ജലപാതകളുടെ
നിര്‍മ്മാണ പുരോഗതി
*301.
ശ്രീ.എ.എം.
ആരിഫ്
,,
എം. രാജഗോപാലന്‍
,,
എം. മുകേഷ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതി
മലിനീകരണവും ചെലവും
കുറഞ്ഞ ഗതാഗത
മാര്‍ഗ്ഗമായ ജലഗതാഗതം
പ്രോത്സാഹിപ്പിക്കാനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ദേശീയ
ജലപാതയുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ;
(സി)
ചരക്കു
ഗതാഗതത്തിനായി, കൊല്ലം
- കോവളം, നീലേശ്വരം -
കോട്ടപ്പുറം എന്നീ
അനുബന്ധ ജലപാതകള്‍
വികസിപ്പിച്ച്
കേരളത്തിലെ
തുറമുഖങ്ങളുമായി
ബന്ധിപ്പിക്കുന്ന
നിര്‍മ്മാണ
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ?
കോളറ
വ്യാപനം തടയുന്നതിനായി
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
*302.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഒ. ആര്. കേളു
,,
രാജു എബ്രഹാം
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തില്‍ ഇതരസംസ്ഥാന
തൊഴിലാളികളില്‍
ചിലര്‍ക്ക് കോളറ
സ്ഥിരീകരിക്കുകയും
പത്തനംതിട്ടയില്‍
ഒരാള്‍ മരണപ്പെടുകയും
ചെയ്ത സാഹചര്യത്തില്‍
രോഗവ്യാപനം
തടയുന്നതിനായി
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
തട്ടുകടകളിലും
റസ്റ്റോറന്റുകളിലും
നല്കുന്ന ആഹാര
പദാര്‍ത്ഥങ്ങള്‍
ശുചിത്വമുള്ളതാണെന്നും
രോഗവ്യാപനത്തിന്
ഇടയാക്കുന്നതല്ലെന്നും
ഉറപ്പുവരുത്താന്‍
എടുത്തിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഭക്ഷ്യസുരക്ഷാ
ഗുണനിലവാര നിയമപ്രകാരം,
സംസ്ഥാനത്ത് ഭക്ഷ്യ
ഉല്പാദന സംഭരണ വിതരണ
രംഗത്ത്
പ്രവര്‍ത്തിക്കുന്നവരെല്ലാം
ലൈസന്‍സോ രജിസ്ട്രേഷനോ
നേടിയിട്ടുണ്ടോ; ഇത്തരം
സ്ഥാപനങ്ങളിലൂടെ
വില്‍ക്കുന്ന ഭക്ഷ്യ
പദാര്‍ത്ഥങ്ങളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍
എന്തെങ്കിലും സംവിധാനം
ഉണ്ടോയെന്ന്
അറിയിക്കാമോ?
പകര്‍ച്ചപ്പനി
ഭീഷണി നേരിടുവാന്‍ പദ്ധതി
*303.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
ആരോഗ്യ സംരക്ഷണമേഖലയിലെ
അവഗണനയാണ് ഈ വര്‍ഷം
പകര്‍ച്ചപ്പനി
വ്യാപകമാകുന്നതിനും
മരണസംഖ്യ ഉയരുന്നതിനും
കാരണമായത് എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പകര്‍ച്ചപ്പനി
ഭീഷണി നേരിടുവാന്‍
സമഗ്രമായ ആരോഗ്യ
പരിരക്ഷാ പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
മറൈന്‍
കേഡര്‍ രൂപീകരിക്കുന്നതിന്
നടപടി
*304.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.സി.
ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടല്‍ത്തീരം
വഴിയുള്ള ഭീകരാക്രമണം
തടയുന്നതിനായി മറൈന്‍
കേഡര്‍
രൂപീകരിക്കുന്നതിന്
തീരുമാനമുണ്ടോ
എന്നറിയിക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത സേന
രൂപീകരിക്കുന്നതിന്റെ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
കോസ്റ്റല്‍
പോലീസ് സ്റ്റേഷനുകളില്‍
ആവശ്യമായ ജീവനക്കാര്‍,
നിരീക്ഷണ
സംവിധാനങ്ങള്‍, മറ്റ്
അടിസ്ഥാന സൗകര്യങ്ങള്‍
എന്നിവ
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സപ്ലൈകോ
പദ്ധതികള്‍
*305.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
സൂപ്പര്‍മാർക്കറ്റുകൾ
ഇല്ലാത്ത
പ്രദേശങ്ങളില്‍
വാഹനങ്ങളില്‍ സപ്ലൈകോ
ഉല്പന്നങ്ങളും അരിയും
എത്തിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഓണക്കാലത്ത്
വില വര്‍ദ്ധനവ്
തടയാനായി സപ്ലൈകോ
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വനിതാ
ഷൂട്ടിംങ് താരത്തെ
അധിക്ഷേപിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
*306.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഷൂട്ടിംങ് താരത്തെ
നെടുമ്പാശ്ശേരി
വിമാനത്താവളത്തില്‍
തടഞ്ഞുനിര്‍ത്തി
അധിക്ഷേപിച്ച സംഭവത്തെ
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
തടഞ്ഞു നിര്‍ത്തിയ
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
ജര്‍മനിയില്‍
വച്ച് നടന്ന ലോക
ഷൂട്ടിംഗ്
ചാമ്പ്യന്‍ഷിപ്പില്‍
പങ്കെടുത്ത് ഡല്‍ഹില്‍
വന്നിറങ്ങിയപ്പോള്‍
തന്നെ രേഖകളെല്ലാം
പരിശോധിച്ച്
യാത്രാനുമതി ലഭിച്ച
കുമാരി സെയ്റയ്ക്ക്
സ്വന്തം സംസ്ഥാനത്തെ
ഏയര്‍പോര്‍ട്ടില്‍
അധിക്ഷേപം ഏല്ക്കാന്
കാരണക്കാരായ
ഉദ്യോഗസ്ഥരില്‍ മലയാളി
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉദ്യോഗസ്ഥന്റെ
പേരുവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കേരളത്തിനുതന്നെ
അപമാനകരമായ പ്രസ്തുത
സംഭവം
കേന്ദ്രഗവണ്മെന്റിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരുന്നതിനും
ഇതിന് കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വാഹനാപകടങ്ങളില്പ്പെട്ടവര്ക്ക്
അതിവേഗ വിദഗ്ദ്ധചികിത്സ
*307.
ശ്രീ.കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനാപകടങ്ങളില്പ്പെട്ടവര്ക്ക്
അതിവേഗം
വിദഗ്ദ്ധചികിത്സ
ലഭ്യമാക്കുവാന്‍
കേന്ദ്രസര്‍ക്കാര്‍
മാതൃകയില്‍
സംസ്ഥാനത്തും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതിന്
പര്യാപ്തമാകുന്ന
രീതിയില്‍ എത്ര
സര്‍ക്കാര്‍
ആശുപത്രികളെയാണ്
വികസിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
സംസ്ഥാനത്തെ
ഏതെല്ലാം ആശുപത്രികളെ
കേന്ദ്രപദ്ധതിയിന്
കീഴില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
ഇതുവരെ
ഇക്കാര്യത്തിനായി എന്ത്
തുക കേന്ദ്രത്തില്‍
നിന്നും ലഭിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ഡി)
കേന്ദ്രപദ്ധതി
നടപ്പിലാക്കിയ
ആശുപത്രികളില്‍ ഇതിനകം
വാഹനാപകടത്തില്‍പ്പെട്ട്
വരുന്നവരുടെ
വിദഗ്ദ്ധചികിത്സയ്ക്കായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പോലീസ്
സേനയെ ആധുനീകരിക്കുവാന്
നടപടികള്‍
*308.
ശ്രീ.മുരളി
പെരുനെല്ലി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയെ
ആധുനീകരിക്കുന്നതിനും
ശാക്തീകരിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പോലീസ്
സ്റ്റേഷനുകള്‍
ജനസൗഹൃദമാക്കുന്നതിന്,
വിശേഷിച്ച് സ്ത്രീ
സൗഹൃദമാക്കുന്നതിന്
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
സ്ത്രീകളുടെ
നേരെ അതിക്രമം
കാണിക്കുന്നവര്‍ എത്ര
ഉന്നതരായാലും കര്‍ശന
നടപടിയെടുക്കാനുളള
സര്‍ക്കാരിന്റെ ശ്രമം
അട്ടിമറിക്കാനായി
പ്രമുഖ പ്രതിപക്ഷ
രാഷ്ട്രീയ കക്ഷി,
ആക്രമണത്തിന്
വിധേയരായവർക്ക് നേരെയും
ബഹുജനങ്ങള്‍ക്കു
നേരെയും നടത്തിയ
ആക്രമണം സ്ത്രീകളുടെ
അഭിമാനത്തിന് നേരെയുളള
ഭീഷണിയായിക്കണ്ട്
ഇത്തരക്കാർക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
ഹരിതകേരളം
മിഷന്റെ പ്രവര്‍ത്തനങ്ങള്‍
*309.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇൗ
വര്‍ഷത്തെ രൂക്ഷമായ
വരള്‍ച്ച നേരിടാനായി
ഹരിത കേരള മിഷന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയത്; പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമായിരുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
വരള്‍ച്ചാ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഹരിത കേരള മിഷന്റെ
ആഭിമുഖ്യത്തില്‍ ഇതുവരെ
എന്ത് തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
റേഷന്‍
വ്യാപാരികള്‍ക്ക് വേതനം
*310.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമപ്രകാരം റേഷന്‍
വ്യാപാരികള്‍ക്ക് വേതനം
നിശ്ചിയിച്ച്
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പാക്കേജ്
നടപ്പിലാക്കുന്നതിന്
സര്‍ക്കാരിന്
പ്രതിവര്‍ഷം എന്ത് തുക
ചെലവാകും എന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(സി)
ഭക്ഷ്യഭദ്രതാ
പദ്ധതി പ്രകാരം റേഷന്‍
കടകളില്‍ ബയോമെട്രിക്
സംവിധാനം
നടപ്പാക്കേണ്ടതുണ്ടോ;
എങ്കില്‍ പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തുന്ന
റേഷന്‍
വ്യാപാരികള്‍ക്ക്
മാത്രമാണോ പ്രതിമാസ
വേതനത്തിന്
അര്‍ഹതയുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ബയോമെട്രിക്
സംവിധാനം എന്നത്തേക്ക്
നടപ്പില്‍
വരുത്തണമെന്നാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം
*311.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പിലാക്കുമ്പോള്‍
നേരിടേണ്ടി വരുന്ന
തടസ്സങ്ങള്‍ കണ്ടെത്തി
സഹായിക്കുന്നതിനായി
കണ്‍സള്‍ട്ടന്റ്മാരെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍
കണ്‍സള്‍ട്ടന്റായി
ആരെയാണ്
നിയോഗിച്ചതെന്നും അവരെ
എപ്രകാരമാണ്
തെരഞ്ഞെടുത്തതെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഏതൊക്കെ
മേഖലകളിലാണ് അവരുടെ
സേവനം ലഭ്യമാക്കിയത്
എന്നറിയിക്കാമോ;
(സി)
ഇതിലേക്കായി
കണ്‍സള്‍ട്ടന്റ്മാര്‍ക്ക്
ഇതിനകം എന്ത് തുക
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
അഖിലേന്ത്യാ
സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ
കുറവ്
*312.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സിവില്‍ സര്‍വ്വീസില്‍
അഖിലേന്ത്യാ സര്‍വ്വീസ്
ഉദ്യോഗസ്ഥരുടെ കുറവാണ്
ഭരണ നടപടികള്‍ക്ക് വേഗത
കുറയുവാൻ കാരണമെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥരുടെ കുറവ്
ഭരണ നടപടികളെ ദോഷകരമായി
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്താമോ?
ഐ.ടി.
വികസനം
*313.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ആര്. രാജേഷ്
,,
യു. ആര്. പ്രദീപ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.ടി.
രംഗത്ത് കൂടുതല്‍
തൊഴില്‍
സൃഷ്ടിക്കുകയെന്ന
ഉദ്ദേശ്യത്തോടെ
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
സോഫ്റ്റ്
വെയര്‍ രംഗത്ത്
വളര്‍ച്ച
നേടുന്നതിനോടൊപ്പം
ഹാര്‍ഡ് വെയര്‍
രംഗത്തുകൂടി
ചുവടുറപ്പിക്കാനായി
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഐ.ടി.
രംഗത്തെ വികസനം സാമൂഹ്യ
ശാക്തീകരണത്തിന്
ഉപയുക്തമാക്കുന്നതിനായി
പദ്ധതികള്‍
വ്യാപിപ്പിക്കാനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ഡി)
കേരളത്തെ
ഇലക്ട്രോണിക് ഹബ് ആക്കി
മാറ്റുവാനുള്ള
പരിപാടിയുടെ വിശദാംശം
അറിയിക്കാമോ?
അംഗന്‍വാടികളുടെ
നടത്തിപ്പിന് കേന്ദ്രസഹായം
*314.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികളുടെ
ചുമതലയില്‍ നിന്നും
കേന്ദ്രസര്‍ക്കാര്‍
പിന്വാങ്ങുന്നതുമൂലം
സംസ്ഥാനം നേരിടേണ്ടി
വരുന്ന പ്രശ്നങ്ങള്‍
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അംഗന്‍വാടി
പ്രവര്‍ത്തകര്‍ക്ക്
നല്കുന്ന
ഓണറേറിയത്തിന്റെ
അപ്പോര്‍ഷന്‍മെന്റ്
നിലവില്‍
ഏതുവിധത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എത്ര ശതമാനം
കുട്ടികളാണ് അംഗന്‍വാടി
സംവിധാനത്തിന്റെ
ഗുണഭോക്താക്കളായുളളതെന്ന്
വിശദമാക്കുമോ?
സര്‍ക്കാരിനെ
അപകീര്‍ത്തിപ്പെടുത്താന്‍
നടത്തുന്ന ശ്രമം
തുറന്നുകാട്ടാന്‍ നടപടി
*315.
ശ്രീ.വി.
ജോയി
,,
കെ.സുരേഷ് കുറുപ്പ്
,,
എം. നൗഷാദ്
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ഗുണ്ടാ കുടിപ്പകയുടെ
ഫലമായുണ്ടായ
ഏറ്റുമുട്ടലില്‍ രാജേഷ്
എന്ന
ആര്.എസ്.എസ്.കാരന്
കൊല്ലപ്പെട്ട കേസില്‍
കുറ്റവാളികളെയെല്ലാം
അതിവേഗം അറസ്റ്റ്
ചെയ്ത് മാതൃകാപരമായ
നടപടി പോലീസ്
സ്വീകരിച്ചെങ്കിലും
മാധ്യമ
പിന്തുണയോടെയുള്ള
നുണപ്രചരണത്തിലുടെ
സര്‍ക്കാരിനെ
അപകീര്‍ത്തിപ്പെടുത്താന്‍
നടത്തുന്ന ശ്രമം
തുറന്നുകാട്ടാന്‍
നടപടിയെടുക്കുമോ;
(ബി)
ക്രമസമാധാനം
ഉറപ്പുവരുത്താനുളള
സംസ്ഥാന സര്‍ക്കാരിന്റെ
ശ്രമങ്ങളെ
ദുര്‍ബലപ്പെടുത്തുന്ന
തരത്തില്‍ കേന്ദ്ര
മന്ത്രിമാര്‍ ഇത്തരം
സംഭവങ്ങളിൽ ഇടപെട്ട്
ക്രിമിനല്‍ സംഘങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതായ
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ?
ഐ.ടി.വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിന്
ഇളവുകൾ
*316.
ശ്രീ.ആര്.
രാജേഷ്
,,
എം. മുകേഷ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.ടി. വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിന്
സംരംഭകര്‍ക്കും
നിക്ഷേപകര്‍ക്കും
ഇളവുകള്‍ നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതനുസരിച്ച്
ഐ.ടി.പാര്‍ക്കുകളിലെ
യൂണിറ്റുകള്‍ക്ക്
എന്തെല്ലാം ഇളവുകളാണ്
നല്‍കുകയെന്ന്
വിശദമാക്കാമോ;
(ബി)
സര്‍ക്കാരിന്റെ
ഐ.ടി. പാര്‍ക്കുകളെ
സംയോജിപ്പിച്ച് 'കേരള
ഐ.ടി. പാര്‍ക്ക്സ്'
എന്ന പേരില്‍ ഒരു
കുടക്കീഴില്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
മേഖലയില്‍ സര്‍ക്കാരിന്
ഉപദേശം നല്കാന്
ഉപദേശക ബോര്‍ഡ്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
നൂറ് ശതമാനം
ഇലക്ട്രോണിക് സാക്ഷരത
കൈവരിക്കാനും
ഇന്‍ഫര്‍മേഷന്‍
കമ്മ്യൂണിക്കേഷന്‍
ടെക്നോളജിയുടെ നേട്ടം
എല്ലാ മേഖലകളിലും
പ്രയോജനപ്പെടുത്താനും
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വൃദ്ധസദനങ്ങള്‍,
ശിശുമന്ദിരങ്ങള്‍ എന്നിവയുടെ
നവീകരണം
*317.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൃദ്ധസദനങ്ങള്‍,
ശിശുമന്ദിരങ്ങള്‍
എന്നിവയുടെ
നവീകരണത്തിന് നടപ്പ്
സാമ്പത്തിക വര്‍ഷം
എന്തെല്ലാം കാര്യങ്ങള്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
സാമൂഹ്യ
പ്രതിബദ്ധതയോടെ
നല്ലനിലയില്‍
പ്രവര്‍ത്തിക്കുന്നതും
എന്നാല്‍ രജിസ്ട്രേഷന്
ലഭിച്ചിട്ടില്ലാത്തതുമായ
സ്ഥാപനങ്ങള്‍ക്ക്
രജിസ്ട്രേഷന്
നല്‍കാനും അവരെ
സഹായിക്കാനും നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കേരളത്തെ
ഇകഴ്ത്തിക്കാട്ടാനുളള
ശ്രമത്തിനെതിരെ നടപടി
*318.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
മാധ്യമങ്ങളെ
തെറ്റിധരിപ്പിച്ചും
അല്ലാതെയും കേരളത്തെ
ഇകഴ്ത്തിക്കാട്ടാനുളള
വര്‍ഗീയ ശക്തികളുടെ
ശ്രമം തുറന്നു
കാട്ടുന്നതിനും
ദേശീയ-അന്തര്‍ദേശീയ
മാധ്യമങ്ങളുടെ
ശ്രദ്ധയില്‍ യഥാര്‍ത്ഥ
വസ്തുത കാെണ്ടുവന്ന്
സംസ്ഥാനത്തിന്റെ യശസ്സ്
ഉയര്‍ത്തുന്നതിനും
സര്‍ക്കാര്‍ ശ്രമം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
സാമുദായിക
ധ്രുവീകരണത്തിനായി ചില
പ്രതിലോമ ശക്തികള്‍
നടത്തുന്ന ശ്രമങ്ങളെ
ജനകീയ
പങ്കാളിത്തത്തോടെ
കര്‍ശനമായി
അടിച്ചമര്‍ത്താന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കാമോ;
പോലീസില്‍
ആര്.എസ്.എസ്. -
സംഘപരിവാര്‍ പരിശീലനം
നേടിയവരുണ്ടെന്ന
ബി.ജെ.പി. നേതാവിന്റെ
പ്രസ്താവന
കണക്കിലെടുത്ത്
അന്വേഷണം നടത്തി
തുടർനടപടിയെടുക്കുമോ;
(സി)
2500
രൂപയില്‍ കൂടുതല്‍
പണമായി ഫണ്ട്
ശേഖരിക്കരുതെന്ന
നിയമത്തിന് വിരുദ്ധമായി
ആര്.എസ്.എസ്.
സംസ്ഥാനത്തുനിന്ന് 500
കോടി രൂപ
സമാഹരിക്കുന്നുവെന്നും
ജനപ്രതിനിധികളെ
നേടാനായി ബി.ജെ.പി. 700
കോടി രൂപ
സമാഹരിക്കുന്നുവെന്നുമുളള
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
ഇന്റലിജന്‍സ് നിരീക്ഷണം
ശക്തമാക്കാന്‍
നടപടിയെടുക്കുമോ;
അതോടൊപ്പം സംഘടിത
ആക്രമണത്തിന് പരിശീലനം
നല്കുന്ന
കേന്ദ്രങ്ങള്‍ക്ക്
പോലീസ് ആക്ടിലെ
വ്യവസ്ഥകള്‍ക്ക്
വിധേയമായി കര്‍ശന
നിയന്ത്രണം
ഏര്‍പ്പെടുത്തുമോ;
(ഡി)
ഫസല്‍
വധക്കേസിലെ യഥാര്‍ത്ഥ
പ്രതികളെ
സംരക്ഷിക്കാനും
നിരപരാധികളെന്ന്
കൊലയാളി സംഘം
വെളിപ്പെടുത്തിയ
പൊതുപ്രവര്‍ത്തകരെ
കേസിൽപ്പെടുത്താനുമുള്ള
ശ്രമം. നിയമപരമായി
നേരിടാന്‍
തയ്യാറാകുമോയെന്ന്
അറിയിക്കുമോ?
ദേശീയ
മനുഷ്യാവകാശ കമ്മീഷന്റെ
സന്ദര്‍ശനം
*319.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഇ.പി.ജയരാജന്
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാെല്ലപ്പെട്ട
രാജേഷിന്റെയും മറ്റ്
ആര്.എസ്.എസുകാരുടെയും
വീട് ദേശീയ മനുഷ്യാവകാശ
കമ്മീഷന്
സന്ദര്‍ശിക്കുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇക്കാര്യം സംസ്ഥാന
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ ആരുടെയാെക്കെ
വീടുകളാണ്
സന്ദര്‍ശിക്കുന്നത്;
കൊലചെയ്യപ്പെട്ട
ആര്.എസ്.എസുകാരായിരുന്ന
അനന്തു, നിര്‍മ്മല്‍
എന്നീ
വിദ്യാര്‍ത്ഥികളുടെ
വീടുകള്‍
സന്ദര്‍ശിച്ചോ
എന്നറിയിക്കാമോ;
(ബി)
പശുവിന്റെ
പേരില്‍ വിവിധ
സംസ്ഥാനങ്ങളില്‍ നിരവധി
ഇസ്ലാം മതവിശ്വാസികളും
ദളിതരും
കാെലചെയ്യപ്പെട്ട
കേസുകളിലും ട്രെയിന്‍
യാത്രയ്ക്കിടയില്‍
സ്കൂള്‍
വിദ്യാര്‍ത്ഥിയായ
ജുനെെദിനെ മര്‍ദ്ദിച്ച്
കൊലപ്പടുത്തിയ കേസിലും
ദേശീയ മനുഷ്യാവകാശ
കമ്മീഷന് എന്തെങ്കിലും
നടപടി സ്വീകരിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഏതെങ്കിലും
വിഭാഗത്തിന്റെ
താത്പര്യസംരക്ഷകരായി
ഇത്തരം സ്ഥാപനങ്ങളെ
മാറ്റരുതെന്ന് കേന്ദ്ര
സർക്കാരിനോട്
ആവശ്യപ്പെടുമോ
എന്നറിയിക്കാമോ?
ആര്‍ദ്രം
മിഷന്റെ പുരോഗതി
*320.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.കുഞ്ഞിരാമന്
,,
കെ.ഡി. പ്രസേനന്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
സേവനരംഗത്ത്
ഗുണമേന്മയുള്ളതും
രോഗീസൗഹൃദവുമായ സേവനം
ഉറപ്പാക്കാന്‍ ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന
ആര്‍ദ്രം മിഷന്റെ
പുരോഗതി വിശദമാക്കുമോ;
(ബി)
സ്ഥാപന
ശാക്തീകരണത്തിന്റെ
ഭാഗമായി മെഡിക്കല്‍,
പാരാമെഡിക്കല്‍, മറ്റ്
ജീവനക്കാര്‍ എന്നിവരുടെ
തസ്തികകള്‍ ആവശ്യത്തിന്
സൃഷ്ടിക്കാനും ഇവര്‍
സേവനസജ്ജരാണെന്ന്
ഉറപ്പുവരുത്താനും
നടപടിയായിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
ആശുപത്രികള്‍ സ്വകാര്യ
മേഖലയ്ക്ക് വിട്ടു
നല്‍കണമെന്ന് കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശം ഉണ്ടോ;
എങ്കില്‍
സംസ്ഥാനത്തിന്റെ
നിലപാട് അറിയിക്കുമോ?
വിശപ്പ്
രഹിത കേരളം പദ്ധതി
*321.
ശ്രീ.ബി.സത്യന്
,,
എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവശ്യമുള്ളവര്‍ക്ക്
ഒരു നേരത്തെ ഭക്ഷണം
സൗജന്യമായി നല്‍കുന്നത്
ലക്ഷ്യമിട്ട് കൊണ്ട്
വിശപ്പ് രഹിത കേരളം
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
സര്‍ക്കാരിതര
സംഘടനകളുടെയും
കുടുംബശ്രീയുടെയും
മറ്റ് സന്നദ്ധ
സംഘടനകളുടെയും സഹായം
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ന്യായവിലയ്ക്ക്
നല്ല ഭക്ഷണം
ലഭ്യമാക്കുന്നതിനായി
വിവിധ വകുപ്പുകളുമായി
ചേര്‍ന്ന് എല്ലാ ജില്ലാ
കേന്ദ്രങ്ങളിലും മാതൃകാ
ഹോട്ടല്‍
ആരംഭിയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങൾ നല്‍കുമോ?
പി.എസ്.സി.
ചോദ്യപേപ്പറുകള്‍
മലയാളത്തില്‍ കൂടി
തയ്യാറാക്കുന്നതിനു നടപടി
*322.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
97
ശതമാനം ജനങ്ങളും
മാതൃഭാഷയായ മലയാളം
സംസാരിക്കുന്ന
കേരളത്തില്‍,
പി.എസ്.സി.
പരീക്ഷകളില്‍
ഇംഗ്ലീഷില്‍ മാത്രം
ചോദ്യപേപ്പറുകള്‍
തയ്യാറാക്കുന്നത്
ശരിയായ
നടപടിയാണോയെന്ന്പരിശോധിച്ചിട്ടുണ്ടോ;
(ബി)
സാധാരണ
ജനങ്ങളുമായി
ബന്ധപ്പെടുന്ന
ഓഫീസുകളില്‍ മലയാളം
അറിയാത്തവര്‍
നിയമിക്കപ്പെടുന്നത്
ഒഴിവാക്കുന്നതിനായി
എല്ലാ പി.എസ്.സി
പരീക്ഷകളും മലയാള
മാധ്യമത്തില്‍കൂടി
നടത്തുന്നതിനുളള നടപടി
സ്വീകരിക്കുമോ;
(സി)
ഒരു
ഭാഷയെന്ന നിലയില്‍
മലയാളം
പഠിച്ചിട്ടില്ലാതെ
നിയമിക്കപ്പെടുന്ന
ഉദ്യോഗസ്ഥര്‍, നിയമനം
ലഭിച്ച് രണ്ടു
വര്‍ഷത്തിനുളളില്‍
മലയാളം തുല്യതാ പരീക്ഷ
പാസാകണമെന്ന
നിര്‍ദ്ദേശം
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
അളവ്
തൂക്ക വെട്ടിപ്പ്
നടത്തുന്നവര്‍ക്കെതിരെ നടപടി
*323.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അളവ്
തൂക്ക വെട്ടിപ്പ്
നടത്തുന്നവര്‍ക്കെതിരെ
നടപടി സ്വീകരിക്കുവാന്‍
വകുപ്പിന് എത്രമാത്രം
കഴിയുന്നുണ്ട്
എന്നറിയിക്കാമോ;
(സി)
പെട്രോള്‍
പമ്പുകളില്‍ നടക്കുന്ന
അളവിലെ തട്ടിപ്പ്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കുമോ?
പ്രവാസികളുടെ
കണക്കെടുപ്പ്
*324.
ശ്രീ.എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
കണക്കെടുപ്പിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുപ്രകാരം
തയ്യാറാക്കുന്ന
ഡാറ്റാബേസ് ഏതെല്ലാം
ആവശ്യങ്ങള്‍ക്ക്
ഉപയോഗപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കാമോ;
(സി)
വിവരശേഖരണവുമായി
ബന്ധപ്പെട്ട് ഓണ്‍ലൈന്‍
രജിസ്ട്രേഷന്
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ് പദ്ധതി
*325.
ശ്രീ.ഒ.
ആര്. കേളു
,,
ജെയിംസ് മാത്യു
,,
പി.ടി.എ. റഹീം
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ് പദ്ധതി
ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നൂറ്
സ്കൂളുകളില്‍ കൂടി
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനായി
വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
ഒരു ഏകീകൃത സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(സി)
നിലവില്‍
എത്ര സര്‍ക്കാര്‍
സ്കൂളുകളില്‍ ഈ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്നും
എത്ര കുട്ടികള്‍
പദ്ധതിയില്‍
അംഗമായിട്ടുണ്ടെന്നുമുള്ള
കണക്ക് ലഭ്യമാണോ;
എങ്കില്‍ പ്രസ്തുത
കണക്ക് ലഭ്യമാക്കാമോ;
(ഡി)
ഈ
പദ്ധതി കൂടുതല്‍
സ്കൂളുകളിലേയ്ക്ക്
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
റേഷന്‍
വിതരണം അഴിമതി
രഹിതമാക്കാനുള്ള നടപടികള്‍
*326.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ആന്റണി ജോണ്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണം അഴിമതി
രഹിതമാക്കാനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ; റേഷന്‍
കടക്കാര്‍ക്ക് കമ്മീഷന്
പകരം വേതനം നല്‍കാനായി
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡം അറിയിക്കാമോ;
(ബി)
സബ്സിഡി
പഞ്ചസാരയും മണ്ണെണ്ണയും
അനുവദിക്കുന്നത്
നിര്‍ത്തലാക്കിയ
രീതിയില്‍, റേഷന്‍
അരിയുടെ സബ്സിഡിയും
നിര്‍ത്തലാക്കാന്‍
കേന്ദ്രം
ആലോചിക്കുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ;
(സി)
മുന്‍ഗണനാ
കാര്‍ഡുകാര്‍ക്ക്
ഭക്ഷ്യധാന്യം നല്‍കേണ്ട
വില സംബന്ധിച്ച്
2013-ലെ ഭക്ഷ്യ ഭദ്രതാ
നിയമം വകുപ്പ് 3(1)-ല്‍
വ്യവസ്ഥ
ചെയ്തിരിക്കുന്നത്
എന്താണെന്ന്
അറിയിക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
*327.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസുമായി
ബന്ധപ്പെട്ട്
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
രൂപീകരിക്കാനാകും
എന്നറിയിക്കാമോ;
(ബി)
കെ.എ.എസ്.ലേക്ക്
നേരിട്ട്
നിയമനത്തിനുള്ള
പ്രായപരിധി
എത്രയാണെന്നും
അടിസ്ഥാനവിദ്യാഭ്യാസ
യോഗ്യത എന്താണെന്നും
വ്യകതമാക്കാമോ;
(സി)
ഇതിന്റെ
റാങ്ക് പട്ടിക
തയ്യാറാക്കുന്ന ചുമതല
ആര്‍ക്കാണ്
എന്നറിയിക്കാമോ;
അഭിമുഖം, എഴുത്തുപരീക്ഷ
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ചട്ടങ്ങളുടെ
അന്തിമരൂപം
തയ്യാറാക്കുന്നതിന്
മുമ്പ് സര്‍വ്വീസ്
സംഘടനകളുമായി ചര്‍ച്ച
നടത്തുമോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
ചില്‍ഡ്രന്‍സ്
ഹോമുകളില്‍ നിന്ന് കുട്ടികളെ
കാണാതാവുന്ന സംഭവങ്ങള്‍
*328.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചില്‍ഡ്രന്‍സ്
ഹോമുകളില്‍ നിന്ന്
അന്തേവാസികളായ
കുട്ടികളെ കാണാതാവുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുട്ടികള്‍
ഇത്തരത്തിലുള്ള
സ്ഥാപനങ്ങള്‍
ഉപേക്ഷിച്ച്
പോകുന്നതിന്
ഇടയാക്കുന്ന സാഹചര്യം
എന്താണെന്ന് ഓരോ
കേസ്സിലും
പരിശോധിക്കാറുണ്ടോ;
(സി)
സംസ്ഥാനത്തെ
ചില്‍ഡ്രന്‍സ്
ഹോമുകളിലും
ഇത്തരത്തിലുള്ള മറ്റ്
സ്ഥാപനങ്ങളിലും ഉള്ള
അന്തേവാസികളായ
കുട്ടികള്‍ക്ക്
മെച്ചപ്പെട്ട സാഹചര്യം
ഒരുക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ജുഡീഷ്യല്‍
കമ്മീഷനുകള്‍
*329.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ജുഡീഷ്യല്‍
കമ്മീഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ജുഡീഷ്യല്‍
അന്വേഷണം
പ്രഖ്യാപിക്കുന്നത്
സംബന്ധിച്ചുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ആരേയും
കുറ്റപ്പെടുത്താത്തതും
പൊതുജന നന്മമാത്രം
ലക്ഷ്യമാക്കിയും
നല്കിയിട്ടുളള അന്വേഷണ
കമ്മീഷന്
റിപ്പോര്‍ട്ടുകള്‍
പോലും
നടപ്പാക്കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
കേരളത്തിലെ
പ്രധാന റോഡുകളിലെ
അപകടസാധ്യത കൂടിയ 761
ബ്ലാക്ക് സ്പോട്ടുകള്‍
ചൂണ്ടിക്കാട്ടിയ
ജസ്റ്റിസ്
ചന്ദ്രശേഖരദാസ്
കമ്മീഷന്
റിപ്പോര്ട്ടിന്മേല്,
റോഡപകടങ്ങൾ തടയുന്നത്
സംബന്ധിച്ച എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യവും
പൊതുവിതരണവും സംബന്ധിച്ച
പരാതികള്‍
*330.
ശ്രീ.എം.
നൗഷാദ്
,,
സി.കൃഷ്ണന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യവും പൊതുവിതരണവും
സംബന്ധിച്ച്
ജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഭക്ഷ്യ
സിവില്‍ സപ്ലൈസ്
വകുപ്പില്‍ അഡീഷണല്‍
ജില്ലാ
മജിസ്ട്രേറ്റുമാരെ
പരാതി പരിഹാര
ഉദ്യോഗസ്ഥരായി
നിയമിച്ചിട്ടുണ്ടോ;
(സി)
പൊതുജനങ്ങളുടെ
പരാതികള്‍
പരിഹരിക്കുന്നതിന്
കോള്‍സെന്റര്‍
ഓണ്‍ലൈന്‍ പരാതി പരിഹാര
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഈ
മേഖലയില്‍ സംസ്ഥാന
ഉപഭോക്തൃ തര്‍ക്ക
പരിഹാര കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
സംസ്ഥാന,
ജില്ല, താലൂക്ക്,
ന്യായവില റേഷന്‍കട
തലങ്ങളില്‍ രൂപീകരിച്ച
പ്രത്യേക വിജിലന്‍സ്
കമ്മിറ്റികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?