കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ ഡ്യൂട്ടി സമയം
*271.
ശ്രീ.സി.മമ്മൂട്ടി
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദൂരവും
സമയവും നോക്കാതെ
വരുമാനം മാത്രം
മാനദണ്ഡമാക്കി ഡ്യൂട്ടി
നിശ്ചയിച്ച രീതി,
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
പ്രയാസങ്ങള്‍
സൃഷ്ടിക്കുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
ഉത്തരവിനെ ജീവനക്കാര്‍
കോടതിയില്‍ ചോദ്യം
ചെയ്യുകയുണ്ടായോ
എന്നറിയിക്കാമോ;
(സി)
പുതിയ
ഡ്യൂട്ടിക്രമം
നിശ്ചയിച്ചതിന് ശേഷം
കോര്‍പ്പറേഷന്റെ
വരുമാനത്തില്‍
വര്‍ദ്ധനവുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഒരാഴ്ചയില്‍
54 മണിക്കൂറില്‍
കൂടുതല്‍
ജോലിചെയ്യാന്‍
പാടില്ലായെന്ന 1961 ലെ
തൊഴില്‍ നിയമത്തിന്
വിരുദ്ധമാണ്
കെ.എസ്.ആര്.ടി.സി.യിലെ
പുതിയ ഉത്തരവ് എന്ന്
കരുതുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ഏഴുമണിക്കൂര്‍
ജോലിക്ക് അര
മണിക്കൂര്‍ വിശ്രമമെന്ന
വ്യവസ്ഥ പാലിക്കാത്ത
സാഹചര്യം നിലവിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഗ്രാമീണറോഡ്
സംരക്ഷണം വനിതാ
സ്വാശ്രയസംഘങ്ങളെ ഏൽപ്പിക്കൽ
*272.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണറോഡ്
സംരക്ഷണം,
അറ്റകുറ്റപ്പണി എന്നിവ
വനിതാ സ്വാശ്രയ
സംഘങ്ങളെ
ഏൽപ്പിക്കുന്നത്
സംബന്ധിച്ച
കേന്ദ്രസര്‍ക്കാര്‍
നിർദ്ദേശം ഏത്
രീതിയിലാണ്
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഈ വിഷയത്തില്‍
എപ്രകാരമാണ്
പ്രവര്‍ത്തനം
മുന്നോട്ട്
കൊണ്ടുപോകാന്‍
താല്പര്യപ്പെടുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
പത്തൊന്‍പത്
സംസ്ഥാനങ്ങള്‍ പ്രത്യേക
നയം രൂപീകരിച്ചതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കേരള
വെറ്ററിനറി ആൻഡ് അനിമല്‍
സയന്‍സ് യൂണിവേഴ്സിറ്റി
*273.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വെറ്ററിനറി ആൻഡ്
അനിമല്‍ സയന്‍സ്
യൂണിവേഴ്സിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
ഉദ്ദേശ്യലക്ഷ്യങ്ങളുടെ
കാര്യക്ഷമമായ സഫലീകരണം
സാധ്യമായോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സര്‍വ്വകലാശാലയുടെ
ഗവേഷണഫലങ്ങള്‍
പൊതുസമൂഹത്തിലേക്ക്
പ്രത്യേകിച്ചും
കര്‍ഷകരിലേക്കും
കന്നുകാലി ക്ഷീരവികസന
മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരിലേക്കും
എത്തിക്കുന്നതിനായി
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍വ്വകലാശാലയുടെ
മാനവവിഭവശേഷി, കൃഷി
സ്ഥലം, ഫാമുകള്‍, മറ്റു
വിഭവങ്ങള്‍ എന്നിവ
കാര്യക്ഷമമായി
ഉപയോഗപ്പെടുത്തി
സര്‍വ്വകലാശാലയെ
മികവുറ്റ കേന്ദ്രമാക്കി
മാറ്റുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്നറിയിക്കാമോ?
തീരക്കടല്‍
ചരക്കു ഗതാഗതത്തിനായി ചെറുകിട
തുറമുഖ വികസനം
*274.
ശ്രീ.എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
കെ. ദാസന്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ചരക്കു ഗതാഗതത്തിന്റെ
ഇരുപതു ശതമാനം
തീരക്കടലിലൂടെയും
കനാലുകളിലൂടെയും
ആക്കുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കി
മാറ്റുന്നതിനായി
ആരംഭിച്ച
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ആയതിന്റെ
ഭാഗമായി ചെറുകിട തുറമുഖ
വികസനത്തിനും
ചാനലിന്റെയും
ബേസിന്റെയും ആഴം
വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ;
(സി)
ലക്ഷദ്വീപുകാര്‍
യാത്രയ്ക്കും ചരക്കു
ഗതാഗതത്തിനും ഏറെ
ആശ്രയിക്കുന്ന
ബേപ്പൂര്‍ തുറമുഖ
വികസനം
ത്വരിതഗതിയിലാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ഡി)
500
കോടി രൂപ മുതല്‍
മുടക്ക്
പ്രതീക്ഷിക്കുന്ന
അഴീക്കല്‍ തുറമുഖ വികസന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കുമോ?
വിളനാശം
സംഭവിച്ച കര്‍ഷകര്‍ക്കുള്ള
നഷ്ടപരിഹാരം
*275.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
മുരളി പെരുനെല്ലി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുഭവപ്പെട്ട കടുത്ത
വരള്‍ച്ച കാര്‍ഷിക
മേഖലയെ എപ്രകാരമെല്ലാം
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വിളനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
യഥാസമയം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
സംസ്ഥാനത്ത്
വിള ഇന്‍ഷുറന്‍സ്
പദ്ധതി
പുനരാവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതുമൂലം
കര്‍ഷകര്‍ക്ക്
എന്തെല്ലാം
പ്രയോജനങ്ങളാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രകൃതിക്ഷോഭം
മൂലം കൃഷി നശിച്ച
കര്‍ഷകര്‍ക്കുളള
നഷ്ടപരിഹാര തുക
കുടിശ്ശിക ആയിട്ടുണ്ടോ;
എങ്കില്‍ ഇത്
നല്‍കുന്നതിനായി എത്ര
കോടി രൂപ അടിയന്തര
ധനസഹായമായി
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
യൂണിഫൈഡ്
മെട്രോപൊളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
*276.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യൂണിഫൈഡ്
മെട്രോപൊളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റി (UMTA) എന്ന
പേരില്‍ വിവിധ ഗതാഗത
സംവിധാനങ്ങള്‍
സംയോജിപ്പിച്ചുകൊണ്ട്
ഒറ്റ ടിക്കറ്റില്‍
യാത്ര സാധ്യമാക്കുന്ന
സംവിധാനം
നടപ്പിലാക്കാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
മെട്രോപൊളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റി സംബന്ധിച്ച
നിയമ നിര്‍മ്മാണം
ആലോചനയിലുണ്ടോ;
(സി)
ഈ
സംവിധാനത്തിന്റെ
സവിശേഷതകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
കൃഷി
വകുപ്പ്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
*277.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് അടുത്ത ഒരു
വര്‍ഷത്തിനുള്ളില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രധാന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
കേരളത്തിലെ
കര്‍ഷകരുടെ
ഉല്പന്നങ്ങള്
മറുനാട്ടിലുള്ള
മലയാളികള്‍ക്ക് കൂടി
ലഭ്യമാകുന്ന തരത്തില്‍
അന്യസംസ്ഥാനങ്ങളില്‍
വിപണനശാലകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ചെറുകിട
കര്‍ഷകര്‍ക്ക് നെല്ല്
കുത്തി
ഉപയോഗിക്കുന്നതിനും
ചെറുകിട വിപണനത്തിനും
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
മിനി റൈസ് മില്ലുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കേരഫെഡ്
ഉല്പന്നമായ 'കേര'
വെളിച്ചെണ്ണ കൂടുതല്‍
ജനകീയമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഓപ്പറേഷന്
സുരക്ഷ പദ്ധതി
*278.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പ്
തുടക്കമിട്ടിട്ടുള്ള
'ഓപ്പറേഷന് സുരക്ഷ'
പദ്ധതിയെപ്പറ്റി
വിശദമാക്കുമോ; ഈ
പദ്ധതിക്ക്, വാഹനം
ഉപയോഗിക്കുന്നവരുടെയും
പൊതുജനങ്ങളുടെയും
ഇടയില്‍ കൂടുതല്‍
പ്രചാരം നല്കാന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
കൊണ്ടുവരാന്‍ പോകുന്ന
മോട്ടോര്‍ വാഹന
ബില്ലില്‍ റോഡ്
സുരക്ഷയ്ക്കായി
എന്തൊക്കെ ചട്ടങ്ങള്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന്
അറിയുമോ; വിശദമാക്കുമോ?
തെരുവുനായ്ക്കളുടെ
ശല്യം നിയന്ത്രിക്കുന്നതിനായി
നടപടി
*279.
ശ്രീ.കെ.ജെ.
മാക്സി
,,
പി.ടി.എ. റഹീം
,,
വി. ജോയി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവുനായ്ക്കള്‍
മനുഷ്യരെ കടിച്ചു
കൊല്ലുന്ന സംഭവങ്ങള്‍
ആവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍ ഇവയുടെ
ശല്യം
നിയന്ത്രിക്കുന്നതിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
(ബി)
കുടുംബശ്രീ
യൂണിറ്റുകളുടെ
പങ്കാളിത്തത്തോടെ
തെരുവുനായ നിയന്ത്രണം
നടപ്പില്‍ വരുത്തുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കാനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
മൃഗജനന
നിയന്ത്രണ (എ.ബി.സി)
പദ്ധതി ഫലപ്രദമാകാതെ
പോയതിന്റെ കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
നാണ്യവിളകളുടെ
വിലയിടിവ്
*280.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാണ്യവിളകളുടെ
വിലയിടിവ് സംസ്ഥാനത്തെ
കര്‍ഷകരുടെ സാമ്പത്തിക
ഭദ്രതയെ എപ്രകാരമാണ്
ബാധിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കടക്കെണിയിലായ
കര്‍ഷകരെ
സഹായിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
നാണ്യവിളകളുടെ
വില യുക്തിസഹമായ
നിലയില്‍ ഉയര്‍ത്തി
കര്‍ഷകരെ
സഹായിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആവശ്യപ്പെടുമോ?
മാലിന്യസംസ്കരണത്തിന്
മികച്ച സാങ്കേതിക വിദ്യ
*281.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളം
അഭിമുഖീകരിക്കുന്ന
ഏറ്റവും ഗുരുതരമായ
പ്രശ്നം മാലിന്യ
സംസ്കരണമാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
തൃശ്ശൂര്‍
കാര്‍ഷിക
സര്‍വ്വകലാശാലയിലെ
ഡോ.ഫ്രാന്‍സിസ്
സേവ്യര്‍ കണ്ടെത്തിയ
തുമ്പോര്‍മുഴി മോഡല്‍
എയറോബിക് കംപോസിറ്റ്
വിജയപ്രദമാണോ;
(സി)
മാലിന്യ
സംസ്കരണത്തിന്
ലോകമെമ്പാടുമുള്ള
സാങ്കേതികസാധ്യതകള്‍
പഠിച്ച് 12 മികച്ച
സാങ്കേതിക വിദ്യകളുടെ
പട്ടിക കേരള ശുചിത്വ
മിഷന്
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
അവയില്‍ സംസ്ഥാനത്തിന്
അനുയോജ്യമായ മികച്ച
വിദ്യ നടപ്പിലാക്കി
മാലിന്യ
പ്രശ്നങ്ങള്‍ക്കും
അതുമൂലമുണ്ടാകുന്ന
സാംക്രമിക രോഗങ്ങളുടെ
വ്യാപനം തടയുന്നതിനും
നടപടി സ്വീകരിക്കുമോ?
അതിവേഗ
യാത്രാ കപ്പല്‍ സര്‍വീസ്
*282.
ശ്രീ.ഹൈബി
ഈഡന്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
തീരത്തെ തുറമുഖങ്ങളെ
ബന്ധിപ്പിച്ച് അതിവേഗ
യാത്രാകപ്പലുകള്‍
സര്‍വ്വീസ്
ആരംഭിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)
സംസ്ഥാനത്ത്
ഏതൊക്കെ
തുറമുഖങ്ങളെയാണ്
അതിനായി
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
യാത്രാ
കപ്പല്‍ സര്‍വ്വീസ്
നടത്തുന്ന പ്രസ്തുത
തുറമുഖങ്ങളില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍
ഏർപ്പെടുത്തേണ്ടതുണ്ടെന്ന്
വിശദീകരിക്കുമോ;
(ഡി)
അതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കുമോ?
ഗ്രാമവികസന
വകുപ്പു വഴി നടപ്പാക്കിയ
പദ്ധതികള്‍
*283.
ശ്രീ.പി.
ഉണ്ണി
,,
റ്റി.വി.രാജേഷ്
,,
ജോര്‍ജ് എം. തോമസ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
ഗ്രാമവികസന വകുപ്പു വഴി
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
പ്രധാനമന്ത്രി
ആവാസ് യോജന
(പി.എം.എ.വൈ.) പ്രകാരം
എത്ര
ഗുണഭോക്താക്കള്‍ക്കാണ്
ഭവന നിര്‍മ്മാണ ധനസഹായം
അനുവദിച്ചതെന്നും
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകള്‍ എത്ര
തുക വീതമാണ്
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഇന്ദിര
ആവാസ് യോജന പ്രകാരം
ഉണ്ടായിരുന്ന സ്പില്‍
ഓവര്‍ വീടുകള്‍
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ?
സമഗ്ര
ശുചിത്വ പദ്ധതി
*284.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
ശുചിത്വ പദ്ധതി എന്ന
പേരില്‍ പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ക്ലീന്‍
കേരള കമ്പനി
*285.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ലീന്‍
കേരള കമ്പനി എന്ന
പേരില്‍ ഒരു കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
കമ്പനിയുടെ
രൂപീകരണ ലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കമ്പനിയുടെ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
നടക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
*286.
ശ്രീ.സി.കൃഷ്ണന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയില്‍ നടത്തിയ
പ്രവൃത്തികളുടെ
ഫലപ്രാപ്തി
വിലയിരുത്താന്‍
ഉദ്ദേശിച്ചുകൊണ്ടുളള
Work-time-motion study
നടത്തിയിരുന്നോ; പഠന
റിപ്പോര്‍ട്ടിലെ
പ്രധാന കണ്ടെത്തല്‍
എന്താണെന്നറിയിക്കാമോ;
(ബി)
ഇൗ
പദ്ധതി കൂടുതല്‍
ഉല്പാദനപരമാക്കി
മാറ്റുന്നതിനായി
മൃഗപരിപാലനം, നെല്‍കൃഷി
തുടങ്ങിയ മേഖലകളിലെ
വിവിധ പണികളും കയര്‍,
കെെത്തറി, ഖാദി
തുടങ്ങിയ പരമ്പരാഗത
മേഖലകളിലെ ജോലികളും
തൊഴിലുറപ്പു
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതാെക്കെ
മേഖലകള്‍
ഉള്‍പ്പെടുത്താന്‍
അനുമതി
ലഭിച്ചിട്ടുണ്ട്;
(സി)
താരതമ്യേന
കുറഞ്ഞ കൂലിയും കൂലി
നല്‍കുന്നതിലെ വലിയ
കാലതാമസവും ഇൗ
പദ്ധതിയുടെ
ഉദ്ദേശ്യങ്ങളെ
ദുര്ബലപ്പെടുത്തുന്നുവെന്നതിനാല്
അത് പരിഹരിക്കാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
രണ്ടാഴ്ചയ്ക്കകം വേതനം
വിതരണം
ചെയ്തില്ലെങ്കില്‍
നഷ്ടപരിഹാരം
നല്‍കണമെന്ന വ്യവസ്ഥ
പാലിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ചക്കയുടെ
ഔഷധഗുണങ്ങള്‍
*287.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചക്കയുടെ
ഔഷധഗുണങ്ങളെപ്പറ്റി
പഠനങ്ങളെന്തെങ്കിലും
നടന്നിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
അയല്‍
സംസ്ഥാനങ്ങളില്‍
തോട്ടവിള ഉല്പന്നമായ
ചക്കയില്‍ കീടനാശിനി
പ്രയോഗം
സര്‍വ്വസാധാരണമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ചക്ക ഉല്പന്നങ്ങള്
വിഷരഹിതമായതിനാല്‍
വിഷമുക്ത
ഭക്ഷ്യവിഭവമെന്ന
നിലയില്‍ ചക്കയ്ക്കും
കുരുവിനും
സര്ട്ടിഫിക്കേഷന്
നല്‍കാനും ചക്കശേഖരണം,
പ്രോസസിംഗ്, വിപണനം
എന്നിവയ്ക്കായുള്ള
ചെറുകിട
സംരംഭങ്ങള്‍ക്ക്
പ്രോത്സാഹനം നല്‍കാനും
തയാറാവുമോ?
ലൈഫ്
മിഷന് പദ്ധതിക്കായി ഭൂമി
*288.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
സംവിധാനങ്ങളിലൂടെ
നടത്തിയ ലൈഫ് മിഷന്
സര്‍വ്വെയില്‍ എത്ര
കുടുംബങ്ങള്‍ക്കാണ്
പാര്‍പ്പിടം
ഇല്ലാത്തതായി
കണ്ടെത്തിയിട്ടുളളത്;
(ബി)
പദ്ധതിക്കായി
ഇതിനകം എത്ര ഏക്കര്‍
ഭൂമി കണ്ടെത്തി;
പദ്ധതിക്കായി
സൗജന്യമായി ഭൂമി
ലഭ്യമാക്കുന്നതിന്
പ്രത്യേക യജ്ഞം
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ധനസമാഹരണത്തിനായി
വ്യാപാരികളുടെയും
വ്യവസായികളുടെയും
സഹകരണം തേടിയിട്ടുണ്ടോ;
അവരുടെ പ്രതികരണം
എന്താണ് എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
എന്നത്തേക്ക്
പദ്ധതിയുടെ
പ്രാരംഭഘട്ടമെങ്കിലും
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നാണ്
കണക്കാക്കുന്നത്?
ജലഗതാഗത
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുളള
നടപടികള്‍
*289.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.കുഞ്ഞിരാമന്
,,
എ.എം. ആരിഫ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളിലെ
അമിതമായ തിരക്കു
കുറയ്ക്കുക എന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
ജലഗതാഗത സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
വേണ്ട പദ്ധതി
ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
നിലവില്‍
ജലഗതാഗത വകുപ്പിന് എത്ര
ബോട്ടുകള്‍ ഉണ്ടെന്നും
അവയുടെ
കാലപ്പഴക്കമെത്രയെന്നും
അറിയിക്കാമോ;
യാത്രക്കാരുടെ സുരക്ഷ
ഉറപ്പാക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സജ്ജീകരണങ്ങള്‍
എന്തെല്ലാമാണ്;
(സി)
വേഗതക്കുറവു
കാരണം, മറ്റു ഗതാഗത
സൗകര്യങ്ങള്‍ അസാധ്യമായ
സ്ഥലങ്ങളിലേക്ക്
മാത്രമായി ബോട്ട്
സര്‍വ്വീസുകള്‍
പരിമിതപ്പെടുന്നത്
പരിഹരിക്കാന്‍
വേഗതയേറിയ ബോട്ടുകള്‍
വാങ്ങുന്ന കാര്യം
പരിഗണിക്കുമോ?
റോഡ്
സുരക്ഷാ അതോറിറ്റിയുടെ
ചുമതലകള്‍
*290.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ആന്‍സലന്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ അതോറിറ്റിയുടെ
ചുമതലകള്‍ എന്തെല്ലാം
എന്നും ഈ ചുമതലകള്‍
ഫലപ്രദമായി
വിനിയോഗിക്കുന്നതില്‍
അതോറിറ്റി
വിജയിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ബി)
റോഡപകടങ്ങളും
അതുവഴിയുള്ള മരണങ്ങളും
അനുദിനം വര്‍ദ്ധിച്ചു
വരുന്ന സാഹചര്യത്തിൽ
റോഡ് സുരക്ഷാ
അതോറിറ്റിയുടെ ഇടപെടല്‍
കൂടുതൽ
കാര്യക്ഷമമാക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
(സി)
അതോറിറ്റിയുടെ
ഫണ്ടിന്റെ സ്രോതസ്സും
അതു കൃത്യമായി
ലഭിക്കുന്നുണ്ടോയെന്നും
ഫണ്ട് നിര്‍ദ്ദിഷ്ട
ആവശ്യത്തിന് തന്നെ
നിശ്ചിത
സമയത്തിനുള്ളില്‍
വിനിയോഗിക്കുന്നുണ്ടോ
എന്നും അറിയിക്കാമോ?
സമ്പൂര്‍ണ്ണ
അഗതി രഹിത സംസ്ഥാനം
*291.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
സമ്പൂര്‍ണ്ണ അഗതി രഹിത
സംസ്ഥാനമായി
പ്രഖ്യാപിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്ത്
അഗതികളുടെ സര്‍വ്വെ
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്ന്
ആരംഭിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഏതെല്ലാം
തദ്ദേശസ്വയംഭരണ
പ്രദേശങ്ങളില്‍ അഗതി
രഹിത പദ്ധതി
നടപ്പിലായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതിയുടെ
നിര്‍വ്വഹണ ഏജന്‍സി
ഏതാണെന്ന്
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതി പ്രകാരം
സംസ്ഥാനത്ത് എത്ര
കുടുംബങ്ങള്‍ക്ക്
സംരക്ഷണം
ലഭിക്കുമെന്നാണ്
കണക്കാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കര്‍ഷകര്‍ക്ക്
മിനിമം വരുമാനം ഉറപ്പു
വരുത്തുന്നതിന് പദ്ധതികള്‍
*292.
ശ്രീ.പി.കെ.
ശശി
,,
ജെയിംസ് മാത്യു
,,
എസ്.രാജേന്ദ്രന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവസ്ഥാശ്രിത
കൃഷിയാണ്
മുഖ്യമെന്നതിനാല്‍
കാലാവസ്ഥയിലെയും
വിലയിലെയും
അനിശ്ചിതാവസ്ഥ
പുതുതലമുറയെ കൃഷിയില്‍
നിന്ന് അകറ്റുന്നത്
പരിഹരിക്കാനായി
കര്‍ഷകര്‍ക്ക് മിനിമം
വരുമാനം ഉറപ്പു
വരുത്തുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ചു
നടപ്പിലാക്കുമോ;
(ബി)
മുന്‍
ബജറ്റില്‍
പ്രഖ്യാപിച്ചതിന്റെയടിസ്ഥാനത്തില്
കാര്‍ഷിക
മൂല്യവര്ദ്ധിതവ്യവസായങ്ങള്
ആരംഭിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
കാര്‍ഷിക
വികസനം ലക്ഷ്യമാക്കി
പ്രഖ്യാപിച്ച
കാസര്‍ഗോഡ്, വയനാട്
പാക്കേജുകളുടെ പുരോഗതി
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
സമഗ്രരക്ഷാ പാക്കേജ്
*293.
ശ്രീ.പി.ടി.
തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
കടക്കെണിയില്‍ നിന്നും
ലാഭത്തിലെത്തിക്കുവാന്
സമഗ്രരക്ഷാ പാക്കേജ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കടബാധ്യത
കുറയ്ക്കുന്നതിനും
ധനകാര്യ പുന:സംഘടന
ഉറപ്പാക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
വിവരിക്കുമോ;
(സി)
ബസ്സുകളില്‍
പ്രകൃതി സൗഹൃദ വാതകം
ഇന്ധനമായി
ഉപയോഗിക്കുന്നതിനും
കോര്‍പ്പറേഷന്റെ
ശാക്തീകരണത്തിനുമുളള
പരിഷ്ക്കാരങ്ങള്‍
പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
നാളികേരത്തിന്റെ
ഉല്പാദനം
*294.
ശ്രീ.കെ.
ദാസന്
,,
എ.എം. ആരിഫ്
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേരത്തിന്റെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരകൃഷിയുടെയും
വ്യവസായത്തിന്റെയും
സര്വ്വതോന്മുഖമായ
വികസനത്തിനായി നാളികേര
വികസന ബോര്‍ഡ്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നത്;
(സി)
പ്രകൃതിക്ഷോഭങ്ങളും
വിവിധ കീടബാധയും
നിമിത്തം
കേരകര്ഷകര്ക്കുണ്ടാകുന്ന
നാശനഷ്ടങ്ങളില്‍
നിന്നും അവരെ
രക്ഷിക്കുന്നതിന് കേര
വൃക്ഷ ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
പ്രതിസന്ധി പരിഹരിക്കുവാൻ
ദീര്‍ഘകാല വായ്പ
*295.
ശ്രീ.അനൂപ്
ജേക്കബ്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
നേരിടുന്ന രൂക്ഷമായ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രതിസന്ധി
പരിഹരിക്കുന്നതിനായി
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യത്തില്‍
നിന്നും ദീര്‍ഘകാല
വായ്പ എടുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ നിലവില്‍
പ്രസ്തുത
കണ്‍സോര്‍ഷ്യത്തില്‍
നിന്നും
കെ.എസ്.ആര്.ടി.സി
വായ്പ
എടുത്തിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന്റെ പ്രതിമാസ
തിരിച്ചടവ്
പലിശയുള്‍പ്പെടെ എത്ര
കോടി രൂപ വരുമെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
കമ്പ്യൂട്ടര്‍വല്‍ക്കരണം
*296.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(ബി)
ഡിപ്പോകളില്‍
നിന്നുള്ള പ്രതിദിന
കളക്ഷന്‍ വിവരം
ശേഖരിക്കുന്നതിന്
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
നാളിതുവരെയായിട്ടും
ഇത്തരമൊരു സംവിധാനം
ഒരുക്കാന്‍ കഴിയാത്തത്;
വ്യക്തമാക്കുമോ;
(സി)
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനായി
കെ.എസ്.ആര്.ടി.സി.
ശേഖരിച്ചു
സൂക്ഷിക്കുന്ന ഡാറ്റ
കുറ്റമറ്റതാണെന്ന്
കരുതുന്നുണ്ടോ; യഥാസമയം
വിവരശേഖരണം അപ്ഡേറ്റ്
ചെയ്യാത്തതുകൊണ്ടാണ് ഈ
സംവിധാനം
ഫലപ്രദമാകാത്തതെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബഡ്സ്
സ്കൂളുകള്‍
*297.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളി നേരിടുന്ന
കുട്ടികളുടെ
വിദ്യാഭ്യാസത്തിനായി ഈ
വര്‍ഷം പുതുതായി ബഡ്സ്
സ്ക്കൂളുകള്‍
ആരംഭിക്കുവാന്‍ പദ്ധതി
ഉണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
പഞ്ചായത്തുകള്‍ക്ക്
ബഡ്സ് സ്ക്കൂളുകള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡം എന്താണ്;
ഏതെങ്കിലും
സര്‍വ്വേയുടെ
അടിസ്ഥാനത്തിലാണോ
സ്ക്കൂളുകള്‍
അനുവദിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
ബഡ്സ്
സ്ക്കൂളുകള്‍
ആരംഭിക്കുന്നതിന്
പഞ്ചായത്തുകള്‍ക്ക്
എന്ത് തുക വീതമാണ്
അനുവദിക്കുന്നത്;
(ഡി)
ബഡ്സ്
സ്ക്കൂളുകളില്‍
പഠിക്കുന്ന കുട്ടികളുടെ
അമ്മമാര്‍ക്ക്
ഉപജീവനമാര്‍ഗ്ഗം
ഒരുക്കുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ന്യൂനപക്ഷ
വിഭാഗക്കാരുടെ ക്ഷേമത്തിനായി
ആവിഷ്ക്കരിച്ച പുതിയ
പദ്ധതികള്‍
*298.
ശ്രീ.ജെയിംസ്
മാത്യു
,,
എ. എന്‍. ഷംസീര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ന്യൂനപക്ഷ
വിഭാഗക്കാരുടെ
ക്ഷേമത്തിനായി
ആവിഷ്ക്കരിച്ച പുതിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ന്യൂനപക്ഷ പരിശീലന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
ഭവനരഹിതര്‍ക്ക് വീട്
നല്‍കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നെല്‍കൃഷി
വികസനവും കര്‍ഷകര്‍ക്കുളള
സാമ്പത്തിക സഹായവും
*299.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷിയുടെ വിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനും
നെല്ലിന് ലാഭകരമായ വില
ലഭിക്കുന്നതിനും
ഉതകുന്നവിധത്തില്‍
കര്‍ഷകര്‍ക്ക്
സാമ്പത്തികസഹായം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നെല്‍കൃഷി
വികസനപരിപാടി
മുന്‍നിര്‍ത്തി പാടശേഖര
സമിതികളുടെ ഗ്രൂപ്പ്
ഫാമിംഗ്
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നെല്‍കൃഷി
ചെയ്യുന്ന പ്രദേശങ്ങളെ
പ്രത്യേക കാര്‍ഷിക
മേഖലയാക്കി തരംതിരിച്ച്
കൂടുതല്‍
ശ്രദ്ധകൊടുക്കുന്നതിന്
നടപടി കൈക്കൊള്ളുമോ?
കേരഗ്രാമം
പദ്ധതിയുടെ പുരോഗതി
*300.
ശ്രീ.എം.
മുകേഷ്
,,
ആര്. രാജേഷ്
,,
രാജു എബ്രഹാം
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെങ്ങുകൃഷി
വികസനത്തിനായി
പ്രഖ്യാപിച്ച കേരഗ്രാമം
പദ്ധതിയുടെ വിശദാംശവും
പുരോഗതിയും
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
തെങ്ങുകൃഷിയില്‍
ഉല്പാദനക്ഷമത
കുറഞ്ഞുവരുന്നതായുള്ള
റിപ്പോര്‍ട്ടുകളുടെ
നിജസ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
ഇതിന് കാരണമെന്തെന്നും
അത് പരിഹരിക്കാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികളും അറിയിക്കാമോ;
(സി)
കേര
വൃക്ഷ ഇന്‍ഷുറന്‍സ്
പദ്ധതി കാര്യക്ഷമമായി
നടക്കുന്നുണ്ടോ എന്ന്
അവലോകനം
ചെയ്തിട്ടുണ്ടോ;
(ഡി)
കേര
കര്‍ഷകരുടെ
പ്രതീക്ഷയായിരുന്ന നീര
വ്യവസായം
പ്രതിസന്ധിയിലേക്ക്
നീങ്ങുന്നത്
പരിഹരിക്കാനായി,
ഉപഭോക്താക്കള്‍ക്ക്
ആകര്‍ഷകമായ രീതിയില്‍
വില
നിയന്ത്രിക്കുന്നതിനും
ആരോഗ്യപാനീയമെന്ന
നിലയില്‍ പ്രചാരം
നല്കി വിപണിയില്‍
ചുവടുറപ്പിക്കുന്നതിനും
സഹായം നല്‍കുമോയെന്ന്
വെളിപ്പെടുത്താമോ?