വിള
ഇന്‍ഷ്വറന്‍സ്
1340.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിള ഇന്‍ഷ്വറന്‍സ്
ഏതൊക്കെ വിളകള്‍ക്കാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്
;ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
എല്ലാ
കര്‍ഷകരെയും ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഏത് ഏജന്‍സിവഴിയാണ് ഇത്
നടപ്പിലാക്കുന്നത്;വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
വിള ഇന്‍ഷ്വറന്‍സിന്റെ
എത്രശതമാനം സര്‍ക്കാര്‍
വഹിക്കുമെന്ന്
വിശദമാക്കുമോ?
ഒരു ലക്ഷം യുവജനങ്ങള്‍ക്കുള്ള
പ്രത്യേക തൊഴില്‍ ദാന പദ്ധതി
1341.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1994-95
വർഷം ആവിഷ്കരിച്ച ഒരു
ലക്ഷം
യുവജനങ്ങള്‍ക്കുള്ള
പ്രത്യേക തൊഴില്‍ ദാന
പദ്ധതിയില്‍ മൊത്തം
എത്ര രൂപ സർക്കാരിന്റെ
കൈവശമുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിൽ
ഉൾപ്പെട്ടവര്‍ക്ക്
ഇപ്പോള്‍ എന്തല്ലാം
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്തു വരുന്നു;
ഇവര്‍ക്കുള്ള ക്ഷേമ
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കാമോ;
(സി)
ഇവര്‍ക്കായി
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
സീഡ് ഫാമുകളിലെ വിത്തുല്പാദനം
1342.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിന്റെ
കീഴില്‍ പാലക്കാടു
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
വിവിധ സീഡ് ഫാമുകളില്‍
2010 മുതല്‍
ഉത്പാദിപ്പിച്ച നെല്‍
വിത്തിന്റെ കണക്ക്
ലഭ്യമാക്കാമോ;
(ബി)
മേല്‍
സൂചിപ്പിച്ച കാലയളവില്‍
എത്ര വിത്ത് കേരള
സംസ്ഥാന സീഡ് അതോറിട്ടി
ഓരോ വര്‍ഷവും
സംഭരിച്ചിട്ടുണ്ട്;
(സി)
ശരിയായ
സംഭരണം
നടക്കാത്തതുകൊണ്ട്
ഏതൊക്കെ ഫാമുകളില്‍
എത്ര ടണ്ണ് നെല്‍
വിത്ത് നഷ്ടപ്പെട്ടൂ
എന്ന കണക്ക്
ലഭ്യമാക്കാമോ;
(ഡി)
ഇത്തരം നടപടികള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
സര്‍കാര്‍ എന്തൊക്കെ
മുന്‍കരുതലുകള്‍
എടുക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കാമോ ?
പുതിയ കൃഷി സമ്പ്രദായം
വികസിപ്പിക്കുന്നതിന് നടപടി
1343.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക രംഗത്ത്
ഗവേഷണം നടത്തുന്ന എത്ര
ഗവേഷണ സ്ഥാപനങ്ങള്‍
കേരളത്തില്‍ ഉണ്ട്; ഇവ
എവിടെയൊക്കെ എന്ന്
ജില്ലതിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ഇവിടെ ഒരോ സ്ഥലത്തും
എത്ര ഉദ്യോഗസ്ഥര്‍
ഉണ്ട്; ഇവരുടെ തസ്തിക
വിവരവും എണ്ണവും
വിശദമാക്കുമോ;
(ബി)
കേരളത്തിന്റെ
പരിമിതികള്‍
മനസ്സിലാക്കി,
ഗവേഷകരുടെ വൈദഗ്ധ്യവും
പൂർണപങ്കാളിത്തവും
ഉറപ്പാക്കിക്കൊണ്ട് ഒരു
പുതിയ കൃഷി സമ്പ്രദായം
വികസിപ്പിച്ച്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇൗ
ഗവേഷണ സ്ഥാപനങ്ങള്‍
മുഖേന കാര്‍ഷിക രംഗത്ത്
നാളിതുവരെ എന്തൊക്കെ
മാറ്റം കെെവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന
വസ്തുത വിവരിക്കുമോ?
ഓണത്തിന് ഒരു മുറം പച്ചക്കറി
പദ്ധതിയുടെ ചേലക്കരയിലെ
നടത്തിപ്പ്
1344.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണത്തിന്
ഒരു മുറം പച്ചക്കറി
പദ്ധതി
വിജയകരമാക്കുന്നതിന്
ചേലക്കര നിയോജക
മണ്ഡലത്തിൽ
കൃഷിഭവനുകള്‍ മുഖേന
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ട്;
(ബി)
ഈ
പദ്ധതിയ്ക്കായി
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്കി വരുന്നത്;
(സി)
കൃഷി
ചെയ്യുന്നതിന് ഏതെല്ലാം
പച്ചക്കറികളെയാണ്
മുഖ്യമായും
തെരഞ്ഞെടുത്തിട്ടുള്ളത്;
വിശദമാക്കാമോ:
"നമ്മുടെ
നെല്ല് നമ്മുടെ അന്നം" പദ്ധതി
1345.
ശ്രീ.മുരളി
പെരുനെല്ലി
,,
ആര്. രാജേഷ്
,,
പി. ഉണ്ണി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷിക്ക്
പ്രാധാന്യം
നല്‍കിക്കൊണ്ടുള്ള
'നമ്മുടെ നെല്ല്
നമ്മുടെ അന്നം' പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
ഒരു
വര്‍ഷക്കാലം
നെല്‍വര്‍ഷമായി
ആചരിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത് ;
(സി)
കരനെല്‍കൃഷിയുടെ
വ്യാപനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഡി)
കുട്ടനാട്,
ഓണാട്ടുകര, പൊക്കാളി,
പാലക്കാട്, വയനാട്,
കൈപ്പാട് തുടങ്ങിയ
പ്രദേശങ്ങളില്‍
നെല്‍കൃഷി
വിപുലപ്പെടുത്തുന്നതിനായി
പ്രത്യേക കാര്‍ഷിക
മേഖലയായി
പ്രഖ്യാപിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ ?
വി.എഫ്.പി.സി.കെ.
യുടെ പ്രവര്‍ത്തനങ്ങള്‍
1346.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിന് ശേഷം
Vegetable and Fruit
Promotion Council - ന്
ഏതെല്ലാം പദ്ധതികൾ
നടപ്പാക്കുന്നതിന്
അനുമതി നൽകിയെന്ന്
വിശദമാക്കുമോ; ഇവയിൽ
ഓരോ പദ്ധതിക്കും എത്ര
തുക വീതം
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പച്ചക്കറി
വികസനത്തിന്
വി.എഫ്.പി.സി.കെ. എത്ര
ക്ലസ്റ്ററുകൾ
നടത്തുന്നുണ്ടെന്നും
ഓരോ ക്ലസ്റ്ററിൽ
നിന്നും
ഉത്പ്പാദിപ്പിക്കുന്ന
പച്ചക്കറിയുടെ
അളവെത്രയെന്നും
വ്യക്തമാക്കുമോ;
(സി)
വി.എഫ്.പി.സി.കെ
യുടെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
എന്തെങ്കിലും
വിലയിരുത്തൽ
നടത്തിയിട്ടുണ്ടോ;
എങ്കിൽ റിപ്പോർട്ട്
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ആരംഭിച്ച
ഇക്കോഷോപ്പുകളിൽ
എത്രയെണ്ണം തുറന്ന്
പ്രവർത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;. അവ
ഏതെല്ലാമാണെന്നും
തുറന്നു
പ്രവർത്തിക്കാത്തവ
ഏതെല്ലമാണെന്നും
വിശദമാക്കുമോ?
വി.എഫ്.പി.സി.കെ.യുടെ
നേതൃത്വത്തില്‍ നടത്തിവരുന്ന
ജൈവ കൃഷി
1347.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വി.എഫ്.പി.സി.കെ.യുടെ
നേതൃത്വത്തില്‍
നടത്തിവരുന്ന ജൈവ
കൃഷിയുടെ വിശദാംശം
നല്‍കുമോ;
(ബി)
ജൈവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
വി.എഫ്.പി.സി.കെ.
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ജൈവവളങ്ങളും
ജൈവകീടനാശിനികളും
ഉല്പാദിപ്പിക്കാനുള്ള
സാങ്കേതിക പരിജ്ഞാനം
കൃഷിക്കാര്‍ക്ക്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
ജൈവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
1348.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
സര്‍ക്കാര്‍
മേല്‍നോട്ടത്തില്‍ ജൈവ
സൂപ്പര്‍
മാര്‍ക്കറ്റുകളും
ഫെയറുകളും
സംഘടിപ്പിക്കുന്നത്
പരിഗണിക്കുമോ ;
(സി)
ജൈവ
കൃഷി ചെയ്യുന്ന
കര്‍ഷകര്‍ക്ക്
സാമ്പത്തിക
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ജൈവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
1349.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുക്കള
കൃഷി, ടെറസ്സ് കൃഷി,
തരിശ് ഭൂമിയിലെ ജൈവ
കൃഷി തുടങ്ങിയ
കൃഷിരീതികൾ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തല്ലാംപദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്
;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
ഇതിനായി
ബജറ്റില്‍ എന്ത്
തുകയാണ്
വകയിരുത്തിയിട്ടുള്ളത്?
നീര
ഉല്പാദന കമ്പനികളുടെ
പ്രതിസന്ധി
1350.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നീര ഉല്പാദന കമ്പനികള്‍
കടുത്ത സാമ്പത്തിക
പ്രതിസന്ധിയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാളികേര
വികസന ബോര്‍ഡിന്റെ
കീഴില്‍ എത്ര നീര
ഉത്പാദന കമ്പനികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
നീര
ഉല്പാദന കമ്പനികള്‍ക്ക്
നാളികേര വികസന
ബോര്‍ഡും, സംസ്ഥാന
സര്‍ക്കാരും എന്തെല്ലാം
സഹായങ്ങളാണ്
നല്‍കിയിരുന്നത്;
അതില്‍ എന്തെങ്കിലും
സഹായം
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ഡി)
ഹോര്ട്ടീകോര്പ്പിന്റെ
ചില്ലറ വില്പനശാലകള്
വഴി നീര വിപണനത്തിന്
പദ്ധതിയുണ്ടോ;
(ഇ)
നീര
ചെത്തുകാര്‍ക്ക്
പരിശീലനം
നല്‍കുന്നതിനായി ഈ
സാമ്പത്തിക വര്‍ഷം
ബജറ്റിൽ എത്ര തുകയാണ്
നീക്കി
വച്ചിട്ടുള്ളത്;എത്ര
പേര്‍ക്ക് പരിശീലനം
നല്‍കിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
1351.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിള ഇന്‍ഷുറന്‍സ്
പദ്ധതി കാലോചിതമായി
പരിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതൊക്കെ
കാര്‍ഷിക വിളകളുടെ
ഇന്‍ഷുറന്‍സ്
പ്രീമിയമാണ്
വര്‍ദ്ധിപ്പിക്കാതെ
നിലനിര്ത്തിയിരിക്കുന്നതെന്നറിയിക്കുമോ
;
(സി)
പാട്ടകൃഷി
ചെയ്യുന്ന
കര്‍ഷകര്‍ക്കും
ഗ്രൂപ്പ് ഫാമിംഗ്
നടത്തുന്ന
സമിതികള്‍ക്കും
ഇന്‍ഷുറന്‍സ് ആനുകൂല്യം
ലഭ്യമാക്കുമോ ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
1352.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സർക്കാർ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന വിള
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
കേന്ദ്ര
സർക്കാരിന്റെ സമാനമായ
പദ്ധതിയുടെ
ഭാഗമായിട്ടാണോ പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ ?
തഴവ
ഗ്രാമപഞ്ചായത്തിലെ
കുട്ടക്കുഴി പുഞ്ചയില്‍
നെല്‍കൃഷി
1353.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തഴവ
ഗ്രാമപഞ്ചായത്തിലെ
കുട്ടക്കുഴി പുഞ്ചയില്‍
പാടശേഖര സമിതി നടത്തിയ
നെല്‍കൃഷി,
കാലവര്‍ഷത്തില്‍
സമീപത്തുള്ള തോട്ടിലെ
ബണ്ട് തകര്‍ന്ന്
വെള്ളവും പായലും കയറി
നശിച്ചുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാടശേഖരസമിതിയ്ക്ക്
ഏതെങ്കിലും
വിധത്തിലുള്ള ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
കുട്ടക്കുഴി
പൂഞ്ചയുടെ സമീപത്തുകൂടി
കടന്നുപോകുന്ന
തോട്ടില്‍ നിന്നും
വെള്ളം കയറി
കൃഷിനശിക്കുന്നത്
ആവര്‍ത്തിക്കാതിരിക്കുന്നതിനുവേണ്ടി
ബണ്ട്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കൃഷി
വകുപ്പ് ശുപാര്‍ശ ചെയ്ത
വരള്‍ച്ചാ ധനസഹായം
1354.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-2018
സാമ്പത്തിക വർഷത്തിൽ
പാലക്കാട് ജില്ലയില്‍
വരള്‍ച്ച മൂലം ഏതൊക്കെ
കാര്‍ഷിക രംഗത്ത്
എന്തുമാത്രം സാമ്പത്തിക
നഷ്ടം ഉണ്ടായതായി
കണക്കാക്കിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ
(ബി)
ഈയിനത്തില്‍
ജില്ലയിലെ
കര്‍ഷകര്‍ക്ക് എത്ര
രൂപയുടെ നഷ്ട
പരിഹാരത്തിന് കൃഷി
വകുപ്പ് ശുപാര്‍ശ
ചെയ്തിട്ടുണ്ട്; ഈ
കണക്ക് ഇനം തിരിച്ചു
ലഭ്യമാക്കാമോ;
(സി)
ഇതില്‍
എത്ര തുക വിതരണം
ചെയ്യാനുള്ള അനുമതി
ലഭ്യമാക്കിയിട്ടുണ്ട്;
ഇനി എത്ര തുകadmitte
വിതരണം ചെയ്യാനുണ്ട്?
ജെെവ
വളങ്ങളുടെ ഗുണനിലവാരം
1355.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിപണിയില്‍
ലഭ്യമായ 80 ശതമാനം
ജെെവവളങ്ങളും
ഗുണനിലവാരംകുറഞ്ഞവയാണന്നു
പഠന
റിപ്പോര്‍ട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് ലബോറട്ടറിയില്‍
നടത്തിയ പരിശോധനയിലാണ്
ഇതു തെളിഞ്ഞത്;
(സി)
കര്‍ഷകര്‍
ഉപയോഗിച്ചു വരുന്ന
പ്രധാനപ്പെട്ട ജെെവ
വളങ്ങള്‍
ഏതെല്ലാമാണെന്നു
വ്യകതമാക്കാമോ;
(ഡി)
ഇവയുടെ
സാമ്പിളുകള്‍
പരിശോധിച്ച് ഗുണമേന്മ
ഉറപ്പുവരുത്താനുളള
സംവിധാനം നിലവിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
കൃഷി
വകുപ്പില്‍ നടന്നിട്ടുള്ള
അഴിമതി
1356.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കൃഷി വകുപ്പില്‍
നടന്നിട്ടുള്ള
അഴിമതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഓരോ
കേസിന്റെയും അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട കേസുകളില്‍
ആരെയെല്ലാം
ശിക്ഷിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
കൃഷി
ഓഫീസര്‍മാരെ നിയമിക്കുവാന്‍
നടപടി
1357.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചില കൃഷി
ഭവനുകളില്‍ സ്ഥിരം കൃഷി
ഓഫീസര്‍മാര്‍
ഇല്ലാത്തതുമൂലം
പ്രവര്‍ത്തനപുരോഗതിയില്‍
തടസ്സം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
എങ്കില്‍
കൃഷി ഓഫീസര്‍മാരെ
നിയമിക്കുവാനുള്ള
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കൃഷി
ആദായകരമാക്കുന്നതിനുള്ള
നടപടികള്‍
1358.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദായക്കുറവും
തൊഴിലാളികളുടെ
ലഭ്യതക്കുറവും പുതിയ
തരം കീടബാധകളും ചെറുകിട
കര്‍ഷകരെ കൃഷി
ഉപേക്ഷിക്കുന്നതിന്
നിര്‍ബന്ധിതരാക്കിയിരിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൃഷി
ലാഭകരമായ തൊഴിലായി
മാറ്റിയെടുക്കുന്നതിനുചിതമായ
കര്‍മ്മ പരിപാടികള്‍
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
ജീവിതകാലം
മുഴുവന്‍ കാര്‍ഷിക
വൃത്തിക്കായി
ഉഴിഞ്ഞുവച്ച
കര്‍ഷകര്‍ക്ക്,
വിരമിക്കുന്ന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നല്കുന്ന അതെ
പ്രാധാന്യം നല്കി
പെന്ഷന്
നല്‍കുന്നതിനെക്കുറിച്ച്
പരിശാേധിക്കുമോ എന്ന്
വ്യക്തമാക്കുമോ?
എന്‍.ആര്.എഫ്.ഭൂമിയില്‍
പച്ചക്കറി കൃഷി
1359.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
മാടക്കത്തറ, പാണഞ്ചേരി,
പുത്തൂര്‍, നടത്തറ
എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
എന്‍.ആര്.എഫ്.ഭൂമിയില്‍
വര്‍ഷങ്ങളായി പച്ചക്കറി
കൃഷി ചെയ്തുവരുന്ന
കര്‍ഷകര്‍ക്ക് ഭൂമിയുടെ
ഉടമസ്ഥത സംബന്ധിച്ച
രേഖകളുടെ
അപര്യാപ്തതമൂലം
കൃഷിവകുപ്പ് നല്കുന്ന
ആനുകൂല്യങ്ങളോ വിള
ഇന്‍ഷ്വറന്‍സ്
ആനുകൂല്യങ്ങളോ
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടങ്കില്‍
ഇവര്‍ക്ക് പ്രസ്തുത
ആനുകൂല്യം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തരിശ്
ഭൂമി കര്‍ഷക
കൂട്ടായ്മകള്‍ക്ക് ലഭ്യമാക്കൽ
1360.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളുടെ
അധീനതയിലുള്ളതും
വര്‍ഷങ്ങളോളം തരിശായി
കിടക്കുന്നതുമായ
സ്ഥലങ്ങള്‍ ഹ്രസ്വകാല
കൃഷികള്‍ക്കായി കര്‍ഷക
കൂട്ടായ്മകള്‍ക്ക്
താല്കാലികമായി
നല്കുവാന്
സാധിക്കുമോ; ഈ കാര്യം
പരിശോധിക്കുമോ;
(ബി)
കോഴിക്കോട്
ഒളവണ്ണയിലുള്ള
ബോട്ടാണിക്കല്‍
ഗാര്‍ഡന്റെ
അധീനതയിലുള്ള ഏക്കര്‍
കണക്കിന് നെല്‍വയല്‍
വര്‍ഷങ്ങളോളമായി
തരിശായി കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രദേശത്ത്
ബോട്ടാണിക്കൽ ഗാര്ഡന്
വിഭാവനം ചെയ്ത
പദ്ധതികള്‍ വരുന്നതു
വരെ ഹ്രസ്വകാല വിളകള്‍
കൃഷി ചെയ്യുവാന്‍
പ്രാദേശിക കര്‍ഷക
കൂട്ടായ്മകള്‍ക്ക്
അനുമതി നല്കുന്ന
കാര്യം പരിഗണിക്കുമോ?
സുജലം
സുഫലം പദ്ധതി
1361.
ശ്രീ.കെ.കുഞ്ഞിരാമന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ദാസന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹരിത കേരളം പദ്ധതിയുടെ
ഭാഗമായി കാര്‍ഷിക
അനുബന്ധ മേഖലകളെ
സംയോജിപ്പിച്ചുകൊണ്ട്
'സുജലം സുഫലം പദ്ധതി
'ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തല്ലാം;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്തെ വിവിധ
പ്രദേശങ്ങളില്‍ തരിശായി
കിടന്ന സ്ഥലങ്ങളില്‍
കൃഷിയിറക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കുടുംബശ്രീയുടെയും
തൊഴിലുറപ്പു
പദ്ധതിയുടെയും
സഹായത്തോടെ തരിശ് നില
കൃഷി വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സമഗ്ര
കാര്‍ഷിക നയം
1362.
ശ്രീ.അനില്‍
അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര കാര്‍ഷിക നയം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കാര്‍ഷിക
മേഖലയുടെ വികസനത്തിനും
അഭിവൃദ്ധിക്കും
എന്തെല്ലാം
കാര്യങ്ങളാണ് നയത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
നയം എന്നത്തേക്ക്
പ്രഖ്യാപിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
അഗ്രോ
ബസാറുകള്‍
1363.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അഗ്രോ ബസാറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
പുതിയതായി
അഗ്രോ ബസാറുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വ്യക്തമാക്കുമോ?
നെല്ല്
ഉല്പാദനം
1364.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നെല്ല് ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
നടപടികളുടെ ഫലമായി
സംസ്ഥാനത്ത് എത്ര
ഹെക്ടര്‍ സ്ഥലത്
നെല്‍കൃഷി അധികമായി
ചെയ്യാന്‍
സാധിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ?
കര്‍ഷക
ആത്മഹത്യ പെരുകുന്ന സാഹചര്യം
1365.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.വിജയദാസ്
,,
കെ. ബാബു
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
എമ്പാടും കര്‍ഷക
ആത്മഹത്യ പെരുകുന്നതായി
ആക്ഷേപമുള്ള
സാഹചര്യത്തില്‍
സംസ്ഥാനത്തെ കര്‍ഷകര്‍
പ്രതിസന്ധിയിലകപ്പെടാതിരിക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
നാണ്യവിളകളുടെ
വിലത്തകര്‍ച്ചയില്‍
കര്‍ഷകര്‍ക്ക് ആശ്വാസം
നല്‍കാനായി
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
കേന്ദ്ര
സര്‍ക്കാര്‍
നടപ്പാക്കിയ
പ്രധാനമന്ത്രി ഫസല്‍
ബീമ യോജന ദരിദ്ര
കര്‍ഷകരില്‍ നിന്ന്
പ്രീമിയം ഇനത്തില്‍
വന്‍തുക ഈടാക്കി
കോര്‍പ്പറേറ്റുകള്‍ക്ക്
നല്കാന് മാത്രം
ഉതകിയതാണെന്ന
ആക്ഷേപമുള്ള
സാഹചര്യത്തില്‍ സംസ്ഥാന
സര്‍ക്കാര്‍
നടപ്പാക്കുന്ന വിള
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ?
കാർഷിക
ഇൻഷുറൻസ് പദ്ധതികള്‍
1366.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം സ്വകാര്യ
കാർഷിക ഇൻഷുറൻസ്
കമ്പനികളാണ്
നിലവിലുളളത്;
2016-2017-ൽ കർഷകരിൽ
നിന്നു ഇവർ ഈടാക്കിയ
ഇൻഷുറൻസ് പ്രീമിയം
എത്രയാണെന്നും ഇതിൽ
എത്ര തുക ക്ലെയിം
ഇനത്തിൽ നൽകിയെന്നും
സംസ്ഥാനത്തെ
കാർഷികമേഖലയിലുണ്ടായ
നഷ്ടങ്ങളിൽ സ്വകാര്യ
ഇൻഷുറൻസ്
പരിരക്ഷയുളളവരുടെ
ക്ലെയിം തുകകൾ
പൂർണ്ണമായും
നല്‍കിയിട്ടുണ്ടോ എന്നും
അറിയുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന കാർഷിക
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര
തുകയാണ് പ്രീമിയം
ഇനത്തില്‍ ശേഖരിച്ചത്;
ഇതിൽ എത്ര തുക ക്ലെയിം
ഇനത്തിൽ കര്‍ഷകര്‍ക്ക്
മടക്കി
നല്‍കിയിട്ടുണ്ട്;
(സി)
കര്‍ഷകര്‍ക്ക്
നഷ്ട പരിഹാര ഇനത്തില്‍
വിതരണം ചെയ്ത തുകയുടെ
കണക്ക് ജില്ല തിരിച്ച്
നല്‍കാമോ;
(ഡി)
പ്രധാനമന്ത്രി
ഫസൽ ബീമാ യോജന പദ്ധതി
പ്രകാരം എത്ര തുകയാണ്
2016-2017 വർഷത്തിൽ
കർഷകർക്ക് ലഭിച്ചത്; ഈ
പദ്ധതി പ്രകാരം ഇനി
എത്ര കർഷകർക്ക്, എത്ര
തുകയാണ് നഷ്ടപരിഹാര
ഇനത്തില്‍
നല്‍കാനുള്ളത്;
വ്യക്തമാക്കുമോ ?
കര്‍ഷക
പെന്ഷന്
1367.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
കര്‍ഷക പെന്ഷന്
ലഭിക്കുന്നവരുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പെന്ഷന് ഏതുമാസം വരെ
കൊടുത്തുവെന്ന്
വ്യക്തമാക്കുമോ?
കയ്പാട്
കൃഷി
1368.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നബാര്‍ഡിന്റെ
RIDFXXI സ്കീമില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയിൽ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏഴോം,
പട്ടുവം, ചെറുകുന്ന്,
കണ്ണപുരം എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
കയ്പാട് കൃഷി
അഭിവൃദ്ധിപ്പെടുത്തുന്നതിനും
സംരക്ഷിക്കുന്നതിനുമായി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ
നിലവിലുളള നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ?
നാളികേര
കൃഷി വികസനം
1369.
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
കൃഷി വികസനത്തിന്
2016-17 വര്‍ഷം
ആസൂത്രണം ചെയ്തു
നടപ്പാക്കിയ
പദ്ധതികളുടെ വിശദവിവരം
നല്‍കാമോ;
(ബി)
നാളികേര
കൃഷിക്ക് ഇടവിളയായി
പച്ചക്കറി
കൃഷിചെയ്യുന്ന പദ്ധതി
ഇതോടൊപ്പം
നടപ്പാക്കിയിട്ടുണ്ടോ;
(സി)
എങ്കിൽ
അതുമൂലം ഉണ്ടായിട്ടുളള
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;വിശദവിവരം
നല്‍കുമോ?
വിഷരഹിത
നാടന്‍ പച്ചക്കറികള്‍
ലഭ്യമാക്കുന്നതിന് നടപടി
1370.
ശ്രീ.എ.എം.
ആരിഫ്
,,
എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷരഹിത
നാടന്‍ പച്ചക്കറികള്‍
ജനങ്ങള്‍ക്ക് സുലഭമായി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(ബി)
'കേരള
ഓര്‍ഗാനിക്' എന്ന
പേരില്‍ നല്ല കൃഷി
മുറകള്‍ പാലിച്ചുകൊണ്ട്
ഉല്പാദിപ്പിച്ച വിഷരഹിത
ഉല്‍പ്പന്നങ്ങള്‍
വിപണിയിലെത്തിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഓണത്തിന്
ആവശ്യമായ പച്ചക്കറികള്‍
ജനങ്ങള്‍ സ്വയം
ഉല്‍പ്പാദിപ്പിക്കുന്നതിനായി
'ഓണത്തിന് ഒരു മുറം
പച്ചക്കറി' എന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കര്‍ഷകരുടെ
ഉല്‍പ്പന്നങ്ങള്‍ക്ക്
കമ്പോളവിലയേക്കാള്‍
ഉയര്‍ന്ന വില നല്കി
ശേഖരിച് ഹോര്‍ട്ടി
കോര്‍പ്പ് വഴി
പൊതുജനങ്ങള്ക്ക്ന്യായവിലയ്ക്ക്
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
റബ്ബര്‍
കര്‍ഷകരുടെ പ്രശ്നങ്ങള്‍
1371.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
റബ്ബര്‍
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
നിന്നും പ്രത്യേക സഹായം
ലഭിച്ചിട്ടുണ്ടോ;
ഇക്കാര്യത്തിനായി
കേന്ദ്രസര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
നെന്മാറ
നിയോജകമണ്ഡലത്തിലെ മാങ്കോ
ഹബ്ബിന്റെ പ്രവര്‍ത്തനം
1372.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
സംസ്ഥാന ബഡ്ജറ്റില്‍
പ്രഖ്യാപിച്ച നെന്മാറ
നിയോജകമണ്ഡലത്തിലെ
മാങ്കോഹബ്ബിന്റെ
പ്രവര്‍ത്തനം
തുടങ്ങുന്നതിന്
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ?
ജൈവകൃഷി
പ്രോത്സാഹനത്തിനായി
നടപ്പിലാക്കിയ പദ്ധതികള്‍
1373.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകള്‍
കേന്ദ്രീകരിച്ച് ജൈവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ഏതെങ്കിലും പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പദ്ധതി
പ്രകാരം സ്കൂളുകള്‍ക്ക്
ജൈവ കൃഷിക്കായി
സാമ്പത്തിക സഹായം
ലഭ്യമാക്കുന്നുണ്ടോ
എന്നും ആയതിലേക്കായി
അപേക്ഷ
സമര്‍പ്പിക്കേണ്ട
നടപടികള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ;
(ബി)
ജൈവകൃഷി
പ്രോത്സാഹനത്തിനായി ഈ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്നും
ആയതിലേക്കായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ഇനം തിരിച്ച്
അറിയിക്കുമോ ?
കോട്ടയം,
ആലപ്പുഴ, തൃശ്ശൂര്‍ ,
പാലക്കാട് ജില്ലകളിലെ തരിശു
ഭൂമി
1374.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
46
ലക്ഷം ടണ്‍ അരി
ഉത്പാദിപ്പിയ്ക്കാന്‍
15 ലക്ഷം ഹെക്ടര്‍
കൃഷിഭൂമി
വേണമെന്നിരിയ്ക്കേ
ഇപ്പോള്‍ കേരളത്തില്‍
ഒന്നേമുക്കാല്‍ ലക്ഷം
ഹെക്ടര്‍ കൃഷിഭൂമി
മാത്രമാണുള്ളതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കോട്ടയം, ആലപ്പുഴ,
തൃശ്ശൂര്‍ , പാലക്കാട്
എന്നീ ജില്ലകളിലെ
കൃഷിയോഗ്യമായ തരിശു
ഭൂമി എത്രയെന്ന്
പറയാമോ?
കാര്‍ഷിക
സമിതി രുപീകരണം
1375.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
പുരോഗതിക്കായി
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
രൂപീകരിക്കുന്ന
സമിതികളില്‍
കോ-ഓര്‍ഡിനേറ്റര്‍മാരെ
നിയമിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ബി)
ഇത്തരം
സമിതികളിടെ രൂപീകരണംവഴി
കാര്‍ഷിക മേഖലയ്ക്ക്
ഉണ്ടാകാവുന്ന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ?
ഓണത്തിന്
ഒരു മുറം പച്ചക്കറി പദ്ധതി
1376.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണത്തിന്
ഒരു മുറം പച്ചക്കറി
എന്ന പദ്ധതി
വിശദീകരിക്കുമോ;
(ബി)
ഇതിനായി
പച്ചക്കറി വിത്തുകള്‍
വിതരണം ചെയ്തു
കഴിഞ്ഞിട്ടുണ്ടോ;
(സി)
പദ്ധതി
നടത്തിപ്പിന് ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(ഡി)
കര്‍ഷകരില്‍
നിന്ന് എത്ര ടണ്‍
പച്ചക്കറി
ശേഖരിക്കുന്നതിനാണ്
പദ്ധതി
ലക്ഷ്യമിടുന്നതെന്നും
ഇവ ശേഖരിക്കുന്നതിന്
ഏതെല്ലാം ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
കാര്‍ഷിക
വില നിര്‍ണ്ണയ കമ്മീഷന്
രൂപീകരിക്കുവാൻ നടപടി
1377.
ശ്രീ.പി.ടി.
തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാണ്യവിളകളുടെ
വിലത്തകര്‍ച്ച മൂലവും
കടബാധ്യത കാരണവും
കര്‍ഷകര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിളകള്‍ക്ക്
ഉല്പാദന ചെലവ് പോലും
ലഭ്യമല്ലാത്ത
സാഹചര്യത്തില്‍ ഉല്പാദന
ചെലവും 50 ശതമാനം
ലാഭവും ഉറപ്പാക്കാന്‍
കര്‍ഷക പ്രതിനിധികളെ
ഉള്‍പ്പെടുത്തി
കാര്‍ഷിക വില നിര്‍ണ്ണയ
കമ്മീഷന്
രൂപീകരിക്കുമോ;
(സി)
പഞ്ചാബ്,
കര്‍ണ്ണാടക
ഉള്‍പ്പെടെയുള്ള പല
സംസ്ഥാനങ്ങളും കാര്‍ഷിക
കടങ്ങള്‍ എഴുതി
തള്ളിയത് പരിഗണിച്ച്
സംസ്ഥാനത്തെ കര്‍ഷകരുടെ
രണ്ട് ലക്ഷം വരെയുള്ള
കാര്‍ഷിക കടങ്ങള്‍
എഴുതി ത്തള്ളുന്ന
കാര്യം ആലോചിക്കുമോ?
കാര്‍ഷിക
വിള ഇന്‍ഷുറന്‍സ് പദ്ധതി
1378.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം കാര്‍ഷിക
വിളകളെയാണ്
ഇന്‍ഷുറന്‍സ് പദ്ധതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെയായി പ്രസ്തുത
പദ്ധതിപ്രകാരം എത്ര
പേര്ക്ക്എന്തു തുക
ആനുകൂല്യമായി
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചു
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
സംസ്ഥാനത്തെ കൂടുതല്‍
വിളകളെ
ഉള്‍പ്പെടുത്തുന്നതിനും
നഷ്ടപരിഹാര തുക
വര്‍ദ്ധിപ്പിച്ചു
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
പൂളേങ്കര
ചാലി സംരക്ഷണം
1379.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒളവണ്ണ
ഗ്രാമപഞ്ചായത്തിലെ
പൂളേങ്കര ചാലി സംരക്ഷണം
സംബന്ധിച്ച്
സി.ഡബ്ല്യു.ആര്.ഡി.എമ്മും,
കെ.എല്‍.ഡി.സി.യും
സംയുക്തമായി
തയ്യാറാക്കിയ പദ്ധതിരേഖ
നടപ്പില്‍
വരുത്തുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തല്ലാം;വിശദമാക്കാമോ
?
കാര്‍ഷിക
നഷ്ടം സംഭവിച്ചവര്‍ക്ക്
വകുപ്പില്‍ നിന്നും ധനസഹായം
1380.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012
മുതല്‍ പ്രകൃതിക്ഷോഭവും
വരള്‍ച്ചയും മൂലം
കാര്‍ഷിക നഷ്ടം
സംഭവിച്ചവര്‍ക്ക്
വകുപ്പില്‍ നിന്നും
ധനസഹായം
ലഭിക്കാത്തതുമൂലം
നേരിടുന്ന ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാര്‍ഷിക വിളകളുടെ
നഷ്ടപരിഹാരത്തിന്
അപേക്ഷ നല്കി,
ആനുകൂല്യത്തിനായി
കാത്തിരിക്കുന്നവര്‍ക്ക്
ധനസഹായം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇത്തരത്തില്‍
വന്‍തോതില്‍ കൃഷിനാശം
സംഭവിച്ചരുടെ കാര്‍ഷിക
കടം എഴുതിത്തളളുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ
സർക്കാർ
കാര്‍ഷികമേഖലയില്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
വിപ്ലവകരമായ പദ്ധതികള്‍
എന്തെല്ലാമാണ്;അവ
വിജയകരമാണോയെന്നു
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
കർഷകരുടെ
വരുമാനം
ഇരട്ടിയാക്കുന്നതിനുള്ള
പദ്ധതികൾ
1381.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കർഷകരുടെ വരുമാനം
2022-ഓടെ
ഇരട്ടിയാക്കുന്നതിന്റെ
ഭാഗമായി
കാർഷികോത്പന്നങ്ങളുടെ
രാജ്യാന്തര
വിപണനത്തിനും വിപണി
പരിഷ്ക്കാരത്തിനുമായി
കേന്ദ്ര സർക്കാർ ഒരു
മോഡൽ നിയമം
കൊണ്ടുവരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
കേരളം
എ.പി.എം.സി നിയമം
പാസാക്കാത്തതിനാൽ
ഇത്തരത്തിലുളള പദ്ധതികൾ
സംസ്ഥാനത്തിന്
നഷ്ടപ്പെടുവാനുളള
സാധ്യതയുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരില്‍ നിന്ന്
ലഭിച്ച കത്തിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുകയുണ്ടായി
എന്ന് വ്യക്തമാക്കാമോ;
(ഡി)
കേന്ദ്ര
സർക്കാരിന്റെ
നിർദ്ദേശപ്രകാരം
2022-ഓടെ കർഷകരുടെ
വരുമാനം
ഇരട്ടിയാക്കുന്നതിന്
സംസ്ഥാനത്തിന്റെ
പരിഗണനയിലുളള പദ്ധതികൾ
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
കാര്‍ഷിക
സെന്‍സസ്
1382.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടത്തിവരുന്ന കാര്‍ഷിക
സെന്‍സസ് കാര്‍ഷിക
മേഖലയുടെ വികസനത്തിന്
എത്രമാത്രം
പ്രയോജനപ്രദമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
സെന്‍സസിലൂടെ
ലഭ്യമാകുന്ന വിവരങ്ങള്‍
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ഉപയോഗിക്കുന്നതെന്ന്
വിശദമാക്കാമോ?
കാര്‍ഷിക
കടങ്ങള്‍ എഴുതി തള്ളുവാന്‍
നടപടി
1383.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാണ്യവിളകളുടെ
വിലത്തകര്‍ച്ചയും
രൂക്ഷമായ വരള്‍ച്ചയും
മൂലം കര്‍ഷകര്‍ കടുത്ത
സാമ്പത്തിക
പ്രതിസന്ധിയിലാണെന്നത്
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
(ബി)
പഞ്ചാബ്,
കര്‍ണ്ണാടക എന്നീ
സംസ്ഥാനങ്ങളില്‍
കാര്‍ഷിക വായ്പ എഴുതി
തള്ളിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
സംസ്ഥാനത്തെ കര്‍ഷകരുടെ
രണ്ട് ലക്ഷം രൂപ
വരെയുള്ള കാര്‍ഷിക
കടങ്ങള്‍ എഴുതി
തള്ളുവാന്‍ നടപടി
സ്വീകരിക്കുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
1384.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കടാശ്വാസകമ്മീഷന്
ലഭിച്ച അപേക്ഷകളില്‍
തീരുമാനം എടുക്കുവാന്‍
എത്ര അപേക്ഷകള്‍
അവശേഷിക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
കമ്മീഷന്
തീര്‍പ്പാക്കിയ
കേസ്സുകളില്‍
കടാശ്വാസമായി എത്ര
ലക്ഷം രൂപ നല്കാന്
കുടിശ്ശീകയുണ്ടെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
1385.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
എന്നു മുതലാണ് നിലവില്‍
വന്നത് എന്നും ഓരോ
വര്‍ഷവും കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവാക്കുന്ന തുക എത്ര
എന്നും വ്യക്തമാക്കുമോ;
(ബി)
നിലവില്‍
വന്നതു മുതല്‍ ഓരോ
വര്‍ഷവും കമ്മീഷന്
മുമ്പാകെ എത്തിയ
പരാതികള്‍ എത്ര എന്നും
എത്രം എണ്ണം
അതാതുവര്‍ഷങ്ങളില്‍
തീര്‍പ്പാക്കി എന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ലഭിച്ച
പരാതികളില്‍ എത്ര എണ്ണം
തീര്‍പ്പാക്കി;
മുന്‍സര്‍ക്കാര്‍
കാലയളവിലെ (2015
ഒക്ടോബര്‍ 31
കണക്കാക്കി)
അപേക്ഷകളില്‍ എത്ര
അപേക്ഷകൾ
തീര്‍പ്പാക്കാനുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കടാശ്വാസ
കമ്മീഷന് നിലവില്‍
വന്നശേഷം ഓരോ വര്‍ഷവും
എത്ര തുക കാര്‍ഷിക
കടാശ്വാസമായി
നല്‍കിയെന്നതിന്റെ
വര്‍ഷം തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ?
കാര്‍ഷിക
മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍
1386.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കാര്‍ഷിക
മൂല്യവര്‍ദ്ധിത
വ്യവസായങ്ങള്‍ കർഷകരുടെ
നേതൃത്വത്തിൽ
സ്ഥാപിച്ച് ലാഭകരമായി
നടത്തുന്ന
കാര്യത്തില്എന്തെല്ലാം
നേട്ടങ്ങൾ
കൈവരിക്കാനായി;
വിശദമാക്കുമോ;
(ബി)
ഇവയ്ക്ക്
സപ്പോര്‍ട്ടീവ് ആകേണ്ട
അഗ്രോപാര്‍ക്കുകൾ
സ്ഥാപിക്കുന്ന നടപടി
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
എത്ര തുക നാളിതുവരെ
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ ?
നെല്‍കൃഷി
വ്യാപനം
1387.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
എത്ര ഹെക്ടര്‍
പ്രദേശത്ത് നെല്‍കൃഷി
വ്യാപിപ്പിക്കുവാന്‍
കഴിഞ്ഞിടുണ്ട് ;
(ബി)
ഓരോ
ജില്ലയിലും ഏതേത്
സ്ഥലങ്ങളില്‍ എത്ര
ഹെക്ടര്‍ വീതം
സ്ഥലത്താണ് നെല്‍കൃഷി
വ്യാപനം സാധ്യമായത്;
(സി)
സംസ്ഥാനത്തെ ആകെ
നെല്‍വയല്‍ വിസ്തൃതി
എത്ര ഹെക്ടറാണെന്ന്
വ്യക്തമാക്കുമോ?
ചേലക്കരയെ
തരിശുരഹിത
നിയോജകമണ്ഡലമാക്കാന് നടപടി
1388.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലം തരിശുരഹിത
മണ്ഡലമാക്കി
മാറ്റുന്നതിന്റെ
ഭാഗമായി തരിശു
കിടക്കുന്ന ഭൂമിയുടെ
കണക്ക് കൃഷിഭവന്
അടിസ്ഥാനത്തില്‍
തയ്യാറാക്കിട്ടുണ്ടോ;
(ബി)
എങ്കിൽ
അതുപ്രകാരം ഓരോ
കൃഷിഭവന്റെയും കീഴില്‍
എത്ര ഏക്കര്‍ വീതം
തരിശു ഭൂമിയുണ്ട്;
(സി)
ഇവയില്‍
കൃഷി ഇറക്കി തരിശുരഹിത
മണ്ഡലമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ഡി)
കൃഷി
വകുപ്പു മുഖേന
എന്തെല്ലാം സഹായങ്ങള്‍
കര്‍ഷകര്‍ക്ക്
നല്കുവാന് കഴിയും;
വിശദാംശം
വ്യക്തമാക്കുമോ?
രാഷ്ട്രീയ
കൃഷി വികാസ് യോജന
1389.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് യൂട്ടിലൈസേഷന്‍
സര്‍ട്ടിഫിക്കറ്റ്
യഥാസമയം നല്‍കാത്തതു
കാരണം രാഷ്ട്രീയ കൃഷി
വികാസ് യോജനക്ക്
കേന്ദ്രം ഫണ്ട്
നിഷേധിച്ചതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
എത്ര കോടി രൂപയുടെ
കേന്ദ്ര സഹായമാണ്
ഇപ്പോള്‍ തടയപ്പെട്ടത്;
(സി)
യൂട്ടലൈസേഷന്‍
സര്‍ട്ടിഫിക്കറ്റിനു
പുറമെ കേന്ദ്രം
ആവശ്യപ്പെട്ട
പരിഷ്കരിച്ച പ്രോജക്ട്
റിപ്പോര്‍ട്ടും സംസ്ഥാന
സര്‍ക്കാര്‍
നല്‍കിയില്ലെന്നത്
ശരിയാണോ;
(ഡി)
കേന്ദ്ര
സഹായം ഇനിയും
ലഭ്യമാക്കാനും പദ്ധതി
മുടക്കം വരാതെ
മുന്നോട്ടു കൊണ്ടു
പോകുന്നതിനും എന്തൊക്കെ
നടപടികള്‍
സ്വീകരിക്കും;
വിശദാംശങ്ങള്‍
നല്‍കുമോ?
പച്ചക്കറി
സ്വയം പര്യാപ്തത
1390.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
സ്വയം
പര്യാപ്തതയ്ക്കുവേണ്ടിയുള്ള
ജനകീയ കാമ്പയിനിന്റെ
ഭാഗമായി 2016-17
വര്‍ഷത്തില്‍
കൈവരിക്കാനായ
നേട്ടങ്ങള്‍ എന്തല്ലാം
;വിശദമാക്കുമോ ;
(ബി)
തരിശു
ഭൂമികള്‍ പച്ചക്കറി
കൃഷിക്ക്
ഉപയുക്തമാക്കുന്നതിന്റെ
ഭാഗമായി പ്രസ്തുത
കാലയളവില്‍ ( 2016-17
വര്‍ഷത്തില്‍ )
കൈവരിച്ച നേട്ടങ്ങള്‍
വിശദമാക്കുമോ ;
(സി)
ഉല്‍പ്പാദിപ്പിക്കുന്ന
പച്ചക്കറിയുടെ വിപണനം
ഉറപ്പുവരുത്തുവാന്‍
എന്തല്ലാം സംവിധാനം
ഒരുക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നെല്‍കൃഷി
വികസന പദ്ധതികള്‍
1391.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി വികസനത്തിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളനുസരിച്ച് എത്ര
ഹെക്ടര്‍ സ്ഥലത്താണ്
പുതുതായി നെല്‍കൃഷി
ആരംഭിച്ചതെന്ന്
വിവരിക്കുമോ;
(സി)
നെല്ലുല്പാദനത്തില്
എന്തു നേട്ടമാണ് ഇതുവഴി
കൈവരിച്ചതെന്ന്
വിശദമാക്കുമോ?
ആലത്തൂര്‍
മോഡല്‍ റൈസ് മില്ലിന്റെ
പ്രവര്‍ത്തനം
1392.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലാത്തൂരിലെ
മോഡല്‍ റൈസ് മില്ലിന്റെ
പ്രവര്‍ത്തനം
തുടങ്ങുന്നതിന്
എന്തെല്ലാം
പ്രവൃത്തികളാണ് ഇനി
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
പൂര്‍ത്തിയായ
പ്രവൃത്തികള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
തെങ്ങില്‍
നിന്നും മധുരക്കള്ള് ഉത്പാദനം
1393.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
വികസന കോർപ്പറേഷൻ മുൻ
എം.ഡി ശ്രീ. ബിജു
പ്രഭാകർ തെങ്ങിൽ നിന്ന്
മധുരക്കള്ള്
ഉത്പ്പാദിപ്പിക്കുന്നത്
സംബന്ധിച്ച പഠന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
തെങ്ങില്‍
നിന്നും മധുരക്കള്ള്
ഉല്പാദിപ്പിക്കുന്നതിനുള്ള
പദ്ധതി
1394.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെങ്ങില്‍
നിന്നും മധുരക്കള്ള്
ഉല്പാദിപ്പിച്ച്
സംസ്ഥാനത്തെ നക്ഷത്ര
ഹോട്ടലുകള്‍ വഴി വിതരണം
ചെയ്യുന്നതിന് നാളികേര
വികസന
കോര്പ്പറേഷന്എന്തെങ്കിലും
പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(സി)
നാളികേരകര്‍ഷകര്‍ക്ക്
മികച്ച വരുമാനവും
ചെത്ത്
തൊഴിലാളികള്‍ക്ക്
ജോലിയും ഉറപ്പാക്കുന്ന
ഈ പദ്ധതി
നടപ്പിലാക്കുന്നതിന്
നിലവിലുള്ള ഏതെങ്കിലും
നിയമത്തില്‍ ഭേദഗതി
വരുത്തേണ്ടതുണ്ടോ;
വിശദാംശം നല്‍കുമോ?
ഓണാട്ടുകര
പ്രത്യേക സാമ്പത്തിക മേഖല
1395.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
'ഓണാട്ടുകര പ്രത്യേക
സാമ്പത്തിക മേഖല'
ആക്കുന്നതുമായി
ബന്ധപ്പെട്ട് കൃഷി
വകുപ്പ്
സ്വീകരിച്ചിട്ടുളള
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതിനാവശ്യമായ
ഭൂമി മാവേലിക്കര ജില്ലാ
കൃഷിത്തോട്ടത്തില്‍
നിന്ന്
ഏറ്റെടുക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(സി)
ഏറ്റവുമധികം
പച്ചക്കറി കൃഷി
ചെയ്യുന്ന പ്രദേശമെന്ന
നിലയില്‍ അവിടെ ഒരു
പൊതുവിപണന കേന്ദ്രം
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
ചാല്പുറം
പാടശേഖരം കൃഷിയോഗ്യമാക്കല്‍
1396.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
താലൂക്കിലെ ചാല്പുറം
പാടശേഖരം
കൃഷിയോഗ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ചെല്ലാനം
പാണ്ടിക്കുടി റോഡില്‍
അമ്പത് വര്‍ഷങ്ങള്‍ക്ക്
മുന്‍പ്
നിര്‍മ്മിച്ചതും ടി
കൃഷിയിടത്തിലേക്കുള്ള
തകര്‍ന്നുകിടക്കുന്നതുമായ
സ്ളൂയിസ്സ് പുനര്‍
നിര്‍മ്മിക്കുവാന്‍ തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഈ
പാടശേഖരത്ത് കൃഷി
ചെയ്യാന്‍ ആവശ്യമായ
മോട്ടോര്‍ഷെഡ്,
മോട്ടോര്‍ , പെട്ടിപറ,
എന്നിവ ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പച്ചക്കറി
കൃഷിയില്‍ സ്വയംപര്യാപ്തത
1397.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
പച്ചക്കറി കൃഷിയില്‍
സ്വയംപര്യാപ്തത നേടാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
വീടുകളില്‍
പച്ചക്കറി നടാന്‍ സഹായം
നല്കുന്ന എന്തെങ്കിലും
പദ്ധതി നിലവിലുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥനത്ത്
കൃഷി വകുപ്പ് ഭൂമി
ഏറ്റെടുത്ത്, ഉന്നത
നിലവാരമുള്ള പച്ചക്കറി
കൃഷി നടത്തുവാന്‍
പദ്ധതി തയ്യാറാക്കുമോ;
(ഡി)
ഓരോ
മേഖലയിലും പച്ചക്കറി
കൃഷി സംഘങ്ങള്‍
രൂപീകരിച്ച് ഇത്
നടപ്പാക്കാന്‍
സാധിക്കുമോ;
വിവരിക്കുമോ?
പച്ചക്കറി
വിത്തുകളുടെ ഗുണനിലവാരം
1398.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി ഓഫീസുകള്‍ വഴി
വിതരണം ചെയ്യുന്ന
പച്ചക്കറി വിത്തുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
മെച്ചപ്പെട്ട
ഗുണനിലവാരം ഉള്ള
വിത്തുകള്‍ വിതരണം
ചെയ്യുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
ഇതിന്റെ വിശദാംശം
അറിയിക്കുമോ?
പച്ചക്കറി
വിലവര്‍ദ്ധന
നിയന്ത്രിക്കുന്നതിനുള്ള
നടപടികള്‍
1399.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഓണക്കാലത്തോടനുബന്ധിച്ച്
സംസ്ഥാനത്ത് പച്ചക്കറി
വിലവര്‍ദ്ധന
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
നെല്‍കൃഷി
വികസനത്തിനായി ഫണ്ട്
1400.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വികസനത്തിനായി
വര്‍ഷങ്ങളായി
കേന്ദ്രത്തില്‍ നിന്നും
സംസ്ഥാനത്തിന്
ലഭിച്ചുകൊണ്ടിരുന്ന
ഫണ്ട് ഇക്കുറി
ലഭിക്കാത്ത സാഹചര്യം
വ്യക്തമാക്കാമോ;
(ബി)
ഫണ്ട്
ലഭിക്കാതെ പോയതിന്
ഉത്തരവാദികള്‍
ആരെല്ലാം;
ഇവര്‍ക്കെതിരെ
നടപടിയെടുക്കാന്‍
തയ്യാറാകുമോ;
(സി)
നെല്‍കൃഷി
വികസനം സംബന്ധിച്ച
പ്രൊജക്റ്റ്
റിപ്പോര്‍ട്ടും ,
യൂട്ടിലൈസേഷന്‍
സര്‍ട്ടിഫിക്കറ്റും
കേന്ദ്രത്തിന്
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കുമോ?
പച്ചക്കറി
ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത
1401.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പുരുഷന് കടലുണ്ടി
,,
കെ.ഡി. പ്രസേനന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറി
ഉൽപ്പാദനത്തിൽ
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനും
അതുവഴി ഓണക്കാലത്തും
മറ്റ് ഉത്സവകാലത്തും
ഉണ്ടാകുന്ന അമിതമായ വില
വര്‍ദ്ധനവ്
തടയുന്നതിനും
ആവിഷ്ക്കരിച്ച
പദ്ധതിയുടെ പുരോഗതി
അറിയിക്കുമോ;
(ബി)
പച്ചക്കറി
കൃഷിക്കായി പ്രത്യേക
കാര്‍ഷിക സോണ്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
നടപ്പിലായിട്ടുണ്ടോ;
ഇതു വഴി
ലക്ഷ്യമാക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
(സി)
സംസ്ഥാനത്ത്
രാസകീടനാശിനി
ഒഴിവാക്കിക്കൊണ്ടുള്ള
കൃഷിരീതി
പ്രോത്സാഹിപ്പിക്കുന്നതിനും
അയല്‍ സംസ്ഥാനങ്ങളില്‍
നിന്ന് ഇത്തരം
ഉല്‍പ്പന്നങ്ങള്‍
സംസ്ഥാനത്ത്
വിറ്റഴിക്കുന്നത്
തടയുന്നതിനും
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ?
നെല്‍കൃഷി
വികസനത്തിനായുള്ള കേന്ദ്ര
ഫണ്ട്
1402.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വികസനത്തിനായി
കേന്ദ്രത്തില്‍ നിന്ന്
സംസ്ഥാനത്തിനു ഫണ്ട്
ലഭിക്കാറുണ്ടോ;
(ബി)
എങ്കില്‍
എത്ര വര്‍ഷങ്ങളായി
ഫണ്ടു
ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നും
ഓരോ വര്‍ഷവും
ലഭിക്കുന്ന തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഏതെങ്കിലും
വര്‍ഷം ഫണ്ട്
മുടങ്ങിയിട്ടുണ്ടോ;
എങ്കില്‍ ഏത്
വര്‍ഷമാണെന്നും
മുടങ്ങാനുളള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
വര്‍ഷം പ്രസ്തുത ഫണ്ട്
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ ലഭിച്ച
തുക എത്രയാണെന്നും
ഇല്ലെങ്കില്‍ എപ്പോള്‍
ലഭിക്കുമെന്നും
വ്യക്തമാക്കാമോ;
(ഇ)
സംസ്ഥാന
കൃഷി വകുപ്പ് ഫണ്ടു
വിനിയോഗവുമായി
ബന്ധപ്പെട്ട
യൂട്ടിലെെസേഷന്
സര്‍ട്ടിഫിക്കറ്റും
വിശദമായ പദ്ധതിയും
കൃത്യമായി
സമര്‍പ്പിക്കാത്തത്
കാരണം ഇക്കുറി ഫണ്ട്
നിഷേധിക്കപ്പെട്ടു എന്ന
ആക്ഷേപം ശരിയാണോ;
വ്യക്തമാക്കാമോ;
നെല്‍കൃഷി
വ്യാപനത്തിനായുള്ള പദ്ധതികള്‍
1403.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വ്യാപനം
സാധ്യമാക്കുന്നതിന്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍ ഏതെല്ലാമാണ്
;
(ബി)
ഓരോ
പദ്ധതികള്‍ക്കും കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര
തുക വീതം
വകയിരുത്തിയെന്നും എത്ര
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
നടപ്പിലാക്കിയ ഓരോ
പദ്ധതിയുടെയും ഭൗതിക
ലക്ഷ്യം
എന്തായിരുന്നുവെന്നും
ഓരോ പദ്ധതിയിലും
2016-17 സാമ്പത്തിക
വര്‍ഷത്തില്‍
ഭൗതികലക്ഷ്യം
കൈവരിക്കുകയുണ്ടായോ
എന്നും വ്യക്തമാക്കുമോ?
തൃശ്ശൂര്‍-പൊന്നാനി
കോള്‍ മേഖലയില്‍ വിത്ത് സംഭരണ
വിതരണ കേന്ദ്രങ്ങള്‍
1404.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശ്ശൂര്‍-പൊന്നാനി
കോള്‍ മേഖല
കേന്ദ്രീകരിച്ച് വിത്ത്
സംഭരണ-വിതരണ
കേന്ദ്രങ്ങള്‍,
വിത്തിന്റെ ഗുണനിലവാര
പരിശോധനയ്ക്കായി
ലാബുകള്‍ എന്നിവ
സ്ഥാപിക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ?
കറുവപ്പട്ട
കൃഷി
1405.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് കറുവപ്പട്ട
കൃഷി ചെയ്യുന്നുണ്ടോ;
(ബി)
എങ്കില്‍
എത്ര ഏക്കര്‍
സ്ഥലത്താണ് കൃഷി
ചെയ്യുന്നതെന്നും
ആയതിന്റെ ഉല്പാദന
വിവരങ്ങളും
ലഭ്യമാക്കുമോ?
ഓണത്തിനൊരു
മുറം പച്ചക്കറി പദ്ധതി
1406.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പച്ചക്കറി
കൃഷി വികസനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
'ഓണത്തിനൊരു മുറം
പച്ചക്കറി' എന്ന
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍
പി.എം.കെ.എസ്.വൈ പ്രവൃത്തികൾ
1407.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.കെ.എസ്.വൈ
(പ്രധാനമന്ത്രി കൃഷി
സിഞ്ചായ് യോജന)
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഒറ്റപ്പാലം നിയോജക
മണ്ഡലത്തില്‍ നടന്നു
വരുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിനും
അനുവദിച്ചിട്ടുള്ള തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റേയും
നിലവിലെ സ്ഥിതി
എന്തെന്ന്
വെളിപ്പെടുത്താമോ?
അഗ്രോണമിക്
റിസര്‍ച്ച് സ്റ്റേഷന്
1408.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയിലെ
അഗ്രോണമിക് റിസര്‍ച്ച്
സ്റ്റേഷന്റെ
നവീകരണത്തിനും
വികസനത്തിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഈ സ്ഥാപനം
ഉല്പാദിപ്പിക്കുന്ന
വിത്തുകള്‍
സൂക്ഷിക്കുന്നതിനാവശ്യമായ
ഒരു "സീഡ് സ്റ്റോര്‍"
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
റബ്ബറിന്റെ
വിലത്തകര്‍ച്ച നേരിടുന്നതിന്
നടപടി
1409.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബറിന്റെ വിലതകര്ച്ച
നേരിടേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിലത്തകര്‍ച്ച
നേരിടാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
നേരത്തേ
വിലത്തകര്‍ച്ചയുണ്ടായ
സാഹചര്യത്തില്‍
ഏര്‍പ്പെടുത്തിയ
സര്‍ക്കാര്‍ സബ്സിഡി
സംവിധാനം ഇപ്പോഴും
നിലവിലുണ്ടോ; കഴിഞ്ഞ
വര്‍ഷം എത്ര
കര്‍ഷകര്‍ക്ക് ഇതിന്റെ
ആനുകൂല്യം നല്കി ;
ഇതുവഴി എത്ര തുക
ചെലവഴിച്ചു എന്നുള്ള
കണക്ക് ജില്ല തിരിച്ച്
നല്‍കാമോ?
പള്ളിയോള്‍
പാടശേഖരത്തില്‍ കൃഷി
1410.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കവണക്കല്ല്
റഗുലേറ്റര്‍ കം
ബ്രിഡ്ജ് വന്നതോടെ
മാവൂര്‍
ഗ്രാമപഞ്ചായത്തിലെ 200
ഹെക്ടര്‍ വരുന്ന
പള്ളിയോള്‍
പാടശേഖരത്തില്‍
കൃഷിയിറക്കാന്‍
സാധിക്കാതെ വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലിഫ്റ്റ് ഇറിഗേഷന്‍ വഴി
കെട്ടി കിടക്കുന്ന
വെളളം മാറ്റിവിട്ട് ഈ
സ്ഥലത്ത്
കൃഷിയിറക്കുന്നതിന് സി.
ഡബ്ല്യു. ആര്. ഡി. എം.
നടത്തിയ പഠനം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതി ഏറ്റെടുത്ത്
നടത്തുന്നതിന്
സന്നദ്ധമാവുമോ?
പച്ചത്തേങ്ങ
സംഭരണം
1411.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിരവധി
പഞ്ചായത്തുകളില്‍
പച്ചത്തേങ്ങ സംഭരണം
ശരിയായ രീതിയില്‍
നടക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സംഭരിച്ച
തേങ്ങയുടെ വില
നല്‍കുന്നതിലെ കാലതാമസം
ഒഴിവാക്കുന്നതിനും
സൗകര്യപ്രദവും
കുറ്റമറ്റതും കൂടുതല്‍
കേന്ദ്രങ്ങളിലേക്ക്
വ്യാപിപ്പിക്കുന്ന
രീതിയിലും സംഭരണം
നടത്തുന്നതിന്റെ
പ്രായോഗികത
പരിശോധിക്കുന്നതിന്
നിയോഗിച്ച സബ്
കമ്മിറ്റി
റിപ്പോര്‍ട്ട്
അവതരിപ്പിച്ചിട്ടുണ്ടോ
;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
പ്രധാനപ്പെട്ട
വിശദാംശങ്ങള്‍
വിശദീകരിക്കാമോ ?
വരള്‍ച്ചയും
കൃഷിനാശവും
1412.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്താകമാനവും
പാലക്കാട് ജില്ലയിലും
2016 മുതല്‍
നാളിതുവരെയുണ്ടായ
കൊടുംവേനലും
വരള്‍ച്ചയും
കൊണ്ടുണ്ടായിട്ടുള്ള
കൃഷിനാശം എത്ര
തുകയുടേത് എന്ന്
പ്രത്യേകം
വ്യക്തമാക്കാമോ;
(ബി)
പ്രധാന
വിളകളായ നെല്ല്, വാഴ,
തെങ്ങ്, കുരുമുളക്,
പച്ചക്കറി , ഏലം,
റബ്ബര്‍, കാപ്പി,
അടയ്ക്ക, ഇഞ്ചി, മറ്റു
പഴവര്‍ഗ്ഗങ്ങള്‍
എന്നിവയെ ഇക്കാലയളവില്‍
വരള്‍ച്ച എപ്രകാരം
ബാധിച്ചു എന്നുള്ളതും
സംസ്ഥാനത്തും പാലക്കാട്
ജില്ലയിലും
ഇതുമൂലമുണ്ടായ കാര്‍ഷിക
നഷ്ടവും എത്ര എന്ന് ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(സി)
ഇതിനായി
റവന്യൂ-കൃഷിവകുപ്പ്
മന്ത്രിമാര്‍ 2017
മാര്‍ച്ച് 28 ന്
കേന്ദ്രകൃഷിവകുപ്പ്
മന്ത്രിയെ കണ്ട്
വരള്‍ച്ച മെമ്മോറാണ്ടം
നല്‍കുകയും കേന്ദ്രസംഘം
ഏപ്രില്‍ 19 മുതല്‍
21വരെ സംസ്ഥാനം
സന്ദര്‍ശിച്ച്
വിലയിരുത്തുകയും
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍ എത്ര
കേന്ദ്രസഹായം ലഭ്യമായി
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇക്കാലയളവില്‍
കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക് എന്തു
സഹായം നല്കി എന്നും,
പാലക്കാട് ജില്ലയിലെ
എത്ര കര്‍ഷകര്‍ക്ക്
എന്തു സഹായം ലഭ്യമാക്കി
എന്നും വ്യക്തമാക്കുമോ?
ഓണക്കാലത്ത്
ജൈവപച്ചക്കറിയും
പഴവര്‍ഗ്ഗങ്ങളും
ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിനുള്ള നടപടി
1413.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വരുന്ന ഓണക്കാലത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍, സഹകരണ
സ്ഥാപനങ്ങള്‍
എന്നിവയുടെ
പങ്കാളിത്തത്തോടെ
സംസ്ഥാനത്തെ
ജനങ്ങള്‍ക്ക്
വിഷരഹിതമായ
ജൈവപച്ചക്കറിയും,
പഴവര്‍ഗ്ഗങ്ങളും
ന്യായമായ വിലയ്ക്ക്
ലഭ്യമാക്കുന്നതിനായി
സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിനായി
എത്ര തുക
നീക്കിവെച്ചിട്ടുണ്ടെന്ന
കാര്യം
വെളിപ്പെടുത്താമോ?
തിരുവമ്പാടി
മണ്ഡലത്തിലെ കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
1414.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തില്‍
മുന്‍വര്‍ഷങ്ങളില്‍
പ്രകൃതിക്ഷോഭത്തില്‍പ്പെട്ട്
വിളനാശം സംഭവിച്ച
കര്‍ഷകര്‍ക്ക്
ലഭിക്കാനുള്ള
നഷ്ടപരിഹാരം സംബന്ധിച്ച
കണക്കുകള്‍ കൃഷിഭവന്
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നഷ്ടപരിഹാരം
വിതരണം ചെയ്യുന്നതിന്
കാലതാമസം നേരിട്ടതിന്റെ
കാരണം വിശദമാക്കാമോ;
(സി)
നഷ്ടപരിഹാരം
വിതരണം ചെയ്യുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കൃഷിവകുപ്പ്
ആവിഷ്ക്കരിച്ചിട്ടുള്ള പുതിയ
പദ്ധതികള്‍
1415.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജനങ്ങള്‍ക്ക്
പ്രയോജനപ്പെടുന്ന
എന്തൊക്കെ പദ്ധതികളാണ്
കൃഷിവകുപ്പ് നാളിതുവരെ
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
പുതിയ പദ്ധതികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ?
ജൈവപച്ചക്കറി
കൃഷി
1416.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തരിശു ഭൂമിയില്‍
ജൈവപച്ചക്കറി കൃഷി
ചെയ്യുന്നതിന് പദ്ധതി
നിലവിലുണ്ടോ;
(ബി)
കുടുംബശ്രീ, സ്വയംസഹായ
സഹകരണ സംഘങ്ങള്‍
എന്നിവരെക്കൂടി
ഉള്‍പ്പെടുത്തി പദ്ധതി
വിപുലമാക്കുവാന്‍
തയ്യാറാക്കുമോ;
(സി)
സംസ്ഥാനത്തിന്
ആവശ്യമായ പച്ചക്കറിയുടെ
നല്ലൊരു ശതമാനം
ഇവിടെത്തന്നെ
ഉത്പാദിപ്പിക്കുന്നതിന്
ഇത്തരം വിപുലമായൊരു
പദ്ധതി തയ്യാറാക്കി
സമയബന്ധിതമായി
നടപ്പിലാക്കുമോ;
(ഡി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
ജൈവപച്ചക്കറി
കൃഷി
1417.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നേരിട്ട് ജൈവപച്ചക്കറി
കൃഷി എവിടെയെല്ലാം
ചെയ്യുന്നുണ്ട്;
ഏതെല്ലാം
പച്ചക്കറികളാണ്
കൃഷിചെയ്യുന്നത്;
വിശദമാക്കാമോ ;
(ബി)
സർക്കാർ
ഭൂമിയിലും തരിശ്
ഭൂമിയിലും വകുപ്പ്
നേരിട്ട് കൃഷി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ചെട്ടിപ്പാടം
പാടശേഖരത്തില്‍ കൃഷി
ചെയ്യാനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
1418.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജില്‍
വര്‍ഷങ്ങളോളം കൃഷി
ചെയ്തിരുന്ന 3 ഏക്കറോളം
വരുന്ന ചെട്ടിപ്പാടം
പാടശേഖരത്തില്‍ കൃഷി
ചെയ്യാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പാടശേഖരത്തിലെ ഭൂമി
ആരുടെയെല്ലാം
കൈവശമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പാടശേഖരത്ത് കൃഷി
ചെയ്യുന്നതിന് ആവശ്യമായ
അടിസ്ഥാന
സൗകര്യവികസനത്തിനായുള്ള
പദ്ധതിയുടെ
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
ഈ
പ്രൊപ്പോസല്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇതിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ; ആരാണ്
അംഗീകാരം
നല്‍കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ചെട്ടിപ്പാടം
പാടശേഖരസമിതിയിലെ
അംഗങ്ങള്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
നാണ്യവിളകളും
സുഗന്ധവ്യജ്ഞനങ്ങളും
നേരിടുന്ന വിലത്തകര്‍ച്ച
1419.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജോര്‍ജ് എം. തോമസ്
,,
ഒ. ആര്. കേളു
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സമ്പദ്ഘടനയുടെ മുഖ്യ
വരുമാനമാർഗമായ
നാണ്യവിളകളും സുഗന്ധവ്യ
ഞ്ജനങ്ങളും നേരിടുന്ന
വിലത്തകര്‍ച്ചയുടെ
മുഖ്യകാരണം ആസിയാന്‍
പോലൂള്ള ആഗോള വിപണന
കരാറുകളായതിനാല്‍
കേന്ദ്രസര്‍ക്കാരിനോട്
സംസ്ഥാനത്തെകര്ഷകര്
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കാന്‍ വേണ്ട
സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാരിന്റെ
നിലപാട് അറിയിക്കാമോ;
(ബി)
റബര്‍,
ഏലം, കരുമുളക്,
വെളിച്ചെണ്ണ തുടങ്ങിയ
പ്രധാന
കാര്ഷികോല്പന്നങ്ങള്
അനിയന്ത്രിയമായ
ഇറക്കുമതി മൂലം
വിലത്തകര്‍ച്ച
നേരിടുന്നതിനാല്‍
ഇവയുടെ
ഇറക്കുമതിച്ചുങ്കം
വര്‍ദ്ധിപ്പിക്കാനോ
ഇറക്കുമതി
നിയന്ത്രിക്കാനോ ഉള്ള
സംസ്ഥാനത്തിന്റെ
ആവശ്യത്തിനോട്
കേന്ദ്രസര്‍ക്കാര്‍
ഏതെങ്കിലും തരത്തിലുള്ള
കര്‍ഷക അനുകൂല നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഈ
സാഹചര്യത്തില്‍
സംസ്ഥാനത്തെ കര്‍ഷകരെ
കൂടുതല്‍
പാപ്പരാക്കുന്ന ,
ആസിയാന്‍ രാജ്യങ്ങള്‍
തമ്മിലുള്ള പ്രാദേശിക
സമഗ്ര സാമ്പത്തിക
പങ്കാളിത്തം
(ആര്.സി.ഇ.പി) എന്ന
കൂടുതല്‍ അപകടകാരിയായ
കരാറില്‍
ഏര്‍പ്പെടാനുള്ള
നീക്കത്തില്‍ നിന്ന്
പിന്തിരിയാന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
കാസർകോട്ടെ പഞ്ചായത്തുകളില്‍
ജൈവകൃഷി വ്യാപിപ്പിക്കാന്‍
പദ്ധതി
1420.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എൻഡോസള്‍ഫാന്‍
കീടനാശിനി
പ്രയോഗിക്കപ്പെട്ട
കാസര്‍ഗോഡ് ജില്ലയില്‍
ഏതൊക്കെ കീടനാശിനികളാണ്
നിരോധിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഇവ
ജില്ലയില്‍ ലഭ്യമാകുന്ന
വിവരം വകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എൻഡോസള്‍ഫാന്‍ പ്രയോഗം
മൂലം ദുരിതത്തിലായ
പഞ്ചായത്തുകളില്‍
ജൈവകൃഷി
വ്യാപിപ്പിക്കാന്‍
നടപടികൾ എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
നെല്ലിയാമ്പതി
ഓറഞ്ച് & വെജിറ്റബിള്‍
ഫാമിന്റെ നവീകരണം
1421.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതി
ഓറഞ്ച് &
വെജിറ്റബിള്‍ ഫാമിന്റെ
നവീകരണത്തിന്
എന്തെല്ലാം പദ്ധതികളാണ്
ആരംഭിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ;
(ബി)
നിലവില്‍
നടത്തിയിട്ടുളള
പ്രവൃത്തികള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
ഫലവൃക്ഷങ്ങള്‍
നട്ടുവളര്‍ത്തുന്ന പദ്ധതി
1422.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷരഹിത പച്ചക്കറി
ഉല്‍പ്പാദിപ്പിക്കുന്നതിനായി
നടപ്പിലാക്കുന്ന
പ്രോത്സാഹനപദ്ധതികളുടെ
മാതൃകയില്‍
ഫലവൃക്ഷങ്ങള്‍
നട്ടുവളര്‍ത്തുന്നത്
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഒരു
വീട്ടില്‍ ഒരു
ഫലവൃക്ഷമെങ്കിലും
നട്ടുവളര്‍ത്തുന്നതിന്
സഹായകരമാകുന്ന
തരത്തില്‍ പദ്ധതി
ആവിഷ്ക്കരിക്കുമോ;
(സി)
ഇതിലേക്കായി
കുറഞ്ഞ കാലയളവില്‍
ഫലങ്ങള്‍ തരുന്ന
നല്ലയിനം ഒട്ടുതൈകള്‍
കൃഷിവകുപ്പു മുഖേന
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുമോ;
(ഡി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
പച്ചക്കറികളുടെ
വില വര്‍ദ്ധനവ്
1423.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പച്ചക്കറികളുടെ
വില വര്‍ദ്ധനവ്
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ?
ഫലവൃക്ഷങ്ങളുടെ
ഇലകള്‍ക്ക് ഫംഗസ് ബാധിച്ച്
കൃഷി നാശം
1424.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മുനിസിപ്പാലിറ്റിയിലും
കുലശേഖരപുരം
ഗ്രാമപഞ്ചായത്തിലും
ഫലവൃക്ഷങ്ങളുടെ
ഇലകള്‍ക്ക് ഫംഗസ്
ബാധിച്ച് കൃഷി
നശിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദീകരിക്കുമോ ;
(ബി)
ഇതുമൂലം
കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള
ആശങ്കകള്‍
അകറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നൂവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍
സംയോജിതകീട നിയന്ത്രണം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദീകരിക്കാമോ ?
വിളവൂര്‍ക്കല്‍
പഞ്ചായത്തില്‍ കൃഷിഭവന്
1425.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തില്‍
വിളവൂര്‍ക്കല്‍
പഞ്ചായത്തില്‍
കൃഷിഭവന് ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
ഇതിനായുളള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
പ്രധാനമന്ത്രിയുടെ
ഫസല്‍ ബീമാ യോജന
1426.
ശ്രീ.അനൂപ്
ജേക്കബ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രിയുടെ
ഫസല്‍ ബീമാ യോജന
പ്രകാരം വിളകള്‍ക്ക്
നടപ്പിലാക്കിയിട്ടുള്ള
ഇന്‍ഷ്വറന്‍സ് പദ്ധതി
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
ഏതാെക്കെ
സാഹചര്യങ്ങളിലാണ്
കര്‍ഷകര്‍
ഇന്‍ഷ്വറന്‍സ്
ആനുകൂല്യത്തിന്
അര്‍ഹരാവുന്നത്;
(ബി)
വിളകള്‍ക്ക്
വായ്പ എടുത്തിട്ടുള്ള
കര്‍ഷകര്‍
നിര്‍ബന്ധമായും ഇൗ
പദ്ധതിയില്‍
അംഗമാകേണ്ടതുണ്ടോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്‍െറ വിള
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ ആനുകൂല്യം
ഇൗ പദ്ധതി പ്രകാരമുള്ള
ആനുകൂല്യങ്ങള്‍ക്ക്
പുറമേ ലഭിക്കുമോ;
(ഡി)
സര്‍ക്കാർ
നടപ്പിലാക്കിയ വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
കര്‍ഷകരെ വിളനാശം
മൂലമുള്ള ദുരിതത്തില്‍
നിന്നും
കരകയറ്റുന്നതിന്
എത്രമാത്രം
സഹായകമായിട്ടുണ്ടെന്നു
അറിയിക്കുമോ ?
ഒഴിഞ്ഞുകിടക്കുന്ന
കൃഷി ആഫീസര്‍ തസ്തികകള്‍
1427.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കൃഷി
ആഫീസര്‍മാരുടെ
തസ്തികകളാണ് നിലവില്‍
ഒഴിഞ്ഞുകിടക്കുന്നത്;
(ബി)
അവ
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
തരിശുസ്ഥലങ്ങളില്‍
കൃഷി ചെയ്യുന്നതിന് സബ്സിഡി
1428.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ആര്.
രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തരിശായി കിടക്കുന്ന
സ്ഥലങ്ങളില്‍ കൃഷി
ചെയ്യുന്നതിന് സബ്സിഡി
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
തരിശായിക്കിടക്കുന്ന
ഏതൊക്കെ സ്ഥലങ്ങളിലാണ്
ഈ സര്‍ക്കാര്‍
വന്നതിനുശേഷം കൃഷി
ചെയ്തതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ആകെ എത്ര ഹെക്ടര്‍
തരിശു നിലത്താണ് കഴിഞ്ഞ
വര്‍ഷം കൃഷി
ചെയ്തതെന്ന്
വ്യക്തമാക്കുമോ?
നെല്‍വയലുകള്‍ക്ക്
റോയല്‍റ്റി
1429.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയലുകള്‍ക്ക്
റോയല്‍റ്റി
നല്‍കുന്നതിനുളള പദ്ധതി
പരിഗണനയിലുണ്ടോ;
(ബി)
പദ്ധതി
തയ്യാറാക്കുന്നതിനുളള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
പച്ചക്കറിക്ഷാമവും
വിലക്കയറ്റവും
1430.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറിക്ഷാമവും
വിലക്കയറ്റവും
തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഓണക്കാലത്തെ
പ്രസ്തുത പ്രശ്നം
നേരിടുന്നതിന്
ആവിഷ്കരിച്ച നടപടികള്‍
വിശദമാക്കുമോ?
കീടനാശിനികളുടെ
വില്പനയിലും വിതരണത്തിലും
നിയന്ത്രണം
1431.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാർഹികാവശ്യങ്ങൾക്ക്
ഉപയോഗിക്കുന്ന
കീടനാശിനികളുടെ
വില്പനയിലും
വിതരണത്തിലും
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നിയന്ത്രണ ങ്ങൾ ആണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഇത്തരത്തില്‍
നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ
ഉദ്ദേശ്യമെന്താണ്; ഇത്
മൂലം ഇവയുടെ വിലയില്‍
ഏതെങ്കിലും തരത്തിലുള്ള
വര്ദ്ധനവുണ്ടായിട്ടുണ്ടോയെന്നും
ലഭ്യതക്കുറവ്
ഉണ്ടായിട്ടുണ്ടോയെന്നും
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
മാറ്റങ്ങളാണ് ഇതിന്റെ
ഫലമായി വിപണിയില്‍
ഉണ്ടായിട്ടുള്ളതെന്ന്
വിശദമാക്കുമോ?
നെല്‍കൃഷിക്കാര്‍ക്ക്
ആശ്വാസം നല്കാന് നടപടി
1432.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
പായിപ്പാട് കൃഷിഭവന്
അതിര്‍ത്തിയിലുള്ള
പൂവ്വം പാടശേഖരത്തില്‍
ആരംഭിച്ച രണ്ടാം കൃഷി
മടവീണ് നശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
നെല്‍കര്‍ഷകര്‍ക്കുണ്ടായ
നഷ്ടം
പരിഹരിക്കുന്നതിന്
ആശ്വാസനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അവ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
ഓണക്കാലത്തേയ്ക്കുള്ള
പച്ചക്കറി
1433.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്തേക്ക്
ആവശ്യമായ
പച്ചക്കറികളുടെ
സംഭരണത്തിനും
വിപണനത്തിനും
വിതരണത്തിനുമായി
ഏന്തെല്ലാം
ഒരുക്കങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
ചന്തകളാണ് ഈ
ആവശ്യത്തിനായി
ആരംഭിക്കുക എന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പച്ചക്കറി
സംബന്ധമായ
സ്വയംപര്യാപ്തതയെന്ന
പ്രഖ്യാപനം
നടപ്പിലാക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാം; എത്രത്തോളം
പച്ചക്കറി ഈ
പദ്ധതിയിലൂടെ
ഉല്പാദിപ്പിക്കാനാകും
; ജില്ല തിരിചുള്ള
കണക്കു വിശദമാക്കാമോ?
ഹോര്‍ട്ടികോര്‍പ്പില്‍
താല്‍ക്കാലിക ജീവനക്കാര്‍
1434.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പില്‍
സംസ്ഥാനത്ത് മൊത്തം
എത്ര താല്‍ക്കാലിക
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ട്; ഇവരുടെ
തസ്തിക തിരിച്ചുള്ള
പട്ടിക നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര താല്‍ക്കാലിക
ജീവനക്കാരെ ഒാരോ
ജില്ലകളിലേയും
ഹോര്‍ട്ടികോര്‍പ്പിന്റെ
വിവിധ ഓഫീസുകളില്‍
നിന്നും
പിരിച്ചുവിട്ടിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
വരള്ച്ചക്കെടുതികള്ക്ക്
സഹായം
1435.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വരള്ച്ചക്കെടുതികളെ
തുടർന്ന്
കൃഷിക്കാര്‍ക്കും
കാര്‍ഷിക മേഖലക്കും
സംസ്ഥാന സര്‍ക്കാര്‍
അനുവദിച്ച സഹായങ്ങള്‍
എന്തല്ലാം;
(ബി)
രൂക്ഷമായ
വരള്‍ച്ചമൂലം ഭീമമായ
കൃഷിനാശം
സംഭവിച്ചിട്ടും
കേന്ദ്ര-സംസ്ഥാന
സര്‍ക്കാറുകള്‍
സംസ്ഥാനത്തെ
കൃഷിക്കാര്‍ക്ക്
ആവശ്യമായ സഹായങ്ങള്‍
ലഭ്യമാക്കിയില്ലെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
TxD
പോളിനേഷന് തൊഴിലാളികളുടെ
വേതനം
1436.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍,കാസര്‍ഗോഡ്
ജില്ലകളിലെ റ്റി x ഡി
പോളിനേഷന്
തൊഴിലാളികള്‍ക്ക്
ശമ്പളപരിഷ്ക്കരണത്തിന്റെ
ഭാഗമായി ലഭിക്കാനുളള
അരിയര്‍ വേജസ്സ്
ഇതുവരെയും നല്കാന്
കഴിയാതെ
വന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തുക എപ്പോള്‍ നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സോയില്‍
ഹെല്‍ത്ത് കാര്‍ഡ്
1437.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണ്
പര്യവേഷണവും സംരക്ഷണവും
വകുപ്പിന്റെ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ കര്‍ഷകര്‍ക്കും
സോയില്‍ ഹെല്‍ത്ത്
കാര്‍ഡ് വിതരണം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
സോയില്‍ ഹെല്‍ത്ത്
കാര്‍ഡ് ലഭിച്ച ആകെ
കര്‍ഷകര്‍ എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ആയത് എല്ലാ
കര്‍ഷകര്‍ക്കും
ലഭ്യമാക്കാനാവശ്യമായ
നടപടി ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ മണ്ണ് സംരക്ഷണ
പ്രവൃത്തികള്‍
1438.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണ്
സംരക്ഷണ വകുപ്പിന്റെ
കീഴില്‍ ചേലക്കര
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
നടന്നുവരുന്നത്;
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
വലിയതോതില്‍
കാര്‍ഷിക
പ്രാധാന്യമുള്ള
പ്രദേശമായതുകൊണ്ടും,
ഇവിടെ അടുത്ത
കാലങ്ങളിലായി കടുത്ത
വരള്‍ച്ച നേരിട്ടതും
കണക്കിലെടുത്ത് 2017-18
സാമ്പത്തികവര്‍ഷത്തില്‍
മണ്ണ് സംരക്ഷണത്തിനും
ജലസംരക്ഷണത്തിനുമായി
കൂടുതല്‍ പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ?
തുമ്പൂര്‍മുഴി
കോളേജ് ഓഫ് ഫുഡ്
ടെക്നോളജിയില്‍ അടിസ്ഥാന
സൗകര്യങ്ങള്‍
1439.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വെറ്ററിനറി &
അനിമല്‍ സയന്‍സസ്
സര്‍വ്വകലാശാലയുടെ
കീഴില്‍ 2015-16
അക്കാദമിക്ക്
വര്‍ഷത്തില്‍
പ്രവര്‍ത്തനം ആരംഭിച്ച
കോളേജ് ഓഫ് ഫുഡ്
ടെക്നോളജി,
തുമ്പൂര്‍മുഴിയില്‍
അദ്ധ്യാപകരെ സ്ഥിരമായി
നിയമിക്കുന്നതിനും
പഠനത്തിനാവശ്യമായ
മുഴുവന്‍
ഡിപ്പാര്‍ട്ട്മെന്റുകളും
ആരംഭിക്കുന്നതിന്
ആവശ്യമായ കെട്ടിടവും,
ലാബ്, ലൈബ്രറി,
ഹോസ്റ്റലുകള്‍ എന്നീ
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന് ഇന്ത്യന്‍
കൗണ്‍സില്‍ ഓഫ്
അഗ്രികള്‍ച്ചറല്‍
റിസര്‍ച്ചിന്റെ
അക്രിഡിറ്റേഷന്
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടികള്‍
അടിയന്തരമായി
സ്വീകരിക്കുമോ?
ഹോര്‍ട്ടികോര്‍പ്പ്
പച്ചക്കറികളുടെ വില നിലവാരം
1440.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറികളുടെ
വില
പിടിച്ചുനിര്‍ത്താന്‍
ഹോര്‍ട്ടികോര്‍പ്പ്
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കുമോ ;
(ബി)
ഹോര്‍ട്ടികോര്‍പ്പിന്റെ
വില നിലവാരം
പൊതുവിപണിയേക്കാള്‍
കൂടുതലാണെന്നുള്ള
ആക്ഷേപം
പരിഹരിക്കുവാന്‍ എന്ത്
നടപടി കൈക്കൊണ്ടു
എന്നറിയിക്കാമോ ;
(സി)
പൊതുവിപണിയിലെ
വിലയേക്കാള്‍ താഴ്ന്ന
വിലയില്‍
ഗുണനിലവാരമുള്ള
പച്ചക്കറികള്‍ വിതരണം
ചെയ്യുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?