പറമ്പിക്കുളം
ആളിയാര്‍ പദ്ധതിയില്‍
നിന്ന് കരാര്‍ പ്രകാരം
സംസ്ഥാനത്തിന്
ലഭിക്കേണ്ട ജലം
തമിഴ്നാട്
നിഷേധിച്ചതിനെതിരെ
എന്ത് നടപടി കൈക്കൊണ്ടു
എന്ന് വ്യക്തമാക്കുമോ;
(സി)
കരാര്‍
അനുസരിച്ച് എത്ര
ടി.എം.സി. ജലമാണ്
കേരളത്തിന്
ലഭിക്കേണ്ടതെന്നും
ഇത്തവണ ഇതുവരെ എത്ര
ടി.എം.സി. ജലം
സംഭരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
തമിഴ്നാട്
അതിര്‍ത്തി പ്രദേശത്തെ
ജനങ്ങള്‍ രൂക്ഷമായ
കുടിവെള്ള ക്ഷാമം
അനുഭവിക്കുന്ന വേളയില്‍
ഇക്കാര്യത്തില്‍
അടിയന്തര ഇടപെടല്‍
നടത്തുമോ എന്ന്
വ്യക്തമാക്കാമോ?
ഒരു
കോടി വൃക്ഷതെെകള്‍
നടുന്നതുമായി ബന്ധപ്പെട്ട
പരസ്യം
1716.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
കോടി വൃക്ഷതെെകള്‍
നടുന്നതുമായി
ബന്ധപ്പെട്ട്
അച്ചടി-ദൃശ്യ-ശ്രവ്യ-ഓണ്‍ലെെന്‍
മാധ്യമങ്ങളിലൂടെ എത്ര
കോടി രൂപയുടെ പരസ്യം
നല്കി;
(ബി)
വൃക്ഷതെെകള്‍
നടുന്നതുമായി
ബന്ധപ്പെട്ട് മെെത്രി
തയ്യാറാക്കിയ നാല്
കാല് പേജ്
പരസ്യങ്ങള്‍ക്കും (പടം
മാറ്റി ലേ ഒൗട്ട് -
മാറ്റര്‍
വ്യത്യാസമില്ലാതെ)
ഫുള്‍ പേജ് ജാക്കറ്റ്
പരസ്യത്തിനും ഡിസെെന്‍
ചാര്‍ജായി എത്ര രൂപയുടെ
ബില്ലാണ്
നല്‍കിയിട്ടുളളത്;
(സി)
മെെത്രി
എന്ന സ്വകാര്യ
ഏജന്‍സിക്ക് 2016 മെയ്
25 മുതല്‍ 2017 മെയ് 24
വരെ എത്ര വര്‍ക്കുകള്‍
നല്കി; എത്ര കോടി
രൂപയാണ് ഇതിന്
നല്‍കേണ്ടി വരുക; ഏതു
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ് ഇൗ
വര്‍ക്കുകള്‍
നല്‍കിയത്;വെളിപ്പെടുത്താമോ?
പരിസ്ഥിതി
ദിനാചരണത്തിനായുള്ള പരസ്യ
ചെലവ്
T 1717.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പരിസ്ഥിതി
ദിനാചരണത്തിന്റെ
ഭാഗമായി സർക്കാർ ചെയ്ത
കാര്യങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പരിസ്ഥിതി
ദിനാചരണത്തിന്റെ
പ്രചരണത്തിനായി
പത്രങ്ങളില്‍ പരസ്യം
ചെയ്യാന്‍ എത്ര രൂപ
ചെലവാക്കിയെന്ന്
വ്യക്തമാക്കുമോ ;
(സി)
പരിസ്ഥിതി
ദിനാചരണത്തിന്റെ
ഭാഗമായി ദൃശ്യ
മാധ്യമങ്ങളിലൂടെയുള്ള
പ്രചരണത്തിന് വേണ്ടി
എത്ര രൂപ
ചെലവാക്കിയെന്ന്
അറിയിക്കാമോ;
(ഡി)
ഇക്കഴിഞ്ഞ
പരിസ്ഥിതി ദിനാചരണ
പ്രവൃത്തിക്ക് ആകെ
ചെലവാക്കിയ തുക
എത്രയെന്ന്
വ്യക്തമാക്കാമോ?
(ഇ)
സ്കൂളുകളില്‍
തൈകള്‍ വിതരണത്തിന്
വേണ്ടി
എത്തിച്ചിരുന്നോ;
വിശദീകരിക്കാമോ;
നോര്‍ക്ക
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
1718.
ശ്രീ.ജെയിംസ്
മാത്യു
,,
പി.ടി.എ. റഹീം
,,
എസ്.ശർമ്മ
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികൾക്കായി
നോര്‍ക്ക
ആവിഷ്ക്കരിച്ചിട്ടുള്ള
പ്രധാന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രവാസികളെ
അടിയന്തരമായി
സ്വദേശത്തേയ്ക്ക്
തിരികെ എത്തിക്കേണ്ടി
വരുന്ന
സാഹചര്യങ്ങളിലേക്കായി
ഫണ്ട്
ഏര്പ്പെടുത്തിയിട്ടുണ്ടേോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
നിയമാനുസൃതമല്ലാത്ത
റിക്രൂട്ട്മെന്റുകള്‍,
വിസ തട്ടിപ്പ്
എന്നിവയെക്കുറിച്ച്
പൊതുജനങ്ങള്‍ക്ക്
അവബോധം നല്‍കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
വിദേശ
രാജ്യങ്ങളിൽ നഴ്സിംഗ്,
ഗൃഹജോലി, മറ്റ്
സഹായകജോലികള്
എന്നിവയ്ക്കായി
വനിതകളാണ് ഭൂരിഭാഗവും
നിയോഗിക്കപ്പെടുന്നത്
എന്നതിനാല്‍ വനിത
തൊഴില്‍ അന്വേഷകര്‍
നേരിടേണ്ടിവരുന്ന
പ്രശ്നങ്ങള്‍
ഒഴിവാക്കുന്നതിനായി
സ്ത്രീകള്‍ക്ക്
മാത്രമായുള്ള
അവബോധപരിപാടികള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
നോർക്കയുടെ ആഭിമുഖ്യത്തിൽ
യുവജനങ്ങള്‍ക്ക് നൈപുണ്യ വികസന
പദ്ധതി
1719.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
,,
കെ.ഡി. പ്രസേനന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴില്‍
അന്വേഷകരായ
യുവജനങ്ങള്‍ക്ക് വിദേശ
തൊഴില്‍ കമ്പോളത്തിലെ
വെല്ലുവിളികള്‍
നേരിടുന്നതിനായി നോർക്ക
വകുപ്പ് നൈപുണ്യ വികസന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഏത് ഏജന്‍സിയാണ്
ഇപ്രകാരമുള്ള
പരിശീലനങ്ങള്‍ നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
നൈപുണ്യ
സര്ട്ടിഫിക്കേഷന്
പുറമേ ഇതിന്റെ ഭാഗമായി
തൊഴില്‍ മേളകള്‍
സംഘടിപ്പിക്കാറുണ്ടോ ;
വിശദ വിവരങ്ങള്‍
നല്‍കുമോ ?
പ്രവാസി
പുനരധിവാസത്തിന് പദ്ധതി
1720.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ടു
വര്‍ഷമെങ്കിലും പ്രവാസി
ജീവിതം
പൂര്‍ത്തീകരിച്ച്
സ്ഥിരമായി
മടങ്ങിയെത്തിയവരെ
പുനരധിവസിപ്പിക്കുന്നതിന്
സര്‍ക്കാര്‍
തയ്യാറാക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
സ്വയംതൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ബാങ്ക് വായ്പ, സബ്സിഡി
എന്നിവ ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സംരംഭകര്‍ക്ക്
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുന്നതിന്
ഹ്രസ്വകാല പരിശീലന
പദ്ധതികള്‍
ആരംഭിക്കുമോ;
(ഡി)
എങ്കില്‍
ഇത്തരം പരിശീലന
പദ്ധതികളില്‍ സംരംഭകരെ
കൂടാതെ മറ്റാരെയൊക്കെ
പങ്കെടുക്കുപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
പദ്ധതികള്‍ക്ക്
എന്ന് തുടക്കം
കുറിക്കാനാകുമെന്നും
എത്ര തുകയാണ് ഇതിന്റെ
പ്രാരംഭ
പ്രവര്‍ത്തനത്തിനായി
വിനിയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നുമുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
പ്രവാസി
പുനരധിവാസ പദ്ധതി വിപുലീകരണം
1721.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
പുനരധിവാസ പദ്ധതി
വിപുലീകരണം സംബന്ധിച്ച്
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
പോകുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
ഇൗ പദ്ധതിയില്‍ എത്ര
പ്രവാസികള്‍
അംഗങ്ങളായിട്ടുണ്ടെന്നും,
ഇൗ പദ്ധതി പ്രകാരം എത്ര
പേര്‍ക്ക് സഹായങ്ങള്‍
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കുമോ?
പ്രവാസി
മലയാളികളുടെ സഹായത്തിനായി
പദ്ധതികൾ
1722.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
പ്രശ്നങ്ങൾ മൂലം
തൊഴില്‍ നഷ്ടപ്പെട്ട്
നാട്ടില്‍
തിരിച്ചെത്തുന്ന
പ്രവാസി മലയാളികളെ
പുനരധിവസിപ്പിക്കുന്നതിനും
അവരെ സമൂഹത്തിന്റെ
മുഖ്യധാരയിലേക്ക്
കൊണ്ടുവരുന്നതിനും
നോര്‍ക്ക എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
ഇപ്രകാരം
മടങ്ങിയെത്തുന്നവര്‍ക്ക്
സ്വയം തൊഴില്‍
കണ്ടെത്തുന്നതിനായി,
പലിശയിളവ്
അനുവദിച്ചുകൊണ്ടുള്ള
വായ്പാപദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
വിദേശ
മലയാളികള്‍ക്കും
വിദേശത്തുനിന്ന്
തിരിച്ചെത്തുന്നവര്‍ക്കും
നിക്ഷേപങ്ങള്‍
സംബന്ധിച്ചും ബിസിനസ്
സംരംഭങ്ങള്‍
സംബന്ധിച്ചും വിപുലമായ
ഉപദേശങ്ങളും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
നല്‍കുന്നതിന് നോര്‍ക്ക
ബിസിനസ് ഫെസിലിറ്റേഷന്‍
സെന്റര്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഖത്തറിലെ
മലയാളി സമൂഹം നേരിടുന്ന
പ്രശ്നങ്ങള്‍
1723.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൗദി
അറേബ്യയും യു. എ. ഇ.
യും മറ്റ് അഞ്ച്
രാഷ്ട്രങ്ങളും
നയതന്ത്രബന്ധം
വിച്ഛേദിച്ചത് മൂലം
ഖത്തറിലെ മലയാളി
സമൂഹത്തിന്
ഉണ്ടായിട്ടുള്ള
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഖത്തറില്‍
ഏറ്റവും കൂടുതല്‍
വ്യാപാര-വാണിജ്യ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്ന മലയാളികളെ ഈ
തീരുമാനം എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവരുടെ
ആശങ്ക അകറ്റുവാന്‍
നടപടി സ്വീകരിക്കുമോ?
പ്രവാസികളുടെ
ക്ഷേമം
1724.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്തെല്ലാം
പദ്ധതികളാണ്
പ്രവാസികളുടെ
ക്ഷേമത്തിനായി
നടപ്പിലാക്കിവരുന്നത്
എന്ന് അറിയിക്കുമോ;
(ബി)
പ്രവാസികളുടെ
സഹായത്തിനായി നോര്‍ക്ക
റൂട്ട്സിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വിപുലപ്പെടുത്താന്‍
ആലോചിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
കോട്ടക്കലിലെ
പ്രവാസി ക്ഷേമനിധി ബോര്‍ഡ്
ലെയ്സണ്‍ ഓഫീസ്
1725.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
കോട്ടക്കലില്‍
പ്രവര്‍ത്തിച്ചുവന്നിരുന്ന
പ്രവാസി ക്ഷേമനിധി
ബോര്‍ഡിന്റെ ലെയ്സണ്‍
ഓഫീസ് കോട്ടക്കലില്‍
നിന്ന് മാറ്റുവാന്‍
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടാണോ
നിര്‍ത്തുവാന്‍
തീരുമാനിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ക്ഷേമനിധി ഓഫീസില്‍
നിന്നും നാളിതുവരെയായി
പിരിഞ്ഞ തുകയുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
മറ്റു
ജില്ലകളില്‍ പിരിഞ്ഞ
തുകയുടെ വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(ഡി)
ഏറ്റവും
കൂടുതല്‍ പ്രവാസികള്‍
രജിസ്റ്റര്‍
ചെയ്തിട്ടുളളത് ഏത്
ജില്ലയിലാണ്;
വ്യക്തമാക്കുമോ?
വിനായകന്റെ മരണത്തിന്
കാരണക്കാരായ
പോലീസുകാര്‍ക്കെതിരെ
ആത്മഹത്യാ പ്രേരണ കുറ്റം
1726.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ പാവറട്ടി
പോലീസ് വിനായകന് എന്ന
യുവാവിനെ
കസ്റ്റഡിയിലെടുക്കാനുണ്ടായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പോലീസ്
അറസ്റ്റ് ചെയ്ത്
വിട്ടയച്ച ശേഷം
ആത്മഹത്യ ചെയ്ത
വിനായകന് പോലീസ്
കസ്റ്റഡിയില്‍
മര്‍ദ്ദനം
ഏറ്റിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
(സി)
വിനായകന്റെ
മരണത്തിന് കാരണക്കാരായ
പോലീസുകാര്‍ക്കെതിരെ
ആത്മഹത്യാ പ്രേരണ
കുറ്റത്തിന്
കേസെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്ത്
കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
നാളിതുവരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പട്ടിക
ജാതി പട്ടിക വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
ഭയരഹിതരായി
ജീവിക്കുന്നതിന്
സാഹചര്യമൊരുക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
ജിഷ്ണു പ്രണോയിയുടെ മരണം
സംബന്ധിച്ച സി.ബി.ഐ.
അന്വേഷണം
1727.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാമ്പാടി
നെഹ്റു കോളേജ്
വിദ്യാര്‍ത്ഥി ജിഷ്ണു
പ്രണോയിയുടെ മരണം
സി.ബി.ഐ.
