റേഷന്‍
കാര്‍ഡ് മുന്‍ഗണനാ പട്ടികയിലെ
അനർഹർ
313.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് പുതുക്കി
നല്കുന്നതിനായുള്ള
ഡിക്ലറേഷന്‍ ഫോറം ഏതു
വര്‍ഷമാണ്
കാര്‍ഡുടമകളില്‍
നിന്നും
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
റേഷന്‍
കാര്‍ഡ് ഡിക്ലറേഷനില്‍
വസ്തുതകള്‍
മറച്ചുവെച്ച് മുന്‍ഗണനാ
പട്ടികയില്‍
കയറിക്കൂടിയവരെ
ഒഴിവാക്കി പകരം
അര്‍ഹതയുള്ളവരെ
ഉള്‍പ്പെടുത്തുന്നതിന്
നിലവില്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
നാളിതുവരെ എത്ര
കാര്‍ഡുടമകളെ
അനര്‍ഹരാണെന്ന്
കണ്ടെത്തി മുന്‍ഗണനാ
ലിസ്റ്റില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
റേഷന്‍കടകളിലെ
കംപ്യൂട്ടര്‍വത്കരണം
314.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി റേഷന്‍
കടകളില്‍
കമ്പ്യൂട്ടര്‍വത്കരണം
നടത്തുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ എത്ര
റേഷന്‍ കടകളിലാണ്
കമ്പ്യൂട്ടര്‍വത്കരണം
നടത്തുവാനുള്ളത്;
(സി)
കമ്പ്യൂട്ടര്‍വത്കരണവുമായി
ബന്ധപ്പെട്ട നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ഡി)
കമ്പ്യൂട്ടര്‍വത്കരണ
നടപടികൾ നടപടികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
ഇ-പോര്‍ട്ട്
റേഷന്‍ സംവിധാനം
315.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പോര്‍ട്ട്
റേഷന്‍ സംവിധാനം
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനത്തിന്റെ
സവിശേഷതകള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സംവിധാനം
നടപ്പിലാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.മൂലമുണ്ടാകുന്ന
വിലക്കയറ്റം
316.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയ
സാഹചര്യത്തില്‍
പൊതുവിപണിയില്‍
വിലക്കയറ്റം
ഉണ്ടായിട്ടുണ്ടോ;
(ബി)
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
പൊതുവിതരണ വകുപ്പും
ലീഗല്‍ മെട്രോളജി
വകുപ്പും എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്നറിയിക്കുമോ?
റേഷൻ
കാർഡ് വിതരണത്തിലെ അപാകതകൾ
317.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പുതുതായി റേഷന്‍
കാര്‍ഡു ലഭിച്ചപ്പോള്‍
അര്‍ഹരായ പലരും
ബി.പി.എൽ വിഭാഗത്തില്‍
നിന്ന്
ഒഴിവാക്കപ്പെട്ടതായും
അനര്‍ഹരായ പലരും
ബി.പി.എൽ പട്ടികയില്‍
ഉള്‍പ്പെട്ടതായും
പരാതികള്‍ ഉയര്‍ന്ന
സാഹചര്യത്തില്‍,
അനര്‍ഹരെ
ഒഴിവാക്കുന്നതിനും,
മാരകരോഗങ്ങള്‍
ബാധിച്ചവരടക്കമുള്ള
അര്ഹരായവര്ക്ക്ബി.പി.എൽ
കാര്‍ഡ് നല്‍കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
പുതിയ
റേഷന്‍ കാർഡിൽ വന്ന അപാകതകള്‍
318.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വിതരണം
ചെയ്ത പുതിയ റേഷന്‍
കാർഡുകളിൽ വ്യാപകമായ
തോതില്‍ അപാകതകള്‍ ഉളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബി.പി.എൽ/എ
.പി.എൽ അപാകതകള്‍
പരിഹരിക്കുന്നതിനും
ഉയര്‍ന്ന വരുമാനമുളള
സര്‍ക്കാര്‍
ജീവനക്കാര്‍
ഉള്‍പ്പെടെയുളളവര്‍
ബി.പി.എൽ-ൽ
ഉള്‍പ്പെട്ട്
ആനുകൂല്യങ്ങള്‍
പറ്റുന്നത്
തടയുന്നതിനും ഉള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡ്
319.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തിലെ
എത്ര പേര്‍ക്കാണ്
ഇനിയും പുതിയ റേഷന്‍
കാര്‍ഡ് വിതരണം
ചെയ്യാനുള്ളത്;
(ബി)
വിതരണം
ചെയ്തവയില് പരാതി
ലഭിച്ചത് എത്ര പേരില്‍
നിന്നാണ്;
(സി)
പ്രയോറിറ്റി
വിഭാഗത്തിലായിരുന്ന
മത്സ്യത്തൊഴിലാളികള്‍,
കര്‍ഷകത്തൊഴിലാളികള്‍,
മറ്റിതര തൊഴിലാളികള്‍,
ഇടത്തരക്കാര്‍ എന്നിവരെ
നോണ്‍
പ്രയോറിറ്റിയില്പ്പെടുത്തി
പുതിയ റേഷന്‍ കാര്‍ഡ്
അനുവദിച്ച എത്ര
കേസുകള്‍
ഉണ്ടായിട്ടുണ്ട്;
(ഡി)
ഇങ്ങനെയുള്ള
കേസുകളിൽ എത്രയെണ്ണം
നാളിതുവരെ
പരിഹരിച്ചിട്ടുണ്ട്;
ബാക്കിയുളളവ
എന്നത്തേക്ക്
പരിഹരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ദേശീയ
ഭക്ഷ്യ സുരക്ഷാ മിഷന്
320.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ സുരക്ഷാ മിഷന്റെ
ഭാഗമായി പുനര്‍
നിര്‍ണ്ണയിച്ച
ബി.പിഎല്‍ ,എ.പി.എല്‍
ലിസ്റ്റുകളില്‍ വന്ന
അപാകതകള്‍
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അനര്‍ഹരെ
ബി.പി.എല്‍ പട്ടികയില്‍
നിന്നും ഒഴിവാക്കി
അര്‍ഹരായവരെ
ഉള്‍പ്പെടുത്തി പുതിയ
റേഷന്‍ കാര്‍ഡ് പുനര്‍
നിര്‍ണ്ണയിച്ച്
നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ;
(സി)
ഓണത്തിന്
മുന്‍പ് ബി.പി.എല്‍,
എ.പി.എല്‍ ലിസ്റ്റിലെ
അപാകതകള്‍ പരിഹരിച്ച്
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
321.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പുതിയ റേഷന്‍ കാര്‍ഡ്
വിതരണം
പൂര്‍ത്തീകരിച്ചോ ;
(ബി)
എ.പി.എല്‍,
ബി.പി.എല്‍. പട്ടിക
തരംതിരിക്കുന്നതില്‍
വന്നിട്ടുളള അപാകതകള്‍
പരിഹരിക്കുന്നതിന്
എന്നു വരെ സമയം
അനുവദിച്ചിട്ടുണ്ട്;
ഇതിനുളള അപേക്ഷകള്‍
ആര്‍ക്കാണ്
കൊടുക്കേണ്ടത്;
(സി)
ദീര്‍ഘകാലമായി
ചികിത്സയില്‍ കഴിയുന്ന
രോഗികളെ കാര്‍ഡില്‍
ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍
അത്തരം കാര്‍ഡ്
ഉടമകള്‍ക്ക്
ബി.പി.എല്‍. കാര്‍ഡ്
അടിയന്തിരമായി
ലഭ്യമാക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ ?
പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
322.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
അനര്‍ഹരായ
ആളുകള്‍ പുതിയ റേഷന്‍
കാര്‍ഡിലെ മുന്‍ഗണനാ
വിഭാഗത്തില്‍
ഉള്‍പ്പെടുകയും
അര്‍ഹരായവര്‍
ഒഴിവാക്കപ്പെടുകയും
ചെയ്തു എന്ന വ്യാപക
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പരാതി
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
അര്‍ഹരായവര്‍ക്ക്
മാത്രം മുന്‍ഗണനാ
വിഭാഗം റേഷന്‍
കാര്‍ഡുകള്‍
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നു
വ്യക്തമാക്കാമോ ?
പുതിയ
റേഷന്‍ കാര്‍ഡിലെ അപാകതകള്‍
323.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നല്‍കിയിട്ടുള്ള പുതിയ
റേഷന്‍ കാര്‍ഡിലെ
അപാകതകള്‍ ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിച്ച്
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
324.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകളുടെ വിതരണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാര്‍ഡുകള്‍
പൂര്‍ണ്ണമായും
എന്നത്തേയ്ക്ക് വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പുതുതായി
വിതരണം ചെയ്ത
കാര്‍ഡുകളില്‍
വ്യാപകമായി തെറ്റുകള്‍
വന്നിട്ടുളള സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍ഗണനാ
വിഭാഗത്തില്‍
ഉള്‍പ്പെടുവാന്‍
അര്‍ഹരായ
ഗുണഭോക്താക്കള്‍ക്ക്
കാര്‍ഡ് മാറ്റി
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഓരോ
ജില്ലയിലും വിവിധ
വിഭാഗങ്ങള്‍ക്കായി
പ്രത്യേകം ക്വാട്ട
നിശ്ചയിച്ചിട്ടുണ്ടോ;
ജനസംഖ്യാനുപാതികമായിട്ടാണോ
ക്വാട്ട
നിശ്ചയിച്ചിരിക്കുന്നത്;
വിശദാംശം നല്‍കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
325.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പുതിയ റേഷന്‍
കാര്‍ഡുകളില്‍
എ.പി.എല്‍ , ബി.പി.എല്‍
വിഭാഗങ്ങളില്‍
ഉള്‍പ്പെട്ട അനര്‍ഹരെ
കണ്ടെത്തി മാറ്റങ്ങള്‍
വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനത്തിന്
സ്പോട്ട് ചെക്കിംഗ്
വ്യാപകമായി നടത്തുന്ന
കാര്യം ആലോചിക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡുകളുടെ വിതരണം
326.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകളുടെ
വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡുകളിലെ
വിവരങ്ങളില്‍ അനേകം
തെറ്റുകള്‍
കടന്നുകൂടിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
റേഷന്‍
കാര്‍ഡുകള്‍
പുതുക്കുന്നതിന് അവസരം
ലഭിക്കാത്തവര്‍ക്ക്
അതിനുള്ള അവസരം
നല്‍കുമോ; ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകളിലെ അപാകതകൾ
327.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
തയ്യാറാക്കുന്നതിനു
മുമ്പ് കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
എ.പി.എല്‍/ബി.പി.എല്‍
കുടുംബങ്ങള്‍
ഉണ്ടായിരുന്നു എന്ന്
താലൂക്ക് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
തയ്യാറായപ്പോള്‍
ജില്ലയില്‍ മുന്‍ഗണനാ
ഗ്രൂപ്പില്‍ എത്ര
കുടുംബങ്ങള്‍
ഉള്‍പ്പെട്ടു എന്ന്
താലൂക്ക് തിരിച്ചു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കുടുംബങ്ങള്‍ മുമ്പ്
എ.പി.എല്‍ ആയിരുന്നോ
ബി.പി.എല്‍ ആയിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ജില്ലയില്‍
എത്ര നോണ്‍ പ്രയോറിറ്റി
കുടുംബങ്ങളാണ് പുതിയ
റേഷന്‍കാര്‍ഡ്
തയ്യാറായപ്പോള്‍
ഉള്ളത്;
(ഇ)
ഇതില്‍
പ്രയോറിറ്റി
വിഭാഗത്തില്‍ പെടേണ്ട
കുടുംബങ്ങള്‍ ഉണ്ടോ;
(എഫ്)
പ്രസ്തുത
അപാകതകൾ പരിഹരിക്കാന്‍
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ?
പുതിയ
റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍
328.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിന്റെ
വിതരണം എല്ലാ
ജില്ലയിലും
പൂര്‍ത്തിയായോ,
വിശദമാക്കുമോ;
(ബി)
വിതരണം
ചെയ്ത പുതിയ റേഷന്‍
കാര്‍ഡുകളില്‍ പലതിലും
തെറ്റുകള്‍
കടന്നുകൂടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
തെറ്റുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(ഡി)
ശരിയായ വിവരങ്ങള്‍
നല്‍കിയെങ്കിലും പുതിയ
പല റേഷന്‍
കാര്‍ഡുകളിലും തെറ്റ്
കടന്നുകൂടിയത്
പരിഹരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
വിപണി
ഇടപെടല്‍ പദ്ധതികള്‍
329.
ശ്രീ.റ്റി.വി.രാജേഷ്
,,
മുരളി പെരുനെല്ലി
,,
ഒ. ആര്. കേളു
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പൊതുവിപണിയില്‍
ഫലപ്രദമായി
ഇടപെടുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
വരുന്ന
ഓണക്കാലത്ത്
അവശ്യസാധനങ്ങളുടെ വില
വര്‍ദ്ധന തടയുന്നതിനായി
എന്തെല്ലാം മുന്‍കൂര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഉത്സവ
സീസണുകളില്‍
വിലക്കയറ്റം പിടിച്ചു
നിര്‍ത്തുന്നതിനായി
സംസ്ഥാനത്തുടനീളം
സപ്ലൈകോയുടെ പ്രത്യേക
ന്യായവില സ്റ്റോറുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
വിലക്കയറ്റം
തടയുന്നതിനായി
ശാസ്ത്രീയമായ
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നതിനായി വില
നിയന്ത്രണ സെല്‍
പുനഃസംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
അരിവില
330.
