കെ.എസ്.ആര്.ടി.സി.
യിലെ പെന്ഷന് വിതരണം
1565.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാര്‍ക്ക്
എല്ലാ മാസവും അഞ്ചാം
തീയതിക്ക് മുമ്പ്
പെന്ഷന് വിതരണം
ചെയ്യണമെന്ന് സംസ്ഥാന
മനുഷ്യാവകാശകമ്മീഷന്
ഉത്തരവായിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാര്‍ക്ക്
ഏതെങ്കിലും മാസം
കൃത്യമായി പെന്ഷന്
നല്കുവാന്
സാധിച്ചിട്ടുണ്ടോ ;
നിലവില്‍ എത്ര മാസത്തെ
പെന്‍ഷന്‍കുടിശ്ശിക
നല്‍കാനുണ്ടെന്ന്
അറിയിക്കുമോ ;
(സി)
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാരുടെ
ദുരിതത്തിന് പരിഹാരം
കാണുന്നതിനായി
എന്തെങ്കിലും
ക്രിയാത്മകമായ
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സുശീല്‍ഖന്ന റിപ്പോര്‍ട്ട്
1566.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ നവീകരണത്തിനായുളള
സുശീല്‍ഖന്ന
റിപ്പോര്‍ട്ടിന്റെ
പ്രധാന വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
സുശീല്‍ഖന്ന
റിപ്പോര്‍ട്ടിന്റെ
ശിപാര്‍ശകള്‍
നടപ്പിലാക്കി
തുടങ്ങിയിട്ടുണ്ടോ;
എങ്കിൽ ശിപാർശകളിന്മേൽ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്?
കെ.
എസ്. ആര്. ടി. സി.
കണ്ടക്ടര്‍ തസ്തികയിലേക്ക്
നിയമനം
1567.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞവര്‍ഷം
ഡിസംബറില്‍ കണ്ടക്ടര്‍
തസ്തികയിലേക്ക് അഡ്വൈസ്
മെമ്മോ കിട്ടിയ 4051
പേര്‍ക്ക് കെ. എസ്.
ആര്. ടി. സി. ഇതുവരെ
നിയമനം നല്‍കാത്ത
സാഹചര്യമുണ്ടോ;
(ബി)
അഡ്വൈസ്
മെമ്മോ നല്കി മൂന്നു
മാസം കഴിഞ്ഞിട്ടും
നിയമനം നൽകാത്ത കെ.
എസ്. ആര്. ടി. സി.
യുടെ നടപടി ചട്ടത്തിനു
വിരുദ്ധമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
നിയന്ത്രണം
നില നില്ക്കുന്ന
ഇപ്പോഴത്തെ
സാഹചര്യത്തില്‍ കെ.
എസ്. ആര്. ടി. സി 2800
ഒഴിവുകള്‍ കൂടി പി.
എസ്. സിക്ക്
റിപ്പോര്‍ട്ട്
ചെയുകയുണ്ടായോ; ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പി.
എസ്. സി. നിയമന
ശിപാര്‍ശ അയച്ചശേഷവും
വിവിധഘട്ടങ്ങളിലായി
നിരവധി താല്‍ക്കാലിക
ജീവനക്കാരെ കെ.എസ്.
ആര്. ടി. സി. യില്‍
സ്ഥിരപ്പെടുത്തുകയുണ്ടായോ;
ഇതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആർ.ടി
.സി പെന്ഷന് കുടിശ്ശിക
1568.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി
.സി.,എത്ര മാസത്തെ
പെന്ഷന് കുടിശ്ശിക
നല്കുവാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പെന്ഷന് കുടിശ്ശിക
പൂർണമായും എന്നു
കാെടുത്തുതീര്ക്കാനാകുമെന്ന്
വ്യക്തമാക്കാമോ ;
(സി)
പെന്ഷന് കൃത്യമായി
നല്കുന്നതിനുവേണ്ട
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
യുടെ ആസ്തി ബാദ്ധ്യതകള്‍
1569.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി
യുടെ ആസ്തി
ബാദ്ധ്യതകള്‍
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
യിലെ തസ്തികകള്‍
1570.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ പുതുതായി
സൃഷ്ടിച്ച ഉയര്‍ന്ന
തസ്തികകളുടെ വിശദ വിവരം
ലഭ്യമാക്കുമോ;
(ബി)
ആയതിലേക്കുളള
നിയമന രീതി
വിശദമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി
യില്‍ നിലവിലുളള
ജീവനക്കാരുടെ
ഡ്യൂട്ടിസമയം
വെട്ടിക്കുറച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതുമൂലം
കെ.എസ്.ആര്.ടി.സിക്ക്
ഉണ്ടാകുന്ന നഷ്ടം
എത്രയെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ
കമ്പ്യൂട്ടര്വല്ക്കരണപദ്ധതി
1571.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി യുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണ
പദ്ധതി ഏത്
ഘട്ടത്തിലാണ്;
(ബി)
കേന്ദ്ര
ഏജന്‍സിയായ സെന്‍ട്രല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ റോഡ്
ട്രാന്‍സ്പോര്‍ട്ടിനെ
കമ്പ്യൂട്ടര്വല്ക്കരണപദ്ധതിയില്
നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കിൽ ആയതിനുള്ള
കാരണമെന്താണ്;
(സി)
കെ.എസ്.ആര്.ടി.സി
ലെ ഏത് വിഭാഗത്തിനാണ്
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ
ചുമതല;നിലവില്‍ ഈ
വിഭാഗത്തില്‍
പ്രവര്‍ത്തിക്കുന്നവരുടെ
അടിസ്ഥാനയോഗ്യതയെന്താണ്;
(ഡി)
എത്ര
തുകയാണ്
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്
വകയിരുത്തിയിട്ടുളളത്;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
യില്‍ സിംഗിള്‍ ഡ്യൂട്ടി
സംവിധാനം
1572.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
കണ്ടക്ടര്‍മാര്‍ക്കും,
ഡ്രൈവര്‍മാര്‍ക്കും
2017 ജൂണ്‍ 15 മുതല്‍
സിംഗിള്‍ ഡ്യൂട്ടി
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഈ
ക്രമീകരണം
ഏര്‍പ്പെടുത്തിയത് മൂലം
കെ.എസ്.ആര്.ടി.സി.യുടെ
ദിവസവരുമാനത്തില്‍
വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
സുശീല്‍
ഖന്ന റിപ്പോര്‍ട്ടിലെ
ശിപാര്‍ശകളുടെ
അടിസ്ഥാനത്തിലാണോ
പ്രസ്തുത ഡ്യൂട്ടി
പരിഷ്ക്കരണം
നടപ്പിലാക്കിയത്;
(ഡി)
ഇതു
സംബന്ധിച്ച്
തൊഴിലാളികളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തു
കൊണ്ടാണെന്നറിയിക്കാമോ
?
കെ.എസ്.ആര്.ടി.സി
യ്ക്ക് പുതിയ ബസ്സുകള്‍
1573.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി
യ്ക്ക് എത്ര പുതിയ
ബസ്സുകള്‍
വാങ്ങിയിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പുതിയ ബസ്സുകള്‍ ചെയിസ്
വാങ്ങി ബോഡി ചെയ്ത്
ഇറക്കുകയായിരുന്നോ;
എങ്കില്‍ ഇതിന്
ഓരോന്നിനും (ചെയിസിനും
ബോഡിക്കും )ചെലവായ തുക
എത്രയെന്ന് പ്രത്യേകം
വിശദമാക്കുമോ
(സി)
ബോഡി
ഉള്‍പ്പെടെയാണോ
ബസ്സുകള്‍
വാങ്ങിയിട്ടുളളത്;
എങ്കില്‍ ഇതിന്റെ
വിലയും വിശദാംശങ്ങളും
വെളിപ്പെടുത്തുമോ;
(ഡി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ആര്.ടി.സി ഓരോ
വര്‍ഷവും കടം എടുത്ത്
പുതിയ ബസ്സ്
വാങ്ങുന്നതിന്റെ
മാനദണ്ഡം വിശദമാക്കുമോ;
(ഇ)
കെ.എസ്.ആര്.ടി.സി
യ്ക്ക് ഓരോ ഡിപ്പോയിലും
എത്ര ബസ്സുകള്‍
വീതമുണ്ടെന്ന്
ജില്ലതിരിച്ച്
വെളിപ്പെടുത്തുമോ;
ഇതില്‍ ഓടുന്ന
ബസ്സുകള്‍ എത്ര;
കട്ടപ്പുറത്ത്
ഡിപ്പോയില്‍ കിടക്കുന്ന
ബസ്സുകള്‍ എത്ര എന്നിവ
ഇനം തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(എഫ്)
സ്പെയര്‍
പാര്‍ട്സ് ഇല്ലാതെ
കട്ടപ്പുറത്ത്
ഇരിയ്ക്കുന്ന ബസ്സുകള്‍
നിരത്തിലിറക്കാന്‍
തയ്യാറാകാത്തതിന്റെ
കാരണം
വെളിപ്പെടുത്തുമോ;
(ജി)
കേരളത്തിലാകമാനം
സ്പെയര്‍ പാര്‍ട്സും
ടയറുകളും ഇല്ലാതെ
കിടക്കുന്ന ബസ്സുകള്‍
നന്നാക്കി നിരത്തില്‍
ഇറക്കാന്‍ എത്ര കോടി
രൂപയുടെ ചെലവ്
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി
റിസര്‍വ് കണ്ടക്ടര്‍
തസ്തികയിലെ നിയമനം
1574.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി റിസര്‍വ്
കണ്ടക്ടര്‍
തസ്തികയിലേക്ക് എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പി.എസ്.സി. അഡ്വൈസ്
മെമ്മൊ
നല്കിയിട്ടുണ്ട്എന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട് എന്നും
വെളിപ്പെടുത്താമോ ;
(ബി)
അഡ്വൈസ്
മെമ്മൊ ലഭിച്ച
എല്ലാവര്ക്കും നിയമനം
നല്കുന്നതിനാവശ്യമായ
നടപടി സ്വികരിക്കുമോ ?
കെ.എസ്.ആര്.ടി.സി
ബസ്സുകളിലെ പരസ്യം
1575.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ ഒന്നാം
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി
കെ.എസ്.ആര്.ടി.സി
ബസ്സുകളില്‍ നമുക്ക്
ഒന്നിച്ച് മുന്നേറാം,
സര്‍ക്കാര്‍ ഒപ്പമുണ്ട്
എന്ന പരസ്യം
നല്‍കിയിട്ടുണ്ടോ;
(ബി)
എത്ര
കാലത്തേക്കാണ്
പ്രസ്തുത പരസ്യം
നല്‍കിയിരിക്കുന്നതെന്നും
ഈ പരസ്യത്തിലൂടെ
കെ.എസ്.ആര്.ടി.സിക്ക്
എന്ത് വരുമാനം
ലഭിച്ചുവെന്നും
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി
പുറത്തിറക്കിയ പുതിയ ബസുകള്‍
1576.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ ബസുകള്‍
പുറത്തിറക്കി ; അവ
ഏതെല്ലാം
ഡിപ്പോകള്‍ക്കാണ്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ ;
(ബി)
കെ.എസ്.ആര്.ടി.സി.
യുടെ അധീനതയില്‍
നിലവിലുള്ള എ.സി
ലോഫ്ലോര്‍, സ്കാനിയ
എന്നീ വിഭാഗം
ബസ്സുകളുടെ എണ്ണം
എത്രയാണെന്നും അവയില്‍
സര്‍വ്വീസ് നടത്താന്‍
കാര്യക്ഷമമായവ
എത്രയെന്നും
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി.
യില്‍ നിന്നും പിരിച്ചുവിട്ട
എംപാനല്‍ കണ്ടക്ടര്‍മാര്‍
1577.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.
യില്‍ നിന്നും
പിരിച്ചുവിട്ട എംപാനല്‍
കണ്ടക്ടര്‍മാര്‍ എത്ര
എന്നറിയിക്കാമോ;
(ബി)
ഇവര്‍ക്ക്
ഏതെങ്കിലും രീതിയിലുള്ള
ധനസഹായമോ സഹായ
വാഗ്ദാനമോ
നല്‍കിയിരുന്നോ;
എങ്കില്‍ വിശദ വിവരം
വ്യക്തമാക്കുമോ;
കെ.എസ്.ആര്.ടി.സി.
രക്ഷാ പാക്കേജ്
1578.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷം
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധാരണ വര്‍ഷമായി
ഈ സര്‍ക്കാര്‍
പ്രഖ്യാപിക്കുകയും
അതിനായി 3000 കോടി
രൂപയുടെ രക്ഷാ പാക്കേജ്
പ്രഖ്യാപിച്ചതിന്റെയും
ഭാഗമായി എന്തെല്ലാം
പ്രവൃത്തികള്‍
നാളിതുവരെ നടത്തി
എന്നും
തുടര്‍പ്രവൃത്തികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യ്ക്ക്
1000 സി.എന്‍.ജി.
ബസ്സുകള്‍ 300 കോടി രൂപ
മുതല്‍മുടക്കി
വാങ്ങാനുള്ള
സര്‍ക്കാര്‍ ഉത്തരവ്
സ.ഉ.(സാധാ)നം.
72/2017/ഗതാഗതം, തീയതി
20-02-2017 ന്റെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
ഭാഗമായി ദീര്‍ഘദൂര
സര്‍വ്വീസുകളിലെ
ഡ്യൂട്ടി സമ്പ്രദായം
പരിഷ്കരിക്കുന്നത്
സംബന്ധിച്ച് നാളിതുവരെ
കെ.എസ്.ആര്.ടി.സി.യില്‍
നടപ്പാക്കിയ
തുടര്‍പ്രവൃത്തികള്‍
എന്തെല്ലാം;
(ഡി)
നഷ്ടത്തിലോടുന്ന
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കാതെ
ഫലപ്രദമായി റൂട്ടുകള്‍
ക്രമീകരിക്കുന്ന
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി എന്തെന്ന്
വ്യക്തമാക്കുമോ;
(ഇ)
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ
മെയിന്റനന്‍സ് പകല്‍
സമയം
നടത്തുന്നതൊഴിവാക്കി
രാത്രികാലങ്ങളിലാക്കുക,
ഓഫ്-റോഡ് നിരക്കില്‍
കുറവുണ്ടാക്കുക,
ഡ്യൂട്ടി സമയം
പാഴാക്കാതെ
ജീവനക്കാര്‍ക്ക്
ബസ്സുകള്‍ ലഭ്യമാക്കുക,
ഇന്ധനക്ഷമത
വ്രദ്ധിപ്പിക്കുക,
സി.എന്‍.ജി.യിലേക്കു
മാറുക എന്നീ
പ്രവര്‍ത്തനങ്ങളുടെ
20.02.2017നു ശേഷമുള്ള
പുരോഗതി
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യാത്രാ കാര്‍ഡ്
1579.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്ഥിരം
യാത്രക്കാര്‍ക്കായി
ഏര്‍പ്പെടുത്തിയ യാത്രാ
കാര്‍ഡ് മുഖേന
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
യാത്രാ കാര്‍ഡ്
കൂടുതല്‍
വിപുലീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
;വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന് കുടിശിക
1580.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യിലെ
പെന്‍ഷന്‍കാര്‍ക്ക്
എത്ര മാസത്തെ പെന്ഷന്
കുടിശിക ഉണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാരുടെ
പെന്ഷന് യഥാസമയം
നൽകാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പെന്ഷന്
തുക ലഭിക്കാത്തത് മൂലം
ചികിത്സ മുടങ്ങി
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാരനായ
നന്നാട്ടുകാവ്
കൃഷ്ണകൃപയില്‍
സുകുമാരന്‍ നായര്‍
ആത്മഹത്യ ചെയ്ത സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പെൻഷൻ
തുക അകാരണമായി
വൈകുന്നതിന്
ശാശ്വതപരിഹാരം
കണ്ടെത്തുമോ?
കെ.എസ്.ആര്.ടി.സി.
കണ്സഷന് അനുവദിക്കുന്നതിന്
നടപടി
1581.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
വര്‍ഷങ്ങളില്‍
കെ.എസ്.ആര്.ടി.സി.
കണ്സഷന്
ലഭിച്ചുകൊണ്ടിരുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ആയത് ഇക്കൊല്ലം
പലയിടത്തും ഇതുവരേയും
ലഭ്യമാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
കാരണം വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
പിറവം ഡിപ്പോയില്‍
നിന്നും
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലായെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
പിറവം ഡിപ്പോയില്‍
ഓഫീസ് സൗകര്യം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ട്രിപ്പുകള്‍ റദ്ദാക്കല്‍
1582.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എണ്ണായിരം
രൂപയില്‍ കുറഞ്ഞ
പ്രതിദിനവരുമാനമുള്ള
റൂട്ടുകളില്‍
കെ.എസ്.ആര്.ടി.സി.
ട്രിപ്പുകള്‍
റദ്ദാക്കുകയും
സര്‍വ്വീസ് തന്നെ
ഫലത്തില്‍
നിര്‍ത്തലാക്കുകയും
ചെയ്തുവരുന്നത്
നിമിത്തം ജനങ്ങള്‍
അനുഭവിച്ചുവരുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒരേയൊരു
വണ്ടിമാത്രം സര്‍വ്വീസ്
നടത്തുന്ന മലയോര
പ്രദേശങ്ങളിലെ
റൂട്ടുകളില്‍പ്പോലും
ഇപ്രകാരം ട്രിപ്പ്
പുന:ക്രമീകരണം എന്ന
പേരില്‍ സർവീസ്
റദ്ദാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെ.എസ്.ആര്.ടി.സി.യ്ക്കുമാത്രം
സര്‍വ്വീസ് നടത്തുവാന്‍
അധികാരമുള്ള
ദേശസാല്‍കൃത
റൂട്ടുകളില്‍പ്പോലും
ഇത്തരത്തില്‍
ട്രിപ്പുകള്‍
റദ്ദാക്കുകയും
സര്‍വ്വീസ് തന്നെ
ഫലത്തില്‍
നിര്‍ത്തലാക്കുകയും
ചെയ്യുന്നതുകാരണം
പൊതുഗതാഗത സംവിധാനത്തെ
ആശ്രയിക്കുന്ന
സാധാരണക്കാരന്
അനുഭവിച്ചുവരുന്ന
ദുരിതം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ
ഇക്കാര്യത്തിൽ എന്തു
പരിഹാരമാണ് വിഭാവന
ചെയ്യുന്നത് എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളിൽനിന്നുള്ള അന്തരീക്ഷ
മലിനീകരണം
1583.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ക്ക്
നിലവില്‍ എത്ര
ബസ്സുകള്‍ ഉണ്ട്;
ഇവയില്‍
എത്രയെണ്ണത്തിന്
കൃത്യമായ പൊല്യൂഷന്‍
സര്‍ട്ടിഫിക്കറ്റുണ്ട്
;
(ബി)
ചില
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ നിന്ന്
പുറത്തേക്ക് വമിക്കുന്ന
പുക വന്‍തോതില്‍
അന്തരീക്ഷ മലിനീകരണം
ഉണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പൊതുജനങ്ങളുടെ
ആരോഗ്യത്തിന്
ഹാനികരമായതിനാല്‍
ശാശ്വത പരിഹാരത്തിന്
സത്വര നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
കരകയറ്റാനായി പദ്ധതി
1584.
ശ്രീ.രാജു
എബ്രഹാം
,,
കെ.കുഞ്ഞിരാമന്
,,
കാരാട്ട് റസാഖ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഗ്രാന്റ് ആയി നല്കുന്ന
പെന്ഷന് തുകയുടെ 50
ശതമാനം കൂടാതെ ബാക്കി
പെന്‍ഷനും
ശമ്പളത്തിനുമായി എല്ലാ
മാസവും സര്‍ക്കാര്‍
സഹായത്തോടെ കടമെടുത്ത്
കടക്കെണിയിലാകുന്ന
ദുരവസ്ഥയില്‍ നിന്ന്
കെ.എസ്.ആര്.ടി.സി.യെ
കരകയറ്റാനായി പദ്ധതി
തയാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മൂന്നു
വര്‍ഷം കൊണ്ട്
സ്ഥാപനത്തെ
ലാഭത്തിലാക്കുക എന്ന
ലക്ഷ്യത്തോടെ ബജറ്റില്‍
പ്രഖ്യാപിച്ച 3000 കോടി
രൂപയുടെ രക്ഷാ പാക്കേജ്
സമയബന്ധിതമായി ആസൂത്രണം
ചെയ്ത് നടപ്പിലാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി അറിയിക്കാമോ;
(സി)
2013-14
മുതല്‍ റവന്യൂവില്‍
കാര്യമായ
വര്‍ദ്ധനവുണ്ടാകാതെ
പോയതിന്റെയും റവന്യൂ
വിടവ് ഭീമമായ തോതില്‍
വര്‍ദ്ധിച്ചു
വരുന്നതിന്റെയും
കാരണങ്ങള്‍ വിശകലനം
നടത്തിയിരുന്നോ; ഇത്
പരിഹരിക്കാനായി എന്ത്
ഇടപെടലുകളാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ; ഈ
പ്രക്രിയയില്‍
തൊഴിലാളികളെ കൂടി
വിശ്വാസത്തിലെടുത്തുകൊണ്ടുള്ള
നടപടി ഉണ്ടാകുമോ?
കെ.എസ്.ആര്.ടി.സി.യെ
രക്ഷിക്കുന്നതിനുളള നടപടികള്‍
1585.
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയെ
ഇന്നത്തെ അവസ്ഥയില്‍
നിന്നും
കരകയറ്റുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സിയില്‍
ജീവനക്കാരുടെ എണ്ണം
കുറയ്ക്കുന്നതിന്
നിര്‍ദ്ദേശമുണ്ടോ;
വിശദമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സിയില്‍
നിയമന നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദ വിവരം നൽകുമോ?
കെ.എസ്.ആര്.ടി.സി.യുടെ
എ.സി., നോണ്‍ എ.സി. ലോ
ഫ്ലോര്‍ ബസ്സുകള്‍
1586.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
കീഴില്‍ സര്‍വ്വീസ്
നടത്തുന്ന എ.സി., നോണ്‍
എ.സി. ലോ ഫ്ലോര്‍
ബസ്സുകള്‍ ഏത് സ്കീം
പ്രകാരമാണ് സര്‍വ്വീസ്
നടത്തുന്നത്;
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
തനത് ഫണ്ട്
ഉപയോഗിച്ചാണോ ഈ
സര്‍വ്വീസുകള്‍
നടത്തുന്നത്;
വിശദമാക്കുമോ ?
കെ.എസ്.ആര്.ടി.സി.യുടെ
പുതിയ ബസ്സുകള്‍
1587.
ശ്രീ.ഹൈബി
ഈഡന്
,,
റോജി എം. ജോണ്‍
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.സി.
ബസ്സുകള്‍ കടമായി
വാങ്ങുന്നതിന്
കെ.എസ്.ആര്.ടി.സി.യ്ക്ക്
പദ്ധതിയുണ്ടോ;
എങ്കില്‍ എത്ര ബസുകളാണ്
വാങ്ങുന്നതെന്നും
അതിന്റെ തിരിച്ചടവ്
എ്രപകാരമായിരിക്കുമെന്നും
വ്യക്തമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ ബസ്സുകള്‍
വാങ്ങി; ഇതിനായി എത്ര
രൂപ ചെലവഴിച്ചു;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എത്ര ബസ്സ്
ഷാസികള്‍ വാങ്ങി;
ഇതിനായി എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
നവീകരണം
1588.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
നവീകരണത്തിന് ഏതൊക്കെ
പുതിയ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
'മിന്നല്‍' പോലുള്ള
സര്‍വ്വീസുകളില്‍
നിന്നും പ്രതീക്ഷിച്ച
വരുമാനം
ലഭിക്കുന്നുണ്ടോ;
കൂടുതല്‍ 'മിന്നല്‍'
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
മിന്നല്‍ സര്‍വ്വീസ്
1589.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പുതുതായി ആരംഭിച്ച
മിന്നല്‍ സര്‍വ്വീസിന്
കോട്ടയ്ക്കല്‍
കേന്ദ്രമാക്കി ഫെയര്‍
സ്റ്റേജും സ്റ്റോപ്പും
അനുവദിക്കുവാന്‍ വേണ്ട
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
മലപ്പുറം
ജില്ലയിലെ
പ്രധാനകേന്ദ്രവും
പാലക്കാട് ജില്ലയിലെ
യാത്രക്കാര്‍പോലും
ആശ്രയിക്കുന്നതുമായ
കോട്ടയ്ക്കലില്‍
സ്റ്റോപ്പ്
അനുവദിക്കുന്നകാര്യം
അനുകൂലമായി
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധാരണം
1590.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധാരണം
സംബന്ധിച്ച പഠനത്തിനായി
നിയോഗിച്ച സുശീല്‍ഖന്ന
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശുപാര്‍ശകള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്നറിയിക്കുമോ
?
കെ.എസ്.ആര്.ടി.സി.യുടെ
കടബാധ്യതയില്ലാതാക്കുന്നതിന്
കര്‍മ്മ പരിപാടി
1591.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
കടബാധ്യതയില്ലാതാക്കി
ലാഭത്തിലാക്കുന്നതിന്
വ്യക്തമായ കര്‍മ്മ
പരിപാടി
രൂപപ്പെടുത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
നൂതന
മാനേജ്മെന്റ്
സംവിധാനങ്ങള്‍
പ്രയോഗിച്ചുകൊണ്ട്
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കുന്നതിനും
തല്‍സ്ഥിതി
നിലനിര്‍ത്തികൊണ്ടുപോകുന്നതിനും
സത്വര നടപടി
സ്വീകരിയ്ക്കുമോ;
(സി)
പെന്‍ഷനും
ശമ്പളവും മുടങ്ങാതെ
കെ.എസ്.ആര്.ടി.സി.യെ
ലാഭവിഹിതം നല്കാന്
കഴിയും വിധമുള്ള
പൊതുമേഖലാ സ്ഥാപനമാക്കി
മാറ്റുന്നതിന്
സമയബന്ധിത
കര്‍മ്മപദ്ധതി
രൂപീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ.
ജീവനക്കാരുടെ എണ്ണം
കുറയ്ക്കണമെന്ന ശിപാര്‍ശ
1592.
