സംസ്ഥാനത്തിന്റെ
റെയില്‍വേ വികസനത്തിന് നടപടി
*91.
ശ്രീ.എസ്.ശർമ്മ
,,
പി.കെ. ശശി
,,
കെ. ആന്‍സലന്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍പാതകളും
പാലങ്ങളും
നവീകരിക്കാത്തതും
പാതയിരട്ടിപ്പ്, പുതിയ
പാതകള്‍, വെെദ്യുതീകരണം
തുടങ്ങിയ വികസന
പ്രവര്‍ത്തനങ്ങളില്‍
സംസ്ഥാനത്തിന് അര്‍ഹമായ
പരിഗണന നല്‍കാത്തതും
സംസ്ഥാനത്തിന്റെ പൊതു
വികസന പ്രവര്‍ത്തനങ്ങളെ
മന്ദീഭവിപ്പിക്കുമെന്നതിനാല്
റെയില്‍വേയുടെ അവഗണന
അവസാനിപ്പിക്കുവാൻ
വേണ്ട സമ്മര്‍ദ്ദം
ചെലുത്തുമോ; സംസ്ഥാന
സര്‍ക്കാര്‍ ഏതൊക്കെ
പദ്ധതികളാണ്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
റെയില്‍വേ വികസനത്തിന്
അനിവാര്യമായ റെയില്‍വേ
സോണ്‍ എന്ന
ആവശ്യത്തോട് മാറി മാറി
വന്ന കേന്ദ്ര
സര്‍ക്കാരുകളുടെയും
റെയില്‍വേയുടെയും
നിലപാടെന്തായിരുന്നെന്ന്
അറിയിക്കുമോ;
(സി)
അയല്‍
സംസ്ഥാനങ്ങളുടെ
നിക്ഷിപ്ത താല്പര്യം
സംരക്ഷിക്കാന്‍ മാത്രം
ഉതകുന്ന തിരുവനന്തപുരം
റെയില്‍വേ ഡിവിഷന്
വിഭജനം ഒഴിവാക്കാനായി
എന്തൊക്കെ ഇടപെടല്‍
സാധ്യമാകുമെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
മേഖലയുടെ വാണിജ്യവല്‍ക്കരണം
*92.
ശ്രീ.കാരാട്ട്
റസാഖ്
,,
എം. സ്വരാജ്
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
മേഖലയുടെ
വാണിജ്യവല്‍ക്കരണം
അറിവു നേടുന്നവരെയും
രക്ഷിതാക്കളെയും
കടക്കെണിയിലാക്കുമെന്നതിനാല്
വിദ്യാഭ്യാസ മേഖലയെ
ശരിയായ ദിശയിലേക്ക്
നയിക്കാന്‍ ഏതൊക്കെ
തരത്തിലിടപെടാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
വിദ്യാഭ്യാസ
വായ്പയെടുത്ത്
കടക്കെണിയിലായവരെ
സംരക്ഷിക്കുന്നതിനായി
ആവിഷ്കരിച്ച പദ്ധതിയുടെ
വിശദാംശം നല്‍കുമോ;ഈ
പദ്ധതിക്കായി എത്ര
തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്അറിയിക്കാമോ;
(സി)
ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്
ഈ പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുന്നത്എന്ന്
വെളിപ്പെടുത്താമോ?
കെ.എസ്.റ്റി.പി
റോഡ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ലോകബാങ്ക് വായ്പ
*93.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.റ്റി.പി റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേഗതയില്ലാത്തതിനാല്‍
ലോകബാങ്ക് അനുവദിച്ച
വായ്പയില്‍ 300 കോടി
പിന്‍വലിക്കുന്നുവെന്നത്
വസ്തുതയാണോ
എന്നറിയിക്കാമോ;
(ബി)
കെ.എസ്.റ്റി.പി.
രണ്ടാം ഘട്ട
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
റോഡുകള്‍ ഏതൊക്കെയാണ്;
അതിന് ലോകബാങ്ക് മുഖേന
സഹായമായി ലഭിക്കുന്ന
തുക എത്രയാണ്;
(സി)
പദ്ധതി
നടത്തിപ്പിലുണ്ടായ
മെല്ലെപ്പോക്ക്
സംബന്ധിച്ച് ലോകബാങ്ക്
ടീം ലീഡര്‍ക്കെതിരെ
മന്ത്രി പരാമർശം
നടത്തിയിട്ടുണ്ടോ;
എങ്കിൽ എന്തിന്റെ
അടിസ്ഥാനത്തിലാണ്
പ്രസ്തുത പരാമർശം
നടത്തിയത്;
ഇക്കാര്യത്തിൽ
ലോകബാങ്ക് അവരുടെ
അതൃപ്തി
അറിയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം പദ്ധതി
*94.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു വിദ്യാഭ്യാസ
സംരക്ഷണയജ്ഞം
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിവരിക്കുമോ?
റോഡിന്റെ
ഇരുവശങ്ങളിലും തണല്‍ മരങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിന്
പദ്ധതി
*95.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എം.ഉമ്മര്‍
,,
കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പ്
സോഷ്യല്‍ ഫോറസ്ട്രി
വകുപ്പുമായി ചേര്‍ന്ന്
റോഡിന്റെ ഇരുവശങ്ങളിലും
തണല്‍ മരങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിനുള്ള
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരത്തില്‍
വച്ചുപിടിപ്പിക്കുന്ന
തണല്‍ മരങ്ങള്‍
അതിജീവിക്കുന്നത്
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
കണ്ടെത്തല്‍
വിശദമാക്കാമോ;
(സി)
അടിയന്തിര
സാഹചര്യത്തിലല്ലാതെ
തണല്‍ മരങ്ങള്‍
മുറിച്ച് മാറ്റുന്നത്
തടയുന്നതിന് കര്‍ശന
നിര്‍ദ്ദേശം
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ആധുനിക
സാങ്കേതിക വിദ്യക്കനുസൃതമായി
രജിസ്ട്രേഷന് വകുപ്പിന്റെ
പുനഃസംഘടന
*96.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധുനിക
സാങ്കേതിക വിദ്യകള്‍
കൈകാര്യം ചെയ്യാന്‍
തക്കവിധം രജിസ്ട്രേഷന്
വകുപ്പിനെ കാര്യക്ഷമവും
കുറ്റമറ്റതുമായ
വിധത്തില്‍
പുന:സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സമ്പൂര്‍ണ്ണ
ഡിജിറ്റൈസേഷന്,
ഇ-സ്റ്റാംപിംഗ്,
ഇ-പേയ്മെന്റ് എന്നീ
സംവിധാനങ്ങള്‍
നടപ്പാക്കാന്‍ തക്ക
സാങ്കേതിക വൈദഗ്ദ്ധ്യം
ജീവനക്കാര്‍ക്ക്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇ-പേയ്മെന്റ്
മുഖാന്തിരം വസൂലാക്കിയ
രജിസ്ട്രേഷന് ഫീസ്
മടങ്ങിപ്പോയതായ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പരിഹാര
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
വിദ്യാർത്ഥികളുടെ ജനാധിപത്യ
സംഘടനാ പ്രവര്‍ത്തനം
നിയമവിധേയമാക്കുന്നതിന് നടപടി
*97.
ശ്രീ.മുരളി
പെരുനെല്ലി
,,
റ്റി.വി.രാജേഷ്
,,
ഐ.ബി. സതീഷ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
ജനാധിപത്യ വേദികള്‍ ചില
നിക്ഷിപ്ത
താത്പര്യത്തോടെ
നിരോധിച്ചത്
വിദ്യാര്‍ത്ഥികളിൽ
ജനാധിപത്യ ബോധത്തിന്റെ
സ്ഥാനത്ത് ജാതി, മത,
സങ്കുചിത, വിഭാഗീയ
മനോഭാവം
ഉടലെടുക്കുന്നതിന്
കളമൊരുക്കുന്നുവെന്ന്
വ്യക്തമായ
സാഹചര്യത്തില്‍
ഹൈസ്കൂള്‍ തലം
മുതലെങ്കിലും
വിദ്യാലയങ്ങളില്‍
വിദ്യാര്‍ത്ഥികളുടെ
ജനാധിപത്യ സംഘടനാ
പ്രവര്‍ത്തനം
നിയമവിധേയമാക്കുമോ;
(ബി)
സ്വകാര്യ
സ്വാശ്രയ
സ്ഥാപനങ്ങളില്‍
മാത്രമല്ല എയ്ഡഡ്
ആര്‍ട്സ് & സയന്‍സ്
കോളേജുകളിലും പ്രവേശനം
നേടുന്ന സമയത്ത്
വിദ്യാര്‍ത്ഥി സംഘടനാ
പ്രവര്‍ത്തനം
നടത്തുകയില്ലെന്ന്
വിദ്യാര്‍ത്ഥികളും
രക്ഷിതാക്കളും
ഒപ്പിട്ടു നല്കാന്
നിര്‍ബന്ധിതരാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ
അരാജകത്വവും വര്‍ഗ്ഗീയ
വത്കരണവും
ശക്തമായതിനാല്‍
ജനാധിപത്യപരമായ
വിദ്യാര്‍ത്ഥി സംഘടനാ
പ്രവര്‍ത്തനം
പുന:സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ?
പൊതുമരാമത്ത്
ജീവനക്കാര്‍ക്ക് പരിശീലന
സംവിധാനം
*98.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ ജോലിയില്‍
പ്രവേശിക്കുന്നവര്‍ക്ക്
ആമുഖ പരിശീലനം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ കാര്യക്ഷമത
ഉയര്‍ത്തുന്നതിനായി
എഞ്ചിനീയര്‍മാര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാര്‍ക്ക് തുടര്‍
പരിശീലന സംവിധാനം
നടപ്പിലാക്കുന്നതിന്
പദ്ധതിയുണ്ടോ;
(സി)
ഏതൊക്കെ
കേന്ദ്രങ്ങളിലാണ്
പ്രസ്തുത പരിശീലനം
നടത്താനുദ്ദേശിക്കുന്നത്
എന്നറിയിക്കുമോ?
സ്വകാര്യ-പൊതുമേഖല
കശുവണ്ടി ഫാക്ടറികള്‍
*99.
ശ്രീ.എം.
മുകേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
പൊതുമേഖലയിലെ കശുവണ്ടി
ഫാക്ടറികളെല്ലാം
തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍
സാധ്യമായിട്ടുണ്ടോ;
ഇതുവഴി എത്ര പേര്‍ക്ക്
തൊഴില്‍
ലഭ്യമാക്കിയിട്ടുണ്ട്;
(ബി)
കശുവണ്ടി
വ്യവസായത്തിന് ആവശ്യമായ
തോട്ടണ്ടി സംസ്ഥാനത്ത്
ലഭ്യമല്ലാത്തതിനാല്‍
ഇറക്കുമതിക്കായി
ഏര്‍പ്പെടുത്തിയിരിക്കുന്ന
സംവിധാനം എന്താണ്;
ഇതിനായുള്ള പ്രത്യേക
കമ്പനി
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(സി)
ഗുണവും
വിലയും കുറഞ്ഞ
വിയറ്റ്നാം
കശുവണ്ടിപ്പരിപ്പ്
കേരളത്തിലെ വ്യവസായത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ; ഇതു
നിയന്ത്രിക്കാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ഡി)
സ്വകാര്യ-പൊതുമേഖല
കശുവണ്ടി ഫാക്ടറികള്‍
തുറന്നു
പ്രവര്‍ത്തിപ്പിക്കാനായി
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാമെന്നും അവ
എത്ര മാത്രം
ഫലവത്തായെന്നും
അറിയിക്കാമോ?
കെ.എസ്.ടി.പി.
രണ്ടാം ഘട്ട പദ്ധതി
*100.
ശ്രീ.പി.വി.
അന്‍വര്‍
,,
ജെയിംസ് മാത്യു
,,
കെ.ഡി. പ്രസേനന്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
രണ്ടാം ഘട്ട
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമായിരുന്നു;
ഇതിന്റെ വിശദ രൂപരേഖ
തയ്യാറാക്കിയത്
എന്നാണ്; രണ്ടാം
ഘട്ടത്തിന്റെ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ടില്‍
അപാകതകള്‍
കണ്ടെത്തിയിരുന്നോ;
എങ്കില്‍ എന്തെല്ലാം;
ഇക്കാര്യത്തില്‍
അന്വേഷണം
നടക്കുന്നുണ്ടോ;
(ബി)
രണ്ടാം
ഘട്ട പദ്ധതിയില്‍ എത്ര
കോടി രൂപയുടെ
പദ്ധതിയാണ്
ലോകബാങ്കിന്റെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിരുന്നതെന്നും
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് ലോക
ബാങ്ക് സഹായം
അംഗീകരിച്ചെന്നും
അറിയിക്കുമോ; എത്ര തുക
വീതം; അംഗീകാരം നല്കിയ
പ്രവൃത്തികള്‍ക്ക്
വായ്പ നല്കുന്നതില്
നിന്നും ലോകബാങ്ക്
പിന്മാറിയിട്ടുണ്ടോ;
ഇതിന്റെ കാരണം
അറിയിച്ചിട്ടുണ്ടോ;
(സി)
പ്രവൃത്തികളുടെ
നിര്‍വഹണ ഘട്ടത്തില്‍
പദ്ധതി രൂപരേഖയില്‍
മാറ്റം
വരുത്തേണ്ടിവന്നോ;
എന്തായിരുന്നു
കാരണമെന്നും അതുവഴി
എത്ര അധിക
ചെലവുവന്നെന്നും
അറിയിക്കാമോ;
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണ് എന്ന്
വെളിപ്പെടുത്താമോ?
വില്ലേജ്
ഓഫീസുകള്‍
അഴിമതിമുക്തമാക്കുന്നതിന്
നടപടി
*101.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
പി.ടി. തോമസ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകള്‍
അഴിമതിമുക്തമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
വില്ലേജാഫീസുകളില്‍
എത്തുന്ന
പൊതുജനങ്ങളോടുള്ള
ജീവനക്കാരുടെ
പെരുമാറ്റം
മാന്യമല്ലാത്തതാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കോഴിക്കോട്
ചെമ്പനാട്
വില്ലേജാഫീസില്‍
കര്ഷകന് ആത്മഹത്യ
ചെയ്തത് ജീവനക്കാരുടെ
മനുഷ്യത്വരഹിതമായ
പെരുമാറ്റത്തെത്തുടര്ന്നാണെന്ന
ആരോപണമുണ്ടോ; എങ്കില്‍
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു;
(ഡി)
ആത്മഹത്യ
ചെയ്ത കര്ഷകന്
ജോയിയുടെ കുടുംബത്തിന്
25 ലക്ഷം രൂപ
നഷ്ടപരിഹാരം
നല്‍കുന്നതിനും
കുടുംബത്തിലെ
ഒരാള്‍ക്ക് ജോലി
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
പരിസ്ഥിതിസൗഹൃദ
കെട്ടിട നിർമ്മാണ രീതികൾ
*102.
ശ്രീ.എം.
സ്വരാജ്
,,
കെ.വി.വിജയദാസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെട്ടിട
നിര്‍മ്മാണത്തില്‍
പരിസ്ഥിതിസൗഹൃദ
രീതികള്‍
അവലംബിക്കണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
കാലാവസ്ഥയ്ക്കും
ഭൂപ്രകൃതിയ്ക്കും
അനുയോജ്യമായ നിര്‍മ്മാണ
ശൈലികള്‍
അവലംബിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതിന്റെ
ഭാഗമായി മരാമത്ത്
ഡിസൈന്‍ വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിനും
ആധുനിക സംവിധാനങ്ങള്‍
ഒരുക്കി ആര്‍ക്കിടെക്ട്
വിഭാഗത്തെ
പുനസംഘടിപ്പിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പരീക്ഷാരീതി
പരിഷ്കരണത്തിന് നടപടി
*103.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഒന്നു മുതല്‍
പന്ത്രണ്ട് വരെയുള്ള
ക്ലാസുകളിലെ
പരീക്ഷാരീതി
പരിഷ്ക്കരിക്കുന്നതിന്
നീക്കമുണ്ടോ;
വിശദമാക്കുമോ;
(ബി)
പരീക്ഷകളുടെ
മൂല്യനിര്‍ണ്ണയ
സംവിധാനത്തില്‍ ഏതൊക്കെ
തരത്തിലുള്ള
മാറ്റങ്ങളാണ്
ഉദ്ദേശിക്കുന്നത്;
(സി)
ശരിയുത്തരം
തെരഞ്ഞെടുക്കുന്ന
രീതിയില്‍ നിന്നും
വ്യത്യസ്തമായി സ്വയം
ഉത്തരമെഴുതുന്ന
തരത്തിലുള്ള
ചോദ്യങ്ങളുടെ എണ്ണം
കൂട്ടുന്നതിന്
തയ്യാറാകുമോ;
(ഡി)
വിദ്യാര്‍ത്ഥികളുടെ
അറിവിന്റെ നിലവാരം
അളക്കുന്നതിന്
പര്യാപ്തമായ
ചോദ്യങ്ങള്‍
ഉള്‍ക്കൊള്ളിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഉപയോഗ
ശൂന്യമായ പ്ലാസ്റ്റിക് കൊണ്ട്
റോഡ് നിര്‍മ്മാണം
*104.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
കെ.സുരേഷ് കുറുപ്പ്
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉപയോഗ
ശൂന്യമായ പ്ലാസ്റ്റിക്,
റോഡ് നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്ന പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇപ്രകാരം ഏതെല്ലാം
റോഡുകളുടെ നവീകരണം
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റോഡുനിര്‍മ്മാണ രീതി
വിജയകരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടെങ്കില്‍
കൂടുതല്‍ റോഡുകള്‍
ഇപ്രകാരം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ദേശീയപാത
നിര്‍മ്മാണത്തില്‍
കോള്‍ഡ് ഇന്‍ പ്ലേസ്
റീസൈക്ലിംഗ് എന്ന
ജര്‍മ്മന്‍ സാങ്കേതിക
വിദ്യ
ഉപയോഗിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുജലാശയങ്ങളില്‍
മത്സ്യകൃഷി
*105.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യകൃഷിക്ക്
അനുയോജ്യമായ
പൊതുജലാശയങ്ങളെക്കുറിച്ചുള്ള
വിവരങ്ങള്‍ ഫിഷറീസ്
വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പൊതുജലാശയങ്ങളില്‍
മത്സ്യക്കുഞ്ഞുങ്ങളെ
സൗജന്യമായി
നിക്ഷേപിക്കുന്നതിനുള്ള
പദ്ധതി നിലവിലുണ്ടോ;
വിശദമാക്കുമോ;
(സി)
മത്സ്യകൃഷിക്ക്
അനുയോജ്യമാക്കിയെടുക്കാവുന്ന
പൊതുകുളങ്ങളെ
സംബന്ധിച്ച വിവരശേഖരണം
നടത്തുമോ എന്ന്
വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
ചട്ടങ്ങളില്‍ കാലാനുസൃത
പരിഷ്ക്കരണം
*106.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
ടി. വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വിദ്യാഭ്യാസ
ചട്ടങ്ങളില്‍ കാലാനുസൃത
പരിഷ്ക്കരണം നടത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദീകരിക്കാമോ;
(ബി)
ചട്ടങ്ങളില്‍
നിലനില്‍ക്കുന്ന
വ്യവസ്ഥകളില്‍
ചിലതെങ്കിലും
അവ്യക്തവും
കാലാനുസൃതവുമല്ലാത്തതിനാല്
നിരവധി കോടതി
വ്യവഹാരങ്ങള്ക്കിടയാക്കുന്ന
കാര്യം
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(സി)
എങ്കില്‍
സമഗ്ര പരിഷ്ക്കരണ
നടപടികള്‍ക്ക് തുടക്കം
കുറിക്കുമോ എന്ന്
വ്യക്തമാക്കാമോ?
തൊഴിലധിഷ്ഠിത
പരിശീലനം
*107.
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി, ബിരുദ
കോഴ്സുകളോടൊപ്പം
തൊഴിലധിഷ്ഠിത പരിശീലനം
ലഭിക്കത്തക്കവിധം ഓരോ
കോഴ്സിലും ഓരോ വിഷയം
കൂടി ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
ഏതെല്ലാം തൊഴിലധിഷ്ഠിത
വിഷയങ്ങളാണ്
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
*108.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ. ബാബു
,,
ഐ.ബി. സതീഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്കായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്കായി
പ്രത്യേക
പാഠപുസ്തകങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇത്തരം
വിദ്യാര്‍ത്ഥികളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തിയിട്ടുണ്ടോ;എങ്കില്‍
എപ്രകാരമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവരുടെ
പഠനം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനായി
അദ്ധ്യാപകര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കിവരുന്നുണ്ടോ;
വിശദമാക്കാമോ?
വിദ്യാഭ്യാസരംഗത്തെ
നവീകരണപ്രവര്‍ത്തനങ്ങള്‍
*109.
ശ്രീ.എ.
എന്‍. ഷംസീര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ആന്റണി
ജോണ്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസരംഗത്തെ
നവീകരണപ്രവര്‍ത്തനങ്ങളുടെ
ഭാഗമായി സര്‍ക്കാര്‍
പ്രഖ്യാപിച്ച പരീക്ഷാ
നവീകരണത്തിന്റെ
വിശദവിവരം
ലഭ്യമാക്കുമോ; കാണാപാഠം
പഠിക്കുന്നതിലുപരി
അറിവ് നേടുകയെന്ന
പ്രക്രിയയ്ക്ക് ഈ
നവീകരണം വഴി എത്രമാത്രം
പ്രോത്സാഹനം
ലഭിക്കുമെന്ന്
പരിശോധനാവിധേയമാക്കിയിരുന്നോ;
(ബി)
പരീക്ഷാപ്പേടി
അകറ്റുന്നതിനും
വിദ്യാര്‍ത്ഥികളുടെ
സമഗ്ര കഴിവ്
വിലയിരുത്തുന്നതിനും
ഉപയുക്തമായ രീതിയില്‍
ഇത്തരം നവീകരണം
നടത്തുമ്പോള്‍ പോലും
കലാകായിക
മേഖലയിലുള്‍പ്പെടെ
പ്രാഗത്ഭ്യം
തെളിയിക്കുന്നവര്‍ക്ക്
പഠനത്തില്‍
നഷ്ടപ്പെടുന്ന
സമയത്തിന് പരിഹാരമെന്ന
നിലയില്‍ നല്കുന്ന
ഗ്രേസ് മാര്‍ക്ക്
നിര്‍ത്തലാക്കണമെന്ന
നിര്‍ദ്ദേശം എത്രമാത്രം
പുരോഗമനപരമാണെന്ന്
പരിശോധനാ
വിധേയമാക്കുമോ;
(സി)
സ്വാശ്രയ
പ്രൊഫഷണല്‍ വിദ്യാഭ്യാസ
മേഖലയില്‍
അടിമവല്ക്കരണത്തിനുള്ള
പ്രധാന ഉപാധിയാണെന്ന്
ആക്ഷേപമുള്ള ഇന്റേണല്‍
അസസ്മെന്റ് എന്ന
അശാസ്ത്രീയ സമ്പ്രദായം
പുന:പരിശോധിക്കാന്‍
വേണ്ട നടപടിയുണ്ടാകുമോ?
റവന്യൂ
വകുപ്പില്‍ നിന്നും
ലഭിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
*110.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ നിന്നും
നല്കുന്ന ഏതൊക്കെ
സര്‍ട്ടിഫിക്കറ്റുകളാണ്
ഓണ്‍ലൈനായി
ലഭിക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
നിലവില്‍
നല്കുന്ന ജാതി
സര്‍ട്ടിഫിക്കറ്റിന്റെ
കാലാവധി എത്രയാണെന്ന്
അറിയിക്കുമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനകാലത്ത് പലതവണ ജാതി
സര്‍ട്ടിഫിക്കറ്റുകള്‍
നേടേണ്ടിവരുന്ന അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വിദ്യാഭ്യാസ
ആവശ്യങ്ങള്‍ക്കായുള്ള
ജാതി,നേറ്റിവിറ്റി,വരുമാന
സര്‍ട്ടിഫിക്കറ്റുകളുടെ
കാലാവധി
വര്‍ദ്ധിപ്പിക്കാന്‍
തയ്യാറാകുമോ; എങ്കില്‍
ഇത് എന്നുമുതല്‍
നടപ്പാക്കാന്‍ കഴിയും
എന്നറിയിക്കുമോ?
ചെറുകിട
കശുവണ്ടി വ്യവസായികള്‍
നേരിടുന്ന പ്രശ്നങ്ങള്‍
*111.
ശ്രീ.എം.
രാജഗോപാലന്‍
,,
ആര്. രാജേഷ്
,,
എന്‍. വിജയന് പിള്ള
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
കശുവണ്ടി വ്യവസായികള്‍
നേരിടുന്ന പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കശുവണ്ടി
വ്യവസായത്തിനാവശ്യമായ
തോട്ടണ്ടി കേരളത്തില്‍
തന്നെ
ഉല്പാദിപ്പിക്കുന്നതിന്
വിവിധ വകുപ്പുകളുമായി
ചേര്‍ന്ന് കശുമാവ് കൃഷി
വ്യാപിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കശുവണ്ടി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി,
മറ്റ് വ്യവസായ
ആവശ്യങ്ങള്‍ക്കായി
നീക്കിവച്ച വനഭൂമിയിലും
തരിശായി കിടക്കുന്ന
സ്ഥലങ്ങളിലും കശുമാവ്
കൃഷി ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
തോട്ടണ്ടി
ക്ഷാമം
പരിഹരിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാരിന്റെ
നേതൃത്വത്തില്‍
ആന്ധ്രാപ്രദേശില്‍
കശുമാവ്
കൃഷിചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
മത്സ്യമേഖലയുടെ
വികസനം
*112.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
മത്സ്യമേഖല സൂചിക
തയ്യാറാക്കണമെന്ന
കേന്ദ്ര സര്‍ക്കാര്‍
നിര്‍ദ്ദേശത്തില്‍
എന്തൊക്കെ നടപടികളാണ്
സംസ്ഥാന മത്സ്യ ബന്ധന
വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
നീല
സാമ്പത്തിക
വികസനത്തിന് (ബ്ലൂ
ഇക്കണോമി ഡവലപ്മെന്റ്)
കേന്ദ്രസര്‍ക്കാര്‍
ആവിഷ്കരിച്ച സാഗര്‍ മാല
പദ്ധതിയുടെ പ്രധാന
പരിപാടികള്‍
എന്തൊക്കെയാണ്;
സംസ്ഥാനത്തിന്റെ
മത്സ്യമേഖല വികസനത്തിന്
ഈ പദ്ധതിയെ
എങ്ങനെയൊക്കെയാണ്
പ്രയോജനപ്പെടുത്താന്‍
ഉദേശിക്കുന്നത് ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ
സമുദ്ര മത്സ്യ നയം
കേരളത്തിലെ
മല്‍സ്യതൊഴിലാളി
മേഖലയെയും പരമ്പരാഗത
മത്സ്യ മേഖലയെയും
ഏതൊക്കെ രീതിയിലാണ്
ബാധിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ഭവന
നിര്‍മ്മാണ സഹായ
പദ്ധതിയിലുള്‍പ്പെട്ട
വീടുകളുടെ വിവരശേഖരണം
*113.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.ബഷീര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നിര്‍മ്മാണമാരംഭിച്ച്
പണമില്ലാത്തതുകൊണ്ട്
ഗഡുക്കള്‍ മുഴുവന്‍
നല്കാതിരുന്നതുമൂലം
പാതിവഴിയില്‍
മുടങ്ങിപ്പോയ ഭവന
നിര്‍മ്മാണ സഹായ
പദ്ധതിയിലുള്‍പ്പെട്ട
വീടുകളുടെ വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇവരുടെ
പ്രശ്നം
പരിഹരിക്കുന്നതിന്, ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
അതുമൂലം
ഈ പദ്ധതിയിലുള്‍പ്പെട്ട
എത്ര വീടുകളുടെ പണി
പൂര്‍ത്തിയാക്കാനായിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
കെ.എസ്.ടി.പി
രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ
പുരോഗതി
*114.
ശ്രീ.ഡി.കെ.
മുരളി
,,
കെ.സുരേഷ് കുറുപ്പ്
,,
സി.കൃഷ്ണന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി
രണ്ടാം ഘട്ടത്തിന്റെ
പുരോഗതി അറിയിക്കുമോ;
വിവിധ പാക്കേജുകളുടെ
പ്രവര്‍ത്തന പുരോഗതി
നല്‍കുമോ;
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ കാരണം
എന്താണെന്നും അതു
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും അറിയിക്കുമോ;
(ബി)
ഫണ്ടിംഗ്
ഏജന്‍സി,
പ്രവൃത്തികളുടെ അവലോകനം
നടത്തുകയോ ഇതു
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം നല്‍കുകയോ
ചെയ്തിട്ടുണ്ടോ;
പദ്ധതിയില്‍ ലോക ബാങ്ക്
വായ്പാ ഘടകം എത്രയാണ്
എന്നറിയിക്കാമോ;
(സി)
റോഡുപണിയുടെ
നിര്‍മ്മാണത്തിലുണ്ടായി
എന്ന്കരുതപ്പെടുന്ന
അപാകതകള്‍
എന്തെല്ലാമാണ്; അത്
പരിഹരിക്കാന്‍ ആവശ്യമായ
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ?
ഭൂരേഖകള്‍
ഡിജിറ്റല്‍ ആക്കുന്നതിന്
നടപടി
*115.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരേഖകള്‍ പൂര്‍ണമായും
ഡിജിറ്റല്‍ ആക്കുന്നത്
സംബന്ധിച്ച് ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
ഇപ്പോള്‍
ഏതൊക്കെ ജില്ലകളിലാണ്
ഈ പദ്ധതി
ആരംഭിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ; ഈ
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാനാവുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കുമോ?
ഫിഷറീസ്
നയം
*116.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്ഫിഷറീസ്
നയം
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മത്സ്യബന്ധന
മേഖലയുടെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം
കാര്യങ്ങളാണ് നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിവരിക്കുമോ;
(സി)
പ്രസ്തുത
നയം എന്നത്തേയ്ക്ക്
പ്രസിദ്ധീകരിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
കശുവണ്ടി
തൊഴിലാളികളുടെ തൊഴില്‍
ദിനങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
*117.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
തൊഴിലാളികളുടെ തൊഴില്‍
ദിനങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കശുവണ്ടി
നേരിട്ട് ഇറക്കുമതി
ചെയ്യുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
നടപടികളിലൂടെ
തൊഴിലാളികള്‍ക്ക് എത്ര
തൊഴില്‍ ദിനങ്ങള്‍
അധികമായി നല്കാന്
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ?
സമയബന്ധിതമായി
പട്ടയം നല്‍കുന്നതിന് നടപടി
*118.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
രാജു എബ്രഹാം
,,
പി.വി. അന്‍വര്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം
സമയബന്ധിതമായി പട്ടയം
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
1977
ജനുവരി ഒന്നിന് മുമ്പ്
വനഭൂമി കൈവശം
ഉണ്ടായിരുന്നതും
റവന്യൂ, വനം
വകുപ്പുകളുടെ സംയുക്ത
പരിശോധന കഴിഞ്ഞ്
കേന്ദ്ര
സര്‍ക്കാരിന്റെയും
സുപ്രീം കോടതിയുടെയും
അനുമതി ലഭിച്ചതുമായ
കേസുകളില്‍
വ്യക്തികള്‍ക്ക് ഭൂമി
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
വനഭൂമിയ്ക്ക്
പകരമായി ഭൂമി കണ്ടെത്തി
നല്‍കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ;
(ഡി)
ദീര്‍ഘകാലമായി
ലാന്റ്
ട്രിബ്യൂണലുകളില്‍
കെട്ടിക്കിടക്കുന്ന
അപേക്ഷകള്‍
തീര്‍പ്പാക്കാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മത്സ്യക്കുഞ്ഞുങ്ങളുടെ
സംരക്ഷണം
*119.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനം
നടത്തുമ്പോള്‍
മത്സ്യക്കുഞ്ഞുങ്ങളെ
പിടിക്കുന്നതിന്
എന്തൊക്കെ
നിയന്ത്രണങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)
മത്സ്യക്കുഞ്ഞുങ്ങളെ
പിടിക്കുന്നത് തടയാന്‍
എന്തൊക്കെ
സജ്ജീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്
എന്നറിയിക്കുമോ;
(സി)
മത്സ്യബന്ധനവലകളുടെ
കണ്ണി വലിപ്പം
നിയന്ത്രിക്കുന്നതിന്
ബന്ധപ്പെട്ട നിയമം
ഭേദഗതി ചെയ്യുന്നതിന്
ആലോചനയുണ്ടോ;
വ്യക്തമാക്കുമോ?
വില്ലേജ്,താലൂക്ക്
ഓഫീസുകള്‍ ജനസൗഹൃദമാക്കാന്‍
നടപടി
*120.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
കാരാട്ട് റസാഖ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണ
ജനങ്ങള്‍ വിവിധ
ആവശ്യങ്ങള്‍ക്കായി
എത്തുന്ന വില്ലേജ്,
താലൂക്ക് ഓഫീസുകള്‍
ജനസൗഹൃദമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
ഓഫീസുകള്‍
അഴിമതിമുക്തമാക്കാന്‍
എന്തെല്ലാം കര്‍ശന
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
റവന്യൂ
വകുപ്പില്‍ നിന്നും
ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
ഓണ്‍ലൈനായി
ലഭിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ജാതി,
വരുമാന, നേറ്റിവിറ്റി
സര്‍ട്ടിഫിക്കറ്റുകളുടെ
കാലാവധി
ദീര്‍ഘിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?