സചിവോത്തമം
സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍
ജീവനക്കാരുടെ നിയമനം
നടത്തുന്നതിന് നടപടി
187.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിലെ
കുറിച്ചി
പഞ്ചായത്തിലുള്ള
സചിവോത്തമപുരം
സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍
ആവശ്യത്തിന്
ഡോക്ടര്‍മാരും
നേഴ്സുമാരും മറ്റ്
ജീവനക്കാരും
ഇല്ലെന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ
ആവശ്യമായ നിയമനങ്ങള്‍
നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
സമൂഹമാധ്യമങ്ങളിലൂടെ
അപകീര്‍ത്തികരമായ പ്രചരണം
നടത്തിയ ഉദ്യോഗസ്ഥനെതിരെ
നടപടി
188.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നയങ്ങള്‍ക്കെതിരെ
പ്രചരണം നടത്തിയ
ആരോഗ്യവിദ്യാഭ്യാസ
വകുപ്പിലെ ജൂനിയര്‍
സൂപ്രണ്ട് ശ്രീ.
ശ്രീനാഥ് എന്ന
ഉദ്യോഗസ്ഥനെതിരെ കേരള
പോലീസിന്റെ ഹൈടെക്
ക്രൈം എന്‍ക്വയറി സെല്‍
നടത്തിയ അന്വേഷണത്തെ
തുടര്‍ന്ന്
റിപ്പോര്‍ട്ട് ആരോഗ്യ
കുടുംബക്ഷേമ വകുപ്പിന്
നല്‍കിയിട്ടുണ്ടോ;
(ബി)
കേരള
പോലീസിന്റെ ഹൈടെക്
ക്രൈം എന്‍ക്വയറി സെല്‍
എപ്പോഴാണ് ഇതു
സംബന്ധിച്ച അന്വേഷണ
റിപ്പോര്‍ട്ട് ആരോഗ്യ
കുടുംബക്ഷേമവകുപ്പിന്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാരുടെ
പെരുമാറ്റച്ചട്ടങ്ങളുടെ
60(എ) വകുപ്പിന്റെ
ലംഘനവും
ഉദ്യോഗസ്ഥഭരണപരിഷ്ക്കാരവകുപ്പിന്റെ
31.01.2017 ലെ നമ്പര്‍
78/2017 സര്‍ക്കുലര്‍
പ്രകാരം ശിക്ഷാര്‍ഹമായ
കുറ്റവും
ചെയ്തിട്ടുള്ളതായി
കണ്ടെത്തിയ
ഉദ്യോഗസ്ഥനെതിരെ എന്തു
ശിക്ഷണനടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
അദ്ദേഹത്തിനെതിരെ
സ്വീകരിച്ച ശിക്ഷണനടപടി
സംബന്ധിച്ച് ആരോഗ്യ
കുടുംബക്ഷേമവകുപ്പ്
ആരോഗ്യ വിദ്യാഭ്യാസ
ഡയറക്ട്രര്ക്ക്
നല്കിയ നിര്‍ദ്ദേശം
എന്താണെന്നു
വ്യക്തമാക്കുമോ ;
(ഇ)
ആരോഗ്യ
കുടുംബക്ഷേമവകുപ്പിന്റെ
നിര്ദ്ദേശത്തിന്മേല്
ആരോഗ്യ വിദ്യാഭ്യാസ
ഡയറക്ടര്‍
പുറപ്പെടുവിച്ച ശിക്ഷണ
നടപടി ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഇ
ഹെല്‍ത്ത് പദ്ധതി
189.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് ഇ
ഹെല്‍ത്ത് എന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിവഴി
പൊതുജനങ്ങള്‍ക്ക്
എന്താെക്കെ ഗുണങ്ങളും
സേവനങ്ങളും ആണ്
ലഭ്യമാകുന്നത്
;വിശദാംശം
വ്യക്തമാക്കുമോ?
പനി
മൂലം മരണമടഞ്ഞവരുടെ
ആശ്രിതര്‍ക്ക് ധനസഹായം
190.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം വിവിധ
പകര്‍ച്ചപ്പനികള്‍ മൂലം
എത്ര പേര്‍ക്ക് മരണം
സംഭവിച്ചുവെന്നറിയിക്കുമോ
;
(ബി)
ആരോഗ്യരംഗത്ത്
കേരള മോഡലിന് കനത്ത
തിരിച്ചടി ഉണ്ടായത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
വിവിധ
വകുപ്പുകളുടെ
സഹകരണത്തോടെ ജൂണ്‍ മാസം
അവസാനം മാത്രം
നടപ്പിലാക്കിയ ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ പനി
പടരുന്നത് തടയുന്നതിന്
സഹായകമായിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ജൂണ്‍ ഒന്നുമുതല്‍ 15
വരെ സംസ്ഥാനത്ത് പനി
ബാധിച്ചവര്‍
എത്രയെന്നും ജൂണ്‍ 15
മുതല്‍ 30 വരെ
പനിബാധിച്ചവര്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ഇ)
ജൂലൈ
മാസത്തില്‍ സംസ്ഥാനത്ത്
റിപ്പോര്‍ട്ട് ചെയ്ത
പനി മരണങ്ങളുടെ എണ്ണം
വ്യക്തമാക്കുമോ ;
(എഫ്)
മഴക്കാല
പൂര്‍വ്വ പ്രതിരോധ
പ്രവര്‍ത്തനങ്ങളിലുണ്ടായ
ഗുരുതരമായ വീഴ്ചയാണ്
പനിമരണങ്ങള്‍ ഇത്രയും
കൂടുവാന്‍ കാരണമെന്നത്
കണക്കിലെടുത്ത്
മരണമടഞ്ഞവരുടെ
ആശ്രിതര്‍ക്ക് 10 ലക്ഷം
രൂപ വീതം ധനസഹായം
അനുവദിക്കുമോ?
പനി
ബാധിച്ച് മരിച്ചവരുടെ എണ്ണം
191.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ തരം പനിബാധിച്ച്
മരിക്കുന്നവരുടെ എണ്ണം
ഓരോ ദിവസവും കൂടി
വരുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
കഴിഞ്ഞ ആറ്
മാസത്തിനിടക്ക്
സംസ്ഥാനത്ത് വിവിധതരം
പനിബാധിച്ച്
മരിച്ചവരുടെ എണ്ണം
എത്ര; ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(സി)
ഈ
കാലയളവില്‍ പനി
ബാധിച്ച്
ആശുപത്രികളില്‍ ചികിത്സ
തേടിയവരുടെ എണ്ണമെത്ര;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ഡി)
ഏതൊക്കെ
തരം പനികളാണ്
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍ ഇപ്പോൾ
കണ്ടുവരുന്നത്;
(ഇ)
മരുന്നിന്റെ
കുറവ്, ഡോക്ടര്‍മാരുടെ
അഭാവം, പ്രതിരോധ
പ്രവര്‍ത്തനങ്ങളിലെ
പാളിച്ചകള്‍
ഇവയൊക്കെയാണ്
പനിയടക്കമുള്ള
പകര്‍ച്ചവ്യാധികള്‍
പടര്‍ന്ന്
പിടിക്കുന്നതിന്റെ
കാരണങ്ങള്‍ എന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
പനി
മരണങ്ങള്
192.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇൗ വര്‍ഷം 31.7.2017
വരെ എത്ര പനി മരണങ്ങള്
ഉണ്ടായിട്ടുണ്ട്;
(ബി)
പത്തനംതിട്ട
ജില്ലയില്‍ മാത്രം എത്ര
പനി മരണങ്ങള് പ്രസ്തുത
തിയതി വരെ
ഉണ്ടായിട്ടുണ്ട്;ഏതൊക്കെ
തരത്തിലുളള പനി
മരണങ്ങളാണ്
ഉണ്ടായിട്ടുളളത്;
(സി)
ഭാവിയില്‍
ഇത്തരം പനി മരണങ്ങള്
തടയുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;വ്യക്തമാക്കാമോ?
പനി
ക്ലിനിക്കുകള്‍
193.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
പി.എച്ച്. സെന്ററുകള്‍
ഉള്‍പ്പെടെ ഏതെല്ലാം
ആശുപത്രികളില്‍ പനി
ക്ലിനിക്കുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉച്ചയ്ക്കുശേഷം
ഒ.പി.
പ്രവര്‍ത്തിക്കുന്ന
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ വിവരം
ലഭ്യമാക്കുമോ;
(സി)
ഓച്ചിറ
സി.എച്ച്.സി.യില്‍
കിടത്തി ചികിത്സ
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
നിലവില്‍
താല്‍ക്കാലികമായി
നിയമിച്ചിട്ടുള്ള
ഡോക്ടറെയും അനുബന്ധ
ജീവനക്കാരെയും
നിലനിര്ത്തിക്കാെണ്ട്
കിടത്തി ചികിത്സ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷന്‍െറ
പ്രവര്‍ത്തനം
194.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷന്‍െറ
കഴിഞ്ഞ നാല് സാമ്പത്തിക
വര്‍ഷങ്ങളിലെ
വിറ്റുവരവിന്െറയും ലാഭ
നഷ്ടങ്ങളുടെയും കണക്ക്
വ്യക്തമാക്കാമോ;
(ബി)
മെഡിക്കല്‍
സര്‍വ്വീസസ്
കോര്‍പ്പറേഷന്‍െറ
ആവശ്യങ്ങള്‍ക്കായി
കഴിഞ്ഞ നാല് സാമ്പത്തിക
വര്‍ഷങ്ങളില്‍ ഹോട്ടല്‍
ബില്ലിനത്തില്‍ ചെലവായ
തുകയെത്രയാണ്;
വിശദമാക്കുമോ ;
(സി)
മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന്,
തിരുവനന്തപുരം ടെന്നീസ്
ക്ലബ്ബില്‍
മെമ്പര്‍ഷിപ്പ്
എടുത്തിട്ടുണ്ടോ ;
എങ്കില്‍ ആരുടെ
നിര്‍ദ്ദേശപ്രകാരമാണ്
എന്ന് വ്യക്തമാക്കാമോ;
പ്രസ്തുത
മെമ്പര്‍ഷിപ്പ് റദ്ദ്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
നിരോധിക്കപ്പെട്ട
എത്രയിനം മരുന്നുകള്‍
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷനില്‍
കെട്ടിക്കിടപ്പുണ്ട് ;
ഇവയുടെ മതിപ്പ് വില
എത്രയാണെന്ന്
വിശദമാക്കുമോ ;
(ഇ)
മെഡിക്കല്‍
സര്‍വ്വീസസ്
കോര്‍പ്പറേഷനില്‍
ജനറിക് മരുന്നുകള്‍
വിലകുറച്ച് വാങ്ങി
ജനങ്ങള്‍ക്ക്
എത്തിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കല്ലറ
സി.എച്ച്.സി., വാമനപുരം
പി.എച്ച്.സി.
എന്നിവയ്ക്ക് കെട്ടിട
നിര്‍മ്മാണം
195.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
കല്ലറ സി.എച്ച്.സി.,
വാമനപുരം
പി.എച്ച്.സി.എന്നിവയ്ക്ക്
കെട്ടിട
നിര്‍മ്മാണത്തിനായി
അനുവദിച്ച തുക
ഉപയോഗിച്ച് കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
വിശദമാക്കാമോ?
ട്രോമ
കെയർ സംവിധാനം
ഏർപ്പെടുത്തുന്നതിന് നടപടി
196.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കാരാട്ട് റസാഖ്
,,
എം. മുകേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് അപകടങ്ങളുമായി
ബന്ധപ്പെട്ടുള്ള
മരണങ്ങൾ
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൃത്യമായ
ട്രോമ കെയറിന്റെ അഭാവം
ഇപ്രകാരമുള്ള മരണസംഖ്യ
പെരുകുന്നതിന്
കാരണമാകുന്നതിനാൽ
സംസ്ഥാനത്തെ എല്ലാ
പ്രധാനപ്പെട്ട
ആശുപത്രികളിലും മികച്ച
ട്രോമ കെയര്‍ സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരം
ആശുപത്രികളില്‍
വിപുലമായ രീതിയിലുള്ള
ആധുനിക ആംബുലന്‍സ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മങ്കട
നിയോജക മണ്ഡലത്തില്‍ ആര്‍ദ്രം
പദ്ധതി
197.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി മങ്കട നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
മങ്കട
നിയോജക മണ്ഡലത്തിലെ
പി.എച്ച്.സി.കളെയും
സി.എച്ച്.സി.കളെയും
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍,
മണ്ഡലത്തിലെ
പി.എച്ച്.സി.കളെയും
സി.എച്ച്.സി.കളെയും
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍
നിലവിലുള്പ്പെടുത്തിയിരിക്കുന്ന
പി.എച്ച്.സി.കള്‍,
സി.എച്ച്.സി.കള്‍,
താലൂക്കാശുപത്രികള്‍
എന്നിവയെ
തിരഞ്ഞെടുത്തതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
സുകൃതം
പദ്ധതി
198.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സൗജന്യ കാന്‍സര്‍
ചികിത്സാപദ്ധതിയായ
സുകൃതം
പദ്ധതിയിലേക്കുള്ള
മരുന്നു വിതരണം
നിര്‍ത്തിവയ്ക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ കാരണം
എന്താണ്;
(ബി)
ഇതുമൂലം
രോഗികള്‍ക്കുണ്ടായ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ;
(സി)
മരുന്ന്
വിതരണം
കാര്യക്ഷമമല്ലാത്തത്
കാരണം പദ്ധതിയിലേക്ക്
പുതിയ രോഗികളെ
രജിസ്റ്റര്‍
ചെയ്യുന്നത്
നിര്‍ത്തിവച്ച
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
പദ്ധതി നടത്തിപ്പില്‍
ഉണ്ടായ അലംഭാവത്തിന്
ഇടയാക്കിയ സാഹചര്യം
വിശദമാക്കുമോ?
ആരോഗ്യ
മേഖലയിലെ വികസന പ്രവൃത്തികള്‍
199.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി നിയോജക
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആരോഗ്യ മേഖലയില്‍,
എന്തെല്ലാം വികസന
പ്രവൃത്തികള്‍ ആണ്
നടപ്പിലാക്കി വരുന്നത്
എന്ന് വിശദീകരിക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയും
എന്തെല്ലാമാണെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
വിശദീകരിക്കാമോ?
കോന്നി
താലൂക്ക് ആശുപത്രി
200.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
താലൂക്ക് ആശുപത്രി
കെട്ടിട നിര്‍മ്മാണവും
ഇതര പ്രവര്‍ത്തനങ്ങളും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കോന്നി
താലൂക്ക് ആശുപത്രിയുടെ
നിലവിലുള്ള
അപര്യാപ്തതകള്‍
ബോധ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന് ഇനം
തിരിച്ച്
വിശദീകരിക്കുമോ;
(സി)
ആശുപത്രിയുടെ
കെട്ടിടത്തിന്റെ
തുടര്‍ന്നുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതില്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം;
(ഡി)
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
താലൂക്ക് ആശുപത്രി
കെട്ടിട
നിര്‍മ്മാണത്തിന്റെ
ശേഷിച്ച പണികള്‍
,എന്നത്തേക്ക്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
ആശുപത്രിയുടെ
അപര്യാപ്തതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ?
സൈക്കോ
സോഷ്യല്‍
കൗണ്‍സിലര്‍മാര്‍
201.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍
പ്രവര്‍ത്തിക്കുന്ന
സൈക്കോ സോഷ്യല്‍
കൗണ്‍സിലര്‍മാര്‍ക്ക്
ഏതെല്ലാം അവധികള്‍
നിലവില്‍
അനുവദിച്ചുവരുന്നുവെന്ന്
അറിയിക്കുമോ ;
(ബി)
കരാര്‍
ജീവനക്കാര്‍ക്ക്
നിയമാനുസൃതം
അനുവദിക്കേണ്ട അവധികള്‍
ഏതെല്ലാം , അറിയിക്കുമോ
;
(സി)
അവധികള്‍ കരാര്‍
ജീവനക്കാര്‍ക്കും
അനുവദിക്കുന്നതിന്
സമയബന്ധിതമായ നടപടികള്‍
സ്വീകരിക്കുമോ ?
ജ്യൂസ്
വില്‍പ്പന സംബന്ധിച്ച
പരിശോധന
202.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബദാം, വാനില, പിസ്ത,
ചോക്ലേറ്റ് തുടങ്ങിയ
വിവിധ പേരുകളില്‍
വര്‍ണ്ണാഭമായി പൊതിഞ്ഞ
ടിന്നുകളില്‍ ജൂസ്
കടകളിലെത്തിച്ച്
വില്‍പ്പന നടത്തുന്നവരെ
സംബന്ധിച്ച് അറിവുണ്ടോ
;
(ബി)
കോണ്‍ഫ്ലവര്‍
എന്ന പേരില്‍ സാക്രീനും
മറ്റ് വിവിധ
ഫ്ലേവറുകളും ചേര്‍ത്ത
പൗഡറുകള്‍ ഇതില്‍ കൂടി
വ്യാപകമായി
വിറ്റഴിക്കുന്നത് മൂലം
മാരകമായ രോഗങ്ങള്‍
ഉണ്ടാകുന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)
സ്കൂള്‍,
കോളേജ്, ബസ്
സ്റ്റേഷന്,
റെയില്വേസ്റ്റേഷന്
തുടങ്ങിയ
പൊതുയിടങ്ങളില്‍ ജൂസ്
കടകളില്‍ ഇവ ചേര്‍ത്ത്
നല്കുന്ന പാനീയങ്ങള്‍
പരിശോധിക്കുന്നതിന്
തയ്യാറാകുമോ?
ജില്ലാ
ആശുപത്രികളുടെ
സ്വകാര്യവത്കരണം
203.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ആശുപത്രികള്‍
സ്വകാര്യവത്കരിക്കാനുളള
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ ആരില്‍ നിന്ന്
എപ്പോള്‍ ഇൗ
നിര്‍ദ്ദേശം ലഭിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം
പരിഗണിച്ചിട്ടുണ്ടോ;
എങ്കിൽ ഇത് മൂലം
ഉണ്ടാകാന്‍ പോകുന്ന
ഗുണങ്ങള്‍ എന്താണെന്ന്
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
പരിഗണിക്കാതിരിക്കാനുളള
കാരണങ്ങള്‍ എന്താണെന്ന്
വ്യക്തമാക്കാമോ?
പൂഴനാട്
പി.എച്ച്.സി.
204.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
പൂഴനാട് പി.എച്ച്.സി.യെ
സി.എച്ച്.സി. ആയി
ഉയര്‍ത്തി 'ആര്‍ദ്രം'
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായുള്ള
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ?
ആയതിലേക്കായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത് എന്നു
വ്യക്തമാക്കാമോ;
(ബി)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പനിയുടെ
തോത്
വര്‍ദ്ധിച്ചുവരുന്നതിന്റെ
കാരണങ്ങള്‍
205.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഷം
തോറും കേരളത്തില്‍
മണ്‍സൂണ്‍ വേളകളില്‍
പനി ആശങ്കാജനകമായി
വര്‍ദ്ധിച്ചുവരുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
കേരളത്തില്‍
ഇപ്രകാരം പനിയുടെ
ആശങ്കയുള്ള
സാഹചര്യത്തില്‍
ആവശ്യമായ എല്ലാ
മുന്‍കരുതലുകളും
സ്വീകരിച്ചിട്ടും
പനിയുടെ തോത്
വര്‍ദ്ധിച്ചതിന്റെ
കാരണങ്ങള്‍ വിശദമായി
പഠനത്തിന്
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
ഏറ്റവും സാങ്കേതിക
മികവുള്ള ഒരു
സര്‍ക്കാര്‍
ഏജന്‍സിയെക്കൊണ്ട് പഠനം
നടത്തി തുടര്‍നടപടികള്‍
സ്വീകരിക്കുമോ?
പറവൂര്‍
താലൂക്ക് ഗവണ്മെന്റ്
ആശുപത്രിയിലെ ലാബ്
ടെക്നീഷ്യന്റെ പ്രൊമോഷന്
206.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ പറവൂര്‍
താലൂക്ക് ഗവണ്മെന്റ്
ആശുപത്രിയില്‍ ലാബ്
ടെക്നീഷ്യനായി ജോലി
ചെയ്തുവരുന്ന പി.കെ.
രാമചന്ദ്രന് ഗ്രേഡ് I
പ്രൊമോഷന്
അനുവദിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
മലബാര്‍
കാന്‍സര്‍ സെന്ററിന്റെ
വികസനം
207.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം മലബാര്‍
കാന്‍സര്‍ സെന്ററില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
വിഭാവനം ചെയ്തത്;
ഇതിന്റെ പുരോഗതി
എന്താണെന്ന്
വിശദീകരിക്കാമോ;
(ബി)
മലബാര്‍
കാന്‍സര്‍ സെന്റര്‍
തിരുവനന്തപുരം ആർ .സി
.സി നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും
മാസ്റ്റര്‍ പ്ലാന്‍
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
എങ്കിൽ എന്താണെന്ന്
വിശദീകരിക്കാമോ?
കാരുണ്യ
മെഡിക്കല്‍ സ്റ്റോര്‍
208.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
കാരുണ്യ മെഡിക്കല്‍
സ്റ്റോര്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
സ്റ്റോര്‍
ആരംഭിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
മാവൂര്‍
പഞ്ചായത്തില്‍ പി.എച്ച്.സി.
209.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
പഞ്ചായത്തില്‍
പി.എച്ച്.സി.
ഇല്ലാത്തതുമൂലം
നിര്‍വ്വഹണ
ഉദ്യോഗസ്ഥനായി ചെരൂപ്പ
സി.എച്ച്.സി.യിലെ
ഉദ്യോഗസ്ഥരെ
നിയമിക്കാന്‍
സാധിക്കാത്തകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാവൂര്‍
പഞ്ചായത്തിന്
സ്വന്തമായി
പി.എച്ച്.സി.
അനുവദിക്കുവാന്‍
തയ്യാറാകുമോ;
(സി)
ചെറൂപ്പ
സി.എച്ച്.സി.യുടെ
ഭൂമിയിലോ
തെങ്ങിലക്കടവില്‍
സര്‍ക്കാരിന്
വിട്ടുകിട്ടിയ
കെട്ടിടത്തിലോ
താല്‍ക്കാലികമായി
പി.എച്ച്.സി.
അനുവദിക്കാന്‍
നിര്‍ദ്ദേശമുണ്ടോ;
(ഡി)
ഒരു
പഞ്ചായത്തിന് ഒരു
പി.എച്ച്.സി. എന്ന നയം
നടപ്പിലാക്കുമോ?
അരിവാള്‍
കോശ വിളര്‍ച്ചാ രോഗികളെ
ഭിന്നശേഷി വിഭാഗത്തില്‍
ഉള്‍പ്പെടുത്താന്‍ നടപടി
210.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരിവാള്‍
കോശ വിളര്‍ച്ചാ രോഗികളെ
ഭിന്നശേഷി വിഭാഗത്തില്‍
ഉള്‍പ്പെടുത്താത്തതു
മൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശമുണ്ടായിട്ടും,
തുടര്‍ നടപടികള്‍
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
ആര്‍ദ്രം
പദ്ധതി
211.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങൾ നല്‍കാമോ;
(ബി)
സംസ്ഥാനത്തെ
ഒാരോ മണ്ഡലത്തിലും
നടപ്പിലാക്കുന്ന ഇൗ
പദ്ധതി വഴി എന്തെല്ലാം
ചികിത്സാ സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുന്നതെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തൊട്ടാകെ
പകര്‍ച്ചവ്യാധികള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുവാൻ സത്വര
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ആര്‍ദ്രം
പദ്ധതി
212.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
ജില്ല ആശുപത്രിയില്‍
ആവശ്യത്തിന്
സ്പെഷ്യലിസ്റ്റ്
ഡോക്ടര്‍മാരെയും മറ്റ്
ജീവനക്കാരെയും
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ബി)
ആര്‍ദ്രം
പദ്ധതിയില്‍ ഈ
ആശുപത്രിയെ
ഉള്‍പ്പെടുത്തി
ആവശ്യത്തിന് തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
അവികസിത
മേഖലയായ ഇടുക്കി
ജില്ലയില്‍ ആശുപത്രി
ജീവനക്കാരുടെ അഭാവം
പരിഹരിക്കുന്നതിനു
പ്രത്യേകം പരിഗണന
നല്‍കുമോ ?
ആര്‍ദ്രം
പദ്ധതി
213.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി പി
എച്ച് സി കളിലും, സി
എച്ച് സി കളിലും
താലൂക്ക്ഹെഡ്ക്വാര്ട്ടേഴ്സ്
ആശുപത്രികളിലും
എന്തെല്ലാം
സൗകര്യങ്ങള്ഏര്പ്പെടുത്താനാണ്
നടപടി
സ്വീകരിച്ചിട്ടുളളത്
എന്ന് അറിയിക്കാമോ;
(ബി)
ചാലക്കുടി
മണ്ഡലത്തിലെ വിവിധ പി
എച്ച് സി കളിലും,സി
എച്ച് സി കളിലും,
ചാലക്കുടി താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലും ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
നടപ്പാക്കുന്ന വികസന
പ്രവര്‍ത്തനങ്ങളും
ഏർപ്പെടുത്തുന്ന
കൂടുതല്‍ സൗകര്യങ്ങളും
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
ആര്‍ദ്രം
പദ്ധതി
214.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്ന
കേരളത്തിലെ
താലൂക്കാശുപത്രികള്‍
ഏതൊക്കെയാണെന്നറിയിക്കാമോ;
(ബി)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
താലൂക്കാശുപത്രകളിലെ
തസ്തിക സൃഷ്ടിക്കല്‍
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(സി)
മുന്‍സര്‍ക്കാര്‍
എത്ര കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളെയാണ്
ആവശ്യത്തിന് തസ്തിക
സൃഷ്ടിക്കാതെ
താലുക്കാശുപത്രികളായി
ഉയര്‍ത്തിയതെന്ന്
വെളിപ്പെടുത്തുമോ?
ആര്‍ദ്രം
മിഷന്
215.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ലക്ഷ്യം
വിശദമാക്കാമോ; വരുന്ന 5
വര്‍ഷം കൊണ്ട്
പൊതുജനാരോഗ്യമേഖലയ്ക്ക്
ഇതുവഴി എന്തൊക്കെ
മാറ്റം ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
ഗ്രാമീണ
മേഖലയില്‍ മെച്ചപ്പെട്ട
ചികിത്സയും കിടത്തി
ചികിത്സ
ഉള്‍പ്പെടെയുള്ള അധുനിക
ചികിത്സാ സൗകര്യങ്ങളും
ലഭ്യമാക്കുന്നതിന്
എന്തൊക്കെ പദ്ധതികള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആര്‍ദ്രം
മിഷന്
216.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷനില്‍
സ്റ്റാന്റേര്‍ഡൈസേഷന്‍
സ്കീമില്‍
ഉള്‍പ്പെടുത്തിയ
കൊയിലാണ്ടി താലൂക്ക്
ആശുപത്രിയില്‍ പുതുതായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ പുതുതായി
നിര്‍മ്മിച്ച ബഹുനില
കെട്ടിടത്തില്‍
സജ്ജമാക്കേണ്ട
സംവിധാനങ്ങള്‍
ഒരുക്കുന്നതിനായി
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ച
പ്രൊപ്പോസലിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
ഏത്രനാള്കൂടി
വേണ്ടിവരുമെന്ന്
വ്യക്തമാക്കാമോ?
ആര്‍ദ്രം
മിഷന് പദ്ധതി
217.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പെരിന്തല്‍മണ്ണ ജില്ലാ
ആശുപതിയില്‍ പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
സൗകര്യങ്ങള്‍
ഒരുക്കുന്നതിനാണ്
തീരുമാനിച്ചിട്ടുളളത്;
(ബി)
പദ്ധതിയുടെ
ഭാഗമായി ഇൗ
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
നാളിതുവരെ എത്ര തുക
അനുവദിച്ചിട്ടുണ്ട്;
ഇതില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(സി)
മതിയായ
ജീവനക്കാരില്ലാത്തത്
പദ്ധതി നടത്തിപ്പിനെ
പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ജീവനക്കാരുടെ
കുറവ് നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
തലശ്ശേരി
ജനറല്‍ ഹോസ്പിറ്റലിലെ
പുതിയ ബ്ലോക്ക് നിര്‍മ്മാണം
218.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ജനറല്‍ ഹോസ്പിറ്റലില്‍
സ്ത്രീകളുടെയും
കുട്ടികളുടെയും
ബ്ലോക്ക് നിര്‍മ്മാണ
പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തി എത്രയും
പെട്ടെന്ന്
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ആര്‍ദ്രം
മിഷന്റെ പ്രവർത്തനങ്ങൾ
219.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
,,
കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
മിഷന്
വഴി
ചെയ്യാനുദ്ദേശിക്കുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
മിഷന്റെ
പ്രവര്‍ത്തനങ്ങൾക്കായി
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
എന്തെല്ലാം
പദ്ധതികളാണ് ഇതുവരെ
നടപ്പിലാക്കിയിട്ടുള്ളതെന്നു
വിശദീകരിക്കുമോ?
സ്വകാര്യ
ലാബുകള്‍ നടത്തുന്ന ചൂഷണം
220.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയില്‍ സ്വകാര്യ
ലാബുകള്‍ നടത്തുന്ന
ചൂഷണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
അവസാനിപ്പിക്കാനും
സര്‍ക്കാര്‍
ആശുപത്രികളില്‍ ലാബ്
സൌകര്യം
വിപുലീകരിക്കാനും നടപടി
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളില്‍
രാജീവ്ഗാന്ധി സെന്റര്‍
ഫോര്‍ ബയോടെക്നോളജിയുടെ
നേതൃത്വത്തില്‍
ലാബുകള്‍ ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
സ്റ്റാന്റേഡെെസേഷന്
ലിസ്റ്റില്‍ മാലിപ്പുറം
സി.എച്ച്.സി.യെ
ഉള്‍പ്പെടുത്താന്‍ നടപടി
221.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന്റെ ഭാഗമായി
സ്പെഷ്യാലിറ്റി
യൂണിറ്റോടു കൂടിയ
തസ്തിക
സൃഷ്ടിക്കുന്നതിനായി
തയ്യാറാക്കിയിട്ടുളള
സ്റ്റാന്റേഡെെസേഷന്
ലിസ്റ്റില്‍ മാലിപ്പുറം
സി.എച്ച്.സി.യെ
ഉള്പ്പെടുത്തിയിട്ടുണ്ടൊയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത
നിലവാരത്തിലുളള
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
കായംകുളം
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റുകള്‍
222.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്ക് ആശുപത്രിയില്‍
എത്ര ഡയാലിസിസ്
യൂണിറ്റുകളാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഇതിന്റെ പ്രവര്‍ത്തനം
എന്നേക്ക് ആരംഭിക്കാന്‍
കഴിയും എന്നും
വിശദമാക്കാമോ;
(ബി)
കായംകുളം
ബ്ലഡ് സ്റ്റോറേജ്
യൂണിറ്റിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
എത്രയും വേഗം ബ്ലഡ്
സ്റ്റോറേജ് യൂണിറ്റ്
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്ട്ടേഴ്ല്
ആശുപത്രി കെട്ടിട
നിര്‍മ്മാണം
223.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്ട്ടേഴ്ല്
ആശുപത്രിയ്ക്ക് പുതിയ
കെട്ടിട
നിര്‍മ്മാണത്തിന്
18.11.2015-ല്‍ 3717/15
നമ്പര്‍ ഉത്തരവ്
പ്രകാരം 345 ലക്ഷം
രൂപയുടെ ഭരണാനുമതി
ലഭിച്ചിട്ടും
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനുള്ള
കാലതാമസം എന്താണ് ;
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ ;
(ബി)
നിലവിലുള്ള
പഴയ കെട്ടിടങ്ങള്‍
പൊളിച്ചുമാറ്റുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ ;
(സി)
കെട്ടിട
നിര്‍മ്മാണത്തിനായി
പൊതുമരാമത്ത് വകുപ്പിന്
എന്നത്തേക്ക് സ്ഥലം
കൈമാറുമെന്ന്
വ്യക്തമാക്കുമോ ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ ഫീസ്
നിര്‍ണ്ണയം
224.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞവര്‍ഷത്തെ
ഫീസ് നിരക്കില്‍ കരാര്‍
ഒപ്പിടുവാന്‍
തയ്യാറുള്ള സ്വാശ്രയ
മെഡിക്കല്‍ കോളേജ്
മാനേജ്മെന്റുകളില്‍
നിന്ന് സര്‍ക്കാര്‍
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
(ബി)
ഇപ്രകാരം
നാളിതുവരെ എത്ര
കോളേജുകളാണ് അപേക്ഷ
നല്‍കിയിട്ടുള്ളത്;
കരാര്‍ വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഒരു
വിഭാഗം കോളേജുകളില്‍
ഫീസ് നിര്‍ണ്ണയ സമിതി
നിശ്ചയിച്ച ഫീസും
മറ്റൊരു വിഭാഗത്തില്‍
കഴിഞ്ഞ
വര്‍ഷത്തേതുപോലെ
നാലുതരം ഫീസും ഈടാക്കി
വിദ്യാര്‍ത്ഥികളെ
അലോട്ട് ചെയ്യുന്നതിന്
നിയമ പരിരക്ഷ
ലഭിക്കുമോ;
(ഡി)
ഫീസ്
നിര്‍ണ്ണയ സമിതി
നിശ്ചയിച്ച ഫീസ്
അന്യായവും
സാധാരണക്കാരായ
വിദ്യാര്‍ത്ഥികളെ
മെഡിക്കല്‍ പഠനത്തില്‍
നിന്നും
അകറ്റുന്നതുമാണെന്നതിനാലാണോ
കഴിഞ്ഞ വര്‍ഷത്തെ
ഫീസിലേക്ക്
തിരിച്ചുപോകുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചത് എന്ന്
വ്യക്തമാക്കുമോ?
ആര്‍ദ്രം
പദ്ധതിയില്‍ സി.എച്ച്.സി.കളുടെ
നവീകരണം
225.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്താന്‍
ഉദ്ദേശിക്കുന്ന ആരോഗ്യ
കേന്ദ്രങ്ങളുടെ പട്ടിക
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
തിരഞ്ഞെടുത്ത
കേന്ദ്രങ്ങളില്‍
ഇതുമായി ബന്ധപ്പെട്ട്
ആരോഗ്യ വകുപ്പ്
നാളിതുവരെ ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
ഇതിന്‍െറ തുടര്‍ച്ചയായി
ഇത്തരം കേന്ദ്രങ്ങളില്‍
എന്തെല്ലാം
സൗകര്യങ്ങളും
സേവനങ്ങളുമാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
ആര്‍ദ്രം
പദ്ധതിയില്‍
സി.എച്ച്.സി.കളുടെ
നവീകരണത്തിന് പ്രത്യേക
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
മലപ്പുറം
ക്യാന്‍സര്‍ സെന്റര്‍ ആന്റ്
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
226.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ക്യാന്‍സര്‍ സെന്റര്‍
ആന്റ് റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
മുഖ്യമന്ത്രി
അധ്യക്ഷനായ ഗവേണിംഗ്
ബോഡി ഇതിനകം എത്ര തവണ
യോഗം ചേര്‍ന്നു;
പ്രസ്തുത
കേന്ദ്രത്തിന്റെ ഭാവി
സംബന്ധിച്ച് എന്തെല്ലാം
തീരുമാനങ്ങളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
താലൂക്ക്
ആശുപത്രികള്‍
227.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാര്‍ എത്ര
ആശുപത്രികളാണ് താലൂക്ക്
ആശുപത്രികളായി
ഉയര്‍ത്തിയത്; താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തിയ
ആശുപത്രികളില്‍ അതിന്
അനുസൃതമായ തസ്തികകള്‍
സൃഷ്ടിച്ചിരുന്നോ;
(ബി)
താലൂക്ക്
ആശുപത്രികളിലെ സ്റ്റാഫ്
പാറ്റേണ്‍
എങ്ങനെയാണെന്ന്
വിശദമാക്കാമോ;
(സി)
പയ്യന്നൂര്‍
താലൂക്ക് ആശുപത്രിയില്‍
വിവിധ വിഭാഗങ്ങളില്‍
എത്ര തസ്തികകള്‍ ഉണ്ട്;
അവ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
നിലവിലുള്ള
ഈ തസ്തികകളിൽ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ?
താലൂക്ക്
ആശുപത്രികളുടെ നിലവാരം
മെച്ചപ്പെടുത്തല്‍
228.
ശ്രീ.രാജു
എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
ആന്റണി ജോണ്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
താലൂക്ക് ആശുപത്രികളുടെ
നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചട്ടുളളത്;
(ബി)
ഒരു
റവന്യൂ താലൂക്കില്‍ ഒരു
ആശുപത്രിയെ പൂര്‍ണ്ണ
സൗകര്യങ്ങളുളള
സ്പെഷ്യാലിറ്റി
ആശുപത്രിയാക്കി
ഉയര്‍ത്തുന്നതിനുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
താലൂക്ക്
ആശുപത്രികളില്‍
ഡയാലിസിസ് യൂണിറ്റുകള്‍
ആരംഭിക്കുന്നതിനും
മറ്റ് ആധുനിക
ഉപകരണങ്ങള്‍
അനുവദിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇതിനാവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാര്‍
229.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ
ആശുപത്രികളില്‍ ജോലി
ചെയ്യുന്ന നേഴ്സുമാരുടെ
ആകെ കണക്കുകള്‍
ലഭ്യമാണോ;
(ബി)
ഇതില്‍
സ്ത്രീ-പുരുഷന്മാരുടെ
കണക്കുകള്‍
വേര്‍തിരിച്ച്
ലഭ്യമാക്കാമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാരുടെ
ശമ്പളം
230.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാര്‍ക്ക്
സര്‍ക്കാര്‍
ആശുപത്രികളിലെ
നഴ്സുമാര്‍ക്ക്
ലഭിക്കുന്നതിന്
അനുസൃതമായ ശമ്പളം
നല്‍കണമെന്ന്
സുപ്രീംകോടതിയുടെ
നിര്‍ദ്ദേശാനുസരണമുള്ള
കമ്മിറ്റി ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്നാണ്
പ്രസ്തുത ശിപാർശ
നല്‍കിയത്; ശിപാർശയുടെ
വിശദാംശങ്ങൾ നല്‍കാമോ;
(ബി)
ഈ
നിര്‍ദ്ദേശം
നടപ്പിലാക്കണമെന്ന്
കേന്ദ്ര ആരോഗ്യവകുപ്പ്
മന്ത്രി
സംസ്ഥാനങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
അടിയന്തരമായി ഇക്കാര്യം
നടപ്പിലാക്കുവാനുള്ള
നടപടി കൈക്കൊള്ളുമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാരുടെ
സമരം
231.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശമ്പള
വര്‍ദ്ധനവ്
ആവശ്യപ്പെട്ട്
സംസ്ഥാനത്തെ സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാര്‍ 22 ദിവസം
നടത്തിയ സമരം ഒത്തു
തീര്‍പ്പാക്കിയ കരാറിലെ
വ്യവസ്ഥകളെന്തൊക്കെയാണ്;
(ബി)
നഴ്സുമാരുടെ
ശമ്പളവര്‍ദ്ധനവ്
പരിഗണിച്ച സുപ്രീംകോടതി
ഉത്തരവില്‍ തുല്യ
ജോലിക്ക് തുല്യ ശമ്പളം
നല്‍കണമെന്നും
ഇതുസംബന്ധിച്ച്
പഠിക്കുവാൻ നിയോഗിച്ച
സമിതിയുടെ ശിപാര്‍ശകള്‍
നടപ്പിലാക്കണമെന്നും
ഉത്തരവായിട്ടുണ്ടോ;
എങ്കിൽ ഈ
വിധിക്കനുസൃതമായിട്ടാണോ
സമരം
ഒത്തുതീര്‍ക്കുന്നതിനുള്ള
കരാറിലെത്തിയത്;
(സി)
മുഖ്യമന്ത്രി
പ്രഖ്യാപിച്ച
ശമ്പളവര്‍ദ്ധനവ്
അംഗീകരിക്കുകയില്ലെന്ന്
ഒരു വിഭാഗം സ്വകാര്യ
ആശുപത്രി
മാനേജുമെന്റുകള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
ഇടപെട്ട്
നഴ്സുമാര്‍ക്ക് കരാറിലെ
വ്യവസ്ഥ പ്രകാരമുള്ള
ശമ്പളം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ നേഴ്സുമാരുടെ
ശമ്പളം
232.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ആശുപത്രികളിലെ
നേഴ്സുമാരുടെ
ശമ്പളത്തില്‍ എത്ര
ശതമാനം വര്‍ദ്ധന
വരുത്തുന്നതിനാണ്
മിനിമം വേതന സമിതി
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ശിപാര്‍ശ അനുസരിച്ച്
വിവിധ തലത്തിലുളള
ആശുപത്രികളിലെ
നേഴ്സുമാരുടെ വേതന
നിലവാരം
വ്യക്തമാക്കുമോ;
(സി)
വേതന
വര്‍ദ്ധന സംബന്ധിച്ച്
സ്വകാര്യ ആശുപത്രി
വ്യവസായബന്ധ സമിതിയുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കുമോ?
കായംകുളം
താലൂക്കാശുപത്രി
233.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്കാശുപത്രിയില്‍
പ്രതിദിനം എത്ര OP
കേസ്സുകള്‍ ശരാശരി
എത്തുന്നുണ്ട് എന്ന്
വിശദമാക്കാമോ;
(ബി)
രോഗികളുടെ
എണ്ണത്തിന്
ആനുപാതികമായി
ഡോക്ടര്‍മാരുടേയും,
പാരാമെഡിക്കല്‍
ജീവനക്കാരുടേയും സേവനം
ലഭ്യമാണോ എന്നു
വിശദമാക്കാമോ;
(സി)
ഒ.പി
യില്‍ എത്തുന്ന
രോഗികള്‍ക്ക്
അനുസരണമായി ആവശ്യമായ
ഡോക്ടർമാരെയും
പാരാമെഡിക്കൽ
ജീവനക്കാരെയും
നിയമിക്കുന്നതിനു
വേണ്ടിയുളള നടപടികള്‍
സ്വീകരിക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ
പനിമരണങ്ങള്‍
234.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡല
പരിധിക്കുള്ളില്‍
2017-ല്‍ എത്ര പനി
മരണങ്ങള്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
ഇതില്‍
ഡെങ്കിപ്പനി ബാധിച്ച്
മരിച്ചവരുടെ എണ്ണം
എത്ര; വിശദമാക്കാമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ
അംഗന്‍വാടികൾ
235.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തിലെ 9
പഞ്ചായത്തുകളിലായി എത്ര
അംഗന്‍വാടികളുണ്ട്;ഇവയില്‍
സ്വന്തമായി കെട്ടിടം
ഉള്ളവ എത്ര; പഞ്ചായത്ത്
തിരിച്ചുള്ള എണ്ണം
വിശദമാക്കുമോ?
ഒഴലപ്പതി
പ്രാഥമികാരോഗ്യകേന്ദ്രത്തിനെ
കുടുംബാരോഗ്യകേന്ദ്രമായി
ഉയര്‍ത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
236.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജകമണ്ഡലത്തിലെ
ഒഴലപ്പതി
പ്രാഥമികാരോഗ്യ
കേന്ദ്രത്തിനെ
കുടുംബാരോഗ്യകേന്ദ്രമായി
ഉയര്‍ത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
ഇതിനായുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ആകെ എന്തു
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
സര്‍ക്കാര്‍ ആശുപത്രികളിലെ
ഒഴിവുള്ള തസ്തികകളും
ജീവനക്കാരും
237.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ സര്‍ക്കാര്‍
അശുപത്രികളില്‍
ഒഴിവുള്ള തസ്തികകള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ജീവനക്കാരുടെ
കുറവ് നികത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ആലത്തൂര്‍
താലൂക്ക് ആശുപത്രി
238.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ താലൂക്ക്
ആശുപത്രികളില്‍ ഏറ്റവും
കൂടുതല്‍ രോഗികള്‍
എത്തുന്നത് ആലത്തൂര്‍
താലൂക്ക്
ആശുപത്രിയാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ആലത്തൂര്‍
താലൂക്ക് ആശുപത്രിയുടെ
വിപുലീകരണവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയുടെ
വിപുലീകരണവുമായി
ബന്ധപ്പെട്ട് ആവശ്യമായ
സ്ഥലം ലഭ്യമാക്കാന്‍
ഗ്രാമപഞ്ചായത്തും,
വ്യക്തികളും സന്നദ്ധത
അറിയിച്ചിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
നിലവില്‍
താലൂക്ക് ആശുപത്രിയില്‍
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
സംബന്ധിച്ച വിശദംശം
നല്‍കുമോ?
കോതമംഗലം
താലൂക്ക് ആശുപത്രി
സ്പെഷ്യാലിറ്റി
ആശുപത്രിയാക്കുന്നതിന്
നടപടി
239.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി,
എറണാകുളം ജില്ലയിലെ
കോതമംഗലം താലൂക്ക്
ആശുപത്രി
സ്പെഷ്യാലിറ്റി
ആശുപത്രിയാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
അതുമായി ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
ഭാഗമായി പുതിയ
തസ്തികകള്‍
അനുവദിക്കുമോ;
വിശദമാക്കാമോ?
ഞാറക്കല്‍
താലൂക്ക് ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ തസ്തികകള്‍
സൃഷ്ടിക്കല്‍
240.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഞാറക്കല്‍
താലൂക്ക് ആശുപത്രിയില്‍
12 അധിക
ഡോക്ടര്‍മാരുടെ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
പ്രാെപ്പോസല്
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത
പ്രാെപ്പോസലിന്മേലുള്ള
തീരുമാനം എന്നത്തേക്ക്
ആകുമെന്ന്
വ്യക്തമാക്കാമോ?
കാട്ടാക്കട
പി.എച്ച്.സി.
241.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തില്‍ ആമച്ചല്‍,
പള്ളിച്ചല്‍
എന്നിവിടങ്ങളിലെ
പി.എച്ച്.സി. കള്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയതിനെ
തുടര്‍ന്ന് എന്തെല്ലാം
സംവിധാനങ്ങളാണ് ഇവിടെ
ഒരുക്കാന്‍ കഴിഞ്ഞത് ;
ഇനി എന്തെല്ലാം
മാറ്റങ്ങളാണ് പുതുതായി
ഉണ്ടാകേണ്ടത്;
ആയതിനുള്ള നടപടി
ക്രമങ്ങള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
മാവേലിക്കര
ജില്ലാ ആശുപത്രി
242.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
പുതിയ കെട്ടിടസമുച്ചയം
നിര്‍മ്മിക്കുന്നതിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തിയിന്മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണാനുമതിയുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
അടിയന്തര ഭരണാനുമതി
ലഭ്യമാക്കുമോ ?
മാവേലിക്കര
ജില്ലാ ആശുപത്രി
243.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ജില്ലാ
ആശുപത്രിക്കാനുപാതികമായ
ഡോക്ടര്‍മാര്‍ ഇല്ല
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലാ
ആശുപത്രിക്കാവശ്യമായ
സ്റ്റാഫ് പാറ്റേണ്‍
അനുവദിച്ച്
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(സി)
ആശുപത്രിയില്‍
നിലവിലുള്ള
ഡോക്ടര്‍മാരുടെ എണ്ണവും
ജില്ലാ ആശുപത്രി
നിലവാരത്തില്‍
ആവശ്യമുള്ള
ഡോക്ടര്‍മാരുടെ എണ്ണവും
വ്യക്തമാക്കാമോ;
(ഡി)
സിവില്‍
സര്ജന് പോസ്റ്റില്‍
അടിയന്തരമായി ഡോക്ടറെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ
ആരോഗ്യവകുപ്പിലുള്ള
ഒഴിവുകള്‍.
244.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ആരോഗ്യവകുപ്പില്‍
ഏതെല്ലാം തസ്തികകളില്‍
എത്ര വീതം ഒഴിവുകള്‍
ഉണ്ട് ; വിശദമാക്കമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജ് ആശുപത്രി
245.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
മെഡിക്കല്‍ കോളേജ്
ആശുപത്രിയുടെ വികസന
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ?
കൊയിലാണ്ടി
നഗരസഭയില്‍ ആയുര്‍വ്വേദ
ആശുപത്രി
246.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കൊയിലാണ്ടി
നഗരസഭയില്‍ കിടത്തി
ചികിത്സിക്കാൻ
സൗകര്യമുള്ള
ആയുര്‍വ്വേദ ആശുപത്രി
ഇല്ലാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇവിടെ അത്തരമൊരു
ആയുര്‍വ്വേദാശുപത്രി
സ്ഥാപിക്കുന്നതിന്
വേണ്ട നടപടികള്‍
കൈക്കൊള്ളുമോ ?
കാസര്‍ഗോഡ്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ് നിര്‍മ്മാണം
247.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിന്റെ നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കോളേജിന്റെ
നിര്‍മ്മാണത്തിന്
ആവശ്യമായ മൊത്തം തുക
എത്രയാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനകം
സര്‍ക്കാരില്‍ നിന്നും
മറ്റ് കേന്ദ്രങ്ങളില്‍
നിന്നും അനുവദിച്ചു
കിട്ടിയ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
ബാക്കി തുക
അനുവദിക്കുമോ എന്നും
അതിനാവശ്യമായ എന്ത്
നടപടികളാണ് ഇതിനകം
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഇ)
ഇതിനായി
നബാര്‍ഡില്‍ നിന്ന്
എത്ര തുകയാണ് സഹായമായി
ലഭിച്ചത്; ഈ തുക
ഉപയോഗിച്ചുള്ള
നിര്‍മ്മാണം തുടങ്ങിയോ
എന്നും എപ്പോഴാണ് തുക
അനുവദിച്ച്
കിട്ടിയതെന്നും
വ്യക്തമാക്കാമോ;
(എഫ്)
ഈ
തുക ഉപയോഗിച്ചുള്ള
നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലെങ്കില്‍
അതിനുള്ള
കാരണമെന്താണെന്നും ഈ
തുക ഉപയോഗിച്ചുള്ള
നിര്‍മ്മാണം എപ്പോള്‍
തുടങ്ങാന്‍
പറ്റുമെന്നും
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
ആയുര്‍വേദാശുപത്രിയിൽ
കിടത്തി ചികിത്സാ സൗകര്യം
248.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ആയുര്‍വേദാശുപത്രിയില്‍
ദിവസവും
ചികിത്സയ്ക്കായി
ധാരാളം പേര് എത്തുന്ന
കാര്യം ശ്രദ്ധയിലുണ്ടോ;
(ബി)
നിലവില്‍
ഇവിടെ കിടത്തി ചികിത്സാ
സൗകര്യം ലഭ്യമാണോ;
(സി)
ഒറ്റപ്പാലം
ആയുര്‍വേദാശുപത്രിയെ 30
കിടക്കകളോട് കൂടിയ,
കിടത്തി ചികിത്സാ
സൗകര്യമുള്ള
ആശുപത്രിയാകുന്നതിനുള്ള
പ്രപ്പോസല്‍
സര്‍ക്കാരില്‍
ലഭ്യമാണോ; ഉണ്ടെങ്കില്‍
അതിന്മേല് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ?
ഒറ്റപ്പാലം
ആയുര്‍വേദാശുപത്രിയിലെ
മാലിന്യ നിര്‍മ്മാര്‍ജ്ജന
സംവിധാനം
249.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ആയുര്‍വേദാശുപത്രിയില്‍
മാലിന്യ
നിര്‍മ്മാര്‍ജ്ജന
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
തുക വിനിയോഗിച്ച്
എന്തെല്ലാം
പ്രവൃത്തികള്‍ ടി
സ്ഥാപനത്തില്‍
നടപ്പിലാക്കിയിട്ടുണ്ട്;വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയുടെ
വികസനത്തിനായി എത്ര തുക
ചെലവഴിച്ചു;എന്തെല്ലാം
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട്;വിശദാംശം
നല്‍കാമോ?
അരൂക്കുറ്റി
.തുറവൂര്‍ ആശുപത്രികളുടെ
വികസനം
250.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
ബ്ലോക്കിന്റെ പരിധിയിൽ
ഇരുപത്തിനാല്
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ആശുപത്രിയെന്ന നിലയില്‍
ഒരു കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററെങ്കിലും
പ്രവര്‍ത്തിക്കുന്നതിനുള്ള
എന്തെങ്കിലും നടപടി
ആലോചിക്കുന്നുണ്ടാേ;
(ബി)
അതുപ്രകാരം
അരൂര്‍ മണ്ഡലത്തിലെ
അരൂക്കുറ്റി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റ്റര്‍
ആശുപത്രിയില്‍ സ്റ്റാഫ്
സ്ട്രങ്ത്
വര്‍ദ്ധിപ്പിച്ച്
ഇരുപത്തിനാല്
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
സത്വര നടപടി
സ്വീകരിക്കുമോ;
(സി)
തുറവൂര്‍
താലൂക്ക് ആശുപത്രിയില്‍
ഭരണാനുമതി ലഭിച്ചതും
ഇപ്പോള്‍
നിര്‍മ്മാണപ്രവർത്തനങ്ങൾ
നടന്നു വരുന്നതും ആകെ
എത്ര കോടി രൂപയുടെ
പ്രവൃത്തികളാണ്
എന്നറിയിക്കാമോ
(ഡി)
ഇത്രത്തോളം
അടിസ്ഥാന സൗകര്യ വികസനം
നടക്കുന്ന ഇൗ
ആശുപത്രിയിൽ
രോഗികള്‍ക്ക്
പ്രയോജനകരമാകത്തക്ക
നിലയില്‍ സ്റ്റാഫ്
സ്ട്രെങ്ത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയിലെ
സ്റ്റാഫ് പാറ്റേണ്‍
251.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയിലെ
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ കൊല്ലം
ജില്ലാ മെഡിക്കല്‍
ഓഫീസര്‍ (ആരോഗ്യം)
മുഖാന്തിരം ആരോഗ്യ
ഡയറക്ടറുടെ
കാര്യാലയത്തില്‍
എത്തിയത് എന്നാണെന്നു
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍ ആരോഗ്യ
ഡയറക്ടറുടെ കാര്യാലയം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തെല്ലാമാണ് ;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പ്രൊപ്പോസലില്‍
ന്യൂനതകള്‍
ഉണ്ടെങ്കില്‍ അവ
പരിഹരിച്ച്
സര്‍ക്കാരിലേക്ക്
സമര്‍പ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ ഡയാലിസിസ്
യൂണിറ്റുകള്‍
252.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയ്ക്കായി
പ്രഖ്യാപിച്ച 3
ഡയാലിസിസ് യൂണിറ്റുകള്‍
എന്നത്തേയ്ക്ക്
പ്രവര്‍ത്തനമാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രഖ്യാപനം
കഴിഞ്ഞ് മാസങ്ങള്‍
കഴിഞ്ഞിട്ടും ഇവ
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
വകുപ്പുതലത്തില്‍
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
പനിബാധിച്ച്
മരിച്ചവര്‍
253.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍
പടര്‍ന്നുപിടിച്ചിരിക്കുന്ന
വിവിധ പനികള്മൂലം എത്ര
പേര് 31.7.2017 വരെ
മരണപ്പെട്ടിട്ടുണ്ട്;
സ്വകാര്യ ആശുപത്രികളിലെ
ഉള്‍പ്പെടെയുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രശ്നത്തിന് പരിഹാരം
കാണാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
പനിബാധിച്ച്
മരിച്ചവരുടെ
കുടുംബങ്ങള്‍ക്ക്
പ്രത്യേക ധനസഹായം
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍,
അപകടത്തില്‍
മരണപ്പെടുന്നവരുടെ
കുടുംബങ്ങള്‍ക്ക്
നല്കുന്ന തരത്തില്‍
പനിമരണം സംഭവിച്ചവരുടെ
കുടുംബങ്ങള്‍ക്കും
ധനസഹായം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
പാരിപ്പള്ളി
മെഡിക്കല്‍ കോളേജിന് മെഡിക്കല്‍
കൗണ്‍സിലിന്റെ അംഗീകാരം
254.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാരിപ്പള്ളി
മെഡിക്കല്‍ കോളേജിന്
മെഡിക്കല്‍
കൗണ്‍സിലിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെങ്കിലും
ഉപാധികളോടു കൂടിയാണോ ഈ
വര്‍ഷം അനുമതി
നല്‍കിയത്;
(ബി)
ഏതൊക്കെ
പോരായ്മകള്‍
പരിഹരിക്കുവാനാണ്
മെഡിക്കല്‍ കൗണ്‍സില്‍
നിര്‍ദ്ദേശിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പോരായ്മകള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
2016
ഡിസംബര്‍ 22നും, 2017
മാര്‍ച്ച് 21നം
പ്രസ്തുത കോളേജില്‍
മെഡിക്കല്‍ കൗണ്‍സില്‍
പരിശോധിച്ച്
ചൂണ്ടികാണിച്ച
പോരായ്മകള്‍ യഥാസമയം
പരിഹരിച്ച് മറുപടി
നൽകിയിട്ടുണ്ടോ ;
എങ്കില്‍ എന്നാണ്
മറുപടി നല്‍കിയതെന്ന്
വ്യക്തമാക്കുമോ?
ഒങ്ങല്ലുര്‍
പഞ്ചായത്തിലെ ആക്രി കച്ചവടം
ഉയര്‍ത്തുന്ന ആരോഗ്യ
പ്രശ്നങ്ങള്‍
255.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒങ്ങല്ലുര്‍
പഞ്ചായത്തിലെ ആക്രി
കച്ചവടം ഉയര്‍ത്തുന്ന
ഗുരുതരമായ ആരോഗ്യ
പ്രശ്നങ്ങള്‍
ആരോഗ്യവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഏറ്റവും മാരകമായ
കരള്‍ ക്യാന്‍സര്‍,
കരളിനെയും
മററവയവങ്ങളെയും
ബാധിക്കുന്ന രോഗങ്ങള്‍
എന്നിവ ഈ മേഖലയില്‍
ഏറ്റവും
കൂടുതലാണെന്നുള്ളത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
കച്ചവടം ഉയര്‍ത്തുന്ന
ഗുരുതരമായ ആരോഗ്യ
പ്രശ്നങ്ങളെക്കുറിച്ച്
വകുപ്പ് പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട്
ലഭ്യമാകാമോ ;
ഇല്ലെങ്കില്‍ അത്തരം
ഒരു പഠനം/സര്‍വ്വേ
വകുപ്പിന്റെ
നേതൃത്വത്തില്‍
നടത്താന്‍
കഴിയുമോയെന്ന്
വ്യക്തമാക്കുമോ?
മുല്ലശ്ശേരി
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററിലെ ഒഴിവുകള്‍
256.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
ഏതെല്ലാം തസ്തികകളില്‍
ഒഴിവ് നിലവിലുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്തുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
257.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
അശുപത്രികളില്‍
(ജില്ലാ, താലൂക്ക്,
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍,
പ്രൈമറി ഹെല്‍ത്ത്
സെന്റര്‍, മെഡിക്കല്‍
കോളേജ്) ഡോക്ടര്‍മാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
(ബി)
ഡോക്ടര്‍മാരുടെ
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
എന്തെങ്കിലും
കര്‍മ്മപദ്ധതികള്‍
പരിഗണനയിലുണ്ടോ;
(ഡി)
ഡോക്ടര്‍മാര്‍
5 വര്‍ഷത്തില്‍
കൂടുതല്‍ ദീര്‍ഘകാല
അവധി എടുത്തത് മൂലമുള്ള
എത്ര ഒഴിവുകളുണ്ട്;
പ്രസ്തുത ഡോക്ടര്‍മാരെ
സര്‍വ്വീസില്‍ നിന്ന്
നീക്കം ചെയ്യാനുളള
നടപടികള്‍
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
കോക്ലിയാര്‍
ഇംപ്ലാന്റേഷന് സര്‍ജറി
258.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോക്ലിയാര്‍
ഇംപ്ലാന്റേഷന് സര്‍ജറി
ചെയ്തവര്‍ക്ക് കാലാവധി
പൂര്‍ത്തീകരിച്ചാല്‍
അത് പുതുക്കേണ്ടി
വരുമെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനുവേണ്ടി
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
വിശദീകരിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ ആധികാര
മേറ്റതിനുശേഷം
കോക്ലിയാര്‍
ഇംപ്ലാന്റേഷന്
സര്ജറിക്കായിവേണ്ടി
എത്ര തുക ചെലവഴിച്ചു;
എത്ര പേര്‍ക്ക് എത്ര
വീതമെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
ആശുപത്രികളില്‍
ഡോക്ടര്‍മാരുടെ ഒഴിവ്
259.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ആശുപത്രികളില്‍ എത്ര
ഡോക്ടര്‍മാരുടെ ഒഴിവ്
നിലവിലുണ്ട് എന്ന്
വ്യക്താമാക്കാമോ ;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ?
പനിമരണങ്ങള്‍
260.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
31.7.2017 വരെ വിവിധ
തരം പനി ബാധിച്ച് എത്ര
പേര് മരിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും പനി ബാധിച്ച്
മരിക്കുന്നവരുടെ എണ്ണം
കൂടി വരുന്നത്
ആരോഗ്യവകുപ്പ്
അധികൃതരുടെ ഭാഗത്തു
നിന്നുണ്ടാകുന്ന
അലംഭാവം മൂലമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
പെരുവള്ളൂര്‍
സി.എച്ച്.സി -യെ ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
261.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ പെരുവള്ളൂര്‍
സി.എച്ച്.സി -യില്‍
തസ്തിക നിര്‍ണ്ണയം
നടത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുഘട്ടം വരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
ജനസംഖ്യാനുപാതികമായി
ജീവനക്കാരില്ലെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ആശുപത്രിയെ ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്നതിന് നടപടി
262.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കരുവേലിപ്പടി
മഹാരാജാസ്
താലൂക്കാശുപത്രിയുടെ വികസനം
263.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ളതും
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി സമഗ്ര
വികസനത്തിനായി
തെരഞ്ഞെടുത്തിട്ടുള്ളതുമായ
കരുവേലിപ്പടി മഹാരാജാസ്
താലൂക്കാശുപത്രിയുടെ
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനായി
എറണാകുളം ജില്ലാ
മെഡിക്കല്‍ ഓഫീസര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം;
(ബി)
പ്രസ്തുത
എസ്റ്റിമേറ്റ്
എന്നത്തേക്ക്
ലഭ്യമാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ ?
കരുനാഗപ്പളളി
പുതിയകാവില്‍
പ്രവര്‍ത്തിക്കുന്ന
ഗവണ്മെന്റ്
നെഞ്ചുരോഗാശുപത്രി
264.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
പുതിയകാവില്‍
പ്രവര്‍ത്തിക്കുന്ന
ഗവണ്മെന്റ്
നെഞ്ചുരോഗാശുപത്രിയില്‍
എത്ര രോഗികളെ കിടത്തി
ചികിത്സ നടത്താന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
നിലവിലെ സംവിധാനങ്ങളുടെ
വിശദാംശം നല്‍കുമോ;
(ബി)
സ്ഥപനത്തില്‍
എത്ര ഡോക്ടര്‍മാരും
എത്ര അനുബന്ധ
ജീവനക്കാരും ഉണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഈ
ആശുപത്രിയില്‍
രാത്രികാലത്ത്
ഡോക്ടറുടെ സേവനം
ലഭ്യമാണോ ;
വ്യക്തമാക്കുമോ;
(ഡി)
കൂടുതല്‍
ഡോക്ടര്‍മാരെയും
അനുബന്ധ ജീവനക്കാരെയും
നിയമിച്ച് ആശുപത്രിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തട്ടുകടകളിലെ
പ്ലാസ്റ്റിക്ക് ഉപയോഗം
കുറയ്ക്കുന്നതിന് നടപടി
265.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടണങ്ങളില്‍ ധാരാളം
തട്ടുകടകള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇത്തരം തട്ടുകടകളില്‍
ഭക്ഷണം പാകം
ചെയ്യുന്നതിനും വിതരണം
നടത്തുന്നതിനും
പ്ലാസ്റ്റിക്ക്
പേപ്പര്‍ ഉപയോഗിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാന്‍സര്‍
രോഗത്തിന് കാരണമാകുന്ന
ഇത്തരം പ്ലാസ്റ്റിക്ക്
ഉപയോഗം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
ആരോഗ്യവകുപ്പ് ഇതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ?
ലാബുകളിലെയും
ആശുപത്രികളിലെയും ഫീസ്
നിരക്ക്
266.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യദൗത്യം
വഴി
നടപ്പിലാക്കിയിട്ടുള്ള
ലാബുകളില്‍ വിവിധ
നിരക്കില്‍ ഫീസ്
ഈടാക്കി വരുന്നതും,
ഒപ്പം സ്വകാര്യ
ലാബുകള്‍ ഓരോന്നും
ഓരോതരം ഫീസ്
ഈടാക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ലാബുകള്‍,
ആരോഗ്യദൗത്യം വഴി
സ്ഥാപിച്ചവയുള്പ്പെടെ
സര്‍ക്കാര്‍
ആശുപത്രികളില്‍
പ്രവര്ത്തിയ്ക്കുന്നവയായ
ലാബുകള്‍ക്കും സ്വകാര്യ
ലാബുകള്‍ക്കും
ഇത്തരത്തില്‍ അമിതഫീസ്
ഈടാക്കാതിരിക്കാനും
കൃത്യതയോടെ റിസള്‍ട്ട്
നല്കുവാനും അല്ലാതുള്ള
എല്ലാ ലാബുകള്‍ക്കെതിരെ
കര്‍ശന ശിക്ഷ/നിയമ
നടപടികള്‍
നടത്തുന്നതിനും
ഫലപ്രദമായ സര്‍ക്കാര്‍
നിയന്ത്രണം
ഏര്‍പ്പെടുത്തുന്നതിനും
നിലവില്‍ എന്തു നടപടികൾ
സ്വികരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
എങ്കില്‍
അടുത്തകാലത്ത്
വിവിധയിനം പനികളുണ്ടായ
സമയത്ത് സ്വകാര്യ
ആശുപത്രികള്‍
രോഗികളില്‍ നിന്നും
അമിത ഫീസ് ഈടാക്കിയതും
കൃത്യതയുള്ള റിസള്‍ട്ട്
നല്‍കാത്തതും
ശ്രദ്ധയില്‍പ്പെട്ടുവോ;
ആയതിന്എന്തു നടപടി
സ്വീകരിച്ചു;
(ഡി)
ഇത്
ആവര്‍ത്തിക്കാതിരിക്കാനും
പ്രസ്തുത മേഖലയിലെ കൊളള
അവസാനിപ്പിക്കാനും
ഫലപ്രദമായ ഒരു
നിയമനിര്‍മ്മാണം
എപ്പോള്‍ നടത്തുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
പകര്‍ച്ചപ്പനി
267.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം എച്ച് 1 എന്‍
1 പനി, ഡങ്കിപ്പനി,
എലിപ്പനി എന്നിവ
വ്യാപകമായി പടര്‍ന്ന്
പിടിക്കുവാനുണ്ടായ
സാഹചര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
2017
ജനുവരി 1 മുതല്‍ ഇതുവരെ
എത്ര പേര്‍ക്ക് പനി
ബാധിച്ചുവെന്നും
അതിലെത്ര പേര്
മരണപ്പെട്ടുവെന്നും
വ്യക്തമാക്കാമോ ;
(സി)
മഴക്കാലത്ത്
സാധാരണയായി ഉണ്ടാകുന്ന
രോഗങ്ങള്‍ ഈ വര്‍ഷം
മഴയ്ക്ക് മുമ്പ്
പടരുവാനുണ്ടായ സാഹചര്യം
എന്തായിരുന്നു;വിശദീകരിക്കാമോ
;
(ഡി)
മഴക്കാല
പൂര്‍വ്വ ശുചീകരണ
പ്രവര്‍ത്തനങ്ങളില്‍
സര്‍ക്കാരിന് സംഭവിച്ച
പരാജയമാണ് ഈ രോഗങ്ങള്‍
പടരുന്നതിനും, മരണസംഖ്യ
കൂടുന്നതിനും
ഇടയാക്കിയതെന്ന്
കരുതുന്നുണ്ടോ
എന്നറിയിക്കാമോ?
പകര്‍ച്ചപ്പനി
268.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധങ്ങളായ
പകര്‍ച്ചപ്പനി ബാധിച്ച്
ഇൗ വര്‍ഷം(2017) എത്ര
പേര് മരണപ്പെട്ടു
എന്ന് വ്യക്തമാക്കുമോ;
(ബി)
പകര്‍ച്ചപ്പനിയുമായി
ബന്ധപ്പെട്ട് സ്വകാര്യ
ആശുപത്രികളില്‍
ഉള്‍പ്പെടെ എത്ര പേര്
ചികിത്സ
തേടിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഏത്
ജില്ലയിലാണ് പനിമരണം
കൂടുതല്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുളളത്;
ആയതിന് എന്തെങ്കിലും
പ്രത്യേക കാരണം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
പകര്‍ച്ചപ്പനി
നിയന്ത്രിക്കുന്നതില്‍
വീഴ്ച
പറ്റിയിട്ടുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പകര്‍ച്ചപ്പനി
269.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചപ്പനി
മൂലം മരണപ്പെട്ടവരുടെ
കുടുംബത്തിന് ധനസഹായം
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
പകര്‍ച്ചപ്പനി
പ്രതിരോധിക്കുന്നതിനായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കി വരുന്നത്
എന്നും ആയതിലേക്കായി
കേന്ദ്ര സഹായം
ലഭ്യമായിട്ടുണ്ടോ
എന്നും വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
ആരോഗ്യ മേഖലയ്ക്കായി
കേന്ദ്ര സര്‍ക്കാര്‍
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് ഇനം തിരിച്ച്
വ്യക്തമാക്കാമോ?
ആശുപത്രികളുടെ
നവീകരണം
270.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താലൂക്ക്
കേന്ദ്രങ്ങളിലെ
ആശുപത്രികള്‍
നവീകരിക്കാന്‍/പുനരുദ്ധരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
ഇതിന് വേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദീകരിക്കാമോ;
(സി)
കൊണ്ടോട്ടി
സി.എച്ച്.സി താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തിയതിന്റെ
ഭാഗമായി ചെയ്ത
കാര്യങ്ങള്‍
വിശദീകരിക്കാമോ;
(ഡി)
കൊണ്ടോട്ടി
സി.എച്ച്.സി./താലൂക്ക്
ആശുപത്രിയില്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
വിശദീകരിക്കാമോ?
തൃപ്പൂണിത്തുറ
ആയുര്‍വേദ കോളേജ്
ആശുപത്രിയിലെ പേവാര്‍ഡ്
ബ്ലോക്ക് നിര്‍മ്മാണം.
271.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
ആയുര്‍വേദ കോളേജ്
ആശുപത്രിയില്‍
രോഗികള്‍ക്ക് മുറി
ലഭിക്കുന്നതിനായി
ഒട്ടേറെ കാലതാമസം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
പ്രയാസം
പരിഹരിക്കുന്നതിനായി,
തിരുവനന്തപുരം
ആയുര്‍വേദ കോളേജ്
ആശുപത്രിയില്‍ പുതുതായി
നിര്‍മ്മിച്ച പേവാര്‍ഡ്
മന്ദിരത്തിന്റെ
മാതൃകയില്‍
തൃപ്പൂണിത്തുറ
ആയുര്‍വേദ കോളേജ്
ആശുപത്രിയിലും ഒരു
പേവാര്‍ഡ് ബ്ലോക്ക്
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദവിവരം
അറിയിക്കുമോ ?
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍
272.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ നിലവിൽ വന്ന
ശേഷം സംസ്ഥാനത്ത് എത്ര
പ്രൈമറി ഹെല്‍ത്ത്
സെന്ററുകള്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളാക്കി
ഉയര്‍ത്തി എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്ത്രത
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളില്‍
എന്തെല്ലാം പുതിയ
സംവിധാനങ്ങള്‍/തസ്തികകള്‍
ഏര്‍പ്പെടുത്തുന്നു
എന്നത് വിശദീകരിക്കാമോ;
(സി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററായി
ഉയര്‍ത്തിയിട്ടുള്ള
ആലായില്‍ എന്തെല്ലാം
പുതിയ
സംവിധാനങ്ങള്‍/തസ്തികകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് വിശദീകരിക്കാമോ;
(ഡി)
ഈ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
ഇനിയും എന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്പ്പെടുത്തുവാനുള്ളത്
എന്നു വിശദീകരിക്കാമോ?
പകര്‍ച്ചപ്പനി
നിയന്ത്രണം
273.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പടര്‍ന്ന് പിടിക്കുന്ന
പനി നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഈ വര്‍ഷം
31.7.2017 വരെ എത്ര
പേര് ഡെങ്കിപ്പനി,
എലിപ്പനി, എച്ച്1എന്‍1
പനി എന്നിവ ബാധിച്ച്
മരണപ്പെട്ടു എന്ന്
വ്യക്തമാക്കുമോ?
പകര്‍ച്ചപ്പനി
നിയന്ത്രണത്തിന് ഡോക്ടര്‍മാരുടെ
അപര്യാപ്തത
274.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.എച്ച്.സി കളില്‍
ആവശ്യമായ
ഡോക്ടര്‍മാരുടെയും,
അനുബന്ധ
ജീവനക്കാരുടെയും
അപര്യാപ്തത നിമിത്തം
പകര്‍ച്ചപ്പനി
നിയന്ത്രിക്കാന്‍
പ്രയാസം
നേരിട്ടിട്ടുണ്ടോ;
(ബി)
അപര്യാപ്തത
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(സി)
രാത്രിയിലെ
കാഷ്വാലിറ്റി
പ്രവര്‍ത്തനത്തിന്
ഡോക്ടര്‍മാരെ
നിയമിക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
പകര്‍ച്ചപ്പനി
പ്രതിരോധിക്കുന്നതിന് നടപടി
275.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചപ്പനി
വ്യാപിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
തരം പകര്‍ച്ചപ്പനികളാണ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
പനിയെ
പ്രതിരോധിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
നാളിതുവരെ എത്ര പേര്
പകര്‍ച്ചപ്പനി ബാധിച്ചു
മരണപ്പെട്ടുവെന്ന്
വെളിപ്പെടുത്തുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രി
276.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ
കാരുണ്യ മെഡിക്കല്‍
സ്റ്റോറില്‍ പല
മരുന്നുകളും
ലഭ്യമാകുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കാമോ;
(ബി)
കാരുണ്യ
മെഡിക്കല്‍
സ്റ്റോറില്‍ നിന്നും
നിലവില്‍ മരുന്നുകള്‍
ലഭ്യമാക്കുന്നതിന്
ഏതെങ്കിലും തരത്തില്‍
തടസ്സം ഉണ്ടോ ;
(സി)
യഥാസമയം
മരുന്നുകള്‍ ഓര്‍ഡര്‍
നല്കുന്നതിനു കാരുണ്യ
മെഡിക്കല്‍
സ്റ്റോറിലലെ
ജീവനക്കാര്‍ വീഴ്ച
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇവര്‍ക്കെതിരെ
നടപടി എന്തെങ്കിലും
എടുത്തിട്ടുണ്ടോ;
(ഡി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
കാരുണ്യ ഡയാലിസിസ്
യൂണിറ്റ്
ആരംഭിക്കുന്നതിനു
2015-ല്‍ ധനകാര്യ
വകുപ്പ്
ഉത്തരവായിരുന്നു. ഇതു
നടപ്പില്‍
വരുത്തുന്നതിനു
എന്തെങ്കിലും തടസ്സം
ഉണ്ടോ;
(ഇ)
2017-ല്‍
തന്നെ കാരുണ്യ
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കാന്‍ കഴിയുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിവികസനം
277.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ലാബ്
നിര്‍മ്മാണത്തിനായി
2013-14 കാലയളവില്‍ 1.5
കോടി രൂപ പൊതുമരാമത്ത്
വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
ഇല്ലാ എങ്കില്‍
വിശദീകരിക്കുമോ;
പ്ലാന്‍ ഫണ്ട് ഉണ്ടോ;
(ബി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രി
നിലവില്‍ എച്ച്.എം.സി
,സര്‍ക്കാര്‍, ജില്ലാ
പഞ്ചായത്ത് ,നഗരസഭ
ഇവയില്‍ ഏതിന്‍െറ
നിയന്ത്രണത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയെ
നിലവില്‍ ജില്ലാ
പഞ്ചായത്തിന്റെ കീഴില്‍
ആക്കിയിട്ടുണ്ടോ;
(ഡി)
ജില്ലാ
പഞ്ചായത്തിന്റെ കീഴില്‍
മാറ്റിയിട്ടില്ല
എങ്കില്‍ മാറ്റാന്‍
കഴിയുമോ;
(ഇ)
ജില്ലാ
പഞ്ചായത്തിന്റെ കീഴില്‍
ജനറല്‍ ആശുപത്രിയെ
മാറ്റാന്‍ എം എല്‍ എ
2017 ജനുവരിയില്‍
നല്കിയ കത്തിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്നറിയിയ്കുമോ?
ആറ്റിങ്ങലിലുള്ള
ആശുപത്രികളിലെ പുതിയ
ബ്ലോക്ക് നിര്‍മ്മാണം
278.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
വലിയകുന്ന് താലൂക്ക്
ആശുപത്രി, നഗരൂര്‍
പി.എച്ച്.സി.
എന്നിവിടങ്ങളിലെ പുതിയ
ബ്ലോക്ക് നിര്‍മ്മാണം
ഏത് ഘട്ടത്തിലാണ്;
(ബി)
ഇവയുടെ
അടങ്കല്‍ തുക
എത്രയാണ്;നിർമാണം പൂർ
ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ?
ആരോഗ്യവകുപ്പില്‍
പുതിയ തസ്തികള്‍
279.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആരോഗ്യവകുപ്പില്‍ എത്ര
തസ്തികകള്‍ പുതുതായി
സൃഷ്ടിച്ചു എന്ന്
അറിയിക്കാമോ ;വിശദാംശം
വ്യക്തമാക്കുമോ ?
ഫാര്‍മസിസ്റ്റുകളെ
നിയോഗിക്കുന്നതു സംബന്ധിച്ച
ഹൈക്കോടതി നിര്‍ദ്ദേശം
280.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
/ ഗവണ്മെന്റ്
ഫാര്‍മസികളില്‍ മരുന്ന്
എടുത്ത്
കൊടുക്കുന്നതിനും
മറ്റും
ഫാര്‍മസിസ്റ്റുകളെ
മാത്രമേ നിയോഗിക്കാവൂ
എന്നത് സംബന്ധിച്ച്
ഹൈക്കോടതി എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഹൈക്കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
പകര്‍ച്ചവ്യാധികള്‍
തടയുന്നതിന് നടപടി
281.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധികളുടെ
ഈറ്റില്ലമായി കേരളം
മാറിയിട്ടുളളത്
എന്തൂകൊണ്ടാണെന്ന്
പറയാമോ;
(ബി)
പകര്‍ച്ചപ്പനി
തടയുന്നതിനു പകരം
അലോപ്പതിയും
ആയുര്‍വ്വേദവും
ഹോമിയോയും തമ്മില്‍
മത്സരം നടത്തുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മരുന്നു കമ്പനികളും
അലോപ്പതി ഡോക്ടര്‍മാരും
തമ്മിലുളള അവിശുദ്ധ
കൂട്ടുകെട്ട് കാരണം
ജനങ്ങള്‍
ദുരിതത്തിലാകുന്നൂ എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ഇല്ലാതാക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇപ്പോള്‍
വിപണിയിലുള്ള
അത്യാവശ്യമരുന്നുകള്‍
ഏതൊക്കെയാണെന്ന് തരം
തിരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പകര്‍ച്ചവ്യാധികള്‍
തടയുന്നതിനായി മുന്‍കരുതല്‍
282.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊതുകു പരത്തുന്നതും,
ജലജന്യവുമായ
പകര്‍ച്ചവ്യാധികളായ
ഡെങ്കിപ്പനി,
ചിക്കന്‍ഗുനിയ, മലേറിയ
എന്നിവ തടയുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കാമോ ;
അതിനായി എത്ര തുക
ചെലവഴിച്ചു ;
ജില്ലാടിസ്ഥാനത്തിലുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ ;
(ബി)
1.6.16
മുതല്‍ 20.7.17
വരെയുള്ള കാലത്ത്
പകര്‍ച്ചപ്പനി ബാധിച്ച്
എത്രപേര്‍ ചികിത്സ
തേടുകയുണ്ടായി ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(സി)
പകര്‍ച്ചപ്പനി
ബാധിച്ച് ചികിത്സ
തേടിയെത്തുന്നവരെ
ചികിത്സിക്കുന്നതിനായി
എന്തെല്ലാം പ്രത്യേക
സംവിധാനങ്ങളാണ്
സംസ്ഥാനത്തെ
ആശുപത്രികളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
കുടുംബാരോഗ്യകേന്ദ്ര
പദവിയിലേക്കുയര്‍ത്തിയ
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍
283.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബാരോഗ്യകേന്ദ്രമാക്കിയുയര്ത്തിയ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
പദ്ധതി പ്രകാരം
തെരെഞ്ഞെടുക്കപ്പെട്ട
കോഴിക്കോട് ജില്ലയിലെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ പട്ടിക
ലഭ്യമാക്കാമോ;
(സി)
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
നിര്‍വ്വഹണ ഏകോപന
ചുമതല ആര്‍ക്കാണെന്നു
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ
കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി
ഉയർത്തുന്ന നടപടി
284.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തിരഞ്ഞെടുക്കപ്പെട്ട
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കണ്ണൂര്‍
ജീല്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം
പഞ്ചായത്തിലെ
പ്രാഥമികാരോഗ്യ
കേന്ദ്രം, കുടുംബാരോഗ്യ
കേന്ദ്രമാക്കി
ഉയര്‍ത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്വാശ്രയ /സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ
എം.ബി.ബി.എസ്. പ്രവേശനം
285.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ സ്വാശ്രയ
/സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളിലെ
എം.ബി.ബി.എസ്. പ്രവേശനം
ഇൗ വര്‍ഷം കേന്ദ്ര
ആരോഗ്യ മന്ത്രാലയം
തടഞ്ഞിട്ടുണ്ട്;
അതിനുളള കാരണം എന്താണ്;
(ബി)
ഇതുമൂലം
എത്ര എം.ബി.ബി.എസ്.
സീറ്റുകള്‍ ഇൗ വര്‍ഷം
കുറവുണ്ടാകും എന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
വര്‍ഷം പുതുതായി
സംസ്ഥാനത്ത് ഏതെങ്കിലും
സര്‍ക്കാര്‍ / സ്വാശ്രയ
മെഡിക്കല്‍
കോളേജുകള്‍ക്ക്
എം.ബി.ബി.എസ്.
പ്രവേശനത്തിന് അനുമതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിലൂടെ
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
അധികമായി പ്രവേശനം
ലഭിക്കും?
എം.
ബി. ബി. എസ്. പ്രവേശനം
286.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷത്തെ ഫീസ്
ഘടനയനുസരിച്ച്
എം.ബി.ബി.എസ്. പ്രവേശനം
നടത്തുവാന്‍ ഏതൊക്കെ
സ്വാശ്രയ മെഡിക്കല്‍
കോളേജുകളാണ്
തയ്യാറായിട്ടുള്ളത്;
(ബി)
അവരുമായി
ചര്‍ച്ച നടത്തി കരാര്‍
ഒപ്പുവച്ചിട്ടുണ്ടോ;
(സി)
ക്രോസ്
സബ്സിഡി പാടില്ലായെന്ന
ഇനാംദാര്‍ കേസിലെ
സുപ്രീം കോടതി വിധിയുടെ
അടിസ്ഥാനത്തില്‍ ഈ
കരാറിന് നിയമപ്രാബല്യം
ലഭിക്കുമോ?
പി.
ജി. മെഡിക്കല്‍ പ്രവേശനം
287.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
പി.ജി. മെഡിക്കല്‍,
ഡെന്റല്‍
സീറ്റുകളിലേക്കുള്ള ഈ
വര്‍ഷത്തെ പ്രവേശനം
എന്നാണ് അവസാനിച്ചത്;
(ബി)
പി.
ജി. മെഡിക്കല്‍
പ്രവേശനം
അവസാനിച്ചപ്പോള്‍ എത്ര
സ്വാശ്രയ പി. ജി.
മെഡിക്കല്‍/ഡെന്റല്‍
സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(സി)
ക്ലിനിക്കല്‍-നോണ്‍
ക്ലിനിക്കല്‍ പി. ജി.
ഡിഗ്രി, ഡിപ്ലോമ
കോഴ്സുകളില്‍ ഈ വര്‍ഷം
എത്ര രൂപ ഫീസ്
ഈടാക്കുന്നതിനാണ്
സ്വാശ്രയ
മാനേജ്മെന്റുകള്‍ക്ക്
അനുമതി നല്‍കിയത്;
കഴിഞ്ഞ വര്‍ഷം ഈ
മേഖലയില്‍ ഈടാക്കാന്‍
അനുവദിച്ച ഫീസ് നിരക്ക്
എത്രയായിരുന്നു;
(ഡി)
സാധാരണക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുവാന് കഴിയാത്ത
നിരക്കിലുള്ള ഫീസ്
വര്‍ദ്ധന
ഏര്‍പ്പെടുത്തിയത്
മൂലമാണ് പി. ജി.
മെഡിക്കല്‍-ഡെന്റല്‍
സീറ്റുകള്‍ ഒഴിഞ്ഞ്
കിടക്കാന്‍ ഇടയായത്
എന്ന് കരുതുന്നുണ്ടോ;
(ഇ)
ഇത്തരത്തിലുള്ള
ഫീസ് വര്‍ദ്ധന
സാമൂഹ്യനീതി
നടപ്പിലാക്കുവാന്‍
സഹായകമാകുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
എം.ബി.ബി.എസ്
കോഴ്സിന് ഗവണ്മെന്റ് മെരിറ്റ്
സീറ്റിലെ ഫീസ് ഘടന
288.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18 അധ്യയനവർഷം
എം.ബി.ബി.എസ്
കോഴ്സിന്റെ ഗവണ്മെന്റ്
മെരിറ്റ് സീറ്റിലെ ഫീസ്
ഘടന വിശദമാക്കുമോ ;
(ബി)
മുന്‍വര്‍ഷത്തേക്കാള്‍
ഫീസിൽ ഉണ്ടായ
വര്‍ദ്ധനവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
വര്‍ഷം പുതുതായി ലഭിച്ച
എം.ബി.ബി.എസ്
സീറ്റുകളുടെയും നിലവിൽ
നഷ്ടപ്പെട്ട
സീറ്റുകളുടെയും എണ്ണം
വിശദമാക്കുമോ ?
സ്വാശ്രയ
എം.ബി.ബി.എസ്., ബി.ഡി.എസ്
പ്രവേശനം
289.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
ക്രിസ്ത്യന്‍
മാനേജ്മെന്റ്
അസോസിയേഷനുമായി
സ്വാശ്രയ
എം.ബി.ബി.എസ്.,
ബി.ഡി.എസ്
പ്രവേശനകാര്യത്തില്‍
മൂന്ന് വര്‍ഷത്തെ
കരാര്‍ 2015 ല്‍
ഒപ്പുവച്ചിരുന്നുവോ;
(ബി)
പ്രസ്തുത
കരാര്‍ പ്രകാരം
സ്വാശ്രയ
എം.ബി.ബി.എസ്.,
ബി.ഡി.എസ്.
കോഴ്സുകള്‍ക്ക് 2017ല്‍
അവര്‍ക്ക് ഈടാക്കാവുന്ന
ഫീസ് എത്രയായിരുന്നു;
(സി)
ഈ
വര്‍ഷത്തെ സ്വാശ്രയ
എം.ബി.ബി.എസ്. ഫീസ്
ജസ്റ്റിസ്
രാജേന്ദ്രബാബു
കമ്മീഷന്
നിശ്ചയിച്ചപ്പോള്‍ ഈ
കരാറില്‍
ഉള്‍പ്പെട്ടിട്ടുള്ള
കോളേജുകളില്‍
എം.ബി.ബി.എസിന് 5 ലക്ഷം
രൂപയും, ബി.ഡി.എസിന്
2.90 ലക്ഷം രൂപയും
മെരിറ്റ്/മാനേജ്മെന്റ്
സീറ്റില്‍
നിശ്ചയിച്ചിരുന്നുവോ;
(ഡി)
ഈ
മാനേജ്മെന്റുകളുടെ
കീഴില്‍ വരുന്ന
പുഷ്പഗിരി മെഡിക്കല്‍
കോളേജ് ഹൈക്കോടതിയില്‍
നിന്നും ബി.ഡി.എസിന്
2017-18ലും, 2015 ലെ
എഗ്രിമെന്റ്
പ്രകാരമുള്ള 3.30 ലക്ഷം
രൂപ ഫീസ്
ഈടാക്കുന്നതിന് അനുകൂല
വിധി
സമ്പാദിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
എഗ്രിമെന്റില്‍
പറഞ്ഞതിലും ഉയര്‍ന്ന
ഫീസ് എം.ബി.ബി.എസിന്
ഈടാക്കുവാന്‍ ഈ
മാനേജ്മെന്റുകള്‍ക്ക്
കീഴിലുള്ള നാല്
കോളേജുകള്‍ക്കും
രാജേന്ദ്രബാബു
കമ്മിറ്റി അനുവാദം
നല്‍കിയത്
എന്തടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ?
സ്വാശ്രയ
ബി.ഡി.എസ്.കോഴ്സിന്‍െറ ഫീസ്
നിരക്ക് .
290.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
ബി.ഡി.എസ്. കോഴ്സിന് ഈ
വര്‍ഷം വാര്‍ഷിക ഫീസായി
എന്ത് തുകയാണ്
നിശ്ചയിച്ചിട്ടുള്ളത് ;
ഫീസ് നിര്‍ണ്ണയ സമിതി
ആദ്യം പ്രസിദ്ധീകരിച്ച
തുകയില്‍ നിന്നും
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
2014-15,2015-16,2016-17
എന്നീ വര്‍ഷങ്ങളില്‍
സ്വാശ്രയ ബി.ഡി.എസ്
കോഴ്സിന്
നിശ്ചയിച്ചിരുന്ന ഫീസ്
നിരക്ക്
എത്രയായിരുന്നു;
(സി)
വന്‍തോതിലുള്ള
ഫീസ് വര്‍ദ്ധനവ്
മെരിറ്റില്‍ അഡ്മിഷന്
തേടുന്ന സാധാരണക്കാരുടെ
മക്കളുടെ പഠനം
ദുഷ്ക്കരമാക്കും എന്ന്
സര്‍ക്കാരിന്
അഭിപ്രായമുണ്ടോ ;
എങ്കില്‍ സമര്‍ത്ഥരായ
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
സ്കോളര്‍ഷിപ്പ്
ഏര്‍പ്പെടുത്തുമോ;
(ഡി)
എം.ബി.ബിഎസ്,എന്‍.ആര്.ഐ
സീറ്റുകളില്‍ ഫീസ്
അഞ്ചു ലക്ഷം കൂട്ടിയതു
വഴി ഓരോ കോളേജിനും
അധികമായി ലഭിക്കുന്ന
തുക ദാരിദ്ര്യരേഖയ്ക്ക്
താഴെയുള്ള
കുട്ടികള്‍ക്ക്
സ്കോളർഷിപ്പായി
നല്‍കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഇ)
ബി.ഡി.എസ്.
ക്വാട്ടയില്‍
ദരിദ്രര്‍ക്കും
പിന്നോക്കക്കാര്‍ക്കും
സീറ്റുകള്‍ ഈ വര്‍ഷം
ഇല്ലാതായിട്ടും
മേല്പറഞ്ഞ രീതിയിലുള്ള
നിര്‍ദ്ദേശം
ഉണ്ടാകാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ നോണ്‍
ക്ലിനിക്കല്‍ പി.ജി. കോഴ്സ്
291.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ മെഡിക്കല്‍
കോളേജുകളില്‍ നോണ്‍
ക്ലിനിക്കല്‍ പി.ജി.
കോഴ്സിന്‍െറ ഫീസ്
കഴിഞ്ഞ വര്‍ഷം
എത്രയായിരുന്നു ; ഈ
വര്‍ഷം അത്
എത്രയായിട്ടാണ്
വര്‍ദ്ധിപ്പിച്ച്
നല്‍കിയത്;
(ബി)
2016
ല്‍ ഈ കോഴ്സുകളില്‍
മെറിറ്റ് /
മാനേജ്മെന്റ്
വിഭാഗത്തില്‍ എത്ര
സീറ്റുകള്‍ ഒഴിഞ്ഞു
കിടന്നു; ഈ വര്‍ഷം
അലോട്ട്മെന്റ്
അവസാനിച്ചപ്പോള്‍ എത്ര
സീറ്റുകള്‍
ഒഴിവുണ്ടായിരുന്നു
എന്ന് അറിയിയ്ക്കുമോ;
(സി)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഉന്നത മെഡിക്കല്‍
വിദ്യാഭ്യാസം
അപ്രാപ്യമാക്കുന്ന
തരത്തില്‍ ഈ വര്‍ഷം
ഏര്‍പ്പെടുത്തിയ ഫീസ്
കാരണം പി.ജി.
സീറ്റുകളില്‍
വിദ്യാര്‍ത്ഥികളുടെ
കുറവ് ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ
;വിശദമാക്കുമോ ?
സ്വാശ്രയ
മെഡിക്കല്‍ പ്രവേശനവുമായി
ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്
292.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍
പ്രവേശനവുമായി
ബന്ധപ്പെട്ട
ഓര്‍ഡിനന്‍സ് ആദ്യമായി
എന്നാണ്
പുറത്തിറക്കിയത്;
പ്രസ്തുത
ഓര്‍ഡിനന്‍സിന് എന്ന്
മുതലാണ് പ്രാബല്യം
നല്‍കിയിരുന്നത്;
(ബി)
പ്രസ്തുത
ഓര്‍ഡിനന്‍സിലെ നിബന്ധന
പ്രകാരം സ്വാശ്രയ
മെഡിക്കല്‍
സ്ഥാപനങ്ങളിലെ
പ്രവേശനവും ഫീസും
നിയന്ത്രിക്കുന്നതിനുള്ള
സമിതിക്ക് രൂപം
നല്‍കിയിരുന്നോ;
എങ്കില്‍ എത്ര
അംഗങ്ങളുള്ള
സമിതിക്കാണ് രൂപം
നല്‍കിയത്;
ഓര്‍ഡിനന്‍സിലെ നിബന്ധന
പ്രകാരം എത്ര
അംഗങ്ങളുള്ള
സമിതിക്കായിരുന്നു രൂപം
നല്‍കേണ്ടിയിരുന്നത്;
(സി)
പ്രവേശനവും,
ഫീസും
നിയന്ത്രിക്കുന്നതിനുള്ള
സമിതിയുടെ രൂപീകരണം
ഗസറ്റില്‍
പ്രസിദ്ധീകരിക്കണമെന്ന
നിബന്ധന
ഓര്‍ഡിനന്‍സില്‍
ഉണ്ടായിരുന്നോ;
എങ്കില്‍ പ്രസ്തുത
നിബന്ധനപ്രകാരം
രാജേന്ദ്രബാബു
ചെയര്‍മാനായ സമിതി
ആദ്യം
രൂപീകരിച്ചപ്പോള്‍
പ്രസ്തുത രൂപീകരണം
ഗസറ്റില്‍
പ്രസിദ്ധീകരിച്ചിരുന്നോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്ത്
എന്നറിയിക്കാമോ;
സ്വാശ്രയ
മെഡിക്കല്‍കോളേജ് പ്രവേശനം
293.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍കോളേജ്
പ്രവേശനവുമായി
ബന്ധപ്പെട്ട് എത്ര
അലോട്ടുമെന്റുകള്‍
നടത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ബി)
അലോട്ട്മെന്റുകള്‍
നടത്തുന്നതിലും കരാര്‍
ഒപ്പുവെക്കാന്‍
സന്നദ്ധരായ
സ്ഥാപനങ്ങളുടെ
കാര്യത്തില്‍ തുടര്‍
നടപടികള്‍
സ്വീകരിക്കുന്നതിലും
സര്‍ക്കാര്‍ അലംഭാവം
കാണിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്വശ്രയ
മെഡിക്കല്‍
കോളേജുകളിലേക്ക് ഒരു
അലോട്ട്മെന്റ് മാത്രം
നടത്തുകയും ശേഷം സീറ്റ്
ഒഴിവ് വരികയും
ചെയ്താല്‍ പ്രസ്തുത
സീറ്റുകളിലേക്ക്
സ്പോട്ട് അഡ്മിഷന്
നടത്താനുള്ള അവകാശം
മാനേജ്മെന്റ്കള്ക്കാണെന്ന
വാദം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഒരു അലോട്ട്മെന്റ്
എന്നത് കോടതിയുടെയും
എം.സി.ഐ.യുടെയും
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമാണെന്നകാര്യം
പരിശോധിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പരിയാരം
ആയുര്‍വേദ കോളേജ്
294.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജത
ജൂബിലി ആഘോഷിക്കുന്ന
കണ്ണൂര്‍ ജില്ലയിലെ
പരിയാരം ഗവണ്മെന്റ്
ആയുര്‍വേദ കോളേജില്‍
പുതുതായി അനുവദിച്ച
പി.ജി.കോഴ്സുകള്‍
ഏതൊക്കെയാണ്; ഈ
കോഴ്സുകള്‍ എപ്പോള്‍
ആരംഭിക്കാന്‍ കഴിയും;
(ബി)
പരിയാരം
ഗവണ്മെന്റ് ആയുര്‍വേദ
കോളേജിന്റെ സമഗ്ര
വികസനത്തിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
അംഗീകാരം
റദ്ദാക്കിയ നേഴ്സിംഗ്
കോളേജുകള്‍
295.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
സര്‍വ്വകലാശാല
സംസ്ഥാനത്ത് എത്ര
നേഴ്സിംഗ് കോളേജുകളുടെ
അംഗീകാരമാണ്
റദ്ദാക്കിയിട്ടുള്ളത്
എന്ന് അറിയിയ്ക്കാമോ;
(ബി)
ഏതെല്ലാമാണ്
ആ നേഴ്സിംഗ്
കോളേജുകള്എന്ന്
വെളിപ്പെടുത്താമോ;
(സി)
അംഗീകാരം
റദ്ദാക്കാനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ;
(ഡി)
എത്ര
നേഴ്സിംഗ്
കോളേജുകളിലാണ്
സീറ്റുകള്‍
കുറച്ചിട്ടുള്ളത്;
ഇതിനുള്ള കാരണങ്ങള്‍
വ്യക്തമാക്കുമോ?
ജി.എസ്.ടി.യുടെ മറവില്‍
കൃത്രിമ മരുന്നുക്ഷാമം
സൃഷ്ടിക്കുന്ന
സംഘടനകള്‍ക്കെതിരെയുള്ള
നടപടികള്‍
296.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.യുടെ
മറവില്‍ കൃത്രിമ
മരുന്നുക്ഷാമം
ഉണ്ടാക്കുവാന്‍
സംസ്ഥാനത്തെ മരുന്ന്
മൊത്തവിതരണക്കാരുടെ
സംഘടനകള്‍
സ്വീകരിച്ചിരിക്കുന്ന
നടപടിയുമായി
ബന്ധപ്പെട്ട് സംസ്ഥാന
ഡ്രഗ്സ് കണ്ട്രോളര്
അധികൃതര്‍ക്ക്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
കൃത്രിമ
മരുന്ന് ക്ഷാമം
ഉണ്ടാകാതിരിക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ ?
മരുന്നുകളുടെ
വിലനിയന്ത്രണം
297.
ശ്രീ.സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഫാര്‍മസ്യൂട്ടിക്കല്‍
പ്രൈസിംഗ്
അതോറിറ്റിയുടെ
വിലനിയന്ത്രണ
പട്ടികയിലുള്ള
മരുന്നുകള്‍ക്ക്
സംസ്ഥാനത്ത് മരുന്നു
കമ്പനികള്‍ അമിത വില
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇക്കാര്യത്തില്‍
ഫലപ്രദമായ നടപടികള്‍
സ്വീകരിച്ച്
രോഗികള്‍ക്ക്
നിയന്ത്രിത വിലയില്‍
മരുന്നുകള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഹോമിയോ
ഡിസ്പെന്‍സറി-ബേപ്പൂര്‍
298.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ
മാത്തോട്ടത്തുള്ള
സര്‍ക്കാര്‍ ഹോമിയോ
ഡിസ്പെന്‍സറി -
ബേപ്പൂര്‍ എന്നുമുതലാണ്
പ്രവര്‍ത്തനം
ആരംഭിച്ചത്; ഈ
ഡിസ്പെന്‍സറിക്ക്
സ്വന്തമായി കെട്ടിടം
നിലവിലുണ്ടോ;
(ബി)
സര്‍ക്കാര്‍
ഹോമിയോ
ഡിസ്പെന്‍സറികള്‍ക്ക്
കെട്ടിടവും അനുബന്ധ
സൗകര്യങ്ങളും
ഏര്‍പ്പെടുത്തേണ്ടത്
ആരുടെ ചുമതലയാണ്;
(സി)
ആരംഭിച്ച്
ഇത്രയും വർഷങ്ങള്‍
കഴിഞ്ഞിട്ടും
ജീവനക്കാര്‍ക്കും
രോഗികള്‍ക്കും വേണ്ട
ടോയ് ലറ്റ് സൗകര്യം
ഉള്‍പ്പെടെ ആവശ്യമായ
യാതൊരു
അടിസ്ഥാനസൗകര്യങ്ങളും
ബേപ്പൂര്‍ ഹോമിയോ
ഡിസ്പെന്സറിയിൽ ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
ആയുര്‍വേദ കോളേജിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
പോസ്റ്റ്മോര്‍ട്ടം
നടപടികള്‍ കാണുന്നതിനുള്ള
അനുമതി.
299.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
ആയുര്‍വേദ കോളേജിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
എറണാകുളം ജനറല്‍
ആശുപത്രിയില്‍
പോസ്റ്റ്മോര്‍ട്ടം
നടപടികള്‍
കാണുന്നതിനുള്ള അനുമതി
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം,
കണ്ണൂര്‍ ആയുര്‍വേദ
കോളേജുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്ന ഈ സൗകര്യം
തൃപ്പൂണിത്തുറ
ആയുര്‍വേദ കോളേജിലെ
വിദ്യാര്‍ത്ഥികള്‍ക്കും
ലഭ്യമാക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ ?
സ്ത്രീ
ശാക്തീകരണ
പ്രവര്‍ത്തനങ്ങള്‍
300.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ഐ.ബി. സതീഷ്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീ
ശാക്തീകരണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി എന്തെല്ലാം
പുതിയ പദ്ധതികളാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി വിവിധ
ജില്ലകളില്‍ നിന്നും
അടിയന്തരാവശ്യങ്ങള്‍ക്കായി
തലസ്ഥാന നഗരിയില്‍
ഒറ്റയ്ക്ക്
എത്തിച്ചേരുന്ന
സ്ത്രീകള്‍ക്ക്
താമസസൗകര്യം
ഏര്‍പ്പെടുത്തുന്നതിനായി
ഏകദിന വസതി (One Day
Home) പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
എങ്കിൽ ഈ പദ്ധതിക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ
എന്നും ഇതിനായി സ്ഥലം
കണ്ടെത്തിയിട്ടുള്ളത്
എവിടെയാണെന്നും
വ്യക്തമാക്കാമോ?
സംസ്ഥാന
വനിതാ കമ്മീഷന്
301.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ. ആന്‍സലന്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വനിതാ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
വനിതാ
കമ്മീഷനില്‍
രജിസ്റ്റര്‍ ചെയ്യുന്ന
കേസുകള്‍ യഥാസമയം
തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതിനായി
ജാഗ്രതാ സമിതികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ചൈല്‍ഡ്
വെല്‍ഫെയര്‍
കമ്മിറ്റികളുടെയും ജുവനൈല്‍
ജസ്റ്റിസ് ബോര്‍ഡുകളുടെയും
പുന:സംഘടന
302.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ജുവനൈല്‍
ജസ്റ്റിസ് ആക്ട്
പ്രകാരമുളള ചൈല്‍ഡ്
വെല്‍ഫെയര്‍
കമ്മിറ്റികളും ജുവനൈല്‍
ജസ്റ്റിസ് ബോര്‍ഡുകളും
പുന:സംഘടിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
സംസ്ഥാന
സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
303.
ശ്രീ.കെ.
ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സി.കൃഷ്ണന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സാമൂഹ്യക്ഷേമ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ ;
(ബി)
പ്രസ്തുത
ബോര്‍ഡിന്റെ
ആഭിമുഖ്യത്തില്‍
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍
കൗണ്‍സിലിംഗ്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; എങ്കിൽ വിശദാംശം
നല്‍കുമോ;
(സി)
കേന്ദ്ര
സാമൂഹ്യക്ഷേമ
ബോര്‍ഡിന്റെ സഹായത്തോടെ
പ്രവര്‍ത്തിക്കുന്ന
എഫ്. സി. സി. യുടെ (
Family Councelling
Centre)
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
സാമൂഹ്യക്ഷേമ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ ശക്തമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
മൊബൈല്‍
ഇന്റര്‍വെന്‍ഷന്‍
യൂണിറ്റുകള്‍
304.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന മൊബൈല്‍
ഇന്റര്‍വെന്‍ഷന്‍
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ ; ഇത്
എങ്ങനെയാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
മൊബൈല്‍
ഇന്റര്‍വെന്‍ഷന്‍
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട്
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റുകളെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
മൊബൈല്‍
ഇന്റര്‍വെന്‍ഷന്‍
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
സംസ്ഥാനത്ത്എവിടെയൊക്കെയാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്; ഈ
പദ്ധതിക്ക് ഏത്
വകുപ്പാണ്
മേല്‍നോട്ടംവഹിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
കിന്റര്‍
ഗാർട്ടൻ പ്രവർത്തനം
305.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംഥാനത്തെ
കിന്റര്‍
ഗാര്ട്ടനുകളുടെ
പ്രവര്‍ത്തനത്തില്‍
ഏതൊക്കെ
നിയന്ത്രണങ്ങളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്; ഇത്
നിലവിലുളള ഏത്
നിയമപ്രകാരമാണ്;
വിശദവിവരം നല്‍കുമോ;
(ബി)
ഇത്തരം
സ്വകാര്യ കിന്റര്‍
ഗാര്‍ട്ടനുകളില്‍
കുട്ടികളോട് കാട്ടുന്ന
ക്രൂരതയ്ക്ക്
കടിഞ്ഞാണിടുന്നതിന്
എന്തെല്ലാം നടപടികള്‍
നാളിതുവരെ സ്വീകരിച്ചു;
ഇതനുസരിച്ച്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം?
(സി)
ഇത്തരം
സ്ഥാപനങ്ങളില്‍
നിരീക്ഷണ ക്യാമറ
സ്ഥാപിക്കണമെന്ന്
കാണിച്ച് ഏതെങ്കിലും
സര്‍ക്കുലറോ,
ഉത്തരവുകളോ
പുറപ്പെടുവിച്ചിരുന്നോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
പോലീസ്
അധികാരികള്‍ക്ക്
എന്തെങ്കിലും അധികാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
വയോമിത്രം
പദ്ധതി
306.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൃദ്ധജനങ്ങളുടെ
ക്ഷേമത്തിനും
സംരക്ഷണത്തിനുമായി
എല്ലാ നഗരസഭകളിലും
ആരോഗ്യ വകുപ്പിന്റെ
നേതൃത്വത്തില്‍
വയോമിത്രം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇവര്‍ക്കായി
വയോ-അമൃതം പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വയോജനങ്ങള്‍ക്കായി
നടപ്പു വര്‍ഷം ഒരു
ജില്ലയില്‍ ഒരു വീട്
വീതം
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വയോമിത്രം
പദ്ധതി
307.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹികനീതി വകുപ്പ്
നടപ്പിലാക്കി വരുന്ന
വയോമിത്രം പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
വയോജനങ്ങള്‍ക്ക്
പ്രസ്തുത പദ്ധതി
കൊണ്ട് എന്തെല്ലാം
സഹായങ്ങളും
സൗകര്യങ്ങളുമാണ്
ലഭിക്കുന്നത് എന്നു
വ്യക്തമാക്കുമോ;
(സി)
ടി
പദ്ധതി ഇപ്പോള്‍ ഗ്രാമ
- ബ്ലോക്ക് തലങ്ങളില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഗ്രാമ - ബ്ലോക്ക്
തലങ്ങളിലേക്ക് പദ്ധതി
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ സാമൂഹ്യനീതി
വകുപ്പിലെ ഒഴിവുകള്‍
308.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ സാമൂഹ്യനീതി
വകുപ്പിന്റെ ഏതെല്ലാം
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്നുള്ള
വിശദാംശം അറിയിക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ എപ്പോള്‍
നികത്താനാകുമെന്ന്
വിശദമാക്കുമോ?
സാമൂഹ്യനീതി
വകുപ്പിനുകീഴില്‍
പ്രവര്‍ത്തിക്കുന്ന ബഡ്സ്
സ്കൂളുകള്‍
309.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യനീതി
വകുപ്പിനുകീഴില്‍ എത്ര
ബഡ്സ് സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്?
ഇതില്‍ ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
എയ്ഡഡ് പദവി
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
(ബി)
ആലത്തൂര്‍
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
ബഡ്സ് സ്കൂളിന്റെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ?ഈ
സ്കൂളിന് എയ്ഡഡ് പദവി
നല്കാന് ആവശ്യമായ
നടപടി സര്‍ക്കാര്‍
സ്വീകരിക്കുമോ?
വിശദാംശം നല്‍കുമോ?
സ്നേഹപൂര്‍വ്വം
പദ്ധതി
310.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതാപിതാക്കളില്‍
ആരെങ്കിലും
മരിച്ചുപോയാല്‍ അവരുടെ
മക്കള്‍ക്ക്
പഠിക്കുവാന്‍ പ്രതിമാസം
ധനസഹായം നല്കുന്ന
'സ്നേഹപൂര്‍വ്വം'
പദ്ധതി എന്നാണ്
ആരംഭിച്ചത്;
(ബി)
അരൂര്‍
മണ്ഡലത്തിലെ എത്ര വീതം
വിദ്യാര്‍ത്ഥികള്‍ക്ക്
ഏതെല്ലാം വര്‍ഷങ്ങളില്‍
ഈ പദ്ധതി പ്രകാരം സഹായം
നല്കി ;
(സി)
എത്ര
വര്‍ഷമായി ഈ പദ്ധതി
പ്രകാരമുള്ള തുക
നല്‍കാതെ
മുടങ്ങിക്കിടക്കുന്നു
എന്ന് വ്യക്തമാക്കാമോ ;
(ഡി)
ഈ
പദ്ധതി പ്രകാരമുള്ള തുക
മുടങ്ങാനിടയായ സാഹചര്യം
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ഇ)
ഈ
പദ്ധതി പ്രകാരമുള്ള തുക
മുടക്കം കൂടാതെ
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
അങ്കണവാടികളിലെ
ഒഴിവുകള്‍ നികത്തുന്നതിന്
നടപടി
311.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
നീതി വകുപ്പിന്
കീഴിലുളള
അങ്കണവാടികളില്‍
വര്‍ക്കര്‍,
ഹെല്‍പ്പര്‍
തസ്തികകളില്‍ ഒഴിവുകള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ പ്രസ്തുത
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(സി)
വര്‍ക്കല
നിയോജകമണ്ഡലത്തിലെ
അങ്കണവാടികളില്‍
ടീച്ചര്‍, വര്‍ക്കര്‍,
ഹെല്‍പ്പര്‍
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
;
(ഡി)
ഒഴിവുകള്‍
യഥാസമയം നികത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭിന്നശേഷിക്കാര്‍ക്കായി
നടപ്പാക്കിയിട്ടുളള
പദ്ധതികള്‍
312.
ശ്രീ.കെ.വി.വിജയദാസ്
,,
ബി.സത്യന്
,,
വി. കെ. സി. മമ്മത് കോയ
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭിന്നശേഷിക്കാര്‍ക്കായി
നടപ്പാക്കിയിട്ടുളള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വിഭാഗക്കാര്‍ക്കായി
'അനുയാത്ര' എന്ന
പേരില്‍ പ്രത്യേക
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഭിന്നശേഷി
ആരംഭത്തില്‍ തന്നെ
കണ്ടെത്തുന്നതിന് എല്ലാ
ജില്ലാ കേന്ദ്രങ്ങളിലും
"ഏര്‍ലി ഡിറ്റക്ഷന്‍
സെന്റര്‍
"സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഭിന്നശേഷിയുളളവര്‍ക്കായി
വികലാംഗ ക്ഷേമ
കോര്പ്പറേഷന് വഴി
ട്രൈസൈക്കിള്‍, വീല്‍
ചെയര്‍, വാക്കര്‍,
ശ്രവണ സഹായി തുടങ്ങിയ
ഉപകരണങ്ങള്‍ വിതരണം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?