ശ്രീ.വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ എണ്ണം
കുറച്ച് ദേശീയ
ശരാശരിയിലെത്തിച്ചാലേ
നഷ്ടത്തിന്റെ തോത്
കുറയ്ക്കാനാകൂ എന്ന്
സുശീല്‍ ഖന്ന
റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
അഞ്ഞൂറോളം എംപാനല്‍
ജീവനക്കാരെ രണ്ട്
ഘട്ടമായി
പിരിച്ചുവിട്ടിട്ടുണ്ടോ;
(സി)
നിലവില്‍
കെ.എസ്.ആര്.ടി.സി.യില്‍
ബസ്സൊന്നിന് എത്ര
ജീവനക്കാരാണുള്ളത്; അത്
എത്രയായി
താഴ്ത്തണമെന്നാണ്
സുശീല്‍ ഖന്ന
റിപ്പോര്‍ട്ടില്‍
ശിപാര്‍ശ
നല്‍കിയിട്ടുള്ളത്;
(ഡി)
ഈ
ശിപാര്‍ശ പൂര്‍ണ്ണ
തോതില്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതുമൂലം എത്ര
ജീവനക്കാരെ
ഒഴിവാക്കേണ്ടിവരുമെന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന് വിതരണം
1593.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
മൂന്ന് മാസമായി
പെന്ഷന് വിതരണം
മുടങ്ങിയിരിക്കുകയാണെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ പെന്ഷന്
കുടിശ്ശിക എന്ന് വിതരണം
ചെയ്യാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും,
ഇതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സിയുടെ
നഷ്ടം നികത്താന്‍ പദ്ധതികള്‍
1594.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി-യുടെ
നഷ്ടം നികത്താന്‍ പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര കോടി രൂപയാണ്
നാളിതുവരെ
കെ.എസ്.ആര്.ടി.സിയുടെ
നഷ്ടമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
2012
മുതലുള്ള കഴിഞ്ഞ
5വര്‍ഷത്തെ
നഷ്ടത്തിന്‍െറ കണക്ക്
സാമ്പത്തിക വര്‍ഷം
തിരിച്ച് വിശദമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സിയില്‍
ആകെ എത്ര സ്ഥിരം
ജീവനക്കാരുണ്ട്; ഇവരുടെ
തസ്തിക , എണ്ണം എന്നിവ
ജില്ല തിരിച്ച്
വെളിപ്പെടുത്തുമോ;
(ഇ)
ഇവര്‍ക്ക്
ശമ്പളം, റ്റി.എ, ഡി.എ
,മറ്റ് ഇനങ്ങളിലായി
വര്‍ഷം എത്ര കോടി രൂപാ
ചെലവാകുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(എഫ്)
കെ.എസ്.ആര്.ടി.സിയിലെ
താല്‍ക്കാലിക
ജീവനക്കാരുടെ എണ്ണം
എത്രയാണ്; ജില്ല
,തസ്തിക ,എണ്ണം എന്നിവ
തിരിച്ച് വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.റ്റി.സി.
ബസ്സുകളില്‍ സുരക്ഷിത യാത്ര
1595.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എതെങ്കിലും
കെ.എസ്.ആര്.റ്റി.സി.
ബസ്സുകളില്‍ അഗ്നിശമന
ഉപകരണങ്ങള്‍
സ്ഥാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
സ്ഥാപിച്ചിട്ടില്ലാത്തത്
മൂലമുള്ള അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
പ്രസ്തുത ബസ്സുകളില്‍
അഗ്നിശമന ഉപകരണങ്ങള്‍
സ്ഥാപിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഏകദേശം എത്ര
തുകയാണ് ഈയിനത്തില്‍
ചെലവ്
പ്രതീക്ഷിക്കുന്നത്;
(സി)
സുരക്ഷിതമായ
യാത്ര യാത്രക്കാര്‍ക്ക്
പ്രദാനം ചെയ്യുന്നതിന്
കെ.എസ്.ആര്.റ്റി.സി.
മറ്റെന്തെങ്കിലും
പരിഷ്കരണം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏന്തെല്ലാം?
റോഡ്
സേഫ്റ്റി പദ്ധതിയുടെ
ഭാഗമായുള്ള 'ഒരു
നിയോജകമണ്ഡലത്തില്‍ ഒരു
സ്മാര്‍ട്ട് ക്ലാസ് റൂം'
പദ്ധതി
1596.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സേഫ്റ്റി പദ്ധതിയുടെ
ഭാഗമായുള്ള 'ഒരു
നിയോജകമണ്ഡലത്തില്‍ ഒരു
സ്മാര്‍ട്ട് ക്ലാസ്
റൂം' എന്ന പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
ഈ പദ്ധതി പ്രകാരം
അരൂര്‍ മണ്ഡലത്തില്‍
നിന്നും പോലീസ് വകുപ്പ്
മുഖേന തയ്യാറാക്കിയ
ലിസ്റ്റില്‍
മണ്ഡലത്തിലെ ഏത്
സ്ക്കുളിനെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
പ്രകാരമുള്ള നടപടികള്‍
എന്നു തുടങ്ങി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി എന്തു്
സംവിധാനമാണ്
ഒരുക്കിയിട്ടുള്ളതെന്നും
ഇതിനായി ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും
വ്യക്തമാക്കുമോ?
റോഡ്
സുരക്ഷാ ഫണ്ടില്‍ നിന്നും തുക
അനുവദിക്കുന്നത്
1597.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷയുമായി
ബന്ധപ്പെട്ട് അടിയന്തര
ഘട്ടത്തില്‍ റോഡ്
സുരക്ഷാഫണ്ടില്‍
നിന്നും തുക
അനുവദിക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
- പന്തളം കെ.എസ്.ടി.പി.
റോഡില്‍ തുടര്‍ച്ചയായി
ഉണ്ടാകുന്ന അപകടങ്ങള്‍
ഒഴിവാക്കുന്നതിന് റോഡ്
സുരക്ഷയുമായി
ബന്ധപ്പെട്ട് റോഡ്
സുരക്ഷാ ഫണ്ടില്‍ തുക
അനുവദിക്കുന്നതിനായി
ആലപ്പുഴ ആര്.ടി.ഒ.
യില്‍ നിന്നും
27.5.2017 ലെ
G/1824/2017/A നമ്പര്‍
ഫയലില്‍
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണറുടെ അംഗീകാരം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഫണ്ട്
അനുവദിക്കുന്നതിന്
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണര്‍ എന്ന്
അംഗീകാരം നല്‍കുമെന്ന്
വ്യക്തമാക്കുമോ?
കോന്നി
കെ. എസ്.ആർ.ടി.സി .ഡിപ്പോയുടെ
നിര്‍മ്മാണപ്രവര്‍ത്തനം
1598.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
കെ.എസ്.ആർ.ടി.സി
ഡിപ്പോയുടെ
നിര്‍മ്മാണപ്രവര്‍ത്തനം
മുടങ്ങി കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത്
പരിഹരിക്കുന്നതിലേയ്ക്ക്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
എന്തുകൊണ്ടാണ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങികിടക്കുന്നത്;
ആരുടെ ഭാഗത്തു നിന്നുളള
വീഴ്ച മൂലമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എം.എൽ.എ.
ഫണ്ടില്‍ നിന്നും എത്ര
രൂപയാണ് നാളിതുവരെ
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ? കൂടാതെ
മറ്റ് ഏതെങ്കിലും
ഫണ്ടില്‍ നിന്നും തുക
അനുവദിച്ചിട്ടുണ്ടോ;
(ഇ)
നാളിതുവരെ
അനുവദിച്ചിട്ടുളള
തുകയില്‍ നിന്നും
കരാറുകാര്‍ക്ക് എന്തു
തുക നല്‍കിയെന്ന്
വ്യക്തമാക്കുമോ ;
(എഫ്)
എന്നത്തേക്ക്
പണികള്‍
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
പാലോട്
ഡിപ്പോയിലെ ബസ്സ്
സര്‍വ്വീസുകള്‍
1599.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇതുവരെ വാമനപുരം
നിയോജക മണ്ഡലത്തിലെ
വെഞ്ഞാറമൂട് , പാലോട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ പുതുതായി
തുടങ്ങിയ ബസ്സ്
സര്‍വ്വീസുകള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഏതെങ്കിലും
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ
; എങ്കില്‍ അവ
ഏതൊക്കെയാണെന്നും എന്ത്
കാരണത്താലാണെന്നും
വിശദമാക്കാമോ;
ഹൈടെക്
പാര്‍ക്കിങ് സൗകര്യങ്ങള്‍
1600.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ഥല
പരിമിതി കാരണം
റോഡുകളില്‍
അനുഭവപ്പെടുന്ന
തടസ്സങ്ങള്‍
നീക്കുവാന്‍ ഹൈടെക്
പാര്‍ക്കിംഗ്
സൗകര്യങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നടപടികള്‍ കൈക്കൊള്ളുമോ
;
(ബി)
നേമം
നിയോജക മണ്ഡലത്തിലെ
പൂജപ്പുര, തിരുമല എന്നീ
സ്ഥലങ്ങളില്‍
അനുഭവപ്പെടുന്ന
ഗതാഗതക്കുരുക്കിന്
പരിഹാരം കാണുന്നതിനായി
ഹൈടെക് പാര്‍ക്കിംഗ്
സ്ഥലങ്ങള്‍
നിര്‍മ്മിക്കുന്ന
കാര്യം പരിഗണിക്കുമോ ;
ഇതിനുവേണ്ട പഠനങ്ങള്‍
നടത്തുവാന്‍
തയ്യാറാകുമോ ?
തിരുമല
ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്
1601.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
തിരുമല ജംഗ്ഷനിലെ
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിനായി
എന്തെങ്കിലും
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന് ഫ്ലൈ
ഓവര്‍
നിര്‍മ്മിക്കുന്നത്
ഉള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
മലപ്പറം
കോട്ടയ്ക്കലില്‍ റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട് ഓഫീസ്
1602.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പറം
ജില്ലയിലെ
കോട്ടയ്ക്കലില്‍
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസ് ആരംഭിക്കണമെന്ന
നിവേദനത്തില്‍ വകുപ്പ്
നടത്തിയ പഠനം
വിശദമാക്കുമോ;
(ബി)
ഈ
പഠനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ആര്.ടി.ഒ.
ഓഫീസ് ഉടന്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മൂന്നാർ
കെ.എസ്.ആർ.ടി.സി. സബ്ഡിപ്പോ
1603.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
പ്രധാന വിനോദ സഞ്ചാര
കേന്ദ്രമായ മൂന്നാറിലെ
കെ.എസ്.ആർ.ടി.സി.
സബ്ഡിപ്പോ
ആധുനികവത്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടികൾ
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
വെള്ളറട
കെ.എസ്.ആര്.ടി.സി. ബസ്
ഗ്യാരേജ് നവീകരണം
1604.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
വെള്ളറട
കെ.എസ്.ആര്.ടി.സി.
ബസ്സ് ഗ്യാരേജും
അനുബന്ധ
വര്‍ക്ക്ഷോപ്പും
നവീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(ബി)
സ്പെയര്‍പാര്‍ട്ട്സുകള്‍
യഥാസമയം ലഭിക്കാത്തതു
മൂലം നിരവധി ബസ്സുകള്‍
സഞ്ചാരയോഗ്യമല്ലാതിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രശ്നം അടിയന്തരമായി
പരിഹരിച്ച് സ്പെയര്‍
പാര്‍ട്സുകളുടെ ലഭ്യത
ഉറപ്പുവരുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സുശീല്‍
ഖന്ന റിപ്പോര്‍ട്ട്
1605.
ശ്രീ.വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
സുശീല്‍ ഖന്ന കമ്മിറ്റി
സമര്‍പ്പിച്ച
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിവരിക്കാമോ;
(ബി)
റിപ്പോര്‍ട്ടിലെ
ഏതെല്ലാം ശിപാര്‍ശകളാണ്
അംഗീകരിച്ച്
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
റിപ്പോര്‍ട്ട്
നടപ്പാക്കുന്നത്
സംബന്ധിച്ച്
കെ.എസ്.ആര്.ടി.സി.യിലെ
വിവിധ യൂണിയനുകളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
യൂണിയനുകളുടെ പ്രതികരണം
എന്തായിരുന്നുവെന്ന്
അറിയിക്കുമോ?
വോള്‍വോ
ബസുകള്‍
1606.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ക്ക് എത്ര വോള്‍വോ
ബസുകളാണുള്ളത്; ഇവയുടെ
ഡിപ്പോ തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
വോള്‍വോ
ബസുകളുടെ
അറ്റകുറ്റപ്പണിക്ക്
ഇപ്പോള്‍ എന്തു
സംവിധാനമാണ് ഉള്ളത്;
കേന്ദ്രീകൃതമായി
ഇതിന്റെ അറ്റകുറ്റപ്പണി
ഏതെങ്കിലും കമ്പനിക്ക്
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
കമ്പനിക്ക് ;
(സി)
ഈ
കമ്പനിയെ
തെരഞ്ഞെടുത്തത് ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്; ഇതു
സംബന്ധിച്ച്
കമ്പനിയുമായി
ഏതെങ്കിലും കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കരാറിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
;കെ.എസ്.ആര്.ടി.സി
യുടെ ഡയറക്ടര്‍ ബോര്‍ഡ്
ഇതിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
(ഡി)
എന്നു
മുതലാണ് കരാര്‍
പ്രാബല്യത്തിലായിട്ടുള്ളത്;
ഇതിനോടകം എത്ര ബസുകളുടെ
അറ്റകുറ്റപ്പണി യാണ്
കമ്പനി
നടത്തിയിട്ടുള്ളത്;
എത്ര രൂപ ഈ ഇനത്തില്‍
കമ്പനിക്ക് ഇതിനോടകം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഏതൊക്കെ ഡിപ്പോകളിലെ
ബസുകള്‍ക്ക് എത്ര
രൂപവീതമാണ് ഈ ഇനത്തില്‍
ചെലവാക്കിയിട്ടുള്ളത്
എന്ന് ഇനംതിരിച്ച്
വ്യക്തമാക്കുമോ?
അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
1607.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന
സര്‍വ്വീസുകള്‍ക്ക്
യോജിച്ച 750 ഹൈടെക്
ബസ്സുകള്‍ കെ .എസ്
.ആർ.ടി.സി ഉടനെ
വാങ്ങുന്നുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
ഈ
ബസ്സുകള്‍ക്ക്
ഓരോന്നിനും ചെലവാകുന്ന
തുക എത്ര;ആദ്യ ഘട്ടം
എത്ര ബസ്സുകള്‍
വാങ്ങുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത ബസ്സുകള്‍
നിരത്തില്‍
ഇറങ്ങുമ്പോള്‍ എല്ലാ
എം.എല്‍.എ മാര്‍ക്കും,
നിയോജക
മണ്ഡലത്തിന്റെയും ബസ്സ്
സര്‍വ്വീസുകളുടെയും
പ്രധാന്യം മനസ്സിലാക്കി
ബസ്സുകള്‍ അലോട്ടു
ചെയ്യുവാന്‍ നടപടി
സ്വീകരിയ്ക്കുമോ ?
അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
നടത്തുന്ന സ്വകാര്യ ലക്ഷ്വറി
ബസ്സുകള്‍
1608.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിന്നും ദിവസേന അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
നടത്തുന്ന സ്വകാര്യ
ലക്ഷ്വറി ബസ്സുകളുടെ
കണക്ക് മോട്ടോര്‍ വാഹന
വകുപ്പ്
സൂക്ഷിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
ബസ്സുകള്‍ യഥാസമയം
സര്‍ക്കാരിലേക്ക്
നികുതിയും മറ്റും
നല്കിയാണോ
സര്‍വ്വീസുകള്‍
നടത്തുന്നത്;
(സി)
നികുതി
നല്കുന്നതില് വീഴ്ച
വരുത്തുന്ന പ്രസ്തുത
ബസ്സുകള്‍ക്കെതിരെ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
സ്കൂള്‍
ബസ്സുകളുടെ സുരക്ഷ
1609.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
ബസ് സര്‍വ്വീസുകള്‍
അപകടരഹിതമായി
നടത്തുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
പുറപ്പെടുവിച്ചിട്ടുള്ളത്;
(ബി)
കുട്ടികളുടെ
സുരക്ഷിത യാത്ര
മുന്‍നിര്‍ത്തി
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെടുന്നുണ്ടോയെന്ന്
പരിശോധന നടത്താറുണ്ടോ;
(സി)
സ്കൂള്‍
വാഹനങ്ങളുടെ
ട്രിപ്പ്ഷീറ്റ് ഗതാഗത
വകുപ്പിന് നല്‍കാറുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സ്കൂളിലേക്ക്
കുട്ടികളെ എത്തിക്കുന്ന
സമാന്തര സര്‍വ്വീസുകള്‍
നിയന്ത്രിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മലപ്പുറം
കെ.എസ്.ആര്.ടി.സി ബസ്
ടെര്‍മിനല്‍ കം ഷോപ്പിംഗ്
കോംപ്ലക്സ്
1610.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
കെ.എസ്.ആര്.ടി.സി ബസ്
ടെര്‍മിനല്‍ കം
ഷോപ്പിംഗ് കോംപ്ലക്സ്
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണ്;
വിശദീകരിക്കാമോ;
(ബി)
നിര്‍മ്മാണം
എന്നതേക്ക്
പൂര്‍ത്തികരിക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
കോംപ്ലക്സിലെ
എത്ര റൂമുകള്‍ ലേലം
ചെയ്തുവെന്നും
അഡ്വാന്‍സായി എത്ര തുക
ലഭിച്ചെന്നും
വിശദമാക്കാമോ;
(ഡി)
അടുത്ത
ഘട്ടത്തില്‍
ടെര്‍മിനലില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
വെളിപ്പെടുത്തുമോ?
കായംകുളം
കെ.എസ്.ആര്.ടി.സി. ബസ്സ്
സ്റ്റേഷന് നവീകരണം
1611.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ
കെട്ടിടങ്ങള്‍
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയിലാണെന്നും
ചുറ്റുമതിലുകള്‍
തകര്ന്നനിലയിലാണന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത ഡിപ്പോയിലെ
കെട്ടിടങ്ങള്‍
പൊളിച്ചുമാറ്റി
അത്യാധുനിക
സൗകര്യങ്ങളോടുകൂടിയ ഒരു
ബസ്സ് ടെര്‍മിനല്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കോതമംഗലം
കെ.എസ്.ആര്.ടി.സി.ഡിപ്പോയിൽ
നിന്നുള്ള ബസ്സുകള്‍
1612.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
ഡിപ്പോയില്‍ നിന്നും
നിലവില്‍ എത്ര
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
ഡിപ്പോയിലേക്ക് എത്ര
ബസ്സുകള്‍ പുതുതായി
അനുവദിച്ചിട്ടുണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കോതമംഗലം
മണ്ഡലത്തില്‍ എത്ര ബസ്
റൂട്ടുകള്‍
നിര്‍ത്തലാക്കിയെന്നും
എത്ര പുതിയ ബസ്
റൂട്ടുകള്‍
ആരംഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഡിപ്പോയിലേക്ക് പുതിയ
ബസ്സുകള്‍
അനുവദിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ ?
