നേമം
നിയോജക മണ്ഡലത്തില്‍ കുളങ്ങളുടെ
നവീകരണം
844.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഇറിഗേഷൻ
ഇൻഫ്രാസ്ട്രക്ച്ചർ
ഡെവലപ്പ്മെന്റ്
കോർപ്പറേഷൻ ലിമിറ്റഡ്
(കെ.ഐ.ഐ.ഡി.സി) യുടെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഏതൊക്കെ
കുളങ്ങളാണ് നേമം നിയോജക
മണ്ഡലത്തില്‍
തിരഞ്ഞെടുത്തിട്ടുള്ളതെന്നും
അതില്‍ എത്ര കുളങ്ങളുടെ
നവീകരണം
പൂര്ത്തീയായിട്ടുണ്ടെന്നും
ഇനി ഏതൊക്കെ കുളങ്ങളാണ്
പണി
പൂര്ത്തീകരിക്കുവാനുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പണികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും തടസ്സം
ഉള്ളതായി ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; എങ്കിൽ
ആയത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
തമിഴ് നാട് നടത്തുന്ന
ജലചൂഷണം
845.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
ഡാമുകളില്‍ നിന്ന്
തമിഴ് നാട് ജലചൂഷണം
നടത്തുന്നതായിട്ടുള്ള
എത്ര കേസുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ജലചൂഷണം
തടയുന്നതിനായി
ഫലപ്രദമായ നടപടികള്‍
സ്വീകരിയ്ക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദാംശം
നല്‍കുമോ?
കാളിപ്പാറ പദ്ധതി
846.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ഠൗണ്‍ എന്‍.എച്ച്
റോഡില്‍ കാളിപ്പാറ
പദ്ധതി പ്രകാരം പൈപ്പ്
സ്ഥാപിക്കുന്നതിന്റെ
നടപടികള്‍
പൂര്‍ത്തിയായോ;
(ബി)
ഈ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാൻ
കഴിയുമെന്ന്
അറിയിക്കുമോ;
(സി)
കാളിപ്പാറ
പദ്ധതി ഏത്
വര്‍ഷത്തില്‍ ആണ്
ആരംഭിച്ചതെന്നും ഈ
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ഉണ്ടാകുന്ന കാലതാമസം
എന്തു കൊണ്ടാണെന്നും
വ്യക്തമാക്കാമോ?
നെല്‍കൃഷി നശിക്കുന്നത്
തടയുന്നതിന് നടപടി
847.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപ്പുവെളളം
കയറി നെല്‍കൃഷി
നശിക്കുന്നത്
തടയുന്നതിനായി തൃശൂര്‍
ജില്ലയിലെ ഏനാമാക്കല്‍,
ഇടിയഞ്ചിറ
റെഗുലേറ്ററുകളില്‍
താല്‍ക്കാലിക ബണ്ട്
നിര്‍മ്മിക്കുന്നതിനായി
വര്‍ഷം തോറും തുക
ചെലവഴിക്കുന്നതിന് പകരം
ലീക്ക് പ്രൂഫ്
റബ്ബറൈസ്ഡ് ഷട്ടറുകള്‍
നിര്‍മ്മിക്കുന്നതിന്
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
സാധ്യതാ
പഠനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ?
അണക്കെട്ടുകളിലെ മണലും
കളിമണ്ണും നീക്കം
ചെയ്യുന്നതിനുള്ള പദ്ധതി
848.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അണക്കെട്ടുകളില്‍
നിന്നും മണലും
കളിമണ്ണും നീക്കം
ചെയ്യുന്നതിനുള്ള
പദ്ധതി
പുനരുജ്ജീവിപ്പിച്ചിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
അണക്കെട്ടുകളിലെ
മണല്‍
വാരലിനെക്കുറിച്ച്
ശാസ്ത്രീയമായി പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പരീക്ഷണാടിസ്ഥാനത്തില്‍
മുമ്പ് നടത്തിയ മണല്‍
വാരലിലെ പോരായ്മകള്‍
എങ്ങനെ പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
ആധുനിക സാങ്കേതിക വിദ്യ
ഇക്കാര്യത്തില്‍
പ്രയോജനപ്പെടുത്തുമോ;
(ഡി)
ജലസംഭരണികളിലെ
വെള്ളത്തിന്റെ കലങ്ങല്‍
എങ്ങനെ പരിഹരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്?
ജല
അതോറിറ്റി ആസ്ഥാനത്ത്
നിര്‍മ്മിച്ച കെട്ടിടം
849.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
36
കോടി രൂപ ചെലവ് ചെയ്ത്
ജല അതോറിററി ആസ്ഥാനത്ത്
നിര്‍മ്മിച്ച
കെട്ടിടവും അനുബന്ധ
സോഫ്റ്റ് വെയറും
ഉല്‍ഘാടനം കഴിഞ്ഞ്
മാസങ്ങള്‍
പിന്നിട്ടിട്ടും
ഉപയോഗശൂന്യമായി
കിടക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നഗരത്തില്‍
ഗ്രീന്‍ ബെല്‍റ്റില്‍
നിര്‍മ്മിച്ച ഈ
കെട്ടിടത്തിന് ഉല്‍ഘാടന
സമയത്തും
കെട്ടിടത്തിനാവശ്യമായ
ഒരു അനുമതിയും ഒരിടത്ത്
നിന്നും
ലഭിച്ചിരുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്ച്ചെട്ടിരുന്നോ;
(സി)
എങ്കില്‍
കെട്ടിടനിര്‍മ്മാണം
ക്രമവല്‍ക്കരിച്ച്
പ്രവര്‍ത്തനസജ്ജമാക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
(ഡി)
കെട്ടിടം
എന്നത്തേക്ക്
പ്രവര്‍ത്തന
സജ്ജമാക്കും എന്ന്
വ്യക്തമാക്കുമോ?
കൊടും
വരള്‍ച്ചയെ
നേരിടുന്നതിനുള്ള
മുന്നൊരുക്കങ്ങള്‍
850.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
മഴയുടെ അളവ് വളരെയധികം
കുറവായതിനാല്‍
സമീപഭാവിയില്‍
ഉണ്ടാകാന്‍ സാധ്യതയുള്ള
കൊടും വരള്‍ച്ചയെ
നേരിടുന്നതിനുള്ള
മുന്നൊരുക്കങ്ങള്‍
ആലോചിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
മുന്നൊരുക്കങ്ങളുടെ
ഭാഗമായി കേരളാ വാട്ടര്‍
അതോറിറ്റിയും
മൈനര്‍/മേജര്‍
ഇറിഗേഷന്‍ വകുപ്പുകളും
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്
വിശദമാക്കാമോ?
ജലനിധി
പദ്ധതി
851.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതി
നടപ്പിലാക്കുന്നതിന്
ലോകബാങ്കില്‍ നിന്ന്
പുതുതായി ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ; ഇല്ലെങ്കില്‍
ഫണ്ട് ലഭ്യമാക്കാന്‍
സാധ്യതയുണ്ടോ;
(സി)
ഏതെല്ലാം
പഞ്ചായത്തുകളെയാണ്
ജലനിധി പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
ഏറ്റവും
കൂടുതല്‍ ജലക്ഷാമം
അനുഭവിക്കുന്ന പ്രദേശം
എന്ന നിലയിലും
പിന്നോക്ക മേഖല എന്ന
നിലയിലും കാസര്‍ഗോഡ്
ജില്ലയിലെ മുഴുവന്‍
പഞ്ചായത്തുകളെയും
ജലനിധി പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
കാസര്‍ഗോഡ്
ജില്ലയില്‍ മുമ്പ്
ജലനിധി പദ്ധതി
നടപ്പിലാക്കിയ
പഞ്ചായത്തുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ജലവിഭവ
വകുപ്പിലെ പെന്ഷന് പരിഷ്കരണം
852.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പില്‍ പെന്ഷന്
പരിഷ്കരണ നടപടികള്‍ ഏത്
ഘട്ടത്തിൽ വരെ ആയി
എന്നു വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ഉത്തരവുകള്‍
എന്തെങ്കിലും
ഇറങ്ങിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയത് എന്നത്തേയ്ക്ക്
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കുമോ?
അരൂര്‍
മണ്ഡലത്തിലെ തീരപ്രദേശങ്ങൾ
കല്ല് കെട്ടി
സംരക്ഷിക്കുന്നതിന് നടപടി
853.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാലുവശവും
വെള്ളത്താല്‍
ചുറ്റപ്പെട്ട്
കിടക്കുന്ന അരൂര്‍
മണ്ഡലത്തിലെ കുടപുറം,
തൈക്കാട്ടുശ്ശേരി,
കോടംതുരുത്ത്,
പള്ളിപ്പുറം, അരൂര്‍,
ചന്തിരൂര്‍ തുടങ്ങി
വേമ്പനാട് കായലിനോട്
ചേര്‍ന്ന് കിടക്കുന്ന
പ്രദേശമാകെ 'ഏറ്റവും
ഇറക്കവും' എന്ന
നിത്യേനയുള്ള
പ്രതിഭാസത്തിന്റെ
ഭാഗമായി വെള്ളം കയറി,
തീരദേശവാസികളുടെ വീടുകൾ
താമസിക്കാനാവാതെ
നശിക്കുന്ന അവസ്ഥ
ഉണ്ടാകുന്നതായി
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
(ബി)
തീരപ്രദേശങ്ങള്‍
കല്ല് കെട്ടി
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ;
ഇക്കാര്യത്തില്‍
വകുപ്പ് അധികൃതരുടെ
ഭാഗത്തുനിന്നും അലംഭാവം
ഉണ്ടാകാതിരിക്കാൻ ഉന്നത
ഉദ്യോഗസ്ഥരെ
ചുമതലപ്പെടുത്തുമോ?
പാടശേഖര
വികസന ജലസേചന പദ്ധതി
854.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ മുളക്കുളം
ഇടയാറ്റുപാടം പാടശേഖര
വികസന ജലസേചന
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചിട്ടിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
ഈ
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍ ഈ
പദ്ധതിക്ക് തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
ആയതിന്റെ ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര
ദിവസത്തിനകം ഭരണാനുമതി
ലഭ്യമാക്കാന്‍ കഴിയും
എന്നറിയിക്കാമോ;
(സി)
ഈ
പദ്ധതിക്ക് ഭരണാനുമതി
ലഭ്യമാക്കണമെന്നു
കാണിച്ച്
29.03.2017-ല്‍ ബഹു
മന്ത്രിയ്ക്ക് സ്ഥലം
എം.ൽ.എ നല്കിയ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;ചീഫ്
എഞ്ചിനിയരുടെ
ഓഫീസിലേയും മന്ത്രി
ഓഫീസിലേയും ഫയല്‍
നമ്പര്‍ ലഭ്യമാക്കാമോ?
താനൂര്‍
നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
കുടിവെള്ള പദ്ധതി
855.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
മുഖേന 100 കോടി രൂപ
ചെലവില്‍
നടപ്പിലാക്കുന്ന
താനൂര്‍ നിയോജക
മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ കുടിവെള്ള
പദ്ധതിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ എപ്പോള്‍
തറക്കല്ലിട്ട്
ആരംഭിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തിയാക്കി
കമ്മിഷന് ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
നിലവില്‍
തടസ്സമെന്തെങ്കിലുമുണ്ടോയെന്ന്
എന്ന് വ്യക്തമാക്കാമോ?
മങ്കേരി
പാടശേഖര സമിതി
856.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
മങ്കേരി പാടശേഖര സമിതി
ചെയര്മാന് ശ്രീ.
കെ.വി. പരമേശ്വരന്
നായര്‍ സമര്‍പ്പിച്ച
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍ ജലവിഭവ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
മങ്കേരി
പാടശേഖരത്തില്‍ ഒരു
സ്ഥിരം തടയണ
നിര്‍മ്മിക്കണമെന്ന
ആവശ്യത്തിന്മേല്
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്റെ
വിശദമായ വിവരം
ലഭ്യമാക്കുമോ ;
(സി)
ജലവിഭവ
വകുപ്പിലുള്ള ഫയലിന്റെ
വിശദമായ വിവരം
ലഭ്യമാക്കുമോ ?
ആനപ്പാറ
പൊറ്റമ്പല് കടവ് തടയണ
857.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
കൂട്ടിലങ്ങാടി
പഞ്ചായത്തിലെ ആനപ്പാറ
പൊറ്റമല്‍ കടവ്
തടയണക്ക് നടപ്പ്
സാമ്പത്തിക വര്‍ഷമോ,
അടുത്ത സാമ്പത്തിക
വര്‍ഷമോ ബഡ്ജറ്റില്‍
തുക വകയിരുത്തുമോ;
(ബി)
ഇത്
സംബന്ധിച്ച് കഴിഞ്ഞ
നിയമസഭാ സമ്മേളന
കാലയളവില്‍ ലഭിച്ച
മറുപടി പ്രകാരം വകുപ്പ്
തലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
ദേവികുളം
നിയോജക മണ്ഡലത്തിലെ പുതിയ
പദ്ധതികള്‍
858.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തില്‍
ജലവിഭവ വകുപ്പ് പുതിയ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
ഏതെല്ലാം
പദ്ധതികളാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍,
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കാന്‍
ആവശ്യമായ നടപടി
അടിയന്തരമായി
സ്വീകരിക്കുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
859.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തലശ്ശേരി
നിയോജക മണ്ഡലത്തില്‍
എന്തൊക്കെ വികസന
പ്രവർത്തങ്ങളാണ് ജലവിഭവ
വകുപ്പ്
നടത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ജലവിഭവ
വകുപ്പ് തലശ്ശേരി
നിയോജക മണ്ഡലത്തില്‍
എന്തൊക്കെ പദ്ധതിയാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
ആയതിന് വേണ്ട
നടപടിക്രമങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ?
ഏലത്തൂര്‍
നിയോജക മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട് വിനിയോഗം
860.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ
യുടെ ആസ്തി വികസന
ഫണ്ടുപയോഗിച്ച്
2016-17ല്‍ ജലവിഭവ
വകുപ്പ് എലത്തൂര്‍
നിയോജക മണ്ഡലത്തിലെ
എത്ര പ്രവൃത്തികളുടെ
അംഗീകാരത്തിനായി
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളുടെ
വിശദാംശങ്ങളും അവയുടെ
പ്രവര്‍ത്തന പുരോഗതിയും
വ്യക്തമാക്കാമോ?
തൃശ്ശൂര്‍
ജില്ലയിലെ കോള്‍ നിലങ്ങളിലെ
കൃഷി
861.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ 30000
ഏക്കര്‍ കോള്‍
നിലങ്ങളിലെ കൃഷി
സംരക്ഷിക്കുന്നതിനായി
ഇടിയഞ്ചിറ,
ഏനാമാങ്കല്, മുളയം
തുടങ്ങിയ താല്‍ക്കാലിക
ചിറകളുടെ
നിര്‍മ്മാണത്തിനായി
സ്വീകരിച്ച് നടപടികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ചിറകളുടെ
നിര്‍മ്മാണത്തിനാവശ്യമായ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എസ്റ്റിമേറ്റ് തുക
എത്രയാണ്; ടെണ്ടര്‍
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(സി)
മേല്‍പ്പറഞ്ഞ
സ്ഥലങ്ങളിലെ
കനാലുകളുടെയും
ചിറകളുടെയും
അറ്റകുറ്റപ്പണികള്‍ക്കും
നിര്‍മ്മാണത്തിനുമായി
ബഡ്ജറ്റ് വിഹിതത്തിന്
പുറമെ എത്ര തുക
അനുവദിക്കുകയുണ്ടായി;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
മുന്‍വര്‍ഷം
യഥാസമയം ചിറകളുടെ
നിര്‍മ്മാണം നടത്താന്‍
കഴിയാതിരുന്നതുമൂലം
ഉപ്പുവെള്ളം കയറി കൃഷി
നശിച്ച സാഹചര്യത്തില്‍
ഈ വര്‍ഷം യഥാസമയം
ചിറകള്‍
നിര്‍മ്മിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ചിറ്റൂര്‍
താലൂക്കിലെ ഡാമുകളിലെ
ജലനിരപ്പ്
862.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
താലൂക്കിലെ വിവിധ
ഡാമുകളില്‍ നിലവിലുള്ള
ജലനിരപ്പിന്റെ സ്ഥിതി
സംബന്ധിച്ച വിശദാംശം
നല്‍കുമോ; കഴിഞ്ഞ
വര്‍ഷത്തെ അളവ്
എത്രയായിരുന്നുവെന്നും
വിശദമാക്കുമോ;
(ബി)
പറമ്പിക്കുളം,
ആളിയാര്‍ കരാര്‍
പ്രകാരം ഈ വര്‍ഷം എത്ര
ടി.എം.സി. ജലമാണ്
നമുക്ക് ലഭിച്ചത് എന്ന്
വിശദമാക്കുമോ;
(സി)
അര്‍ഹതപ്പെട്ട
മുഴുവന്‍ ജലവും
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
ജലസംരക്ഷണം
863.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസംരക്ഷണത്തിന്റെ
ഭാഗമായി തോട് സംരക്ഷണം,
തോടിന്റെ വശങ്ങൾ
കെട്ടല്‍ തുടങ്ങിയ
പ്രവൃത്തികള്‍ക്ക്
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
2016-17 സാമ്പത്തിക
വര്‍ഷം മലപ്പുറം
ജില്ലയിൽ ഈ
പദ്ധതികള്‍ക്ക്
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
കുളങ്ങളുടെ
സംരക്ഷണത്തിന്
വേണ്ടിയുള്ള
സര്‍ക്കാര്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്ലാച്ചിമട
കൊക്കകോള
ദുരിതബാധിതരായവര്‍ക്ക്
നഷ്ടപരിഹാരം
864.
ശ്രീ.ഇ.പി.ജയരാജന്
,,
പി. ഉണ്ണി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലചൂഷണത്തിനെതിരായ
ജനകീയ സമരം മൂലം
പൂട്ടിയ പ്ലാച്ചിമടയിലെ
കൊക്കകോള ഫാക്ടറിയുടെ
പ്രവര്‍ത്തനഫലമായി
ദുരിതബാധിതരായവര്‍ക്ക്
നഷ്ടപരിഹാരം നല്കാന്
എന്തു നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഈ
ആവശ്യത്തിനായി
പാസ്സാക്കിയ പ്ലാച്ചിമട
സ്പെഷ്യല്‍
ട്രൈബ്യൂണല്‍ നിയമം
രാഷ്ട്രപതിയുടെ
അംഗീകാരം ലഭിക്കാതെ
പിന്‍വലിച്ച
സാഹചര്യത്തില്‍ പുതിയ
നിയമ നിര്‍മ്മാണം
സാധ്യമാണോ എന്നു
പരിശോധിച്ചിരുന്നോ;
(സി)
സ്പെഷ്യല്‍
ട്രൈബ്യൂണല്‍ വഴി
അല്ലാതെ ഇരകള്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനുളള മറ്റു
നിയമ നടപടികളെ കുറിച്ച്
പരിശോധിച്ചിരുന്നോ;
വിശദാംശം നല്‍കുമോ?
പുലിമുട്ട്
നിര്‍മ്മാണ പദ്ധതി
865.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017
വര്‍ഷത്തെ ബഡ്ജറ്റില്‍
135 കോടിയുടെ
പുലിമുട്ട് നിര്‍മ്മാണ
പദ്ധതിയില്‍ കൊച്ചി
നിയോജകമണ്ഡലത്തിലെ
ചെല്ലാനം പഞ്ചായത്തിലെ
കടല്‍ ഭിത്തി
നിര്‍മ്മാണം
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
ഉത്തരവുകളെന്തെങ്കിലും
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത
പ്രവര്‍ത്തിയുടെ
ഇപ്പോഴത്തെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കുമോ?
മീനച്ചില്‍
റിവര്‍വാലി പദ്ധതി
866.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനച്ചില്‍
റിവര്‍വാലി പദ്ധതിയുടെ
കീഴില്‍ കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
കിടങ്ങൂര്‍
പഞ്ചായത്തില്‍
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി ലഭിച്ച
പ്രവൃത്തിക്ക് എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഈ
പദ്ധതിയുടെ
സാങ്കേതികാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ; ആയതു
ലഭ്യമാക്കാനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
ഇതു
സംബന്ധിച്ച് എം എല്‍ എ
29-3-2017-ല്‍ നല്കിയ
പരാതിയില്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ;
ആയതിന്റെ
മന്ത്രിയാഫീസിലെയും
സി.ഇ. ഓഫീസിലെയും ഫയല്‍
നമ്പരുകള്‍
ലഭ്യമാക്കാമോ?
പ്ലാച്ചിമട
നഷ്ടപരിഹാര ട്രൈബ്യൂണല്‍
T 867.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2011
-ല പ്ലാച്ചിമട
നഷ്ടപരിഹാര
ട്രൈബ്യൂണല്‍ രൂപീകരണ
ബില്‍ രാഷ്ട്രപതി
തിരിച്ചയച്ച
സാഹചര്യത്തില്‍
ആവശ്യമായ ഭേദഗതികളോടെ
പുതിയ ബില്‍
അവതരിപ്പിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ?
കാട്ടാക്കട
മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി
868.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തില്‍
നടപ്പാക്കിവരുന്ന
ജലസമൃദ്ധി പദ്ധതിയുടെ
ഭാഗമായി നല്കിയ അപേക്ഷ
(നമ്പര്‍
2570/WR/VIP/17)
യിന്മേൽ എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
അപേക്ഷയുടെ നിലവിലെ
സ്ഥിതിയെന്താണെന്നും
തുടര്‍ നടപടി
എന്താണെന്നും
വിശദമാക്കാമോ ?
ഇരുമ്പിളിയം
- കൈതക്കടവ്, കുറ്റിപ്പുറം
-കങ്കക്കാവ് റെഗുലേറ്റര്‍ കം
ബ്രിഡ്ജ്എന്നീ പദ്ധതികള്‍ക്ക്
ഭരണാനുമതി
869.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുമ്പിളിയം
- കൈതക്കടവ്,
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
കുറ്റിപ്പുറം
-കങ്കക്കടവ്
റെഗുലേറ്റര്‍ കം
ബ്രിഡ്ജ് എന്നീ
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ടെണ്ടര്‍
നടപടികളായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
രണ്ടു
പദ്ധതികളുടെയും നിലവിലെ
അവസ്ഥയെക്കുറിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ?
കൊട്ടാരക്കര
രവിനഗറില്‍ ജലവിഭവ വകുപ്പിന്റെ
അധീനതയില്‍ ഉള്ള സ്ഥലം
870.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
രവിനഗറില്‍ ജലവിഭവ
വകുപ്പിന്റെ അധീനതയില്‍
ഉള്ള സ്ഥലത്തിന്റെ
വിസ്തൃതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
രവിനഗറിൽ നിലവില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസുകളുടെയും
കെട്ടിടങ്ങള്‍ ഒഴിഞ്ഞു
കിടപ്പുണ്ടെങ്കില്‍
അവയുടെയും
വിശദാംശങ്ങള്‍
നല്‍കുമോ?
ഉപ്പുവെള്ളം
കയറുന്നതുമൂലം നേരിടുന്ന
കൃഷിനാശം
871.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്,
കണ്ണൂര്‍ എന്നീ
ജില്ലകളിലെ കാര്‍ഷിക
മേഖലകളായ
തൃക്കരിപ്പൂര്‍,
അന്നൂര്‍, കുന്നിയന്
,കാറമേല്‍,
കരിവെള്ളൂര്‍
പ്രദേശങ്ങളിൽ
ഉപ്പുവെള്ളം കയറുന്നതു
മൂലം നേരിടുന്ന
കൃഷിനാശം പരിഹരിക്കാന്‍
നെല്കൃഷിക്കാര്
ആവശ്യപ്പെട്ടുവരുന്ന
ഉളിയംകടവിലെ
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നടപടി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തടിപ്പാലം
അണക്കെട്ട്
വര്‍ഷങ്ങളായി
കേടുപാടുകള്‍ മൂലം
പ്രവര്‍ത്തനരഹിതമായതിനാല്‍
ഈപ്രദേശത്തുള്ളവരുടെ
പ്രശ്നങ്ങള്‍
ശാശ്വതമായി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കാഞ്ഞിരപ്പൂഴ
ഡാമിന്റെ രണ്ടാംഘട്ട
നിര്‍മ്മാണ പ്രവര്‍ത്തനം
872.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞിരപ്പൂഴ
ഡാമിന്റെ രണ്ടാംഘട്ട
നിര്‍മ്മാണ
പ്രവര്‍ത്തനം
സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
തീരുമാനിച്ചിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം;
വിശദവിവരം നല്‍കുമോ;
(ബി)
ഇതിനായി
പ്രത്യേകം തുക
വകയിരുത്തിയിട്ടുണ്ടോ?
കടലാക്രമണവും
കടല്‍ഭിത്തി നിര്‍മ്മാണവും
873.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഇൗ വര്‍ഷം കടല്‍
ആക്രമണംമൂലം
ഉണ്ടായിട്ടുള്ള
നാശനഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;;
(ബി)
ഇൗ
ദുരന്തം ഇനി
ഉണ്ടാകാതിരിക്കാന്‍
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കടല്‍ഭിത്തി
നിര്‍മ്മാണത്തിന്
നീക്കിവച്ചതും
ചെലവഴിച്ചതുമായ തുക
ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
(ഡി)
കഴിഞ്ഞ
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
കടലാക്രമണം
തടയുന്നതിനും
നിയന്ത്രിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിരുന്നു ;
ഇതിന് വേണ്ടി എത്ര തുക
ചെലവഴിച്ചിരുന്നു ;
(ഇ)
കേരളത്തില്‍
ഏതെല്ലാം ജില്ലകളില്‍
എത്ര കിലോമീറ്റര്‍
നിളത്തില് കടല്‍
ഭിത്തി
നിര്‍മ്മിക്കാന്‍
ബാക്കിയുണ്ട്; അതിന്
ആവശ്യമായി വരുന്ന ഫണ്ട്
എത്രയാണ്; ഇൗ ഫണ്ട്
എങ്ങനെ കണ്ടെത്തും ;
വിശദാംശം നല്‍കുമോ ?
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
874.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികളുമായി
ബന്ധപ്പെട്ട
143/എം.ഐ2/2017 ജലവിഭവ
വകുപ്പ്, 1231989/
എം.ഐ2/2017 ജലവിഭവ
വകുപ്പ്,1231956/
എം.ഐ2/2017ജലവിഭവ
വകുപ്പ് എന്നീ ഫയലുകളടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഫയലുകളിലെ
പ്രവൃത്തികള്‍ക്ക്
വിശദമായ എസ്റ്റിമേറ്റ്
ചീഫ് എഞ്ചിനീയര്‍
സമര്‍പ്പിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കുമോ?
പ്ലാച്ചിമടയിലെ
കൊക്കോകോള കമ്പനി
875.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ.കെ.
നായനാര്‍ മന്ത്രിസഭയുടെ
കാലത്ത് 2000 ത്തില്‍
അനുമതി നല്കിയ
പ്ലാച്ചിമടയിലെ
കൊക്കോകോള കമ്പനി ഇനി
തുറക്കുവാന്‍
ഉദ്ദേശമില്ലെന്ന്
കമ്പനി അധികൃതര്‍
സുപ്രീംകോടതിയില്‍
നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പരിസ്ഥിതി
നിയമങ്ങളുടെ
നഗ്നമായലംഘനം നടത്തി
ജനജീവിതം ദുസ്സഹമാക്കിയ
കമ്പനിയില്‍ നിന്നും
നഷ്ടപരിഹാര തുക
ഈടാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നിയമസഭ
പാസ്സാക്കിയ പ്ലാച്ചിമട
ട്രൈബ്യൂണല്‍ ബില്ലിന്
രാഷ്ട്രപതി അനുമതി
നിഷേധിച്ച
സാഹചര്യത്തില്‍ പുതിയ
ബില്‍ അവതരിപ്പിക്കാന്‍
ഉദ്ദേശ്യമുണ്ടോ; ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍ നിയമോപദേശം
തേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ബീമാപള്ളിയില്‍
പുലിമുട്ട്
876.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബീമാപള്ളിയില്‍
പുലിമുട്ട്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഉത്തരവ്
നം.515/2014/ഡബ്ല്യൂ.ആര്.ഡി.,
തീയതി: 21.05.2014
പ്രകാരം എത്ര രൂപയുടെ
ഭരണാനുമതിയാണ്
നല്‍കിയത്;എത്ര
പുലിമുട്ടുകള്‍
നിര്‍മ്മിക്കാനാണ്
വിഭാവനം ചെയ്തത്;
(ബി)
ഈ
പ്രവൃത്തിയുടെ കരാര്‍
ഏറ്റെടുത്തത്
ആരാണ്;കരാര്‍ വ്യവസ്ഥ
പ്രകാരം കാലാവധി
ഏതുവരെയാണ്;
(സി)
ഇതുവരെ
എത്ര തുകയുടെ പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ട്;
പാര്‍ട്ട് ബില്‍
നല്‍കിയിട്ടുണ്ടോ;
(ഡി)
പുലിമുട്ട്
ഉദ്ഘാടനം എന്നാണ്
നടന്നത്; ഉദ്ഘാടന
ചടങ്ങിന് ചെലവായ
തുകയെത്ര ?
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ പദ്ധതികള്‍
877.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
ജലസേചന വകുപ്പ്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതിയും
പദ്ധതികള്‍ക്കായി
നീക്കിവച്ചിട്ടുളള തുക
എത്രയാണെന്നും
അറിയിക്കുമോ;
(സി)
ഓരോ
പദ്ധതിയുടെയും വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
2017-18
വര്‍ഷത്തില്‍ ജലസേചന
വകുപ്പ് ഏതെല്ലാം പുതിയ
പദ്ധതികളാണ് ഈ
മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
കാലവര്‍ഷത്തില്‍
വന്ന കുറവ്
878.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിൽ
തുടര്‍ച്ചയായി മഴ
കുറയുന്ന
പശ്ചാത്തലത്തില്‍
ജലസംഭരണം, വിനിയോഗം,
ജലസേചനം തുടങ്ങിയ
രംഗങ്ങളില്‍
ആസൂത്രിതനയം
രൂപീകരിക്കുവാനും
ശാസ്ത്രീയമാറ്റങ്ങള്
അവലംബിക്കുവാനും ജലവിഭവ
വകുപ്പ് നടപടി
സ്വീകരിക്കുമോ?
ജലസ്രോതസുകളുടെ
പുനരുജ്ജീവനം
879.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസ്രോതസുകളുടെ
പുനരുജ്ജീവനത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നറിയിക്കാമോ;
(ബി)
ഹരിതകേരളം
മിഷന്റെ ഭാഗമായി
പത്തനംതിട്ടയിലെ
ആദിപമ്പ-വരട്ടാര്‍
പുനരുജ്ജീവിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ജനപ്രതിനിധികള്‍
പങ്കെടുത്ത 'ജലമാെഴുകും
മുമ്പ്
ജനമാെഴുകട്ടെ'വിളംബര
ജാഥയുടെയും 'പുഴ
നടത്ത'ത്തിന്റെയും
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ?
കുടിവെള്ള
പ്രശ്നവും ഭൂഗര്‍ഭ ജലവർദ്ധന
സംരംഭങ്ങളും
880.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ച നേരിട്ട
സാഹചര്യത്തില്‍
കുടിവെള്ള പ്രശ്നവും
വരള്‍ച്ചയും
നേരിടുന്നതിന് ജലവിഭവ
വകുപ്പ് എന്തെങ്കിലും
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിച്ചിരുന്നോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പുതിയ വീടിന് ലൈസന്‍സ്
നല്കുമ്പോള്,
മഴക്കുഴി
ഉള്‍പ്പെടെയുള്ള
സംരംഭങ്ങള്‍
നിര്‍ബന്ധമാക്കുന്ന
കാര്യം പരിഗണിക്കുമോ;
ഇതിനായി ബന്ധപ്പെട്ട
വകുപ്പുമായി സഹകരിച്ച്
നടപടി സ്വീകരിക്കുമോ?
പെരുമാട്ടി
പഞ്ചായത്തിലെ കിണറുകള്‍
മുഖേന ഭൂജല സംപോഷണം
881.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയിലെ പെരുമാട്ടി
ഗ്രാമ പഞ്ചായത്തിലെ
പ്ലാച്ചിമടയില്‍
കൊക്കോകോള കമ്പനിയുടെ
പ്രവര്‍ത്തനം
മൂലമുണ്ടായ
നാശനഷ്ടങ്ങള്‍ക്കുള്ള
നഷ്ടപരിഹാരവുമായി
ബന്ധപ്പെട്ട്
ബഹുമാനപ്പെട്ട
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തിലെ
തീരുമാനങ്ങള്‍ പ്രകാരം
പെരുമാട്ടി
പഞ്ചായത്തില്‍
ജലലഭ്യതയില്ലാതെ
ഉപേക്ഷിക്കപെട്ട
കിണറുകള്‍ മുഖേന ഭൂജല
സംപോഷണം നടത്തുന്നതിന്
ഭൂജല വകുപ്പിന്റെ പഠന
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
ഇതനുസരിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ?
വരള്‍ച്ചയും
ജലക്ഷാമവും
നേരിടുന്നതിനായുള്ള
പദ്ധതികള്‍
882.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ചയും ജലക്ഷാമവും
നേരിടുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ഭൂജല വകുപ്പ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
ദുരന്ത
നിവാരണ പരിപാടിയുടെ
സ്വഭാവത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിവരിക്കുമോ;
(സി)
കുടിവെളള
പദ്ധതി നിലവിലില്ലാത്ത
സ്ഥലങ്ങളില്‍ വരള്‍ച്ച
നേരിടാന്‍ എന്തെല്ലാം
തയ്യാറെടുപ്പുകളാണ്
കൈക്കൊണ്ടതെന്ന്
വിശദീകരിക്കുമോ?
വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
883.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കൊച്ചി
കുടിവെള്ള പദ്ധതിയുടെ
ഭാഗമായുള്ള വാട്ടര്‍
ടാങ്കിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനുള്ള
കാലതാമസമെന്തൊണെന്നു
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കുവാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ള പ്രശ്നങ്ങള്‍
പരിഹരിക്കല്‍
884.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ച
കൂടി വരുന്ന
സാഹചര്യത്തിൽ വരും
വര്‍ഷങ്ങളിലെ കുടിവെള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
എല്ലാ വീടുകളിലും
കുടിവെള്ളം
എത്തിക്കുവാന്‍ സമഗ്ര
കുടിവെള്ള പദ്ധതിയ്ക്ക്
രൂപം നല്‍കുമോ;
(ബി)
കുടിവെള്ളം
സംഭരിക്കുന്നതിനായി
നദികളില്‍ കൂടുതല്‍
തടയണകള്‍
നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള
പ്രവൃത്തികള്‍ക്ക്
വകുപ്പ് തലത്തില്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കുപ്പിവെള്ളം
കുറഞ്ഞ വിലയ്ക്ക്
ലഭ്യമാക്കുന്നതിനായി
ജലവിഭവ വകുപ്പ്
സ്വന്തമായി
പ്ലാന്റുകള്‍
നിര്‍മ്മിച്ച്
കുപ്പിവെള്ളം വിതരണം
ചെയ്യുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ?
പ്ലാച്ചിമടയില്‍ കൊക്കോകോള
കമ്പനിമൂലമുണ്ടായ
നാശനഷ്ടങ്ങള്‍ക്കുള്ള
നഷ്ടപരിഹാരവുമായി
ബന്ധപ്പെട്ട കേസ്
885.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെരുമാട്ടി
ഗ്രാമ പഞ്ചായത്തിലെ
പ്ലാച്ചിമടയില്‍
കൊക്കോകോള കമ്പനി
മൂലമുണ്ടായ
നാശനഷ്ടങ്ങള്‍ക്കുള്ള
നഷ്ടപരിഹാരവുമായി
ബന്ധപ്പെട്ട്
ബഹുമാനപ്പെട്ട
മുഖ്യമന്ത്രിയുടെ
യോഗത്തിലെ
തീരുമാനപ്രകാരം കൊക്കോ
കോള കമ്പനിക്കെതിരെ
പെരുമാട്ടി ഗ്രാമ
പഞ്ചായത്ത്
സുപ്രീംകോടതിയില്‍
നടത്തുന്ന കേസ്സില്‍
ഹാജരാകുന്നതിനു
സര്‍ക്കാര്‍
അഭിഭാഷകന്റെ സേവനം
ലഭ്യമാക്കുമെന്ന
തീരുമാനത്തില്‍
എന്തൊക്കെ നടപടി
സ്വീകരിച്ചുവെന്നു
വ്യക്തമാക്കാമോ ;
ശുദ്ധജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിന് നടപടി
886.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
നിലവിലുള്ള കുളങ്ങളും
ശുദ്ധജലസ്രോതസ്സുകളും
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് അറിയിക്കുമോ;
(ബി)
സ്വകാര്യ
വ്യക്തികളുടെ
ഭൂമിയിലുളള കുളങ്ങള്‍
നികത്തുന്നത് തടയുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തിൽ നടപടി
സ്വീകരിക്കുമോ?
നേമം
നിയോജകമണ്ഡലത്തിലെ ശുദ്ധജല
വിതരണം
887.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
തിരുവല്ലം സെക്ഷന്‍
കീഴില്‍ വരുന്ന
കാക്കാമൂല,
പാച്ചല്ലൂര്‍,
വാഴമുട്ടം എന്നീ
പ്രദേശങ്ങളില്‍
ശുദ്ധജലം
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(ബി)
ഈ
പ്രദേശങ്ങളില്‍
ശുദ്ധീകരിച്ച ജലം
ലഭ്യമാക്കുന്നതിന്
എന്ത് നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
മീനാട്
കുടിവെളള പദ്ധതി
888.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാട്
കുടിവെളള പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത പ്രവൃത്തികള്‍
നിലവില്‍ കരാറുകാരന്
ഉപേക്ഷിച്ച
നിലയിലാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
അവശേഷിക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
തഴക്കര
കുടിവെള്ള പദ്ധതി
889.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
തഴക്കര കുടിവെള്ള
പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
;
(ബി)
ഇതിന്റെ
വിശദമായ എസ്റ്റിമേറ്റ്
വാട്ടര്‍ അതോറിറ്റി
തയ്യാറാക്കി ഡി. പി
.ആര് അനുമതി
ലഭ്യമാക്കുന്നതിനായി
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇതിന്റെ
ഡി. പി .ആര് അനുമതി
അടിയന്തിരമായി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ;
(ഡി)
പ്രസ്തുത
കുടിവെള്ള പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക
എത്രയാണെന്ന്
വിശദമാക്കുമോ ; എത്രയും
വേഗം ഈ കുടിവെള്ള
പദ്ധതിക്ക് ഭരണാനുമതി
ലഭ്യമാക്കുമോ ?
മാടായി
കുടിവെള്ള പദ്ധതി
890.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദേശീയ ഗ്രാമീണ
കുടിവെള്ള പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ; ഈ പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും ?
ചൊവ്വര
വാട്ടര്‍ സപ്ലെെ സ്കീം
891.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതി
നല്‍കിയിരുന്ന ചൊവ്വര
വാട്ടര്‍ സപ്ലെെ സ്കീം
ഏതെല്ലാം മേഖലയ്ക്ക്
വേണ്ടിയാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പറവൂര്‍-വെെപ്പിന്‍
മേഖലയുടെ
കുടിവെളളാവശ്യം
നിര്‍വ്വഹിക്കുന്നതിന്
ചൊവ്വര പദ്ധതിയില്‍
നിന്നും എത്ര
എം.എല്‍.ഡി വെളളമാണ്
കൊടുക്കുക എന്ന്
വിശദമാക്കാമോ;
(സി)
വെെപ്പിന്‍
മേഖലയ്ക്ക് ആവശ്യമുളള
വെളളവും ഇപ്പോള്‍
വിതരണം ചെയ്യുന്ന
വെളളവും എത്ര
എം.എല്‍.ഡി വീതമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
2025
- ഓടുകൂടി വെെപ്പിന്‍
മേഖലയ്ക്ക് എത്ര
എം.എല്‍.ഡി വെളളം
വേണ്ടി വരുമെന്നാണ്
കണക്കാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പട്ടുവം
ജപ്പാന് കുടിവെള്ള പദ്ധതി
892.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പട്ടുവം
ജപ്പാന് കുടിവെള്ള
പദ്ധതിയില്‍
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്.-22ല്‍
ഉള്‍പ്പെടുത്തി 1495
ലക്ഷം രൂപയുടെ
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
രണ്ടാം
ഘട്ടത്തില്‍
സ്റ്റേറ്റ്പ്ലാനില്
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും;
(സി)
ഇൗ
പ്രവൃത്തികൂടി
പൂര്‍ത്തിയായാല്‍
പട്ടുവം കുടിവെള്ള
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലും എത്ര
കിലോമീറ്റര്‍ പെെപ്പ്
ലെെന്‍ സ്ഥാപിക്കാന്‍
കഴിയും; വിശദാംശം
നല്‍കുമോ?
മഴവെളളം
സംഭരിക്കുന്നതിനും ജലദുരുപയോഗം
തടയുന്നതിനും നടപടി
893.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
സ്വരാജ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴ കുറഞ്ഞതിനെ
തുടര്‍ന്ന് രൂക്ഷമായ
ജലദൗര്ല്ഭ്യം നേരിട്ട
സാഹചര്യത്തില്‍ ലഭ്യമായ
മഴവെളളം ശരിയായ
രീതിയില്‍
സംഭരിക്കുന്നതിനും
ജലത്തിന്റെ ദുരുപയോഗം
തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
മഴവെളള
സംഭരണം സംബന്ധിച്ചും
ജലത്തിന്റെ മിതമായ
ഉപയോഗം സംബന്ധിച്ചും
ജനങ്ങള്‍ക്ക് അവബോധം
നല്‍കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
അവലംബിച്ചിട്ടുളളത്;
ഇതിനായി ദൃശ്യ-ശ്രവ്യ
മാധ്യമങ്ങളിലൂടെ
പ്രചരണം
നടത്തിയിട്ടുണ്ടോ;
(സി)
ഭൂഗര്‍ഭ
ജലത്തിന്റെ അമിതമായ
ചൂഷണം തടയുന്നതിനായി
എന്തെല്ലാം കര്‍ശന
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
കൂളിമാട്
പ്ലാന്റില്‍ നിന്ന് വെള്ളം
എത്തിക്കുന്നതിന് നടപടി
894.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.എെ.സി
.എ (ജിക്ക) പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടില്ലാത്ത
കുന്ദമംഗലം മണ്ഡലത്തിലെ
മാവൂര്‍, ചാത്തമംഗലം
പഞ്ചായത്തുകള്‍ക്ക്
കൂളിമാട് പ്ലാന്റില്‍
നിന്ന് വെള്ളം
എത്തിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
എന്‍.ഐ.ടി,
എം.വി.ആര് കാന്‍സര്‍
സെന്റര്‍, കെ.എം.സി.ടി
എന്നീ സ്ഥാപനങ്ങളും,
ഗ്രാമപഞ്ചായത്തും
ഡെഡിക്കേറ്റഡ് ലൈനുകള്‍
വേണമെന്ന ആവശ്യം
ഉന്നയിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇവയ്ക്കെല്ലാം
വ്യത്യസ്ഥ സമയങ്ങളില്‍
റോഡ്
മുറിക്കേണ്ടിവരുന്ന
സാഹചര്യം ഒഴിവാക്കാന്‍
ഒരു പൊതു എസ്റ്റിമേറ്റ്
തയ്യാറാക്കാന്‍
കഴിയുമോ; ഇതിനാവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ?
വാട്ടര്‍
അതോറിറ്റിയെ ലാഭകരമാക്കാന്‍
കര്‍മ്മ പദ്ധതികള്‍
895.
ശ്രീ.അനില്‍
അക്കര
,,
അനൂപ് ജേക്കബ്
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളക്കരം
വര്‍ദ്ധിപ്പിക്കാതെ
വാട്ടര്‍ അതോറിറ്റിയെ ഈ
സര്‍ക്കാരിന്റെ കാലത്ത്
ലാഭകരമാക്കി
പ്രവര്‍ത്തിപ്പിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഇതിനുവേണ്ടി
എന്തല്ലാം കര്‍മ്മ
പദ്ധതികളാണ്
നടപ്പാക്കിയിട്ടുളളത്;വിശദീകരിക്കുമോ;
(സി)
ഭരണതലത്തില്‍
എന്തെല്ലാം പരിഷ്ക്കാര
നടപടികളാണ് ഇതിനായി
കൈക്കൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
പെരുനാട്-അത്തിക്കയം
കുടിവെള്ള പദ്ധതി
896.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുനാട്-അത്തിക്കയം
കുടിവെള്ള വിതരണ
പദ്ധതിയുടെ നിര്‍മ്മാണം
ആരംഭിച്ചത് എന്നാണ്;
എത്ര രൂപയാണ് ഇതിന്
ആദ്യഘട്ടത്തില്‍
വകയിരുത്തിയിരിക്കുന്നത്;
എന്തൊക്കെ
പ്രവൃത്തികളാണ് ആദ്യ
ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)
പദ്ധതിയുടെ
എന്തൊക്കെ നിര്‍മ്മാണ
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കിയത്;
ഇനി എന്തൊക്കെ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാനുണ്ട്;
ഇത് എന്നത്തേക്ക്
പൂര്‍ത്തീകരിക്കും;
(സി)
പദ്ധതിയുടെ
അടുത്ത ഘട്ടത്തിനായി
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര രൂപ;
എന്തൊക്കെ
പ്രവൃത്തികളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പെരുനാട്-അത്തിക്കയം
ശുദ്ധജലവിതരണ
പദ്ധതിയുടെ ശേഷി
എത്രയാണ്;
(ഇ)
പദ്ധതി
പൂര്‍ത്തിയാക്കി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാകും എന്ന്
പറയാമോ?
കുടിവെള്ള
ക്ഷാമം
897.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ പ്രദേശങ്ങളില്‍
രൂക്ഷമായ
കുടിവെള്ളക്ഷാമം
നിലവിലുണ്ടെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനങ്ങള്‍ക്ക്
ഉപകാരപ്രദമായ
പദ്ധതികള്‍ മുന്‍കൂട്ടി
കണ്ട്
നടപ്പിലാക്കുന്നില്ലായെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തിരുവനന്തപുരം
നഗരത്തിലെ പല
പ്രദേശങ്ങളിലും
വാട്ടര്‍ അതോറിറ്റി
ജീവനക്കാര്‍ യാതൊരു
മാനദണ്ഡവും ഇല്ലാതെ
വാല്‍വുകള്‍
പൂട്ടുന്നതു കാരണം
കുടിവെള്ളം ലഭിക്കാതെ
വരുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പേരൂര്‍ക്കട,
മണ്ണാംമൂല ഭാഗത്തെ
വാല്‍വ് ശരിയായ
രീതിയില്‍
തുറക്കാത്തതുമൂലം
മണ്ണാംമൂല റസിഡന്റ്
അസോസിയേഷന് ഭാഗത്ത്
കുടിവെള്ളം
ലഭിയ്ക്കുന്നില്ലാ എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
പരാതികള്‍
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ;
(എഫ്)
അലംഭാവം
കാണിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുമോ?
അരുവിക്കര
ഡാമിലെ ജലശുചീകരണ പ്ലാന്റ്
898.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരുവിക്കര
ഡാമിലെ ജലശുചീകരണ
പ്ലാന്റ്
നവീകരിക്കുന്നതിനുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പദ്ധതിക്കായി ഇതുവരെ
എത്ര തുക ചെലവഴിച്ചു;
(സി)
കരാര്‍
ഏറ്റെടുത്ത
തമിഴ്നാട്ടിലെ
കമ്പനിയുടെ അലംഭാവം
കാരണം നവീകരണ
പദ്ധതികള്‍
മുടങ്ങിയിട്ടുണ്ടോ;
എങ്കിൽ നവീകരണ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വൈപ്പിന്‍
ശുദ്ധജല വിതരണ പദ്ധതി
899.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
ശുദ്ധജല വിതരണ
പദ്ധതിയുടെ ഭാഗമായി
ഞാറയ്ക്കല്‍,
മുരിക്കുംപാടം
എന്നിവിടങ്ങളില്‍
നിര്‍മ്മിച്ചുവരുന്ന
ശുദ്ധജല ടാങ്കുകളുടെ
നിര്‍മ്മാണം നിലവില്‍
എത്ര ശതമാനമാണ്
പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ ?
തിരുനാവായ
കുടിവെള്ള പദ്ധതി
900.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
തിരുനാവായ കുടിവെള്ള
പദ്ധതിയുടെ പ്രയോജനം
വളാഞ്ചേരി പ്രദേശത്തെ
ഉയര്‍ന്ന
പ്രദേശങ്ങളില്‍
ലഭ്യമാക്കണമെന്നത്
സംബന്ധിച്ച്
സര്‍ക്കാരിന് ലഭിച്ച
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
2715/M(WR)VIP/2017എന്ന
നമ്പരിലുള്ള ഫയലില്‍
വാട്ടര്‍ അതോറിറ്റി
മാനേജിംഗ് ഡയറക്ടര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
വളാഞ്ചേരിയിലെ
ഉയര്‍ന്ന
പ്രദേശങ്ങളില്‍ ജലം
ലഭ്യമാക്കുന്നതിന്
വാട്ടര്‍ അതോറിറ്റി
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
ജലവിഭവ
വകുപ്പ്
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
ചേര്‍ത്തല
താലൂക്കിലെ 'ജിക്ക' പദ്ധതി
901.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്കിലെ JICA
പദ്ധതിയുമായി
ബന്ധപ്പെട്ട് നിലവാരം
കുറഞ്ഞ പൈപ്പുകള്‍
മാറ്റി സ്ഥാപിക്കുന്നത്
സംബന്ധിച്ച് ബഹു.
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍
എടുത്ത തീരുമാന പ്രകാരം
നിലവാരം കുറഞ്ഞ
പൈപ്പുകള്‍ ഇടാനുണ്ടായ
സാഹചര്യത്തെക്കുറിച്ച്
സമഗ്ര അന്വേഷണം
നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ; ഈ
പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
എടുത്ത നടപടികള്‍
വിശദമാക്കാമോ;
(ബി)
മറവന്തുരുത്തില്
ഉപ്പുവെളളം കയറുന്നത്
തടയാനായി മുറിഞ്ഞ
പുഴയിലും
ഇത്തിപ്പുഴയിലും
സ്പില്‍വേകള്‍
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വിശദമാക്കാമോ;
(സി)
മറവന്തുരുത്തില്
പൈപ്പ് ലൈന്‍
മാറ്റുമ്പോള്‍
തദ്ദേശവാസികളുടെ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്അനുബന്ധ
റോഡുകള്‍
പുനരുദ്ധരിക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്എന്നറിയിയ്ക്കുമോ;
(ഡി)
പൈപ്പ്
മാറ്റല്‍ നാലു
മാസത്തിനുളളില്‍
പൂര്‍ത്തിയാക്കുന്നതിനുളള
ക്രമീകരണങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇത് സംബന്ധിച്ച് എടുത്ത
മുന്‍കരുതലുകള്‍
വിശദമാക്കാമോ?
വൈപ്പിന്‍
മണ്ഡലത്തിലെ ശുദ്ധജല വിതരണ
ശൃഖല
902.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ ശുദ്ധജല
വിതരണ ശൃഖലയിലെ 37
വാല്‍വുകളുടെ ക്രമീകരണം
ഒരു മാസത്തില്‍ എത്ര
ഇടവേളകളിലായാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
2017
ഏപ്രില്‍ മുതല്‍ ജൂണ്‍
വരെയുള്ള മാസത്തില്‍
ഏതെല്ലാം ദിവസങ്ങളില്‍
ക്രമീകരണം
നടത്തിയെന്നും ആരാണ്
നിര്‍വ്വഹിച്ചതെന്നും
വ്യക്തമാക്കാമോ;
(സി)
ചുമതലപ്പെട്ട
ആള്‍ക്കാരല്ലാതെ
മറ്റാരെങ്കിലും
വാല്‍വുകളുടെ
നിയന്ത്രണം ഏറ്റെടുത്തു
നിര്‍വ്വഹിക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
വകുപ്പ് സ്വീകരിച്ച
തുടര്‍ നടപടി
വിശദമാക്കാമോ;
(ഇ)
വാല്‍വുകളുടെ
നിയന്ത്രണം
ഉത്തരവാദപ്പെട്ടവരല്ലാതെ
മറ്റാരെങ്കിലും
നിര്‍വ്വഹിച്ചാല്‍
അത്തരക്കാര്‍ക്കെതിരെ
സ്വീകരിക്കാനാകുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
903.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ഏതെല്ലാം
കുടിവെള്ള പദ്ധതികള്‍
കമ്മീഷന് ചെയ്ത്
പൊതുജനങ്ങള്‍ക്കായി
തുറന്നു കൊടുത്തു;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
മണ്ഡലത്തില്‍
രൂക്ഷമായ
കുടിവെള്ളക്ഷാമം
അനുഭവിക്കുന്ന
ഗ്രാമപഞ്ചായത്തുകള്‍
ഏതെല്ലാമെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
രൂക്ഷമായ
കുടിവെള്ളക്ഷാമം
അനുഭവപ്പെടുന്ന
പഞ്ചായത്തുകളില്‍
ഏതെല്ലാം കുടിവെള്ള
പദ്ധതികള്‍ ആണ്
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്;
ഓരോന്നിന്റേയും നിലവിലെ
സ്ഥിതി വിശദമാക്കാമോ?
ഇടക്കൊച്ചി
കുടിവെള്ള പദ്ധതി
904.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കൊച്ചി
കുടിവെള്ള പദ്ധതിയുടെ
അരൂര്‍ പാലം മുതല്‍
പാവുമ്പായി മൂലയിലെ
പദ്ധതി പ്രദേശം
വരെയുള്ള പൈപ്പിടല്‍
പ്രവൃത്തി
ആരംഭിക്കുന്നതിനായി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എന്നത്തേക്ക് പ്രവൃത്തി
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
അമൃത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
ഭാഗത്തിന്റെ
പ്രവൃത്തിയ്ക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
(ഡി)
ഭരണാനുമതി
നല്‍കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ?
വണ്ടിച്ചിറ
കുടിവെള്ള പദ്ധതി
905.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തില്‍
പാറശ്ശാല, കൊല്ലയില്‍
ഗ്രാമപഞ്ചായത്തുകളിലായി
നടപ്പിലാക്കുന്ന
വണ്ടിച്ചിറ കുടിവെള്ള
പദ്ധതി അശാസ്ത്രീയമായ
നിര്‍മ്മാണം മൂലം
പൂര്‍ത്തിയാക്കാനായിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വണ്ടിച്ചിറ
കുടിവെള്ള പദ്ധതി
അടിയന്തരമായി
പൂര്‍ത്തീകരിച്ച്,
കമ്മിഷന് ചെയ്ത്,
പ്രവര്‍ത്തനം
ആരംഭിക്കാനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
അമ്പലപ്പാറ
കുടിവെള്ള പദ്ധതി
906.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പാറ,
തച്ചനാട്ടുകര എന്നീ
കുടിവെള്ള
പദ്ധതികള്‍ക്ക് എന്നാണ്
ഫണ്ട് അനുവദിച്ചത് ;
(ബി)
എത്ര
തുക വീതമാണ് അമ്പലപ്പാറ
കുടിവെള്ള പദ്ധതിക്കും,
തച്ചനാട്ടുകര കുടിവെള്ള
പദ്ധതിക്കും
അനുവദിച്ചതെന്നു
വിശദമാക്കാമോ ;
(സി)
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
907.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ജലവിഭവ
വകുപ്പ് കോഴിക്കോട്
ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതികളും നടപടികളും
വിശദമാക്കാമോ?
മാവേലിക്കര
കുറത്തികാട് കുടിവെളള പദ്ധതി
908.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കുറത്തികാട് കുടിവെളള
പദ്ധതിയുമായി
ബന്ധപ്പെട്ട് ജലവിഭവ
വകുപ്പ് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കു
റെയില്‍വേയുടെ അനുമതി
ലഭ്യമായിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടോ;ഉണ്ടെങ്കിൽ അവ
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പദ്ധതി ഈ സാമ്പത്തിക
വര്‍ഷം ആരംഭിക്കുവാന്‍
കഴിയുമോ;
വ്യക്തമാക്കുമോ?
സീതത്തോട്
പഞ്ചായത്തില്‍ നിലയ്ക്കലുമായി
ബന്ധപ്പെട്ട കുടിവെള്ള പദ്ധതി
909.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സീതത്തോട്
പഞ്ചായത്തില്‍
നിലയ്ക്കലുമായി
ബന്ധപ്പെട്ട കുടിവെള്ള
പദ്ധതിക്ക് തുടക്കം
കുറിച്ചുവോ;എങ്കിൽ
എന്നാണ്എന്ന്
അറിയിയ്ക്കുമോ ;
(ബി)
ഏതു
സര്‍ക്കാരിന്റെ
കാലത്താണ് പദ്ധതിക്ക്
തുടക്കം കുറിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ആയതിലേയ്ക്ക്
എത്ര തുകയാണ്
വകയിരുത്തിയിരിയ്ക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ഡി)
ട്രീറ്റ്മെന്റ്
പ്ലാന്റിന്റെ പണികള്‍
ആരംഭിച്ചുവോ;
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
കുടിവെള്ള പദ്ധതിയുടെ
നിലവിലുള്ള അവസ്ഥ
സംബന്ധിച്ച് ഒരു
വിശദീകരണം
ലഭ്യമാക്കുമോ ?
കഞ്ഞിപ്പുര-മൂടാല്‍
ബൈപ്പാസ് റോഡിന്റെ
നിര്‍മ്മാണം
910.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
കഞ്ഞിപ്പുര-മൂടാല്‍
ബൈപ്പാസ് റോഡിന്റെ
നിര്‍മ്മാണം തുടര്‍ന്ന്
നടത്തുന്നതിന്
തടസ്സമായി നില്ക്കുന്ന
പൈപ്പ് ലൈന്‍
മാറ്റുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കുവാന്‍
ജലനിധിക്ക് ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ബി)
കഞ്ഞിപ്പുര-മൂടാല്‍
റോഡിന്റെ പൈപ്പ് ലൈന്‍
മാറ്റുന്നതിനാവശ്യമായ
എസ്റ്റിമേറ്റ് മലപ്പുറം
വാട്ടര്‍ അതോറിറ്റി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ജലനിധിയുമായി
യോജിപ്പിച്ച് പൈപ്പ്
ലൈന്‍
മാറ്റുന്നതിനാവശ്യമായ
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
ജലനിധി എക്സിക്യൂട്ടീവ്
ഡയറക്ടര്‍ക്കു
നല്‍കുമോ;
(ഡി)
പൈപ്പ്
ലൈന്‍
മാറ്റുന്നതിനാവശ്യമായ
ഫണ്ട് ജലനിധിയില്‍
നിന്നും വഹിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കുമോ?
രാമന്‍ചാടി-അലിഗര്‍
കുടിവെള്ള പദ്ധതി
911.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18-ലെ
ബജറ്റ് പ്രസംഗത്തില്‍
കിഫ്ബി വഴി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ള
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
രാമന്‍ചാടി-അലിഗര്‍
കുടിവെള്ള പദ്ധതിയുടെ
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതില്‍
ഉണ്ടായ കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏത്
ഏജന്‍സി മുഖാന്തിരമാണ്
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളത്;
ഇതിന്റെ നിലവിലെ സ്ഥിതി
എന്താണ്;
(സി)
ഈ
പദ്ധതി
ത്വരിതപ്പെടുത്തുന്നതിന്
നാളിതുവരെ എന്തെല്ലാം
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ട്; ഏത്
തലത്തിലാണ്
കാലതാമസമുണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയുടെ
ഭരണാനുമതി അടിയന്തരമായി
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ജലാശയങ്ങളിലെ
പോള നീക്കം ചെയ്യല്‍
912.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലാശയങ്ങളിലെ പോള
നീക്കം ചെയ്യുന്നതിന്
ജൈവീകമായി പോള
നിയന്ത്രണം
സാധ്യമാണെന്ന കാര്‍ഷിക
ശാസ്ത്രജ്ഞരുടെ
അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ജൈവീക
പോള നിയന്ത്രണത്തിന്റെ
സാധ്യതകള്‍
എത്രത്തോളമാണെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
ലക്ഷ്യം മുന്‍നിര്‍ത്തി
ബന്ധപ്പെട്ട
വകുപ്പുകളുടെ ഏകോപനം
ഉറപ്പുവരുത്തി സമഗ്ര
സമീപനത്തിന്റെ പുരോഗതി
വ്യക്തമാക്കുമോ?
കിളിമാനൂരില്‍
കേരള വാട്ടര്‍
അതോറിറ്റിയുടെ സെക്ഷന്‍
ഓഫീസ്
913.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂരില്‍
കേരള വാട്ടര്‍
അതോറിറ്റിയുടെ സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
അതിനായി നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കുടിവെള്ളത്തിൽ
ഫ്ലൂറൈഡ്, ആര്‍സെനിക്
എന്നിവയുടെ സാന്നിധ്യം
914.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഏതൊക്കെ ജില്ലയിലെ
ഏതൊക്കെ ഗ്രാമങ്ങളില്‍
കുടിവെള്ളത്തില്‍
ഫ്ലൂറൈഡ്, ആര്‍സെനിക്
എന്നിവയുടെ അംശം
കണ്ടെത്തുകയുണ്ടായെന്ന്
അറിയിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
ഏജൻസികൾ പഠനം
നടത്തിയിട്ടുണ്ടോ;എങ്കിൽ
പ്രസ്തുത പഠന
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇങ്ങനെ
കണ്ടെത്തിയ
ഗ്രാമങ്ങള്‍ക്കുവേണ്ടി
കേന്ദ്ര പദ്ധതികള്‍
ഏതെങ്കിലും ഉള്ളതായി
അറിയാമോ; അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
അങ്ങനെയുള്ള
ഗ്രാമങ്ങളില്‍
കുടിവെള്ളം
എത്തിക്കുവാനായി
പ്രത്യേക ദേശീയ ജല
ഗുണനിലവാര
ഉപപദ്ധതിയില്‍
ഉൾപ്പെടുത്തി
എന്തെങ്കിലും
പദ്ധതികള്‍ തയ്യാറാക്കി
സമര്‍പ്പിക്കുകയുണ്ടായോ;
ഈ പദ്ധതി സംബന്ധിച്ച
കൂടുതല്‍ വിവരങ്ങള്‍
നല്‍കാമോ; ഇതിനായി
എന്തെങ്കിലും
നിര്‍ദേശങ്ങള്‍
കേന്ദ്രസര്‍ക്കാരില്‍
നിന്ന്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കോപ്പി ലഭ്യമാക്കാമോ?
പൂക്കോട്ടുകാവ്
ഗ്രാമപഞ്ചായത്ത് കുടിവെള്ള
പദ്ധതി
915.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂക്കോട്ടുകാവ്
ഗ്രാമപഞ്ചായത്ത്
കുടിവെള്ള പദ്ധതിയായ
എന്‍.ആര്.ഡി.ഡബ്ളിയു.പി
പദ്ധതിയുടെ പ്രോജക്ട്
തയ്യാറാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
പ്രസ്തുത പ്രോജക്ടിന്
അംഗീകാരം ലഭ്യമായോ ;
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
എത്ര
തുകയ്ക്കുള്ള
പ്രോജക്ടാണ്
തയ്യാറാക്കിയിട്ടുള്ളത്
;
(സി)
പ്രസ്തുത
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് തുടങ്ങുവാന്‍
കഴിയും ;
വിശദീകരിക്കാമോ ?
പുലമണ്‍തോടിന്റെ
നവീകരണം
916.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കരയിലെ
പുലമണ്‍തോടിന്റെ
നവീകരണത്തിനായി എത്ര
തുകയാണ്
അനുവദിച്ചിരുന്നത് ;
(ബി)
പ്രസ്തുത
പ്രവര്‍ത്തിയുടെ
ഭാഗമായി നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
നിലവില്‍
കരാറുകാരന്
പ്രവര്‍ത്തി ഉപേക്ഷിച്ച
നിലയില്‍ ആണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പ്രവര്‍ത്തിയുടെ
ഭാഗമായി കരാറുകാരന് പണം
നല്‍കിയിട്ടുണ്ടോ ;
എത്ര തുക
ന്ലകിയിട്ടുണ്ട് ;
(ഇ)
കരാര്‍
പ്രകാരം
പണിപൂര്‍ത്തീകരിക്കാത്തതിനാൽ,
ഇക്കാര്യത്തിൽ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
വൈപ്പിനിലേക്കുള്ള
ശുദ്ധജല വിതരണ പൈപ്പ്
917.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വല്ലാര്‍പ്പാടം
റെയിലിനു താഴെ ഭാഗത്ത്
താത്കാലികമായി
സ്ഥാപിച്ചിട്ടുള്ള
വൈപ്പിനിലേക്കുള്ള
ശുദ്ധജല വിതരണ പൈപ്പ്
മാറ്റുന്നതിനും വ്യാസം
കൂടിയ പൈപ്പ്
സ്ഥാപിക്കുന്നതിനുമുള്ള
ബദല്‍ മാര്‍ഗ്ഗങ്ങള്‍
ആലോചിക്കുന്നതിനും
തുടര്‍നടപടികള്‍
സ്വീകരിക്കുന്നതിനായി
കേരള വാട്ടര്‍
അതോറിറ്റി എന്നാണ്
കമ്മിറ്റി
രൂപീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്മിറ്റി
രൂപീകൃതമായതിനുശേഷം
നാളിതുവരെ എത്ര
യോഗങ്ങള്‍
ചേര്‍ന്നുവെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത യോഗങ്ങളുടെ
മിനിട്സിന്റെ
പകര്‍പ്പുകള്‍
നല്‍കാമോ;
(സി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ഡി)
എന്നത്തേക്ക്
ഈ പ്രശ്നം
പരിഹരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
918.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിനുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
എറണാകുളം
ജില്ലയുടെ കീഴക്കന്‍
മേഖലകളിൽ
കുടിവെള്ളത്തില്‍ കൂടി
പകരുന്ന മഞ്ഞപ്പിത്തം
ഉള്‍പ്പെടെയുള്ള
രോഗങ്ങള്‍ വര്‍ദ്ധിച്ചു
വരുന്ന സാഹചര്യത്തില്‍
മൂവാറ്റുപുഴ
കേന്ദ്രമാക്കി ഒരു
അനലിറ്റിക്കല്‍ ലാബ്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
തൃപ്പുണിത്തുറയിലെ
കുടിവെള്ളക്ഷാമം
919.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
മേഖല ഉള്‍പ്പെടെയുള്ള
പ്രദേശത്തെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിലേക്കായി
ചൂണ്ടിയില്‍ സ്ഥിരം
തടയണ
നിര്‍മ്മിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
വളരെ
അത്യന്താപേക്ഷിതമായ ഈ
നിര്‍മ്മാണ
പ്രവര്‍ത്തനം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ നടപടികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?