അന്വേഷിക്കണമെന്ന
കുടുംബത്തിന്റെ ആവശ്യം
സര്‍ക്കാര്‍
അംഗീകരിച്ചോ; അന്വേഷണം
സി.ബി.ഐ.യ്ക്ക് വിട്ട്
ഉത്തരവായിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
സി.പി.എം.-ബി.ജെ.പി.
സംഘര്‍ഷം
1728.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
നടന്ന
സി.പി.എം.-ബി.ജെ.പി.
സംഘര്‍ഷവുമായി
ബന്ധപ്പെട്ട്
മുഖ്യമന്ത്രിയും,
ഡി.ജി.പി.യും ഗവര്‍ണറെ
സന്ദര്‍ശിച്ച് അക്രമം
തടയുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ സംബന്ധിച്ച്
വിശദീകരണം
നല്‍കിയിട്ടുണ്ടോ;
(ബി)
ഗവര്‍ണര്‍
നല്കിയ
നിര്‍ദ്ദേശമനുസരിച്ചാണോ
മുഖ്യമന്ത്രി
ബി.ജെ.പി.-ആര്.എസ്.എസ്.
നേതാക്കളുമായി ചര്‍ച്ച
നടത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ചര്‍ച്ചയില്‍
എടുത്തിട്ടുള്ള
തീരുമാനം എന്താണെന്നു്
വിശദമാക്കുമോ?
എെ.എസ്.
ഭീകരബന്ധം ഉള്ളവരായി
കണ്ടെത്തിയ മലയാളികള്‍
1729.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര
മലയാളികളെ എെ.എസ്.
ഭീകരബന്ധം ഉള്ളവരായി
കണ്ടെത്തിയിട്ടുണ്ട് ;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഇത്തരത്തിലുള്ള എത്ര
കേസുകള്‍ എന്‍.എെ.എ.
അന്വേഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
വിശദാംശം
വെളിപ്പെടുത്താമോ?
സഭാ
തര്‍ക്കവുമായി ബന്ധപ്പെട്ടുളള
പോലീസ് നടപടി
1730.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ നെച്ചൂര്‍
പളളിയില്‍ പോലീസ്
ലാത്തിച്ചാര്‍ജ്ജ്
നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
ലാത്തിച്ചാര്‍ജ്ജില്‍
എത്ര സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
മര്‍ദ്ദനമേറ്റിട്ടുണ്ട്;
(സി)
ആയതിന്റെ
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
സഭാ
തര്‍ക്കവുമായി
ബന്ധപ്പെട്ട് എറണാകുളം
ജില്ലയില്‍ എത്ര
കേസ്സുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഈ
കേസുകള്‍
പിന്‍വലിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സഭാ
തര്‍ക്കവുമായി
ബന്ധപ്പെട്ടുള്ള
സംഘര്‍ഷാവസ്ഥ
1731.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കോലഞ്ചേരി,
വരിക്കോലില്‍,
മണ്ണത്തൂര്‍, നെച്ചൂര്‍
എന്നീ ദേവാലയങ്ങളില്‍
സഭാ തര്‍ക്കവുമായി
ബന്ധപ്പെട്ട്
സംഘര്‍ഷാവസ്ഥ
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ദേവാലയങ്ങളുമായി
ബന്ധപ്പെട്ട പ്രശ്നം
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ശ്രി
.റ്റി.പി. സെന്‍കുമാറിനെ കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലില്‍ അംഗമാക്കുന്ന
നടപടി
1732.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മതസ്പര്‍ദ്ധ
ഉളവാക്കും വിധം
പരാമര്‍ശം നടത്തി എന്ന
പരാതിയിന്മേല്
ശ്രീ.റ്റി.പി.സെന്‍കുമാറിനെതിരെയുള്ള
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
അദ്ദേഹത്തെ കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലില്‍
അംഗമാക്കരുതെന്ന്
ആവശ്യപ്പെട്ട്
സര്‍ക്കാര്‍ കത്ത്
അയച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
ശരീര
ഭാഗങ്ങള്‍ കണ്ടെത്തിയ കേസ്
1733.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കാരശ്ശേരി
ഗ്രാമപഞ്ചായത്തിലും
ബേപ്പൂരിലും മനുഷ്യ
ശരീരത്തിന്റെ ഭാഗങ്ങള്‍
കണ്ടെത്തിയത്
സംബന്ധിച്ച കേസിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കേസന്വേഷണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
അന്വേഷണത്തിന്
പ്രത്യേക സംഘത്തിനെ
നിയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ?
അമിത
പലിശക്കാരുടെ ഭീഷണിയുമായി
ബന്ധപ്പെട്ട കേസ്സുകള്‍
1734.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ അമിത
പലിശക്കാരുടെ
ഭീഷണിയുമായി
ബന്ധപ്പെട്ട് നിലവില്‍
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഇതിന്റെ വിശദാംശങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കുമോ?
കേസ്
പിന്‍വലിക്കുവാന്‍ നല്കിയ
അനുമതി
1735.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയായിരിക്കെ
ശ്രീ. ഉമ്മന്‍ ചാണ്ടിയെ
കണ്ണൂരില്‍ വെച്ച്
ആക്രമിച്ച സംഭവത്തില്‍.
ഒൗദ്യോഗിക
കൃത്യനിര്‍വ്വഹണത്തില്‍
ഏര്‍പ്പെട്ട പോലീസ്
ഉദ്യോഗസ്ഥന്മാരെ
ആക്രമിക്കാനും ജോലി
നിര്‍വ്വഹണം
തടസ്സപ്പെടുത്തുവാനും
ശ്രമിച്ചവര്‍ക്കെതിരെ
രജിസ്റ്റര്‍ ചെയ്ത കേസ്
പിന്‍വലിക്കുവാന്‍
പരാതിക്കാരനായ പോലീസ്
ഉദ്യോഗസ്ഥന് അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
കേസ്സിലെ
പ്രതികള്‍
ആരെല്ലാമായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏതു
സാഹചര്യത്തില്‍ എന്തു
കാരണത്തിന്റെ പേരിലാണ്
പരാതിക്കാരന് കേസ്സ്
പിന്‍വലിക്കാന്‍ നടപടി
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
കേസ്
പിന്‍വലിക്കാൻ ആഭ്യന്തര
വകുപ്പ് അനുമതി
നല്‍കിയത്
മുഖ്യമന്ത്രിയുടെ
അംഗീകാരത്തോടെയാണോയെന്ന്
വ്യക്തമാക്കുമോ?
ശ്രീ.ടി.പി.സെന്‍കുമാറിനെ
പ്രോസിക്യൂട്ട് ചെയ്യാനുള്ള
അനുമതി
1736.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
പോലീസ് മേധാവി
ശ്രീ.ടി.പി.സെന്‍കുമാറിനെ
പ്രോസിക്യൂട്ട്
ചെയ്യുവാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആരുടെ
പരാതിയിന്മേലാണ് അനുമതി
നല്‍കിയതെന്നും എന്ത്
കുറ്റത്തിന്റെ
പേരിലാണെന്നും എന്നാണ്
അനുമതി നല്‍കിയതെന്നും
അറിയിക്കുമോ;
(ബി)
പ്രോസിക്യൂഷന്
അനുമതി തേടിക്കൊണ്ട്
പരാതിക്കാരന് എന്നാണ്
കത്ത് നല്‍കിയത്;
നേരത്തേ
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ അനുമതി
നിഷേധിച്ചതായിരുന്നോ
എന്നും എങ്കില്‍ എന്ത്
കാരണത്താലാണ് അന്ന്
അനുമതി നിഷേധിച്ചത്
എന്നും വ്യക്തമാക്കാമോ;
(സി)
കോണ്‍ഫിഡന്‍ഷ്യല്‍
റിപ്പോര്‍ട്ടില്‍
മേലുദ്യോഗസ്ഥന്
കീഴുദ്യോഗസ്ഥരെക്കുറിച്ച്
രേഖപ്പെടുത്തുന്ന
വിവരങ്ങള്‍
പ്രോസിക്യൂഷന്
ഇടയാക്കുന്ന ഒന്നാണോ
എന്ന് അറിയിയ്ക്കാമോ;
(ഡി)
ശ്രീ.ടി.പി.സെന്‍കുമാറിനെ
പ്രോസിക്യൂട്ട്
ചെയ്യുവാന്‍ അനുമതി
നല്കിയ ഫയലിലെ 2017
മേയ് 1 മുതല്‍ ജൂണ്‍ 30
വരെയുള്ള നോട്ട്
ഫയലിന്റെ പ്രസക്തഭാഗം
മേശപ്പുറത്ത്
വയ്ക്കുമോ?
വനിതാ
പോലീസ് സേനാംഗങ്ങള്‍
1737.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനിതാ പോലീസ്
സേനാംഗങ്ങളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പോലീസിലെ
വനിതാ സേനാംഗങ്ങളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സ്ത്രീ
സുരക്ഷക്കായി വനിതാ
പോലീസുകാരുടെ സേവനം
കൂടുതല്‍ ലഭ്യമാക്കുമോ?
ദുരൂഹ
സാഹചര്യത്തില്‍
മരണപ്പെട്ടവര്‍
1738.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
വിവിധ കേസ്സുകളുമായി
ബന്ധപ്പെട്ട് പോലീസ്
ചോദ്യം ചെയ്ത്
വിട്ടയച്ച എത്രപേരെ
പിന്നീട് ആത്മഹത്യ
ചെയ്ത നിലയിലോ
കൊലപ്പെടുത്തിയ നിലയിലോ
ദൂരൂഹ സാഹചര്യത്തില്‍
മരണപ്പെട്ട നിലയിലോ
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
പേരുവിവരവും ഇവരെ
ചോദ്യം ചെയ്ത കേസ്സ്
സംബന്ധിച്ച വിവരവും
വ്യക്തമാക്കുമോ?
ജനകീയ
പ്രക്ഷോഭങ്ങള്‍ക്ക്
നേരെയുള്ള പോലീസ് നടപടി
1739.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതുവരെ ജനകീയ
പ്രക്ഷോഭങ്ങള്‍ക്ക്
നേരെ എത്ര പോലീസ്
ലാത്തിച്ചാര്‍ജ്ജ്,
ടിയര്‍ഗ്യാസ് ഷെല്‍
പ്രയോഗം, ജലപീരങ്കി
പ്രയോഗം എന്നിവ
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കാലയളവില്‍
ജനപ്രതിനിധികളോട്
പോലീസ് അപമര്യാദയായി
പെരുമാറിയെന്നോ
മര്ദ്ദിച്ചുവെന്നോ
ഉള്ള എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കൊല്ലം
റൂറല്‍ പോലീസ്
1740.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ്
സംവിധാനത്തില്‍
ഡിസ്ട്രിക്ട്
ഹെഡ്ക്വാര്‍ട്ടേഴ്സ്
സംവിധാനവും
ടെലികമ്മ്യൂണിക്കേഷന്‍
വിഭാഗവും
ആരംഭിക്കാന്എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പോലീസ് ആസ്ഥാനത്ത്
കണ്ട്രോള് റൂമിലെ
നിലവിലെ അംഗബലം
എത്രയാണ്;അംഗബലം
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പോലീസ്
കേസുകള്‍ രജിസ്റ്റര്‍
ചെയ്യുന്നതിന് ടാര്‍ജറ്റ്
1741.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് കേസുകള്‍
രജിസ്റ്റര്‍
ചെയ്യുന്നതിന്
ടാര്‍ജറ്റ് നിശ്ചയിച്ചു
നല്കുന്ന സ്ഥിതിവിശേഷം
നിലവിലുണ്ടോ;
(ബി)
ഇപ്രകാരം
നിശ്ചിത എണ്ണം കേസുകള്‍
പ്രതിമാസം രജിസ്റ്റര്‍
ചെയ്യാത്ത
സ്റ്റേഷനുകളിലെ പോലീസ്
ഉദ്യോഗസ്ഥരെ
സമ്മര്‍ദ്ദപ്പെടുത്തുന്ന
തരത്തില്‍ ഉന്നത പോലീസ്
ഉദ്യോഗസ്ഥര്‍
പെരുമാറുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇപ്രകാരം പ്രതിമാസം
നിശ്ചിത എണ്ണം കേസുകള്‍
രജിസ്റ്റര്‍ ചെയ്യുന്ന
പ്രവണത ഉള്ളതുകൊണ്ടാണ്
നിരപരാധികളായ പലരേയും
കേസുകളില്‍
ഉള്‍പ്പെടുത്തുന്നതെന്ന
ആക്ഷേപം ഗൗരവമായി
കാണുന്നുണ്ടോ;
(ഡി)
എങ്കില്‍
ഈ പ്രവണത
അവസാനിപ്പിക്കുന്നതിനും
നടപടിക്രമങ്ങള്‍
പാലിക്കാതെ കേസുകള്‍
രജിസ്റ്റര്‍ ചെയ്യുന്ന
സംഭവങ്ങള്‍
അവസാനിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പോക്സോ
കേസുകളും
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങളിലുള്ള
കേസ്സുകളും
1742.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
കേസുകളായും
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങളിലുള്ള
കേസ്സുകളിലായും എത്ര
കേസ്സുകള്‍ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇത്തരം
കേസ്സുകളില്‍ മുഴുവന്‍
പ്രതികളെയും അറസ്റ്റു
ചെയ്യുന്നതിനും നിയമ
നടപടികള്‍
സ്വീകരിക്കുന്നതിനും
വകുപ്പിന്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
2011-16
ഭരണകാലത്ത് പ്രസ്തുത
കാര്യങ്ങളിലുള്ള
വകുപ്പിന്റെ സ്ഥിതി
വിവരകണക്കുകൾ
ലഭ്യമാക്കുമോ?
പോലീസ്
മര്‍ദ്ദനം സംബന്ധിച്ച്
സമഗ്ര അന്വേഷണം
നടത്തുന്നതിന് നടപടി
1743.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാവറട്ടി
പോലീസ്
കസ്റ്റഡിയിലെടുത്ത്
വിട്ടയച്ച
എങ്ങണ്ടിയൂര്‍
സ്വദേശിയായ വിനായകന്
മരിച്ചത് പോലീസ്
മര്‍ദ്ദനം മൂലമാണെന്ന
ആരോപണം
അന്വേഷിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
ദളിത്
വിഭാഗത്തില്‍പ്പെട്ട
വിനായകനെ പോലീസ്
സ്റ്റേഷനില്‍
പോലീസുകാര്‍ ബൂട്ടിട്ട്
ചവിട്ടുകയും ക്രൂരമായി
മര്‍ദ്ദിക്കുകയും
ചെയ്തതിനെക്കുറിച്ച്
സമഗ്ര അന്വേഷണം നടത്തി
കുറ്റക്കാരായ
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പോലീസ്
കസ്റ്റഡിയിലെടുത്ത എത്ര
പേര് കസ്റ്റഡിയില്‍
മരണപ്പെട്ടിട്ടുണ്ട്
എന്നറിയിക്കാമോ;വിശദാംശം
നല്‍കുമോ;
(ഡി)
കസ്റ്റഡിയിലെടുത്ത്
ചോദ്യം ചെയ്ത്
വിട്ടയച്ചവരില്‍ എത്ര
പേര് ദുരൂഹ
സാഹചര്യത്തില്‍
മരണപ്പെടുകയോ ആത്മഹത്യ
ചെയ്യുകയോ ചെയ്തതായി
കണ്ടെത്തിയിട്ടുണ്ട്
എന്നറിയിക്കാമോ;
വിശദാംശം നല്‍കുമോ;
(ഇ)
പോലീസ്
കസ്റ്റഡിയില്‍
മരണപ്പെടുകയോ പിന്നീട്
ആത്മഹത്യചെയ്യുകയോ
ചെയ്തവരില്‍ ദളിത്
വിഭാഗത്തില്‍പെട്ട എത്ര
പേരുണ്ടെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ദളിത്
വിഭാഗത്തില്‍പ്പെട്ട
പാവപ്പെട്ടവരോടുള്ള
പോലീസ് അതിക്രമം
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ ?
അരൂര്‍
മണ്ഡലത്തിൽ പോലീസ്
ഔട്ട്പോസ്റ്റ്
1744.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ
വല്ലേത്തോട്,
അരൂക്കുറ്റി എന്നീ
പ്രദേശങ്ങളില്‍ പോലീസ്
ഔട്ട്പോസ്റ്റ്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ദ്വീപ്
പഞ്ചായത്തായ
പെരുമ്പളത്ത് അടിയന്തര
സാഹചര്യങ്ങളില്‍
പോലീസിന്
എത്തിച്ചേരുന്നതിനായി
പൂച്ചാക്കല്‍ പോലീസ്
സ്റ്റേഷന് ഒരു ബോട്ട്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പോലീസ്
കംപ്ലയിന്റ് അതോറിറ്റി
തീര്പ്പുകല്പിച്ച കേസ്സുകള്‍
1745.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പോലീസ് കംപ്ലയിന്റ്
അതോറിറ്റി
തീര്പ്പുകല്പിച്ച
കേസ്സുകളുടെ എണ്ണമെത്ര;
(ബി)
ഇതില്‍
എത്ര കേസുകളിലാണ്
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടിക്ക് ശിപാര്‍ശ
ചെയ്തിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ശിപാര്ശകളിന്മേല്
സര്‍ക്കാര്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സ്റ്റേഷനിലും പരിസരങ്ങളിലുമായി
കിടക്കുന്ന വാഹനങ്ങള്‍
1746.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളിലും
പരിസരങ്ങളിലുമായി
വാഹനങ്ങള്‍ കിടന്ന്
തുരുമ്പെടുത്ത്
നശിക്കുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കേസിന്റെ
തീര്‍പ്പുണ്ടാകുന്നതു
വരെ വാഹനങ്ങള്‍
പിടിച്ചിട്ടിരിക്കുന്നതു
മൂലം അവയ്ക്ക് നാശം
സംഭവിക്കുകയും തന്മൂലം
കോടിക്കണക്കിന് രൂപയുടെ
നഷ്ടം ഉണ്ടാകുകയും
ചെയ്യുമെന്നത്
പരിഗണിച്ച് ഈ സ്ഥിതി
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കേസിന്റെ
തീര്‍പ്പുണ്ടാകുന്നതുവരെ,
പ്രസ്തുത വാഹനങ്ങള്‍
ഉപയോഗപ്പെടുത്തി
സര്‍ക്കാരിന്
വരുമാനമുണ്ടാക്കാവുന്നതും
എന്നാല്‍ വാഹനങ്ങള്‍
പരിപാലിക്കപ്പെടുന്നതുമായ
ബദല്‍മാര്‍ഗ്ഗങ്ങള്‍
ആലോചിക്കുമോ
എന്നറിയിക്കാമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍
സംബന്ധിച്ച കേസ്സുകള്‍
1747.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
സൈബര്‍
കുറ്റകൃത്യങ്ങള്‍
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
അന്വേഷണം
പൂര്‍ത്തിയാകാത്ത
കേസ്സുകളുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
കാലയളവില്‍ പോലീസ്,
സംസ്ഥാനത്തെ ഹൈടെക്ക്
സെല്ലിന് അന്വേഷണം
കൈമാറിയ എത്ര
കേസ്സുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവയില്‍
കുറ്റപത്രം
സമര്‍പ്പിച്ച
കേസ്സുകളുടെ എണ്ണം
വ്യക്തമാക്കുമോ?
തൃശൂര്‍
സഹകരണ ജോയിന്റ്
രജിസ്ട്രാറുടെ ഓഫീസിലെ
അതിക്രമവുമായി ബന്ധപ്പെട്ട
കേസ്.
1748.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017ഏപ്രില്‍
പതിനേഴിന് രാത്രി
തൃശൂര്‍ കളക്ടറേറ്റില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ വകുപ്പ് ജോയിന്റ്
രജിസ്ട്രാറുടെ ഓഫീസില്‍
അതിക്രമിച്ച് കയറി
ഫയലുകളും രേഖകളും
നശിപ്പിക്കാന്‍
ശ്രമിച്ചതുമായി
ബന്ധപ്പെട്ട്
കുറ്റക്കാരായവരെ
കണ്ടെത്തുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് തൃശൂര്‍
വെസ്റ്റ് പോലീസ്
സ്റ്റേഷനില്‍ ക്രൈം
578/17ാം നമ്പരായി
രജിസ്റ്റര്‍ ചെയ്ത
കേസിന്റെ അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഈ
സംഭവത്തില്‍
ഉള്‍പ്പെട്ട
കുറ്റക്കാരായ
എല്ലാവരെയും
തിരിച്ചറിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
എങ്കിൽ
കുറ്റക്കാരെ മുഴുവന്‍
കണ്ടെത്തി
നിയമത്തിനുമുന്നില്‍
കൊണ്ടുവരാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
പോലീസ്
സേനയിലെ അച്ചടക്കനടപടി
1749.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയുടെ അന്തസിനും
അച്ചടക്കത്തിനും
നിരക്കാത്ത നിലയിലുള്ള
ചില പോലീസുകാരുടെ
പെരുമാറ്റം സേനയ്ക്കും
സര്‍ക്കാരിനും
ചീത്തപ്പേരുണ്ടാക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പ്രവൃത്തികളില്‍
ഏര്‍പ്പെടുന്ന
പോലീസുകാര്‍ക്കെതിരെ
നടപടി
സ്വീകരിക്കാറുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
പോലീസ്
വകുപ്പ്
ആധുനികവൽക്കരണത്തിന്
വകയിരുത്തിയ തുക
1750.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പോലീസ്
ഡിപ്പാര്‍ട്ട്മെന്റിന്റെ
ആധുനികവൽക്കരണത്തിന്
(എം.ജി.പി.) ബജറ്റില്‍
എത്ര കോടി
വകയിരുത്തിയിട്ടുണ്ട്;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇതിലേയ്ക്കായി
ചെലവാക്കിയ തുകയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ 5
വര്‍ഷക്കാലത്ത്
എം.ജി.പി.യ്ക്കായി
ചെലവഴിച്ച തുക എത്ര;
ഇനം, വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ ;
എന്തിന് വേണ്ടിയാണ് തുക
ഉപയോഗിച്ചതെന്ന്
വെളിപ്പെടുത്തുമോ?
തലസ്ഥാന
നഗരിയിലെ ഗതാഗത തടസ്സം
1751.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ അട്ടക്കുളങ്ങര
മുതല്‍ കമലേശ്വരം
വരെയുള്ള വളരെ
തിരക്കേറിയ സ്ഥലത്ത്
സ്ഥിതി ചെയ്യുന്ന
ഹോട്ടലുകള്‍, ജൂസ്
കടകള്‍, ബേക്കറികള്‍
എന്നിവയുടെ മുന്‍
ഭാഗങ്ങളിലായി സ്വകാര്യ
വാഹനങ്ങള്‍ അനധികൃതമായി
പാര്‍ക്ക്
ചെയ്യുന്നതുമൂലം
സ്ഥിരമായി ഗതാഗത തടസ്സം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
വീഴ്ച വരുത്തുന്ന
ട്രാഫിക്ക്
പോലീസുകാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കൊലപാതക
കേസ്സുകള്‍
1752.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ എത്ര
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ; ഇതില്‍
കൊലചെയ്യപ്പെട്ട
സ്ത്രീകളുടെയും
പുരുഷന്മാരുടെയും
കുട്ടികളുടെയും എണ്ണം
എത്ര വീതമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കേസ്സുകളുമായി
ബന്ധപ്പെട്ട് എത്ര
പ്രതികളെ ഇനിയും
പിടികൂടാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
എത്ര കേസ്സുകളില്‍
അന്വേഷണം പൂര്‍ത്തിയായി
കുറ്റപത്രം
സമര്‍പ്പിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
എത്ര
കേസ്സുകളില്‍ വിചാരണ
പൂര്‍ത്തിയായിട്ടുണ്ട്;
(ഇ)
പ്രസ്തുത
കേസ്സുകളില്‍
ശിക്ഷിക്കപ്പെട്ട
പ്രതികളുടെ എണ്ണം എത്ര;
വ്യക്തമാക്കാമോ;
(എഫ്)
എത്ര
കേസ്സുകളുടെ അന്വേഷണം
സി.ബി.ഐ.ക്ക്
വിടുകയുണ്ടായി;
വ്യക്തമാക്കാമോ?
നീണ്ടകര
കോസ്റ്റല്‍ പോലീസ്
സ്റ്റേഷന്
1753.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചവറ
നിയോജക മണ്ഡലത്തിലെ
നീണ്ടകര കോസ്റ്റല്‍
പോലീസ് സ്റ്റേഷനില്‍
നിരീക്ഷണത്തിനായി
ഉപയോഗിക്കുന്ന എല്ലാ
ബോട്ടുകളും
കേടായിരിയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
അറ്റകുറ്റപ്പണികള്‍ക്കായുള്ള
തുക കാലതാമസം കൂടാതെ
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സംസ്ഥാനസുരക്ഷയുടെ
കാര്യത്തില്‍ വളരെ
പ്രാധാന്യമുള്ള തുറമുഖം
എന്ന നിലയില്‍ നീണ്ടകര
കോസ്റ്റല്‍ പോലീസ്
സ്റ്റേഷനില്‍ ആധുനിക
സൗകര്യങ്ങള്‍
ലഭ്യമാക്കുമോ?
പോലിസ്
മേധാവിയുടെ അധികാരങ്ങളിലെ
കെെകടത്തല്‍ ഒഴിവാക്കാൻ
നടപടി
1754.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ.ടി.പി.സെന്‍കുമാര്‍
സംസ്ഥാന പോലിസ്
മേധാവിയായി 2017ല്‍
ചുമതലയേറ്റെടുത്തശേഷം
കെെക്കാെണ്ട ഏതെങ്കിലും
തീരുമാനം സര്‍ക്കാര്‍
മരവിപ്പിക്കുകയോ,
റദ്ദാക്കുകയോ
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാന
പോലീസ് മേധാവിയുടെ
പൂര്‍ണ്ണ ചുമതലയില്‍
ഉള്‍പ്പെടുന്ന
കാര്യങ്ങളില്‍പ്പോലും
സര്‍ക്കാരിന്റെ
ഇടപെടല്‍
ഉണ്ടാകുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്തരം ഇടപെടല്‍
ഭാവിയിലെങ്കിലും
ഒഴിവാക്കുമോ
എന്നറിയിക്കാമോ?
വിരമിച്ച
ഡി.ജി.പി.
സെന്‍കുമാറിനെതിരെയുള്ള
കേസുകള്‍
1755.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിരമിച്ച
ഡി.ജി.പി. ശ്രീ.
സെന്‍കുമാറിനെതിരെ
പോലീസില്‍ നാളിതുവരെ
എത്ര കേസുകള്‍
ഉണ്ടെന്ന് ഇനം തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
കേസിന്റെയും നമ്പര്‍
സഹിതം വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
വിരമിച്ചതിനുശേഷം
ശ്രീ.
സെന്‍കുമാറിനെതിരെ
എടുത്ത കേസുകള്‍ എത്ര;
ഇവയുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ജനമൈത്രി
പോലീസ് സംവിധാനം
1756.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പോലീസ്
സ്റ്റേഷനുകളില്‍
ജനമൈത്രി പോലീസ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
സ്ത്രീകള്‍,
കുട്ടികള്‍, വൃദ്ധര്‍,
ആദിവാസികള്‍,
മത്സ്യത്തൊഴിലാളികള്‍
എന്നീ വിഭാഗങ്ങള്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
ജനമൈത്രി പോലീസിലൂടെ
ലഭ്യമാകുന്നത്;
വിശദമാക്കുമോ?
എഴുകോണ്‍
പോലീസ് സ്റ്റേഷന്
1757.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എഴുകോണ്‍
പോലീസ് സ്റ്റേഷന്
(കൊല്ലം റൂറല്‍)
സ്വന്തം കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സ്ഥലം ലഭ്യമാക്കി
ഉത്തരവായത് എന്നാണ്
എന്നറിയിക്കാമോ;
(ബി)
എഴുകോണ്‍
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
പ്ലാനും എസ്റ്റിമേറ്റും
തയ്യാറായോ എന്നും
ഭരണാനുമതി നല്‍കിയോ
എന്നും വ്യക്തമാക്കാമോ?
ഇതിന്റെ വിശദാംശങ്ങൾ
നൽകുമോ?
