വനം കൈയേറ്റം
793.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത് വനം
കൈയേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
വനം
കൈയേറ്റങ്ങള്‍
ഒഴിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ ?
പരിസ്ഥിതി ലോല പ്രദേശങ്ങള്‍
794.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി ലോല
പ്രദേശമായി
പ്രഖ്യാപിക്കപ്പെട്ട
പ്രദേശങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
കിലോമീറ്റര്‍ പരിസ്ഥിതി
ലോല പ്രദേശം
സംസ്ഥാനത്തുണ്ടെന്നും
ഇത് ആകെ
വിസ്തീര്‍ണ്ണത്തിന്റെ
എത്ര ശതമാനമാണെന്നും
വ്യക്തമാക്കാമോ;
(സി)
കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളില്‍
പരിസ്ഥിതി ലോല
പ്രദേശമായി ഏതൊക്കെ
വില്ലേജുകളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
വടക്കാഞ്ചേരി ഫോറസ്റ്റ്
റേഞ്ചിലെ പട്ടയഭൂമിയിലെ
അനധികൃത മരംമുറി
795.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ വടക്കാഞ്ചേരി
ഫോറസ്റ്റ് റേഞ്ചിലെ
പൂങ്ങോട് ഫോറസ്റ്റ്
സ്റ്റേഷന് പരിധിയില്‍
വനത്തോട് ചേര്‍ന്നുള്ള
പട്ടയഭൂമിയില്‍ നിന്ന്
വനം വകുപ്പ്
ഉദ്യോഗസ്ഥരുടെ
ഒത്താശയോടുകൂടി മരം
മുറിച്ച് കടത്തിയത്
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പരാതി
ലഭിച്ചിട്ടുണ്ടെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ?
വന-വന്യമൃഗ
സംരക്ഷണ പദ്ധതികള്‍
796.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനംവകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
വനഭൂമി സംരക്ഷിക്കാനും,
സാമൂഹ്യ വനവല്‍ക്കരണ
പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനും
വന്യമൃഗ
സംരക്ഷണത്തിനായും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സാമൂഹ്യവനവല്ക്കരണമുള്പ്പെടെ
പ്രോത്സാഹിപ്പിക്കാനും,
വന്യജീവി
സംരക്ഷണത്തിനും ആയി
എന്തെല്ലാം പദ്ധതികളാണ്
പുതുതായി
നടപ്പിലാക്കിവരുന്നത്എന്ന്
വ്യക്തമാക്കുമോ; നടപ്പ്
വര്‍ഷം ഓരോന്നിനും എത്ര
തുകയാണ്
ചെലവഴിച്ചിട്ടുള്ളത് ;
വ്യക്തമാക്കുമോ;
(സി)
സാമൂഹ്യ
വനവല്‍ക്കരണ പദ്ധതിയുടെ
ഭാഗമായി നടപ്പിലാക്കിയ
പദ്ധതികള്‍ സംബന്ധിച്ച്
കൃത്യമായ വിലയിരുത്തലും
പരിപാലനവും
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
ഒരു
കോടി വൃക്ഷത്തൈകൾ നടുന്ന
പദ്ധതി
797.
ശ്രീ.പി.ടി.
തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ലെ ലോകപരിസ്ഥിതി
ദിനത്തോടനുബന്ധിച്ച്
ഒരു കോടി വൃക്ഷത്തൈകൾ
നടുന്ന പദ്ധതി
നടപ്പിലാക്കിയിരുന്നോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പരസ്യങ്ങള്‍
എത്ര ദിവസത്തെ
പത്രങ്ങളിലും,
ദൃശ്യമാധ്യമങ്ങളിലും
നല്കിയെന്നു
വെളിപ്പെടുത്താമോ;
(സി)
2017
ജൂണ്‍ 5 ന്റെ പത്ര
പരസ്യം ഏതൊക്കെ
പത്രങ്ങളിലാണ്
നല്‍കിയതെന്നു
അറിയിക്കാമോ;
(ഡി)
ഹരിത
കേരള മിഷന്റെ
ആഭിമുഖ്യത്തിലാണോ
പരസ്യങ്ങള്‍ നല്‍കിയത്;
(ഇ)
ഈ
പദ്ധതി സംബന്ധിച്ച്
പത്ര മാധ്യമങ്ങളിലും
ദൃശ്യ മാധ്യമങ്ങളിലും
നല്കിയ
പരസ്യങ്ങള്‍ക്കായി എത്ര
കോടി രൂപ
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ?
വനം
വകുപ്പില്‍ കോണ്‍ട്രാക്ട്
സംവിധാനം
798.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ കണ്‍വീനര്‍
സമ്പ്രദായത്തില്‍
നടന്നിരുന്ന ജോലികള്‍
കോണ്‍ട്രാക്ട്
സംവിധാനത്തിലേക്ക്
മാറ്റിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
സംവിധാനം എന്ന് മുതല്‍
നിലവില്‍ വരുമെന്ന്
വ്യക്തമാക്കുമോ ;
(സി)
കോണ്‍ട്രാക്ട്
സംവിധാനം
ഏര്‍പ്പെടുത്തിയാല്‍
എന്തൊക്കെ മെച്ചങ്ങള്‍
ഉണ്ടാകുമെന്ന്
അറിയിക്കുമോ ?
വനം
വകുപ്പിന്റെ ആധുനിക
വല്‍ക്കരണം
799.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ ആധുനിക
വല്ക്കരണത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
വനപാലകരുടെ
ജോലിസമയം എട്ടു
മണിക്കൂറായി
നിജപ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
വനപാലകരുടെ
അധിക ജോലിക്ക്
ആനുപാതികമായി ഡ്യൂട്ടി
ഓഫ് അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ?
വനം
വകുപ്പിന്റെ ഉടമസ്ഥതയില്‍
ഉള്ള വനപ്രദേശമല്ലാത്ത ഭൂമി
800.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തില്‍
വനം വകുപ്പിന്റെ
കീഴില്‍ എത്ര ഭൂസ്വത്ത്
ഉണ്ടെന്നും അത്
എവിടെയൊക്കെയാണെന്നും
മേഖല തിരിച്ച്
അറിയിക്കാമോ;
(ബി)
ഇവിടെ
വനം വകുപ്പിന്റെ
ഉടമസ്ഥതയില്‍ വരുന്ന
വനപ്രദേശമല്ലാത്ത ഭൂമി
എന്തൊക്കെ
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
ഗണത്തില്‍ ഉപയോഗ
ശൂന്യമായിക്കിടക്കുന്ന
ഭൂമി ഉണ്ടെങ്കില്‍ അത്
മറ്റാവശ്യങ്ങള്‍ക്കായി
ലീസിന് നല്‍കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വനം
വകുപ്പിന്റെ
അധീനതയിലുള്ളസ്ഥലങ്ങളിൽ
വിനോദ
സഞ്ചാര
പദ്ധതികള്‍
801.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനം വകുപ്പിന്റെ
അധീനതയിലുള്ളതും
വിനോദസഞ്ചാരത്തിന്
ഒട്ടേറെ
സാധ്യതകളുളളതുമായ
സ്ഥലങ്ങള്‍
കണ്ടെത്തുന്നതിനും
പരിസ്ഥിതി
സൗഹാര്‍ദ്ദമായ
വിനോദസഞ്ചാര പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത നടപടികള്‍
വിശദമാക്കാമോ;
(സി)
ഇതിലൂടെ
വിനോദസഞ്ചാരമേഖല
വിപുലമാക്കുന്നതിനും
ഇത്തരം പ്രദേശങ്ങളുമായി
ബന്ധപ്പെട്ട്
ജീവിക്കുന്ന ആദിവാസി
വിഭാഗങ്ങള്‍ക്ക് ഇത്തരം
പദ്ധതികളില്‍ തൊഴില്‍
നല്‍കുന്നതിനും
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ?
ഭൂമി
വിട്ടുനല്‍കുന്നതിനുള്ള നടപടി
802.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
ഫോറസ്റ്റ് ഡിവിഷന്
കീഴിലുള്ള കടപ്പാറ
ആദിവാസി കോളനിയിലെ
ജനങ്ങള്‍ക്ക് ഭൂമി
വിട്ടുനല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ;
(ബി)
ആദിവാസി
വിഭാഗക്കാര്‍ക്ക് ഭൂമി
കൊടുക്കുന്നതിന് ഇനി
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്
; വിശദമാക്കുമോ?
വനേതര
ഭൂമിയില്‍ ഫലവൃക്ഷങ്ങള്‍
നട്ടു വളര്‍ത്തുന്നതിനുളള
നടപടികള്‍
803.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ കൈവശമുള്ള
വനേതര ഭൂമികളില്‍
നിലവിലുള്ള യൂക്കാലി,
അക്കേഷ്യ മരങ്ങള്‍ക്ക്
പകരമായി ഫലവൃക്ഷങ്ങള്‍
നട്ടു
വളര്‍ത്തുന്നതിനുളള
പദ്ധതികള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍,
ഇത്തരം പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ?
സാമൂഹ്യ
വനവത്കരണ പദ്ധതി
804.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യവനവത്കരണ പദ്ധതി
പ്രകാരം ഏതെല്ലാം
മരങ്ങളാണ് നിലവില്‍
വച്ചു
പിടിപ്പിക്കുന്നത്
എന്ന് അറിയിക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം പരമാവധി
ഫലവൃക്ഷങ്ങള്‍ വച്ചു
പിടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
തൃശൂര്‍
ജില്ലയിലെ ബീറ്റ് ഫോറസ്റ്റ്
ഓഫീസര്‍മാരുടെ ഒഴിവുകള്‍
805.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ തൃശൂര്‍
ജില്ലയില്‍ എത്ര ബീറ്റ്
ഫോറസ്റ്റ്
ഓഫീസര്‍മാരുടെ
ഒഴിവുകള്‍
നിലവിലുണ്ടെന്നും
അതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
തസ്തികയിലെ മുഴുവന്‍
ഒഴിവുകളിലും നിയമനം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ വനം വകുപ്പിന്റെ
ഓഫീസുകള്‍
806.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
വനം വകുപ്പിന്റെ
ഏതൊക്കെ ഓഫീസുകളാണ്
നിലവിലുളളത്
എന്നറിയിയ്ക്കുമോ;
(ബി)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
വനം വകുപ്പിന്റെ
നിയന്ത്രണത്തിലുളള
റോഡുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ഒല്ലൂര്‍
നിയോജക മണ്ഡലം
ഉള്‍പ്പെടുന്ന വനം
ഡിവിഷന്, റെയിഞ്ച്,
ഫോറസ്റ്റ് സ്റ്റേഷന്
തുടങ്ങിയ ഓഫീസുകളുടെ
വിലാസം, ഫോണ്‍ നമ്പര്‍
എന്നിവ ലഭ്യമാക്കാമോ?
പരിസ്ഥിതി
ദിനത്തിൽ നട്ടുപിടിപ്പിച്ച
വൃക്ഷത്തൈകൾ
807.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോകപരിസ്ഥിതി
ദിനത്താേടനുബന്ധിച്ച്
ഒരു കോടി
വൃക്ഷത്തെകള്‍
നട്ടുപിടിപ്പിച്ച
പദ്ധതിപ്രകാരം ഏതൊക്കെ
വൃക്ഷത്തെകളാണ് വിതരണം
ചെയ്തതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇൗ
പദ്ധതിക്കായി എന്തു തുക
ചെലവഴിച്ചു;
(സി)
കഴിഞ്ഞ
വര്‍ഷം ലോക പരിസ്ഥിതി
ദിനാചരണത്തോടനുബന്ധിച്ച്
നട്ടുപിടിപ്പിച്ച
വൃക്ഷത്തൈകളില്‍ എത്ര
ശതമാനം നിലവിലുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ
; വ്യക്തമാക്കുമോ?
മൂന്നാര്‍
കുറിഞ്ഞിമല വനഭൂമി കയ്യേറ്റം
808.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയോദ്യാനമായ
മൂന്നാര്‍ കുറിഞ്ഞിമല
സങ്കേതത്തില്‍
ഉള്‍പ്പെട്ട വട്ടവട,
കൊട്ടക്കാമ്പൂര്‍
വില്ലേജുകളിലെ
നൂറുകണക്കിനേക്കര്‍
വനഭൂമി കയ്യേറ്റം മൂലം
സര്‍ക്കാരിന്
നഷ്ടപ്പെട്ടതായി വനം -
സര്‍വ്വേ വകുപ്പുകളുടെ
സംയുക്ത പരിശോധനയില്‍
കണ്ടെത്തുകയുണ്ടായോ;
(ബി)
മൂന്നാര്‍
വനം ഡിവിഷന്റെ
പരിധിയില്‍ വരുന്ന
ഇവിടെ വനഭൂമി മാത്രം
2717 ഏക്കര്‍
കയ്യേറിയതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
നീലക്കുറുഞ്ഞി
പൂക്കുന്ന സങ്കേതം
സംരക്ഷിക്കാനുള്ള
പദ്ധതികള്‍
യാഥാര്‍ത്ഥ്യമാകാത്തത്
കയ്യേറ്റത്തിന്
സഹായകമായതായി
കരുതുന്നുണ്ടോ;
എങ്കില്‍ ഈ
പ്രദേശമടക്കം വനഭൂമി
കയ്യേറ്റം തടയുന്നതിനും
കയ്യേറിയവ തിരിച്ചു
പിടിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്നു
വിശദമാക്കാമോ?
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി വനം
വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികള്‍
809.
ശ്രീ.സണ്ണി
ജോസഫ്
,,
അനൂപ് ജേക്കബ്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി ഈ
വര്‍ഷത്തെ പരിസ്ഥിതി
ദിനത്തില്‍ വനം വകുപ്പ്
പ്രഖ്യാപിച്ചു
നടപ്പിലാക്കുന്ന
പദ്ധതികള്‍ എന്തെല്ലാം
;
(ബി)
മുന്‍
വര്‍ഷങ്ങളിലെ പരിസ്ഥിതി
ദിനത്തോടനുബന്ധിച്ച്
നട്ടുപിടിപ്പിച്ച
മരങ്ങളില്‍ എത്ര ശതമാനം
മരങ്ങള്‍ ഇപ്പോഴും
നിലനില്‍ക്കുന്നുണ്ട്
എന്നത് സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
വനം
വകുപ്പ്
നടപ്പിലാക്കുന്ന
ഹരിതകേരളം പദ്ധതിക്ക്
ഇതിനകംഎത്ര തുക
ചെലവാക്കിയെന്നും, ഈ
പദ്ധതിയെക്കുറിച്ച്
സോഷ്യല്‍ ഓഡിറ്റ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കുമോ?
ചാലിയത്ത്
ഫിഷ്ലാന്റിങ് സെന്ററിന് ഭൂമി
810.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ചാലിയത്ത്
ഫിഷ്ലാന്റിങ്
സെന്ററിനു വേണ്ടി
വനംവകുപ്പിന്റെ
അധീനതയിലുളള ഭൂമി
കിന്‍ഫ്രയ്ക്ക്
വിട്ടുനല്‍കുന്നതിനായി
എന്തൊക്കെ നടപടികളാണ്
നിലവില്‍
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
വിഷയത്തില്‍ എത്രയും
പെട്ടെന്ന് തീരുമാനം
ഉണ്ടാകുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ ?
പറമ്പികുളം
പി.എ.പി. കോളനിയിലെ ഭൂമി
811.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പികുളം
പി.എ.പി. കോളനിയിലെ
ഭൂമി തമിഴ് നാട്
സര്‍ക്കാരിന്റെ
അധീനതയിലാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
കോളനി നിവാസികള്‍
നിരവധി പ്രയാസങ്ങള്‍
അനുഭവിക്കുന്നകാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനും ഈ
ഭൂമി സംസ്ഥാനത്തിന്റെ
അധീനതയില്‍
ആക്കുന്നതിനുമുളള
അടിയന്തര നടപടി
സ്വീകരിക്കുമോ;
ഇതുമായി ബന്ധപ്പെട്ട്
നിലവില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് വിശദാംശം
നല്‍കുമോ?
വനഭൂമിയില്‍
നട്ടു പിടിപ്പിച്ച മരങ്ങള്‍
812.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വനഭൂമിയില്‍ വനം
വകുപ്പ് എത്ര ഹെക്ടര്‍
സ്ഥലത്ത് അക്കേഷ്യ,
മാഞ്ചിയം,
യൂക്കാലിപ്റ്റസ് എന്നീ
മരങ്ങള്‍ വച്ചു
പിടിപ്പിച്ചിട്ടുണ്ട്;
ഇവയുടെ റേഞ്ച്
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
(ബി)
വനഭൂമിയിലെ
അക്കേഷ്യ മരങ്ങള്‍
നീക്കം ചെയ്യുമെന്ന
മന്ത്രിസഭാ
തീരുമാനത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദീകരിക്കുമോ?
കാട്ടാനശല്യം
പരിഹരിക്കുവാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
813.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
മണ്ഡലത്തിലെ
എടത്തനാട്ടുകര,
മുണ്ടകുന്ന്,
കാപ്പുപറമ്പ് തുടങ്ങിയ
പ്രദേശങ്ങളില്‍
കാട്ടാനകള്‍ കൃഷി
നശിപ്പിക്കുന്നതും,
ജനങ്ങളുടെ വസ്തു
വകകള്‍ക്ക്
നാശമുണ്ടാക്കുന്നതുമായ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രദേശങ്ങളിലെ
കാട്ടാനശല്യം
പരിഹരിക്കുവാന്‍ വനം
വകുപ്പ്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
കാട്ടാനശല്യം
മൂലം കൃഷി നാശം നേരിട്ട
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്കുവാന് അടിയന്തിര
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഗവിയിലേക്കുളള
യാത്രാനുമതി
814.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാനപ്പെട്ട എക്കോ
ടൂറിസം കേന്ദ്രമായ
ഗവിയിലേക്ക്
പോകുന്നതിന് പൊതു
യാത്രാ സംവിധാനങ്ങള്‍
പരിമിതമാണെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
സിതത്തോടില് നിന്നും
ഗവിയിലേക്ക് എത്ര
വാഹനങ്ങള്‍ക്കാണ്
പ്രതിദിനം യാത്രാനുമതി
നല്‍കുന്നത്;
(സി)
പൊതു
അവധി, വേനല്‍ക്കാല അവധി
ദിവസങ്ങളില്‍
യാത്രാനുമതി
ലഭിക്കാത്തതിനാല്‍
വിവിധ പ്രദേശങ്ങളില്‍
നിന്നും വരുന്ന നിരവധി
ആളുകള്‍ ഗവി
സന്ദര്‍ശിക്കാനാകാതെ
നിരാശരായി മടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അവധി
ദിവസങ്ങളില്‍ 50
വാഹനങ്ങള്‍ക്ക്
പ്രവേശനാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ വനം
വകുപ്പ് വാഹനങ്ങള്‍
ഏര്‍പ്പെടുത്തിക്കൊണ്ട്
ഗവി സന്ദര്‍ശനത്തിന്
വരുന്ന
മുഴുവനാളുകള്‍ക്കും
പ്രവേശനം ഉറപ്പാക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണം
815.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനപ്രദേശത്തോട്
ചേര്‍ന്നു
സ്ഥിതിചെയ്യുന്ന
വീടുകളിലും,
കൃഷിയിടങ്ങളിലും
വന്യമൃഗങ്ങളുടെ ആക്രമണം
ഉണ്ടാകുന്നത് തടയാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രദേശത്ത്
താമസിക്കുന്നവരുടെ
ജീവനും സ്വത്തിനും
മതിയായ സംരക്ഷണം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ നഷ്ടം
സംഭവിച്ചവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കാറുണ്ടോ;
(ഡി)
നഷ്ട
പരിഹാരത്തിനുളള
മാനദണ്ഡങ്ങള്‍ പുതുക്കി
നിശ്ചയിക്കുന്നതിനും,
നഷ്ടം സംഭവിച്ചതിന്
തുല്യമായ തുക
നഷ്ടപരിഹാരമായി
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികളില്‍
വനവത്കരണത്തിന്റെയും
പരിസ്ഥിതിയുടെയും അവബോധം
സൃഷ്ടിക്കൽ
816.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
വനവത്കരണത്തിന്റെയും
പരിസ്ഥിതിയുടെയും
പ്രാധാന്യം
പ്രചരിപ്പിക്കുന്നതിനായി
വനം വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിനായി പദ്ധതികള്‍
തയ്യാറാക്കി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആന
വളര്‍ത്തല്‍ നിരോധനം
817.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടാനകളോടുളള
ക്രൂരത
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ആന
വളര്‍ത്തല്‍
നിരോധിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ
നിലപാടെന്താണ്;
വിശദമാക്കുമോ?
വന്യജീവി
ആക്രമണം തടയുന്നതിന്
നടപടികള്‍
818.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിര്‍ത്തിയിലുള്ള
കുടിയേറ്റ മേഖലകളില്‍
വര്‍ദ്ധിച്ചുവരുന്ന
വന്യമൃഗ ആക്രമണത്തെ
പ്രതിരോധിക്കുന്നതിന്
നിലവിലുള്ള നടപടികള്‍
ഫലപ്രദമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
(ബി)
വന്‍തോതില്‍
കൃഷിനാശവും ആളപായവും
വരുത്തുന്ന ആന,പുലി,
പന്നി ,മയില്‍ തുടങ്ങിയ
വന്യജീവികളെ പ്രത്യേക
സംരക്ഷണ മേഖലകളില്‍
പാര്‍പ്പിക്കാനോ
അല്ലെങ്കില്‍ ഇവയുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിച്ചിട്ടുള്ള
മറ്റു വിദേശ
രാജ്യങ്ങളില്‍ അവര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ പഠിച്ച്അത്
ഇവിടെ നടപ്പാക്കാനോ
നടപടി സ്വീകരിക്കുമോ;
(സി)
ഈ
വിഷയത്തില്‍
മറ്റെന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ കാട്ടാന ശല്യം
819.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തില്‍
കുട്ടമ്പുഴ, പൂയംകുട്ടി
വടാട്ടുപാറ,
മാമലക്കണ്ടം തുടങ്ങിയ
പ്രദേശങ്ങളില്‍
ഉണ്ടാകുന്ന കാട്ടാന
ശല്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാട്ടാന
ശല്യം തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പുതുതായി
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ ?
കാട്ടാനയെ
ആക്രമിച്ച് കൊലപ്പെടുത്തിയ
സംഭവം
820.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
കണ്ണന് ദേവന്
പ്ലാന്റേഷനില്‍ കയറിയ
കാട്ടാനയെ ആക്രമിച്ച്
കൊലപ്പെടുത്തിയ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടികളെന്തെന്ന്
വ്യക്തമാക്കുമോ ;
(സി)
വന്യ
ജീവി സംരക്ഷണത്തിനും
മനുഷ്യനും മൃഗങ്ങളുമായി
ഉണ്ടാകുന്ന
ഏറ്റുമുട്ടലുകള്‍
ഒഴിവാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ ?
വന്യമൃഗങ്ങളുടെ
ആക്രമണം
821.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ എത്ര
പേര്
മരണപ്പെട്ടിട്ടുണ്ട്;
നിലവിലുള്ള കണക്കുകള്‍
നല്‍കുമോ;
(ബി)
മരണപ്പെട്ടവരുടെ
കുടുംബാംഗങ്ങള്‍ക്ക്
നല്‍കിയിട്ടുള്ള
നഷ്ടപരിഹാരത്തുകയുടെ
വിശദവിവരം നല്‍കുമോ;
(സി)
ഇതില്‍
എത്ര പേർക്ക്
ആശ്രിതനിയമനം
നല്‍കിയിട്ടുണ്ട്;
(ഡി)
കോങ്ങാട്
മണ്ഡലത്തില്‍ ഇപ്രകാരം
എത്ര കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
'കുഞ്ഞുകൈകളില്‍
കോഴിക്കുഞ്ഞ്' പദ്ധതി
822.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെപ്കോ
മുഖാന്തരം
നടപ്പിലാക്കുന്ന
'കുഞ്ഞുകൈകളില്‍
കോഴിക്കുഞ്ഞ്' പദ്ധതി
ഏതെല്ലാം ജില്ലകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
സ്കൂളുകളിലാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയത്;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
വിതരണം ചെയ്യുന്ന
കോഴിക്കുഞ്ഞുങ്ങളെ
ശരിയായ രീതിയില്‍
പരിപാലിക്കുന്നു എന്ന്
ഉറപ്പ് വരുത്താന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗോ
സമൃദ്ധി ഇന്‍ഷുറന്‍സ്
823.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗോ സമൃദ്ധി എന്ന
പേരില്‍ കന്നുകാലി
ഇന്‍ഷുറന്‍സ്
നടപ്പാക്കുന്നുണ്ടോ;വിശദവിവരം
നൽകുമോ;
(ബി)
കന്നുകാലി
വിലയുടെ എത്ര ശതമാനമാണ്
ഇന്‍ഷുറന്‍സ് പ്രീമിയം
നിരക്കായി
നിശ്ചയിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
പ്രീമിയത്തിന്റെ എത്ര
ശതമാനമാണ് ഗുണഭോക്താവ്
അടക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ?
പശു/ആട്
വളർത്തൽ
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതികള്‍
824.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പശു, ആട് എന്നിവ
വളര്‍ത്തുന്നത്
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവില്‍
നടപ്പിലാക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലാമൃഗസംരക്ഷണ ഓഫീസിലെ
ക്രമക്കേടുകള്‍
825.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലാമൃഗസംരക്ഷണ
ഓഫീസിൽ കാലാകാലങ്ങളായി
നടക്കുന്ന വിവിധ
ക്രമക്കേടുകളെക്കുറിച്ച്
മനുഷ്യാവകാശ
പ്രവര്ത്തകന്
അഡ്വ.മേക്കോണ്‍
മുരുകന് എന്നയാള്‍
വകുപ്പുതല
ഉദ്യോഗസ്ഥര്‍ക്ക്
12.05.2017 ന് നല്കിയ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിൽ
നാളിതുവരെ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
ഇല്ലെങ്കില്‍
സത്യസന്ധമായി
അന്വേഷിച്ച് നടപടി
സ്വീകരിക്കുമോ;
(സി)
ഈ
ഓഫീസില്‍ 15ഉം 20ഉം
വര്‍ഷങ്ങളായി
ക്ലാര്‍ക്ക്
തസ്തികയില്‍ 2
ഉദ്യോഗസ്ഥര്‍ സ്ഥലം
മാറ്റം ഇല്ലാതെ
അനധികൃതമായി തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവരുടെ പേരും,
അഡ്രസ്സും
ഉദ്യോഗപ്പേരും
അറിയിക്കുമോ;
(ഡി)
ഈ
ഓഫീസില്‍ ജോലിചെയ്യുന്ന
എ.എ യുടെ പേര് എന്താണ്;
ടിയാന് എന്നാണ് ഇവിടെ
എ. എ ആയി ചാര്‍ജ്ജ്
എടുത്തത്; എത്ര
കൊല്ലമായി ടിയാന് ഈ
ഓഫിസില്‍
ജോലിചെയ്യുന്നു;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
പ്രസ്തുത
ഓഫീസില്‍ അനുവദനീയമായ
സ്റ്റാഫുകളുടെ എണ്ണം
എത്ര; ഓരോ
വിഭാഗത്തിന്റെ ഇനം
തിരിച്ച് വിശദമാക്കുമോ;
(എഫ്)
ഇപ്പോള്‍
ഈ ഓഫീസില്‍ എത്ര
ഉദ്യോഗസ്ഥര്‍
ജോലിചെയ്യുന്നു; ഇവരുടെ
പേരും, ഉദ്യോഗപേരും
സഹിതം വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
നല്ലയിനം
കന്നുകുട്ടികളുടെ വിതരണം
826.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നല്ലയിനം
കന്നുകുട്ടികളെ
ഉത്പാദിപ്പിച്ച്
കര്‍ഷകര്‍ക്ക്
ആവശ്യാനുസരണം വിതരണം
ചെയ്യുന്നതിന്
വകുപ്പുതലത്തില്‍
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
തുമ്പൂര്‍മുഴി
കന്നുകാലി ബ്രീഡിംഗ്
സെന്ററില്‍
വികസിപ്പിച്ചെടുത്ത
ഉല്പാദനശേഷി കൂടിയ
കന്നുകുട്ടികളെ ക്ഷീര
കര്‍ഷകര്‍ക്ക് ന്യായമായ
വിലയ്ക്ക് നല്‍കാനുളള
സൗകര്യം
ഏര്‍പ്പെടുത്തുമോ?
ദേവികുളം
നിയോജകമണ്ഡലത്തിൽ മൃഗസംരക്ഷണ
വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികള്‍
827.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പ്
നടപ്പിലാക്കുന്ന പുതിയ
പദ്ധതികള്‍ എന്തെല്ലാം
ആണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്ന
പഞ്ചായത്തുകള്‍
ഏതെല്ലാം
;വ്യക്തമാക്കുമോ?
കന്നുകാലി
ഇന്‍ഷ്വറൻസ്
828.
ശ്രീ.റോജി
എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍
കന്നുകാലികളെയും
ഇന്‍ഷ്വര്‍ ചെയ്യുന്ന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിവരിക്കാമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിനുള്ള
തുക എങ്ങനെയാണ്
സമാഹരിക്കാന്‍
ഉദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മൃഗസംരക്ഷണ-ക്ഷീരവികസന
വകുപ്പുകളുടെ കീഴിലുള്ള
സ്ഥിരം/കരാര്‍ ജീവനക്കാരുടെ
ശമ്പള പരിഷ്ക്കരണം
829.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
-ക്ഷീരവികസന
വകുപ്പുകളുടെ കീഴിലുള്ള
ഫാമുകളില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥിരം/കരാര്‍
ജീവനക്കാരുടെ ശമ്പളം
പരിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എത്ര
കോടി രൂപയുടെ
ആനുകൂല്യമാണ് ഈ
ശമ്പളപരിഷ്ക്കരണത്തിലൂടെ
ജീവനക്കാര്‍ക്ക്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്
മുമ്പ് ഏത് വര്‍ഷമാണ്
ശമ്പളപരിഷ്ക്കരണം
നടപ്പിലാക്കിയതെന്ന്
അറിയിക്കുമോ?
സംസ്ഥാനത്തെ
കോഴി വില
830.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോഴി വില യാതൊരു
നിയന്ത്രണവുമില്ലാതെ
വര്‍ദ്ധിപ്പിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വില
നിയന്ത്രിക്കുന്നതിനായി
സര്‍ക്കാര്‍ ഫാമുകളില്‍
ഇറച്ചിക്കോഴികളുടെ
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
അറിയിക്കാമോ;
(സി)
കേരളത്തിലെ
കുടുംബശ്രീ
യൂണിറ്റുകള്‍ക്കും,
സ്വയം സഹായ
സംഘങ്ങള്‍ക്കും സബ്
സിഡി നിരക്കില്‍
കോഴികുുഞ്ഞുങ്ങളെ
വിതരണം ചെയ്യാനുള്ള
എന്തെങ്കിലും പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ?
അന്യസംസ്ഥാന
ഇറച്ചിക്കോഴികള്‍
ഉണ്ടാക്കുന്ന ആരോഗ്യ
പ്രശ്നങ്ങള്‍
831.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളിൽ നിന്നും
വരുന്ന
ഇറച്ചിക്കോഴികളിൽ
വ്യാപകമായ രീതിയിൽ
ആന്റിബയോട്ടിക്കുകളും
ഹോർമോണുകളും
കുത്തിവയ്ക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഇറച്ചി കഴിച്ചാൽ
മനുഷ്യരിൽ എന്തെല്ലാം
ആരോഗ്യ പ്രശ്നങ്ങളാണ്
ഉണ്ടാകാൻ
സാധ്യതയുളളത്എന്നറിയാമോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ആരോഗ്യ
പ്രശ്നങ്ങള്‍ക്ക്
കാരണമാകുന്ന ഇറച്ചിയുടെ
വില്പന
നിയന്ത്രിക്കാനും
തദ്ദേശീയമായി കോഴികൃഷി
വ്യാപിപ്പിക്കാനും
എന്തൊക്കെ നടപടികളാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
മനുഷ്യനിലേക്ക്
പകരുന്ന വൈറസ് ബാധിച്ച
കോഴികള്‍
തമിഴ്നാട്ടില്‍ നിന്നും
കേരളത്തില്‍
വ്യാപകമാകുന്നു എന്ന
സാമൂഹ്യ മാധ്യമങ്ങളിലെ
പ്രചരണത്തിന്റെ
നിജസ്ഥിതി
ബോധ്യപെട്ടിട്ടുണ്ടോ?
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മുട്ടയുടെയും
മാംസത്തിന്റെയും ഉത്പാദനം
വർധിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
832.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുട്ടയുടെയും
മാംസത്തിന്റെയും
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
മൃഗസംരക്ഷണ വകുപ്പ്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
കേന്ദ്രം
നടപ്പിലാക്കുന്ന
കശാപ്പ് നിയന്ത്രണം
പോലെയുള്ള നയങ്ങള്‍
കേരളത്തിലെ
ക്ഷീരകര്‍ഷകരെ
ബാധിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(സി)
പുതിയതലമുറ
കാലിവളര്‍ത്തലില്‍
ശ്രദ്ധിക്കുന്നതിനു
വേണ്ടി
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ?
ക്ഷീര
കര്‍ഷക പെന്ഷന്
833.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷക
പെന്ഷന് എന്ന്
മുതലാണ്
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചതെന്നും
ഇപ്പോള്‍ എത്ര രൂപയാണ്
പെന്‍ഷനെന്നും
വ്യക്തമാക്കാമോ ;
(ബി)
വര്ദ്ധിപ്പിച്ചതനുസരിച്ചുള്ള
ആനുകൂല്യങ്ങൾ
കൃഷിക്കാര്‍ക്ക് നല്കി
തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(സി)
ക്ഷീരകര്‍ഷക പെന്ഷന്
കുടിശ്ശിക ഉടനെ
നല്കാന് നടപടി
സ്വീകരിക്കുമോ?
കവര്‍
പാലുകളുടെ ഗുണ നിലവാരം
834.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിറ്റഴിക്കുന്ന കവര്‍
പാലുകളുടെ ഗുണ നിലവാരം
പരിശോധിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നിശ്ചിത
ഗുണനിലവാരം ഇല്ലാത്ത
കവര്‍പാലുകള്‍ വിതരണം
ചെയ്യുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
കമ്പനികളുടെ പാലുകളാണ്
നിലവാരം ഇല്ലാത്തതായി
കണ്ടെത്തിയതെന്നും
ഇക്കാര്യത്തിൽ എന്തു
നടപടി സ്വീകരിച്ചു
എന്നും അറിയിക്കാമോ?
പാല്
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി
835.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാല് ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
മേഖലയില്‍
ഉല്പാദനത്തിൽ ഉണ്ടായ
വ്യത്യാസം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ക്ഷീര
കര്‍ഷകക്ഷേമം
836.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.മുരളി
പെരുനെല്ലി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകരുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കടക്കെണിയിലായ
ക്ഷീര കര്‍ഷകര്‍ക്കായി
ഏര്‍പ്പെടുത്തിയ
പ്രത്യേക കടാശ്വാസ
പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
കൂടുതല്‍ പേര്‍ക്ക്
ലഭ്യമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(സി)
ക്ഷീര
കര്‍ഷകര്‍ക്ക് ഡയറിഫാം
ആധുനികവല്‍ക്കരിക്കുന്നതിന്
ധനസഹായം നല്കുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ഡി)
സംസ്ഥാനത്ത്
മുഴുവന്‍
കന്നുകാലികളെയും
ഇന്‍ഷ്വര്‍ ചെയ്യുന്ന
പദ്ധതിയ്ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
കൃത്രിമ
പാല് വിതരണം
837.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃത്രിമപാല് വിതരണം
ചെയ്യുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
നിലവാരം
കുറഞ്ഞ പാലിന്റെ വിതരണം
838.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണനിലവാരം കുറഞ്ഞ
പാല് വിതരണം
ചെയ്യുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
പരിശോധന നടത്തുന്നതിന്
സര്‍ക്കാര്‍ സംവിധാനം
നിലവിലുണ്ടോ;
(ബി)
2016
മേയ് മുതല്‍ 2017 ജൂണ്‍
വരെ ഇതു സംബന്ധിച്ച്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തു
അന്വേഷണം
നടത്തിയിട്ടുണ്ടെന്നും
ആരെയെല്ലാം
ശിക്ഷിച്ചുവെന്നും
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
പാല് ഉപഭോഗം
839.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആകെ പാല്
ഉപഭോഗത്തിന്റെ പ്രതിദിന
കണക്ക് ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്തിനു
പുറത്ത് നിന്നും
പ്രതിദിനം എത്ര
ലിറ്റര്‍ പാല്
കൊണ്ടുവരുന്നുവെന്നു
കണക്കാക്കിയിടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ?
കൊയിലാണ്ടിയിലെ
കാലിത്തീറ്റ ഫാക്ടറി
840.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊയിലാണ്ടിയിലെ
കാലിത്തീറ്റ
ഫാക്ടറിയോടനുബന്ധിച്ച്
ലഭ്യമായ സ്ഥലത്ത്
മൃഗസംരക്ഷണ മേഖലയിലെ
ഉപയോഗപ്രദമായ അനുബന്ധ
പദ്ധതികള്‍
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് ചെയ്ത
പ്രവർത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ക്ഷീരോല്പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപ്പാക്കിയ പദ്ധതികള്‍
841.
ശ്രീ.ജെയിംസ്
മാത്യു
,,
എം. രാജഗോപാലന്‍
,,
ഡി.കെ. മുരളി
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ക്ഷീരോല്പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ആവിഷ്കരിച്ച്
നടപ്പാക്കിയ വിവിധ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലുല്പാദനത്തില്
എത്ര വര്‍ഷത്തിനകം
സ്വയം പര്യാപ്തത
കൈവരിക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ക്ഷീര
മേഖലയിലെ പ്രശ്നങ്ങള്‍
സമഗ്രമായി ചര്‍ച്ച
ചെയ്യുന്നതിന് 'ക്ഷീര
കര്‍ഷക പാര്‍ലമെന്റ്'
ചേര്‍ന്നിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ക്ഷീരോല്പാദനപദ്ധതികൾ
842.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോല്പാദനത്തില്
സംസ്ഥാനത്തെ സ്വയം
പര്യാപ്തമാക്കാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എതെല്ലാം
പദ്ധതികളാണ്
ഇതിനുവേണ്ടി
ആവിഷ്ക്കരിച്ചു
നടപ്പിലാക്കിയത്;
വിശദമാക്കാമോ;
(സി)
ക്ഷീരോല്‍പ്പാദന
മേഖലയിലേക്ക്
ചെറുപ്പക്കാരെ
ആകര്‍ഷിക്കുന്നതിന്
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകാമോ?
തിരുവനന്തപുരം
മൃഗശാലയുടെ ശോചനീയാവസ്ഥ
843.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മൃഗശാലയുടെ ശോചനീയമായ
അവസ്ഥ സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാരണത്താൽ ഇവിടെ
എത്തുന്ന കാഴ്ചക്കാർ
ദുഃഖിതരായി മടങ്ങുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
(ബി)
മൃഗശാലകളില്‍
ജനങ്ങളെ കൂടുതല്‍
ആകര്‍ഷിക്കുന്ന ആനകള്‍,
ജിറാഫുകള്‍, സീബ്രകള്‍,
മലയണ്ണാനുകള്‍,
വിവിധതരം സിംഹങ്ങള്‍,
ഒട്ടകങ്ങള്‍, ഏഷ്യന്‍
സിംഹങ്ങള്‍,
കഴുതപ്പുലി, വെളളസിംഹം,
ജാഗ്വാര്‍ ഇങ്ങനെ
ഒട്ടനവധി മൃഗങ്ങള്‍
തിരുവനന്തപുരം
കാഴ്ചബംഗ്ലാവില്‍
ഇല്ലായെന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തിരുവനന്തപുരം
മൃഗശാലയില്‍ നിലവില്‍
ജോലി ചെയ്യുന്ന
ഉദ്യോഗാര്‍ത്ഥികളുടെ
എണ്ണം തസ്തിക തിരിച്ച്
വിശദമാക്കാമോ;
(ഡി)
ഒരു
മാസം മൃഗശാലയിലെ
ഉദ്യോഗസഥര്‍ക്ക് ശമ്പള
ഇനത്തില്‍ ചെലവാകുന്ന
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
മൃഗശാല
അടിയന്തരമായി
നവീകരിയ്ക്കാനും, പുതിയ
മൃഗങ്ങളെ
എത്തിയ്ക്കാനും,
മുകളില്‍ സൂചിപ്പിച്ച
ഇല്ലാത്ത മൃഗങ്ങളെ
ലഭ്യമാക്കാനും പദ്ധതി
തയ്യാറാക്കുമോ;വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?