സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
ഏര്‍പ്പെടുത്തിയ പുതിയ
പെന്ഷന് പദ്ധതി
363.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
ഏര്‍പ്പെടുത്തിയ പുതിയ
പെന്ഷന് പദ്ധതി
നിര്‍ത്തലാക്കി പഴയ
രീതിയായ
സ്റ്റാറ്റ്യൂട്ടറി
പെന്ഷന്
പദ്ധതിയിലേക്ക്
മാറ്റുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പെന്ഷന്
പ്രായം
ഉയര്ത്തുുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വാടക കെട്ടിടത്തില്‍
പ്രവർത്തിക്കുന്ന സർക്കാർ
ഓഫീസുകൾ
364.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
സര്‍ക്കാര്‍
വകുപ്പുകളുടെയും എത്ര
ഓഫീസുകള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ധനകാര്യ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഒരു
സാമ്പത്തിക വര്‍ഷം എത്ര
തുക വാടകയിനത്തില്‍
ചെലവിടുന്നുണ്ടെന്ന്
വിശദമാക്കുമോ?
ആസ്തി വികസനഫണ്ടില്‍ നിന്നും
തുക വിനിയോഗിക്കാൻ നടപടി
365.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യഞ്ജത്തിന്റെ
ഭാഗമായി സ്കൂളുകളെ
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായി
മികവിന്റെ
കേന്ദ്രമാക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വിദ്യാലയങ്ങളിലെ
ഭൗതികസാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
വകയിരുത്തിയിട്ടുള്ള 5
കോടി രൂപയ്ക്ക് പുറമേ
അധികമായി വരുന്ന തുക
എം.എൽ.എ.-യുടെ യുടെ
ആസ്തി വികസനഫണ്ടില്‍
നിന്നും വിനിയോഗിക്കാൻ
സാധിക്കുമോ എന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്റെ
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കുക?
ചിറൂര്‍ മണ്ഡലത്തില്‍ ഭരണാനുമതി
ലഭിക്കാത്തത് മൂലം നഷ്ടമായ
പദ്ധതികള്‍
366.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2013-14
, 2015-16 സാമ്പത്തിക
വര്‍ഷങ്ങളില്‍ എം എല്‍
എ ഫണ്ട് ഇനത്തില്‍
ചിറൂര്‍ നിയോജക
മണ്ഡലത്തില്‍
വകയിരുത്തിയതും സമയത്ത്
ഭരണാനുമതി ലഭിക്കാത്തത്
മൂലം നഷ്ടമായതുമായ
പദ്ധതികള്‍
ഏതൊക്കെയാണ് ;
(ബി)
ഓരോ
പദ്ധതിയുടെയും പേര്,
വകയിരുത്തിയ തുക ഇവ
എന്നിവ
വ്യക്തമാക്കാമോ;പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഇനിയുള്ള പോംവഴി
എന്താണെന്നു
വ്യക്തമാക്കാമോ?
ആസ്തിവികസന പദ്ധതികള്‍ക്ക്
ഭരണാനുമതി
367.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡലം
ആസ്തിവികസന പദ്ധതിയില്‍
സമര്‍പ്പിക്കുന്ന
പ്രൊപ്പോസലുകള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനായി ജില്ലാ
കളക്ട്രേറ്റുകളില്‍
ആവശ്യമായ
സജ്ജീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കാലതാമസം കൂടാതെ ഒരു
കോടി രൂപ വരെയുളള
പ്രൊപ്പോസലുകള്‍ക്ക്
ഭരണാനുമതി നല്‍കാനും
അല്ലാത്തവ
സെക്രട്ടേറിയറ്റിലേക്ക്
ഫോര്‍വേഡ് ചെയ്യാനും
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദമാക്കുമോ?
മാന്ദ്യവിരുദ്ധ പാക്കേജ്
368.
ശ്രീ.കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ലെ ബജറ്റില്‍
പ്രഖ്യാപിച്ച രണ്ടാമത്
മാന്ദ്യവിരുദ്ധ
പാക്കേജിന്റെ 20,000
കോടി രൂപയുടെ
പദ്ധതിയില്‍ ഇതിനോടകം
എത്രകോടി രൂപയുടെ
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും അവ
ഏതെല്ലാമാണെന്നും
വെളിപ്പെടുത്തുമോ
(ബി)
ഇതില്‍
എത്ര
പദ്ധതികള്ക്ക്ടെന്ഡര്
വിളിച്ചെന്നും എത്ര
പദ്ധതികള്‍
പ്രവര്‍ത്തനം
ആരംഭിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
2016-17
-സാമ്പത്തികവര്‍ഷത്തില്‍
പ്രസ്തുത
മാന്ദ്യവിരുദ്ധ
പാക്കേജില്‍ എത്ര തുക
ചെലവായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ
എസ് ഇ ബി ക്ക് നല്കുന്ന
സാമ്പത്തിക സഹായങ്ങള്‍
369.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
/ സംസ്ഥാന
സര്‍ക്കാരുകള്‍ കെ എസ്
ഇ ബി ക്കു നല്കുന്ന
സാമ്പത്തിക സഹായങ്ങള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ഇനത്തില്‍ 2011-12,
2012-13, 2013-14,
2014-15, 2015-16,
2016-17 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ചെലവായ
തുക എത്രയെന്ന്
സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ ;
(സി)
കെ
എസ് ഇ ബി ജീവനക്കാരുടെ
ശമ്പള പരിഷ്കരണവുമായി
ബന്ധപ്പെട്ട്
ധനകാര്യവകുപ്പ്
എന്തെങ്കിലും പഠനമോ
വിശകലനമോ
നടത്തിയിട്ടുണ്ടോ ;
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;ഏങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഡി)
സംസ്ഥാന
ജീവനക്കാരുടെയും കെ എസ്
ഇ ബി ജീവനക്കാരുടെയും
ശമ്പള പരിഷ്കരണം
ഒരുമിച്ച്
നടത്തിയിരുന്നോയെന്ന്
വ്യക്തമാക്കുമോ ; എന്നു
മുതലാണ്
വേര്‍പെടുത്തിയുള്ള
ശമ്പള പരിഷ്കരണം
ആരംഭിച്ചത് ;
(ഇ)
സംസ്ഥാന
ജീവനക്കാരുടെയും കെ എസ്
ഇ ബി ജീവനക്കാരുടെയും
ശമ്പള പരിഷ്കരണം
ഒരുമിച്ച്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
ജി.എസ്.ടി
-ഗുണങ്ങളും കോട്ടങ്ങളും
370.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി,
പ്രാപ്യസ്ഥാനാധിഷ്ഠിത
നികുതി സമ്പ്രദായ
മേഖലയിലായതിനാല്‍
മൂല്യവര്‍ദ്ധിത നികുതി
സമ്പ്രദായം
തുടര്‍ന്നുവന്നിരുന്ന
കേരളത്തില്‍ ഇത്
നടപ്പാക്കുമ്പോള്‍
എന്തു ഗുണങ്ങളും
കോട്ടങ്ങളും ഉണ്ടാകും
എന്ന വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ജി.എസ്.ടി
നടപ്പാക്കിയതിനുശേഷം
സംസ്ഥാനത്തിന് നികുതി
ചുമത്താനാവുന്ന
മേഖലകള്‍ ഏതെല്ലാം
;എന്ത് നടപടികള്‍
ധനവകുപ്പ് നാളിതുവരെ
സ്വീകരിച്ചു
;വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി
നടപ്പാക്കുക മൂലം
സര്‍ക്കാരിനുണ്ടാകുന്ന
വരുമാന ലാഭം
അല്ലെങ്കില്‍ നഷ്ടം
എത്ര എന്നു ധനകാര്യ
വകുപ്പു പരിശോധിച്ചുവോ
; എങ്കില്‍
ലാഭമുണ്ടാകുന്നത് എത്ര
എന്നും
നഷ്ടമാണുണ്ടാകുന്നതെങ്കില്
കേന്ദ്രസഹായം
നല്‍കുന്നത് ജി.എസ്.ടി
കൗണ്‍സിലാണോ
കേന്ദ്രസര്‍ക്കാരാണോ
എന്നും ധനവകുപ്പിന്‍െറ
കാഴ്ചപ്പാട് എന്ത്
എന്നും വ്യക്തമാക്കുമോ;
(ഡി)
അന്തര്‍
സംസ്ഥാന വിതരണങ്ങളില്‍
ചുമത്തപ്പെടുന്ന
ഇന്‍പുട്ട് ടാക്സ്
ക്രെഡിറ്റ് പ്രസ്തുത
നിയമ പ്രകാരം
സംസ്ഥാനങ്ങള്‍ക്ക്
എത്തരത്തില്‍ വീതിച്ചു
നല്‍കുമെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി
യുമായി ബന്ധപ്പെട്ട
അവ്യക്തതകള്‍
371.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
യുമായി ബന്ധപ്പെട്ട
അവ്യക്തതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കാമോ
(ബി)
നിലവില്‍
ചെറുകിട കച്ചവടക്കാരുടെ
സ്തംഭനാവസ്ഥ
പരിഹരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ
ജി.എസ്.ടി
വന്നതിനുശേഷമുള്ള വിലക്കയറ്റം
372.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി
നടപ്പിലാക്കിയതിനുശേഷം
ഉണ്ടായ വിലക്കയറ്റവും
കൃത്രിമമായി
സൃഷ്ടിക്കപ്പെടുന്ന
വിലക്കയറ്റവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പായ്ക്ക്
ചെയ്ത ഉല്പന്നങ്ങളില്
ജി.എസ്.ടി നിലവില്‍
വരുന്നതിന് മുമ്പുള്ള
വിലയും ശേഷമുള്ള വിലയും
രേഖപ്പെടുത്തണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ജി.എസ്.ടി
പ്രകാരം ഓരോ
ഉല്പന്നങ്ങള്ക്കും
നിലവില്‍ വന്ന നികുതി,
കുറഞ്ഞ നികുതി,
വിലവിവരം ഇവ കൃത്യമായി
പരസ്യപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജി.എസ്.ടി പ്രകാരം വില
കുറയുന്ന
ഉല്പന്നങ്ങള്ക്ക്
വിലകൂട്ടി
വില്‍ക്കുന്നതിന്റെ
പേരില്‍
വ്യാപാരികള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
എത്ര
വ്യാപാരികള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ?
ജി.എസ്.ടി
നടപ്പിലാക്കുന്നതിനായി
രൂപീകരിച്ച കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
373.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് മുന്‍
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
അന്നത്തെ ധനകാര്യ
പ്രിന്‍സിപ്പല്‍
സെക്രട്ടറി
ചെയര്‍മാനായി അഞ്ചംഗ
കമ്മിറ്റി
രൂപീകരിച്ചിരുന്നോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
കമ്മിറ്റി തയ്യാറാക്കിയ
റിപ്പോര്‍ട്ട്
സര്‍ക്കാര്‍ കേന്ദ്ര
ഗവണ്മെന്റിലേക്ക്
സമര്‍പ്പിച്ചിരുന്നോ;
വിശദമാക്കാമോ; പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
കേന്ദ്ര സര്‍ക്കാര്‍
സ്വീകരിച്ച നിലപാട്
വിശദമാക്കാമോ?
ജി.എസ്.ടി.
നടപ്പാക്കുക വഴി വിവിധ
ഉല്പന്നങ്ങളിന്മേൽ
ചുമത്തപ്പെടുന്ന നികുതി
374.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പാക്കുക വഴി
ചരക്കുകളുടെയും
സേവനങ്ങളുടെയും
കൈമാറ്റങ്ങളില്‍
ഒരേസമയം കേന്ദ്രത്തിനും
സംസ്ഥാനങ്ങള്‍ക്കും
നികുതി പിരിക്കാനുള്ള
അധികാരം
ലഭിക്കുന്നുണ്ടോ എന്നും
എങ്കില്‍ സംസ്ഥാനം
എസ്.ജി.എസ്.ടി.യും
കേന്ദ്രം
സി.ജി.എസ്.ടി.യും
ചുമത്താന്‍ ജി.എസ്.ടി.
കൗണ്‍സില്‍ അനുമതി
നല്‍കിയിട്ടുണ്ടോ
എന്നും അതിന്‍പ്രകാരം
നികുതി ചുമത്താനുള്ള
ഉല്പന്നങ്ങളുടെ തുകയും
നികുതി നിരക്കും
വ്യവസ്ഥകളും
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി
നടപ്പാക്കിയ
സാഹചര്യത്തില്‍
വ്യാപാരികളുടെ
രജിസ്ട്രേഷന്,
റിട്ടേണ്‍ ഫയലിംഗ്,
ഇ-പേയ്മെന്റ് തുടങ്ങിയവ
ഉറപ്പു വരുത്തുവാനും
ഒപ്പം വ്യാപാരികള്‍
ന്യായവിലയിലാണ് വിപണനം
നടത്തുന്നത് എന്ന്
ഉറപ്പുവരുത്താനും
ജി.എസ്.ടി. യുടെ
പേരില്‍ അമിത
വിലക്കയറ്റം
സൃഷ്ടിക്കുന്ന വ്യാപാര
മേഖലയെ
നിയന്ത്രിക്കാനും എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി.
നടപ്പാക്കുക വഴി നികുതി
വിമുക്തമാകുന്ന
ഉല്പന്നങ്ങള് ഏതെല്ലാം
എന്നുള്ള വിശദമായ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ;
(ഡി)
കാര്‍ഷിക
മേഖലയിലെ ഡെയറി
ഫാർമിംഗ്, പൗള്‍ട്രി
ഫാർമിംഗ്, സ്റ്റോക്ക്
ബ്രീഡിംഗ്, പഴവര്‍ഗ്ഗ
ശേഖരണം, ചെടികളുടെ
വില്പന, മത്സ്യകൃഷിയും
മത്സ്യക്കുഞ്ഞു വിപണനം
തുടങ്ങിയവ ജി.എസ്.ടി.
യുടെ പരിധിയിൽ
വരുന്നുണ്ടോ; എങ്കില്‍
ഇവയെ ജി.എസ്.ടി.-യിൽ
നിന്നും ഒഴിവാക്കി
കാര്‍ഷിക മേഖലയെ
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.പെന്ഷന്
375.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന് കൃത്യമായും
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കാനാകുമോ;വിശദമാക്കാമോ
;
(ബി)
കെ.എസ്.ആര്.ടി.സിയുടെ
പെന്ഷന് ബാധ്യത
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനുള്ള
എന്തെങ്കിലും നടപടി
പരിഗണനയിലുണ്ടോ;വിശദമാക്കാമോ
?
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന ഫണ്ട്
376.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന ഫണ്ട്
പ്രവൃത്തികളുടെ പുരോഗതി
വിലയിരുത്തുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
കളക്ടറേറ്റുകളില്‍ ഓരോ
മണ്ഡലത്തിനും
പ്രത്യേകമായി
ട്രഷറി/ബാങ്ക്
അക്കൗണ്ടുകളുണ്ടോ;
(സി)
ഇല്ലെങ്കില്‍
മണ്ഡലാടിസ്ഥാനത്തില്‍
ട്രഷറി/ബാങ്ക്
അക്കൗണ്ടുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കേരള
ബഡ്ജറ്റുകളിലെ ഘടനാപരമായ സമാനത
377.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
1957
മുതല്‍ ഇതഃപര്യന്തമുള്ള
കേരള ബഡ്ജറ്റുകള്‍
പരിശോധിച്ചാല്‍
അക്കങ്ങളില്‍ വരുന്ന
മാറ്റം അല്ലാതെ
ഘടനാപരമായ മാറ്റം
ഉണ്ടാകാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
പുതിയ വിഭവ സമാഹരണം
378.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിനകത്തു
നിന്ന് പുതിയ വിഭവ
സമാഹരണത്തിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
ഇക്കണോമിക് സര്‍വേ
റിപ്പോര്‍ട്ട്
അനുസരിച്ച് ഇന്ത്യന്‍
സംസ്ഥാനങ്ങളില്‍
വരുമാനത്തിലും
ഉപഭോഗത്തിലും ഏറ്റവും
കൂടുതല്‍ അസമത്വം
കേരളത്തിനാണോ; എങ്കിൽ
ഇതിന്റെ കാരണം
വിശദീകരിക്കാമോ ?
ആസ്തി
വികസന ഫണ്ട്
379.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ആസ്തി വികസന ഫണ്ടില്‍
നിന്നും 2015-16
സാമ്പത്തിക
വര്‍ഷത്തേക്ക് ശിപാര്‍ശ
ചെയ്ത പദ്ധതികള്‍
ബന്ധപ്പെട്ട
വകുപ്പുകള്‍
കൃത്യസമയത്ത്
സമര്‍പ്പിക്കാത്തതു
കാരണം ഭരണാനുമതി
ലഭ്യമാകാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയത്തില്‍
വകുപ്പുതലത്തില്‍
എന്തെങ്കിലും വീഴ്ചയോ,
അനാസ്ഥയോ ഉണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ആസ്തി
വികസന ഫണ്ട് വിനിയോഗം
380.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
വിനിയോഗത്തിലെ
കാലതാമസം ഒഴിവാക്കാനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഇതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആസ്തി
വികസന ഫണ്ട്
വിനിയോഗത്തിലെ
മാനദണ്ഡങ്ങളില്‍
എന്തെങ്കിലും
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
വിവരങ്ങള്‍
ലഭ്യമാക്കാമോ?
