ജല
ലഭ്യത കുറഞ്ഞു വരുന്ന
സാഹചര്യം
*211.
ശ്രീ.പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സുലഭമായിരുന്ന
ജലത്തിന്റെ ലഭ്യത
അടിക്കടി കുറഞ്ഞു
വരുന്ന സാഹചര്യത്തില്‍,
ജലവുമായി ബന്ധപ്പെട്ട
സര്‍ക്കാര്‍ നയങ്ങളിലും
നടപടികളിലും
പരിഷ്ക്കരണം
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍,
ഇതുസംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മറഞ്ഞുകൊണ്ടിരിക്കുന്ന
സ്വാഭാവിക
ജലസ്രോതസ്സുകള്‍,
പാഴായിപ്പോകുന്ന
മഴവെള്ളം എന്നിവയുടെ
കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ സമഗ്രവികസനം
*212.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ
സമഗ്രവികസനത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ് ഈ പദ്ധതി
പ്രകാരം
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര സങ്കേതങ്ങളെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
സങ്കേതങ്ങളില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
നടപ്പിലാക്കിയത്;
വിശദമാക്കുമോ?
തൊഴില്‍
വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ്
വിംഗിന്റെ ഇടപെടലുകള്‍
*213.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജെയിംസ് മാത്യു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നിയമങ്ങള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താനായി
തൊഴില്‍ വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ് വിംഗ്
നടത്തുന്ന ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
പീടികകളിലേയും
വാണിജ്യ
സ്ഥാപനങ്ങളിലെയും
തൊഴിലാളികൾക്ക്
ഓവര്‍ടൈം വേതനം, ആഴ്ച
അവധി, വിശ്രമവേള
തുടങ്ങി ഷോപ്സ് ആന്റ്
കൊമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമപ്രകാരം ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തൊഴില്‍
നഷ്ടഭീഷണി മൂലം
തൊഴിലാളികൾക്കു
പരാതിപ്പെടാൻ പോലും
സാധിക്കാത്തതിനാല്‍
എന്‍ഫോഴ്സ്മെന്റ്
വിംഗിന്റെ പ്രവര്‍ത്തനം
എത്രമാത്രം ഫലപ്രദമായി
നടക്കുന്നുണ്ട്;
വിശദമാക്കുമോ;
(ഡി)
ഏജന്‍സികളുടെ
ചൂഷണത്തിന്
വിധേയരാകുന്ന ഗാര്‍ഹിക
തൊഴിലാളികള്‍
സെക്യൂരിറ്റി
ജീവനക്കാര്‍ എന്നീ
വിഭാഗങ്ങളുടെ
താല്പര്യസംരക്ഷണത്തിനായി
ഏതു വിധത്തില്‍
ഇടപെടാന്‍
സാധിക്കുന്നുവെന്ന്
അറിയിക്കാമോ?
ഫെസിലിറ്റേഷന്‍
സെന്ററുകള്‍
*214.
ശ്രീ.കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും
ഫെസിലിറ്റേഷന്‍
സെന്ററുകള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതരസംസ്ഥാന
തൊഴിലാളികളുടെ അവകാശ
സംരക്ഷണത്തിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതിന്റെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
ഫെസിലിറ്റേഷന്‍
സെന്ററുകള്‍
തുടങ്ങുന്നത്; ഇതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വെളിപ്പെടുത്താമോ?
ജലനിധി
പദ്ധതി
*215.
ശ്രീ.ബി.സത്യന്
,,
എ.എം. ആരിഫ്
,,
വി. കെ. സി. മമ്മത് കോയ
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
രണ്ടാംഘട്ടത്തിന്റെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ;
(ബി)
പദ്ധതി
പ്രകാരം വിതരണം
ചെയ്യുന്ന
കുടിവെളളത്തിന്റെ വില
നിശ്ചയിച്ചതിന്റെ
മാനദണ്ഡം
വ്യക്തമാക്കാമോ;
(സി)
ശുദ്ധീകരണ
ശാലകളുടെ അഭാവത്തില്‍,
ജലനിധി പദ്ധതി
പ്രകാരവും മറ്റു
ഗ്രാമീണ കുടിവെളള
പദ്ധതികള്‍ക്ക് കീഴിലും
വിതരണം ചെയ്യുന്ന
കുടിവെളളത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കാന്‍
സ്വീകരിച്ചിട്ടുളള
മാര്‍ഗ്ഗം
വ്യക്തമാക്കാമോ?
ക്ഷീരകർഷക
സഹായപദ്ധതികൾ
*216.
ശ്രീ.ആര്.
രാജേഷ്
,,
ജെയിംസ് മാത്യു
,,
ബി.ഡി. ദേവസ്സി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
മില്‍ക്ക്ഷെഡ് വികസന
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
ഉല്പാദനശേഷി കൂടിയ
ഉരുക്കളെ വാങ്ങാനായി
എന്തെല്ലാം സഹായം
നല്കി വരുന്നുണ്ട്;
(ബി)
വകുപ്പിലെ
ചില ഉദ്യോഗസ്ഥര്‍
ഏജന്റുമാരുടെ
സഹായത്തോടെ
തമിഴ്നാട്ടില്‍ നിന്ന്
കൂടിയ വിലയ്ക്ക്
പശുക്കളെ വാങ്ങാന്‍
കര്‍ഷകരെ
നിര്‍ബന്ധിതരാക്കുന്നു
എന്ന വാര്‍ത്തയുടെ
നിജസ്ഥിതിയെക്കുറിച്ച്
പരിശോധന
നടത്തിയിരുന്നോ;
(സി)
ഉല്പാദനക്ഷമത
കൂടിയ ഇനങ്ങള്‍
വ്യാപിപ്പിക്കുന്നതോടൊപ്പം
നാടന്‍ പശു ഇനങ്ങളെ
സംരക്ഷിക്കാനും അവയുടെ
വ്യാപനത്തിനും
നടപടിയുണ്ടാകുമോ;
(ഡി)
ഉല്പാദനക്ഷമത
കൂട്ടുന്നതിനോടൊപ്പം
കര്‍ഷകരുടെ
അദ്ധ്വാനഭാരം
കുറയ്ക്കുന്നതിനായി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന നവീന
സംവിധാനങ്ങള്‍
എന്തെല്ലാമാണ്;
(ഇ)
ഡയറി
സോണ്‍ രൂപീകരിക്കാനായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
പഠനമുറി
പദ്ധതി
*217.
ശ്രീ.കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
,,
മഞ്ഞളാംകുഴി അലി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിലുള്ള
കുട്ടികളുടെ
പഠനസൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പഠനമുറി എന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഇതിന്റെ നിലവിലത്തെ
സ്ഥിതി എന്താണ് എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രൊഫഷണല്‍
കോഴ്സുകള്‍ പഠിക്കുന്ന
പട്ടികജാതി
വിഭാഗത്തിലുള്ള
വിദ്യാര്‍ത്ഥികളെക്കൂടി
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികഗോത്രവര്ഗ്ഗക്കാര്ക്കും
പട്ടികജാതിക്കാര്‍ക്കുമായി
ക്ഷേമപ്രവര്‍ത്തനങ്ങള്‍
*218.
ശ്രീ.യു.
ആര്. പ്രദീപ്
,,
സി.കൃഷ്ണന്
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പട്ടികഗോത്രവര്ഗ്ഗക്കാര്ക്കും
പട്ടികജാതിക്കാര്‍ക്കുമായി
നടപ്പാക്കിയ പ്രധാന
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പട്ടികജാതി
-
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
ചികിത്സാ
ധനസഹായത്തിന്റെ വിവരം
നല്‍കുമോ; യഥാസമയം പണം
നല്കുവാന് വേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
2010
മാര്‍ച്ച് വരെയുള്ള കടം
എഴുതിത്തള്ളുന്ന
പദ്ധതിയുടെ പ്രയോജനം
എത്രപേര്‍ക്ക്
ലഭിച്ചുവെന്ന്
അറിയിക്കാമോ; എത്ര തുക
അനുവദിച്ചു;
(ഡി)
പ്രാക്തന
ഗോത്രവര്ഗ്ഗക്കാര്ക്കായും
അതീവ ദുര്‍ബലരായ
പട്ടികജാതിക്കാര്ക്കായും
ആവിഷ്കരിച്ചിട്ടുള്ള
പ്രത്യേക പദ്ധതികള്‍
എന്തെല്ലാമാണ് എന്ന്
വെളിപ്പെടുത്തുമോ?
ജനനി
ഭവന നിര്‍മ്മാണ പദ്ധതി
*219.
ശ്രീ.ഡി.കെ.
മുരളി
,,
എസ്.രാജേന്ദ്രന്
,,
പി. ഉണ്ണി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുറഞ്ഞ വേതനക്കാരായ
തൊഴിലാളികള്‍ക്കായി
ജനനി ഭവന നിര്‍മ്മാണ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
പ്രസ്തുത പദ്ധതി
ആരംഭിച്ചിട്ടുള്ളത്;
പദ്ധതി കൂടുതല്‍
ജില്ലകളിലേക്ക്
വ്യാപിപ്പിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ;
(സി)
തോട്ടം
മേഖലയില്‍ സ്വന്തമായി
വീടില്ലാത്ത
തൊഴിലാളികള്‍ക്ക് വീട്
നിര്‍മ്മിച്ച്
നല്‍കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കന്നുകാലി
കശാപ്പ് നിയന്ത്രണത്തിന്റെ
പ്രത്യാഘാതങ്ങൾ
*220.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ജോര്‍ജ് എം. തോമസ്
,,
മുരളി പെരുനെല്ലി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാർ കന്നുകാലി
കശാപ്പ് നിയന്ത്രണം
ഏർപ്പെടുത്തിയത്
ക്ഷീരമേഖലയില്‍
ഉണ്ടാക്കാനിടയുള്ള
പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടെങ്കില്‍
അറിയിക്കാമോ;
(ബി)
കറവ
വറ്റിയ പശുക്കള്‍
ഉള്‍പ്പെടെയുള്ള
നാല്‍ക്കാലികളെ
പരിപാലിക്കുന്നതിന്
വരാവുന്ന ചെലവ്
കണക്കാക്കിയിട്ടുണ്ടോ;
ഇത്തരം കാലികളെ സ്വന്തം
ചെലവില്‍
സംരക്ഷിക്കാന്‍
സംസ്ഥാനത്തെ ഏതെങ്കിലും
സംഘടനകളോ സ്ഥാപനങ്ങളോ
മുന്നോട്ടു
വന്നിട്ടുണ്ടോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍ പാല്
ഇറക്കുമതി ചെയ്യാന്‍
ഉദ്ദേശിക്കുന്നതായുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
എങ്കില്‍ ഇറക്കുമതി
നീക്കം ഒഴിവാക്കി
രാജ്യത്തെ ജനങ്ങളുടെ
താല്പര്യത്തിന്
മുന്‍തൂക്കം നല്കാന്
ആവശ്യപ്പെടുമോ;
(ഡി)
ക്ഷീര
സംഘങ്ങളെ ശാക്തീകരിച്ച്
പാല് ഉല്പാദനത്തില്
സ്വയംപര്യാപ്തത
നേടുന്നതിനായി
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
സംയോജിത
പട്ടികവര്‍ഗ്ഗ ആരോഗ്യ വികസന
പദ്ധതി
*221.
ശ്രീ.ആര്.
രാമചന്ദ്രന്
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംയോജിത
പട്ടികവര്‍ഗ്ഗ ആരോഗ്യ
വികസന പദ്ധതി എന്ന
പേരില്‍ പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതി
ആദ്യഘട്ടത്തില്‍
എവിടെയൊക്കെ
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്എന്ന്
വെളിപ്പെടുത്താമോ?
ആവാസ്
ഇന്‍ഷുറന്‍സ് പദ്ധതി
*222.
ശ്രീ.വി.
ജോയി
,,
എസ്.ശർമ്മ
,,
പി.ടി.എ. റഹീം
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായുള്ള
ആവാസ് ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ചേരുന്നതിന്
ഗുണഭോക്താക്കള്‍
പ്രീമിയമോ
മറ്റെന്തെങ്കിലും തുകയോ
നല്‍കേണ്ടതുണ്ടോ;
(ബി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
തൊഴില്‍ നിയമങ്ങളുടെ
പരിരക്ഷ ഉറപ്പാക്കാനായി
പദ്ധതിയുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇതര
സംസ്ഥാന തൊഴിലാളികൾക്ക്
മിതമായ നിരക്കിൽ
വൃത്തിയുള്ള വാസസ്ഥലം
നൽകുന്നതിനുള്ള
പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിനുള്ള
പദ്ധതികള്‍
*223.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിന് ഈ
സര്‍ക്കാരിന്റെ കാലത്ത്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
കോളനികളില്‍ എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
വിദ്യാര്‍ത്ഥികള്‍ക്കായി
ഒരുക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതിയിലെ
ഗുണഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തിരുവനന്തപുരത്തെ
കുടിവെളളക്ഷാമം
പരിഹരിക്കാനുളള നടപടി
*224.
ശ്രീ.ഐ.ബി.
സതീഷ്
,,
ഇ.പി.ജയരാജന്
,,
കെ. ആന്‍സലന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ചയില്‍
കുടിവെള്ളക്ഷാമം
രൂക്ഷമായപ്പോള്‍
തലസ്ഥാന നഗരിയില്‍
യുദ്ധകാലാടിസ്ഥാനത്തില്‍
വെള്ളം
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
വകുപ്പുകളുടെ
സഹകരണത്തോടെയാണ്
നെയ്യാര്‍ ഡാമില്‍
നിന്നും
ജലമെത്തിക്കുന്ന പദ്ധതി
പ്രാവര്‍ത്തികമാക്കിയതെന്ന്
വ്യക്തമാക്കാമോ;
(സി)
അത്തരമൊരു
വലിയ പ്രതിസന്ധി
അഭിമൂഖീകരിച്ച
സാഹചര്യത്തില്‍ തലസ്ഥാന
നഗരിയില്‍ പുതിയ
കുടിവെള്ള സ്രോതസുകള്‍
കണ്ടെത്തുന്നതിനും
നിലവില്‍ ഉള്ളവയെ
മാലിന്യമുക്തമാക്കി
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
കന്നുകാലി
സംരക്ഷണ പദ്ധതികള്‍
*225.
ശ്രീ.സി.കൃഷ്ണന്
,,
കെ. ബാബു
,,
കെ.കുഞ്ഞിരാമന്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പശുക്കുട്ടികളെ
ദത്തെടുത്ത് ശാസ്ത്രീയ
പരിചരണം
ലഭ്യമാക്കുന്നതിന്
കന്നുകുട്ടി പരിപാലന,
ഗോവര്‍ദ്ധിനി
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ശാസ്ത്രീയ
പരിരക്ഷ
ഉറപ്പാക്കുന്നതിനായി
കന്നുകുട്ടികള്‍ക്ക്
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കാമോ;
(സി)
മുഴുവന്‍
കന്നുകാലികള്‍ക്കും
കളമ്പുരോഗത്തിനെതിരെ
പ്രതിരോധ കുത്തിവയ്പ്പ്
നല്കുന്ന ഗോരക്ഷ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ജനവാസകേന്ദ്രങ്ങളിലെ
വന്യജീവി ആക്രമണം തടയാൻ
പദ്ധതികൾ
*226.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
രാജു എബ്രഹാം
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനവാസകേന്ദ്രങ്ങളില്‍
വന്യജീവികളുടെ ആക്രമണം
മൂലമുണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്കുള്ള
നഷ്ടപരിഹാരം കാലതാമസം
കൂടാതെ ലഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കൃഷിയിടങ്ങളിലേയ്ക്ക്
വന്യജീവികളുടെ
കടന്നുകയറ്റം
തടയുന്നതിനായി
വനപ്രദേശങ്ങളില്‍
അവയ്ക്കാവശ്യമായ
ഫലവൃക്ഷങ്ങള്‍
നട്ടുപിടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
വേനല്‍ക്കാലത്ത്
വെള്ളത്തിനായി ഇവ
നാട്ടിലേയ്ക്ക്
ഇറങ്ങുന്നത്
ഒഴിവാക്കുന്നതിനായി
വനമേഖലകളിലുള്ള
സ്വാഭാവിക
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
വനാതിര്‍ത്തിക്കുള്ളില്‍
പുതിയവ
നിര്‍മ്മിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
തൊഴിലന്വേഷകര്‍ക്കായി
കരിയര്‍ ഡെവലപ്മെന്റ്
സെന്ററുകള്‍
*227.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ. എന്‍. ഷംസീര്‍
,,
എം. സ്വരാജ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
തൊഴിലന്വേഷകര്‍ക്കായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
ഉദ്യോഗാര്‍ത്ഥികള്‍ക്കായി
കരിയര്‍ ഡെവലപ്മെന്റ്
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(സി)
എല്ലാ
ജില്ലകളിലും ഇവ
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
നിലവില്‍ ഏതെല്ലാം
ജില്ലകളില്‍ കരിയര്‍
ഡെവലപ്മെന്റ്
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ട്;
(ഡി)
കരിയര്‍
ഡെവലപ്മെന്റ്
സെന്ററുകള്‍ മുഖേന
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം
പ്രയോജനങ്ങളാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കേരളത്തിന്റെ
തനത് നാടന്‍പശു ഇനങ്ങള്‍
*228.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
തനത് നാടന്‍പശു
ഇനങ്ങള്‍ ഏതൊക്കെയാണ്;
ഇത്തരം പശുക്കളുടെ
സവിശേഷത, എണ്ണം
എന്നിവയെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇത്തരം
പശുക്കളുടെ സംരക്ഷണവും
വംശവര്‍ദ്ധനവും ലക്ഷ്യം
വച്ച് കൈക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വെച്ചൂര്‍
പശുക്കളുടെ സംരക്ഷണവും
വംശവര്‍ദ്ധനവും
ലക്ഷ്യമാക്കി കൈക്കൊണ്ട
നടപടികള്‍
വിശദീകരിക്കുമോ;
(ഡി)
സംസ്ഥാനത്തെ
മൊത്തം പശുക്കളുടെ
എണ്ണം സംബന്ധിച്ച്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ജലചോര്‍ച്ചയും
മോഷണവും ഒഴിവാക്കുന്നതിന്
സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍
*229.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ദാസന്
,,
എം. മുകേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി വിതരണം
ചെയ്യുന്ന
കുടിവെള്ളത്തില്‍
പകുതിയോളം മീറ്റര്‍
ചെയ്യപ്പെടാതെ
പോകുന്നുവെന്നതിനാല്‍
ജലചോര്‍ച്ചയും മോഷണവും
ഒഴിവാക്കുന്നതിന്
സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
(ബി)
വിതരണ
ലൈനുകള്‍
ഇല്ലാത്തതുകൊണ്ട്
മുടങ്ങിക്കിടക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്നും അവ
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സ്വീകരിച്ച നടപടിയും
അറിയിക്കാമോ?
പട്ടികഗോത്രവര്‍ഗ്ഗ
പട്ടികജാതിക്കാരുടെ
സാമ്പത്തിക വികസനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
*230.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്രവര്‍ഗ്ഗ
പട്ടികജാതിക്കാരുടെ
സാമ്പത്തിക
വികസനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടിക
ഗോത്രവര്‍ഗ്ഗ-പട്ടികജാതിക്കാരായിട്ടുള്ള
എത്രപേർക്ക് സ്വയം
തൊഴില്‍ പദ്ധതിയുടെ
പ്രയോജനം
ലഭ്യമായിട്ടുണ്ട്;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്പ്പറേഷന് മുഖേന
സ്വയം തൊഴില്‍ വായ്പ
ലഭിച്ചവർ എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
അഭ്യസ്തവിദ്യരായ
പട്ടികഗോത്രവര്‍ഗ്ഗ
യുവതീയുവാക്കളില്‍
സംരംഭകത്വ താല്പര്യം
ഉയര്‍ത്തുന്നതിനായി
പ്രഖ്യാപിച്ച "ട്രൈബല്‍
സ്റ്റാര്‍ട്ട്അപ്പ്"കളുടെ
സ്ഥിതി അറിയിക്കാമോ?
വേതന
സുരക്ഷാ പദ്ധതി
*231.
ശ്രീ.അനില്‍
അക്കര
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
തുടക്കമിട്ട വേതന
സുരക്ഷാ പദ്ധതി
ഇപ്പോള്‍ എതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തൊഴില്‍ മേഖലകളില്‍ ഈ
പദ്ധതി
നടപ്പാക്കിയിട്ടുണ്ട്;
വിവരിക്കുമോ;
(സി)
പദ്ധതി
എല്ലാ ജില്ലകളിലേക്കും
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വ്യാപാര
വ്യവസായ സ്ഥാപനങ്ങളുടെ
ഗ്രേഡിംഗ്
*232.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യാപാര വ്യവസായ
സ്ഥാപനങ്ങളെ അവയുടെ
പ്രവര്‍ത്തന സംവിധാന
തൊഴിലാളിക്ഷേമ
സംരംഭങ്ങളുടെ
അടിസ്ഥാനത്തില്‍
വിലയിരുത്തി ഗ്രേഡിംഗ്
നടത്തുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ മേഖലകളിലെ
സ്ഥാപനങ്ങളെയാണ്
പ്രസ്തുത ഗ്രേഡിംഗിന്
വിധേയമാക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ഗ്രേഡിംഗിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ജലവിഭവത്തിന്റെ
കാര്യക്ഷമമായ വിനിയോഗം
*233.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവത്തിന്റെ
കാര്യക്ഷമമായ
വിനിയോഗവുമായി
ബന്ധപ്പെട്ട്
സംസ്ഥാനങ്ങള്‍ക്ക്
റാങ്ക്
നിശ്ചയിക്കുന്നതിനായുള്ള
കേന്ദ്ര നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ നയം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
ജലവിഭവ വിനിയോഗം
കാര്യക്ഷമവും ഭാവിയെ
മുന്‍കൂട്ടി
കണ്ടിട്ടുള്ളതുമാണോ
എന്ന കാര്യത്തില്‍
എന്തെങ്കിലും പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
കേന്ദ്ര
നിര്‍ദ്ദേശത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
28 മേഖലകളില്‍
സംസ്ഥാനത്തിന്റെ
പെര്‍ഫോമന്‍സ്
വിലയിരുത്താനും
തിരുത്തല്‍
ആവശ്യമുള്ളപക്ഷം
നടപടികള്‍
സ്വീകരിക്കാനും
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
പാെതുവിദ്യാലയങ്ങളിൽ
സിനിമാക്ലബ്ബുകളുടെ രൂപീകരണം
*234.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി. വി. ഇബ്രാഹിം
,,
കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാെതുവിദ്യാലയങ്ങളിൽ
ഉള്‍പ്പെടെ
സിനിമാക്ലബ്ബുകള്
രൂപീകരിക്കുന്നതിനും
വിദ്യാര്‍ത്ഥികളുടെ
പങ്കാളിത്തത്തോടെ
സിനിമകള്‍
നിര്‍മ്മിക്കുന്നതിനും
പദ്ധതികളാെന്നും
നിലവിലില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുട്ടികളില്‍
ചലച്ചിത്രാഭിരുചി
വര്‍ദ്ധിപ്പിക്കുന്നതിനും
അഭിനയം, സംവിധാനം,
ഫാേട്ടോഗ്രാഫി
എന്നിവയിലെ കഴിവുകള്‍
വികസിപ്പിക്കുന്നതിനും
ഇത്തരം ക്ലബ്ബുകള്‍
രൂപീകരിക്കുന്നത്
സഹായകരമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കേരള
സംസ്ഥാന ചലച്ചിത്ര
വികസന കോര്പ്പറേഷന്,
സംസ്ഥാന ചലച്ചിത്ര
അക്കാദമി എന്നിവ
ഏതെങ്കിലും മുഖാന്തിരം
സ്കൂളുകളില്‍ സിനിമാ
ക്ലബ്ബുകള്‍
രൂപീകരിക്കുന്ന ഒരു
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ?
ഒരു
കോടി വൃക്ഷത്തൈ നടുന്ന
പരിപാടി
*235.
ശ്രീ.എം.
നൗഷാദ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
സി.കെ. ഹരീന്ദ്രന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സംരക്ഷണത്തിന്റെ
ഭാഗമായി ഒരു കോടി
വൃക്ഷത്തൈ നടുന്ന
പരിപാടിയില്‍,
തെെകളില് ഇരുപതു
ശതമാനമെങ്കിലും
അതിജീവിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
കഴിയുന്ന രീതിയിലുളള
പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
അക്കേഷ്യ,
യൂക്കാലിപ്റ്റസ്
തുടങ്ങിയ മരങ്ങള്‍ ഇനി
നടില്ലെന്നും നട്ടവ
വെട്ടിമാറ്റുമെന്നും
പ്രഖ്യാപിച്ചെങ്കിലും
ചിലയിടങ്ങളില്‍ ഇത്തരം
മരങ്ങള്‍ നടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇൗ ഇനം മരങ്ങള്‍
വെട്ടിമാറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
പരിസ്ഥിതി
സംരക്ഷണത്തോടൊപ്പം
വന്യമൃഗശല്യം
ഒഴിവാക്കലും
ലക്ഷ്യമിട്ട് വനത്തില്‍
ഫലവൃക്ഷങ്ങള്‍ നട്ടു
പിടിപ്പിക്കുന്ന
പരിപാടി
പ്രാവര്‍ത്തികമായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമം
*236.
ശ്രീ.എ.എം.
ആരിഫ്
,,
വി. ജോയി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആവാസ്
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടില്ലാത്ത
തൊഴിലാളികളെ
കണ്ടെത്താനും അവരെ
അംഗമാക്കുന്നതിനും
മൊബെെല്‍
ആപ്ലിക്കേഷന്‍ സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ലഹരി
വസ്തുക്കളുടെ
ഉപയോഗത്തിനെതിരെ ഇതര
സംസ്ഥാന തൊഴിലാളികളുടെ
ഇടയില്‍ ബോധവല്‍ക്കരണം
നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഒ.ഡി.ഇ.പി.സി.
ശക്തിപ്പെടുത്താന്‍ നടപടി
*237.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശരാജ്യങ്ങളില്‍
ജോലിക്ക് ശ്രമിക്കുന്ന
ഉദ്യോഗാര്‍ത്ഥികളെ
വഞ്ചിക്കുന്ന
റിക്രൂട്ട്മെന്റ്
ഏജന്‍സികള്‍
സംസ്ഥാനത്ത് ഇപ്പോഴും
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ബി)
അത്തരം
തട്ടിപ്പ്
ഒഴിവാക്കാനായി
ഒ.ഡി.ഇ.പി.സി.
ശക്തിപ്പെടുത്തി
കൂടുതല്‍ തൊഴിലവസരം
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒ.ഡി.ഇ.പി.സി. വഴി
വിദേശത്ത് ജോലി
ലഭിച്ചിട്ടുള്ളവരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗക്കാരുടെ ഉന്നമനത്തിനായി
ആവിഷ്ക്കരിച്ച പദ്ധതികള്‍
*238.
ശ്രീ.എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
എം. രാജഗോപാലന്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി
വിഭാഗക്കാരുടെ
ഉന്നമനത്തിനായി
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗക്കാര്‍ക്കായി
വകുപ്പുമന്ത്രിയുടെ
ഔദ്യോഗിക നാമധേയത്തില്‍
ദുരിതാശ്വാസ നിധി
രൂപീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ടവരെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
ചികിത്സാ ധനസഹായമായി
ഏത്ര രൂപ വീതം
അനുവദിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ദുരിതാശ്വാസനിധിയില്‍
നിന്നും ആനുകൂല്യം
ലഭിക്കുന്നതിന് അപേക്ഷ
സമര്‍പ്പിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്നും
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
രേഖകള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ?
മദ്യവര്‍ജ്ജനത്തിനായി
വിവിധ പദ്ധതികള്‍
*239.
ശ്രീ.വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യവര്‍ജ്ജനത്തിന്
ഊന്നല്‍ നല്‍കിയും
മയക്കുമരുന്നുകളുടെ
ഉപഭോഗം പൂര്‍ണ്ണമായും
ഇല്ലാതാക്കുന്നതിന്
ലക്ഷ്യമിട്ടും
എന്തെല്ലാം നടപടികളാണ്
ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത്;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പിലാക്കിയത്;
വിശദമാക്കുമോ;
(സി)
എക്സൈസ്
വകുപ്പും
കെ.എസ്.ബി.സി.യും
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതെല്ലാമാണ്
എന്നും എന്തെല്ലാം
സാമ്പത്തിക സഹായങ്ങളാണ്
പദ്ധതികളനുസരിച്ച്
നൽകുന്നത് എന്നും
വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
വകുപ്പ് മുഖേന നടപ്പാക്കുന്ന
പദ്ധതികള്‍
*240.
ശ്രീ.കെ.ജെ.
മാക്സി
,,
റ്റി.വി.രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
വകുപ്പ് മുഖേന
നടപ്പാക്കുന്ന ശരണ്യ,
കെസ്റു, കൈവല്യ,
ജോബ്ക്ലബ് തുടങ്ങിയ
പദ്ധതികള്‍ പ്രകാരം
എത്ര സംരംഭങ്ങള്‍
ആരംഭിക്കാന്‍
സാധ്യമായിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതികള്‍ പ്രകാരം
നല്കുന്ന വായ്പയും
സബ്സിഡി തുകയും എത്ര
വീതമാണ്; വായ്പാ തുക
കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
ശരണ്യ,
കൈവല്യ സ്വയംതൊഴില്‍
പദ്ധതികള്‍ പ്രകാരമുളള
അപേക്ഷകളിന്മേല്
അനുകൂല തീരുമാനമുണ്ടായ
എല്ലാവര്ക്കും വായ്പ
നല്കാനായിട്ടുണ്ടോ;
(ഡി)
50
വയസ്സിനുമുകളില്‍
പ്രായമുള്ളവര്‍ക്കായി
പുതിയ എന്തെങ്കിലും
സ്വയം തൊഴില്‍
പദ്ധതികള്‍
ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?