ശ്രീ.വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അരിവില വര്‍ദ്ധിച്ച്
കിലോയ്ക്ക് 55 രൂപ
കടന്നത് സാധാരണക്കാരെ
പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ;
(ബി)
അരിവില
ക്രമാതീതമായി
വര്‍ദ്ധിച്ചത്
പൊതുവിപണിയില്‍
ഇടപെടുന്നതില്‍
സര്‍ക്കാരിനുണ്ടായ
പരാജയമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഓണക്കാലത്ത്
കുറഞ്ഞവിലയ്ക്ക് അരി
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇടനിലക്കാരെ
ഒഴിവാക്കി ആന്ധ്രായിലെ
കര്‍ഷകരില്‍ നിന്നും
നേരിട്ട് അരി
സംഭരിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
റേഷന്‍
കാർഡ് മുന്‍ഗണന മാനദണ്ഡങ്ങള്‍
331.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡുകളുടെ
വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ
; ഇല്ലെങ്കില്‍ എത്ര
ശതമാനം പൂര്‍ത്തിയായി ;
ഏത് തീയതിയ്ക്ക് വിതരണം
പൂര്‍ണ്ണമാക്കാന്‍
സാധിക്കും
എന്നറിയിക്കാമോ ;
(ബി)
റേഷന്‍
കാര്‍ഡിലെ മുന്‍ഗണന
നിശ്ചയിച്ചത് ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
അറിയിക്കാമോ ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
അംഗീകരിച്ച മുന്‍ഗണനാ
പട്ടികയനുസരിച്ചാണോ
കാര്‍ഡുകളില്‍ മുന്‍ഗണന
നിശ്ചയിച്ചതെന്ന്
അറിയിക്കാമോ ;
(ഡി)
മുന്‍ഗണനാ
ലിസ്റ്റില്‍
ഉള്‍പ്പെടാതെ പോയ
അര്‍ഹരായ ആളുകളെ
ഉള്‍പ്പെടുത്തുന്നതിന്
പരിഹാരമാര്‍ഗ്ഗങ്ങള്‍
എന്തെങ്കിലുമുണ്ടോ ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
നെല്ല്
സംഭരണ കുടിശ്ശിക തുക
332.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണം നടത്തിയ വകയില്‍
എത്ര കോടി രൂപയാണ്
വിതരണം ചെയ്യാന്‍
ബാക്കിയുള്ളത്;
(ബി)
പ്രസ്തുത
തുക വിതരണം ചെയ്യാന്‍
ഇത്ര കാലതാമസം
ഉണ്ടാകുന്നത്
എന്തുകൊണ്ടാണ്എന്ന്
വ്യക്തമാക്കാമോ;
(സി)
എത്ര
കോടി രൂപയാണ് കേന്ദ്ര
വിഹിതമായി
ലഭിക്കേണ്ടതെന്നറിയിക്കുമോ
; ഇതില്‍ എത്ര കോടി
ഇനിയും ലഭ്യമാകാനുണ്ട്;
(ഡി)
കേന്ദ്രവിഹിതം
യഥാസമയം ലഭ്യമാക്കാന്‍
ആവശ്യമായ ഇടപെടല്‍
സര്‍ക്കാര്‍
നടത്താറുണ്ടോ
എന്നറിയിക്കാമോ?
റേഷന്‍
കാര്‍ഡ് വിതരണം
333.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് വിതരണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഏതെല്ലാം
ഇനങ്ങളിലായാണ്
റേഷന്‍കാര്‍ഡുകള്‍
നല്‍കിയിട്ടുള്ളത്; ഓരോ
കാര്‍ഡുടമയ്ക്കും
എന്തെല്ലാം
ആനുകൂല്യങ്ങള്ളാണ്
ലഭിയ്ക്കുക;
(സി)
ആകെ
എത്ര കാര്‍ഡുടമകളാണ്
നിലവില്‍
കേരളത്തിലുള്ളത്; വിവിധ
ഇനങ്ങളിലായിട്ടുള്ള
കാര്‍ഡുകളുടെ വിശദവിവരം
നല്‍കുമോ?
റേഷന്‍
കടകളില്‍ പുഴുക്കലരി
334.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ഞമാസങ്ങളായ
വര്‍ഷകാലത്ത്
കോഴിക്കോട് ജില്ലയിലെ
മിക്ക റേഷന്‍ കടകളിലും
പച്ചരി മാത്രം വിതരണം
ചെയ്യാനിടയായത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആവശ്യത്തിന്
പുഴുക്കലരി റേഷന്‍
കടകള്‍ വഴി വിതരണം
ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ ?
റേഷന്‍
കാര്‍ഡിലെ അപാകത
335.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്ത റേഷന്‍
കാര്‍ഡുകളിലെ അപാകത
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
വള്ളിക്കുന്നം,
താമരക്കുളം, നൂറനാട്,
പാലമേല്‍, ചുനക്കര,
തഴക്കര, തെക്കേക്കര,
മാവേലിക്കര നഗരസഭ
എന്നിവിടങ്ങളില്‍
നിന്നും റേഷന്‍
കാര്‍ഡുമായി
ബന്ധപ്പെട്ട് ലഭിച്ച
പരാതികള്‍ എത്രയെന്ന്
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ; ഈ
പരാതികളിന്മേല്
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റേഷന്‍
കാര്‍ഡിലെ മുന്‍ഗണന പട്ടിക
336.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോള്‍
വിതരണം ചെയ്ത റേഷന്‍
കാര്‍ഡിലെ മുന്‍ഗണന
പട്ടികയില്‍പ്പെട്ട
അനര്‍ഹരെ ഒഴിവാക്കാനും
അര്‍ഹരായവരെ
ഉള്‍പ്പെടുത്തുവാനും
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്നറിയിക്കാമോ
;
(ബി)
ഇതിനായി
തയ്യാറാക്കിയ
മാനദണ്ഡങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
അപാകതകള്‍
പരിഹരിച്ച്
സമയബന്ധിതമായി റേഷന്‍
കാര്‍ഡ് വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയത്
വ്യക്തമാക്കാമോ?
റേഷന്‍
കാര്‍ഡിലെ അപാകതകള്‍
337.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
വിതരണം
ചെയ്തുകൊണ്ടിരിക്കുന്ന
റേഷന്‍
കാര്‍ഡുകളെക്കുറിച്ചുള്ള
അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ എന്തെല്ലാം
അപാകതകളെന്നു
വ്യക്തമാക്കുമോ;
(ബി)
റേഷൻ
കാർഡിലെ അപാകതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അരിവില
വര്‍ദ്ധനവ്
നിയന്ത്രിക്കുന്നതിന് നടപടി
338.
ശ്രീ.സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അരിയുടെ വില ഗണ്യമായി
വര്‍ദ്ധിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ അരിവില
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡിന്‍െറ എണ്ണം
339.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡുകള്‍
പുതുക്കി നല്കിയതു
പ്രകാരം എത്ര റേഷന്‍
കാര്‍ഡുകള്‍
നിലവിലുണ്ട് എന്ന്
അറിയിയ്ക്കുമോ;
(ബി)
ഇതില്‍
എ .എ .വൈ കാര്‍ഡ് ,
മുന്‍ഗണനാ വിഭാഗം
,പൊതുവിഭാഗം, സബ്സിഡി
എന്നിവ എത്ര വീതമുണ്ട്;
(സി)
ഓരോ
വിഭാഗത്തിനും അനുവദിച്ച
ഭക്ഷ്യധാന്യങ്ങളുടെ
അളവ് മാസത്തില്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
സാധനങ്ങളുടെ വിതരണം
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
340.
ശ്രീ.എസ്.ശർമ്മ
,,
കെ. ബാബു
,,
എം. നൗഷാദ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ സാധനങ്ങള്‍
കരിഞ്ചന്തയില്‍
വില്‍ക്കപ്പെടുന്നത്
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
റേഷന്‍
സാധനങ്ങളുടെ വിതരണം
കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
കാര്‍ഡുടമകള്‍
വാങ്ങുന്ന റേഷന്‍
സാധനങ്ങളെക്കുറിച്ചുള്ള
വിവരങ്ങള്‍
കമ്പ്യൂട്ടര്‍ വഴി
അറിയുന്നതിന് ഇ-പോസ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
റേഷന്‍
സാധനങ്ങളുടെ
വാതില്‍പ്പടി
വിതരണത്തിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
ഇതിനായി ഗോഡൗണുകള്‍
കണ്ടെത്തിയിട്ടുണ്ടോ
എന്നും ഇത്
എന്നത്തേയ്ക്ക്
പൂര്‍ണ്ണമായി
നടപ്പാക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
ചൊക്ലി
ഗ്രാമപഞ്ചായത്തിലെ മാവേലി
മെഡിക്കല്‍ സ്റ്റോര്‍
341.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
ചൊക്ലി
ഗ്രാമപഞ്ചായത്തില്‍
ബഹു. മന്ത്രി വാഗ്ദാനം
ചെയ്ത മാവേലി
മെഡിക്കല്‍ സ്റ്റോര്‍
എന്ന് പ്രവര്‍ത്തന
സജ്ജമാകുമെന്ന്
അറിയിക്കാമോ;
(ബി)
ഇക്കാര്യത്തിൽ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദീകരിക്കാമോ?
പുതുതായി
അനുവദിച്ച റേഷന്‍ കാര്‍ഡുകളിലെ
അപാകതകള്‍
342.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
അനുവദിച്ച റേഷന്‍
കാര്‍ഡില്‍ പിഴവുകള്‍
സംഭവിച്ചതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എസ്.എസ്.എല്‍.സി.
തോറ്റ വിദ്യാര്‍ത്ഥിയെ
കാര്‍ഡില്‍ സിവില്‍
സര്‍വ്വീസ്
ഉദ്യോഗസ്ഥയായി
രേഖപ്പെടുത്തിയ
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ ;
(സി)
നേരത്തെ
300 രൂപ വരുമാനം
രേഖപ്പെടുത്തിയ ഇവരുടെ
കാര്‍ഡില്‍ ഇപ്പോള്‍
അത് 5,80,125
രൂപയാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ഡി)
റേഷന്‍
കാര്‍ഡിലെ ഇത്തരം
അപാകതകള്‍ കാരണം
ഒട്ടേറെ ദരിദ്ര
കുടുംബങ്ങള്‍ക്ക്
അര്‍ഹമായ ചികിത്സാ
സഹായമടക്കമുള്ള ഒട്ടേറെ
ആനുകൂല്യങ്ങള്‍
നഷ്ടമാവുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഉദ്യോഗസ്ഥതലത്തില്‍
സംഭവിച്ച വീഴ്ചകള്‍
കാരണം അര്‍ഹമായ
ആനുകൂല്യം
നിഷേധിക്കപ്പെട്ടവര്‍ക്ക്
ആയത് എത്രയും വേഗം
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
മണപ്പള്ളി
മാവേലി സ്റ്റോര്‍ സൂപ്പര്‍
മാവേലിയായി ഉയര്‍ത്തുന്നതിന്
നടപടി
343.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തഴവ
ഗ്രാമപഞ്ചായത്തിലെ
മണപ്പള്ളിയില്‍
പ്രവര്‍ത്തിക്കുന്ന
മാവേലി സ്റ്റോറിന്റെ
പ്രതിമാസ വിറ്റുവരവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കരുനാഗപ്പള്ളി
താലൂക്കില്‍
പ്രവര്‍ത്തിക്കുന്ന
മാവേലി സ്റ്റോറുകളുടെ
2017 മെയ് 1 മുതല്‍ 31
വരെയുള്ള വിറ്റു വരവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഉയര്‍ന്ന
പ്രതിമാസ വിറ്റുവരവുള്ള
മണപ്പള്ളി
മാവേലിസ്റ്റോര്‍
സൂപ്പര്‍ മാർക്കറ്റ്
ആയി ഉയര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മുന്‍ഗണനാ
പട്ടികയിൽ നിന്ന്
ഒഴിവാക്കപ്പെട്ടവർ
344.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
ബി.പി.എല്‍
വിഭാഗത്തില്‍പ്പെട്ട
അര്‍ഹരായ
നിരവധിയാളുകള്‍
മുന്‍ഗണനാ പട്ടികയില്‍
നിന്ന്
ഒഴിവാക്കപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍,
ദുര്‍ബല
വിഭാഗത്തില്‍പ്പെട്ടവര്‍,
ദുരിതമനുഭവിക്കുന്നവര്‍,
ഗുരുതര രോഗം
ബാധിച്ചവര്‍,
എന്നിങ്ങനെ
ബുദ്ധിമുട്ടനുഭവിക്കുന്നവര്‍
പട്ടികയില്‍ നിന്നും
ഒഴിവാക്കപ്പെട്ടത്
തിരുത്താന്‍ നടപടി
സ്വീകരിക്കുമോ?
വാക്കനാട്
മാവേലിസ്റ്റോര്‍
345.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
വാക്കനാടില്
മാവേലിസ്റ്റോര്‍
ആരംഭിക്കുന്നതിനുള്ള
നിവേദനത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ; പ്രസ്തുത
നിവേദനം ലഭിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വാക്കനാട്
കേന്ദ്രമാക്കി
മാവേലിസ്റ്റോര്‍
ആരംഭിക്കുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ?
നെല്ലിന്റെ
സംഭരണ വില
346.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിന്റെ
സംഭരണ വില
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇപ്പോള്‍
നിശ്ചയിച്ച സംഭരണ വില
എത്രയാണെന്നും ഇതില്‍
കേന്ദ്ര ഗവ. ന്റെ
വിഹിതം എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
നെല്ല്
സംഭരണത്തിന് 2017 July
1 വരെ എത്ര രൂപ
കുടിശ്ശികയിനത്തിൽ
നല്‍കാനുണ്ട്;
വിശദമാക്കാമോ?
നിത്യോപയോഗ
സാധനങ്ങളുടെ വില
347.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിത്യോപയോഗ സാധനങ്ങളുടെ
വില അമിതമായി
വര്‍ദ്ധിക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വില
നിയന്ത്രിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
മാവേലിസ്റ്റോറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍
പുതിയ മാവേലി
സ്റ്റോറുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
മാവേലിസ്റ്റോറുകളെ
ഹൈപ്പര്‍മാര്‍ക്കറ്റുകളാക്കി
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തില്‍
ഇത്തരത്തില്‍
മാവേലിസ്റ്റോറുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
ഇതിനാവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ?
നിത്യോപയോഗ
വസ്തുക്കളുടെ വിലവര്‍ദ്ധനവ്
348.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അരി, പച്ചക്കറി
എന്നിവയടക്കമുള്ള
നിത്യോപയോഗ
വസ്തുക്കളുടെ വില
കുതിച്ചുയരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അരി, തക്കാളി, ചെറിയ
ഉള്ളി തുടങ്ങിയ
ഭക്ഷ്യവസ്തുക്കളുടെ വില
ഇപ്പോള്‍ കിലോയ്ക്ക്
എത്ര രൂപ വീതമാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
അടുത്ത
അഞ്ചുവര്‍ഷത്തേക്ക്
വിലക്കയറ്റമില്ല എന്ന
സര്‍ക്കാരിന്റെ
പ്രഖ്യാപനം തകിടം
മറിക്കുന്നതാണ്
ഇപ്പോഴത്തെ
വിലക്കയറ്റമെന്ന്
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
ഓണവും ബലിപെരുന്നാളും
വന്നു ചേരുന്ന
സാഹചര്യത്തില്‍
നിത്യോപയോഗ
വസ്തുക്കളുടെ
വിലനിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കുമോ;
(ഇ)
കഴിഞ്ഞ
ആറു മാസത്തിനിടയ്ക്ക്
വിലക്കയറ്റം
നിയന്ത്രിക്കാന്‍
കൈക്കൊണ്ട നടപടികളുടെ
വിശദാംശം നല്‍കുമോ?
ഓണക്കാലത്തെ
വിലക്കയറ്റം തടയാന്‍ നടപടി
349.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
വിലക്കയറ്റം
ഉണ്ടാകാതിരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതല്‍ നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ജി
എസ് ടി യുമായി
ബന്ധപെട്ട് വന്‍തോതില്‍
പൂഴ്ത്തിവയ്പ്പ്
നടന്നതായും ഇതു
ഓണവിപണിയെ
ലക്ഷ്യമാക്കിയാണെന്നുമുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
പൂഴ്ത്തിവയ്പിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
വിലക്കയറ്റം
തടയുന്നതിനുളള നടപടി
350.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിലക്കയറ്റം
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(ബി)
സിവില്‍
സപ്ലെെസ്
കോര്പ്പറേഷന് മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും സാധനങ്ങള്‍
വാങ്ങുന്നതിന്
ഇടനിലക്കാര്‍ക്ക്
എന്തെങ്കിലും
പങ്കുണ്ടോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
ഇടനിലക്കാരെ ഒഴിവാക്കി
മറ്റ് സംസ്ഥാന
വിപണികളില്‍ നിന്നും
സാധനങ്ങള്‍ നേരിട്ട്
വാങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
വിപണി
വില പിടിച്ച്
നിര്‍ത്തുന്നതിനും
ഗുണമേന്മയുളള
സാധനങ്ങള്‍ വിതരണം
ചെയ്യുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ?
വിലവര്‍ദ്ധന
തടയുന്നതിനുള്ള പദ്ധതികള്‍
351.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ. എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിലവര്‍ദ്ധന
തടയുന്നതിനായി
എന്തെല്ലാം മുന്‍
കരുതല്‍ പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി വിലനിയന്ത്രണ
സെല്ലുകള്‍
പുന:സംഘടിപ്പിച്ച്
അതിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
മാവേലി
സ്റ്റോറുകള്‍ ഇല്ലാത്ത
പഞ്ചായത്തുകളില്‍ അവ
ആരംഭിച്ച്
പൊതുജനങ്ങള്‍ക്ക്
ന്യായമായ വിലയ്ക്ക്
നിത്യോപയോഗ സാധനങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഓണച്ചന്തകള്‍
352.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
എത്ര ഓണച്ചന്തകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ഓണച്ചന്തകള്‍
ആരംഭിക്കുമോ;
(സി)
ഓണക്കാലത്ത്
അവശ്യസാധനങ്ങളുടെ
വിലക്കയറ്റമുണ്ടാകാതിരിക്കാന്
മാവേലി
സ്റ്റോറുകളുടെയും
പൊതുവിതരണ
കേന്ദ്രങ്ങളുടെയും
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
റേഷന്‍കാര്‍ഡ്
വിതരണം
353.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡ് വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ
;
(ബി)
നിലവിലുള്ള
റേഷന്‍ സംവിധാനത്തില്‍
ഏതൊക്കെ
വിഭാഗങ്ങള്‍ക്ക് റേഷന്‍
കാര്‍ഡ്
അനുവദിച്ചിട്ടുണ്ടെന്നും,
ഓരോ വിഭാഗത്തിലും എത്ര
കുടുംബങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ;
(സി)
ഓരോ
വിഭാഗത്തിലുമുള്ള
കാര്‍ഡുടമകള്‍ക്ക്
നല്കുന്ന
ഭക്ഷ്യധാന്യങ്ങളുടെ
അളവും വിലയും
വ്യക്തമാക്കുമോ;
(ഡി)
ഓരോ
വിഭാഗത്തിനും
ലഭ്യമാകുന്ന
മറ്റാനുകൂല്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കാമോ?
ഭക്ഷ്യഭദ്രതാനിയമം
354.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാനിയമം
സംസ്ഥാനത്ത്
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇതുപ്രകാരം
നടപ്പിലാക്കേണ്ട
വാതില്‍പ്പടി വിതരണം
ഏതൊക്കെ ജില്ലകളില്‍
ഇതിനകം
ആരംഭിച്ചിട്ടുണ്ട്;
വാതില്‍പ്പടി വിതരണം
നടപ്പിലാക്കേണ്ട തീയതി
എന്നായിരുന്നു;
(സി)
വാതില്‍പ്പടി
വിതരണത്തിനായി സപ്ലൈകോ
ഗോഡൗണുകള്‍
സജ്ജമാക്കിയിട്ടുണ്ടോ;എങ്കില്‍
ഇതിനകം എത്ര ഗോഡൗണുകള്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
റേഷന്‍
കടകളില്‍ ആധാര്‍
അധിഷ്ഠിതമായ
ബയോമെട്രിക് സാങ്കേതിക
വിദ്യയുടെ
പിന്ബലത്തിലുളള
കമ്പ്യൂട്ടര്‍വത്ക്കരണം
നടപ്പിലാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാനാണ്
ഉദ്ദേശിക്കുന്നത്
വ്യക്തമാക്കുമോ?
ദുര്‍ബലവിഭാഗങ്ങളെ
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
355.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമപ്രകാരം
തയ്യാറാക്കിയ മുന്‍ഗണനാ
പട്ടികയില്‍ നിന്നും
പുറത്തായ
ദുര്‍ബലവിഭാഗങ്ങളെ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
കര്‍മ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)
പട്ടികയില്‍
ഇടംപിടിച്ച അനര്‍ഹരെ
ഒഴിവാക്കി
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവരെ
ഉള്‍പ്പെടുത്തുന്നതിനായി
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശം നല്‍കുമോ ;
(സി)
എന്‍ഡോസള്‍ഫാന്‍
ഇരകള്‍, ക്യാന്‍സര്‍
ബാധിതര്‍,
മത്സ്യത്തൊഴിലാളികള്‍,
പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍
എന്നിവരെ മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭക്ഷ്യവസ്തുക്കളുടെ
വിലക്കയറ്റ നിയന്ത്രണം
356.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുന്ന
ഓണക്കാലത്ത്
ഭക്ഷ്യവസ്തുക്കളുടെ
വിലക്കയറ്റ
നിയന്ത്രണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം;
വിശദമാക്കുമോ ?
വിലക്കയറ്റമില്ലാത്ത
ഓണം
357.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലക്കയറ്റമില്ലാത്ത
ഓണം ആഘോഷിക്കുന്നതിന്
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പച്ചക്കറിക്കും
പലവ്യഞ്ജനങ്ങള്‍ക്കും
അമിതമായി വില
വര്‍ദ്ധിച്ചത്
സാധാരണക്കാരുടെ കുടുംബ
ബഡ്ജറ്റിനെ സാരമായി
ബാധിച്ചിട്ടുണ്ടോ;
(സി)
കുത്തനെ
ഉയരുന്ന വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
കമ്പോളത്തില്‍
പ്രതിഫലിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
ഓണക്കാലത്തേയ്ക്കുള്ള
അരി
358.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
,,
അനൂപ് ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്ത്
കേരളത്തിനാവശ്യമായ അരി
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
നേരിട്ട് അരി
സംഭരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കഴിഞ്ഞ
വര്‍ഷത്തെ അപേക്ഷിച്ച്
അരിവിലയില്‍
വര്‍ദ്ധനയുണ്ടായിട്ടുണ്ടോ;
(ഡി)
ആന്ധ്രയിലെ
മില്ലുടമകള്‍ക്ക്
നല്‍കാനുളള കുടിശ്ശിക
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
359.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി അനുവദിച്ച
റേഷന്‍ കാര്‍ഡുകളില്‍
മുന്‍ഗണനാക്രമം
നിശ്ചയിക്കുന്നതില്‍
വന്ന അപാകതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍
താലൂക്കുകളിലും കാര്‍ഡ്
വിതരണം
പൂര്‍ത്തീകരിച്ചോ;ഇല്ലെങ്കില്‍
ഏതെല്ലാം
താലൂക്കുകളിലാണ്
പൂര്‍ത്തീകരിക്കാനുള്ളത്
എന്ന് വിശദമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
360.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ റേഷന്‍കാര്‍ഡ്
വിതരണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എത്ര ശതമാനം
പൂർത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇനിയും
വിതരണം ചെയ്യാനുള്ള
റേഷന്‍ കാര്‍ഡുകള്‍
റേഷന്‍കടകള്‍ വഴി
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
റേഷന്‍കാര്‍ഡില്‍
ഉണ്ടായിട്ടുള്ള
പിഴവുകള്‍
തിരുത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ?
അളവോ
വിലയോ രേഖപ്പെടുത്താതെയുള്ള
പാക്കിംഗുകള്‍
361.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
കുപ്പികളിലും അരി
തുടങ്ങിയ സാധനങ്ങളുടെ
പാക്കിംഗിലും അളവോ
വിലയോ രേഖപ്പെടുത്താതെ
വില്‍ക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ ;
ഇത്തരം പരിശോധനകളില്‍
മുന്‍പ് കൃത്രിമം കണ്ടു
പിടിച്ച സ്ഥലങ്ങളില്‍
വീണ്ടും പരിശോധന
നടത്തുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
സിനിമാ
തിയേറ്റര്‍,
ഹോട്ടലുകള്‍,
റസ്റ്റോറന്റുകള്‍
എന്നിവിടങ്ങളിലെ
ഷോപ്പുകളില്‍ പാക്ക്ഡ്
കുപ്പികളിലും
ടിന്നുകളിലും
വില്‍ക്കുന്ന
സാധനങ്ങള്‍ക്ക് യഥേഷ്ടം
വില ഈടാക്കുന്നകാര്യം
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ ;
(സി)
വിമാനത്താവളം,
റെയില്‍വേ സ്റ്റേഷന്
ഇവിടങ്ങളിലെ കഫേകളിലും
ടീ ഷോപ്പുകളിലും
സ്നാക്സ്
പാര്‍ലറുകളിലും ഭക്ഷണ
സാധനങ്ങള്‍ക്ക് അമിതവില
ഈടാക്കുവാന്‍ അവര്‍ക്ക്
അധികാരമുണ്ടോ;
പരിശോധിച്ച് നടപടികള്‍
സ്വീകരിക്കുമോ ?
ബ്രാൻഡഡ്
ഉത്പന്നങ്ങൾക്ക് അധികവില
362.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.എസ്.ടി
പ്രാബല്യത്തിൽ
വന്നതോടുകൂടി വ്യാപാര
സ്ഥാപനങ്ങള്‍ വിവിധ
ബ്രാൻഡഡ്
ഉല്‍പ്പന്നങ്ങള്‍ക്ക്
എം. ആർ. പി യെക്കാൾ
അധിക വില
ഈടാക്കുന്നുവെന്ന പരാതി
ശ്രദ്ധയിൽ
പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
പ്രസ്തുത പരാതി
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?