ചരക്ക്
സേവന നികുതി നടപ്പാക്കിയ
ശേഷമുള്ള വില വർദ്ധന
*31.
ശ്രീ.ഇ.പി.ജയരാജന്
,,
വി. കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പാക്കുന്നതോടെ
ചരക്കുകള്‍ക്ക് ശരാശരി
എട്ട് ശതമാനത്തോളം
വിലക്കുറവുണ്ടാകുമെന്ന്
കേന്ദ്ര നികുതി ചീഫ്
കമ്മീഷണര്‍
വ്യക്തമാക്കിയിട്ടും
സംസ്ഥാനത്ത് എല്ലാ
ഉല്പന്നങ്ങള്ക്കും
തന്നെ വില
വര്‍ദ്ധിക്കാനിടയായ
സാഹചര്യം
വിലയിരുത്തിയിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
രാജ്യത്ത്
ആകെ ഒരു ലക്ഷത്തോളം
കോടി രൂപയുടെ ഇളവ്
വിവിധ നികുതിയിനത്തിലും
ഡ്യൂട്ടിയിനത്തിലും
ഉണ്ടായിട്ടും ഇതിന്റെ
ആനുകൂല്യം
നികുതിദായകരായ
ഉപഭോക്താക്കള്‍ക്ക്
ലഭിക്കാതിരിക്കുകയും
അധിക വില
നല്കേണ്ടിവരികയും
ചെയ്യുന്നത്
അവസാനിപ്പിക്കാനായി
കേന്ദ്ര സര്‍ക്കാര്‍
നടത്തിയ ഇടപെടലുകള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
അമിതവിലയീടാക്കുന്നതിനെതിരെ
നടപടിയെടുക്കുന്നതിന്
ജി.എസ്.ടി. നിയമത്തില്‍
വ്യവസ്ഥയുണ്ടോയെന്നും
എങ്കില്‍ ഇതാരാണ്
നടപ്പിലാക്കേണ്ടതെന്നും
വിശദമാക്കാമോ; ഈ
സംവിധാനം കാര്യക്ഷമമായി
നടപ്പാക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
ഉൗര്ജ്ജോത്പാദനത്തിനുള്ള
പദ്ധതികള്‍
*32.
ശ്രീ.മുരളി
പെരുനെല്ലി
,,
രാജു എബ്രഹാം
,,
എ. പ്രദീപ്കുമാര്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗാര്‍ഹിക ഗാര്‍ഹികേതര
ആവശ്യങ്ങള്‍ക്കായി എത്ര
വെെദ്യുതി
വേണ്ടിവരുന്നുണ്ടെന്നും
അതില്‍ എത്ര ഭാഗം
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കാന്
സാധിക്കുന്നുണ്ടെന്നും
ബാക്കി എവിടെ നിന്നാണ്
വാങ്ങുന്നതെന്നും
അവയുടെ വിലയും
അറിയിക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനം
നടന്നുവരുന്ന
പദ്ധതികളുടെ ആകെ
ഉല്പാദനശേഷി
എത്രയെന്നും ഇവ
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സ്വീകരിച്ച നടപടികളും
അറിയിക്കുമോ;
(സി)
ഉൗര്ജ്ജോത്പാദനത്തിനുള്ള
പുതിയ പാരമ്പര്യ
പാരമ്പര്യേതര
പദ്ധതികള്‍
ഏതെല്ലാമെന്നും അവ
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്നും
വ്യക്തമാക്കാമോ?
പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
*33.
ശ്രീ.പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം നല്കുുമോ;
(സി)
സംസ്ഥാനം
വ്യവസായ സൗഹൃദമാക്കാന്‍
ഇതിനകം എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ?
സംസ്ഥാനത്തെ
ചരക്കു സേവന നികുതി ശൃംഖല
*34.
ശ്രീ.ഐ.ബി.
സതീഷ്
,,
എസ്.ശർമ്മ
,,
ജെയിംസ് മാത്യു
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചരക്കു സേവന നികുതി
ശൃംഖല
(ജി.എസ്.റ്റി.എന്‍.)
പൂര്‍ണ്ണമായും
സജ്ജമാക്കിയിട്ടുണ്ടോ;
എത്ര ശതമാനം
വ്യാപാരികളും
വ്യവസായികളും
രജിസ്ട്രേഷന്
എടുത്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
രജിസ്ട്രേഷന്
നിര്‍ബന്ധമല്ലാത്ത 20
ലക്ഷത്തില്‍ താഴെ
വിറ്റുവരവുള്ള
വ്യാപാരികളും
ഹോട്ടലുകളും നികുതി
കമ്പോസിഷന്‍ പദ്ധതി
പ്രയോജനപ്പെടുത്തുന്നവരും
ഉപഭോക്താക്കളില്‍
നിന്ന് നികുതി
പിരിച്ചെടുക്കുന്നതു
തടയാന്‍
സാധ്യമായിട്ടുണ്ടോ;
ജി.എസ്.റ്റി.
നിയമപ്രകാരം ഇവര്‍
നിര്‍ബന്ധമായും ബില്‍
നല്‍കേണ്ടതില്ലാത്തതിനാല്‍
അനധികൃതമായി നികുതി
പിരിച്ചിട്ടുണ്ടോ എന്ന്
പരിശോധിക്കാനുള്ള
സംവിധാനം എന്താണ്;
(സി)
വാണിജ്യ
നികുതി ചെക്ക്
പോസ്റ്റുകള്‍
നടത്തിയിരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്നും അവ
ഒഴിവാക്കിയപ്പോള്‍
നികുതി വെട്ടിപ്പിനുള്ള
മാര്‍ഗ്ഗം
അടച്ചതെങ്ങനെയെന്നും
അറിയിക്കാമോ?
വിനോദസഞ്ചാര
വികസനത്തിനായുള്ള പുതിയ
പദ്ധതികൾ
*35.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിനോദ
സഞ്ചാര വികസനത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പുതിയ
വികസന പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
കേന്ദ്ര സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കിൽ സഹായം
അനുവദിക്കുന്നതിന്
കേന്ദ്രം
നിബന്ധനകളെന്തെങ്കിലും
വച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
വിനോദസഞ്ചാര
വികസനത്തിനായി നിക്ഷേപം
നടത്തേണ്ട സ്ഥലങ്ങളുടെ
മുന്‍ഗണന
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ മുൻഗണനാക്രമം
നിശ്ചയിച്ചതിന്റെ
അടിസ്ഥാനം എന്താണെന്ന്
വിശദമാക്കുമോ?
ജി.എസ്.ടി.
നടപ്പിലാക്കിയത് മൂലം ഉണ്ടായ
ബുദ്ധിമുട്ടുകൾ
*36.
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കുന്നതിന്റെ
ഫലമായി
വ്യാപാരികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകളെക്കുറിച്ച്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇവ
എങ്ങനെ പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ജി.എസ്.ടി.
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി ചില സാധനങ്ങള്‍
മാര്‍ക്കറ്റില്‍
ലഭ്യമല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മാര്‍ക്കറ്റില്‍
ലഭിച്ചുകൊണ്ടിരുന്ന
എല്ലാ സാധനങ്ങളും
ലഭ്യമാക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ
ലാഭത്തിലെത്തിക്കുന്നതിന്
കര്‍മ്മ പരിപാടികള്‍
*37.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൊഫഷണല്‍
മാനേജ്മെന്റിലൂടെ
പൊതുമേഖലാ സ്ഥാപനങ്ങളെ
ലാഭത്തിലെത്തിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.റ്റി.യിലെ
ആശയക്കുഴപ്പം പരിഹരിക്കാന്‍
നടപടി
*38.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.റ്റി.
നിലവില്‍ വന്നതിനുശേഷം
സംസ്ഥാനത്ത്
വ്യാപാരമേഖലയില്‍
ഉളവായിട്ടുള്ള
ആശയക്കുഴപ്പങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഒരു
നികുതിയെന്ന
ജി.എസ്.റ്റി.യുടെ
സങ്കല്പ്പത്തിന്
വിരുദ്ധമായി
ഉല്പന്നങ്ങള്ക്ക്
വ്യത്യസ്തമായ വിലകള്‍
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ജി.എസ്.റ്റി.
നിലവില്‍ വന്നതിനുശേഷം
ഉണ്ടായിട്ടുള്ള അധിക
നികുതിഭാരത്തില്‍
നിന്ന് ഉപഭോക്താക്കളെ
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ജി.എസ്.റ്റി.
നടപ്പിലാക്കിയ ശേഷം
ഉല്പന്നങ്ങളുടെ വിലനിലവാരം
*39.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.റ്റി.
നടപ്പിലാക്കുന്നതില്‍
മുന്നൊരുക്കം
ഇല്ലാതിരുന്നതാണ്
പ്രസ്തുത നികുതി
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതില്‍
പാളിച്ച ഉണ്ടാകാന്‍
കാരണമായതെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ചരക്ക്
സേവന നികുതിയിലെ
ആശയക്കുഴപ്പം ചരക്ക്
നീക്കത്തെ ബാധിച്ച്
സംസ്ഥാനത്ത്
അവശ്യമരുന്നുകളുടെ
ക്ഷാമവും ഭക്ഷ്യ
വസ്തുക്കളുടെ വില
വര്‍ദ്ധനവും
ഉണ്ടാക്കിയിട്ടുണ്ടോ;
(സി)
ജി.എസ്.റ്റി.
നടപ്പിലാക്കുമ്പോള്‍ പല
ഉല്പന്നങ്ങളുടെയും വില
കുറയുമെന്ന സര്‍ക്കാര്‍
വാദം കമ്പോളത്തില്‍
പ്രതിഫലിക്കാതിരുന്നത്
എന്തുകൊണ്ടാണ്;
(ഡി)
ജി.എസ്.റ്റി.
ചട്ടങ്ങള്‍
രൂപീകരിക്കുന്നതിലും,
ജി.എസ്.റ്റി.
സംബന്ധിച്ച
പ്രശ്നങ്ങളില്‍
ക്രിയാത്മക ഇടപെടല്‍
നടത്തുന്നതിനും നികുതി
വകുപ്പിന്
കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
ചരക്ക്
സേവന നികുതി മൂലമുള്ള
സംസ്ഥാനത്തിന്റെ നേട്ടവും
കോട്ടവും
*40.
ശ്രീ.യു.
ആര്. പ്രദീപ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
പ്രാബല്യത്തിലായതോടെ
സംസ്ഥാനത്തിന്റെ വികസന
നയത്തിന് അനുസൃതമായി
നികുതി സമാഹരിക്കാന്‍
സംസ്ഥാനത്തിനുണ്ടായിരുന്ന
പരിമിതമായ അധികാരം കൂടി
ഇല്ലാതായത് വികസന
പ്രക്രിയയെ ഏതു
വിധത്തില്‍
ബാധിക്കാനിടയുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
സംസ്ഥാനത്തിന്റെ
സാമ്പത്തികാധികാരം
കവര്ന്നെടുക്കപ്പെട്ടെങ്കിലും
ഉപഭോക്തൃ സംസ്ഥാനമെന്ന
നിലയില്‍ നികുതി
തുകയില്‍
മെച്ചമുണ്ടാകുമെന്ന്
കണക്കാക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(സി)
നിലവിലുണ്ടായിരുന്ന
വാറ്റ്
സമ്പ്രദായത്തില്‍ മറ്റു
സംസ്ഥാനങ്ങളില്‍ നിന്ന്
കൊണ്ടുവന്ന്
സംസ്ഥാനത്ത് വില്പന
നടത്തിയിരുന്ന
ചരക്കിന്റെ നികുതി
സംസ്ഥാനത്ത്
വില്‍ക്കുന്ന സമയത്താണ്
ഈടാക്കിയിരുന്നതെന്നതിനാല്
ജി.എസ്.ടി. യില്‍ ഏതു
വിധത്തിലുള്ള അധിക
നേട്ടമാണ്
ഉണ്ടാകാനിടയുള്ളത്;
(ഡി)
സംസ്ഥാനത്തുനിന്ന്
കേന്ദ്ര സര്‍ക്കാര്‍
പിരിച്ചെടുത്തിരുന്ന
കേന്ദ്ര എക്സൈസ് തീരുവ,
സേവന നികുതി എന്നിവ
മൂല്യ വര്‍ദ്ധിത നികുതി
തുകയുമായി താരതമ്യം
അര്‍ഹിക്കാത്ത വിധം
കുറവായിരുന്നതിനാല്‍
സംസ്ഥാനത്ത് നിന്ന്
പിരിച്ചെടുക്കുന്ന ആകെ
നികുതിയുടെ
(ജി.എസ്.ടി.) പകുതി
കേന്ദ്ര സര്‍ക്കാരിന്
നല്‍കേണ്ടി വരുന്നത്
സംസ്ഥാനത്തിനുണ്ടാക്കാവുന്ന
നികുതി നഷ്ടം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വെളിപ്പെടുത്തുമോ?
വൈദ്യുത
പദ്ധതികള്‍
*41.
ശ്രീ.രാജു
എബ്രഹാം
,,
ഇ.പി.ജയരാജന്
,,
എസ്.രാജേന്ദ്രന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പണി
മുടങ്ങിക്കിടന്നിരുന്ന
ഏതെല്ലാം വൈദ്യുത
പദ്ധതികള്‍ ഈ
സർക്കാരിന്റെ കാലത്ത്
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം
ജലവൈദ്യുത പദ്ധതികള്‍
കമ്മീഷന്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഉണ്ടാകുന്ന വൈദ്യുതി
ക്ഷാമം
പരിഹരിക്കുന്നതിനായി
കൂടുതല്‍ ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
വിനോദസഞ്ചാര
മേഖലയില്‍ ചരക്ക് സേവന നികുതി
സൃഷ്ടിച്ചിട്ടുള്ള ആശങ്ക
*42.
ശ്രീ.അനില്‍
അക്കര
,,
വി.എസ്.ശിവകുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
വിനോദസഞ്ചാര മേഖലയില്‍
ആശങ്ക
സൃഷ്ടിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടൂര്‍
പാക്കേജുകള്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുളള
നികുതി ഈ മേഖലയില്‍
പ്രതിസന്ധി
സൃഷ്ടിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
വഞ്ചി
വീടുകള്‍ക്കുള്ള
പാക്കേജ് നികുതി 28
ശതമാനം ആക്കിയത്
പ്രസ്തുത മേഖലയുടെ
പുരോഗതിക്ക്
വിഘാതമാകുമെന്നത്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ടൂറിസം മേഖലയുടെ ആശങ്ക
അകറ്റുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
എല്ലാ
വീട്ടിലും വൈദ്യുതി
*43.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
പി. ഉണ്ണി
,,
കെ.കുഞ്ഞിരാമന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
വീട്ടിലും വൈദ്യുതി
എത്തിക്കുന്ന രാജ്യത്തെ
ആദ്യ സംസ്ഥാനമാക്കി
കേരളത്തെ
മാറ്റുന്നതിനായി
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളും
അതിനായി ചെലവഴിച്ച
തുകയും അറിയിക്കാമോ;
(ബി)
ഇതിന്റെ
അടുത്ത ഘട്ടമായി
ഗുണമേന്മയുള്ള വൈദ്യുതി
എല്ലാവര്ക്കും
എല്ലായ്പ്പോഴും
ലഭ്യമാക്കാനായി പദ്ധതി
ആസുത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(സി)
ഈ
ലക്ഷ്യം മുന്‍നിര്‍ത്തി
വൈദ്യുതോല്പാദന രംഗത്ത്
വിശേഷിച്ച്
പാരമ്പര്യേതര
ഊര്ജ്ജോല്പാദന രംഗത്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ചരക്ക്
സേവന നികുതിയുടെ പ്രയോജനം
ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍
നടപടി
*44.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ. ബാബു
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പാക്കുന്നതുവഴി
സര്‍ക്കാരിനും
ഉപഭോക്താവിനും വ്യവസായ
മേഖലയ്ക്കും ഏതൊക്കെ
തരത്തിലുള്ള പ്രയോജനം
ലഭിക്കുമെന്നാണ്
പ്രതീക്ഷിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നികുതി നിയമം
പ്രാബല്യത്തിലായി ഒരു
മാസത്തിലേറെയായിട്ടും
ഇവയിലേതെങ്കിലും
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കേന്ദ്ര
സംസ്ഥാന
സര്‍ക്കാരുകള്‍ക്കുണ്ടായ
നികുതി നഷ്ടവും
നികുതിദായകരില്‍ നിന്ന്
ഈടാക്കുന്ന അധികതുകയും
വ്യവസായികളും
വ്യാപാരികളും
അനധികൃതമായി
കൈക്കലാക്കുന്നത്
തടയുന്നതിന് കേന്ദ്ര
സര്‍ക്കാരിന്
സാധ്യമായതായി
കരുതുന്നുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
ജനങ്ങളുടെ താല്പര്യം
സംരക്ഷിക്കാനായി
അടിയന്തരമായി ഇടപെടാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ എന്ന്
വ്യക്തമാക്കാമോ?
വിനോദസഞ്ചാര
നയം
*45.
ശ്രീ.വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
വിനോദസഞ്ചാര നയം
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നയത്തില്‍ ഇൗ മേഖലയുടെ
വികസനത്തിനും
വളര്‍ച്ചയ്ക്കും
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നയം
പ്രഖ്യാപിക്കാന്‍
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
സഹകരണ
സംഘങ്ങളുടെ ശക്തിപ്പെടുത്തലും
നവീകരണവും
*46.
ശ്രീ.കെ.
ദാസന്
,,
കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കറന്‍സി
നിരോധനം നടപ്പിലാക്കി
ഡിജിറ്റല്‍ ബാങ്കിംഗ്
ഇടപാടിന് സാധാരണക്കാരെ
നിര്‍ബന്ധിതരാക്കുകയും
അത്തരം ഇടപാടുകള്‍ക്ക്
സര്‍വ്വീസ് ചാര്‍ജ്ജ്
ചുമത്തി ഇടപാടുകാരെ
ചൂഷണം ചെയ്യുകയും
സാധാരണക്കാരുടെ
ആശ്രയമായ സഹകരണ
സ്ഥാപനങ്ങളെ
ഇല്ലാതാക്കാന്‍
ശ്രമിക്കുകയും
ചെയ്യുന്ന സാഹചര്യത്തിൽ
നിന്നും
സാധാരണക്കാര്‍ക്ക്
ആശ്വാസം നല്കുന്ന
വിധത്തില്‍ സഹകരണ
മേഖലയെ
ശക്തിപ്പെടുത്താനായി
നടത്തിയ ഇടപെടലുകള്‍
അറിയിക്കുമോ;
(ബി)
കള്ളപ്പണ
ഇടപാടുകാര്ക്കുവേണ്ടിയുള്ള
സ്ഥാപനങ്ങള്‍ എന്നു
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട പുതുതലമുറ
ബാങ്കുകളിലെ
ഇടപാടുകള്ക്കുനേരെ
കണ്ണടച്ചുകൊണ്ട് സഹകരണ
സംഘങ്ങളിലെ ഇടപാടുകാരെ
അകറ്റുക എന്ന
ലക്ഷ്യത്തോടെ ആദായ
നികുതി വകുപ്പ്
നടത്തുന്ന അന്യായ
ഇടപെടലുകള്‍
അവസാനിപ്പിക്കാന്‍
ആവശ്യപ്പെടുമോ;
(സി)
സഹകരണ
സ്ഥാപനങ്ങളെ
സാങ്കേതികമായി
നവീകരിക്കാന്‍
സ്വീകരിച്ച നടപടികളുടെ
പുരോഗതി അറിയിക്കുമോ?
കെ.എസ്.എഫ്.ഇ.
പ്രവാസിചിട്ടി
*47.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യ്ക്ക്
പ്രവാസിചിട്ടി
നടത്തുന്നതിന് റിസര്‍വ്
ബാങ്ക് ഓഫ് ഇന്‍ഡ്യ
അനുമതി നല്‍കിയിട്ട്
പ്രസ്തുത ചിട്ടി
നാളിതുവരെ തുടങ്ങുവാന്‍
സാധിയ്ക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രവാസിചിട്ടി
നടത്തുന്നതിന്
കെ.എസ്.എഫ്.ഇ.
കെട്ടിവയ്ക്കേണ്ട
സെക്യൂരിറ്റി തുക
കിഫ്ബിയിലേക്ക്
നിക്ഷേപിയ്ക്കുമെന്ന്
ധനമന്ത്രി നല്കിയ
ഉറപ്പ്
പാലിക്കുന്നതിനുവേണ്ടി
നാളിതുവരെ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
കെ.എസ്.എഫ്.ഇ.യ്ക്ക്
പ്രവാസിചിട്ടി വഴി
ലഭിയ്ക്കുന്ന തുക
മുഴുവനും
കിഫ്ബിയിലേക്ക്
നിക്ഷേപിക്കുവാന്‍,
കേന്ദ്ര ചിട്ടി
നിയമത്തില്‍ ഭേദഗതി
വരുത്തുവാന്‍
ഉദ്ദേശമുണ്ടോ;
ഇല്ലെങ്കില്‍ ഈ തുക
കിഫ്ബിയിലേക്ക്
നിക്ഷേപിക്കുവാന്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.യിലെ
വിവരസാങ്കേതിക വിദ്യാ
സംവിധാനങ്ങള്‍
*48.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
നടപ്പിലാക്കിയിട്ടുളള
വിവരസാങ്കേതിക
വിദ്യയില്‍ അധിഷ്ഠിതമായ
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
വെെദ്യുതി
ഓഫീസുകളുടെ
പ്രവര്‍ത്തനം
നവീകരിക്കുന്നതിന്
ഇ-ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
വെെദ്യുതി
അപകടങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യാനും സുരക്ഷാ
ഉപകരണങ്ങളുടെ ലഭ്യതയും
അവസ്ഥയും വിലയിരുത്തി
തുടര്‍നടപടി
കെെക്കൊളളാനും
സംവിധാനമുണ്ടോ;
വ്യക്തമാക്കുമോ?
വൈദ്യുതി
ബോര്‍ഡിലെ ജീവനക്കാരുടെ
പുനർവിന്യാസം
*49.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍
ജീവനക്കാരുടെ എണ്ണം
കൂടുതലാണെന്നും
അതിനാല്‍ വിരമിച്ച
ഒഴിവുകളില്‍ പുതിയ
നിയമനങ്ങള്‍
നടത്തരുതെന്നും
വൈദ്യുതി റെഗുലേറ്ററി
കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വൈദ്യുതി
ബോര്‍ഡിൽ നിന്നും
വിരമിച്ച ജീവനക്കാരുടെ
പെന്ഷന്
നല്‍കുന്നതിനുള്ള
മാസ്റ്റര്‍
ട്രസ്റ്റിലേക്ക്
വരുമാനം
ഉറപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തെക്കുറിച്ച്
കോഴിക്കോട് ഐ.ഐ.എം.
നല്കിയ
റിപ്പോര്‍ട്ടില്‍
ജീവനക്കാരുടെ
പുനര്‍വിന്യാസം
സംബന്ധിച്ച്
എന്തെല്ലാം
ശിപാര്‍ശകളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്?
വ്യവസായ
അന്തരീക്ഷം
ജനസൗഹൃദമാക്കുന്നതിന്
നടപടികള്‍
*50.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
സി. ദിവാകരന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ അന്തരീക്ഷം
കൂടുതല്‍
ജനസൗഹൃദമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
വ്യവസായ
സംരംഭങ്ങളുടെ സുഖകരമായ
നടത്തിപ്പിനായി ഏതൊക്കെ
ചട്ടങ്ങളില്‍ മാറ്റം
വരുത്താനാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വ്യവസായ
സംരംഭങ്ങള്‍
തുടങ്ങുന്നതിനായി
പണിതിട്ട കെട്ടിടങ്ങളും
സ്ഥലവും പല
പ്രദേശങ്ങളിലും
ഉപയോഗപ്പെടുത്തിയിട്ടില്ലെന്നത്
കണക്കിലെടുത്ത് അവയെ
പ്രയോജനപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കാർഷിക
മേഖലയ്ക്കുവേണ്ടി പുതിയ സെസ്
ഏർപ്പെടുത്തൽ
*51.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
പ്രാബല്യത്തിൽ
വന്നതോടുകൂടി കൃഷി
കല്യാൺ സെസ്
നിർത്തലാക്കിയ
സാഹചര്യത്തിൽ കർഷകരുടെ
ക്ഷേമത്തിനും കാർഷിക
മേഖലയുടെ
പുരോഗതിക്കുമായി പുതിയ
സെസ് കൊണ്ടുവരാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി മറ്റു
സംസ്ഥാനങ്ങളുമായി
ചർച്ചകൾ നടത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
മൂല്യവർദ്ധിത
ഉല്പന്നങ്ങളുടെ
ലാഭത്തിന്റെ ഒരു ശതമാനം
കർഷകർക്ക് ലഭ്യമാക്കാൻ
ജി.എസ്.ടി.യുടെ
പശ്ചാത്തലത്തിൽ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
വിനോദസഞ്ചാര
മേഖലയിലെ വികസന സാധ്യതകള്‍
*52.
ശ്രീ.എം.
രാജഗോപാലന്‍
,,
എ.എം. ആരിഫ്
,,
വി. ജോയി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിനോദസഞ്ചാര മേഖലയില്‍
പുതിയ സാധ്യതകള്‍
കണ്ടെത്തുന്നതിന്
സഹായകമാകുംവിധം പുതിയ
ടൂറിസം നയം
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
പ്രധാന ടൂറിസം
കേന്ദ്രങ്ങളെ ഭിന്നശേഷി
സൗഹൃദമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കിഫ്ബിയുടെ
സഹായത്തോടെ പ്രധാന
ടൂറിസം
കേന്ദ്രങ്ങളുടെയും
സര്‍ക്യൂട്ടുകളുടെയും
വിപുലമായ വികസനത്തിനായി
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കരട്
വ്യവസായ നയം
*53.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.റ്റി.വി.രാജേഷ്
,,
എം. സ്വരാജ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സൗഹാര്‍ദ്ദപരമായ
നിലപാടുകള്‍
സ്വീകരിച്ചുകൊണ്ട്
സംസ്ഥാനത്ത് ലഭ്യമായ
തൊഴില്‍ വൈദഗ്ദ്ധ്യം
കാര്യക്ഷമമായി
വിനിയോഗിക്കുന്ന
തരത്തില്‍
വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിച്ച്
സാമ്പത്തിക വളര്‍ച്ച
നേടുന്നതിന്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
കരടു വ്യവസായ നയം ഏതു
വിധത്തില്‍
പ്രയോജനപ്രദമാകുമെന്ന്
വിശദമാക്കാമോ;
(ബി)
യുവ
സംരംഭകര്‍ക്കും
ഉയര്‍ന്ന തരത്തിലുള്ള
സാങ്കേതിക വിദ്യാപഠനം
പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും
അവസരം
ലഭ്യമാക്കുന്നതോടൊപ്പം
പാര്ശ്വവല്ക്കരിക്കപ്പെട്ട്
പരമ്പരാഗത വ്യവസായങ്ങളെ
ആശ്രയിക്കാന്‍
നിര്ബന്ധിതരാകുന്നവര്ക്കു
കൂടി അവസരം
ലഭ്യമാക്കാന്‍ നയം
ലക്ഷ്യമിടുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
സ്വദേശത്തേക്ക്
മടങ്ങാന്‍
നിര്‍ബന്ധിതരാകുന്ന
പ്രവാസികള്‍ക്കും
വ്യവസായ രംഗത്ത്
കാര്യമായ പങ്കില്ലാത്ത
വനിതകള്‍ക്കും അവസരം
ഒരുക്കുന്നതിന് കരടു
നയത്തില്‍
ലക്ഷ്യമിടുന്നുണ്ടെങ്കില്‍
അതിന്റെ വിശദാംശം
നല്‍കാമോ?
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന് സഹകരണ
വകുപ്പിന്റെ പദ്ധതികൾ
*54.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ആന്‍സലന്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
ഉപഭോക്തൃ സാധനങ്ങളുടെ
വിലക്കയറ്റം
ഉണ്ടായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത്
അവശ്യസാധനങ്ങളുടെ വില
നിയന്ത്രണത്തിന് സഹകരണ
സ്ഥാപനങ്ങള്‍ ഏതെല്ലാം
തരത്തില്‍ ഇടപെടുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രവര്‍ത്തന
വിപുലീകരണത്തിന്റെയും
വൈവിധ്യവല്‍ക്കരണത്തിന്റെയും
ഭാഗമായി പ്രഖ്യാപിച്ച
ഇ-ത്രിവേണി, ത്രിവേണി
ഓണ്‍ലൈന്‍ ട്രേഡിംഗ്,
തുടങ്ങിയ പദ്ധതികള്‍
പ്രാവര്‍ത്തികമായിട്ടുണ്ടോ;
വൈവിധ്യവല്‍ക്കരണത്തിന്റെ
ഭാഗമായി
നടപ്പിലാക്കിയതും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
മറ്റു പദ്ധതികള്‍
ഏതെല്ലാമാണ്;
(സി)
ഔഷധ
വിപണന മേഖലയിലെ
ചൂഷണത്തിന് ഒരു
പരിധിവരെ അറുതി
വരുത്തുവാന്‍
ഉദ്ദേശിച്ചുകൊണ്ട്
വ്യാപകമായ തോതില്‍ നീതി
മെഡിക്കല്‍
സ്റ്റോറുകള്‍
തുടങ്ങാനുളള പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ?
ഇൻകുബേഷൻ
സെന്ററുകളും എം.എസ്.എം.ഇ.
ജിയോപോര്ട്ടലും
*55.
ശ്രീ.കെ.
ബാബു
,,
എ. എന്‍. ഷംസീര്‍
,,
കാരാട്ട് റസാഖ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംരംഭകര്‍ക്ക്
വേണ്ട മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
ലഭ്യമാക്കുന്നതിനും
അവര്‍ നേരിടുന്ന
സാങ്കേതിക പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
ബിസിനസ്സ് ഇന്‍കുബേഷന്‍
സെന്ററുകള്‍
പ്രവര്‍ത്തന
സജ്ജമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദമാക്കാമോ;
(ബി)
വ്യവസായ
സംരംഭങ്ങളുടെ
വിവരശേഖരണത്തിന്
എം.എസ്.എം.ഇ.
ജിയോപോര്‍ട്ടല്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;എങ്കില്‍
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഈ
പദ്ധതിപ്രകാരം
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ട്രാവന്‍കൂര്‍
ടെെറ്റാനിയം ലിമിറ്റഡ്
നേരിടുന്ന പ്രതിസന്ധി
*56.
ശ്രീ.ഡി.കെ.
മുരളി
,,
ബി.സത്യന്
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
ട്രാവന്‍കൂര്‍
ടെെറ്റാനിയം ലിമിറ്റഡ്
നേരിടുന്ന
പ്രതിസന്ധിയെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ
കാലത്തുണ്ടായതെന്ന്
ആക്ഷേപമുള്ള
കെടുകാര്യസ്ഥതയും
അഴിമതിയും
സ്ഥാപനത്തില്‍ മലിനീകരണ
നിയന്ത്രണ സംവിധാനം
ഏര്‍പ്പെടുത്തുന്നതിനെ
ഏതു തരത്തില്‍
ബാധിച്ചിട്ടുണ്ട്;
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പ്ലാന്റ്
നിര്‍മ്മാണത്തിലെ അപാകത
കാെണ്ടുണ്ടായ
അപകടത്തില്‍പ്പെട്ട്
താെഴിലാളി
മരിക്കാനിടയായതിന്റെ
പശ്ചാത്തലത്തില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
അവിടെ നടന്നതായി
ആക്ഷേപമുള്ള
ക്രമക്കേടുകളെക്കുറിച്ച്
വിശദ പരിശോധന
നടത്താന്‍
തയ്യാറാകുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഉദ്യോഗസ്ഥതലത്തിലും
അല്ലാതെയുമുള്ള
അഴിമതിയും
കെടുകാര്യസ്ഥതയും
കൊണ്ട് പൊതുമേഖലാ
സ്ഥാപനങ്ങള്‍ തകര്‍ച്ച
നേരിട്ടതായ ആക്ഷേപം
പരിഹരിക്കാന്‍ ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
അറിയിക്കാമോ?
കേരള
ബാങ്ക് രൂപീകരണം
*57.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസനാവശ്യത്തിനായി
കേരള ബാങ്ക്
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബാങ്ക് രൂപീകരണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
എന്നത്തേക്ക്
ഇതിന്റെ പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
*58.
ശ്രീ.കെ.
ആന്‍സലന്‍
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞിരാമന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
സമ്പൂര്‍ണ്ണമായി
വൈദ്യുതീകരിക്കപ്പെട്ട
സംസ്ഥാനമായി
മാറിയതിന്റെ ഫലമായി
വൈദ്യുതി
ഉപഭോഗത്തിലുണ്ടായ
വര്‍ദ്ധന
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
സ്രോതസ്സുകളില്‍
നിന്നാണ് സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനുള്ള
ഫണ്ട് കണ്ടെത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
വൈദ്യുതി
വിതരണ ലൈന്‍ സ്ഥാപിച്ച്
വൈദ്യുതി എത്തിക്കാന്‍
സാധിക്കാതെ വന്ന
പ്രദേശങ്ങളിലെ
വീടുകളില്‍ സോളാര്‍
അടക്കമുള്ള സാധ്യതകള്‍
ഉപയോഗിച്ച് വൈദ്യുതി
എത്തിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വനം
വകുപ്പിന്റെ അനുമതി
ലഭിക്കാത്തതു മൂലവും
കോടതി ഇടപെടലുകള്‍
തുടങ്ങിയ കാരണങ്ങളാലും
കണക്ഷന് ലഭിക്കാത്ത
വീടുകളില്‍ അത്തരം
പ്രശ്നങ്ങള്‍
പരിഹരിച്ച് വൈദ്യുതി
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
മേഖലയിലെ വികസനം
*59.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്ന ശേഷം സ്പോര്‍ട്സ്
മേഖലയിലെ വികസനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഈ
രംഗത്ത്
പ്രവര്‍ത്തിക്കുന്ന
വിവിധ ഏജന്‍സികളുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ദേശീയ-സംസ്ഥാന
തലങ്ങളില്‍ മികവ്
പ്രകടിപ്പിച്ചവരെ
ആദരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ചരക്ക്
സേവന നികുതിയുടെ മറവില്‍ അമിത
ലാഭം ഈടാക്കുന്നതിനെതിരെ
നടപടി
*60.
ശ്രീ.കാരാട്ട്
റസാഖ്
,,
എ.എം. ആരിഫ്
,,
സി.കൃഷ്ണന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതിയുടെ
മറവില്‍ അമിത ലാഭം
ഈടാക്കാനായി
സംസ്ഥാനത്തെ മരുന്നു
വ്യാപാരികള്‍
അവശ്യമരുന്നുകളുടെ
ലഭ്യത
നിയന്ത്രിക്കുന്നത്
നിമിത്തം
ജനങ്ങൾക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
കേന്ദ്ര
സര്‍ക്കാരിനോട് നടപടി
ആവശ്യപ്പെട്ടിരുന്നോ;
കേന്ദ്ര സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
ചരക്കിന്റെയോ
സേവനത്തിന്റെയോ മേലുളള
നികുതിയില്‍ ഉണ്ടാകുന്ന
കുറവ് ചരക്ക്
വാങ്ങുന്നയാള്‍ക്ക്
ലഭ്യമാക്കണമെന്നുളള
നിയമവ്യവസ്ഥ
നടപ്പിലാക്കാനായി
കേന്ദ്ര സര്‍ക്കാര്‍
എന്തു സംവിധാനമാണ്
ഇതുവരെ
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
ജി.എസ്.ടി.
പ്രാബല്യത്തിൽ
വന്നതിനെത്തുടർന്ന്
നികുതി കുറയുമെന്ന്
സര്‍ക്കാര്‍
പ്രസിദ്ധപ്പെടുത്തിയ
101 ചരക്കുകള്‍ക്ക്
നികുതി കുറഞ്ഞതിന്
ആനുപാതികമായി
വിലക്കുറവുണ്ടായിട്ടുണ്ടോ
എന്ന് പരിശോധന
നടത്തിയിരുന്നോ;
വിശദാംശം
ലഭ്യമാക്കുമോ?