ആസ്തി
വികസന ഫണ്ട് വിനിയോഗം
381.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ 2016-17ലെ
ആസ്തി വികസന ഫണ്ട്
സ്കീമില്‍
ഉള്‍പ്പെടുത്തി ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഇതുവരെ ധനകാര്യ വകുപ്പ്
അനുമതി നല്‍കിയതെന്ന്
വിശദമാക്കാമോ;
(ബി)
ഇവയുടെ
നിര്‍മാണ പുരോഗതി
വിശദീകരിക്കാമോ ?
ദേശീയ
ദുരന്ത നിവാരണ ഫണ്ട്
382.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ദേശീയ
ദുരന്ത നിവാരണ ഫണ്ടില്‍
നിന്നും എന്ത് തുക
ലഭ്യമായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
തുക ഏത് ഹെഡ് ഓഫ്
അക്കൗണ്ടിലാണ്
വകയിരുത്തിയിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തിന്റെ
എസ്.ഡി.ആര്.എഫ്.ല്‍
നിന്ന് ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര തുക
ചെലവഴിച്ചെന്നും
ഇനിയെത്ര
മിച്ചമുണ്ടെന്നും
വിശദീകരിക്കുമോ?
കേരളം
ധനകാര്യ അസ്ഥിരതയിലാണെന്ന സി
ആന്റ് എജി യുടെ
വെളിപ്പെടുത്തല്‍
383.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളം
ധനകാര്യ
അസ്ഥിരതയിലാണെന്ന സി
ആന്റ് എജി യുടെ
വെളിപ്പെടുത്തലിനോട്
പൂര്‍ണ്ണമായും
യോജിക്കുന്നുണ്ടോ;
ഇതിന്മേലുള്ള നിലപാട്
വ്യക്തമാക്കുമോ;
(ബി)
2016
മാര്‍ച്ച് 31-ലെ
കണക്കനുസരിച്ച് സംസ്ഥാന
വരുമാനത്തിന്റെ എത്ര
ശതമാനമായിരുന്നു
കടബാദ്ധ്യത; ഇതിന്റെ
തോത് ഇപ്പോള്‍ എത്ര
ശതമാനമായി
കുറയുകയുണ്ടായി;
(സി)
സംസ്ഥാനത്തിന്റെ
വരുമാനവും
കടബാദ്ധ്യതയും
തമ്മിലുള്ള തോത്
2010-11 മുതല്‍ 2014-15
വരെയുള്ള വര്‍ഷങ്ങളില്‍
എത്ര ശതമാനം
വീതമായിരുന്നു;
(ഡി)
ധന
ഉത്തരവാദിത്വ
നിയമപ്രകാരം
കടബാദ്ധ്യതകള്‍ സംസ്ഥാന
വരുമാനത്തിന്റെ എത്ര
ശതമാനം വരെയാകാം;
(ഇ)
സംസ്ഥാനത്തിന്റെ
കടഭാരം ഇപ്പോള്‍
നിയന്ത്രണവിധേയമാണോ;
വിശദമാക്കുമോ?
റബ്ബർ
കർഷകർക്കുള്ള ധനസഹായം
384.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബർ
കര്‍ഷകര്‍ക്ക് ഒരു കിലോ
റബ്ബറിന് താങ്ങുവിലയായി
ഇപ്പോള്‍ നല്കുന്ന തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തുക (താങ്ങുവില)
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പുതിയ താങ്ങുവില
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
റബ്ബർ
കര്‍ഷകരുടെ
നിലനില്‍പ്പിന്
പുതുതായി എന്തെങ്കിലും
സഹായം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കുമോ?
കിഫ്ബി
വഴി അനുമതി നല്കിയ
പ്രോജക്ടുകള്‍
385.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
കിഫ്ബി വഴി അനുമതി
നല്കിയ പ്രോജക്ടുകള്‍
ഏതാെക്കെയാണെന്നും
ഓരാന്നിനും എത്ര തുക
വീതമാണ്
മാറ്റിവച്ചതെന്നും ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2016-17
സാമ്പത്തിക വര്‍ഷത്തിലെ
ബജറ്റില്‍
ഉള്‍പ്പെടുത്തിയ
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
അമരവിള-ഒറ്റശേഖരമംഗലം
റോഡിനും
കുമ്പിച്ചല്‍കടവ്,
കുടുവീട്കടവ്, ആയയില്‍
എന്നീ പാലങ്ങള്‍ക്കും
കിഫ്ബി വഴി ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ടി പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ ?
കിഫ്ബി
വഴി നടപ്പിലാക്കിയ പദ്ധതികള്‍
386.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
ടി. വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഇന്‍ഫ്രാസ്ട്രക്ചര്‍
ഇന്‍വെസ്റ്റ്മെന്റ്
ബോര്‍ഡ് വഴി
നടപ്പിലാക്കിയ
പദ്ധതികള്‍ ഏതെല്ലാം;
അവയുടെ വിശദാംശം
നല്‍കുമോ;
(ബി)
ഇതുവരെ
എന്തു തുക ഈ
പദ്ധതികള്‍ക്കായി
ചെലവഴിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പദ്ധതികളുടെ തല്‍സ്ഥിതി
387.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി സംസ്ഥാനത്ത്
നടപ്പിലാക്കുന്ന എത്ര
പദ്ധതികള്‍ക്ക് ഇതുവരെ
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഇതിനകം എത്ര കോടി
രൂപയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
കരാറില്‍
ഒപ്പുവച്ചിട്ടുണ്ട്;
ഏതെങ്കിലും
പ്രവൃത്തികളുടെ
ടെന്‍ഡര്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
ഏതൊക്കെ പദ്ധതികള്‍
തുടങ്ങാനാണ് പദ്ധതി
ഇട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ബഡ്ജറ്റില്‍
കിഫ്ബി വഴി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ള
വന്‍കിട പദ്ധതികളുടെ
പഠന റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
(ഇ)
പദ്ധതികളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്യുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്ന്
വ്യക്തമാക്കാമോ; ഈ
സംവിധാനം കുറ്റമറ്റ
രീതിയില്‍
പ്രവര്‍ത്തിക്കുന്നതിനുള്ള
നിബന്ധനകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ചരക്ക്
സേവന നികുതി (ജി.എസ്.ടി.)
388.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
(ജി.എസ്.ടി.)
നടപ്പാക്കുന്നതില്‍
വാണിജ്യ മേഖലയില്‍
തികഞ്ഞ ആശയക്കുഴപ്പം
നിലനില്ക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉല്പന്നങ്ങളില്
അച്ചടിച്ചിരിക്കുന്ന
പഴയ നികുതി
ഉള്‍പ്പെടുന്ന പരമാവധി
വില്പന വില
(എം.ആര്.പി.)ക്ക്
മേല്‍ വീണ്ടും
വ്യാപാരികള്‍
ജി.എസ്.ടി. ചുമത്തുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എം.ആര്.പി.യില്‍
കൂടുതല്‍ ഒരു
കാരണവശാലും വില
ഇൗടാക്കരുതെന്ന
ചട്ടത്തിന് വിരുദ്ധമാണ്
വ്യാപാരികളുടെ ഇൗ നടപടി
എന്ന് കരുതുന്നുണ്ടോ;
(ഡി)
കൂടാതെ
നികുതിക്കു മേല്‍
നികുതി പാടില്ലെന്ന
ജി.എസ്.ടി. യുടെ
പ്രാഥമിക ലക്ഷ്യത്തിനും
ഇത്തരം നടപടികള്‍
വിരുദ്ധമാണെന്ന്
കരുതുന്നുണ്ടോ;
(ഇ)
ഇൗ
സാഹചര്യത്തില്‍
ജി.എസ്.ടി. മുഖേന
ജനങ്ങള്‍ക്ക്
ലഭ്യമാകേണ്ട സാമ്പത്തിക
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനും ചില
വ്യാപാരികള്‍ നടത്തുന്ന
ചൂഷണത്തില്‍ നിന്ന്
ജനങ്ങളെ
സംരക്ഷിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
കെെക്കൊളളുമെന്ന്
വിശദമാക്കുമോ?
ചരക്കു
സേവന നികുതി മൂലമുള്ള നേട്ടം
389.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു
സേവന നികുതി
നടപ്പിലാക്കുമ്പോള്‍
സംസ്ഥാനത്തിനുണ്ടാകുന്ന
നേട്ടങ്ങളെ സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കുമോ
?
(ബി)
ഒരു
സാമ്പത്തിക വര്‍ഷം എത്ര
കോടിയുടെ അധിക വരുമാനം
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്നറിയിക്കാമോ?
ചരക്ക്
സേവന നികുതി കുടിശ്ശിക
390.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാറ്റ്
കുടിശ്ശികയായി
വ്യാപാരികളില്‍ നിന്നും
എന്തു തുക
ലഭിക്കാനുണ്ട്;
(ബി)
ചരക്ക്
സേവന നികുതി
(ജി.എസ്.ടി) കുടിശ്ശിക
പിഴയും പലിശയും
ഒഴിവാക്കി
പിരിച്ചെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
വെളിപ്പെടുത്തുമോ?
കിഫ്ബി
ഫണ്ട്
391.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി ഫണ്ട്
അനുവദിക്കുന്നതിനുളള
നടപടി ക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
കിഫ്ബി
മുഖേനയുള്ള പദ്ധതികള്‍
പരിശോധിക്കാന്‍ വിവിധ
തലങ്ങളില്‍
രൂപീകരിക്കേണ്ട
ഉദ്യോഗസ്ഥന്മാരുടെ
ടീമുകള്‍ ഏതെല്ലാമാണ്
എന്നു വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ടീമുകള്‍ നിലവില്‍
രൂപീകരിച്ചു
കഴിഞ്ഞോയെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
ഫണ്ട്
392.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഫണ്ട് ശരിയായ രീതിയില്‍
വിനിയോഗിക്കുന്നു
എന്നുറപ്പ്
വരുത്തുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങള്‍ ആണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
കിഫ്ബി ഫണ്ട്
അനുവദിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
മണ്ഡലം
ആസ്തി വികസന ഫണ്ട്
393.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍ ബജറ്റില്‍
മണ്ഡലം ആസ്തി വികസന
ഫണ്ടായി ഓരോ
മണ്ഡലത്തിലും എത്ര കോടി
രൂപവീതം
അനുവദിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
(ബി)
ഈ
ഫണ്ടില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍ക്ക്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(സി)
ഇതില്‍
വാട്ടര്‍ അതോറിറ്റി,
വിദ്യാഭ്യാസം,
പൊതുമരാമത്ത്, ആരോഗ്യം
എന്നീ മേഖലകളില്‍
ഭരണാനുമതി
നല്‍കിയതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
നിയോജക
മണ്ഡല ആസ്തി വികസന നിധി
വിനിയോഗിച്ചുള്ള
ശുചിത്വപരിപാലനം
394.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡല ആസ്തി വികസന
നിധിയില്‍ നിന്നും തുക
വിനിയോഗിച്ച്
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിനായി
പുറപ്പെടുവിച്ച പുതിയ
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളില്‍
ശുചിത്വ പരിപാലനവുമായി
ബന്ധപ്പെട്ട മൂലധന
സ്വഭാവമുള്ള ആസ്തികള്‍
സൃഷ്ടിക്കുന്നതിന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടെങ്കിലും
അനുവദനീയമായ
പ്രവൃത്തികള്‍
സംബന്ധിച്ച
അനുബന്ധം-1ല്‍ ഇത്തരം
പ്രവൃത്തികള്‍
ഉള്‍പ്പെടുത്തിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാരിന്റേയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടേയും
അധീനതയിലുള്ള ഭൂമിയില്‍
ശുചിത്വ പരിപാലനവുമായി
ബന്ധപ്പെട്ട് മാലിന്യ
സംസ്ക്കരണത്തിന്
സഹായകരമാകുന്ന
മെറ്റീരിയല്‍ റിക്കവറി
ഫെസിലിറ്റി
(എം.ആര്.എഫ്)
പ്ലാസ്റ്റിക് ഷ്രെഡിംഗ്
/ റീസൈക്ലിംഗ് /
ബെയ്ലിംഗ്
യൂണിറ്റുകള്‍,കമ്മ്യൂണിറ്റി
ലെവല്‍ ബയോഗ്യാസ്
പ്ലാന്റ്,ഇന്‍സിനറേറ്റര്‍,വാട്ടര്‍ട്രീറ്റ്മെന്റ്
പ്ലാന്റ്,സ്വീവേജ്
പ്ലാന്റ് തുടങ്ങിയവ
നിയോജക മണ്ഡല ആസ്തി
വികസന നിധിയില്‍
നിന്നും തുക
വിനിയോഗിച്ച്
നിര്‍മ്മിക്കുന്നതിന്
സാധിക്കുമോ;
സാധിക്കില്ലെങ്കില്‍
പ്രസ്തുത
പ്രവൃത്തികള്‍ അനുബന്ധം
1-ല്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
കിഫ്ബി
മുഖേന നല്കുന്ന ഭരണാനുമതി
395.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന നാളിതുവരെ
സംസ്ഥാനത്ത്എത്ര കോടി
രൂപയ്ക്കുള്ള
പ്രവർത്തികളുടെ
ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളത്;
(ബി)
ഭരണാനുമതി
നല്‍കുന്നതിനായി എത്ര
കോടി രൂപയുടെ
പ്രോജക്ടുകള്‍ കിഫ്ബി
മുമ്പാകെയുണ്ട്;
(സി)
കിഫ്ബിയുടെ
പ്രവര്‍ത്തനം കൂടുതല്‍
വിപുലമാക്കുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികൾ സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കുമോ?
കിഫ്ബി
മുഖേന നടപ്പിലാക്കുന്നതിന്
ഭരണാനുമതി നല്കിയ പദ്ധതികൾ
396.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 എന്നീ
സാമ്പത്തിക വര്‍ഷങ്ങളിൽ
കിഫ്ബി മുഖേന
നടപ്പിലാക്കുന്നതിന്
ഭരണാനുമതി നല്കിയ
പദ്ധതികളില്‍ ടെണ്ടര്‍
പൂര്‍ത്തിയാക്കിയവയുടെ
പട്ടിക ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
എത്ര പദ്ധതികളുടെ
നിർവഹണം
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയിൽ
എത്ര പദ്ധതികളുടെ
നിർവഹണം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ?
ആളോഹരി
വരുമാനം
397.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇന്ത്യന്‍
സംസ്ഥാനങ്ങളില്‍
ഏറ്റവും വലിയ
കടക്കാരാണ് എന്ന്
പറയപ്പെടുന്ന
കേരളത്തില്‍, ആളോഹരി
വരുമാനം വളരെ
കൂടുതലായിരിക്കുന്നതെന്തുകൊണ്ടാണെന്ന്
വിശദീകരിക്കാമോ?
കിഫ്ബി
വഴിയുള്ള പ്രവൃത്തികളുടെ
നിര്‍വ്വഹണം
398.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലൂടെ ഭരണാനുമതി
നല്കുന്ന
പ്രവര്‍ത്തികളുടെ
നിര്‍വ്വഹണം
നടത്തുന്നതിന്
ഏജന്‍സികളെ ലിസ്റ്റ്
ചെയ്തിട്ടുണ്ടോ? എങ്കിൽ
വിശദാംശങ്ങള്‍
നല്‍കാമോ?
(ബി)
നിര്‍വ്വഹണ
ഏജന്‍സികളെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
നികുതി
കുടിശ്ശിക
399.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പിരിഞ്ഞുകിട്ടാനുള്ള
നികുതി കുടിശ്ശിക
നിലവില്‍ എത്ര
കോടിയാണ്;
(ബി)
പ്രസ്തുത തുക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
ബാങ്ക്
വായ്പകള്‍
400.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാങ്ക്
വായ്പകളില്‍ മുതലിന്റെ
മൊത്തം തുകയുടെയത്രയും
പലിശ മാത്രമേ
ഇൗടാക്കാന്‍ പാടുളളൂ
എന്ന് സുപ്രീംകോടതി
വ്യക്തമാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇൗ വ്യവസ്ഥ വിദ്യാഭ്യാസ
വായ്പ എടുത്തവര്‍ക്ക്
കൂടി ബാധകമാക്കുമോ?
കിഫ്ബി
പദ്ധതികള്‍
401.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലൂടെ
31.7.2017വരെ എത്ര കോടി
രൂപയുടെ ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തിലെ ഏതെല്ലാം
പ്രോജക്ടുകളാണ്
നിലവില്‍ കിഫ്ബിയുടെ
പരിഗണനയ്ക്ക്
ഭരണാനുമതിയ്ക്കായി
വന്നിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
നടപ്പ്
സാമ്പത്തിക വര്‍ഷത്തെ പദ്ധതി
അടങ്കല്‍
402.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഞ്ചവത്സര
പദ്ധതിയുടെ ഭാഗമായി
നടപ്പ് സാമ്പത്തിക
വര്‍ഷത്തെ പദ്ധതി
അടങ്കല്‍ എത്ര കോടി
രൂപയുടേതായിരുന്നു;
(ബി)
ഏറ്റവുമൊടുവില്‍
മന്ത്രിസഭായോഗം
അംഗീകരിച്ച 2017-18ലെ
വാര്‍ഷികപദ്ധതി എത്ര
കോടി രൂപയുടേതാണ്;
(സി)
ഇതില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കുളള
വിഹിതമെത്ര;
(ഡി)
2015-16
വര്‍ഷത്തെ അടങ്കലും അത്
മുന്‍വര്‍ഷത്തേക്കാള്‍
എത്ര ശതമാനം
വര്ദ്ധനയോടുകൂടിയതാണെന്നതും
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
വാര്‍ഷിക
പദ്ധതിയില്‍ അനുവദിച്ച
പണം മുന്‍വര്‍ഷങ്ങളില്‍
പാഴാക്കിയതിന്റെ
പേരില്‍ ഏതെല്ലാം
വകുപ്പുകളുടെ 2016-17ലെ
അടങ്കലില്‍ എത്ര ശതമാനം
വീതം കുറവ്
വരുത്തുകയുണ്ടായി;
(എഫ്)
വിലവര്‍ദ്ധനയും
മറ്റുംമൂലം പദ്ധതി
നിര്വ്വഹണച്ചെലവില്
ഉണ്ടാകാവുന്ന സ്വാഭാവിക
വര്‍ദ്ധന കൂടി
പരിഗണിച്ചാല്‍
ഫലത്തില്‍ പദ്ധതി
അടങ്കലില്‍ വര്‍ദ്ധന
ഉണ്ടാകുന്നുണ്ടോ;
വിശദമാക്കുമോ?
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
മൂലധനച്ചെലവ്
403.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
മൂലധനച്ചെലവ്
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് എത്ര
ശതമാനം
കൂടുതലായിരിക്കണം
എന്നായിരുന്നു
ബജറ്റില്‍
പ്രതീക്ഷിച്ചിരുന്നത്;
(ബി)
കഴിഞ്ഞ
ഏഴ് സാമ്പത്തിക
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും
സംസ്ഥാനത്തിന്റെ ആകെ
ചെലവിന്റെ എത്ര ശതമാനം
തുക മൂലധനച്ചെലവുണ്ടായി
എന്നു വിശദമാക്കുമോ?
സർക്കാർ
ജീവനക്കാരുടെ ശമ്പള പരിഷ്കരണ
കുടിശ്ശിക
404.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സർക്കാർ ജീവനക്കാരുടെ
ശമ്പള പരിഷ്കരണ
കുടിശ്ശിക എത്ര
ഗഡുക്കളായി നല്‍കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ബി)
ഇതില്‍
ആദ്യഗഡു എന്ന് നല്‍കും;
ഇതുവരെ എത്ര
ജീവനക്കാര്‍ക്ക് ആദ്യ
ഗഡു നല്‍കിയിട്ടുണ്ട്;
(സി)
പ്രസ്തുത
കുടിശ്ശിക പി.എഫ്.-ല്‍
ലയിപ്പിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ഡി)
അവശേഷിക്കുന്ന
ശമ്പള പരിഷ്കരണ
കുടിശ്ശിക ഒറ്റ ഗഡുവായി
പി.എഫ്.-ല്‍
ലയിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
പദ്ധതി അടങ്കല്‍
405.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16,
2016-17 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലെ സംസ്ഥാന
പദ്ധതി അടങ്കല്‍ എത്ര
കോടി രുപ
വീതമായിരുന്നു; ഇതില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കുള്ള
വിഹിതം എത്ര കോടി
ആയിരുന്നു;
(ബി)
2015-16-ലെ
പദ്ധതിച്ചെലവ്
എ.ജി.യുടെ
കണക്കനുസരിച്ച് എത്ര
കോടി ആയിരുന്നു;
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
യഥാര്‍ത്ഥ
പദ്ധതിച്ചെലവ്
എത്രയായിരുന്നു എന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
പദ്ധതി അടങ്കല്‍തുക
406.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ് അനുസരിച്ച്
സംസ്ഥാന
പദ്ധതികള്‍ക്കുള്ള
അടങ്കല്‍തുക കേന്ദ്ര
വിഹിതമുള്‍പ്പെടെ ആകെ
എത്രയാണ്;
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എസ്.സി./എസ്.റ്റി.
വിഭാഗത്തിനായി
നീക്കിവച്ചിട്ടുള്ളത്
എത്ര തുകയാണ്;
(സി)
ഇതില്‍
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക്
നീക്കിവച്ചിട്ടുള്ള തുക
എത്ര; വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
എസ്.സി./എസ്.റ്റി.
വിഭാഗങ്ങള്‍ക്ക് വേണ്ടി
എന്തു തുക
ചെലവഴിച്ചുവെന്നും ഇത്
ആകെ അനുവദിച്ച തുകയുടെ
എത്ര ശതമാനമാണെന്നും
വിശദമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് കൂടുതല്‍
സ്വകാര്യ ആശുപത്രികളില്‍
വ്യാപിപ്പിക്കുന്നതിനുളള
നടപടികള്‍
407.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും ധനസഹായം
സ്വീകരിച്ച് സര്‍ജറി
അടക്കമുള്ള മാരകരോഗ
ചികിത്സകള്‍
നടത്തിയിരുന്ന പല
സ്വകാര്യ ആശുപത്രികളും
പ്രസ്തുത പദ്ധതിയില്‍
നിന്നും
പിന്വാങ്ങിയതുമൂലം
രോഗികള്ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുണ്ടായിരുന്ന
പ്രധാന സ്വകാര്യ
ആശുപത്രികളെ പ്രസ്തുത
പദ്ധതിയില്‍
തുടരുന്നതിനും,
കൂടുതല്‍
ആശുപത്രികളില്‍ കാരുണ്യ
ബെനവലന്റ് ഫണ്ട് വഴി
ചികിത്സ നല്‍കുന്നതിനും
ആവശ്യമായ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ?
പബ്ളിക്
ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്
സിസ്റ്റം
408.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ പ്രകാരമുള്ള
ഫണ്ടും അവയുടെ
വിനിയോഗവും
നിരീക്ഷിക്കുന്നതിനായുളള
ഓണ്‍ലൈന്‍ സംവിധാനമായ
പബ്ളിക് ഫിനാന്‍ഷ്യല്‍
മാനേജ്മെന്റ് സിസ്റ്റം
(പി എഫ് എം എസ്)
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
കേന്ദ്രവിഹിതം യഥാസമയം
ലഭ്യമാക്കുന്നതിനും അവ
സമയബന്ധിതമായി
വിനിയോഗിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
സംസ്ഥാന
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും ആരോഗ്യ
ഇന്‍ഷുറന്‍സ്
409.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും
സര്‍ക്കാര്‍ രൂപികരിച്ച
ആരോഗ്യ ഇന്‍ഷുറന്‍സ്
എന്ന്
നടപ്പിലാക്കുവാന്‍
കഴിയും ;
(ബി)
ഇതിന്റെ
പ്രീമിയം എന്ന് മുതലാണ്
ജീവനക്കാരില്‍ നിന്ന്
ഈടാക്കുക ;
(സി)
പദ്ധതിയുടെ
ആനുകുല്യങ്ങള്‍
വിശദമാക്കാമോ ;
(ഡി)
ഏതൊക്കെ
ആശുപത്രികളിലൂടെയാണ്
ചികിത്സ
ലഭ്യമാക്കുകയെന്ന്
വ്യക്തമാക്കുമോ ;
(ഇ)
അന്യസംസ്ഥാനത്തെ
ആശുപത്രികളില്‍ ചികിത്സ
സൗകര്യം
ഏര്‍പ്പെടുത്തുമോ ?
പൊതുകടം
410.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അക്കൗണ്ടന്റ്
ജനറലിന്റെ കണക്കുകള്‍
പ്രകാരം മുന്‍
എല്‍.ഡി.എഫ്
സര്‍ക്കാര്‍ 31.03.2011
-ല്‍
അധികാരമൊഴിയുമ്പോഴുളള
പൊതുകടം എത്ര എന്നും
ശേഷം വന്ന യു.ഡി.എഫ്.
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
ഇത് എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
മുൻ
സർക്കാർ കാലയളവില്‍
(2011-16) എത്ര കോടി
രൂപയുടെ
പൊതുകടത്തിന്റെ
വര്‍ദ്ധനവുണ്ടായി;
തുക,ശതമാനം എന്നിവ
ഉള്‍പ്പെടെ
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
2011-16 കാലത്തെ തനതു
നികുതി വരുമാനം എത്ര
ശതമാനമായിരുന്നു
എന്നും, ആയത്
30.03.2011 വരെയുളള
കാലഘട്ടങ്ങളില്‍ എത്ര
ശതമാനം എന്നും പ്രസ്തുത
2011-16 കാലയളവില്‍
വന്ന കുറവ് എത്ര ശതമാനം
എന്നും
വ്യക്തമാക്കുമോ;
(ഡി)
2006-11
കാലയളവിലെ എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
റവന്യു കമ്മിയുടെ
ശരാശരി വര്‍ദ്ധനവ്
എത്രയായിരുന്നു എന്നും
ആയത് 2011-16
കാലയളവില്‍
യു.ഡി.എഫ്.സര്‍ക്കാരിന്റെ
കാലത്ത് എത്രയായി
എന്നും
വ്യക്തമാക്കുമോ;
(ഇ)
ഇതുമൂലമുണ്ടായ
സംസ്ഥാന റവന്യു കമ്മി,
സംസ്ഥാന
കടമെടുപ്പുപരിധി
ഉള്പ്പെടെയുണ്ടാക്കിയ
സ്ഥിതി വിശേഷങ്ങള്‍
എന്ത് എന്നു
വ്യക്തമാക്കുമോ;
(എഫ്)
ഈ
സ്ഥിതി വിശേഷം നേരിട്ട്
സംസ്ഥാനത്തിന്റെ
സാമ്പത്തികവളര്‍ച്ച
ഉറപ്പു വരുത്താനും
പൊതുകടം കുറയ്ക്കാനും,
നികുതി വരുമാനം
ഉറപ്പുവരുത്താനും ഇൗ
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
- പെരുമ്പന്‍കുത്ത് റോഡ്
411.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ബഡ്ജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
കോതമംഗലം -
പെരുമ്പന്‍കുത്ത്
റോഡിന് 15 കോടി രൂപയുടെ
ഭരണാനുമതി
ലഭ്യമായിരുന്നതിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃ admitteത്തി
വേഗത്തിലാക്കുന്നതിനു
വേണ്ടിയുള്ള നടപടി
സ്വീകരിക്കുമോ?
കൂടുതല്‍
തുക വായ്പ എടുക്കാനുളള അനുമതി
412.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
കൂടുതല്‍ തുക വായ്പ
എടുക്കാനുളള അനുമതി
കേന്ദ്രം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
മൊത്തം
ആഭ്യന്തര
ഉത്പാദനത്തിന്റെ എത്ര
ശതമാനം വരെ
കടമെടുക്കാനാണ് അനുമതി
നല്‍കിയിട്ടുളളത്;
വിശദമാക്കാമോ;
(സി)
എങ്കില്‍
ഇതനുസരിച്ച് കേരളത്തിന്
എത്ര തുക അധികമായി
വായ്പ എടുക്കാന്‍
സാധിക്കും;
(ഡി)
ഇപ്രകാരം
അധികമായി എടുക്കുന്ന
വായ്പ തുക ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
വിനിയോഗിക്കാന്‍ കഴിയുക
എന്ന് കേന്ദ്രം വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതു
സംബന്ധിച്ച വിശദാംശം
മേഖല തിരിച്ച്
നല്‍കുമോ?
നബാര്‍ഡ്
ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍
413.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വാമനപുരം
നിയോജകമണ്ഡലത്തില്‍
നബാര്‍ഡ് ഫണ്ട്
ഉപയോഗിച്ചുള്ള
പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നബാര്‍ഡ്
ഫണ്ട് ഉപയോഗിച്ച് വിവിധ
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് ;
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കുമോ?
വാര്‍ഷിക
പദ്ധതി
414.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
വാര്‍ഷിക
പദ്ധതിയ്ക്കായി
എത്രകോടി രൂപയാണ്
നീക്കിവച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വാര്‍ഷിക പദ്ധതിയുടെ
ഭാഗമായി എത്ര കോടി രൂപ
വീതം ഓരോ വകുപ്പുകളും
ചെലവഴിച്ചെന്ന്
വിശദമാക്കുമോ;
(സി)
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം വാര്‍ഷിക
പദ്ധതിയില്‍ എന്തു തുക
ചെലവിടണമെന്നാണ്
നിഷ്കര്‍ഷിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വാര്‍ഷിക
പദ്ധതിയുടെ ചെലവു
കൂട്ടാന്‍ എന്തെങ്കിലും
പ്രത്യേക ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
ഉത്തരവുകളിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ;
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
415.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
എന്തെല്ലാം
പ്രവൃത്തികളാണ്
കിഫ്ബിയില്‍
ഉള്‍പ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയും
എന്താണെന്നും നിലവില്‍
എന്തെല്ലാം
നടപടിക്രമങ്ങല് ആണ് ഈ
പ്രവൃത്തിയുടെ
പുരോഗതിക്കായി
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍ നിന്നും
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
416.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
നിന്നും കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ ?
പതിനാലാം
ധനകാര്യ കമ്മീഷന്
417.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനാലാം
ധനകാര്യ കമ്മീഷന്
സംസ്ഥാനങ്ങളുടെ നികുതി
വിഹിതം
വര്‍ദ്ധിപ്പിക്കുകയും
പദ്ധതി ധനസഹായത്തില്‍
ആനുപാതികമായി കുറവ്
വരുത്തുകയും
ചെയ്തതുമൂലം
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍ വന്ന
മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
ഏകോപനത്തിനായി
സെക്രട്ടേറിയറ്റില്‍
രൂപീകരിച്ചിട്ടുള്ള
പ്രത്യേക സെല്ലിന്റെ
പ്രവര്‍ത്തനഫലമായി എത്ര
കോടി രൂപ
നേടിയെടുക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
കണക്ക് സഹിതം
വ്യക്തമാക്കാമോ ?
ബജറ്റിലെ
ഡിമാന്റ് തിരിച്ചുള്ള കണക്ക്
418.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തെ
ബജറ്റിലും സപ്ലിമെന്ററി
ഡിമാന്റിലും
വകയിരുത്തിയ തുക എത്ര;
ഡിമാന്റ് തിരിച്ച്
വിശദമാക്കാമോ;
(ബി)
ഓരോ
ഡിമാന്റ് ഹെഡിലും
ചെലവാക്കിയ തുക
എത്രയെന്ന്
വിശദമാക്കാമോ;
(സി)
മൂലധന
ചെലവിലേയ്ക്ക്
ബജറ്റിന്റെ എത്ര ശതമാനം
വകയിരുത്തിയെന്നും എത്ര
ശതമാനം
ചെലവാക്കിയെന്നുമുള്ള
കണക്ക് ഡിമാന്റ്
തിരിച്ച് നല്‍കുമോ?
സംസ്ഥാനം
പ്രതീക്ഷിച്ച വരുമാനം
419.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സംസ്ഥാനം പ്രതീക്ഷിച്ച
വരുമാനം ഏതെല്ലാം
സ്രോതസ്സുകളിലൂടെ എത്ര
കോടി രൂപ
വീതമായിരുന്നു; കേന്ദ്ര
സര്‍ക്കാര്‍, സംസ്ഥാന
സര്‍ക്കാര്‍ എന്നിവ
വഴിയുള്ള വരുമാനം ഓരോ
ഇനവും എത്ര വീതമെന്ന്
വിശദമാക്കാമോ;
(ബി)
പ്രതീക്ഷിച്ച
വരുമാനത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ വഴിയും
സംസ്ഥാന സര്‍ക്കാര്‍
വഴിയും കഴിഞ്ഞ
സാമ്പത്തിക വര്‍ഷം വരെ
ലഭിച്ച തുക ഓരോ
ഇനത്തിലും എത്ര വീതം ;
വിശദമാക്കാമോ?
പുതുതായി
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച പദ്ധതികള്‍
420.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17ലെ
ബജറ്റ് പ്രസംഗത്തില്‍
പുതുതായി
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍ ഏതെല്ലാം
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
നാളിതുവരെ ഭരണാനുമതി
നല്കിയിട്ടില്ലാത്ത
പദ്ധതികള്‍ ഏതെല്ലാം;
(സി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കിയവ എത്ര;
(ഡി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിക്കുകയും
പദ്ധതിനിര്‍വ്വഹണം
ആരംഭിക്കാതിരിക്കുകയും
ചെയ്ത പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
പുതുക്കിയ
കിഫ്ബി പദ്ധതി
421.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
-17 ലെ ബഡ്ജറ്റിൽ
പ്രഖ്യാപിച്ച പുതുക്കിയ
കിഫ്ബി പദ്ധതിയില്‍
ഇതിനോടകം എത്ര കോടി
രൂപയുടെ പ്രവൃ
ത്തികള്‍ക്ക് ഭരണാനുമതി
നല്‍കിയെന്നും അവ
ഏതെല്ലാം മേഖലയില്‍
ആണെന്നും
വെളിപ്പെടുത്താമോ;
(ബി)
ഇതിന്റെ
വിശദമായ പട്ടിക
മേശപ്പുറത്ത്
വയ്ക്കുമോ;
(സി)
ഈ
കിഫ്ബി പദ്ധതിയില്‍
ഇതിനോടകം എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
ബജറ്റില്‍
അനുവദിച്ച തുകയും ചെലവഴിച്ച
തുകയും
422.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-2018
സാമ്പത്തിക വര്‍ഷം
ജൂണ്‍ 30 വരെ ബജറ്റില്‍
അനുവദിച്ച പ്രകാരമുളള
എത്ര ശതമാനം തുക
ചെലവഴിച്ചിട്ടുണ്ട്;
ഓരോ ഡിമാന്റിലും
ചെലവഴിച്ച തുക
വിശദമാക്കാമോ;
(ബി)
മുന്‍
വര്‍ഷത്തെ അപേക്ഷിച്ച്
ബജറ്റിലേക്ക് എത്ര
തുകയാണ് കുറവ് വന്നത്;
ഓരോ ഡിമാന്റിന്റെ
കണക്ക് വിശദമാക്കാമോ;
(സി)
ബജറ്റിലേക്ക്
ലഭിക്കേണ്ടിയിരുന്ന
പെട്രോളിയം സെസ്സ്,
വാഹന നികുതി ഇനത്തില്‍
എത്ര കോടി രൂപ
കിഫ്ബിക്ക്
നല്‍കിയിട്ടുണ്ട്; ഇനം
തിരിച്ച്
ലഭ്യമാക്കാമോ?
പഴയങ്ങാടി
സബ്ട്രഷറി കെട്ടിടനിര്‍മ്മാണം
423.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
27.01.2011ല്‍
ഭരണാനുമതി ലഭിച്ചതും
ഇന്‍കെല്‍
ഉപേക്ഷിച്ചതുമായ
പഴയങ്ങാടി സബ്ട്രഷറി
കെട്ടിടനിര്‍മ്മാണം
കിഫ്ബി നിക്ഷേപം
ഉപയോഗിച്ച് വീണ്ടും
ഇന്‍കെല്‍ വഴി
നിര്‍വ്വഹിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കിൽ
പ്രസ്തുത
കെട്ടിടത്തിന്റെ
എസ്റ്റിമേറ്റ്
ഉള്‍പ്പെടുന്ന
പ്രോജക്ട്
റിപ്പോര്‍ട്ടിന്
കിഫ്ബിയുടെ അംഗീകാരം
ലഭ്യമായിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
പൊതുമേഖലാ
ബാങ്കുകളുടെ ചൂഷണം
424.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
ബാങ്കുകള്‍ അമിതമായി
സര്‍വ്വീസ് ചാര്‍ജ്ജ്
ഈടാക്കി ഇടപാടുകാരെ
ചൂഷണം ചെയ്യുന്നത്
തടയാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(ബി)
പൊതുമേഖലാ
ബാങ്കുകളെ
നിയന്ത്രിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സ്രക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(സി)
പൊതുമേഖലാ
ബാങ്കുകള്‍ നിരന്തരമായി
ഇത്തരം നടപടികള്‍
തുടര്‍ന്നുവരുന്നത്
ശാശ്വതമായി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍ കഴിയും
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
എലത്തൂര്‍
നിയോജകമണ്ഡലത്തിലെ ആസ്ഥി വികസന
പദ്ധതികള്‍
425.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എലത്തൂര്‍
നിയോജകമണ്ഡലത്തിലെ
2016-17 സാമ്പത്തിക
വര്‍ഷത്തെ ആസ്ഥി വികസന
പദ്ധതികളില്‍ നല്കിയ
പ്രോപ്പോസലുകളില്
ഏതൊക്കെ
പദ്ധതികള്‍ക്കാണ്
ധനകാര്യ വകുപ്പ് അനുമതി
നല്‍കിയിട്ടുള്ളത്
എന്നും ഏതൊക്കെ
പദ്ധതികള്‍ക്കാണ് ഇതേ
വരെ അനുമതി
ലഭ്യമാക്കാത്തത് എന്നും
വ്യക്തമാക്കാമോ?
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ കിഫ്ബി
അംഗീകാരം നല്കിയ പദ്ധതികള്‍
426.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ
പദ്ധതികള്‍ക്കാണ്
കിഫ്ബി ഇതു വരെ
അംഗീകാരം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;ഏതൊക്കെ
പദ്ധതികളുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികള്‍
427.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാരിന്റെ രണ്ടു
ബജറ്റിലുമായി
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികളുടെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ?
ധനകമ്മിയും
നികുതി വരുമാനവും
428.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011 മുതല്‍ 2016
വരെയുള്ള വര്‍ഷങ്ങളിലെ
സംസ്ഥാനത്തിന്റെ
ധനകമ്മി സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
പൊതുകടം
എത്രയായിരുന്നു; 2016
മാര്‍ച്ച് 31 ലെ കണക്ക്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
2011
മുതല്‍ 2016 വരെയുള്ള
വര്‍ഷങ്ങളിലെ നികുതി
വരുമാനത്തിന്റെ കണക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
ഓരോ നികുതിയും ഇനം
തിരിച്ച് നല്‍കാമോ?
നികുതിയിതര
വരുമാനം
429.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ 2016-17
സാമ്പത്തിക വര്‍ഷത്തെ
നികുതിയിതര വരുമാനം
എത്രയാണ്; വിശദാംശം
നല്‍കുമോ;
(ബി)
2016-17സാമ്പത്തിക
വര്‍ഷത്തില്‍
ലക്ഷ്യമിട്ട നികുതിയിതര
വരുമാനം പൂര്‍ണ്ണമായും
പിരിച്ചെടുക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അതിനുളള കാരണങ്ങള്‍
വിശദമാക്കുമോ;
(ഡി)
2017-18
സാമ്പത്തിക വര്‍ഷം
നികുതിയിതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശം നല്‍കുമോ?
പങ്കാളിത്ത
പെന്ഷന്
430.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
പങ്കാളിത്ത പെന്ഷന്
പദ്ധതി പുനരവലോകനം
ചെയ്ത് തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
തീരുമാനം
എടുത്തിട്ടില്ലെങ്കില്‍
അതിനുവേണ്ടിയുള്ള
നടപടികള്‍ ഏതുവരെയായി;
വ്യക്തമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി
431.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഉയർന്ന
മനുഷ്യ വികസന സൂചിക
ഉണ്ട് എന്ന്
അവകാശപ്പെടുമ്പോഴും
കേരളം ഗുരുതരമായ
സാമ്പത്തിക
പ്രതിസന്ധിയില്‍ എത്തി
നില്‍ക്കുന്നതിന്‍െറ
കാരണങ്ങള്‍
വിശദീകരിക്കാമോ ?
സാമ്പത്തിക
ക്രമക്കേട് കേസ്സുകള്‍
432.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര സാമ്പത്തിക
ക്രമക്കേട് കേസ്സുകള്‍
ധനകാര്യ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടുകയുണ്ടായി;
വ്യക്തമാക്കുമോ;
(ബി)
ഇൗ
കേസ്സുകളില്‍
ഏതിലെല്ലാം ധനകാര്യ
വകുപ്പ് അന്വേഷണം
നടത്തിയെന്നും
ക്രമക്കേടുകള്‍ക്ക്
ഉത്തരവാദികളായിട്ടുളളവര്ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു എന്നും
വിശദമാക്കുമോ;
(സി)
സാമ്പത്തിക
ക്രമക്കേടുകള്‍
നടത്തുന്നവര്‍ക്കെതിരെ
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ;
സ്ഥാനമാന പരിഗണനകള്‍
കൂടാതെ സാമ്പത്തിക
കുറ്റവാളികള്‍ക്കെതിരെ
നടപടിയെടുക്കുമോ എന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
കോഴി വില
433.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബഹു.
ധനകാര്യവകുപ്പ് മന്ത്രി
സംസ്ഥാനത്ത് കിലോക്ക്
75/- രൂപ നിരക്കില്‍
കോഴിയെ ലഭിക്കുമെന്ന്
പ്രസ്താവന
പുറപ്പെടുവിച്ചുവെങ്കിലും
പ്രസ്തുത വിലയ്ക്ക്
കോഴിയെ സംസ്ഥാനത്തെ ഒരു
കടയിൽ നിന്നും
ലഭിക്കുന്നില്ല്ലെന്ന
വസ്തുത ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇതിനെതിരെ
എന്തൊക്കെ നടപടി
സ്വീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
അധിക
വിലയ്ക്ക് കോഴികളെ
വില്‍ക്കുന്ന
വ്യാപാരികള്‍ക്കെതിരെ
എന്തൊക്കെ നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നു
വിശദമാക്കുമോ?
സംസ്ഥാനത്തെ
കോഴി വില
434.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോഴി വില്പനക്കാര്
നടത്തിയ സമരം
ഒത്തുതീര്‍ന്നത് എന്ത്
വിലയ്ക്ക് കോഴി
വില്‍ക്കാം എന്ന
ധാരണയുടെ
അടിസ്ഥാനത്തിലാണ്;
(ബി)
പ്രസ്തുത
വിലയ്ക്ക് കോഴി
വില്ക്കുന്നുവെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
കോഴി കച്ചവടക്കാര്‍
ധനകാര്യ വകുപ്പ്
മന്ത്രിക്ക് നല്കിയ
ഉറപ്പ് ലംഘിച്ച് അന്യായ
വില ഈടാക്കുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അമിത വില
ഈടാക്കിയവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ജി.എസ്.റ്റി.
നിലവില്‍ വന്നതോടെ
കെപ്കോ അതിന്റെ
വിലയില്‍ 14.5% കുറവ്
വരുത്തിയിട്ടുണ്ടോ ?
വിദ്യാഭ്യാസ
വായ്പ ഇളവ്
435.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ച
വിദ്യാഭ്യാസ വായ്പ ഇളവ്
പദ്ധതിയില്‍, പിന്നോക്ക
വികസന കോര്പ്പറേഷന്
(KSBDC) മുഖേന
വിദ്യാഭ്യാസ വായ്പ
എടുത്ത
വിദ്യാര്‍ത്ഥികളെ കൂടി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
വിദ്യാഭ്യാസ വായ്പ ഇളവ്
പദ്ധതിയില്‍ പിന്നോക്ക
വികസന കോര്‍പ്പറേഷനില്‍
നിന്ന് വിദ്യാഭ്യാസ
വായ്പ എടുത്ത
വിദ്യാര്‍ത്ഥികളെ കൂടി
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ ?
നിയോജകമണ്ഡല
ആസ്തി വികസന ഫണ്ട്
436.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കഴിഞ്ഞ
ബജറ്റില്‍
പ്രഖ്യാപിച്ച
നിയോജകമണ്ഡല ആസ്തി
വികസന ഫണ്ടില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രൊപ്പോസലുകള്ക്ക്ധനകാര്യ
വകുപ്പില്‍ നിന്നും
ഭരണാനുമതി
ലഭിക്കുന്നതിന്
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കാലതാമസം ഒഴിവാക്കാന്‍
മതിയായ ഉദ്യോഗസ്ഥരെ
നിയമിക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(സി)
ധനകാര്യ
വകുപ്പില്‍ ഇത്തരം
ഫയലുകളിന്മേല് പരമാവധി
എത്ര ദിവസം കൊണ്ട്
തീരുമാനം
എടുക്കപ്പെടുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനകം
ധനകാര്യ വകുപ്പിലെത്തിയ
എല്ലാ
പ്രൊപ്പോസലുകള്‍ക്കും
അംഗീകാരം നല്‍കുമെന്ന്
ഉറപ്പു വരുത്തുമോ?
കിഫ്ബിയില്‍
അനുവദിച്ച കോന്നി മണ്ഡലത്തിലെ
പ്രവൃത്തികള്‍
437.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നി
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
കിഫ്ബിയില്‍ തുക
അനുവദിച്ചിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍
ഏതെല്ലാം വര്‍ക്കുകള്‍
ആരംഭിച്ചുവെന്നും ഇനി
ഏതെല്ലാം
ആരംഭിക്കാനുണ്ടെന്നും
ഇനം തിരിച്ചും വകുപ്പ്
തിരിച്ചും
വ്യക്തമാക്കുമോ;
(സി)
ഇതിലേക്ക്
നാളിതുവരെ അനുവദിച്ച
തുക ഓരോന്നിനും എത്ര
വീതമെന്നും ഇനി എത്ര
തുക അനുവദിക്കുമെന്നും
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
438.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനും
പദ്ധതികള്‍ കാലവിളംബം
കൂടാതെ
നടപ്പിലാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പക്കുള്ള പലിശ
439.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പക്കുള്ള പലിശ
പൂര്‍ണ്ണമായും
ഏറ്റെടുക്കാന്‍ കേന്ദ്ര
ഗവണ്മെന്റ്
തീരുമാനിച്ചിട്ടുള്ളതായി
വിവരം ലഭിച്ചിട്ടുണ്ടോ
?
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അംഗീകാരം
നല്കിയ പദ്ധതികള്‍
440.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
ജൂണ്‍ 30 വരെ
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
അംഗീകാരം നല്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
എത്ര
കോടി രൂപയുടെ
പ്രവൃത്തികള്‍ക്കാണ്
നാളിതുവരെ ഭരണാനുമതി
ലഭ്യമാക്കിയിട്ടുള്ളത്;
(സി)
എത്ര
കോടി രൂപയുടെ
ഭരണാനുമതിയാണ് 2017-ല്‍
നല്കുവാന് കിഫ്ബി
തീരുമാനിച്ചിട്ടുള്ളത്
?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ദേവികുളം
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന പദ്ധതികള്‍
441.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
പദ്ധതികള്‍ സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
പ്രവൃത്തികള്‍
ആരംഭിക്കുവാന്‍
തടസ്സങ്ങള്‍
എന്തെങ്കിലും
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ വിവിധ
പദ്ധതികള്‍
442.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബജറ്റില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ വിവിധ
പദ്ധതികള്‍
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് ഇതിനകം
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണ് ;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ,
ബജറ്റില്‍ പ്രഖ്യാപിച്ച
മുഴുവന്‍
പദ്ധതികള്‍ക്കും ഈ
സാമ്പത്തിക
വര്‍ഷത്തില്‍ തുടക്കം
കുറിക്കുമോ;
(സി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട
നടപടികള്‍ എന്തൊക്കെ;
പദ്ധതികള്‍ക്ക് ഇനി
പ്രത്യേകം ഭരണാനുമതി
ലഭിക്കേണ്ടതുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
തുടക്കം
കുറിക്കാനാവാത്ത
പദ്ധതികളിന്മേല് എന്ത്
നടപടി കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ നിര്‍മ്മാണ
പ്രവൃത്തികള്‍
443.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി സംസ്ഥാനത്ത് എത്ര
കോടി രൂപയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കു
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ എത്ര
പ്രവൃത്തികളുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടെന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(സി)
ജലവിഭവം,
പൊതുമരാമത്ത്,
വൈദ്യുതി, ഐ.ടി,
വിദ്യാഭ്യാസം, ആരോഗ്യം,
വനം, ടൂറിസം, വ്യവസായം,
സ്പോര്‍ട്സ്,
മത്സ്യബന്ധനം,
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്, ഗതാഗതം
എന്നീ വകുപ്പുകളില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
T 444.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പള പരിഷ്കരണ
കമ്മീഷന്‍െറ
ശിപാര്‍ശയനുസരിച്ച്
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
വേണ്ടി നടപ്പിലാക്കുന്ന
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പില്‍
വരുത്തുന്നതിന് എത്ര
ഇന്‍ഷ്വറന്‍സ്
കമ്പനികള്‍ മുന്നോട്ട്
വന്നിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
ഇന്‍ഷ്വറന്‍സ്
ഫണ്ടിലേക്ക്
അടയ്ക്കുന്ന തുക
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
നിയോജകമണ്ഡലം
ആസ്തി വികസന ഫണ്ട്
445.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
നിയോജകമണ്ഡലം ആസ്തി
വികസന ഫണ്ടില്‍ എത്ര
കോടി രൂപയ്ക്ക്
ഭരണാനുമതി
നല്കിയിട്ടുണ്ട്എന്ന്
അറിയിയ്ക്കുമോ;
(ബി)
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ഇതു സംബന്ധിച്ച കണക്ക്
വ്യക്തമാക്കുമോ;
(സി)
2017
മാര്‍ച്ച് 31-ന്
മുന്‍പ്
ചെലവഴിക്കപ്പെടാത്ത തുക
അടുത്ത സാമ്പത്തിക
വര്‍ഷത്തില്‍
ചെലവഴിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
(ഡി)
എം.എല്‍.എ. മാര്‍
ഉദ്ദേശിച്ച
പ്രവൃത്തികള്‍
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തൊക്കെയെന്നു
വ്യക്തമാക്കാമോ?
കേരളത്തിന്റെ
നികുതി വിഹിതത്തില്‍ കുറവുകള്‍
446.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റ്
അവതരിപ്പിച്ചിട്ടുളള
2017-18ലെ ബജറ്റ്
കണക്കുകള്‍ അനുസരിച്ച്
കേരളത്തിന്റെ നികുതി
വിഹിതത്തില്‍ കുറവ്
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ഇനത്തില്‍ ഈ വര്‍ഷം
കുറവ്
അനുഭവപ്പെടുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെങ്കിലും
ഇനത്തില്‍ നികുതികള്‍ ഈ
വര്‍ഷം കൂടുതല്‍
പ്രതീക്ഷിക്കാമോ;
എങ്കില്‍ എത്ര
വീതമെന്ന്
വ്യക്തമാക്കുമോ?
ഇന്‍ക്ലൂസീവ്
ഗ്രോത്ത് സാധ്യമാക്കുന്നതിന്
നടപടി
447.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇന്‍ക്ലൂസീവ്
ഗ്രോത്ത്എന്നത് കൊണ്ട്
അര്ത്ഥമാക്കുന്നത്എന്താണെന്നു
വ്യക്തമാക്കുമോ;
ഇന്‍ക്ലൂസീവ് ഗ്രോത്ത്
സാധ്യമാക്കുന്നതിന്
എന്ത് നയപരിപാടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ട് വിനിയോഗിച്ചുള്ള
വികസന പദ്ധതികള്‍
448.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ലെ ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച്
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തില്‍ നടത്താന്‍
നിര്‍ദ്ദേശിച്ചിരുന്ന
എത്ര പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട് എന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പിലാക്കുന്ന
വകുപ്പുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഡി.പി.ആര്.
സമര്‍പ്പിച്ചു കഴിഞ്ഞ
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന്
കാലതാമസമുണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെട്ട
പദ്ധതികള്‍ക്ക്
സമയബന്ധിതമായി
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കി അവ വേഗത്തില്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
449.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തില്പ്പെട്ടതും
കിഫ്ബിയില്‍
ഉള്‍പ്പെടുത്തേണ്ടതുമായ
പ്രവൃത്തികളുടെ എത്ര
പ്രപ്പോസലുകള്‍
നാളിതുവരെ
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
അവയുടെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളെ
സംബന്ധിച്ച്
എന്തെങ്കിലും പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി ബജറ്റില്‍
വകയിരുത്തപ്പെട്ട തുക
450.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി
2014-15, 2015-16,
2016-17 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
ബജറ്റില്‍
വകയിരുത്തപ്പെട്ട
തുകയും
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
മേല്‍പ്പറഞ്ഞ
ഓരോ സാമ്പത്തിക
വര്‍ഷവും
പഞ്ചായത്തുകള്‍,
ബ്ലോക്കുകള്‍, ജില്ലാ
പഞ്ചായത്തുകള്‍,
മുനിസിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍
എന്നിവ വഴി
ചെലവഴിക്കാന്‍
ബജറ്റില്‍
വകയിരുത്തപ്പെട്ട തുക
എത്ര വീതമായിരുന്നു;
(സി)
പദ്ധതി
നിര്‍വ്വഹണം
നടന്നിട്ടുള്ളതിന്റെ
അടിസ്ഥാനത്തില്‍ ഇവ
ഓരോന്നും വഴി ചെലവഴിച്ച
തുക എത്ര വീതമെന്ന്
വ്യക്തമാക്കുമോ?
ജി
എസ് ടി യുടെ മറവില്‍
സാധനങ്ങള്‍ക്ക് അധികവില
451.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി
എസ് ടി
നടപ്പിലാക്കിയതിന്റെ
മറവില്‍ ചില
വ്യാപാരികള്‍
സാധനങ്ങള്‍ക്ക് അധികവില
ഈടാക്കുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
വ്യാപാരികള്‍/വിതരണക്കാര്‍
എന്നിവര്‍ക്കെതിരെ
എന്തെങ്കിലും നടപടികളോ
കേസുകളോ
എടുത്തിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ജി
എസ് ടി
നടപ്പിലാക്കുമ്പോള്‍
അവശ്യ സാധനങ്ങളുടെ വില
വര്‍ദ്ധിക്കാതിരിക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കരാറുകാര്‍ക്ക്
സര്‍ക്കാര്‍ കൊടുത്തു
തീര്‍ക്കാനുള്ള കുടിശ്ശിക
452.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
ഇറിഗേഷന്‍, പി.ഡബ്ള്യു
.ഡി തുടങ്ങിയ
വകുപ്പുകളിലെ
കരാറുകാര്‍ക്ക്
സര്‍ക്കാര്‍ കൊടുത്തു
തീര്‍ക്കാനുള്ള
കുടിശ്ശിക ഏറ്റവും
ഒടുവിലത്തെ
കണക്കനുസരിച്ച്
എത്രയാണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഈ
കുടിശ്ശിക കൊടുത്തു
തീര്‍ക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
വകയിരുത്തിയിട്ടുള്ള തുക
453.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-12
മുതല്‍ 2016-17 വരെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
വകയിരുത്തിയിട്ടുള്ള
തുക ,ചെലവഴിച്ച തുക ,
ചെലവിന്റെ ശതമാനം
എന്നിവ സംബന്ധിച്ച
വിശദാംശം സാമ്പത്തിക
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
ഓരോ വര്‍ഷവും
ഗ്രാമപഞ്ചായത്തുകള്‍,
ബ്ലോക്കു
പഞ്ചായത്തുകള്‍, ജില്ലാ
പഞ്ചായത്തുകള്‍,
മുനിസിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍
എന്നിവയ്ക്ക് അനുവദിച്ച
തുക, ചെലവഴിച്ച തുക,
ചെലവിന്റെ ശതമാനം
എന്നിവ പ്രത്യേകം
പ്രത്യേകം
ലഭ്യമാക്കുമോ;
(സി)
മേല്‍പ്പറഞ്ഞ
വര്‍ഷങ്ങളില്‍ ഏതെല്ലാം
വര്‍ഷങ്ങളിലാണ്
മുന്‍വര്‍ഷത്തെ തുക
ക്യാരി ഓവര്‍
ചെയ്യുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുമതി
നല്‍കിയിരുന്നത്;
ക്യാരി ഓവര്‍
ചെയ്യുന്നതിന് അനുമതി
നല്‍കിയിട്ടില്ലാത്തത്
ഏതെല്ലാം
വര്‍ഷങ്ങളിലാണ്;
വിശദാംശം ലഭ്യമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
454.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഇപ്പോഴത്തെ സാമ്പത്തിക
സ്ഥിതി
വെളിപ്പെടുത്തുമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ഏതെല്ലാം ഇനങ്ങളില്‍
എന്തു തുക വീതം വരവും
ചെലവുമുണ്ടായി എന്ന്
അറിയിക്കുമോ;
(സി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്റെ സമാഹൃത
വിഭവങ്ങളില്‍
വികസനത്തിനുവേണ്ടി
ചെലവഴിച്ചത് എത്ര കോടി
വീതമാണ്;
(ഡി)
2016-17
ലെ മൂലധനച്ചെലവ്,
പ്രതീക്ഷിച്ചത്
എത്രയാണെന്നും
യഥാര്‍ത്ഥത്തില്‍
ഇതുവരെ ഉണ്ടായ
മൂലധനച്ചെലവ്
എത്രയാണെന്നും
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
455.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്തിന്റെ
പൊതുകടം, ആളോഹരി കടം
എന്നിവ എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര തവണ ഓവര്‍
ഡ്രാഫ്റ്റ് എടുക്കേണ്ടി
വന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
മൊത്തം
വരുമാനത്തിന്റെ എത്ര
ശതമാനമാണ് വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയോഗിക്കുന്നത്;
(ഡി)
ജി.എസ്.ടി
നടപ്പിലാക്കിയതിന് ശേഷം
നികുതി വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
സംസ്ഥാനത്തിന്റെ
കടബാധ്യത
456.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്തിന്റെ
കടബാധ്യത എത്ര കോടി
രൂപയാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ കടബാധ്യത
എത്ര കോടി
രൂപയായിരുന്നു;
(സി)
സംസ്ഥാനത്തിന്റെ
കടബാധ്യത കുറച്ചുകൊണ്ടു
വരുന്നതിനു സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
പ്രതിമാസ ചെലവും വരവും
457.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പ്രതിമാസ ചെലവും വരവും
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
വീതമെന്ന്
വ്യക്തമാക്കുമോ;
(ബി)
2016-17
സാമ്പത്തിക വര്‍ഷം
വാര്‍ഷിക
പദ്ധതിക്കുവേണ്ടി
വാങ്ങിയ വായ്പകള്‍
ആവര്‍ത്തന ചെലവുകള്‍
നേരിടാന്‍ വേണ്ടി
വകമാറ്റിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വായ്പയെടുക്കലും
ചെലവഴിക്കലും
458.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കടപത്രങ്ങള്‍ വഴിയും
മറ്റും എന്തു തുക
വായ്പയെടുത്തു;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വായ്പ എടുത്ത തുക
കടബാധ്യതകള്‍
തീര്‍ക്കുന്നതിനുവേണ്ടി
ചെലവഴിക്കുകയുണ്ടായോ;
എങ്കില്‍ എത്ര തുക
മറ്റാവശ്യങ്ങൾക്കായി
ചെലവഴിക്കുകയുണ്ടായി;
(സി)
ഈ
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ധവളപത്രങ്ങളില്‍ കടം
എടുത്ത തുക നിത്യനിദാന
ചെലവുകള്‍ക്ക്
ഉപയോഗിക്കുന്നതിനെ
വിമര്ശിച്ചിട്ടുണ്ടായിരുന്നുവോ;
എങ്കില്‍ പ്രസ്തുത
വിമര്‍ശനങ്ങള്‍
പിന്‍വലിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുളള പ്രോജക്റ്റ്
റിപ്പോര്‍ട്ടുകള്‍
459.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുളള
പ്രൊജക്റ്റ്
റിപ്പോര്‍ട്ടുകളും,
എസ്റ്റിമേറ്റും
നിബന്ധനകള്‍ക്ക്
അനുസൃതമായി,
സമയബന്ധിതമായി
സമര്‍പ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെങ്കിലും
പ്രോജക്ടുകള്‍ സമയത്ത്
ലഭിക്കാത്ത അവസ്ഥ
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ?
നടപ്പുസാമ്പത്തിക
വര്‍ഷം കിഫ്ബി മുഖാന്തരമുള്ള
പ്രവൃത്തികള്‍
460.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ കിഫ്ബി
മുഖാന്തരമുള്ള
പ്രവൃത്തികള്‍ക്ക്
31.7.2017 വരെ എത്രതുക
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഈ സാ മ്പത്തിക വര്‍ഷം
ഇത്തരത്തില്‍ ആകെ എത്ര
തുക ചെലവഴിക്കാനാകും
എന്ന്
കണക്കാക്കിയിട്ടുണ്ടോ?
വിദ്യാഭ്യാസവായ്പ
തിരിച്ചടവ് സഹായപദ്ധതി
461.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ
വായ്പയെടുത്ത്
കടക്കണിയിലായവരെ
സഹായിക്കുന്നതിനായി
പ്രഖ്യാപിച്ച
വിദ്യാഭ്യാസവായ്പ
തിരിച്ചടവ്
സഹായപദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതിയില്‍ അപേക്ഷ
സ്വീകരിച്ചു
തുടങ്ങുന്നതെപ്പോള്‍
മുതലാണെന്നും എവിടെയാണ്
അപേക്ഷിക്കേണ്ടതെന്നും
വ്യക്തമാക്കാമോ?
എസ്റ്റിമേറ്റില്‍
കോണ്‍ട്രാക്ടര്‍ക്കുള്ള ലാഭം
ഉൾപ്പെടുത്തുന്ന നടപടി
462.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ്,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുതലായവ
മരാമത്ത് പണികള്‍
ടെണ്ടര്‍ ചെയ്ത്
കൊടുക്കുമ്പോള്‍
എസ്റ്റിമേറ്റില്‍
കോണ്‍ട്രാക്ടര്‍ക്കുള്ള
ലാഭം
ഉള്‍പ്പെടുത്താറുണ്ടോ;
(ബി)
എം.എല്‍.എ
മാരുടെ പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും
മരാമത്തു പണികള്‍
ടെണ്ടര്‍ ചെയ്തു
കൊടുക്കുമ്പോള്‍
എസ്റ്റിമേറ്റില്‍
കോണ്‍ട്രാക്ടര്‍ക്കുള്ള
ലാഭം
ഉള്പ്പെടുത്തേണ്ടായെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കിൽ എന്തുകൊണ്ടാണ്
ഇത്തരത്തില്‍
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്ഥാപനങ്ങള്‍ക്കായി
വാര്‍ഷിക പദ്ധതിയിൽ
നീക്കിവച്ച തുക
463.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
പുതുക്കിയ വാര്‍ഷിക
പദ്ധതിയില്‍
തദ്ദേശസ്ഥാപനങ്ങള്‍ക്കായി
എത്ര കോടി രൂപയാണ്
നീക്കിവച്ചിരു
ന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര ശതമാനം
ചെലവഴിക്കപ്പെട്ടു
എന്നും ഇത് പദ്ധതി
ചെലവിനായി സര്‍ക്കാര്‍
നിശ്ചയിച്ചിരുന്ന
ലക്ഷ്യത്തിന്റെ
എത്രത്തോളം എത്തി
എന്നും വ്യക്തമാക്കുമോ;
(സി)
സാമ്പത്തിക
വര്‍ഷത്തിന്റെ
അവസാനമാസത്തില്‍
പണത്തിന്റെ ഭൂരിഭാഗവും
തിരക്കിട്ട്
ചെലവാക്കുന്ന രീതി,
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
സുതാര്യതയും
കാര്യക്ഷമതയും
ഇല്ലാതാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാനുളള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോ?
കിഫ്ബിയുടെ
2016-17 സാമ്പത്തിക വര്‍ഷത്തെ
ബാലന്‍സ് ഷീറ്റ്
464.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
2016-17 സാമ്പത്തിക
വര്‍ഷത്തെ ബാലന്‍സ്
ഷീറ്റ്, പ്രോഫിറ്റ്
ആന്റ് ലോസ് അക്കൗണ്ട്
എന്നിവ
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കിഫ്ബി
2016-17 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര രൂപ
വായ്പ എടുത്തു എന്ന്
വ്യക്തമാക്കാമോ;പ്രസ്തുത
വായ്പ കൊണ്ട് ഏതെല്ലാം
പദ്ധതികളാണ്
പൂര്‍ത്തീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ?
2016
-17 സാമ്പത്തിക വർഷത്തിലെ
ബജറ്റ് തുക ചെലവഴിക്കൽ
465.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
31.03.2017വരെയുള്ള
കണക്കുകള്‍ പ്രകാരം
2016-17സാമ്പത്തിക
വര്‍ഷം ഓരോ വകുപ്പിനും
ധനാഭ്യർത്ഥനയിലൂടെ
അനുവദിച്ച തുക എത്ര
വീതമായിരുന്നു എന്നും
ഓരോ വകുപ്പും ചെലവഴിച്ച
തുക എത്ര വീതമാണെന്നും
ചെലവഴിച്ച തുക
വകയിരുത്തപ്പെട്ട
തുകയുടെ എത്ര
ശതമാനമാണെന്നും
വിശദമാക്കുമോ?
2016-17
ലെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍
466.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ്
നിര്‍ദ്ദേശങ്ങളില്‍
നടപ്പിലാക്കാന്‍
സാധിക്കാതിരുന്നത്
ഏതൊക്കെയായിരുന്നുവെന്നും
ഇതുവരെ നടപ്പിലാക്കിയവ
ഏതൊക്കെയാണെന്നും ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
കേന്ദ്ര
ബജറ്റ് പ്രകാരം കേരളത്തിന്
2017-18ല്‍ ലഭിക്കുന്ന തുക
467.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തികവര്‍ഷത്തെ
കേന്ദ്ര ബജറ്റ് പ്രകാരം
കേരളത്തിന് 2017-18 ല്‍
ലഭിക്കുമെന്ന്
കരുതാവുന്ന തുക ഓരോ
ഇനത്തിലും എത്ര
വീതമാണെന്ന്
വിശദമാക്കുമോ;
(ബി)
കേന്ദ്ര
നികുതികളുടെയും
ഗ്രാന്റുകളുടെയും
2017-18 ല്‍
പ്രതീക്ഷിക്കുന്ന
സംസ്ഥാന വിഹിതം ഓരോ
ഇനത്തിലും എത്ര കോടി
രൂപ
വീതമായിരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
2016-17
ല്‍ സംസ്ഥാനം
കേന്ദ്രത്തില്‍ നിന്നും
പ്രതീക്ഷിച്ചിരുന്ന തുക
ഓരോ ഇനത്തിലും
എത്രയായിരുന്നു; അതില്‍
കുറവ് വന്നത് ഏതെല്ലാം
ഇനത്തിലാണെന്നും വർദ്ധന
വന്നത് ഏതെല്ലാം
ഇനത്തിലാണെന്നും
വ്യക്തമാക്കുമോ;
(ഡി)
2017-18
സാമ്പത്തികവര്‍ഷത്തെ
കേന്ദ്ര ബജറ്റിലെ
വ്യവസ്ഥകൾക്കനുസൃതമായി
സംസ്ഥാനം
പ്രതീക്ഷിച്ചിരുന്ന
ഗ്രാന്റുകളിലും
നികുതികളിലും കുറവ്
വരുന്ന ഇനങ്ങള്‍
ഏതൊക്കെയാണെന്നും
വര്‍ദ്ധന ഉണ്ടാകാന്‍
സാധ്യതയുള്ള ഇനങ്ങള്‍
ഏതൊക്കെയാണെന്നും
വിശദമാക്കുമോ?
ജി എസ് ടി രജിസ്ട്രേഷന്
468.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി എസ് ടി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ജി
എസ് ടി രജിസ്ട്രേഷന്
സംബന്ധിച്ച്
വ്യാപാരികൾക്കുണ്ടാകുന്ന
സംശയങ്ങളും സാങ്കേതിക
ബുദ്ധിമുട്ടുകളും
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഓണ്‍ലൈന്‍
പോര്‍ട്ടല്‍ മുഖേന ജി
എസ് ടി രജിസ്ട്രേഷന്
നടത്തുമ്പോള്‍
ഉണ്ടാകാവുന്ന
സംശയങ്ങളും
ബുദ്ധിമുട്ടുകളും
പരിഹരിക്കുന്നതിന്
വ്യാപാരികള്‍ക്ക്
വിദഗ്ധരുടെ സഹായം
ലഭ്യമാക്കുമോ;
(ഡി)
ജി
എസ് ടി രജിസ്ട്രേഷന്
സംബന്ധിച്ച്
എന്തെങ്കിലും പരിശീലന
സംവിധാനങ്ങളോ
പ്രസിദ്ധീകരണങ്ങളോ
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ജി.എസ്.ടി. - സംസ്ഥാന
വരുമാനത്തിലുണ്ടാക്കിയ
മാറ്റങ്ങള്‍
469.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി. നിലവില്‍
വന്നതിന് ശേഷം നികുതി
വരുമാനത്തിലുണ്ടായ
മാറ്റങ്ങള്‍
വിശദീകരിക്കാമോ;
(ബി)
മുന്നൊരുക്കമില്ലാതെ
ജി.എസ്.ടി.
നടപ്പാക്കിയതു വഴി
ജനങ്ങള്‍ക്കുണ്ടായ
പ്രയാസങ്ങളും
സാധനങ്ങളുടെ
ക്രമാതീതമായ
വിലവര്‍ധനയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ജി.എസ്.ടി. യുടെ
പേരില്‍ നടക്കുന്ന
കൊളള
അവസാനിപ്പിക്കുവാനും
ജനങ്ങളുടെ പ്രശ്നം
പരിഹരിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
(ഡി)
ജി.എസ്.ടി.
നടപ്പാക്കിയത് മൂലം
സംസ്ഥാനത്തിന്റെ സമ്പദ്
വ്യവസ്ഥയില്‍
ഉണ്ടായിട്ടുളള
മാറ്റങ്ങള്‍
വിശദീകരിക്കാമോ?
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയില്‍
ജി.എസ്.ടി.യുടെ സ്വാധീനം
470.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
,സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയെ ഏതൊക്കെ
രീതിയിലാണ്
ബാധിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയത് മൂലം
റവന്യൂ വരുമാനത്തില്‍
കുറവ് വരുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി.
നടപ്പിലാക്കിയതു മൂലം
ഉണ്ടായ അവ്യക്തതകളും
ആശങ്കകളും
മാറ്റുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ?
ജി
എസ് ടി യും വ്യവസായ
സ്ഥാപനങ്ങളും
471.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങള്‍,അവയുടെ
അനുബന്ധസ്ഥാപനങ്ങള്‍,
ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍,
കുടില്‍വ്യവസായങ്ങള്‍
,ഫര്‍ണിച്ചര്‍
നിര്‍മ്മാണം, കരകൗശല
നിര്‍മ്മാണം എന്നിവയിലെ
ഉല്‍പ്പന്നങ്ങള്‍ക്ക്
ജി.എസ്.ടി.
ഈടാക്കിയാല്‍ അവയ്ക്ക്
വന്‍കിട കമ്പനികളുടെ
ഉല്‍പ്പന്നങ്ങളുമായി
മത്സരിക്കാന്‍ കഴിയാത്ത
അവസ്ഥയുണ്ടാകുന്നത്
ശ്രദ്ധയില്പ്പെട്ടുവോയെന്നും
എങ്കില്‍ ഈ മേഖലകളിലെ
നടത്തിപ്പുകാരേയും
തൊഴിലാളികളേയും
സ്ഥാപനങ്ങളേയും
സംരക്ഷിക്കാന്‍ എന്തു
നടപടികള്‍
സ്വീകരിയ്ക്കുും എന്നും
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.
നടപ്പാക്കുമ്പോള്‍
പൊതുമേഖലാ
സ്ഥാപനങ്ങള്‍, ചെറുകിട
വ്യവസായ യൂണിറ്റുകള്‍
തുടങ്ങിയവയുടെ
ഉല്‍പ്പന്നങ്ങള്‍ക്കും
സാധനസാമഗ്രികള്‍ക്കും
വീട്ടുപകരണങ്ങള്‍ക്കും
നിര്‍മ്മാണ
ഉല്‍പ്പന്നങ്ങള്‍ക്കും
കുറഞ്ഞ നികുതി
ചുമത്തുന്നതിനായി
സംസ്ഥാനനികുതി
നടപ്പാക്കുവാന്‍
നിയമനിര്‍മ്മാണം
നടത്തുമോ?
ജി.എസ്.ടി
മൂലം ഉണ്ടാകുന്ന നികുതി
വര്‍ദ്ധനവ്
472.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പിലാക്കിയതിനു ശേഷം
സംസ്ഥാനത്ത്
ഉല്പന്നങ്ങളുടെ വില
വര്‍ദ്ധിച്ചു
വരുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ഈടാക്കി വന്നിരുന്ന
വ്യത്യസ്തമായ
നികുതികള്‍ക്ക് പുറമെ
ജി.എസ്.ടിയും
ഈടാക്കുന്നുവെന്നതായ
പരാതി പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തിന്
ജി.എസ്.ടി മൂലം
ഉണ്ടാകുന്ന നികുതി
വര്‍ദ്ധനവ്
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ?
ജി.എസ്.ടി
മൂലം നികുതി വര്‍ദ്ധനവ്
473.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി. എസ്. ടി.
നടപ്പിലാക്കിയപ്പോള്‍
പല സാധനങ്ങള്‍ക്കും
ഉപഭോക്താവ്
നല്‍കിയിരുന്ന നികുതി
ഇരട്ടിക്കുകയോ ഗണ്യമായി
വര്‍ദ്ധിക്കുകയോ
ചെയ്തിട്ടുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടാക്സേഷന്‍
സിസ്ററം മാറിയത് കൊണ്ടു
മാത്രം നികുതി
വര്‍ദ്ധനവ് ഉണ്ടായതിനെ
എങ്ങനെയാണ്
നീതീകരിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
നികുതി
സമ്പ്രദായത്തിലെ മാറ്റം
കൊണ്ട് മാത്രം നികുതി
വര്‍ദ്ധിപ്പിച്ച
ഉത്പന്നങ്ങളുടെ നികതി
മുന്‍ സമ്പ്രദായത്തില്‍
ഉണ്ടായിരുന്നതിന്
തുല്യമായി
നിലനിര്‍ത്തുന്നതിന്റെ
സാധ്യതകള്‍
പരിശോധിക്കുമോ;
വ്യക്തമാക്കുമോ?
ജി.എസ്.ടി
യുടെ ഫലമായി വിലക്കുറവ്
474.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജി.എസ്.ടി
നടപ്പിലാക്കിയതിന്റെ
ഫലമായി സാധനങ്ങള്‍ക്ക്
ഉണ്ടാകേണ്ട വിലക്കുറവ്
ഉപഭോക്താവിന്
ലഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ജി.എസ്.ടി
കാരണമുളള വിലക്കയറ്റം
475.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പിലാക്കിയതിനുശേഷം
പൊതു വിപണിയില്‍
അവശ്യസാധനങ്ങളുടെ
ദൗര്‍ലഭ്യം
അനുഭവപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പൂഴ്ത്തിവെയ്പിന്
കാരണമായിട്ടുണ്ടോ;
(ബി)
നികുതി
ഘടനയിലുണ്ടായ മാറ്റം
അന്യായമായ വില
വര്‍ദ്ധനവിന്
കാരണമായിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ജി.എസ്.ടി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
ഉണ്ടായിട്ടുള്ള
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ജി.എസ്.ടി
നടപ്പിലാക്കിയതു വഴി അധിക
റവന്യൂ വരുമാനം
476.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജി.എസ്.ടി
നടപ്പിലാക്കിയതോടുകൂടി
ഈ സാമ്പത്തിക വര്‍ഷം
എത്ര രൂപ അധിക റവന്യൂ
വരുമാനമായി വരും എന്ന്
കണക്കാക്കിയിട്ടുണ്ടോ;വിശദാംശം
വ്യക്തമാക്കാമോ?
ജി.എസ്.ടി.
മൂലമുള്ള പ്രായോഗിക
ബുദ്ധിമുട്ടുകള്‍
477.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പുതിയതായി രൂപം നല്കിയ
ജി.എസ്.ടി. കേരളത്തില്‍
നടപ്പിലാക്കുമ്പോള്‍
ഏതൊക്കെ മേഖലകളിലാണ്
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
നേരിടുന്നതു
ശ്രദ്ധയില്പ്പെട്ടിട്ടുളളത്;
(ബി)
ജി.എസ്.ടി
നടപ്പിലാക്കുവാന്‍
ബുദ്ധിമുട്ടുളള മേഖലകളെ
ഒഴിവാക്കുന്നതിനും,
പകരം സംവിധാനം
ഏര്‍പ്പെടുത്തുന്നതും
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരുമായി
ചര്‍ച്ചകള്‍ നടത്തി
പരിഹാരം കണ്ടെത്തുമോ ;
(സി)
ജി.എസ്.ടി.
നടപ്പിലാക്കിയപ്പോള്‍
പൊതുവിപണികളില്‍
എം.ആര്.പി. യെക്കാള്‍
കൂടുതല്‍ വില
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
ആര്‍ക്കെതിരെയെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
ജി.എസ്.ടി.
രജിസ്ട്രേഷന്
478.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാറ്റ് രജിസ്ട്രേഷന്
ഉള്ള എത്ര
വ്യാപാരികളാണ്
2016-2017
സാമ്പത്തികവര്‍ഷത്തില്‍
നിലവിലുണ്ടായിരുന്നത്;
(ബി)
സംസ്ഥാനത്ത്
നിലവില്‍ ജി.എസ്.ടി.
രജിസ്ട്രേഷന് നടത്തിയ
എത്ര
വ്യാപാരികളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇനിയും
ജി.എസ്.ടി.
രജിസ്ട്രേഷന്
എടുത്തിട്ടില്ലാത്തവരും
എന്നാല്‍ ജി.എസ്.ടി.
രജിസ്ട്രേഷന്
പരിധിയില്‍
ഉള്‍പ്പെട്ടവരുമായ എത്ര
വ്യാപാരികളുണ്ടെന്നാണ്
കണക്കാക്കുന്നത്;
(ഡി)
ഇത്തരം
സ്ഥാപനങ്ങളെയും
വ്യാപാരികളെയും
ജി.എസ്.ടി.
രജിസ്ട്രേഷന്
എടുപ്പിക്കുന്നതിന്
എന്തു നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്?
ജി.എസ്.റ്റി.
മൂലം വാണിജ്യ നികുതി
വകുപ്പില്‍ വരുത്തിയ
മാറ്റങ്ങള്‍
479.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.റ്റി.
നിലവില്‍ വന്ന
സാഹചര്യത്തില്‍ സംസ്ഥാന
വാണിജ്യ നികുതി
വകുപ്പില്‍ വരുത്തിയ
മാറ്റങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
മാറ്റങ്ങള്‍ കൂടുതല്‍
നികുതി
സമാഹരിക്കുവാനും,
നികുതി വെട്ടിപ്പ്
തടയുവാനും സഹായകരമാകും
എന്ന് കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
ജി.എസ്.റ്റി.
മൂലമുണ്ടായ വില വര്‍ദ്ധനവ്
480.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.റ്റി.
നികുതി സമ്പ്രദായം
നിലവില്‍ വന്നപ്പോള്‍
പല ഉല്പന്നങ്ങള്ക്കും
വില വര്‍ദ്ധനവ് ഉണ്ടായി
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.റ്റി.
നിലവില്‍ വന്നതിനെ
തുടര്‍ന്ന്
ഹോട്ടലുകളില്‍ വില
വര്‍ദ്ധനവ്
അനുഭവപ്പെട്ടത്
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ചരക്ക്
സേവന നികുതി നിയമം
481.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
(ജി.എസ്.റ്റി.) നിയമം
നടപ്പിലാക്കുന്നത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
മുന്നോട്ട്
വച്ചിട്ടുള്ളതെന്നും
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം എന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
നിയമം
നടപ്പാക്കുന്നതുമൂലം
സംസ്ഥാനത്തിനുണ്ടാകുന്ന
വരുമാന നഷ്ടം
നികത്താന്‍
എന്തെങ്കിലും പ്രത്യേക
പാക്കേജ്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
ജി.എസ്.റ്റി.യില്‍
ഒരു പങ്ക്
നിശ്ചയിക്കാനുള്ള
സംസ്ഥാന
സര്‍ക്കാരുകളുടെ അവകാശം
ഉറപ്പുവരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ചരക്കു
സേവന നികുതി നിയമം സംബന്ധിച്ച
ഓര്‍ഡിനന്‍സ്
482.
ശ്രീ.അനില്‍
അക്കര
,,
വി.പി.സജീന്ദ്രന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കുസേവന
നികുതി സംസ്ഥാനത്ത്
നടപ്പിലാക്കിയത്
നിരീക്ഷിക്കുന്നതിനും
ഇതു സംബന്ധിച്ച പരാതി
പരിഹരിക്കുന്നതിനും
ഏര്‍പ്പെടുത്തിയ
സംവിധാനം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.സംസ്ഥാന
നിയമം ഇന്ത്യയിലെ എല്ലാ
സംസ്ഥാനങ്ങളും ബില്ലായി
സഭയില്‍ പാസ്സാക്കി
നിയമമാക്കിയപ്പോള്‍
കേരളത്തില്‍
ഓര്‍ഡിനന്‍സ് വഴി
നടപ്പിലാക്കുവാന്‍
ഉണ്ടായ
സാഹചര്യമെന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
ഓര്‍ഡിനന്‍സിന്റെ
അടിസ്ഥാനത്തില്‍
രൂപീകരിക്കേണ്ട
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോഎന്ന്അറിയിക്കാമോ;
ഇല്ലെങ്കില്‍
അടിയന്തരമായി
ചട്ടങ്ങള്‍
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പരാതി
പരിഹരിക്കുവാനുള്ള
സമിതി ഇല്ലാത്തതു
മൂലമുള്ള ആശയക്കുഴപ്പം
മുതലെടുത്ത് പല
വ്യാപാരികളും
ഉപഭോക്താക്കളെ ചൂഷണം
ചെയ്യുന്ന അവസ്ഥ
സംജാതമായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചരക്ക്
സേവന നികുതി വന്നതിന് ശേഷം
ചെറുകിട
വ്യാപാരമേഖലയിലുണ്ടായിട്ടുള്ള
അനിശ്ചിതത്വം
483.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി വന്നതിന്
ശേഷം ചെറുകിട
വ്യാപാരമേഖലയിലുണ്ടായിട്ടുള്ള
അനിശ്ചിതത്വം
മാറ്റിയെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ ;
(ബി)
ആയത്
നടപ്പിലായ ശേഷം നികുതി
വരുമാനത്തിലുണ്ടായ
മാറ്റങ്ങള്‍
വിശദമാക്കുമോ?
ചരക്ക്
സേവന നികുതി നേട്ടങ്ങള്‍
484.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി കേരളത്തിന്
ഗുണകരമാണോ; ഏതെല്ലാം
മേഖലകളിലാണ് ഇത്
കേരളത്തിന്
ഗുണകരമാകുന്നത്;
(ബി)
ചരക്ക്
സേവന നികുതി
വന്നതിനുശേഷം
കേരളത്തിന്
വന്നിട്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാമാണ്; ഇത്
ഭാവിയില്‍ കേരളത്തിന്റെ
സമ്പദ്ഘടനയെ
എപ്രകാരമാണ്
ബാധിക്കുക;വിശദവിവരം
നല്‍കുമോ;
(സി)
ഏതെല്ലാം
ഇനങ്ങള്‍ക്കാണ് ഇതുമൂലം
വില കൂടുന്നതും
കുറയുന്നതും; വിശദവിവരം
നല്‍കുമോ?
ചരക്ക്
സേവന നികുതി മൂലമുണ്ടാകുന്ന
വരുമാന നഷ്ടം
485.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി നിലവില്‍
വന്നപ്പോൾ കോഴിക്ക്
നിലവിലുണ്ടായിരുന്ന
14.5% നികുതി
ഇല്ലാതായതോടുകൂടി
സംസ്ഥാനത്തിന്
പ്രതിവര്‍ഷം എത്ര ലക്ഷം
രൂപയുടെ വരുമാനം
നികുതിയിനത്തില്‍
നഷ്ടപ്പെടുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഈയിനത്തിലുണ്ടാകുന്ന
നഷ്ടം കേന്ദ്ര
സര്‍ക്കാര്‍ നികത്തുമോ;
(സി)
ഇന്ത്യയില്‍
മറ്റൊരു സംസ്ഥാനത്തും
ഇറച്ചി കോഴിക്കും,
കോഴിക്കുഞ്ഞുങ്ങള്‍ക്കും
നികുതിയില്ലാത്ത
സഹചര്യത്തില്‍ ഈ നഷ്ടം
കേന്ദ്രം നികത്തുമെന്ന്
ഉറപ്പ്
നല്‍കിയിട്ടുണ്ടോ?
ചരക്കു
സേവന നികുതി
നടപ്പാക്കുന്നതിനായി
പാസ്സാക്കിയ നടപടിക്രമങ്ങള്‍
486.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു
സേവന നികുതി
നടപ്പാക്കുന്നതിനായി
പാസ്സാക്കിയ 101-ാം
ഭരണഘടനാ ഭേദഗതി നിയമം,
ചട്ടങ്ങള്‍,
നടപടിക്രമങ്ങള്‍,
ജി.എസ്.ടി കൗണ്‍സില്‍
ശിപാര്‍ശകള്‍
എന്നിവയുടെ സംക്ഷിപ്ത
വിവരണവും അതോടൊപ്പം
പകര്‍പ്പും
ലഭ്യമാക്കുമോ;
(ബി)
ഈ
നിയമം നടപ്പാക്കിയതിനു
ശേഷം കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ക്ക്
ജി.എസ്.ടി യിന്മേലുളള
അധികാരങ്ങള്‍
എന്തെല്ലാം എന്നും
മറ്റു നിയന്ത്രണ അധികാര
സ്ഥാനങ്ങള്‍ ഏതെല്ലാം
എന്നും വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി
വഴിയുള്ള നികുതി
പിരിവിന് ജി.എസ്.ടി
കൗണ്‍സില്‍
തയ്യാറാക്കിയ പട്ടികയും
നികുതി നിരക്കും എന്ത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
ജി.എസ്.ടി
നടപ്പാക്കുക വഴി
സംസ്ഥാന
സര്‍ക്കാരിനുണ്ടാകുന്നത്
നേട്ടങ്ങളാണോ
കോട്ടങ്ങളാണോ ഏന്നും
ധനവകുപ്പിന്റെ
കണക്കുകളും
വിശദാംശങ്ങളും എന്ത്
എന്ന് വ്യക്തമാക്കുമോ?
വാറ്റ്
നികുതി സമ്പ്രദായവും ജി. എസ്.
ടി യും
487.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാറ്റ്
നികുതി സമ്പ്രദായം
നിലവിലുണ്ടായിരുന്ന
2016 ജൂലായിലെ ( ഒരു
മാസത്തെ മാത്രം)
സംസ്ഥാനത്തിന്റെ ആകെ
നികുതി വരുമാനം എത്ര
രൂപ ആയിരുന്നു ; ജി.
എസ്. ടി. നടപ്പിലായതിനു
ശേഷം 2017 ജൂലായ്
മാസത്തെ ആകെ നികുതി
വരുമാനം എത്ര
രൂപയാണന്നും
വ്യക്തമാക്കുമോ ;
(ബി)
2016
ജൂലായ് മാസത്തെയും 2017
ജൂലായ് മാസത്തെയും
നികുതി വരുമാനം
താരതമ്യം
ച്ചെയ്യുമ്പേള്
അനുഭവപ്പെടുന്ന
ഏറ്റക്കുറച്ചിലുകളെ
ധനകാര്യവകുപ്പ്
വിലയിരുത്തുന്നതെങ്ങനെയാണന്നും
വിശദീകരിക്കുമോ ?
വാറ്റ്
നികുതി സമ്പ്രദായത്തില്‍ സേവന
നികുതികള്‍
488.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാറ്റ്
നികുതി
സമ്പ്രദായത്തില്‍, സേവന
നികുതികള്‍
പിരിച്ചെടുക്കുന്നതിന്
സംസ്ഥാന വാണിജ്യ നികുതി
വകുപ്പിനോ
മറ്റേതെങ്കിലും സംസ്ഥാന
ഗവണ്മെന്റ്
ഏജന്‍സിക്കോ അധികാരം
ഉണ്ടായിരുന്നുവോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വാറ്റ്
നികുതി
സമ്പ്രദായത്തില്‍ സേവന
നികുതികള്‍
പിരിച്ചെടുക്കുന്നതിനുള്ള
അധികാരം ഏത്
ഏജന്‍സിയിലാണ്
നിക്ഷിപ്തമായിരുന്നത്;
(സി)
ചരക്കു
സേവന നികുതി
സമ്പ്രദായത്തില്‍ സേവന
നികുതികള്‍
പിരിച്ചെടുക്കുന്നതിനും
സേവന നികുതി സംബന്ധമായ
കണക്കുകള്‍
പരിശോധിക്കുന്നതിനും
ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
ചുമതലാവിഭജനം
എങ്ങനെയാണെന്ന്
വിശദീകരിക്കുമോ?
ചരക്കു-സേവന
നികുതി
489.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു-സേവന
നികുതി നിലവില്‍
വന്നതോടെ സംസ്ഥാനത്തെ
മരാമത്ത് പണികള്‍
താറുമാറായി എന്ന
വാര്‍ത്തയില്‍
വസ്തുതയുണ്ടോ;
(ബി)
ജി.എസ്.ടി.
കണക്കാക്കുന്നതിലെ
അവ്യക്തതയാണ്
പ്രതിസന്ധിക്കുകാരണം
എന്ന് കരുതുന്നുണ്ടോ;
(സി)
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ 300
കോടിയിലധികം രൂപയുടെ
ബില്ലുകള്‍ വ്യക്തമായ
നിര്‍ദ്ദേശങ്ങളുടെ
അഭാവത്തില്‍ പാസാക്കാനോ
ട്രഷറികളില്‍ നല്‍കാനോ
കഴിയുന്നില്ല എന്ന
കാര്യംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
വകുപ്പുകളിലെയും
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും
പ്രവൃത്തികള്‍ക്ക്
ജൂണ്‍ 30 വരെയുള്ള പഴയ
നിരക്കില്‍ എത്ര
ശതമാനമായിരുന്നു നികുതി
എന്ന് അറിയിയ്ക്കുമോ;
(ഇ)
ജി.എസ്.ടി.
പ്രകാരം ഈ നികുതി
വര്‍ദ്ധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(എഫ്)
ഏതൊക്കെ
വിഭാഗം
പ്രവൃത്തികള്‍ക്ക് ഏത്
നിരക്കില്‍ ജി.എസ്.ടി.
ഈടാക്കണമെന്നതിനെക്കുറിച്ച്
വ്യക്തമാക്കാമോ;
(ജി)
ജൂണ്‍
30-ന് മുമ്പ്
പൂര്‍ത്തിയായ
പ്രവൃത്തികളുടെ
ബില്ലുകളില്‍ എങ്ങനെ
നികുതി ഈടാക്കണമെന്ന
കാര്യത്തില്‍
ആശയക്കുഴപ്പമുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ജൂലായ് ഒന്നിനു മുമ്പ്
പൂര്‍ത്തിയായ
പ്രവൃത്തികളുടെ
ബില്ലുകള്‍ പഴയ
നിരക്കില്‍ നല്‍കണമെന്ന
കരാറുക്കാരുടെ ആവശ്യം
ഏത് രീതിയില്‍
പരിഗണിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വാണിജ്യ
നികുതി പിരിച്ചെടുക്കൽ
490.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജനങ്ങള്‍
നല്കുന്ന വാണിജ്യ
നികുതി സര്‍ക്കാര്‍
ഖജനാവില്‍ കൃത്യമായി
എത്തുന്നില്ല എന്ന
ആക്ഷേപം ശ്രദ്ധയിലുണ്ടോ
; എങ്കില്‍ അതു
സര്‍ക്കാര്‍ ഖജനാവില്‍
എത്തിക്കുന്നതിനായി
എന്തെല്ലാം
നടപടിക്രമങ്ങള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മിഷന്
എറണാകുളം 2016-17
പദ്ധതി പ്രകാരം എത്ര
തുകയാണ് ഖജനാവിലേക്ക്
പിരിഞ്ഞു കിട്ടിയതെന്നു
വ്യക്തമാക്കാമോ;
(സി)
മിഷന്
എറണാകുളം മാതൃകയില്‍
സംസ്ഥാനത്തെ എല്ലാ
ജില്ലകളിലും വാണിജ്യ
നികുതി ഖജനാവിലേക്ക്
എത്തിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
ചരക്കുസേവന
നികുതി
491.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കുസേവന
നികുതി നിലവില്‍
വന്നപ്പോള്‍
നൂറ്റിയൊന്ന്
സാധനങ്ങളുടെ വില കുറയും
എന്ന് സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്നോ;എങ്കില്‍
പ്രഖ്യാപനത്തിന്
അനുസൃതമായി വില
കുറയുകയുണ്ടായോ;
(ബി)
വില
കുറയ്ക്കേണ്ട
സാധനങ്ങളുടെ വില പോലും
അമിതമായി
വര്‍ദ്ധിപ്പിച്ച്
ജനങ്ങളെ കൊളളയടിക്കുന്ന
ഒരു വിഭാഗം
കച്ചവടക്കാരുടെ നീക്കം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അത് തടയുന്നതിനുളള
സര്‍ക്കാര്‍ സംവിധാനം
ഫലപ്രദമാണോ ;ഇല്ലെങ്കിൽ
അതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
അമിതവില
ഈടാക്കിയാല്‍
ഇടപെടുമെന്ന
ധനമന്ത്രിയുടെ
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍, എത്ര
വ്യാപാരസ്ഥാപനങ്ങള്‍
പരിശോധിച്ചുവെന്നും
എത്ര പേര്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
ചരക്കുസേവന
നികുതി
492.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജൂലൈ-1
മുതല്‍ രാജ്യത്ത്
നടപ്പില്‍ വരുത്തിയ
ചരക്കു സേവന നികുതി
മൂലം സംസ്ഥാനത്ത്
ഉണ്ടായ മാറ്റങ്ങള്‍
എന്തൊക്കെയാണെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതിലെ
അവ്യക്തതയും
ആശയക്കുഴപ്പവും
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
നിത്യോപയോഗ
സാധനങ്ങള്‍, ഹോട്ടല്‍
ഭക്ഷണം എന്നിവയുടെ
വിലവര്‍ദ്ധനയ്ക്ക്
ഇടയായ സാഹചര്യങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഇത്
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അന്യസംസ്ഥാന
ലോട്ടറികള്‍ നിയന്ത്രിക്കാന്‍
നടപടി
493.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.
എസ്. റ്റി.
നടപ്പിലായതിനെ
തുടര്‍ന്ന് സംസ്ഥാനത്ത്
അന്യസംസ്ഥാന
ലോട്ടറികള്‍
ആരംഭിക്കാനുള്ള
നടപടികള്‍
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
2016-17
സാമ്പത്തിക വര്‍ഷം കേരള
ലോട്ടറിയില്‍ നിന്നും
ആകെ വരുമാനവും ലാഭവും
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(സി)
2016-17
സാമ്പത്തിക വര്‍ഷം
കാരുണ്യ ചികിത്സാ
പദ്ധതിയിലൂടെ എത്രകോടി
രൂപ സഹായ ധനമായി
നല്കിയെന്നറിയിക്കുമോ;
(ഡി)
2015-16
സാമ്പത്തിക വര്‍ഷം
കാരുണ്യ പദ്ധതിയിലൂടെ
എത്രയാണ് സാമ്പത്തിക
സഹായം നല്‍കിയത്?
ഇറച്ചിക്കോഴിയുടെ
വിൽപ്പന വില
494.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇറച്ചിക്കോഴിക്കുള്ള
ജി.എസ്.റ്റി. നികുതി
14.5 ല്‍ നിന്നും 0
ശതമാനമായി
കുറച്ചെങ്കിലും
വ്യാപാരികള്‍ കോഴി വില
കൂട്ടി ഉപഭോക്താക്കളെ
കൊള്ളയടിക്കുന്നതിനെതിരെ
എന്ത് നടപടി
സ്വീകരിച്ചെന്നു
വിശദമാക്കാമോ;
(ബി)
കോഴിവില
കിലോക്ക് 87 രൂപയായി
കുറയ്ക്കണമെന്ന
സര്‍ക്കാര്‍
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(സി)
ജി.എസ്.റ്റി
നിലവില്‍ വരുന്നതിന്
മുമ്പ്
നിലവിലുണ്ടായിരുന്ന
നികുതി
അടയ്ക്കാത്തതിനും
അനധികൃതമായി കോഴി
കടത്തിയതിനും ഈ വര്‍ഷം
ഏതെങ്കിലും കോഴി
വ്യാപാരിക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ?
നികുതിയിനത്തില്‍
പിരിച്ചെടുത്ത തുക
495.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
നികുതിയിനത്തില്‍
പിരിച്ചെടുത്ത തുക തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപയാണ്
പിരിച്ചെടുക്കുവാന്‍
ഉദ്ദേശിച്ചിരുന്നത്;
വിശദമാക്കുമോ;
(സി)
നികുതി
പിരിച്ചെടുക്കുന്നതില്‍
വീഴ്ച വന്നതായി
കരുതുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
തമിഴ്നാട്ടില്‍
നിന്നും നികുതി
വെട്ടിച്ച് സാധനങ്ങള്‍
കേരളത്തിലേക്ക്
കൊണ്ടുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് തടയുവാൻ
എന്തൊക്കെ
ക്രമീകരണങ്ങള്‍
ഏർപ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
സ്വര്‍ണ്ണത്തിന്റെയും
വൈരക്കല്ലുകളുടെയും
ജി.എസ്.റ്റി. നിരക്ക്
496.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.റ്റി.യില്‍
സ്വര്‍ണ്ണത്തിന്റെയും
വൈരക്കല്ലുകളുടെയും
നികുതി നിരക്ക് എത്ര
ശതമാനമായിട്ടാണ്
നിജപ്പെടുത്തിയിട്ടുളളത്;
(ബി)
വാറ്റ്
നികുതിയായി
ഏര്‍പ്പെടുത്തിയിരുന്ന
5% നികുതി,
സ്വര്‍ണ്ണത്തിനും
വൈരക്കല്ലുകള്ക്കും
ജി.എസ്.റ്റി.
വരുമ്പോഴും
ഏര്‍പ്പെടുത്തണമെന്ന്
സംസ്ഥാന സര്‍ക്കാര്‍
ജി.എസ്.റ്റി.
കൗണ്‍സില്‍ മുമ്പാകെ
ആവശ്യപ്പെട്ടിരുന്നോ;
(സി)
സംസ്ഥാനത്തിന്റെ
ഈ ആവശ്യം ജി.എസ്.റ്റി.
കൗണ്‍സില്‍ ചര്‍ച്ച
ചെയ്തിട്ടുണ്ടോ;
(ഡി)
സ്വര്‍ണ്ണത്തിന്റെയും
വൈരക്കല്ലുകളുടെയും
നികുതി
ജി.എസ്.റ്റി.യില്‍
കുറച്ചതുമൂലം അവയുടെ
വില്പന
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആക്രിക്കച്ചവടത്തിന്റെ
തകർച്ച
497.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി
എസ് ടി നിലവില്‍
വന്നതിനു ശേഷം
കേരളത്തിലെ
ആക്രിക്കച്ചവടം
പൂര്‍ണമായും
അവതാളത്തിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആക്രിക്കച്ചവടത്തിനു
ഏർപ്പെടുത്തിയ ഉയര്‍ന്ന
ജി എസ് ടി പരമ്പരാഗത
മാലിന്യ നിര്‍മ്മാര്‍ജന
രംഗത്തെയും തൊഴില്‍
രംഗത്തെയും
ബാധിക്കുമെന്നത്
കേന്ദ്രസർക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഈ
വിഷയത്തില്‍ എന്തൊക്കെ
നിർദ്ദേശങ്ങളാണ് ജി എസ്
ടി കൗൺസിലിൽ
പരിഗണനയ്ക്കുവെക്കുവാൻ
തീരുമാനിച്ചിട്ടുള്ളതെന്നു
വിശദമാക്കാമോ?
കോന്നി
മണ്ഡലത്തിലെ ചിറ്റാര്‍ സബ്
ട്രഷറി
498.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നി
മണ്ഡലത്തിലെ ചിറ്റാര്‍
സബ് ട്രഷറിയുടെ
നിര്‍മ്മാണം അരംഭിച്ചത്
എന്നാണ്;ആയതിലേക്ക്
നാളിതുവരെ എന്തെല്ലാം
തുടര്‍നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വിശദീകരിക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിലവിലുള്ള തടസ്സം
എന്തെല്ലാം
;'വിശദീകരിക്കുമോ;
തടസ്സം
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
ഭാഗത്തുനിന്ന്
കൈക്കൊണ്ടിട്ടുള്ള
ഇടപെടലുകള്‍
എന്തെല്ലാം;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാവുമെന്ന്
വെളിപ്പെടുത്തുമോ?
മുക്കം
സബ്ട്രഷറി മിനി സിവില്‍
സ്റ്റേഷനിലേക്ക് മാറ്റുന്നതിന്
നടപടി
499.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുക്കം
സബ്ട്രഷറിയുടെ
പ്രവർത്തനം മുക്കം മിനി
സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റുവാനെടുത്ത
തീരുമാനം
നടപ്പാക്കുന്നതിൽ
കാലതാമസം
നേരിട്ടതെന്തുകൊണ്ടാണെന്നു
വ്യക്തമാക്കുമോ;
(ബി)
മുക്കം
സബ്ട്രഷറി മിനി സിവില്‍
സ്റ്റേഷനിലേക്ക്
എന്നത്തേക്ക് മാറ്റാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ; ഇതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
പയ്യന്നൂര്‍
ട്രഷറി ഓഫീസിന് പുതിയ കെട്ടിടം
500.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
ട്രഷറി ഓഫീസിനു പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
'ഇന്‍കെല്‍'
സമര്‍പ്പിച്ച പ്രോജക്ട്
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
വ്യാജ ലോട്ടറി ടിക്കറ്റുകള്‍
501.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാജ
ലോട്ടറി ടിക്കറ്റുകള്‍
തടയുന്നതിന്
എന്തെങ്കിലും പുതിയ
സംവിധാനത്തിന് രൂപം
നല്‍കുമോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ടിക്കറ്റുകളുടെ
കളര്‍ ഫോട്ടോകോപ്പി,
സ്കാന്‍ ചെയ്ത കോപ്പി,
വ്യാജ പ്രിന്റ് എന്നിവ
തടയാന്‍ എന്തൊക്കെ
നടപടികള്‍
കെെക്കൊള്ളുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പൊതുജനങ്ങള്‍ക്കും,
ഏജന്റുമാര്‍ക്കും
ടിക്കറ്റിന്റെ സാധുത
നേരിട്ട് പരിശോധിച്ച്
ഉറപ്പുവരുത്താന്‍
സുതാര്യമായ എന്തൊക്കെ
നടപടികള്‍
കെെക്കൊള്ളുമെന്ന്
അറിയിക്കാമോ;
(ഡി)
ഇത്തരം
ടിക്കറ്റുകള്‍
എന്നുമുതല്‍
വിപണിയിലെത്തുമെന്നും
ഏതു ഏജന്‍സിയെയാണ്
പുതിയ സംവിധാനങ്ങളുടെ
ചുമതല
ഏല്പ്പിച്ചിട്ടുള്ളതന്നും
വ്യക്തമാക്കുമോ?
ജി.എസ്.ടി.-യിൽ
ലോട്ടറിക്ക് ചുമത്തുന്ന
നികുതി
502.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പാക്കുന്നത്
സംബന്ധിച്ച
ഓര്‍ഡിനന്‍സില്‍
ലോട്ടറിയെ എങ്ങനെയാണ്
നിര്വ്വചിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ലോട്ടറിക്ക്
എത്ര ശതമാനം നികുതി
ചുമത്തുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
നിലവില്‍
ഇതര സംസ്ഥാന
ലോട്ടറികള്‍ക്കുള്ള
നിയന്ത്രണം
തുടരുമോയെന്ന്
വ്യക്തമാക്കുമോ?
കാരുണ്യ
സഹായ പദ്ധതി
503.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പിയില്‍
പുതുതായി ആരംഭിച്ച
ലോട്ടറി ഓഫീസില്‍
കാരുണ്യ സഹായ പദ്ധതി
പ്രകാരമുള്ള അപേക്ഷകൾ
സ്വീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കാരുണ്യ
ഫണ്ട്
504.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ഫണ്ട് അനുവദിക്കാന്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാന്‍ ആവശ്യമായ
തീരുമാനങ്ങള്‍
പരിഗണനയില്‍ ഉണ്ടോ ?
ലോട്ടറി
മേഖലയിൽ ജി.എസ്.ടി.യുടെ
അനന്തര ഫലങ്ങൾ
505.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നിലവില്‍ വന്നത്
സംസ്ഥാനത്തെ ലോട്ടറി
മേഖലയെ ഏതൊക്കെ
തരത്തില്‍
ബാധിക്കുമെന്ന്
വിശദമാക്കാമോ;
(ബി)
ഒരു
ഉല്‍പ്പന്നമോ സേവനമോ
ആയി
അംഗീകരിച്ചിട്ടില്ലാത്ത
ലോട്ടറി
ഏതടിസ്ഥാനത്തിലാണ്
ജി.എസ്.ടി.യില്‍
ഉള്‍പ്പെടുത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
ജി.എസ്.ടി.യുടെ
മറവില്‍ സ്വകാര്യ
ലോട്ടറി മാഫിയകള്‍
തിരിച്ചുവരുന്നത്
തടയുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
506.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ 2016-17
സാമ്പത്തിക വര്‍ഷം
കാരുണ്യ ബനവലന്റ്
ഫണ്ടിലൂടെ എത്ര
രോഗികള്‍ക്ക് എത്ര രൂപ
വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കാരുണ്യ
ബനവലന്റ് ഫണ്ടിലൂടെ
ചികിത്സാ സൗകര്യം
ലഭിക്കുന്ന തൃശൂര്‍
ജില്ലയിലെ
ആശുപത്രികളുടെ
വിശദവിവരം
ലഭ്യമാക്കാമോ?
കാരുണ്യ
ചികിത്സാ പദ്ധതി
507.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാരുണ്യ ചികിത്സാ
പദ്ധതി മുഖേന എത്ര രൂപ
അനുവദിച്ചു; എത്ര
ആളുകള്‍ക്ക് ഇതിന്റെ
ഗുണഫലം ലഭ്യമായി;
ജില്ലാ തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ജനങ്ങള്‍
ചികിത്സയ്ക്കായി
ആശ്രയിക്കുന്ന അയല്‍
സംസ്ഥാനങ്ങളിലെ
മംഗലാപുരം,
കോയമ്പത്തൂര്‍
എന്നിവിടങ്ങളിലെ
ആശുപത്രികളെ കൂടി
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
508.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ട് മുഖേന
2016-17 സാമ്പത്തിക
വര്‍ഷം എത്ര കോടി
രൂപയുടെ
ചികിത്സാധനസഹായം
അനുവദിച്ചുനല്കിയിട്ടുണ്ട്;
(ബി)
കാരുണ്യ
ബനവലന്റ് ഫണ്ട് മുഖേന
മാരകമായ അസുഖങ്ങളുടെ
ചികിത്സയ്ക്ക്
അനുവദിക്കുന്ന പരമാവധി
തുക എത്രയാണ്;
(സി)
ഏതെല്ലാം
അസുഖങ്ങള്‍ക്കാണ്
കാരുണ്യ ബനവലന്റ്
ഫണ്ട് മുഖേന ചികിത്സാ
ധനസഹായം
അനുവദിക്കുന്നത്;
സംസ്ഥാനത്തെ ഏതൊക്കെ
ഗവണ്മെന്റ്/സ്വകാര്യ
ആശുപത്രികളെയാണ്
കാരുണ്യ ബനവലന്റ്
ഫണ്ട് മുഖേന ചികിത്സാ
ധനസഹായം
നല്‍കുന്നതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
സംസ്ഥാന
ലോട്ടറിയും ജി. എസ്. റ്റി.
യും
509.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.റ്റി.
നടപ്പിലാക്കിയത് മൂലം
സംസ്ഥാന ലോട്ടറിയുടെ
ലാഭത്തില്‍
കുറവുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപയുടെ നഷ്ടം
സംഭവിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ലാഭത്തില്‍
കുറവുണ്ടാകുന്ന
കാരണത്താല്‍ ലോട്ടറി
ഏജന്റുമാര്‍ക്കും
വില്‍പ്പനക്കാര്‍ക്കുമുള്ള
വില്‍പ്പന കമ്മീഷനില്‍
കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കിൽ എത്ര ശതമാനം
കുറവാണ്
വരുത്തിയത്;വിശദാംശം
നല്‍കുമോ;
(സി)
ജി.എസ്.റ്റി.
യിലൂടെ ലോട്ടറിക്ക്
ഏര്‍പ്പെടുത്തിയ
12ശതമാനം നികുതിയുടെ
പകുതി സംസ്ഥാന
സര്‍ക്കാരിന് തിരികെ
ലഭിക്കുമെന്നിരിക്കെ
വില്പന കമ്മീഷനില്‍
വരുത്തിയ കുറവ്
പുന:പരിശോധിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ദേവികുളം
നിയോജക മണ്ഡലത്തില്‍ കാരുണ്യ
പദ്ധതി മുഖേന വിതരണം ചെയ്ത
തുക
510.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കാരുണ്യ പദ്ധതിയില്‍
നിന്നും ദേവികുളം
നിയോജക മണ്ഡലത്തില്‍
എത്ര തുകയാണ് വിതരണം
ചെയ്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
കാരുണ്യ
പദ്ധതിയില്‍ നിന്നും
വിതരണം ചെയ്ത തുക
ലഭിച്ചവരുടെ
പേരുവിവരങ്ങള്‍
ലഭ്യമാക്കുമോ?
അന്യസംസ്ഥാന
ലോട്ടറി വില്പന
511.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യസംസ്ഥാന ലോട്ടറി
ടിക്കറ്റുകള്‍
വില്‍ക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതുമൂലം
സംസ്ഥാന സര്‍ക്കാരിന്റെ
ലോട്ടറി വില്‍പ്പനയിലും
വരുമാനത്തിലും ഇടിവ്
സംഭവിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
അനുമതി നല്‍കിയതിന്റെ
മാനദണ്ഡമെന്താണെന്ന്
വ്യക്തമാക്കുമോ?
അന്യസംസ്ഥാന
ലോട്ടറിയുടെ വില്‍പ്പന
512.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
ലോട്ടറിയുടെ വില്‍പ്പന
കേരളത്തില്‍ സജീവമായി
നടക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;
(ബി)
ഇത്
സംബന്ധിച്ച് എത്ര
കേസുകള്‍ രജിസ്റ്റർ
ചെയ്തിട്ടുണ്ട് എന്ന്
വിശദമാക്കാമോ ?
സംസ്ഥാനത്ത്
അച്ചടിക്കുന്ന ലോട്ടറി
ടിക്കറ്റുകളുടെ വിതരണം
513.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അച്ചടിക്കുന്ന ലോട്ടറി
ടിക്കറ്റ്
സംസ്ഥാനത്തിന്റെ എല്ലാ
ഭാഗത്തും വിതരണത്തിനായി
എത്തിക്കുന്നതിന്
നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനമെന്താണ്;
(ബി)
വിതരണ
ചുമതലയുളള വാഹനങ്ങളെ
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡമെന്താണ് ;
ഇത്തരത്തില്‍
തെരഞ്ഞെടുത്ത
ഏതെങ്കിലും വാഹനങ്ങളെ
ഒഴിവാക്കി മറ്റ്
വാഹനങ്ങള്‍ക്ക് കരാര്‍
നല്‍കിയിട്ടുണ്ടോ ;
(സി)
ലോട്ടറി
ടിക്കറ്റുകള്‍ എല്ലാ
ജില്ലകളിലും
എത്തിക്കുന്നതിന്
കുറഞ്ഞ തുകയ്ക്ക്
കരാര്‍ നല്കിയ വാഹന
ഏജന്‍സികളെ ഒഴിവാക്കി
ഉയര്‍ന്ന തുകയ്ക്ക്
വിതരണാവകാശം നല്കിയതു
മൂലം
നഷ്ടമുണ്ടായിട്ടുണ്ടോ ;
എങ്കില്‍ ആയതിനെതിരെ
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
കെ
എസ് എഫ് ഇ യിലെ തസ്തികകള്‍
514.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യില്‍ ഏതെല്ലാം
തസ്തികകള്‍
നിലവിലുണ്ട്;
(ബി)
അവയുടെ
സാങ്ഷന്‍ഡ് സ്ട്രെങ്ത്
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഓരോ
തസ്തികയിലും
താത്കാലിക/സ്ഥിരം
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നവരുടെ എണ്ണം
ഇനം തിരിച്ച്
വിശദമാക്കുമോ ?
കെ.എസ്.എഫ്.ഇ.യുടെ
എന്‍.ആര്.എെ. ചിട്ടി
515.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.,
എന്‍.ആര്.എെ. ചിട്ടി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടിയില്‍
എത്ര പേരെ
ചേര്‍ക്കാനാകുമെന്നും
അതു വഴി എത്ര തുക
സമാഹരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
എന്‍.ആര്.എെ.
ചിട്ടി വഴി
സമാഹരിക്കുന്ന തുക
ചെലവഴിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
മങ്കടയില്‍
കെ.എസ്.എഫ്.ഇ. ശാഖ
T 516.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തില്‍
മങ്കട, മുര്‍ക്കനാട്
എന്നീ പഞ്ചായത്തുകളില്‍
മങ്കട, കൊളത്തൂര്‍
എന്നീ സ്ഥലങ്ങള്‍
കേന്ദ്രമാക്കി
കെ.എസ്.എഫ്.ഇ യുടെ ശാഖ
തുടങ്ങുന്നത്
സംബന്ധിച്ച് മലപ്പുറം
റീജണല്‍ അസിസ്റ്റന്റ്
ജനറല്‍ മാനേജരുടെ പഠന
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പഠന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ പുതിയ
ശാഖകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
517.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഏര്‍പ്പെടുത്തിയ ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ജീവനക്കാരെ കൂടാതെ
ആശ്രിതരായ
ആര്‍ക്കൊക്കെയാണ്
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന നേട്ടങ്ങള്‍
എന്തൊക്കെയാണെന്നും അത്
എന്നുമുതല്‍ നടപ്പില്‍
വരുമെന്നും
വ്യക്തമാക്കാമോ?
കയര്‍
മേഖലയിൽ ജോലി ചെയ്യുന്ന
തൊഴിലാളികൾ
518.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍ മേഖലയില്‍
നിലവില്‍ എത്ര
തൊഴിലാളികള്‍ ജോലി
ചെയ്യുന്നു
;വ്യക്തമാക്കാമോ ;
(ബി)
കേരളത്തിലെ
കയര്‍ വ്യവസായം ഇതര
സംസ്ഥാനങ്ങളിലേക്ക്
ചേക്കേറുവാനുള്ള
കാരണമെന്താണ്
;വിശദീകരിക്കാമോ ?
കയര്‍
ഫെഡിന്റെ ഓണക്കാലവിപണികള്
519.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-ലെ
ഓണക്കാലത്ത് കയര്‍ ഫെഡ്
എത്ര രൂപയുടെ
വിറ്റുവരവാണ്
ലക്ഷ്യമിടുന്നത് എന്നു
വ്യക്തമാക്കുമോ; കയര്‍
ഫെഡ് നേരിട്ട്
ഓണക്കാലവിപണികള്
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
;ഏങ്കില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓണക്കാലത്ത്
കയര്‍
ഉല്‍പ്പന്നങ്ങള്‍ക്ക്
എത്ര ശതമാനം റിബേറ്റാണ്
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
കയര്‍ഫെഡ്
അനുവദിക്കുന്ന
റിബേറ്റോടു കൂടി
സ്വകാര്യ
ഏജന്‍സികള്‍ക്കും
ഉത്പന്നങ്ങള്‍ വിപണനം
ചെയ്യുന്നതിന്
നിര്‍ദ്ദേശമുണ്ടോ;
വിശദീകരിക്കുമോ?
വടവന്നൂര്‍
പഞ്ചായത്തിലുള്ള തൊണ്ട് സംസ്കരണ
യൂണിറ്റ്
520.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
വടവന്നൂര്‍
പഞ്ചായത്തിലുള്ള തൊണ്ട്
സംസ്കരണ യൂണിറ്റിന്റെ
പ്രവര്‍ത്തന പുരോഗതി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
സംസ്ഥാന ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
സംസ്കരണ യൂണിറ്റില്‍
നടത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
ഇതിനായി
എത്ര ഫണ്ടാണ്
വകയിരുത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ?