വന്യമൃഗങ്ങളുടെ
ശല്യം നിയന്ത്രിക്കാന്‍ നടപടി
*61.
ശ്രീ.കെ.വി.വിജയദാസ്
,,
ബി.ഡി. ദേവസ്സി
,,
ജെയിംസ് മാത്യു
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ
പ്രത്യേകിച്ച്
കാട്ടാനകളുടെ ശല്യം
വര്‍ദ്ധിച്ചു വരുന്നതും
സ്വത്തിനും ജീവനും
ഭീഷണിയാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു നിയന്ത്രിക്കാന്‍
എന്തൊക്കെ പരിപാടികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
വന്യമൃഗങ്ങളുടെ
എണ്ണത്തിലുള്ള
വര്‍ദ്ധനവും കാലാവസ്ഥാ
വ്യതിയാനം
കൊണ്ടുണ്ടാകുന്ന
ആഹാരക്ഷാമവും മൂലമാണ്
അവ
നാട്ടിലിറങ്ങുന്നതെന്നതിനാല്
എന്തു പരിഹാരമാണ്
ഇതിനായി
ഉദ്ദേശിക്കുന്നത്;
(സി)
ജനജാഗ്രതാ
സമിതികളുടെ
പ്രവര്‍ത്തനവും
എസ്.എം.എസ് അലര്‍ട്ട്
സംവിധാനവും
കാര്യക്ഷമമായി
നടക്കുന്നുണ്ടോ
എന്നറിയിക്കാമോ?
പട്ടികജാതി
പട്ടിക ഗോത്രവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ ഉന്നമനം
*62.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ആര്. രാജേഷ്
,,
ആന്റണി ജോണ്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടിക ഗോത്രവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളെ
വിദ്യാഭ്യാസപരമായി
ഉന്നതിയിലെത്തിക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
അറിയിക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പട്ടികജാതി
പട്ടിക വര്‍ഗ്ഗ
വകുപ്പുകള്‍ക്ക്
കീഴിലുള്ള
സ്ഥാപനങ്ങളുടെ
നവീകരണത്തിനും
മെച്ചപ്പെട്ട
സൗകര്യങ്ങള്‍
ഒരുക്കുന്നതിനുമായി
ഏറ്റെടുത്തിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
വീട്ടില്‍
സ്വന്തമായി
പഠനമുറിയെന്ന
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
ആഗ്രഹം സഫലമാക്കാനുള്ള
'പഠനമുറി 'പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പുതിയ
മദ്യ നയം
*63.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ മദ്യ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകാമോ;
(ബി)
മുന്‍
സര്‍ക്കാര്‍ കൈക്കൊണ്ട
മദ്യനയം എന്തായിരുന്നു
എന്നും അതിൽ നിന്നും
വ്യത്യസ്തമായി
എന്തെല്ലാം
മാറ്റങ്ങളാണ് പുതിയ
മദ്യനയത്തിനുള്ളതെന്നും
വ്യക്തമാക്കാമോ?
പാലുല്പാദനത്തില്
സ്വയം പര്യാപ്തത
*64.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്പാദനത്തില്
സ്വയം പര്യാപ്തത
കൈവരിക്കുക എന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
സംസ്ഥാനത്തെ പാല്
ആവശ്യകതയുടെ എത്ര
ശതമാനമാണ് ആഭ്യന്തര
ഉല്പാദനം എന്ന്
വ്യക്തമാക്കാമോ;
(സി)
ക്ഷീര
ഗ്രാമം എന്ന പേരില്‍
ഒരു പദ്ധതി
നടപ്പാക്കുന്നുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പെരിപ്പതറ്റിക്
വിദ്യാഭ്യാസ പദ്ധതി
*65.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്രവര്‍ഗ്ഗക്കാര്‍ക്കു
വേണ്ടിയുള്ള
പെരിപ്പതറ്റിക്
വിദ്യാഭ്യാസ പദ്ധതി,
ഇവരുടെ വിദ്യാഭ്യാസ
വളര്‍ച്ചയ്ക്ക്
എത്രത്തോളം സഹായകമായി
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഇതിനായി
നിയോഗിക്കപ്പെടുന്ന
അദ്ധ്യാപകരെ
തെരഞ്ഞെടുക്കുന്ന രീതി
എന്താണെന്നും അവര്‍ക്കു
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
വ്യാജമദ്യം,
മയക്കുമരുന്ന് എന്നിവയുടെ
വ്യാപനം തടയുന്നതിന്
പദ്ധതികള്‍
*66.
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
അശാസ്ത്രീയ
മദ്യനയത്തിന്റെ ഫലമായി
ഉണ്ടായിട്ടുള്ള
വ്യാജമദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
വ്യാപനം തടയാൻ
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
മറ്റു
സംസ്ഥാനങ്ങളില്‍ നിന്ന്
നിരോധിത ഉല്പന്നങ്ങള്
വ്യാപകമായി
കള്ളക്കടത്ത്
നടത്തുന്നുണ്ടെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍ ചെക്ക്
പോസ്റ്റുകളില്‍ ആധുനിക
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനും
ട്രെയിനുകളിലും
റെയില്‍വേ
സ്റ്റേഷനുകളിലും
പരിശോധന നടത്തുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ലഹരി
വര്‍ജ്ജന പരിപാടിയായ '
വിമുക്തി ' യുടെ
വിശദാംശം നല്‍കുമോ; ഇത്
എത്രമാത്രം
കാര്യക്ഷമമായി
നടക്കുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
സമഗ്ര
നദീ സംരക്ഷണ പദ്ധതി
*67.
ശ്രീ.പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലങ്ങളില്‍
സംസ്ഥാനത്തെ നദികള്‍
ഒട്ടുമിക്കതും
ഒഴുക്കുനിലച്ച്
വറ്റിപ്പോകുന്ന അവസ്ഥ
കാലം ചെല്ലുംതോറും
സര്വ്വസാധാരണമാകുന്നതിന്റെ
കാരണങ്ങളെക്കുറിച്ച്
പഠിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
മഴയുടെ
ലഭ്യതയിലെ
ഏറ്റക്കുറച്ചിലുകള്‍
ഉൾപ്പെടെയുള്ള
കാരണങ്ങളാൽ
അണക്കെട്ടുകളിലും ഈ
പ്രവണത
ആവര്‍ത്തിക്കുന്നുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ജല
ഉപഭോഗം വര്‍ദ്ധിച്ച്
വരികയും ലഭ്യത കുറഞ്ഞു
വരികയും നദികളില്‍ ഉളള
ജലം തന്നെ മനുഷ്യരുടെ
വിവേകരഹിതമായ
പ്രവൃത്തികൾ കൊണ്ടും
ഉപ്പുവെളളം കയറിയും
മലിനമായിക്കൊണ്ടിരിക്കുന്ന
ഭീതിജനകമായ അവസ്ഥയില്‍
ഒരു സമഗ്ര നദീ സംരക്ഷണ
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പാക്കുന്ന കാര്യം
പരിഗണിക്കുമോ?
പട്ടികജാതി-പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വീടു
നിര്‍മ്മിച്ചു നല്കുന്ന
പദ്ധതി
*68.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ബി.സത്യന്
,,
പി.ടി.എ. റഹീം
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ എത്തിയ
ശേഷം പട്ടികജാതി-പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്
വീടു നിര്‍മ്മിച്ചു
നല്കുന്ന പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(ബി)
ഇന്ദിര
ആവാസ് യോജന പ്രകാരം
വീട് അനുവദിക്കപ്പെട്ട
പട്ടികജാതിക്കാര്‍ക്ക്
നല്‍കേണ്ടിയിരുന്ന അധിക
ധനസഹായം
നല്കാതിരുന്നതിനാല്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് പണി
മുടങ്ങിക്കിടന്ന എത്ര
വീടുകളുടെ പണി
പൂര്‍ത്തിയാക്കാന്‍
സാധിച്ചുവെന്നതിന്റെ
കണക്ക് ലഭ്യമാണോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വീട്
അനുവദിച്ചെങ്കിലും, പണം
നല്കി പണി
പൂര്‍ത്തിയാക്കാന്‍
സാധിക്കാതിരുന്ന
സ്പില്‍ ഓവര്‍ വീടു
നിര്‍മ്മാണത്തിന്റെ
പുരോഗതി അറിയിക്കാമോ?
ശുദ്ധജലം
ലഭ്യമാക്കുന്നതിന് നടപടി
*69.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാവര്ക്കും
ശുദ്ധജലം
ലഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏറ്റെടുത്ത കുടിവെള്ള
പദ്ധതികള്‍
ഏതെല്ലാമാണ്; വിശദാംശം
നല്‍കുമോ;
(സി)
ഇവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
പട്ടിക
ഗോത്രവര്‍ഗ്ഗക്കാരിലെ
തൊഴിലില്ലായ്മ
*70.
ശ്രീ.യു.
ആര്. പ്രദീപ്
,,
ജോര്‍ജ് എം. തോമസ്
,,
കെ. ആന്‍സലന്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ഗോത്രവര്‍ഗ്ഗക്കാരില്‍
പ്ലസ്ടുവോ സാങ്കേതിക
വിദ്യാഭ്യാസമോ
പ്രൊഫഷണല്‍
വിദ്യാഭ്യാസമോ മറ്റ്
ഉയര്‍ന്ന വിദ്യാഭ്യാസ
യോഗ്യതയോ നേടിയ
പതിനായിരത്തിലധികം
പേര് തൊഴില്‍രഹിതരായി
ഉണ്ടെന്ന വാര്‍ത്തയുടെ
നിജസ്ഥിതി
പരിശോധിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(ബി)
വിദ്യാഭ്യാസ
യോഗ്യതയുള്ളവര്‍ക്ക്
അവരുടെ
യോഗ്യതയ്ക്കനുസരിച്ച്
തൊഴില്‍ നേടുന്നതിന്
സഹായകമായ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
'ഗോത്ര ജീവിക'
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
അറിയിക്കാമോ;
(സി)
പ്രതികൂല
സാഹചര്യങ്ങള്‍ മൂലം
പഠനം
പൂര്‍ത്തിയാക്കാന്‍
സാധിക്കാത്തവര്‍
ഉള്‍പ്പെടെയുള്ള പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്
ഉപജീവന മാര്‍ഗ്ഗം
ഉറപ്പാക്കുന്നതിനുവേണ്ട
പദ്ധതി ആവിഷ്കരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
വനസംരക്ഷണത്തിനും
പരിപാലനത്തിനും കര്‍മ്മ
പദ്ധതി
*71.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണത്തിനും
വനപരിപാലനത്തിനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
ഏതെല്ലാം പദ്ധതികളാണ്
തുടരാനും
ശക്തിപ്പെടുത്താനും
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ ഏതെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്ത്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
ബാലവേല
നിര്‍മ്മാര്‍ജ്ജനം
*72.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാലവേല പൂര്‍ണ്ണമായും
നിര്‍ത്തലാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ബാലവേലയില്‍
ഏര്‍പ്പെട്ടിരിക്കുന്ന
കുട്ടികളെ
കണ്ടെത്തുന്നതിനും അവരെ
പുനരധിവസിപ്പിക്കുന്നതിനും
നിലവില്‍ എന്ത്
സംവിധാനമാണുള്ളത്;
വ്യക്തമാക്കുമോ?
ബാലവേല
നിര്‍മ്മാര്‍ജ്ജനത്തിനും
ബാലതൊഴിലാളി പുനരധിവാസത്തിനും
നടപടി
*73.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി
,,
വി. കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാലവേല
നിര്‍മ്മാര്‍ജ്ജനത്തിനും
ബാലതൊഴിലാളികളുടെ
പുനരധിവാസത്തിനും
വേണ്ടി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ബാലവേല
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനായി ജില്ലാ
ഭരണകൂടങ്ങളുടെയും വിവിധ
വകുപ്പുകളുടെയും
സന്നദ്ധ സംഘടനകളുടെയും
സഹകരണത്തോടെ
പരിശോധനകളും
ബോധവല്‍ക്കരണ
പരിപാടികളും
സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
(സി)
വിവിധ
തൊഴിലുടമ- തൊഴിലാളി
യൂണിയന് സംഘടനകളുടെ
സഹകരണത്തോടെയും ആധുനിക
വിവര
സാങ്കേതികവിദ്യയുടെ
സഹായത്തോടെയും
ബാലവേലയ്ക്കെതിരെയുള്ള
പ്രചരണ പരിപാടികള്‍
സംസ്ഥാന വ്യാപകമായി
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പാല്
ഉല്പാദനത്തില്
സ്വയംപര്യാപ്തത
*74.
ശ്രീ.വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
കെ.മുരളീധരന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ഓടെ
പാല് ഉല്പാദനത്തില്
സംസ്ഥാനത്തെ
സ്വയംപര്യാപ്തമാക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
നമ്മുടെ
ക്ഷീരവിപണിക്ക് വിദേശ
വിപണിയിലേക്ക്
കടന്നുകയറുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇതുമൂലം
ക്ഷീരകര്‍ഷകര്‍ക്ക്
മെച്ചപ്പെട്ട പാല് വില
ഉറപ്പാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
ധനസഹായത്തോടെ കുറഞ്ഞ
പ്രീമിയം നിരക്കില്‍
കന്നുകാലി
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ ഈ പദ്ധതിയുടെ
അടിസ്ഥാനത്തില്‍ എത്ര
കന്നുകാലികളെ ഇന്‍ഷ്വർ
ചെയ്തുവെന്ന്
അറിയിക്കുമോ;
(ഡി)
റീജിയണൽ
കോംപ്രിഹെൻസീവ്
ഇക്കണോമിക്
പാർട്ണർഷിപ്പ്
(ആർ.സി.ഇ.പി.) ഉടമ്പടി
യാഥാര്‍ത്ഥ്യമാകുമ്പോള്‍
നമ്മുടെ ആഭ്യന്തര പാല്
വിപണിയെ അത് എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കാമോ?
നോക്കുകൂലി
സമ്പ്രദായം നിര്‍മ്മാര്‍ജ്ജനം
ചെയ്യാന്‍ നടപടി
*75.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചുമട്ടുതൊഴിലാളി നിയമം
ലംഘിച്ച് നോക്കുകൂലി
സമ്പ്രദായം
ശക്തിപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
നിയമലംഘനം കൂടുതല്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നത് ഏതു
ജില്ലയിലാണ്;
(സി)
പൊതുജനത്തെ
കഷ്ടപ്പെടുത്തുന്ന
നോക്കുകൂലി സമ്പ്രദായം
നിര്‍മ്മാര്‍ജ്ജനം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പാലിന്റെ
ആഭ്യന്തര ഉല്‍പ്പാദനം
*76.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ആവശ്യമായ പാല് ഇവിടെ
ഉല്‍പ്പാദിപ്പിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ഏതൊക്കെ
സംസ്ഥാനങ്ങളെയാണ് നാം
ആശ്രയിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പാലിന്റെ ഗുണമേന്മ
ഉറപ്പു വരുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ;
(സി)
സംസ്ഥാനത്തിനാവശ്യമായ
പാല് ഇവിടെ തന്നെ
ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതിക്കാര്‍ക്കായുള്ള
ക്ഷേമപ്രവര്‍ത്തനങ്ങള്‍
*77.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്ക്
എന്തെല്ലാം
ക്ഷേമപ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയതെന്ന്
വിശദീകരിക്കുമോ;
(ബി)
ഇവര്‍ക്കുവേണ്ടി
നിലവില്‍ ഏതെല്ലാം
പദ്ധതികളാണ് നടപ്പാക്കി
വരുന്നതെന്ന്
വിവരിക്കുമോ;
(സി)
എന്തെല്ലാം
പുതിയ പദ്ധതികളാണ് ഈ
സർക്കാർ
ഇവര്‍ക്കുവേണ്ടി
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
ഇവയില്‍ ഏതെല്ലാം
പദ്ധതികള്‍ തുടക്കം
കുറിച്ച്
നടപ്പാക്കിവരുന്നു
എന്ന് വ്യക്തമാക്കുമോ?
തൊഴിലന്വേഷകര്‍ക്ക്
സഹായകരമായ പദ്ധതികൾ
*78.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ.എം. ആരിഫ്
,,
എം. മുകേഷ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
ആധുനികവല്‍ക്കരിക്കുന്നതിനായി
നടപ്പിലാക്കിയ
പദ്ധതിയുടെ നേട്ടം
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യമേഖലയില്‍
ഉണ്ടാകുന്ന
തൊഴിലുകളിലേക്ക് കൂടി
തൊഴിലന്വേഷകര്‍ക്ക്
അവസരം ലഭിക്കത്തക്ക
രീതിയില്‍ തൊഴില്‍
വകുപ്പ് ജോബ്
പോര്‍ട്ടല്‍ ഒരുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സ്വകാര്യ
മേഖലയിലെ
തൊഴിലവസരങ്ങള്‍ കൂടി
ലഭ്യമാക്കുകയെന്ന
ഉദ്ദേശ്യത്തോടെ
ആരംഭിച്ചിട്ടുള്ള
എംപ്ലോയബിലിറ്റി
സെന്റര്‍ പദ്ധതി എത്ര
മാത്രം
പ്രയോജനപ്രദമാകുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
കരിയര്‍
ഡെവലപ്മെന്റ്
സെന്ററുകളുടെ
പ്രവര്‍ത്തനത്തെക്കുറിച്ച്
വിശദമാക്കാമോ; ഇവ
കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കരട്
തൊഴില്‍ നയം
*79.
ശ്രീ.അനില്‍
അക്കര
,,
വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരട്
തൊഴില്‍ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
എങ്കില്‍ പ്രസ്തുത
നയത്തിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
തൊഴിലാളികളുടെ
ഏറ്റവും കുറഞ്ഞ കൂലി
നിരക്കില്‍ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ പേര്
രജിസ്റ്റര്‍ ചെയ്ത 50
വയസ്സിനു
മുകളിലുള്ളവർക്കായി
സമഗ്ര തൊഴില്‍
പുനരധിവാസ പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
(ഡി)
പുതിയ
തൊഴില്‍ നയം തൊഴില്‍
മേഖലയില്‍ ഉണര്‍വ്
ഉണ്ടാക്കുമെന്ന്
കരുതുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
കരട്
തൊഴില്‍ നയം
*80.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി.കെ. ശശി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയുടെ സമഗ്ര
വളര്‍ച്ചയ്ക്കായി
ഉല്‍പ്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം
സംഘടിത-അംസംഘടിത
മേഖലയിലെ തൊഴിലാളികളുടെ
തൊഴില്‍ സുരക്ഷയും
സാമൂഹിക സുരക്ഷയും
ഉറപ്പാക്കുന്നതിന്
പ്രഖ്യാപിച്ച പുതിയ
കരട് തൊഴില്‍ നയത്തില്‍
പ്രധാനമായും എന്തൊക്കെ
കാര്യങ്ങള്‍
ഉള്‍ക്കൊള്ളുന്നുവെന്ന്
അറിയിക്കാമോ;
(ബി)
അസംഘടിത
മേഖല, പ്ലാന്റേഷന്
മേഖല തുടങ്ങിയ തൊഴില്‍
ചൂഷണം അധികം നടക്കുന്ന
മേഖലകളില്‍
തൊഴിലാളികള്‍ക്ക്
പരിരക്ഷ ഉറപ്പാക്കാനായി
എന്തെല്ലാം
വ്യവസ്ഥകളുണ്ടെന്ന്
വിശദമാക്കുമോ;
(സി)
തൊഴില്‍
നൈപുണ്യ വികസനത്തിനും
എല്ലാ മേഖലയിലും
മാന്യമായ വേതനം
ഉറപ്പാക്കുന്നതിനും
കരട് നയം എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
വിഭാവനം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ക്ഷീരമേഖലയുടെ
സമഗ്രവികസനം
*81.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എസ്.രാജേന്ദ്രന്
,,
വി. അബ്ദുറഹിമാന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ക്ഷീരമേഖലയില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
ക്ഷീരമേഖലയുടെ
ആധുനികവല്‍ക്കരണത്തിനും
അതുവഴി യുവാക്കളെ ഈ
മേഖലയിലേക്ക്
ആകര്‍ഷിക്കത്തക്ക
വിധത്തിലും പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കന്നുകാലികള്‍ക്ക്
ഇന്‍ഷൂറന്‍സ്
ഏര്‍പ്പെടുത്തുക,
ന്യായവിലയ്ക്ക് തീറ്റ
ലഭ്യമാക്കുക,
തീറ്റപ്പുല്‍കൃഷി
വ്യാപിപ്പിക്കുക
തുടങ്ങി ക്ഷീരകൃഷി
വ്യാപനത്തിന് വേണ്ട
അനിവാര്യ സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
നല്കുന്ന സഹായങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
സമഗ്ര
ക്ഷീരവികസന പദ്ധതി
*82.
ശ്രീ.പി.കെ.
ശശി
,,
ജോര്‍ജ് എം. തോമസ്
,,
ആന്റണി ജോണ്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരമേഖലയുടെ
വികസനത്തിനായി സമഗ്ര
ക്ഷീരവികസന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
കടക്കെണിയിലായ
ക്ഷീര കര്‍ഷകര്‍ക്കായി
പ്രത്യേക കടാശ്വാസ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇതിനായി എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ക്ഷീര
കര്‍ഷക പെന്ഷന്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഇ)
ക്ഷീര
കര്‍ഷകര്‍ക്ക്
വരള്‍ച്ചാ ദുരിതാശ്വാസ
സഹായ പദ്ധതിയായി
വയ്ക്കോലിനും
പച്ചപ്പുല്ലിനും
സബ്സിഡി നടപ്പിലാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കാമോ?
വന്യമൃഗ
ആക്രമണം ചെറുക്കുന്നതിനുള്ള
നടപടികള്‍
*83.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
റ്റി.വി.രാജേഷ്
,,
പി.ടി.എ. റഹീം
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
നാട്ടിലിറങ്ങി കാര്‍ഷിക
വിളകള്‍
നശിപ്പിക്കുന്നതും
മനുഷ്യരുമായി
ഏറ്റുമുട്ടല്‍
ഉണ്ടാകുന്നതും
ഫലപ്രദമായി
ചെറുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു്
വിശദമാക്കാമോ;
(ബി)
ഇതിനായി
ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട്
അദ്ധ്യക്ഷനായി ജനകീയ
സമിതികൾ
രൂപീകരിച്ചിട്ടുണ്ടോ;
(സി)
കാട്ടുമൃഗങ്ങളുടെ
ശല്യം കൂടുതലുള്ള
വയനാട്, മൂന്നാര്‍
വനമേഖലകളില്‍ വന്യജീവി
സാന്നിധ്യം
അറിയിക്കുന്നതിന്
എസ്.എം.എസ്. അലര്‍ട്ട്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പ്രദേശങ്ങളില്‍ റെയില്‍
ഫെന്‍സിംഗ് പോലുള്ള
ഫലപ്രദമായ
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
വന്യജീവികളുടെ
ആക്രമണത്തിന്
ഇരയായവര്‍ക്കുള്ള
നഷ്ടപരിഹാരത്തുക
കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിന്
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
ജലസുരക്ഷയും
ജലലഭ്യതയും
ഉറപ്പുവരുത്തുന്നതിന് നടപടി
*84.
ശ്രീ.കെ.ജെ.
മാക്സി
,,
എ. പ്രദീപ്കുമാര്‍
,,
എ.എം. ആരിഫ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുഭവപ്പെട്ട
അതിരൂക്ഷമായ വരള്‍ച്ച
നേരിടുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാലയളവില്‍
ജലസുരക്ഷ
ഉറപ്പുവരുത്താന്‍
ഫലപ്രദമായ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചത്;
(സി)
കുടിവെള്ള
പദ്ധതി
നിലവിലില്ലാത്തതോ
ഭാഗികമായി മാത്രമുള്ളതോ
ആയ പ്രദേശങ്ങളില്‍
വെള്ളമെത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പൈപ്പുകള്‍
പൊട്ടി ജലം പാഴായി
പോകുന്നത് തടയാൻ
ജീര്‍ണ്ണാവസ്ഥയിലായ പഴയ
പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സാംസ്ക്കാരിക
രംഗത്തെ ശക്തിപ്പെടുത്താന്‍
നടപടി
*85.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.രാജു
എബ്രഹാം
,,
പുരുഷന് കടലുണ്ടി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ഗ്ഗീയ
ശക്തികള്‍ സാംസ്ക്കാരിക
രംഗത്ത് നടത്തുന്ന
അധിനിവേശം ചെറുക്കാനായി
സാംസ്ക്കാരിക വകുപ്പ്
എതൊക്കെ തരത്തിലുള്ള
ഇടപെടലുകള്‍
നടത്തുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
അടിസ്ഥാനാവശ്യങ്ങളായ
ഭക്ഷണം, വസ്ത്രധാരണം
തുടങ്ങിയ മേഖലകളില്‍
മാത്രമല്ല കുടുംബ
ബന്ധങ്ങളില്‍ വരെ
കേന്ദ്ര ഭരണം
ഉപയോഗിച്ച്
നിയന്ത്രണവും
പെരുമാറ്റചട്ടങ്ങളും
ഏര്‍പ്പെടുത്താനുള്ള
ശ്രമം ചെറുക്കാനായി
സാംസ്ക്കാരിക രംഗത്തെ
ശക്തിപ്പെടുത്തുവാന്‍
നടപടി സ്വീകരിയ്ക്കുമോ;
(സി)
ഭൂരിപക്ഷ-ന്യൂനപക്ഷ
ഛിദ്രശക്തികള്‍ക്ക്
വിധേയമായി
പ്രവര്‍ത്തിക്കാത്ത
എഴുത്തുകാര്‍ക്കും
സാംസ്ക്കാരിക
രംഗത്തുള്ളവര്ക്കുമെതിരെ
ഭീഷണി ഉയര്‍ത്തുന്നതിനെ
പ്രതിരോധിക്കാനായി എതു
വിധത്തിലുള്ള
ഇടപെടലുകള്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(ഡി)
ഹിന്ദുത്വമാണ്
ദേശീയതയെന്ന്
പ്രഖ്യാപിച്ചുകൊണ്ട്
കുടുംബ പ്രബോധനമെന്ന
പേരില്‍ ഭവന സന്ദര്‍ശനം
വഴി ജനങ്ങളില്‍
ഭീതിയുണര്‍ത്തി അവരെ
ഫാസിസത്തിന്റെ ഇരകളോ
പങ്കാളികളോ
ആക്കിമാറ്റാനുള്ള
വിദ്രോഹ ശക്തികളുടെ
നീക്കത്തെ ആശയപരമായി
നേരിടുന്നതിന്
സാംസ്ക്കാരിക വകുപ്പ്
എന്തെങ്കിലും പരിപാടി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ജലസംരക്ഷണത്തിനായി
ജനകീയ പങ്കാളിത്തം
*86.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വേനല്‍ക്കാലത്ത്
കുടിവെള്ളത്തിന് കടുത്ത
ക്ഷാമം
അനുഭവപ്പെട്ടതിന്റെ
പശ്ചാത്തലത്തില്‍
ജലസംരക്ഷണത്തിന്റെ
പ്രാധാന്യം
ബോധ്യപ്പെടുത്തി
അതിനായി ജനകീയ
പങ്കാളിത്തം
നേടുന്നതിനായി
പദ്ധതിയുണ്ടോ;
(ബി)
സംസ്ഥാനത്തെ
അഞ്ച് ചെറുനദികളൊഴികെ
മറ്റുള്ളവയെല്ലാം
ഗുരുതരമായ തോതില്‍
മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന്,
ജലസ്രോതസ്സുകള്‍
വികസിപ്പിക്കുന്നതിനും
പരിപാലിക്കുന്നതിനുമായുള്ള
കേന്ദ്രം
(സി.ഡബ്ല്യു.ആര്.ഡി.എം.)
കണ്ടെത്തിയിരുന്നോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
കുടിവെള്ള മലിനീകരണ
നിയന്ത്രണത്തിനായി
വകുപ്പ് എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ജലസ്രോതസ്സുകളുടെ
മലിനീകരണത്തിന്
കാരണമാകുന്ന പ്രധാന
പ്രശ്നങ്ങള്‍
എന്തെല്ലാമാണ്;
മലിനീകരണത്തിന്
കാരണക്കാരാകുന്നവർക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാന്‍
ആവശ്യമെങ്കില്‍ നിയമ
നിര്‍മ്മാണം നടത്താന്‍
തയ്യാറാകുമോ എന്ന്
അറിയിക്കുമോ?
ജലക്ഷാമം
*87.
ശ്രീ.സി.മമ്മൂട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന
ജലക്ഷാമത്തിലേക്ക്
നയിച്ച അടിസ്ഥാന
കാരണങ്ങളെയും
വീഴ്ചകളെയും
സംബന്ധിച്ച് പരിചിന്തനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്വാഭാവിക
ജലസ്രോതസ്സുകള്‍
മാലിന്യം നിറച്ച് ജലം
ഉപയോഗ ശൂന്യമാക്കിയതും
കുറെയേറെ എണ്ണം
നികത്തിയതും
ശേഷിക്കുന്നവയെ
സംരക്ഷിക്കാത്തതുമാണ്
ഇന്നത്തെ ദുസ്ഥിതിക്ക്
പ്രധാന കാരണമെന്ന
കാര്യം
ബോദ്ധ്യമായിട്ടുണ്ടോ;
(സി)
ജലദൗര്‍ലഭ്യം
രൂക്ഷമായിട്ടും
സര്‍ക്കാരോ ജനങ്ങളോ
ജലോപയോഗത്തില്‍ സ്വയം
നിയന്ത്രണത്തിന്
തയ്യാറാകാത്ത
അവസ്ഥയെക്കുറിച്ച്
ബോധവത്ക്കരണ നടപടികള്‍
സ്വീകരിക്കുന്ന കാര്യം
ആലോചിക്കുമോ;
വിശദമാക്കുമോ?
സിനിമാ
മേഖലയിലെ അനഭിലഷണീയമായ
പ്രവണതകള്‍
*88.
ശ്രീ.ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിനിമാ
മേഖലയിലെ അനഭിലഷണീയമായ
പ്രവണതകള്‍
ഒഴിവാക്കുന്നതിന്
ഏതൊക്കെ തരത്തിലുള്ള
നിയന്ത്രണങ്ങള്‍
കൊണ്ടുവരാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
സിനിമാ
മേഖലയില്‍
തൊഴിലെടുക്കുന്നവര്‍ക്ക്
തൊഴില്‍ നിയമങ്ങള്‍
ബാധകമാക്കുമോ;
(സി)
സിനിമാ
സംഘടനകളുടെ മേല്‍
ഏതെല്ലാം തരത്തിലുള്ള
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ആലോചിക്കുന്നത്;
(ഡി)
സിനിമാ
മേഖലയിലെ
ക്രിമിനല്‍വല്‍ക്കരണം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി
നൂതനപദ്ധതികള്‍
*89.
ശ്രീ.ആര്.
രാജേഷ്
,,
രാജു എബ്രഹാം
,,
ഒ. ആര്. കേളു
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി
എന്തെല്ലാം
നൂതനപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
ആദിവാസി
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
തടയുന്നതിന് ഗോത്രബന്ധു
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിദ്യാലയങ്ങള്‍
ഗോത്ര
സൗഹൃദമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കായി
ആവിഷ്ക്കരിച്ച
ഗോത്രസാരഥി പദ്ധതി
കൂടുതല്‍
പ്രദേശങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ജലവിഭവ
വകുപ്പ് പുനസംഘടന
*90.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പ്
പുനസംഘടിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പുനഃസംഘടനയിലൂടെ
ജലവിഭവ വകുപ്പിന്റെ
പ്രവർത്തനങ്ങളിൽ
എന്തൊക്കെ തരത്തിലുള്ള
മാറ്റങ്ങള്‍
കൊണ്ടുവരുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?