ഇറച്ചിക്കോഴി
ഉത്പാദനത്തിൽ സ്വയംപര്യാപ്തത
*361.
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ.വി.വിജയദാസ്
,,
പി.ടി.എ. റഹീം
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറച്ചിക്കോഴി
വളര്‍ത്തലില്‍
കര്‍ഷകരും
ഉപഭോക്താക്കളും അയല്‍
സംസ്ഥാനങ്ങളിലെ
വ്യാപാരികളുടെ
ചൂഷണത്തിന്
വിധേയരാകുന്നത്
അവസാനിപ്പിക്കാനായി
എന്തെങ്കിലും
പദ്ധതിയുണ്ടോ;
(ബി)
ഈ
മേഖലയില്‍ സംസ്ഥാനത്തെ
കര്‍ഷകരെ
സ്വയംപര്യാപ്തമാക്കുന്നതിനായി
ആവശ്യത്തിന്
ജനിതകമേന്മയുള്ള
കോഴിക്കുഞ്ഞുങ്ങളും
കോഴിത്തീറ്റയും
ലഭ്യമാക്കുന്നതിനുവേണ്ട
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇക്കാര്യത്തില്‍
കേരള സ്റ്റേറ്റ്
പൗള്‍ട്രി ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
വിപുലീകരിച്ച്
ഉല്‍പാദനത്തിനുവേണ്ട
ഭൗതിക സാഹചര്യങ്ങളില്‍
സ്വയംപര്യാപ്തത നേടാന്‍
പദ്ധതി
തയ്യാറാക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്
പുകയില-മയക്കുമരുന്ന് വിപണനം
*362.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
കേന്ദ്രീകരിച്ച്
പുകയില-മയക്കുമരുന്ന്
ഉല്‍പ്പന്നങ്ങളുടെ
വിപണനം
വര്‍ദ്ധിക്കുന്നതിനുളള
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഭാവി
തലമുറയെ നാശത്തിലേക്ക്
നയിക്കുന്ന പ്രസ്തുത
വിപത്തിനെ നേരിടാനുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
വിദ്യാഭ്യാസസ്ഥാപനാധികൃതർ,
എക്സൈസ്, പോലീസ്,
രക്ഷാകര്ത്താക്കള്,
വിദ്യാര്‍ത്ഥി
പ്രതിനിധികള്‍
തുടങ്ങിയവരുടെ ഏകോപിത
സംവിധാനം
കാര്യക്ഷമമാക്കി
പ്രസ്തുത വിപത്ത്
നേരിടാനാവശ്യമായ നടപടി
സ്വീകരിക്കുമോ?
മിനിമം
വേതനം സമയബന്ധിതമായി പുതുക്കി
നിശ്ചയിക്കുവാന്‍ നടപടി
*363.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
രാജു എബ്രഹാം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിനിമം
വേതനം പുതുക്കാനായി
നിശ്ചയിച്ചിട്ടുള്ള
കാലാവധി എത്രയെന്ന്
അറിയിക്കാമോ; കാലാവധി
കഴിഞ്ഞിട്ടും മുന്‍
സര്‍ക്കാര്‍ മിനിമം
വേതനം പുതുക്കി
നിശ്ചയിക്കാതിരുന്ന
തൊഴില്‍ മേഖലകള്‍
ഏതെല്ലാമായിരുന്നു;
ഇത്തരം
മേഖലകളിലുള്‍പ്പെടെ
മിനിമം വേതനം
സമയബന്ധിതമായി പുതുക്കി
നിശ്ചയിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
ഇനിയും
മിനിമം വേതനം
നിശ്ചയിച്ചിട്ടില്ലാത്ത
അസംഘടിത മേഖലകളിലെ
തൊഴിലാളികളുടെ വേതനം
പരിഷ്കരിക്കാന്‍
നടപടിയുണ്ടാകുമോ?
മരവത്കരണം
എന്ന കര്‍മ്മപദ്ധതി
*364.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ഭൂമിയില്‍ മരങ്ങള്‍
വച്ചുപിടിപ്പിക്കുന്ന
മരവത്കരണം എന്ന
കര്‍മ്മപദ്ധതിക്ക്
സര്‍ക്കാര്‍ രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഓരോ അഞ്ച്
വര്‍ഷവും അഞ്ഞൂറ് രുപ
ധനസഹായം
നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കുള്ള
വൃക്ഷത്തൈകള്‍
നല്കുന്ന കാര്യത്തില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
സാമൂഹ്യക്ഷേമ പരിപാടികള്‍
*365.
ശ്രീ.യു.
ആര്. പ്രദീപ്
,,
ബി.സത്യന്
,,
കെ.ജെ. മാക്സി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
നടപ്പിലാക്കുന്ന
സാമൂഹ്യക്ഷേമ
പരിപാടിയുടെ വിശദാംശം
നല്‍കുമോ;
(ബി)
ഭൂരഹിത
പുനരധിവാസ പദ്ധതി
ലക്ഷ്യം നേടുന്നതില്‍
എത്രമാത്രം
വിജയിച്ചിട്ടുണ്ട്; ഈ
പദ്ധതിയുടെ പ്രായോഗികത
കണക്കിലെടുത്ത്
പരിഷ്ക്കരിച്ച്
വിപുലമായ തോതില്‍
നടപ്പിലാക്കാന്‍
സാധിക്കുമോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ജനസമൂഹവും മുഖ്യധാരാ
സമുദായങ്ങളും തമ്മിലുളള
ബന്ധം കൂടുതല്‍
മാനവികമാക്കി
തീര്‍ക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
സാമൂഹ്യ ഐക്യദാര്‍ഢ്യ
പക്ഷാചരണം,
ലക്ഷ്യപ്രാപ്തിക്കുതകും
വിധം പുന:സംഘടിപ്പിച്ച്
വ്യാപകമായ തോതില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
വിജ്ഞാന്‍വാടികള്‍
സ്ഥാപിക്കാനുളള പദ്ധതി
എത്രമാത്രം
പ്രാവര്‍ത്തികമായിട്ടുണ്ട്
എന്നറിയിക്കാമോ?
വന-പരിസ്ഥിതി
സംരക്ഷണത്തിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
*366.
ശ്രീ.ഒ.
ആര്. കേളു
,,
ജെയിംസ് മാത്യു
,,
ആന്റണി ജോണ്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണത്തിനും
പരിസ്ഥിതി
സംരക്ഷണത്തിനുമായി വനം
വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പരിസ്ഥിതി
പ്രാധാന്യമുള്ള
കണ്ടല്‍ക്കാടുകളെ
സംരക്ഷിക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
പരിസ്ഥിതി
സംരക്ഷണ അവബോധം
വളര്‍ത്തുകയെന്ന
ലക്ഷ്യത്തോടെ ഇക്കോ
ടൂറിസം രംഗത്ത് വനം
വകുപ്പ് എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
നടത്താനുദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ
എന്തെല്ലാമാണെന്ന്
അറിയിക്കാമോ; വനശ്രീ
സംവിധാനം
ശക്തിപ്പെടുത്താനായി
നടപടിയെടുക്കുമോ?
തൊഴിലാളികള്‍ക്ക്
അടിസ്ഥാന വേതനം
*367.
ശ്രീ.കെ.മുരളീധരന്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
തൊഴിലാളികള്‍ക്കും
അടിസ്ഥാന വേതനം ഉറപ്പു
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
കേവലവേതനാവകാശ നിയമം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിവരിക്കുമോ;
(സി)
പ്രസ്തുത
നിയമം എന്നുമുതല്‍
നടപ്പാക്കാനാണ്
ലക്ഷ്യമിട്ടിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ?
എക്സൈസ്
വകുപ്പിന്റെ ശാക്തീകരണം
*368.
ശ്രീ.കെ.
ബാബു
,,
ജോര്‍ജ് എം. തോമസ്
,,
കെ. ആന്‍സലന്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന്റെ
ശാക്തീകരണത്തിനായി ഈ
വര്‍ഷം
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
അതിര്‍ത്തി
ചെക്ക്പോസ്റ്റുകളുടെ
ആധുനികവല്‍ക്കരണത്തിലും
ഒാഫീസുകള്‍ സ്വന്തം
കെട്ടിടത്തിലേക്ക്
മാറ്റുന്നതിനായുള്ള
എക്സൈസ് ടവറുകളുടെ
നിര്‍മ്മാണത്തിലും
കൈവരിച്ചിട്ടുള്ള
പുരോഗതി അറിയിക്കാമോ;
ഗോത്ര
ജീവിക, ഗോത്ര ബന്ധു
പദ്ധതികളുടെ ലക്ഷ്യങ്ങള്‍
*369.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഗോത്ര
ജീവിക,ഗോത്ര ബന്ധു
എന്നീ പദ്ധതികള്‍
ഏതൊക്കെ ജില്ലകളിലാണ്
നടപ്പിലാക്കി വരുന്നത്
എന്നറിയിക്കാമോ;
ഈ പദ്ധതികളിലൂടെ വരുന്ന
മൂന്ന്
വര്‍ഷക്കാലയളവില്‍
എന്തൊക്കെ ലക്ഷ്യങ്ങള്‍
കൈവരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
പമ്പാനദിയുടെ
സംരക്ഷണം
*370.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പാനദിയുടെ
സംരക്ഷണത്തിനായി ദേശീയ
നദീസംരക്ഷണപദ്ധതിയില്‍
ഉള്‍പ്പെടുത്തി എന്ത്
തുക
അനുവദിച്ചിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എന്ത് തുക ഇതുവരെ
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ;
(സി)
ബാക്കി
തുക ഉപയോഗിച്ച്
പമ്പയിലെ
മാലിന്യപ്രശ്നങ്ങള്‍
അടിയന്തരമായി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഭൂഗര്‍ഭ
ജലചൂഷണം നിയന്ത്രിക്കാന്‍
നടപടി
*371.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജലത്തിന്റെ അമിതമായ
ഉപയോഗം
നിയന്ത്രിക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
ഭൂഗര്‍ഭ
ജലചൂഷണമുള്ള സ്ഥലങ്ങള്‍
എതൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
ഭൂഗര്‍ഭ
ജലചൂഷണം
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
വന
മേഖലയിലെ മണ്ണ്-ജല സംരക്ഷണ
കര്‍മ്മ പദ്ധതികള്‍
*372.
ശ്രീ.കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന
മേഖലയിലെ മണ്ണ്-ജല
സംരക്ഷണത്തിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കിയത്;
വിശദമാക്കാമോ;
(ബി)
ഹരിത
കേരളം പദ്ധതിയുമായി
സഹകരിച്ച് എന്തെല്ലാം
സംരക്ഷണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയത്;
വിവരിക്കുമോ;
(സി)
ആരുടെയെല്ലാം
പങ്കാളിത്തമാണ്
ഇതിനുവേണ്ടി
പ്രയോജനപ്പെടുത്തിയതെന്ന്
വെളിപ്പെടുത്താമോ?
ഭൂഗര്‍ഭ
ജലസംപോഷണത്തിനായി പദ്ധതി
*373.
ശ്രീ.മുരളി
പെരുനെല്ലി
,,
എസ്.ശർമ്മ
,,
കെ.ഡി. പ്രസേനന്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവര്‍ത്തിച്ചുണ്ടാകുന്ന
കടുത്ത വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
ഭൂഗര്‍ഭ
ജലസംപോഷണത്തിനായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
ഇക്കാര്യത്തില്‍
സി.പി.ഐ.(എം)ന്‍െറ
നേതൃത്വത്തില്‍ നടന്ന
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
തടയണകള്‍
നിര്‍മ്മിക്കുന്നതിനും
നീര്‍ച്ചാലുകളും
കിണറുകളും കുളങ്ങളും
സംരക്ഷിക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
വന്‍തോതില്‍
ഭൂഗര്‍ഭ ജലം ഊറ്റുക
എന്ന ഉദ്ദേശ്യത്തോടെ,
നിയന്ത്രിത
മേഖലകളിലുള്‍പ്പെടെ
വ്യാപകമായി
കുഴല്‍കിണറുകള്‍
നിര്‍മ്മിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കുഴല്‍കിണര്‍
നിയന്ത്രിത മേഖലകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിന് പദ്ധതികള്‍
*374.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയിലെ
ഗുണഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ടോ;
വിവരിക്കുമോ?
മൃഗസംരക്ഷണ
വകുപ്പിന്റെ
പ്രവര്ത്തനവിപുലീകരണം
*375.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്,
മുട്ട, മാംസം
എന്നിവയുടെ
ഉല്പാദനത്തില് സ്വയം
പര്യാപ്തത
കൈവരിക്കാനായി
മൃഗസംരക്ഷണ വകുപ്പിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഫാമുകള്‍,
ഹാച്ചറികള്‍, തീറ്റ
നിര്‍മ്മാണശാലകള്‍
എന്നിവയുടെ
വിപുലീകരണത്തിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഈ
മേഖലകളിലെ
കര്‍ഷകര്‍ക്കായുള്ള
ക്ഷേമപദ്ധതികളും
വിജ്ഞാന
വ്യാപനപരിപാടികളും
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
സ്വന്തം
ആവശ്യങ്ങള്‍ക്കായി മരങ്ങള്‍
മുറിയ്ക്കുവാന്‍ അനുമതി
*376.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.വിജയദാസ്
,,
പി.ടി.എ. റഹീം
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലമുറകളായി
ആദിവാസികള്‍
നട്ടുവളര്‍ത്തിയതോ
പരിപാലിച്ചു വരുന്നവയോ
ആയ ആഞ്ഞിലി, പ്ലാവ്
തുടങ്ങിയ മരങ്ങള്‍
വ്യക്തമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
സ്വന്തം
ആവശ്യങ്ങള്‍ക്കായി
മുറിച്ച് ഉപയോഗിക്കാന്‍
അനുവദിച്ച് കൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
മേല്‍പ്പറഞ്ഞപ്രകാരം
മരങ്ങള്‍ മുറിച്ച്
ഉപയോഗിക്കുന്നതിന്
അനുവാദം നല്‍കുന്നത്
ആദിവാസി വിഭാഗത്തിന്
ഇത്തരം മരങ്ങള്‍
കൂടുതല്‍
വെച്ചുപിടിപ്പിക്കുന്നതിന്
പ്രോത്സാഹനമേകും
എന്നതിനാല്‍ ഇതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഇറിഗേഷന്‍
പ്രോജക്റ്റുകള്‍
പൂര്‍ത്തിയാക്കുന്ന നടപടി
*377.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴവാലി,
കാരാപ്പുഴ, ഇടമലയാര്‍
എന്നീ ഇറിഗേഷന്‍
പ്രോജക്ടുകള്‍
പൂര്‍ത്തിയാക്കുന്നത്
സംബന്ധിച്ച് നടന്ന
യോഗത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
യോഗത്തില്‍
തീരുമാനിച്ച വിദഗ്ദ്ധ
സമിതിയുടെ ഘടന
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സമിതിയുടെ പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്കായി നീക്കി
വയ്ക്കുന്ന ഫണ്ടിന്റെ
വിനിയോഗം
*378.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്കായി
നീക്കിവയ്ക്കുന്ന ഫണ്ട്
ഫലപ്രദമായി
ഉപയോഗിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍ ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
എന്തെല്ലാം;
(ബി)
ആദിവാസിമേഖലയില്‍
ഫണ്ട് വന്‍തോതില്‍
ദുര്‍വ്യയം
ചെയ്യപ്പെടുന്ന പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ദുര്‍വ്യയം
ഏതൊക്കെ രീതിയിലാണ്
എന്നതിന്റെ വിശദവിവരം
ശേഖരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പട്ടികവര്ഗ്ഗക്ഷേമത്തിന്
2016-17 വര്‍ഷത്തില്‍,
മുന്‍വര്‍ഷങ്ങളിലേതിന്
ആനുപാതികമായി
വകയിരുത്തിയ ഫണ്ട്
എത്രയാണെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
നയം
*379.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
തൊഴില്‍നയം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തൊഴില്‍ നയത്തില്‍ എത്ര
രൂപയാണ് കുറഞ്ഞ
ദിവസവേതനമായി
പ്രഖ്യാപിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വര്‍ത്തമാനകാല
സാഹചര്യങ്ങള്‍ക്കനുസൃതമായി
സേവനത്തിന്റെ സമയക്രമം,
ദൈര്‍ഘ്യം, വേതനഘടന,
തൊഴില്‍ സുരക്ഷിതത്വം
എന്നിവ
പുനരാവിഷ്ക്കരിക്കുന്ന
തരത്തിലുള്ളതായിരിക്കുമോ
പ്രസ്തുത നയം എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഗാര്‍ഹിക
തൊഴിലാളികളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തോട്ടം
തൊഴില്‍ മേഖലയിലെ
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
നടപടികള്‍
*380.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
തോട്ടം തൊഴില്‍
മേഖലയില്‍ ഉടലെടുത്ത
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളിലെ
തൊഴിലാളികളുടെ പ്രശ്ന
പരിഹാരത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
അറിയിക്കുമോ;
(ബി)
ഈ
മേഖലയിലെ പ്രശ്നങ്ങള്‍
സംബന്ധിച്ച ജസ്റ്റിസ്
കൃഷ്ണന് നായര്‍
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാനായി
രൂപീകരിച്ച സമിതി ഈ
വിഷയത്തില്‍ കൈക്കൊണ്ട
നടപടികള്‍
വിശദമാക്കുമോ;
(സി)
തോട്ടം
മേഖലയിലെ പാര്‍പ്പിട
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന്
രൂപീകരിച്ച 'ഭവനം
ഫൗണ്ടേഷന് ഓഫ് കേരള'
ഇതിനായി ആവിഷ്കരിച്ച
പദ്ധതിയുടെ വിശദാംശം
നല്‍കുമോ?
കുടിവെളള
- ജലസേചന പദ്ധതികള്‍
*381.
ശ്രീ.എസ്.ശർമ്മ
,,
വി. ജോയി
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍കാലങ്ങളില്‍
ആസൂത്രണം ചെയ്തതും
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കാത്തതോ
നിലച്ചതോ ആയ കുടിവെളള
- ജലസേചന
പദ്ധതികളെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
കാലാനുസൃതമായ
ആവശ്യകത
കണക്കിലെടുത്ത്,
കാലഹരണപ്പെട്ട ഇത്തരം
പദ്ധതികളെ, നിലവിലെ
സ്ഥല-വിഭവ സൗകര്യങ്ങള്‍
പ്രയോജനപ്പെടുത്തി
പുന:ക്രമീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
പഴയതും
പുതിയതുമായ ഇത്തരം
പദ്ധതികള്‍
കൂട്ടിയിണക്കി കൂടുതല്‍
ഫലപ്രദമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള
ക്ഷേമപ്രവര്‍ത്തനങ്ങള്‍
*382.
ശ്രീ.വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
എന്തെല്ലാം
ക്ഷേമപ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
ഈ
വിഭാഗക്കാര്‍ക്കായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇവയില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക് തുടക്കം
കുറിച്ച് ആയത്
നടപ്പാക്കിവരുന്നു
എന്ന് വ്യക്തമാക്കുമോ?
ആവാസ്
പദ്ധതി
*383.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കുവേണ്ടി
വിഭാവനം ചെയ്ത ആവാസ്
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
ഉത്തരവ് എന്നാണ്
പുറപ്പെടുവിച്ചത് എന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
വിഭാവനം
ചെയ്തിട്ടുള്ളത്;
(സി)
പദ്ധതി
പ്രാബല്യത്തില്‍
വന്നുവോ എന്നും
ഇതുസംബന്ധിച്ചുള്ള
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
എന്നാണ് ആരംഭിച്ചത്
എന്നും
വെളിപ്പെടുത്താമോ;
(ഡി)
സംസ്ഥാനത്ത്
ഇതര സംസ്ഥാന
തൊഴിലാളികളുടെ
എണ്ണത്തിലുള്ള
വര്‍ദ്ധനവ്
കണക്കിലെടുത്ത്
പ്രസ്തുത പദ്ധതി
സമയബന്ധിതമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മീറ്റ്
പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ
പ്രവര്‍ത്തനം
*384.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീറ്റ്
പ്രോഡക്ട്സ് ഓഫ് ഇന്ത്യ
ലിമിറ്റഡ് എന്ന
സ്ഥാപനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
സംശുദ്ധമായ ഇറച്ചി
ഉല്പന്നങ്ങള്
ജനങ്ങളിലെത്തിക്കുന്നതിന്
ഈ സ്ഥാപനത്തിന്
കഴിഞ്ഞിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
മാംസ
ഉല്പന്നങ്ങള് വിദേശ
രാജ്യങ്ങളിലേക്ക്
കയറ്റി അയക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
സ്വയംതൊഴില്‍
പദ്ധതിയുടെ ഭാഗമായി
ഭക്ഷ്യമാംസ
ഉല്പന്നങ്ങള്
വില്‍ക്കുന്നതിനുള്ള
ഔട്ട് ലെറ്റ്
തുടങ്ങുന്നതിന് സഹായം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഈ
സ്ഥാപനത്തിന് കീഴില്‍
കന്നുകാലി, കോഴി, ആട്
എന്നിവ
വളര്‍ത്തുന്നതിനുള്ള
സംവിധാനമുണ്ടോ;
വ്യക്തമാക്കുമോ?
വിവിധ
തൊഴില്‍ മേഖലകളില്‍ മിനിമം
വേതനം പുതുക്കി നിശ്ചയിക്കല്‍
*385.
ശ്രീ.ഹൈബി
ഈഡന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ തൊഴില്‍
മേഖലകളില്‍ മിനിമം
വേതനം പുതുക്കി
നിശ്ചയിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏതൊക്കെ
മേഖലകളാണ് ഇതിനായി
തെരഞ്ഞെടുത്തിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
മിനിമം
വേതനം പുതുക്കി
നിശ്ചയിക്കാന്‍
കൈക്കൊണ്ടിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
തോട്ടം
മേഖലയിലെ തൊഴില്‍
പ്രശ്നങ്ങള്‍
*386.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ തൊഴില്‍
പ്രശ്നങ്ങള്‍
പഠിക്കാന്‍ നിയോഗിച്ച
ജസ്റ്റിസ് കൃഷ്ണന്
നായര്‍ കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
പ്രസക്തമായ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ് എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
വെളിച്ചത്തില്‍
നടപ്പില്‍ വരുത്താന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങളെന്തെല്ലാമാണ്;
(സി)
തോട്ടം
മേഖലയിലെ
തൊഴിലാളികളില്‍
സ്വന്തമായി
സ്ഥലമുണ്ടായിട്ടും
വീടില്ലാത്തവരും
സ്വന്തമായി വീടോ സ്ഥലമോ
ഇല്ലാത്തവരുമായ
ആളുകള്‍ക്കുവേണ്ടി
എന്ത് പദ്ധതിയാണ്
വിഭാവനം
ചെയ്തിട്ടുള്ളത്;
(ഡി)
സംസ്ഥാനത്തെ
തോട്ടം
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട
താമസസൗകര്യം
ഉറപ്പുവരുത്താന്‍
നടപ്പുസാമ്പത്തിക
വര്‍ഷം തന്നെ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ലഹരി
വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
*387.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി എക്സൈസ്
വകുപ്പ് നടത്തുന്ന
ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വ്യാപകമാക്കാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
(ബി)
ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങളില്‍
കുടുംബശ്രീ യൂണിറ്റുകളെ
പങ്കാളികളാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി എന്തെല്ലാം
പരിപാടികളാണ് നടത്തി
വരുന്നതെന്ന്
വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയുള്ള
നിയമനങ്ങളും സ്വകാര്യമേഖലയിലെ
തൊഴിലവസരങ്ങളും
*388.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയുള്ള
നിയമനങ്ങള്‍
ത്വരിതപ്പെടുത്താന്‍
സാധിച്ചുവോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)
സ്വകാര്യമേഖലയില്‍
നിലവിലുള്ള
തൊഴിലവസരങ്ങള്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം കാര്യങ്ങള്‍
ഇതിനോടകം ചെയ്യാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ?
വനം
വകുപ്പ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പുതിയ
പദ്ധതികള്‍
*389.
ശ്രീ.ആന്റണി
ജോണ്‍
,,
രാജു എബ്രഹാം
,,
പി.ടി.എ. റഹീം
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പുതിയ
പദ്ധതികള്‍
ഏതാെക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പരിസ്ഥിതിക്ക്
കോട്ടം വരാത്ത
രീതിയില്‍
വനത്തിനുള്ളിലെ
നദികളില്‍ നിന്നും
മണല്‍ ശേഖരിച്ച് ഭവന
നിര്‍മ്മാണത്തിനായി
വിതരണം ചെയ്യുന്ന കലവറ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
അതീവ
പാരിസ്ഥിതിക
പ്രാധാന്യമുള്ളതും
നശിച്ചുകാെണ്ടിരിക്കുന്നതുമായ
കണ്ടല്‍ക്കാടുകളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മൃഗസംരക്ഷണ
വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികള്‍
*390.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പ്
നടപ്പിലാക്കുന്ന പ്രധാന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കോഴിക്കുഞ്ഞുങ്ങളെ
നല്കുന്ന സ്കൂള്‍
പൗള്‍ട്രി ക്ലബ്ബ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കോര്പ്പറേഷന്,
മുനിസിപ്പാലിറ്റി
പ്രദേശങ്ങളില്‍
നടപ്പാക്കുന്ന
"കൂടുകളില്‍
കോഴിവളര്‍ത്തല്‍
പദ്ധതി" യുടെ
വിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
മൃഗസംരക്ഷണ
വകുപ്പ് മുഖേന ആട്,
താറാവ് എന്നിവയെ
വളര്‍ത്തുന്നതിനായി
നല്കുന്ന പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?