റിസര്‍വ്
കണ്ടക്ടര്‍ നിയമനം
1613.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ റിസര്‍വ്
കണ്ടക്ടര്‍
നിയമനത്തിനായി
31.12.2016-ല്‍ കാലാവധി
അവസാനിച്ച
പി.എസ്.സി.റാങ്ക്
ലിസ്റ്റില്‍ നിന്നും
നാലായിരം എന്‍.ജെ.ഡി
ഒഴിവുകളിലേക്ക് KCRV
(2) 2240/2010 നമ്പര്‍
കത്ത് പ്രകാരം
31.12.2016-ല്‍
പി.എസ്.സി. നിയമന
ശിപാര്‍ശ ചെയ്ത് ഏഴ്
മാസം കഴിഞ്ഞിട്ടും
നിയമന ഉത്തരവ്
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്‍.ജെ.ഡി
ഒഴിവുകളായിട്ടും നിയമനം
നല്കാന് കാലതാമസം
നേരിടുന്നതിന് കാരണം
വിശദമാക്കാമോ;
എത്രനാള്‍ക്കകം
ഇവര്‍ക്ക് നിയമനം
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
റിസര്‍വ്
കണ്ടക്ടര്‍ തസ്തികയില്‍
ഇപ്പോള്‍ താല്‍ക്കാലിക
ജീവനക്കാര്‍ (എംപാനല്‍)
ജോലി ചെയ്യുന്നുണ്ടോ;
എങ്കിൽ ഇവരെ ഒഴിവാക്കി
പി.എസ്.സി. നിയമന
ശിപാര്‍ശ ചെയ്തവരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
റിസര്‍വ്
കണ്ടക്ടര്‍ നിയമനം
1614.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്.ആര്.ടി.സി.
റിസര്‍വ് കണ്ടക്ടര്‍
തസ്തികയിലേക്കുള്ള
പി.എസ്.സി. യുടെ നിയമന
ശിപാര്‍ശ നല്കി 6 മാസം
കഴിഞ്ഞിട്ടും നിയമന
ഉത്തരവ് നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നിയമന
ഉത്തരവ്
നല്‍കാത്തതിന്റെ കാരണം
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമന ശിപാര്‍ശ ലഭിച്ച
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എന്നത്തേക്ക് നിയമന
ഉത്തരവ് നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ടാങ്കര്‍
ലോറികളുടെ നിയന്ത്രണം
1615.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.പി.ജി.,
പെട്രോളിയം, ഡീസല്‍
തുടങ്ങിയവ വഹിച്ചു
കൊണ്ട് പോകുന്ന
ടാങ്കര്‍ ലോറികളുടെ
സഞ്ചാരം പകല്‍ സമയത്ത്
നിയന്ത്രിച്ചുകൊണ്ടുള്ള
ഏതെങ്കിലും സര്‍ക്കാര്‍
ഉത്തരവ് നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തിലുളള
നിയന്ത്രണം ലംഘിച്ച
വാഹനങ്ങളുടെ മേല്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
കഴിഞ്ഞ രണ്ട്
മാസത്തിനിടയില്‍ ഇത്തരം
എത്ര
വാഹനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
തിരക്കുള്ള
സമയങ്ങളില്‍ ഇത്തരം
വാഹനങ്ങള്‍ അപകടകരമായ
രീതിയില്‍
സഞ്ചരിക്കുന്നത്
തടയുന്നതിന് കര്‍ശന
നടപടി സ്വീകരിക്കുമോ?
മോട്ടോര്‍
വാഹന വകുപ്പ് ഈടാക്കുന്ന പിഴ
1616.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതഗാഗതനിയമം
തെറ്റിക്കുന്നവരില്‍
നിന്നും മോട്ടോര്‍ വാഹന
വകുപ്പ് ഈടാക്കുന്ന
പിഴയുടെ നിരക്ക്
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
ഈ വകയില്‍
ലഭിച്ചിട്ടുളള തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
മോട്ടോര്‍
വാഹന വകുപ്പിലെ
സ്ഥലംമാറ്റങ്ങള്‍
1617.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.ടി.
ഓഫീസുകളിലെ
ഉദ്യോഗസ്ഥന്മാരെ സ്ഥലം
മാറ്റുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
ഉദ്യോഗസ്ഥന് ഒരേ
ഓഫീസില്‍ എത്ര വര്‍ഷം
തുടര്‍ച്ചയായി ജോലി
ചെയ്താലാണ് അയാളുടെ
സ്ഥലം മാറ്റത്തിനുള്ള
അപേക്ഷ പരിഗണിക്കുക
എന്ന് വ്യക്തമാക്കാമോ;
(സി)
മോട്ടോര്‍
വാഹന വകുപ്പില്‍
ഉദ്യോഗസ്ഥരെ ഒരു
മാനദണ്ഡവുമ്മില്ലാതെ
സ്ഥലം മാറ്റുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അത്തരത്തിലുള്ള സ്ഥലം
മാറ്റങ്ങള്‍ക്കുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ ;
(ഡി)
വിജിലന്‍സ്
പരാമര്‍ശമുള്ള
ഉദ്യോഗസ്ഥരെ ചെക്ക്
പോസ്റ്റില്‍
നിയമിക്കാന്‍
പാടില്ലെന്ന
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ;എങ്കില്‍ ഈ
ഉത്തരവ് എപ്പോഴാണ്
പുറപ്പെടുവിച്ചതെന്നും
അതിനുള്ള കാരണം
എന്താണെന്നും
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
ഉത്തരവിന്റെ മറവിലാണ്
ഇത്തരത്തില്‍ സ്ഥലം
മാറ്റങ്ങള്‍
നടക്കുന്നതെന്നത് എന്ന
ആക്ഷേപം
ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ
; എങ്കില്‍, ഈ ഉത്തരവ്
പിന്‍വലിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നുള്ള
സർവീസുകൾ
1618.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
കണ്ണൂര്‍, പഴനി,
നാഗര്‍കോവില്‍
എന്നിവിടങ്ങളിലേക്ക്
സര്‍വ്വീസ്
ആരംഭിക്കുന്നതിന് വേണ്ട
നടപടികള്‍സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
ഡിപ്പോയില്‍
നിര്‍ത്തലാക്കിയ
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നതിനു
വേണ്ട നടപടികള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ;
(സി)
പന്തളം
ഡിപ്പോയില്‍ നിന്നും
താമരക്കുളം, കണ്ണനാകുഴി
വഴിയുള്ള സര്‍വ്വീസ്
നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇൗ സര്‍വ്വീസ്
പുനരാരംഭിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
മൂവാറ്റുപുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1619.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നടന്നുവരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങളും അവയുടെ
നിലവിലെ സ്ഥിതിയും
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ?
കുത്തിയതോട്
ബസ്സ് സ്റ്റേഷന്
1620.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ
കോടംതുരുത്ത്
പഞ്ചായത്ത് ഓഫീസിന്
എതിര്‍വശം
പ്രവര്‍ത്തിച്ചുവന്നിരുന്ന
കുത്തിയതോട് ബസ്സ്
സ്റ്റേഷന് ഓഫീസിന്റെ
പ്രവര്‍ത്തനം നിർത്തി
വച്ചിടുണ്ടോ '
(ബി)
ഏറെ
പ്രയോജനകരമായ ടി ബസ്
സ്റ്റേഷന് പുതിയ
കെട്ടിടം എം .എൽ .എ
യുടെ എ.ഡി .എഫ് / എസ്
.ഡി .എഫ്- ല്‍
നിര്‍മ്മിച്ച്
നല്കിയാല് മുൻപ്
ഉണ്ടായിരുന്നത് പോലെ
സ്റ്റേഷന് ഓഫീസിന്റെ
പ്രവര്‍ത്തനം
പുനരാരംഭിക്കുമോ;
(സി)
നിര്‍മ്മാണം
ആരംഭിക്കുന്നതുവരെ
സ്റ്റേഷന്
പ്രവര്‍ത്തനം
തുടര്‍ന്ന്
നടത്തുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോ;വിശദമാക്കാമോ
?
സംസ്ഥാനത്തെ
ഇരുചക്ര വാഹനാപകട നിരക്ക്
1621.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുചക്ര
വാഹനാപകട നിരക്കില്‍
കേരളം ഒന്നാമതാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇരുചക്ര
വാഹനാപകടങ്ങളുടെ
ദേശീയശരാശരി 25
ശതമാനമാണങ്കില്‍
കേരളത്തില്‍ അത് 52
ശതമാനമാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഓരോ
വര്‍ഷവും സംസ്ഥാനത്ത്
ഇരുചക്രവാഹനങ്ങളുണ്ടാക്കുന്ന
അപകടനിരക്കും അതു വഴി
ഉണ്ടാകുന്ന മരണ
നിരക്കും ഗണ്യമായി
വര്‍ദ്ധിക്കുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇരുചക്രവാഹനങ്ങളെ
നിയന്ത്രിക്കുന്നതിനും
അപകട നിരക്ക്
കുറയ്ക്കുന്നതിനും
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന വാഹനാപകടം
1622.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.വി. അന്‍വര്‍
,,
പി.ടി.എ. റഹീം
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വാഹനാപകടങ്ങളുടെ മുഖ്യ
കാരണം വാഹനപ്പെരുപ്പവും
കൂടാതെ അശ്രദ്ധമായ
ഡ്രൈവിംഗ്, ഗതാഗത
നിയമങ്ങള്‍
പാലിക്കാതിരിക്കുക
എന്നിവയും ആയതിനാൽ ഇവ
കര്‍ശനമായി തടയുന്നതിനു
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
നഗരങ്ങളില്‍
പൊതു ഗതാഗത സംവിധാനം
കാര്യക്ഷമമാക്കി
സ്വകാര്യവാഹന ഉപയോഗം
കുറയ്ക്കാന്‍
എന്തെങ്കിലും
പദ്ധതികളുണ്ടെങ്കില്‍
ആയത് വ്യക്തമാക്കാമോ ;
(സി)
അശാസ്ത്രീയമായ
പാര്‍ക്കിംഗും
അപകടങ്ങള്‍ക്ക്
കാരണമാകുന്നതിനാല്‍
പാര്‍ക്കിംഗ് നയം
രൂപീകരിക്കുമെന്ന
വാഗ്ദാനം
പ്രാവര്‍ത്തികമാക്കാന്‍
നടപടിയുണ്ടാകുമോ;
(ഡി)
റോഡ്
സുരക്ഷാ കൗണ്‍സില്‍,
റോഡ് സുരക്ഷാ അതോറിറ്റി
എന്നിവയുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
വാഹനാപകടം
കുറയ്ക്കുന്നതില്‍ ഈ
ഏജന്‍സികള്‍ക്ക്
ഫലപ്രദമായി ഇടപെടാന്‍
സാധിച്ചിട്ടുണ്ടോഎന്ന്
അറിയിക്കുമോ?
വാഹനങ്ങളില്‍
വേഗപ്പൂട്ട്
1623.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എന്നുമുതലാണ്
വേഗപ്പൂട്ട്
നിര്‍ബന്ധമാക്കി
ഉത്തരവിറങ്ങിയത്;
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
വാഹനങ്ങളിലാണ്
വേഗപ്പൂട്ട്
ഘടിപ്പിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിരുന്നത്;
(സി)
വേഗപ്പൂട്ട്
പരിശോധന കൃത്യമായ
ഇടവേളകളില്‍
അല്ലെങ്കില്‍
പ്രത്യേകമായി
നടത്താറുണ്ടോ; വിശദാംശം
നല്‍കുമോ;
(ഡി)
എങ്കില്‍
2016 ജൂലൈ മുതല്‍ 2017
ജൂലൈ 31 വരെയായി
വേഗപ്പൂട്ട്
ഘടിപ്പിക്കാതെ
പോയതിന്റെ
പേരില്‍/വേഗപ്പൂട്ട്
അഴിച്ച് വെച്ച്
സര്‍വ്വീസ്
നടത്തിയതിന്റെ പേരില്‍
എത്ര വാഹന
ഉടമകള്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
എന്ത് നടപടിയാണ്
സ്വീകരിച്ചത്;ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ;
(ഇ)
വേഗപ്പൂട്ട്
സംസ്ഥാനത്ത്
നടപ്പിലാക്കിയതിന്റെ
കാരണം എന്തായിരുന്നു;
ഇത് നടപ്പിലാക്കിയത്
മൂലം ഉണ്ടായിട്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി ബസ്
ഡിപ്പോ
1624.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി. ബസ്
ഡിപ്പോയിലെ ബസുകളുടെ
എണ്ണം, കാലപ്പഴക്കം,
നിലവിലുള്ള
ഷെഡ്യൂളുകളുടെ എണ്ണം
എന്നവ ലഭ്യമാക്കുമോ;
2017 ജനുവരിക്കുശേഷം
വെട്ടിക്കുറച്ച
ഷെഡ്യൂളുകളുടെ എണ്ണം
ലഭ്യമാക്കുമോ;
ഷെഡ്യൂളുകള്‍
കുറക്കുവാന്ുള്ള കാരണം
വിശദീകരിക്കുമോ;
(ബി)
ഇവിടെ
ഫാസ്റ്റ് പാസഞ്ചര്‍
സര്‍വ്വീസ്
നടത്തുന്നതിന്
യോഗ്യമായ എത്ര
ബസുകളുണ്ടെന്നും അവയുടെ
നമ്പറും
വ്യക്തമാക്കുമോ;
ഫാസ്റ്റ് പാസഞ്ചര്‍
സര്‍വ്വീസിനു
യോഗ്യമല്ലാത്ത ബസുകള്‍
പ്രസ്തുത സര്‍വ്വീസ്
നടത്തുന്നുണ്ടോ എന്നും
അവ എത്രയെണ്ണമെന്നും
വ്യക്തമാക്കുമോ;
(സി)
ഇവിടേക്ക്
കൂടുതല്‍ ബസുകള്‍
അനുവദിച്ച് ഡിപ്പോയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
താെടുപുഴയില്
പുതിയ കെ.എസ്.ആര്.ടി.സി.
ഡിപ്പോ
1625.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താെടുപുഴയില്
പുതിയ
കെ.എസ്.ആര്.ടി.സി.
ഡിപ്പോ എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാകും
എന്നറിയിക്കുമോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇൗ
ഡിപ്പോയ്ക്ക് ആവശ്യമായ
ഫയര്‍ & സേഫ്റ്റി
വര്‍ക്കുകള്‍
പൂര്‍ത്തിയാക്കുന്നതിന്
നടപടി
കെെക്കാെണ്ടിട്ടുണ്ടോ;
വിശദമാക്കുമോ ?
തിരുവനന്തപുരം-ബത്തേരി
മിന്നല്‍ സര്‍വ്വീസ്
1626.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദീര്‍ഘദൂര
യാത്രക്കാരെ
ആകര്‍ഷിക്കുന്നതിനായി
ആരംഭിച്ച
തിരുവനന്തപുരം-സുല്‍ത്താന്‍ബത്തേരി
'മിന്നല്‍'
സര്‍വ്വീസിന്റെ
പ്രത്യേകതകള്‍
എന്തെല്ലാം ;
(ബി)
പ്രസ്തുത
സര്‍വ്വീസിന്
എവിടെയെല്ലാം
സ്റ്റോപ്പുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍വ്വീസിന്
മുക്കത്ത് സ്റ്റോപ്പ്
അനുവദിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
1627.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഏതെല്ലാം
ഡിപ്പോകളില്‍ നിന്നും
കെ.എസ്.ആര്.ടി.സി.
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
സര്‍വ്വീസുകളുടെ ശരാശരി
പ്രതിദിന കളക്ഷന്‍
എത്ര;
വിശദമാക്കുമോ;പ്രസ്തുത
സര്‍വ്വീസുകളുടെ
വിശദംശങ്ങൾ എന്തല്ലാം ;
(സി)
കൊട്ടാരക്കര
ഡിപ്പോയില്‍ നിന്നും
ഏതെല്ലാംഭാഗത്തേക്ക്
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിക്കണമെന്ന ആവശ്യം
ഉന്നയിച്ചിരുന്നു;
അതിന്മേൽ സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ?
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിന് നടപടി
1628.
ശ്രീ.ജെയിംസ്
മാത്യു
,,
വി. അബ്ദുറഹിമാന്
,,
ബി.ഡി. ദേവസ്സി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്ന
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അമിത
വേഗതയില്‍ വാഹനം
ഓടിക്കുന്നവരെ
കണ്ടുപിടിക്കുന്നതിനായി
ഹൈവേകളിലും മറ്റു
തെരഞ്ഞെടുക്കപ്പെട്ട
സ്ഥലങ്ങളിലും നിരീക്ഷണ
ക്യാമറകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികള്‍ വാഹനങ്ങള്‍
ഓടിക്കുന്നത്
കര്‍ശനമായി
നിരീക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നുവ്യക്തമാക്കാമോ;
(ഡി)
ഇതിലേയ്ക്കായി
രക്ഷകര്‍ത്താക്കള്‍,
സ്കൂള്‍ അധികൃതര്‍,
അധ്യാപകര്‍ എന്നിവരെ
ഉള്‍പ്പെടുത്തി
സ്കൂളുകളില്‍
പ്രവര്‍ത്തിക്കുന്ന
റോഡ് സുരക്ഷാ
ക്ലബ്ബുകള്‍ മുഖേന
വിദ്യാര്‍ത്ഥികള്‍ക്ക്
ബോധവല്‍ക്കരണം
നടത്തുവാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കാമോ?
സര്‍വ്വീസുകള്‍
മുടങ്ങുന്നതിനെതിരെ നടപടി
1629.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ ഈരാറ്റുപേട്ട
ഡിപ്പോയില്‍
ഡ്രൈവര്‍മാരുടെ കുറവു
മൂലം ബസ്
സര്‍വ്വീസുകള്‍
മുടങ്ങുന്നതു കൊണ്ട്
ജനങ്ങള്‍
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് എം.എല്‍.എ.
17-07-2017 ല്‍ ബഹു.
മന്ത്രിയ്ക്കും
മാനേജിംഗ്
ഡയറക്ടര്‍ക്കും
കത്തുകള്‍ നല്കിയ
പ്രകാരം എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(Letter No.
MLA-PNJR/208/17-18/
Dated 17-7-2017)
(സി)
ഇല്ലെങ്കില്‍
അടിയന്തര നടപടികള്‍
സ്വീകരിയ്ക്കുമോ?
നിര്‍ത്തലാക്കിയ
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
1630.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാസര്‍ഗോഡ്,
പയ്യന്നൂര്‍,
കാഞ്ഞങ്ങാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ നിന്നും
എത്ര സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
എത്ര സര്‍വ്വീസുകളാണ്
നിര്‍ത്തലാക്കിയത് ;
നിര്‍ത്തലാക്കിയ
സര്‍വ്വീസുകളുടെ ശരാശരി
പ്രതിദിന വരുമാനം
എത്രയായിരുന്നു ;
വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന് സൗകര്യം
1631.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
പറമ്പിക്കുളം
നെല്ലിയാമ്പതി
മലനിരകളിലുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്,
കെ. എസ്. ആര്. ടി.സി.
കണ്സഷന് സൗകര്യം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ബി)
നിലവില്‍
ഇത് സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ ;
എങ്കിൽ വിശദാംശം
നല്‍കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി. കണ്സഷന്
1632.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് മാത്രമുള്ള
പ്രദേശങ്ങളില്‍
സ്വകാര്യ കോളേജുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി.
കണ്സഷന്
അനുവദിക്കുന്നതിന്
തടസ്സമുണ്ടോ;
(ബി)
എങ്കില്‍
അതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിലെ ഓണ്‍ലൈന്‍
സേവനങ്ങള്‍
1633.
ശ്രീ.എം.
സ്വരാജ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.ടി.എ. റഹീം
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
നിലവില്‍ എന്തെല്ലാം
സേവനങ്ങളാണ്
ഓണ്‍ലൈനില്‍
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുജനങ്ങള്‍ക്ക്
സൗകര്യപ്രദമായ
രീതിയില്‍ ഡ്രൈവിംഗ്
ലൈസന്‍സ്, വാഹന
രജിസ്ട്രേഷന്
സര്‍ട്ടിഫിക്കറ്റുകള്‍
തുടങ്ങിയവ ഓണ്‍ലൈന്‍
വഴി ലഭ്യമാകുന്നുണ്ടോ;
(സി)
ലൈസന്‍സ് സ്മാര്‍ട്ട്
കാര്‍ഡ്
രീതിയിലാക്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഫ്രണ്ട്സ്
ജനസേവന കേന്ദ്രങ്ങളില്‍
മോട്ടോര്‍ വാഹന
വകുപ്പിന്റെ സേവനങ്ങള്‍
നിര്‍ത്തിവെച്ചത്
പുനരാരംഭിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
മോട്ടോര്‍
വാഹനനിയമ ഭേദഗതി ബില്‍
1634.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ 2016-ലെ
മോട്ടോര്‍ വാഹനനിയമ
ഭേദഗതി ബില്‍
സംസ്ഥാനങ്ങളുടെ
അവകാശങ്ങളിന്മേലുള്ള
കടന്നുകയറ്റമാണെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ബില്ലിലെ ഏതെല്ലാം
വകുപ്പുകളാണ് സംസ്ഥാന
താത്പര്യങ്ങള്‍ക്ക്
എതിരായിട്ടുള്ളതെന്ന്
അറിയിക്കുമോ ;
(സി)
പ്രസ്തുത
നിയമഭേദഗതി
കെ.എസ്.ആര്.ടി.സി യുടെ
പ്രവര്‍ത്തനത്തെ
എപ്രകാരമാണ് ദോഷകരമായി
ബാധിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
എങ്കില്‍
ഈ നിയമഭേദഗതിക്കെതിരെ
സംസ്ഥാനത്തിന്റെ
നിലപാട് കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ കേന്ദ്ര
പ്രതികരണം
വിശദമാക്കുമോ?
അഴിമതിമുക്ത
ചെക്ക് പോസ്റ്റുകള്‍
1635.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെക്ക്
പോസ്റ്റുകള്‍
അഴിമതിമുക്തമാക്കുന്നതിന്
മോട്ടോര്‍ വാഹനവകുപ്പ്
എന്തെങ്കിലും പുതിയ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
2017
ജനുവരി 1ന് ശേഷം ചെക്ക്
പോസ്റ്റുകളില്‍
കൈക്കൂലി വാങ്ങി എന്ന
പരാതിയിന്മേല്
മോട്ടോര്‍
വാഹനവകുപ്പിലെ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
അപകടങ്ങളില്‍
മുഖ്യപങ്കുവഹിക്കുന്ന
വാഹനങ്ങള്‍
1636.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
5 വര്‍ഷം അപകടങ്ങളില്‍
മുഖ്യപങ്കുവഹിച്ച
വാഹനങ്ങള്‍ ഏതെല്ലാം
മേഖലകളിലുള്ളവ എന്ന്
വര്‍ഷം തിരിച്ച് വിവരം
നല്‍കുമോ;
(ബി)
കെ
എസ് ആര് ടി
സി/സ്വകാര്യ ബസ്സുകള്‍
സ്റ്റോപ്പുകളില്‍
ഒതുക്കി നിര്‍ത്താത്തതു
മൂലമുണ്ടാകുന്ന
ബ്ലോക്കുകള്‍,
അപകടങ്ങള്‍ എന്നിവ
പരിശോധിച്ച്
അതൊഴിവാക്കാനായി
നടത്തിയ നടപടികള്‍
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
5 വര്‍ഷങ്ങളില്‍ KSRTC
/സ്വകാര്യബസ്സുകള്‍,
കരിങ്കല്ലും കരിങ്കല്‍
ഉല്‍പ്പന്നങ്ങളുമായി
ബന്ധപ്പെട്ട
വാഹനങ്ങള്‍,ഇരുചക്രവാഹനങ്ങള്‍,ഓട്ടോകള്‍,
ജീപ്പുകള്‍, കാറുകള്‍,
ലോറികള്‍ എന്നിവയുടെ
അമിതവേഗമുള്പ്പെടെയുള്ള
ട്രാഫിക് ലംഘനങ്ങളുമായി
ബന്ധപ്പെട്ട അപകടങ്ങള്‍
,അപകടമരണങ്ങള്‍ എന്നിവ
എത്ര എന്നുള്ള കണക്ക്
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
ഇത്തരം
വാഹനങ്ങളുടെ
മത്സരയോട്ടവും
അപകടമുണ്ടാക്കലും
ട്രാഫിക് നിയമ
ലംഘനങ്ങളും തടയുവാന്‍
വേണ്ടി ഗതാഗത വകുപ്പു
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
സർവീസ്
സമയക്രമം പാലിച്ചു ബോട്ടുകൾ
ഓടിക്കുന്നതിന് നടപടി
1637.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യാത്രക്കാരുടെ
തിരക്ക്
ഏറ്റവുമധികമുള്ള രാവിലെ
സമയത്ത് എറണാകുളത്തു
നിന്നും ഫോര്‍ട്ട്
കൊച്ചി, മട്ടാഞ്ചേരി
എന്നിവിടങ്ങളിലേക്കുള്ള
ജലഗതാഗതവകുപ്പിന്റെ
ബോട്ടു സര്‍വ്വീസുകള്‍
പതിവായി
മുടങ്ങുന്നുണ്ടെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് 4.3.2017ൽ
ഫോർട്ട്കൊച്ചി സബ്
കളക്ടറുടെ
അദ്ധ്യക്ഷതയില്‍ യോഗം
ചേർന്നിട്ടുണ്ടോ ;
(സി)
പ്രസ്തുത
യോഗത്തിൽ 13.8.2013
മുതല്‍ നടപ്പിലാക്കിയ
സമയക്രമമനുസരിച്ച്
ബോട്ടുകള്‍ പശ്ചിമ
കൊച്ചിയിലേക്ക്
സര്‍വീസ് നടത്തണമെന്ന്
തീരുമാനിച്ചിരുന്നോ;
(ഡി)
എങ്കിൽ
13.8.2013 മുതൽ
നടപ്പിലാക്കിയ സർവീസ്
സമയക്രമം പാലിച്ചു
ബോട്ടുകൾ
ഓടിക്കുന്നതിനു നടപടി
സ്വീകരിക്കുമോ ;
എറണാകുളത്ത്
ജലഗതാഗത രംഗത്തെ യാത്രാക്ലേശം
1638.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം,
ഫോര്‍ട്ട് കൊച്ചി,
മട്ടാഞ്ചേരി,
വെെപ്പിന്‍ എന്നീ
മേഖലകളിലെ ജലഗതാഗത
രംഗത്തെ ന്യൂനതകള്‍,
യാത്രാക്ലേശവും
പൊതുജനങ്ങളുടെ ജീവന്
ഭീഷണിയും
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരാതികളും നിവേദനങ്ങളും
സമര്‍പ്പിച്ചിട്ടും ഇത്
പരിഹരിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കുമോ;
(സി)
03.12.2016ല്‍
എറണാകുളം ഗസ്റ്റ്
ഹൗസില്‍ ചേര്‍ന്ന
അവലോകന യോഗ
തീരുമാനപ്രകാരം
മട്ടാഞ്ചേരി ബോട്ട്
ജെട്ടിയില്‍ എക്കല്‍
നീക്കം ചെയ്യാന്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ഡി)
അപകടം
നിറഞ്ഞ ഇൗ റൂട്ടില്‍
ജീവന് ഭീഷണിയാകുന്ന
രീതിയില്‍ ബോട്ടുകൾ
നിശ്ചലമായി പോകുന്നതും
, കടലിലേക്ക്
ഒഴുകുന്നതും
നിത്യസംഭവമായി
മാറിയിട്ടുള്ളത്
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ?