മലയോര
ഹൈവേ നിര്‍മ്മാണം
990.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാറ്റ്പാക്
തയ്യാറാക്കിയ
അലൈന്മെന്റില്
മലപ്പുറം -
കൊട്ടാരക്കോത്ത് -
കോടഞ്ചേരി റൂട്ടിനു
പകരം അമ്പായത്തോട് -
ഈരൂട് - കോടഞ്ചേരി വഴി
മലയോര ഹൈവേ പുതുക്കി
നിശ്ചയിക്കുന്നതിനുള്ള
തടസ്സത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
അലൈന്മെന്റ്
മാറ്റുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സ്ഥലം
പൂര്‍ണ്ണമായി
വിട്ടുകിട്ടിയ കൂടരഞ്ഞി
- കക്കാടം പൊയില്‍
പ്രദേശത്ത് പ്രവൃത്തി
ആരംഭിക്കുന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പ്രവൃത്തി
എന്നാരംഭിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
തങ്കളം -കാക്കനാട് നാലുവരിപ്പാത
നിര്‍മ്മാണ പ്രവര്‍ത്തനം
991.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തങ്കളം
-കാക്കനാട്
നാലുവരിപ്പാതയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
2016-17 ബഡ്ജറ്റില്‍ 30
കോടി രൂപയും, 2017-18
ബഡ്ജറ്റില്‍ 37 കോടി
രൂപയും
കിഫ്ബിയില്‍നിന്നും
അനുവദിച്ചിരുന്നുവെങ്കിലും
സ്ഥലമേറ്റെടുപ്പും,
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും
നാളിതുവരെയും
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ഥലമേറ്റെടുപ്പ്
നടപടി ഇനിയും
പൂര്‍ത്തീകരിക്കുവാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
നാളിതുവരെ
എത്ര തുക ഈ റോഡിന്
വേണ്ടി അനുവദിച്ചെന്നും
എത്രമാത്രം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
സ്ഥലമേറ്റെടുപ്പ്
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുന്നതിനുവേണ്ട
അടിയന്തര നടപടി
സ്വീകരിക്കുമോ?
പെരുമ്പട്ട പാലം നിര്‍മ്മാണം
992.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലാ വികസന
പാക്കേജില്‍
ഉള്‍പ്പെടുത്തി എ.എസ്
ലഭിച്ചതും
ഡീറ്റെയില്‍ഡ്
എസ്റ്റിമേറ്റ് ഡിസൈന്‍
പൂര്‍ത്തീകരിച്ചതുമായ
പെരുമ്പട്ട പാലത്തിന്റെ
നിർമാണം
എന്നാരംഭിക്കുവാൻ
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ പദ്ധതിയുടെ
എസ്റ്റിമേറ്റില്‍
ഇരുഭാഗങ്ങളിലെയും എത്ര
കിലോമീറ്റര്‍ അപ്രോച്ച്
റോഡാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ ടി.എസ്
നുള്ള ഫയല്‍ മാസങ്ങളായി
പി.ഡബ്ള്യു.ഡി റോഡ്സ്
വിഭാഗം ചീഫ്
എന്‍ജിനീയറുടെ ഓഫീസില്‍
പെൻഡിങ്ങിലാണെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;വിശദമാക്കാമോ ?
'സ്പീഡ്
കേരള' പദ്ധതി
993.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'സ്പീഡ് കേരള' എന്ന
പേരില്‍ പദ്ധതി
നിലവിലുണ്ടോ; എങ്കിൽ
പ്രസ്തുത പദ്ധതി
നടത്തിപ്പിനായി ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം
പ്രവൃത്തികളാണ്
ഏറ്റെടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഏറ്റെടുത്ത
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
പ്രവൃത്തിക്കും എന്ത്
തുക ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ടി.പി
വഴി നടപ്പിലാക്കിയ പദ്ധതികള്‍
994.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കെ.എസ്.ടി.പി വഴി
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
അതില്‍
പദ്ധതി തുകയില്‍
കൂടുതല്‍ തുക
ചെലവുവന്നിട്ടുള്ളവ
ഏതെല്ലാം
;വിശദമാക്കാമോ;
(സി)
കെ.എസ്.ടി.പി
പദ്ധതികളില്‍ അഴിമതി
നടന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;എങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.റ്റി.പി
പദ്ധതിപ്രകാരമുള്ള റോഡ്
നിര്‍മ്മാണം
995.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.റ്റി.പി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി റോഡ്
നിര്‍മ്മാണത്തിനായി
എത്ര തുക
അനുവദിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.റ്റി.പി
പദ്ധതിയില്‍
ഇള്‍പ്പെടുത്തി
ഏതെല്ലാം റോഡുകളുടെ
നിര്‍മ്മാണത്തിനാണ്
അനുമതി നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
പി.ഡബ്ല്യു.ഡി
ഏറ്റെടുത്ത റോഡുകള്‍
996.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
റോഡുകള്‍
പി.ഡബ്ല്യു.ഡി
ഏറ്റെടുത്തിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
റോഡുകള്‍
ഏറ്റെടുക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
റോഡ്
നിര്‍മ്മാണത്തിന് അനുവദിച്ച തുക
997.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അമല
പാവറട്ടി റോഡില്‍
കടാന്തോട് മുതല്‍
പൂവത്തൂര്‍ വരെയുളള
റോഡ്
നിര്‍മ്മാണത്തിനായി
അനുവദിച്ച തുക
എത്രയാണ്; ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
മലയോര
ഹൈവേ നിര്‍മ്മാണം
998.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മലയോര
ഹൈവേ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് തൃശ്ശൂര്‍
ജില്ലയില്‍ ഇതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ദേശീയ
പാതയില്‍ നിന്ന്
ഒഴിവാക്കിക്കൊണ്ടുള്ള
വിജ്ഞാപനം
999.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
- വെങ്ങളം -
കുറ്റിപ്പുറം ഭാഗവും,
ചേര്‍ത്തല - ഓച്ചിറ -
തിരുവനന്തപുരം ഭാഗവും
ദേശീയ പാതയില്‍ നിന്ന്
ഒഴിവാക്കി 2014 ല്‍
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത റോഡുകളുടെ
നിലവിലുള്ള സ്റ്റാറ്റസ്
എന്താണ്;
(സി)
ഈ
റോഡുകളുടെ
പുനരുദ്ധാരണത്തിനും
അറ്റകുറ്റപ്പണിക്കും
ദേശീയ പാത അതോറിറ്റി
2014-ന് ശേഷം ധനസഹായം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി രൂപ
അനുവദിച്ചുവെന്ന്
വര്‍ഷം തിരിച്ച്
വെളിപ്പെടുത്തുമോ?
തിരുമല
- തൃക്കണ്ണാപുരം റോഡ് വീതി
കൂട്ടുന്നതിന് നടപടി
1000.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
തിരുമല - തൃക്കണ്ണാപുരം
റോഡ് വീതി
കൂട്ടുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തി സമയ
ബന്ധിതമായി
പൂർത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
തീരദേശ
ഹൈവേ
1001.
ശ്രീ.ഹൈബി
ഈഡന്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ ഹൈവേയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണ് ;
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിക്കുള്ള
ധനസമാഹരണം എങ്ങനെ
നടത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിവരിക്കുമോ;
(സി)
പദ്ധതിയുമായി
ബന്ധപ്പെട്ട്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കിഫ്ബി
മുഖേന പാലക്കാട് ജില്ലയില്‍
നടപ്പിലാക്കുന്ന പൊതുമരാമത്ത്
വകുപ്പിന്റെ പദ്ധതികള്‍
1002.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തില്‍ കിഫ്ബി
മുഖേന പാലക്കാട്
ജില്ലയില്‍
നടപ്പിലാക്കുന്ന
പൊതുമരാമത്ത്
വകുപ്പിന്റെ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിന്
അനുവദിച്ചിട്ടുള്ള
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പി.ഡബ്ല്യു.ഡി-യുടെ
പദ്ധതികള്‍
ഏതൊക്കെയാണ്;
ഓരോന്നിന്റേയും കാലിക
സ്ഥിതി വിശദമാക്കാമോ?
കിഫ്ബി
മുഖേന ഭരണാനുമതി നല്കിയിട്ടുളള
പൊതുമരാമത്ത് പദ്ധതികള്‍
1003.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
-18 സാമ്പത്തിക
വര്‍ഷത്തില്‍ കിഫ്ബി
മുഖേന എത്ര
പൊതുമരാമത്ത്
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി എത്ര കോടി രൂപ
വേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ?
ഓടകള്‍
കയ്യേറി
നികത്തുന്നതിനെതിരെനടപടി
1004.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
ഖജനാവില്‍ നിന്നും തുക
മുടക്കി നിര്‍മ്മിച്ച
ഓടകള്‍ കയ്യേറി
നികത്തുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കയ്യേറ്റക്കാരെ
ഒഴിപ്പിക്കുന്നതിന്
നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
വ്യാപാര
സ്ഥാപനങ്ങള്‍
പാതവക്കുകള്‍
കയ്യേറുന്നത് അപകട
കാരണമാകൂമെന്ന് വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
കയ്യേറ്റക്കാരെ
ഒഴിപ്പിക്കാന്‍ നടപടി
പരിഗണനയിലുണ്ടോ?
കോന്നി
ബൈപ്പാസ് നിര്‍മ്മാണം
1005.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
ബൈപ്പാസ്
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
കോന്നി
ബൈപ്പാസ്
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതിലേയ്ക്ക്
ആവശ്യമായ തുക അടുത്ത
ബഡ്ജറ്റില്‍
വകയിരുത്തുന്നതിന്
നടപടി കൈക്കൊള്ളുമോ;
(ഡി)
ബൈപ്പാസ്
നിര്‍മ്മാണത്തിന്
നിലവില്‍
അനുവദിച്ചിട്ടുള്ള തുക
കൂടാതെ ഇനി എത്ര തുക
കൂടി ആവശ്യമുണ്ടെന്ന്
വ്യക്തമാക്കുമോ?
തീരദേശ
റോഡുകളുടെ പ്രവൃത്തികള്‍ക്ക്
അനുവദിച്ച തുക
1006.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം തീരദേശ
റോഡുകളുടെ
പ്രവൃത്തികള്‍ക്കായി
എത്ര രൂപയുടെ ഭരണാനുമതി
നല്കി എന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
ജില്ലയിലും എത്ര
രൂപയുടെ ഭരണാനുമതി
നല്കി എന്ന്
ജില്ലതിരിച്ച്
അറിയിക്കുമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ ഏതെല്ലാം
റോഡുകള്‍ക്ക് എത്ര തുക
വീതം അനുവദിച്ചു എന്ന
വിശദവിവരം നല്‍കുമോ?
കോന്നി
മണ്ഡലത്തിൽ കിഫ്ബിയിൽ
ഉൾപ്പെടുത്തിയ പദ്ധതികള്‍
1007.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
മണ്ഡലത്തില്‍ കിഫ്ബി
വഴി ഏതെല്ലാം
പ്രവൃര്‍ത്തികള്‍
ഏറ്റെടുത്തിട്ടുണ്ടെന്നു
ഇനം തിരിച്ചും വകുപ്പ്
തിരിച്ചും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവര്‍ത്തികള്‍
ആരംഭിച്ചിട്ടുണ്ടെന്നും
ഏതെല്ലാം
ആരംഭിക്കാറായിട്ടുണ്ടെന്നും
വിശദീകരിക്കുമോ;
(സി)
ഓരോ
പ്രവര്‍ത്തികള്‍ക്കും
വകയിരുത്തിയ തുക,
അനുവദിച്ച തുക,
അനുവദിക്കാനുള്ള തുക
എത്രയെന്നും
അനുവദിക്കാനുള്ള തുക
എന്നത്തേക്ക്
അനുവദിക്കുമെന്നും
വ്യക്തമാക്കുമോ ?
അട്ടച്ചാക്കല്‍
കുമ്പളാം പൊയ്ക റോഡിന്റെ
നിലവിലുളള അവസ്ഥ
1008.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
മണ്ഡലത്തിലുളള
അട്ടച്ചാക്കല്‍
കുമ്പളാം പൊയ്ക
റോഡിന്റെ നിലവിലുളള
അവസ്ഥ എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കുന്നതിനുളള
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
(സി)
ഏതു
പദ്ധതിയില്‍പ്പെടുത്തിയാണ്
പൂര്‍ത്തീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
എന്നത്തേക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
കൊല്ലം
-തേനി ദേശീയ പാത
1009.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
- തേനി ദേശീയ പാതയുടെ
മാവേലിക്കര
മണ്ഡലത്തിലൂടെ
കടന്നുപോകുന്ന
ഭാഗങ്ങള്‍ യാത്ര
ദുഷ്ക്കരമാകുന്ന
വിധത്തില്‍ തകര്‍ന്നു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ്
പുനരുദ്ധരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
നാളിതുവരെ സ്വികരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
ആവശ്യമായ
സെെന്ബോര്ഡുകള് ഇൗ
ദേശീയപാതയില്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ചേലക്കര
ബൈപാസ് റോഡ് നിര്‍മ്മാണം
1010.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17സാമ്പത്തിക
വര്‍ഷം കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച ചേലക്കര
ബൈപാസ് റോഡ്
നിര്‍മ്മാണം സംബന്ധിച്ച
ഇന്‍വെസ്റ്റിഗേഷന്‍
എസ്റ്റിമേറ്റ്
തയ്യാറായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
കിഫ്ബി
മുഖേന ഭരണാനുമതി
ലഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ ?
സംസ്ഥാന
പാതകള്‍
1011.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
- ആല്‍ത്തറ - പൊന്നാനി,
വൈപ്പിന്‍ -
പള്ളിപ്പുറം, വര്‍ക്കല
- മടത്തറ, പരപ്പനങ്ങാടി
- അരീക്കോട്, ആലപ്പുഴ -
തോപ്പുംപടി,
മണ്ണാറക്കുളഞ്ഞി -
പമ്പ, കാപ്പാട് -
തുഷാരഗിരി അടിവാരം,
തൃശ്ശൂര്‍ -
കുറ്റിപ്പുറം എന്നീ
റോഡുകള്‍ 2005 നവംബര്‍
29 ലെ സര്‍ക്കാര്‍
വിജ്ഞാപനം അനുസരിച്ച്
സംസ്ഥാന പാതയായി
ഉയര്ത്തിയിരുന്നോ;
(ബി)
ഈ
റോഡുകള്‍ പിന്നീട്
ജില്ലാ റോഡുകളായി തരം
താഴ്ത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്;
അതിനുള്ള കാരണം
വിശദമാക്കുമോ?
നാഷണല്‍
ഹൈവേകളുടെ വീതി കൂട്ടല്‍
1012.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയതായി
കേന്ദ്രസര്‍ക്കാര്‍
നാഷണല്‍ ഹൈവേകളായി
പ്രഖ്യാപിച്ചിട്ടുള്ള
പാതകളുടെ
നിര്‍മ്മാണത്തിന്റെ
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഹൈവേകളുടെ വീതി
വര്‍ദ്ധിപ്പിക്കുന്നതിന്
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ഇടുക്കി
ജില്ലയിലെ കുരിതികുളം
-വെള്ളിയാമറ്റം - തൊടുപുഴ
-വണ്ണപ്പുറം -ചേലച്ചുവട്
റോഡിന്റെ നിര്‍മ്മാണം
1013.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ കുരുതിക്കളം-
വെള്ളിയാമറ്റം -
തൊടുപുഴ
-വണ്ണപ്പുറം-ചേലച്ചുവട്
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ; ഈ
പദ്ധതിക്ക് ഭരണാനുമതി
നല്‍കിയിരിക്കുന്നത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡ് നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കാനാവും; ഈ
പദ്ധതിക്ക്
സാങ്കേതികാനുമതി
ലഭിക്കാന്‍ നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
ഇല്ലെങ്കിൽ
എന്നത്തേയ്ക്ക് അനുമതി
ലഭ്യമാകും
എന്നറിയിക്കുമോ?
ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണ /
നിര്‍മ്മാണ പ്രവൃത്തികള്‍ക്ക്
കര്‍മ്മപദ്ധതി
1014.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം പൊതുമരാമത്ത്
വകുപ്പ് പുതിയ
റോഡുകള്‍
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ജില്ല
തിരിച്ച് വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
തദ്ദേശ
സ്വയംഭരണ വകുപ്പിന്റെ
കീഴിലുള്ള റോഡുകള്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനുവേണ്ടി
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണ
/ നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കുമോ ?
മണലൂര്‍
മണ്ഡലത്തിലെ റോഡുകളുടെ
അറ്റകുറ്റപ്പണി
1015.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തില്‍
പി.ഡബ്ലിയു.ഡി-യുടെ
കീഴിലുള്ള ഏതെല്ലാം
റോഡുകളുടെ
അറ്റകുറ്റപ്പണികളാണ്
നിലവില്‍ പുരോഗമിച്ചു
കൊണ്ടിരിക്കുന്നത്; ഓരോ
റോഡിനും എത്ര തുക വീതം
അനുവദിക്കുകയുണ്ടായി
എന്നു വ്യക്തമാക്കാമോ?
താനൂര്‍
നിയോജകമണ്ഡലത്തില്‍ അനുവദിച്ച
പൊതുമരാമത്ത് പദ്ധതികള്‍
1016.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ സര്‍ക്കാരിന്‍െറ
അവസാന ബഡ്ജറ്റിലും ഈ
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റിലുമായി
താനൂര്‍
നിയോജകമണ്ഡലത്തില്‍
അനുവദിച്ച പൊതുമരാമത്ത്
പദ്ധതികള്‍ , അവയ്ക്ക്
ഓരോന്നിനും അനുവദിച്ച
തുക എന്നിവ
വ്യക്തമാക്കുമോ;പ്രസ്തുത
പദ്ധതികളില്‍ ഏതെല്ലാം
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നറിയിക്കുമോ;
(ബി)
ഇപ്പോള്‍
പ്രവൃത്തി നടക്കുന്ന
പദ്ധതികള്‍, ഇനി
ആരംഭിക്കാനുള്ള
പദ്ധതികള്‍ എന്നിവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
നിയുക്ത പദ്ധതികള്‍ ഏതു
കാലയളവില്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്എന്നറിയിക്കാമോ?
കോതമംഗലം
തങ്കളം-കോഴിപ്പിള്ളി ന്യൂ
ബൈപാസ് റോഡ് -നിര്‍മ്മാണം
1017.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
തങ്കളം-കോഴിപ്പിള്ളി
ന്യൂ ബൈപാസ് റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നാളിതുവരെ എത്ര തുകയുടെ
ഭരണാനുമതി
ലഭ്യമായിട്ടുണ്ട്;
(ബി)
പ്രസ്തുത
തുകയ്ക്കുള്ള
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എത്രമാത്രം തുകയുടെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കുവാന്‍
കഴിഞ്ഞിട്ടുള്ളത്;
(സി)
നിലവില്‍
നിര്‍മ്മാണ
പ്രവര്‍ത്തനം
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
തടസ്സപ്പെട്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്രമാത്രം
സ്ഥലമേറ്റെടുപ്പ്
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(ഇ)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
തടസ്സം ഒഴിവാക്കാന്‍
നാളിതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(എഫ്)
സ്ഥലം
ഏറ്റെടുക്കുന്നതിനും,
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുമായി
15 കോടിയുടെ പുതിയ
റിക്വിസിഷന്‍
നല്‍കിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച്
തഹസീല്‍ദാര്‍ ഓഫീസില്‍
നിന്നും ബി.പി.ആര്
തയ്യാറാക്കി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി എന്തായി എന്ന്
വ്യക്തമാക്കുമോ;
(ജി)
റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പുനലൂര്‍
- മൂവാറ്റുപുഴ റോഡിന്റെ
നിര്‍മ്മാണം
1018.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
നിര്‍മ്മാണം
ഏറ്റെടുത്തിട്ടുള്ള
പുനലൂര്‍ - മൂവാറ്റുപുഴ
റോഡിന്റെ എത്ര
കിലോമീറ്ററാണ് ഇനിയും
നിര്‍മ്മാണം
ആരംഭിക്കാതെ
കിടക്കുന്നത്;
(ബി)
ഇതിന്റെ
നിര്‍മ്മാണത്തിന്
ലോകബാങ്ക് സഹായം
ലഭിച്ചേക്കില്ല എന്ന
തരത്തിലുള്ള
പത്രവാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
റോഡ്
നിര്‍മ്മാണത്തിന് ഫണ്ട്
ലഭിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
അനിശ്ചിതത്ത്വങ്ങള്‍
ഉണ്ടോ; ഏത് ഏജന്‍സി
മുഖേന പണം
ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
അവശേഷിക്കുന്ന
റോഡ് നിര്‍മ്മാണം
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ് ഇതിനോടകം
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
ഇനി എന്തൊക്കെ
നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
(ഇ)
ഈ
റോഡിന്റെ നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നത്;
ഇതിനായി എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
കോതമംഗലം
മിനി സിവില്സ്റ്റേഷന്
1019.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മിനി സിവില്സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിലേയ്ക്കായി
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച ശേഷം
പാര്ട്ടീഷന്
പ്രവര്‍ത്തികളും
പൂര്ത്തീയാക്കിയെങ്കിലും
ഇതുവരെയും പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിവില്സ്റ്റേഷന്
വൈദ്യുതി കണക്ഷനും
വാട്ടര്‍ കണക്ഷനും
ലഭ്യമാക്കുവാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
വാട്ടര്‍
കണക്ഷനും വൈദ്യുതിയും
ലഭ്യമാക്കുന്നതിന്
എന്ത് നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ഡി)
തടസ്സങ്ങള്‍
പരിഹരിച്ച് മിനിസിവില്‍
സ്റ്റേഷന്
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
മരാമത്ത്
പണികള്‍ ഏറ്റെടുത്ത്
നടത്തുന്ന ലേബര്‍
കോണ്ട്രാക്റ്റ്
സൊസൈറ്റികള്ക്കെതിരെയുള്ള
നടപടി
1020.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
മരാമത്ത് പണികള്‍
ഏറ്റെടുത്ത് നടത്തുന്ന
ലേബര്‍ കോണ്ട്രാക്റ്റ്
സൊസൈറ്റികള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
അവയില്‍
ഏതെല്ലാം
സൊസൈറ്റികള്ക്കെതിരെയാണ്
വിജിലന്‍സ്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കപ്പെട്ടിട്ടുളളത്;
വിശദമാക്കുമോ;
(സി)
വിജിലന്‍സ്
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ആയതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത
സൊസൈറ്റികള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ?
കണ്ണൂര്‍
ജില്ലയിലെ
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി.പി. റോഡ്
1021.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി.പി. റോഡിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
താവം
റെയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയും എന്നറിയിക്കാമോ?
എറണാകുളം
ജില്ലയിലെ കണ്ണങ്ങാട്ട് -
വെല്ലിംഗ്ടണ്‍ ഐലന്റ് പാലം
1022.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കണ്ണങ്ങാട്ട്
- വെല്ലിംഗ്ടണ്‍ ഐലന്റ്
പാലം പൊതുമരാമത്ത്
വകുപ്പ് അംഗീകാരം
നല്കിയ അലൈന്‍മെന്റിന്
വിരുദ്ധമായി
പണിയുവാനുള്ള കാരണം
വിശദമാക്കാമോ;
(ബി)
5.10.2016
ല്‍ നടന്ന യോഗത്തിന്റെ
അടിസ്ഥാനത്തില്‍
അലൈന്മെന്റ് മാറ്റുന്ന
കാലയളവില്‍
ഉണ്ടായിരുന്ന
ഉദ്യോഗസ്ഥര്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
;
(സി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ ?
മലപ്പുറം
കോട്ടപ്പടി ബൈപാസ് നിര്‍മ്മാണം
1023.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
കോട്ടപ്പടി ബൈപാസ്
നിര്‍മ്മാണ നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദീകരിക്കാമോ;
(ബി)
ബൈപാസിന്
ഏറ്റെടുത്തിട്ടുള്ള
സ്ഥലം പരിപൂര്‍ണ്ണമായും
പൊതുമരാമത്ത് വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
(സി)
ബൈപാസ്
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ഇനിയും സാങ്കേതിക
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
അവ അടിയന്തരമായി
പരിഹരിച്ച് റോഡ്
പൊതുജനങ്ങള്‍ക്ക്
തുറന്നുകൊടുക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
എറണാകുളം
ഇടക്കൊച്ചി സര്‍ക്കാര്‍
ഹൈസ്കൂളിന്റെ കെട്ടിട
നിര്‍മ്മാണം
1024.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
സര്‍ക്കാര്‍
ഹൈസ്കൂളിന്റെ കെട്ടിട
നിര്‍മ്മാണത്തിനായി
നിയോജകമണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
നിന്ന് അനുവദിച്ച തുക
ഉപയോഗിച്ചുള്ള
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിന്
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാമക്കുമോ;
(ബി)
കരാര്‍
പ്രകാരം എന്നാണ് ഇത്
പൂര്ത്തീകരിക്കേണ്ടിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
കാലാവധി
ദീര്‍ഘിപ്പിച്ച്
നലകിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്നുവരെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്
എന്നത്തേക്ക്
പൂര്‍ത്തികരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
കണ്ണൂര്‍
ജില്ലയില്‍ പൊതുമരാമത്ത്
വകുപ്പിന്റെ ഇലക്ട്രിക്കല്‍
വിഭാഗത്തിന്റെ പുതിയ സെക്ഷന്‍
1025.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയില്‍
പൊതുമരാമത്ത്
വകുപ്പിന്റെ
ഇലക്ട്രിക്കല്‍
വിഭാഗത്തിന്റെ ജോലി
ഭാരം കണക്കിലെടുത്ത്
പുതിയ സെക്ഷന്‍ ഓഫീസും
എക്സിക്യുട്ടീവ്
എഞ്ചിനീയറുടെ ഓഫീസും
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
റോഡിന്റെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1026.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡു
നിര്‍മ്മാണത്തിന്
നിലവില്‍ ഏതെല്ലാം
പുതിയ സാങ്കേതിക
വിദ്യകളാണ്
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
റോഡിന്റെ
ഗുണനിലവാരം ദീര്‍ഘകാലം
നിലനില്‍ക്കുന്നതിന്
ഏതെല്ലാം നിര്‍മ്മാണ
രീതികളാണ് അവലംബിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
റോഡ്
നിര്‍മ്മാണത്തില്‍
ടാറിനൊപ്പം
പ്ലാസ്റ്റിക്, റബ്ബര്‍,
കയര്‍, ഭൂവസ്ത്രം
തുടങ്ങിയവ
ഉപയോഗിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
സംസ്ഥാനത്ത് ഏതെല്ലാം
റോഡുകളാണ് ഇത്തരത്തില്‍
നിര്‍മ്മിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
കായംകുളം
മണ്ഡലത്തിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1027.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ കൃഷ്ണപുരം
സാംസ്കാരിക
വിനോദകേന്ദ്രം
പാര്‍ക്ക് ജംഗ്ഷന് -
കെ.പി.റോഡ് റയില്‍വേ
മേല്‍പ്പാലം വരെയുള്ള
ഫുട്പാത്ത് എന്നിവയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തികച്ചും മന്ദഗതിയിലാണ്
നടക്കുന്നത് എന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ദ്രുതഗതിയില്‍
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
1028.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തലശ്ശേരി
നിയോജകമണ്ഡലത്തില്‍
എന്തൊക്കെ വികസന
പ്രവൃത്തികള്‍ ആണ്
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ പ്രവൃത്തിയും
ഏതാണെന്നും അതിന്റെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും
തരംതിരിച്ച്
വ്യക്തമാക്കുമോ?
തലശ്ശേരി-മാഹി
ബൈപ്പാസിന്റെ പ്രവൃത്തികള്‍
1029.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി-മാഹി
ബൈപ്പാസിന്റെ
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സ്ഥലമെടുപ്പ്
നടപടികള്‍
ത്വരിതപ്പെടുത്തുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
ഭൂവുടമകള്‍ക്ക്
ആര്ബിട്രേഷന്
പ്രഖ്യാപിച്ച
നഷ്ടപരിഹാരത്തുക
നല്‍കാത്തതിന് കാരണം
എന്താണ്
എന്നറിയിക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാരിന്റെ
ഭാഗത്തുനിന്ന്
എന്തെങ്കിലും
നിര്‍ദ്ദേശം സംസ്ഥാന
ഗവണ്മെന്റിന്
ലഭിച്ചിട്ടുണ്ടോഎന്ന്
വെളിപ്പെടുത്താമോ?
പുനലൂര്‍-മൂവാറ്റുപുഴ
റോഡിന്റെ വികസനം
1030.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
ഏറ്റെടുത്തിട്ടുളള
പുനലൂര്‍-മൂവാറ്റുപുഴ
റോഡിന്റെ പുനലൂര്‍
മുതല്‍ പൊന്‍കുന്നം
വരെയുളള ഭാഗത്ത് നാളിതു
വരെ വികസനം
നടപ്പാക്കിയിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കെ.എസ്.ടി.പി.
ഏറ്റെടുത്ത കാരണത്താല്‍
നാമമാത്രമായ
അറ്റകുറ്റപ്പണികളല്ലാതെ
കഴിഞ്ഞ 20 വര്‍ഷമായി ഈ
റോഡിന്റെ റാന്നി
സബ്ഡിവിഷനില്‍ പെടുന്ന
ഭാഗത്ത് റീറ്റാറിങ്
നടത്തിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാലവര്‍ഷത്തിനു
മുന്‍പു
അറ്റകുറ്റപ്പണികള്‍ക്കായി
നാമമാത്രമായ തുക
അനുവദിച്ചെങ്കിലും
ജൂണ്‍, ജൂലൈ
മാസങ്ങളില്‍
പ്രവൃത്തികള്‍
നടപ്പാക്കാന്‍
കഴിയാതിരുന്നതു മൂലം ഈ
റോഡ് പൂര്‍ണ്ണമായും
തകര്‍ന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ശബരിമല
സീസണു മുന്‍പായി
അടിയന്തിരമായി ഈ
റോഡിന്റെ
അറ്റകുറ്റപ്പണി
നടത്തുന്നതിന് ആവശ്യമായ
മുഴുവന്‍ തുകയും
അനുവദിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
കൊണ്ടാഴി-കുത്താമ്പുളളി
പാലം നിര്‍മ്മാണം
1031.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍ കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച
കൊണ്ടാഴി-കുത്താമ്പുളളി
പാലം
നിര്‍മ്മാണത്തിന്‍െറ
ഭരണാനുമതി നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കിഫ്ബി
മുമ്പാകെ വന്നിട്ടുളള ഈ
പ്രവൃത്തിയുടെ
ഭരണാനുമതി
എന്നത്തേയ്ക്ക്
ലഭ്യമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
റോഡുകളുടെ
നിലവാരം
മെച്ചപ്പെടുത്തുന്നതിന് നടപടി
1032.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി.കൃഷ്ണന്
,,
എസ്.രാജേന്ദ്രന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടെ
സ്ഥിതി ഏറ്റവും
മെച്ചപ്പെട്ടതാക്കുന്നതിന്
എന്തെല്ലാം
ശാസ്ത്രീയമാര്ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
റോഡുകളില്‍ സൈക്കിള്‍
ട്രാക്കുകളും
പൈപ്പുകള്‍,കേബിളുകള്‍
എന്നിവയ്ക്കായി
ഡക്റ്റുകളും സ്ഥാപിച്ച്
അവ ഈടുറ്റതും
സുരക്ഷിതവുമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
റോഡപകടങ്ങള്‍
ദിനംപ്രതി
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ അവ
പരമാവധി
കുറയ്ക്കുന്നതിനാവശ്യമായ
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ് റോഡ്
നിര്‍മ്മാണ വേളയില്‍
പ്രാധാന്യം നല്കി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടി
പോട്ട - കാഞ്ഞിരപ്പള്ളി
റോഡിന്റെ മെയിന്റനന്‍സ്
T 1033.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
പോട്ട- കാഞ്ഞിരപ്പള്ളി
റോഡിലെ വാട്ടര്‍
അതോറിറ്റിയുടെ കേടുവന്ന
പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ ഭാഗമായി
കേടുവന്ന പി.ഡബ്യു.ഡി.
റോഡിന്റെ അടിയന്തര
അറ്റകുറ്റപ്പണികള്‍ക്കായി
സമര്‍പ്പിച്ചിട്ടുള്ള
എസ്റ്റിമേറ്റുകളില്‍
ഒന്നില്‍ ഇനിയും തുക
അനുവദിക്കാത്തതിനാല്‍
നിര്‍മ്മാണം വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അറ്റകുറ്റപ്പണികള്‍ക്കായി
വെട്ടിപൊളിച്ച
പി.ഡബ്യൂ.ഡി. റോഡ്
മെയിന്റനന്‍സ്
നടത്തേണ്ടതിനാല്‍
അടിയന്തരമായി പ്രസ്തുത
പ്രവൃത്തിക്ക് അനുമതി
നല്കി തുക
അനുവദിക്കുന്നതിനും
ടാറിംഗ് പ്രവൃത്തി
ഉടന്‍ പൂര്‍ത്തീയാക്കി
ഗതാഗത
യോഗ്യമാക്കുന്നതിനുമാവശ്യമായ
സത്വര നടപടികള്‍
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ മലയോര ഹൈവേ
1034.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ മലയോര
ഹൈവേയുടെ സര്‍വ്വേ
പൂര്‍ത്തീകരിച്ചോ;
വിശദാംശം നല്‍കുമോ;
(ബി)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലൂടെ ഈ
റോഡ് കടന്നു
പോകുന്നുണ്ടോ; എങ്കിൽ
എത്ര കിലോമീറ്റര്‍
ദൈർഘ്യത്തിലാണ് ഈ ഹൈവേ,
ആലത്തൂര്‍ നിയോജക
മണ്ഡലത്തിലൂടെ
കടന്നുപോകുന്നത് എന്ന്
വിശദമാക്കുമോ?
റോഡുകളുടെ
വശങ്ങളിലെ കയ്യേറ്റം
1035.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടെ
വശങ്ങളില് ലഭ്യമായ
സ്ഥലം പൂര്‍ണ്ണമായും
പൊതു ഉപയോഗത്തിന്
സജ്ജമാക്കാത്തതു മൂലം
കൈയ്യേറ്റങ്ങള്‍
അനസ്യൂതം
നടക്കുന്നകാര്യം
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡുകളിലെ
ഓടകളില്‍
സ്ഥാപിച്ചിട്ട്ടുള്ള
സ്ലാബുകള്‍
പൊട്ടിപ്പൊളിഞ്ഞതിനാല്‍
അവ കാല്‍നടയ്ക്ക്
ഉപയുക്തമല്ലാതാവുമ്പോള്
കച്ചവടക്കാര്‍ ആ ഭാഗം
കൂടി കൈയ്യേറുന്ന
പ്രവണതയ്ക്കെതിരെ
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സുരക്ഷിത
നടപ്പാത, സൈക്കിള്‍ വേ
എന്നിവയ്ക്ക് പ്രസ്തുത
സ്ഥലം ഉപയോഗപ്പെടുത്തി
കൈയ്യേറ്റങ്ങള്‍
തടയാനുള്ള ഒരു പദ്ധതി
നടപ്പാക്കുമോ?
ലോകബാങ്ക്
വായ്പകള്‍ ലഭിക്കുന്നതിലെ
തടസ്സം മറികടക്കുന്നതിന് നടപടി
1036.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകബാങ്ക്
ഉന്നതനെതിരെ
പൊതുമരാമത്ത് വകുപ്പ്
മന്ത്രി പരാമര്‍ശം
നടത്തിയതിനാലും
ലോകബാങ്കിന്റെ വായ്പ
ആവശ്യമില്ലായെന്നും
കെ.എസ്.റ്റി.പി.
പദ്ധതികളില്‍ അടിമുടി
അഴിമതിയാണെന്നും
പ്രസ്താവന നടത്തിയത്
മൂലവും ലോകബാങ്ക്
വായ്പകള്‍
ലഭിക്കുന്നതില്‍ തടസ്സം
ഉണ്ടായിട്ടുണ്ടോ;
(ബി)
കെ.എസ്.റ്റി.പി
പദ്ധതികള്‍ക്കുള്ള
വായ്പകള്‍ക്ക് പുറമെ
സംസ്ഥാനം
അപേക്ഷിക്കാനിരിക്കുന്ന
മറ്റ് പദ്ധതികള്‍ക്കും
വായ്പ നല്‍കുന്നത്
പുനഃപരിഗണിക്കേണ്ടിവരുമെന്ന
കെ.എസ്.റ്റി.പി.
തീരുമാനം മുലം സംജാതമായ
സ്ഥിതിവിശേഷം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ലോകബാങ്ക്
പ്രതിനിധികളെ നേരില്‍
കണ്ട്
പ്രശ്നപരിഹാരത്തിന്
നടപടി സ്വീകരിക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിലെ വീഴ്ചകള്‍
ലോകബാങ്ക് അധികൃതരെ
യഥാസമയം രേഖാമൂലം
അറിയിച്ചിരുന്നോ;
എങ്കില്‍ അവരില്‍
നിന്നും ലഭിച്ച
പ്രതികരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമ?
കൃഷ്ണപുരം
മാമ്പ്രകുന്നേല്‍ ഓവര്‍
ബ്രിഡ്ജ്
1037.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ 2017
ബഡ്ജറ്റില്‍ 60 കോടി
രൂപ വകയിരുത്തിയ
കൃഷ്ണപുരം
മാമ്പ്രകന്നേല്‍ ഓവര്‍
ബ്രിഡ്ജിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തികളുടെ നിലവിലെ
പുരോഗതി വിശദമാക്കാമോ ?
ഏലത്തൂര്‍
നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
1038.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഏലത്തൂര്‍ നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
ഓരോ പ്രവൃത്തിയുടേയും
പേരും അതിനനുവദിച്ച
തുകയും വ്യക്തമാക്കാമോ;
(ബി)
മേല്‍
പ്രവൃത്തികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
റോഡുകളിലെ
അറ്റകുറ്റപ്പണികള്‍
1039.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
റോഡുകളില്‍ നടത്തി
വരുന്ന
അറ്റകുറ്റപ്പണികളില്‍
ഒരേ റോഡിനെ പല
ചെയിനേജുകളായി തിരിച്ച്
പല ഘട്ടങ്ങളിലായി
മെയിന്റനന്‍സ്
ചെയ്യുന്നതിലൂടെ
ഉദ്യോഗസ്ഥരും,
കോണ്ട്രാക്ടര്മാരും
ചേര്‍ന്നു നടത്തുന്ന
അഴിമതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
റോഡുകളിലെ
കുഴിയടക്കുന്നതിനായി
വിനിയോഗിക്കുന്ന ഫണ്ട്
അശാസ്ത്രീയമായി
ചെലവഴിക്കുന്നതിലൂടെ
ഉണ്ടാകുന്ന ധനനഷ്ടം
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പട്ടാമ്പി
പുലമന്തോള്റോഡിന്റെ നവീകരണം
1040.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
അന്വേഷണം നേരിടുന്ന
പട്ടാമ്പി പുലമന്തോള്
റോഡ് ഈ മഴക്കാലം
കഴിയുന്നതോടെ
ഗതാഗതയോഗ്യമാല്ലതെയാവും
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിജിലന്‍സ് അന്വഷണം
തടസ്സപ്പെടുത്താതെ
പ്രസ്തുത റോഡ്
നവീകരിക്കാനുള്ള
നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമോ ;
(ബി)
ഇല്ലെങ്കില്‍
വിജിലന്‍സ് അന്വേഷണം
പരമാവധി വേഗത്തില്‍
നടത്താനുള്ള നടപടികള്‍
സ്വീകരിക്കുമോ ?
മുള്ളറവിള-
ആയയില്‍, കന്നിപുറം എന്നീ
പാലങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1041.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
മുള്ളറവിള- ആയയില്‍
കന്നിപുറം എന്നീ
പാലങ്ങളുടെ
നിര്‍മ്മാണത്തിന്റെ
ഡി.പി.ആർ.
പൂര്‍ത്തിയായോ;
(ബി)
മേല്‍പ്പറഞ്ഞ
പാലങ്ങളുടെ ഡി.പി.ആർ.
കിഫ്ബിയില്‍
സെപ്റ്റംബര്‍ 2017-നു
മുന്‍പ്
സമര്‍പ്പിക്കാന്‍
കഴിയുമോ;
(സി)
മുള്ളറവിള-
ആയയില്‍, കന്നിപുറം
എന്നീ പാലങ്ങളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
പി,ഡബ്ള്യൂ.ഡി.
ബ്രിഡ്ജ് വിഭാഗം
ഏതൊക്കെ രേഖകള്‍ ആണ്
കിഫ്ബിയ്ക്ക്
നല്‍കേണ്ടത്;
വിശദമാക്കുമോ?
പാലപ്പുറം-നെല്ലിക്കുര്ശി-കുതിരവഴി
പാലം
1042.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലപ്പുറം-നെല്ലിക്കുര്ശി-കുതിരവഴി
പാലത്തിന്റേയും
റോഡിന്റെയും ഡിസൈന്‍
ലഭ്യമായിട്ടുണ്ടോ;
(ബി)
എത്ര
തുകയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുളളത്;
(സി)
എന്നത്തേയ്ക്ക്
ഇതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍ കഴിയും;
വിശദാംശം ലഭ്യമാക്കാമോ?
മാവേലിക്കര
- പുതിയകാവ് കെ.എസ്.ടി.പി. റോഡ്
നിര്‍മ്മാണം
1043.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
പുതിയകാവ് ജംഗ്ഷന്
വടക്കുഭാഗത്ത്
കെ.എസ്.ടി.പി. റോഡ്
തകര്‍ന്ന് കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ് പുനരുദ്ധാരണം
കെ.എസ്.ടി.പി. യുടെ
ശ്രദ്ധയില്‍
കൊണ്ടുവന്നിട്ടും
നാളിതുവരെ യാതൊന്നും
ചെയ്തിട്ടില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
റോഡ് നവീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കാസര്‍ഗോഡ്
- കാഞ്ഞങ്ങാട്- ചന്ദ്രഗിരി
സ്റ്റേറ്റ് ഹൈവേ
1044.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
- കാഞ്ഞങ്ങാട്-
ചന്ദ്രഗിരി സ്റ്റേറ്റ്
ഹൈവേ അഭിവൃ
ദ്ധിപ്പെടുത്തുന്ന
പ്രവൃത്തി എന്നാണ്
ആരംഭിച്ചത്
;എഗ്രിമെന്റ് വ്യവസ്ഥ
പ്രകാരം എന്നാണ്
പൂര്‍ത്തീകരിക്കേണ്ടത്
;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ആയതിന്റെ
മൊത്തം അടങ്കല്‍ തുക
എത്ര കോടി രൂപയാണ്
;നിലവില്‍ പദ്ധതിയുടെ
എത്ര ശതമാനം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സാമ്പത്തിക
സഹായം ചെയ്യുന്ന
ലോകബാങ്കിന്റെ
പ്രതിനിധികള്‍ റോഡു
പ്രവൃത്തിയുടെ
ഗുണനിലവാരം പരിശോധിച്ച്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പ്രസ്തുത
റോഡു പ്രവൃത്തിയില്‍
എന്തെങ്കിലും അപാകതകള്‍
കണ്ടെത്തിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കണ്ണങ്ങാട്
- വെല്ലിംഗ്ടണ്‍ ലൈന്‍ പാലം
1045.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കണ്ണങ്ങാട് -
വെല്ലിംഗ്ടണ്‍ ഐലൻഡ്
പാലത്തിനായി സ്ഥലം
വിട്ടുതന്നവര്ക്കുള്ള
നഷ്ടപരിഹാര തുക
ലഭ്യമാക്കുന്നതിലെ
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ;
(ബി)
ഇത്
എന്നത്തേക്ക്
നല്കുവാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പാലം എന്നത്തേക്ക്
തുറന്നു കൊടുക്കുവാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കല്ലടിമുഖം
പാലം , സത്യന് നഗർ പാലം
എന്നിവയുടെ നിർമ്മാണ പ്രവർത്തനം
1046.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
കല്ലടി മുഖം പാലം ,
സത്യന് നഗർ പാലം
എന്നിവയുടെ നിർമ്മാണ
പ്രവർത്തനങ്ങളുടെ
നിലവിലെ സ്ഥിതി എന്താണ്
; വ്യക്തമാക്കുമോ :
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ ?
മഴുവഞ്ചേരി
മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡ്
വികസനം
1047.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തൃശൂര്‍
- കുറ്റിപ്പുറം
പാതയോടനുബന്ധിച്ചുള്ള
മഴുവഞ്ചേരി മുതല്‍
ചൂണ്ടല്‍ വരെയുള്ള
പ്രദേശങ്ങളിലെ ഭൂമി
ഏറ്റെടുത്ത് റോഡ്
വികസനമുൾപ്പെടെയുള്ള
പ്രവർത്തനങ്ങൾക്കും
കേച്ചേരി ജംഗ്ഷന്റെ
വികസനത്തിനുമായി
ബഡ്ജറ്റില്‍
നിര്‍ദ്ദേശിച്ച 50 കോടി
രൂപയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
1048.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ച
ഏതെല്ലാം
പ്രവൃത്തികളാണ്
പി.ഡബ്ള്യൂ.ഡി. റോഡ്സ്
വിഭാഗത്തിനുകീഴില്‍
പുരോഗമിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
2016-17
വര്‍ഷത്തിലെ
ബഡ്ജറ്റില്‍
ഉള്‍പ്പെട്ടിരുന്ന
ഏതെല്ലാം റോഡുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ആണ്
നിലവില്‍
നടന്നുകൊണ്ടിരിക്കുന്നത്;
ഓരോന്നിന്റേയും
വിശദാംശം ലഭ്യമാക്കാമോ?
പഞ്ചായത്തു
റോഡുകള്‍ മരാമത്ത് വകുപ്പ്
ഏറ്റെടുക്കുന്നതിന് നടപടി
1049.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബസ്സ്
റൂട്ടുകള്‍
ഉള്ളതുള്പ്പെടെയുള്ള
പഞ്ചായത്ത് റോഡുകളുടെ
മെയിന്റനന്‍സ്
നടത്തുവാന്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കു
സാധിക്കാത്തതിനാല്‍
അരൂര്‍ മണ്ഡലത്തിലെ
വിവിധ പഞ്ചായത്തു
റോഡുകള്‍ മരാമത്ത്
വകുപ്പ്
ഏറ്റെടുക്കണമെന്ന
അരൂര്‍ എം.എല്‍.എയുടെ
നിര്ദ്ദേശത്തിന്മേല്
എടുത്ത നടപടികള്‍
വിശദമാക്കാമോ;
(ബി)
അത്തരം
റോഡുകള്‍ മരാമത്ത്
വകുപ്പ്
ഏറ്റെടുക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
തടസ്സങ്ങള്‍
മാറ്റുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
പഞ്ചായത്ത്
റോഡുകള്‍ പൊതുമരാമത്ത്
വകുപ്പ്ഏറ്റെടുക്കല്
1050.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തിന്റെ
അധീനതയിലുള്ള പ്രധാന
റോഡുകള്‍ പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുക്കാറുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
എത്ര റോഡുകള്‍
ഏറ്റെടുത്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഗ്രാമീണ
റോഡുകള്‍
ഏറ്റെടുക്കാന്‍
എന്തെല്ലാം
നടപടിക്രമങ്ങളാണ്
ഉള്ളത് എന്ന്
വിശദമാക്കുമോ ?
കോഴിക്കോട്
ജില്ലയിലെ തൊണ്ടിലക്കടവ്
പാലത്തിന് സ്ഥലം
1051.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
തൊണ്ടിലക്കടവ്
പാലത്തിന് സ്ഥലം
ഏറ്റെടുക്കുന്നതിന്നുള്ള
കാലതാമസം വരുന്നത്
പരിഹരിക്കാന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
അക്വിസിഷനുമായി
ബന്ധപ്പെട്ട
നിബന്ധനകള്‍
ഇളവുചെയ്യാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ?
മാവേലിക്കര
കണ്ടിയൂര്‍ ബൈപ്പാസ്
നിര്‍മ്മാണം
1052.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
കണ്ടിയൂര്‍ ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത് നിരത്ത്
വിഭാഗം നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തി
അടിയന്തിരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(സി)
പുതിയ
നിരക്ക് പ്രകാരമുള്ള
വിശദമായ എസ്റ്റിമേറ്റ്
ലഭ്യമായിട്ടുണ്ടോ ;
പ്രസ്തുത എസ്റ്റിമേറ്റ്
പ്രകാരം ആവശ്യമായി
വരുന്ന തുക എത്രയാണ് ;
ഈ തുകയുടെ ഭരണാനുമതി
അടിയന്തിരമായി
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ഒറ്റപ്പാലം
ബൈപ്പാസിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
1053.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ബൈപ്പാസിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ബൈപ്പാസ്
നിര്‍മ്മാണത്തിനായി
എത്ര കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളത് ;
(സി)
ബൈപ്പാസിനുവേണ്ട
സ്ഥലം
ഏറ്റെടുക്കുന്നതിലേയ്ക്കായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത് ;
വിശദാംശം ലഭ്യമാക്കാമോ?
ഒല്ലൂരില്‍
നടപ്പിലാക്കുന്ന പൊതുമരാമത്ത്
വകുപ്പിന്റെ പ്രവൃത്തികള്‍
1054.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍ കിഫ്ബി
മുഖേന ഒല്ലൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കുന്ന
പൊതുമരാമത്ത്
വകുപ്പിന്റെ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ; ഓരോ
പദ്ധതിയുടെയും പുരോഗതി
വിശദമാക്കുമോ;
(ബി)
2017-18
വര്‍ഷത്തില്‍ കിഫ്ബി
മുഖേന ഒല്ലൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കുന്ന
പൊതുമരാമത്ത്
പ്രവൃത്തികളുടെ
വിശദവിവരവും ഇതുവരെയുളള
പുരോഗതിയും
വിശദമാക്കുമോ?
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ഗുണനിലവാരം
1055.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പു
മുഖേന നടപ്പിലാക്കുന്ന
നിര്‍മ്മാണ
പ്രവൃത്തനങ്ങളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്ന്
അറിയിക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
കൂടുത്ല നടപടികള്‍
സ്വീകരിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(സി)
എങ്കിൽ
അവയുടെ വിശദാംശം
അറിയിക്കുമോ?
തൃക്കുറ്റിശ്ശേരി
പാലം പുതുക്കി പണിയല്‍
1056.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ
ബാലുശ്ശേരി-കൂട്ടാലിട-കൂരാച്ചുണ്ടിനെ
ബന്ധിപ്പിക്കുന്ന
തൃക്കുറ്റിശ്ശേരി പാലം
അപകടാവസ്ഥയില്‍
തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാലം പുതുക്കി
പണിയുന്നതിനുള്ള
ഡി.പി.ആര്.
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാലതാമസം
എന്നറിയിക്കാമോ;
(സി)
പാലം
പുതുക്കി പണിയുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
അറിയിക്കാമോ?
കാസര്‍ഗോഡ്-തിരുവനന്തപുരം
മലയോര ഹൈവേ
1057.
ശ്രീ.കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മുതല്‍ തിരുവനന്തപുരം
കടുക്കറ വരെ നീളുന്ന
മലയോര ഹൈവേയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്;
(ബി)
ഈ
പദ്ധതിക്കുവേണ്ടി
കിഫ്ബിയില്‍ നിന്നും
എത്ര തുക അനുവദിച്ചു;
(സി)
പാത
നിര്‍മ്മാണത്തിന്
സൗജന്യമായി സ്ഥലം
വിട്ടുതരുവാന്‍
ജനങ്ങള്‍
തയ്യാറായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്?
നെന്മാറയിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
1058.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ നിയോജക
മണ്ഡലത്തില്‍ നടത്തിയ
പൊതുമരാമത്ത്
പ്രവൃത്തികള്‍
എന്തല്ലാം
;വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
ഇനി എത്രയെണ്ണമാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കുമോ;
(സി)
അടിയന്തിരമായി
ചെയ്ത് തീര്‍ക്കേണ്ട
പദ്ധതികളുടെ
പ്രെപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പയ്യന്നൂര്‍
കോടതി സമുച്ചയത്തിന് ഭരണാനുമതി
ലഭിക്കുന്നതിന് നടപടി
1059.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍
ഉള്‍ക്കൊള്ളിച്ച
പയ്യന്നൂര്‍ കോടതി
സമുച്ചയത്തിന്റെ
നിർമ്മാണത്തിന്
ഭരണാനുമതി
നല്‍കുന്നത്തിനുള്ള
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
നിലവില്‍
പ്രസ്തുത ഫയല്‍
എവിടെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിടത്തിന്റെ
ഭരണാനുമതി വൈകുന്നത്
എന്ത് കൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
മുരിങ്ങൂര്‍
ഡിവൈന്‍ മോഡല്‍ അടിപ്പാത
1060.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മുനിസിപ്പല്‍
ജംഗ്ഷനില്‍
കൂടെക്കൂടെയുണ്ടാകുന്ന
അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
കോടതി ജംഗ്ഷനില്‍
മുരിങ്ങൂര്‍ ഡിവൈന്‍
മോഡല്‍ അടിപ്പാത
നിര്‍മ്മിക്കുന്നതിനായി
നിര്‍ദ്ദേശം നല്കി
NHAI യുടെ നിര്‍മ്മാണ
പ്രവര്‍ത്തന അംഗീകാരം
ലഭിച്ച് വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും ഇനിയും
നിര്‍മ്മാണം
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ചാലക്കുടി
കോടതി ജംഗ്ഷനില്‍
ഡിവൈന്‍ മോഡല്‍
അടിപ്പാത നിര്‍മ്മാണം
ഉടന്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
നാലുവരിപ്പാത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കരാറില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്
അനുബന്ധ സൗകര്യങ്ങള്‍
പൂര്‍ണ്ണമായും
ഏര്‍പ്പെടുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
കിഫ്ബിയില്‍
ഉള്‍പ്പെട്ട തലശ്ശേരി
നിയോജകമണ്ഡലത്തിലെ പദ്ധതികള്‍
1061.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ കിഫ്ബിയില്‍
ഉള്‍പ്പെട്ട എന്തൊക്കെ
പ്രവൃത്തികള്‍ ആണ്
തലശ്ശേരി
നിയോജകമണ്ഡലത്തിലുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തികള്‍
നടപ്പില്‍
വരുത്തുന്നതിന്
എന്തൊക്കെ തരത്തിലുള്ള
തുടര്‍നടപടികള്‍ ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
തിരുവമ്പാടി
മണ്ഡലത്തിലെ നിര്‍മ്മാണ
പ്രവൃത്തികള്‍
1062.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ടു ബഡ്ജറ്റുകളിലായി
ഉള്‍പ്പെടുത്തിയ
തിരുവമ്പാടി
മണ്ഡലത്തിലെ
ആനക്കാംപൊയില്‍ -
കള്ളാടി - മേപ്പാടി
തുരങ്കപാത
,കൈതപ്പൊയില്‍ -
അഗസ്ത്യന്‍മൂഴി
റോഡ്,മണാശ്ശേരി -
പുല്‍പറമ്പ് - ചെറുവാടി
റോഡ്,തിരുവമ്പാടി -
പുല്ലൂരാംപാറ-മറിപ്പുഴ
റോഡ്,അടിവാരം -
കേളന്മൂല റോഡ്എന്നീ
നിര്‍മ്മാണ
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
എന്നത്തേയ്ക്ക്
ഡി.പി.ആര്.
തയ്യാറാക്കി, ഭരണാനുമതി
ലഭ്യമാവും എന്ന്
വ്യക്തമാക്കുമോ;ഇതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മൂവാറ്റുപുഴ
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
1063.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിനുകീഴില്‍
നടന്നുവരുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അവയുടെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മൂവാറ്റുപുഴ
മണ്ഡലത്തില്‍
പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
ആലത്തൂരില്‍
പൊതുമരാമത്ത് വകുപ്പ് നടത്തുന്ന
പദ്ധതികള്‍
1064.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
നടത്തുന്ന പദ്ധതികളുടെ
വിശദാംശം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കോടി രൂപയാണ്
മണ്ഡലത്തിലേക്ക്
അനുവദിച്ചതെന്നും,
നിലവില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
നടക്കുന്നതെന്നും
വിശദമാക്കുമോ ?
മട്ടന്നൂര്‍
നിയോജമകണ്ഡലത്തിലെ
വട്ടോളിപ്പാലം നിര്‍മ്മാണം
1065.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജമകണ്ഡലത്തിലെ
വട്ടോളിപ്പാലം
നിര്‍മ്മാണത്തിന്
കിഫ്ബി അംഗീകാരം
ലഭിച്ചതിനുശേഷമുളള
തുടര്‍നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വട്ടോളിപ്പാലം
നിര്‍മ്മാണത്തിന്
ടെക്നിക്കല്‍
കമ്മിറ്റിയുടെ അനുമതി
ലഭിക്കുകയുണ്ടായോ;
(സി)
ഇല്ലെങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ടെക്നിക്കല്‍
കമ്മിറ്റിയുടെ അനുമതി
ലഭിച്ചെങ്കില്‍
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
ബൈപ്പാസ് നിര്‍മ്മാണം
1066.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ബൈപ്പാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ;
(ബി)
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുളള
ഫണ്ട് വിനിയോഗിച്ച്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തികളാണ്
അവശേഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ചെങ്ങന്നൂര്‍
ബൈപ്പാസ് നിര്‍മ്മാണം
എന്ന്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ അഴിമതി തടയുന്നതിന്
നടപടി
1067.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ അഴിമതി
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം അഴിമതിക്കാരായ
എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
അച്ചടക്ക നടപടി
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കുമോ?
ചെങ്ങന്നൂര്‍
ആയുര്‍വേദ ആശുപത്രി കെട്ടിടം
1068.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ ബില്‍ഡിംഗ്
ഡിസൈനിംഗ് വിഭാഗത്തില്‍
വിവിധ സര്‍ക്കാര്‍
കെട്ടിട
നിര്‍മ്മാണങ്ങളുടെ
ഡിസൈനിംഗ്
പ്രവര്‍ത്തനങ്ങള്‍ക്ക്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
ആയുര്‍വേദ ആശുപത്രി
കെട്ടിടത്തിന്റെ
ഡിസൈനിംഗ്
പ്രവര്‍ത്തനങ്ങള്‍ക്ക്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദീകരിക്കുമോ;
(സി)
ടി
കെട്ടിടത്തിന്റെ
ഡിസൈനിംഗ്
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിച്ച്
നല്‍കുമെന്ന്
വ്യക്തമാക്കുമോ ?
പൊതുമരാമത്ത്
റോഡുകളുടെ ഗുണനിലവാരം
1069.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡുകളുടെ
ഗുണനിലവാരപരിശോധന
നടത്തിയും, പരിപാലന
കാലയളവ്
വര്‍ദ്ധിപ്പിച്ചും
നിര്‍മ്മാണ
പ്രവൃത്തികള്‍
കുറ്റമറ്റതാക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
റോഡ്
നിര്‍മ്മാണം നടത്തുന്ന
വേളയില്‍ തന്നെ
റോഡിന്‍െറ ഇരു വശങ്ങളും
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊതുമരാമത്ത്
റോഡുകളുടെ ഓരങ്ങളില്‍ ബസ്
കാത്തിരിപ്പു കേന്ദ്രങ്ങള്‍
1070.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡുകളുടെ ഓരങ്ങളില്‍
ബസ് കാത്തിരിപ്പു
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
പ്രതീക്ഷ ബസ്
ഷെല്‍ട്ടേര്‍സ് കേരള
ലിമിറ്റഡ് എന്ന സ്ഥാപനം
രൂപീകരിച്ച്
കുത്തകാവകാശം
നല്‍കിക്കൊണ്ട്
ജി.ഒ.(ആര്.ടി)
നം.932/2014/പി.ഡബ്ല്യു
.ഡി തീയതി 03.07.2014
ആയി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവ്
പുറപ്പെടുവിക്കാന്‍
ഇടയായ സാഹചര്യം
വിശദമാക്കാമോ;
(സി)
ഈ
ഉത്തരവ് ഇപ്പോള്‍
നിലവിലുണ്ടോ;
(ഡി)
പ്രാദേശിക
തലത്തില്‍ രാഷ്ട്രീയ
പാര്‍ട്ടികളും സന്നദ്ധ
സംഘടനകളും യാതൊരു
അനുമതിയുമില്ലാതെ ബസ്
കാത്തിരിപ്പു
കേന്ദ്രങ്ങള്‍
സ്ഥാപിച്ചുകൊണ്ടിരിക്കെ
എം.എല്‍.എ മാരുടെ
പ്രാദേശിക വികസന ഫണ്ട്
ഉപയോഗപ്പെടുത്തി ബസ്
കാത്തിരിപ്പ്
കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍
സാധിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എം.എല്‍.എ.
ഫണ്ട് ഉപയോഗിച്ച് ബസ്
കാത്തിരിപ്പ്
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്ന
കാര്യത്തില്‍ മേല്‍
ഉത്തരവിലെ നിബന്ധന
ഒഴിവാക്കാന്‍
സര്‍ക്കാര്‍
സന്നദ്ധമാവുമോ?
പൊതുമരാമത്ത്
വകുപ്പില്‍ അസിസ്റ്റന്റ്
എഞ്ചീനിയര്‍ നിയമനം
1071.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
15.03.2017
ന് നിലവില്‍ വന്ന
പൊതുമരാമത്ത് വകുപ്പ്
അസിസ്റ്റന്റ്
എഞ്ചീനിയര്‍ (സിവില്‍)
തസ്തികയിലേയ്ക്കുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
കണ്ണൂര്‍
ജില്ലയില്‍ പ്രസ്തുത
തസ്തികയുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഒഴിവുകള്‍ യഥാസമയം
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
കരാറുകാരുടെ കുടിശ്ശിക
T 1072.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍
പൊതുമരാമത്ത്
കരാറുകാര്‍ക്ക്
നല്‍കാനുണ്ടായിരുന്ന
കുടിശ്ശിക തുക
എത്രയായിരുന്നു ;
(ബി)
പ്രസ്തുത
കുടിശ്ശികയില്‍ ഈ
സര്‍ക്കാര്‍ വിതരണം
ചെയ്ത തുകയെത്ര ;
(സി)
കരാറുകാരെ
ജി.എസ്.ടി. ദോഷകരമായി
ബാധിക്കുന്നു എന്ന വാദം
ശരിയാണോ; വിശദാംശം
നല്‍കുമോ?
ഡിസ്ട്രിക്ട്
ഫ്ലാഗ്ഷിപ്പ്
ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി
1073.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡിസ്ട്രിക്ട്
ഫ്ലാഗ്ഷിപ്പ്
ഇന്‍ഫ്രാസ്ട്രക്ചര്‍
പദ്ധതി പ്രകാരം
തൃശ്ശൂര്‍ ജില്ലയില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെങ്കിലും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
ആരംഭിക്കാത്ത
പ്രവൃത്തികളുടെ ഫണ്ട്
മറ്റ്
പ്രവൃത്തികള്‍ക്ക്
വിനിയോഗിക്കാന്‍ അനുമതി
നല്‍കുമോ ?
ചെങ്ങന്നൂര്‍
കല്ലാലക്കടവ്-വഴുപാടിക്കടവ്-മരത്തിന്‍കടവ്
പാലം നിര്‍മ്മാണം
1074.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് ചീഫ്
എഞ്ചിനീയറിൽ (ആര്
& ബി) നിന്നും
ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
ലഭിക്കുവാന്‍ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെടുന്നുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഭരണാനുമതി ലഭിച്ച വിവിധ
പാലങ്ങളുടെ
(കല്ലാലക്കടവ്,
വഴുപാടിക്കടവ്,
മരത്തിന് കടവ്)
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സര്‍ക്കാരില്‍ നിന്നും
ഡി1 /173/17-ാം നമ്പര്‍
ഫയല്‍ പ്രകാരം
ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
കാലതാമസം
നേരിടുന്നതിനുള്ള കാരണം
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
മട്ടന്നൂരിലെ
പൊതുമരാമത്ത് വകുപ്പ് റോഡ്
നിര്‍മ്മാണ പ്രവൃത്തികള്‍
1075.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17 സാമ്പത്തിക
വര്‍ഷത്തില്‍
മട്ടന്നൂര്‍ നിയോജക
മണ്ഡലത്തിലെ എത്ര
പൊതുമരാമത്ത് വകുപ്പ്
റോഡ് നിര്‍മ്മാണ
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി
നല്കുകയുണ്ടായി;
(ബി)
ഓരോ
പ്രവൃത്തിക്കും എത്ര
തുകയുടെ ഭരണാനുമതിയാണു
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
പ്രവൃത്തിയും ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കടുത്തുരുത്തി
പി.ഡബ്ളിയു.ഡി റെസ്റ്റ് ഹൗസ്
പ്രവര്‍ത്തനം ആരംഭിക്കുവാന്‍
നടപടി
1076.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
പി.ഡബ്ളിയു.ഡി റെസ്റ്റ്
ഹൗസിന്റെ
പണിപൂര്ത്തീകരിച്ചുവെങ്കിലും
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കഴിയാത്ത സാഹചര്യം
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ;
(ബി)
11.05.2017,28.06.2017
എന്നീ തീയതികളില്‍
ഇക്കാര്യം
ചൂണ്ടിക്കാട്ടി
ബഹു.മന്ത്രിക്കും ചീഫ്
എഞ്ചിനീയര്‍ക്കും പരാതി
നല്‍കിയതിന്റെ
പെറ്റീഷന് നമ്പരുകള്‍
അറിയിക്കാമോ;
ഇതസംബന്ധിച്ച പുരോഗതി
വ്യക്തമാക്കാമോ?
തൃപ്പൂണിത്തുറ
സംസ്കൃത ഹയര്‍ സെക്കന്‍ഡറി
സ്കൂള്‍ കെട്ടിട നിര്‍മ്മാണം
1077.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
സംസ്കൃത ഹയര്‍
സെക്കന്‍ഡറി സ്കൂള്‍
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനം എത്രയും
വേഗം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
വകുപ്പ് റസ്റ്റ് ഹൗസുകളുടെ
ശോചനീയാവസ്ഥ
1078.
ശ്രീ.എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ്
റസ്റ്റ്ഹൗസുകളുടെ
ശോചനീയാവസ്ഥയെക്കുറിച്ചുളള
ആവലാതികള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
ഇവയുടെ
അറ്റകുറ്റപ്പണികള്‍
നിര്‍വ്വഹിക്കുന്നതിന്
സാമ്പത്തിക
പ്രശ്നങ്ങള്‍
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ജീവനക്കാരുടെ
നിസ്സഹകരണം
ശോചനീയാവസ്ഥയ്ക്ക്
ഇടയാക്കുന്നുണ്ടോ;
എങ്കില്‍ പരിഹാര
നടപടികള്‍ സ്വീകരിച്ച്
റസ്റ്റ്ഹൗസുകളുടെ
പ്രവര്‍ത്തനം
കുറ്റമറ്റതാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മന്ത്രിമാരുടെ
ഔദ്യോഗിക വസതികളുടെ
അറ്റകുറ്റപ്പണി
T 1079.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം,
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
ഔദ്യോഗിക വസതികളുടെ
അറ്റകുറ്റപ്പണിക്കും
മോടിപിടിപ്പിക്കലിനുമായി
ഇതുവരെ എന്തു തുക
ചെലവായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ കാലയളവില്‍ ഓരോ
വസതിയിലും എത്ര തവണ
മോടിപിടിപ്പിക്കലും
അറ്റകുറ്റപ്പണിയും
നടത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
ഔദ്യോഗിക
വസതിക്കായി
കെട്ടിടങ്ങള്‍
വാടകയ്ക്കെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍, പ്രസ്തുത
കെട്ടിടങ്ങളില്‍
നടത്തിയ
വര്‍ക്കുകളുടെയും
വാങ്ങിയ സാധനങ്ങളുടെയും
ചെലവ് എത്രയെന്ന്
വ്യക്തമാക്കുമോ?
തീരദേശപാതയുടെ
നിര്‍മ്മാണം
1080.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
പൂവ്വാര്‍ മുതല്‍
കാസര്‍ഗോഡ് ജില്ലയിലെ
തലപ്പഴി വരെ നീളുന്ന
തീരദേശപാതയുടെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡിന് എത്ര കോടി രൂപ
ചെലവ്
പ്രതീക്ഷിക്കുന്നു;
കിഫ്ബിയില്‍ നിന്നും
എന്ത് തുക ഈ വര്‍ഷം
വകയിരുത്തിയിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
ഈ
റോഡ് നിര്‍മ്മാണം
സംബന്ധിച്ച്
എഞ്ചിനീയര്‍മാരുടെയും,
വകുപ്പ് മേധാവികളുടെയും
ശില്‍പ്പശാല
സംഘടിപ്പിച്ചിരുന്നോ;
പ്രസ്തുത
ശില്‍പ്പശാലയില്‍
ഉയര്‍ന്നുവന്ന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
എത്ര
ഏക്കര്‍ ഭൂമി
ഏറ്റെടുക്കേണ്ടതുണ്ടെന്നും
തീരദേശത്തെ
മത്സ്യത്തൊഴിലാളികളില്‍
എത്രപേരെ
ഒഴിപ്പിക്കേണ്ടി
വരുമെന്നും
വ്യക്തമാക്കുമോ;
(ഇ)
തീരദേശത്തെ
മത്സ്യത്തൊഴിലാളികളില്‍
ഇതുമൂലം ഉണ്ടായിട്ടുളള
ആശങ്ക
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ മരാമത്ത്
പദ്ധതികള്‍
1081.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
2016- 17വര്‍ഷത്തില്‍
പാെതുമരാമത്ത് വകുപ്പ്
ഭരണാനുമതി നല്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പദ്ധതികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കിയെന്നും
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചുവെന്നും
വിശദമാക്കുമോ;
(സി)
ഓച്ചിറ
പഴയ ദേശീയപാതയുടെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം
തടസ്സങ്ങളാണുള്ളത്
;വിശദമാക്കുമോ;
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
എം.എൽ.എ . മാരെ അറിയിക്കുവാന്‍
നടപടി
T 1082.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നിയോജകമണ്ഡലങ്ങളില്‍
നടക്കുന്ന വിവിധ
വകുപ്പുകളുമായി
ബന്ധപ്പെട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അതാതു
വകുപ്പുകള്‍
എല്ലാമാസവും അവസാനവാരം
എം.എൽ.എ. മാരെ
അറിയിക്കുന്നതിനു വേണ്ട
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കുമോ ?
അശാസ്ത്രീയമായ
ഡിവൈഡർ നിര്‍മ്മാണം
1083.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ചെര്‍ക്കള
ജംഗ്ഷനില്‍
അശാസ്ത്രീയമായ
രീതിയില്‍ നിര്‍മ്മിച്ച
ഡിവൈഡർ, അപകടം
വരുത്തുകയും
ഡ്രൈവര്‍മാര്‍ക്ക്
ആശയകുഴപ്പം
ഉണ്ടാക്കുകയും
ചെയ്യുന്നുവെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
ഡിവൈഡർ പൊളിച്ച്
മാറ്റുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
(സി)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ ?
മണ്ണാര്‍ക്കാട്
ബെെപാസ് നിര്‍മ്മാണം
1084.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മണ്ണാര്‍ക്കാട്
ബെെപാസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട തുടര്‍
നടപടികള്‍ ഏത് ഘട്ടം
വരെ ആയി;
വിശദമാക്കുമോ?
കുണ്ടന്നൂരില്‍
മേല്‍പ്പാലം നിര്‍മ്മാണം
1085.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
കുണ്ടന്നൂരില്‍
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിനുളള
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
സംസ്ഥാനപാതകളുടെ
പദവി
1086.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ദേശീയ-സംസ്ഥാന
പാതയോരങ്ങളിലെ
മദ്യവില്പനശാലകള്ക്ക്
ദൂരപരിധി
നിര്‍ദ്ദേശിച്ച
സുപ്രീംകോടതി വിധി
മറികടക്കുവാന്‍
സംസ്ഥാനപാതകളുടെ പദവി
എടുത്ത് കളയുവാന്‍
ഉദ്ദേശ്യമുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
സെക്രട്ടേറിയറ്റ്
മന്ദിരം പുതുക്കിപ്പണിയുന്നതിന്
പദ്ധതി
1087.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണസിരാകേന്ദ്രമായ
സെക്രട്ടേറിയറ്റ്
മന്ദിരം
പുതുക്കിപ്പണിയാനുള്ള
പദ്ധതി
പരിഗണനയിലുണ്ടോ;എങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
സെക്രട്ടേറിയറ്റ്
മന്ദിരത്തിന്റെ
പൈതൃകത്തിന് ഒരു
കോട്ടവും തട്ടാതെ
പുനർനിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തുന്ന കാര്യം
പരിഗണിക്കുമോ;
(സി)
എങ്കില്‍
പദ്ധതി
അംഗീകരിക്കുന്നതിന്
മുമ്പ്
വാസ്തുവിദ്യാരംഗത്തെയും
പുരാവസ്തുമേഖലയിലെയും
വിദഗ്ദ്ധരുമായി
ഇക്കാര്യം
ചര്‍ച്ചചെയ്യുമോ;
യുക്തമായ
നിര്‍ദ്ദേശങ്ങള്‍
സ്വീകരിക്കുമോ?
ഒട്ടുവളളിത്തട്ട്-നടുവില്‍-കുടിയന്മല
റോഡ്
1088.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി
ആര് എഫ് സ്കീമില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭിച്ച
ഒട്ടുവളളിത്തട്ട്-നടുവില്‍-കുടിയന്മല
റോഡ് പ്രവൃത്തിക്ക്
വര്‍ക്ക് ഓര്‍ഡര്‍
നല്‍കിയോ; എങ്കില്‍
എന്നാണ് ഉത്തരവ്
നല്‍കിയത്;
(ബി)
ഇല്ലെങ്കില്‍
കാരണം എന്താണ് എന്ന്
അറിയിക്കുമോ;
(സി)
ഇതു
സംബന്ധിച്ച ഹൈക്കോടതി
വിധി പരിശോധിച്ച നിയമ
വകുപ്പ് എന്ത്
അഭിപ്രായമാണ്
നല്‍കിയതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഹൈക്കോടതി
വിധി എന്നാണ് ഉണ്ടായത്;
(ഇ)
ഹൈക്കോടതി
വിധിയും നിയമ
വകുപ്പിന്റെ
അഭിപ്രായവും പ്രകാരമുളള
നടപടി
സ്വീകരിക്കാതെയിരിക്കാന്‍
കാരണം
വെളിപ്പെടുത്തുമോ;
(എഫ്)
പൊതുമരാമത്തു മന്ത്രി
18.05.2017 ല്‍
വിളിച്ചു ചേര്‍ത്ത
കോണ്‍ഫറന്‍സില്‍ നിയമ
വകുപ്പിന്റെ
നിര്‍ദ്ദേശപ്രകാരം
നടപടി സ്വീകരിക്കാന്‍
കൈക്കൊണ്ട തീരുമാനം
നടപ്പിലാക്കാതെയിരിക്കാന്
കാരണം എന്താണ്?
കിഫ്ബിയില്പ്പെട്ട
പൊതുമരാമത്ത് പ്രവൃത്തികള്‍
1089.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്പ്പെട്ട
പൊതുമരാമത്ത്
പ്രവൃത്തികളുടെ
മേല്‍നോട്ടത്തിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
കിഫ്ബിയില്‍
നിന്നും ഭരണാനുമതി
ലഭിക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയാക്കി
നിര്‍വ്വഹണത്തിനായി
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള
ഏജന്‍സികള്‍ക്ക്
കൈമാറുന്ന
പ്രവൃത്തികളുടെ
സാങ്കേതിക അനുമതി,
ടെണ്ടര്‍ നടപടികള്‍
എന്നിവ
നടപ്പിലാക്കുന്നതിന്
നിഷ്കര്‍ഷിച്ചിട്ടുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
കോഴിക്കോട്പാവങ്ങാട്
റയില്‍വേ മേല്‍പ്പാലം
1090.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
പാവങ്ങാട് റയില്‍വേ
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
ഇതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിന് സ്ഥലം
ഏറ്റെടുക്കുന്നതിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഈ
തുക ഏതു വര്‍ഷമാണ്
വകയിരുത്തിയത് എന്ന്
വിശദമാക്കുമോ;
(ഡി)
സ്ഥലം
ഏറ്റെടുക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഇ)
സ്ഥലം
ഏറ്റെടുക്കുന്നതിന്
നടപടികള്‍ ഒന്നും
ഇതുവരെ
സ്വീകരിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കുമോ ?
2016-17
, 2017-18 വര്‍ഷങ്ങളിലെ
കോങ്ങാട് മണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
1091.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
, 2017-18 വര്‍ഷങ്ങളിലെ
കോങ്ങാട് മണ്ഡലത്തിലെ
പൊതുമരാമത്ത്
പ്രവൃത്തികളുടെയും ആയത്
സംബന്ധിച്ച തുകയുടെയും
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
പ്രോഗ്രസ്സ്
റിപ്പോർട്ട് നല്‍കുമോ;
(സി)
ഓരോ
പ്രവൃത്തിയുടെയും
പൂര്‍ത്തീകരണത്തിന്
നിശ്ചയിച്ചിട്ടുള്ള
ഏകദേശ സമയപരിധി
സംബന്ധിച്ച വിവരങ്ങൾ
ലഭ്യമാക്കുമോ?
ഇ-സ്റ്റാമ്പിംഗ്
1092.
ശ്രീ.ഇ.പി.ജയരാജന്
,,
മുരളി പെരുനെല്ലി
,,
സി. കെ. ശശീന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആധാരം രജിസ്റ്റര്‍
ചെയ്യുന്നതിന്
ഇ-സ്റ്റാമ്പിംഗ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടാേ;
(ബി)
വ്യാജ
മുദ്രപ്പത്രങ്ങളുടെ
സാധ്യത പൂര്‍ണ്ണമായും
ഇല്ലാതാകുന്നതിന് ഇൗ
സംവിധാനം എപ്രകാരം
സഹായിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
എല്ലാ
സബ് രജിസ്ട്രാര്‍
ഓഫീസുകളിലും പ്രസ്തുത
സൗകര്യം നിലവില്‍
ലഭ്യമാണോ;
(ഡി)
ഏതെല്ലാം
വകുപ്പുകളും
ഏജന്‍സികളുമാണ് ഇൗ
സംവിധാനം
നടപ്പിലാക്കുന്നതിനായി
സംയുക്തമായി
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇ-സ്റ്റാംപിംങ്ങ്
സമ്പ്രദായം
1093.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്ഇ-സ്റ്റാംപിങ്ങ്
സമ്പ്രദായം
നിലവിലുണ്ടോ;
വ്യക്തമാക്കാമോ ;
(ബി)
പൊതുജനങ്ങള്‍ക്ക്
ഇ-സ്റ്റാംപിങ്ങ്
സംബന്ധിച്ച് അവബോധം
നല്‍കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
ഇ-സറ്റാംപിങ്ങും
ഇ-ഡോക്യുമെന്റേഷനും
സംബന്ധിച്ച് അക്ഷയ
കേന്ദ്രങ്ങളെ കൂടി
ഉള്‍പ്പെടുത്തിക്കൊണ്ടുളള
പരിശീലന പരിപാടികള്‍
സംഘടിപ്പിക്കുന്നതിന്
തയ്യാറാകുമോ
;വ്യക്തമാക്കാമോ ;
(ഡി)
ഇ-സ്റ്റാംപിംങ്ങ്,
ഇ-ഡോക്യുമെന്റേഷന്
എന്നിവ സംബന്ധിച്ച
പരിശീലനത്തിനായി
മാന്വലുകളോ, സി.ഡി. യോ
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ ?
സബ്
-രജിസ്ട്രാര്‍ ഓഫീസുകളില്‍
ഇ-പേയ്മെന്റ്
1094.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
സബ് -രജിസ്ട്രാര്‍
ഓഫീസുകളിലും
ഇ-പേയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം ആലോചനയിലുണ്ടോ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
പ്രോജക്ടുകള്‍ നിലവില്‍
ഉണ്ടോ;വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
കോടതികളില്‍ കേസ്
നിലവിലുണ്ടോ ;
വിശദാംശം
വെളിപ്പെടുത്തുമോ?
താനൂര്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
നിര്‍മ്മാണം
1095.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
25.2.2017
ന് നികുതി വകുപ്പില്‍
നിന്നുണ്ടായ 140/2017
-ാം നമ്പര്‍
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം താനൂരില്‍ സബ്
രജിസ്ട്രാര്‍ ഓഫീസ്
നിര്‍മ്മിക്കുന്നതിന്
കിഫ്ബിയില്‍ നിന്ന്
ഫണ്ട് അനുവദിച്ച്
ഭരണാനുമതി ലഭിച്ചിട്ടും
നാളിതുവരെ തുടര്‍
നടപടികള്‍ ഒന്നും
ഉണ്ടാകാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
(സി)
മേല്‍
സൂചിപ്പിച്ച പദ്ധതി
എപ്പോള്‍ തുടങ്ങി,
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
തുടര്‍
നടപടികള്‍
വേഗത്തിലാക്കുന്നതിന്
ആവശ്യമായ ഇടപെടല്‍
നടത്തുമോ?
ഭൂമിയുടെ
ന്യായവില നിര്‍ണ്ണയം
1096.
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില നിര്‍ണ്ണയം
പൂര്‍ത്തീകരിച്ച്
സംസ്ഥാനതലത്തില്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
2015-ല്‍ രൂപീകരിച്ച
കമ്മിറ്റി ഭൂമിയുടെ
ന്യായവില
നിര്‍ണ്ണയത്തിലുണ്ടായ
അപാകതകളെക്കുറിച്ച്
പഠനം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഭൂമി
ക്രയവിക്രയങ്ങള്‍
കുറഞ്ഞിരിക്കുന്ന
സാഹചര്യത്തില്‍
ഭൂമിയുടെ ന്യായവില
നിര്‍ണ്ണയത്തിലെ
അപാകതകള്‍
പരിഹരിക്കുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള സംഘടനകള്‍
1097.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഒന്‍പതു
ഗ്രാമപഞ്ചായത്തുകളില്‍
നിന്നും ജില്ലാ
രജിസ്ട്രാര്‍ ആഫീസില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള വിവിധ
സംഘടനകളുടെ പേരും
മേല്‍വിലാസവും
അടങ്ങുന്ന വിശദ
വിവരങ്ങള്‍ നല്‍കുമോ?
കാസര്‍ഗോഡ്
ചെറുവത്തൂര്‍ കേന്ദ്രീകരിച്ച്
സബ് രജിസ്ട്രാര്‍ ഓഫീസ്
1098.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
തൃക്കരിപ്പൂര്‍ സബ്
രജിസ്ട്രാര്‍ ഓഫീസ്
വിഭജിച്ച് ചെറുവത്തൂര്‍
കേന്ദ്രീകരിച്ച് സബ്
രജിസ്ട്രാര്‍ ഓഫീസ്
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
രജിസ്ട്രേഷന്
ഐ.ജി. ഓഫീസിലും ടാക്സ്
സെക്രട്ടേറിയറ്റിലും
ഇത് സംബന്ധിച്ച അനുകൂല
റിപ്പോര്‍ട്ടുകള്‍
ഉണ്ടായിട്ടും
ചെറുവത്തൂര്‍ ഓഫീസിന്റെ
പ്രവര്‍ത്തനം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
കുഴല്‍മന്ദം
സബ് രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടം
1099.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുഴല്‍മന്ദം
സബ് രജിസ്ട്രാര്‍
ഓഫീസിന് സ്വന്തമായി
കെട്ടിടം ഇല്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
രജിസ്ട്രേഷന്
വകുപ്പിന്
കുഴല്‍മന്ദത്ത്
സ്വന്തമായി സ്ഥലം
ഉണ്ടോ; എങ്കില്‍ എത്ര
സെന്റ്; വ്യക്തമാക്കുമോ
;
(സി)
നിലവില്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന സബ്
രജിസ്ട്രാര്‍ ഓഫീസിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
രജിസ്ട്രേഷന്
വകുപ്പിന്റെ നവീകരണം
1100.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പിന്റെ
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നടപടികള്‍ മൂലം
നിലവില്‍ ഇൗ
വകുപ്പുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍
ചെയ്തുവരുന്ന
സ്റ്റാമ്പ്
വെണ്ടര്‍മാര്‍, ആധാരം
എഴുത്തുകാര്‍
തുടങ്ങിയവര്‍ക്ക്
എന്തെങ്കിലും തൊഴില്‍
തടസ്സങ്ങള്‍
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച ആശങ്കകളും
ആക്ഷേപങ്ങളും
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നേമം
റെയില്‍വേ സ്റ്റേഷന്
വിപുലീകരണം
1101.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സെന്‍ട്രല്‍ റെയില്‍വേ
സ്റ്റേഷനിലെ തിരക്ക്
ലഘൂകരിക്കുന്നതിന് നേമം
റെയില്‍വേ സ്റ്റേഷന്
വിപുലീകരിക്കുന്നതിനായി
സംസ്ഥാന സർക്കാർ
റയില്‍വേക്ക് സ്ഥലം
വിട്ടു നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
ലെെറ്റ്
മെട്രോ പദ്ധതി
1102.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലെെറ്റ്
മെട്രോ പദ്ധതി
കേരളത്തില്‍
നടപ്പിലാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഗതാഗത
തിരക്കേറിയ
പ്രദേശങ്ങളില്‍
കൂടുതല്‍
ലെെറ്റ്-മെട്രോ
പദ്ധതികള്‍ കൊണ്ട്
വരുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കേരളത്തില്‍
നിലവില്‍ ഏതൊക്കെ
പട്ടണങ്ങളിലാണ്
ലെെറ്റ്-മെട്രോ
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കേരളത്തിന്റെ
റെയില്‍വേ വികസന പദ്ധതികള്‍
1103.
ശ്രീ.ഹൈബി
ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
റയില്‍വേ വികസന
പദ്ധതികള്‍ വേഗത്തില്‍
നടപ്പിലാക്കുവാന്‍
പാലക്കാട്,
തിരുവനന്തപുരം
റെയില്‍വേ ഡിവിഷനുകള്‍
ചേര്‍ത്ത് എറണാകുളം
ആസ്ഥാനമാക്കി പുതിയ
റെയില്‍വേ സോണ്‍
രൂപീകരിക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
റെയില്‍
പശ്ചാത്തല സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനായി
രൂപീകരിച്ച കേരള
റെയില്‍ ഡവലപ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഏതൊക്കെ
പ്രവര്‍ത്തനങ്ങളാണ്
കോര്പ്പറേഷന്
ഇപ്പോള്‍ നേതൃത്വം
നല്‍കുന്നത്;വിശദമാക്കുമോ
;
(സി)
തലശ്ശേരി
-മൈസൂര്‍,
അങ്കമാലി-ശബരി,
ഗുരുവായൂര്‍- തിരുനാവായ
തുടങ്ങിയ അതിവേഗ
പദ്ധതികളുടെ നിലവിലുള്ള
അവസ്ഥ വിശദമാക്കുമോ?
തിരുവനന്തപുരം
റെയില്‍വേ ഡിവിഷന് വിഭജനം
1104.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റെയില്‍വേ ഡിവിഷന്
വിഭജിക്കുന്നതിന്
നീക്കമുള്ളതായി അറിവ്
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
റെയില്‍വേ ഡിവിഷന്
വിഭജിക്കപ്പെടുമ്പോള്‍
വന്‍തോതില്‍ വരുമാന
നഷ്ടം ഉണ്ടാകുമെന്ന
ആശങ്ക
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഭജനം കേരളത്തിന്റെ
റെയില്‍വേ വികസനത്തെ
എത്രത്തോളം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തിരുവനന്തപുരം
റെയില്‍വേ ഡിവിഷന് വിഭജനം
1105.
ശ്രീ.കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റെയില്‍വേ ഡിവിഷന്
വിഭജിക്കുന്നതിന്
നടക്കുന്ന നീക്കം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നേമം-തിരുനല്‍വേലി
പാത മധുര ഡിവിഷന്
കൈമാറാനുളള തീരുമാനം
സംസ്ഥാനത്തിന്റെ
റെയില്‍വെ വികസനത്തെ
ബാധിക്കുമെന്നതിനാല്‍
ഇതിനെതിരെ ശക്തമായ
നിലപാട് സ്വീകരിക്കുമോ?
സംസ്ഥാനത്തിന്റെ
റെയിൽവേ വികസനം
1106.
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
റെയിൽവേ വികസന
ആവശ്യങ്ങളുമായി
ബന്ധപ്പെട്ട്
കേന്ദ്രത്തിന്
സമർപ്പിച്ച പദ്ധതികളിൽ
അംഗീകാരം ലഭിച്ചവ
ഏതെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
നിലവിൽ
സർവ്വേ നടപടികൾ
ആരംഭിച്ചിട്ടുള്ള
പദ്ധതികൾ ഏതെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
നിർദ്ദിഷ്ട
ശബരി റെയിൽ പാതയുടെ
തുടർ നടപടികൾ ഏതു
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ?