അധ്യാപക
അനധ്യാപക തസ്തികകള്‍
അനുവദിക്കാൻ നടപടി
1107.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2014-15 വര്‍ഷം
അനുവദിച്ച ഹയര്‍
സെക്കന്ററി
സ്കൂളുകളിലും അധിക
ബാച്ചുകളിലും
അധ്യാപക-അനധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര
തസ്തികകളാണ് പുതുതായി
സൃഷ്ടിച്ചത്;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഇതു സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
എടുത്തിരുന്നോ;
വിശദാംശം നല്‍കുമോ;
(സി)
2014-15
ല്‍ തുടങ്ങിയ എയ്ഡഡ്
ഹയര്‍ സെക്കന്ററി
സ്കൂളുകളിലും തസ്തിക
സൃഷിക്കുവാന്‍ അനുവാദം
നല്‍കിയിട്ടുണ്ടോ?
എല്‍.പി/യു.പി സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്സ്
റൂമുകളുടെ നിര്‍മ്മാണം
T 1108.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
1000
സര്‍ക്കാര്‍/എയ്ഡഡ്
എല്‍.പി/യു.പി
സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്സ്
റൂമുകള്‍ നിര്‍മ്മിച്ചു
നല്കുന്നതു സംബന്ധിച്ച
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
എല്‍.പി/യു.പി
സ്കൂളുകളില്‍
അനെർട്ടുമായി ചേര്‍ന്ന്
ഊര്‍ജ്ജക്ഷമതയുള്ള
അടുപ്പുകള്‍
നിര്‍മ്മിച്ചു
നല്കുന്ന പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ; ഇവ
എപ്പോൾ നിര്‍മ്മിച്ചു
നല്‍കുമെന്ന്
അറിയിക്കാമോ;
(സി)
കോട്ടയം,
ഇടുക്കി എന്നീ
ജില്ലകളില്‍ പ്രസ്തുത
പദ്ധതികള്‍ക്കുവേണ്ടി
എത്ര പ്രൊപ്പോസലുകള്‍
ലഭിച്ചു; ഇവയിൽ
എത്രയെണ്ണത്തിന് അനുമതി
നൽകി; ഇവ എപ്പോൾ
പൂർത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
എച്ച് .എസ് .എ സോഷ്യല്‍
സയന്‍സ് റാങ്ക് ലിസ്റ്റ്
1109.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെങ്കിലും ജില്ലയില്‍
എച്ച് .എസ് .എ.
സോഷ്യല്‍ സയന്‍സ്
വിഷയത്തില്‍ PSC റാങ്ക്
ലിസ്റ്റ് നിലവില്‍
ഉണ്ടോ;
(ബി)
31.12.2012
ല്‍ പുറത്തിറങ്ങിയ
വിജ്ഞാപനപ്രകാരം
1.10.2016 ല്‍ നടന്ന
HSA സോഷ്യല്‍ സയന്‍സ്
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കാന്‍
വെെകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
HSA
സോഷ്യല്‍ സയന്‍സ്
വിഷയത്തില്‍ കണ്ണൂര്‍,
കാസര്‍ഗോഡ് എന്നീ
ജില്ലകളില്‍ എത്ര
ഒഴിവുകള്‍ നിലവില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്?
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ പുതിയ അദ്ധ്യാപക
തസ്തിക
1110.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ പുതിയ
അദ്ധ്യാപക തസ്തിക
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഏത്
വര്‍ഷം മുതലാണ് ഹയര്‍
സെക്കന്ററി
സ്കൂളുകളിലും അധിക
ബാച്ചുകളിലുമായിട്ട്
പുതിയ തസ്തിക
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഹയര്‍ സെക്കന്ററി
സീനിയര്‍ ടീച്ചര്‍,
ജൂനിയര്‍ ടീച്ചര്‍
എന്നിവയില്‍ എത്ര
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടെന്ന്
തരം തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
തസ്തികകള്‍ പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഇ)
കൂടാതെ
ഇൗ തസ്തികയില്‍
പ്രൊമോഷനെ തുടര്‍ന്ന്
ഉണ്ടാകുന്ന എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(എഫ്)
ഉണ്ടെങ്കില്‍
ആകെ എത്ര ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മലബാര്‍ പ്രദേശത്ത് പ്ലസ്
വണ്‍ പ്രവേശനം ലഭിക്കാത്തവർ
1111.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
പ്രവേശനത്തിനുള്ള
സപ്ലിമെന്ററി
അലോട്ട്മെന്റ് പട്ടിക
പ്രസിദ്ധീകരിച്ചതിനു
ശേഷവും കോഴിക്കോട്,
മലപ്പുറം, കണ്ണൂര്‍,
കാസര്‍ഗോഡ്
ഉള്‍പ്പെട്ട മലബാർ
പ്രദേശത്ത് ഒട്ടേറെ
കുട്ടികള്‍ക്ക് ഇനിയും
പ്രവേശനം ലഭിക്കാത്ത
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇവിടങ്ങളിലും
സമീപ ജില്ലകളിലുമായി
നാല്‍പ്പതിനായിരത്തോളം
കുട്ടികള്‍ക്ക് ഇനിയും
പ്രവേശനം ലഭിക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
മലബാര്‍ പ്രദേശത്ത്
എത്ര കുട്ടികള്‍ ഇനിയും
പ്ലസ് വണ്‍ പ്രവേശനം
ലഭിക്കാത്തവരായുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ഡി)
ഇവരുടെ
പ്രവേശന കാര്യത്തില്‍
കെെക്കാെള്ളാനുദ്ദേശിക്കുന്ന
നടപടികള്‍
എന്താെക്കെയാണെന്ന്
വിശദമാക്കുമോ?
പട്ടാമ്പി മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള പദ്ധതികള്‍
1112.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
, 2017-18 ബഡ്ജറ്റുകളിൽ
പട്ടാമ്പി മണ്ഡലത്തില്‍
വിദ്യാഭ്യാസ മേഖലയില്‍
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;ഈ
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ ;
(ബി)
നിലവില്‍
പ്രസ്തുത പദ്ധതികളുടെ
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
സ്കൂളുകള്‍
സംരക്ഷിക്കുന്നതിന് നടപടി
1113.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്,
ഈ അദ്ധ്യയനവര്‍ഷം ഒരു
വിദ്യാര്‍ത്ഥി പോലും
ഒന്നാം ക്ലാസ്സില്‍
പ്രവേശനം
നേടിയിട്ടില്ലാത്ത എത്ര
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളാണ് ഉള്ളത്
എന്ന് അറിയിക്കുമോ;
(ബി)
മുന്‍
വര്‍ഷം ഈ വിഭാഗത്തില്‍
എത്ര സ്കൂളുകളാണ്
ഉണ്ടായിരുന്നത്; ഇത്തരം
സ്കൂളുകളുടെ
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
സ്കൂളുകള്‍
സംരക്ഷിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
(ഡി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
പുരോഗതി ഈ
കണക്കുകളുമായി താരതമ്യം
ചെയ്ത്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
സ്കൂളുകളില്‍
ഉച്ചഭക്ഷണത്തിനുള്ള
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരപരിശോധന
1114.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
ഉച്ചഭക്ഷണത്തിന് വിതരണം
ചെയ്യുന്ന അരിയുടെയും
മറ്റു ധാന്യങ്ങളുടെയും
ഗുണനിലവാരം
പരിശോധിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനമെന്താണ്;
(ബി)
ഇത്തരം
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരമില്ലായ്മ
ബോധ്യപ്പെട്ടാല്‍ എന്ത്
നടപടിയാണ് സര്‍ക്കാര്‍
സ്വീകരിക്കുന്നത്;
(സി)
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരമില്ലായ്മ
സംബന്ധിച്ച് ഏതെങ്കിലും
സ്കൂളുകള്‍ ഈ അദ്ധ്യയന
വര്‍ഷം സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതില്‍ എന്ത്
നടപടിയാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായി വിതരണം
ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം പരിശോധിച്ച്
ഉറപ്പുവരുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സുരക്ഷയില്ലാത്ത സ്കൂളുകള്‍
1115.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുരക്ഷയില്ലാത്ത
സ്കൂളുകള്‍
എത്രയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റില്ലാത്ത
എത്ര സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
സുരക്ഷിതമ്ല്ലാത്ത
സ്കൂളുകള്‍ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍ ഫണ്ട്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
അണ്‍എയിഡഡ്
മേഖലയില്‍ എത്ര
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവയില്‍ എത്ര
സ്കൂളുകള്‍ക്കാണ്
അംഗീകാരമുള്ളതെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
അംഗീകാരമില്ലാത്ത
സ്കൂളുകള്‍ക്ക്
സര്‍ക്കാര്‍
അനുശാസിക്കുന്ന
നിബന്ധനകള്‍
പാലിച്ചാല്‍ അംഗീകാരം
നല്കാന്
കഴിയുമോയെന്ന്
വെളിപ്പെടുത്തുമോ ;
(എഫ്)
സൗജന്യ
നിര്‍ബന്ധിത
വിദ്യാഭ്യാസം
ലക്ഷ്യമാക്കിയുള്ള
വിദ്യാഭ്യാസ അവകാശ
നിയമം വേണ്ട വിധം
നടപ്പാക്കുന്നതിന്
കേന്ദ്രം ഒരു
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയാണ്
അനുവദിക്കുന്നതെന്ന്
പറയാമോ ;
(ജി)
ഇപ്രകാരം
അനുവദിച്ച തുക
ഏതെങ്കിലും സാമ്പത്തിക
വര്‍ഷത്തില്‍
നഷ്ടപ്പെടുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ ?
പൊതുവിദ്യാലയങ്ങളില്‍ വിതരണം
ചെയ്ത കലണ്ടറില്‍
എം.എല്‍.എ.യുടെ ഫോട്ടോ
1116.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സമഗ്ര
വിദ്യാഭ്യാസ പദ്ധതിയുടെ
ഭാഗമായി തലശ്ശേരി
മണ്ഡലത്തിലെ
പൊതുവിദ്യാലയങ്ങളില്‍
വിതരണം ചെയ്ത
കലണ്ടറില്‍ പ്രസ്തുത
നിയോജക മണ്ഡലത്തിലെ
എം.എല്‍.എ.യുടെ ഫോട്ടോ
കൂടി
ഉള്ക്കൊള്ളിച്ചിരുന്നോ
എന്നറിയിക്കാമോ;
എങ്കില്‍ ഇതിനുള്ള
നിര്‍ദ്ദേശം ആരാണ്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ?
ഈ
അദ്ധ്യയന വര്‍ഷം ഒന്നാം
ക്ലാസില്‍ പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികള്‍
1117.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍ ഈ
അദ്ധ്യയന വര്‍ഷം ആകെ
എത്ര
വിദ്യാര്‍ത്ഥികളാണ്
ഒന്നാം ക്ലാസില്‍
പ്രവേശനം നേടിയത്;
(ബി)
മുന്‍വര്‍ഷം
ഇത് എത്രയായിരുന്നു;
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് പ്രവേശനം
നേടിയ
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്രയാണ്
വര്‍ദ്ധനവ് എന്ന്
അറിയിക്കുമോ;
(സി)
പൊതുവിദ്യാലയങ്ങളില്‍
സ്വന്തം മക്കളെ
ചേര്‍ക്കുന്ന
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെയും
പൊതുപ്രവര്‍ത്തകരുടെയും
സര്‍ക്കാര്‍
സ്കൂളുകളിലെ
അദ്ധ്യാപകരുടെയും
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
ഇത് സംബന്ധിച്ച
ഏതെങ്കിലും തരത്തിലുള്ള
കണക്ക്
സൂക്ഷിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
എ.ഐ.പി
സ്കൂളുകളിലെ അദ്ധ്യാപകരുടെ
നിയമനാംഗീകാരം
1118.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏരിയ
ഇന്റന്‍സീവ്
പ്രോഗ്രാമിലൂടെ
സംസ്ഥാനത്ത്
പ്രവര്‍ത്തനമാരംഭിച്ച
സ്കൂളുകളില്‍ നിയമിതരായ
ഒരു വിഭാഗം
അധ്യാപകര്‍ക്ക്
നിയമനാംഗീകാരം
ലഭിക്കാത്ത വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
വര്‍ഷങ്ങളായി
ശമ്പളമില്ലാതെ ജോലി
ചെയ്യുന്ന ഇവര്‍ക്ക്
നിയമനാംഗീകാരം
ലഭിക്കുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ?
സി.ബി.എസ്.ഇ.
സ്കൂളുകളിലെ മലയാള ഭാഷാ പഠനം
1119.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാളം
നിര്‍ബന്ധ
ഭാഷയാക്കുന്നതിന്
സംസ്ഥാനത്തെ
സി.ബി.എസ്.ഇ.
സ്കൂളുകള്‍ വിമുഖത
കാട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മലയാളഭാഷ
പഠിപ്പിക്കുന്നതിന്
പ്രസ്തുത
സ്കൂളുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
എസ്.എസ്.എല്‍.സി
സര്‍ട്ടിഫിക്കറ്റില്‍
തിരുത്തല്‍ വരുത്തല്‍
1120.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗസറ്റ്
വിഞ്ജാപനത്തിലൂടെ
ജാതി,മത ,വ്യക്തിപരമായ
വിവരങ്ങള്‍
എസ്.എസ്.എല്‍.സി
സര്‍ട്ടിഫിക്കറ്റില്‍
തിരുത്തുന്നതിന്
നിലവില്‍
നടപടിക്രമങ്ങള്‍ ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ ?
പ്രീ
-പ്രൈമറി വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
1121.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രീ-പ്രൈമറി
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
പ്രീ-
പ്രൈമറി
വിദ്യാഭ്യാസത്തിന്റെ
പ്രധാന്യം
കണക്കിലെടുത്ത് ഈ
മേഖലയില്‍ കൂടുതല്‍
ഗുണപരമായ മാറ്റങ്ങള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണയജ്ഞം
1122.
ശ്രീ.ആര്.
രാജേഷ്
,,
കെ. ബാബു
,,
ജോര്‍ജ് എം. തോമസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
സംരക്ഷണയജ്ഞം കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനായി
വിഷയ പഠനത്തോടൊപ്പം
വിദ്യാര്‍ത്ഥിയുടെ
സമഗ്ര വികസനവും
പരിസ്ഥിതി അവബോധവും
വളര്‍ത്താനായി
എന്തൊക്കെ
സംവിധാനങ്ങള്‍
ഒരുക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
അക്കാദമിക
മികവ് അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതോടൊപ്പം
സാമൂഹ്യ പ്രതിബദ്ധതയും
സൃഷ്ടിക്കാനുതകുന്ന
തരത്തില്‍ വിദ്യാഭ്യാസ
പ്രക്രിയയെ
ശക്തിപ്പെടത്താനുദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
ട്യൂഷനും ഗൈഡ്
സംസ്ക്കാരവും കോച്ചിംഗ്
സെന്ററുകളും
അനിവാര്യമാക്കിയത്
പാഠ്യപദ്ധതി
അവതരണത്തിന്റേയോ
അദ്ധ്യയന രീതിയുടെയോ
തകരാറുമൂലമായതിനാല്
അതു കണ്ടെത്തി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
അണ്-എയിഡഡ്
സ്പെഷ്യല്‍ സ്കൂളുകള്‍
1123.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.ആര്.,
സി.പി. ഓട്ടിസം എന്നീ
പരിമിതികളുള്ള
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി
നടത്തുന്ന എത്ര
അണ്-എയിഡഡ് സ്പെഷ്യല്‍
സ്കൂളുകള്‍ ഉണ്ട്;
(ബി)
ഇതില്‍
എത്ര സ്കൂളുകളെ എയിഡഡ്
ആക്കിയിട്ടുണ്ട്;
(സി)
ഇതിനുവേണ്ടി
എത്ര പോസ്റ്റുകള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ട്;
(ഡി)
50
കുട്ടികളില്‍
കൂടുതലുള്ള സ്കൂളുകളെ
എയിഡഡ് ആക്കുവാന്
കഴിഞ്ഞ ഗവണ്മെന്റ്
എടുത്ത തീരുമാനം
നടപ്പിലാക്കിയോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം എന്താണ്;
(ഇ)
പ്ലസ്-2
വരെ എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
സൗജന്യ വിദ്യാഭ്യാസം
നല്കുന്ന കേരളത്തില്‍
സ്പെഷ്യല്‍ സ്കുളുകളിലെ
പ്രത്യേക പരിഗണന വേണ്ട
കുട്ടികള്‍ക്കു സൗജന്യ
വിദ്യാഭ്യാസം
നിഷേധിയ്ക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഇവര്‍ക്കുവേണ്ടിയുള്ള
എല്ലാ സ്കൂളുകളും
എയിഡഡ് ആക്കുവാന്
നടപടി
സ്വീകരിയ്ക്കുമോ?
എല്‍.പി./യു.പി.
സ്കൂളുകളിലെ ഭൗതിക
സൗകര്യങ്ങള്‍ മെച്ചപ്പെടുത്തൽ
1124.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ഒരു
മണ്ഡലത്തിലെ രണ്ട്
എല്‍.പി./യു.പി.
സ്കൂളുകള്‍
തെരഞ്ഞെടുത്ത് അവിടത്തെ
ഭൗതിക സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്ന
പരിപാടിയുടെ
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി നടത്താന്‍
ഏതെങ്കിലും ഏജന്‍സിയെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
എങ്കിൽ
ഏതെന്നറിയിക്കാമോ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത പദ്ധതി
എന്നാരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ ?
പെരുവ
ഗവ. ബോയ്സ് സ്കൂള്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് നടപടി
1125.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകള്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതിയില്‍
കടുത്തുരുത്തി അസംബ്ളി
നിയോജക മണ്ഡലത്തില്‍
നിന്നും
നിര്‍ദ്ദേശിച്ചിട്ടുള്ള
പെരുവ ഗവ.
വി.എച്ച്.എസ്.എസ് ഫോര്‍
ബോയ്സിനെ
ഉള്‍പ്പെടുത്തുന്നതിന്
ഹാബിറ്റാറ്റ്
തയ്യാറാക്കിയ
ഡി.പി.ആര്. അനന്തര
നടപടികള്‍ക്കായി
സമര്പ്പിക്കപ്പെട്ടുവെങ്കിലും
നാളിതുവരെ ഇതില്‍
തുടര്‍നടപടിയൊന്നും
കൈക്കൊള്ളാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
സ്കൂള്‍
വികസനത്തിന്റെ
ആദ്യഘട്ടത്തില്‍ 7 കോടി
രൂപയുടെ പദ്ധതിയായി
ഹാബിറ്റാറ്റ്
തയ്യാറാക്കിയ
ഡി.പി.ആര്.പ്രകാരം
ആവിഷ്കരിച്ചിരുന്ന ഈ
പദ്ധതി കിറ്റ്കോ-യ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
കിറ്റ്കോ പദ്ധതിക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
തുടര്‍നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
തമിഴ്
ന്യൂനപക്ഷ മേഖലകളിലെ
സ്കൂളുകളില്‍ മലയാളം
1126.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാള
പഠനം നിര്‍ബന്ധമാക്കിയ
സാഹചര്യത്തില്‍ തമിഴ്
ന്യൂനപക്ഷ മേഖലകളിലെ
സ്കൂളുകളില്‍ മലയാളം
അധ്യാപക തസ്തികകള്‍
സൃഷ്ടിക്കപ്പെടേണ്ടത്
സംബന്ധിച്ച തീരുമാനം
വ്യക്തമാക്കാമോ;
(ബി)
തമിഴ്
ന്യൂനപക്ഷ മേഖലകളിലെ
സ്കൂളുകളില്‍ പ്രത്യേക
മലയാളം പഠന
മോഡ്യുളുകള്‍
തയ്യാറാക്കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
ഹയര്‍
സെക്കണ്ടറി വകുപ്പിലെ
ജീവനക്കാരുടെ കുറവ്
1127.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി വകുപ്പ്
രൂപീകരിക്കപ്പെട്ടത്
എന്നാണ്; എത്ര
സ്കൂളുകളിലായി എത്ര
ബാച്ചുകളാണ്
വകുപ്പിന്റെ
രൂപീകരണസമയത്ത്
അനുവദിക്കപ്പെട്ടത്;
പ്രസ്തുത കാലയളവിൽ
അനുവദിച്ച അധ്യാപക
തസ്തികകള്‍ എത്ര;
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ തസ്തിക
എത്ര; വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര സ്കൂളുകളും,
ബാച്ചുകളുമാണ്
പ്രവര്‍ത്തിക്കുന്നത്;
അംഗീകരിക്കപ്പെട്ട
അധ്യാപക-അനധ്യാപക
തസ്തികകള്‍ എത്രയാണ്;
വിശദമാക്കുമോ;
(സി)
ആരംഭകാലത്തെ
പാെതു പരീക്ഷകള്‍
എത്രയായിരുന്നു;
ഇപ്പോള്‍ എത്ര
പൊതുപരീക്ഷകളാണ്
വകുപ്പ് നടത്തുന്നത്;
പരീക്ഷയ്ക്ക്
രജിസ്റ്റര്‍
ചെയ്യുന്നത്
പ്രതിവര്‍ഷം എത്ര
വിദ്യാര്‍ത്ഥികളാണ്;
എത്ര ജീവനക്കാരുടെ
തസ്തികകള്‍ പരീക്ഷാ
വിഭാഗത്തില്‍
അനുവദിച്ചിട്ടുണ്ട്;
(ഡി)
ഹയര്‍
സെക്കണ്ടറി വകുപ്പില്‍
പുതിയ തസ്തിക
സൃഷ്ടിക്കാന്‍
ശിപാര്ശയുണ്ടോ;
മതിയായ ജീവനക്കാരുടെ
അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഹയര്‍
സെക്കണ്ടറി
പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം
മാറ്റം
1128.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
പ്രിന്‍സിപ്പല്‍മാരുടെ
സ്ഥലം മാറ്റത്തില്‍
വിവാദം
ഉയര്‍ന്നിട്ടുണ്ടോ;
എങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
2010
ല്‍ സ്ഥാനക്കയറ്റം
ലഭിച്ചുവന്ന
പ്രിന്‍സിപ്പല്‍മാരുടെ
സീനിയോറിറ്റി മറികടന്ന്
2015 ല്‍ പ്രമോഷന്
ലഭിച്ചവരുടെ
അപേക്ഷകള്‍ക്ക്
പ്രാമുഖ്യം നല്കി എന്ന
ആരോപണം ഉയര്‍ന്നു
വന്നിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
നിജസ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രിന്‍സിപ്പല്‍മാരുടെ
സ്ഥലംമാറ്റത്തിനു
നിലവില്‍ പ്രത്യേക
മാനദണ്ഡങ്ങള്‍ ഉണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
സ്ഥലംമാറ്റത്തിനു
അപേക്ഷ നല്കുമ്പോള്
ആര്‍ക്ക്
ഏതടിസ്ഥാനത്തിലാണ്
പ്രാമുഖ്യം നല്‍കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
വളരെ
പിന്നോക്കാവസ്ഥയിലുളള
സ്ഥലത്ത് ജോലി
ചെയ്യുന്നവര്‍ക്കു
സ്ഥലംമാറ്റം
കിട്ടാതിരിക്കുമ്പോള്‍
അടുത്ത കാലത്ത് മാത്രം
പ്രിന്‍സിപ്പലായി
സ്ഥാനക്കയറ്റം
ലഭിച്ചവര്‍
ഇഷ്ടസ്ഥലങ്ങളിലേക്കു
മാറിയിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ചില
സ്കൂളുകളില്‍
വിദ്യാഭ്യാസ നിലവാരം
താഴ്ന്നു എന്ന
കാരണത്താല്‍
പ്രിന്‍സിപ്പല്‍മാരെ
മാറ്റിയിട്ടുണ്ടോ;
എങ്കില്‍ എത്ര
അദ്ധ്യാപകന്മാരെ ഈ
കാരണത്താല്‍ ഏതെല്ലാം
സ്കൂളുകളിലേക്കു
മാറ്റിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
മാറ്റപ്പെട്ട
അദ്ധ്യാപകന്മാര്‍ക്കു
ബദലായി വന്നവര്‍
പ്രവര്‍ത്തിച്ച
സ്കൂളില്‍ മികവ്
കാട്ടിയവരാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ജി)
പ്രിന്‍സിപ്പല്‍മാരുടെ
സ്ഥലം മാറ്റം
സംബന്ധിച്ചു കൃത്യമായ
മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
മാര്‍ഗ്ഗരേഖ
തയ്യാറാക്കുന്നതിനെക്കുറിച്ച്
ആലോചനയുണ്ടോ;
മാര്‍ഗ്ഗരേഖ
അത്യന്താപേക്ഷിതമാണെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ
?
ഉന്നത
വിദ്യാഭ്യാസ -തൊഴില്‍
മേഖലകളില്‍ കേരളത്തിന്റെ
പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
1129.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ -തൊഴില്‍
മേഖലകളില്‍
കേരളത്തിന്റെ
പ്രാതിനിധ്യം മറ്റു പല
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് കുറവാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
വിദ്യാഭ്യാസ
വകുപ്പിന്റെ
നേതൃത്വത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണയജ്ഞം
1130.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി. അബ്ദുറഹിമാന്
,,
യു. ആര്. പ്രദീപ്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഫലമായി പൊതു
വിദ്യാലയങ്ങളില്‍
ഗണ്യമായ തോതില്‍
വിദ്യാര്‍ത്ഥികള്‍
വര്‍ദ്ധിച്ചതു
കണക്കിലെടുത്ത് ഇത്തരം
വിദ്യാലയങ്ങളിലെ ഭൗതിക,
അക്കാദമിക
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
ക്ലാസ്റൂം
പ്രവര്‍ത്തനങ്ങളില്‍
സാങ്കേതിക വിദ്യയുടെ
ഉപയോഗം
വ്യാപകമാക്കുന്നതിനും
ഫലപ്രദമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
പൊതുവിദ്യാഭ്യാസ
നവീകരണത്തിന്റെ
അനിവാര്യഘടകമായ
ബോധനരീതിയിലെ
മാറ്റങ്ങള്‍ക്കായി
പരിപാടി
ആവിഷ്ക്കരിച്ചിട്ടുണ്ടോ?
പുതിയ
പാര്‍ട്ട്ടൈം ലാംഗ്വേജ്
ടീച്ചര്‍/ ഫുള്‍ടൈം
ബെനിഫിറ്റ് ലാംഗ്വേജ്
ടീച്ചര്‍ തസ്തികകള്‍
1131.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍ട്ട്ടൈം ലാംഗ്വേജ്
ടീച്ചര്‍/ ഫുള്‍ടൈം
ബെനിഫിറ്റ് ലാംഗ്വേജ്
ടീച്ചര്‍മാരുടെ എത്ര
തസ്തികയാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പാര്‍ട്ട്ടൈം
ലാംഗ്വേജ് ടീച്ചര്‍/
ഫുള്‍ടൈം ബെനിഫിറ്റ്
ലാംഗ്വേജ്
ടീച്ചര്‍മാരുടെ പുതിയ
തസ്തികകള്‍
സൃഷ്ടിക്കാന്‍
ആലോചിക്കുന്നുണ്ടോ;എങ്കിൽ
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പാര്‍ട്ട്ടൈം ലാംഗ്വേജ്
ടീച്ചര്‍ /ഫുള്‍ടൈം
ബെനിഫിറ്റ് ലാംഗ്വേജ്
ടീച്ചര്‍മാര്‍ക്ക്
ജി.പി.എഫ്.
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
നല്‍കണമെന്ന ആവശ്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
വിശദമാക്കാമോ?
എച്ച്.എസ്.എസ്.ടി.
കോമേഴ്സ് ഒഴിവുകള്‍
1132.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.ടി.
കോമേഴ്സിന്റെ എത്ര
സീനിയര്‍/ജൂനിയര്‍
ഒഴിവുകള്‍ വീതം
നിലവിലുണ്ട്; ഇതില്‍
എസ്.സി./എസ്.ടി.
സ്പെഷ്യല്‍
റിക്രൂട്ട്മെന്റിനുവേണ്ടി
മാറ്റിവെച്ച ഒഴിവുകള്‍
ഒഴികെ
പി.എസ്.സി.യിലേക്ക്
റിപ്പോര്‍ട്ട്
ചെയ്യേണ്ട ഒഴിവുകള്‍
എത്രയെന്ന്
വിശദീകരിക്കുമോ;
(ബി)
എച്ച്.എസ്.എസ്.ടി.
കോമേഴ്സ് ജൂനിയറിന്റെ
എത്ര ഒഴിവുകള്‍
പ്രൊമോഷന് വഴി
നികത്തുന്നതിനായി
മാറ്റിവെച്ചിട്ടുണ്ട്;
(സി)
എച്ച്.എസ്.എസ്.ടി.
കോമേഴ്സ് ജൂനിയറായി
പ്രൊമോഷന്
നല്‍കേണ്ടവരുടെ
ലിസ്റ്റ് നിലവില്‍
ഉണ്ടോ; ഉണ്ടെങ്കില്‍ ആ
ലിസ്റ്റില്‍ എത്ര
പേരുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ലിസ്റ്റില്‍
ഉളളതിനേക്കാള്
കൂടുതല്‍ ഒഴിവുകള്‍
പ്രൊമോഷന് വേണ്ടി
മാറ്റിവെച്ചിട്ടുണ്ടെങ്കില്‍
ആയത് പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമോ; ലിസ്റ്റ്
നിലവിലില്ലെങ്കില്‍
ഇതിനായി നീക്കിവച്ച
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമോ;
(ഇ)
എച്ച്.എസ്.എസ്.ടി.
കോമേഴ്സ് ജൂനിയറിന്റെ
എത്ര എന്‍.ജെ.ഡി.
ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
ബാക്കിയുണ്ട്;
(എഫ്)
01.03.2015നു
ശേഷം എച്ച്.എസ്.എസ്.ടി.
കോമേഴ്സ് ജൂനിയറായി
പി.എസ്.സി. വഴി
നിയമിക്കപെട്ടവരിൽ എത്ര
പേര് റിലീവ് ചെയ്യുകയോ
രാജിവയ്ക്കുകയോ
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
ഇത്തരത്തിലുണ്ടായ
ഒഴിവുകള്‍
പൂര്‍ണ്ണമായും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ?
തസ്തിക
മാറ്റം വഴി എച്ച്.എസ്.എസ്.ടി.
സീനിയര്‍ തസ്തികയില്‍ നിയമനം
1133.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് റൂള്‍
പാര്‍ട്ട് 2 റൂള്‍ 28
ബി (1) പ്രകാരം
കോമേഴ്സ് വിഷയത്തില്‍
തസ്തിക മാറ്റം വഴി എത്ര
ജൂനിയര്‍
എച്ച്.എസ്.എസ്.ടി.മാരെ
സീനിയര്‍
എച്ച്.എസ്.എസ്.ടി.മാരായി
നിയമിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഹയര്‍
സെക്കണ്ടറി വിഭാഗം
സ്പെഷ്യല്‍ റൂള്‍
പ്രകാരം 2015-17
വര്‍ഷത്തെ കോമേഴ്സ്
വിഷയത്തില്‍
എച്ച്.എസ്.എസ്.ടി.
സീനിയര്‍ തസ്തികയില്‍
ഉണ്ടാകാനിടയുള്ള
ഒഴിവുകളില്‍ യോഗ്യരായ
എച്ച്.എസ്.എസ്.ടി.
ജൂനിയര്‍
അദ്ധ്യാപകര്‍ക്ക്
തസ്തിക മാറ്റം വഴി
നിയമനം നല്‍കുന്നതിന്റെ
ഭാഗമായി ഒഴിവുകള്‍ക്ക്
ആനുപാതികമായി
സീനിയോറിറ്റി ലിസ്റ്റ്
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ലിസ്റ്റില്‍ നിന്ന്
എത്ര പേര്‍ക്ക് ഇനിയും
പ്രൊമോഷന്
ലഭിക്കാന്‍
അര്‍ഹതയുണ്ടെന്നും
ഇതേത്തുടർന്നുണ്ടാകുന്ന
ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കുമോ?
'കരുത്ത്
'പദ്ധതി
1134.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസ
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
ആവിഷ്ക്കരിച്ചിട്ടുള്ള
കരുത്ത് എന്ന
പദ്ധതിയെക്കുറിച്ച്
വ്യകതമാക്കാമോ ; ഈ
പദ്ധതി എത്ര
സ്ക്കുളുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
അധ്യാപക
തസ്തിക നിര്‍ണ്ണയം
1135.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ലെ അധ്യാപക തസ്തിക
നിര്‍ണ്ണയം
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
തസ്തിക
നിര്‍ണ്ണയവുമായി
ബന്ധപ്പെട്ട് അധ്യാപകരെ
പുനര്‍വിന്യസിക്കുന്ന
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ;
(സി)
ഇതുവഴി
ജോലി നഷ്ടപ്പെട്ടവരെ
സ്വന്തം ജില്ലയില്‍
തന്നെ
പുനര്വിന്യസിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ഡി)
വിഷയാനുപാതം
അനുസരിച്ചാണോ
പുനര്‍വിന്യാസം
നടത്തിയിരിക്കുന്നത്;
ഏതെങ്കിലും ജില്ലകളില്‍
വിഷയാനുപാതം നോക്കാതെ
പുനര്‍വിന്യാസം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
തിരുവനന്തപുരം
ജില്ലയില്‍ വിഷയാനുപാതം
നോക്കാതെ എത്ര പേരെ
നിയമിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(എഫ്)
നിയമം
അനുസരിച്ച് ഇംഗ്ലീഷ്
അദ്ധ്യാപകര്‍ക്ക് വേണ്ട
മിനിമം യോഗ്യതയായ
ബി.എ.(ഇംഗ്ലീഷ്),
ബി.എഡ്.(ഇംഗ്ലീഷ്)
ഇല്ലാതെ , മറ്റ്
അദ്ധ്യാപകരെ കൊണ്ട്
ഇംഗ്ലീഷ്
പഠിപ്പിക്കുവാന്‍
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടര്‍മാര്‍
നിര്‍ദ്ദേശം നല്കുന്ന
എന്ന ആക്ഷേപം
പരിശോധിക്കുമോ;
(ജി)
യോഗ്യതയുളളവരെ
തന്നെ ഇംഗ്ലീഷ്
പഠനത്തിനു നിയമിക്കാന്‍
വേണ്ട കര്‍ശന
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ;
വ്യക്തമാക്കുമോ?
പ്രൈമറി
സ്കൂള്‍ അധ്യാപകരുടെ നിയമനം
1136.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാടിസ്ഥാനത്തില്‍
ഇതര വകുപ്പുകളില്‍
നിയമിതരാകുന്ന
ജീവനക്കാരും, പ്രൈമറി
അധ്യാപകര്‍
ഒഴികെയുളളവരും
പ്രമോഷനുശേഷം സംസ്ഥാന
തലത്തിലേക്ക്
മാറുമ്പോള്‍, പ്രൈമറി
സ്കൂള്‍ അധ്യാപകരായി
നിയമനം ലഭിക്കുന്നവര്‍
മാത്രം
റിട്ടയര്‍മെന്റുവരെ അതേ
ജില്ലയില്‍ തുടരുന്ന
പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രൈമറി
സ്കൂള്‍ അധ്യാപകര്‍ക്ക്
നിശ്ചിതഗ്രേഡ്
ലഭിച്ചതിനുശേഷമോ,
പ്രൊമോഷൻ ലഭിച്ചതിനു
ശേഷമോ,ജില്ലാടിസ്ഥാനത്തില്‍
ഇതര വകുപ്പുകളില്‍
നിയമിതരാകുന്ന
ജീവനക്കമെപ്പോലെ
സ്റ്റേറ്റ് വൈസ് ആക്കി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
സ്കോള്‍
കേരളയുടെ പ്രവര്‍ത്തനങ്ങള്‍
1137.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കോള്‍
കേരളയുടെ മലപ്പുറത്തെ
മേഖലാ കേന്ദ്രത്തിലെ
നിലവിലെ
പ്രവര്‍ത്തനങ്ങള്‍/ചുമതലകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
മലപ്പുറത്തെ
മേഖലാ കേന്ദ്രം
അടച്ചുപൂട്ടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ
വര്‍ഷത്തെ പ്ലസ് വണ്‍
രജിസ്ട്രേഷന്
ഫോറങ്ങള്‍
സ്വീകരിക്കുന്നത്
ഏതെല്ലാം ഓഫീസുകളിലാണ്;
മലപ്പുറം മേഖലാ
കേന്ദ്രത്തില്‍
ഏതെല്ലാം
ജില്ലകളുടേതാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സ്കോള്‍
കേരളയില്‍
ഡയറക്ടര്‍മാരെ
നിയമിക്കുന്നതിന്
വേണ്ടി ഇതുവരെ ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ;
(ഇ)
മലപ്പുറം
മേഖലാ കേന്ദ്രത്തില്‍
കോ-ഓര്‍ഡിനേറ്റര്‍/ഡയറക്ടര്‍
നിയമനത്തിന് വേണ്ടി
ചെയ്ത കാര്യങ്ങള്‍
വിശദമാക്കാമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ ബാഗിലെ
അമിതഭാരം
1138.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍
ബാഗുകളില്‍ അമിതഭാരം
ചുമക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂള്‍
ബാഗിന്റെ ഭാരം
കുട്ടികളുടെ ശരീര
ഭാരത്തിന്റെ എത്ര
ശതമാനം വരെയാകാം
എന്നറിയിക്കുമോ;
(സി)
കുട്ടികള്‍
പുസ്തക ചുമടുമായി
പോകുന്നത് തടയാന്‍
സര്‍ക്കാര്‍
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നടപ്പിലാകുന്നു എന്ന്
ഉറപ്പ് വരുത്താന്‍
നടപടി സ്വീകരിക്കുമോ?
ചെല്ലാനം
പുത്തന്‍തോട് ഗവണ്മെന്റ്
ഹയര്‍ സെക്കണ്ടറി സ്കൂളില്‍
ഗ്രൗണ്ടും, ടെന്നീസ്
കോര്‍ട്ടും
T 1139.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി മികവിന്റെ
കേന്ദ്രമാക്കുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള
ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
പുത്തന്‍തോട്
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളില്‍
ഗ്രൗണ്ടും, ടെന്നീസ്
കോര്‍ട്ടും
നിര്‍മ്മിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ?
സംരക്ഷിത
അദ്ധ്യാപകരുടെ പുനര്‍വിന്യാസം
1140.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളിലെ
തസ്തിക നിര്‍ണ്ണയം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
എത്ര
അദ്ധ്യാപക-അനദ്ധ്യാപകരാണ്
സംരക്ഷിതരായി
മാറിയിട്ടുള്ളത്;
(ബി)
2015-16
ല്‍ എത്രപേരാണ് തസ്തിക
നിര്‍ണ്ണയത്തില്‍
അധികമായി കണ്ടെത്തിയത്;
(സി)
സംരക്ഷിത
അദ്ധ്യാപകരുടെ
പുനര്‍വിന്യാസം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പൂത്തുര്‍
മഠം എ.എം.യു.പി. സ്ക്കുളിലെ
അദ്ധ്യാപകന്റെ ശമ്പളം
1141.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ പുത്തൂര്‍മഠം
എ.എം.യു.പി.സ്ക്കുളിലെ
വിപിന്‍ വി.കെ എന്ന
അദ്ധ്യാപകന് കഴിഞ്ഞ
എട്ട് വര്‍ഷമായി ശമ്പളം
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ എടുത്ത
തീരുമാനം
നടപ്പാക്കിയിട്ടുണ്ടോ
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
നടപ്പാക്കാത്തതെന്ന്
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
ഉത്തരവ് നടപ്പാക്കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കാന്‍
തയ്യാറാവുമോ?
അദ്ധ്യാപക
തസ്തിക നിര്‍ണ്ണയം
1142.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
അദ്ധ്യയന വര്‍ഷത്തെ
തസ്തിക നിര്‍ണ്ണയം
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവ് 57/2017ഉം
19/6/2017ലെ
ഡി.പി.ഐ.യുടെ
പരിപത്രവും
അദ്ധ്യാപകരോടുള്ള
കടുത്ത
വഞ്ചനയാണെന്നുള്ള
ആക്ഷേപം വസ്തുതാപരമാണോ;
(ബി)
ഒന്ന്
മുതല്‍ അഞ്ചുവരെയുള്ള
ക്ലാസ്സുകളില്‍ 120
മുതല്‍ 300 വരെയുള്ള
കുട്ടികള്‍ക്ക് അഞ്ച്
ഡിവിഷന് മാത്രമേ
അനുവദിക്കുകയുള്ളൂവെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശം 29-1-2016
ലെ ഉത്തരവിന്
വിരുദ്ധമല്ലേയെന്നും;
പുതിയ ഉത്തരവ് മൂലം
അദ്ധ്യാപകര്‍ക്ക് 1:30
ആനുകൂല്യം
നഷ്ടപ്പെടുന്ന
അവസ്ഥയുണ്ടോയെന്നും
വ്യക്തമാക്കുമോ
(ഡി)
എങ്കില്‍
ഈ ഉത്തരവ് മൂലം
അദ്ധ്യാപകര്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ഏലത്തൂര്‍
നിയോജക മണ്ഡലത്തിലെ പൊതു
വിദ്യാഭ്യാസ പദ്ധതികള്‍
1143.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
a)
ഏലത്തൂര്‍
നിയോജകമണ്ഡലത്തിലെ
വിദ്യാഭ്യാസ വകുപ്പില്‍
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
b)
ഈ പദ്ധതികളുടെ
പ്രവര്‍ത്തനപുരോഗതി
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ സ്കൂളുകളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന പദ്ധതി
1144.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
നെന്മാറ ഹയര്‍
സെക്കണ്ടറി സ്കൂള്‍,
കൊടുവായൂര്‍ ഹയര്‍
സെക്കണ്ടറി സ്കൂള്‍,
മുതലമട ഹയര്‍
സെക്കണ്ടറി സ്കൂള്‍,
വട്ടേക്കാട് യു.പി.
സ്കൂള്‍ എന്നിവയെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന
പദ്ധതിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച് വിശദാംശം
നല്‍കുമോ;
(ബി)
ഈ
സ്കൂളുകള്‍ക്ക്
പദ്ധതിയുമായി
ബന്ധപ്പെട്ടു എത്ര കോടി
രൂപയാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
ഇതിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമോ ?
സ്കൂളുകളെ
മികവിന്റെ കേന്ദ്രങ്ങളാക്കല്‍
1145.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
അദ്ധ്യയനവര്‍ഷം
സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ ഒന്നാം
ക്ലാസില്‍ ചേര്‍ന്ന
കുട്ടികള്‍ എത്രയാണ്;
കഴിഞ്ഞ വര്‍ഷത്തെ
അപേക്ഷിച്ച്
കുട്ടികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടോ;
സര്‍ക്കാര്‍/എയ്ഡഡ്
മേഖല തിരിച്ച് വിശദാംശം
നല്‍കുമോ;
(ബി)
സ്കൂളുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളിലെ രണ്ടു
മുതല്‍ പത്ത് വരെയുളള
ക്ലാസ്സുകളില്‍
ചേര്‍ന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോയെന്ന്
പറയാമോ; ഉണ്ടെങ്കില്‍
ഓരോ ക്ലാസ്സിലും
കഴിഞ്ഞ വര്‍ഷത്തെ
അപേക്ഷിച്ച് പുതുതായി
ചേര്‍ന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ ഉണ്ടായ
വ്യത്യാസം എത്രയെന്ന്
വെളിപ്പെടുത്തുമോ?
കുഴിത്തുറ
ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി
സ്കൂള്‍
1146.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിടങ്ങളുടെ
അപര്യാപ്തത മൂലം
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
കുഴിത്തുറ ഗവണ്മെന്റ്
ഹയര്‍ സെക്കണ്ടറി
സ്കൂളിനുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
4.80
കോടി രൂപ ചെലവഴിച്ച്
നിര്‍മ്മിക്കുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുള്ള
കെട്ടിടത്തിന്റെ
ഡി.പി.ആര്., കിഫ്ബി
പരിഗണിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്കൂളിന്റെ പരാധീനതകള്‍
പരിഹരിച്ച് ക്ലാസുകള്‍
സുഗമമായി
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
അരീക്കോട്
ചുണ്ടത്തുംപൊയില്‍
ഗവണ്മെന്റ് യു.പി.സ്കൂളിലെ
ക്രമക്കേടുകള്‍
1147.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
ചുണ്ടത്തുംപൊയില്‍
ഗവണ്മെന്റ്
യു.പി.സ്കൂളില്‍
സൂപ്പര്‍ ചെക്ക് സെല്‍
നടത്തിയ പരിശോധനയില്‍
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പരിശോധന സംബന്ധിച്ച
ഫയലുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
കുന്നം ഹയര്‍സെക്കന്ററി
സ്കൂളിന് പുതിയ കെട്ടിടം
1148.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
ഉൾപ്പെട്ട കുന്നം
ഹയര്‍സെക്കന്ററി
സ്കൂളിന്റെ കെട്ടിടം
ശോചനീയാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ തുക
വിദ്യാഭ്യാസവകുപ്പില്‍
നിന്നും
അനുവദിക്കുന്നതിനു
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇതിനാവശ്യമായ
എസ്റ്റിമേറ്റ്
ലഭ്യമായിട്ടുണ്ടോ;
എസ്റ്റിമേറ്റ് തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ?
അട്ടത്തോട്
സര്‍ക്കാര്‍ സ്കൂള്‍
1149.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
ഉള്‍വനത്തിലെ
പട്ടികവര്‍ഗ്ഗ കോളനിയായ
അട്ടത്തോട്ടില്‍
സര്‍ക്കാര്‍ സ്കൂള്‍
എന്നാണ്
ആരംഭിച്ചത്;ഇപ്പോള്‍
ഇവിടെ എത്രാം ക്ലാസ്
വരെയാണ് ഉള്ളതെന്നും
ഓരോ ക്ലാസ്സിലും എത്ര
കുട്ടികളാണ്
പഠിക്കുന്നതെന്നും എത്ര
അദ്ധ്യാപകരാണ്
ഉള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
സ്കൂളിന്റെ പ്രവർത്തനം
നടക്കുന്നത് എവിടെയാണ്
;
(സി)
സ്കൂൾ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
വനംവകുപ്പ് വക സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;സ്കൂളിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വേണ്ടി എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഡിജിറ്റല്‍
വിദ്യാഭ്യാസ സംസ്ഥാനം
1150.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
ആദ്യത്തെ ഡിജിറ്റല്‍
വിദ്യാഭ്യാസ
സംസ്ഥാനമായി കേരളത്തെ
മാറ്റുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; ഈ വര്‍ഷം
എന്ത് തുകയാണ്
ഇക്കാര്യത്തിനായി
വിനിയോഗിക്കുന്നത്;
(സി)
ഡിജിറ്റല്‍
വിദ്യാഭ്യാസ
സംസ്ഥാനമായി
മാറുന്നതിനോടൊപ്പം,
മികച്ച കുടുംബ-വിദ്യാലയ
അന്തരീക്ഷത്തിലൂടെ
കുട്ടികള്‍
ജീവിതത്തെയും
സമൂഹത്തെയും നേരിട്ട്
അറിയുന്നതിന് അവസരം
ഒരുക്കുന്നതിനുമുള്ള
പഠനക്രമം
ഒരുക്കുന്നതിന് നടപടി
കൈക്കൊള്ളുമോ?
കോഴിക്കോട്
വിദ്യാഭ്യാസ ഉപഡയറക്ടര്‍
ഓഫീസില്‍ നിന്നും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്ത തസ്തിക
1151.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വിദ്യാഭ്യാസ
ഉപഡയറക്ടര്‍ ഓഫീസില്‍
നിന്നും 2016 മെയ് മാസം
മുതല്‍ ഒഴിവുളള
ഏതെല്ലാം തസ്തികകളാണ്
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വിശദമാക്കുമോ;
(ബി)
ഉദ്യോഗസ്ഥ
ഭരണപരിഷ്ക്കാര
വകുപ്പിന്റെ
ഉപ.സി3/262/2016/ഉഭപവ.
പരിപത്ര പ്രകാരമുളള
പ്രൊഫോര്മ എല്ലാ
മാസവും ഡി.പി.ഐ.ക്ക്
നല്‍കാറുണ്ടോ;
(സി)
ഒഴിവു
വന്ന ഏതെല്ലാം
തസ്തികകളാണ്
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതെന്ന്
വിശദമാക്കുമോ;
(ഡി)
ഏതെങ്കിലും
തസ്തികകള്‍ ഒഴിവുവന്നത്
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
അതിനുളള കാരണം രേഖകള്‍
സഹിതം ലഭ്യമാക്കുമോ;
(ഇ)
ഒഴിവുകളുണ്ടായിട്ടും
റിപ്പോര്‍ട്ട്
ചെയ്യാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
സർഗ്ഗാത്മക
വിദ്യാഭ്യാസം
1152.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാഹിത്യത്തിനും
കവിതക്കും പ്രാധാന്യം
നൽകി സ്കൂളുകള്‍
സർഗാത്മകവും ശിശു
സൗഹൃദവുമാക്കുന്നതിലേക്കായി
സർക്കാർ
കൈകൊണ്ടിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് പുതിയ
പദ്ധതികള്‍
പ്രഖ്യാപിക്കുന്നതിനും
നടപ്പിലാക്കുന്നതിനും
സർക്കാർ തയ്യാറാകുമോ?
ഫിസിക്കല്‍
എഡ്യൂക്കേഷന്‍ ടീച്ചര്‍
(മലയാളം) ഹൈസ്കൂള്‍ - ഒഴിവുകള്‍
1153.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ഫിസിക്കല്‍
എഡ്യൂക്കേഷന്‍ ടീച്ചര്‍
(മലയാളം) ഹൈസ്കൂള്‍ -
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
ഒഴിവും നിലവില്‍ വന്ന
തീയതിയും അവ
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത
തീയതിയും വിശദമാക്കുമോ;
(സി)
ഒഴിവുകള്‍
സമയബന്ധിതമായി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
ആയതിന്റെ കാരണങ്ങള്‍
വ്യക്തമാക്കുമോ?
ഹൈസ്കൂള്‍,
ഹയര്‍സെക്കണ്ടറി മേഖലകളില്‍
പരിസ്ഥിതി പഠനം
1154.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈസ്കൂള്‍, ഹയര്‍
സെക്കണ്ടറി മേഖലകളില്‍
പരിസ്ഥിതി പഠനം
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
പാഠ്യ
പദ്ധതിയില്‍ പരിസ്ഥിതി
പഠനം നിര്‍ബന്ധമായും
ഉള്‍പ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
സ്കൂളുകളിലെ
ഭൗതികസാഹചര്യം
മെച്ചപ്പെടുത്തുന്നതിന് നടപടി
1155.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകളിലെ
ഭൗതികസാഹചര്യം
മെച്ചപ്പെടുത്തുന്നതിനുളള
രണ്ടാമത്തെ സ്കീം
പ്രകാരം സര്‍ക്കാരിന്
സമര്‍പ്പിക്കപ്പെട്ടിട്ടുളള
പദ്ധതി
റിപ്പോര്ട്ടുകളിന്മേല്
സ്വീകരിച്ചിട്ടുളള
തുടര്‍നടപടികള്‍
എന്തെല്ലാമാണ്; ഈ
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഈ
പദ്ധതിക്കായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
സമാഹരിക്കുന്ന
ഏതെങ്കിലും തുക
വിനിയോഗിക്കാന്‍
വ്യവസ്ഥയുണ്ടോ;
(സി)
ഈ
പദ്ധതി തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നടപ്പിലാക്കുന്ന
ഏതെങ്കിലും പദ്ധതിയുടെ
ഭാഗമായി
നടപ്പിലാക്കുന്നതിന്
വ്യവസ്ഥയുണ്ടോയെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
ഫണ്ട് ഉപയോഗിച്ച് സ്ക്കുള്
കെട്ടിടങ്ങളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
1156.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഫണ്ട് ഉപയോഗിച്ചുള്ള
സ്ക്കുള്
കെട്ടിടങ്ങളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിക്കുന്നതിന്
മാസ്റ്റര്‍ പ്ലാന്‍
നിഷ്കര്ഷിച്ചിട്ടുള്ളതുമൂലം
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
കാലതാമസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാലതാമസം ഒഴിവാക്കാന്‍
എന്തു നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതിനാവശ്യമായ
തുക ഏത് ഫണ്ടില്‍
നിന്നും
വിനിയോഗിക്കണമെന്ന്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിനായി
ചെലവാകുന്ന തുക സർക്കാർ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
മാരായമുട്ടം
ഹയര്‍ സെക്കണ്ടറി
സ്കൂളിനായുള്ള ഡി.പി.ആര്
അംഗീകാരം
1157.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി പാറശ്ശാല
നിയോജക മണ്ഡലത്തില്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുന്ന
മാരായമുട്ടം ഹയര്‍
സെക്കണ്ടറി
സ്കൂളിനായുള്ള
ഡി.പി.ആര്
അംഗീകാരത്തിനായി
സമര്‍പ്പിച്ചിരുന്നു,
ഇതിന്മേല് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
ഏതൊക്കെ സ്കൂളുകളെയാണ്
മികവിന്റെ കേന്ദ്രമായി
ഉയര്‍ത്തുന്നത് എന്ന്
അറിയിക്കാമോ;
ആയതിലേക്കായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
സര്‍ക്കാര്‍
ഹയര്‍ സെക്കന്‍ഡറി
സ്കൂളുകളിലെ അദ്ധ്യാപക
തസ്തിക
1158.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഹയര്‍ സെക്കന്‍ഡറി
സ്കൂളുകളില്‍ പുതിയ
അദ്ധ്യാപക തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;ഏത്
വര്‍ഷം മുതലാണ് ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളിലും അധിക
ബാച്ചുകളിലുമായിട്ട്
പുതിയ തസ്തികകള്‍
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഹയര്‍ സെക്കന്‍ഡറി
സീനിയര്‍ ടീച്ചര്‍,
ജൂനിയര്‍ ടീച്ചര്‍
എന്നിവയില്‍ എത്ര
തസ്തികകള്‍ വീതം
സൃഷ്ടിച്ചിട്ടുണ്ടെന്ന്
തരം തിരിച്ച്
വ്യക്തമാക്കുമോ;
പ്രസ്തുത തസ്തികകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
മേല്‍പ്പറഞ്ഞ
തസ്തികകളില്‍ പ്രമോഷനെ
തുടര്‍ന്ന് ഉണ്ടാകുന്ന
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;എങ്കില്‍
ആകെ എത്ര ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവിലുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടി നല്കാന് നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
എയ്ഡഡ് സ്കൂളുകളിലെ
കുട്ടികളുടെ വര്‍ദ്ധനവ്
1159.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍
സംസ്ഥാനമൊട്ടാകെ ഒന്നാം
ക്ലാസ്സില്‍ കഴിഞ്ഞ
വര്‍ഷത്തേക്കാള്‍ എത്ര
കുട്ടികളുടെ
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളത്;
(ബി)
ഈ
വര്‍ദ്ധനവ്
മൂലമുണ്ടാകുന്ന അധിക
തസ്തികകളിലേക്ക്
സംരക്ഷിത അദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടോ;
(സി)
മുന്‍
വര്‍ഷങ്ങളില്‍
കുട്ടികളുടെ എണ്ണം
കുറഞ്ഞത് കാരണം
സംരക്ഷിത അദ്ധ്യാപകരായി
മാറ്റി സര്‍ക്കാര്‍ -
എയ്ഡഡ് സ്കൂളുകളില്‍
പുനര്വിന്യസിച്ചവരെയും
ക്ലസ്റ്റര്‍
കോ-ഓര്‍ഡിനേറ്റര്‍മാരായി
നിയമിച്ചവരെയും
പ്രസ്തുത ഒഴിവുകളില്‍
നിയമിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
മേഖലയിലെ സ്വകാര്യ
സ്ഥാപനങ്ങള്‍ക്കുള്ള
ചലഞ്ച്ഫണ്ട്
1160.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ വികസന
പരിപാടിയുടെ ഭാഗമായി
വിദ്യാഭ്യാസ മേഖ ലയിലെ
സ്വകാര്യ
സ്ഥാപനങ്ങള്‍ക്കുള്ള
ചലഞ്ച്ഫണ്ട്
സംബന്ധിച്ച് എന്തൊക്കെ
തീരുമാനങ്ങളാണ്
സര്‍ക്കാര്‍
എടുത്തിട്ടുള്ളത്;
(ബി)
ഈ
ഫണ്ട്
അനുവദിക്കുന്നതിനുള്ള
മാര്‍ഗനിര്‍ദേശങ്ങള്‍
ലഭ്യമാക്കാമോ?
സ്മാര്‍ട്ട്
ക്ലാസ്റൂം പദ്ധതി
1161.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ലെ ബജറ്റില്‍
പ്രഖ്യാപിച്ച
സ്മാര്‍ട്ട് ക്ലാസ്റൂം
പദ്ധതിയുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
നടപ്പിലാക്കിവരുന്ന
ഐ.റ്റി@ സ്കൂളിന്റെ
പ്രവര്‍ത്തനം
മന്ദഗതിയിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി മങ്കട നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി 2017-18 ല്‍
മറ്റ്
മണ്ഡലങ്ങളിലേക്കും
വ്യാപിപ്പിക്കുമെന്ന
ഉറപ്പ്
പാലിക്കപ്പെടുമെന്ന
കാര്യം പരിശോധിക്കുമോ?
വിദ്യാഭ്യാസ
വകുപ്പിലെ സ്ഥലംമാറ്റം
1162.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണ്‍ലൈന്‍
ട്രാന്‍സ്ഫര്‍ സംവിധാനം
നടപ്പിലാക്കിയതോടെ
വിദ്യാഭ്യാസ വകുപ്പില്‍
സ്ഥലംമാറ്റം
നടത്തുമ്പോള്‍ വികലാംഗ
വിഭാഗത്തിന് പ്രത്യേക
പരിഗണന ലഭിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിലേക്കായി
തയ്യാറാക്കിയ
കംപ്യൂട്ടര്‍ സോഫ്റ്റ്
വെയറില്‍ ടി
വിഭാഗത്തിന് ആവശ്യമായ
പ്രത്യേക പരിഗണന
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
ആയതിലേക്കായി ഒരു
പ്രത്യേക സര്‍ക്കുലര്‍
പുറപ്പെടുവിച്ച് ഈ
വിഭാഗത്തിന് അര്‍ഹമായ
പരിഗണന
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
കൈക്കൊള്ളാമോ?
വിദ്യാഭ്യാസ
വായ്പാസഹായ പദ്ധതി
1163.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
പി.ടി.എ. റഹീം
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
മുടങ്ങി ജപ്തി ഭീഷണി
നേരിടുന്ന
വിദ്യാര്‍ത്ഥികള്‍ക്കും
കുടുംബങ്ങള്‍ക്കുമായി
ആശ്വാസ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര കോടി രൂപയാണ്
പ്രസ്തുത പദ്ധതിക്കായി
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
വിദ്യാഭ്യാസ
വായ്പാസഹായ പദ്ധതി
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
വിദ്യാഭ്യാസ
വായ്പ എടുത്തതിന് ശേഷം
മരണമടഞ്ഞ
വിദ്യാര്‍ത്ഥികളുടെയും
ശാരീരിക-മാനസിക
വെല്ലുവിളികള്‍
നേരിടുന്ന
വിദ്യാര്‍ത്ഥികളുടെയും
വായ്പ സംബന്ധിച്ച്
എന്ത് തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ഇ)
അര്‍ഹരായ
എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
ഈ പദ്ധതിയുടെ പ്രയോജനം
ലഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പത്തനംതിട്ട
ജില്ലയില്‍ അദ്ധ്യാപക
പുനര്‍വിന്യാസം
1164.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലുളള
സ്കൂളുകളില്‍ അദ്ധ്യാപക
പുനര്‍വിന്യാസം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പത്തനംതിട്ട
ജില്ലയിലെ എയ്ഡഡ്
സ്കൂളുകളിലെ എത്ര
സംരക്ഷിത അദ്ധ്യാപകരെ
സര്‍ക്കാര്‍
സ്കൂളുകളില്‍
എച്ച്.എസ്.എ.( മലയാളം
)തസ്തികയില്‍
നിയമിച്ചിട്ടുണ്ട്;
(സി)
ഇങ്ങനെ
താല്കാലികമായി
നിയമിക്കപ്പെട്ട
അദ്ധ്യാപക
തസ്തികകള്‍ക്ക് പകരമായി
ഇൗ ഒഴിവുകളില്‍
സൂപ്പര്‍ന്യൂമററിയായി
തസ്തിക സൃഷ്ടിച്ച്
അദ്ധ്യാപകരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇൗ
തസ്തികകള്‍
അടിയന്തരമായി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമോ?
കല്ലിയോട്ട്
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂളിലെ
കായികാധ്യാപകനെതിരെയുള്ള
പരാതി
1165.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗാേഡ്
ജില്ലയിലെ കല്ലിയോട്ട്
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂള്‍
കായികാധ്യാപകനെതിരെ
സ്കൂള്‍ പി.ടി.എ പരാതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇൗ
പരാതിയില്‍
എന്തെങ്കിലും
തുടര്‍നടപടി
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
സ്കൂളിന്റെ
പ്രവര്‍ത്തനത്തിലൊന്നും
സഹകരിക്കാത്ത പ്രസ്തുത
അധ്യാപകനെതിരെ
കാസര്‍ഗോഡ് ഡി.ഡി.ഇ ,
ഡി.പി.എെ ക്ക് നല്കിയ
റിപ്പോര്ട്ടിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
ഇല്ലെങ്കില്‍
നടപടി
എടുക്കാതിരിക്കാനുള്ള
കാരണം വിശദമാക്കാമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ മികവിന്റെ
കേന്ദ്രങ്ങളാക്കി മാറ്റാന്‍
പദ്ധതി
1166.
ശ്രീ.റോജി
എം. ജോണ്‍
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
എന്തെല്ലാം
സൗകര്യങ്ങളാണ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
ഇതനുസരിച്ച്
ഒരുക്കുന്നത്; വിശദാംശം
എന്തെല്ലാം;
(ഡി)
പദ്ധതിയനുസരിച്ചുളള
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ?
മട്ടാഞ്ചേരി
ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി
സ്ക്കുളില്
ആണ്‍കുട്ടികള്‍ക്ക് പ്രവേശനം
1167.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടാഞ്ചേരി
ഗവണ്മെന്റ്
ഹയര്‍സെക്കണ്ടറി
സ്ക്കുളില്
ആണ്‍കുട്ടികള്‍ക്ക്
പ്രവേശനം
നല്‍കുന്നില്ലെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ആണ്‍കുട്ടികള്‍ക്ക്
കൂടി പ്രവേശനം
അനുവദിക്കുണമെന്ന്
ആവശ്യപ്പെട്ട് പൂര്‍വ്വ
വിദ്യാര്‍ത്ഥി
സംഘടനയുടെ അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
അപേക്ഷയില്‍
ആവശ്യപ്പെട്ട പ്രകാരം
അടുത്ത അദ്ധ്യയന വര്‍ഷം
മുതല്‍ ആണ്‍കുട്ടികളെ
കൂടി
പ്രവേശിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളിലെ നിലവാരം
ഉയര്‍ത്തുന്നതിന് നടപടി
1168.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളെ
കാലത്തിനനുസരിച്ചുള്ള
മാറ്റങ്ങളിലേക്ക്
ഉയര്‍ത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ;
(ബി)
സാധാരണ
നിലവാരത്തില്‍
നിന്നുവരുന്ന കുട്ടികളെ
എല്ലാ മേഖലകളിലും മത്സര
യോഗ്യരാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത് ; വിശദ
വിവരം നല്‍കുമോ ;
(സി)
കെ
വി പി വൈ, ടാലന്റ്
സെര്‍ച്ച് തുടങ്ങിയ
പരീക്ഷകളില്‍
സര്‍ക്കാര്‍
സ്കൂളുകളിലെ കുട്ടികളെ
പ്രാപ്തരാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
സര്‍ക്കാര്‍
വിദ്യാലയങ്ങളെ അന്തര്‍ദേശീയ
നിലവാരത്തിലാക്കുന്ന പദ്ധതി
1169.
ശ്രീ.ഹൈബി
ഈഡന്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാലയങ്ങളെ
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ; 2017
ജൂണ്‍ ഒന്നിന് മുമ്പ്
എത്ര സ്കൂളുകള്‍
പ്രസ്തുത
നിലവാരത്തിലെത്തിച്ചു;
(ബി)
45000
ക്ലാസ്സ് മുറികൾ
സ്മാര്‍ട്ട് ആക്കുന്ന
പദ്ധതി ഇതിനകം എത്ര
വിദ്യാലയങ്ങളില്‍
ആരംഭിച്ചുവെന്നും, എത്ര
ക്ലാസ്സ് മുറികള്‍
സ്മാര്‍ട്ട് ക്ലാസ്സ്
ആക്കി മാറ്റുവാന്‍
സാധിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
കിഫ്ബിയില്‍
നിന്നും ഇതിനായി എത്ര
തുക നീക്കിവച്ചു ;
അതില്‍ എത്ര തുക
ചെലവഴിച്ചു;
(ഡി)
സര്‍ക്കാര്‍
വിദ്യാലയങ്ങളെ
അന്തര്‍ദേശീയ
നിലവാരത്തിലാക്കുന്ന
പദ്ധതിയുടെ പ്രതിഫലനം ഈ
വര്‍ഷം സര്‍ക്കാര്‍
സ്കൂളുകളില്‍ പുതുതായി
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍
പ്രതിഫലിച്ചിട്ടുണ്ടോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ ബയോമെട്രിക്
പഞ്ചിംഗ്
1170.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
സമയക്ളിപ്തത
പാലിക്കപ്പെടുന്നില്ല
എന്ന ആക്ഷപം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ?
(ബി)
നൂതന
സാങ്കേതിക വിദ്യ
നിലവിലുള്ള
സാഹചര്യത്തില്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
ഓണ്‍ലൈന്‍ പഞ്ചിംഗ്
സംവിധാനം വിദ്യാഭ്യാസ
വകുപ്പ്
നടപ്പിലാക്കുമോ?
(സി)
നിലവില്‍
ഇതിനു എന്തെങ്കിലും
സാങ്കേതിക തടസ്സങ്ങള്‍
ഉണ്ടോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
വൈകല്യങ്ങളുള്ള
കുട്ടികള്ക്കു്സീറ്റുസംവരണം
1171.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗപരിമിതര്‍ക്കായുള്ള
1995-ലെ ദേശീയ
നിയമത്തിന്റെ 39-ാം
വകുപ്പ് പ്രകാരം എല്ലാ
വിദ്യാഭ്യാസ
സ്ഥാപനങ്ങളും
വൈകല്യങ്ങളുള്ള
കുട്ടികള്‍ക്കു
സീറ്റുകള്‍ സംവരണം
ചെയ്യുന്നത് സംബന്ധിച്ച
നിബന്ധനകള്‍
പാലിക്കണമെന്ന്
അംഗപരിമിതര്‍ക്കായുള്ള
സംസ്ഥാന കമ്മീഷണറില്‍
നിന്ന് നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ നിര്‍ദ്ദേശത്തിന്റെ
വിശദാംശങ്ങളും
വൈകല്യങ്ങളുള്ള
കുട്ടികള്‍ക്കു
സീറ്റുകള്‍ സംവരണം
ചെയ്യുന്നത് സംബന്ധിച്ച
നിബന്ധനകളും
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
എല്ലാ
സര്‍ക്കാര്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളും
സര്‍ക്കാരില്‍ നിന്നും
ധനസഹായം ലഭിക്കുന്ന
മറ്റു വിദ്യാഭ്യാസ
സ്ഥാപനങ്ങളും മൂന്ന്
ശതമാനത്തില്‍ കുറയാതെ
സീറ്റുകള്‍ ഇവര്‍ക്കായി
സംവരണം ചെയ്യണമെന്ന
നിയമമുണ്ടോ;
(ഡി)
യൂണിവേഴ്സിറ്റി
പരീക്ഷകളില്‍
അംഗപരിമിതര്‍ക്കു
ഗ്രേസ് മാര്‍ക്കു
നല്‍കണമെന്ന
നിയമമുണ്ടോ; എങ്കില്‍
കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനിടയില്‍
ഇത്തരത്തില്‍ ഗ്രേസ്
മാര്‍ക്കു
നല്‍കിയിട്ടുള്ള
കുട്ടികളുടെ എണ്ണം
യൂണിവേഴ്സിറ്റി ,
കോളേജ് എന്നിവ തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
ഈ
അദ്ധ്യയന വര്‍ഷം ബിരുദ,
ബിരുദാനന്തര,
പ്രൊഫഷണല്‍
കോഴ്സുകളിലെ
അഡ്മിഷന്
സംവരണത്തിനും പ്രത്യേക
അലോട്ട്മെന്റിനും എത്ര
ഭിന്നശേഷിയുള്ള
കുട്ടികള്‍
അപേക്ഷിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്ര
അപേക്ഷകളിന്മേല്
അനുകൂല നടപടി
ഉണ്ടായെന്നും
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ നിലവാരം
ഉയർത്തുന്നതിനുള്ള പദ്ധതികൾ
1172.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
മണ്ഡലത്തില്‍ ഒരു
സര്‍ക്കാര്‍ വിദ്യാലയം
അന്താരാഷ്ട്ര
നിലവാരത്തില്‍ എന്ന
പദ്ധതി പ്രകാരം അരൂര്‍
മണ്ഡലത്തില്‍ ഏത്
സ്കൂളിനെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ആയതിന്റെ പ്രോജക്ട്
അംഗീകരിച്ച് എ.എസ്.
നല്‍കിയിട്ടുണ്ടോ;
നിര്‍മ്മാണ നിര്‍വ്വഹണം
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(ബി)
രണ്ട് എൽ.പി.-യു.പി.
സ്കൂളൂകള്‍ ഒന്ന്
എയ്ഡഡ്, ഒന്ന്
സര്‍ക്കാര്‍ എന്ന
പ്രകാരം ഓരോ
മണ്ഡലത്തിലും ഒരു കോടി
രൂപ അനുവദിച്ച് നിലവാരം
ഉയര്‍ത്തുന്ന പദ്ധതി
പ്രഖ്യാപിച്ചതനുസരിച്ച്
അരൂര്‍ മണ്ഡലത്തില്‍
നിന്നും അരൂർ എം.എൽ.
എ. നിര്‍ദ്ദേശിച്ച
മറ്റത്തിൽഭാഗം യു.പി.
സ്കൂളിനെയും സെന്റ്
ഫ്രാന്‍സിസ് എൽ.പി.എസ്.
എരമല്ലൂരിനെയും
ഉള്‍പ്പെടുത്തി ഉത്തരവ്
എന്തെങ്കിലും
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഉടന്‍
നല്‍കുമോ; ആയതിന്റെ
തുടര്‍ നടപടികള്‍
വിശദമാക്കാമോ;
(സി)
3 കോടി രൂപ വീതം നല്കി
നിലവാരം
ഉയര്‍ത്തുന്നതിന്
പരിഗണിക്കുന്നതിനായി
അരൂര്‍ മണ്ഡലത്തില്‍
നിന്നും തിരുനല്ലൂര്‍
എച്ച്.എസ്.എസ്. നെയും
പെരുമ്പളം
എച്ച്.എസ്.എസ്. നെയും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ആയതിന്റെ
ഡി.പി.ആർ.
തയ്യാറാക്കുന്നതിന്
ഏതെങ്കിലും അംഗീകൃത
ഏജൻസിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഇ)
ഒരു
മണ്ഡലത്തിൽ 50000 രൂപ
എന്ന പ്രകാരം മുടക്കി 7
ജൈവ വൈവിധ്യ
ഉദ്യാനങ്ങള്‍
അനുവദിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
നടപ്പിലാക്കല്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; ആരെയാണ്
നിര്‍വ്വഹണം
ഏല്പിച്ചിട്ടുള്ളത്;
അരൂര്‍ മണ്ഡലത്തില്‍
നിന്ന് ഏതെല്ലാം
വിദ്യാലയങ്ങളേയാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ഇവിടെ എന്നത്തേക്ക്
പദ്ധതി
നിര്വ്വഹിക്കാനാവുമെന്നാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്നു
വ്യക്തമാക്കാമോ?
പ്രൊഫഷണല്‍
കോഴ്സുകള്‍ക്കായി കോച്ചിംഗ്
സെന്ററുകള്‍
1173.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
വര്‍ഷം പ്രൊഫഷണല്‍
കോഴ്സുകള്‍ക്കായി
കോച്ചിംഗ് സെന്ററുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഏതെല്ലാം കോഴ്സുകള്‍
ലക്ഷ്യമാക്കിയാണ്
കോച്ചിംഗ് സെന്ററുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്എന്നറിയിക്കാമോ;
(സി)
എല്ലാ
ജില്ലകളിലും ഇത്തരം
സെന്ററുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ കുട്ടികള്‍
കുറയുന്നതിനുള്ള കാരണം
1174.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം പത്ത്
വിദ്യാര്‍ത്ഥികളില്‍
താഴെ ഒന്നാം
ക്ലാസ്സില്‍ പ്രവേശനം
നേടിയ എത്ര
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകള്‍ ഉണ്ട്; അവ
ഏതൊക്കെയാണ്;
(ബി)
സര്‍ക്കാര്‍
സ്കൂളുകളില്‍
പ്രവേശനോത്സവം പോലുള്ള
പരിപാടികളും പൊതു
വിദ്യാഭ്യാസ നവീകരണ
പരിപാടികളും
സംഘടിപ്പിച്ചിട്ടും
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍
കുട്ടികള്‍
കുറയുന്നതിനുള്ള കാരണം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
കുട്ടികളെ സര്‍ക്കാര്‍
സ്കൂളുകളിലേക്ക്
ആകര്‍ഷിക്കുന്ന
തരത്തിലുള്ള ന്യൂതന
വിദ്യാഭ്യാസ സമ്പ്രദായം
നടപ്പിലാക്കുന്നതിനും
രക്ഷിതാക്കളെ
ബോധവല്‍ക്കരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
അനുബന്ധം
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
വിദ്യാഭ്യാസ സമുച്ചയ
നിര്‍മ്മാണം
1175.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
വിദ്യാഭ്യാസ സമുച്ചയ
നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
ഈ സ്ഥലത്തുള്ള പഴയ
എ.ഇ.ഓ ഓഫീസ് കെട്ടിടം
പൊളിച്ചു
മാറ്റുന്നതിന്റെ
കാലതാമസം
വ്യക്തമാക്കുമോ;
(സി)
ഓഫീസ് കെട്ടിടം
പൊളിച്ചുമാറ്റുന്നത്
സംബന്ധിച്ച ഉത്തരവ്
വൈകുന്നത് വിദ്യാഭ്യാസ
സമുച്ചയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഓഫീസ് കെട്ടിടം
പൊളിച്ചുമാറ്റുന്നതിനുള്ള
അനുമതി എന്നു
ലഭിക്കുമെന്ന്
വിശദീകരിക്കാമോ;
സ്കൂളുകളില്‍
മലയാളഭാഷാ പഠനം
1176.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അധ്യയനവര്‍ഷം മുതല്‍
മലയാളം നിര്‍ബന്ധിത
ഭാഷാ ആക്ടിന്റെ
അടിസ്ഥാനത്തില്‍ ഒന്നു
മുതല്‍ പത്തു വരെയുള്ള
ക്ലാസ്സുകളില്‍
മലയാളഭാഷാ പഠനം
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇനിയും എത്ര
സ്കൂളുകളില്‍
നടപ്പിലാക്കാനുണ്ടെന്നറിയിക്കുമോ;
വിശദമായ ലിസ്റ്റ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സ്കൂളുകളുടെ
നിരാക്ഷേപപത്രം
റദ്ദാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഡി)
ഇത്
സംബന്ധിച്ച് വിശദമായ
പഠനം നടത്തിയിട്ടുണ്ടോ;
ന്യൂനതകള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
അംഗപരിമിതരായ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
1177.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗപരിമിതരായ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയിരുന്ന
വിദ്യാഭ്യാസ
സ്കോളര്‍ഷിപ്പ്
ചേര്‍ത്തല ഡി.ഇ.ഒ
പരിധിയിലുളള എത്ര
വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കു
ലഭിക്കാനുണ്ട്;എന്ത്
കാരണങ്ങളാലാണ് അത്
നല്കാന് കഴിയാത്തത്;
(ബി)
വിദ്യാഭ്യാസ
സ്കോളര്‍ഷിപ്പ്
നൽകുന്നതുമായി
ബന്ധപ്പെട്ടു എത്ര
മാസത്തെ കുടിശ്ശികയാണ്
നല്‍കാനുളളത്; ഇത്
എന്നത്തേക്ക്
കൊടുക്കാനാവും എന്ന്
വ്യക്തമാക്കുമോ?
സ്കൂളുകളില്‍
ജൈവ വൈവിധ്യ പാര്‍ക്ക്
1178.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ ജൈവ
വൈവിധ്യ ഉദ്യാന
പാര്ക്കിന് ഏതെല്ലാം
സ്കൂളുകളെയാണ്
തെരഞ്ഞെടുത്തിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
സ്കൂളുകളില്‍ ജൈവ
വൈവിധ്യ പാര്‍ക്കിന്റെ
ഭാഗമായി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്യേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ജൈവ വൈവിധ്യ
പാര്‍ക്കിനായി നിലവില്‍
എന്തെല്ലാം നടപടികള്‍
പ്രസ്തുത
സ്കൂളുകളില്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
വിദ്യാലയങ്ങളെ
മികവിന്റെ കേന്ദ്രങ്ങളാക്കല്‍
പദ്ധതി
1179.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
അസംബ്ലി മണ്ഡലത്തിലെ
വിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കല്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനു
വേണ്ടി കായംകുളം ഗവ.
ബോയ്സ് എച്ച് എസ് എസ്,
രാമപുരം ഗവ. എച്ച് എസ്
എസ്, ഭരണിക്കാവ് ഗവ. യു
പി എസ് എന്നിവയുടെ
വിശദമായ പ്രോജക്ട്
സമര്പ്പിച്ചിട്ടുള്ളതിന്റെ
അടിസ്ഥാനത്തിൽ
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
ചാലക്കുടിയില്‍
എ.ഇ.ഒ. ഓഫീസ്
1180.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടിയില്‍
താലൂക്ക് അനുവദിച്ച്,
പ്രവര്‍ത്തനം ആരംഭിച്ച്
വർഷങ്ങൾ പിന്നിട്ട
സാഹചര്യത്തില്‍
ചാലക്കുടിയില്‍ എ.ഇ.ഒ.
ഓഫീസ്
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ശാസ്ത്രപോഷിണി
ലാബുകള്‍
1181.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
ശാസ്ത്ര പോഷിണി
ലാബുകള്‍
സ്ഥാപിക്കുന്നതിന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ശാസ്ത്ര
പോഷിണി ലാബുകള്‍
സ്ഥാപിക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
അദ്ധ്യാപികയുടെ
നിയമനാംഗീകാരം
1182.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
മാറാക്കര V.V.M. HSSലെ
സുസ്മിത. പി.യു. എന്ന
അദ്ധ്യാപികയുടെ
നിയമനാംഗീകാരം
സംബന്ധിച്ച
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
നിലവിലുണ്ടോ;
(ബി)
ഹൈസ്കൂള്‍
വിഭാഗം നാച്ച്വറല്‍
സയന്‍സ് അദ്ധ്യാപികയായ
ടിയാളുടെ നിയമനാംഗീകാരം
സമയബന്ധിതമായി
അംഗീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വിദ്യാലയങ്ങളിലെ
പാചക തൊഴിലാളികള്‍ക്ക്
പെന്ഷന്
1183.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
വര്‍ഷങ്ങളായി
ജോലിചെയ്തുവരുന്ന പാചക
തൊഴിലാളികള്‍ക്ക്
പെന്ഷന്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തുകയാണ് പ്രതിമാസ
പെന്ഷന്; പ്രതിമാസ
പെന്ഷന്
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
1184.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
മണലൂര്‍ മണ്ഡലത്തിലെ
കണ്ടശ്ശാംകടവ്
പ്രൊഫ.ജോസഫ്
മുണ്ടശ്ശേരി ഗവ.
എച്ച്.എസ്.എസ്,
മുല്ലശ്ശേരി
ഗവ.എച്ച്.എസ്.എസ്,
ഗവ.എല്‍.പി. സ്കൂള്‍
കേമ്പേരി എന്നീ
സ്കൂളുകളുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
സ്വീകരിച്ച നടപടികള്‍
എന്തല്ലാം;വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
1185.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തില്‍
അടിസ്ഥാന
സൗകര്യവികസനത്തിലും
ഹൈടെക് സംവിധാനം
ഒരുക്കുന്നതിലും
നിലവില്‍ ഏതെല്ലാം
സ്ഥാപനങ്ങളാണ്
സർക്കാരിന് സാമ്പത്തിക
സഹായം വാഗ്ദാനം
ചെയ്തിട്ടുള്ളത്;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
വിജയിപ്പിക്കുന്നതിന്
സംസ്ഥാന തലം മുതല്‍
സ്കൂള്‍ തലം വരെ
ഏതൊക്കെ സമിതികൾ
രൂപീകരിക്കാനാണ്
സർക്കാർ നിര്‍ദ്ദേശം
നല്‍കിയിട്ടുളളത്;
(സി)
പുതിയ
സർക്കാർ വന്നതിനു ശേഷം
പൊതുവിദ്യാഭ്യാസം
ശക്തിപ്പെടുത്താന്‍
സ്വീകരിച്ച പ്രത്യേക
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
പ്രീ-പ്രൈമറി
പഠനം
കാര്യക്ഷമമാക്കുന്നതിന്എന്തെല്ലാം
നടപടികളാണ് സർക്കാർ
സ്വീകരിച്ചിട്ടുളളത്;
പുതുതായി എന്തൊക്കെ
പദ്ധതികളാണ്
പ്രീ-പ്രൈമറിക്കായി
സർക്കാർ
ആവിഷ്ക്കരിക്കുന്നത്?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
1186.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ആന്റണി ജോണ്‍
,,
ഒ. ആര്. കേളു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷം
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
പ്രവേശിച്ച
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ ഗണ്യമായ
വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
വിവര
സാങ്കേതിക വിദ്യയുടെ
നൂതന സാധ്യതകള്‍
ഉപയോഗിച്ചുകൊണ്ട് പഠനം
കൂടുതല്‍ രസകരവും
ആയാസരഹിതവുമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി എട്ടു മുതല്‍
പന്ത്രണ്ടു വരെയുള്ള
നാല്പത്തിയയ്യായിരം
ക്ലാസ് മുറികള്‍ ഹൈടെക്
ആക്കുന്നതിനും ഐ.ടി.
ലാബ്
സ്ഥാപിക്കുന്നതിനുമുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
വിശദാംശം നല്‍കുമോ?
ഹയര്‍സെക്കന്ററി
തലത്തില്‍ ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
പരിഷ്ക്കാരങ്ങള്‍
1187.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ഹയര്‍സെക്കന്ററി
തലത്തില്‍ എന്തൊക്കെ
പരിഷ്ക്കാരങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
വര്‍ഷം സി.ബി.എസ്.ഇ.
പത്താംതരം പാസ്സായ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
സംസ്ഥാനത്തെ ഹയര്‍
സെക്കന്ററി
സ്ക്കൂളുകളില്‍ പ്ലസ്സ്
വണ്‍ കോഴ്സിന് പ്രവേശനം
ലഭിച്ചു എന്നറിയിക്കുമോ
;
(സി)
ഓരോ
വര്‍ഷവും സി.ബി.എസ്.ഇ.
യില്‍ നിന്നും സംസ്ഥാന
സിലബസിലേക്ക് മാറുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍
വര്ദ്ധനവുണ്ടാകുന്നുണ്ടോ;ഉണ്ടെങ്കില്‍
സംസ്ഥാന സിലബസില്‍
ഹയര്‍ സെക്കന്ററി മേഖല
പുലര്‍ത്തുന്ന മികച്ച
ഗുണനിലവാരത്തെയാണോ ഇത്
സൂചിപ്പിക്കുന്നത്എന്ന്
വ്യക്തമാക്കുമോ ?
നെയ്യാറ്റിന്‍കര
ഗവണ്മെന്റ് സ്കൂള്‍
1188.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്താരാഷ്ട്ര
നിലവാരത്തില്‍
ഉയര്‍ത്തുന്ന
നെയ്യാറ്റിന്‍കര
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളിന്റെ
ഡി.പി.ആർ കിഫ്ബിയ്ക്കു്
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം ഉള്ള
പ്രവൃത്തികൾ എപ്പോള്‍
ആരംഭിക്കുവാൻ
സാധിക്കും; ഇതിന്റെ
കാലാവധി എത്ര
മാസമാണ്;വിശദമാക്കാമോ ;
(സി)
മികവിന്റെ
കേന്ദ്രമാക്കുന്ന
പെരുംപെഴുതൂര്,
കുളത്തൂര്‍ സ്കൂളുകളുടെ
ഡി.പി.ആർ
തയ്യാറാക്കാന്‍ ഏതൊക്കെ
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയതെന്നു
വ്യക്തമാക്കാമോ ?
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍ പി.എസ്.സി. വഴി
നിയമനം
1189.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
ഇതു വഴി എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പി.എസ്.സി. വഴി നിയമന
ഉത്തരവ് നല്കാന്
കഴിഞ്ഞിട്ടുണ്ട്;
(ബി)
നിലവില്‍
പി.എസ്.സി. ലിസ്റ്റ്
ഇല്ലാത്ത
ഹയര്‍സെക്കണ്ടറി
ടീച്ചര്‍
തസ്തികകളിലേക്ക്
പി.എസ്.സി. വഴി നിയമനം
നല്‍കുന്നതിന് ഒഴിവുകൾ
പി.എസ്.സി-യെ
അറിയിക്കാൻ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ;
പൊതുവിദ്യാഭ്യാസം
1190.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസം
സംരക്ഷിക്കുന്നതിന്റെ
ഭാഗമായും വിദ്യാഭ്യാസ
മേഖലയുടെ ഉന്നമനം
ലക്ഷ്യമാക്കിയും ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വിദ്യാഭ്യാസ വകുപ്പ്
എന്തൊക്കെ കാര്യങ്ങള്‍
ആണ് തലശ്ശേരി നിയോജക
മണ്ഡലത്തില്‍
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ?
ഭിന്നശേഷിക്കാരായ
കുട്ടികൾക്കായുള്ള
അദ്ധ്യാപികയുടെ നിയമനം
1191.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ
രാജാസ് ഗവണ്മെന്റ്
ഹയര്‍സെക്കന്ററി
സ്കൂളില്‍
ഭിന്നശേഷിക്കാരായ
കുട്ടികള്‍ക്ക്
അദ്ധ്യാപികയെ
ലഭ്യമാക്കണമെന്ന
സ്കൂള്‍ പി.ടി.എ. യുടെ
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എന്നാണ്
ലഭിച്ചത്;ആര്.എം.എസ്.എ
യില്‍ എന്നാണ്
ലഭിച്ചത്;
(ബി)
ആര്.എം.എസ്.എ
ഡയറക്ടറേറ്റില്‍ ഇത്
സംബന്ധിച്ച് എടുത്ത
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(സി)
നിലവില്‍
എത്ര അദ്ധ്യാപകരെ
ആര്.എം.എസ്.എ
നിയമിച്ചിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
കോട്ടക്കല്‍
രാജാസ് ഹയര്‍
സെക്കന്ററി സ്കൂളില്‍
അടിയന്തരമായി പ്രസ്തുത
അദ്ധ്യാപികയെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
അന്യസംസ്ഥാനങ്ങളിൽ
പഠിച്ചുവരുന്ന
വിദ്യാര്‍ത്ഥികളുടെ മലയാള
ഭാഷാപഠനം
1192.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളിലെ
സ്കൂളുകളിൽ
പഠിച്ചുവരുന്ന
വിദ്യാര്‍ത്ഥികള്‍
കേരളത്തിലെ
സ്കൂളുകളിലേയ്ക്ക്
പ്രവേശനം നേടി
വരുമ്പോള്‍ മലയാള
ഭാഷാപഠനം ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇത്തരം
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
കുറയാതിരിക്കുവാന്‍
ഇവര്‍ക്ക് ഇംഗ്ലീഷ്
പ്രത്യേക വിഷയമായി പഠനം
നടത്തുന്നതിനും പരീക്ഷ
എഴുതുന്നതിനും അനുവാദം
നല്‍കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിക്കുമോ;
(സി)
ഇപ്രകാരം
വരുന്ന അപേക്ഷകളില്‍
ക്ലാസ് ഭേദമില്ലാതെ
പഠനം നടത്തുന്നതിനും
പരീക്ഷ എഴുതുന്നതിനും
വിദ്യാര്‍ത്ഥികളെ
സഹായിക്കുന്ന നടപടികള്‍
സ്വീകരിക്കുമോ?
സ്മാര്‍ട്ട്സ്കൂള്‍
പദ്ധതി പുരോഗതി
1193.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശതാബ്ദിയില്‍
എത്തിനില്‍ക്കുന്ന
സംസ്ഥാനത്തെ എല്ലാ
എല്‍പി-യുപി
സ്കൂളുകളെയും
സ്മാര്‍ട്ടാക്കുന്ന
പദ്ധതി യുടെ പുരോഗതി
വ്യക്തമാക്കാമോ;.
(ബി)
എത്ര ജില്ലകളില്‍ ഈ
പദ്ധതിപ്രകാരമുള്ള
സ്കൂളുകളുടെ ലിസ്റ്റ്
പൂര്‍ത്തിയായിട്ടുണ്ട്;
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കാമോ.; ഈ
പദ്ധതി ഏത് അധ്യയന
വര്‍ഷം മുതലാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് ഫണ്ട്
കണ്ടെത്തുന്നത്
എപ്രകാരമാണ്; ഓരോ
സ്കൂളിനും എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിയിരിക്കുന്നത്
എന്നറിയിക്കാമോ?
വിദ്യാര്‍ത്ഥികളിലെ
മയക്കുമരുന്ന് ഉപയോഗം
1194.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
മയക്കുമരുന്നിന്റെ
ഉപയോഗം വളരെയധികം
വര്‍ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂളുകളില്‍
മയക്കു മരുന്ന് വിതരണം
ഒരു പ്രത്യേക കുറ്റമായി
കണ്ട് നിയമനിര്‍മ്മാണം
നടത്താന്‍ സാധിക്കുമോ?
(സി)
കുട്ടികളെ
മയക്കു മരുന്ന്
ഉപയോഗത്തിന്റെ
ദൂഷ്യവശങ്ങളെക്കുറിച്ച്
ബോധവല്‍ക്കരിക്കാനും
ക്യാംപസുകളെ
മയക്കുമരുന്നില്‍
നിന്നും
മോചിതമാക്കുന്നതിനുമുള്ള
കൂട്ടായ
പ്രവര്‍ത്തനങ്ങള്‍
ജനപ്രതിനിധികളെക്കൂടി
ഉൾപ്പെടുത്തി
ബന്ധപ്പെട്ട
വകുപ്പുകളുമായിചേർന്നു
നടപ്പിലാക്കുമോ?
പൊതുവിദ്യാലയങ്ങളിലെ
പരീക്ഷകളില്‍ പരിഷ്ക്കാരം
1195.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
പരീക്ഷകളില്‍
പരിഷ്ക്കാരം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദംശങ്ങള്‍ നല്‍കുമോ;
(ബി)
ചോദ്യപ്പേപ്പറുകള്‍
തയ്യാറാക്കുന്നതില്‍
എന്ത് തരത്തിലുള്ള
പരിഷ്ക്കരണമാണ്
ഉദ്ദേശിക്കുന്നത്;
ഒന്നുമുതല്‍ പന്ത്രണ്ട്
വരെ
ക്ലാസ്സുകള്‍ക്കുള്ള
പരീക്ഷകളിലെ
ചോദ്യപ്പേപ്പര്‍
സര്‍ക്കാര്‍ നേരിട്ട്
തയ്യാറാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എല്ലാ
വിഷയങ്ങള്‍ക്കും
ചോദ്യബാങ്ക്
തയ്യാറാക്കിയിട്ടുണ്ടോ;
ചോദ്യബാങ്കിലേക്ക്
വിദ്യാര്‍ത്ഥികള്‍ക്കും
ചോദ്യം തയ്യാറാക്കി
അയക്കുന്നതിനുള്ള
സംവിധാനം ഒരുക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
വിദ്യാര്‍ത്ഥിനികളുടെ
മുടി രണ്ടായി പിന്നിക്കെട്ടണം
എന്ന ഉത്തരവ്
1196.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥിനികള്‍
മുടി രണ്ടായി
പിന്നിക്കെട്ടി വേണം
സ്കൂളില്‍
പ്രവേശിക്കുവാന്‍ എന്ന
രീതിയിലുളള ഉത്തരവ്
നിലവിലുണ്ടോ എന്ന്
വിശദീകരിക്കാമോ;
(ബി)
മുടി
രണ്ടായി
പിന്നിക്കെട്ടണം എന്ന്
സ്കൂള്‍ അധികൃതര്‍
കുട്ടികളെ
നിര്‍ബന്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ചില
അണ് എയ്ഡഡ് / എയ്ഡഡ്
സ്കൂള്‍ അധികൃതര്‍
വിദ്യാര്‍ത്ഥിനികളെ
മുടി രണ്ടായി
പിന്നിക്കെട്ടി വേണം
സ്കൂളില്‍
പ്രവേശിക്കുവാന്‍ എന്നു
നിര്‍ബന്ധിക്കുന്നത്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പൊതുവിദ്യാലയങ്ങളില്‍
പ്രവേശനം നേടിയ കുട്ടികള്‍
1197.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
അധ്യയന വര്‍ഷത്തില്‍
പൊതുവിദ്യാലയങ്ങളിലേക്ക്
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് എത്ര
കുട്ടികളാണ് കൂടുതലായി
പ്രവേശനം നേടിയത്;
(ബി)
എത്ര
സ്കൂളുകളിലായിട്ടാണ് ഈ
വര്‍ദ്ധനവ്
പ്രകടമായിട്ടുള്ളത്;
(സി)
തുടർന്നുള്ള
വര്‍ഷങ്ങളിലും കൂടുതല്‍
വര്‍ദ്ധനവ്
വരുത്തുന്നതിനുള്ള
കര്‍മ്മ പരിപാടികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
പൊതുവിദ്യാലയങ്ങളില്‍
മെച്ചപ്പെട്ട പഠന
സൗകര്യങ്ങള്‍
1198.
ശ്രീ.സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളില്‍
അണ് എയ്ഡഡ്
സ്കൂളുകളിലേതിനെക്കാള്
പഠന സൗകര്യങ്ങള്‍
ഒരുക്കുന്നതിന്റെ
ഭാഗമായി എതൊക്കെ
പദ്ധതികള്‍ ഏറ്റെടുത്ത്
നടപ്പാക്കി എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായുളള,ഒരു
മണ്ഡലത്തിലെ ഒരു
സര്‍ക്കാര്‍ സ്കൂള്‍
അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്ന നടപടി ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
2016-17
ല്‍ ഇതിനായി എത്ര തുക
ചെലവിട്ടു
എന്നറിയിക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്കായി
'ശ്രദ്ധ' പദ്ധതി
1199.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഠനത്തില്‍ മികവ്
പുലര്‍ത്താന്‍ കഴിയാത്ത
വിദ്യാര്‍ത്ഥികള്‍ക്കായി
ശ്രദ്ധ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്നും,
പദ്ധതിയുടെ വിശദാംശവും
അറിയിക്കുമോ;
(സി)
പദ്ധതി
പ്രകാരം ക്ലാസ്സുകള്‍
നടത്തുന്ന
അധ്യാപകര്‍ക്ക്
പരിശീലനം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ഇന്‍ഷുറന്‍സ് പദ്ധതി
1200.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി
ഏര്‍പ്പെടുത്തിയ സൗജന്യ
അപകട ഇന്‍ഷൂറന്‍സ്
പദ്ധതി സംബന്ധിച്ച്
സ്കൂളിലെ പ്രധാന
അധ്യാപകര്‍ക്കും മറ്റ്
അധ്യാപകര്‍ക്കും
വ്യക്തമായ ധാരണ ഇല്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2013
വര്‍ഷം മുതലുള്ള
ക്ലെയിം തുക
സമയബന്ധിതമായി
നല്‍കുന്നതിന് ഹെഡ്
മാസ്റ്റര്‍മാര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ നല്കുന്ന
നിര്‍ദ്ദേശങ്ങള്‍
ഡി.ഡി.,ഡി.ഇ.ഒ
ഓഫീസുകളില്‍ നിന്ന്
സ്കൂള്‍ അധികൃതര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
അപകട
- മരണ ഇന്‍ഷൂറന്‍സ്
സംബന്ധിച്ചുള്ള
അറിയിപ്പുകള് എല്ലാ
വിദ്യാലയങ്ങളിലും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ആത്മഹത്യാ നിരക്ക്
1201.
ശ്രീ.സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലോവര്‍ പ്രെെമറി
മുതല്‍ ബിരുദാനന്തര
ബിരുദ വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ വരെ
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ആത്മഹത്യാ നിരക്ക്
വര്‍ദ്ധിച്ചു
വരുന്നതിന്റെ
കാരണങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അത്തരമാെരു പരിശോധന
നടത്തുന്ന കാര്യം
പരിഗണിക്കുമോ?
(ബി)
രക്ഷകര്‍ത്താക്കളില്‍
നിന്നും വിദ്യാഭ്യാസ
സ്ഥാപനാധികൃതരില്
നിന്നുമുള്ള
സമ്മര്‍ദ്ദം
വിദ്യാര്‍ത്ഥികളെ
ആത്മഹത്യയിലേക്ക്
നയിക്കുന്നതിലെ പ്രധാന
കാരണമായി
ചൂണ്ടിക്കാട്ടികാെണ്ടുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര വിദ്യാര്‍ത്ഥി
ആത്മഹത്യകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നതിന്റെ
വിശദാംശം
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ?
ഡി
ഗ്രേഡ് കോളേജുകളിലെ അനദ്ധ്യാപക
തസ്തികകള്‍
1202.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡി ഗ്രേഡ് കോളേജുകളില്‍
അനദ്ധ്യാപക തസ്തികകള്‍
നിശ്ചയിച്ചുകൊണ്ട്
G.O.(Ms)No.60/2016/HE
തീയതി 29-2-2016
നമ്പര്‍ ഉത്തരവ്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട
173/D3/2017/HE നമ്പര്‍
ഫയലില്‍ എന്ത്
തീരുമാനമാണ്
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കാമോ?
ബി.എല്‍.ഐ.എസ്സ്.സി.
യോഗ്യതയായി
നിശ്ചയിച്ചിട്ടുള്ള
തസ്തികകളിലെ നിയമനം
1203.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
2 വര്‍ഷ
എം.എല്‍.ഐ.എസ്സ്.സി. (4
സെമസ്റ്റര്‍),
എം.എല്‍.ഐ.എസ്സ്.സി.
ഇന്റഗ്രേറ്റഡ് കോഴ്സ്
എന്നിവ ഏതെല്ലാം
സര്‍വ്വകലാശാലകളില്‍
നടത്തിവരുന്നുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
കേരള
സര്‍വ്വകലാശാല
ഡിസ്റ്റന്‍സ്
എഡ്യൂക്കേഷന്‍ വഴി
നടത്തുന്ന ഏകവര്‍ഷ
എം.എല്‍.ഐ.എസ്സ്.സി.യുടെയും
ബി.എല്‍.ഐ.എസ്സ്.സി.
കറസ്പോണ്ടന്‍സ്
കോഴ്സിന്റെയും,
ഡിപ്പാര്‍ട്ട്മെന്റ്
ഓഫ് ലൈബ്രറി സയന്‍സ്
നേരിട്ടുനടത്തുന്ന 2
വര്‍ഷ റെഗുലര്‍
എം.എല്‍.ഐ.എസ്സ്.സി.
ഇന്റഗ്രേറ്റഡ്
കോഴ്സിന്റയും ട്യൂഷന്
ഫീസ് നിരക്കുകള്‍,
സീറ്റു സംവരണം, പ്രവേശന
മാനദണ്ഡങ്ങള്‍ എന്നിവ
വിശദമാക്കാമോ;
(സി)
സര്‍വ്വകലാശാല
ലൈബ്രറി സയന്‍സ്
വകുപ്പ് നടത്തുന്ന
എം.എല്‍.ഐ.എസ്സ്.സി.
ഇന്റഗ്രേറ്റഡ് കോഴ്സ്
വിജയിച്ച
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഏകവര്‍ഷ
ബി.എല്‍.ഐ.എസ്സ്.സി.
യോഗ്യതയായി
നിശ്ചയിച്ചിട്ടുള്ള
ഉദ്യോഗനിയമനങ്ങളില്‍
അപേക്ഷിക്കുവാനും
ജോലിനേടുന്നതിനും
അര്‍ഹത
ഉറപ്പുവരുത്തിക്കൊണ്ട്
കേരളസര്‍വ്വകലാശാല
പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ തലത്തിൽ
പൊതുവായ ഉത്തരവ്
പുറപ്പെടുവിക്കുന്നതിലേയ്ക്കായി
ഉദ്യോഗാര്‍ത്ഥികളില്‍
നിന്നും നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ലഭിച്ച തീയതിയും
നാളിതുവരെ ആയതിന്മേല്
സ്വീകരിച്ച നടപടി
സംബന്ധിച്ചുള്ള
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
(ഇ)
എം.എല്‍.ഐ.എസ്സ്.സി.
ഇന്റഗ്രേറ്റഡ് 2
വര്‍ഷകോഴ്സ്
വിദ്യാര്‍ത്ഥികള്‍ക്ക്
ഒരുവര്‍ഷം വിജയകരമായി
പൂര്‍ത്തീകരിക്കുന്ന
മുറയ്ക്ക്
ബി.എല്‍.ഐ.എസ്സ്.സി.
ഡിഗ്രി നല്‍കാനുള്ള
അടിയന്തിര നടപടികള്‍
സ്വീകരിക്കുന്നതിന്
ബന്ധപ്പെട്ട
സര്‍വ്വകലാശാലകള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(എഫ്)
പ്രസ്തുത
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
ബി.എല്‍.ഐ.എസ്സ്.സി.
ഡിഗ്രി ഇവര്‍ക്ക്
പ്രത്യേകം
നല്കിത്തുടങ്ങുന്നതുവരെ
ഏകവര്‍ഷ
ബി.എല്‍.ഐ.എസ്സ്.സി.
ഡിഗ്രി
സര്‍ട്ടിഫിക്കറ്റിന്റെ
അഭാവത്തില്‍
ബി.എല്‍.ഐ.എസ്സ്.സി.
യോഗ്യതയായി
നിശ്ചയിച്ചിട്ടുള്ള
വിവിധ തസ്തികകളിലേക്ക്
നേരിട്ടുള്ള
നിയമനത്തിന്
അപേക്ഷിക്കുന്നതിനും
മറ്റു
പ്രമോഷനുകള്‍ക്കുമുള്ള
അര്‍ഹത
ഉറപ്പുവരുത്തിക്കൊണ്ട്
സര്‍ക്കാര്‍ തലത്തില്‍
പൊതുവായിട്ടുള്ള
ഉത്തരവ് അടിയന്തിരമായി
പുറപ്പെടുവിക്കുമോ?
മങ്കട
ഗവണ്മെന്റ് ആര്‍ട്സ് &
സയന്‍സ് കോളേജ് കെട്ടിട
നിര്‍മ്മാണം
1204.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
മങ്കട ഗവണ്മെന്റ്
ആര്‍ട്സ് & സയന്‍സ്
കോളേജ് നിലവില്‍
പ്രവര്‍ത്തിക്കുന്നത്
ഒരു മദ്രസയിലാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കോളേജ് കെട്ടിട
നിര്‍മ്മാണം
വൈകുന്നതിനാല്‍
അനുയോജ്യമായ മറ്റൊരു
സ്ഥലത്തേക്ക് കോളേജ്
മാറ്റുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
കോളേജിന്റെ
കെട്ടിട നിര്‍മ്മാണം
വൈകുന്നത് കോളേജിയേറ്റ്
വിദ്യാഭ്യാസ ഡയറക്ടറുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
നിര്‍ദ്ദേശങ്ങള്‍
നിര്‍വഹണ ഏജന്‍സിയായ
കിറ്റ്കോ-യ്ക്ക്
നല്‍കിയിട്ടുണ്ടോ;
(സി)
കോളേജിന്റെ
കെട്ടിട നിര്‍മ്മാണം
ത്വരിതഗതിയില്‍
ആക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
മങ്കട
ഗവണ്മെന്റ് ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജില്‍ കിഫ്ബി മുഖേന
നടപ്പിലാക്കുന്ന വിവിധ
പദ്ധതികള്‍
1205.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജില്‍ കിഫ്ബി മുഖേന
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ നിലവിലെ
അവസ്ഥ എന്തെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
Mandatory Other
Components എന്നിവയില്‍
ഏതെങ്കിലും
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
കോളേജിന് നിലവില്‍
സ്വന്തമായി
കെട്ടിടമില്ലാത്തതിനാല്‍
പ്രസ്തുത Component
കള്‍ നടപ്പിലാക്കുവാന്‍
സാധിക്കുമോ ; ഇതു
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ?
ചേലക്കര
കിളളിമംഗലം ഗവണ്മെന്റ്
ആര്‍ട്സ് & സയന്‍സ് കോളേജിൽ
അടിസ്ഥാന സൗകര്യം
1206.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
കിളളിമംഗലം ഗവണ്മെന്റ്
ആര്‍ട്സ് & സയന്‍സ്
കോളേജില്‍
കെട്ടിടമടക്കമുളള
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന് 8.85
കോടി
അനുവദിച്ചതുപ്രകാരം
മാസ്റ്റര്‍ പ്ലാന്‍,
ഡീറ്റെയില്‍ഡ്
പ്രോജക്ട്
റിപ്പോര്‍ട്ട്, എന്നിവ
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
(ബി)
ഡീറ്റെയില്‍ഡ്
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിലുളള
പുരോഗതി എന്താണെന്ന്
വിശദമാക്കാമോ ?
മലപ്പുറം
ഗവണ്മെന്റ് വനിതാ കോളേജില്‍
തസ്തികകള്‍ സൃഷ്ടിക്കുന്നതിന്
നടപടി
T 1207.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ഗവണ്മെന്റ് വനിതാ
കോളേജില്‍
അധ്യാപക-അനധ്യാപക
ജീവനക്കാരുടെ ആവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കുന്ന
കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
കോളേജില്‍
നിലവിലുള്ള കോഴ്സുകളും
വിദ്യാര്‍ത്ഥികളുടെ
എണ്ണവുമനുസരിച്ച് എത്ര
അധ്യാപക - അനധ്യാപക
തസ്തികകളാണ് വേണ്ടത്;
സ്റ്റാഫ് പാറ്റേണ്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
പ്രിന്‍സിപ്പല്‍
ഉള്‍പ്പെടെ ആവശ്യമായ
അധ്യാപക - അനധ്യാപക
ജീവനക്കാരുടെ
തസ്തികകള്‍
സൃഷ്ടിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജുകളിലെ
ബി-ടെക് പ്രവേശനം
1208.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളിലേക്കുള്ള ഈ
വര്‍ഷത്തെ ബി-ടെക്
പ്രവേശനത്തിന്
മാനേജുമെന്റുകളുമായി
സര്‍ക്കാര്‍
കരാറിലേര്‍പ്പെട്ടിട്ടുണ്ടോ;
ഈ കരാറിലെ പ്രധാന
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(ബി)
കോഴ്സിനിടയില്‍
കോളേജില്‍ നിന്നും
പിരിഞ്ഞുപോകുന്ന
വിദ്യാര്‍ത്ഥികളില്‍
നിന്നും മുഴുവന്‍
വര്‍ഷത്തെയും കോഴ്സ്
ഫീസ് നഷ്ടപരിഹാരമായി
വാങ്ങുന്ന വ്യവസ്ഥയില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
വ്യവസ്ഥ മാറ്റുന്നതിന്
നടപടി സ്വീകരിക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ ഗവ:
ആര്‍ട്സ് & സയന്‍സ് കോളേജ്
1209.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
ഒരു പുതിയ ഗവ: ആര്‍ട്സ്
& സയന്‍സ് കോളേജ്
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം നല്‍കാമോ?
സ്വകാര്യ/സ്വാശ്രയ
പ്രൊഫഷണല്‍ കോളേജുകളിലെ ഫീസ്
1210.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ/സ്വാശ്രയ
പ്രൊഫഷണല്‍ കോളേജുകളിലെ
അമ്പത് ശതമാനം
സീറ്റുകളില്‍ കുറഞ്ഞ
ഫീസ് എന്ന സമ്പ്രദായം
ഇപ്പോള്‍ നിലവിലുണ്ടോ;
(ബി)
പ്രസ്തുത
കോളേജുകളിലെ ഫീസ്
നിശ്ചയിച്ച് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(സി)
ഇത്തരം
കോളേജുകളില്‍
സാമ്പത്തിക ശേഷി കുറഞ്ഞ
പട്ടികജാതി/പട്ടികവര്‍ഗ്ഗ/പിന്നാക്ക
വിഭാഗത്തിലെ
കുട്ടികള്‍ക്ക്
ഫീസിളവിന്
അര്‍ഹതയുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ?
ട്രഷറികള്‍ വഴി
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പുകള്‍
1211.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
വിവിധ
സ്കോളര്‍ഷിപ്പുകള്‍
നല്‍കുന്നതിന് ആരംഭിച്ച
ബാങ്ക് അക്കൗണ്ടുകളില്‍
മിനിമം ബാലന്‍സ്
വര്‍ദ്ധിപ്പിച്ചുകൊണ്ട്
തീരുമാനമായിട്ടുണ്ടോ;
എങ്കില്‍ നിലവിലുള്ള
മാനദണ്ഡങ്ങളില്‍ എന്ത്
മാറ്റമാണ് ബാങ്കുകള്‍
വരുത്തിയിട്ടുള്ളത്;
(ബി)
ബാങ്കുകളുടെ
പുതിയ തീരുമാനം
വിദ്യാര്‍ത്ഥികള്‍ക്കും
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും
എന്തെല്ലാം
ബുദ്ധിമുട്ടുകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
ഇത് പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ബാങ്കുകള്‍
ഇത്തരത്തില്‍
ഏര്‍പ്പെടുത്തുന്ന
നിയന്ത്രണങ്ങളും
വ്യവസ്ഥകളും
വിദ്യാഭ്യാസ
വകുപ്പിന്റെ പദ്ധതികളെ
ബാധിക്കാതിരിക്കുന്നതിന്
സംസ്ഥാന ട്രഷറികള്‍ വഴി
ഇത്തരം പദ്ധതി
നടത്തിപ്പിന്റെ
സാധ്യതകള്‍
പരിശോധിക്കുമോ?
കോഴഞ്ചേരി
ഗവണ്മെന്റ് കോളേജിലെ പി.ജി
കോഴ്സുകള്‍
1212.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
അദ്ധ്യയന വര്‍ഷം തന്നെ
കോഴഞ്ചേരി ഗവണ്മെന്റ്
കോളേജില്‍ പി.ജി
കോഴ്സുകള്‍
ആരംഭിക്കണമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആതിന്റെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
അടിയന്തരമായി
പി.ജി കോഴ്സുകള്‍
ആരംഭിക്കാന്‍ അനുമതി
നല്‍കുമോ ?
പ്ലസ്
ടൂ കഴിഞ്ഞ
വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകളും നഷ്ടങ്ങളും
1213.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്ലസ് 2 കഴിഞ്ഞ
വിദ്യാര്‍ത്ഥികള്‍ക്കായുളള
ഉപരിപഠന പ്രവേശന
പരീക്ഷകളായ നീറ്റ്
(കേന്ദ്രസര്‍ക്കാര്‍
അധീനതയില്‍) മറ്റു
സംസ്ഥാന സര്‍ക്കാര്‍
എന്‍ട്രന്‍സ്
പരീക്ഷകള്‍, ഡിഗ്രി
അഡ്മിഷന് എന്നിവ
നടത്തുന്നത് പല
വകുപ്പുകളായതിനാല്‍,
ആയതിന് ഒരു സംസ്ഥാനതല
കലണ്ടര്‍
ഇല്ലാത്തതുകൊണ്ട്
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകളും
നഷ്ടങ്ങളും
പരിശോധിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാകാമോ ;
(ബി)
ഈവര്‍ഷം
നീറ്റ് അഡ്മിഷന്,
ഡിഗ്രി അഡ്മിഷന്
എന്നിവ തുടങ്ങിയിട്ടും
5 വര്‍ഷ
നിയമകോഴ്സുകള്ക്കും
മെഡിക്കല്‍ അനുബന്ധ
കോഴ്സുകള്‍ക്കും
അഡ്മിഷന്
തുടങ്ങാത്തതുമൂലം
വിദ്യാര്‍ത്ഥികള്‍ക്ക്
അവരുദ്ദേശിക്കുന്ന
കോഴ്സുകള്‍ക്ക്
ചേരാനാവാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്ലസ്
2 കഴിഞ്ഞ
വിദ്യാര്‍ത്ഥികളുടെ
ഉപരിപഠനരംഗത്തുളള ഇൗ
അവസ്ഥ പരിഹരിക്കാന്‍
വിദ്യാഭ്യാസ വകുപ്പും
മറ്റു വകുപ്പുകളും
യോജിച്ചുകൊണ്ട് ഒരു
എകീകൃത യോഗ്യതാ
പരീക്ഷാ/റിസള്‍ട്ട്
പ്രഖ്യാപനം, അഡ്മിഷന്
എന്നിവയ്ക്കായി ഒരു
ഏകീകൃത പരീക്ഷാ
കലണ്ടര്‍ ഉണ്ടാക്കാനും
ആയത് പ്ലസ് 2 പൊതു
പരീക്ഷ കഴിഞ്ഞയുടന്‍
തന്നെ
പ്രസിദ്ധീകരിക്കാനും
ആയതിന്‍പ്രകാരം
അഡ്മിഷന്
ക്രമീകരിക്കാനും വേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
അഞ്ചുവര്‍ഷ
നിയമകോഴ്സുകള്ക്ക് പല
കോളേജുകളും
എന്‍ട്രന്‍സ് പരീക്ഷ
നടത്തുന്നതു തടയുവാനും
സംസ്ഥാനതലത്തില്‍ ഒറ്റ
എന്‍ട്രന്‍സ്
നടത്തുന്നതു
പരിഗണിക്കാനും മറ്റു
വകുപ്പുകളുമായി
കൂടിയാലോചിച്ച്
നടപടികള്‍
സ്വീകരിക്കുമോ?
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയിലെ ബി.എഡ്
കോഴ്സിന്‍െറ പരീക്ഷ
നടത്തിപ്പിലുള്ള കാലതാമസം
1214.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍
2016-2018 ബാച്ചിലെ
ബി.എഡ് കോഴ്സിന്‍െറ
ഏപ്രില്‍ മാസം
നടക്കേണ്ട 2-ാം
സെമസ്റ്റര്‍ പരീക്ഷയും
കഴിഞ്ഞ ബാച്ചിലെ നാലാം
സെമസ്റ്റര്‍ പരീക്ഷയും
ഇതുവരെ നടത്തിയിട്ടില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഇതുകാരണം
കഴിഞ്ഞ വര്‍ഷത്തെ
ബാച്ചിന്
മൂന്ന്അദ്ധ്യയന
വര്‍ഷങ്ങള്‍ പഠനത്തിന്
ചെലവഴിക്കേണ്ടിവന്നതും,വിദ്യാര്‍ത്ഥികളുടെ
ഉപരിപഠനം വൈകിയതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതിനുത്തരവാദികള്
ആയവര്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീവീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
പാര്‍ട്ട് ടെെം എം.ടെക്.
(സ്ട്രക്ച്ചറല്‍) കോഴ്സ്
1215.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഗവണ്മെന്റ്
എഞ്ചിനീയറിംഗ്
കോളേജില്‍ പാര്‍ട്ട്
ടെെം എം.ടെക്.
(സ്ട്രക്ച്ചറല്‍)
കോഴ്സ്
ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുളള
അപേക്ഷ
ലഭിച്ചിരുന്നുവോ;
(ബി)
എങ്കില്‍
ഇൗ കോഴ്സ്
ആരംഭിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
കമ്പ്യൂട്ടര്‍ കോഴ്സുകള്‍
വ്യവസ്ഥാപിതമാക്കുവാൻ നടപടി
1216.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാത്ത
സംഘടനകളുടെയും
യൂണിവേഴ്സിറ്റികളുടെയും
പേരില്‍ കമ്പ്യൂട്ടര്‍
കോഴ്സുകള്‍
നടത്തുന്നതും
പരീക്ഷകള്‍ നടത്തി
അംഗീകാരമില്ലാത്ത
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്യുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കമ്പ്യൂട്ടര്‍
പഠനവും പരീക്ഷ
നടത്തിപ്പും
ടെക്നിക്കല്‍
എഡ്യൂക്കേഷന്‍
ഡിപ്പാര്‍ട്ടുമെന്റിന്റെ
നിയന്ത്രണത്തിന്‍കീഴില്‍
കൊണ്ടുവന്ന് പരീക്ഷ
നടത്തി
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സി-ആപ്റ്റ്
കോഴ്സ്
1217.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
സി-ആപ്റ്റ് ഏതൊക്കെ
കോഴ്സുകളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
സി-ആപ്റ്റ്
നടത്തുന്ന കോഴ്സുകള്‍
പാസ്സായി ഇറങ്ങുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഈ മേഖലയില്‍ ജോലി
ഉറപ്പു
വരുത്തുന്നതിനായി ടി
സ്ഥാപനങ്ങള്‍ നല്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
അടിസ്ഥാന യോഗ്യതയായി
അംഗീകരിച്ച്
ഉത്തരവുകളെന്തെങ്കിലും
പുറപ്പെടുവിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
പകര്‍പ്പ് ലഭ്യമാക്കാമോ
;
(സി)
ടി
സ്ഥാപനം നല്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍ക്കും,
കോഴ്സുകള്‍ക്കും,
സംസ്ഥാനത്തെ
യൂണിവേഴ്സിറ്റികളോ,
മറ്റ് ഏതെങ്കിലും
സര്‍ക്കാര്‍
സ്ഥാപനങ്ങളോ,
പി.എസ്.സി.യോ അംഗീകാരം
നല്‍കിയിട്ടുണ്ടോ ;
രേഖകള്‍ സഹിതം
വ്യക്തമാക്കാമോ ;
(ഡി)
ടി
സ്ഥാപനത്തില്‍
നിന്നുള്ള കോഴ്സുകള്‍
വിജയകരമായി
പൂര്‍ത്തിയാക്കിയ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്ലേസ്മെന്റ്
നല്‍കുന്നതിനായി
എന്തൊക്കെ നടപടികളാണ് ഈ
സ്ഥാപനം
കൈകൊണ്ടുവരുന്നതെന്ന്
വ്യക്തമാക്കാമോ ?
അരൂര്‍
കെല്‍ട്രാക്ക്
അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍
1218.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിനു കീഴില്‍
അരൂര്‍ കെല്‍ട്രോണില്‍
പ്രവര്‍ത്തിച്ചു
വന്നിരുന്ന ടൂള്‍
ആന്‍ഡ് ടൈ മേക്കിംഗ്
കോഴ്സ്,
പോളിടെക്നിക്കിലെ
ഡിപ്ലോമാ കോഴ്സിന്
തുല്യമാക്കിയതിനെ
തുടര്‍ന്ന് അരൂര്‍
കെല്‍ട്രാക്ക് എന്ന
സ്ഥാപനം
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് 2015,
2016, 2017 എന്നീ
വര്‍ഷങ്ങളിലെ പരീക്ഷാ
ഫലം
പ്രസിദ്ധീകരിക്കുന്നതിനും
പുതിയ പരീക്ഷ
നടത്തിപ്പിലും വന്നതായ
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമോ;
(സി)
2017
വര്‍ഷത്തെ പ്രവേശന
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
എന്നത്തേയ്ക്ക്
ക്ലാസുകള്‍
ആരംഭിക്കാനാവും എന്ന്
വ്യക്തമാക്കാമോ?
എഞ്ചിനീയറിംഗ്
സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന
സാഹചര്യം
1219.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
എഞ്ചിനീയറിംഗ്
പ്രവേശനത്തിനുള്ള
അവസാനഘട്ട
അലോട്ട്മെന്റുും
പൂര്‍ത്തിയായപ്പോള്‍
പകുതിയിലധികം
സീറ്റുകളും
ഒഴിഞ്ഞുകിടക്കുന്ന
സാഹചര്യമുണ്ടോ;
(ബി)
എങ്കില്‍
ഏതാെക്കെ കോളേജുകളില്‍
ഏതൊക്കെ
ബ്രാഞ്ചുകളിലായി എത്ര
വിതം സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇൗ
സീറ്റുകളിലേക്ക്
ഓണ്‍ലെെന്‍
അപേക്ഷയിലൂടെ ഇനി
പ്രവേശനം
നല്കാനാകുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
വിദ്യാർഥികൾ
ഇൗ രംഗത്തോട് വിമുഖത
കാണിക്കുന്നതിന്റെ
കാരണം പരിശോധിക്കുമോ;
എ.എെ.സി.ടി.ഇ.യുമായി
ഇക്കാര്യം ചര്‍ച്ച
ചെയ്യുമോ;വ്യക്തമാക്കുമോ?
വിളപ്പില്‍ശാലയില്‍
സാങ്കേതിക സര്‍വ്വകലാശാലയുടെ
ആസ്ഥാനം
T 1220.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയുടെ
ആസ്ഥാനം കാട്ടാക്കട
മണ്ഡലത്തിലെ
വിളപ്പില്‍ശാലയില്‍
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
എന്തായെന്ന്
വിശദമാക്കാമോ;
(ബി)
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
തുടര്‍നടപടികള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിയ്ക്കാമോ?
മലയാള
സർവകലാശാല
1221.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാള
സർവകലാശാലയിൽ ഇപ്പോൾ
എത്ര സ്ഥിര
ജീവനക്കാരാണുള്ളത് ;
ഇതിൽ പി.എസ്.സി മുഖേന
നിയമിക്കപ്പെട്ടവർ എത്ര
പേരാണുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പി.എസ്.സി
വഴിയല്ലാതെ നിയമനം
നടത്തിയ തസ്തികകൾ
ഏതൊക്കെയാണ്; ഈ
തസ്തികകളിലേക്കുള്ള
നിയമനം എന്തുകൊണ്ടാണ്
പി.എസ്.സി മുഖാന്തിരം
നടത്താത്തത്;
വിശദീകരിക്കാമോ ?
സര്‍വ്വകലാശാലകളിലെ
വി.സി., പി.വി.സി. നിയമനം
1222.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
വൈസ് ചാൻസലർ, പ്രൊ-വൈസ്
ചാൻസലർനിയമനങ്ങൾക്ക്
യു..ജി.സി.
ഏർപ്പെടുത്തിയിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
വിശദീകരിക്കുമോ;
(ബി)
സംസ്ഥാനത്തെ
ഏതെങ്കിലും
സര്‍വ്വകലാശാലകളില്‍
വി.സി.മാരെ
തിരഞ്ഞെടുക്കുന്നതിനുള്ള
സര്‍ച്ച്
കമ്മിറ്റിയില്‍
യു.ജി.സി. വ്യവസ്ഥകള്‍
ലംഘിച്ചുകാെണ്ട്
സിന്‍ഡിക്കേറ്റില്‍
നിന്ന് അക്കാദമിക്
പാണ്ഡിത്യമില്ലാത്തവരെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കോന്നിയില്‍
സിവല്‍ സര്‍വ്വീസ് അക്കാഡമി
1223.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നിയില്‍
സിവില്‍ സര്‍വ്വീസ്
അക്കാഡമി
ആരംഭിക്കുന്നതിന്
കഴിഞ്ഞ സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; എങ്കില്‍ എന്നാണ് ;
(ബി)
ഇതിലേയ്ക്ക്
കെട്ടിടം
പണിയുന്നതിനായി MLA
ഫണ്ടില്‍ നിന്നും തുക
അനുവദിച്ചിരുന്നുവോ ;
എങ്കില്‍ എത്രയാണ് ;
(സി)
കെട്ടിടം
പണി ആരംഭിക്കുന്നതിന്
ഏത് സ്ഥലമാണ്
നിര്‍ദ്ദേശിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
അടിയന്തരമായി
പണികള്‍
ആരംഭിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ
;
(ഇ)
നിലവില്‍
എന്തെങ്കിലും
തടസ്സമുണ്ടെങ്കില്‍ അത്
എന്താണെന്ന്
വിശദമാക്കാമോ ; ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
വിശദീകരിക്കുമോ ?
എന്‍.സി.സി.
കേഡറ്റുകള്‍ക്ക് ഗ്രെയ്സ്
മാര്‍ക്ക്
1224.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എന്‍.സി.സി.
കേഡറ്റുകള്‍ക്ക്
എസ്.എസ്.എല്‍.സി.
പരീക്ഷക്ക് ഗ്രെയ്സ്
മാര്‍ക്ക് നല്കുന്ന
സമ്പ്രദായം നിലവിലുണ്ടോ
;
(ബി)
എന്‍.സി.സി.
കേഡറ്റുകള്‍ക്ക് നല്കി
വരുന്ന ആനുകൂല്യങ്ങള്‍
എന്തെല്ലാം ?