കൊല്ലം
തുറമുഖ വികസനം
1551.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
സാഗര്‍മാല പദ്ധതിയില്‍
കൊല്ലം തുറമുഖത്തിന്റെ
മൂന്നാം ഘട്ട വികസന
പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടുത്തുന്നത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരിലേക്ക്
പ്രൊപ്പോസല്‍
സമര്‍പ്പിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ
?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
1552.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
തുറമുഖ
നിര്‍മ്മാണത്തിനും
അനുബന്ധ
ആവശ്യങ്ങള്‍ക്കുമായി
എത്ര ഏക്കര്‍ ഭൂമി
ഏറ്റെടുത്ത്
നല്‍കിയിട്ടുണ്ടെന്നും
ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ ;
(സി)
തുറമുഖ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയും എന്ന്
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
1553.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയനുസരിച്ച്
എന്തെല്ലാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
പുലിമുട്ടുകളുടെയും
ബര്‍ത്തുകളുടെയും
നിര്‍മ്മാണം
തുടങ്ങിയിട്ടുണ്ടോ;
വിശദമാക്കുമോ?
വിഴിഞ്ഞം
പദ്ധതിയുമായി ബന്ധപ്പെട്ട സി
&എ.ജി റിപ്പോര്‍ട്ട്
1554.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിയുമായി
ബന്ധപ്പെട്ട്
വന്നിട്ടുളള സി
&എ.ജി
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍ എന്തെല്ലാം;
(ബി)
എം.ഒ.യു-വിന്‍െറ
പരിധിക്കുളളില്‍
നിന്നുകൊണ്ട്
സംസ്ഥാനത്തിന് കൂടുതല്‍
ലാഭം
നേടിയെടുക്കുന്നതിന്
കഴിയുമോ; ഇല്ലെങ്കില്‍
മറ്റെന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
കഴിയുക; വിശദവിവരം
നല്‍കുമോ?
ജില്ലാ
പൈതൃക മ്യൂസിയം
1555.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും ജില്ലാ
പൈതൃക മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കൊല്ലം
ജില്ലയില്‍ പൈതൃക
മ്യൂസിയം
സ്ഥാപിക്കുന്നതിനായി
സ്ഥലം
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മൂന്നാറില്‍
മ്യൂസിയം
1556.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ദേവികുളം
നിയോജകമണ്ഡലത്തിലെ
മൂന്നാറില്‍ മ്യൂസിയം
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
എന്തങ്കിലും നടപടി
സ്വീകരിച്ചുവോയെന്ന്
വ്യക്തമാക്കുമോ;ഇല്ലെങ്കില്‍
ആവശ്യമായ നടപടികൾ ഉടന്‍
സ്വീകരിക്കുമോ?
കുഞ്ഞാലിമരയ്ക്കാര്‍
സ്മാരക മ്യൂസിയം
1557.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
കുഞ്ഞാലിമരയ്ക്കാര്‍
സ്മാരക മ്യൂസിയത്തിന്റെ
വികസനത്തിനായി
സമര്‍പ്പിച്ചിട്ടുള്ള
നിവേദനത്തിന്മേല്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ചരിത്ര
സ്മാരകമാക്കി
നിലനിർത്തുന്നതിനുള്ള നടപടി
1558.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
ഇരിങ്ങോലിയിലെ 150
വര്‍ഷത്തിലധികം
പഴക്കമുള്ള നാഗഞ്ചേരിമന
ചരിത്ര സ്മാരകമായി
നിലനിർത്തുന്നതിനും
മ്യൂസിയം, പാര്‍ക്ക് ,
അക്വാറിയം എന്നിവ
ആരംഭിക്കുന്നതിനുമായുള്ള
പ്രൊപ്പോസലില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കായംകുളം
കൃഷ്ണപുരം കൊട്ടാരത്തിന്റെ
പുനരുദ്ധാരണം
1559.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
കൃഷ്ണപുരം കൊട്ടാരം
തികച്ചും
ജീര്‍ണ്ണാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവിടുത്തെ
കെട്ടിടങ്ങളുടെയും
തകര്‍ന്ന
ചുറ്റുമതിലുകളുടെയും
പുനരുദ്ധാരണം,
അമൂല്യമായ
പുരാവസ്തുശേഖരങ്ങളുടെ
സംരക്ഷണം, ആവശ്യമായ
വെളിച്ച സംവിധാനം,
പുരാവസ്തുശേഖരണങ്ങളെക്കുറിച്ച്
വിശദമാക്കുന്ന ആധുനിക
രീതിയിലുളള ഫലകങ്ങള്‍,
പുതിയ പരവതാനികള്‍,
കൊട്ടാരത്തിന്റെ കുളം
വൃത്തിയാക്കല്‍,
കൊട്ടാരത്തിലേക്കുളള
ദൂരം, സ്ഥാനം എന്നിവ
വെളിവാക്കുന്ന
തരത്തില്‍ ദേശീയ
പാതയില്‍
ദിശാസൂചകഫലകങ്ങള്
സ്ഥാപിക്കല്‍ എന്നീ
പ്രവര്‍ത്തികള്‍
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
പുരാവസ്തു
വകുപ്പില്‍ ഡിജിറ്റൈസേഷന്
പദ്ധതി
1560.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പില്‍ രേഖകളുടെ
ഡിജിറ്റൈസേഷന് പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിവരിക്കുമോ;
(സി)
പദ്ധതിയനുസരിച്ച്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വിശദീകരിക്കാമോ ?
പുരാവസ്തു
വകുപ്പിന്റെ ടൂറിസം പദ്ധതികള്‍
1561.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
ഫിഷറീസ് സെക്ടറുമായി
യോജിച്ച് പുരാവസ്തു
വകുപ്പിലൂടെ
നടപ്പിലാക്കാനാവുന്ന
ടൂറിസം പദ്ധതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് പുരാവസ്തു
വകുപ്പില്‍
സമര്‍പ്പിച്ച
പദ്ധതിയിന്മേല്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടുവെന്ന്
വ്യക്തമാക്കാമോ?
പുരാവസ്തു
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
1562.
ശ്രീ.എസ്.ശർമ്മ
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനും
അവയെ ജനങ്ങളിലേയ്ക്ക്
എത്തിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
വകുപ്പിന്റെ
ഘടനയും
പ്രവര്‍ത്തനങ്ങളും
ശാസ്ത്രീയമായ രീതിയില്‍
പുനഃസംഘടിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ആയത്
സംബന്ധിച്ച് സമഗ്രമായ
പഠനം നടത്തുന്നതിനായി
ചരിത്രകാരന്മാരെയും
പുരാവസ്തു
വിദഗ്ദ്ധന്മാരെയും
ഉള്‍പ്പെടുത്തി ഒരു
വിദഗ്ദ്ധ സമിതി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കുണ്ടമണ്‍കടവ്
പാലം സംരക്ഷണം
1563.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
കുണ്ടമണ്‍കടവ് പാലം
പെെതൃക സ്മാരകമായി
സംരക്ഷിക്കുന്നതിനു
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അത്
സംബന്ധിച്ച് പുരാവസ്തു
വകുപ്പ് ഡയറക്ടര്‍ക്ക്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇതിന്മേലുള്ള നടപടികൾ
എന്താെക്കെയെന്ന്
വിശദമാക്കാമോ?
മ്യൂസിയങ്ങളുടെ
സംരക്ഷണവും പുനരുദ്ധാരണവും
1564.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജോര്‍ജ് എം. തോമസ്
,,
ഒ. ആര്. കേളു
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ
മ്യൂസിയങ്ങളുടെ
സംരക്ഷണത്തിനും
പുനരുദ്ധാരണത്തിനുമായി
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ജില്ലയിലും പൈതൃക
മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
നിലവില്‍ ഏതെല്ലാം
ജില്ലകളിലാണ് ജില്ലാ
പൈതൃക മ്യൂസിയങ്ങള്‍
സ്ഥാപിച്ചിട്ടുള്ളത്;
(ഡി)
വയനാട്
കുങ്കിച്ചിറയില്‍ പുതിയ
ട്രൈബല്‍ ഹെറിറ്റേജ്
മ്യൂസിയത്തിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
മ്യൂസിയം
പൂര്‍ത്തീകരിച്ചതിന്
ശേഷം ഗോത്ര
സമൂഹത്തിന്റെ
കലാവസ്തുക്കളും
പുരാവസ്തുക്കളും
ശേഖരിച്ച്
പ്രദര്‍ശിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?