പൊതുമരാമത്ത്
വകുപ്പിന്റെ നവീന സാങ്കേതിക
വിദ്യകളും നിര്‍മ്മാണരീതിയും
*241.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. നൗഷാദ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
പരിസ്ഥിതി
സൗഹൃദമാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നവീന സാങ്കേതിക
വിദ്യകളും
നിര്‍മ്മാണരീതിയും
എന്തെല്ലാമാണ്;
(ബി)
വകുപ്പിലെ
അഴിമതിയും
കെടുകാര്യസ്ഥതയും
അവസാനിപ്പിക്കാന്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
തകര്‍ന്ന്
കിടക്കുന്ന റോഡുകള്‍
സത്വരമായി നവീകരിച്ച്
ഗതാഗതയോഗ്യമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പാട്ടത്തിനു
നല്‍കുകയും പിന്നീട്
അന്യാധീനപ്പെടുകയും
ചെയ്ത കുറ്റാലം,
മൂന്നാര്‍, ആലുവ
എന്നിവിടങ്ങളിലെ
റസ്റ്റ്ഹൗസുകള്‍ തിരികെ
പിടിക്കാനുള്ള ശ്രമം
ഫലം കണ്ടിട്ടുണ്ടോ
എന്നറിയിക്കാമോ?
കശുമാവ്
കൃഷി വ്യാപനത്തിനായി
പദ്ധതികള്‍
T *242.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുമാവ്
കൃഷി വ്യാപനത്തിനായി
നിലവില്‍
നടന്നുവരുന്നതും
പരിഗണനയിലുളളതുമായ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്
അനുയോജ്യമായ സ്ഥലം
ആവശ്യത്തിന് ലഭ്യമല്ല
എന്ന് കരുതുന്നുണ്ടോ;
(സി)
എങ്കില്‍
സംസ്ഥാനത്തിന് പുറത്ത്
സ്ഥലം പാട്ടത്തിന്
എടുത്ത് കശുമാവ് കൃഷി
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍,
ഏത് സംസ്ഥാനത്ത്, ഏത്
സ്ഥലത്ത്, എത്ര ഏക്കര്‍
ഭൂമി എന്നും ആയത്
ലഭ്യമായിട്ടുണ്ടോ
എന്നും
വ്യക്തമാക്കുമോ?
അധ്യാപകര്‍ക്ക്
പരീക്ഷാ ജോലികള്‍
*243.
ശ്രീ.ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
,,
മുഹമ്മദ് മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വകലാശാലകളിലെയും
കോളേജുകളിലെയും
അധ്യാപകര്‍ക്ക് പരീക്ഷാ
ജോലികള്‍
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
യു.ജി.സി
നിയമപ്രകാരം
മൂല്യനിര്‍ണ്ണയം,
ജോലിയുടെ
ഭാഗമാണോയെന്നറിയിക്കുമോ;
എങ്കില്‍
മൂല്യനിര്‍ണ്ണയത്തിന്
പണം നല്കുന്ന രീതി
ശരിയാണോ;
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
രജിസ്ട്രേഷന്
വിദ്യാര്‍ത്ഥികളുടെയും
സ്വാശ്രയ സ്ഥാപനങ്ങളിലെ
വിദ്യാര്‍ത്ഥികളുടെയും
പരീക്ഷാ
മൂല്യനിര്‍ണ്ണയത്തെ
അധ്യാപകരുടെ നിസ്സഹകരണം
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സബര്‍ബന്‍
ട്രെയിന്‍ സര്‍വ്വീസ്
*244.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സബര്‍ബന്‍ ട്രെയിന്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയ്ക്ക് എന്തു തുക
വേണ്ടിവരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(സി)
ഈ
പദ്ധതിയ്ക്ക്
വേണ്ടിവരുന്ന ചെലവ്,
പ്രയോജനങ്ങളുമായി
താരതമ്യം ചെയ്യുമ്പോള്‍
കുറവാണെന്ന വസ്തുത
പരിഗണിച്ച് പദ്ധതി
എത്രയും വേഗം
നടപ്പാക്കാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
കമ്പനികള്‍
അനധികൃതമായി കൈവശം
വച്ചിരിക്കുന്ന ഭൂമി
*245.
ശ്രീ.കെ.മുരളീധരന്
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
കമ്പനികള്‍ അനധികൃതമായി
കൈവശം വച്ചിരിക്കുന്ന
ലക്ഷക്കണക്കിന് ഏക്കര്‍
ഭൂമി ഏറ്റെടുക്കണമെന്ന്
രാജമാണിക്യം
റിപ്പോര്‍ട്ടില്‍
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
തള്ളിക്കളയണമെന്ന്
നിയമവകുപ്പ് ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
ആധാരമായ വസ്തുതകള്‍
എന്തൊക്കെയാണ്;
(സി)
ഈ
റിപ്പോര്‍ട്ട്
തള്ളിക്കളയണമെന്ന
നിയമവകുപ്പ് ശിപാര്‍ശ
അംഗീകരിച്ചാല്‍,
ഭൂരഹിതര്‍ക്ക് ഭൂമി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമെന്ന
വാഗ്ദാനം എപ്രകാരമാണ്
നടപ്പിലാക്കാൻ കഴിയുക
എന്ന് വ്യക്തമാക്കുമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണം
*246.
ശ്രീ.ആന്റണി
ജോണ്‍
,,
കെ.വി.വിജയദാസ്
,,
മുരളി പെരുനെല്ലി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-2011
കാലഘട്ടത്തിലെ
സര്‍ക്കാര്‍,
നെല്‍വയല്‍
തണ്ണീര്‍ത്തട
സംരക്ഷണത്തിനായി കൊണ്ടു
വന്ന നിയമം
ദുര്‍ബലപ്പെടുത്തുന്നതിന്
കഴിഞ്ഞ സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും നടപടി
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത നടപടി
തിരുത്തി തണ്ണീര്‍ത്തട
സംരക്ഷണത്തിനായി
കൈക്കൊണ്ട നടപടികള്‍
അറിയിക്കാമോ;
(ബി)
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമപ്രകാരമുള്ള ഡാറ്റാ
ബാങ്കു് രൂപീകരണം
പൂര്‍ത്തിയായോ; നിലവിലെ
സ്ഥിതി അറിയിക്കാമോ;
(സി)
വര്‍ഷങ്ങള്‍ക്കു
മുന്‍പ്
നികത്തപ്പെട്ടതും
ഡാറ്റാബാങ്കില്‍
ഉള്‍പ്പെടാത്തതുമായ
ഭൂമി റവന്യൂ രേഖകളില്‍
നിലം എന്ന്
രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ട്
ഭവന നിര്‍മ്മാണത്തിന്
അനുമതി ലഭിക്കാത്ത
പ്രശ്നം അടിയന്തരമായി
പരിഹരിക്കാന്‍
നടപടിയെടുക്കുമോ?
രജിസ്ട്രേഷന്
വകുപ്പിലെ പുതിയ സേവനങ്ങളും
സൗകര്യങ്ങളും
*247.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ജെയിംസ് മാത്യു
,,
കാരാട്ട് റസാഖ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
കാലം പുതിയ സേവനം എന്ന
ആശയത്തിന്റെ
അടിസ്ഥാനത്തില്‍
രജിസ്ട്രേഷന് വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ളതോ
ഏര്‍പ്പെടുത്താന്‍
നിശ്ചയിച്ചിട്ടുള്ളതോ
ആയ പുതിയ സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
രജിസ്ട്രാര്‍
ഓഫീസുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
വ്യാപകമായുണ്ടെന്ന്
ആക്ഷേപിക്കപ്പെടുന്ന
അഴിമതി
ഇല്ലാതാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
വസ്തുകൈമാറ്റം
നടത്താന്‍
ഉദ്ദേശിക്കുന്നവര്‍,
നോട്ടുനിരോധനം മൂലം
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
ഏര്‍പ്പെടുത്തിയിരിക്കുന്ന
സൗകര്യങ്ങള്‍
വിശദീകരിക്കാമോ?
റോഡുകള്‍
സംരക്ഷിച്ച് സുരക്ഷിതയാത്ര
സാധ്യമാക്കുന്നതിന് നിയമം
*248.
ഡോ.എന്‍.
ജയരാജ്
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകള്‍
സംരക്ഷിക്കുന്നതിനും
സുരക്ഷിതയാത്ര
സാധ്യമാക്കുന്നതിനും
നിലവില്‍ ഏതെങ്കിലും
നിയമങ്ങൾ
പ്രാബല്യത്തിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത നിയമത്തിന്റെ
നിര്‍വഹണച്ചുമതല
ആരിലാണ്
നിക്ഷിപ്തമാക്കിയിട്ടുള്ളത്;
(സി)
സംസ്ഥാനത്ത്
വാഹനങ്ങളുടെ എണ്ണം
വര്‍ദ്ധിച്ച
സാഹചര്യത്തില്‍
റോഡുകളുടെ സംരക്ഷണം
ഉറപ്പുവരുത്തുന്നതിന്
നിയമം കൂടുതല്‍
കര്‍ശനമാക്കുമോ എന്ന്
വെളിപ്പെടുത്താമോ?
കൃത്രിമപ്പാര്
നിക്ഷേപിച്ച് മത്സ്യ സമ്പത്ത്
വര്‍ദ്ധിപ്പിക്കൽ
*249.
ശ്രീ.സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃത്രിമപ്പാര്
കടലില്‍ നിക്ഷേപിച്ച്
മത്സ്യ സമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ചുള്ള
ശാസ്ത്രീയമായ പഠനങ്ങള്‍
ഏതെങ്കിലും ഏജന്‍സി
നടത്തിയിരുന്നോ;
വിശദവിവരം നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
പരമ്പരാഗത
മത്സ്യമേഖലയുടെ അനുഭവ
സമ്പത്ത് സംബന്ധിച്ച്
വിവരങ്ങള്‍ ശേഖരിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഫിഷറീസ്
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
തീരക്കടലില്‍
കൃത്രിമപ്പാരുകള്‍
നിക്ഷേപിക്കുകയുണ്ടായോ;
എങ്കില്‍ എവിടെയൊക്കെ
നിക്ഷേപിച്ചു എന്ന്
വ്യക്തമാക്കുമോ?
ജി.എസ്.റ്റി.
മത്സ്യബന്ധന
മേഖലയിലുണ്ടാക്കിയ
പ്രത്യാഘാതം
*250.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.എസ്.റ്റി.
പ്രാബല്യത്തിലായത്
മത്സ്യബന്ധന മേഖലയെ
ഏതെല്ലാം തരത്തില്‍
ബാധിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
വല,
ചൂണ്ട, റോപ്
എന്നിവയുടെ
വിലവര്‍ദ്ധനവ് മൂലം
പ്രതിസന്ധിയിലായ
മത്സ്യബന്ധന മേഖലയിലെ
തൊഴിലാളികളുടെ
ജീവിതത്തെ, ഇവയ്ക്ക്
മേല്‍
നികുതിയേര്‍പ്പെടുത്തിയത്
എത്രത്തോളം സാരമായി
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണക്ക
മത്സ്യത്തിന് നികുതി
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മത്സ്യ
മാര്‍ക്കറ്റുകളുടെ നവീകരണം
*251.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി.വി. അന്‍വര്‍
,,
ബി.സത്യന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
മാര്‍ക്കറ്റുകള്‍
നവീകരിക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
ഗുണനിലവാരം ഉറപ്പാക്കിയ
മത്സ്യം
ലഭ്യമാക്കുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
മൂല്യ
വര്‍ദ്ധിത മത്സ്യ
ഉല്പന്നങ്ങളുടെ
പ്രചാരത്തിനായി
മുന്‍കൈയെടുക്കുമോ;
കഴിക്കാന്‍ പാകത്തില്‍
തയ്യാറാക്കിയ
മത്സ്യവിഭവങ്ങള്‍
(Ready to eat fish
food products) വിപണനം
നടത്തുന്നതിനായി
എന്തെല്ലാം സഹായങ്ങള്‍
നല്‍കിവരുന്നുണ്ട്;
വിശദമാക്കുമോ?
സര്‍വ്വകലാശാലകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കാന്‍ പദ്ധതി
*252.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
എന്തെല്ലാം
ധനസഹായങ്ങളാണ്
സര്‍വ്വകലാശാലകള്‍ക്ക്
നല്കാനുദ്ദേശിക്കുന്നത്;
(സി)
ഏതൊക്കെ
സര്‍വ്വകലാശാലകളെയാണ്
പദ്ധതിക്കായി
തെരഞ്ഞെടുത്തിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
മരാമത്ത്
പണികളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിന് നടപടികള്‍
*253.
ശ്രീ.കാരാട്ട്
റസാഖ്
,,
രാജു എബ്രഹാം
,,
എ. എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരാമത്ത്
പണികളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിനായി
ക്വാളിറ്റി കണ്ട്രോള്
വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
മരാമത്ത്
പ്രവൃത്തികളിലെ
ക്രമക്കേടുകളും
ഗുണനിലവാരമില്ലായ്മയും
കണ്ടുപിടിക്കുന്നതിന്
വിജിലന്‍സ് വിഭാഗത്തെ
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വകുപ്പില്‍
സോഷ്യല്‍ ഓഡിറ്റിംഗ്
സംവിധാനം
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വില്ലേജ്
ഓഫീസുകളെ ജനകീയ
പങ്കാളിത്തത്തോടെ
ജനസൗഹൃദമാക്കാന്‍ നടപടി
*254.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനകീയ
പങ്കാളിത്തത്തോടെ
വില്ലേജ് ഓഫീസുകളെ
ജനസൗഹൃദ
കാര്യാലയങ്ങളാക്കാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്നറിയിക്കുമോ;
(ബി)
റവന്യുവകുപ്പില്‍
നിന്ന് നല്കുന്ന എല്ലാ
സര്‍ട്ടിഫിക്കറ്റുകളും
ഓണ്‍ലെെനായി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം അഴിമതി
നടത്തിയതിന്റെ പേരില്‍
എത്ര വില്ലേജ് ഓഫീസ്
ജീവനക്കാരെ സസ്പെന്‍ഡ്
ചെയ്തിട്ടുണ്ടെന്നറിയിക്കുമോ?
മത്സ്യവിത്തിന്റെ
ഗുണനിലവാരം
*255.
ശ്രീ.എം.
നൗഷാദ്
,,
എസ്.ശർമ്മ
,,
വി. ജോയി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യവിത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിനായി
മത്സ്യവിത്തുകേന്ദ്രം
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
തദ്ദേശീയ
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
തദ്ദേശീയ
മത്സ്യകുഞ്ഞുല്പാദനത്തിന്
പ്രത്യേക ഹാച്ചറികള്‍
സ്ഥാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പൊതുമേഖലയില്‍
മത്സ്യത്തീറ്റ
നിര്‍മ്മാണശാല
ആരംഭിക്കുന്നതിനുള്ള
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വസ്തുകരം
ഓൺലൈനായി അടയ്ക്കുന്നതിലെ
പ്രശ്നങ്ങൾ
*256.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വസ്തുകരം
ഫ്രണ്ട്സ്, അക്ഷയ
കേന്ദ്രങ്ങള്‍ എന്നിവ
വഴി അടയ്ക്കുമ്പോള്‍
ഉണ്ടാകുന്ന സോഫ്റ്റ്
വെയർ പ്രശ്നം
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച വിശദമായ
വിവരം ലഭ്യമാക്കാമോ;
പ്രസ്തുത വിവരങ്ങള്‍
യഥാസമയം വില്ലേജ്
രജിസ്റ്ററില്‍
അപ്ഡേറ്റ്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
വില്ലേജ്
ഓഫീസുകൾ വഴി
ചെയ്യേണ്ടതും
നടപ്പിലാക്കേണ്ടതുമായ
പ്രവര്‍ത്തനങ്ങള്‍
ആവശ്യത്തിന്
ജീവനക്കാര്‍
ഇല്ലാത്തതിനാല്‍
തടസ്സപ്പെടുന്ന കാര്യം
പരിശോധിക്കുമോ;
(സി)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളില്‍
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിനും
ആവശ്യത്തിന് ജീവനക്കാരെ
അനുവദിക്കുവാനുമുള്ള
നടപടികൾ സ്വീകരിക്കുമോ?
റീ
സര്‍വ്വെ നടപടികളുടെ പുരോഗതി
*257.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീ
സര്‍വ്വെ നടപടികള്‍
പകുതി പോലും
പൂര്‍ത്തിയാകാത്ത
സാഹചര്യത്തില്‍ ഭൂമി
അളന്ന്
തിട്ടപ്പെടുത്തുന്നതിന്
സ്വകാര്യ ഏജന്‍സികളുടെ
സഹായം തേടുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഈ പദ്ധതിക്ക്
ആസൂത്രണബോര്‍ഡിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതുവരെ
റീ സര്‍വ്വെ നടപടികള്‍
എത്ര വില്ലേജുകളില്‍
പൂര്‍ത്തിയായെന്ന്
വ്യക്തമാക്കാമോ;
(സി)
പരീക്ഷണാടിസ്ഥാനത്തില്‍
കാസര്‍ഗോഡ് ജില്ലയില്‍
ആരംഭിച്ച റീ സര്‍വ്വെ
നടപടികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
റീ
സര്‍വ്വെ സംബന്ധിച്ച്
ലഭിച്ച പരാതികള്‍
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(ഇ)
സംസ്ഥാനത്തെ
സംബന്ധിച്ച അടിസ്ഥാന
വിവരങ്ങള്‍ സ്വകാര്യ
ഏജന്‍സികളുമായി
പങ്കുവയ്ക്കുന്ന
കാര്യത്തില്‍ നയപരമായ
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പാലങ്ങളുടെ
വിവരശേഖരണവും സാങ്കേതിക
പരിശോധനയും
*258.
ശ്രീ.രാജു
എബ്രഹാം
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏനാത്ത്
പാലം
തകര്‍ന്നതിനെത്തുടര്‍ന്ന്
സംസ്ഥാനത്തെ പാലങ്ങളുടെ
വിവരശേഖരണവും സാങ്കേതിക
പരിശോധനയും
നടത്തിയിരുന്നോ;
വിശദാംശം നൽകുമോ;
ഇതിനായി വിദഗ്ദ്ധരുടെ
സ്ഥിരം സംഘത്തെ
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സാങ്കേതിക
പരിശോധനയില്‍
അപകടാവസ്ഥയിലാണെന്ന്
കണ്ടെത്തിയിട്ടുള്ള
പാലങ്ങള്‍
എത്രയാണെന്നും അവ
അടിയന്തരമായി
പൊളിച്ചുമാറ്റി
പുനര്‍നിര്‍മ്മിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോയെന്നും
അറിയിക്കാമോ; ഇവയില്‍
നിര്മ്മാണത്തകരാറുകൊണ്ട്
അപകടാവസ്ഥയിലായവയുണ്ടോ;
എങ്കില്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
നിരവധി
സ്ഥലങ്ങളിൽ
ഗതാഗതക്കുരുക്കിന്
കാരണം വീതികുറഞ്ഞ
പാലങ്ങളായതിനാല്‍
അവയുടെ
വീതികൂട്ടുന്നതിന്
നടപടിയെടുക്കുമോ എന്ന്
വ്യക്തമാക്കുമോ?
ജില്ലാ
ദുരന്തനിവാരണ അതോറിറ്റികളുടെ
പ്രവര്‍ത്തനം
*259.
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വലിയ
ദുരന്തങ്ങളുണ്ടായാൽ
അടിയന്തരമായി
പ്രതികരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്നറിയിക്കുമോ;
(ബി)
ദുരന്തം
നേരിടുന്നതിനുള്ള
പ്രതിരോധ -
പ്രതികരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ജില്ലാ
ദുരന്തനിവാരണ
അതോറിറ്റികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കേരളത്തിന്റെ
റെയില്‍വേ വികസനത്തിന് വിഘാതം
സൃഷ്ടിക്കുന്ന നടപടികള്‍
*260.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.കെ. ശശി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റെയില്‍വേ
കേരളത്തോട് കാണിക്കുന്ന
അവഗണനയുടെ
പ്രതിഫലനമെന്നോണം 2008
ല്‍ പ്രഖ്യാപിച്ചതും
സംസ്ഥാന സര്‍ക്കാര്‍
പൂര്‍ണ്ണമായും സ്ഥലം
ഏറ്റെടുത്ത്
നല്കിയതുമായ കോച്ച്
ഫാക്ടറി കഞ്ചിക്കോട്
നിന്നും ഹരിയാനയിലേക്ക്
മാറ്റാനുള്ള
നീക്കത്തില്‍ നിന്നും
പിന്മാറാന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
പശ്ചാത്തല
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതില്‍
നിന്ന് റെയില്‍വേ
പിന്മാറിയതിനെ
തുടര്‍ന്ന് സംസ്ഥാന
സര്‍ക്കാര്‍
റെയില്‍വേയുമായി
ചേര്‍ന്ന് കേരള റെയില്‍
ഡെവലപ്മെന്റ്
കോര്പ്പറേഷന് എന്ന
സംയുക്ത സംരംഭം
ആരംഭിച്ചെങ്കിലും,
വികസന കാര്യത്തില്‍
തീരുമാനമെടുക്കേണ്ട
ഓഫീസുകള്‍ മറ്റ്
സംസ്ഥാനങ്ങളിലായതിനാല്‍
പശ്ചാത്തല
സൗകര്യവികസനരംഗത്തും
അവഗണന നേരിടേണ്ടി
വരുന്ന സാഹചര്യം
ഒഴിവാക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
കോഴിക്കോട്
റെയില്‍വേ സ്റ്റേഷന്
സ്വകാര്യവത്കരിക്കാന്‍
കേന്ദ്ര സര്‍ക്കാര്‍
നടത്തുന്ന നീക്കം
തടയാനാവശ്യമായ നടപടി
സ്വീകരിക്കുമോ?
സ്കൂളുകളുടെ
ഭൗതിക സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
*261.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയിരം
കുട്ടികളില്‍ കൂടുതല്‍
പഠിക്കുന്ന സര്‍ക്കാര്‍
സ്കൂളുകളുടെ ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്ന
പദ്ധതി പ്രകാരം ഇതിനകം
എത്ര സ്കൂളുകള്‍ക്ക്
സഹായം അനുവദിച്ചു;
(ബി)
എന്തൊക്കെ
ഭൗതിക സൗകര്യങ്ങളാണ്
പ്രസ്തുത സ്കൂളുകളില്‍
ഏര്‍പ്പെടുത്തുന്നത്;
(സി)
ഇരുന്നൂറ്
വര്‍ഷം പിന്നിട്ട ഏഴ്
പൈതൃക സ്കൂളുകള്‍ക്ക്
എന്തൊക്കെ പ്രത്യേക
പരിഗണനകളാണ്
നല്കുവാന്
ഉദ്ദേശിക്കുന്നത്;
(ഡി)
കിഫ്ബിയില്‍
നിന്നും ഈ പദ്ധതിക്ക്
ഇതിനകം എന്തുതുക
ലഭിച്ചു എന്ന്
വെളിപ്പെടുത്തുമോ?
കോവളം
കൊട്ടാരവും അനുബന്ധഭൂമിയും
കൈമാറിയ നടപടി
*262.
ശ്രീ.കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
കൊട്ടാരവും
അനുബന്ധഭൂമിയും
ഐ.റ്റി.ഡി.സി.ക്ക്
കൈമാറുമ്പോള്‍
ഉടമസ്ഥാവകാശം
കൈമാറിയിരുന്നോ;
കൈമാറ്റ വ്യവസ്ഥ
നിശ്ചയിച്ചിരുന്നോ;
വിശദമാക്കുമോ;
(ബി)
നിയമപരമായി
ഉടമസ്ഥാവകാശം
കൈമാറാതിരുന്ന ഭൂമി,
നിയമവിരുദ്ധമായി
പോക്കുവരവ് ചെയ്ത്
നല്കിയിട്ടുണ്ടെങ്കില്
അതു റദ്ദു ചെയ്യുന്നത്
സംബന്ധിച്ച നടപടിക്രമം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഉടമാവകാശം
നിയമാനുസൃതം
സര്‍ക്കാര്‍ കൈമാറാത്ത
ഭൂമിയും കൊട്ടാരവും
ഐ.റ്റി.ഡി.സി.
ഡിസ്ഇന്വെസ്റ്റ്
ചെയ്തപ്പോള്‍ സംസ്ഥാന
സര്‍ക്കാരില്‍
നിക്ഷിപ്തമായിരുന്ന
ഉടമാവകാശത്തെക്കുറിച്ച്
കേന്ദ്ര സര്‍ക്കാരിനെ
സംസ്ഥാനസര്‍ക്കാര്‍
അറിയിച്ചിരുന്നോ എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ടി.പി.
പദ്ധതി
*263.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
പദ്ധതി എന്താണെന്ന്
വിശദമാക്കാമോ;
(ബി)
കെ.എസ്.ടി.പി.
റോഡുകളുടെ
നിര്‍മ്മാണത്തില്‍
അപാകതകള്‍
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
സര്‍ക്കാര്‍
ഭൂമിയുടെ വിസ്തൃതി
*264.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധീനതയിലുളള ഭൂമിയുടെ
വിസ്തൃതി
നാള്‍ക്കുനാള്‍ കുറഞ്ഞു
വരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിനുള്ള കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഭൂമി
നഷ്ടം ഒഴിവാക്കാന്‍
എന്തെങ്കിലും നടപടി
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ;
ഇക്കാര്യത്തില്‍
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കുമോ?
പ്രീ
സ്കൂളുകളെ ശിശു സൗഹൃദ
കേന്ദ്രങ്ങളാക്കി മാറ്റാന്‍
ഇടപെടല്‍
*265.
ശ്രീ.പുരുഷന്
കടലുണ്ടി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.യു.
ആര്. പ്രദീപ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കണവാടികള്‍,
പ്രീ കെ.ജി.,
എല്‍.കെ.ജി, യു.കെ.ജി.
തുടങ്ങിയ വിവിധതരം പ്രീ
സ്കൂളുകളെ ശിശു സൗഹൃദ
കേന്ദ്രങ്ങളാക്കി
മാറ്റാന്‍ വേണ്ട
ഇടപെടല്‍ നടത്തുമോ;
(ബി)
അങ്കണവാടി
ഒഴികെയുള്ള ഇത്തരം
സ്ഥാപനങ്ങളില്‍ പ്രവേശന
പരീക്ഷ നടത്തുകയും
കനത്ത ഫീസ് വാങ്ങുകയും
ചെയ്യുന്നത്
അവസാനിപ്പിക്കാന്‍
കര്‍ശന നടപടി
ഉണ്ടാകുമോ;
(സി)
കളികളിലൂടെയുള്ള
ആശയവിനിമയം, കൂട്ടായി
പ്രവര്‍ത്തിക്കാനുള്ള
അവസരങ്ങള്‍,
ചുറ്റുപാടുകളെ
നിരീക്ഷിച്ച്
മനസ്സിലാക്കാനുള്ള
സാഹചര്യം, മാതൃഭാഷയില്‍
ആശയവിനിമയം നടത്താനുള്ള
ശിശുക്കളുടെ അവകാശം
എന്നിവ അങ്കണവാടി
ഒഴികെയുള്ള ഇത്തരം
സ്ഥാപനങ്ങള്‍
നിഷേധിക്കുന്നതിനാല്‍
അവയെ കര്‍ശന
നിയന്ത്രണത്തിന്
വിധേയമാക്കാന്‍
വിദ്യാഭ്യാസവകുപ്പ്
നടപടി സ്വീകരിക്കുമോ?
റവന്യൂവകുപ്പിന്റെ
പൗരാവകാശ രേഖ
*266.
ശ്രീ.പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റവന്യൂവകുപ്പ് പൗരാവകാശ
രേഖ
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ആയതിന്റെ കോപ്പി എല്ലാ
വില്ലേജ് ഓഫീസുകളിലും
എത്തിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ബി)
വില്ലേജ്
ഓഫീസുകളില്‍ ജനങ്ങള്‍
ഏറ്റവും കൂടുതല്‍
ആശ്രയിക്കുന്ന കരം
ഒടുക്കല്‍, പോക്കുവരവ്,
വരുമാന
സര്‍ട്ടിഫിക്കറ്റ്
എന്നിവ കംപ്യൂട്ടറൈസ്ഡ്
സംവിധാനത്തിലാക്കുന്നത്
സംബന്ധിച്ച നയം
വ്യക്തമാക്കുമോ;
(സി)
വില്ലേജ്
രേഖകള്‍ കംപ്യൂട്ടറൈസ്
ചെയ്യുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
മത്സ്യകൃഷി
രംഗത്തെ നൂതന രീതികള്‍
*267.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എ.എം. ആരിഫ്
,,
കെ.കുഞ്ഞിരാമന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യകൃഷി
രംഗത്തെ നൂതന രീതികളായ
ടാങ്കുകളിലെ
ആര്.എ.എസ്. കൃഷി,
കൂടുകൃഷി തുടങ്ങിയവ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
കടലില്‍ കൂടുകൃഷി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ജനകീയ
മത്സ്യകൃഷിയെന്ന
പേരില്‍ ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം സഹായങ്ങള്‍
നല്കിവരുന്നു;
(സി)
സംയോജിത
മത്സ്യകൃഷി
പ്രോത്സാഹനത്തിനായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
അറിയിക്കുമോ?
സാങ്കേതിക
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
എ.ഐ.സി .ടി.ഇ. അനുമതി
*268.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍
ഉള്‍പ്പെടെ സംസ്ഥാനത്തെ
പതിനാല് സാങ്കേതിക
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
എ.ഐ.സി.ടി.ഇ. അനുമതി
നിഷേധിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ ഏതെല്ലാം
കോഴ്സുകള്‍ക്കാണ്
അനുമതി
നിഷേധിച്ചിട്ടുള്ളത്;
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
കോഴ്സുകളുടെ
അംഗീകാരം
റദ്ദാക്കിയതുമൂലം
സംസ്ഥാനത്തെ സാങ്കേതിക
വിദ്യാഭ്യാസ
മേഖലയിലുണ്ടായിട്ടുള്ള
പ്രതിസന്ധി
പരിഹരിക്കുവാന്‍
സത്വരനടപടി
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളിമേഖലയിലെ
ജീവിതനിലവാരം
*269.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളിമേഖലയിലെ
ജീവിതനിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ്
ഇതിനുവേണ്ടി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കിയതെന്ന്
വെളിപ്പെടുത്തുമോ;
(സി)
എന്തെല്ലാം
ആനുകൂല്യങ്ങളും
സാമ്പത്തികസഹായങ്ങളുമാണ്
ഈ മേഖലയില്‍
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
അനധികൃത
നിലംനികത്തല്‍ തടയുന്നതിന്
നടപടി
*270.
ശ്രീ.ഡി.കെ.
മുരളി
,,
ആര്. രാജേഷ്
,,
മുരളി പെരുനെല്ലി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അനധികൃത നിലംനികത്തല്‍
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അനധികൃത
നിലംനികത്തല്‍
തടയുന്നതിന് ജില്ലാ,
താലൂക്ക് തലങ്ങളില്‍
സ്ക്വാഡുകളുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഇപ്രകാരമുള്ള
വയല്‍ നികത്തല്‍
പൂര്‍ണ്ണമായി
അവസാനിപ്പിക്കുന്നതിന്
പൊതുജനപിന്തുണ
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
അനധികൃതമായി
നികത്തിയ വയലുകള്‍
പൂര്‍വ്വസ്ഥിതിയിലാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?