വ്യവസായ
എസ്റ്റേറ്റുകളില്‍
വ്യവസായികള്‍ക്ക് നല്കുന്ന
ഭൂമി
521.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
എസ്റ്റേറ്റുകളില്‍
മുഴുവന്‍ തുകയും
ഇൗടാക്കി
വ്യവസായികള്‍ക്ക്
നല്കുന്ന ഭൂമി വ്യവസായ
ആവശ്യത്തിന് ആണെങ്കില്‍
പോലും കെെമാറാന്‍
പാടില്ല എന്ന വ്യവസ്ഥ
നിലവില്‍ ഉണ്ടോ;
(ബി)
പ്രസ്തുത
വ്യവസ്ഥ കാരണം
നഷ്ടത്തിലാകുന്ന
വ്യവസായ സ്ഥാപനങ്ങള്‍
പൂട്ടിപ്പോകുന്ന അവസ്ഥ
യില്‍ മറ്റൊരു
വ്യവസായിക്ക്
ഏറ്റെടുത്ത് പുതിയ
സംരംഭങ്ങള്‍ തുടങ്ങാന്‍
കഴിയാത്ത സാഹചര്യം
ഉണ്ടാകുന്നുണ്ടോ;
(സി)
പ്രസ്തുത
അവസ്ഥ പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
വ്യവസായ നയം
522.
ശ്രീ.ഹൈബി
ഈഡന്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ വ്യവസായ
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
വ്യാവസായിക
വളർച്ചയിൽ രാജ്യത്തെ
ആദ്യ പത്ത്
സംസ്ഥാനങ്ങളില്‍
ഒന്നായി കേരളത്തെ
ഉയര്‍ത്തുക എന്ന
ലക്ഷ്യത്തോടുകൂടി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ അടുത്ത
നാല് വര്‍ഷങ്ങളില്‍
എത്ര കോടി രൂപയുടെ
നിക്ഷേപമുണ്ടാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ലാഭത്തിലായ പൊതുമേഖലാ
സ്ഥാപനങ്ങള്‍
523.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
വകുപ്പിന്റെ കീഴില്‍
ഉള്ള എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭകരമായിത്തീര്‍ന്നു
എന്ന്
വെളിപ്പെടുത്താമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കോഴിക്കോട് ടൂള്‍ റൂം കം
ട്രെയിനിംഗ് സെന്റര്‍
524.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സിഡ്കോയുടെ കീഴില്‍
കോഴിക്കോട്
പ്രവര്‍ത്തിക്കുന്ന
ടൂള്‍ റൂം കം
ട്രെയിനിംഗ് സെന്റര്‍
ജീവനക്കാര്‍ വിവിധ
ആവശ്യങ്ങള്‍ ഉന്നയിച്ച്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
597/F2/2016/വ്യവ.
തീയതി, 23.08.2016
ഫയലില്‍ റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ
;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ ;
(സി)
സിഡ്കോയുടെ
ജീവനക്കാര്‍ക്കുളള
ആനുകൂല്യങ്ങള്‍ ടൂള്‍
റൂം കം ട്രെയിനിംഗ്
സെന്റര്‍
ജീവനക്കാര്‍ക്ക് കൂടി
ബാധകമാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ജി.എസ്.ടി
മൂലം ചെറുകിട വ്യവസായമേഖല
നേരിടുന്ന പ്രതിസന്ധി
525.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.എസ്.ടി
നിലവില്‍ വന്നത്
ചെറുകിട വ്യവസായമേഖലയെ
ഏതൊക്കെ തരത്തില്‍
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്ത്
തുക മുതൽ വാര്‍ഷിക
വിറ്റുവരവുളള
സ്ഥാപനങ്ങളെയാണ്
ജി.എസ്.ടി യില്‍
ഉള്‍പ്പെടുത്തുന്നതെന്നും
അതിന് ഏത് നിരക്കിലുളള
നികുതിയാണ്
ഏര്‍പ്പെടുത്തുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി
മൂലം ചെറുകിട
വ്യവസായങ്ങള്‍
പ്രതിസന്ധിയില്‍
ആകാതിരിക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍ ഏന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വിശദമാക്കുമോ;
(ഡി)
ജി.എസ്.ടി
മൂലമുണ്ടാകുന്ന
വിലക്കയറ്റം
ഒഴിവാക്കുന്നതിനായി
ഉല്‍പ്പന്നങ്ങളുടെ MRP
വില കുറയ്ക്കുന്നതിനായി
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ
എന്നറിയിക്കാമോ?
യുവ,
വിദ്യാര്‍ത്ഥി സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
പദ്ധതി
526.
ശ്രീ.എം.
സ്വരാജ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.യു.
ആര്. പ്രദീപ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവ, വിദ്യാര്‍ത്ഥി
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
ഇത്തരം
സംരംഭകരുടെ നൂതന
ആശയങ്ങള്ക്കാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനായി
ബിസിനസ് ഇന്‍ക്യുബേഷന്‍
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
യുവ
സംരംഭകര്‍ക്കായി
സംരംഭകത്വ അവബോധ
ക്ലാസ്സുകളും
ശില്പശാലകളും
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
യുവ
സംരംഭകര്‍ക്ക്
സാമ്പത്തിക സഹായം
നല്‍കുന്നതിനായി സീഡ്
ക്യാപ്പിറ്റല്‍
അസിസ്റ്റന്‍സ് സ്കീം
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതി പ്രകാരം എത്ര
തുക സംരംഭകര്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വിവിധ
വിഭവ സ്രോതസ്സുകള്‍
ഉപയോഗിച്ച് മൂല്യ വര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
ഉത്പ്പാദിപ്പിക്കുന്നതിന്
നടപടി
527.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിന്‍െറ
തനതായ വിഭവ
സ്രോതസ്സുകളായ അപൂര്‍വ
ലോഹമണല്‍, സുഗന്ധ
ദ്രവ്യങ്ങള്‍,
ഔഷധച്ചെടികള്‍,
ശുദ്ധജലം, ജനങ്ങളുടെ
മെച്ചപ്പെട്ട ബൗദ്ധിക
സമ്പത്ത്, വനസമ്പത്ത്,
മത്സ്യ സമ്പത്ത്
എന്നിവയുടെയും
ഡിമാന്റിന്റേയും
അടിസ്ഥാനത്തില്‍ മൂല്യ
വര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
ഉത്പ്പാദിപ്പിക്കുന്നതിന്
കേരളത്തിന്
കഴിയാത്തതിന്‍െറ കാരണം
വിശദീകരിക്കാമോ ?
വനിതാ
വ്യവസായ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികള്‍
528.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആന്റണി
ജോണ്‍
,,
പി.വി. അന്‍വര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനിതാ വ്യവസായ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
കൂടുതല്‍ വനിതകളെ
സംരംഭകത്വത്തിലേയ്ക്ക്
ആകര്‍ഷിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി
കെ.എസ്.ഐ.ഡി.സി, 'വി
മിഷന് കേരള ' പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
സ്വന്തമായി
വ്യവസായ സംരംഭങ്ങളുള്ള
വനിതാ സംരംഭകരെ അടുത്ത
തലത്തിലേയ്ക്ക്
എത്തിക്കാനുതകുന്ന
എന്തെല്ലാം നടപടികളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വസ്ത്ര
നിര്‍മ്മാണ മേഖലയിലും
കയറ്റുമതി രംഗത്തുമുള്ള
വനിതാ സംരംഭകര്‍ക്കായി
'വി സ്പേസ്' എന്ന
പേരില്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പുതിയ
പൊതുമേഖലാ സ്ഥാപനങ്ങള്‍
529.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എൽ.ഡി
.എഫ് സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയ പൊതുമേഖലാ
സ്ഥാപനങ്ങള്‍
ആരംഭിക്കുകയോ,
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുകയോ
ചെയ്തിട്ടുണ്ടോ; എങ്കിൽ
വിശദവിവരം നല്‍കുമോ;
(ബി)
കേരളത്തില്‍
പ്രവര്‍ത്തിക്കുന്നതും
എന്നാല്‍
കേന്ദ്രസര്‍ക്കാര്‍
ഉടമസ്ഥതയിലുള്ളതുമായ
പൊതുമേഖലാ സ്ഥാപനം,
കേന്ദ്ര സര്‍ക്കാരിന്റെ
ഓഹരി വില്പനയുമായി
ബന്ധപ്പെട്ട്
ഏറ്റെടുക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ഒളവണ്ണ
ടൂള്‍ റൂം കം ട്രെയിനിങ്
സെന്റര്‍
530.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളവണ്ണ
ടൂള്‍ റൂം കം
ട്രെയിനിങ് സെന്ററില്‍
എത്ര തൊഴിലാളികള്‍
ഉണ്ടെന്നും പ്രസ്തുത
തൊഴിലാളികള്‍ എത്ര
വര്‍ഷമായി ജോലി
ചെയ്യുന്നവരാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍ ജോലി
ചെയ്യുന്ന
തൊഴിലാളികളുടെ
പ്രൊബേഷന്‍
വര്‍ഷങ്ങളായി
പ്രഖ്യാപിക്കാതിരിക്കുന്നതും
അര്‍ഹതപ്പെട്ട വാര്‍ഷിക
ഇന്‍ക്രിമെന്റുകള്‍
നല്കാതിരിക്കുന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അതു പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
സ്വീകരിക്കുമോ?
നിക്ഷേപ
സൗഹൃദ സംസ്ഥാനം
531.
ശ്രീ.ആര്.
രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എ. എന്‍. ഷംസീര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
നിക്ഷേപ സൗഹൃദ സംസ്ഥാനം
ആക്കി തീര്‍ക്കുന്നതിന്
പുതുതായി പ്രഖ്യാപിച്ച
കരടു വ്യവസായ വാണിജ്യ
നയം ഏതു തരത്തില്‍
ലക്ഷ്യമിടുന്നെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതു
മേഖലയിലും സ്വകാര്യ
മേഖലയിലും വ്യവസായ
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
നയത്തില്‍ എന്താെക്കെ
കാര്യങ്ങള്‍
ഉൾപ്പെടുത്തിയിട്ടുണ്ട്;
(സി)
നവ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനു വേണ്ട
അനുമതി
ലഭ്യമാക്കുന്നതിനും
അനാവശ്യ കാലതാമസം
ഒഴിവാക്കുന്നതിനും
വ്യവസായ
സംരംഭങ്ങള്‍ക്ക് വേണ്ട
അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിനും
എന്താെക്ക
മാര്‍ഗ്ഗങ്ങളാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
വ്യവസായ
ബൃഹത് സോണുകള്‍
532.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ലെ ബഡ്ജറ്റ്
പ്രസംഗത്തില്‍
കേരളത്തില്‍ അഞ്ച്
വ്യവസായ ബൃഹത് സോണുകള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
വ്യവസായിക വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തല്ലാം ;
(ബി)
പദ്ധതി
പ്രഖ്യാപനം കഴിഞ്ഞ് ഒരു
വര്‍ഷം കഴിഞ്ഞിട്ടും,
മങ്കടയില്‍
പ്രഖ്യാപിച്ച വ്യവസായ
സോണ്‍ സംബന്ധിച്ച
നടപടികള്‍
പുരോഗമിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് കിന്‍ഫ്രാ
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
മാവൂര്‍
ഗ്രാസിം ഫാക്ടറി
533.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാസിം ഫാക്ടറിക്കായി
സര്‍ക്കാര്‍ എത്ര
സ്ഥലമാണ് അക്വയര്‍
ചെയ്തു നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥലം ഉപയോഗപ്പെടുത്തി
വ്യവസായം
ആരംഭിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സ്ഥലം നിയമനിര്‍മ്മാണം
വഴി ഏറ്റെടുക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ചെറുകിട
ഇടത്തരം വ്യവസായ
സംരംഭകര്‍ക്ക് ജി. എസ്. ടി.
മൂലം ഉള്ള ബുദ്ധിമുട്ട്
534.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
ഇടത്തരം വ്യവസായ
സംരംഭകര്‍ക്ക് ചരക്ക്
സേവന നികുതി
നടപ്പിലാക്കിയത് മൂലം
ഉള്ള ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉല്പന്നങ്ങളുടെ
വിതരണത്തില്‍ ജി. എസ്.
ടി. ചുമത്തപ്പെടുകയും
ഇന്‍പുട്ട് ക്രെഡിറ്റ്
ലഭ്യമാകാതെ വരുകയും
ചെയ്യുന്നത് മൂലം
ചെറുകിട- ഇടത്തരം
വ്യവസായ സംരംഭകരുടെ
ഉല്പന്നങ്ങള്ക്ക്
വിലവര്‍ദ്ധനയുണ്ടാകുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
എല്ലാ
ചരക്കുകള്‍ക്കും
സേവനങ്ങള്‍ക്കും ഒരേ
നിരക്കിലുള്ള നികുതി
ജി. എസ്. ടി. യില്‍
അടക്കേണ്ടതിനാല്‍
വന്‍കിട കമ്പനികളുമായി
മത്സരിക്കുന്ന ചെറുകിട
കമ്പനികള്‍ക്ക്
തിരിച്ചടിയാകുമെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ അവരെ
സാഹായിക്കുവാന്‍ എന്ത്
നടപടിയാണ്
കൈക്കൊള്ളുന്നത് എന്ന്
വിശദമാക്കാമോ?
വ്യവസായ
വകുപ്പിലെ ഒഴിവുകള്‍
535.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ക്കോട്
ജില്ലയില്‍ വ്യവസായ
വകുപ്പിലുള്ള
ഒഴിവുകളുടെ തസ്തിക
തിരിച്ചുള്ള വിശദാംശം
അറിയിക്കുമോ;
(ബി)
ഈ
ഒഴിവുകള്‍ എപ്പോള്‍
നികത്താനാകുമെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികള്‍
536.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
റ്റി.വി.രാജേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൂക്ഷ്മ, ചെറുകിട,
ഇടത്തരം വ്യവസായ
സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
യുവ
സംരംഭകര്‍ക്ക് കൂടുതല്‍
പ്രാധാന്യം നല്കി
അവരുടെ
നൂതനാശയങ്ങള്‍ക്ക്
സാക്ഷാത്കാരം
നല്കിക്കൊണ്ടുളള
എന്തെല്ലാം നവീന
പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
സ്കൂള്‍,
കോളേജ്
വിദ്യാര്‍ത്ഥികളില്‍
സംരംഭകത്വം
പ്രോത്സാഹിപ്പിക്കാന്‍
ജില്ലകള്‍ തോറും ഇ.ഡി.
ക്ലബ്ബുകള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ?
വ്യവസായ
പാര്‍ക്കുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
537.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം ;
വ്യക്തമാക്കുമോ;
(ബി)
വ്യവസായ
പാര്ക്കിന് വേണ്ട
ചുരുങ്ങിയ വിസ്തൃതി
എത്രയെന്ന്നിഷ്ക്കര്ഷിച്ചിട്ടുണ്ടോ
; വ്യക്തമാക്കാമോ?
വ്യവസായ
എസ്റ്റേറ്റുകള്‍
538.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വ്യവസായ
എസ്റ്റേറ്റുകള്‍
വിപുലപ്പെടുത്താന്‍
ആലോചിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ;
(ബി)
എല്ലാ
ജില്ലകളിലും വ്യവസായ
എസ്റ്റേറ്റുകള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ എല്ലാ
ജില്ലകളിലും വ്യവസായ
എസ്റ്റേറ്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മള്‍ട്ടി
സ്റ്റോറീഡ് ഇന്‍ഡസ്ട്രിയല്‍
ശാലകള്‍
539.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മള്‍ട്ടി സ്റ്റോറീഡ്
ഇന്‍ഡസ്ട്രിയല്‍
ശാലകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇത്തരത്തിലുള്ള
ഇന്‍ഡസ്ട്രിയല്‍
ശാലകള്‍
ആരംഭിക്കുന്നതിലൂടെ
ലക്ഷ്യമിടുന്നതെന്തെന്ന്
അറിയിക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ റാഡോ ടയേഴ്സ്
540.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ ഏക വ്യവസായ
സ്ഥാപനമായ സീയറ്റിന്റെ
ഉടമസ്ഥതയിലുള്ള റാഡോ
ടയേഴ്സ് പ്രവര്‍ത്തനം
നിര്‍ത്തിവച്ചിട്ടുള്ളതും
പ്രസ്തുത സ്ഥാപനം
അടച്ചുപൂട്ടുന്നതിന്റെ
ഭാഗമായി 300-ഓളം
തൊഴിലാളികള്‍ക്ക്
തൊഴില്‍ നഷ്ടപ്പെടുന്ന
അവസ്ഥയിലേക്ക്
മാനേജ്മെന്റ് നടപടി
സ്വീകരിച്ചുവരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഈ പ്രശ്നത്തില്‍
വിളിച്ചുചേര്‍ത്ത
അനുരഞ്ജന ചര്‍ച്ചയില്‍
എന്തെല്ലാം
തീരുമാനങ്ങളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
പ്രസ്തുത
തീരുമാനങ്ങളില്‍
ഏതെല്ലാം
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദീകരിക്കാമോ ?
തലശ്ശേരി
മണ്ഡലത്തിലെ വികസന പദ്ധതികള്‍
541.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തലശ്ശേരി
നിയോജക മണ്ഡലത്തില്‍
എന്തൊക്കെ വികസന
പദ്ധതികള്‍ ആണ് വ്യവസായ
വകുപ്പ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ വ്യവസായ
വകുപ്പിന്റെ ഏതൊക്കെ
പ്രവൃത്തികള്‍ ആണ്
തലശ്ശേരി നിയോജക
മണ്ഡലത്തില്‍
ഉള്‍പ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
ഈ പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ?
പരമ്പരാഗത
തൊഴില്‍ മേഖലയെ
സംരക്ഷിക്കുന്നതിനുള്ള പദ്ധതി
542.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പരമ്പരാഗത തൊഴില്‍
മേഖലയെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പരമ്പരാഗത
തൊഴില്‍ മേഖലയിലെ
തൊഴിലാളികളുടെ വേതനം
വര്‍ദ്ധിപ്പിക്കാനും
തൊഴില്‍ സംരക്ഷിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
അനന്തപുരം
വ്യവസായ പാര്‍ക്കില്‍ വ്യവസായ
ആവശ്യത്തിനായി സ്ഥലം
543.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ അനന്തപുരം
വ്യവസായ പാര്‍ക്കില്‍
വ്യവസായ ആവശ്യത്തിനായി
എത്ര ഏക്കര്‍
സ്ഥലമുണ്ട് ;
(ബി)
പ്രസ്തുത
വ്യവസായ പാര്‍ക്കില്‍
ഏതെല്ലാം വ്യവസായ
സംരംഭങ്ങളാണ്
പ്രവര്‍ത്തിച്ചു
വരുന്നത് എന്ന്
അറിയിക്കുമോ;
(സി)
വ്യവസായ
സംരംഭങ്ങള്‍
തുടങ്ങുന്നതിനായി
അനുവദിച്ച ഭൂമിയില്‍
ഇതുവരെ വ്യവസായം
തുടങ്ങാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
വ്യവസായ പാര്‍ക്കിന്റെ
അടിസ്ഥാന, ഭൗതിക
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്ന് വിശദമാക്കാമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ
പ്രൊബേഷന്‍
544.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
സംസ്ഥാനത്ത് എത്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
ഈ
സ്ഥാപനങ്ങളിലോരോന്നിലുമുളള
സ്ഥിരം ജീവനക്കാരുടെ
എണ്ണം തസ്തിക തിരിച്ച്
വിശദമാക്കുമോ ;
(സി)
ഈ
ജീവനക്കാരുടെ
പ്രൊബേഷന്‍ കാലാവധി
തസ്തിക തിരിച്ച്
നിജപ്പെടുത്തിയിട്ടുണ്ടോ
;
(ഡി)
പല
സ്ഥാപനങ്ങളിലും
ജീവനക്കാരുടെ
പ്രൊബേഷന്‍ യഥാസമയം
ഡിക്ലയര്‍
ചെയ്യുന്നില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
പ്രൊബേഷന്‍
ഡിക്ലയര്‍ ചെയ്യാതെ
തന്നെ പല
സ്ഥാപനങ്ങളിലും
ക്രമപ്രകാരമല്ലാതെയും
ചട്ടം ലംഘിച്ചും
പ്രമോഷന് നല്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്തരം
പ്രമോഷനുകള്‍
പുന:പരിശോധിക്കുമോ?
പാലക്കാട്-തൃശ്ശൂര്‍
വ്യാവസായിക ഇടനാഴി
545.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്-തൃശ്ശൂര്‍
വ്യാവസായിക ഇടനാഴി
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ
;
(ബി)
എന്തെല്ലാം
മാസ്റ്റര്‍ പദ്ധതികളാണ്
ഇതിലൂടെ വിഭാവനം
ചെയ്തിട്ടുള്ളത് ;
(സി)
പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നും
ഇതിലേക്കാവശ്യമായ
കര്‍മ്മ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
എന്നും വിശദമാക്കാമോ?
ഇടക്കൊച്ചി
സുസ്ഥിര വികസന പദ്ധതി
546.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചിയെ
സുസ്ഥിര വികസന
മേഖലയാക്കുന്നതിനായുള്ള
പദ്ധതി
നടപ്പിലാക്കുന്നതിനായി
സമര്‍പ്പിച്ച
നിവേദനത്തിന്റെ
അടിസ്ഥാത്തില്‍ വ്യവസായ
വകുപ്പിലെ 8/J2/2017
ഫയലില്‍ ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
ഇന്‍കെല്‍
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
പ്രസ്തുത
പദ്ധതിയുടെ
റിപ്പോര്‍ട്ട് KSIDC
യുടെയും KINFRA യുടെയും
അഭിപ്രായത്തിനായി
നല്‍കിയിട്ടുണ്ടോ ;
(ഡി)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കിന്റെ
വികസനം
547.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കിന്റെ
വികസനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കില്‍
നിലവില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിച്ചു
വരുന്നു; വിശദാംശം
ലഭ്യമാക്കാമോ;
(സി)
കിന്‍ഫ്ര
പാര്‍ക്കില്‍ വ്യവസായം
ആരംഭിക്കുന്നതിനായി
ഏതെല്ലാം സ്ഥാപനങ്ങള്‍
അപേക്ഷ
നല്‍കിയിട്ടുണ്ട് ;
വിശദാംശം ലഭ്യമാക്കാമോ?
ലാഭത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
548.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2017 ജൂലൈ 1 വരെയുള്ള
കണക്ക് പ്രകാരം
കേരളത്തില്‍ ലാഭത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതെല്ലാം; വിശദവിവരം
നല്‍കുമോ;
(ബി)
എല്ലാ പൊതുമേഖലാ
സ്ഥാപനങ്ങളെയും
ലാഭത്തിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
മലബാര്‍
സിമന്റ്സിന്റെ
സമഗ്രപുരോഗതിക്കായി
സ്വീകരിച്ചുവരുന്ന
നടപടികളുടെ വിശദവിവരം
നല്‍കുമോ?
കോഴിക്കോട്
ഒളവണ്ണയിലുള്ള ടൂള്‍ റൂം കം
ട്രെയിനിംഗ് സെന്റര്‍
549.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഒളവണ്ണയിലുള്ള ടൂള്‍
റൂം കം ട്രെയിനിംഗ്
സെന്റര്‍ നിലവില്‍
സിഡ്കോയുടെ കീഴിലാണോ
പ്രവര്‍ത്തിക്കുന്നത്;
ഇല്ലെങ്കില്‍
സിഡ്കോയുടെ കീഴില്‍
നില നിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
ടൂള്‍
റൂം കം ട്രെയിനിംഗ്
സെന്റര്‍ സ്വതന്ത്ര
കമ്പനിയാക്കാന്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടപടി സ്വീകരിച്ചത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
പ്രസ്തുത നടപടികള്‍
റദ്ദു ചെയ്യുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
550.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ജീവനക്കാര്‍
പ്രവൃത്തി സമയത്ത്
തിരിച്ചറിയല്‍ കാര്‍ഡ്
നിര്‍ബന്ധമായും
ധരിക്കണം എന്ന
ഉദ്യോഗസ്ഥ
ഭരണപരിഷ്ക്കാര
വകുപ്പിന്റെ ഉത്തരവ്
പാെതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
ബാധകമാക്കിയിട്ടുണ്ടോ;
(ഡി)
സിഡ്കോയിലെ
ജീവനക്കാര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
നല്കുന്ന നടപടി എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയും; വിശദമാക്കുമോ?
ഗവണ്മെന്റ്
സ്കൂളുകളെ മാതൃകാ
സ്കൂളുകളാക്കി മാറ്റുന്ന
പദ്ധതി
551.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തിലെ ഏഴ്
ഗവണ്മെന്റ് സ്കൂളുകളെ
ആസ്തി വികസന
പദ്ധതിയില്‍പ്പെടുത്തി
മാതൃകാ സ്കൂളുകളാക്കി
മാറ്റുന്ന പദ്ധതി
നടപ്പിലാക്കുവാന്‍
പൊതുവിദ്യാഭ്യാസവകുപ്പില്‍
നിന്നും കെല്‍ട്രോണിന്
ലഭിച്ച ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച്
കെല്‍ട്രോണ്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
റബ്ബറുല്പന്ന
നിര്‍മ്മാണ സാധ്യതകള്‍
552.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബ്ബറുല്പന്ന
നിര്‍മ്മാണ സാധ്യതകള്‍
എത്രത്തോളമുണ്ടെന്ന്
പഠനം നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)
റബ്ബര്‍
ഉല്പന്ന
നിര്‍മ്മാണത്തിനും
ഗുണമേന്മ
നിര്‍ണ്ണയത്തിനും
ആവശ്യമായ
സാങ്കേതികവിദ്യ പ്രദാനം
ചെയ്യുന്നതിനുതകുന്ന
വിധത്തില്‍ സംസ്ഥാനത്തു
പ്രവര്‍ത്തിക്കുന്ന
റബ്ബര്‍ ഗവേഷണ
കേന്ദ്രത്തിന്റെ
സേവനങ്ങള്‍
പ്രയോജനപ്പെടുത്താന്‍
ബോധവല്‍ക്കരണ നടപടികള്‍
സ്വീകരിക്കുമോ;
(സി)
പുതുതലമുറ
എഞ്ചിനീയര്‍മാരെയും
ബിസിനസ്
ബിരുദധാരികളെയും
റബ്ബര്‍ ഉല്പന്ന
നിര്‍മ്മാണമേഖലയിലേക്ക്
ആകര്‍ഷിക്കുന്ന
വിധത്തില്‍
നിര്‍മ്മാതാക്കള്‍ക്കു
വേണ്ടി ഇന്‍കുബേഷന്‍
സെന്റര്‍
ആരംഭിയ്ക്കാന്‍ നടപടി
സ്വീകരിക്കുമോ?
ട്രാവന്‍കൂര്‍
-കൊച്ചിന് കെമിക്കല്‍സ്
ലിമിറ്റഡ് നേരിടുന്ന
പ്രതിസന്ധികള്‍
553.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ട്രാവന്‍കൂര്‍-
കൊച്ചിന് കെമിക്കല്‍സ്
ലിമിറ്റഡ് നേരിടുന്ന
പ്രതിസന്ധികള്‍
പരിഹരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
വ്യവസായവകുപ്പിനു
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങള്‍
554.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായവകുപ്പിനു
കീഴില്‍ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
വ്യവസായവകുപ്പിനുണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കാര്‍ഷികാധിഷ്ഠിത
വ്യവസായങ്ങള്‍ക്ക്
പ്രോത്സാഹനം
555.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിൽ
സമൃദ്ധമായി ലഭിക്കുന്ന
കാര്‍ഷിക വിഭവങ്ങളായ
തേങ്ങ, ഏത്തയ്ക്ക,
കൈതച്ചക്ക, മാമ്പഴം,
പപ്പായ തുടങ്ങിയവയില്‍
നിന്നും മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
ഉണ്ടാക്കുന്നതിനുള്ള
പരിശീലനം സംരംഭകര്‍ക്ക്
ജില്ലാതലത്തില്‍
നൽകുവാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
കാര്‍ഷികാധിഷ്ഠിത
വ്യവസായങ്ങള്‍
തുടങ്ങുന്നതിന്
പ്രത്യേക
പ്രോത്സാഹനപദ്ധതികള്‍
നിലവിലുണ്ടോ;
(സി)
ഈ
സർക്കാർ
അധികാരമേറ്റതിനുശേഷം
പ്രസ്തുത മേഖലയില്‍
ഇതുവരെ എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നഷ്ടത്തിലായിരുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
556.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
നഷ്ടത്തിലായിരുന്നുവെന്നും
അവയുടെ വിശദാംശങ്ങളും
നല്‍കുമോ;
(ബി)
ഒരു
വര്‍ഷം കൊണ്ട് ഈ
സര്‍ക്കാര്‍ എത്ര
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളെ
ലാഭത്തിലാക്കിയെന്നും
അവയുടെ വിശദാംശങ്ങളും
നല്‍കുമോ?
ഗെയില്‍
പ്രകൃതി വാതക പൈപ്പ് ലൈന്‍
557.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗെയില്‍ പ്രകൃതി വാതക
പൈപ്പ് ലൈന്‍
പദ്ധതിക്ക് വേണ്ടി
സ്ഥലം ഏറ്റെടുക്കുന്ന
നടപടി
പൂര്‍ത്തിയായിട്ടുണ്ടോ
; കണ്ണൂര്‍ ജില്ലയില്‍
ഇതു പ്രകാരം എത്ര സ്ഥലം
ഏറ്റെടുത്തിട്ടുണ്ട്;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ഏതൊക്കെ
പഞ്ചായത്തുകളിലൂടെയാണ്
പൈപ്പ് ലൈന്‍
കടന്നുപോകുന്നത് ;
(സി)
പൈപ്പ്
ലൈന്‍
നിര്‍മ്മിക്കുന്നതിനുള്ള
ടെണ്ടര്‍ നടപടി
കണ്ണൂര്‍ ജില്ലയില്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
അനധികൃത ക്വാറികളുടെ
പ്രവര്‍ത്തനം
558.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സുരക്ഷാ മാനദണ്ഡങ്ങള്‍
പാലിക്കാതെയും
അനധികൃതമായും നിരവധി
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ക്വാറികളുടെ
പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കുവാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിയ്ക്കുമോ;
(ബി)
റവന്യൂ
ഭൂമി കൈയ്യേറി
വന്‍തോതില്‍ പാറ
പൊട്ടിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അനധികൃത
ക്വാറികള്‍ സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
അവ അടച്ചുപൂട്ടുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പുതുതായി
ക്വാറികള്‍
അനുവദിക്കുന്നതിനു പഴയ
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
എന്തെല്ലാമാണെന്നും
അതിന് പ്രകാരം എത്ര
ക്വാറികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ക്വാറി
ഉല്‍പ്പന്നങ്ങള്‍
ലഭ്യമല്ലാത്ത സാഹചര്യം
559.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ ക്വാറി
ഉല്‍പ്പന്നങ്ങള്‍
ലഭ്യമല്ലാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരിസ്ഥിതി
സംരക്ഷണം
ഉറപ്പുവരുത്തിക്കൊണ്ട്
തന്നെ ജില്ലയില്‍
ക്വാറികള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
തടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ക്വാറി
ഉല്‍പ്പന്നങ്ങള്‍
ലഭ്യമല്ലാത്തതിനാല്‍
ജില്ലയിലെ
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഉള്‍പ്പെടെയുള്ള
നിര്‍മ്മാണ
പ്രവൃത്തികൾക്ക്
നേരിടുന്ന തടസ്സങ്ങള്‍
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നു
വിശദമാക്കുമോ?
പാറക്വാറികളില്‍
ഖനനം
560.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറക്വാറികളില്‍
ഖനനം നടത്തുന്നതിനായി
അനുമതി ലഭിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിഷ്ക്കര്‍ഷിച്ചിട്ടുളളത്;
വിശദമാക്കാമോ;
(ബി)
അനധികൃത
ഖനനം തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്?
സൗജന്യ
കൈത്തറി സ്കൂള്‍ യൂണിഫോം
പദ്ധതി
561.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ
നേതൃത്വത്തില്‍
നടപ്പിലാക്കുന്ന സൗജന്യ
കൈത്തറി സ്കൂള്‍
യൂണിഫോം പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വെളിപ്പെടുത്താമോ;
(ബി)
എത്ര
സ്കൂള്‍ കുട്ടികള്‍ക്ക്
യൂണിഫോം സൗജന്യമായി
നല്കുകയുണ്ടായി,
വിശദമാക്കുമോ;
(സി)
കൈത്തറി
തൊഴിലാളികള്‍ക്ക് ഈ
പദ്ധതിമൂലം എത്ര
ദിവസത്തെ തൊഴില്‍
ലഭിച്ചുവെന്നും കൂലി
നിരക്കില്‍ എന്തെല്ലാം
മെച്ചങ്ങള്‍
ഉണ്ടായെന്നും
വിശദീകരിക്കുമോ;
(ഡി)
ഈ
അദ്ധ്യയന വര്‍ഷം സൗജന്യ
യൂണിഫോം വിതരണം
ചെയ്തിരുന്നോ;
വിശദമാക്കുമോ?
മൈലാട്ടി
ടെക്സ്റ്റയില്‍ മില്‍സില്‍
വ്യവസായികാടിസ്ഥാനത്തില്‍
ഉല്പാദനം
562.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മൈലാട്ടി
ടെക്സ്റ്റയില്‍
മില്‍സില്‍
വ്യാവസായികാടിസ്ഥാനത്തില്‍
ഉല്പാദനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
തുറന്ന്
പ്രവര്‍ത്തിക്കാതിരിക്കാനുള്ള
കാരണം വിശദമാക്കുമോ;
(സി)
കാസര്‍ഗോഡ്
ഡവലപ്മെന്റ്
പാക്കേജില്‍ നിന്ന്
മേല്‍ ടെക്സ്റ്റെയില്‍
മില്‍സിന്റെ
പ്രവര്‍ത്തനത്തിന് തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
തടസ്സങ്ങള്‍
പരിഹരിച്ച് മേല്‍
സ്ഥാപനം എന്ന് തുറന്ന്
പ്രവര്‍ത്തിക്കാനാവും
എന്ന് വിശദമാക്കാമോ?
കുന്നത്തറ
ടെക്സ്റ്റെയില്‍സ്
563.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തറ
ടെക്സ്റ്റെയില്‍സിന്റെ
ഇപ്പോഴത്തെ ബാദ്ധ്യത
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
തിട്ടപ്പെടുത്തുന്നതിലെ
കാലതാമസത്തിന്റെ കാരണം
എന്താണെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
ഇപ്പോഴത്തെ ബാദ്ധ്യത
ഒഴിവാക്കി സ്ഥാപനം
ഏറ്റെടുക്കുവാനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ?
പട്ടണക്കാട്
സില്‍ക്ക് റീലിംഗ് സെന്റര്‍
564.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടണക്കാട്
സ്ഥിതി ചെയ്യുന്ന
സില്‍ക്ക് റീലിംഗ്
സെന്റര്‍ ഇപ്പോള്‍ ഏതു
സ്ഥാപനത്തിനു കീഴിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന് വ്യക്തമാക്കാമോ
; എന്നു മുതലാണ് ഇൗ
യൂണിറ്റ് ടി
സ്ഥാപനത്തിന്
കീഴിലായത് ;
(ബി)
ഇൗ
യൂണിറ്റില്‍ യാതാെരു
പ്രവര്‍ത്തനങ്ങളും
നടത്താത്തതിനെ
തുടര്‍ന്ന്
താെഴിലാളികള്‍ക്ക്
കിട്ടിയിരുന്ന വേതനം
കുടിശ്ശികയായിട്ട്
എത്രകാലമായി ;
(സി)
ഇവിടെ
താെഴിലാളികള്‍ക്ക് എത്ര
രൂപയാണ് മിനിമം
കൂലിയായി
നിശ്ചയിച്ചിട്ടുള്ളത്
;മിനിമം വേതനം എന്ന
തത്വത്തിന്റെ നഗ്നമായ
ലംഘനമാണ് ഇവിടെ
നടക്കുന്നത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ ;
(ഡി)
സ്ഥാപനത്തിലെ
താെഴിലാളികള്‍
ആത്മഹത്യയുടെ വക്കിലാണ്
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത് സംബന്ധിച്ച്
ചേര്‍ത്തല,അരൂര്‍
മണ്ഡലങ്ങളിലെ
ജനപ്രതിനിധികള്‍
ഇടപെട്ടതിനെ തുടര്‍ന്ന്
എടുത്ത തീരുമാനങ്ങള്‍
വിശദമാക്കാമോ;
(ഇ)
പ്രവര്‍ത്തനം
നിലച്ചുകിടക്കുന്ന ഇൗ
തൊഴില്‍കേന്ദ്രം
പുനരുദ്ധരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(എഫ്)
വ്യവസായ
വകുപ്പ് യഥാസമയം ESI
വിഹിതം അടയ്ക്കാത്തതിനെ
തുടര്‍ന്ന് ESI
ക്വാട്ടയില്‍ M.B.B.S.
അഡ്മിഷന് ഇൗ
സ്ഥാപനത്തിലെ
തൊഴിലാളികളുടെ
മക്കള്‍ക്ക് തടസ്സം
നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ജി)
താെഴിലാളികള്‍ക്ക്
സ്ഥിരമായ ജോലിയും
അര്‍ഹമായ കൂലിയും
ഉറപ്പ്
വരുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ; ഇൗ
തൊഴിലാളികളുടെ ജോലി
സ്ഥിരത ഉറപ്പു
വരുത്തുമോ ?
കൈത്തറിമേഖലയെ
സംരക്ഷിക്കുന്നതിന് നടപടി
565.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറിമേഖലയെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
പൂട്ടിക്കിടക്കുന്ന
കൈത്തറി സഹകരണ
സംഘങ്ങള്‍ തുറന്ന്
പ്രവർത്തിപ്പിക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
ഓണക്കാലത്ത്
കൈത്തറി
വസ്ത്രങ്ങള്‍ക്ക്
അനുവദിച്ചിട്ടുള്ള
റിബേറ്റ്,
സംഘങ്ങള്‍ക്ക്
ഗവണ്മെന്റ് നേരിട്ടു
നല്‍കുമോ;
വിശദമാക്കുമോ?
സംസ്ഥാന
ഖാദി ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
566.
ശ്രീ.സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
ഒ. ആര്. കേളു
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഖാദി ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ഇത്തവണ
ഓണം സീസണില്‍ ഖാദിയുടെ
വിപണനമേള
സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ഖാദി
ബോര്‍ഡില്‍, വിപണന
രംഗത്ത് ഓണ്‍ലെെന്‍
ബില്ലിംഗ്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പല്ലാരിമംഗലം
ഖാദി സൗഭാഗ്യയ്ക്ക് പുതിയ
കെട്ടിടം
567.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
പല്ലാരിമംഗലം ഖാദി
സൗഭാഗ്യയ്ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
എം.എല്‍.എ. ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി 2013-14
വര്‍ഷം തുക അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
ഭരണാനുമതി
ലഭ്യമായെങ്കിലും
വ്യവസായ വകുപ്പ് തുക
വകമാറ്റി
ചെലവഴിച്ചതിനാല്‍
പ്രവൃത്തി
ആരംഭിച്ചിട്ടില്ല എന്ന
കാര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക് വ്യവസായ
വകുപ്പ് ഒരു പ്രൊജക്ട്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കിൽ
ഫയല്‍ നമ്പര്‍
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിക്ക് തുക
അനുവദിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
പൊതുവിദ്യാലയങ്ങളില്‍
സിന്തറ്റിക് ട്രാക്ക്, മിനി
സ്റ്റേഡിയം എന്നിവ
നിര്‍മ്മിക്കാന്‍ പദ്ധതികള്‍
568.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക വകുപ്പിന്
കീഴില്‍,
പൊതുവിദ്യാലയങ്ങളില്‍
സിന്തറ്റിക് ട്രാക്ക്,
മിനി സ്റ്റേഡിയം എന്നിവ
നിര്‍മ്മിക്കുവാനുള്ള
പദ്ധതികള്‍
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്ക്
ഏറെ പ്രയോജനകരമായ
ഇത്തരം പദ്ധതികള്‍
തുടങ്ങാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ ?
പി.യു.
ചിത്രയെ ഇന്ത്യന്‍ ടീമില്‍
നിന്ന് ഒഴിവാക്കിയ നടപടി
569.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാളിയായ
ഇന്ത്യന്‍ അത് ലറ്റിക്
താരം പി.യു. ചിത്രയെ
ലണ്ടനില്‍ നടക്കുന്ന
ലോക അത് ലറ്റിക്
മീറ്റില്‍
പങ്കെടുക്കുന്ന
ഇന്ത്യന്‍ ടീമില്‍
നിന്ന് ഒഴിവാക്കിയ
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
അതിന്റെ കാരണം
സംബന്ധിച്ച്
അറിവുണ്ടോ;വിശദമാക്കുമോ;
(സി)
ഏഷ്യന്‍
ചാമ്പ്യന്‍ എന്ന
നിലയില്‍ ലോക മീറ്റില്‍
മത്സരിക്കാമെന്നിരിക്കെ,
മലയാളികളടങ്ങിയ
സെലക്ഷന്
കമ്മിറ്റിയാണ് പി.യു.
ചിത്രയെ ഒഴിവാക്കാന്‍
നടപടികള്‍
സ്വീകരിച്ചതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇതിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ?
കായിക
നയം
570.
ശ്രീ.ഷാഫി
പറമ്പില്‍
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായിക നയം
പ്രഖ്യാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കായികരംഗത്തെ
പുരോഗതിക്കും
വളര്‍ച്ചയ്ക്കും
എന്തെല്ലാം
കാര്യങ്ങളാണ് നയത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കായിക
നയം എന്നു
പ്രഖ്യാപിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
കായിക നയം
571.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായിക രംഗത്തിന്റെ
ഉയര്‍ച്ചയ്ക്കായി കായിക
നയം
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
സംസ്ഥാനത്തെ
സ്കൂളുകള്‍,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എന്നിവയുമായി സഹകരിച്ച്
കായിക സമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനും,
കായിക താരങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും
ഊന്നല്‍ നല്കി ഒരു
സമഗ്ര കായികനയം
രൂപവല്‍ക്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
മാവൂര്‍
സ്പോര്‍ട്സ് കോംപ്ലക്സ്
നിര്‍മ്മാണം
572.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
പഞ്ചായത്തിലെ
പൊതുമരാമത്ത്
വകുപ്പിന് കീഴിലുളള
റി.സ 52/3A, 54/2B
യില്‍ പെട്ട 7.8
ഏക്കര്‍ സ്ഥലത്ത്
സ്പോര്‍ട്സ്
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
സ്ഥലപരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്തിന്റെ
കെെമാറ്റത്തിനായി
പൊതുമരാമത്ത്
വകുപ്പിനെ
സമീപിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്ഥലത്ത് ഏതു
രീതിയിലുളള
പ്രവര്‍ത്തനമാണ്
സ്പോര്‍ട്സ്
കൗണ്‍സില്‍
നടത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തില്‍ കായിക
രംഗത്തെ പുരോഗതി
573.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തലശ്ശേരി നിയോജക
മണ്ഡലത്തില്‍ കായിക
രംഗത്തെ പുരോഗതി
ലക്ഷ്യമിട്ട് എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
പ്രസ്തുത പദ്ധതികളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ?
പട്ടാമ്പി
ഇന്‍ഡോര്‍ സ്റ്റേഡിയം
574.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
പട്ടാമ്പി ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സ്റ്റേഡിയത്തിനോട്
ചേര്‍ന്ന് ഒരു
സ്പോര്‍ട്സ് ഹോസ്റ്റല്‍
ആരംഭിക്കുവാന്‍
സാധിക്കുമോ?
ചിറ്റൂര്‍
ഗവണ്മെന്റ് കോളേജിലെ കായിക
സമുച്ചയം
575.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
ഗവണ്മെന്റ്
കോളേജിനോടനുബന്ധിച്ച്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന കായിക
സമുച്ചയത്തിന്റെ
മാസ്റ്റര്‍ പ്ലാന്‍
കായിക വകുപ്പ് അംഗീകാരം
നല്കി കിഫ്ബിയിലേക്ക്
സമര്‍പ്പിക്കുകയുണ്ടായോ
;
ഇതിന്റെ ഏറ്റവും പുതിയ
ഭരണാനുമതിയുടെ കോപ്പി
ലഭ്യമാക്കാമോ ;
(ബി)
ഈ
പ്രവര്‍ത്തിയുടെ
സാങ്കേതിക അനുമതി കായിക
വകുപ്പ് നല്കുകയുണ്ടായോ
; എങ്കിൽ അതിന്റെ
കോപ്പി ലഭ്യമാക്കുമോ ;
(സി)
ഈ
പദ്ധതി കിഫ്ബി യുടെ
അംഗീകാരത്തോടെ എന്ന്
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിക്കാനും
പ്രവര്‍ത്തനം
തുടങ്ങാനും കഴിയും
എന്നാണ് കരുതുന്നതെന്ന്
വ്യക്തമാക്കാമോ ?
ഫുട്ബോള്‍
താരം സി.കെ.വിനീതിന് ജോലി
576.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
രാജ്യാന്തര
ഫുട്ബോള്‍ താരം
സി.കെ.വിനീതിനെ
എ.ജി.ഓഫീസില്‍ നിന്നും
പുറത്താക്കിയതിനെ
തുടര്‍ന്ന് കേരള
സര്‍ക്കാര്‍, ജോലി
നല്‍കുമെന്ന് വാഗ്ദാനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
നടപടിക്രമങ്ങള്‍
എവിടെവരെയായി എന്ന്
വിശദീകരിക്കാമോ?
ഓപ്പറേഷന്
ഒളിമ്പ്യാ പദ്ധതി
577.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
പോകുന്ന ഓപ്പറേഷന്
ഒളിമ്പ്യാ പദ്ധതിയില്‍
ഉള്‍പ്പെടുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(ബി)
സ്ക്കുളുകള്‍,
കോളേജുകള്‍ എന്നിവ
കേന്ദ്രീകരിച്ച്
സ്പോര്‍ട്സ്
വികസനത്തിന് പുതുതായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കായിക താരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ തസ്തിക,
വകുപ്പ്എന്നിവ
ഉള്‍പ്പെടെ ജോലി
നല്കിയ
കായികതാരങ്ങളുടെ പട്ടിക
അറിയിക്കാമോ?
മൂവാറ്റുപുഴ
പി.പി.എസ്തോസ് സ്മാരക
മുനിസിപ്പല്‍ സ്റ്റേഡിയം
578.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
പി.പി.എസ്തോസ് സ്മാരക
മുനിസിപ്പല്‍
സ്റ്റേഡിയം ആധുനിക
സൗകര്യങ്ങളോടുകൂടി
നവീകരിക്കണമെന്ന ആവശ്യം
പരിഗണനയില്‍ ഉണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്താെക്കെ
നടപടികളാണ്
അടിയന്തരമായി
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ?
സ്പോര്‍ട്സ്
അതോറിറ്റി ഓഫ് ഇന്ത്യയുടെ
കായിക പരിശീലന കേന്ദ്രം
579.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഇന്‍ഡോര്‍
സ്റ്റേഡിയത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
സ്പോര്‍ട്സ് അതോറിറ്റി
ഓഫ് ഇന്ത്യയുടെ കായിക
പരിശീലന കേന്ദ്രം അവിടെ
നിന്നും മാറ്റുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
പരിശീലനകേന്ദ്രം
മാറ്റുന്നതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
ഈ
കേന്ദ്രം അവിടെതന്നെ
നിലനിര്‍ത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
സ്പോര്‍ട്സ്
സ്കൂളുകളുടെ നിലവാരം
580.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
സ്കൂളുകളുടെ നിലവാരം
ഉയര്‍ത്തുന്നതിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
;
(ബി)
പ്രസ്തുത
സ്കൂളുകളിലെ
വിദ്യാർത്ഥികൾക്ക്
കായിക
പരിശീലനത്തിനോടൊപ്പം
മെച്ചപ്പെട്ട
വിദ്യാഭ്യാസം കൂടി
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
ലഭ്യമാക്കുമോ ?
സര്‍ക്കാര്‍
സര്‍വ്വീസില്‍ കായിക
താരങ്ങള്‍ക്ക് നിയമനം
നൽകുന്നതിന് നടപടി
581.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍ കായിക
താരങ്ങള്‍ക്ക് നിയമനം
നല്കുന്നതിനായുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നത്തിനുശേഷം എത്ര
കായികതാരങ്ങള്‍ക്ക്
നേരിട്ട് നിയമനം
നല്‍കിയിട്ടുണ്ട് എന്ന്
അറിയിക്കുമോ?
സ്പോര്‍ട്സ്
ക്വാട്ടയിലുള്ള നിയമനം
582.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നടത്താതിരുന്ന
സ്പോര്‍ട്സ്
ക്വാട്ടയിലുള്ള നിയമന
നടപടികള്‍ ഏതുവരെയായി
എന്ന്
വ്യക്തമാക്കാമോ;എത്ര
പേര്‍ക്ക് നിയമനം
ലഭ്യമായി എന്ന്
വ്യക്തമാക്കാമോ?
സ്കൂളുകളില്‍
കായിക പരിശീലനം പഠനത്തിന്റെ
ഭാഗമാക്കുന്നതിന് നടപടി
583.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മികച്ച കായികതാരങ്ങളെ
സൃഷ്ടിക്കുന്നതിന്
സഹായകമായ തരത്തില്‍
എല്ലാ സ്കൂളുകളിലും
കായിക
പരിശീലനം,പഠനത്തിന്റെ
ഭാഗമാക്കുന്നതിനായി
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
വ്യക്തമാക്കുമോ?
പഞ്ചായത്തില്‍
ഒരു സ്റ്റേഡിയം
584.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
പ്രഖ്യാപിച്ച
'പഞ്ചായത്തില്‍ ഒരു
സ്റ്റേഡിയം ' എന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം മങ്കട
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും
പഞ്ചായത്തില്‍
സ്റ്റേഡിയം
തുടങ്ങുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍,
മങ്കട
നിയോജകമണ്ഡലത്തെകൂടി
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ചാലക്കുടിയില്‍
അനുവദിച്ച ഇന്‍ഡോര്‍
സ്റ്റേഡിയം
585.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ബഡ്ജറ്റില്‍
ചാലക്കുടിയില്‍
അനുവദിച്ച ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ;
(സി)
നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
സത്വര നടപടികള്‍
സ്വീകരിക്കുമോ?
ചങ്ങനാശ്ശേരിയില്‍
സ്പോര്‍ട്സ് കോംപ്ലക്സ്
586.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരിയില്‍
നിര്‍മ്മിക്കാന്‍
ധനാനുമതി
ലഭിച്ചിട്ടുള്ള
സ്പോര്‍ട്സ്
കോംപ്ലക്സിന്റെ
നിര്‍മ്മാണ നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
പദ്ധതിയുടെ നിര്‍മ്മാണം
ആരംഭിക്കുവാനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍ സര്‍വ്വീസില്‍
നിയമനം
587.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
വിഭാഗത്തിലുള്ള
കായികതാരങ്ങളെയാണ്
സര്‍ക്കാര്‍
സര്‍വ്വീസില്‍
ജോലിക്കായി
പരിഗണിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ദേശീയ
ഗെയിംസില്‍ മെഡല്‍
നേടിയ എത്ര കായിക
താരങ്ങള്‍ക്കാണ്
സര്‍ക്കാര്‍ ജോലി
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
സ്പോര്‍ട്ട്സുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
588.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്ട്സുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളും
അതിനുവേണ്ടി ചെലവഴിച്ച
തുകയും ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സ്പോര്‍ട്ട്സുമായി
ബന്ധപ്പെട്ട് നടത്തിയ
പ്രവര്‍ത്തനങ്ങളും
അതിനുവേണ്ടി ചെലവഴിച്ച
തുകയും ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(സി)
സ്പോര്‍ട്ട്സ്
വകുപ്പിനു കേന്ദ്രസഹായം
ലഭിക്കാറുണ്ടോ;
(ഡി)
എങ്കില്‍
മുന്‍ സര്‍ക്കാരിന്റെ
കാലത്തും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷവും ലഭിച്ച
ഫണ്ടിന്റെ വിശദാംശം
നല്‍കാമോ?
യുവജനക്ഷേമത്തിനായി
നടപടികള്‍
589.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമത്തിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
യുവജനക്ഷേമ
വകുപ്പിന്റെ കീഴില്‍
പാലക്കാട് ജില്ലയില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടപ്പിലാക്കി
എന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ?