ചെറുകിട
വ്യവസായ സംരംഭകരുടെ
ഉന്നമനത്തിനായി നടപ്പിലാക്കിയ
പദ്ധതികള്‍
*331.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
രാജു എബ്രഹാം
,,
ആന്റണി ജോണ്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
കേരള ബ്യൂറോ ഓഫ്
ഇന്‍ഡസ്ട്രിയല്‍
പ്രൊമോഷന് (കെ-ബിപ്പ്)
മുഖേന ചെറുകിട വ്യവസായ
സംരംഭകരുടെ
ഉന്നമനത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
സംരംഭകരുടെ
ഉല്പന്നങ്ങള്ക്ക്
വിപണി ലഭ്യമാക്കാനായി
ചെയ്ത കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍
സഹായത്തോടെയുള്ള കോമണ്‍
ഫെസിലിറ്റി സെന്റര്‍
സ്ഥാപിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കാനായി
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
സ്റ്റാറ്റ്യൂട്ടറി
പെന്ഷന്
പുന:സ്ഥാപിക്കുന്നതിന് നടപടി
*332.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പാറക്കല്‍ അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പിന്‍വലിച്ച്
സ്റ്റാറ്റ്യൂട്ടറി
പെന്ഷന്
പുന:സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച്സര്വ്വീസ്
സംഘടനകളുമായി ചര്‍ച്ച
നടത്തുമോ എന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പങ്കാളിത്ത പെന്ഷന്
പദ്ധതിക്കെതിരെ സമരം
ചെയ്ത ജീവനക്കാരുടെ
പത്ത് ദിവസത്തെ ശമ്പളം
ഇപ്പോള്‍ നല്കുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
പ്രാഥമിക
കാര്‍ഷിക വായ്പാ സഹകരണ
സംഘങ്ങളുടെ ആധുനികവത്ക്കരണം
*333.
ശ്രീ.സണ്ണി
ജോസഫ്
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
കാര്‍ഷിക വായ്പാ സഹകരണ
സംഘങ്ങളെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
വിവിധോദ്ദ്യേശ്യ
പദ്ധതികളാണ്
നബാര്‍ഡിന്റെ
സഹായത്തോടെ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
പ്രാഥമിക
കാര്‍ഷിക വായ്പാ സഹകരണ
സംഘങ്ങളുടെ
ആധുനികവത്ക്കരണം എങ്ങനെ
നടപ്പാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
വടക്കന്‍
കേരളത്തിൽ നദീതട ടൂറിസം
പദ്ധതി
*334.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രാജ്യാന്തര
യാത്രാ പ്രസിദ്ധീകരണമായ
ലോണ്‍ലി പ്ലാനറ്റില്‍,
ഏഷ്യയില്‍
കണ്ടിരിക്കേണ്ട പത്ത്
സ്ഥലങ്ങളിലൊന്നായി
ഉള്‍പ്പെടുത്തിയ
വടക്കന്‍ കേരളത്തിന്റെ
മനോഹാരിതയും
പ്രത്യേകതകളും
പ്രചരിപ്പിക്കുന്നതിന്
പുത്തന്‍ പദ്ധതികള്‍
നടപ്പിലാക്കുന്നത്
ആലോചിയ്ക്കമോ;
(ബി)
ഏതൊക്കെ
മേഖലകളില്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വടക്കന്‍
കേരളത്തിലെ ജലാശയങ്ങളും
അവിടുത്തെ കലാരൂപങ്ങളും
പ്രകൃതിവിഭവങ്ങളും
പരിചയപ്പെടുത്തുന്നതിന്
നദീതടടൂറിസം പദ്ധതി
നടപ്പിലാക്കുമോ;
വിശദമാക്കുമോ?
വിനോദസഞ്ചാര
പദ്ധതികള്‍
*335.
ശ്രീ.ഒ.
ആര്. കേളു
,,
റ്റി.വി.രാജേഷ്
,,
ഡി.കെ. മുരളി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
വിനോദസഞ്ചാര പദ്ധതികള്‍
ഏതെല്ലാമാണ്; ഏതെല്ലാം
പദ്ധതികള്‍ക്ക് കേന്ദ്ര
സഹായം തേടിയിരുന്നു;
അനുമതി ലഭിച്ച
പദ്ധതികളും അവയ്ക്കായി
അനുവദിച്ച തുകയും
അറിയിക്കാമോ;
(ബി)
വന്‍കിട
ടൂറിസം പദ്ധതിയായ
ജഡായുപാറ ടൂറിസം
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(സി)
ജഡായുപാറ
ടൂറിസം പദ്ധതിയുമായി
ബന്ധപ്പെടുത്തി
ഹെലികോപ്ടര്‍
സര്‍വ്വീസ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ഈ
പദ്ധതിയുടെ അനുബന്ധമായി
സജ്ജീകരിച്ചിട്ടുള്ള
സാഹസിക ടൂറിസം
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
സഹകരണ
മേഖല നടത്തുന്ന ഇടപെടലുകള്‍
*336.
ശ്രീ.ഐ.ബി.
സതീഷ്
,,
ഇ.പി.ജയരാജന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
അടിസ്ഥാന വികസന
മേഖലകളായ കൃഷി,
പരമ്പരാഗത വ്യവസായം
തുടങ്ങിയവയുടെ
വികസനത്തിനായും
സാധാരണക്കാരായ ജനങ്ങളെ
ബ്ലേഡ് പലിശക്കാരില്‍
നിന്നും
സംരക്ഷിക്കുന്നതിനായും
സഹകരണ മേഖല നടത്തുന്ന
ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
നിര്‍ദ്ദിഷ്ട
കേരള സഹകരണ ബാങ്ക് ഈ
പ്രവര്‍ത്തനത്തില്‍
എത്രമാത്രം
പ്രയോജനപ്രദമാകുമെന്ന്
അറിയിക്കാമോ;
(സി)
കേരള
സഹകരണ ബാങ്കുമായി
ബന്ധിപ്പിച്ച് പ്രാഥമിക
സഹകരണ സംഘങ്ങളുടെ സേവന
വിപുലീകരണം
ലക്ഷ്യമാക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഓപ്പറേഷന്
ഒളിമ്പ്യ
*337.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതിയിലൂടെ
എന്തൊക്കെ സഹായങ്ങളാണ്
വളര്‍ന്നുവരുന്ന കായിക
താരങ്ങള്‍ക്കായി
ചെയ്യാനുദ്ദേശിക്കുന്നത്
എന്ന് അറിയിക്കുമോ;
(ബി)
ഓപ്പറേഷന്
ഒളിമ്പ്യ എന്ന
പദ്ധതിയിലേയ്ക്ക്
കായികതാരങ്ങളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്; ഇങ്ങനെ
തെരഞ്ഞെടുക്കപ്പെടുന്ന
കായിക താരങ്ങളുടെ
പരിശീലനത്തിന്
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുന്നത്;
(സി)
ഏതൊക്കെ
ഇനങ്ങളില്‍ കായിക
താരങ്ങളെ അന്താരാഷ്ട്ര
നിലവാരത്തിലെത്തിക്കുന്നതിനാണ്
ഈ പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നത് എന്ന്
അറിയിക്കുമോ?
ജി.എസ്.ടി.
രജിസ്ട്രേഷന് നടപടിക്രമം
*338.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
രജിസ്ട്രേഷന്
ആരൊക്കെയാണ്
എടുക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.യില്‍
നിന്നും
ഒഴിവാക്കപ്പെട്ടിട്ടുളള
വസ്തുക്കളുടെ ഇടപാട്
നടത്തുന്നവര്‍
രജിസ്ട്രേഷന്
എടുക്കേണ്ടതുണ്ടോ;
(സി)
ജി.എസ്.ടി.
രജിസ്ട്രേഷന്
നടപടിക്രമം
വിശദീകരിക്കുമോ;
(ഡി)
നിശ്ചിത
പരിധിയില്‍ കുറഞ്ഞ
ടേണോവര്‍ ആണെങ്കിലും
നിര്‍ബന്ധിത
രജിസ്ട്രേഷന്
നടത്തേണ്ടവര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
സ്ഥാപനങ്ങളെ
കരകയറ്റുന്നതിനായി പാക്കേജ്
*339.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എസ്.ശർമ്മ
,,
വി. ജോയി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്തകര്ച്ചയിലായിരുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളെ
കരകയറ്റാനായി ഈ
സര്‍ക്കാര്‍ നടത്തിയ
നവീകരണം, വിപുലീകരണം,
വൈവിധ്യവല്‍ക്കരണം
തുടങ്ങിയ
മാര്‍ഗ്ഗങ്ങളിലൂടെ ആകെ
നഷ്ടം കുറയ്ക്കുന്നതിന്
സാധ്യമായിട്ടുണ്ടോ;
(ബി)
ഓരോ
പൊതുമേഖലാ
സ്ഥാപനത്തിനും കൃത്യമായ
പാക്കേജ് തയ്യാറാക്കി
ത്രികക്ഷി കരാറില്‍
ഏര്‍പ്പെട്ട് അവയെ
ലാഭകരമാക്കുമെന്ന
ബജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
പ്രാഥമിക
കാര്‍ഷിക സഹകരണ സംഘങ്ങളുടെ
ആധുനികവല്‍ക്കരണം
*340.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജെയിംസ് മാത്യു
,,
കെ. ബാബു
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
കാര്‍ഷിക സഹകരണ
സംഘങ്ങളുടെ
ആധുനികവല്‍ക്കരണത്തിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍ അറിയിക്കാമോ;
(ബി)
ആധുനികവല്‍ക്കരണത്തിനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നോ നബാര്‍ഡില്‍
നിന്നോ ഫണ്ട്
ലഭ്യമായിട്ടുണ്ടോ;
(സി)
ഇത്തരം
സംഘങ്ങള്‍ മുഖേനയുളള
ഹ്രസ്വകാല കാര്‍ഷിക
വായ്പാ വിതരണം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
കേരള
ബാങ്ക്
*341.
ശ്രീമതി
സി.കെ. ആശ
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുമ്പോള്‍
എത്ര ശാഖകള്‍
ഉണ്ടാകണമെന്നാണ്
ശ്രീറാം കമ്മറ്റി
ശിപാര്‍ശ
ചെയ്തിട്ടുളളതെന്ന്
അറിയിക്കുമോ;
(ബി)
നിലവിലുളള
സംസ്ഥാന-ജില്ലാ സഹകരണ
ബാങ്കുകളുടെ ശാഖകളുടെ
എണ്ണം ഗണ്യമായി
കുറയുമ്പോള്‍ അധികമായി
വരുന്ന ജീവനക്കാരോടുളള
സമീപനം വ്യക്തമാക്കുമോ;
(സി)
കേരള
ബാങ്കിന്റെ ശാഖകള്‍ നഗര
കേന്ദ്രീകൃതമായിരിക്കുമോ
എന്നറിയിക്കാമോ;
പ്രാഥമിക ബാങ്കുകളുമായി
കേരള ബാങ്ക് ശാഖകള്‍
മത്സരിക്കുന്ന സാഹചര്യം
ഒഴിവാക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
കേരള
ബാങ്കിന്റെ
ഭരണസമിതിയെക്കുറിച്ചും
അതിന്റെ
ഘടനയെക്കുറിച്ചുമുളള
വിശദാംശങ്ങള്‍
നല്‍കുമോ?
സമ്പദ്
വ്യവസ്ഥയെ മാന്ദ്യത്തില്‍
നിന്നും കരകയറ്റാന്‍ പാക്കേജ്
*342.
ശ്രീ.കാരാട്ട്
റസാഖ്
,,
എം. സ്വരാജ്
,,
ബി.സത്യന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സമ്പദ് വ്യവസ്ഥയെ
മാന്ദ്യത്തില്‍ നിന്നും
കരകയറ്റാനായി, കിഫ്ബി
മുഖേന നിശ്ചല
സമ്പാദ്യമായ പ്രവാസി
നിക്ഷേപം
ആകര്‍ഷിക്കുന്നതില്‍
എത്രമാത്രം
വിജയിച്ചിട്ടുണ്ട്;
സമ്പാദ്യം
ആകര്‍ഷകമാക്കാനായി
കിഫ്ബിയുടെ സ്കീമുകള്‍
എന്തെല്ലാമാണ്;
(ബി)
കിഫ്ബി
വഴിയല്ലാതെ
ഇത്തരത്തിലുളള നിശ്ചല
സമ്പാദ്യം നേരിട്ടുളള
സ്വകാര്യ നിക്ഷേപമാക്കി
മാറ്റുന്നതിനുളള
സാധ്യതകള്‍
പരിപോഷിപ്പിക്കാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നയപരവും ഭരണപരവുമായ
ഇടപെടലുകള്‍
എന്തെല്ലാമാണ്;
(സി)
സര്‍ക്കാരിന്റെ
പണലഭ്യത (ലിക്വിഡിറ്റി
മാനേജ്മെന്റ്)
മെച്ചപ്പെടുത്താന്‍
ഉപകരിക്കുന്ന
ട്രഷറികളുടെ
ആധുനികവല്‍ക്കരണം
ത്വരിതപ്പെടുത്താനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കാമോ?
ജി.എസ്.ടി.
മൂലം ഹൃദ്രോഗ ചികിത്സാ
ചെലവിലുണ്ടായ വര്‍ദ്ധനവ്
*343.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി നിലവില്‍
വന്നതോടുകൂടി, പേസ്
മേക്കര്‍
ഉപയോഗിക്കുന്നതുള്പ്പെടെയുളള
ഹൃദ്രോഗ ചികിത്സാ
ചെലവുകള്‍ കാരുണ്യ
ചികിത്സാ പദ്ധതിയുടെ
പരിധിയിൽ നിന്നും
പുറത്താകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചരക്ക്
സേവന നികുതി പ്രകാരം
പേസ് മേക്കറിന് എത്ര
ശതമാനം നികുതിയാണ്
നല്‍കേണ്ടതെന്നും അത്
വിലയില്‍ എത്ര ശതമാനം
വര്‍ദ്ധനവ്
ഉണ്ടാക്കിയെന്നും
വ്യക്തമാക്കുമോ;
(സി)
ചികിത്സാ
ചെലവ് വലിയതോതില്‍
വര്‍ദ്ധിച്ചത് കാരണം
കഷ്ടതയനുഭവിക്കുന്ന
ജനവിഭാഗത്തെ
സംരക്ഷിക്കാന്‍
സ്വീകരിക്കുന്ന നടപടി
വ്യക്തമാക്കുമോ?
ഉള്‍നാടന്‍
ജലപാതയെ അടിസ്ഥാനമാക്കി
വിനോദസഞ്ചാര വികസനം
*344.
ശ്രീ.സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉള്‍നാടന്‍ ജലപാതകള്‍
വിനോദസഞ്ചാര മേഖലയുടെ
വികസനത്തില്‍
എത്രത്തോളം പങ്കാളിത്തം
വഹിക്കുന്നുണ്ട് എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡ്
വരെയുള്ള ഉള്‍നാടന്‍
ജലപാത വികസന പദ്ധതി
പരിഗണനയിലുള്ള
സാഹചര്യത്തില്‍ അത്
വിനോദസഞ്ചാര
വികസനത്തിനുകൂടി
പരമാവധി
പ്രയോജനപ്പെടുത്താനുള്ള
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;
(സി)
ഏതൊക്കെ
വിനോദസഞ്ചാര
കേന്ദ്രങ്ങളെ ഇതുമായി
ബന്ധിപ്പിക്കാനാവുമെന്ന്
പരിശോധിക്കുമോ?
സമ്പദ്ഘടനയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
നടപടി
*345.
ശ്രീ.ഇ.പി.ജയരാജന്
,,
പി.ടി.എ. റഹീം
,,
കെ.ഡി. പ്രസേനന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മന്ദിഭവിച്ച
സംസ്ഥാന സമ്പദ്ഘടനയെ
പുനരുജ്ജീവിപ്പിക്കാനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
നികുതി
ഭരണത്തിലെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാനായി
നടത്തിയ പ്രവര്‍ത്തന
ഫലമായി നികുതി
വരുമാനത്തില്‍ ഉണ്ടായ
മാറ്റം അറിയിക്കാമോ;
(സി)
ജി.എസ്.റ്റി.
പ്രാവര്‍ത്തികമായി ഒരു
മാസം
പൂര്‍ത്തിയായപ്പോള്‍
സംസ്ഥാന ചരക്കുസേവന
നികുതി വരുമാനത്തില്‍
ഉണ്ടായ വ്യതിയാനം മുന്‍
മാസങ്ങളില്‍ ലഭിച്ച
മൂല്യ വര്‍ദ്ധിത നികുതി
വരുമാനവുമായി
താരതമ്യപ്പെടുത്തി
അറിയിക്കാമോ?
ബാങ്കുകളുടെ
സംയോജനവും കേരള ബാങ്ക്
രൂപീകരണവും സംബന്ധിച്ച അനുമതി
*346.
ശ്രീ.ജെയിംസ്
മാത്യു
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാന-ജില്ലാ
സഹകരണ ബാങ്കുകളുടെ
സംയോജനവും കേരള ബാങ്ക്
രൂപീകരണവും സംബന്ധിച്ച്
കേന്ദ്ര
ഗവണ്മെന്റിന്റെയും
റിസര്‍വ്വ്
ബാങ്കിന്റെയും അനുമതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വ്യവസായ
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
*347.
ശ്രീ.റോജി
എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
എന്തെല്ലാം
ആനുകൂല്യങ്ങളും
പ്രോത്സാഹനങ്ങളുമാണ്
സംരംഭകര്‍ക്ക്
നല്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
വൈദ്യുതി
പ്രസരണനഷ്ടം കുറയ്ക്കുന്നതിന്
പദ്ധതി
*348.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പ്രസരണരംഗത്തുണ്ടാകുന്ന
നഷ്ടം ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വഴി എത്രത്തോളം
പ്രസരണനഷ്ടം
ഒഴിവാക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വിനോദസഞ്ചാരനയം
പരിഷ്ക്കരിക്കാന്‍ നടപടി
*349.
ശ്രീ.എസ്.രാജേന്ദ്രന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
മുകേഷ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൂടുതല്‍
പേര്‍ക്ക് ആകര്‍ഷകമായ
തൊഴില്‍ ലഭ്യമാക്കുക
എന്ന ഉദ്ദേശ്യത്തോടെ
വിനോദസഞ്ചാരം
വികസിപ്പിക്കാന്‍
ഉതകുന്ന രീതിയില്‍
വിനോദസഞ്ചാര നയം
പരിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
മേഖലകള്‍ക്ക് ഊന്നല്‍
നല്കാന്
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച വിവിധ
പദ്ധതികള്‍ നിരവധി
വര്‍ഷങ്ങളായിട്ടും
പൂര്‍ത്തിയാക്കാന്‍
സാധിക്കാതെ
നിഷ്ഫലമായിരിക്കുന്ന
സ്ഥിതി പരിഹരിക്കാന്‍
നടപടിയെടുക്കുമോ;
(സി)
പ്രഖ്യാപിക്കുന്ന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
വേണ്ട ഇടപെടല്‍
നടത്തുമോ എന്ന്
വ്യക്തമാക്കാമോ?
പരമ്പരാഗത
വ്യവസായങ്ങള്‍ക്കുളള സംരക്ഷണ
നവീകരണ പ്രവര്‍ത്തനങ്ങള്‍
*350.
ശ്രീ.പി.കെ.
ശശി
,,
സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായങ്ങളായ ഖാദി,
കൈത്തറി, ഈറ്റ, പനമ്പ്
തുടങ്ങിയ മേഖലകളെ,
തൊഴില്‍
സംരക്ഷിച്ചുകൊണ്ട്
നവീകരിക്കാനായി ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
വിപണി
വിപുലീകരണത്തിനും
ഗുണനിലവാരം
ഉറപ്പാക്കുന്നതിനും
നല്കി വരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
തൊഴിലാളികള്‍ക്ക്
മിനിമം കൂലി
ഉറപ്പുവരുത്തിക്കൊണ്ട്
കൈവേലക്കാരുടെ
ഉല്‍പ്പന്നങ്ങള്‍
വാങ്ങി സംഭരിച്ച്
വിപണനം നടത്താന്‍
പദ്ധതി ഉണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന് നടപടി
*351.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
വേഗതയും കാര്യക്ഷമതയും
കൂട്ടുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
സാമ്പത്തിക
വര്‍ഷത്തിന്റെ ആദ്യ
മൂന്ന് മാസം സംസ്ഥാന
വാര്‍ഷിക പദ്ധതിയുടെ
എത്ര ശതമാനം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി നൽകിയത്;
വ്യക്തമാക്കുമോ;
(സി)
നബാര്‍ഡിന്
സമര്‍പ്പിക്കേണ്ട
ഗ്രാമീണ പശ്ചാത്തല
സൗകര്യ വികസന ഫണ്ട്
(RIDF), തദ്ദേശ
സ്ഥാപനങ്ങളുടെ
പദ്ധതികള്‍ എന്നിവയില്‍
ആദ്യ മൂന്ന് മാസം
കൈവരിച്ച പുരോഗതി
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
ആഭ്യന്തരകടം
*352.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ആഭ്യന്തര കടത്തിൽ 2016
മാര്‍ച്ച് 31ന് ശേഷം
എത്ര വര്‍ദ്ധനവ്
രേഖപ്പെടുത്തി എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കാലയളവില്‍ നികുതി
പിരിവില്‍ വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ധന ഉത്തരവാദിത്ത
നിയമവ്യവസ്ഥകള്‍
പാലിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതുമൂലം
ഉണ്ടാകാവുന്ന
ഭവിഷ്യത്തുകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
പാരമ്പര്യേതര
ഊര്‍ജ്ജ പദ്ധതികള്‍
*353.
ശ്രീ.രാജു
എബ്രഹാം
,,
സി.കൃഷ്ണന്
,,
കെ.വി.വിജയദാസ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജ പദ്ധതികള്‍
നടപ്പാക്കുന്നതിനും ഇത്
സംബന്ധിച്ച് ആവശ്യമായ
പ്രചരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
ഈ
മേഖലയില്‍ അനര്‍ട്ട്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
കേന്ദ്ര
ഊര്‍ജ്ജ വകുപ്പിന്റെ
എന്തെല്ലാം സഹായങ്ങളാണ്
അനര്‍ട്ടിന്റെ വിവിധ
പദ്ധതികള്‍ക്ക്
ലഭ്യമാകുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
അനര്‍ട്ട്
നടപ്പാക്കിവരുന്ന
ബയോഗ്യാസ് പ്ലാന്റ്
സ്ഥാപിക്കല്‍ പദ്ധതി
കൂടുതല്‍
പ്രദേശങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഷോക്കേറ്റ്
മരണമടയുന്ന ജീവനക്കാര്‍
*354.
ശ്രീ.പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വിതരണ ലൈനുകളില്‍
നിന്നും അനുബന്ധ
ഉപകരണങ്ങളില്‍ നിന്നും
ഷോക്കേറ്റ് മരിക്കുന്ന
ജീവനക്കാരില്‍ ഏറെയും
കരാര്‍ അടിസ്ഥാനത്തില്‍
ജോലി ചെയ്യുന്നവരാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതേക്കുറിച്ച്പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
അപകടത്തില്‍പ്പെടുന്ന
സ്ഥിരം ജീവനക്കാരുടെയും
കരാര്‍ ജീവനക്കാരുടെയും
കുടുംബങ്ങള്‍ക്ക്
ലഭിക്കുന്ന സഹായ
ആനുകൂല്യങ്ങള്‍
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
അപകട
നിരക്ക്
പരിമിതമാക്കാന്‍
ആവശ്യമായ സുരക്ഷാ
ക്രമീകരണങ്ങളെക്കുറിച്ച്
ഗൗരവപൂര്‍വ്വം
ആലോചിക്കുമോ?
വിനോദസഞ്ചാര
മേഖലയുടെ പരിപോഷണം
*355.
ശ്രീ.കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയുടെ പരിപോഷണത്തിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദീകരിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭരണാനുമതി നല്കിയ
വിവിധ ടൂറിസം
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
വ്യവസായ
മേഖലയിലെ അടിസ്ഥാന സൗകര്യ
വികസനത്തിനായുള്ള പുതിയ
പദ്ധതികള്‍
*356.
ശ്രീ.യു.
ആര്. പ്രദീപ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. കെ. സി. മമ്മത് കോയ
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ മേഖലയിലെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി പുതുതായി
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയില്‍ കിന്‍ഫ്രയുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
നിലവിലുളള
വിമാനത്താവളങ്ങളെയും
തുറമുഖങ്ങളെയും
കേന്ദ്രീകരിച്ച് പുതിയ
വ്യവസായ വികസന മേഖലകള്‍
സ്ഥാപിക്കാന്‍
കിന്‍ഫ്രയ്ക്ക്
പദ്ധതിയുണ്ടോ; എങ്കിൽ
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന വിഭാവനം
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ?
കേരള
ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ
സംരക്ഷിക്കാന്‍ നടപടി
*357.
ശ്രീ.കെ.
ബാബു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വായ്പ
കൊടുക്കുന്നതിലും
തിരിച്ചു
പിടിക്കുന്നതിലും
ഉണ്ടായിട്ടുള്ള അലംഭാവം
മൂലം
പ്രതിസന്ധിയിലായിരുന്ന
കേരള ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനെ
സംരക്ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കൊടുത്ത നിരവധി
വായ്പകള്‍, നിഷ്ക്രിയ
ആസ്തികളായി മാറിയതായി
പറയപ്പെടുന്ന
സാഹചര്യത്തില്‍ ആയത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
വിദ്യാസമ്പന്നരായ
നവസംരംഭകര്‍ക്ക്
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
കെ.എഫ്.സി.യുടെ
ആഭിമുഖ്യത്തില്‍ വായ്പ
നല്കുന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഊര്‍ജ്ജ
സംരക്ഷണരംഗത്ത് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
*358.
ശ്രീ.കെ.
ദാസന്
,,
ബി.ഡി. ദേവസ്സി
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഊര്‍ജ്ജ
സംരക്ഷണരംഗത്ത് നടത്തിയ
പ്രവര്‍ത്തനങ്ങളും
അതിന്റെ ഫലമായുണ്ടായ
നേട്ടവും അറിയിക്കാമോ;
(ബി)
ബദല്‍
ഊര്‍ജ്ജ സ്രോതസ്സുകള്‍
വ്യാപിപ്പിക്കുന്നതിനും
അതുവഴി പരമ്പരാഗത
ഊര്‍ജ്ജമേഖലയിലെ
ആശ്രിതത്വം
കുറയ്ക്കുന്നതിനും
അനര്‍ട്ടിന്റെ
പ്രവ്രത്തനങ്ങള്‍
എത്രമാത്രം
ഫലപ്രദമാകുന്നുണ്ടെന്ന്
അറിയിക്കാമോ;
(സി)
കടുത്ത
വൈദ്യുതി ക്ഷാമം
നേരിടുന്ന
സാഹചര്യത്തിലും
ഉപഭോക്തൃ സേവനം
മെച്ചപ്പെടുത്തുന്നതിനായി
കെ.എസ്.ഇ.ബി. ലിമിറ്റഡ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
ബോര്‍ഡിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
കോഴിക്കോട് ഐ.എെ.എം.
സമര്‍പ്പിച്ച പഠന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
കെ.എസ്.എെ.ഡി.സി.,
കിന്‍ഫ്ര എന്നിവ വഴി
നടപ്പിലാക്കുന്ന പദ്ധതികള്‍
*359.
ശ്രീ.പി.
ഉണ്ണി
,,
എ. പ്രദീപ്കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വികസനത്തിന് വേണ്ട
പശ്ചാത്തലം
സൃഷ്ടിക്കുന്നതിനായി
കെ.എസ്.എെ.ഡി.സി.,
കിന്‍ഫ്ര തുടങ്ങിയ
സ്ഥാപനങ്ങള്‍ വഴി
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
വ്യവസായ
പാര്‍ക്കുകളുടെയും
വ്യവസായശാലകളുടെയും
വലിയൊരു കൂട്ടം
സൃഷ്ടിക്കുമെന്ന
പ്രഖ്യാപനം
യാഥാര്‍ത്ഥ്യമാക്കാന്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
കൊച്ചി-കോയമ്പത്തൂര്‍
ഹെെടെക് വ്യവസായ
ഇടനാഴിയുടെ രൂപരേഖ
തയ്യാറായിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
വിവിധോദ്ദേശ്യ വ്യവസായ
സോണുകള്‍ ആരംഭിക്കാനുളള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ?
ഇക്കോ
ടൂറിസത്തിന് പ്രോത്സാഹനം
T *360.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വനമേഖലയിലെ
ഇക്കോ ടൂറിസം
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിരിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
ഇക്കോ
ടൂറിസത്തിന്
പ്രോത്സാഹനം
നല്‍കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുണ്ട്;
വിശദീകരിക്കുമോ;
(സി)
ഇക്കോ
ടൂറിസവുമായി
ബന്ധപ്പെട്ട്
പരിസ്ഥിതിക്കുണ്ടാകുന്ന
ആഘാതം കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കെെക്കാെള്ളാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?