കാര്‍ഷിക
ഇന്‍ഷുറന്‍സ്
പ്രീമിയം തുക
ഇന്‍ഷുറന്‍സ്
കമ്പനികളിലേക്ക്
അടക്കാത്ത സഹകരണ
സംഘങ്ങള്‍ക്ക് എതിരെ
നടപടി
645.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷം
ചിറ്റൂര്‍
നിയോജക
മണ്ഡലത്തിലെ
ചില സഹകരണ
സംഘങ്ങള്‍
കര്‍ഷകരില്‍
നിന്ന്
കാര്‍ഷിക
ഇന്‍ഷുറന്‍സ്
പ്രീമിയം
ഈടാക്കിയ ശേഷം
തുക
ഇന്‍ഷുറന്‍സ്
കമ്പനികളിലേക്ക്
അടയ്ക്കാത്തതു
സംബന്ധിച്ച്
സഹകരണ
വകുപ്പിന്
ലഭിച്ച
പരാതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈയിനത്തില്‍
ആകെ എത്ര
രൂപയാണ് ടി
മണ്ഡലത്തിലെ
വിവിധ സഹകരണ
സംഘങ്ങള്‍
പിരിച്ചെടുത്തത്
;ഇതില്‍
ഏതൊക്കെ സഹകരണ
സംഘങ്ങള്‍ തുക
ഇന്‍ഷുറന്‍സ്
കമ്പനികള്‍ക്ക്
അടച്ചു ;
ഏതൊക്കെ സഹകരണ
സംഘങ്ങള്‍ തുക
അടക്കുന്നതില്‍
വീഴ്ച വരുത്തി
;
(സി)
ഈയിനത്തില്‍
എത്ര രൂപ
കര്‍ഷകര്‍ക്ക്
നഷ്ട പരിഹാര
ഇനത്തില്‍
നഷ്ടമായി ;ഈ
നഷ്ട പരിഹാരം
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാന്‍
എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;ഇതില്‍
കൃത്യവിലോപം
വരുത്തിയ സഹകരണ
സംഘങ്ങള്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്ന്
വിശദമാക്കുമോ ?
സ്മാര്‍ട്ട് ക്ലാസ്
റൂം പദ്ധതി - സഹകരണ
സംഘങ്ങളുടെ ഫണ്ടിംഗ്
646.
ശ്രീ.എ.എം.
ആരിഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സഹകരണവകുപ്പ്,
സര്‍ക്കാര്‍-എയ്ഡഡ്
സ്ക്കുളുകളില്‍
സ്മാര്‍ട്ട്
ക്ലാസ്
റൂമുകള്‍
നല്കുന്ന ഒരു
പദ്ധതിയ്ക്കു
രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
ക്ലാസ്
റൂമുകളില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഈ പദ്ധതിയിലൂടെ
തയ്യാറാക്കുന്നത്;
(സി)
ഇത്
നിര്‍വ്വഹിക്കുന്നത്
ഏത് ഏജന്‍സി
മുഖേനയാണ്;
(ഡി)
അരൂര്‍
മണ്ഡലത്തില്‍
നിന്നും
എം.എല്‍.എ
നിര്‍ദ്ദേശിച്ച
സ്ക്കുളുകള്‍
ഏതെല്ലാമാണ്;
അവയെല്ലാം
പദ്ധതിയില്‍
ഉള്‍പ്പെടുത്തികൊണ്ടുള്ള
ഏതെങ്കിലും
ഉത്തരവുകള്‍
ഉണ്ടായിരുന്നോ;
ഉണ്ടെങ്കില്‍
ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഇതു
പ്രകാരമുള്ള
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കും
എന്ന്
വ്യക്തമാക്കുമോ?
കേരള
സഹകരണ ബാങ്ക്
647.
ശ്രീ.ഷാഫി
പറമ്പില്‍
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള
കോ-ഓപ്പറേറ്റീവ്
ബാങ്ക്
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മ
പരിപാടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ബാങ്ക്
രൂപീകരണത്തിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കാണ്
തുടക്കമിട്ടതെന്ന്
വിശദീകരിക്കുമോ;
(സി)
ബാങ്ക്
എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാക്കാനാണ്
ലക്ഷ്യമിട്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കേരള
സഹകരണ ബാങ്ക്
രൂപീകരണം
648.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ ബാങ്ക്
രൂപീകരണം
സംബന്ധിച്ച്
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്നറിയിക്കുമോ;
(ബി)
നിര്‍ദ്ദിഷ്ട
കേരള സഹകരണ
ബാങ്ക് ഒരു
പുതിയ സഹകരണ
ബാങ്കായിരിക്കുമോ;
അതിന് ലൈസന്‍സ്
ലഭിക്കുവാന്‍
എന്തൊക്കെ
മാനദണ്ഡങ്ങള്‍
പൂര്‍ത്തീകരിക്കേണ്ടതുണ്ട്
എന്നറിയിക്കുമോ;
സംസ്ഥാന സഹകരണ
ബാങ്കിന്റെ
ലൈസന്‍സ്
നിലനിര്‍ത്തി,
പുതിയ ലൈസന്‍സ്
എടുക്കേണ്ട
സാഹചര്യം
ഒഴിവാക്കുമോ;
(സി)
കേരള
സഹകരണ
ബാങ്കില്‍
ജില്ലാ സഹകരണ
ബാങ്കുകള്‍
ലയിപ്പിക്കുന്നതിനുള്ള
നടപടിക്രമം
വിശദമാക്കുമോ?
കേരള
ബാങ്ക്
649.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
നിയോഗിച്ച ഡോ.
എം.എസ്.
ശ്രീറാം
കമ്മിറ്റിയുടെ
റിപ്പോര്‍ട്ടില്‍
പറഞ്ഞിരിക്കുന്ന
പ്രധാന
വസ്തുതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
ബാങ്ക്
രൂപീകരിക്കുമ്പോള്‍
വിവിധ സഹകരണ
ബാങ്കുകളില്‍
ഉളവാകുന്ന
പ്രശ്നങ്ങള്‍
സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
സഹകരണ
ബാങ്കുനിക്ഷേപങ്ങളില്‍
നിന്ന്ആദായ നികുതി
650.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്ക്
നിക്ഷേപങ്ങളില്‍
നിന്ന് ആദായ
നികുതി
ഈടാക്കാനുള്ള
നടപടിയില്‍,
നിക്ഷേപകരുടെ
ആശങ്ക
പരിശോധിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
സഹകരണ ബാങ്ക്
നിക്ഷേപത്തിന്
നല്കി വരുന്ന
പലിശ നിരക്ക്
എത്രയാണ്എന്നറിയിക്കുമോ;
(സി)
ആദായ
നികുതി വകുപ്പ്
നിഷ്കര്‍ഷിച്ച
പ്രകാരം
നിക്ഷേപകരുടെ
കെ.വൈ.സി.
വിവരങ്ങള്‍
നല്കാന്
സഹകരണ
സംഘങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഭൂമി വിറ്റു
കിട്ടിയ തുക
സഹകരണ
സംഘങ്ങളില്‍
നിക്ഷേപിച്ചവര്‍
ആദായ നികുതി
വകുപ്പിന്റെ
പരിശോധനയ്ക്ക്
വിധേയരാകേണ്ടി
വരുമെന്ന അവസ്ഥ
സഹകരണവകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
എങ്ങനെ
പരിഹരിക്കും
എന്നറിയിക്കാമോ?
സഹകരണ
സംഘങ്ങളിലെ
നിക്ഷേപകർക്ക്
ആദായനികുതി
വകുപ്പിന്റെ നോട്ടീസ്
651.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍
കുഞ്ഞുമോന്
,,
എ. കെ. ശശീന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളില്‍
2012 മുതല്‍
പണം
നിക്ഷേപിച്ചവര്‍ക്ക്
ആദായനികുതി
വകുപ്പ്
നോട്ടീസ്
നല്‍കിയെന്ന
വാര്‍ത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഈ വിഷയം
സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
എത്തരം
നിക്ഷേപങ്ങള്‍ക്കുള്ള
പലിശയ്ക്കാണ്
നികുതി
നല്‍കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
പെന്ഷന്
വാങ്ങുന്നവരെയും
കാര്‍ഷിക
വരുമാനം
നിക്ഷേപിച്ചവരെയും
ഈ നടപടി
പ്രതികൂലമായി
ബാധിച്ച വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
വിഷയത്തില്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികൾ
വിശദമാക്കുമോ?
സഹകരണ
ബാങ്കുകളിലെ സിസ്റ്റം
സൂപ്പര്‍വൈസര്‍,
ഡാറ്റ എന്‍ട്രി
ഓപ്പറേറ്റര്‍
തസ്തികകള്‍
652.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ
സിസ്റ്റം
സൂപ്പര്‍വൈസര്‍,
ഡാറ്റ എന്‍ട്രി
ഓപ്പറേറ്റര്‍
എന്ന
തസ്തികകള്‍
സൂപ്പര്‍വൈസറി
കാറ്റഗറിയില്‍
പെടുന്നതാണോ
എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകളിലെ
നിയമനത്തിനുള്ള
വിദ്യാഭ്യാസ
യോഗ്യത
സംബന്ധിച്ച്
വ്യക്തമായ
നിര്‍ണയം
നടത്താന്‍
നടപടികള്‍
സ്വീകരിക്കുമോ?
സഹകരണ
ബാങ്കുകളില്‍ നിന്ന്
ആദായനികുതി
ഈടാക്കാനുള്ള നടപടി
653.
ശ്രീ.മോന്‍സ്
ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍
നിന്ന്
ആദായനികുതി
ഈടാക്കാനുള്ള
നടപടിയില്‍
നിക്ഷേപകര്‍
പരിഭ്രാന്തരാകുന്ന
സാഹചര്യം
പരിശോധിക്കാന്‍
സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
സാധാരണക്കാരായ
ആളുകളുടെ
നിക്ഷേപത്തിന്
സഹകരണ ബാങ്കുകൾ
നല്‍കിവരുന്ന
പലിശ നിരക്ക്
എത്രയാണ്;
(സി)
ആദായ
നികുതി വകുപ്പ്
നിഷ്കര്‍ഷിച്ച
നിക്ഷേപകരുടെ
കെ.വൈ.സി.
വിവരങ്ങള്‍
നല്കാന്
സഹകരണ
സംഘങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പരമ്പരാഗതമായി
ലഭിച്ചതും
അല്ലാത്തതുമായ
ഭൂമി വിറ്റു
കിട്ടിയ തുക
സഹകരണ
സംഘങ്ങളില്‍
നിക്ഷേപിച്ചവരും
ആദായ നികുതി
വകുപ്പിന്റെ
പുതിയ
പരിശോധനയില്‍
കുടുങ്ങുന്ന
അവസ്ഥ സഹകരണ
വകുപ്പ് എങ്ങനെ
പരിഹരിക്കും
എന്നറിയിക്കാമോ?
സഹകരണ
സ്ഥാപനങ്ങളിലെ
വായ്പക്ക്
ഇന്‍ഷ്വറന്‍സ്
പരിരക്ഷ
654.
ശ്രീ.ഡി.കെ.
മുരളി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളില്‍
നിന്നും വായ്പ
എടുക്കുന്നവര്‍ക്ക്
ഇപ്പോള്‍
ഇന്‍ഷ്വറന്‍സ്
പരിരക്ഷ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയത്
ഏര്‍പ്പെടുത്തുന്ന
കാര്യം
ആലോചിക്കുമോ;
വിശദമാക്കാമോ?
അടാട്ട്
ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നിന്നും
വായ്പയ്ക്ക് പലിശ
ഇളവ് നേടിയവര്‍
655.
ശ്രീ.അനില്‍
അക്കര
:
താഴെ
കാണുന്ന ചോദ്യത്തിന്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
തൃശ്ശൂരിലെ
അടാട്ട്
ഫാര്‍മേഴ്സ്
സര്‍വ്വീസ്
സഹകരണ
ബാങ്കില്‍
നിന്നും
2005-2006
മുതല്‍
2016-2017
വരെയുള്ള
സാമ്പത്തിക
വര്‍ഷങ്ങളില്‍
സര്‍ക്കാരിന്റെ
വിവിധ
ഉത്തരവുകള്‍
പ്രകാരം
വായ്പയ്ക്ക്
പലിശ ഇളവ്
ലഭിച്ച
വ്യക്തികളുടെ
പേരും തുകയും
വെളിപ്പെടുത്തുമോ?
തൃശ്ശൂര്‍
സഹകരണ വകുപ്പ്
ജോയിന്റ്
രജിസ്ട്രാറുടെ
ഓഫീസിലെ അതിക്രമം
656.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
ഏപ്രല്‍ 17-ന്
രാത്രി
തൃശ്ശൂര്‍
കളക്ടറേറ്റില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ വകുപ്പ്
ജോയിന്റ്
രജിസ്ട്രാറുടെ
ഓഫീസില്‍
അതിക്രമിച്ച്
കയറി ഫയലുകളും
രേഖകളും
നശിപ്പിക്കാന്‍
ശ്രമിച്ച
സംഭവവുമായി
ബന്ധപ്പെട്ട്
കുറ്റക്കാരെ
കണ്ടെത്തുന്നതിനായി
സഹകരണ വകുപ്പ്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
തൃശ്ശൂര്‍
വെസ്റ്റ്
പോലീസ്
സ്റ്റേഷനില്‍
ക്രൈം 578/17
ആയി
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
കേസിന്റെ
പുരോഗതിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
സഹകരണമേഖലയെ
സംരക്ഷിക്കാൻ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
657.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനത്തെ
തുടര്‍ന്ന്
സഹകരണമേഖലയെ
ശക്തിപ്പെടുത്താനും
സംരക്ഷിക്കാനും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങളില്‍
നിന്നും വായ്പ
എടുത്തവര്‍ക്കും
ജപ്തി
നടപടികള്‍
നേരിട്ടവര്‍ക്കും
എന്തെല്ലാം
ആശ്വാസമാണ്
നല്‍കിയതെന്ന്
വിവരിക്കുമോ;
(സി)
വായ്പകളുടെ
പരിധി
ഉയര്‍ത്തുന്നതിനും
വായ്പകള്‍
നല്‍കുന്നതിനും
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദീകരിക്കുമോ?
ഓണക്കാലത്ത്
വില വര്‍ദ്ധന
തടയുവാന്‍
കണ്‍സ്യൂമര്‍
ഫെഡിന്റെ നടപടികള്‍
658.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓണക്കാലത്ത്
നിത്യോപയോഗ
സാധനങ്ങളുടെ
വില വര്‍ദ്ധന
തടയുവാന്‍
എന്തെല്ലാം
നടപടികളാണ്
കണ്‍സ്യൂമര്‍
ഫെഡ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിപണിയില്‍
ഏതെല്ലാം
തരത്തിലുള്ള
ഇടപെടലുകളാണ്
കണ്‍സ്യൂമര്‍
ഫെഡ്
നടത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഓണക്കാലത്ത്എത്ര
പുതിയ
സംരംഭങ്ങളാണ്
കണ്‍സ്യൂമര്‍
ഫെഡ്
ആരംഭിക്കാനുദ്ദേശിക്കുന്നത്
; വിവരിക്കുമോ?
മൂന്നാറില്‍
സഹകരണ മെഡിക്കല്‍
സ്റ്റോര്‍
659.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക
മണ്ഡലത്തിലെ
മൂന്നാറില്‍
സഹകരണ
മെഡിക്കല്‍
സ്റ്റോര്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇതു
സംബന്ധിച്ച്
എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ
പ്രവര്‍ത്തനലാഭം
660.
ശ്രീ.സി.
ദിവാകരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷം
കണ്‍സ്യൂമര്‍
ഫെഡിന്റെ
പ്രവര്‍ത്തനലാഭം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
കണ്‍സ്യൂമര്‍
ഫെഡ് ഈ
അദ്ധ്യയന
വര്‍ഷത്തില്‍
എത്ര
സ്റ്റുഡന്റ്സ്
മാര്‍ക്കറ്റുകള്‍
ആരംഭിച്ചുവെന്നും
അവ
എവിടെയെല്ലാമാണെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍ഫെഡ്
661.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.വിജയദാസ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി.ടി.എ. റഹീം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
400
കോടിയോളം
രൂപയുടെ സഞ്ചിത
നഷ്ടത്തിലേയ്ക്ക്
കൂപ്പു
കുത്തിയിരുന്ന
കണ്‍സ്യൂമര്‍ഫെഡിനെ
ലാഭകരമാക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കഴിഞ്ഞ
സാമ്പത്തികവര്‍ഷം
കണ്‍സ്യൂമര്‍
ഫെഡ് എത്ര
കോടി രൂപയുടെ
പ്രവര്‍ത്തന
ലാഭമുണ്ടാക്കി
എന്ന്
വ്യക്തമാക്കാമോ;
(സി)
കണ്‍സ്യൂമര്‍ഫെഡ്
പുനരുദ്ധരിച്ച്
ലാഭകരമാക്കാനുളള
നടപടികളുടെ
ഭാഗമായി
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കാമോ;
(ഡി)
നിത്യോപയോഗ
സാധനങ്ങളുടെ
വില
നിയന്ത്രിക്കുന്നതിനായി
കൂടുതല്‍ നീതി
സ്റ്റോറുകള്‍
ആരംഭിക്കുന്നതിനുളള
നടപടി
സ്വീകരിക്കുമോ;
വിശദാംശം
നല്‍കാമോ?
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തന ലാഭം
662.
ശ്രീ.മഞ്ഞളാംകുഴി
അലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
അവസാന അഞ്ചു
വര്‍ഷത്തെ
പ്രവര്‍ത്തന
ലാഭം, അറ്റലാഭം
എന്നിവ
സംബന്ധിച്ച
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
കണ്‍സ്യൂമര്‍
ഫെഡിന്റെ
ഏതെല്ലാം
സംരംഭങ്ങളാണ്
ലാഭം നേടിയത്;
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സംരംഭങ്ങള്‍
ഏതൊക്കെയാണ്;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
കണ്‍സ്യൂമര്‍
ഫെഡിന്റെ
പ്രവര്‍ത്തനം
വിപുലമാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പുതിയതായി
എത്ര
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
പുതിയ
സംരംഭങ്ങള്‍
ആരംഭിച്ചതില്‍
എത്ര
യൂണിറ്റുകളാണ്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നത്;
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവയുടെ
എണ്ണം
എത്രയാണ്;
വിശദാംശം
ലഭ്യമാക്കുമോ?
ബി.ആര് ഡി.സി-യുടെ
നേതൃത്വത്തില്‍
ശില്പശാല
663.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്ന ശേഷം
ബി.ആര്.ഡി.സി(ബേക്കല്‍
റിസോഴ്സ്
ഡവലപ്മെന്റ്
കോര്പ്പറേഷന്)-
യുടെ
നേതൃത്ത്വത്തില്‍
ശില്പശാല
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ശില്പശാല
നടത്തിപ്പിന്
ചെലവഴിച്ച
തുകയുമായി
ബന്ധപ്പെട്ടുളള
പത്ര വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പ്രസ്തുത
അന്വേഷണത്തില്‍
എന്തൊക്കെ
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുളളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
ക്രമക്കേട്
നടത്തിയ
ഉദ്യോഗസ്ഥനെതിരെ
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഉത്തരവാദ ടൂറിസം
664.
ശ്രീ.രാജു
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉത്തരവാദ
ടൂറിസം
നടപ്പാക്കുന്നതിനായി
എന്തെങ്കിലും
തീരുമാനം
എടുത്തിട്ടുണ്ടോ;
ഈ പദ്ധതികൊണ്ട്
സര്‍ക്കാര്‍
ലക്ഷ്യമാക്കുന്നത്
എന്താണ്;വ്യക്തമാക്കാമോ
;
(ബി)
ഏതൊക്കെ
സ്ഥലങ്ങളിലാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കാൻ
തീരുമാനിച്ചിട്ടുള്ളത്
; ഇതുകൊണ്ട്
തദ്ദേശവാസികള്ക്കുണ്ടാകുന്ന
പ്രയോജനങ്ങള്‍
എന്തൊക്കെയാണ്;വിശദീകരിക്കാമോ
;
(സി)
കൂടുതല്‍
സ്ഥലങ്ങളിലേക്ക്
ഈ പദ്ധതി
വ്യാപിപ്പിക്കുവാനും
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെയും
തദ്ദേശവാസികളുടെയും
സഹകരണം
ഉറപ്പാക്കുവാനും
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
;വിശദമാക്കാമോ
?
ചീഫ്
മിനിസ്റ്റേഴ്സ്
ട്രോഫിയ്ക്കുളള
ജലോത്സവം
665.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചീഫ്
മിനിസ്റ്റേഴ്സ്
ട്രോഫി
ജലോത്സവം
നടക്കുന്ന
തൃശൂര്‍
ജില്ലയിലെ
കണ്ടശ്ശാംകടവില്‍
ടൂറിസം വകുപ്പ്
നിര്‍മ്മിച്ചിട്ടുളള
സ്ഥിരം
പവലിയന്റേയും
ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റേയും
സംരക്ഷണത്തിനും
പരിപാലനത്തിനുമായി
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
സ്ഥലം
ടൂറിസ്റ്റുകളുടെ
ആകര്‍ഷണ
കേന്ദ്രമാക്കുന്നതിനുളള
രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍ക്ക്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ?
ഫോര്‍ട്ടു
കൊച്ചിയില്‍ ലൈഫ്
ഗാര്‍ഡുകള്‍ക്ക്
ഷെല്‍ട്ടര്‍
666.
ശ്രീ.കെ.ജെ.
മാക്സി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ടു
കൊച്ചിയില്‍
ടൂറിസം
വകുപ്പിന്
കീഴില്‍
ബീച്ചില്‍
പ്രവര്‍ത്തിക്കുന്ന
ലൈഫ്
ഗാര്‍ഡുകള്‍ക്ക്
ഒരു
ഷെല്‍ട്ടര്‍
ഇല്ലെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഷെല്‍ട്ടര്‍
ഇല്ലാത്തതിനാല്‍
ഇവരുടെ
ഉപയോഗത്തിനുള്ള
ലൈഫ് ബോയ്
അടക്കുമുള്ള
ജീവന് രക്ഷാ
സാമഗ്രികള്‍
മോഷണം പോകുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ഇവരുടെ
ആരോഗ്യത്തിനും
ഉപകരണങ്ങളുടെ
സുരക്ഷയ്ക്കുമായി
ഒരു
ഷെല്‍ട്ടര്‍
നിര്‍മ്മിക്കുന്ന
കാര്യം
സജീവമായി
പരിഗണിക്കാനാകുമോ;വിശദീകരിക്കാമോ
?
മംഗലം
ഡാം ടൂറിസം പദ്ധതി
667.
ശ്രീ.കെ.ഡി.
പ്രസേനന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മംഗലം
ഡാം ടൂറിസം
പദ്ധതിയ്ക്ക്
എത്രകോടി
രൂപയുടെ
ഭരണാനുമതിയാണ്
കിട്ടിയിട്ടുള്ളത്
എന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പ്രവൃത്തികളാണ്
ഈ ടൂറിസം
പദ്ധതിയില്‍
നടപ്പിലാക്കാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിയുടെ
പ്രവൃത്തികള്‍
നടത്തുന്നതിന്
എതെങ്കിലും
ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
; വിശദാംശം
നല്‍കുമോ?
സമഗ്ര
ടൂറിസം വികസന പദ്ധതി
668.
ശ്രീ.എസ്.ശർമ്മ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിലെ
ജില്ലാതലം
മുതല്‍
താഴേക്കുള്ള
ഓഫീസര്‍മാരുടെയും,
ഭരണസംവിധാനത്തിന്റെയും
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
സമഗ്ര
ടൂറിസം വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിയ
പദ്ധതികളുടെ
നിലവിലുള്ള
സ്ഥിതി, വിവിധ
ഏജന്‍സികളില്‍
നിന്നും,
കേന്ദ്ര
സര്‍ക്കാരില്‍
നിന്നും ലഭിച്ച
തുക ,ചെലവഴിച്ച
തുക എന്നിവ
വിശദമാക്കാമോ ?
കെ.ടി.ഡി.സി.
യുടെ പദ്ധതികൾ
669.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിനോദ സഞ്ചാര
മേഖലയുടെ സമഗ്ര
വികസനത്തിനായി
കെ.ടി.ഡി.സി.
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.ടി.ഡി.സി.യുടെ
കീഴിലുള്ള
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്;
അവയുടെ
പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ടെയ്ക്ക് എ
ബ്രേക്ക്
പദ്ധതി
പ്രകാരമുള്ള
കേന്ദ്രങ്ങള്‍
എവിടെയെല്ലാമാണ്
തുടങ്ങിയിട്ടുള്ളത്;
പുതുതായി
എവിടെയെല്ലാമാണ്
തുടങ്ങുന്നത്;
വ്യക്തമാക്കാമോ?
വിനോദ
സഞ്ചാരവികസന
പദ്ധതികള്‍
670.
ശ്രീ.ബി.ഡി.
ദേവസ്സി
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പുരുഷന്
കടലുണ്ടി
,,
എസ്.രാജേന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രതിവര്‍ഷം
27, 000
കോടിയോളം രൂപ
പ്രത്യക്ഷ
പരോക്ഷ
മേഖലകളിലായി
വരുമാനം
നേടിത്തരുന്ന
വിനോദ
സഞ്ചാരമേഖലയിലെ
ഗുണഫലം
സാധാരണക്കാരായ
പ്രദേശവാസികള്‍ക്ക്
കൂടുതല്‍
പ്രയോജനം
ലഭിക്കത്തക്ക
വിധം
ജനകീയമാക്കാന്‍
എന്തെങ്കിലും
പദ്ധതികളുണ്ടോ;
(ബി)
വിനോദ
സഞ്ചാരമേഖലയില്‍
പ്രാദേശിക
സന്തുലിത
വികസനം
ഉറപ്പാക്കുന്ന
വിധത്തില്‍
വടക്കന്‍
ജില്ലകളില്‍
വിനോദ സഞ്ചാര
കേന്ദ്രങ്ങള്‍
വികസിപ്പിക്കുന്നതിന്
ശ്രദ്ധ
പതിപ്പിക്കുമോ;
(സി)
ടൂറിസം
രംഗത്ത് രണ്ട്
വര്‍ഷത്തിനുള്ളില്‍
80,000 തൊഴില്‍
സൃഷ്ടിക്കാന്‍
ഉദ്ദേശിച്ചുകൊണ്ട്
പ്രഖ്യാപിച്ച
പദ്ധതികളില്‍
പ്രധാനമായവ
ഏതെല്ലാമാണ്;
(ഡി)
വിനോദ
സഞ്ചാര
കേന്ദ്രങ്ങളിലെ
വികസനത്തോടൊപ്പം
ശുചീകരണത്തിനും
സുരക്ഷയ്ക്കും
ഊന്നല്‍
നല്‍കിക്കൊണ്ടുള്ള
പദ്ധതികള്‍
ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
ജില്ലാ
ടൂറിസം പ്രമോഷന്
കൗണ്‍സില്‍
671.
ശ്രീ.എസ്.ശർമ്മ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജില്ലാ
ടൂറിസം
പ്രമോഷന്
കൗണ്‍സലിന്റെ
ഘടന,
പ്രവര്‍ത്തനം
എന്നിവ ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
ടൂറിസം
പ്രമോഷന്
കൗണ്‍സിലുകളുടെ
പ്രവര്‍ത്തനോദ്ദേശ്യങ്ങള്‍
എന്തൊക്കെയാണ്;
നിലവില്‍ എല്ലാ
ജില്ലകളിലും
ടൂറിസം
പ്രമോഷന്
കൗണ്‍സിലുകള്‍
പ്രവര്‍ത്തിച്ച്
വരുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ജില്ലാ
ടൂറിസം
പ്രമോഷന്
കൗണ്‍സിലുകളുടെ
പ്രധാന വരുമാന
സ്രോതസ്സുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ടൂറിസം
അമിനിറ്റി
സെന്ററിന്റെ കെട്ടിടം
672.
ശ്രീ.കെ.ജെ.
മാക്സി
:
താഴെ
കാണുന്ന ചോദ്യത്തിന്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
ഫോര്‍ട്ട്
കൊച്ചിയിലെ
ടൂറിസം
അമിനിറ്റി
സെന്ററിന്റെ
പഴയ കെട്ടിടം
മെയിന്റനന്‍സ്
ചെയ്ത്
ഉപയോഗപ്രദമാക്കിയിട്ടും
ഇപ്പോഴും
അമിനിറ്റി
സെന്റര്‍ ഒരു
ഇടുങ്ങിയ
മുറിയില്‍
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
കൊച്ചിന്
കോര്പ്പറേഷനുമായുളള
തര്‍ക്കം
പരിഹരിച്ച്
അമിനിറ്റി
സെന്റര്‍
മെയിന്റനന്‍സ്
ചെയ്ത പഴയ
കെട്ടിടത്തിലേക്ക്
മാറ്റി
പ്രവത്തിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ?
കായല്‍
ടൂറിസത്തിന്റെ
ഭാഗമായി
പ്രവര്‍ത്തിക്കുന്ന
ഹൗസ് ബോട്ടുകള്‍
673.
ശ്രീ.രാജു
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായല്‍
ടൂറിസത്തിന്റെ
ഭാഗമായി
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഹൗസ് ബോട്ടുകളെ
സംബന്ധിച്ച്
സര്‍ക്കാരിന്റെ
പക്കല്‍
കണക്കുകളുണ്ടോ;
ഇവയ്ക്ക്
രജിസ്ട്രേഷനുണ്ടോ;
(ബി)
ഹൗസ്
ബോട്ടുകളുടെ
ബാഹുല്യം
നിമിത്തം
കായലുകളില്‍
മാലിന്യം
വര്‍ദ്ധിക്കുന്നതും
മത്സ്യസമ്പത്തില്‍
വമ്പിച്ച കുറവ്
ഉണ്ടാകുന്നതുമായുള്ള
പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഹൗസ്
ബോട്ടുകള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തുന്നതിനും
കായലുകള്‍
മാലിന്യ
വിമുക്തമാക്കുന്നതിനും
എന്തെങ്കിലും
പദ്ധതി ടൂറിസം
വകുപ്പ്
നടത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
അരൂര്‍
മണ്ഡലത്തിലെ എഴുപുന്ന
പഞ്ചായത്തിലെ
കാക്കത്തുരുത്ത്
ബീച്ച്
674.
ശ്രീ.എ.എം.
ആരിഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ജ്യോഗ്രഫിക്
മാഗസിന്
നടത്തിയ
സര്‍വ്വെ
പ്രകാരം
ലോകത്ത്
അത്യാവശ്യം
കണ്ടിരിക്കേണ്ട
പ്രദേശങ്ങളില്‍
ഒന്നായി അരൂര്‍
മണ്ഡലത്തിലെ
എഴുപുന്ന
പഞ്ചായത്തിലെ
കാക്കത്തുരുത്ത്
ബീച്ചിനെ
രേഖപ്പെടുത്തിയതും
അതു
സംബന്ധിച്ച്
വാര്‍ത്താമാധ്യമങ്ങളില്‍
വലിയ
പ്രാധാന്യത്തോടെ
റിപ്പോര്‍ട്ട്
വന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആലപ്പുഴ
ജില്ലാ മെഗാ
സര്‍ക്യൂട്ട്
ടൂറിസം
പ്രോജക്ടില്‍
ഉള്‍പ്പെടുത്തി
അരൂര്‍
എം.എല്‍.എ യുടെ
നിര്‍ദ്ദേശാനുസരണം
എന്തെല്ലാം
പദ്ധതികളാണ്
കാക്കത്തുരുത്തില്‍
വിഭാവനം
ചെയ്തിരുന്നത്;
(സി)
കേന്ദ്രസര്‍ക്കാര്‍
സമഗ്ര
പദ്ധതിയില്‍
കാക്കത്തുരുത്തില്‍
2.75 കോടിയുടെ
പദ്ധതി
പരിഹരിക്കപ്പെടാതെ
പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
എന്തെല്ലാം
പദ്ധതികളാണ്
അവിടെ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്,
അത്
നിര്‍വ്വഹിക്കുന്നതിന്
ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തുന്നത്
എന്ന്
വ്യക്തമാക്കുമോ;
എത്ര
നാളുകള്‍ക്കുള്ളില്‍
ഈ പദ്ധതി
നടപ്പിലാക്കുമെന്നു
വ്യക്തമാക്കുമോ?
ടൂറിസം
കേന്ദ്രത്തില്‍
സുനാമി പുനരധിവാസ
പദ്ധതി
675.
ശ്രീ.എ.എം.
ആരിഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്ധകാരനഴി
ടൂറിസം
കേന്ദ്രത്തില്‍
സുനാമി
പുനരധിവാസ
പദ്ധതിയിലുള്‍പ്പെടുത്തി
നിര്‍മ്മിച്ച
ടൂറിസം
പദ്ധതികള്‍
തകര്‍ന്ന്
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവിടെ
അവധി
ദിവസങ്ങളില്‍
ശരാശരി എത്ര
നാടനും
മറുനാടനുമായ
സഞ്ചാരികളും
തദ്ദേശീയരും
എത്തുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
അവിടെയുള്ള
ബോട്ടിംഗ്,
തൂക്ക്പാലം
വാക്ക് വേയുടെ
പുനരുദ്ധാരണം
എക്സ്റ്റെന്ഷന്
മുതലായവ
ഏറ്റെടുത്ത്
അന്ധകാരനഴിയെ
ഒരു പ്രധാന
വിനോദ
സഞ്ചാരകേന്ദ്രമാക്കി
ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്
എന്തെല്ലാം
പദ്ധതികള്‍
ടൂറിസം
വകുപ്പിന്
ഉണ്ടെന്ന്
വ്യക്തമാക്കാമോ?
കക്കയം-
പെരുവണ്ണാമൂഴി-ബാണാസുരസാഗര്‍-
ഹൈഡൽ ടൂറിസം
676.
ശ്രീ.പുരുഷന്
കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കക്കയം-
പെരുവണ്ണാമൂഴി-ബാണാസുരസാഗര്‍-ഹൈഡൽ
ടൂറിസത്തിന്റെ
മാസ്റ്റര്‍
പ്ലാന്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഹെെഡല്‍
ടൂറിസത്തിന്
ഏറെ
സാധ്യതയുള്ള ഇൗ
പദ്ധതിയുടെ
മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതില്‍
എന്താണ്
കാലതാമസമെന്നറിയിക്കാമോ
;
(സി)
പദ്ധതിയുടെ
മാസ്റ്റര്‍
പ്ലാന്‍
സമര്‍പ്പിക്കുന്നപക്ഷം
300 കോടി രൂപ
അനുവദിക്കാമെന്ന
ബഹു. ധകാര്യ
വകുപ്പു
മന്ത്രിയുടെ
പ്രഖ്യാപനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
?
മലബാര്‍
ക്രൂയിസ് ടൂറിസം
പദ്ധതി
677.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ
കാണുന്ന ചോദ്യത്തിന്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
വടക്കന്‍
മലബാറിന്റെ
വിനോദസഞ്ചാര
വികസനത്തില്‍
വന്‍
കുതിപ്പേകുന്ന
മലബാര്‍
ക്രൂയിസ്
ടൂറിസം
പദ്ധതിയുടെയും
നദീതട ടൂറിസം
പദ്ധതിയുടെയും
വിശദാംശം
നല്‍കാമോ?
ആലപ്പുഴ
മെഗാടൂറിസം പദ്ധതി
678.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ
കാണുന്ന ചോദ്യത്തിന്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
ആലപ്പുഴ
മെഗാടൂറിസം
പദ്ധതിയുടെ
ഭാഗമായിട്ടുള്ള
കായംകുളം
കായലോര ടൂറിസം
പദ്ധതി
പൂര്‍ത്തീകരിക്കുന്ന
മുറയ്ക്ക്
ഇവിടെ
അഡ്വഞ്ചര്‍
ടൂറിസം
ആരംഭിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ?
കായംകുളം
കായലോര ടൂറിസം
679.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഗാടൂറിസം
പദ്ധതിയുടെ
ഭാഗമായി
കായംകുളം
കായലോര ടൂറിസം
പദ്ധതി
അവസാനഘട്ടത്തില്‍
എത്തിനില്‍ക്കുകയാണ്
എന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിനോദസഞ്ചാരികൾക്കായി
പ്രസ്തുത
പദ്ധതി
തുറന്നുകൊടുക്കുന്ന
സമയത്ത്
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
സുഗമമായി
നടത്തുന്നതിനും
തുടര്‍ന്ന്
തൃപ്തികരമായവിധത്തിൽ
പ്രദേശസംരക്ഷണത്തിനും
മതിയായ
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
ആവശ്യമായ
നടപടികൾ
സ്വീകരിക്കുമോ?
വടക്കന്‍
കേരളത്തിലെ
വിനോദസഞ്ചാര വികസനം
680.
ശ്രീ.പാറക്കല്‍
അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യാന്തര
യാത്രാ
പ്രസിദ്ധീകരണമായ
ലോണ്‍ലി
പ്ലാനറ്റിന്റെ
വാര്‍ഷിക
പട്ടികയില്‍
ഏഷ്യയിൽ
കണ്ടിരിക്കേണ്ട
പത്ത്
പ്രദേശങ്ങളില്‍
മലേഷ്യയെയും
സിങ്കപ്പൂരിനെയും
പിന്തള്ളി
വടക്കന്‍ കേരളം
മൂന്നാം സ്ഥാനം
കരസ്ഥമാക്കിയ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ടൂറിസം
ഭൂപടത്തില്‍
വേണ്ടത്ര
പരിഗണന ഇതിനകം
ലഭിച്ചിട്ടില്ലാത്ത
ഉത്തരകേരളത്തിന്
ഇതോടെ
രാജ്യാന്തര
ശ്രദ്ധ കെെവന്ന
കാര്യം
പരിശാേധിക്കുമോ;
(സി)
എങ്കില്‍
ഇവിടെ ടൂറിസം
വികസനത്തിനായി
എന്താെക്കെ
നടപടികള്‍
കെെക്കൊള്ളുമെന്ന്
വിശദമാക്കുമോ;
(ഡി)
ഗതാഗതമടക്കമുള്ള
അടിസ്ഥാനസൗകര്യവും
സഞ്ചാരികള്‍ക്ക്
സുരക്ഷിതത്വവും
ഉറപ്പ്
വരുത്താന്‍
എന്തൊക്കെ
നടപടികള്‍
കെെക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
ബാറുകള്‍
നിർത്തലാക്കിയത്
മൂലം വിനോദസഞ്ചാര
രംഗം നേരിട്ട
തിരിച്ചടി
681.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാറുകള്‍
അടച്ച മുന്‍
സര്‍ക്കാര്‍
നടപടി മൂലം
വിനോദസഞ്ചാര
രംഗം നേരിട്ട
തിരിച്ചടിയുടെ
ആഴം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നടപടിമൂലം
വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍
എത്രത്തോളം
കുറവുണ്ടായെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ
മദ്യനയം മൂലം
വിനോദസഞ്ചാര
മേഖലയില്‍
ഏതൊക്കെ
തരത്തിലുള്ള
മാറ്റം
ദൃശ്യമാവുമെന്ന്
അറിയിക്കുമോ?
ചീനവലകള്‍
സംരക്ഷിക്കുന്നതിനായി
തടികള്‍
682.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ടുകൊച്ചിയിലെ
ചരിത്ര
പ്രാധാന്യമര്‍ഹിക്കുന്ന
ചീനവലകള്‍
സംരക്ഷിക്കുന്നതിനായി
2014ല്‍ ടൂറിസം
വകുപ്പ്
ഭരണാനുമതി
നല്കിയ
ഒന്നരക്കോടി
രൂപയുടെ
പ്രവൃത്തിക്കായി
വനംവകുപ്പ്
തടികള്‍
ലഭ്യമാക്കിയിട്ടുണ്ടോ
;
(ബി)
ഇല്ലെങ്കില്‍
കാലതാമസത്തിന്
കാരണമെന്തെന്ന്
വ്യക്തമാക്കാമോ
;
(സി)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ
?
പില്‍ഗ്രിം
ടൂറിസം സര്‍ക്യൂട്ട്
683.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ
കാണുന്ന ചോദ്യത്തിന്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തിലെ
പ്രസിദ്ധങ്ങളായ
ആരാധനാലയങ്ങളെ
കോര്‍ത്തിണക്കി
പില്‍ഗ്രിം
ടൂറിസം
സര്‍ക്യൂട്ട്
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട്
സമര്‍പ്പിച്ചിട്ടുള്ള
പ്രോജക്ടിന്മേല്
സര്‍ക്കാര്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നും
നിലവില്‍
ഇതിന്റെ
പുരോഗതി
എന്തെന്നും
വ്യക്തമാക്കുമോ?
ടൂറിസ്റ്റ്
മേഖലയായ
ഭൂതത്താന്കെട്ടിൽ
ബോട്ട് സര്‍വ്വീസ്
684.
ശ്രീ.ആന്റണി
ജോണ്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടൂറിസ്റ്റ്
മേഖലയായ
ഭൂതത്താന്കെട്ടിൽ
വിനോദസഞ്ചാരികള്‍ക്ക്
വേണ്ടി എത്ര
ബോട്ട്
സര്‍വ്വീസ്
നിലവിലുണ്ട്
എന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
ബോട്ട്
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കിൽ
അതിനുള്ള
നടപടിക്രമങ്ങള്‍
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ബേക്കല്‍
സൗത്ത് ബീച്ച്
പാര്‍ക്ക്
685.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
ബേക്കല്‍
സൗത്ത് ബീച്ച്
പാര്‍ക്ക്
നിര്‍മ്മാണത്തിന്
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കില്‍
നിന്ന്
നാളിതുവരെയായി
എത്ര തുക
ബി.ആര്.ഡി.സി
ക്ക്
വരുമാനമായി
ലഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
വരുമാനം
ലഭിച്ചിട്ടില്ലെങ്കിൽ
അതിനുള്ള കാരണം
വിശദമാക്കാമോ;
(ഡി)
അനാഥമായി
കിടക്കുന്ന
പ്രസ്തുത
പാര്‍ക്ക്
പുനരുദ്ധരിക്കുന്നതിന്
തുക
അനുവദിച്ചിരുന്നുവോ;
;പ്രസ്തുത തുക
അനുവദിച്ചിട്ട്
എത്ര മാസമായി;
പണി
പൂര്‍ത്തീകരിക്കുന്നതിന്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു ശേഷം
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
അഡ്വഞ്ചര്‍
ടൂറിസത്തിന്റെ
സാധ്യതകള്‍
686.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഡ്വഞ്ചര്‍
ടൂറിസത്തിന്റെ
സാധ്യതകള്‍
പ്രയോജനപ്പെടുത്താന്‍
ഉതകുന്ന
വിധത്തില്‍ ഈ
ഗവണ്മെന്റ്
എന്തെല്ലാം
കാര്യങ്ങള്‍
വിഭാവനം
ചെയ്തുവെന്നും
നടപ്പിലാക്കിയെന്നും
വ്യക്തമാക്കുമോ;
(ബി)
നടപ്പുസാമ്പത്തിക
വര്‍ഷം ഇതുമായി
ബന്ധപ്പെട്ട്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?;
വിനോദസഞ്ചാര
വകുപ്പില്‍
ഹോസ്പിറ്റാലിറ്റി
കണ്‍സള്‍ട്ടന്റ്
687.
ശ്രീ.പി.സി.
ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പില്‍
ഹോസ്പിറ്റാലിറ്റി
കണ്‍സള്‍ട്ടന്റ്
എന്ന പുതിയ
തസ്തിക
സൃഷ്ടിച്ച്
സര്‍വ്വീസില്‍
നിന്നും
വിരമിച്ച
ആരെയെങ്കിലും
നിയമിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വിനോദസഞ്ചാര
മേഖലയുടെ വികസനം
688.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിനോദസഞ്ചാര
മേഖലയുടെ
വികസനത്തിനായി
ഏതെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ
(ബി)
ആഭ്യന്തര
വിനോദ
സഞ്ചാരികളുടെ
എണ്ണത്തില്‍
മുന്‍വര്‍ഷങ്ങളിലേക്കാള്‍
വർദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(സി)
വിദേശ
ടൂറിസ്റ്റുകളുടെ
വളര്‍ച്ചാ
നിരക്കിലെ
കുറവ്
കണ്ടെത്തി അത്
പരിഹരിക്കാന്‍
പഠനം
നടത്തുകയും
അതിന്റെ
അടിസ്ഥാനത്തില്‍
കാര്യക്ഷമമായ
ആഗോള
മാര്‍ക്കറ്റിംഗ്
നടത്തുകയും
ചെയ്തിട്ടുണ്ടോ;
(ഡി)
ഇതിന്റെ
ഫലമായി വിദേശ
വിനോദ
സഞ്ചാരികളുടെ
എണ്ണത്തിൽ എത്ര
ശതമാനം
വർദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മൂവാറ്റുപുഴ
നഗരത്തിലെ പുഴയോര
വിനോദ സഞ്ചാര വികസനം
689.
ശ്രീ.എല്‍ദോ
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നഗരത്തിലെ
പുഴയോര വിനോദ
സഞ്ചാര വികസനം
പൂര്‍ത്തിയാകാതെ
കിടക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആയത്
പരിഹരിച്ച്
മൂവാറ്റുപുഴ
പട്ടണത്തില്‍
പുഴയോര വിനോദ
സഞ്ചാരം നവീന
രീതിയില്‍
നടപ്പിലാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ
?
വിനോദസഞ്ചാര
പദ്ധതികള്‍
690.
ശ്രീ.പി.ടി.
തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടൂറിസം
പദ്ധതികള്‍
വേഗത്തിലാക്കുവാന്‍
ജനസമിതികള്‍
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;വിശദാംശം
വ്യക്തമാക്കാമോ;
(ബി)
തദ്ദേശവാസികള്‍ക്ക്
പ്രയോജനപ്പെടുന്ന
ഉത്തരവാദിത്വ
ടൂറിസത്തിന്
പ്രത്യേക
മിഷന്
രൂപീകരണം ഏത്
ഘട്ടത്തിലാണ്;
(സി)
ടൂറിസം
കേന്ദ്രങ്ങളെ
ഭിന്നശേഷി
സൗഹൃദമാക്കുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
വെങ്കിടങ്ങ്
പഞ്ചായത്തിലെ ഏനാമാവ്
നെഹ്രു പാര്‍ക്ക്
691.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ
ഏനാമാവ് നെഹ്രു
പാര്‍ക്കിന്റെ
പുനരുദ്ധാരണത്തിന്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത
പാര്‍ക്കിന്റെ
നവീകരണത്തിന്
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്ന്
അറിയിക്കാമോ?
അതിരപ്പിള്ളി
ടൂറിസ്റ്റ് മേഖലയുടെ
വികസനം
692.
ശ്രീ.ബി.ഡി.
ദേവസ്സി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളി
ടൂറിസ്റ്റ്
മേഖലയുടെ
വികസനത്തിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(ബി)
അതിരപ്പിള്ളിയില്‍
യാത്രി നിവാസ്,
ടൂറിസം
ഫെസിലിറ്റേഷന്‍
സെന്റര്‍
എന്നിവയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും
തുമ്പൂര്‍മൂഴി
ടൂറിസം
സെന്ററിന്റെ
വികസന
പ്രവര്‍ത്തനങ്ങളും
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്
എന്ന്
അറിയിക്കാമോ;
(സി)
അതിരപ്പിള്ളി
ഉള്‍പ്പടെയുള്ള
' ടൂറിസം
സര്‍ക്യൂട്ട്
'പദ്ധതി
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നും അവ ഏത്
ഘട്ടത്തിലാണ്
എന്നും
വ്യക്തമാക്കുമോ
?
നെല്ലിയാമ്പതി
ടൂറിസം പദ്ധതി
693.
ശ്രീ.കെ.
ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്ലിയാമ്പതിയിലെ
ടൂറിസം
സാധ്യതകളെകുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
നെല്ലിയാമ്പതി
ടൂറിസം
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായെന്ന്
വിശദമാക്കുമോ;
(സി)
ഇൗ
പദ്ധതിക്ക്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്ര കോടി
രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുളളത്;
ഇൗ
പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടികളാണ്
പൂര്‍ത്തീകരിച്ചിട്ടുളളത്
എന്ന്
വിശദമാക്കുമോ?
ചെത്തിപ്പുഴക്കടവ്
ടൂറിസം പദ്ധതി
694.
ശ്രീ.സി.എഫ്.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
നിര്‍മ്മാണം
ആരംഭിച്ച
ചെത്തിപ്പുഴക്കടവ്
ടൂറിസം പദ്ധതി
സ്തംഭനാവസ്ഥയിലാണെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
വിനോദസഞ്ചാരമേഖലയിലെ
വികസന പ്രവര്‍ത്തനങ്ങള്‍
695.
ശ്രീ.
എന്‍
.എ.നെല്ലിക്കുന്ന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വിനോദസഞ്ചാരവുമായി
ബന്ധപ്പെട്ട്
നടത്തിയ വികസന
പ്രവര്‍ത്തനങ്ങളും
അതിനായി
ചെലവഴിച്ച
തുകയും ജില്ല
തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത് വിനോദ
സഞ്ചാര
വകുപ്പിന്റെ
കീഴില്‍ നടന്ന
വികസന
പ്രവര്‍ത്തനങ്ങളും
ചെലവഴിച്ച
തുകയും
ജില്ലതിരിച്ചു
ലഭ്യമാക്കുമോ;
(സി)
ടൂറിസം
വികസനത്തിനായി
കേന്ദ്രസര്‍ക്കാരില്‍
നിന്ന് സഹായം
ലഭിക്കാറുണ്ടോ;
(ഡി)
എങ്കില്‍
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്തും ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷവും
ലഭിച്ച
ഫണ്ടിനെകുറിച്ചുള്ള
വിശദാംശം
നല്‍കാമോ?
ബേക്കല്‍
റിസോര്‍ട്സ്
ഡവലപ്മെന്റ്
കോര്പ്പറേഷന്
696.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
BRDC
യ്ക്ക്(ബേക്കല്‍
റിസോര്‍ട്സ്
ഡവലപ്മെന്റ്
കോര്പ്പറേഷന്)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം എത്ര
തുകയാണ്
വകയിരുത്തിയിരുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഈ
തുക BRDC ക്ക്
ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ടോ
; എങ്കില്‍
ബജറ്റ്
വിഹിതമായി
ലഭിച്ച
തുകയില്‍ എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
ഇല്ലെങ്കില്‍
തുക
ചെലവഴിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം
വിശദമാക്കാമോ ;
(ഡി)
ബജറ്റില്‍
അനുവദിച്ച തുക
ചെലവഴിക്കാന്‍
സാധിക്കാതെ
നഷ്ടം
വരുത്തിയBRDC
അധികൃതരോട്
വകുപ്പ്
തലത്തില്‍
വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ
;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
ദേവസ്വം
ബോർഡ്
ഉദ്യോഗസ്ഥര്‍ക്കെതിരായ
വിജിലന്‍സ് കേസുകള്‍
697.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡില്‍
അഴിമതി
നടത്തിയതുമായി
ബന്ധപ്പെട്ട്
ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ്
കേസുകള്‍
നിലവിലുണ്ടെന്നു
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേസുകളുടെ
നിലവിലെ സ്ഥിതി
എന്താണ്;
(സി)
ശബരിമല
ക്ഷേത്രത്തിലേക്ക്
പാത്രങ്ങള്‍
വാങ്ങിയതുമായി
ബന്ധപ്പെട്ട്
ക്രമക്കേടുകള്‍
നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ആയതില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ?
കാടാമ്പുഴ
ശ്രീ ഭഗവതിക്ഷേത്രം
ശബരിമലയുടെ
ഇടത്താവളമാക്കല്
698.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാടാമ്പുഴ
ശ്രീ ഭഗവതി
ക്ഷേത്രം
ശബരിമലയുടെ
ഇടത്താവളമാക്കുന്നതുമായി
ബന്ധപ്പെട്ട്
നടന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നത്
സംബന്ധിച്ച
നടന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
മാസ്റ്റര്‍
പ്ലാന്‍
സര്‍ക്കാര്‍
അംഗീകരിച്ച്
അനുമതി
നല്കുന്ന
നടപടികള്‍
എന്തെല്ലാമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കാടാമ്പുഴ
ദേവി ക്ഷേത്ര
പുനരുദ്ധാരണത്തിന്
സര്‍ക്കാര്‍
ധനസഹായം
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ?