അന്തര്‍ദേശീയ
നിലവാരത്തില്‍ കായികതാരങ്ങളെ
വളര്‍ത്തിയെടുക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
*181.
ശ്രീ.കെ.
ബാബു
,,
എ. എന്‍. ഷംസീര്‍
,,
പുരുഷന് കടലുണ്ടി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തര്‍ദേശീയ
നിലവാരത്തില്‍
കായികതാരങ്ങളെ
വളര്‍ത്തിയെടുക്കുക
എന്ന ഉദ്ദേശ്യത്തോടെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
സ്പോര്‍ട്സ്,
ഗെയിംസ് ഇനത്തില്‍
മികവു തെളിയിക്കുന്നവരെ
സര്‍ക്കാര്‍
സര്‍വ്വീസില്‍
നിയമിക്കാന്‍
നടപടിയുണ്ടാകുമോ;
(സി)
സ്പോര്‍ട്സില്‍
മികവു
തെളിയിക്കുന്നവര്‍ക്ക്
നല്കി വരുന്ന ഗ്രേസ്
മാര്‍ക്ക്
നിര്‍ത്തലാക്കാന്‍ ഉളള
നീക്കം
അവസാനിപ്പിക്കാന്‍
ഇടപെടുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാന
സര്‍ക്കാരിന്റെ
ഇടപെടല്‍ ഉണ്ടായിട്ടും
കേരളത്തിന്റെ
അഭിമാനതാരമായ പി.യു.
ചിത്രയെ ലോക
മത്സരത്തില്‍
പങ്കെടുപ്പിക്കാതിരുന്നതിന്റെ
പശ്ചാത്തലത്തില്‍
കായികരംഗത്തെ
സംഘടനകളുടെ
പ്രവര്‍ത്തനം അവലോകനം
നടത്താന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ
എന്നറിയിക്കാമോ?
കയര്‍
മേഖലയുടെ പുനഃസംഘടന
*182.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാഷണല്‍
കോ-ഓപ്പറേറ്റീവ്
ഡെവലപ്മെന്റ്
കോര്പ്പറേഷന് കയര്‍
സംഘങ്ങളുടെ
ആധുനികവല്‍ക്കരണം
സംബന്ധിച്ച് ഏതെങ്കിലും
പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കയര്‍
മേഖലയെ
പുനഃസംഘടിപ്പിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(സി)
കയര്‍
മേഖലയെ ഉല്‍പ്പന്ന
വൈവിധ്യവല്‍ക്കരണത്തിലേക്ക്
മാറ്റുന്ന നടപടി ഏത്
ഘട്ടത്തിലാണ്;
(ഡി)
ഇക്കഴിഞ്ഞ
ഓണക്കാലത്ത്
കയറുല്‍പ്പന്നങ്ങളുടെ
റിബേറ്റ്
വില്‍പ്പനയിലൂടെ എത്ര
രൂപയുടെ വില്‍പ്പന
നടന്നുവെന്ന്
അറിയിക്കുമോ?
ഹൈഡല്‍
ടൂറിസം സെന്ററുകള്‍
*183.
ശ്രീ.ടി.
വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹൈഡല്‍ ടൂറിസം
സെന്ററുകളെ വൈദ്യുതി
ബോര്‍ഡിന്റെ സബ്സിഡിയറി
കമ്പനിയാക്കാന്‍
തത്വത്തില്‍ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ടൂറിസം വകുപ്പുമായി
കൂടിയാലോചിച്ച്
ധാരണയുണ്ടാക്കിയിട്ടുണ്ടോ
എന്ന് വിശദമാക്കുമോ;
(സി)
ഇക്കാര്യത്തിലുള്ള
പ്രായോഗിക
ബുദ്ധിമുട്ടുകളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ
ക്രമക്കേടുകള്‍
*184.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
ബി.സത്യന്
,,
എം. മുകേഷ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏറ്റവും
വലിയ അഴിമതി ദേവസ്വം
ബോര്ഡുകളിലാണെന്ന
കോടതി നിരീക്ഷണത്തിന്റെ
അടിസ്ഥാനത്തില്‍,
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡില്‍ വ്യാപകമായ
തോതില്‍ ഉണ്ടെന്നു
പറയപ്പെടുന്ന
അഴിമതികളെക്കുറിച്ച്
അന്വേഷിക്കാന്‍ വേണ്ട
ഇടപെടല്‍ നടത്തുമോ;
സ്ഥലം മാറ്റത്തിന്
വ്യാപകമായ കോഴയിടപാട്
നടക്കുന്നുവെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
പരിശോധന നടത്തുമോ;
(ബി)
ശബരിമല
കുത്തകലേലത്തിലെ
ക്രമക്കേടുകളെക്കുറിച്ച്
ജുഡീഷ്യല്‍ കമ്മീഷന്
നടത്തിയ
അന്വേഷണത്തിന്റെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിലെ പ്രധാന
കണ്ടെത്തലുകള്‍
വെളിപ്പെടുത്താമോ;
(സി)
ദേവസ്വം
ബോര്‍ഡിലെ
അഴിമതിയുടെയും ശ്രീ
പത്മനാഭസ്വാമി
ക്ഷേത്രത്തില്‍ നിന്നും
എഴുനൂറ്റി എഴുപത്തിയാറ്
കിലോ സ്വര്‍ണ്ണം
കാണാതായെന്ന് അമിക്കസ്
ക്യൂറി റിപ്പോര്‍ട്ട്
ചെയ്തെന്ന
വാര്‍ത്തയുടെയും
അടിസ്ഥാനത്തില്‍ പ്രധാന
ക്ഷേത്രങ്ങളിലെ സുരക്ഷ
വര്‍ദ്ധിപ്പിക്കാന്‍
നടപടിയെടുക്കുമോ?
സഹകരണ
മേഖലയില്‍ തൊഴില്‍ വികസന
പദ്ധതികള്‍
*185.
ശ്രീ.എം.
നൗഷാദ്
,,
രാജു എബ്രഹാം
,,
ജോര്‍ജ് എം. തോമസ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഷത്തില്‍
ഇരുപതിനായിരം
തൊഴിലവസരങ്ങള്‍
ലഭ്യമാക്കാനുള്ള
ലക്ഷ്യത്തോടെ സഹകരണ
മേഖലയില്‍
ആവിഷ്കരിച്ചിട്ടുള്ള
തൊഴില്‍ വികസന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
വികസന താല്പര്യത്തിന്
പ്രയോജനപ്രദമാകുന്ന
തരത്തില്‍ കേരള ബാങ്ക്
രൂപീകരിക്കാനുള്ള
കര്‍മ്മ പരിപാടിയുടെ
പുരോഗതി അറിയിക്കാമോ;
(സി)
സംസ്ഥാന
കാര്‍ഷിക ഗ്രാമ വികസന
ബാങ്കിന് 500 കോടി
രൂപയുടെ സര്‍ക്കാര്‍
ഗ്യാരന്റി അധികമായി
അനുവദിച്ചതുവഴി
പ്രതീക്ഷിക്കുന്ന
നേട്ടം
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
കായികക്ഷമതാ
മിഷന്
*186.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായികക്ഷമതാ മിഷന്
തുടങ്ങാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദീകരിക്കാമോ?
കെ.എസ്.എഫ്.ഇ.
നവീകരണത്തിനായി പദ്ധതി
*187.
ശ്രീ.ഐ.ബി.
സതീഷ്
,,
ജെയിംസ് മാത്യു
,,
എം. സ്വരാജ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
മുഖ്യധനസമാഹരണ
സ്രോതസ്സായി വിഭാവനം
ചെയ്തിട്ടുള്ള
കെ.എസ്.എഫ്.ഇ. പ്രവാസി
ചിട്ടി
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രവാസി
ചിട്ടി
ആകര്‍ഷകമാക്കുന്നതിനും
നിക്ഷേപത്തിന്
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനുമായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കാമോ;
(സി)
കെ.എസ്.എഫ്.ഇ.യുടെ
നവീകരണത്തിനും
വിപുലീകരണത്തിനുമായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
വിശദമാക്കാമോ?
കിഫ്ബി
വഴി അംഗീകാരം നല്കിയ
പദ്ധതികള്‍
*188.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ. ആന്‍സലന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നാളിതുവരെ അംഗീകാരം
നല്കിയ പദ്ധതികളില്‍
പണി ആരംഭിച്ചവ
ഏതെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
ബജറ്റ്
പ്രസംഗത്തില്‍
പരാമര്‍ശിച്ചിട്ടുള്ളതും
അല്ലാത്തതുമായ
പദ്ധതികളുടെ
ഭരണാനുമതിയും
തുടര്‍നടപടികളും
എന്തെല്ലാമാണ്;
(സി)
പദ്ധതി
നിര്‍വ്വഹണ
ഘട്ടത്തില്‍, പണി
നടക്കുന്ന മുറയ്ക്ക്
പണം നല്‍കുന്നതിനുള്ള
കിഫ്ബിയുടെ
മൂലധനസ്ഥിതിയും
ധനസമാഹരണ
മാര്‍ഗ്ഗങ്ങളും
അറിയിക്കാമോ?
സഹകരണ
മേഖലയിലെ പ്രതിസന്ധികൾ
*189.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സഹകരണ മേഖല നിലവിൽ
നേരിടുന്ന
പ്രതിസന്ധികള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
ചെത്തു
തൊഴിലാളി സഹകരണ
സംഘത്തിന്റെ നിലവിലെ
അവസ്ഥ എന്താണെന്ന്
വെളിപ്പെടുത്താമോ?
കയറ്റുമതി
മേഖലയ്ക്കുള്ള ആനുകൂല്യങ്ങള്‍
*190.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയറ്റുമതി
മേഖലയെ ജി.എസ്.ടി.യില്‍
നിന്ന്
ഒഴിവാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത തീരുമാനം
സംസ്ഥാനത്തിന്
ഗുണകരമാകുമോ എന്നു
വിശദമാക്കുമോ;
(സി)
കയറ്റുമതി
മേഖലക്ക് മറ്റെന്തൊക്കെ
ആനുകൂല്യങ്ങളാണ്
സര്‍ക്കാര്‍
നല്കുന്നതെന്നറിയിക്കുമോ?
ആധുനിക
വ്യവസായ രംഗത്തേക്ക് സ്വകാര്യ
മൂലധനം
*191.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ. പ്രദീപ്കുമാര്‍
,,
യു. ആര്. പ്രദീപ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പൊതുവളര്ച്ചയെ
ത്വരിതപ്പെടുത്തുന്നതിനായി,
പരിസ്ഥിതിയും
തൊഴിലാളികളുടെ അവകാശവും
സംരക്ഷിച്ചുകൊണ്ട്
ആധുനിക വ്യവസായ
രംഗത്തേക്ക് സ്വകാര്യ
മൂലധനത്തെ
ആകര്‍ഷിക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പശ്ചാത്തല
സൗകര്യ വികസനത്തിനും
സംരംഭകത്വ
വികസനത്തിനുമായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
(സി)
17500
ചെറുകിട സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ഉതകുന്ന
പ്രവര്‍ത്തനങ്ങള്‍
നടത്തുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ചെയ്ത
കാര്യങ്ങള്‍
അറിയിക്കാമോ;
(ഡി)
കൊച്ചി
- പാലക്കാട് വ്യവസായ
ഇടനാഴി പദ്ധതിയുടെ
പുരോഗതി അറിയിക്കുമോ?
സോളാര്‍
വൈദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
*192.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി സോളാര്‍
വൈദ്യുതി കൂടുതലായി
ഉല്പാദിപ്പിക്കാന്
നടപ്പിലാക്കുന്ന
പദ്ധതിയുടെ വിശദവിവരം
നല്‍കാമോ;
(ബി)
ഈ
പദ്ധതിയുടെ നിര്‍വ്വഹണ
ഏജന്‍സി ഏതാണ്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെങ്കിലും വിഭാഗത്തിന്
സോളാര്‍ വൈദ്യുത
ഉല്പാദന ഉപകരണങ്ങള്‍
സ്ഥാപിക്കുന്നത്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
സോളാര്‍ വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി അമ്പതു ലക്ഷം
രൂപയിലധികം ചെലവു
ചെയ്തു
നിര്‍മ്മിക്കുന്ന
വീടുകള്‍ക്കും
ഫ്ലാറ്റുകള്‍ക്കും
വ്യവസായ വാണിജ്യ
സ്ഥാപനങ്ങള്‍ക്കും
സോളാര്‍ വൈദ്യുത
ഉല്പാദന ഉപകരണങ്ങള്‍
നിര്‍ബന്ധമാക്കി
ചട്ടങ്ങളില്‍ മാറ്റം
വരുത്തുമോ എന്ന്
വെളിപ്പെടുത്താമോ?
ജനറല്‍
ഒബ്ലിഗേഷന്‍ ബോണ്ട്
മുഖേനയുള്ള കടമെടുപ്പ്
*193.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജനറല്‍
ഒബ്ലിഗേഷന്‍ ബോണ്ട്
മുഖേനയുള്ള
കടമെടുപ്പില്‍
പാലിക്കേണ്ട തത്വങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത ബോണ്ട് മുഖേന
എത്ര തുക കടമെടുത്തു
എന്നും
തിരിച്ചുകൊടുക്കേണ്ട
ടൈം ഷെഡ്യൂള്‍
എപ്രകാരമാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഫണ്ടിന്റെ വിനിയോഗക്രമം
വിശദമാക്കുമോ?
കൈത്തറി
രംഗം സംരക്ഷിക്കാനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
*194.
ശ്രീ.കെ.
ദാസന്
,,
കെ.കുഞ്ഞിരാമന്
,,
സി.കൃഷ്ണന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറെക്കാലമായി
പ്രതിസന്ധിയിലായിരുന്ന
കൈത്തറി രംഗത്തെ
പരമ്പരാഗത തൊഴിലാളികളെ
സംരക്ഷിക്കാനായി ഈ
സര്‍ക്കാര്‍ കൈത്തറി
മേഖലയില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
പരമ്പരാഗത
തൊഴിലാളികള്‍ക്ക്
ഉപജീവനം
ഉറപ്പാക്കുന്നതിനോടൊപ്പം
കൈവേലയുടെ മഹത്വം
കുട്ടികള്‍ക്ക്
മനസ്സിലാക്കാന്‍ കൂടി
ഉപകരിക്കുന്ന സൗജന്യ
കൈത്തറി യൂണിഫോം വിതരണം
പദ്ധതി, കൈത്തറി
മേഖലയിലുണ്ടാക്കിയ
വികസനം അറിയിക്കാമോ;
ആവശ്യത്തിന് യൂണിഫോം
തുണി ലഭ്യമാക്കാന്‍
സാധിക്കുംവിധം
വിപുലീകരണത്തിന്
എന്തൊക്കെ പദ്ധതികളാണ്
ഉള്ളത്; കൈത്തറിയെന്ന
വ്യാജേന മില്തുണി
വിറ്റഴിക്കാതിരിക്കാനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണം അറിയിക്കാമോ;
(സി)
കൈത്തറി
സംഘങ്ങളുടെ
ആധുനികവത്കരണം,
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
നിര്‍മ്മാണം, കയറ്റുമതി
പ്രോത്സാഹനം, കൈത്തറി
വസ്ത്രങ്ങളുടെ പ്രചരണം
തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
ഖാദി
മേഖലയുടെ പുനരുദ്ധാരണം
*195.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജെയിംസ് മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദി
മേഖലയെ
പുനരുദ്ധരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
പുതുതായി
ആവിഷ്കരിച്ചിട്ടുളളത്;
(ബി)
ഇതിന്റെ
ഭാഗമായി പുതിയ ഖാദി
ഉല്‍പ്പാദന
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഖാദി
തൊഴിലാളികള്‍ക്ക്
മിനിമം വേതനം ഉറപ്പു
വരുത്തുന്നതിനായി
'വരുമാന താങ്ങല്
പദ്ധതി '
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
അവരുടെ
മിനിമം വേതനം
പരിഷ്കരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
'ബിസിനസ്
ടു ബിസിനസ് ' മീറ്റ്
*196.
ശ്രീ.ബി.സത്യന്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
മുരളി പെരുനെല്ലി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്തെ
ചെറുകിട വ്യവസായ
സംരംഭകരുടെ
ഉന്നമനത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
വ്യാവസായിക
ഉല്‍പ്പാദനക്ഷമത
പ്രദര്‍ശിപ്പിക്കുന്നതിനും
ഉല്പന്നങ്ങളെ വിപണിയിൽ
അവതരിപ്പിക്കുന്നതിനും
നിക്ഷേപകരില്‍
താത്പര്യം
സൃഷ്ടിക്കുന്നതിനുമായി
'ബിസിനസ് ടു ബിസിനസ്'
മീറ്റ്
സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
മേളയുടെ ട്രേഡ്
പാര്‍ട്ട്ണര്‍
ആരാണെന്നും ഏതെല്ലാം
മേഖലകളിലുള്ള
ഉല്പന്നങ്ങളാണ് ഇവിടെ
പ്രദര്‍ശിപ്പിക്കപ്പെട്ടതെന്നും
വ്യക്തമാക്കാമോ?
കേരളാ
മൈനര്‍ മിനറല്‍ കണ്സഷന്
ചട്ടങ്ങളുടെ ഭേദഗതി
*197.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
ധാതുക്കളുടെ
നിയന്ത്രണവും വികസനവും
സംബന്ധിച്ച 2015 ലെ
കേരളാ മൈനര്‍ മിനറല്‍
കണ്സഷന് ചട്ടങ്ങളില്‍
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ക്വാറികളുടെ
ദൂരപരിധി
കേന്ദ്രസര്‍ക്കാര്‍
പുറപ്പെടുവിച്ച
ചട്ടങ്ങളിലെപ്പോലെ 50
മീറ്ററായി
ചുരുക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പ്രസരണശൃംഖലയുടെ
ആധുനികവല്‍ക്കരണം
*198.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആന്റണി
ജോണ്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപഭോക്തൃസേവനം
മെച്ചപ്പെടുത്തുന്നതിന്
കെ.എസ്.ഇ.ബി. പുതുതായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
മുന്‍ എല്‍.ഡി.എഫ്.
സര്‍ക്കാര്‍
തുടങ്ങിവച്ചതും കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മുടങ്ങിപ്പോയതുമായ
തിരുനെല്‍വേലി-എടമണ്‍-കൊച്ചി-മാടക്കത്തറ
പ്രസരണ ലൈനിന്റെ പണി
പുനരാരംഭിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കുമോ;
(സി)
പ്രസരണശൃംഖല
ആധുനികവല്‍ക്കരിച്ച്
പ്രസരണശേഷി ഇരട്ടിയായി
വര്‍ദ്ധിപ്പിക്കുന്നതിന്
ലക്ഷ്യമാക്കിയുള്ള
ട്രാന്‍സ്ഗ്രിഡ് 2.0
പദ്ധതിയുടെ വിശദാംശം
നല്‍കുമോ; പദ്ധതിയുടെ
പുരോഗതി അറിയിക്കുമോ?
വ്യവസായ
വികസനത്തില്‍ പ്രവാസികളുടെ
പങ്കാളിത്തം
*199.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വ്യവസായ വികസനത്തില്‍
പ്രവാസികളെ
പങ്കാളികളാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ഏതെങ്കിലും പ്രവാസി
സംഘടനകളുമായി
ധാരണാപത്രത്തില്‍
ഒപ്പുവച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
സമ്പദ് വ്യവസ്ഥയെ
പരിപോഷിപ്പിക്കുന്നതിന്
പ്രവാസിനിക്ഷേപം
ഇതിനോടകം
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കയര്‍മേഖലയുടെ
സമഗ്രവികസനത്തിന് പദ്ധതികള്‍
*200.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എം. നൗഷാദ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രതിസന്ധിയിലായിരുന്ന
കയര്‍മേഖലയുടെ
സമഗ്രവികസനത്തിന് ഈ
സ്രക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മേഖലയിലെ പരമ്പരാഗത
തൊഴിലാളികളെ
സംരക്ഷിക്കാന്‍
പരമ്പരാഗത
കയറുല്‍പ്പന്നങ്ങളുടെ
സമ്പൂര്‍ണ്ണ സംഭരണ
പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ചകിരി
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
പുതിയ ഡിഫൈബറിംഗ്
മില്ലുകള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കയര്‍,
കയറുല്‍പ്പന്നങ്ങള്‍
എന്നിവയുടെ
സംഭരണത്തില്‍ എത്ര
ശതമാനം വളര്‍ച്ച
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വ്യാപാരികൾ
പിരിച്ചെടുക്കുന്ന ജി.എസ്.ടി
തുക
*201.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വ്യാപാരികൾ
പിരിച്ചെടുക്കുന്ന
ജി.എസ്.ടി തുക
കൃത്യമായി
അടയ്ക്കുന്നുണ്ടോ എന്ന്
പരിശോധിക്കുന്നതിനുളള
സംവിധാനം നിലവിലുണ്ടോ;
തുക അടയ്ക്കുന്നതില്‍
വീഴ്ചവരുത്തുന്നതായി
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വീഴ്ചവരുത്തുന്നവർക്കെതിരെ
പിഴചുമത്താനുളള അധികാരം
കേന്ദ്ര സർക്കാരിനാണോ
സംസ്ഥാന സർക്കാരിനാണോ
എന്ന് വ്യക്തമാക്കാമോ?
വിനോദ
സഞ്ചാര വികസന
കോര്‍പ്പറേഷന്‍െറ നവീകരണം
*202.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര വികസന
കോര്പ്പറേഷന്
നവീകരിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഏതാെക്കെ മേഖലകളിലാണ്
നവീകരണം
നടപ്പാക്കുകയെന്നറിയിക്കുമോ;
(സി)
കെ.ടി.ഡി.സി.യുടെ
ഹൗസ് ബോട്ട്
സര്‍വ്വീസ്
പുനരാരംഭിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇക്കോ
ടൂറിസം പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിന് നടപടി
T *203.
ശ്രീ.എസ്.രാജേന്ദ്രന്
,,
എ. എന്‍. ഷംസീര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനമേഖലയിലെ ഇക്കോ
ടൂറിസം
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വിപുലീകരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിന്റെ
ഭാഗമായി യുവാക്കള്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രദേശവാസികളായ
ജനങ്ങളുടെ സഹായ
സഹകരണത്തോടെയുള്ള ഇക്കോ
ടൂറിസം പദ്ധതികള്‍ക്ക്
ഊന്നല്‍ നല്കാന്
നടപടി സ്വീകരിക്കുമോ;
(ഡി)
വനാശ്രിത
സമൂഹത്തില്‍ നിന്നുള്ള
യുവാക്കള്‍ക്ക് ഇക്കോ
ടൂറിസം ഗൈഡുകളായി
പരിശീലനം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
ഇക്കോ
ടൂറിസം പ്രദേശങ്ങള്‍
കേന്ദ്രീകരിച്ച്
പരിസ്ഥിതി വിദ്യാഭ്യാസം
ഊര്‍ജ്ജിതമാക്കുന്നതിനായി
വനം വകുപ്പിന്റെ
അധീനതയിലുള്ള
തെരഞ്ഞെടുത്ത
പ്രദേശങ്ങളില്‍
സന്ദര്‍ശകര്‍ക്കായി
കൂടുതല്‍ താമസ സൗകര്യം
ഒരുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കാർഷികമേഖലയില്‍
ജി.എസ്.ടിയുടെ പ്രത്യാഘാതം
*204.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടിയുടെ
പശ്ചാത്തലത്തിൽ
കർഷകർക്കും
കാർഷികമേഖലയിലും
പ്രതീക്ഷിക്കുന്ന
നേട്ടങ്ങളും
കോട്ടങ്ങളും
വിശദീകരിക്കാമോ;
ജി.എസ്.ടി.യിലൂടെ
കാർഷികമേഖലയിൽ
പ്രതിവർഷം എത്ര കോടി
രൂപയുടെ വരുമാനമാണ്
കേന്ദ്രത്തിൽ നിന്നും
പ്രതീക്ഷിക്കുന്നത്;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം സെസ്സുകളും
സർചാര്‍ജുകളുമാണ്
നിലവിലുളളതെന്ന്
അറിയിക്കാമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക വളര്‍ച്ച
*205.
ശ്രീ.എ.എം.
ആരിഫ്
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്തുണ്ടായതായി
ആക്ഷേപമുള്ള സാമ്പത്തിക
അരാജകത്വം വികസനത്തെ
അസാധ്യമാക്കിയിട്ടുണ്ടെങ്കില്
ആയതില്‍ നിന്ന്
സംസ്ഥാനത്തെ
കരകയറ്റാനായി
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
വിശദമാക്കുമോ;
(ബി)
സാമ്പത്തിക
സുസ്ഥിരതയിലേയ്ക്ക്
സംസ്ഥാന സമ്പദ്
വ്യവസ്ഥയെ
നയിക്കുന്നതിനിടെ
കേന്ദ്ര സര്‍ക്കാര്‍
പ്രഖ്യാപിച്ച നോട്ടു
നിരോധനം വികസനത്തെ
എത്രമാത്രം
പ്രതികൂലമായി
ബാധിച്ചെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
അതു പരിഹരിക്കാനായി
കേന്ദ്ര സര്‍ക്കാര്‍
ഏതെങ്കിലും തരത്തിലുളള
സഹായം നല്‍കിയോ;
(സി)
ഇൗ
സാഹചര്യത്തില്‍
സംസ്ഥാനത്തിന്റെ നികുതി
നിര്‍ണ്ണയാധികാരം
ചോര്‍ത്തിക്കളയുകയും
ചെറുകിട
വ്യവസായങ്ങളെയും
ചെറുകിട വ്യാപാരികളെയും
ഉപഭോക്താക്കളെയും
പ്രതികൂലമായി
ബാധിക്കുകയും ചെയ്ത
ജി.എസ്.ടി. സാമ്പത്തിക
വളര്‍ച്ചയെ
പ്രതികൂലമായി
ബാധിക്കാനിടയുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
ലോട്ടറി
വകുപ്പ്
പരിഷ്ക്കരിക്കുന്നതിന് നടപടി
*206.
ശ്രീ.കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
വകുപ്പ് കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ലോട്ടറി
ടിക്കറ്റുകളുടെ അച്ചടി
നവീകരിക്കുകയും സുരക്ഷാ
ക്രമീകരണങ്ങള്‍
വര്‍ദ്ധിപ്പിക്കുകയും
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ടിക്കറ്റുകളുടെ
വില കുറച്ചും
സമ്മാനങ്ങള്‍
വര്‍ദ്ധിപ്പിച്ചും
സംസ്ഥാന ഭാഗ്യക്കുറി
കൂടുതല്‍
ആകര്ഷകമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ഫലമായി വിറ്റുവരവില്‍
ഗണ്യമായ വർദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇതര
സംസ്ഥാന ലോട്ടറികള്‍
ഉയര്‍ത്തുന്ന ഭീഷണി
മറികടക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ജൈവവ്യവസ്ഥയ്ക്ക്
കോട്ടമുണ്ടാക്കുന്ന ഖനന
വ്യവസ്ഥകള്‍
*207.
ശ്രീ.അനില്‍
അക്കര
,,
പി.ടി. തോമസ്
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറഖനനത്തിന്
നിലവിലുള്ള വ്യവസ്ഥകള്‍
പുതുക്കി സര്‍ക്കാര്‍
പുറത്തിറക്കിയ
ഉത്തരവിലെ വ്യവസ്ഥകൾ
സംസ്ഥാനത്തിന്റെ
ജൈവവ്യവസ്ഥയ്ക്ക്
സാരമായ
കോട്ടമുണ്ടാക്കുന്നതിന്
വഴിതെളിക്കുമെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുള്ള
നിയമത്തില്‍ ഇളവ്
അനുവദിക്കുന്നതിന്
മുമ്പ് പാരിസ്ഥിതിക
വിദഗ്ദ്ധരുടെ അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്
എന്നറിയിക്കാമോ;
(സി)
പുതുക്കിയ
ഉത്തരവിനെതിരെ
എതിരഭിപ്രായം
ഉയർന്നുവന്ന
സാഹചര്യത്തിൽ ഉത്തരവ്
മരവിപ്പിക്കുവാൻ നടപടി
സ്വീകരിക്കുമോ;
(ഡി)
അഞ്ച്
ഹെക്ടറില്‍ താഴെയുള്ള
ക്വാറികള്‍ക്ക് അനുമതി
നല്‍കുന്നതിനുള്ള
അവകാശം സംസ്ഥാനതല
അതോറിറ്റിയില്‍ നിന്നും
ജില്ലാ പരിസ്ഥിതി
നിര്‍ണ്ണയ
അതോറിറ്റിക്ക്
കൈമാറിയിട്ടുണ്ടോ;
എങ്കിൽ ഇപ്രകാരമുള്ള
തീരുമാനം
എടുക്കുവാനുണ്ടായ
കാരണമെന്താണ് എന്ന്
വെളിപ്പെടുത്താമോ?
പാഠ്യപദ്ധതിയില്‍
സ്പോർട്സ്
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി
*208.
ശ്രീ.എം.
മുകേഷ്
,,
കാരാട്ട് റസാഖ്
,,
എ. എന്‍. ഷംസീര്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാഠ്യപദ്ധതിയില്‍
സ്പോർട്സ്
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി സ്കൂളുകളില്‍
എന്തെല്ലാം ഭൗതിക
സാഹചര്യങ്ങള്‍
ഒരുക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
എല്ലാ
പഞ്ചായത്തുകളിലും ഒരു
കളിക്കളം എന്ന പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
എല്ലാ
ജില്ലകളിലും ഓരോ
മള്‍ട്ടി പര്‍പ്പസ്
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതി
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
റബ്ബര്തടിക്ക്
ചരക്കുസേവന നികുതി
*209.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബര്തടിക്ക്
ചരക്കുസേവന നികുതി
ചുമത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര ശതമാനമാണ്
ചുമത്തുന്നതെന്ന്
വിശദമാക്കുമോ;
(ബി)
റബ്ബര്‍
വിലയിടിവില്‍
കഷ്ടപ്പെടുന്ന
കര്‍ഷകര്‍ക്ക് കൂടുതല്‍
ബുദ്ധിമുട്ടുണ്ടാക്കുന്ന
ചരക്കുസേവന നികുതി
ഒഴിവാക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
കൈത്തറി,
ഖാദി തൊഴിലാളികളുടെ ക്ഷേമം
*210.
ശ്രീ.പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി,
ഖാദി തൊഴിലാളികള്‍ക്ക്
വേണ്ടി ഈ സര്‍ക്കാര്‍
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
മേഖലയില്‍ മുന്‍
സര്‍ക്കാരിന്റെ
കാലത്തുണ്ടായിരുന്നതിനെക്കാള്‍
ഉല്പാദനം ഈ
സര്‍ക്കാരിന്റെ കാലത്ത്
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(സി)
പ്രസ്തുത
മേഖലയില്‍
പണിയെടുക്കുന്ന
തൊഴിലാളികളുടെ
ക്ഷേമത്തിനായി പുതിയ
പദ്ധതികള്‍
പ്രഖ്യാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?