പോലീസിനു
നേരെയുളള ഗുണ്ട-ക്വട്ടേഷന്‍
ആക്രമണങ്ങള്‍
1758.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഗുണ്ട-ക്വട്ടേഷന്‍
ആക്രമണങ്ങളില്‍ എത്ര
പോലീസുകാര്‍ക്ക്
പരിക്കേറ്റിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
സ്ഥലങ്ങളിലാണ് പോലീസിനു
നേരെ ഗുണ്ടാ ആക്രമണം
ഉണ്ടായിട്ടുള്ളതെന്നറിയിക്കാമോ;
(സി)
ഈ
കേസ്സുകളിലെ പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ എത്ര
പേരെയെന്നും ഏതൊക്കെ
വകുപ്പുകള്‍ പ്രകാരമാണ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുളളതെന്നും
വ്യക്തമാക്കുമോ;
(ഡി)
ഗുണ്ടകള്‍ക്കും
സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ
കര്‍ശന നിലപാട്
സ്വീകരിക്കാത്തതുമൂലമാണ്
പോലീസുകാര്‍ക്ക് നേരെ
പോലും ഗുണ്ടാ ആക്രമണം
ഉണ്ടാകുന്നത് എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ട്രാഫിക്
നിയമലംഘന കേസ്സുകള്‍
1759.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ട്രാഫിക്
നിയമലംഘനവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഈ
കാലയളവില്‍ ട്രാഫിക്
നിയമലംഘനത്തെ
തുടര്‍ന്ന് എത്ര
പേര്‍ക്ക്
പിഴചുമത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
ഇനത്തില്‍ ഈ കാലയളവില്‍
ലഭിച്ച വരുമാനം
എത്രയെന്ന്
വ്യക്തമാക്കാമോ?
ആത്മഹത്യ
ചെയ്തവരുടെ എണ്ണം
1760.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ സംസ്ഥാനത്ത്
ആത്മഹത്യ ചെയ്തവരുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
സ്ത്രീകള്‍, കുട്ടികള്‍
എന്നിവര്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
സാമ്പത്തിക
പ്രയാസം മൂലവും
കുടുംബപ്രശ്നങ്ങളെത്തുടര്ന്നും
ആത്മഹത്യ ചെയ്തവര്‍
എത്ര വീതമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കടക്കെണിയില്‍പ്പെട്ടും
രോഗങ്ങള്‍മൂലവും
ആത്മഹത്യ ചെയ്തവര്‍
എത്ര വീതമെന്ന്
വ്യക്തമാക്കുമോ?
ചാപ്പപടി
ഒട്ടുംപുറം ഭാഗത്തെ
രാഷ്ട്രീയ സംഘര്‍ഷം
1761.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
മുന്‍സിപ്പാലിറ്റിയില്‍
താനൂര്‍ പോലീസ്
സ്റ്റേഷന് പരിധിയില്‍
ചാപ്പപടി ഒട്ടുംപുറം
ഭാഗത്ത് അടുത്ത
കാലത്തുണ്ടായ രാഷ്ട്രീയ
സംഘര്‍ഷത്തെക്കുറിച്ചും
തുടര്‍ന്നുണ്ടായ പോലീസ്
അതിക്രമത്തെക്കുറിച്ചും
ന്യൂനപക്ഷ കമ്മീഷന് ഈ
സ്ഥലം സന്ദര്‍ശിച്ചശേഷം
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
റിപ്പോര്‍ട്ട്
മേശപ്പുറത്ത്
വയ്ക്കുമോ;
(സി)
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
?
ജനജീവിതം
തടസ്സപ്പെടുത്തുന്ന
പ്രതിഷേധങ്ങള്‍
1762.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം നാളിതുവരെയായി
എത്ര
ഹര്‍ത്താല്‍,പൊതുപണിമുടക്ക്,
ജനജീവിതം
തടസ്സപ്പെടുത്തുന്ന
മറ്റ്പ്രതിഷേധങ്ങള്
എന്നിവ
ഉണ്ടായിട്ടുണ്ട്;
(ബി)
ആയതിന്റെ
ഫലമായി ഉണ്ടായ
അക്രമസംഭവങ്ങളില്‍ എത്ര
തുകയ്ക്കുള്ള
ഗവ/സ്വകാര്യ മുതലുകള്‍
നശിപ്പിക്കപ്പെട്ടുവെന്നും
അതില്‍
കെ.എസ്.ആര്.ടി.സി.യുടെ
എത്ര വാഹനം
ഉള്‍പ്പെടുമെന്നും
അറിയിക്കുമോ ;
(സി)
അക്രമം
നടത്തിയവരില്‍ നിന്നോ
പ്രതിഷേധം പ്രഖ്യാപിച്ച
സംഘടനകളില്‍ നിന്നോ
എന്ത് തുക
നഷ്ടപരിഹാരമായി
ഈടാക്കി; ഇല്ലെങ്കില്‍
ആയത് ഈടാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് നല്കിയ
നോടീസുകളുടെ
അടിസ്ഥാനത്തിൽ ഇനിയും
എന്ത് തുക
ലഭിക്കാനുണ്ട്;
പ്രസ്തുത തുക
ഈടാക്കുന്നതിനുള്ള
നടപടി ഏത് വരെയായി;
വ്യക്തമാക്കുമോ?
കവര്‍ച്ച-ഭവനഭേദനക്കേസ്സുകള്
1763.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
പൊതുസ്ഥലത്തുണ്ടായ
പിടിച്ചുപറി സംഭവങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതേ
കാലയളവില്‍ പകല്‍
സമയത്ത് നടന്ന
കവര്‍ച്ച-ഭവനഭേദനക്കേസ്സുകള്
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
കേസ്സുകളുമായി
ബന്ധപ്പെട്ട് എത്ര
പ്രതികളെ
പിടികൂടിയെന്നും
എത്രപേരെ ഇനിയും
പിടികൂടാനുണ്ടെന്നും
വ്യക്തമാക്കുമോ?
ജനങ്ങളുടെ
ജീവനും സ്വത്തിനും സംരക്ഷണം
നല്കുവാന് നടപടികള്‍
1764.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്രമസമാധാന നില
സംബന്ധിച്ച്
മുഖ്യമന്ത്രി, സംസ്ഥാന
പോലീസ് മേധാവി എന്നിവരെ
രാജ്ഭവനിലേക്ക്
വിളിച്ചുവരുത്തി
ഗവര്‍ണര്‍
വിശദാംശങ്ങള്‍
ആരാഞ്ഞിരുന്നോ;
(ബി)
എങ്കിൽ
ഏതൊക്കെ സംഭവങ്ങളുടെ
പശ്ചാത്തലത്തിലാണ് ഈ
അസാധാരണ നടപടി
ഉണ്ടായതെന്ന്
വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
രാഷ്ട്രീയ
അതിക്രമങ്ങള്‍
ആശങ്കാജനകമെന്ന്
കേന്ദ്ര
ആഭ്യന്തരമന്ത്രി
അഭിപ്രായപ്പെട്ടിട്ടുണ്ടോ;
(ഡി)
തലസ്ഥാനത്ത്
ആറ് ദിവസം നിരോധനാജ്ഞ
പ്രഖ്യാപിക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ
;ഏതൊക്കെ
രാഷ്ട്രീയപാര്‍ട്ടികളാണ്
തലസ്ഥാന നഗരിയിലുണ്ടായ
അതിക്രമങ്ങള്‍ക്കും
കൊലപാതകത്തിനും
പിന്നിലെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്തെ
ക്രമസമാധാന നില
വീണ്ടെടുക്കുന്നതിന്
വേണ്ടിയാണോ 31.07.2017
ല്‍ ഉയര്‍ന്ന
പോലീസുദ്യോഗസ്ഥര്‍
ഉള്‍പ്പെടെയുള്ളവരുടെ
സ്ഥലംമാറ്റം ഉത്തരവായത്
എന്നറിയിക്കാമോ;
(എഫ്)
കണ്ണൂരിലെ
അതിക്രമങ്ങള്‍ അമര്‍ച്ച
ചെയ്യുവാന്‍
മുഖ്യമന്ത്രി വിളിച്ചു
ചേര്‍ത്ത സമാധാന
യോഗങ്ങളിലെടുത്ത
തീരുമാനം രാഷ്ട്രീയ
പാര്‍ട്ടികള്‍
ലംഘിച്ചിട്ടുണ്ടോ;
എങ്കില്‍ ജനങ്ങളുടെ
ജീവനും സ്വത്തിനും
സംരക്ഷണം നല്കുവാന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
വിനായകന്
ആത്മഹത്യ ചെയ്ത സംഭവം
1765.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
എങ്ങണ്ടിയൂരില്‍
ആത്മഹത്യ ചെയ്ത
വിനായകന് പോലീസ്
കസ്റ്റഡിയില്‍ ഭീകര
മര്‍ദ്ദനത്തിന്
ഇരയായതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പോലീസുകാര്‍ക്ക് എതിരെ
കൊലക്കുറ്റത്തിന്
കേസെടുക്കുമോ
എന്നറിയിക്കാമോ?
വര്‍ഗ്ഗീയ
സംഘടനകളുടെ
പ്രവര്‍ത്തനങ്ങള്‍
1766.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചില വർഗീയ സംഘടനകള്‍
ബോധപൂര്‍വ്വമായി
സംഘര്‍ഷം സൃഷ്ടിക്കുന്ന
പ്രവര്‍ത്തനങ്ങളില്‍
ഇടപെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
വര്‍ഗ്ഗീയ സംഘടനകള്‍
ഓരോ ജില്ലയിലും
നടത്തിക്കൊണ്ടിരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കാന്‍
പ്രത്യേക പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ക്രമസമാധാനം
തകര്‍ക്കുന്ന
രീതിയിലുളള ഇവരുടെ
ആസൂത്രിതമായ
പ്രവര്‍ത്തനങ്ങള്‍
തടയാന്‍ എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
രാഷ്ട്രീയ
അക്രമങ്ങള്‍
1767.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്ന
രാഷ്ട്രീയ അക്രമങ്ങളുടെ
പശ്ചാത്തലത്തില്‍
ഗവര്‍ണര്‍
സര്‍ക്കാരിനോട്
വിശദീകരണംആവശ്യപ്പെട്ടിപെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
റിപ്പോര്‍ട്ട്
ലഭ്യമാക്കാൻ നിർദശം
നല്‍കിയിട്ടുണ്ടോ;എങ്കിൽ
റിപ്പോര്‍ട്ട്
ഗവര്‍ണര്‍ക്ക്
നല്‍കിയിട്ടുണ്ടോ;പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
?
നിരോധനാജ്ഞ
1768.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിലായി
എത്ര തവണ നിരോധനാജ്ഞ
പുറപ്പെടുവിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
നിരോധനാജ്ഞ
പ്രഖ്യാപിക്കുന്നതിനുള്ള
അടിയന്തര സാഹചര്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കുമോ ?
വെെപ്പിന്‍
എെ.ഒ.സി. പ്ലാന്റിന് എതിരെ
സമരം
T 1769.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെെപ്പിന്‍
എെ.ഒ.സി. പ്ലാന്റിന്
എതിരെ നടക്കുന്ന സമരം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഉണ്ടായ
പോലീസ് നടപടിയെപ്പറ്റി
വകുപ്പ് തലത്തില്‍
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഓപ്പറേഷന്
കുബേര
1770.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വിജയകരമായി
നടപ്പിലാക്കിയ
ഓപ്പേറേഷന് കുബേരയുടെ
പ്രവര്‍ത്തനം
മന്ദീഭവിപ്പിച്ചിട്ടുണ്ടോ;
(ബി)
ബ്ലേഡ്
മാഫിയകളുടെ
പ്രവര്‍ത്തനം മൂലം
സംസ്ഥാനത്ത്
ആത്മഹത്യകള്‍
ഉണ്ടാകുന്ന സാഹചര്യം
സംജാതമായിട്ടുണ്ടോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബ്ലേഡ്
മാഫിയകള്‍ക്കെതിരെ എത്ര
കേസ് രജിസ്റ്റര്‍
ചെയ്തുിട്ടുണ്ട്; എത്ര
പേരെ അറസ്റ്റു
ചെയ്തിട്ടുണ്ട്;
(ഡി)
പാവപ്പെട്ടവര്‍ക്ക്
വട്ടിപ്പലിശക്ക് പണം
നല്കി അവരുടെ
വസ്തുവകകള്‍
കെെവശപ്പെടുത്തുന്ന
മാഫിയകള്‍ക്കെതിരെ
കര്‍ശന നടപടി
കെെക്കൊള്ളുമോ എന്ന്
വ്യക്തമാക്കുമോ?
പോലീസിന്റെ
അന്വേഷണ നടപടികളിലെ
വീഴ്ചകളെപ്പറ്റി വിജിലന്‍സ്
ആന്റ് ആന്റി കറപ്ഷന്‍
ബ്യൂറോയുടെ റിപ്പോര്‍ട്ട്
1771.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിന്റെ
അന്വേഷണ നടപടിയിലെ
വീഴ്ചകള്‍
ചൂണ്ടിക്കാണിച്ചുകൊണ്ട്
വിജിലന്‍സ് ആന്റ് ആന്റി
കറപ്ഷന്‍ ബ്യൂറോ
സര്‍ക്കാരിന്
ഏതെങ്കിലും
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അത്തരം
റിപ്പോര്ട്ടിന്മേല്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
പോലീസ്
വിഭാഗത്തിന്റെ അന്വേഷണ
നടപടികളിലെ വീഴ്ചകള്‍
പരിശോധിക്കാന്‍
വിജിലന്‍സിനെ
ചുമതലപ്പെടുത്തിയിരുന്നോ;
(ഡി)
വിജിലന്‍സ്
ചൂണ്ടിക്കാണിച്ച
അപാകതകള്‍
പരിഹരിക്കപ്പെടേണ്ടതാണോ;
എങ്കില്‍
അക്കാര്യത്തില്‍ എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ?
ഓണ്‍ലെെന്‍
തട്ടിപ്പ് കേസുകൾ
1772.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
ഓണ്‍ലെെന്‍ വഴിയുള്ള
തട്ടിപ്പ് സംബന്ധിച്ച്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര കേസ്സുകളില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമാേ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ ഉള്‍പ്പെടുന്ന
കുറ്റകൃത്യങ്ങള്‍
T 1773.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍
ഉള്‍പ്പെട്ടുവരുന്ന
കുറ്റകൃത്യങ്ങള്‍
നിയന്ത്രിക്കുന്നതിനും
ഇത്തരം
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്നവരുടെ
വിവരങ്ങള്‍
ശേഖരിക്കുന്നതിനും
സംവിധാനമുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ;
(ബി)
ഇതരസംസ്ഥാന
തൊഴിലാളികള്‍
പ്രതികളായിട്ടുളള എത്ര
കഞ്ചാവ്, മയക്കുമരുന്ന്
കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്തേയ്ക്ക്
ട്രെയിന്‍ മാര്‍ഗ്ഗവും
മറ്റും വരുന്ന
തൊഴിലാളികള്‍ ലഹരി
വസ്തുക്കള്‍
കടത്തുന്നുണ്ടോയെന്ന്
പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങൾക്കെതിരായ
അതിക്രമങ്ങള്‍
1774.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്പ്പെട്ടവര്ക്കെതിരെയുണ്ടായ
അതിക്രമങ്ങള്‍
സംബന്ധിച്ച് പോലീസ്
രജിസ്റ്റര്‍ ചെയ്ത
കേസുകള്‍ എത്രയാണെന്ന്
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഈ
കാലയളവില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍
ആക്രമിക്കപ്പെടുകയുണ്ടായിയെന്നും
എത്രപേര്‍ കൊല
ചെയ്യപ്പെട്ടുവെന്നും
എത്ര പേര് ആത്മഹത്യ
ചെയ്യുകയുണ്ടായിയെന്നും
ആത്മഹത്യ ചെയ്തവരിൽ
സ്ത്രീകൾ എത്രയെന്നും
വെളിപ്പെടുത്താമോ;
(സി)
ഈ
കാലയളവില്‍
പട്ടികജാതി-പട്ടികവർഗ്ഗവിഭാഗത്തില്‍പ്പെട്ട
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരായുളള
അതിക്രമങ്ങളിൽ എത്ര
ക്രിമിനൽ കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടുവെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നേരെയുള്ള അതിക്രമങ്ങള്‍
1775.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നേരെയുള്ള
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; ഇത്
സംബന്ധിച്ച്എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വനിതകള്‍ക്ക് നേരെയുള്ള
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
വനിതകള്‍ക്കും
കുട്ടികള്‍ക്കും
എതിരെയുള്ള ലൈംഗിക
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; ഇത്
സംബന്ധിച്ച് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ?
പട്ടികജാതി-പട്ടികവര്ഗ്ഗവിഭാഗങ്ങള്ക്കെതിരെയുളള
അതിക്രമം
T 1776.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1989ലെ
പട്ടികജാതി-പട്ടികവര്ഗ്ഗവിഭാഗങ്ങള്ക്കെതിരെയുളള
അതിക്രമം തടയല്‍ നിയമ
പ്രകാരം ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്രപേര്‍ക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; അതില്‍
എത്ര കേസുകള്‍
തീര്പ്പാക്കിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമം കര്‍ശനമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
സ്ത്രീകള്‍ പീഡനത്തിന്
വിധേയരായ കേസ്സുകള്‍
1777.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതിയിലും
,പട്ടികവര്ഗ്ഗത്തില്ലും
പെട്ട സ്ത്രീകള്‍
പീഡനത്തിന് വിധേയരായ
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
ചാര്‍ജ്ജ് ഷീറ്റ്
സമര്‍പ്പിച്ച
കേസ്സുകള്‍ എത്രയെന്നും
വിചാരണ
പൂര്‍ത്തിയാക്കിയ
കേസ്സുകള്‍ എത്രയെന്നും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കേസ്സുകളില്‍
ശിക്ഷിക്കപ്പെട്ട
പ്രതികള്‍ എത്ര;
വ്യക്തമാക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
ആക്രമണങ്ങള്‍
1778.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
പീഡനങ്ങളും
ആക്രമണങ്ങളുമായി
ബന്ധപ്പെട്ട എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
സംഭവങ്ങളില്‍ പോലീസ്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
പ്രസ്തുത
കേസ്സുകളില്‍ എത്ര പേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്;
(ഡി)
ഇത്തരം
കേസ്സുകളില്‍ അറസ്റ്റ്
ചെയ്യപ്പെട്ടവര്‍ക്കെതിരെ
ഏതെല്ലാം വകുപ്പുകളാണ്
ചുമത്തിയിട്ടുള്ളത്;
(ഇ)
പ്രസ്തുത
കേസ്സുകളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ?
വെെപ്പിനിലെ
പോലീസ് സ്റ്റേഷന്
1779.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസാന്ദ്രതയേറിയ
വെെപ്പിനില്‍ നിലവിലുളള
പോലീസ് സ്റ്റേഷനുകളും
അവയിലെ സേനാബലവും
കുറവാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതുവെെപ്പ്
കേന്ദ്രമായി പുതിയ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനും
നിലവിലുളള ഞാറക്കല്‍,
മുനമ്പം പോലീസ്
സ്റ്റേഷനുകളുടെ
അധികാരപരിധി
പുനക്രമീകരിക്കുന്നതിനുമുളള
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
വിശദമാക്കാമോ?
ബെെജുവിന്റെ
ദുരൂഹ മരണം
1780.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനം
വകുപ്പ് ഉദ്യോഗസ്ഥര്‍
ചോദ്യം ചെയ്യുവാനായി
കസ്റ്റഡിയിലെടുത്ത
പോരുകുഴി സ്വദേശി
ഏഴോലിക്കല്‍
ബെെജുവിന്റെ ദുരൂഹ മരണം
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
പോലീസുദ്യോഗസ്ഥരും
വനം വകുപ്പ്
ഉദ്യോഗസ്ഥരും
കസ്റ്റഡിയിലെടുത്ത്
ചോദ്യം ചെയ്യുന്നവര്‍
പിന്നീട് ദൂരൂഹ
സാഹചര്യത്തില്‍
മരണപ്പെടുന്നതായി
കാണപ്പെടുന്നത്
ഉദ്യോഗസ്ഥരുടെ പീഡനം
മൂലമാണെന്ന്
കരുതുന്നുണ്ടോ;
(സി)
ബെെജുവിനെ
മാനസികമായി പീഡിപ്പിച്ച
വനം വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക്
എതിരെ കര്‍ശന നടപടി
സ്വീകരിക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
1781.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
എത്ര സ്കൂളുകളില്‍ ഈ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് യൂണിറ്റ്
1782.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
ആനാവൂര്‍ ഗവണ്മെന്റ്
ഹയര്‍സെക്കണ്ടറി
സ്കൂളില്‍ എസ്.പി.സി.
യൂണിറ്റ്
അനുവദിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത സ്കൂളില്‍ ഒരു
എസ്.പി.സി. യൂണിറ്റ്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പോലീസ്
സ്റ്റേഷനുകളില്‍
മൂന്നാംമുറയും ലോക്കപ്പ്
മര്‍ദ്ദനവും
1783.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളില്‍
മൂന്നാംമുറയും
ലോക്കപ്പ് മര്‍ദ്ദനവും
ശക്തമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാവറട്ടി
പോലീസ്
കസ്റ്റഡിയിലെടുത്ത ശേഷം
വിട്ടയച്ച വിനായകന്
എന്ന ദളിത് യുവാവ്
പിന്നീട് ആത്മഹത്യ
ചെയ്ത സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
ഇതുപോലെ
പോലീസ്
കസ്റ്റഡിയിലെടുത്ത്ചോദ്യം
ചെയ്ത ശേഷം വിട്ടയച്ച
ചിലര്‍ സമീപകാലത്ത്
ആത്മഹത്യ ചെയ്തതായി
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ഡി)
മുടി
നിട്ടി വളര്‍ത്തുന്ന
ചെറുപ്പക്കാരെ തിരത്ത്
പിടിച്ച് പോലീസ് അവരെ
നിര്‍ബന്ധിച്ച് മുടി
മുറിപ്പിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പോലീസിന്റെ അധികാര
പരിധിയില്‍ വരുന്ന
കാര്യമാണോ;
അല്ലെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
തലസ്ഥാനത്തെ
രാഷ്ട്രീയ സംഘട്ടനങ്ങളും
കാെലപാതകങ്ങളും
1784.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
രാഷ്ട്രീയ
സംഘട്ടനങ്ങളും
കാെലപാതകങ്ങളും
സമാധാനജീവിതം
താറുമാറാക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വീടുകള്‍ക്കും
പാര്‍ട്ടി
ഓഫീസുകള്‍ക്കും
നേരെയുണ്ടായ
ആക്രമണത്തിന് പുറമെ
ഒരാള്‍ വെട്ടേറ്റു
മരിക്കാനും ഇടയായ
സാഹചര്യം ഇന്റലിജന്‍സ്
റിപ്പോര്‍ട്ട് പോലീസ്
അവഗണിച്ചതുമൂലമാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(സി)
ഇതു
സംബന്ധമായി
ഇന്റലിജന്‍സ് മേധാവിയും
ഡി.ജി.പിയും നടത്തിയ
പരസ്പരവിരുദ്ധമായ
പ്രസ്താവനകള്‍
പരിശോധിക്കുയുണ്ടായോ;
(ഡി)
അക്രമവുമായി
ബന്ധപ്പെട്ട് സംസ്ഥാന
ഗവര്‍ണ്ണര്‍
മുഖ്യമന്ത്രിയെയും
ഡി.ജി.പി.യേയും
രാജ്ഭവനില്‍
വിളിച്ചുവരുത്തുകയുണ്ടായോ;
(ഇ)
എങ്കില്‍
സമാധാനം
പുനഃസ്ഥാപിക്കാന്‍
സര്‍ക്കാര്‍ എന്താെക്കെ
നടപടികള്‍
കെെക്കൊള്ളും;
മുഖ്യമന്ത്രിയുടെ
സാന്നിധ്യത്തില്‍
സമാധാന യോഗം വിളിച്ചു
ചേര്‍ക്കുമോ; എങ്കില്‍
വിശദാംശങ്ങള്‍
നല്കുമാേ?
ക്രമസമാധാനം
ശക്തിപ്പെടുത്തുന്നതിനുള്ള
പദ്ധതികള്‍
1785.
ശ്രീ.ഇ.പി.ജയരാജന്
,,
വി. ജോയി
,,
ആര്. രാജേഷ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ക്രമസമാധാനം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
കേസന്വേഷണങ്ങള്‍
ശാസ്ത്രീയമാക്കുന്നതിനും
ഈ രംഗത്തെ അഴിമതി
തടയുന്നതിനും കര്‍ശനമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനായി
ഉന്നതതലയോഗങ്ങളും
വീഡിയോ
കോണ്‍ഫറന്‍സിംഗും
സംഘടിപ്പിച്ചിട്ടുണ്ടോ;
(സി)
ഗുണ്ടകളെയും
ക്രിമിനലുകളെയും
അറസ്റ്റ് ചെയ്യുന്നതിന്
എല്ലാ ജില്ലകളിലും
പ്രത്യേക സ്ക്വാഡ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സാമൂഹ്യ
വിരുദ്ധര്‍ക്കും
ഗുണ്ടകള്‍ക്കും എതിരെ
കാപ്പ നിയമപ്രകാരമുള്ള
നടപടികളുടെ ഭാഗമായി
സംസ്ഥാന വ്യാപകമായി
ജില്ലാ പോലീസ്
മേധാവികളുടെ
നേതൃത്വത്തില്‍
സ്പെഷ്യല്‍ ഡ്രൈവ്
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പുതുവൈപ്പിലെ
എല്‍.പി.ജി ടെര്‍മിനല്‍
സമരം
1786.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുവൈപ്പില്‍
എല്‍.പി.ജി ടെര്‍മിനല്‍
നിര്‍മ്മാണ
പ്രവര്‍ത്തനത്തിനെതിരെ
പ്രതിഷേധിച്ച സമരസമിതി
പ്രവര്‍ത്തകരെ
ലാത്തിച്ചാര്‍ജ്ജ്
ചെയ്ത
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ദേശീയ
ഹരിത ട്രൈബ്യുണലിന്റെ
അന്തിമ വിധി
വരുന്നതുവരെ
ടെര്‍മിനല്‍ നിര്‍മ്മാണ
പ്രവര്‍ത്തനം
നിര്‍ത്തിവയ്ക്കാമെന്നും
പദ്ധതി പ്രദേശത്ത്
നിന്നും പോലീസിനെ
പിന്‍വലിക്കാമെന്നും
ഫിഷറീസ് മന്ത്രിയുമായി
നടന്ന ചര്‍ച്ചയില്‍
ധാരണയായിരുന്നോ;
(സി)
എങ്കില്‍
പ്രസ്തുത ധാരണക്ക്
വിരുദ്ധമായി 18-06-2017
ല്‍ പദ്ധതി
പ്രദേശത്തേക്ക്
തൊഴിലാളികളെ എത്തിച്ച്
ടെര്‍മിനല്‍ നിര്‍മ്മാണ
ജോലികള്‍
പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിച്ചത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ലാത്തിച്ചാര്‍ജ്ജിന്
കാരണക്കാരനായ സിറ്റി
പോലീസ് ഡെപ്യൂട്ടി
കമ്മീഷണറെ സസ്പെന്റ്
ചെയ്യണമെന്ന്
ആവശ്യപ്പെട്ട്
ഭരണപരിഷ്ക്കാര
കമ്മീഷന് ചെയര്മാന്
കത്ത് നല്‍കിയിരുന്നോ.
എങ്കില്‍ അതിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
തൊണ്ടര്‍നാട്
പോലീസ് സ്റ്റേഷന്
ആരംഭിക്കാന്‍ നടപടി
1787.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബജറ്റില്‍
പ്രഖ്യാപിച്ച,
മാനന്തവാടി മണ്ഡലത്തിലെ
തൊണ്ടര്‍നാട് പോലീസ്
സ്റ്റേഷന്
അനുവദിക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങളുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
തൊണ്ടര്‍നാട്
പോലീസ് സ്റ്റേഷന്
ഉടന്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
മാനന്തവാടി
പോലീസ് സര്‍ക്കിള്‍
വിഭജിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
കൊലപാതകങ്ങള്‍
1788.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ സംസ്ഥാനത്ത്
ആകെ എത്ര കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
രാഷ്ട്രീയ
കൊലപാതകങ്ങള്‍
നടന്നെന്നും,
കൊല്ലപ്പെട്ടവരുടെ
രാഷ്ട്രീയ ബന്ധവും
വിശദമാക്കാമോ;
(സി)
ഗുണ്ടാ
ആക്രമണം, മാഫിയാ
ആക്രമണം, മതസ്പര്‍ദ്ധ,
ധനാപഹരണം എന്നീ
വിഷയങ്ങളുമായി
ബന്ധപ്പെട്ട് എത്രപേര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ?
നെടുങ്കണ്ടത്ത്
എസ്.എന്‍.ഡി.പി. ശാഖാ ഓഫീസ്
ആക്രമിച്ച സംഭവം
1789.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുങ്കണ്ടത്ത്
എസ്.എന്‍.ഡി.പി. ശാഖാ
ഓഫീസ് ആക്രമിച്ചതുമായി
ബന്ധപ്പെട്ട അന്വേഷണം
ഏത് ഘട്ടത്തിലാണ്;
എത്രപേര്‍ക്കെതിരെ
കേസ്സെടുത്തുവെന്നും
എത്ര പേരെ അറസ്റ്റ്
ചെയ്തുവെന്നും
അറിയിക്കുമോ;
(ബി)
പ്രതികള്‍ക്ക്
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടിയുമായി
ബന്ധമുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ?
ക്ഷേത്രങ്ങളിലെ
ആയുധ പരിശീലനം
1790.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്രങ്ങളില്‍
ആയുധ പരിശീലനം
നടക്കുന്നത്
സംബന്ധിച്ച്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കിൽ
ഏതൊക്കെ
ക്ഷേത്രങ്ങളിലാണ്
ഇത്തരത്തില്‍
പരിശീലനങ്ങള്‍
നല്‍കുന്നത്;വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ ?
ഹര്‍ത്താലുമായി
ബന്ധപ്പെട്ട അക്രമങ്ങള്‍
1791.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
30.7.2017
ൽ നടന്ന ഹര്‍ത്താലുമായി
ബന്ധപ്പെട്ട് ബി.ജെ.പി.
പ്രവര്‍ത്തകര്‍
സംസ്ഥാനത്തിന്റെ
പലഭാഗത്തും അക്രമങ്ങള്‍
നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കിൽ
ഇത് സംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
അക്രമസംഭവുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല, നിയോജകമണ്ഡലം
എന്നിവ തിരിച്ച്
വിശദമാക്കാമോ?
ആരാധനാലയങ്ങള്‍
നിർമ്മിക്കുന്നതിനുള്ള
അനുമതി
1792.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരാധനാലയങ്ങള്‍
നിര്‍മ്മിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനും
ജില്ലാ ഭരണകൂടത്തിന്റെ
അനുമതി വേണമെന്ന് 2005
ല്‍ ആഭ്യന്തരവകുപ്പ്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(ബി)
ഇത്തരം
അനുമതിയോ നിരാകരണമോ
ജില്ലാ ഭരണകൂടത്തിൽ
നിന്ന് യഥാസമയം
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ഇതു സംബന്ധിച്ച് ജില്ലാ
ഭരണകൂടത്തിന്റെ
തീരുമാനത്തിന് സമയപരിധി
നിശ്ചയിക്കാന്‍
സര്‍ക്കാര്‍
തയ്യാറാവുമോ എന്ന്
വ്യക്തമാക്കാമോ?
ഹര്‍ത്താലുകളുടെ
കണക്ക്
1793.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മെയ് 24 ന് ശേഷം
പ്രതിപക്ഷ
പാര്‍ട്ടികളും ബി. ജെ.
പി. യും നിയമസഭയില്‍
പ്രാധിനിധ്യമില്ലാത്ത
ഇതര സംഘടനകളും നിരന്തരം
ഹര്‍ത്താല്‍
പ്രഖ്യാപിക്കുകയാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തീയതിക്കു ശേഷം
കേരളത്തില്‍ എത്ര
സംസ്ഥാന ഹര്‍ത്താലുകള്‍
നടന്നുവെന്നും അവ
ഏതൊക്കെ
തീയതികളിലാണെന്നും
ഹര്‍ത്താല്‍ ആഹ്വാനം
ചെയ്ത പ്രസ്ഥാനങ്ങളുടെ
പേര് എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തീയതിക്കു ശേഷം
സംസ്ഥാനത്ത് എത്ര
ജില്ലാ ഹര്‍ത്താലുകള്‍
നടന്നുവെന്നും ഏതൊക്കെ
പ്രസ്ഥാനങ്ങളുടെ
ആഹ്വാനപ്രകാരമായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇക്കാലയളവിൽ
സംസ്ഥാനത്ത് എത്ര
പ്രാദേശിക
ഹര്‍ത്താലുകള്‍
നടന്നുവെന്നും അവ
ഏതൊക്കെ
പ്രദേശങ്ങളിലാണെന്നും,
ഹര്‍ത്താല്‍ നടന്ന
തീയതികള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ?
അക്രമങ്ങള്‍ക്ക്
ശാശ്വതപരിഹാരം
1794.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്ന
രാഷ്ട്രീയ
അക്രമങ്ങള്‍ക്ക്
ശാശ്വതമായ പരിഹാരം
കാണുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
സ്ത്രീകള്‍ക്കെതിരെ
എത്ര അക്രമങ്ങളുണ്ടായി
എന്ന വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ; കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സ്ത്രീകള്‍ക്കെതിരെ
എത്ര അക്രമങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; സ്ത്രീ
സുരക്ഷയ്ക്ക് സംസ്ഥാന
സര്‍ക്കാര്‍ എന്തല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
അവ പ്രാബല്യത്തില്‍
വരുത്തിയോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
പട്ടിക ജാതി / പട്ടിക
വര്‍ഗ്ഗക്കാരോടുള്ള
അക്രമങ്ങള്‍
പെരുകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ പട്ടിക ജാതി
/ പട്ടിക വര്‍ഗ്ഗ
സമുദായക്കാര്‍ക്കെതിരെ
എത്ര
അക്രമങ്ങളുണ്ടായിട്ടുണ്ട്;
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് എത്ര
അക്രമങ്ങളാണ്
ഉണ്ടായിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഇതുവരെ എത്ര
രാഷ്ട്രീയ
കൊലപാതകങ്ങളാണ്
ഉണ്ടായിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
തിരുവനന്തപുരത്തെ
രാജേഷിന്റെ കൊലപാതകം
1795.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
ആര്.എസ്.എസ്
കാര്യവാഹക് രാജേഷിന്റെ
കൊലപാതകവുമായി
ബന്ധപ്പെട്ട് ഗൂഢാലോചനാ
കുറ്റത്തിന്
കേസെടുത്തിട്ടുണ്ടോ;
(ബി)
കൊല്ലപ്പെട്ട
രാജേഷിന്റെ
കുടുംബത്തിന്
നഷ്ടപരിഹാരം നല്‍കുമോ;
എങ്കിൽ എന്ത് തുകയാണ്
നഷ്ടപരിഹാരമായി
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
രാജേഷിന്റെ
ഇളയ സഹോദരന്
രാജീവിന്റെ ജീവന്
ഭീഷണിയുള്ള
സാഹചര്യത്തില്‍
കുടുംബാംഗങ്ങള്‍ക്ക്
സംരക്ഷണംനൽകുമോ എന്ന്
വെളിപ്പെടുത്താമോ?
പൊതുനിരത്തുകളിലെ
പ്രകടനം
1796.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
പൊതു നിരത്തുകളില്‍
പ്രകടനം നടത്തിയ എത്ര
പേര്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സുകളില്‍
ഉള്‍പ്പെട്ട വിവിധ
രാഷ്ട്രീയ പാര്‍ട്ടി
പ്രവര്‍ത്തകരുടെ എണ്ണം
വെവ്വേറെ ലഭ്യമാക്കാമോ?
ഗോസംരക്ഷണത്തിന്റെ
പേരില്‍ അക്രമം
1797.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗോസംരക്ഷണത്തിന്റെ
പേരില്‍ രാജ്യത്താകമാനം
അക്രമം നടന്നുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
പേരില്‍ സംസ്ഥാനത്ത്
സംഭവിച്ച ആക്രമണങ്ങള്‍
എന്തെല്ലാം എന്നും,
ആക്രമണങ്ങളെ
പ്രതിരോധിക്കാനും/തടയാനും
പ്രസ്തുത
പ്രവര്‍ത്തനങ്ങളില്‍
ജനങ്ങള്‍
ഭാഗമാകാകാതിരിക്കാനും
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ;
(സി)
ഗോസംരക്ഷണം സംസ്ഥാന
വിഷയമായതിനാൽ
,പശുവിന്റെ പേരില്‍
ജനങ്ങളെ കൊല്ലുന്നതും ,
പരിക്കേല്പിക്കുന്നതും,
അക്രമം
അഴിച്ചുവിടുന്നതും ഇവയെ
ഇതര സംസ്ഥാനങ്ങളില്‍
നിന്നും സംസ്ഥാനത്തു
കൊണ്ടുവരുന്നതിനുപയോഗിക്കുന്ന
വാഹനങ്ങള്‍
ആക്രമിക്കപ്പെടുന്നതും
തടയുവാന്ഈ സർക്കാർ
എന്ത് നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കുമോ ?
കരുനാഗപ്പള്ളിയില്‍
ട്രാഫിക് പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
1798.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരക്കേറിയ
കരുനാഗപ്പള്ളി നഗരത്തിൽ
ട്രാഫിക് സംവിധാനങ്ങളും
ട്രാഫിക് ലംഘനങ്ങളും
നിയന്ത്രിക്കുന്നതിനായി
ട്രാഫിക് പോലീസ്
സ്റ്റേഷന്
ആരംഭിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ജില്ലാ
പോലീസ് മേധാവിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ട്രാഫിക് പോലീസ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പിന്‍വലിക്കപ്പെട്ട
കേസ്സുകള്‍
1799.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
കേസ്സുകള്‍
പിന്‍വലിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പിന്‍വലിച്ച
കേസ്സുകള്‍ ഏതെല്ലാം
സെക്ഷനുകള്‍ അനുസരിച്ച്
ഏതൊക്കെ ക്രൈം
നമ്പരുകള്‍ പ്രകാരം
ഏതെല്ലാം പോലീസ്
സ്റ്റേഷനുകളില്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടവയാണെന്ന്
വേര്‍തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കേസ്സുകളുടെ
ഏത് ഘട്ടത്തിലാണ് ഇവ
പിന്‍വലിച്ചതെന്നും
ഇവയുടെ ചാര്‍ജ്ജ്
ഷീറ്റുകള്‍ കോടതിയില്‍
സമര്‍പ്പിച്ചിരുന്നോയെന്നും
വിശദമാക്കുമോ;
(ഡി)
ഒന്നില്‍
കൂടുതല്‍ കേസ്സുകളില്‍
പ്രതിചേര്‍ക്കപ്പെട്ട
എത്രപേര്‍
പിന്‍വലിക്കപ്പെട്ട
കേസ്സുകളില്‍
ഉള്‍പ്പെട്ടിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
കേസ്സുകള്‍
ആരുടെയെങ്കിലും
അപേക്ഷയുടെ
അടിസ്ഥാനത്തിലാണോ
പിന്‍വലിച്ചത് എന്ന്
വ്യക്തമാക്കാമോ?
സ്ത്രീകള്‍ക്കെതിരെ
നടന്ന അതിക്രമങ്ങള്‍
1800.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്ത്രീകള്‍ക്കെതിരെ
നടന്ന അതിക്രമങ്ങളില്‍
രജിസ്റ്റര്‍ ചെയ്ത
കേസുകള്‍ എത്രയെന്നും
ഇവയില്‍ എത്ര
കേസുകളിലാണ് പ്രതികളെ
പിടികൂടിയിട്ടുള്ളതെന്നും
ഇനി എത്ര കേസുകളില്‍
കുറ്റവാളികളെ അറസ്റ്റു
ചെയ്യാനുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
സ്ത്രീകള്‍ക്കെതിരായ
അതിക്രമങ്ങള്‍
തടയുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ഇതിന്റെ ഫലപ്രാപ്തി
വിലയിരുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;;
(സി)
സംസ്ഥാനത്ത്
പോലീസ് സ്റ്റേഷനുകളിലോ
പോലീസ് വകുപ്പിന്റെ
ഓഫീസുകളിലോ, അപേക്ഷ
സമര്‍പ്പിക്കുന്നതിനോ
ഉദ്യോഗസ്ഥരെ നേരില്‍
കാണുന്നതിനോ എത്തിയ
ഏതെങ്കിലും
വനിതകള്‍ക്കു നേരെ
പോലീസിന്റെ ഭാഗത്ത്
നിന്നും
കയ്യേറ്റമുണ്ടായ സംഭവം
നടന്നിട്ടുണ്ടോ;
എങ്കില്‍ ഇത് സ്ത്രീ
സുരക്ഷ സംബന്ധിച്ച
സര്‍ക്കാര്‍ നയത്തിനെ
ഏതെങ്കിലും തരത്തില്‍
ബാധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കുട്ടികള്‍ക്കെതിരയുള്ള
അതിക്രമങ്ങള്‍ സംബന്ധിച്ച
പരാതികള്‍
1801.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ കുട്ടികളെ
തട്ടിക്കൊണ്ടുപോയ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റ് ചെയ്തു;
തട്ടിക്കൊണ്ടുപോയ
കുട്ടികളില്‍ എത്ര പേരെ
ഇനിയും
കണ്ടെത്താനുണ്ട്;ജില്ല
തിരിച്ചുള്ള കണക്കുകൾ
വ്യക്തമാക്കുമോ;
(ബി)
കുട്ടികളെ
ലൈംഗികമായി പീഡിപ്പിച്ച
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റ് ചെയ്തു;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
ലൈംഗീക
പീഡനത്തെ തുടര്‍ന്നും
അല്ലാതെയും എത്ര
കുട്ടികള്‍ കൊല
ചെയ്യപ്പെട്ടിട്ടുണ്ട്;
ഇതുമായി ബന്ധപ്പെട്ട്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ അറസ്റ്റ് ചെയ്തു;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
മുഖ്യമന്ത്രിയായിരിക്കെ
ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച
കേസ്സ്
1802.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയായിരിക്കെ
ശ്രി . ഉമ്മന്‍ചാണ്ടിയെ
2013 ഒക്ടോബര്‍ 27 ന്
കണ്ണൂരില്‍ വെച്ച് ഒരു
സംഘം ആക്രമിച്ചത്
സംബന്ധിച്ച് പോലീസ്
കേസ്സെടുത്തിരുന്നോ;
(ബി)
ഏതെല്ലാം
വകുപ്പുകള്‍ പ്രകാരമാണ്
കേസ് രജിസ്റ്റര്‍
ചെയ്തതെന്നും പ്രതികള്‍
ആരെല്ലാമായിരുന്നുവെന്നും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കേസ് പിന്‍വലിക്കാന്‍
ആരുടെയെങ്കിലും പരാതി
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ,
ഉണ്ടെങ്കില്‍ ആരാണ്
പരാതി നല്‍കിയതെന്നും
പരാതിയില്‍ എന്തു നടപടി
സ്വീകരിച്ചുവെന്നും
അറിയിക്കുമോ?
മദ്യവില്പനശാലക്കെതിരെയുള്ള
സമരത്തിൽ ശ്രീ. എം.
വിന്‍സെന്റ് എം.എല്‍.എ.യുടെ
പേരിൽ കേസ്
1803.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബെവ്കോ
ചില്ലറ മദ്യവില്പനശാല
താന്നിവിളയിലേയ്ക്ക്
മാറ്റി
സ്ഥാപിക്കുന്നതിനെതിരെ
സമരം ചെയ്തതിന് ശ്രീ.
എം. വിന്‍സെന്റ്
എം.എല്‍.എ. യെ
പ്രതിയാക്കി പോലീസ്
കേസ്സെടുത്തിട്ടുണ്ടോ;
(ബി)
ഈ
കേസില്‍ എത്ര
പ്രതികളാണുള്ളതെന്നും
ജൂലൈ 31വരെ പോലീസ്
ആരെയെല്ലാം അറസ്റ്റ്
ചെയ്തുവെന്നും
വെളിപ്പെടുത്തുമോ;
(സി)
സമരത്തില്‍
പങ്കെടുത്ത പള്ളിച്ചല്‍
പഞ്ചായത്ത് അംഗം
വിശ്വാമിത്രന്
വിജയന്, ബാലരാമപുരം
ശശി എന്നിവര്‍ കേസില്‍
പ്രതികളാണോയെന്നും ഇവരെ
അറസ്റ്റ് ചെയ്തുവോ
എന്നും
വെളിപ്പെടുത്തുമോ?
ബേക്കല്‍
പോലീസ് ക്രൈം നമ്പര്‍ 16/17
സംബന്ധിിച്ച വിശദാംശം
1804.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേക്കല്‍
പോലീസ് രജിസ്റ്റര്‍
ചെയ്ത ക്രൈം നമ്പര്‍
16/17 കെ. ദേവകി
കൊലക്കേസ്സ്, ഇപ്പോള്‍
ആരാണ് അന്വേഷിക്കുന്നത്
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഈ
കേസ്സില്‍ ആരെയെങ്കിലും
ഇതുവരെ അറസ്റ്റ്
ചെയ്തിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
എ.ഡി.ജി.പി
ടോമിന് തച്ചങ്കരിക്കെതിരായ
വിജിലന്‍സ് കേസ്
1805.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനധികൃത
സ്വത്ത് സമ്പാദനകേസില്‍
എ.ഡി.ജി.പി ശ്രീ .
ടോമിന്
തച്ചങ്കരിക്കെതിരെ
വിജിലന്‍സ്
കേസെടുത്തിട്ടുണ്ടോ;എങ്കിൽ
എത്ര രൂപയുടെ അനധികൃത
സ്വത്ത് ഉള്ളതായിട്ടാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ടിയാനെ
പ്രോസിക്യൂട്ട്
ചെയ്യുവാന്‍ കേന്ദ്ര
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ഈ
കേസില്‍ ഹൈക്കോടതി
സ്റ്റേ
നല്‍കിയിട്ടുണ്ടോ;
എങ്കിൽ എന്നാണ് സ്റ്റേ
നല്‍കിയത്; സ്റ്റേ
വെക്കേറ്റ്
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
കേസ്
പുനരന്വേഷണം
ആവശ്യപ്പെട്ട്
ശ്രീ.ടോമിന് തച്ചങ്കരി
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
എന്ത് തീരുമാനം
എടുത്തുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
വേറെ
ഏതൊക്കെ കേസുകളിലാണ്
ശ്രീ.തച്ചങ്കരിക്കെതിരെ
വിജിലന്‍സ് അന്വേഷണം
നിലവിലുള്ളതെന്ന്
വെളിപ്പെടുത്താമോ?
സി-
ഡിറ്റ് ജോയിന്റ്
ഡയറക്ടര്‍ക്കെതിരെയുള്ള
വിജിലന്‍സ് കേസ്
1806.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-
ഡിറ്റ് ജോയിന്റ്
ഡയറക്ടര്‍
ശ്രീ.ഉണ്ണികൃഷ്ണനെതിരെയുള്ള
വിജിലന്‍സ് കേസിന്റെ
നിലവിലെ
അവസ്ഥയെന്താണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കേസിന്റെ അന്തിമ
അന്വേഷണ റിപ്പോര്‍ട്ട്
ലഭിച്ചോ;
(സി)
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ടോമിന്
തച്ചങ്കരിക്കെതിരായ
വിജിലന്‍സ് കേസ്
1807.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതി
നിരോധന നിയമപ്രകാരം
എ.ഡി.ജി.പി. ടോമിന്
തച്ചങ്കരിക്കെതിരെ
വിജിലന്‍സ് കോടതിയില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഗുരുതരമായ
ആരോപണങ്ങളില്‍ അന്വേഷണം
നേരിടുന്ന ഉദ്യോഗസ്ഥനെ
പോലീസ് ആസ്ഥാനത്ത്
ഉന്നതപദവിയില്‍
നിയമിക്കുവാനുണ്ടായ
സാഹചര്യമെന്തായിരുന്നുവെന്ന്
വിശദമാക്കാമോ;
(സി)
ടോമിന്
തച്ചങ്കരിയെ
എന്തുകൊണ്ട് സസ്പെന്റ്
ചെയ്യുന്നില്ല എന്ന
11.7.17 ലെ കേരള
ഹൈക്കോടതിയുടെ
വാക്കാലുള്ള പരാമര്‍ശം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അതുപ്രകാരം
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പോലീസ്
ഹെഡ്ക്വാര്‍ട്ടേഴ്സിലെ
റ്റി സെക്ഷനില്‍
നിന്നും
തച്ചങ്കരിക്കെതിരെയുള്ള
കേസുകളെ സംബന്ധിക്കുന്ന
രഹസ്യഫയലുകള്‍
നഷ്ടപ്പെട്ടുവെന്ന്
മുന്‍ സംസ്ഥാന പോലീസ്
മേധാവി പരാതി
നല്‍കിയിരുന്നോ;
(ഇ)
പ്രസ്തുത
പരാതിയിന്മേല്
അന്വേഷണം
നടത്തിയോയെന്നും
എങ്കില്‍ പ്രസ്തുത
പരാതി
വസ്തുതാപരമാണോയെന്നും
വ്യക്തമാക്കുമോ?
സ്വകാര്യ
മെഡിക്കല്‍ കോളേജ് കോഴ
കേസിന്റെ നിലവിലെ സ്ഥിതി
1808.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മെഡിക്കല്‍ കോളേജ് കോഴ
കേസിന്റെ നിലവിലെ
സ്ഥിതി എന്തെന്ന്
വിശദമാക്കുമോ;ഇത് ഏത്
ഏജന്‍സിയാണ്
അന്വേഷിക്കുന്നത് ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
കേസിലെ സതീഷ് നായര്‍
എന്ന ഡല്‍ഹി
സ്വദേശിയുടെ പങ്ക്
എന്താണ്; ടിയാന്റെ
മേല്‍വിലാസം
വെളിപ്പെടുത്തുമോ;
(സി)
കേസിലെ
പ്രതികള്‍ ആരൊക്കെ ;
പേര്, അഡ്രസ് എന്നിവ
സഹിതം വിശദമാക്കുമോ;
കേസിലെ വാദി ആരാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
കേന്ദ്ര
ഇന്റലിജന്‍സ് ബ്യൂറോ,
കേസ് സംബന്ധിച്ച്
വിശദമായ അന്വേഷണം
ആരംഭിച്ചിട്ടുള്ളതായി
അറിവുണ്ടോ;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വിജിലന്‍സ്
മാന്വല്‍ പരിഷ്കരണം
1809.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിജിലന്‍സ് മാന്വല്‍
ഏറ്റവും ഒടുവില്‍
പരിഷ്കരിച്ചത്
എന്നാണ്എന്നറിയിക്കാമോ;
എന്തെല്ലാം
മാറ്റങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
വിജിലന്‍സ്
കേസുകള്‍ രജിസ്റ്റര്‍
ചെയ്യുന്നതിന്
ഡയറക്ടറുടെ മുന്‍കൂര്‍
അനുമതി ആവശ്യമാണെന്ന്
നിഷ്കര്‍ഷിച്ചു കൊണ്ട്
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സര്‍ക്കുലറിന്റെ
നിയമസാധുത വിശദമായി
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
വിജിലന്‍സിന്റെ
പ്രവര്‍ത്തനങ്ങളില്‍
മാറ്റം
വരുത്തുന്നതിനുള്ള
അധികാരം വിജിലന്‍സ്
ഡയറക്ടര്‍ക്ക്
നല്‍കുന്നത് ഏത് ചട്ട
പ്രകാരമാണെന്ന്
അറിയിക്കാമോ?
വിജിലന്‍സ്
റിപ്പോര്‍ട്ടുകള്‍
അട്ടിമറിച്ചതിന് നടപടി
നേരിട്ട എസ്.പി. യുടെ
നിയമനം
1810.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
റിപ്പോര്‍ട്ടുകള്‍
അട്ടിമറിച്ചതിന് നടപടി
നേരിട്ട പോലീസ്
സൂപ്രണ്ട് ശ്രീ. ബി.
അശോകനെ വിജിലന്‍സിന്റെ
സ്പെഷ്യല്‍
ഇന്‍വെസ്റ്റിഗേഷന്‍
ഒന്നില്‍
നിയമിച്ചിട്ടുണ്ടോ;
(ബി)
സുപ്രധാന
വിജിലന്‍സ് കേസുകള്‍
അന്വേഷിക്കുന്ന
പ്രസ്തുത യൂണിറ്റില്‍
അഴിമതി കേസുകള്‍
അട്ടിമറിക്കുന്നതിന്
കൂട്ടുനിന്നുവെന്ന്
ആരോപിതനായ
ഉദ്യോഗസ്ഥനെ
നിയമിച്ചത്
എന്തടിസ്ഥാനത്തിലാണ്;
(സി)
ഇദ്ദേഹത്തെ
വിജിലന്‍സില്‍ നിന്നും
മാറ്റണമെന്ന്
ആവശ്യപ്പെട്ട്
വിജിലന്‍സ് ഡയറക്ടര്‍
കത്ത് നല്‍കിയിരുന്നോ;
എങ്കില്‍ ഇതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ?
സംസ്ഥാനത്തെ
വിജിലന്‍സ് കോടതികള്‍
T 1811.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
കേരളത്തില്‍ എത്ര
വിജിലന്‍സ് കോടതികള്‍
ഉണ്ട് ; ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
അവയില്‍
ഓരോ കോടതികളിലും
നിലവില്‍ എത്ര
ഉദ്യോഗസ്ഥര്‍
വീതമുണ്ടെന്ന് തസ്തിക
തിരിച്ച് വിശദമാക്കാമോ;
(സി)
നിലവിലുള്ള
വിജിലന്‍സ് കോടതികള്‍
സംസ്ഥാനത്തെ വിജിലന്‍സ്
കേസുകള്‍ തീര്‍ക്കാന്‍
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ ;
(ഡി)
പുതിയ
വിജിലന്‍സ് കോടതികള്‍
ആരംഭിക്കാൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ അഴിമതി
1812.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ ഇടയിലുള്ള
അഴിമതി തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര അഴിമതി കേസുകള്‍
കണ്ടെത്തിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
വിജിലന്‍സിനെ
ശക്തിപ്പെടുത്തി അഴിമതി
അവസാനിപ്പിക്കുന്നതിന് നടപടി
1813.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
അഴിമതി വിമുക്തമാക്കും,
അഴിമതിക്ക് അന്ത്യം
കുറിച്ച് സദ്ഭരണം
ഉറപ്പാക്കും തുടങ്ങിയ
തിരഞ്ഞെടുപ്പ്
വാഗ്ദാനങ്ങള്‍
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
അധികാരമേറ്റാലുടന്‍ ഒരു
കലണ്ടര്‍
തയ്യാറാക്കുമെന്നും
വിജിലൻസിന്റെ
പ്രവർത്തനങ്ങളും
കാര്യക്ഷമത
വർധിപ്പിക്കുന്നതിനുള്ള
നടപടികളും സംബന്ധിച്ച്
പഠനം നടത്തുന്നതിനായി
കമ്മീഷനെ
നിയോഗിക്കുമെന്നും ഉള്ള
വാഗ്ദാനങ്ങള്‍
നിറവേറ്റിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്തെ ഏക
അഴിമതി അന്വേഷണ
ഏജന്‍സിയായ
വിജിലന്‍സിന്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ് പുതുതായി
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ദേശീയ
തലത്തില്‍
പ്രവര്‍ത്തിക്കുന്ന
അന്വേഷണ ഏജന്‍സിയായ
സി.ബി.ഐ.യിലെയും
സംസ്ഥാന തലത്തില്‍
പ്രവര്‍ത്തിക്കുന്ന
അഴിമതി അന്വേഷണ
ഏജന്‍സിയായ
വിജിലന്‍സിലെയും
അന്വേഷണ
ഉദ്യോഗസ്ഥന്മാര്ക്ക്
ലഭിക്കുന്ന ശമ്പളവും
മറ്റ് അലവന്‍സുകളും
താരതമ്യം ചെയ്തുള്ള പഠന
റിപ്പോര്‍ട്ടുകളോ ആയത്
സംബന്ധമായ മറ്റ്
വിശദാംശങ്ങളോ ലഭ്യമാണോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പോ വിശദാംശങ്ങളോ
ലഭ്യമാക്കുമോ?
വിജിലന്‍സിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി
1814.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വിജിലന്‍സില്‍ അന്വേഷണ
ഉദ്യോഗസ്ഥരുടെ (
ഡി.വൈ.എസ്.പി., സി.ഐ.
റാങ്കുകളില്‍) എത്ര
തസ്തികകള്‍ പുതിയതായി
അനുവദിച്ചിട്ടുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍
വിജിലന്‍സിലെ അന്വേഷണ
ഉദ്യോഗസ്ഥര്‍ക്കും
എക്സിക്യൂട്ടീവ്
സ്റ്റാഫിനും ഏതെങ്കിലും
തരത്തിലുള്ള അധിക
സാമ്പത്തികാനുകൂല്യങ്ങള്‍
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഏക അഴിമതി അന്വേഷണ
ഏജന്‍സിയായ
വിജിലന്‍സിന് ഒരു മാസം
ശരാശരി എത്ര പരാതികളാണ്
അന്വേഷണത്തിന് പ്രാഥമിക
പരിശോധനയ്ക്കായി
ലഭിക്കുന്നത്;
(ഡി)
വിജിലന്‍സില്‍
ലഭിക്കുന്ന പരാതികള്‍
അന്വേഷിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
നിയമാനുസരണം
അധികാരമുള്ള
ഉദ്യോഗസ്ഥരുടെ
(ഡി.വൈ.എസ്.പി., സി.ഐ.
റാങ്കുകളിലുളള )നിലവിലെ
എണ്ണം എത്രയാണ്;
(ഇ)
ബഹുമാനപ്പെട്ട സുപ്രീം
കോടതി അനുവദിച്ച
സമയപരിധിയായി ഒരു
പരാതിക്ക് 42 ദിവസം
എന്ന കണക്കില്‍ ഒരു
മാസം സംസ്ഥാന
വിജിലന്‍സിന്
ലഭിക്കുന്ന ശരാശരി
പരാതികളുടെ എണ്ണത്തിന്
ആനുപാതികമായി
വിജിലന്‍സില്‍ എത്ര
അന്വേഷണ ഉദ്യോഗസ്ഥര്‍
(ഡി.വൈ.എസ്.പി., സി.ഐ.
റാങ്കുകളിലുളള )ആണ്
വേണ്ടതെന്ന് പറയുമോ;
(എഫ്)
വിജിലന്‍സിലെ
എല്ലാ അന്വേഷണ
ഉദ്യോഗസ്ഥര്‍ക്കും
കാലഹരണപ്പെടാത്തതും
ക്ഷമതയുള്ളതുമായ
വാഹനങ്ങള്‍ ലഭ്യമാണോ;
വാഹനങ്ങളുടെ
എണ്ണത്തിനനുസരിച്ച്
ഡ്രൈവര്‍മാര്‍
ഉണ്ടോയെന്നും
ഇല്ലെങ്കില്‍ ഏതെല്ലാം
ജില്ലകളിലും
യൂണിറ്റുകളിലുമാണ്
വാഹനങ്ങളുടെ
എണ്ണത്തിനനുസരിച്ച്
ഡ്രൈവര്‍മാരുടെ
കുറവുള്ളതെന്നും
വ്യക്തമാക്കുമോ
(ജി)
ആവശ്യത്തിന്
വാഹനങ്ങളും,
ഡ്രൈവര്‍മാരും, അന്വേഷണ
ഉദ്യോഗസ്ഥരും
സാമ്പത്തികാനുകൂല്യങ്ങളും
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
നല്‍കാതെ സംസ്ഥാന
വിജിലന്‍സിനെ
ഉപയോഗിച്ച് അഴിമതി
വിമുക്ത കേരളവും
സദ്ഭരണവും
പ്രാവര്‍ത്തികമാക്കുന്നതിനായി
ആവിഷ്കരിച്ച്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
തന്ത്രങ്ങളും
പദ്ധതികളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
2011-2016
കാലയളവിലെ
മന്ത്രിമാര്‍ക്കെതിരെയുള്ള
അഴിമതി കേസുകൾ
1815.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2011-2016
കാലയളവിലെ സർക്കാരിലെ
എത്ര
മന്ത്രിമാര്‍ക്കെതിരെ
അഴിമതി
കേസുകളുണ്ടായിരുന്നു;
എത്ര കേസുകളില്‍
അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ ?
കുന്ദമംഗലം കോടതിക്ക് പുതിയ
കെട്ടിടം
T 1816.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നൂറ്റാണ്ടുകള്‍
പഴക്കമുള്ള
കെട്ടിടത്തിലാണ്
കോഴിക്കോട് ജില്ലയിലെ
കുന്ദമംഗലത്തെ കോടതി
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോടതിക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
കായംകുളം
കോടതി കോംപ്ലക്സ് നിര്‍മ്മാണം
T 1817.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
കോടതി കോംപ്ലക്സിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
നിലവിലുള്ള പുരോഗതി
വിശദമാക്കാമോ?
മലപ്പുറം
കുടുംബകോടതി
കെട്ടിടനിര്‍മ്മാണം
T 1818.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
കുടുംബകോടതി
കെട്ടിടനിര്‍മ്മാണ
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
വിശദീകരിക്കാമോ;
(ബി)
നീതിന്യായ
വകുപ്പിന് ഭൂമി കൈമാറി
ഒരു വര്‍ഷം
പിന്നിട്ടിട്ടും
കെട്ടിട നിര്‍മ്മാണ
നടപടികള്‍
വൈകുന്നതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നടപടികള്‍ എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
തലശ്ശേരി
ഫയര്‍ സ്റ്റേഷന്
1819.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാവുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്ന് അറിയിക്കുമോ?
കോങ്ങാട്
ഫയര്‍ സ്റ്റേഷന് കെട്ടിടം
1820.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ അനുവദിച്ച
കോങ്ങാട് ഫയര്‍
സ്റ്റേഷന്റെ
കെട്ടിടനിര്‍മ്മാണവും
തസ്തിക അനുവദിച്ച്
നല്‍കലും ഏതു
ഘട്ടത്തിലാണെന്ന
വിശദവിവരം നല്‍കുമോ;
(ബി)
കോങ്ങാട്
ഫയര്‍ സ്റ്റേഷന്
ആവശ്യമായ ഭൂമി
മൃഗസംരക്ഷണ വകുപ്പില്‍
നിന്നും സ.ഉ.(M.S.) No.
206/17/Rev തീയതി
19/6/17 ഉത്തരവ്
പ്രകാരം ലഭിച്ചിട്ടുള്ള
സാഹചര്യത്തില്‍
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഉത്തരവിന്റെ
തീയതി മുതല്‍ ഒരു
വര്‍ഷത്തിനുള്ളില്‍
പ്രസ്തുത സ്ഥലത്ത്
ഫയര്‍ സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിച്ചില്ലെങ്കില്‍
മൃഗസംരക്ഷണ വകുപ്പില്‍
നിന്നും അനുവദിച്ച
സ്ഥലം
തിരികെയെടുക്കുമെന്നുള്ള
നിബന്ധനയുള്ളതുകൊണ്ട്
അടിയന്തരമായി ഇത്
സംബന്ധിച്ച
കാര്യങ്ങളില്‍ നടപടി
സ്വീകരിക്കുമോ?
മട്ടാഞ്ചേരി
ഫയര്‍ സ്റ്റേഷന് മിനി വാന്‍
1821.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍ഫോഴ്സ്
വകുപ്പ് നിലവില്‍
ഉപയോഗിക്കുന്ന
വാഹനങ്ങളെക്കാള്‍
കുറഞ്ഞ വീതിയിലും
നീളത്തിലുമുള്ള മിനി
വാനുകള്‍
നിരത്തിലിറക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
കൊച്ചി
നിയോജകമണ്ഡലത്തിലെ
പശ്ചിമ കൊച്ചി മേഖലയിലെ
റോഡുകളുടെ വീതികുറഞ്ഞ
അവസ്ഥ കണക്കിലെടുത്ത്
ഒരു മിനി ഫയര്‍ വാന്‍
മട്ടാഞ്ചേരി ഫയര്‍
സ്റ്റേഷന്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ബാലുശ്ശേരിയില്‍
ഫയര്‍ സ്റ്റേഷന് അനുവദിക്കാന്‍
നടപടി
1822.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരിയില്‍
ഫയര്‍ സ്റ്റേഷന്
അനുവദിക്കണം എന്ന
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഒന്‍പത്
ഗ്രാമപഞ്ചായത്തുകള്‍
ഉള്‍പ്പെട്ട പ്രസ്തുത
മണ്ഡലത്തില്‍ ഫയര്‍
സ്റ്റേഷന്
അനുവദിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
(സി)
കിനാലൂര്‍
വ്യവസായ സമുച്ചയം,
കക്കയം പവര്‍ഹൗസ്
തുടങ്ങി ഒട്ടേറെ
പരമപ്രധാന സ്ഥാപനങ്ങള്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
പ്രസ്തുത മണ്ഡലത്തില്‍
ഫയര്‍ സ്റ്റേഷന്
അനുവദിക്കാനുള്ള നടപടി
സ്വീകരിക്കാമോ?
ടി.പി.
ചന്ദ്രശേഖരന് വധക്കേസിലെ
പ്രതികള്ക്ക്ജയിലില് പ്രത്യേക
സൗകര്യങ്ങള്‍
1823.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.
പി. ചന്ദ്രശേഖരന്
വധക്കേസ്സിലെ പ്രതി
പൂജപ്പുര സെന്‍ട്രല്‍
ജയിലില്‍ മൊബെെല്‍
ഫോണ്‍
ഉപയോഗിച്ചുവെന്ന
പരാതിയിന്മേല്
അന്വേഷണം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ അതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു;
(ബി)
പ്രസ്തുത
പ്രതികള്‍ പൂജപ്പുര
സെന്‍ട്രല്‍ ജയിലിലെ
അസിസ്റ്റന്റ് പ്രിസണ്‍
ഓഫീസറെ
മര്‍ദ്ദിച്ചുവെന്ന
പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ടി.പി. കേസിലെ
പ്രതികള്‍ക്ക് പ്രത്യേക
സൗകര്യങ്ങള്‍
ലഭിക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
എന്തൊക്കെ പ്രത്യേക
പരിഗണനകളാണ്
പ്രതികള്‍ക്ക് ജയിലില്‍
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയിലെ ജയിലുകള്‍
1824.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ രണ്ട്
ജയിലുകളിലും
ഉള്‍ക്കൊളളാന്‍
കഴിയാവുന്നതിലും അധികം
തടവുകാരെ
പാര്‍പ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജില്ലയില്‍ പുതിയ
ജയില്‍
ആരംഭിക്കുന്നതിനുളള
പദ്ധതി
പരിഗണനയിലുണ്ടോ;
(സി)
ശിക്ഷാ
തടവുകാരെ വയനാട്
ജില്ലയില്‍ത്തന്നെ
പാര്‍പ്പിക്കുന്ന
തരത്തില്‍ വയനാട്ടില്‍
ജയില്‍
നിര്‍മ്മിക്കുന്ന
കാര്യം പരിഗണിക്കാമോ;
(ഡി)
മാനന്തവാടി
ജില്ലാ ജയിലിലെ
ജീവനക്കാരുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
ജയിലില്‍ പുതിയ
തസ്തികകള്‍
അനുവദിക്കന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ?
നെട്ടുകാല്‍ത്തേരി
തുറന്ന ജയിലില്‍ ആംബുലന്‍സ്
ലഭ്യമാക്കാന്‍ നടപടി
1825.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെട്ടുകാല്‍ത്തേരി
തുറന്ന ജയിലില്‍ എത്ര
പ്രതികളെ
പാര്‍പ്പിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
ഇതില്‍
50 വയസ്സിനുമേല്‍
പ്രായമുള്ളവരുടെ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രായാധിക്യമുള്ളവരുള്പ്പെടെയുള്ള
പ്രതികളെ
പാര്‍പ്പിച്ചിരിക്കുന്ന
നെട്ടുകാല്‍ത്തേരി
തുറന്നജയിലില്‍
അടിയന്തര
സാഹചര്യങ്ങളില്‍
ഉപയോഗിക്കുന്നതിനായി
ആംബുലന്‍സ് ഇല്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അടിയന്തരമായി ഒരു
ആംബുലന്‍സ്
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
വയനാട്
ഗവണ്മെന്റ് പ്രസ്സിലെ
രണ്ടാം ഗ്രേഡ് ഓഫീസ്
അറ്റന്‍ഡന്റ് തസ്തിക
1826.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ഗവണ്മെന്റ് പ്രസ്സിലെ
രണ്ടാം ഗ്രേഡ് ഓഫീസ്
അറ്റന്‍ഡന്റ്
തസ്തികയിലെ നിയമനവുമായി
ബന്ധപ്പെട്ട്
ബഹുമാനപ്പെട്ട
ഹൈക്കോടതിയുടെ
11.12.2009 ലെ സ്റ്റേ
ഉത്തരവ് നീക്കുന്നതിന്
എട്ടു വര്‍ഷമായിട്ടും
നടപടി സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്റ്റേ
ഒഴിവാക്കി
കിട്ടുന്നതിന്എട്ടു
വര്‍ഷക്കാലയളവിനുള്ളില്‍
എത്ര പ്രാവശ്യം കോടതിയെ
സമീപിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
സ്റ്റേ
നിലനില്‍ക്കുന്നതിനാല്‍
വയനാട് ഗവണ്മെന്റ്
പ്രസ്സിലെ ഓഫീസ്
അറ്റന്‍ഡന്റ്
തസ്തികയിലെ ഒഴിവ്
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ കഴിയാതെ
വന്നിട്ടുള്ളതും അതു
കാരണം പി.എസ്.സി റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം ലഭിക്കാത്ത
സാഹചര്യങ്ങളുണ്ടായതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഗവണ്മെന്റ്
പ്രസ്സുകള്‍
ആധുനികവത്കരിക്കുന്നതിനുള്ള
നടപടികള്‍
1827.
ശ്രീ.പി.
ഉണ്ണി
,,
എസ്.രാജേന്ദ്രന്
,,
വി. ജോയി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
പ്രസ്സുകള്‍
ആധുനികവത്കരിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് പഠനം
നടത്തി ശിപാര്‍ശ
സമര്‍പ്പിക്കുന്നതിനായി
നിയോഗിച്ചിട്ടുളള
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഏതെല്ലാം
ഗവണ്മെന്റ്
പ്രസ്സുകളാണ്
ആധുനികവത്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പാര്‍വതീ
പുത്തനാര്‍ നവീകരണം
T 1828.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാര്‍വതീ
പുത്തനാറിനെ
ജലഗതാഗതത്തിന്
യോഗ്യമാക്കുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത പഠന
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(സി)
പാര്‍വതീ
പുത്തനാറിന്റെ
നവീകരണത്തിനായി കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര രൂപ
ചെലവഴിച്ചിരുന്നു;
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
തിരുവനന്തപുരം-കാസര്‍ഗോഡ്
ജലപാത
1829.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
തിരുവനന്തപുരം മുതല്‍
കാസര്‍ഗോഡ് വരെ നീളുന്ന
ജലപാത
യാഥാര്‍ത്ഥ്യമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?