വി.എസ്.എസ്.സി
യുടെ പ്രോജക്ട്
നടപ്പിലാക്കുന്നതിനായി
ഏറ്റെടുത്ത ഭൂമി
1225.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ നെടുമങ്ങാട്
താലൂക്കില്‍ വലിയ
മലയില്‍ വി.എസ്.എസ്.സി
യുടെ പ്രോജക്ട്
നടപ്പിലാക്കുന്നതിന്
എത്ര സര്‍ക്കാര്‍ ഭൂമി
നല്‍കിയിട്ടുണ്ട്;
(ബി)
ഈ
ഭൂമിയില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്
കെട്ടിടങ്ങള്‍
പണിതിട്ടുണ്ട്;
(സി)
വി.എസ്.എസ്.സി
യുടെ
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിലേക്ക്
എത്ര ഭൂമി പൊന്നും
വിലയ്ക്ക് എടുത്ത്
നല്‍കിയിട്ടുണ്ട്;
(ഡി)
കഴിഞ്ഞ
പത്ത് വര്‍ഷമായി
പൊന്നും വിലയ്ക്ക്
എടുത്ത് നല്കിയ
ഭൂമിയില്‍ യാതൊന്നും
ചെയ്തിട്ടില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇതേ
ആവശ്യത്തിന് വേണ്ടി
ഭൂമി പൊന്നുംവിലയ്ക്ക്
എടുക്കുവാന്‍ റവന്യൂ
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ചുള്ള പഠന
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പരിയാരം വില്ലേജ്
T 1226.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്കിലെ പരിയാരം
വില്ലേജിനെ E.S.A
പട്ടികയില്‍നിന്നും
ഒഴിവാക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷകളില്‍
എന്തെങ്കിലും
മേല്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
എങ്കിൽ
അവ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ഡി)
ഇതിനായുളള
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ?
കാര്‍ഷിക ഭൂമി ഏറ്റെടുത്ത്
കൃഷിക്കാര്‍ക്ക്
നല്കന്നതിന് നടപടി
1227.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
പരിഷ്കരണത്തിന്റെ
ഭാഗമായി കാര്‍ഷിക ഭൂമി
എറ്റെടുത്ത് പാവപ്പെട്ട
കൃഷിക്കാര്‍ക്ക്
നല്‍കുന്നതിലേയ്ക്കായി
എത്ര നിയമങ്ങള്‍
പാസാക്കിയിട്ടുണ്ട്; അവ
ഏതെല്ലാം;
(ബി)
വ്യത്യസ്ത
നിയമങ്ങള്‍ അനുസരിച്ച്
എത്ര ഭൂമി
ഏറ്റെടുത്തിട്ടുണ്ട്;
ഇതില്‍ എത്ര ഭൂമി
കൃഷിക്കാര്‍ക്ക്
നല്കി; ഇനി എത്ര ഭൂമി
കൃഷിക്കാര്‍ക്ക്
നല്കുന്നതിലേക്ക്
ബാക്കിയുണ്ട്;
(സി)
ഈ
നിയമങ്ങള്‍ അനുസരിച്ച്
കര്‍ഷകര്‍ക്ക് ഭൂമി
വിതരണം ചെയ്യുന്നതിന്
എന്തെങ്കിലും
ബുദ്ധിമുട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(ഡി)
ബാക്കിയുള്ള
ഭൂമി എപ്പോഴേയ്ക്ക്
കര്‍ഷകര്‍ക്ക്
നല്കുവാന്
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ചെമ്പനോട്
വില്ലേജ് ഓഫീസില്‍
കര്ഷകന് ആത്മഹത്യ ചെയ്ത
സംഭവത്തിൽ നടപടി
1228.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂനികുതി
സ്വീകരിക്കാത്ത
അധികൃതരുടെ നടപടിയില്‍
മനംനൊന്ത് കോഴിക്കോട്
ജില്ലയിൽ ചെമ്പനോട്
വില്ലേജ് ഓഫീസില്‍
കര്‍ഷകനായ കാവില്‍
പുരയിടത്തില്‍ ജോയി
ആത്മഹത്യ ചെയ്ത സംഭവം
ഉണ്ടായിട്ടുണ്ടോ;
(ബി)
ഉദ്യോഗസ്ഥരുടെ
അനുഭാവപൂര്‍വ്വമല്ലാത്ത
പെരുമാറ്റം മൂലം
കര്ഷകന് ആത്മഹത്യ
ചെയ്തതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
ആത്മഹത്യ
ചെയ്ത കര്‍ഷകന്റെ
ആശ്രിതന് സര്‍ക്കാര്‍
ജോലി നല്‍കുമോ;
(ഡി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഇതിനകം
എന്തെങ്കിലും
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ?
റീ-സര്‍വ്വേ
1229.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീ-സര്‍വ്വേ
പൂര്‍ത്തിയാക്കാത്ത
വില്ലേജുകളില്‍
അടിസ്ഥാന രേഖകളായ
സെറ്റില്‍ മെന്റ്
രജിസ്റ്റര്‍ ,
ബി.റ്റി.ആര്., ഫീല്‍ഡ്
മെഷര്‍മെന്റ് ബുക്ക്,
ലിത്തോ പ്ലാന്‍ എന്നിവ
ലഭ്യമല്ലാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാധാരണ
ജനങ്ങളുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി ഈ
രേഖകളുടെ പകര്‍പ്പുകള്‍
വില്ലേജ് ഓഫീസുകളില്‍
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കെ.ഡി.എച്ച്
വില്ലേജിലെ ഭൂമി
1230.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1975ലെ
ജി ഒ(എം എസ്) 993/75
റവ(എന്‍) തീയതി
02/09/75 പ്രകാരം
കണ്ണന് ദേവന് ഹില്‍സ്
വില്ലേജിൽ എത്ര പേർക്ക്
ഭൂമി മാർക്കറ്റ്
വിലയ്ക്ക് അല്ലെങ്കിൽ
തറവിലയ്ക്ക്
നൽകിയിട്ടുണ്ട്;
(ബി)
ആർക്കൊക്കെ
എത്ര സെൻറ് ഭൂമി
വീതമാണ്
നൽകിയിട്ടുള്ളത് എന്ന്
അറിയിക്കുമോ;
(സി)
1975
ലെ ഉത്തരവ് പ്രകാരം
ഭൂമിക്ക് വേണ്ടി അപേക്ഷ
തന്നിട്ടുള്ളവർ
ആരൊക്കെയാണ്; ഇതിൽ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ഡി)
1975
ലെ എക്സ്പെർട്ട്
കമ്മിറ്റി റിപ്പോർട്ട്
പ്രകാരം മൂന്നാർ,
ദേവികുളം
എന്നിവിടങ്ങളിൽ ജനിച്ച്
വളർന്നവർക്ക് ഭൂമി
വിലയ്ക്ക് നൽകാനുള്ള
ആലോചനയുണ്ടോ;
(ഇ)
ശ്രീ.
എം.ജെ.ബാബു എന്നയാൾ
നൽകിയ അപേക്ഷയിൽ
ഇടുക്കി കലകട്ർ
ആവർത്തിച്ച്
ആവശ്യപ്പെട്ടിട്ടും
ദേവികുളം തഹസിൽദാർ
റിപ്പോർട്ട് നൽകാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ?
കേരള
ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്
1231.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സർക്കാരിന്റെ
കാലയളവില്‍ കേരള ലാന്റ്
ഇന്‍ഫര്‍മേഷന്‍ മിഷന്
നടത്തിയ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം ;അതില്‍
'ഇ-രേഖാ പദ്ധതി" ക്കായി
നടത്തിയ പ്രവൃത്തികള്‍
എന്തെല്ലാമാന്നെന്നും
എത്ര തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
മോഡല്‍ സെന്‍ട്രല്‍
റെക്കാഡ് റൂം
സ്ഥാപിക്കല്‍ പ്രവൃത്തി
എവിടെയെല്ലാം നടത്തി ;
എത്ര തുക ചെലവാക്കി ;
14ജില്ലകളിലെ ജില്ലാ
ഡിജിറ്റലൈസേഷന് നടപടി
കഴിഞ്ഞ സര്‍ക്കാര്‍
എത്രത്തോളം
പൂര്‍ത്തിയാക്കിയെന്നും
എത്ര തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
വെബ് ജി.ഐ.എസ്(GIS)
മുഖാന്തിരം ലാന്റ്
റിക്കോര്‍ഡ് നല്കുന്ന
പദ്ധതി എത്രത്തോളം
പൂര്‍ത്തിയാക്കി ; എത്ര
തുക ചെലവാക്കി
;ഹാര്ഡ്വെയര്
സെര്‍വര്‍ സ്റ്റോറേജ്
സംവിധാനം ഒരുക്കുന്ന
ബാക്ക് അപ് സെര്‍വര്‍
പദ്ധതി എത്രത്തോളം
പൂര്‍ത്തീകരിച്ചു ;
എത്ര തുക ചെലവാക്കി
;വ്യക്തമാക്കുമോ ;
(ഡി)
കഴിഞ്ഞ
സര്‍ക്കാര്‍ ജി.സി.പി.
(GCP) പോയിന്റുകള്‍
സംസ്ഥാനവ്യാപകമായി
സ്ഥാപിക്കുന്ന പദ്ധതി
എത്രത്തോളം
പൂര്‍ത്തീകരിച്ചുവെന്നും
എത്ര തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
ആറു പദ്ധതികളുടെയും
പ്രവര്‍ത്തനങ്ങള്‍
എന്താണ് എന്നും
ഓരോന്നും എത്രത്തോളം
ഫലവത്തായി
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയുന്നുവെന്നും
പരിശോധിച്ചുവോ ;
വിശദാംശം ലഭ്യമാക്കുമോ
?
കേരള
ലാന്‍ഡ് ഡവലപ്മെന്റ്
കോര്പ്പറേഷന് നാദാപുരം
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
1232.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
ലാന്‍ഡ് ഡവലപ്മെന്റ്
കോര്പ്പറേഷന്
2017-2018 കാലയളവില്‍
നാദാപുരം മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ ?
ഭൂമി
പതിച്ചു നല്‍കുന്നതിനുളള
നടപടികള്‍
1233.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
പി.എസ്.സി. ഓഫീസിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
30 സെന്റ് ഭൂമി സിവില്‍
സ്റ്റേഷന് വളപ്പില്‍
പതിച്ചു
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ് നല്‍കുമോ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
സെക്രട്ടേറിയറ്റിലെ
റവന്യു വകുപ്പില്‍
നിലവിലുളള
64171/എല്‍2/2011
നമ്പര്‍ ഫയലില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ;
(സി)
മലപ്പുറം
ജില്ലാ പി.എസ്.സി.
ഓഫീസിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കാന്‍ ഭൂമി
പതിച്ചു
നല്‍കുന്നതിനുളള
നടപടികള്‍
വേഗത്തിലാക്കുമോ?
ലീസ്
വ്യവസ്ഥയില്‍ നൽകിയിട്ടുള്ള
സര്‍ക്കാര്‍ ഭൂമി, വനഭൂമി,
മിച്ചഭൂമി
1234.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമി, വനഭൂമി,
മിച്ചഭൂമി എന്നിവ
ഉള്‍പ്പെടെയുള്ള എത്ര
അളവ് ഭൂമി ലീസ്
വ്യവസ്ഥയില്‍
വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
അല്ലാത്തവയായോ
നല്‍കിയിട്ടുണ്ട്;
(ബി)
ഇത്തരത്തില്‍
ലീസിനു നല്‍കിയതില്‍
ലീസ് കുടിശ്ശിക
വരുത്തിയവര്‍ ആരെല്ലാം;
എത്ര തുകയാണ് കുടിശ്ശിക
വരുത്തിയിട്ടുള്ളത്;
ജില്ലതിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
6.02.16
- ലെ സ.ഉ(എം.എസ്)
നം.96/2016/ആര്.ഡി.
ഉത്തരവു പ്രകാരവും
28.01.2016- ലെ
സ.ഉ.(പി)
നം.64/16/ആര്.ഡി.
ഉത്തരവു പ്രകാരവുമുള്ള
ലീസ് നിരക്ക് എത്ര
എന്ന് വ്യക്തമാക്കുമോ;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ലീസ് നിരക്കുകള്‍
കാലോചിതമായി
പരിഷ്കരിക്കേണ്ട
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
നിരക്കുകൾ എന്നും ആയത്
എപ്പോള്‍
പരിഷ്കരിക്കുവാന്‍
കഴിയും എന്നും
വ്യക്തമാക്കുമോ?
ഭൂമി
കയ്യേറ്റക്കാര്‍ക്കെതിരെ
നടപടി
1235.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭൂമി
കയ്യേറ്റക്കാര്‍ക്കെതിരെ
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്യുകയുണ്ടായി എന്ന്
വിശദമാക്കാമോ;
(ബി)
ആയതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ?
ബൃഹത്
വ്യവസായ സോണ്‍ നിര്‍മ്മാണം
1236.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബൃഹത്
വ്യവസായ സോണ്‍
നിര്‍മ്മാണത്തിന് മങ്കട
വില്ലേജില്‍പ്പെട്ട 690
ഏക്കര്‍ ഭൂമി വ്യവസായ
വകുപ്പിന്
കെെമാറുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രാരംഭഘട്ട
പ്രവര്‍ത്തനങ്ങള്‍
പോലും നടപ്പിലാക്കാന്‍
സാധിക്കാതെ പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പദ്ധതിയ്ക്കുളള
ഭൂമി അളന്ന്
തിട്ടപ്പെടുത്തി
കിന്‍ഫ്രക്ക്
അടിയന്തരമായി
കെെമാറുന്നതിനുളള നടപടി
സ്വീകരിക്കുമോ?
കോവളം
കൊട്ടാരം നില്ക്കുന്ന ഭൂമി
സ്വകാര്യ ഗ്രൂപ്പിന് കൈമാറിയ
നടപടി
1237.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
കൊട്ടാരം നില്ക്കുന്ന
ഭൂമി രവി പിള്ള
ഗ്രൂപ്പ് ഓഫ്
കമ്പനിക്ക് കൈമാറിയോ;
എങ്കില്‍ എന്നാണെന്ന്
വ്യക്തമാക്കുമോ; ഈ
കമ്പനി തിരുവനന്തപുരം
ജില്ലയില്‍ കൈവശം
വച്ചിരിക്കുന്ന ആകെ
ഭൂമി എത്ര;
എവിടെയെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
നിലവില്‍
ടി കമ്പനിയുടെ പേരില്‍
പോക്കുവരവ് ചെയ്ത ഭൂമി
എത്രയാണെന്നും അവ
ഏതെല്ലാം
വില്ലേജിലാണെന്നും
വ്യക്തമാക്കുമോ; ഇവയെ
സംബന്ധിച്ച്
കോടതികളില്‍ കേസുകള്‍
നിലവിലുണ്ടോ; എങ്കില്‍
എത്ര കേസുകളെന്നും
ഏതെല്ലാം
കോടതികളിലന്നും
വ്യക്തമാക്കുമോ;
(സി)
കോവളം
കൊട്ടാരത്തിനെ
സംബന്ധിച്ച വിഷയത്തില്‍
എ.ജി. നിയമോപദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
കോവളം
കൊട്ടാരം നില്ക്കുന്ന
ഭൂമി സര്‍ക്കാര്‍
ഉടമസ്ഥതയില്‍
നിലനിര്‍ത്തണമെന്ന്
എ.ജി.യുടെ നിയമോപദേശം
എന്നാണ് ലഭിച്ചത്;
അതിന്മേല് എന്തു നടപടി
കൈക്കൊണ്ടുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
കൊട്ടാരം
സ്വകാര്യ ഹോട്ടലിന്
വിട്ടുനല്‍കുന്നതിന്
ടൂറിസം വകുപ്പ്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഫയലിന്റെ ഇപ്പോഴത്തെ
അവസ്ഥ
വെളിപ്പെടുത്തുമോ;
(എഫ്)
പ്രസ്തുത
ഫയല്‍ മുഖ്യമന്ത്രി
അംഗീകരിച്ച് തിരികെ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
വ്യക്തമാക്കുമോ;
(ജി)
ഇതിന്മേല്
നാളിതുവരെ കൈക്കൊണ്ട
നടപടികള്‍
വിശദീകരിക്കുമോ?
റവന്യു
വകുപ്പിലെ ഒഴിവുകള്‍
1238.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
വകുപ്പില്‍ നിന്ന് 2017
ഏപ്രില്‍ മുതല്‍ ജൂലൈ
വരെയുളള മാസങ്ങളില്‍
വിവിധ തസ്തികകളില്‍
നിന്ന് എത്ര
ജീവനക്കാര്‍ വിരമിച്ചു
എന്ന് തസ്തികയും
ജില്ലയും തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
എത്രയെന്നും അവ
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കാനുളള
കാരണവും
വ്യക്തമാക്കുമോ?
മെഡിക്കല്‍
റീ ഇംബേഴ്സ്മെന്റ്
അനുവദിക്കുന്നതിന് നടപടി
1239.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ തൃശ്ശൂര്‍
ജില്ലയില്‍ വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റായി
സേവനം അനുഷ്ഠിച്ചു
വരുന്ന ശ്രീ. കെ.
സദാനന്ദന്റെ മകന്
ഹരിഹര്‍ കെ. നായറിന്റെ
കോക്ലിയര്‍ ഇംപ്ലാന്റ്
സര്‍ജറികള്‍ അടക്കമുളള
ചികിത്സയുടെ മെഡിക്കല്‍
റീ ഇംപേഴ്സ്മെന്റ്
ലഭിക്കുന്നതിനായുളള
അപേക്ഷയില്‍, ആരോഗ്യ
വകുപ്പ് അനുമതി നല്കിയ
സാഹചര്യത്തില്‍, തുക
അനുവദിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍ തുക
അടിയന്തരമായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടയം
നല്‍കുന്നതിന് നടപടി
1240.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വര്‍ക്കല
താലൂക്കില്‍
നാവായിക്കുളം
പഞ്ചായത്തില്‍
നെെനാകോണത്ത് 12
ഏക്കറില്‍
താമസിക്കുന്നവര്‍ക്ക്
പട്ടയം നല്‍കുന്നതിനുളള
നടപടി എന്തായി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
ഭൂമി അളന്നു
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എപ്പോള്‍
എന്നറിയിക്കാമോ;
(സി)
തലമുറകളായി
അവിടെ
താമസിക്കുന്നവര്‍ക്ക്
പട്ടയം കൊടുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആ തീരുമാനം
എന്നാണ് എടുത്തത്;
(ഡി)
എപ്പോള്‍
പട്ടയം കൊടുക്കുവാന്‍
സാധിക്കുമെന്നു
വ്യക്തമാക്കുമോ?
തൊടുപുഴ
ഫയര്‍ സ്റ്റേഷന് ഭൂമി
1241.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊടുപുഴ
ഫയര്‍ സ്റ്റേഷന് ഭൂമി
നല്കുുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുുമോ;
(ബി)
ഇത്
സംബന്ധിച്ച് ഇടുക്കി
കളക്ടര്‍ റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ആയതിന്‍െറ പകര്‍പ്പ്
ലഭ്യമാക്കുമോ ?
ഇടുക്കി
ജില്ലയിലെ റവന്യു
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം
1242.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
മാര്‍ച്ച് മുതല്‍
ഇതുവരെ എത്ര റവന്യു
ഉദ്യോഗസ്ഥരെ ഇടുക്കി
ജില്ലയിലെ വിവിധ
ഓഫീസുകളില്‍ നിന്നും
സ്ഥലം
മാറ്റിയിട്ടുണ്ട്;
ഇവരുടെ പേരും
തസ്തികയുമുള്പ്പെടെയുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ഇവരെ
പ്രസ്തുത തസ്തികയില്‍
നിന്നും
മാറ്റുവാനുണ്ടായ കാരണം
എന്തെന്നും
വ്യക്തമാക്കുമോ?
കിഴക്കേ
ചാലക്കുടി വില്ലേജിലെ
സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം
1243.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ കിഴക്കേ
ചാലക്കുടി വില്ലേജിൽ
സർക്കാർ വക തോടും,
ദേവസ്വം വക ഭൂമിയും
കൈയ്യേറിയത്
സംബന്ധിച്ച്
സര്‍വ്വേയും ഭൂരേഖയും
വകുപ്പ് ഡയറക്ടർ
29.04.2015 ന്
സമർപ്പിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് മധ്യമേഖലാ
വിജിലന്‍സ് ഡെപ്യൂട്ടി
കളക്ടറുടെ 04.05.2015
ലെ റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ടി
കൈയ്യേറ്റം സംബന്ധിച്ച്
മുന്‍ തൃശ്ശൂര്‍ ജില്ലാ
കളക്ടര്‍ എം.എസ്. ജയ
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
2015
ജൂൺ 11ന് ലാൻഡ് റവന്യു
കമ്മീഷണർ റിപ്പോർട്ട്
സമർപ്പിച്ചതിനു ശേഷം ടി
കൈയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
ജില്ലാ ഭരണകൂടം
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ഇ)
പ്രസ്തുത
വിഷയത്തില്‍ നിലവിലെ
തൃശ്ശൂര്‍ ജില്ലാ
കളക്ടര്‍ തയ്യാറാക്കിയ
പ്രാഥമിക അന്വേഷണ
റിപ്പോര്‍ട്ടിന്റെയും
സമഗ്ര
റിപ്പോര്‍ട്ടിന്റെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
അങ്ങാടി-കൊറ്റനാട്
കുടിവെള്ള പദ്ധതിക്ക് സ്ഥലം
1244.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്ങാടി-കൊറ്റനാട്
കുടിവെള്ള പദ്ധതിയുടെ
ശുദ്ധീകരണപ്ലാന്റ്
സ്ഥാപിക്കുന്നതിന്
നെഗ്ഷ്യബിള്
പര്‍ച്ചേഴ്സ് പ്രകാരം
ഭൂമി
ഏറ്റെടുക്കുന്നതിനായുളള
അനുമതിയ്ക്കുളള അപേക്ഷ
എന്നാണ് ലഭിച്ചത്;
ഇതിനുള്ള അനുമതി
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ; ഇനിയും
എന്തൊക്കെ
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
(സി)
സ്ഥലത്തിന്
നല്‍കാനുള്ള വില
ഗ്രാമപഞ്ചായത്ത്
ലഭ്യമാക്കിയിട്ടും
സര്‍ക്കാര്‍ ഉത്തരവ്
വൈകുന്നതുമൂലം
പദ്ധതിയുടെ നിര്‍വ്വഹണം
അനന്തമായി നീണ്ടു
പോകുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അടിയന്തിരമായി
ഈ സ്ഥലം നെഗോഷ്യബിള്‍
പര്‍ച്ചേഴ്സ് പ്രകാരം
ഏറ്റെടുക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തൊടുപുഴ
മുട്ടം സ്പെെസസ്
പാര്ക്കിന് ഭൂമി
1245.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊടുപുഴ
മുട്ടം വില്ലേജില്‍
സ്പെെസസ് പാര്ക്കിന്
ഭൂമി ഏറ്റെടുക്കുന്ന
നടപടിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ഇൗ
പദ്ധതിയുടെ ഭൂമി
ഏറ്റെടുക്കല്‍ പ്രക്രിയ
ത്വരിതഗതിയിലാക്കാന്‍
നടപടി കെെക്കൊളളുമോ;
(സി)
ആയതുമായി
ബന്ധപ്പട്ട ഫയല്‍
ഇപ്പോള്‍ ആരുടെ
കെെവശമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഭൂമി
ഏറ്റെടുക്കലിന്
ഉണ്ടായിരിക്കുന്ന
പ്രധാന തടസ്സം
എന്തെന്ന്
അറിയിക്കാമോ?
ഭൂമിയുടെ
ഉപഗ്രഹ ചിത്രങ്ങള്‍
1246.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡേറ്റാ
ബാങ്കില്‍ തെറ്റായ
വിവരം
രേഖപ്പെടുത്തിയതിനെതിരെ
പരാതി നല്‍കുന്നതിന്
റവന്യൂ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രാദേശിക
നിരീക്ഷണ സമിതികള്‍ക്ക്
ഭൂമിയുടെ ഉപഗ്രഹ
ചിത്രങ്ങള്‍
ലഭ്യമാക്കുന്നത്
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(സി)
ഭൂമിയുടെ
ഉപഗ്രഹ ചിത്രങ്ങള്‍
ലഭ്യമാക്കുന്ന
ഏജന്‍സിക്ക് അതിന് ഫീസ്
ഈടാക്കുവാന്‍ അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഏങ്കില്എത്ര രൂപയാണ്
ഫീസ് എന്നറിയിക്കാമോ;
(ഡി)
ദുര്‍ബല
വിഭാഗങ്ങള്‍ക്കും
ബി.പി.എല്‍.,
പട്ടികജാതി/
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കും ഫീസ്
ഇളവ്
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഭൂമിയുടെ
ഉപഗ്രഹ ചിത്രങ്ങള്‍ക്ക്
വേണ്ടി ജനങ്ങള്‍ നട്ടം
തിരിയുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)
വ്യത്യസ്ത
ഏജന്‍സികള്‍ക്ക്
നാളിതുവരെ ലഭിച്ച
അപേക്ഷകള്‍ എത്ര;
വിശദമാക്കുമോ;
(ജി)
ഉപഗ്രഹ
ഭൂപടം ഇല്ലാത്ത
സ്ഥലങ്ങളില്‍ പകരം
സംവിധാനം എന്താണെന്ന്
വ്യക്തമാക്കുമോ?
വില്ലേജ്
ഓഫീസുകള്‍
അഴിമതിമുക്തമാക്കുന്നതിന്
നടപടി
1247.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ വില്ലേജ്
ഓഫീസുകള്‍ അടക്കം
അഴിമതിമുക്തമാക്കുന്നതിന്റെ
ഭാഗമായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
റവന്യൂ
ഓഫീസുകളെ സോഷ്യല്‍
ഓഡിറ്റിങ്ങിന്
വിധേയമാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
വില്ലേജ് ഓഫീസുകളിലെ
ഓണ്‍ലൈന്‍ സേവനങ്ങള്‍
1248.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍ നിന്നും
ഏതെല്ലാം സേവനങ്ങളാണ്
ഇപ്പോള്‍ ഓണ്‍ലൈനായി
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓണ്‍ലൈനായി
അപേക്ഷ
സമര്‍പ്പിച്ചവര്‍ക്ക്
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാക്കാന്‍ എത്ര
ദിവസം കാലതാമസം
വരുമെന്ന്
വിശദമാക്കുമോ;
(സി)
ഇപ്പോള്‍
ലഭ്യമാകുന്ന
സര്‍ട്ടിഫിക്കറ്റുകളുടെ
കാലാവധി
പുന:ക്രമീകരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
വില്ലേജ്
ഓഫീസുകളുടെ ഡിജിറ്റൈസേഷന്
1249.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം വില്ലേജ്
ഓഫീസുകള്‍ ഡിജിറ്റലൈസ്
ചെയ്തു എന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍ വില്ലേജ്
ഓഫീസുകളും ഡിജിറ്റലൈസ്
ചെയ്യാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഡിജിറ്റലൈസേഷന്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വില്ലേജ്
ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ്
സംവിധാനം
1250.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളില്‍
ഫ്രണ്ട് ഓഫീസ് സംവിധാനം
ഇല്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വില്ലേജ്
ഓഫീസുകളില്‍ ഫ്രണ്ട്
ഓഫീസ് സംവിധാനം
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
മലപ്പുറം
ക്യാന്‍സര്‍ സെന്റര്‍ ആന്റ്
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിനായി
ഭൂമി
1251.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ക്യാന്‍സര്‍ സെന്റര്‍
ആന്റ് റിസര്‍ച്ച്
ഇന്സ്റ്റിട്യൂട്ടിന്
പാണക്കാട് വില്ലേജിലെ
ഇന്‍കെല്‍
എഡ്യൂസിറ്റിയില്‍
അനുവദിച്ച
ഇരുപത്തിയഞ്ച് ഏക്കര്‍
ഭൂമി ഏറ്റെടുക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്
വിശദമാക്കുമോ;
(ബി)
റവന്യൂ
വകുപ്പ് ഭൂമി
ഏറ്റെടുത്ത്
ആരോഗ്യവകുപ്പിന്
കൈമാറുന്നതിന്
സാങ്കേതിക തടസ്സങ്ങള്‍
നിലവിലുണ്ടോ;
(സി)
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
വില്ലേജ്
ഓഫീസുകളില്‍ ഭൂനികുതി
രജിസ്റ്റര്‍ സംവിധാനം
1252.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളില്‍
ഭൂനികുതി രജിസ്റ്റര്‍
എന്ന സംവിധാനം
നിലവിലുണ്ടോ;
(ബി)
വില്ലേജ്
ഓഫീസുകളില്‍ നികുതി
അടയ്ക്കന്നതിന്
മുന്‍വര്‍ഷത്തെ നികുതി
രസീത് ഹാജരാക്കണം എന്ന
നിബന്ധന
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഭൂനികുതി
രജിസ്റ്റര്‍
ഉണ്ടെങ്കില്‍
മുന്‍വര്‍ഷത്തെ രസീത്
ഹാജരാക്കാതെ തന്നെ
നികുതി
സ്വീകരിക്കുന്നതിന്
നടപടി എടുക്കുമോ?
വില്ലേജ്
ഓഫീസുകളില്‍ നിന്നുള്ള
സേവനങ്ങള്‍
1253.
ശ്രീ.രാജു
എബ്രഹാം
,,
ബി.സത്യന്
,,
പി. ഉണ്ണി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍ നിന്ന്
നല്കുന്ന
സര്‍ട്ടിഫിക്കറ്റുകളും
സേവനങ്ങളും
എന്തെല്ലാമാണ്; അധികാര
വികേന്ദ്രീകരണത്തിന്റെ
പശ്ചാത്തലത്തില്‍
ഇവയെല്ലാം
അനിവാര്യമായും പ്രസ്തുത
ഓഫീസുകള്‍ തന്നെ
നല്കേണ്ടവയാണോ എന്ന്
പരിശാേധനാവിധേയമാക്കുമോ;
(ബി)
സാധാരണക്കാര്‍ക്ക്
നിരന്തരം
ബന്ധപ്പെടേണ്ടിവരുന്ന
വില്ലേജ് ഓഫീസുകളിലെ
ജീവനക്കാരില്‍ ഗണ്യമായ
ഒരു വിഭാഗം
അഴിമതിക്കാരും ജനങ്ങളെ
അനാവശ്യമായി
ബുദ്ധിമുട്ടിക്കുന്നവരും
ആണെന്ന് വ്യാപകമായി
ആക്ഷേപമുള്ള കാര്യം
പരിശോധിച്ചിരുന്നോ;
(സി)
കോഴിക്കോട്
ചക്കിട്ടപ്പാറയിലും
തിരുവനന്തപുരത്ത്
വെള്ളറടയിലും
നടന്നതുപോലെയുള്ള
അനിഷ്ട സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
വേണ്ടുന്ന സാഹചര്യം
സൃഷ്ടിക്കാന്‍
എടുത്തിട്ടുള്ള
നടപടികള്‍
അറിയിക്കാമോ?
കോങ്ങാട്
മണ്ഡലത്തില്‍ പൊതു
ആവശ്യങ്ങള്‍ക്ക് റവന്യു
ഭൂമി
1254.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തില്‍ പൊതു
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുവാൻ കഴിയുന്ന
റവന്യു ഭൂമിയുടെ
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
വില്ലേജ്, സര്‍വ്വെ
നമ്പര്‍, വിസ്തീര്‍ണ്ണം
എന്ന ക്രമത്തില്‍
വിവരങ്ങള്‍ നല്‍കുമോ ?
മാങ്കുളം
പഞ്ചായത്തിലെ മിച്ചഭൂമി
കൈയ്യേറ്റം
1255.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാങ്കുളം
പഞ്ചായത്തിലെ
ആനക്കുളത്തില്
സി.പി.എം അനുഭാവികള്‍
റവന്യൂ വകുപ്പിന്റെ
ലക്ഷക്കണക്കിന് രൂപ വില
വരുന്ന മിച്ചഭൂമി
കൈയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടോ ;
(ബി)
ഇതു
സംബന്ധിച്ച് റവന്യു
അധികാരികള്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(സി)
അടിയന്തരമായി
കയ്യേറ്റം ഒഴിപ്പിച്ച്
ഭൂമി വീണ്ടെടുക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
വില്ലേജ്/താലൂക്ക്
ഓഫീസുകള്‍/ജില്ലാ
കളക്ട്രേറ്റുകള്‍ വഴി നല്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
1256.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ നിന്നും
27.04.2007 -ലെ ജി ഒ
(എം
എസ്)136/2007/ആര്‍ഡി
നമ്പര്‍ ഉത്തരവു
പ്രകാരം നല്‍കേണ്ട 24
സര്‍ട്ടിഫിക്കറ്റുകള്‍
ഏതെല്ലാം, എത്ര
ദിവസത്തിനുള്ളില്‍
നല്‍കണം; വിശദാംശങ്ങളും
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച ജി ഒ
(പി)24/10/04/08/2010-ലെ
ഐ റ്റി ഡി
നിഷ്കര്‍ഷിച്ച
സര്‍ട്ടിഫിക്കറ്റുകള്‍
ഏതെല്ലാം; ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇതിനായി
അപേക്ഷകര്‍ അടയ്ക്കേണ്ട
ഫീസ് (അക്ഷയ
ഉള്‍പ്പെടെ) എത്ര ; പല
കേന്ദ്രങ്ങളും
സര്‍ക്കാര്‍ നിശ്ചിത
തുകയേക്കാള്‍ കൂടുതല്‍
ഫീസ് വാങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തു
നടപടികള്‍
സ്വീകരിച്ചു;എത്ര
പേരുടെ പേരില്‍ 2010 നു
ശേഷം നടപടികള്‍
സ്വീകരിച്ചു ;വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
വില്ലേജ്/താലൂക്ക്ഓഫീസുകള്/ജില്ലാ
കളക്ട്രേറ്റുകള്‍ വഴി
നല്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
സേവനാവകാശ നിയമ
പ്രകാരമുള്ള സമയ പരിധി
എത്ര ; ഇതു സംബന്ധിച്ച
23.01.2013ലെ എല്‍ ആര്
എച്ച് 3/49142/13
പ്രകാരമുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
സേവനാവകാശ നിയമലംഘനം
നടത്തിയതായി നാളിതുവരെ
ലഭ്യമായ പരാതികള്‍
എത്ര,
തീര്‍പ്പാക്കാനുള്ളവ
എത്ര; വിശദീകരണം
ലഭ്യമാക്കുമോ;
ബേപ്പൂര്‍
തുറമുഖ വികസനം
1257.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
തുറമുഖ വികസനത്തിനായി
ബേപ്പൂര്‍
കോവിലകത്തിന്റെ ഭൂമി
നെഗോഷ്യേറ്റഡ്
പര്‍ച്ചേസ് പ്രകാരം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
B2/44020/2017,
B2/655251/2016, B2/
6008/2015 എന്നീ
ഫയലുകള്‍ റവന്യൂ
വകുപ്പില്‍ ഉള്ളതായി
അറിയാമോ;
(സി)
പ്രസ്തുത
ഫയലുകളില്‍ തീര്‍പ്പു
കല്പിക്കുന്നതില്
അസാധാരണമായ കാലതാമസം
ഉണ്ടായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഫയലുകളില്‍
അടിയന്തിരമായി
തീര്‍പ്പു
കല്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കര്ഷകന്
ആത്മഹത്യ ചെയ്യുവാന്‍
ഇടയാക്കിയ സാഹചര്യം
സംബന്ധിച്ച് അന്വേഷണ
റിപ്പോര്‍ട്ട്
1258.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെമ്പനോട്
വില്ലേജോഫീസില്‍
കര്ഷകന് ആത്മഹത്യ
ചെയ്യുവാന്‍ ഇടയാക്കിയ
സാഹചര്യം സംബന്ധിച്ച്
അന്വേഷണം നടത്തിയ
റവന്യൂ അഡീഷണല്‍ ചീഫ്
സെക്രട്ടറിയുടെ അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ടില്‍
ആരൊക്കെയാണ്
കുറ്റക്കാരെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മൂന്നാര്‍
കൈയ്യേറ്റം
ചര്‍ച്ചചെയ്യുവാന്‍
മുഖ്യമന്ത്രിതല യോഗം
1259.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
കൈയ്യേറ്റം
ചര്‍ച്ചചെയ്യുവാന്‍
ജൂലൈ 1 ന്
മുഖ്യമന്ത്രിയോഗം
വിളിച്ചിരുന്നോ;ഏതെങ്കിലും
ഒരു പ്രത്യേക വിഷയം
ചര്ച്ചചെയ്യുവാനാണോ
പ്രസ്തുത യോഗം
വിളിച്ചത്;
(ബി)
പ്രസ്തുത
യോഗം ചേരേണ്ടതില്ലെന്ന്
കാണിച്ച് റവന്യു
മന്ത്രി
മുഖ്യമന്ത്രിക്ക് കത്ത്
നല്‍കിയിരുന്നോ;എങ്കിൽ
വിയോജിപ്പിനുളള കാരണം
എന്തായിരുന്നു;
(സി)
മൂന്നാര്‍
പോലീസ് സ്റ്റേഷന്
സമീപമുളള 22 സെന്റ്
സ്ഥലവും കെട്ടിടവും
കുത്തകപ്പാട്ടചട്ടം
ലംഘിച്ചതിനാല്‍
ഒഴിയണമെന്ന് കാണിച്ച്
ജൂണ്‍ 9 ന് ദേവികുളം
സബ്കളക്ടര്‍
കൈയ്യേറ്റക്കാര്‍ക്ക്
നോട്ടീസ്
നല്‍കിയിരുന്നോ;എങ്കില്‍
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചു ; സ്ഥലം
ഒഴിപ്പിച്ച്
സര്‍ക്കാരിലേക്ക്
മുതല്കൂട്ടിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
കയ്യേറ്റം
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട
സ്ഥലം മാറ്റം
1260.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ സബ്
കളക്ടറുള്പ്പെടെയുളള
ചില റവന്യൂ
ഉദ്യോഗസ്ഥര്‍ക്ക്
കയ്യേറ്റം
ഒഴിപ്പിക്കലുമായി
ബന്ധപ്പെട്ട് സ്ഥലം
മാറ്റം നൽകിയെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
എന്തിന്റെ
അടിസ്ഥാനത്തിലാണ് സബ്
കളക്ടര്‍ക്കും റവന്യൂ
ഉദ്യോഗസ്ഥര്‍ക്കും
സ്ഥലം മാറ്റം നൽകിയത്
എന്ന് വ്യക്തമാക്കുമോ;
(സി)
സബ്
കളക്ട്രറുടെ സ്ഥലം
മാറ്റത്തിനുശേഷം എത്ര
ഏക്കര്‍ ഭൂമി
സര്‍ക്കാര്‍ തിരിച്ചു
പിടിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മൂന്നാര്‍
കെെയ്യേറ്റമൊഴിപ്പിക്കല്
1261.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
കയ്യേറ്റമൊഴിപ്പിക്കല്‍
നടപടിയുടെ ഭാഗമായി
ഇപ്പോള്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
കയ്യേറ്റമൊഴിപ്പിക്കല്‍
നടപടി നിര്‍ത്തിവച്ചോ;
(ബി)
ഇവിടെ
എത്ര കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ഇത് ഏതൊക്കെ എന്നും
ആരൊക്കെയാണ് സ്ഥലം
കയ്യേറിയതെന്നും വിവിധ
സ്ഥലത്തിന്റെ പേരും,
ആള്‍ക്കാരുടെ അഡ്രസ്സും
സഹിതം വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍ നാളിതുവരെ
എത്ര കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ച് തിരിച്ച്
പിടിച്ചിട്ടുണ്ട്;
കയ്യേറിയവരുടെ പേരും
അഡ്രസ്സും സഹിതം
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
മൂന്നാര്‍
കയ്യേറ്റം സംബന്ധിച്ച്
മുന്‍ സബ്കളക്ടര്‍
എന്തെങ്കിലും
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
മുഖം
നോക്കാതെ
കയ്യേറ്റക്കാരെ
ഒഴിപ്പിക്കാന്‍
സത്യസന്ധമായ അടിയന്തര
നടപടികള്‍ ഉടന്‍
സ്വീകരിയ്ക്കുമോ എന്ന്
വെളിപ്പെടുത്താമോ?
മൂന്നാറിലെ
ഭൂമി കയ്യേറ്റം
1262.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്നാറിൽ
ഒരു എം.എല്‍.എ.
കയ്യേറിയതായി
ആരോപിക്കപ്പെടുന്ന ഭൂമി
സര്‍ക്കാരിലേക്ക്
തിരിച്ച് പിടിയ്ക്കാന്‍
നാളിതുവരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
എം.എല്‍.എ.
പ്രസ്തുത മേഖലകളില്‍
എത്ര ഏക്കര്‍ ഭൂമി
കയ്യേറിയിട്ടുണ്ടെന്നാണ്
സര്‍ക്കാരിന്റെ കണക്ക്;
ഇതിനെ സംബന്ധിച്ച്
ദേവികുളം, ഇടുക്കി സബ്
കളക്ടര്മാരുടേയോ
മറ്റേതെങ്കിലും ഉന്നത
ഉദ്യോഗസ്ഥരുടെയോ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
കോപ്പി ലഭ്യമാക്കുമോ;
(സി)
എം.എല്‍.എ.യുടെ
വീട് ഇരിക്കുന്ന
സ്ഥലവും
കയ്യേറ്റഭൂമിയായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ഇതിന്‍പ്രകാരം
നാളിതുവരെ എന്ത് നടപടി
സ്വീകരിച്ചു?
കേരളത്തിലെ
സബ് താലൂക്കുകള്‍
1263.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര സബ് താലൂക്കുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവിടെ
എത്ര ജീവനക്കാരാണുള്ളത്
;
(സി)
സബ് താലൂക്ക്ഓഫീസുകള്
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
;
(ഡി)
ഇവ
താലൂക്കുകളാക്കുവാനുള്ള
ശിപാര്‍ശ നിലവിലുണ്ടോ ;
(ഇ)
തഹസില്‍ദാര്‍
നല്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതിനുള്ള
അധികാരം സബ്
താലൂക്കാസ്ഥാനത്തെ
ഡെപ്യൂട്ടി
തഹസില്‍ദാര്‍മാര്‍ക്ക്
കൊടുക്കുന്നത്
സംബന്ധിച്ച കാര്യം
പരിഗണനയിലുണ്ടോ ?
കാസര്‍ഗോഡ്
തിമിരി വില്ലേജില്‍
മിച്ചഭൂമിയുടെ പട്ടയം
നല്കാന് നടപടി
1264.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
കയ്യൂര്‍-ചിമേനി
പഞ്ചായത്തില്‍
ഉള്‍പ്പെട്ട തിമിരി
വില്ലേജില്‍ കൈമാറ്റം
ചെയ്തുകിട്ടിയ
മിച്ചഭൂമിയുടെ പട്ടയം
നൽകുന്നതിനുള്ള നടപടി
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
ഇതില്‍പ്പെട്ട കുറച്ച്
പേര്‍ക്ക് പട്ടയം
നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍
അവശേഷിക്കുന്നവര്‍ക്ക്
കൂടി പട്ടയം നല്കാന്
എപ്പോള്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
മൂന്നാറിലെ
അനധികൃത കൈയ്യേറ്റം
1265.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
അനധികൃത കൈയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
മൂന്നാർ
കൈയ്യേറ്റ ഭൂമി
തിരിച്ചുപിടിക്കുവാന്‍
സര്‍ക്കാരിന്
ഇച്ഛാശക്തി വേണമെന്ന്
കേരള ഹൈക്കോടതി നടത്തിയ
പരാമര്‍ശം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഈ പരാമര്‍ശത്തിന്
അടിസ്ഥാനമായ വസ്തുത
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
മൂന്നാറിലെ
ലൗഡെയില്‍ ഹോം
സ്റ്റേയും 22സെന്റ്
ഭൂമിയും
തിരിച്ചുപിടിക്കുവാനുളള
നടപടിയ്ക്ക് കേരള
ഹൈക്കോടതി അനുമതി
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
മൂന്നാര്‍
വിഷയം
ചര്‍ച്ചചെയ്യുവാന്‍
മുഖ്യമന്ത്രി യോഗം
വിളിച്ചിരുന്നോ;പ്രസ്തുത
യോഗത്തിലെ
തീരുമാനങ്ങള്‍
മൂന്നാറിലെ അനധികൃത
കൈയ്യറ്റം
ഒഴിപ്പിക്കുന്നതിന്
സഹായകമാണോ എന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ ആത്മഹത്യ ചെയ്ത
കര്‍ഷകന്റെ കുടുംബത്തിന്
സഹായം
1266.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചെമ്പാനോട്
വില്ലേജിലെ ആത്മഹത്യ
ചെയ്ത ജോയി എന്ന
കര്‍ഷകന്റെ
കുടുംബത്തിന്
എന്തെല്ലാം സഹായം
നല്‍കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ജോയിയുടെ
കുടുംബത്തില്‍
ഒരംഗത്തിന് ജോലി
നല്‍കണമെന്ന ആവശ്യം
പരിഗണനയില്‍ ഉണ്ടോ;
(സി)
ജോയിയുടെ
മരണം സംബന്ധിച്ച റവന്യൂ
അഡീഷണല്‍ ചീഫ്
സെക്രട്ടറിയുടെ അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ഡി)
റിപ്പോര്‍ട്ടിലെ
കണ്ടെത്തലും
നിഗമനങ്ങളും
വെളിപ്പെടുത്തുമോ?
ചട്ടങ്ങള്‍
പുറപ്പെടുവിക്കുന്നതിലെ
കാലതാമസം
1267.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
വകുപ്പിനെ സംബന്ധിച്ച
ചട്ടങ്ങള്‍
പുറപ്പെടുവിക്കുന്നതിലെ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(സി)
റവന്യു
വകുപ്പ്
പുറപ്പെടുവിക്കാനുള്ള
ചട്ടങ്ങളുടെയും
ചട്ടങ്ങളുടെ
ഭേദഗതികളുടെയും വിശദ
വിവരം നല്‍കുമോ;
(ഡി)
നടപടിക്രമങ്ങള്‍
വേഗത്തില്‍
പൂര്‍ത്തീകരിച്ച്
പെന്റിംഗിലുള്ള
ചട്ടങ്ങള്‍ വിജ്ഞാപനം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
ആകെ ഭൂമി
1268.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആകെ ഭൂമി എത്ര; ഇതില്‍
റവന്യു ഭൂമി
(സര്‍ക്കാര്‍/വ്യക്തികള്ക്കവകാശപ്പെട്ടത്)
, മിച്ചഭൂമി ,
പുറമ്പോക്ക് ഭൂമി ,
വനഭൂമി എത്ര എന്ന്
ഇനംതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഭൂമികളില്‍ എത്ര അളവ്
സര്‍ക്കാര്‍ ഭൂമി,
മിച്ചഭൂമി, വനഭൂമി,
കേരളപ്പിറവിക്കു മുമ്പ്
കൈക്കലാക്കിയിട്ടുള്ള
ഭൂമി തുടങ്ങിയവ ലീസിനും
മറ്റുനടപടിക്രമങ്ങളിലൂടെയും
വ്യക്തികള്‍/സ്ഥാപനങ്ങള്‍
(അല്ലാതുള്ളവ
ഉള്‍പ്പെടെ) കൈവശം
വച്ച്
അനുഭവിച്ചുവരുന്നു;
(TATA Tea ഉള്‍പ്പെടെ
യുള്ളസ്ഥാപനങ്ങളുടേതും)
എന്നും വ്യക്തമാക്കുമോ;
(സി)
അത്തരം
ഭൂമിയില്‍ ലീസ് നല്കി
ഉപയോഗിക്കുന്ന ഭൂമി
എത്ര, ലീസ് നിരക്ക്
എത്ര തുക, ലീസ്
അടയ്ക്കുന്നതില്‍
കുടിശ്ശികയായി
സംസ്ഥാനത്തിനു
ലഭിക്കേണ്ടതായുള്ള തുക
(നിലവിലേത്) എത്ര
എന്നും
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ഡി)
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്താനായി
ലീസ് പിരിവ്
കാര്യക്ഷമമാക്കാനും,
ലീസ് അടയ്ക്കാത്ത ഭൂമി
തിരിച്ചു
പിടിക്കാനുമായി എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഭൂമി കൈയ്യേറി പാറ ഖനനം
1269.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിൽ
സർക്കാർ ഭൂമി കയ്യേറി
പാറ ഖനനം നടത്തുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
സബ്
കലക്ടറായിരുന്ന ശ്രീ.
ശ്രീറാം
വെങ്കിട്ടരാമന് ഐ എ
എസ് ഇത് സംബന്ധിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ഭൂമി കൈയ്യേറ്റം
1270.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികൾ സർക്കാർ ഭൂമി
കൈയ്യേറിയത്
സംബന്ധിച്ച് 2015 ,
2016 വര്‍ഷങ്ങളിൽ ലാൻഡ്
റവന്യു കമ്മീഷണർ എത്ര
അന്വേഷണ റിപ്പോർട്ടുകൾ
വീതം സമർപ്പിട്ടുണ്ട്;
ഏതെല്ലാം കേസുകളിലാണ്
റിപ്പോർട്ട് നൽകിയത്;
(ബി)
ഇത്
സംബന്ധിച്ച് 2017 ജൂൺ
31 വരെയുള്ള കാലയളവില്‍
എത്ര അന്വേഷണ
റിപ്പോർട്ടുകൾ
സമർപ്പിച്ചിട്ടുണ്ട്;
ഏതെല്ലാം കേസുകളിലാണ്
റിപ്പോർട്ട് നൽകിയത്
എന്ന്
വെളിപ്പെടുത്താമോ?
പയ്യന്നൂര്‍
താലൂക്ക് രൂപീകരണം
1271.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
പയ്യന്നൂര്‍ താലൂക്ക്
രൂപീകരണത്തിനുളള
ഭരണാനുമതി നല്കുന്ന
നടപടികള്‍ ഏത് ഘട്ടം
വരെഎത്തി
;വിശദമാക്കാമോ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി
താലൂക്കിന്റെ
പ്രവര്‍ത്തനം എപ്പോള്‍
തുടങ്ങാന്‍ കഴിയും ;
വ്യക്തമാക്കാമോ;
(സി)
നിര്‍ദ്ദിഷ്ട
പയ്യന്നൂര്‍
താലൂക്കില്‍ ഏതെല്ലാം
വില്ലേജുകളാണ്
ഉള്‍പ്പെടുന്നതെന്ന്
വ്യക്തമാക്കാമോ?
ജലസ്രോതസ്സ്
നികത്തല്‍
1272.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണമ്പൂര്‍
പഞ്ചായത്തിലെ
പുളിയിക്കച്ചിറ
കോളനിയില്‍
കുന്നിടിച്ച്
ജലസ്രോതസ്സ്
നികത്തുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ജലസ്രോതസ്സ്
നികത്തുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
മൂന്നാറില്‍
കയ്യേറ്റം ഒഴിപ്പിക്കലില്‍
പങ്കെടുക്കുന്ന ഭൂസംരക്ഷണ
സേന
1273.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
കയ്യേറ്റം
ഒഴിപ്പിക്കലില്‍
പങ്കെടുക്കുന്ന,വിമുക്തഭടന്മാര്
മാത്രം ഉള്‍പ്പെട്ട
ഭൂസംരക്ഷണ സേനയെ
പിരിച്ചുവിടുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇവരെ
പിരിച്ചുവിട്ട്
പ്രദേശവാസികളെ
ഉള്‍പ്പെടുത്തി ഒരു
പുതിയ സേനയ്ക്ക് രൂപം
നല്കുന്ന കാര്യം
ആലോചിക്കുന്നുണ്ടോ;
(സി)
എങ്കില്‍
അത് കയ്യേറ്റം
ഒഴിപ്പിക്കല്‍
ശ്രമങ്ങളെ പ്രതികൂലമായി
ബാധിക്കുമെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സേനയില്‍ ഇപ്പോള്‍
വിമുക്തഭടന്മാരായി
എത്രപേരുണ്ട്; അവരുടെ
അംഗബലമുയര്ത്താന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
പത്തനംതിട്ട
ജില്ലയില്‍ കൈവശഭൂമിക്ക്
പട്ടയം കൊടുക്കുന്നതിന്
നടപടി
1274.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
കൈവശഭൂമിക്ക് പട്ടയം
കൊടുക്കുന്നതിലേയ്ക്കായി
ഇനി എത്ര കേസ്സുകള്‍
നിലവിലുണ്ടെന്ന്
വില്ലേജ് തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
കോന്നിയില്‍
'ഗ്രോ മോര് ഫുഡ്'
പദ്ധതി പ്രകാരം കൈമാറിയ
ഭൂമിക്ക് പട്ടയം
നല്‍കിയോ; ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പത്തനംതിട്ട
ജില്ലയില്‍ ശേഷിക്കുന്ന
പട്ടയങ്ങള്‍
എന്നത്തേയ്ക്ക് വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഏതെല്ലാം
ഇനത്തിലുള്ള
പട്ടയങ്ങളാണ്
നല്‍കാനുള്ളതെന്ന് ഇനം
തിരിച്ച്
വിശദീകരിക്കുമോ?
മൂന്നാറില്‍
കുത്തകപാട്ടം നല്കിയ
ഭൂമിയ്ക്ക് പട്ടയം
1275.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
കെ.ഡി.എച്ച്.
വില്ലേജില്‍ ടാറ്റ
കമ്പനിയും സര്‍ക്കാരും
കുത്തകപ്പാട്ടം നല്കിയ
ഭൂമിയില്‍
അര്‍ഹരായവര്‍ക്കെല്ലാം
പട്ടയം നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ടാറ്റ
കമ്പനിയ്ക്ക്
പാട്ടത്തിന് നല്കിയ
ഭൂമിയില്‍ നിന്ന്
കമ്പനി കുത്തകപ്പാട്ടം
നല്‍കിയവര്‍ക്ക്
സര്‍ക്കാര്‍ പട്ടയം
നല്‍കുന്നത്
നിയമാനുസൃതമാണോ;
ആണെങ്കില്‍ ഏത്
നിയമത്തിന്റെ
അടിസ്ഥാനത്തിലെന്ന്
വെളിപ്പെടുത്തുമോ?
മൂന്നാറില്‍
കൈയ്യേറ്റക്കാരെ
ഒഴിപ്പിക്കുന്നതിന് കര്‍ശന
നടപടി
1276.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
ഭൂമി കൈയ്യേറ്റക്കാരെ
ഒഴിപ്പിക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിച്ച ദേവികുളം
സബ് കളക്ടര്‍
ശ്രീ.ശ്രീറാം
വെങ്കിട്ടരാമനെ സ്ഥലം
മാറ്റിയതിന് പുറമെ
അദ്ദേഹത്തിന്റെ
സഹപ്രവര്‍ത്തകരായ അഞ്ച്
റവന്യൂ ഉദ്യോഗസ്ഥരെയും
സ്ഥലം
മാറ്റിയിട്ടുണ്ടോ;
(ബി)
കൈയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
നടപടി സ്വീകരിച്ച
ഉദ്യോഗസ്ഥരെ സ്ഥലം
മാറ്റുന്നത് ഉചിതമാണോ
എന്ന് വ്യക്തമാക്കുമോ?
പുറമ്പോക്ക്
ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക്
പട്ടയം
1277.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുറമ്പോക്ക് ഭൂമിയില്‍
താമസിക്കുന്നവരുടെ ആകെ
എണ്ണം എത്രയെന്ന്
വിശദമാക്കാമോ;
(ബി)
റവന്യൂ
ഭൂമിയോട് ചേര്‍ന്ന്
കിടക്കുന്ന
പുറമ്പോക്ക് ഭൂമിയില്‍
കുടില്‍ കെട്ടി
താമസിക്കുന്നവര്‍ക്ക്
പട്ടയം നല്കാന് നടപടി
സ്വീകരിക്കുമോ;
(സി)
വിതുര
പഞ്ചായത്തിലെ
ചെറ്റമ്പല് പാെട്ടന്
ചിറയില്‍ നവോദയ
സ്കൂളിനോട് ചേര്‍ന്ന്
കിടക്കുന്ന റവന്യു
ഭൂമിയില്‍ കഴിഞ്ഞ 15
വര്‍ഷമായി കുടില്‍
കെട്ടി താമസിക്കുന്ന
ആദിവാസികള്‍ക്ക് പട്ടയം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
ചെമ്പനോട് വില്ലേജിലെ കര്‍ഷക
ആത്മഹത്യ
1278.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂനികുതി
താല്‍ക്കാലികമായി
അടവാക്കുന്ന ഒരു
സമ്പ്രദായം
നിലവിലുണ്ടോ;
(ബി)
കോഴിക്കോട്
ജില്ലയിലെ ചെമ്പനോട്
വില്ലേജില്‍ ആത്മഹത്യ
ചെയ്ത
കര്ഷകനില്നിന്നും
താല്‍ക്കാലികമായി നികുതി
പിരിക്കാന്‍ അന്നത്തെ
കൊയിലാണ്ടി
തഹസീല്‍ദാര്‍
ഉത്തരവിട്ട കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
നടപടി നിയമപരമാണോ;
അല്ലെങ്കില്‍ ഇതിനെതിരെ
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
1279.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍ (FRW)
ഉള്‍പ്പെടുത്തി റോഡ്
പുനരുദ്ധരിക്കുന്നതിനു
നിലവിലുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
മാനദണ്ഡമനുസരിച്ച്
റോഡുകള്‍ക്ക്
കോണ്‍ക്രീറ്റ്
നടത്താമോ;
(സി)
നിലവിലുള്ള
മാനദണ്ഡങ്ങള്‍
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഭൂപരിഷ്ക്കരണ
നിയമത്തിന്റെ പരിധിയില്‍
നിന്നും കശുമാവ് തോട്ടങ്ങളെ
ഒഴിവാക്കുന്ന നടപടി
1280.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂപരിഷ്ക്കരണ
നിയമം അനുശാസിക്കുന്ന
പരമാവധി ഭൂപരിധിയില്‍
നിന്നും കശുമാവ്
തോട്ടങ്ങളെ
ഒഴിവാക്കിയിട്ടുണ്ടോ;എങ്കില്‍
എന്നു മുതലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒരു
ഹെക്ടറില്‍ എത്ര
കശുമാവ് മരങ്ങള്‍ കൃഷി
ചെയ്യുന്ന ഭൂമിയെയാണ്
പരിധിയില്‍ നിന്ന്
ഒഴിവാക്കിയിട്ടുളളത്;
(സി)
നിലവില്‍
കശുമാവ് കൃഷിയുളള
തോട്ടങ്ങള്‍ക്ക്
മാത്രമാണോ ഇളവിന്
അര്‍ഹത എന്ന്
വെളിപ്പെടുത്താമോ;
(ഡി)
പുതുതായി
കശുമാവ് കൃഷി
ആരംഭിക്കുന്ന
തോട്ടങ്ങള്‍ക്ക് ഇളവ്
ബാധകമാണോയെന്ന്
വ്യക്തമാക്കാമോ?
പാട്ടക്കാലാവധി
കഴിഞ്ഞ വന്‍കിട തോട്ടങ്ങള്‍
1281.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടക്കാലാവധി
കഴിഞ്ഞ വന്‍കിട
തോട്ടങ്ങള്‍
സര്‍ക്കാര്‍
ഏറ്റെടുക്കണമെന്ന്
സ്പെഷ്യല്‍
ഓഫീസറായിരുന്ന ശ്രീ.
രാജമാണിക്യം
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഈ
റിപ്പോര്‍ട്ട്
സംബന്ധിച്ച്
നിയമവകുപ്പിന്റെ ഉപദേശം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതെന്താണ്
എന്ന്
വെളിപ്പെടുത്താമോ;
(സി)
വന്‍കിട
തോട്ടങ്ങള്‍
ഏറ്റെടുക്കുന്നത്
സംബന്ധിച്ച് കോടതി
ഉത്തരവ് ഉണ്ടോ ;
നിയമവകുപ്പിന്റെ ഉപദേശം
കോടതി ഉത്തരവിന്
വിരുദ്ധമാണോ;
(ഡി)
പീരുമേട്ടിലെ
ആര്.ബി.ടി.
എസ്റ്റേറ്റ്
ഏറ്റെടുക്കാന്‍ റവന്യൂ
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
മതപരിവര്‍ത്തനം
നടത്തിയ
വ്യക്തികള്ക്ക്സര്ട്ടിഫിക്കറ്റ്
1282.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മതപരിവര്‍ത്തനം
നടത്തിയ
വ്യക്തികള്‍ക്ക് അവരുടെ
പുതിയ വിശ്വാസവും മാറിയ
നാമവും ഗസറ്റില്‍
വിജ്ഞാപനം
ചെയ്യുന്നതിന് മറ്റ്
രേഖകള്‍ക്ക് പുറമേ
വില്ലേജ് ഓഫീസറുടെ
സര്‍ട്ടിഫിക്കറ്റ്
വേണമെന്ന്
നിര്‍ബന്ധിക്കുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
വില്ലേജാഫീസര്‍ക്ക്
നല്‍കിയിരിക്കുന്ന
പ്രത്യേക അധികാരം
അവസാനിപ്പിച്ച്
പരിവര്‍ത്തകനെ അറിയുന്ന
ഒന്നോ അതിലധികമോ ഗസറ്റ്
ഓഫീസര്‍മാര്‍ക്ക് ടി
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ള
അധികാരം നല്‍കുമോ;
(സി)
ഇല്ലെങ്കില്‍
അതിനുള്ള കാരണം
അറിയിക്കുമോ?
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
ഈരാറ്റിന്‍പുറം ടൂറിസ്റ്റ്
പദ്ധതി
1283.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
പെരുമ്പഴുതൂര്‍
വില്ലേജിലെ
ഈരാറ്റിന്‍പുറം
ടൂറിസ്റ്റ്
പദ്ധതിയുമായി
ബന്ധപ്പെട്ട് പദ്ധതി
പ്രദേശത്തെ പുറംപോക്ക്
ഭൂമി അളന്ന്
തിട്ടപ്പെടുത്തുന്നതിന്
നെയ്യാറ്റിന്‍കര
താലൂക്ക് ഓഫീസര്‍ക്ക്
നെയ്യാര്‍ ഇറിഗേഷന്‍
വിഭാഗം നല്കിയ കത്ത്
അനുസരിച്ച് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ ;
(ബി)
ഈരാറ്റിന്‍പുറം
പ്രദേശത്തെ പുറംപോക്കു
ഭൂമി കണ്ടെത്തി
അതിര്‍ത്തി
തിരിക്കുന്നത്
വൈകിപ്പിച്ചതിന്റെ
പേരില്‍ നടപടി
സ്വീകരിക്കാന്‍ കഴിയുമോ
;
(സി)
ഇതിന്റെ ചുമതല
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ?
നെല്‍വയലുകളുടെയും
തണ്ണീര്‍ത്തടങ്ങളുടെയും ഡാറ്റാ
ബാങ്ക്
1284.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
താലൂക്കിലെ
നെല്‍വയലുകളുടെയും
തണ്ണീര്‍ത്തടങ്ങളുടെയും
ഡാറ്റാ ബാങ്ക്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഡാറ്റാ
ബാങ്ക്
തയ്യാറാക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
കയ്യേറ്റക്കാരില്‍
നിന്നും ഭൂമി
തിരിച്ചുപിടിക്കാന്‍ നടപടി
1285.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തൊട്ടാകെ
കയ്യേറ്റക്കാരില്‍
നിന്നും എത്ര ഹെക്ടര്‍
ഭൂമി
തിരിച്ചുപിടിക്കാന്‍
കഴിഞ്ഞു എന്ന്
വ്യക്തമാക്കാമോ; ഇതില്‍
ഇടുക്കി ജില്ലയിലെ
കണക്ക് പ്രത്യേകം
വ്യക്തമാക്കാമോ?
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം
സമയബന്ധിതമായി പട്ടയം നല്കാന്
നടപടി
1286.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം
സമയബന്ധിതമായി പട്ടയം
നല്‍കുമെന്ന വാഗ്ദാനം
നിറവേറ്റാനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
ഏതാെക്കെ
ജില്ലകളില്‍
പട്ടയവിതരണം നടന്നു;
ഇടുക്കി ജില്ലയില്‍
നല്കിയ പട്ടയം
സോപാധികമാണോ; പട്ടയ
ഭൂമിയില്‍ കര്‍ഷകര്‍
നട്ടുവളര്‍ത്തിയ
മരങ്ങള്‍
മുറിക്കുന്നതിന്
നിയന്ത്രണം ഉണ്ടോ;
(സി)
ഇടുക്കി
ജില്ലയില്‍
വ്യാപകമായുളള
സങ്കീര്‍ണ്ണമായ
ഭൂപ്രശ്നം
പരിഹരിക്കാന്‍ സമഗ്ര
നിയമനിര്‍മ്മാണം നടത്തി
പ്രത്യേക അതോറിറ്റി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
മറ്റു ജില്ലകളില്‍
ലാന്റ്
ട്രെെബ്യൂണലുകളുടെ
മുമ്പാകെ ദീര്‍ഘകാലമായി
തീരുമാനമാകാതെ
കിടക്കുന്ന കേസുകള്‍
സമയബന്ധിതമായി
പരിഗണിക്കുന്നതിന്
നടപടിയുണ്ടാകുമോ എന്ന്
വ്യക്തമാക്കുമോ?
റീസര്‍വ്വേ നടപടികള്‍
1287.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ജനങ്ങള്‍ക്ക്
സൗജന്യമായി തങ്ങളുടെ
വസ്തുവിന്റെ സ്കെച്ച്
നല്‍കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട് ;
വിശദാംശങ്ങള്‍
നല്‍കുമോ?
റീ
സര്‍വ്വേ പ്ലാനില്‍ മാറ്റം
വരുത്തണമെന്ന ആവശ്യം സംബന്ധിച്ച
ഫയലിന്റെ തുടർനടപടി
1288.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
തിരുവനന്തപുരം
താലൂക്കില്‍ ശ്രീമതി.
ബി.പ്രസന്നകുമാരി,
എസ്.പി.ഭവന്,
കൊയ്ത്തൂര്‍ക്കോണം,
വെളളൂര്‍,
അണ്ടൂര്‍ക്കോണം, റീ
സര്‍വ്വേ പ്ലാനില്‍
മാറ്റം വരുത്തണമെന്ന
ആവശ്യം സംബന്ധിച്ച്
2014 ല്‍ തിരുവന്തപുരം
ജില്ലാ സര്‍വ്വേ
സൂപ്രണ്ട് വഴി നല്കിയ
പരാതിയില്‍
ജില്ലാകളക്ടര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഫയല്‍
നമ്പര്‍ J2/26513/2017
ല്‍ ജില്ലാ കളക്ടര്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇല്ലായെങ്കില്‍ മുന്നര
വര്‍ഷമായി ഈ ഫയലില്‍
തീരുമാനമെടുക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
പാവപ്പെട്ട
ഒരു പട്ടികജാതി
കുടുംബത്തിന്റെ
പരാതിയില്‍
ഉദ്ദ്യോഗസ്ഥതലത്തില്
ഉണ്ടായിരിക്കുന്ന വീഴ്ച
പരിശോധിച്ച് ഇവര്‍ക്ക്
നീതി ലഭ്യമാക്കുന്നതിന്
ആവശ്യമായ തീരുമാനം
കൈക്കൊള്ളുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
ഫയല്‍ ഇപ്പോള്‍ ആരുടെ
കൈവശമാണെന്ന്
വ്യക്തമാക്കുമോ; 2014
മുതല്‍ ഈ ഫയലില്‍
തീരുമാനമെടുക്കുന്നതിനും
നടപടിക്രമങ്ങല്
പൂര്‍ത്തീകരിക്കുന്നതിനും
ഏതൊക്കെ സീറ്റുകളിലാണ്
കാലതാമസം നേരിട്ടതെന്ന്
അറിയിക്കുമോ?
റീ-സര്‍വ്വേ
നടപടികളുടെ പുരോഗതി
1289.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ
ജില്ലകളിലാണ്
റീ-സര്‍വ്വേ നടപടികള്‍
പുതുതായി ആരംഭിച്ചത്
എന്നറിയിക്കുമോ;
(ബി)
റീ-സര്‍വ്വേ
പ്രവര്‍ത്തനങ്ങളില്‍
എത്രമാത്രം
പുരോഗതിയുണ്ടായെന്ന്
വ്യക്തമാക്കുമോ;
(സി)
റീ-സര്‍വ്വേ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
ഓച്ചിറ
ദേശീയപാത കൈയ്യേറ്റം
1290.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓച്ചിറയിലെ
പഴയ ദേശീയപാതയിലേക്ക്
സ്വകാര്യ വ്യക്തികള്‍
നടത്തിയിട്ടുള്ള
കയ്യേറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പാതയുടെ സര്‍വ്വേ
സ്കെച്ചിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഈ
ഭാഗത്ത് കയ്യേറ്റം
നടത്തി നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയവരെ
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
ഭാഗം റീസര്‍വ്വേ ചെയ്ത്
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ച് പഴയ
ദേശീയപാത
പുനരുദ്ധരിക്കുന്നതിന്
സഹായകമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കൊരട്ടി
വൈഗൈ ത്രെഡ്സ് കമ്പനിയുടെ
ഭൂമി
1291.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
സ്ഥലത്ത്
പ്രവര്‍ത്തിച്ചു
വന്നിരുന്ന കൊരട്ടിയിലെ
വൈഗൈ ത്രെഡ്സ് (ആദ്യം
മധുരാകോട്സ്) കമ്പനി
അടച്ചു പൂട്ടി,
പ്രവര്‍ത്തനം
അവസാനിപ്പിച്ച്,ലിക്വിഡേറ്ററുടെ
നടപടികള്‍ക്കു
കീഴിലായിരിക്കുന്ന
സാഹചര്യത്തില്‍
പ്രസ്തുത സ്ഥലം
തിരിച്ചു
പിടിക്കുന്നതിനും,
കൊരട്ടി
ഗ്രാമപഞ്ചായത്തിന്റെയടക്കം
മറ്റു
വികസനാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കമ്പനിയുടെ പേരില്‍
പട്ടയം ലഭിച്ചതും,
ചാലക്കുടി പുഴയോട്
ചേര്‍ന്ന്,
മുരിങ്ങൂര്‍-വടക്കുംമുറി
വില്ലേജില്‍ സര്‍വ്വേ
72/1ല്‍ പ്പെട്ട 64
സെന്റ് വരുന്നതും
കമ്പനിയിലേക്കുളള
മോട്ടോര്‍
പമ്പുസെറ്റുകള്‍
സ്ഥാപിച്ചിരുന്നതുമായ
സ്ഥലം
ഏറ്റെടുക്കുന്നതിനും,
കൊരട്ടി
പഞ്ചായത്തിനായി ഒരു
കുടിവെള്ള പദ്ധതി
നടപ്പാക്കുന്നതിനായി
പ്രസ്തുത സ്ഥലവും
സൗകര്യങ്ങളും
ഉപയോഗപ്പെടുത്തുന്നതിനും
ആവശ്യമായ
അടിയന്തിരനടപടികള്‍
സ്വീകരിക്കുമോ?
അങ്കമാലി
- ശബരി റെയില്‍ പാതയുടെ
സര്‍വ്വെ നടപടികള്‍
1292.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി-
ശബരി റെയില്‍ പാതയുടെ
സര്‍വ്വെ നടപടികള്‍
ആരംഭിക്കുന്നതിനായി
റവന്യൂ വകുപ്പ്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി പുതുതായി
അനുവദിച്ച ഓഫീസുകളും
അതിലെ തസ്തികകളും
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ഓഫീസുകള്‍ എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കുമെന്നും
സര്‍വ്വെ നടപടികള്‍
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയും എന്നും
അറിയിക്കാമോ?
റീസര്‍വ്വേ
ജോലികള്‍ സ്വകാര്യ കമ്പനികളെ
ഏല്‍പ്പിക്കുന്ന നടപടി
1293.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റീസര്‍വ്വേ ജോലികള്‍
സ്വകാര്യ കമ്പനികളെ
ഏല്‍പ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്വകാര്യ
കമ്പനികള്‍ക്ക്
റീസര്‍വ്വേ നടത്തുവാന്‍
കരാര്‍ നല്കുമ്പോള്
ഇതുമായി
ബന്ധപ്പെട്ടുണ്ടാകുന്ന
ദൂഷ്യവശങ്ങളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
റവന്യൂ,-സര്‍വ്വേ
വകുപ്പുകളില്‍ നിന്നും
വിരമിച്ച
പരിചയസമ്പന്നരായ
ഉദ്യോഗസ്ഥരെ
റീസര്‍വ്വേ
ജോലികള്‍ക്ക്
ദിവസക്കൂലി
അടിസ്ഥാനത്തില്‍
നിയമിച്ച് സര്‍വ്വേ
ജോലികള്‍
കാര്യക്ഷമമായി
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
റീസര്‍വ്വെ
നടപടികള്‍ പൂര്‍ത്തിയാകാത്ത
സാഹചര്യം
1294.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
1965-ല്‍ ആരംഭിച്ച
റീസര്‍വ്വെ നടപടികള്‍
52 വര്‍ഷം
പിന്നിട്ടിട്ടും
പൂര്‍ത്തിയാകാത്ത
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പകുതി വില്ലേജുകളില്‍
പോലും ഇനിയും
റീസര്‍വ്വെ നടപടികള്‍
പൂര്‍ത്തിയായിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
റീസര്‍വ്വെ
പൂര്‍ത്തിയായവയില്‍
തന്നെ ഇതു സംബന്ധിച്ച്
ലഭിച്ച പരാതികളുടെ
ബാഹുല്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
കാലഹരണപ്പെട്ട
സംവിധാനങ്ങളാണ്
നടപടികളുടെ
പൂര്‍ത്തീകരണത്തിന്
തടസ്സമെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
അന്തിമ തീരുമാനത്തിനുളള
അധികാരം സര്‍ക്കാറില്‍
നിലനിര്‍ത്തി ആധുനിക
ഉപകരണങ്ങളുടെ
സൗകര്യത്തോടെ ഓരോ
പ്രദേശത്തും സര്‍വ്വേ
നടത്തുന്നതിന് സ്വകാര്യ
ഏജന്‍സികളെ
നിയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
റിസര്‍വ്വേ
പൂര്‍ത്തീകരിക്കുന്നതിനായി
നടപടികള്‍
1295.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റിസര്‍വ്വേ
പൂര്‍ത്തീകരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നടപടികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(സി)
മൂവാറ്റുപുഴ
താലൂക്കിന്റെ
റിസര്‍വ്വേ നടപടികള്‍
ആരംഭിക്കുന്നതിനായി ഒരു
സര്‍വ്വെ ഓഫീസ്
പുതുതായി
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാനത്ത്
പട്ടയ വിതരണം
1296.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജൂണ്‍ മാസം മുതല്‍ 2017
ജൂലായ് വരെയുളള
കാലയളവില്‍
എത്രപേര്‍ക്ക്
സര്‍ക്കാര്‍
തീരുമാനപ്രകാരം പട്ടയം
വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
പട്ടയം വിതരണം
ചെയ്തതിന്റെ ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ?
നെടുമങ്ങാട്
താലൂക്കിലെ റീ സര്‍വ്വേ
നടപടികള്‍
1297.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
താലൂക്കില്‍ റീ
സര്‍വ്വേ
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
താലൂക്കിലെ കരിപ്പൂര്‍
വില്ലേജില്‍ റീ
സര്‍വ്വെയുടെ ഭാഗമായി
അവകാശ പോക്കുവരവ്
ചെയ്യുന്നതിലേയ്ക്കുള്ള
എത്ര അപേക്ഷകള്‍
കെട്ടിക്കിടപ്പുണ്ട്;
(സി)
ഈ
അപേക്ഷകള്‍
വര്‍ഷങ്ങളായി
തീര്‍പ്പാക്കാതിരിക്കുന്നത്
മൂലം
നികുതിയടച്ചുകൊണ്ടിരുന്നവര്ക്ക്
ഇപ്പോള്‍
നികുതിയടയ്ക്കാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കെട്ടിക്കിടക്കുന്ന
അപേക്ഷകള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കമ്പ്യൂട്ടര്‍
ഡ്രാഫ്റ്റ്സ് മാന്‍ കോഴ്സ്
1298.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വെയും
ഭൂരേഖയും വകുപ്പ്,
കമ്പ്യൂട്ടര്‍
ഡ്രാഫ്റ്റ്സ് മാന്‍
കോഴ്സ് നിലവില്‍
നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
കോഴ്സില്‍
ചേരുന്നതിനായി നിലവില്‍
എത്ര അപേക്ഷകള്‍
വകുപ്പില്‍
ലഭ്യമായിട്ടുണ്ടെന്നും
അവയില്‍ എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
നിലവില്‍
കോഴ്സ്
ആരംഭിക്കാത്തതിന്റെ
കാരണവും എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
സര്‍വേയര്‍മാരുടെ
നിയമനം
1299.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേ ഭൂരേഖ
വകുപ്പില്‍ ആവശ്യത്തിന്
സര്‍വേയര്‍മാര്‍
ഇല്ലാത്തതിനാല്‍ റീ
സര്‍വ്വേ സംബന്ധിച്ചും
വസ്തു
തര്‍ക്കങ്ങള്‍ക്കും
പരിഹാരം കാണുന്നതില്‍
കാലതാമസം
വരുന്നുവെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
സാഹചര്യം സാധാരണ
ജനങ്ങളുടെ ജീവിതത്തെ
ബാധിക്കുന്നുണ്ടെന്നത്
ഗൗരവമായി കാണുമോ;
(ബി)
സര്‍വേയര്‍
തസ്തികയില്‍ നിയമനം
നടത്തുന്നതിനായി അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ് ഈ
തസ്തികയുടെ പരീക്ഷ
നടന്നിട്ടുള്ളത്;
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിന് എന്താണ്
കാരണം; നിലവില്‍ എത്ര
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്; ഇത്
എന്നാണ് റിപ്പോര്‍ട്ട്
ചെയ്തത് എന്ന്
വ്യക്തമാക്കാമോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ഒഴിവുകള്‍ ഈ
തസ്തികയില്‍
ഉണ്ടായിട്ടുണ്ട്; ഈ
ഒഴിവുകള്‍
നികത്തുന്നതിനായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
സര്‍വ്വേ
ഭൂരേഖ വകുപ്പില്‍
സര്‍വേയര്‍
തസ്തികയില്‍ നിയമനം
നടത്തുന്നതിന്
അവസാനമായി പരീക്ഷ
നടന്നിട്ടുള്ളത്
എന്നാണ് ; അന്ന് എത്ര
പേര്‍ക്ക് നിയമനം
നല്കി;എത്ര പേരുടെ
റാങ്ക് ലിസ്റ്റ് ആണ്
പ്രസിദ്ധീകരിച്ചിരുന്നത്;
(ഡി)
സര്‍വ്വെ
സംബന്ധിച്ച പരാതികള്‍
പരിഹരിക്കുന്നതിന്
സര്‍വേയര്‍മാരുടെ അധിക
തസ്തികകള്‍
സൃഷ്ടിക്കുമോ;
ഇല്ലെങ്കില്‍ മുന്‍
ഉത്തരവുകളില്‍
വെട്ടിക്കുറച്ച്
തസ്തികകള്‍
പുനഃസ്ഥാപിക്കുമോ;
(ഇ)
സര്‍വ്വേ
സംബന്ധിച്ച ജോലികള്‍
സ്വകാര്യ ഏജന്‍സികളെ
ഏല്‍പ്പിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ; ഇത്
സംബന്ധിച്ച പത്ര-ദൃശ്യ
മാധ്യമങ്ങളില്‍ വന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സ്വകാര്യ
ഏജന്‍സികള്‍ മുഖേന
ചെയ്യുന്ന ജോലികളിലെ
സ്വീകാര്യതയെ കുറിച്ച്
ഗൗരവമായി
ആലോചിച്ചിട്ടുണ്ടോ;
ഇങ്ങനെ തയ്യാറാക്കുന്ന
രേഖകളിലെ അപാകതകളുടെ
ഉത്തരവാദിത്വം
സര്‍ക്കാര്‍
ഏറ്റെടുക്കുമോ;
വിശദാംശം നല്‍കാമോ;
ഇത്തരത്തിലുള്ള മുന്‍
സംരംഭങ്ങള്‍
വിജയകരമായിരുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
സര്‍വ്വേ
ജോലികള്‍ സ്വകാര്യ
ഏജന്‍സികളെ
ഏല്‍പ്പിച്ചാല്‍
സര്‍വേയര്‍ യോഗ്യതയുള്ള
തൊഴില്‍
രഹിതരായവര്‍ക്ക്
സര്‍ക്കാര്‍ ജോലി
സാധ്യത നഷ്ടപ്പെടുന്ന
സാഹചര്യം ഉണ്ടാകുമെന്ന
കാര്യം ഗൗരമായി കാണുമോ;
എങ്കില്‍ സര്‍വ്വേ
ജോലികള്‍ സ്വകാര്യ
ഏജന്‍സിയെ
ഏല്‍പ്പിക്കുന്നത്
പുനഃപരിശോധിക്കുമോ?
സര്വ്വേയര്മാരുടേയും
ഡ്രാഫ്റ്റ്മാന്മാരുടേയും
യോഗ്യതാ മാനദണ്ഡങ്ങള്‍
1300.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേ
വകുപ്പിലെ
സര്വ്വേയര്മാരുടേയും
ഡ്രാഫ്റ്റ്മാന്മാരുടേയും
യോഗ്യതാ മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇവരുടെ
യോഗ്യതകള്‍
തുല്യമാണെങ്കില്‍ രണ്ട്
വിഭാഗങ്ങളേയും ഫീല്‍ഡ്
സര്‍വ്വേയ്ക്ക്
നിയോഗിക്കുന്നതില്‍
തടസ്സമുണ്ടോ;
(സി)
അത്യാധുനിക
സാങ്കേതിക വിദ്യ
ഉപയോഗിച്ച് സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
നടത്തുമ്പോള്‍ ഫീല്‍ഡ്
സ്റ്റാഫ്, ഓഫീസ്
സ്റ്റാഫ് എന്ന
വേര്‍തിരിവ്
വകുപ്പിന്റെ
കാര്യക്ഷമതയെ
ബാധിക്കുന്നുണ്ടോ;
ഇതൊഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഭവന
നിര്‍മ്മാണ വായ്പകള്‍
1301.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൗസീംഗ്
ബോര്‍ഡില്‍ നിന്നും
വിതരണം ചെയ്ത ഭവന
നിര്‍മ്മാണ വായ്പകളില്‍
ദീര്‍ഘകാലമായി
തിരിച്ചടവ്
മുടങ്ങിക്കിടക്കുന്നവ
എഴുതിത്തള്ളാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
കടാശ്വാസത്തിലൂടെ
അടച്ചുതീര്‍ത്ത
ഭവനവായ്പകളില്‍ പലതിനും
ഈടായി നല്കിയ
വസ്തുവിന്റെ പ്രമാണം
തിരിച്ചുനല്‍കിയിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ആയത് തിരിച്ച്
നല്കുന്നതിന്നുള്ള
നടപടികള്‍
സ്വീകരിക്കാമോ ?
കേന്ദ്ര
ഭവന നിർമ്മാണ പദ്ധതികള്‍
1302.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സർക്കാരിന്റെ ഏതൊക്കെ
ഭവന നിർമ്മാണ
പദ്ധതികളാണ് സംസ്ഥാന
സർക്കാർ നടപ്പിലാക്കി
വരുന്നത്;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഉള്‍പ്പെടുത്തി നേമം
നിയോജക മണ്ഡലത്തിലെ
എത്ര പേർക്ക് ഭവനങ്ങള്‍
നിർമ്മിച്ചു
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
മൂന്നാര്‍
ദേവികുളം എന്നിവിടങ്ങളില്‍
ഭവന പദ്ധതിയ്ക്കായി സ്ഥലം
1303.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൻ
ദേവൻ ഭൂമി
ഏറ്റെടുത്തതിന്റെ
തുടർച്ചയായി
നിയോഗിക്കപ്പെട്ട
വിദഗ്ദ്ധ സമിതി
റിപ്പോർട്ട് പ്രകാരം
മൂന്നാർ, ദേവികുളം
എന്നിവിടങ്ങളിൽ ഭവന
പദ്ധതി നടപ്പാക്കാൻ ഭവന
നിർമ്മാണ ബോർഡിന് എത്ര
ഭൂമി നീക്കി
വച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്
ഏതൊക്കെ സർവേ
നമ്പരുകളിലാണ്;
(സി)
ഇൗ
ഭൂമി ഇപ്പോൾ ആരുടെ
കൈവശമാണ് എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
മൂന്നാർ
മേഖലയിൽ ഭവന നിർമ്മാണ
ബോർഡ് ഭവന പദ്ധതി
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത് എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?